Thursday, December 27, 2007

ക്രിസ്തുവിന്റെ ജനനവും ക്രിസ്തുമസ്സും.

ക്രിസ്തുമസ് സന്ദേശങ്ങൾ വന്നടിയുന്ന ദിനങ്ങളാണല്ലോ. ക്രിസ്തുമസ് എത്രത്തോളം ക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പലരും ചോദിക്കുകയുണ്ടായി. ക്രിസ്തു December 25-നാണോ, January 7-നാണോ ജനിച്ചത് എന്ന് ചിലർ ചോദിച്ചിരുന്നു. ക്രിസ്തുമസ് ആചരിക്കുന്നത് തെറ്റാണോ എന്നും ചിലർ ചോദിച്ചു. ഈ ചോദ്യങ്ങൾക്കൊന്നും എനിക്ക് ഉത്തരമില്ല. നിങ്ങൾ വിശ്വസിക്കുന്ന രീതിയിൽ ജിവിക്കുക. സത്യം നിങ്ങൾ കണ്ടെത്തുക. ക്രിസ്തുമസ് ആചരിക്കുകയോ ആചരിക്കാതിരിക്കുകയോ ചെയ്യാം പക്ഷെ ക്രിസ്തുവിന്റെ ജനനം ആചരിക്കണമോ വേണ്ടയോ എന്ന കാര്യാം പഠിക്കേണ്ടിയിരിക്കുന്നു.

ക്രൈസ്തവ മതത്തിന്റെ പ്രാധമിക ആധാരം സത്യവേദപുസ്തകമാണു് എന്നാണു പറയപ്പെടുന്നതു്. അതിൽ ഇല്ലാത്ത ആചാരങ്ങളാണു് ക്രിസ്തുമസ് എന്ന പേരില് ഇന്ന് ആഘോഷിക്കുന്ന പല ചടങ്ങുകളും. ക്രിസ്തു ജനിച്ച തീയതി ബൈബിളിൽ ഒരിടത്തും പറയുന്നില്ല എന്നുമാത്രമല്ല ഡിസംബർ മാസത്തിൽ ക്രിസ്തു ജനിക്കാൻ സാദ്ധ്യതയും കുറവാണു് എന്നു് പല പണ്ഠിതവൃത്തങ്ങളും പറയുന്നു. പ്രധാനമായും ബൈബിളിൽ പറഞ്ഞിരിക്കുന്ന ചില വരികൾ ശ്രദ്ധിക്കുക.

    ലൂക്കാസ് 2:7 അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.
    2:8  
    അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻ കൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു.
യെരുശലേമിൽ ഡിസംബർ മാസം മഴക്കാലമാണു്. ആട്ടിടയന്മാർ ഈ തണുത്ത കാലാവസ്ഥയിൽ ആട്ടിനെ പുറത്തിറക്കാറില്ല എന്നുള്ളത് ഒരു സത്യമാണു്. മാത്രമല്ല ബെത്ലഹേമിൽ നിന്നും നസറത്ത് വരെ 110 കി.മി ദൂരം ഉണ്ട്. പൂർണ്ണഗർഭിണിയായ  മറിയ കൊടും തണുപ്പിൽ ഇത്രയും ദൂരം യാത്ര ചെയ്യും എന്ന കാര്യത്തിലും സംശയം ഉണ്ട്.

ക്രിസ്ത് ജനിക്കുന്നതിനും മുമ്പ് റോമക്കാര്‍ ആചരിച്ചിരുന്ന ആചാരമാണു് Saturnalia . ഇന്ന് ഡിസംബര് 25-നു ആചരിക്കപ്പെടുന്നത്.

ജനുവരി മാസത്തില് പൂജാഗിരികളായ (Pagan) റോമാക്കാര് സന്ദേശങ്ങള് കൈമാറിയിരുന്നു. ഈ ആചാരം ക്രിസ്തുമസ് (Christmas Cards) സമ്പ്രദായത്തിന്റെ ഭാഗമായി മാറി .
1223-ലാണു St. Francis (of Assisi) ഉണ്ണിയേശുവിന്റെ Nativity Scene-ന്റെ രൂപങ്ങള് പ്രചരിപ്പിക്കുന്നത്.
പൂജാഗിരികൾ ആചരിച്ചിരുന്ന പുരാതന ആഘോഷങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ  ആദ്യകാല ക്രസ്തവ സഭകൾ പരിശ്രമിച്ചിരുന്നു. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടെർട്ടൂളിയാനുസ് ഈ വിഷയത്തേക്കുറിച്ച് അനേകം ലേഖനങ്ങള് എഴുതിയിട്ടുണ്ട്.
പൂജാഗിരികളായ റോമാക്കാര് ആചരിച്ചിരുന്ന സാറ്റുര്ണാലിയ എന്ന ആഘോഷമാണു ഇതു. December 21-നാണു് ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം. സൂര്യന്റെ തിരിച്ചു വരവു് അഘോഷിക്കുന്ന ഈ ദിനം റോം ആസ്ഥാനമാക്കിയ കത്തോലിക്ക സഭ ക്രൈസ്തവ സമ്പ്രദായങ്ങളിൽ കൂട്ടിച്ചേർത്തു്. ഈ ദിനങ്ങള്‍ ജനം കൂത്താടി ആഘോഷിച്ചിരുന്നു. Emperor Justinian AD 529 ആണു Dec 25 അവധി ദിവസമായി പ്രഘ്യാപിച്ചതും ക്രൈസ്തവ ആചാരമാക്കി പുനര്‍നാമകരണം ചെയതും. അങ്ങനെ Festival of the Sun, Festival of The Son ആയി മാറി. ദൈവവിരുദ്ധമായ ഒരു ദിനത്തെ ദൈവീകമാക്കി മാറ്റി.
ബൈബിളില്‍ നിലവിലുണ്ടായിരുന്ന യഹൂദരുടെ ആചാരങ്ങളെക്കുറിച്ച് ഈ വചനം ശ്രദ്ധിക്കു:
യെശയ്യാപ്രവാചകന്റെ പുസ്തകം അദ്ധ്യായം : 1
    1:13 ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്ചകൊണ്ടുവരരുതു; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും--നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ.
    1:14 
    നിങ്ങളുടെ അമാവാസ്യകളെയും ഉത്സവങ്ങളെയും ഞാൻ വെറുക്കുന്നു; അവ എനിക്കു അസഹ്യം; ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു.
ബൈബിളിൽ മൂന്ന് ജന്മ ദിന ആഘോഷങ്ങളെ കുറിച്ച് വിവരിക്കുന്നു. മൂന്നും ദുരന്തങ്ങളിൽ അവസാനിക്കുന്നതായി അറിയിക്കുന്നു.
1) ഉല്പത്തി പുസ്തകം 40-ആം അദ്ധ്യായത്തില് യോസേഫ് സ്വപ്നം വിവരിച്ച പ്രകാരം അപ്പക്കാരുടെ പ്രമാണിയെ (Pastry chef !) ഫറവോന്റെ തിരുനാളില് (ജന്മദിനത്തിനു) തന്നെ വധിച്ചു.
2) മത്തായി എഴുതിയ സുവിശേഷം അദ്ധ്യായം 14-ല്

    14:6 എന്നാൽ ഹെരോദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.
    14:7 അതുകൊണ്ടു എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്നു അവൻ സത്യംചെയ്തു വാക്കുകൊടുത്തു. 

    14:8 അവൾ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു പറഞ്ഞു.

    14:9 രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാൻ കല്പിച്ചു;
    14:10 ആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.
3) മൂനാമ്മത്തെ birthday party ഈയോബിന്റെ പുസ്തകത്തിലെ ഒന്നാം അദ്ധ്യായായത്തില് നിന്നുമാണു്.
    1:4 അവന്റെ പുത്രന്മാർ ഓരോരുത്തൻ താന്താന്റെ ദിവസത്തിൽ താന്താന്റെ വീട്ടിൽ വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്‍വാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു.
    1:5 എന്നാൽ വിരുന്നുനാളുകൾ വട്ടംതികയുമ്പോൾ ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.

ആദ്ധ്യായത്തിന്റെ അവസാനം ഈയ്യോബിന്റെ മൂത്ത മകന്റെ ജന്മദിനാഘോഷത്തിനു തന്നെ പത്തുമക്കളേയും കൊല്ലാൻ ദൈവം സാത്താനെ അനുവദിച്ചു. ബൈബിളിൽ പ്രധാന കഥാപുരുഷന്മാരാണു അബ്രഹാമും, മോശയും, ദാവീദും. "ദൈവത്തിന്റെ സുഹൃത്ത്" എന്ന് ദൈവം പലയിടത്തും വിശേഷിപ്പിച്ച അബ്രഹാമിന്റെ ജന്മദിനം പ്രത്യേകിച്ച് എടുത്തുപറയുകയോ, അഘോഷിച്ചതായിട്ടോ കണ്ടിട്ടില്ല. മോശയുടെ ജീവിതവും പ്രവൃത്തികളും വിശദീകരിക്കുന്ന ബൈബിളിൽ അദ്ദേഹത്തിന്റെ ജന്മത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. ദൈവത്തിന്റെ ദാസന്മാരായ ഒരു വ്യക്തിയുടെ ജന്മ ദിനം പോലും ബൈബിളിൽ പറയുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണു്.
ബിബിളിൽ ജന്മദിനാഘോഷം പാടില്ല എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെങ്കിലും അനുകൂലമല്ല എന്ന് അനുമാനിക്കാം. ക്രിസ്തുവിന്റെ ജനനം അഘോഷിക്കണമായിരുന്നു എങ്കിൽ ബൈബിളിൽ ക്രിത്യമായ തിയതികൾ ഉണ്ടാകുമായിരുന്നു. പക്ഷെ ക്രിസ്തു ക്രൂശിക്കപ്പെട്ട ദിനം ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ ദിനം ആചരിക്കാനും പറയുന്നു.

പുറപ്പാടു പുസ്തകം അദ്ധ്യായം : 12:1-2
സംഖ്യാപുസ്തകം അദ്ധ്യായം : 9:1-5
ലേവ്യപുസ്തകം അദ്ധ്യായം : 23:4-5
മത്തായി എഴുതിയ സുവിശേഷം അദ്ധ്യായം : 26:2

ഇത്ര വ്യക്തമായി പലയിടത്തും ക്രിസ്തുവിന്റെ മരണദിനം ആചരിക്കാൻ ആഹ്വാനം ചെയ്തിട്ടും പെസഹ ദിനത്തെക്കാൾ ക്രിസ്തുമസാണു് ഇന്ന് ആചരിക്കപെടുന്നത് . ക്രിസ്തുമസിന്റെ ആരംഭത്തെ കുറിച്ച് അനവധി Christian Encyclopaedia കളിൽ തന്നെ വിശദീകരിക്കുന്നുണ്ട്. കൂടുതല് വിവരങ്ങള് നിങ്ങള് തന്നെ അന്വേഷിച്ച് കണ്ടെത്തു.

എല്ലാവർക്കും എന്റെയും കുടുംബത്തിന്റേയും Happy New Year !!!

Tuesday, December 25, 2007

"മൈ ബ്രദര്‍‍, യുവര്‍ ഫാദര്‍ "

അമ്പത് വയസുകാരനായ ചക്കോച്ചന്‍, Time keeper മൂത്ത് accountant ആയ ഭാഗ്യവാനാണു്. കണക്ക് നോക്കുന്ന പണി പോയിട്ട് ഇം‌ഗ്ലീഷ് പോലും സംസാരിക്കാന്‍ അറിയാത്ത ഒരു പാവമായിരുന്നു. ദുബൈയി ആസ്ഥാനമാക്കിയ ഒരു പ്രമുഖ യൂറോപ്പ്യന്‍ സ്ഥാപനത്തില്‍ ജോലിനോക്കുന്നു. മാറി മാറി വന്ന് മാനേജര്‍മാരുടെ മുന്നില്‍ ചെന്നു പെടാതെ Ras al Khaimahയിലും Abu Dhabiയിലും ഉള്ള site officeകളിലായി അല്പം ഹിന്ദിയും മലയാളവും mix masala ആക്കി തട്ടിയും മുട്ടിയും Head office കാണാതെ 2 വര്ഷം ഒളിച്ച് ജീവിച്ചു.

ചക്കോച്ചന്റെ കഷ്ടകാലത്തിനു് ദുബൈ head officeലേക്ക് promotion ഓടുകൂടി സ്ഥലം മാറ്റം കിട്ടി. പുതിയ മാനേജര്‍ ഇരിക്കുന്ന അതേ Floorല്‍ തന്നെയായിരുന്നു ചാക്കോയും. അതി ഭീകരനും, ക്രൂരനും, സര്വോപരി ക്രോദിഷ്ടനുമായയിരുന്നു പുതിയ മാനേജര്‍.

ചാക്കോച്ചന്‍ അദ്ദേഹത്തെ സോപ്പിട്ട് തണുപ്പിക്കാന്‍ നടത്തിയ ശ്രമമാണു് ഈ കഥ.

ചില പേപ്പറുകള്‍ ഒപ്പിടാനായി ചാക്കോച്ചന്‍ മാനേജറിന്‍റെ മുറിയില്‍ കയറി ചെന്നു. അദ്ദേഹം ഫയലുകള്‍ തുറന്ന് വായിച്ച് തുടങ്ങി. ജര്‍മ്മന്‍കാരനായ മാനേജറിന്‍റെ കഴുത്തില്‍ ഒരു സ്വര്‍ണ്ണ കുരിശ്ശ് തൂങ്ങുന്നത് ശ്രദ്ധിച്ച്. ചാക്കോച്ചനു് സമാധാനമായി. മാനേജിറിനെ സോപ്പിടാന്‍ ഒരു വിഷയം ഒത്തികിട്ടിയ സന്തോഷം ചാക്കോച്ചന്‍ അടക്കാന്‍ കഴിഞ്ഞില്ല.

അറിയാവുന്ന ആങ്കലയത്തില്‍ ചക്കോ വളരെ സന്തോഷത്തോടെ വെച്ച് കാച്ചി : "സാര്‍ മൈ ബ്രദര്‍‍, യുവര്‍ ഫാദര്‍ :) "

മാനേജര്‍ അന്തംവിട്ട കാട്ടുപോത്തിനെപ്പോലെ ചക്കോയെ നോക്കി. "Excuse me, What did you say? >:("

ചക്കോ അല്പം സംശയത്തോടെ വീണ്ടും: "സാര്‍ ഇന്‍ ജര്‍മ്മനി മൈ ബ്രദര്‍ര്‍ര്‍ര്‍ര്‍, യുവര്‍ ഫാദര്‍. :\ "

മനേജറിനു കാര്യമായിട്ട് കലി ഇളകി, കസേരയില്‍ നിന്നു് എഴുനേറ്റ് ഒച്ചത്തില്‍ സേക്രട്ടറിയെ വിളിച്ചു. മലയാളി സെക്രട്ടറി മുറിയില്‍ ഓടി വന്നു്.
മനേജര്‍: "What is this man blabering on about?, ask him in your language."

Secretary ചക്കോച്ചനെ കൂട്ടികൊണ്ട് പുറത്തിറങ്ങി ചോദിച്ചു: "ചക്കൊ സാര്‍, എന്ത പ്രശ്നം?"
ചക്കോ: "എന്‍റെ മൂത്ത ചേട്ടന്‍ Fr. Ignatius ജര്‍മ്മനിയില്‍ പള്ളീലച്ചനാണെന്ന കാര്യം പറഞ്ഞത് അയ്യാള്‍ക്ക് പിടിച്ചില്ല. അതിന ഇങ്ങനെ തുള്ളുന്നത്"
Secretary മാനേജറിനോടു കാര്യം വ്യക്തമാക്കിയെങ്കിലും മാനേജറിനു ചാക്കോച്ചനെ head officeല്‍ നിന്നും ചവിട്ട് site officeലിട്ടു. ചക്കോ Site officeകളില്‍ ഇപ്പോഴും ഒളിച്ചും പാത്തും ജോലിച്ചെയ്യുന്നു.

note: ഇത് നടന്ന സംഭവമാണു് പേരു് മാറ്റിയിട്ടുണ്ട്.

എന്തോന്ന് piracy ?

നാല്‍ കാശുണ്ടാക്കാനാണു് കടം വാങ്ങി കാശു് മുടക്കി കട ഇട്ടത്. ഇപ്പോള്‍ ദാണ്ടെ software copy ചെയ്യാന്‍ പാടില്ലാന്നും പറഞ്ഞ് ഓരോ മാരണങ്ങള്‍ ഇറങ്ങിയിരിക്കുന്നു. Pirated Software കാരണം എന്തെല്ലാം നല്ല കാര്യങ്ങളാണു നാം അനുഭവിക്കുന്നതെന്ന് നാം മനസിലാക്കണം.
1) പയ്യമ്മാരെല്ലാം നാടു വിട്ട് അമേരിക്കന്‍ MNC കളില്‍ ജോലിചെയ്യുന്നു.
2) ഭാരതത്തില്‍ സ്വന്തമായി technology development ചെയ്ത് സ്മയം കളയുന്നില്ല.
3) പിള്ളേരെല്ലാം കമ്പ്യൂട്ടറില്‍ മങ്ക്ലീ.. അല്ല ഇം‌ഗ്ലീഷ് ഉപയോഗിക്കുന്നു.
4) കാശു മുടക്കാതെ Software സൌജന്യമായി ലഭിക്കുന്നു.
5) Software developersനു പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിച്ച് വിലപ്പെട്ട സമയം കളയണ്ട.
6) നല്ലവരായ വിദേശ കമ്പനികള് കാശുണ്ടാക്കുന്നു്.

ഇനിയും നാലഞ്ച് കാരണങ്ങളുണ്ട്. സമയം നഹി നഹി.

ഇപ്പോഴ് ഇതാ ഇന്ത്യാക്കാരെ നാണം കെടുത്താനായി ഇതാ 2007ല്‍ IDC Global Software Piracy Study Report പ്രകാരം നാട്ടില്‍ software Piracy 71% ശതമാനം ആണെന്നും $1,275,000,000 (!!!!) പ്രതി വര്ഷം നഷ്ടം ഉണ്ടാകുന്നു എന്നും. ഇവന്മാര്‍ ആര ഇതൊക്കെ പറയാന്‍. അദ്യം ഇതുപോലുള്ള വിദേശ കമ്പനികളെ നാട്ടില്‍ നിന്നും ഓട്ടിക്കണം. ഇതെല്ലാം ചുമ്മ വെറുതെ പറയുന്നതായിരിക്കണം.

നമുക്കില്ലാത്ത വിവരം ഇവമ്മാര്‍ക്ക് എങ്ങനെ ഉണ്ടാകും. നമ്മള്‍ പൂജ്യം കണ്ടുപിടിച്ച ഭാരതീയരല്ലെ !! മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമാന്മാര്‍ ഇന്ത്യാക്കാരാണു് എന്നുള്ളത് ഇവന്മാര്‍ക്കറിയില്ലല്ലോ. ( മറ്റെ email നിങ്ങള്‍ വായിച്ചിട്ടുണ്ടാകുമല്ലോ. (Nasa യില്‍ 95% ഇന്ത്യാകാരണെന്നും google 80% തിരുവനന്തപുരത്ത് പുന്തുറക്കാരാണെന്നും )

നമുക്ക് എന്ത് കോപ്പായാലും പ്രശ്നമല്ല. നമുക്ക് സൌജന്യമായി ഇന്ന് ഇപ്പോള്‍ കമ്പ്യൂട്ടറില്‍ മറ്റെ പടം കാണണം. (നാളെ കമ്പുട്ടറും കോപ്പും ഒന്നും ഉണ്ടാവില്ലല്ലോ അപ്പോള്‍ എല്ലാവരും brain wave technology ഉപയോഗിച്ചല്ലെ കാര്യങ്ങള്‍ ചെയ്യുന്നത്.) അതിനു് ഏത് മാര്‍ഗമായാലും സ്വീകരിക്കുന്നതില്‍ എന്ത തെറ്റ്?

Piracy തടയണമെങ്കില്‍ വെറുതെ Pan-India anti-piracy Hotline number 1600 11 0033 ല്‍ വിളിച്ചാല്‍ പോരെ, വെറുതെ ദൂരെനിന്നു് ചൂണ്ടിക്കാണിക്കുന്നതിന്‍ പ്രതിഭലം 5 ലക്ഷമാണു് !!. Raidന്‍റെയൊന്നും ഒരു ആവശ്യവുമില്ല.

തിരുവനന്തപുരത്ത് ഈ വര്ഷം തേങ്ങ വിളവ് അല്പം കുറവാണു്, കൊല്ലത്തു നിന്നും സൌജന്യമായി തെങ്ങി കയറി തേങ്ങ അടര്ത്താന്‍ ഒരു നിയമം ഉണ്ടാക്കാന്‍ വേണ്ടി ഹര്ത്താലിനു തയ്യാറാവുകയാണു്. അല്പം തിരക്കിലാണു്.

Saturday, December 22, 2007

2007ല്‍ പോടങ്ങള്‍ പിടിച്ച വേറെ ചില്ല അണ്ണമ്മാര്‍.

എനിക്കി ഏറ്റവും ഇഷ്ടപ്പെട്ട ഈ വര്ഷത്തെ (ചില) നല്ല ചിത്രങ്ങ്. അഭിനന്ദനങ്ങളും പരാമര്‍ശങ്ങളും അതത് അണ്ണന്മാരുടെ ബ്ലോഗില്‍ ആവാം. :) (in no particular order of preference)

സപ്തന് by ദിവ (Slooby)



കിന്‍‌കാകുജിയപ്പാ by വക്കാരിമഷ്‌ടാ



വെള്ളച്ചാട്ടം by saptavarnangal



കേരനിരകളാടും... by കുട്ടു



മോളൂട്ടി by Thulasi



'' പ്രതീക്ഷ '' by ...പാപ്പരാസി...



സ്നാനം by പച്ചാളം



മഴയുടെ സംഗീതം കേട്ട് by നവരുചിയന്‍



വെള്ളി കൊലുസുകള്‍ തുള്ളി തുള്ളി ..( ബോണകാട് വെള്ളച്ചാട്ടം . തിരുവനന്തപുരം ) by നവരുചിയന്‍



സാമ്രാജ്യത്വം: കാപ്പിറ്റോള്‍ വഴി by യാത്രാമൊഴി



വാര്‍ദ്ധക്യത്തിന്റെ പുഞ്ചിരി - ഫോട്ടോപോസ്റ്റ് by അപ്പു




Wednesday, December 12, 2007

UAE Time :)

സ്ഥിരം കാണാറുള്ള quartz വച്ചുകള്‍ കണ്ട് മടുത്തവര്‍ക്ക് ഒരു Automatic wristwatch with UAE Time.

Fully re-constructed in Adobe Flash.











Action Script below


onClipEvent (load) {
// change these values to offset From GMT.

HourOffset = 4;
MinuteOffset = 0;
}
onClipEvent (enterFrame) {
var today_date:Date = new Date();
today_date.setHours(today_date.getUTCHours()+HourOffset);
today_date.setMinutes(today_date.getUTCMinutes()+MinuteOffset);
SlowSeconds = today_date.getSeconds();
// The Date is changed here
DateMC.thisDate = (today_date.getDate());
Minutes = today_date.getMinutes();
Hours = today_date.getHours();
Seconds = today_date.getSeconds();
if (Hours>12) {
Hours = Hours-12;
}
if (Hours<1) {
Hours = 12;
}
Hours = Hours*30+int(Minutes/2);
Minutes = Minutes*6+Seconds/10;
Milliseconds = today_date.getMilliseconds();
SlowSeconds = (Seconds*6)+(Milliseconds/160);
// The Hands are controlled here
MinuteHand._rotation = Minutes;
HourHand._rotation = Hours;
SecondHand._rotation = SlowSeconds;
}

Wednesday, October 24, 2007

ദാണ്ടെ ചൈന വാണം വിട്ട് !!!

ഈ ചൈന എന്തരു് കുണ്ടാമണ്ടിയാണു് കാണിക്കണതെന്ന് ഒരു പിടിയും കിട്ടണില്ല കെട്ട!.

1) ലോകം കണ്ട ഏറ്റവും വേഗത്തില്‍ മുന്നോട്ട് കുതിക്കുന്ന സാമ്പത്തിക വളര്‍ച്ച.
2) ആവശ്യത്തിലേറെയുള്ള അണുവായുധ ശേഖരം.
3) Olympics Games host ചെയ്യുന്നു.

ചൈനയുടെ morale ഇപ്പോള്‍ അവര്‍‌ണ്ണനീയമാണു്. ഒരു പുതിയ Mega super power ഉണ്ടാകുന്ന എല്ലാ മണവും അടിക്കുന്നുണ്ട്. ചൈനക്കാരെ സമ്പന്ധിച്ചിടത്തോളം നല്ല കാര്യം തന്ന. പക്ഷെ ബാക്കിയുള്ളവമ്മാരിക്ക് തൊയിരം തരൂല്ലാ എന്നുകെച്ചാ.

ഒരു ജനാധിപത്യ വ്യവസ്ഥിതി ഈ അടുത്ത കാലത്തൊന്നും അവിടെ ഉണ്ടാവൂല്ല എന്നുള്ളതും ശ്രദ്ധേയമാണു്. സാമ്പത്തിക ഭദ്രതയുള്ള ചൈനയില്‍ ഒരു വിപ്ലവം ഉണ്ടാകുമെന്ന് തോന്നണില്ല. (അദ്വാആആആആനിക്കുന്ന ചൂഷിതരില്ലാത്തിടത്ത് എന്തോന്ന് വിപ്ലവം !) കഴിഞ്ഞ മാസം ജപ്പാന്‍ ഒരു പേടകം ചന്ദ്രനില്‍ കത്തിച്ച് വിട്ടു. അടുത്ത വര്‍ഷം ഭാരതം ഒരണ്ണം തട്ടിക്കൂട്ടി വിടും. ഇവിടെങ്ങും വേറെ ഒരു പണിയും ഇല്ലാഞ്ഞിട്ടാണ ഇവമ്മാരു് ചന്ദ്രനില്‍ പോയി തൊരക്കാന്‍ പോണത്. ശാസ്ത്രത്തിനു വേണ്ടി വേറെ എന്തെല്ലാം ചെയ്യാം. ചന്ദ്രനില്‍ പോയാല്‍ മാത്രമെ പറ്റൂ എങ്കില്‍ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. നടക്കട്ട്. ഇന്ന് ദാണ്ടേ ചന്ദ്രമണ്ഡലത്തിലേക്ക് ചൈനാക്കാരും പേടകം വിക്ഷേപിച്ചതോടെ ഒരു പുതിയ പ്രാദേശിക ബഹിരാകാശ കുണ്ടാമണ്ടിക്കുള്ള എല്ലാ വകയും ഉണ്ട്. ഇന്ത്യ, ജപ്പാന്‍, ചൈന, മൂവരും ഒരുകാലത്ത് ചില്ലറ തല്ലുകള്‍ കൂടിയിട്ടുള്ളവരാണു്. മൂവരും ആണവ ആയുധ നിര്‍മ്മാണ പദ്ധതിയുള്ളവരും. ചന്ദ്രനില്‍ പോക്കെല്ലാം വെറും തട്ടിപ്പ്. ഈ ചന്ദ്രനില്‍ പോകുന്ന Rocketഉം Intercontinental Ballistic missileഉം തമ്മില്‍ വലിയ വിത്യാസം ഒന്നുമില്ല. ഇവമ്മാര്‍ ഇതെല്ലാം കൂടി തല്ലി പോട്ടിച്ച പിന്നെ ഒരു സുഖവും കാണൂല്ല.

Saturday, October 20, 2007

പരിചയപ്പെടു: ദിലിപ് ഛാബ്രിയ

ഈ വാഹനം ഏതാണെന്ന് ഊഹിക്കാമോ? ഇതു് ദുബൈയില്‍ customize ചെയ്ത ഒരു BMW X5 ആണു്. ഇത് Customize ചെയ്തിരിക്കുന്നത് പ്രശസ്തനായ ഒരു ഇന്ത്യാക്കാരനാണു് എന്നുള്ളതാണ്‍ ഇതിലെ പ്രത്യേകത.




(രാത്രി ഫോണില്‍ നിന്നും എടുത്ത ചിത്രമായതിനാല്‍ വലിയ "ഫങ്ങി" കാണൂല്ല. ഷെമി !!)

ദിലിപ് ഛാബ്രിയ ലോകം അറിയുന്ന ഡിസൈന്‍ എഞ്ചിനീയറാണു്. അദ്ദേഹം ഡെറ്റ്റോയിറ്റില്‍ General Motorsല്‍ ഒരു വര്ഷം തികയുന്നതിനു മുമ്പെ ജോലി രാജിവെച്ചു.

അദ്ദേഹം പറയുന്നു: "There was no opportunity for me to grow in an organisation where there were 1,500 designers and I was one of them. I realised that it would be a long haul for me to reach the stage of designing even a part of a car."


ഭാരതത്തിലേക്ക് മടങ്ങി എത്തിയതിനു ശേഷം 1993ല്‍ DC designs എന്ന automobile customization സ്ഥാപനം ആരംഭിച്ചു. ജര്മനി ബ്രിട്ടണ്‍ ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പുതിയ വാഹനങ്ങള്‍ ഇന്ത്യയിലേക്ക് അയച്ച് പുനര്‍ നിര്മാണം ചെയ്യിച്ചുവരുന്നു. ബസ്, ഹെലിക്കോപ്റ്റര്‍, കാര്‍, സ്വകാര്യ വിമാനം തുടങ്ങി എല്ലാ വാഹനങ്ങളും അദ്ദേഹത്തിന്‍റെ സ്ഥപനം പുനര്‍ നിര്മിക്കാറുണ്ട്.


DC design ചെയ്ത ഒരു വാഹനമാണു് Tarzaan എന്ന പുതിയ ഹിന്ദി സിനിമയിലെ പ്രധാന കഥപാത്രവും.

ഇത്രയും കഴിവും പ്രശസ്തിയുമുള്ള ഒരു automobile designer ഭാരതത്തില്‍ ഉള്ളതില്‍ നമുക്ക് അഭിമാനിക്കാം. അല്ലെ? 2000ല്‍ DC രൂപകല്പന ചെയത L'il എന്ന വാഹനം വിദേശ Auto Showകളില്‍ ശ്രദ്ധേയമായെങ്കിലും ഇന്ത്യയിലെ പല വാഹന നിര്മാണ കമ്പനികളും അത് നിര്മിക്കാന്‍ തയ്യാറായില്ല. Tataയും Maarutiയും DCയുടെ നിലനില്പിന്നു് ആവശ്യമില്ലാ എന്നുള്ളത് മറ്റോരു കാര്യം.

2007ല്‍ ദിലിപ് ഛാബ്രിയ ദുബൈയ്യില്‍ ETA groupമായി ചേര്ന്ന്‍ DCStar എന്ന നാമത്തില്‍ സ്ഥാപനം ആരംഭിച്ചു. മുകളില്‍ കാണുന്ന വാഹനം ആ സ്ഥാപനത്തില്‍ നിര്മിച്ചതാണു്.









എത്ര നേരം കണ്ടുന്നിന്നാലും മതിവരാത്ത സുന്ദരികളെ ഇവിടെ കാണാം

Wednesday, October 10, 2007

ഞാന്‍ അറിഞ്ഞ ഗാന്ധി (Part II)

ഇവിടെ നടന്ന സംവാദത്തില്‍ ശ്രീ കരംചന്ദ് ഗാന്ധി സൌത്താഫ്രിക്കയില്‍ അയിരുന്നപ്പോള്‍ മഹാത്മാവല്ലായിരുന്നു എന്നു് പൊതുവേ ഒരു സമ്മതം ഉണ്ടായിട്ടുണ്ട്. :) അപ്പോള്‍ പിന്നെ പില്കാലത്തില്‍ മഹാത്മാവായി എന്ന് പറയാന്‍ പറ്റുമ്മോ? നേരിട്ട് കണ്ട് പരിചയമില്ലത്തതിനാല്‍ അദ്ദേഹത്തിന്‍റെ ലേഖനങ്ങളും, അഭിമുഖങ്ങളും, പ്രസംഗങ്ങളും മാത്രമാണു് ഞാന്‍ വായിച്ചിട്ടുള്ളത്. ഒരു വ്യക്തിയെ കുറിച്ച് പഠിക്കാന്‍ ഇതിലും വലിയ എന്തെങ്കിലും ഇനി വേണമോ എന്നറിയില്ല. Collected Works of Mahathma Gandhi എന്ന സമാഹാരത്തില്‍ Vol 79, Page 11. http://www.gandhiserve.org/cwmg/VOL079.PDF
A writer, however, retorts: “Address your appeal to Hitler.” In the first place, I did write to Herr Hitler.1 My letter was publish din the Press some time after I addressed it. In the second place, there can be no meaning in my appeal to Herr Hitler to adopt non-violence. He is marching from victory to victory. I can only appeal to him to desist. That I have done. But to Britain, which is just now on the defensive, I can present the really effective weapon of non-violent non-co-operation. Let my method be rejected on merits, not by bringing inapt analogies or untenable argument. The issue raised by me, I venture to think, is of universal importance, the usefulness of the non-violent method seems to be granted by all the critics. They gratuitously assume the impossibility of human nature, as it is constituted, responding to the strain involved in non-violent preparation. But that is begging the question. I say, ‘You have never tried the method on any scale. In so far as it has been tried, it has shown promising results.’
ചാതുർവർണ്ണ്യം നിലനിൽക്കുന്ന ഇന്ത്യയില്‍ അഹിംസയുടെ പേരില്‍ ബലിയാടാകാന്‍ വിധിക്കപ്പെട്ട കോടിക്കണക്കിനു് ജനം ഉള്ളപ്പോള്‍ ഗാന്ധിക്ക് ഇന്ത്യയില്‍ അഹിംസ  പ്രസംങ്ങിക്കാം. രണ്ടാം ലോക മഹായുദ്ധത്തില്‍ ലോകത്തിന്റെ മുന്നില്‍ ഈ കത്ത് എഴുതിയതോടെ ഗാന്ധി പറയുന്നത് വെറും പൊള്ളയായ സിദ്ധാന്തമായി ലോകം തിരിച്ചറിഞ്ഞു.

വിവരവും സ്വബോധവും അല്പം സംസ്കാരവും ഉള്ള ഭരണാധികാരികള്‍ക്കെതിരെ മാത്രമെ അഹിംസ പ്രയോഗിക്കാന്‍ കഴിയൂ. സദ്ദാമിനേയും, ഹിറ്റ്ലറിനേയും പോലുള്ള സ്വബോധം നഷ്ടപ്പെട്ട ഏകാധിപതികള്‍ ഭരിക്കുന്ന രാജ്യങ്ങളില്‍ അഹിംസ വിജയിക്കില്ല. ഗാന്ധിയുടെ അഹിംസ വിജയിക്കണമെങ്കില്‍ മാദ്ധ്യമങ്ങളും ജന പിന്തുണയും ഉണ്ടായിരിക്കണം. അത് പിന്തുടരാന്‍ തയ്യാറായ ജനം ഉണ്ടായിരിക്കണം. വിത്യസ്തമായി ചിന്തിക്കുന്നവരെ രഹസ്യമായി കടത്തിക്കൊണ്ടുപോയി കൊല്ലുന്ന രാജ്യങ്ങളില്‍ ഗാന്ധിയേപ്പോലുള്ള നേതക്കള്‍ പ്രവർത്തിക്കില്ല,  വിജയിക്കില്ല ജീവിച്ചിരിക്കുക പോലുമില്ല,  അങ്ങനെ അനേകം ഗാന്ധിമാര്‍ Belarusലും, North Koreaയിലും, Myanmarലും ഉണ്ടായിരുന്നിരിക്കാം. പക്ഷെ അവരെ പറ്റി നാം കേള്‍ക്കുന്നില്ലല്ലോ.

ഗാന്ധിയുടെ അഹിംസ ഭാരതത്തിനു മാത്രം അദ്ദെഹം ഉപദേശിച്ചിരുന്ന "തത്വശാസ്ത്രം" അല്ലായിരുന്നു. Louis Fischer എഴുതിയ "Gandhi and Stalin" എന്ന പുസ്തകത്തില്‍ അദ്ദേഹം അതു അന്താരാഷ്ട്ര തലത്തില്‍ വരെ ഉപദേശിച്ചിരുന്നു. ജർമ്മനിയിലെ യഹൂദര്‍ കൂട്ടമായി ആത്മഹത്യചെയ്യണം എന്നു ഗാന്ധി ഉപദേശിച്ചിരുന്നു. BC66 ല്‍ 960 യഹൂദര്‍ അടിമത്ത്വം സ്വീകരിക്കുന്നതിനു് പകരം ആത്മഹത്യ ചെയ്തവരോടാണു് ഗാന്ധി വീണ്ടും കൂടമായി ആത്മഹത്യ ചെയ്യാന്‍ പറയുന്നത് എന്ന് നാം ഓര്‍ക്കണം. യഹൂദരുടെ ചരിത്രം അറിഞ്ഞിട്ടും അവരെ കളിയാക്കുകയായിരുന്നോ, അതോ ഗാന്ധി ചരിത്രം പഠിക്കാതെ പ്രസംഗിക്കുകയായിരുന്നോ എന്നറിയില്ല. ഗാന്ധിയന്‍ അഹിംസ അനുസരിച്ച് ഹിരോഷിമയിലും നാഗസാക്കിയിലും മരണം അടഞ്ഞവര്‍ എന്തായിരിക്കും ചെയ്യേണ്ടിയിരുന്നത്? ഒരു ചെകിടത്തടിച്ചാല്‍ മറ്റേചെകിട് കാണിച്ചുകൊടുക്കണമായിരുന്നോ. യഹൂദരോട് ഗാന്ധി ഇപ്രകാരം ഉപദേശിക്കുന്നു.
Published in Harijan on November 26, 1938 "If I were a Jew and were born in Germany and earned my livelihood there, I would claim Germany as my home even as the tallest gentile German may, and challenge him to shoot me or cast me in the dungeon; I would refuse to be expelled or to submit to discriminating treatment . And for doing this, I should not wait for the fellow Jews to join me in civil resistance but would have confidence that in the end the rest are bound to follow my example. If one Jew or all the Jews were to accept the prescription here offered, he or they cannot be worse off than now. And suffering voluntarily undergone will bring them an inner strength and joy which no number of resolutions of sympathy passed in the world outside Germany can. Indeed, even if Britain, France and America were to declare hostilities against Germany, they can bring no inner joy, no inner strength. The calculated violence of Hitler may even result in a general massacre of the Jews by way of his first answer to the declaration of such hostilities. But if the Jewish mind could be prepared for voluntary suffering, even the massacre I have imagined could be turned into a day of thanksgiving and joy that Jehovah had wrought deliverance of the race even at the hands of the tyrant. For to the god fearing, death has no terror. It is a joyful sleep to be followed by a waking that would be all the more refreshing for the long sleep."
1938മുതല്‍ 1945 വരെ കുറഞ്ഞത് 3,000,000 യഹൂദരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകും. അഹിംസ ബ്രിട്ടീഷുകാര്‍ക്ക് എതിരേ മാത്രമേ പ്രയോഗിക്കാന്‍ കഴിയൂ, ഹിറ്റ്ലറിന്‍റെ ജര്മനിയില്‍ ഗാന്ധി അഹിംസയുമായി അങ്ങോട്ട് ചെന്നിരിന്നു എങ്കില്‍ ഗാന്ധിയുടെ ഭസ്മം പോലും ബാക്കിയുണ്ടാവില്ലായിരുന്നു. ഗാന്ധിയന്‍ അഹിംസ എത്ര ചിന്തിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല. ഇതു് പറയുന്നത് ഗാന്ധിയെ അവഹേളിക്കുകയാണെന്ന് ഗാന്ധിയേ മഹാത്മാവായി കാണുന്നവര്‍ക്ക് തോന്നിയേക്കാം. അങ്ങനെ കരുതണ്ട. എനിക്ക് മറ്റെ "പൊക്കത്തില" ചിന്തയില്ലാത്തതുകൊണ്ട് മാത്രമാണു്. ലോകം കണ്ട ഏറ്റവും മഹത്തായ ഭാരതീയനാണു് ഗാന്ധി എന്നൊക്കെ ഇവിടെ പലരും പറഞ്ഞു. ഗാന്ധി ലോകത്തിന്‍റെ മുന്നില്‍ മഹാത്മാവായതിന്‍റെ പ്രധാന കാരണം അഹിംസ സിദ്ധാന്തമാണെങ്കില്‍ അത് പ്രായോഗികമായി ഈ കാലത്ത് എങ്ങനെ പ്രയോഗിക്കാം എന്ന് അവര്‍ തന്നെ വിശതീകരിക്കണം. (ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്നതിനാണു് മഹാത്മാവ് degree എന്നു പറയല്ലും. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട് പോയതില്‍ ഗാന്ധിക്കും ഹിറ്റ്ലറിനും തുല്യ പങ്കു് ഉണ്ട്, പക്ഷെ ഹിറ്റ്ലര്‍ ഇന്ത്യാക്കാരനല്ലല്ലോ !!!. അപ്പോള്‍ Full marks ഗാന്ധിക്ക് ഇരിക്കട്ടെ അല്ലെ? ) സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യാക്കാരായ ബ്രിട്ടീഷ് പട്ടാള തടവുകാരെ കൂറുമാറ്റം നടത്തി ജര്മനിയില്‍ ഹിറ്റ്ലറിന്‍റെ പട്ടാളക്കാരാക്കി മാറ്റിയ വിവരം ഗാന്ധി പോലും അറിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ ബ്രിട്ടീഷ് സര്‍ക്കാറിനു് അറിയാമായിരുന്നു. (അവരുടെ പട്ടാളക്കാരെ POW campല്‍ നിന്നും കാണാതായല്‍ അവര്‍ അന്വേഷിക്കില്ലെ?) ചിത്രങ്ങള്‍ ഇവിടെ ബോസും ഹിറ്റ്ലറും തമ്മിലുണ്ടാക്കിയ രഹസ്യ കരാര്‍ അനുസരിച്ച് ആയിരക്കണക്കിനു ഇന്ത്യന്‍ പട്ടാളക്കാര്‍ ഹിറ്റ്ലറിന്‍റെ പടയില്‍ ഉണ്ടായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ കഥകള്‍ ഓരോന്നായി പുറത്തു് വരാന്‍ ഇരിക്കുന്നതേയുള്ളു. ബോസ് ചെയ്തത് ശരിയോ തെറ്റോ എന്ന് വിലയിരുത്തുന്നത് വേറെ വിഷയം. ഗാന്ധി അഹിംസയും പൊക്കി പിടിച്ചതു കൊണ്ട് മാത്രമല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്ന് പറയാന്‍ ഒരു കാരണം കാണിച്ചു എന്നുമാത്രം. സമയ കുറവു മൂലം ഇപ്പോഴ് നിര്ത്തുന്നു. ബാക്കി കലിപ്പുകള്‍ കമന്‍റിലൂടെ തീര്‍ക്കാം. :)

Friday, October 05, 2007

ഞാന്‍ അറിഞ്ഞ ഗാന്ധി

M.K. Gandhi.
അഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുമായി ഗാന്ധിയുടെ ബന്ധം ഏത് തരത്തിലുള്ളതായിരുന്നു:

1893 മൂന്നു മുതല്‍ 1914 വരെ അദ്ദേഹം സൌത്താഫ്രിക്കയില്‍ ഉണ്ടായിരിന്നു.


1906ല്‍ Britishകാര്‍ സൌത്താഫ്രിക്കയില്‍ dutchകാര്‍ക്കെതിരെ നടത്തിയ Boer Warല്‍ ഗാന്ധി British പട്ടാളത്തില്‍ ചേര്ന്ന.
Sergt.-Major M.K. Gandhi പട്ടാളത്തിലെ Ambulance Corpsല്‍ stretcher bearer ആയിരുന്നു.

ഇന്ത്യാക്കാര്‍ കറുത്തവരില്‍ നിന്നും വിത്യസ്തരാണെന്നും വൃത്തിഹീനരാണെന്നും അദ്ദേഹം കരുതിയിരുന്നു.1908ല്‍ അദ്ദേഹത്തെ Arrest ചെയ്ത് jailല്‍ കൊണ്ടുപോയി. ഗാന്ധിക്ക് കറുത്ത വര്‍ഗ്ഗക്കാരെ തീരെ ഇഷ്ടമല്ലായിരുന്നു എന്നതിനു അദ്ദേഹം തന്നെ എഴുതിയ വരികള്‍ ശ്രദ്ധിക്കു.

    The cell was situated in the Native quarters and we were housed in one that was labelled “For Colured Debtors”. It was this experience for which we were perhaps all unprepared. We had fondly imagined that we would have suitable quarters apart from the Natives. As it was, perhaps, it was well that we were classed with the Natives. We would now be able to study the life of native prisoners, their customs and manners. I felt, too, that passive resistance had not been undertaken too soon by the Indian community. Degradation underlay the classing of Indians with Natives. The Asiatic Act seemed to me to be the summit of our degradation. It did appear to me, as I think it would appear to any unprejudiced reader, that it would have been simple humanity if we were given special quarters. The fault did not lie with the gaol authorities. It was the fault of the law that has made no provision for the special treatment of Asiatic prisoners. Indeed, the Governor of the gaol tried to make us as comfortable as he could within the regulations. The chief warder, as also the head warder, who was in immediate charge of us, completely fell in with the spirit that actuated the Governor. But he was powerless to accommodate us beyond the horrible din and the yells of the Native prisoners throughout the day and partly at night also. Many of the Native prisoners are only one degree removed from the animal and often created rows and fought among themselves in their cells. The Governor could not separate the very few Indian prisoners (It speaks volumes for Indians that among several hundred there were hardly half a dozen Indian prisoners) from the cells occupied by Native prisoners. And yet it is quite clear that separation is a physical necessity. So much was the classification of Indians and other Asiatics with the Natives insisted upon that our jumpers, which being new were not fully marked, had to be labelled “N”, meaning Natives. How this thoughtless classification has resulted in the Indians being partly starved will be clearer when we come to consider the question of food.


സൌത്താഫ്രിക്കയില്‍ അദ്ദേഹത്തിന്‍റെ ജീവിത രീതി ഒരു British പൌരന്‍റെ പോലെയായിരുന്നു. ചിത്രങ്ങളില്‍ അന്നത്തെ അദ്ദേഹത്തിന്‍റെ വസ്ത്രാധാരണ ശ്രദ്ധിച്ചാല്‍ അതു് മനസിലാക്കാം.


ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ആദ്യകാല പ്രവര്ത്തകാരും ഗാന്ധിയുടെ സമകാലികരും ആയിരുന്ന John Tengo Jabavu, Walter Rubusana, Solomon Plaatje, John L. Dube തുടങ്ങിയവരെ കുറിച്ച് ഗാന്ധി അദ്ദേഹത്തിന്‍റെ ഒരു ലേഖനത്തിലും പറഞ്ഞിട്ടില്ല. കറുത്ത വര്‍ഗ്ഗക്കാരെ സംസ്കാരമില്ലാത്ത തരം താണ ജീവികളായി മത്രമെ അദ്ദേഹത്തിനു് കാണാന്‍ കഴിഞ്ഞുള്ളു.

ഗാന്ധിക്ക് "ബോധോദയം" ഉണ്ടായത് അദ്ദേഹത്തെ വെള്ളക്കാര്‍ സഞ്ചരിക്കുന്ന തീവണ്ടി compartmentല്‍ നിന്നും ചവിട്ടി പുറത്താക്കിയപ്പോഴാണു് എന്നാണു് പൊതു ധാരണ. അന്നുവരെ ഗാന്ധി കരുതിയിരുന്നത് വെള്ളക്കാര്‍ ഇന്ത്യാക്കാരെ കറുത്തവരില്‍ നിന്നും ഉയര്ന്ന വര്‍ഗ്ഗമായി കരുതിയിരുന്നു എന്നായിരുന്നു. ആ സംഭവത്തിനു ശേഷമാണു് കറുത്തവരും ഇന്ത്യാക്കാരും വെള്ളക്കാരുടെ മുന്നില്‍ തുല്യരാണെന്നുള്ള കാര്യം ഗാന്ധിക്ക് മനസിലായത്. എല്ലാവര്‍ക്കും തുല്യരായി തീവണ്ടിയില്‍ സഞ്ചരിക്കാനുള്ള അവകാശത്തിനുവേണ്ടി ഗാന്ധി സംസാരിച്ചിട്ടില്ല.

അദ്ദേഹം "ഇന്ത്യന്‍ ഒപ്പീനിയണ്‍" എന്ന സ്വന്തം പത്രത്തില്‍ ഇങ്ങനെ എഴുതി "Thanks to the Court's decision, only clean Indians or colored people other than Kaffirs, can now travel in the trains." ഗാന്ധി clean indians എന്ന് ഉദ്ദേശിച്ചത് സവര്ണ്ണരായ ഇന്ത്യക്കാര്‍ എന്നും നാം മനസിലാക്കണം.

കറുത്ത ആഫ്രിക്കക്കാരേയും ഇന്ത്യാക്കാരും രണ്ടു തരത്തില്‍ നിയമപരമായി പരിഗണിക്കാനായി അദ്ദേഹം സൌത്താഫ്രിക്കന്‍ സര്‍ക്കാരുമായി എഴുത്തുകുത്തുകള്‍ നടത്തിയിരുന്നു. ഇതുമൂലം സൌത്താഫ്രിക്കയില്‍ നിലനിന്നിരുന്ന വംശവിവേചനം കൂടുതല്‍ രൂക്ഷമായി.

ഡര്‍ബന്‍ പോസ്റ്റോഫിസില്‍ രണ്ടു കവാടങ്ങളുണ്ടായിരുന്നു. ഒന്ന് വെള്ളക്കാര്‍ക്കും, മറ്റേത് ഇന്ത്യാക്കാര്‍ക്കും കറുത്ത ആഫ്രിക്കക്കാര്‍ക്കും. ഗാന്ധി നിരന്തരമായി സര്‍ക്കാരിനു എഴുതി എഴുതി മൂനാമത് ഒരു കവാടം കൂടി അവിടെ സ്താപിച്ചു. രണ്ടു കവാടങ്ങളേയും ഒന്നാക്കാന്‍ ശ്രമിച്ചില്ല.

കറുത്ത വര്‍ഗ്ഗക്കാരോടുള്ള ഗാന്ധിയുടെ വെറുപ്പ് അദ്ദേഹം വീണ്ടും എടുത്ത് പറയുന്ന്:
    Sept. 26, 1896
    “Ours is one continual struggle against a degradation sought to be inflicted upon us by the Europeans, who desire to degrade us to the level of the raw Kaffir whose occupation is hunting, and whose sole ambition is to collect a certain number of cattle to buy a wife with and, then, pass his life in indolence and nakedness.” ~ Vol. I, pp. 409-410

ഒരിക്കലും ഗാന്ധി ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ അവകാശത്തിനു വേണ്ടി പോരാടിയിട്ടില്ല.

ഭാരതത്തില്‍ തിരിച്ച് വന്നതിനു ശേഷം ദളിതരുടെ അവസ്ഥയേ കുറിച്ച് ആകുലപ്പെട്ടു എന്നും. അവരെ ഉദ്ധരിച്ചും എന്നും പലയിടത്തും ഞാന്‍ വായിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം എഴുതിയ മുകളിലത്തെ വരികള്‍ അദ്ദേഹത്തിന്‍റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നില്ല. ഗാന്ധി വംശവിവേജനത്തില്‍ വിശ്വസിച്ചിരുന്നു എന്നാണു് ഞാന്‍ മനസിലാക്കുന്നത്.

ഭാരതത്തിനു് ഗാന്ധി വളരെ പ്രധാനപ്പെട്ട കഥാപുരുഷുനായിരിക്കാം. മഹാത്മാവല്ല.

Wednesday, September 26, 2007

Malayalam Bible moved to new Host

സുഹൃത്തുക്കളെ

സമ്പൂര്ണ്ണ യൂണിക്കോഡ് മലയാളം സത്യവേദപുസ്തകം (The complete Unicode Malayalam Bible) ഇപ്പോള്‍ പുതിയ serverലേക്ക മാറ്റം ചെയ്യുകയാണു്.

ഒരു ആഴ്ചക്കുള്ളില്‍ എല്ലാ featuresഉം പ്രാവര്ത്തികമാക്കുന്നതായിരിക്കും.

siteന്റെ പുതിയ address http://bible.nishad.net ആയിരിക്കും. കഴിഞ്ഞ മൂനു വര്ഷമായി സൌജന്യമായി ഈ സംരംഭം വിജയകരമായി Host ചെയ്തു് Test ചെയ്യാന്‍ സൌകര്യം തന്ന എല്ലാ മാന്യവ്യക്തികള്‍ക്കും നന്നി പറയുന്നു.

Saturday, September 22, 2007

Homeopathy




പ്രശസ്തനായ യുക്തിവാദിയും മാന്ത്രികനുമായ ജേയിംസ് റാന്റി Homeopathy എന്ന ലോക തട്ടിപ്പ് വിശതീകരിക്കുന്നു.

Wednesday, September 19, 2007

Bank of Baroda

രാവിലെ 10 മണിക്ക് ഷാര്‍ജ്ജയില്‍ ഒരിക്കല്‍ Bank of Barodaയുടെ മുന്നില്‍ വണ്ടി നിര്ത്തി. Parking Ticketനു വേണ്ടി വണ്ടിയില്‍ വേണ്ടാത്തപ്പോള്‍ എല്ലാം കൈയില്‍ തടയുന്ന ചില്ലറക്കുവേണ്ടി തപ്പി. ഒരു ദിര്ഹം പോലും കണ്ടില്ല.

എന്തിനു വിഷമിക്കുന്നു. മുമ്പില്‍ കിടക്കുകയല്ലെ നമ്മുടെ സ്വന്തം Bank. ധാരാളം ഇന്ത്യക്കാരായ തൊഴിലാളികള്‍ ക്യൂവില്‍ നില്ക്കുന്നു. ഞാനും ആ ക്യൂവില്‍ പോയി നിന്നു. അപ്പോള്‍ അവിടെ ഒരു "മലബാറി" മോയിലാളി കയറി വന്നു. അദ്ദേഹം ക്യൂവില്‍ നില്കാതെ ഉടന്‍ അകത്തേക്ക് കയറി ചെന്നു കാര്യം നടത്തി തിരികെ പോയി.

എന്‍റെ ഊഴം എത്തിയപ്പോള്‍ ഞാന്‍ Tellerനോടു ചോദിച്ചു. "സാര്‍ ഇവിടെ ഈ പാവങ്ങള്‍ക്ക് മാത്രമെ ക്യൂ ഉള്ളോ?"

അദ്ദേഹം ഒരു പുളിച്ച ചിരി പാസാക്കി.

ഞാന്‍ വിട്ടില്ല. മാനേജറിന്‍റെ മുറിയില്‍ കയറി ചെന്നു ഈ കാര്യം ചോദിച്ചു. അദ്ദേഹം വളരെ ദേഷ്യത്തില്‍ എന്നോടു ചോദിച്ചു. "Do you have an account in this bank?"

"അയ്യോ ഇല്ലേ," എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഒരണ്ണം എടുത്തിട്ട് ബാക്കി കാര്യം എന്നു ഞാനു് വിചാരിച്ചു. ഒന്നുമില്ലെങ്കിലും ഒരു ഇന്ത്യന്‍ bank അല്ലെ.

പിന്നെ അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. ഈ Bankല്‍

No online merchant banking facility.
No online retail banking facility.
No SMS notification of checking account.
Cash deposits are manually written on daily ledgers, and latter posted in the computer by a "computer operator".
Cash Deposits take one day to show up in the account.
Rude and arrogant customer service.

ചില്ലറയും പോക്കെറ്റില്‍ ഇട്ട് ഞാന്‍ സ്ഥലം വിട്ടു.

ഒരു email വന്നു.

കഴിഞ്ഞ ആഴ്ച എനിക്ക് ഒരു email വന്നു. പലര്‍ക്കും ഇതു കിട്ടിക്കാണും.

Dear Kaipally

Bhasshaposhini is doing a samvadam on Malayalam Blog.
The influence of blog on malayalam language and how the blog handled the language.
What difference it made to the writer's self esteem, the interactive nature of the blog etc.
So Kindly share with us a blog experience/a piece of creative work.
The article can be limited to half to one page of Bhashaposhini.

Please send the item in PDF format and your photo in JPEG
P.S. Why do bloggers hide behind pseudonames?


Regards
[Name Removed]


----------------------------------------------------------------------------

എന്റെ മറുപടി.

A "smavadam" on Malayalm Blog.

ha ha ha

അതും ഒരു വരി പോലും മലയാളത്തില് എഴുതാന് കഴിവില്ലാത്ത ഈ പരസ്യം കണ്ടിട്ട് തന്നെ ഞാന് ഇറങ്ങി തിരിക്കണം. ആദ്യം പോയി മലയാളം എഴുതാന് പഠിക്ക ഹേ!!!!

ഇതാണല്ലോ മല്ലൂസിന്റെ കുഴപ്പം. പുതിയ എന്തു കുന്തം കണ്ടാലും scoop അന്വേഷിച്ച് ഇങ്ങോട്ട് ക്കെട്ടിയെടുക്കും. കൈപ്പള്ളിക്ക് ഒരുത്തനേയും നന്നാക്കണം എന്നില്ല. പ്രതേകിച്ചും കുഴിയില് കാലും നീട്ടിയിരിക്കുന്ന സമകാലിക മദ്ധ്യമങ്ങളെ.

മരം മുറിച്ച് മഷി പുരട്ടി അച്ചടിക്കുന്ന മദ്ധ്യമത്തെ എനിക്ക് പ്രോത്സാഹിപ്പിക്കണം എന്ന് ഒരു നിര്ബന്ധവും ഇല്ല. താങ്കള്ക്ക് ആള്‍ മാറിപ്പോയി.

:)

കൈപ്പള്ളി
--------------------------------------------------------------------------------------------------------


മുറി ഇം‌ഗ്ലീഷ് എഴുതിയതില്‍ തെറ്റില്ല, മലയാളം ബ്ലോഗിന്‍റെ ഭാഷ മുദ്രണ സംവിധാനം യൂണികോടാണു്. Interactivityയും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാത്ത മദ്ധ്യമമാണു സമകാലിക കടലാസ് പത്രങ്ങള്‍. ഈ യുഗത്തിലേക്ക് എത്താന്‍ കഴിയാത്ത് ഈ മാദ്ധ്യമത്തില്‍ നമ്മള്‍ എന്തിനു് പ്രോത്സാഹിപ്പിക്കണം.

മലയാളം unicode പ്രചരണത്തിനു് വലിയ പങ്ക്‍ വഹിക്കാന്‍ കഴിവുള്ള ഒരു പത്രമാണു് Manorama. അവര്‍ ഇതു വരെ ആ വഴി സ്വീകരിച്ചിട്ടില്ല. അച്ചടി മാദ്ധ്യമത്തിന്‍റെ നിലനില്പിനെ ബാധിക്കുന്ന ഒന്നാണു യൂണിക്കോഡ് എന്ന് അവര്‍ കരുതുന്നുണ്ടാവൂം.

ബ്ലോഗ് എന്ന ഈ മാദ്ധ്യമത്തിനു് സാദ്ധ്യതകളുണ്ട് എന്ന് അവര്‍ ഇപ്പോഴും മനസിലാക്കിയിട്ടില്ല. ഭാവി പ്രവചിക്കുന്നില്ല. എങ്കിലും പറയട്ടെ. മലയാളി Free എന്ന് കേട്ടാല്‍ കമഴ്ന്ന് വീഴും. Internet penetration കേരളത്തില്‍ വര്‍ദ്ധിച്ചാല്‍ എല്ലാ പത്രങ്ങളും നന്നാവും.

Friday, September 14, 2007

രണ്ട് വണ്ടികള്‍

ഒരു വെള്ളിയാഴ്ച്ച ദിവസം. സുഹൃത്തുമായി ഭക്ഷണം കഴിക്കാന്‍ restaurantല്‍ പൊയിരുന്നു. റോഡില്‍ ചുവപ്പു വെട്ടം കാത്തു കിടക്കുമ്പോള്‍‍.
വാഹനത്തിന്‍റെ വലതു വശത്ത് ഒരു Chevrolet Corvette ഒഴുകി എത്തി. Vanila ice creamന്‍റെ മുകളില്‍ Strawberry syrup ഒഴിച്ച പോലുള്ള ചുവന്ന ചായം പൂശിയ ഒരു "സുന്ദരി".

സുഹൃത്ത്: "എന്തിനിടെയ് ഇവമ്മാര്‍ ഈ വണ്ടികള്‍ കാശുകൊടുത്ത് വാങ്ങിക്കണത്"
ഞാന്‍: "അണ്ണ. അണ്ണന്‍ ഈ സാദനം ഓട്ടിച്ചിട്ടൊണ്ട? ഇല്ലല്ലെ? ചുമ്മ ഓട്ടിക്കാത അഫിപ്രായങ്ങള്‍ പറയല്ലും. കെട്ടല്ലെ."

ഞങ്ങള്‍ restaurantല്‍ എത്തി. parkingല്‍ കൊണ്ടു് നിര്ത്തിയപ്പോള്‍ വണ്ടി യുടെ അരുകില്‍ സുന്ദരിയായ ഒരു African വാടക "വണ്ടി" നില്കുന്നു. ഞങ്ങളുടെ വണ്ടിയുടെ കണ്ണാടിക്കരുകിലേക്ക് അവള്‍ നീങ്ങി. Latheല്‍ ചീകി മിനുക്കിയ ഇരുമ്പിന്‍റെ കഷണം പോലെ വെട്ടിത്തിളങ്ങുന്ന ചര്മ്മം.

ഞങ്ങളുടെ കണ്ണുകള്‍ ഞങ്ങളെ അനുസരിച്ചില്ല. അവളെ ഞങ്ങള്‍ നോക്കിപ്പോയി. സുഹൃത്തിന്‍റെ ശ്രദ്ധ തിരിക്കാന്‍ ഞാന്‍ പറഞ്ഞു. "എന്തരിടെ ഇങ്ങന നോക്കണത്. മോശം"

സുഹൃത്ത്. "ഇതാണെട വണ്ടി. നീ ഈ വണ്ടി ഓട്ടിച്ചിട്ടില്ലല്ലെ. ഓട്ടിക്കാത അഫിപ്രായം പറയല്ലെ ചെല്ല."

ഞാന്‍ നിശബ്ദത പാലിച്ചു.

300 പോസ്റ്റും ഞാനും പിന്നെ ഈ ബൂലോഗവും

ഞാന്‍ എഴുതിയ പഴയ സാദനങ്ങള്‍ തപ്പിയപ്പോഴാണു ഒരു കാര്യം മനസിലായത്. ഇന്ന് നാലു വര്ഷവും ഒരു മാസവും തികയുന്നു.
2004ലാണു ആദ്യമായി മലയാളം blogല്‍ എഴുതാന്‍ തുടങ്ങിയത്. അതിന്‍ മുമ്പ് എഴുതിയിരുന്ന് Film Reviewsഉം, Design Tutorialsഉം ഒക്കെയായിരുന്നു. ഈ ബ്ലൊഗ് തുടങ്ങിയ കുറച്ചു നാളുകള്‍ കുള്ളില്‍ തന്നെ എന്‍റെ Flickr Photo ഗാലറിയും തുടങ്ങി. പല സുഹൃത്തുക്കള്‍ക്കും Flickr കാണാന്‍ കഴിയാത്തതിനാല്‍. "പോട്ടം" എന്ന എന്‍റെ foto blogഉം തുടങ്ങി.
ഇന്ന് ഇവിടെ മുന്നുറില്‍ അധികം postകളും, Flickrല്‍ 500 അധികം ചിത്രങ്ങളും ഉണ്ട്.

അന്നും ഇന്നും തമ്മില്‍ ബ്ലോഗിന്‍റെ നിലവാരത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും കാണുന്നില്ല. പലരുടേയും ഭാഷ നന്നായി എന്നല്ലാതെ.

എന്‍റെ ഭാഷ നന്നായതാണോ അതോ ഭയന്നിട്ടാണോ എന്നറിയില്ല ഇപ്പോള്‍ ആരും എന്‍റെ അക്ഷര തെറ്റുകള്‍ ചൂണ്ടിക്കാണിക്കാറില്ല. ചൂണ്ടിക്കാണിച്ചിട്ടും കാര്യമില്ല എന്ന് ചിലര്‍ക്കെങ്കിലും മനസിലയിട്ടുണ്ടല്ലോ. എന്തായാലും ബ്ലോഗില്‍ വന്നതിനു ശേഷം എന്‍റെ മലയാളമെഴുത്ത് കുറച്ചെങ്കിലും നന്നായി എന്ന് എനിക്കു തന്നെ തോന്നിതുടങ്ങി. പലരുടേയും സഹായം ഇതിന്‍ പിന്നിലുണ്ട്. എല്ലാവരേയും ഞാന്‍ സ്മരിക്കുന്നു.

ലോക പ്രശസ്ഥനായ ചിത്രകാരനായ എം.സീ. ഏഷറിന്‍റെ ഒരു ചിത്രമുണ്ട്. ചിത്രം വരക്കുന്ന കൈകളുടെ ചിത്രം. Recursive ചിത്രങ്ങള്‍ എന്നു പറയും. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ Drost effect എന്നു പറയും.

മലയാളം ബ്ലോഗ് ഒരു Recursive phaseലേക്ക് നിങ്ങുകയാണു. Blogging about blogs. ബ്ലോഗുകളെ കുറിച്ചുള്ള ബ്ലോഗുകള്‍. ഇത് നമുക്ക് മാത്രം ego boost തരുന്ന ഒരു പ്രക്രിയയാണു. ബ്ലോഗ് എഴുതാത്ത് ഒര്‍ വ്യക്തിക്ക് ഇത് വായിച്ചാല്‍ രസിക്കില്ല. ബ്ലോഗിന്‍ ബ്ലോഗിന്‍റെ പരിധികള്‍ കവിഞ്ഞ് വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയണം.

ഈ പ്രശ്നത്തിന്‍റെ പ്രധാന കാരണം മലയാളം ബ്ലോഗ് എഴുത്തുകാര്‍ തന്നെ മലയാളം ബ്ലോഗ് വായിക്കുന്നു എന്നുള്ളതാണു്. പലവെട്ടം അറിയാതെ ഞാനും ഇത് ചെയ്തിട്ടുണ്ട്. The malayalam blog has reached a state of normality. It is so normal that change is abhored. ഇതു സംഭവിച്ചുകൂട.

ഇവിടെ പലരും പറയാറുണ്ടല്ലോ. "വെറുതെ ഒരു രസത്തിനു എഴുതുന്നു, വല്ലതും വായിക്കുന്നു". ഈ കൂട്ടത്തില്‍ പെട്ടവരെ ഞാന്‍ ഉപദേശിക്കില്ല. കാരണം വെറുതെ രസത്തിനു ചെയുന്നതിനു് ഇതൊന്നും നോക്കണ്ട. രസം (entertainment) എല്ലാവര്‍ക്കും ഒരുപോലെ ആവില്ല എന്നും നാം മനസിലാക്കണം. ഭൂരിപക്ഷം എഴുത്തും സ്കൂളില്‍ പഠിച്ച കാലത്തുള്ള ഓര്മ കുറിപ്പുകളും, മലയാളിയുടെ പ്രിയപ്പെട്ട വൃക്ഷമായ "മാവില്‍"ഏറും ആയി ഒതുങ്ങുമ്പോഴാണു പ്രശ്നം ഉണ്ടാകുന്നത്.

ഇതില്‍ നിന്നും നാം എന്തു് മനസിലാക്കണം. മിക്ക മലയാളികളുടെ നല്ല കാലം സ്കൂളിലും കോളേജിലും ആയിരുന്നു എന്നു. പ്രിയപ്പെട്ട വൃക്ഷം മാവാണെന്നും ആണോ?

നാം ഭക്ഷണമായി കഴിക്കുന്ന വസ്തുക്കള്‍ ശ്രദ്ധിച്ചു് കഴിക്കുന്നതുപോലെ, തലച്ചോറില്‍ സൂക്ഷിക്കുന്ന വസ്തുക്കളും ശ്രദ്ധിക്കണം എന്ന് മനസിലാക്കിയവനാണു് ഞാന്‍.

ഒരു സുഹൃത്ത് എന്നോടു ഈ ഇടെ പറയുകയുണ്ടായി. "മലയാളിയുടെ മനോ നിലവാരത്തിന്‍റെ തനി പകര്‍പ്പാണു മലയാളം ബ്ലോഗ്" . ഇത് സത്യമാണോ?

Wednesday, September 12, 2007

ശാസ്ത്രവും യുക്തിയും (!)



ശാസ്ത്രവും യുക്തിയും
The following are excerpts from an interview with Dr. Abd Al-Baset Al-Sayyed of the Egyptian National Research Center. Al-Majd TV aired this interview on January 16, 2005
Dr. 'Abd Al-Baset Sayyid: The centrality [of Mecca] has been proven scientifically. How? When they traveled to outer space and took pictures of the earth, they saw that it is a dark, hanging sphere. The man said, "Earth is a
dark hanging sphere – who hung it?"

Interviewer: Who said that?
Dr. 'Abd Al-Baset Sayyid: [Neil] Armstrong. Armstrong was basically trying to say: Allah is the one who hung it. They discovered that Earth emits radiation, and they wrote about this on the web. They left the item there for 21 days, and then they made it disappear.

Interviewer: Why did they make it disappear?

Dr. 'Abd Al-Baset Sayyid: There was intent there…
Interviewer: So it may be said that this suppression of information was significant.
Dr. 'Abd Al-Baset Sayyid: It was very significant, since…the Ka'ba [in Mecca]… They said it emits radiation. This radiation is short-wave.
When they discovered this radiation, they started to zoom in, and they found that it emanates from Mecca – and, to be precise, from the Ka'ba.

Interviewer: My God!!

Dr. 'Abd Al-Baset Sayyid: It was said…

Interviewer: Does this radiation have an effect?

Dr. 'Abd Al-Baset Sayyid: They found that this radiation is infinite. When they reached Mars and began to take pictures, they found that the radiation continues beyond. They said that the wavelength known to us… or rather the shortness of the wavelength known to us… This radiation had a special characteristic: It is infinite, and I believe that the reason is that this radiation connects the [earthly] Ka'ba with the celestial Ka'ba.
Imagine that you are the North Pole and I am the South Pole – in the middle there's what is called the magnetic equilibrium zone. If you place a compass there, the needle won't move.

Interviewer: You mean that the pull is equal from both sides?
Dr. 'Abd Al-Baset Sayyid: Yes, and that's why it's called zero-magnetism zone, since the magnetic force has no effect there. That's why if someone travels to Mecca or lives there, he lives longer, is healthier, and is less affected by Earth's gravity. That's why when you circle the Ka'ba, you get charged with energy.

Interviewer: Allah be praised.

Dr. 'Abd Al-Baset Sayyid: Yes, this is a fact.
This is a scientific fact…

Interviewer: Because you are distant from…
Dr. 'Abd Al-Baset Sayyid: Earth's magnetic fields have no effect on you in this case.
There's a study that proves that the black basalt rocks in Mecca are the oldest rocks in the world. This is the truth.

Interviewer: The oldest rocks? Yes. Has this been proved scientifically?

Dr. 'Abd Al-Baset Sayyid: It's been scientifically proven, and the study has been published.

Interviewer: They took basalt rocks from Mecca…

Dr. 'Abd Al-Baset Sayyid: …Basalt rocks from Mecca, and investigated the places where they were formed.
In the British Museum there are three pieces of the black stone [from the Ka'ba] …and they said that this rock didn't come from our solar system.

Wednesday, September 05, 2007

Friend

Perhaps the most misunderstood and misused word in the English language is the word Friend.  Perhaps it's a bit even overrated. There are many amongst who call all and sundry as friends, but are they truly our dear friends. I therefore wish to present this crude classification on this relationship.

Relationships are always value dependent. intangible  or otherwise.

The intensity of the relationship are like rungs on an ascending ladder that strengthen the bond as one climbs higher.

The first rung of this relationship is Stranger. Having nothing to relate to or share in the past.  They have no transactions between them.

Acquaintance
They may sit at a table and exchange a smile and greet each other. They exchange names and numbers. They may even continue such greetings whenever they meet. They may share a meal, a seat or even a bed. The only transaction here is acknowledgement of each others presence.

Associate
The third most significant level of a relationship is when the two individuals decide to work together. They may share common ideals,  goals and pleasures. The bond intensifies directly proportional to the transaction.

Friend
This is the stage where transactions are less tangible. Individuals rely on mutual emotional support rather than material exchanges. Trust, understanding  and respect play a crucial  role in building or breaking such bonds. It usually takes years of association to form such relationships.

ഈ ബന്ധങ്ങളുടെ കോണിപ്പടി കയറുന്നതും ശ്രദ്ധിക്കണം. ഉയരം കൂടും തോറും വീഴ്ചയുടെ വേദനയും കൂടും.

അപ്പോള്‍ ഇന്നലെ കണ്ട ആണുങ്ങളേയും പെണ്ണുങ്ങളേയും ചുമ്മ ഫ്രണ്ട് ഫ്രണ്ട് എന്നു പറയരുത്. കുനിഞ്ഞ് നിന്നാല്‍ അടിച്ചുമാറ്റുന്ന ഫ്രണ്ടാണു അധികവും. ഇന്നലെ കൂടെ തിന്നും കുടിച്ചും നടക്കുന്ന ചിലരെ ഫ്രണ്ട് എന്നു വിളിച്ചാല്‍ 25ഉം 30ഉം വർഷം  കൂടെയുണ്ടായിരുന്നവരെ എന്തു വിളിക്കും?

Saturday, September 01, 2007

പച്ച വിഷം

ഞാന്‍ ഇന്ത്യന്‍ fruits and vegetables വാങ്ങാറില്ല, കാരണം എനിക്ക് കുറച്ചുകാലം കൂടി ഇങ്ങനെ എല്ലാവരേയും വഴക്കു പറയാനുണ്ട്.

ലോകത്തില്‍ ഏറ്റവും അധികം കീടനാശിനികള്‍ ഉപയോഗിക്കുന്ന രാജ്യമാണു് ഇന്ത്യ. യാതൊരു നിയന്ത്രണവുമില്ലാതെ, ആര്‍ക്കുവേണമെങ്കിലും എപ്പോഴ്വേണമെങ്കിലും വാങ്ങി ഉപയോഗിക്കാം.

1979 മുതല്‍ 2001 വരെ തുടര്‍ച്ചയായി endosulfan എന്ന മാരകമായ വിഷത്തില്‍ കുളിച്ച ഒരു ഗ്രാമമുണ്ട് Kasargodല്‍. 2001, Center for Science and Environment നടത്തിയ പഠനത്തില്‍ ഈ കീടനാശിനിയുടെ അളവു പരിമിതിക്കു മുകളിലാണു് എന്നു കണ്ടെത്തി. അന്നത്തെ സര്‍ക്കാര്‍ ഇതു് കേരളത്തില്‍ നിരോധിച്ചു. പക്ഷെ നിരോധനം വൈകിപ്പോയി. Plantation Corporation of Kerala എന്ന ജനദ്രോഹ പ്രസ്ഥാനം പതിനായിരക്കണക്കിനു മനുഷ്യരുടെ ജീവന്‍ കശുവണ്ടിക്കുവേണ്ടി ബലികഴിച്ചു. വളരെ പെട്ടന്നു തന്നെ കിടനാശിനി നിര്മാതാക്കളും വ്യവസായികളും ചേര്ന്നു തയ്യാറാക്കിയ കള്ള പഠനത്തിന്‍റെ വെളിച്ചത്തില്‍ കോടതി നിരോധനം പിന്വലിച്ചു. National Institute of Occupational Health സ്വകാര്യമായി തയ്യാറാക്കിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ August 2002ല്‍ High Court വീണ്ടും നിരോധനം നിലവില്‍ കൊണ്ടുവന്നു. ഇപ്പോഴത്തെ സര്‍ക്കാര്‍ ഈ നിരോധനം മാനിക്കുന്നുണ്ടെങ്കിലും, വരുംകാല സര്‍ക്കാര്‍ ഇതു് മാനിക്കണമെന്നില്ല.

പ്രതിവര്ഷം 4100 കോടി രൂപയുടെ വിഷമാണു് ഇന്ത്യയില്‍ വിറ്റു പോകുന്നത്. കീടനാശിനികള്‍ അധികം ഉപയോഗിക്കുമ്പോള്‍ കീടങ്ങള്‍ക്ക് വിഷത്തോടുള്ള പ്രതിരോധം വര്‍ദ്ധിക്കും, അപ്പോള്‍ കൂടുതല്‍ കീടനാശിനികള്‍ ഉപയോഗിക്കേണ്ടതായി വരും. അങ്ങനെ കര്ഷകന്‍ കട കെണിയില്‍ പെടും. അവസാനം അവന്‍ തന്നെ കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യും.

Organic Farming നടത്താന്‍ സാദ്ധ്യതയുള്ള കേരളത്തില്‍ എന്തുകൊണ്ടു ഇതു നാം വിപുലമായി ചെയുന്നില്ല. ഇന്ത്യന്‍ ചായ ഉള്‍പെടെയുള്ള കാര്ഷികോല്പനങ്ങള്‍ പല വികസിത രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഉല്പാതിപ്പിച്ച പച്ചരി, പച്ചക്കറി, ഫലങ്ങള്‍ ഒന്നും തന്നെ കഴിക്കാന്‍ പാടില്ല. എത്ര കഴുകിയാലും ഉള്ളിലെ വിഷം പോകില്ല. കര്ഷകര്‍ ആത്മഹത്യചെയുന്നതിന്‍റെ ഒരു കാരണം അശാസ്ത്രീയമായ കൃഷി രീതികളാണു്.

കീടനാശിനികള്‍ വരുത്തിവെക്കുന്ന പ്രശ്നങ്ങളെ കുറിച്ച് നിങ്ങള്‍ ഏവരും കണ്ടിരിക്കേണ്ട ഒരു Video ആണു ഇതു.

Thursday, August 30, 2007

Kaippally's Podcast 21




Kaippally's Podcast 21 പൊതുമാപ്പ്, Indian Consulate, വിമാനക്കൂലി, സന്തോഷ വാര്‍ത്ത, ബ്ലോഗ് മീറ്റ്

Tuesday, August 28, 2007

ഏകാന്ത വാസം

വീട്ടുകാരി മകനും അവളുടെ അച്ഛനും അമ്മയും ഒത്ത് അവളുടെ സഹോദരിമാരെ സന്ദര്‍ശിക്കാന്‍ പോയി. പണി തിരക്ക് മൂലം എനിക്ക് അവരോടൊത്തു് പോകാന്‍ കഴിയില്ല. വീട്ടില്‍ പണി ഒന്നും കാര്യമായിട്ടില്ല എന്ന കാരണം പറഞ്ഞ് വീട്ടുപണിക്കാരനും അവന്റെ നാട്ടില്‍ പോയി. അങ്ങനെ ഒരു മാസം ഞാന്‍ തനിയെ. വീടൊഴിഞ്ഞു.
അദ്യത്തെ രണ്ടു മൂന്നു് ദിവസം സ്വാതന്ത്ര്യം കിട്ടിയപോലെ തോന്നി. ഒറങ്ങാന്‍ മാത്രം കയറുന്ന വീടായി മാറിപ്പോയി. പിന്നെ ഏകാന്തത എന്റെ ചെവിയില്‍ രഹസ്യം മന്ത്രിച്ചു് തുടങ്ങി. നിരന്തരം പ്രണയിക്കുന്ന A/C കൂട്ടിലെ പ്രാവുകള്‍ മാത്രം എനിക്ക് കൂട്ടായി. ചിറകുമുളച്ച എലികള്‍ എന്നു പറയുന്നതാകും ഭേതം. സാരമില്ല, അവരെങ്കിലും സന്തോഷിക്കുന്നുണ്ടല്ലോ.

അവള്‍ പോയ ദിവസം ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക തന്നിട്ടുപോയി. ഒന്നും ചെയ്തിട്ടില്ല. മുമ്പത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ യാതോരു കാരണവശാലും പാചകം ചെയാന്‍ പാടില്ലെന്നു് വീട്ടുകാരി വിലക്കിയിട്ടുണ്ട്. ആ നിര്‍ദ്ദേശം തെറ്റിച്ച് പരീക്ഷണം നടത്താനുള്ള് ധൈര്യം ഇന്ന് എനിക്കില്ല. സുഹൃത്തുക്കള്‍ ഓരോരുത്തരും അത്താഴത്തിനു കൂട്ടിക്കൊണ്ടുപോയതുകൊണ്ട്, restaurant ഭക്ഷണം കാര്യമായിട്ടില്ലാ. ഉത്രാട രാത്രി പൊടിപൊടിച്ചതുകൊണ്ട് ഓണത്തിന്റെ ദിവസം എങ്ങോട്ടും പോകാനില്ലായിരുന്നു. യുദ്ധ ഭൂമിപോലെ കിടക്കുന്ന വീട് വൃത്തിയാക്കണം എന്നു കരുതി. എല്ലാം ഒരുമിച്ചു കണ്ടാല്‍ ഒന്നും ചെയ്യാന്‍ തോന്നില്ല. ഓരോന്നോരോന്നായി ചെയ്താല്‍ എല്ലാം എളുപ്പമാകും. ചെയ്തുകളയാം.

അവര്‍ യാത്രയായ ദിവസം കുടിച്ച കാപ്പി കപ്പുകള്‍ wash basinല്‍ ഉണ്ട്. കറുത്ത പൂപ്പല്‍ പോലുള്ള എന്തോ ഒരു ജീവി അതില്‍ വളരുന്നുണ്ട്. ഇനി പുതിയ വല്ല speciesഉം ആണോ. എങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു. Salim Aliയുടെ പേരില്‍ പോലും ഇല്ല ഒരു പക്ഷിയുടെ പേരു. കൈപ്പള്ളിയുടെ പേരില്‍ ഒരു fungus എങ്കിലും ഉണ്ടായല്‍ നല്ലതല്ലെ. coffe cup plastic ബാഗില്‍ ആക്കി. മുനിസിപ്പാലിറ്റി Labല്‍ കൊണ്ടുപോയി പരിശോദിക്കാം.

ഇനിയുള്ളതു് ബാത്ത്രൂമാണു്. ബാത്ത്രൂമിന്റെ shower cubicleന്റെ തറയില്‍ വെളുത്ത Tiles എല്ലാം നിറം മങ്ങിയിരിക്കുന്നു. പിന്നെ കുറേ മുടികളും. കുളിക്കാന്‍ വേറെ ആരുമില്ലാത്തതിനാല്‍ ഇതെല്ലാം എന്റെ ശരിരത്തിലെ മാലിന്യം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. ഇത്രയും വൃത്തികെട്ടവനാണോ ഈ ഞാന്‍. ശ്ശെ!!. മുടിയനായവനാണല്ലോ ഞാന്‍. (നീണ്ട മുടിയുള്ളവനാണല്ലോ !) ബാര്‍ബര്‍ ഷാപ്പിന്റെ തറയില്‍ കിടക്കുന്നപോലെ എന്റെ മുടിനാരുകള്‍ തറയില്‍ എന്നേയും നോക്കി കിടക്കുന്നു. ഇത്രയും മുടി എന്റെ തലയില്‍ ഉണ്ടായിരുന്നോ!! അപ്പോഴാണു് എന്റെ മനസില്‍ ഞെട്ടിപ്പിക്കുന്ന ആ ദൃശ്യം ഓര്‍മ്മ വന്നത്. GulfGateന്റെ പരസ്യത്തില്‍ കൈപ്പള്ളിയുടെ മൊട്ടത്തല്യുടെ രൂപം. ശ്ശോ!! ഭീകരം.

തറ എല്ലാം തേച്ചുമിനുക്കി വൃത്തിയാക്കി.

കാര്‍പ്പെറ്റില്ലാത്തതു കൊണ്ടു വാക്യൂം ക്ലീനര്‍ ഇല്ല. ആ ജോലി ചെയ്യുന്നത് നാലഞ്ജ് PC യാണു. അതെല്ലാം തുറന്നു വൃത്തിയാക്കി. പുസ്തകങ്ങള്‍ എല്ലാം ഒതുക്കി വെച്ചു. ചിലതെല്ലാം തുറന്നു നോക്കി.

തുണികളെല്ലാം വാഷിങ്ങ് മഷീനില്‍ പറക്കിയിട്ടു. പണ്ടു collegല്‍ പഠിക്കുമ്പെള്‍ ഉപയോഗിച്ച് ഓര്മ വെച്ച് ഒരു bucket തുണിക്ക് ഒരു cup detergent എന്ന കണക്കിനു കോരിയിട്ടു. Normal, Heavy, Gentle, Speedy എന്നു കണുന്നതില്‍ Speedy യില്‍ അമര്‍ത്തി. നമ്മള്‍ വളരെ speedy അല്ലെ. തുണിയില്‍ വെളുത്ത പാടുകള്‍ detergent കട്ടപിടിച്ചതാണെന്നു മനസിലായി. തുണിയെല്ലാം വാരി laundryയില്‍ കൊണ്ടു കൊടുത്തു. പിന്നെ അവന്റെ ഉപതേശം വേറേയും.

അവള്‍ വരാന്‍ ഇനിയും 18 നാള്‍ ബാക്കി.

"അറബികഥ": Review

അങ്ങനെ ഒരു മലയാള സിനിമ കാണാന്‍ തീരുമാനിച്ച്. അറബികഥ. എങ്ങനെ ഒരു നല്ല കഥ നശിപ്പിക്കാം എന്നതിന്റെ ഒരു നല്ല ഉദാഹരണമാണു് ഈ സിനിമ. സിനിമയുടെ ആദ്യ പകുതിയില്‍ നാം പരിചയപ്പെടുന്നത് തികഞ്ഞ അദര്‍ശധീരനും താത്ത്വികനുമായ മുകുന്ദന്‍ എന്ന കമ്മ്യൂണിസ്റ്റുകാരനെയാണു. അദ്ദേഹത്തിന്റെ കഥാപാത്രം അവതരിപ്പിക്കുന്ന നടന്‍ എന്റെ ഇഷ്ട താരമായ ശ്രീനിവാസനാണു്. "നാടോടിക്കാറ്റ്" "വടക്കുനോക്കിയന്ത്രം" പോലുള്ള സിനിമയില്‍ അഭിനയിച്ച ചെറുപ്പക്കാരനായ ആ ശ്രീനിവാസനെ എനിക്കും എന്റെ പ്രായക്കാര്‍ക്കും ഇഷ്ടപ്പെടും. പക്ഷെ ശ്രീനിവാസനു പ്രായം ഏറെയായി. ശ്രീനിവാസന്‍ എന്ന നടന്റെ പ്രായത്തിനു് അന്യോജ്യമല്ലാത്ത ഒന്നാണു് "മുകുന്ദന്‍" എന്ന കഥാപത്രം. ശ്രീനിവാസന്റെ മറ്റു ചിത്രങ്ങള്‍ കാണാത്ത ഒരു വ്യക്തി ഈ സിനിമ കണ്ടാല്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അന്യോജ്യനാണോ എന്ന് സംശയിച്ചേക്കാം.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് നേരിടുന്ന ചില ദാര്‍ശനിക പ്രശ്നങ്ങള്‍ വളരെ ലളിതമായി പരാമര്‍ശിച്ചിട്ടുണ്ട്. അവസരോജിതമായി നയങ്ങള്‍ മാറ്റുന്ന നേതക്കളും, അധ്വാനിക്കാത്ത ജനത്തെ സംഘടിപ്പിച്ച് അര്‍ഹിക്കാത്ത അവകാശങ്ങള്‍ നേടിക്കൊടുക്കുന്ന പാര്‍ട്ടിയും എല്ലാം നമുക്ക് കാണാം.

കേരളത്തില്‍ ആരംഭിക്കുന്ന കഥ പിന്നെ വന്നെത്തുന്നത് നമ്മുടെ സ്വന്തം വീട്ടുമുറ്റത്താണു്. ഷാര്‍ജ്ജയും ദുബയും, Hatta, Fujeirah Dam, Dubai Sheikh Zayed Road, ദുബൈ അബ്ര, എല്ലാം വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.

സിനിമയില്‍ ശ്രീനിവാസന്റെ ജോഡിയായി അഭിനയിക്കുന്ന നടി ഒരു ചൈനീസ് യുവതിയാണു്. ചൈനീസുകാരി എന്ന പ്രത്യേകതയല്ലാതെ അവര്‍ ഒരു ചൈനീസ് നടിയല്ല. വളരെ പരിതാപകരമായ അഭിനയമാണു് അവര്‍ കാഴ്ചവെച്ചത്. ഈ സിനിമയില്‍ ദുബൈയിലും ഷാര്‍ജ്ജയിലുമുള്ള പ്രാവാസി മലയാളികളുടെ ജീവിതം കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല. കഥയുമായി ബന്ധമില്ലാത്ത ചില വേറിട്ടു നില്ക്കുന്ന കഥാപാത്രങ്ങളെയും നമുക്ക് ഈ സിനിമയില്‍ കാണാന്‍ കഴിയും. വളരെ കുറഞ്ഞ സമയം മാത്രം ഉണ്ടായിരിന്നിട്ടും ശ്രീ കേ.പീ.കേ വേങ്ങര നല്ല അഭിനയം കാഴ്ചവെക്കാന്‍ കഴിഞ്ഞു. ഈ സിനിമയില്‍ ശ്രീ (Atlas) രാമചന്ദ്രന്റെ തല കാണിച്ചതിന്റെ ആവശ്യം എത്ര ചിന്തിച്ചിട്ടും മനസിലായില്ല. സിനിമയുടെ അവസാന ഭാഗത്തില്‍ ജകതി ശ്രീകുമര്‍ അവതരിപ്പിക്കുന്ന പ്രവാസി വ്യവസായ പ്രമുഖന്റെ പ്രസങ്ങം കേട്ടപ്പോള്‍ എനിക്ക് East Coast വിജയനെയാണു് ഓര്‍മ്മ വന്നതു്. ആ പ്രസങ്ങത്തില്‍ അറബിനാട്ടിലെ വ്യവസായികള്‍ കലയുടേയും സാഹിത്യത്തിന്റേയും പേരില്‍ കാട്ടികൂട്ടുന്ന ഗോഷ്ഠികളെ കളിയാക്കിയതും ശ്രദ്ദേയമാണു്.

പ്രസക്തമായ ചില സത്യങ്ങള്‍ സിനിമ ചൂണ്ടിക്കാണിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍ ദുബൈയിലെ മലയാളി വ്യവസായികളുമായിട്ടുണ്ടാക്കുന്ന രഹസ്യ ഇടപാടുകള്‍ സിനിമ പരാമര്‍ശിക്കുന്നുണ്ട്. സിനിമയില്‍ Western Unionനും Etisalatഉം യാതൊരു ലജ്ജയും ഇല്ലാതെ product placement നടത്തിയിട്ടുമുണ്ട്. Mallu Radio യില്‍ നിരന്തരമായി നടക്കുന്ന പരസ്യ കോപ്രായങ്ങളുടെ ദൃശ്യ രൂപം ഇനി mallu സിനിമയിലും സഹിക്കാനായിരിക്കും വിധി. സ്വരാജ് വെഞ്ഞാറമൂട് ഇതില്‍ പോളപ്പന്‍ അഭിനയം കാഴ്ചവെച്ചു. സലിം കുമാറിന്റെ വളിപ്പ് എനിക്ക് മതിയായി. ഇന്ദ്രജീത്തും ഇതില്‍ അഭിനയിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ദുബൈയില്‍ സമരങ്ങള്‍ ഇല്ല എന്ന് എവിടെയോ പറയുന്നുണ്ട്. സാരമില്ല സിനിമാക്കാര്‍ പത്രം വായിക്കാറില്ലല്ലോ. എന്തായാലും മമ്മൂട്ടി അഭിനയിച്ച "Dubai" എട്ടുതട്ടില്‍ പോട്ടിയതുപോലെ പൊട്ടാന്‍ സാദ്ധ്യതയില്ല.

Sunday, August 26, 2007

ന്യുനപക്ഷത്തിന്‍റെ ഓണം

ഞാന്‍ ഒരു അന്വേഷണത്തിലാണു്. ഓണത്തിനു് മതേതരത്വം ഉണ്ടോ? ഞങ്ങളുടെ നാട്ടില്‍ കച്ചവടക്കാരെല്ലാം ഓണം "അഘോഷിക്കും" അതായത് നല്ല കച്ചവടം ഉണ്ടാകുന്നതുകൊണ്ടുള്ള അഘോഷം. പക്ഷെ സ്വകാര്യമായി ഏതൊരു അഹിന്ദുവിനോടു ചോദിച്ചാലും ഓണം ഒരു ഹൈന്ദവ അചാരമായിട്ടു മാത്രമെ അവര്‍ അഭിപ്രായപെടുകയുള്ളു.

ഇവിടെ എനിക്ക് പരിചയമുള്ള അനേകം മലബാര്‍ മുസ്ലീമുകളോടു ചോദിച്ചപ്പോഴും അവരും ഇതു തന്നെ അഭിപ്രായപ്പെട്ട്. അപ്പോള്‍ ഓണം ഒരു മതേതര അഘോഷം എന്നു് ഏതു വുധത്തിലാണു് ഉദ്ദേശിക്കുന്നത് എന്ന് എനിക്കറിയില്ല.

ആദിവാസികളുടെ ഇടയിലും ഓണം ആഘോഷിക്കാറില്ലാ എന്നാണു് ഞാന്‍ അറിഞ്ഞത്. ഓണം എങ്ങനെ ഒരു മതേതര അഘോഷമായി കാണാം. എന്തുകൊണ്ടു് കേരളത്തിലെ ന്യൂനപക്ഷ മത വിഭാഗങ്ങള്‍ ഈ അഘോഷത്തില്‍ പങ്കേടുക്കുന്നില്ല.ഓണത്തില്‍ ഉള്‍പെടുന്ന secular elements എന്തെല്ലാമാണു്. ഈ അഘോഷത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണു്.

Thursday, August 09, 2007

ഷഷ്ഠി

സ്വതന്ത്ര ഭാരതത്തിലെ മനുഷ്യവകാശ ധ്വംസനങ്ങള്‍  ചില തിരഞ്ഞെടുത്ത വാര്‍ത്തകള്‍.

Hariyana
മനോജും ബബ്ലിയും എന്ന രണ്ടു യുവ ദമ്പതികളെ ഒരു ഗോത്രത്തില്‍ പെട്ടുപോയി എന്ന കുറ്റത്തിനു നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് കൊലപ്പെടുത്തി.

Tripura
2006ല്‍ 4146 കുറ്റക്രിത്ത്യങ്ങള്‍. 489 Rapes, 34 Child Rapes, 31,744 pending cases.

355 അന്ദേവാസികളെ പാര്‍പ്പിക്കേണ്ട central jailല്‍ 694 അന്ദേവാസികളുണ്ട്.
ജെയിലുകളില്‍ സൌകര്യം കൂട്ടാന്‍ കൊടുത്ത 20 കോടി രൂപയില്‍ 10% പോലും ചിലവാക്കിട്ടില്ല.

Mizoram
25 സ്ത്രീകളെ കൂട്ടമായി ബലാല്‍സംഗം നടന്നതായി പ്രാതി.
പട്ടാളക്കാര്‍ സ്ത്രീകളേ ബലാല്‍സംഗം നടത്റ്റിയതായി ജനകീയ പ്രക്ഷോപത്തില്‍ 10 പേരെ പോലിസ് വെടിവെച്ച് കൊന്നു.


Utter Pradesh
പിന്നോക്ക സമുദായത്തില്‍ പെട്ട മുസ്ലീം ഗ്രാമവാസികളെ ഹിന്ദുക്കളായ ഗ്രാമവാസികള്‍ ആക്രമിക്കുകയും ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യുകയും ചെയ്ത് നഗ്നയായി തെരിവിലൂടെ നടത്തിച്ചു.
കൃതൃമ സംഘട്ടന കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു



Punjab
ദുരൂഹ സാഹചര്യങ്ങളില്‍ വിഷബാധ മൂലം മരിച്ച ജയില്‍‌വാസം അനുഭവിക്കുന്ന 40 അന്തേവാസികളുടെ മരണം.

Kashmir
ദോഡ, ഉദംപൂര്‍ ജില്ലകളില്‍ 35 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. Lashkar-e-Taibaക്കാര്‍ ആണെന്ന് സര്‍ക്കാര്‍.

Jharkhand
കല്ലെറിഞ്ഞ് കൊല്ലല്‍
uranium mineല്‍ ജോലിയെചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗുരുതരമായ അരോഗ്യ പ്രശ്നങ്ങള്‍.
ആദിവാസികള്‍ uranium mining എതിര്‍ക്കുന്നു


Kerala
കര്‍ഷക ആത്മഹത്യകള്‍

Orissa
പോലിസ് മര്‍ദ്ദനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.
പട്ടിണി



Andhra pradesh
പോലിസ് മര്‍ദ്ദനമേറ്റ് ഏഴു കര്ഷകര്‍ കൊല്ലപ്പെട്ടു.


Chattisgarh
മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ 26 ആദിവാസികള്‍ കെല്ലപ്പെട്ടു


Punjab
1984ല്‍ സിഖുകാര്‍ക്കെതിരെ ദില്ലിയില്‍ നടന്ന കൂട്ട് കൊലയില്‍ ആരെയും ഇന്നുവരെ ശിക്ഷിച്ചിട്ടില്ല.

Gujarat
2002 ഗുജറാത്തില്‍ ഉണ്ടായ കലാപത്തില്‍ പങ്കെടുത്ത മിക്ക കുറ്റവാളികളും ഇന്നും പിടിക്കപ്പെട്ടിട്ടില്ല.


Madhya Pradesh
22 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും Bhopalഇല്‍ കാഴ്ച്ചയും ജീവനും നഷ്ടപ്പെട്ടവര്‍ക്ക് നിയമം നിഷേധിക്കപ്പെട്ടിരിക്കുന്നു.
മാറിവന്ന സര്‍ക്കാരുകളും dow chemicalsഉം ചേര്‍ന്നുള്ള ഒത്തുകളികള്‍.



Tamil Nadu
9 വര്‍ഷം തടവില്‍ വെച്ച ശേഷം ഒരു കുറ്റവും തെളിയിക്കാനാവതെ ഒരു രാഷ്ട്രിയ നേതാവിനെ നിരപരാധി എന്നു പറഞ്ഞ് കോടതി വിട്ടയിച്ചു.


Andaman Nicobar
ആദിവാസികളുടെ വംശനാശം


West Bengal
നന്ദിഗ്രാമില്‍ പോലിസ് വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

Karnataka
പട്ടുസാരിയുണ്ടാക്കാന്‍ അടിമ പണിചെയ്യുന്ന കുട്ടികള്‍


-------
ചേര്‍ക്കാന്‍ വിട്ടുപോയ സംസ്ഥാനങ്ങള്‍



Utraranchal
പോലിസ് നടത്തുന്ന അക്രമങ്ങളുടെ ഭലമായി ക്രമസമധാനം ഗുരുതരാവസ്ഥയില്‍

Arunachal Pradesh
ചഖ്മാസ് , ഹജോങ്ങ് എന്നി ആദിവാസികള്‍ നേരിടുന്ന മനുഷ്യവകാശ ധ്വംസനങ്ങള്‍


Bihar
ഭാരതത്തില്‍ ഏറ്റവും അധികം മനുഷ്യാവകാശ ധ്വംസനം നടക്കുന്ന സംസ്ഥാനം.

Friday, August 03, 2007

Invisible to All. Invisible to Law

ഇഞ്ജിപ്പെണ്ണ് എന്ന കഥാപത്രത്തിനു പിന്നിലുള്ള ശൃഷ്ടാവിനു് നമുക്ക് Y എന്ന പേര്‍ നള്‍കാം. ഇന്നുവരെ Y ആരാണെന്നു് വെളിപ്പെടുത്തിയിട്ടില്ല.
ഒരു സാങ്കല്പിക കഥാപത്രത്തെ അപമാനിച്ചു എന്നു പറഞ്ഞു ഈ ലോകത്ത് ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി എനിക്ക് അറിവില്ല.

ഇഞ്ജിപെണ്ണ് എന്ന കഥപാത്രം തികച്ചും ശ്രിഷ്ടിക്കപ്പെട്ട ഒരു വ്യക്തിയാണു്. ഒരാള്‍ എഴുതുന്ന materail ആണു അവരുടെ വ്യക്തിത്വം എന്നു ഇവിടെ പലരും പലതവണ പറഞ്ഞു. സമ്മതിച്ച്. പക്ഷെ എങ്കിലും അവര്‍ക്ക് നിയമപരമായി യാതോരു കാര്യത്തിലും ഇടപെടാനോ കേസ് കൊടുക്കാനോ കഴിയില്ല. കാരണം വ്യക്തിഹത്യ, ആക്രമണം തുടങ്ങിയ എല്ലാ കുറ്റകൃത്യങ്ങളും യധാര്‍ത്ത വ്യക്തിക്കെതിരെ തന്നെ ആയിരിക്കണം. അല്ലാതെ ചുമ്മ ഇഞ്ജിപ്പെണ്ണിനെ Mr. X എന്ന ഒരു ബ്ലോഗര്‍ Cyber Stalking ചെയ്തു എന്നു Cyber-cellല്‍ പരാതികൊടുക്കാന്‍ കഴിയുമോ?

ഇഞ്ജിപെണ്ണന്റെ പിന്നിലുള്ള Y യുടേ യധാര്‍ത്ത വിലാസമോ പേരോ Mr.Xനു് അറിയില്ല. ഇഞ്ജിപ്പെണ്ണിനു് social secritynumber ഇല്ല, Driving license ഇല്ല, bank account ഇല്ല, വീടില്ല, ശരീരം ഇല്ല, ജീവനും ഇല്ല. ബ്ലോഗില്‍ മാത്രം നിലകൊള്ളുന്ന ഒരു സാങ്കല്പിക കഥാപാത്രത്തെ എങ്ങനെ അപമാനിക്കാന്‍ കഴിയും. എങ്ങനെ cyber stalk ചെയ്യും.

അതാണു ഞാന്‍ പറഞ്ഞത് വിലാസം ഉള്ള് ഒരു വ്യക്തിയായി ബ്ലോഗില്‍ വിലസുന്നതും അതില്ലാത്ത് ഇഞ്ജിപ്പെണ്ണും മാങ്ങാത്തൊലിയും പോലുള്ള സാങ്കല്പിക കഥാപത്രങ്ങളുടെ പേരില്‍ വിലസുന്നതും തമ്മില്‍ കാര്യമായ വിത്യാസമുണ്ട് എന്ന്. എഴുത്തിന്റെ പിന്നിലുള്ള ആളിനെ അറിയാത്തടത്തോളം ഇടപെടല്‍ കഥാപാത്രവുമായി മാത്രമെ സംഭവിച്ചിട്ടുള്ളു.

അജ്ഞാതചര്യയില്‍ കഴിയുന്ന Y എന്ന വ്യക്തിയുടെ identity വെളിപ്പെടുന്ന നിമിഷം ആ വ്യക്തിക്ക് മനുഷ്യവര്‍ഗ്ഗത്തിനുള്ള എല്ലാ നിയമങ്ങളും ബദകമാകും. പിന്നെ വ്യക്തിഹത്യ, cyberstalking, sexual harrasment എന്ന വക്കുകള്‍ക്ക് നിയമത്തിന്റെ മുന്നില്‍ അര്‍ത്ഥങ്ങളുണ്ടാകും.

അപ്പോള്‍ അജ്ഞാതചര്യയുടെ ഒരു വലിയ പ്രശ്നം നിയമപരമായി യാതൊരു സഹായവും ഉണ്ടാവില്ല എന്നുള്ളതുതന്നെയാണു്.



ഓ.ടോ.
Yahoo പകര്‍പ്പവകാശ പ്രശ്നത്തില്‍ ഇഞ്ജിപ്പെണ്ണിനെ സപ്പോര്‍ട്ട് ചെയ്തു എന്ന് സ്വപ്നത്തില്‍ പോലും കരുതരുത്. Yahoo ചെയ്തത് തെറ്റാണു് എന്ന് വിശ്വസിച്ചതുകൊണ്ടു മാത്രമാണു് ഞാന്‍ പ്രതിഷേധിച്ചത്. ഗള്ഫ് മലയാളികള്‍ അല്പം grade കുറഞ്ഞ team ആണെന്നുള്ള ചില ധ്വനി പലയിടത്തും ഞാന്‍ വായിച്ചു.

Wednesday, July 25, 2007

Kaippally's Podcast # 20




രാഷ്ട്രപത്നി
ആഗോള താപനിലയും കൊതുകും, അമേരിക്കയും,
താജ് മഹല്‍ എന്ന അത്ഭുതം

MP3 Download

Saturday, July 21, 2007

"ഫോ" മാറി "ഫ" ആയാല്‍...

മലയാളികളുടെ ആങ്കലയ പ്രയോഗത്തിനെക്കാള്‍ രസകരമാണു ഫ്രെഞ്ച്-കാരുടെ ആങ്കലയം. ഞാന്‍ പണ്ടു് കുറച്ചുകാലം ഒരു ഫ്രെഞ്ച് design consultancy യില്‍ ജോലി ചെയ്യതിരുന്നു.

Client പുതുതായി വാങ്ങിയ ഒരു പഴയ hotel resort എങ്ങനെ renovateചെയ്തു അതിന്റെ വിവിധ പ്രദേശങ്ങളുടെ രൂപകല്പനയെകുറിച്ചുമായിരുന്നു ആ ചര്‍ച്ചയുടെ പ്രധാന ഉദ്ദേശം.

200 മീറ്റര്‍ കടല്‍ തീരമുള്ള ഒരു പ്രദേശമായിരുന്നു. ഇതിനു വേണ്ടുന്ന gazeboകളും landscapingഉം കൂരകളും മറ്റു beach pool സംവിധാനങ്ങളും നിര്‍മ്മിക്കുന്നതിനു വേണ്ടിയാണു എന്നേയും ഫ്രാന്സ്വാ എന്ന എന്റെ ഫ്രെഞ്ച് സഹപ്രവര്‍ത്തകനേയും അവര്‍ ക്ഷണിച്ചു വരുത്തിയത്.

Meetingല്‍ പങ്കെടുക്കാന്‍ clientന്റെ പ്രതിനിധിയായി വന്നത് സുന്ദരിയായ ഒരു german യുവതിയായിരുന്നു. കൂട്ടത്തില്‍ നാലഞ്ച് തടിമാടന്മാരായ ജര്‍മന്‍ സഹപ്രവര്‍ത്തകരും ഉണ്ടായിരുനു.

ആ പ്രദേശത്തെങ്ങും അത്രയും നല്ല beach ഇല്ല എന്നും. അതു എങ്ങനെ നന്നാക്കി ഒരു USP (Unique Selling Proposition) ആക്കി മാറ്റാം എന്നും ആയിരുന്നു ഞങ്ങളുടെ വാദം. അപ്പോള്‍ beach hotelന്റെ ഒരു പ്രധാന point of focus ആകണം എന്നാണു് ഞങ്ങള്‍ വതരിപ്പിച്ചത്

ഇതു ഫ്രാന്സ്വാ സുന്ദരിയായ യുവതിയോടു വളരെ ആവേശത്തോടെ അവന്റെ ഫ്രെഞ്ച് ശൈലിയില്‍ തന്നെ ഇം‌ഗ്ലീഷില്‍ അവതരിപ്പിച്ചത് ഇങ്ങനെയായിരുന്നു. "യൂ ഹാവ് ടു ഫക്കസ് ഒണ്‍ ദ ബീച്ച്. "

കേട്ടുകൊണ്ടിരുന്നവര്‍ എല്ലാം അല്പ നേരത്തേക്ക് അന്യോന്യം നോക്കി ഒന്ന് മുഖം ചുളിച്ചു.... പെങ്കൊച്ചിനെ അസഭ്യം പറഞ്ഞ് അപമാനിച്ചതിനു് തടിമാടന്മാരെല്ലാം എണിറ്റ് ഞങ്ങളെ എടുത്തിട്ട് പെരുമാറുന്നതിനു മുമ്പു തന്നെ ഞാന്‍ ചാടി വീണു് ഇടപെട്ടു.

പെട്ടന്നുതന്നെ കാര്യം വ്യക്തമാക്കി. "What he means is, we have to concentrate our renovation efforts mostly on the beachfront in order to attract more beach-goers." :) എന്നിട്ട് ഒരു പുളിച്ച് ചിരിയും പാസാക്കി. ഫ്രാന്സ്വ അറിയാതെ പുലമ്പിയ അസഭ്യം അരും കാര്യമാക്കാതെ ഒരു ദീര്‍ഘ് നിശ്വാസത്തോടെ ചര്‍ച്ച് തുടര്ന്നു.

ഇം‌ഗ്ലീഷില്‍ "ഫോ" "ഫാ" ആയാല്‍ എന്തൊക്കെ പ്രശ്നങ്ങളാണു എന്നു ഞാന്‍ അവനെ പറഞ്ഞു മനസിലാക്കി. പിന്നൊരിക്കലും ഫ്രാന്സ്വാ "ഫോക്കസ്" എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല പകരം concentrate എന്നുമാത്രമെ പറയൂ.

ആ contract കിട്ടും എന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. എന്നിട്ടും ഞങ്ങള്‍ക്ക് തന്നെ അവര്‍ അതു തന്നു. :)

Friday, July 13, 2007

ഹ്യൂമിഡിറ്റിയും കാമറയും

ഹ്യൂമിഡിറ്റി (മലയാളത്തില്‍ ജലബാഷ്പം എന്ന് പറയാം എന്നു് തോന്നുന്നു) എങ്ങനെ തരണം ചെയ്യാം എന്നതിനെ കുറിച്ച് ചില കാര്യങ്ങള്‍.

ഇമറാത്തില്‍ ഊഷ്മള കാലത്തില്‍ (ഏപ്രില്‍ - മാര്‍ച്ച്) ജലബാഷ്പം വളരേയധികം ഉണ്ടാവാറുണ്ട്. താപനില കൂടിയ അവസ്ഥയില്‍ വാഹനത്തില്‍ ശീതീകരണി പ്രവര്‍ത്തിക്കുന്നതിനാല്‍ കാമറയും മറ്റു ചിത്രീകരണ ഉപകരണങ്ങളും വാഹനത്തില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ അന്തരീക്ഷത്തിലെ ജലാംശം അതില്‍ സംഗ്രഹിക്കപ്പെടും. ഈ അവസ്ഥയില്‍ അന്തരീക്ഷത്തിലെ Fungiiയും മറ്റു സൂഷ്മ പ്രാണികളും കാമറയുടെയും ലെന്സിന്റേയും ഉള്ളില്‍ കടക്കാനും വേരുറപ്പിക്കാനും സാദ്ധ്യതയുണ്ട്. ചില sealed lensesകളില്‍ ഈ പ്രശ്നം വളരെ വര്‍ഷം കഴിഞ്ഞ ശേഷം മാത്രമെ സംഭവിക്കു. എങ്കിലും ഇതു സംഭവിച്ചുകഴിഞ്ഞാല്‍ ലെന്സിനെ ഒരുവിധത്തിലും പഴയരൂപത്തിലേക്ക് ശരിയാക്കിയെടുക്കാന്‍ കഴിയില്ല.

വില കൂടിയ lensഉകള്‍ ഈ പ്രശ്നത്തില്‍ നിന്നും സംരക്ഷിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍:

1) കാമറയും മറ്റു ഉപകരണങ്ങളും (ലെന്സ്, Filter, body) എപ്പോഴും നല്ലതുപോലെ താപകവചനം ചെയ്ത ഒരു സഞ്ജിയില്‍ സൂക്ഷിക്കുക. പല അളവുകളില്‍ വരുന്ന സഞ്ജികള്‍ വിപണിയില്‍ ലഭ്യമാണു്. സഞ്ജിയില്‍ ലെന്സുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പ്രത്യേക അറകളും ഉണ്ടാകാറുണ്ട്.

2) കാമറ സഞ്ജിയില്‍ ആണെങ്കില്‍ പോലും ശീതികരണി പ്രവര്‍തിക്കുന്ന വാഹനത്തില്‍നിന്നും കാമറ പുറത്തെടുകരുത്. വാഹനത്തിന്റെ പുറത്തിറങ്ങിയതിനു ശേഷം സഞ്ജി പുറത്തിറക്കുക. 15 മിനിറ്റ് കഴിഞ്ഞ ശേഷം കാമറ പുറത്തെടുക്കുക. ഇങ്ങനെ ചെയ്താല്‍ കാമറയിലും ലെന്സിലും ജലാംശം സംഗ്രഹിക്കപ്പെടില.

3) കാമറസഞ്ജി ഉപയോഗിക്കുന്നതിനാല്‍ വിമാന യാത്രയിലും ഉപകരണങ്ങള്‍ സുരക്ഷിതമായിരിക്കും.






ചില കാമറാസഞ്ജി നിര്‍മാദാക്കള്‍ http://www.tamrac.com/ , http://www.lowepro.com/

Monday, July 09, 2007

Part 1 - The ഓര്‍മ്മാസ് & The കുറിപ്പ്സ് - ശാമുവേലിന്റെ രാക്കരച്ചില്‍

1996. അബു ദാബിയില്‍ നിന്നും ദുബായിലേക്ക് ജോലി കിട്ടിയ ആദ്യത്തെ ആഴ്ച തന്നെ ഞാന്‍ കമ്പനി തന്ന Flatലേക്ക് താമസം മാറിയിരുന്നു.
നല്ല ഒരു ഇരുനിലക്കെട്ടിടത്തിലെ താഴത്തെ നിലയിലായിരുന്നു എന്റെ താമസം. അന്ന് എനിക്ക് വണ്ടി ഉണ്ടായിരുന്നില്ല. കമ്പനി ഒരു വണ്ടി വര്ഷ വാടകക്ക് എടുത്തു തന്നു. ഒരു ഒണക്ക Mazda Lantis. എന്റെ വീടിന്റെ അടുത്ത കെട്ടിടത്തിലായിരുന്നു ആ car rental company സ്ഥിതി ചെയ്തിരുന്നത്. നല്ല കാര്യം അല്ലെ. (അതിനെ പറ്റി വരും അദ്ധ്യായങ്ങളില്‍)

സാം എന്ന ശാമുവേല്‍ ആയിരുന്നു എന്റെ സഹമുറിയന്‍. അയാള്‍ ഒരു പെന്തകോസ്തല്‍ കുടുംബത്തില്‍ പെട്ട മൂത്ത കുഞ്ഞാടായിരുന്നു. അവന്റെ മമ്മി അബുദാബിയില്‍ എന്റെ ഉമ്മ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ഓഫീസ് സ്റ്റാഫ് ആയിരുന്നു. അവര്‍ തമ്മില്‍ വലിയ പരിചയം ഒന്നുമില്ലായിരുന്നു. ഭാഗ്യം.

സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ എന്റെ വീടു് അന്നു് ഫ്രാന്സ് ആയിരുന്നു; സാമിന്റേത് ഉത്തര കൊറിയയും. കൃത്യം ആറടി ഒന്നരയടി വീതിയുള്ള മീശക്കാരനായിരുന്നു സാമിന്റെ പപ്പ. അദ്ദേഹത്തെ ഒരിക്കലെ ഞാന്‍ കണ്ടിട്ടുള്ളു. കണ്ടപ്പോള്‍ തന്നെ ആദ്യത്തെ ദിവസം എന്നോടു ഏത് സഭക്കാരനാണു് എന്ന് ചോദിച്ചു. അതിനു ശേഷം ഞാന്‍ അദ്ദേഹത്തെ മുഖത്തൊടു മുഖം കണ്ടിട്ടില്ല.

ഞാന്‍ പഠിച്ച സ്കൂളില്‍ എന്റെ നാലു വര്‍ഷം ജൂനിയര്‍ ആയിരുന്നു ശാമുവേല്‍. ഞാന്‍ സ്കൂളിലെ "വന്‍ താരമായതുകൊണ്ട്" ഒരിക്കല്‍ ദുബയില്‍ വെച്ച് യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോള്‍ അവന്‍ എന്നെ തിരിച്ചറിഞ്ഞു. ഒരു കോളേജില്‍ പഠിക്കുകയാണെന്നും താമസിക്കാന്‍ ഒരു സ്ഥലം അന്വേഷിക്കുകയാണെന്നും സാം പറഞ്ഞു. എന്നോടൊപ്പം താമസിക്കാന്‍ ഞാന്‍ ക്ഷണിച്ചു. ഞാന്‍ ഒറ്റക്കാണെന്നും കമ്പനി ഫ്ലാറ്റ് ആയതിനാല്‍ എനിക്ക് വാടക തരേണ്ടെന്നും ഞാന്‍ പറഞ്ഞു. പൊതുവേ ജീവിതം വിരസമായിരുന്നു. സോഡിയം വേപ്പര്‍ കിരണങ്ങള്‍ വിതച്ച തെരുവിലൂടെ ഞങ്ങള്‍ പീത്സ കഷ്ണങ്ങളും തിന്നു നടക്കുമായിരുന്നു. സംഭവരഹിതമായി ജീവിതം അങ്ങിനെ മുന്നോട്ടുപോയി.

കുറച്ചു മാസങ്ങള്‍ കടന്നു പോയി. സാമിന്റെ ചിലവിനു കാശ് കൃത്യമായി വീട്ടില്‍ നിന്നും കൊടുക്കാറുണ്ടായിരുന്നു ; എങ്കിലും കുറച്ചു നാളുകളായി അവന്റെ പോക്കറ്റ് എപ്പോഴും കാലിയായിരുന്നു. മദ്യപാനം, പുകവലി, ഫോണ്‍വിളി, പെണ്‍വിളി ഒന്നുമില്ലായിരുന്നു. സിഗ്നലിനടുത്തുള്ള മലബാറി കടയില്‍ ചപ്പാത്തിയും (വയറിളക്ക് ഗുളികയേക്കാള്‍ വീര്യമുള്ള !) മസാലയും കഴിക്കാന്‍ ഞാന്‍ സ്ഥിരം കൂട്ടികൊണ്ടു പോകാറുണ്ടായിരുന്നു.

ദുബയ് പട്ടണത്തിലെ ആദ്യകാല Internet Technology സ്ഥാപനത്തിലായിരുന്നു എന്റെ ജോലി. അവിടെ അനേകം രാത്രികള്‍ ഞാന്‍ അറിയാതെ മയങ്ങിയിട്ടുണ്ട്. ജോലിത്തിരക്ക് കൂടിയപ്പോള്‍ ഞാന്‍ രാത്രി വൈകിയായിരുന്നു ഫ്ലാറ്റില്‍ എത്താറുണ്ടായിരുന്നത്. അപ്പോഴാണു സാമിന്റെ വിചിത്രമായ ഒരു സ്വഭാവം ഞാന്‍ മനസിലാക്കിയത്. ഇവന്‍ രാത്രികളില്‍ എണീറ്റിരുന്നു് കരയാറുണ്ടായിരുന്നു. ചിലപ്പോള്‍ കരച്ചില്‍ രൂക്ഷമാകാറുണ്ടായിരുന്നു.

ബാല്യം മുതല്‍ സുഹൃത് ബന്ധമുള്ള എന്റെ രണ്ടു സുഹൃത്തുക്കളില്‍ ഒരാളാണു് പൌലോസ്. സാധാരണ എയറൊനോട്ടിക്കല്‍ എഞ്ചിനീയറിംഗിലും സ്ത്രീ വിഷയത്തിലും എന്റെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഫോണ്‍ വിളിക്കുന്നത് പൌലോസിനെയാണു. പൌലൊസിനു് സ്ത്രീകളെ കുറിച്ച് പണ്ടെ നല്ല വിജ്ഞാനമാണു . സാങ്കേതിക കാരണത്താല്‍ അദ്ദേഹം ഇപ്പോള്‍ ഭാര്യാരഹിതനാണു് എന്നത് ഒരു പ്രശ്നമായി ഞാന്‍ കരുതിയിട്ടില്ല എന്നും ഓര്‍മ്മിപ്പിക്കട്ടെ.

ചെറുക്കന്റെ ഈ രാക്കരച്ചില്‍ കേട്ട് എനിക്ക് പേടിയായി. ഇവന്‍ എന്തിനാണു് ഈ രാത്രി എണീറ്റിരുന്ന് ഇങ്ങനെ കരയുന്നത്? ഇനി മുഹറത്തിനു് ഷിയാകള്‍ നടത്തുന്ന സ്വയമര്‍ദ്ദനശിക്ഷ പോലുള്ള വല്ല മതാചാരവുമാണോ? അതോ ബുദ്ധിഭ്രംശം സംഭവിച്ചോ? പ്രശ്നത്തിനു പരിഹാരം കാണാന്‍ ഞാന്‍ പൌലൊസിനെ വിളിച്ചു.

ഒരാളിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ തലയിടുന്നത് എനിക്ക് തീരെ താല്പര്യമില്ലാത്തതിനാല്‍ ഞാന്‍ വളരെ നയപരമായി അവനോടു കാരണം തിരക്കി. അപ്പോഴാണു മനസിലായത് സാമിനു് ഒരു സ്ത്രീയുമായി ബന്ധം ഉണ്ടെന്ന്. പക്ഷെ ഞാന്‍ സംശയിച്ചിരുന്നപോലെ അവര്‍ തമ്മില്‍ പ്രണയത്തിലൊന്നുമല്ലായിരുന്നു. അതു മാത്രമല്ല അവള്‍ വേറെ ഏതോ ഒരുത്തനോടൊപ്പം താമസവുമായിരുന്നു. അയാള്‍ ഇതറിഞ്ഞാല്‍ സാമിനു് ഒരു നല്ല ഇടി ഉറപ്പ് എന്നുള്ള കാര്യത്തില്‍ സന്ദേഹമുണ്ടായിരുന്നില്ല. അവള്‍ക്കാകട്ടെ സാമിനേക്കാള്‍ 14 വയസു പ്രായക്കൂടുതലുണ്ടായിരുന്നു. എന്നേക്കാള്‍ 10 വയസു മൂപ്പുണ്ടായിരുന്നു അവള്‍ക്ക്. അപ്പോള്‍ എനിക്കെത്ര വയസ്സ്, അവള്‍‌ക്കെത്ര വയസ്സ്, സാമിനെത്ര വയസ്സ്? കിഴക്കോട്ടു പോയ തീവണ്ടിയുടെ പുക എങ്ങോട്ട് പോയി? കണ്‍ഫൂഷം കുല കുത്തി വാണു.

അവള്‍ അവനോടു കുറെ ഹൃദയദ്രവീകരണശക്തിയുള്ള കഥകള്‍ പറഞ്ഞിരുന്നുവത്രെ. അവളുടെ കാമുകന്‍/സഹമുറിയന്‍ അവളെ പീഡിപ്പിച്ചിരുന്നുവെന്നും, അവന്‍ അവളുടെ പാസ്‌പോര്‍ട്ട് പണയം വച്ചുവെന്നും.....അവള്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കാന്‍ പണമില്ലെന്നും.... അങ്ങനെ കുറെ സ്ഥിരം കേള്‍ക്കാറുള്ള സെന്റി കഥകള്‍. സാം ഈ പെണ്ണിന് എല്ലാ മാസവും 600 ദിര്ഹം വെച്ച് കൊടുക്കാറുണ്ടായിരുന്നു. മലബാറി കടയിലെ ചപ്പാത്തിയുടേയും ചണ്ണ മസാലയുടേയും വിലയെ പറ്റി വല്ല ചിന്തയും ഇവനുണ്ടോ. അവനു് അവളോടു് ഫുള്‍ ടൈം സഹതാപമായിരുന്നു. വരുമാനമില്ലാത്ത ഈ മണ്ടന്‍ അവളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചു. എന്നാല്‍ അതുകൊണ്ടു ഇവനു് എന്തെങ്കിലും പ്രയോജനമുണ്ടോ? അതും ഇല്ല. ചുമ്മാ കാശും കൊടുത്ത് പുറകേ നടക്കല്‍ മാത്രം മിച്ചം. പാവം സാം. മദ്യം തോടാതെ തന്നെ അവന്‍ ഒരു ഫുള്‍ ടൈം ദേവദാസ് ആയി തീറ്‌ന്നു. പിന്നെ രാത്രി ഒടുങ്ങാത്ത കരച്ചിലും. ചുരുക്കത്തില്‍ അവന്‍ അവള്‍ക്കും അവനു ഞാനും ഭക്ഷണത്തിനുള്ള ചിലവു വഹിച്ചു. അപ്പോള്‍ മണ്ടന്‍ ആരായി? യെസ് യുവര്‍ ഓണര്‍. ഞാന്‍ തന്നെ. സ്ത്രീപുരുഷ ബന്ധങ്ങളുടെ അന്തര്‍ലീനതകളെക്കുറിച്ചോ അതില്‍ നിന്നും ഉത്ഭവിക്കുന്ന ബാഷ്പീകരണങ്ങളെക്കുറിച്ചോ മനസിലാക്കാനുള്ള പ്രായം കൈവരിക്കാത്ത ഒരു ഇളം പൈതലിനെ ശരിക്കും മുതലെടുക്കുകയായിരുന്നു ഈ കാപാലിക. ആങ്ഹാ !!! അത്രക്കായോ?

പൌലോസിന്റെ ഉപദേശം അനുസരിച്ച് ഞാന്‍ ചില കാര്യങ്ങള്‍ തീരുമാനിച്ചു. നമ്മള്‍ പണ്ടേ ഭയങ്കര പുലിയായതുകൊണ്ട് കാര്യങ്ങളെല്ലാം വളരെ വ്യക്തമായി അറിയാമായിരുന്നു. ഇതു ഇങ്ങനെ അധികനാള്‍ വിട്ടാല്‍ സിഗ്നലിനടുത്തുള്ള മലബാറി കാക്കയുടെ കടയിലെ പറ്റ് മുഴുവന്‍ ഞാന്‍ കൊടുത്ത് മുടിയും എന്ന കാര്യം മനസിലാക്കാന്‍ എനിക്കധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. അങ്ങനെ ഒരു ദിവസം ഞാന്‍ അവളെ ഫോണില്‍ വിളിച്ച് കാര്യം അന്വേഷിച്ചു. രണ്ടു മണിക്കൂര്‍ സമയം ഫോണില്‍ സംസാരിച്ചുവെങ്കിലും അവളുടെ മറുപടി എനിക്കു തൃപ്തികരമായില്ല. അതിനാല്‍ ഞാന്‍ അവളെ ഫ്ലാറ്റില്‍ പോയി കണ്ടു. ചോദിക്കേണ്ടുന്ന കൂടുതല്‍ വിവരങ്ങള്‍ പോകുന്ന വഴി പൌലോസ് ഫോണിലൂടെ പറഞ്ഞു് തന്നിരുന്നു.

അവള്‍ നഗരത്തിലെ സാമാന്യം ഭേദപ്പെട്ട ഒരു സ്ഥലത്തായിരുന്നു താമസം. അതായത് താഴെ പാര്‍ക്കിംഗ് ലോട്ടില്‍ ഒരൊറ്റ Nissan “സണ്ണി“ച്ചായനോ Toyota "കുരുവിള"യോ ഇല്ലായിരുന്നു. എല്ലാം കൂടിയ ശകടങ്ങളായിരുന്നു. അവളുടെ ഭാവഹാവാദികള്‍ കണ്ടാല്‍ കാശിനു് ബുദ്ധിമുട്ടുള്ളവളാണെന്നു തോന്നുകയുമില്ല. പൌലോസ് പറഞ്ഞു തന്ന പാഠങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ അവളെ സധൈര്യം നേരിട്ടു. കാര്യങ്ങള്‍ എല്ലാം ചോദിച്ചു മനസിലാക്കി. അവള്‍ സെന്റിക്കഥകള്‍ എന്നോടും വിളമ്പി . ഞാനാകട്ടെ അവള്‍ക്ക് ആയിരം ദിര്‍ഹംസ് കടം കൊടുത്തിട്ട് ആ ഫ്ലാറ്റില്‍നിന്നു പുറത്തിറങ്ങി.(ചിരിക്കാന്‍ വരട്ടെ.)

അവളുടെ ദയനീയാവസ്ഥ അറിഞ്ഞിട്ടാണു് കാശു കടം കൊടുത്തത് എന്നാണു ഞാന്‍ സാമിനോടു പറഞ്ഞത്. അവനാകട്ടെ ഇതറിഞ്ഞ് ഞെട്ടി തെറിച്ചു. സാമിന്റെ ഉപദേശിയും ആദര്‍ശധീരനുമായ ഈ ഞാന്‍ ആ പെണ്ണിന്റെ കണ്ണീര്‍ കണ്ട് നിലം‌പരിശായെന്നോ? അസംഭവ് !!! ഇതൊരിക്കലും സംഭവിച്ചുകൂടാ!!! സാമിന്റെ ഗുരുസ്ഥാനീയനും ദുബയിലെ ഏക അന്നദാതാവുമായ വ്യക്തി ഞാനായതിനാല്‍ അവനത് സഹിച്ചില്ല. അവന്‍ കുപിതനായി. സാം അവളെ ഉടന്‍ തന്നെ ഫോണില്‍ വിളിച്ച് കാശ് തിരിച്ച് വാങ്ങാന്‍ അങ്ങോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞു. എന്നിട്ട് പതിവല്ലാത്ത അധികാരസ്വരത്തില്‍ എന്നോടു പറഞ്ഞു. "വണ്ടി എടുക്ക് അണ്ണ"

ഞാന്‍ എന്റെ ആയിരം ദിര്‍ഹംസ് തിരികെ കിട്ടുന്നതോര്‍ത്ത് പെട്ടെന്നു വണ്ടി സ്റ്റാര്‍ട്ടാക്കി.

അവിടെയെത്തിയ സാം അവളെ ശകാരിച്ചു. എല്ലാ ബന്ധവും ഇതോടെ തീര്‍ന്നു എന്ന മട്ടില്‍ ക്ഷുഭിതനായിട്ടാണു അവന്‍ ഫ്ലാറ്റില്‍ നിന്നിറങ്ങിവന്നത്. ഞാന്‍ അവള്‍ക്ക് കൊടുത്ത രണ്ടു നീല നോട്ടുകള്‍ സാം എന്റെ പോക്കറ്റില്‍ തിരുകിവച്ചുതന്നു. പിന്നെ കുറച്ചു കാലം അവന്‍ അവളുമായി ഫോണില്‍ ചില്ലറ "സൊള്ളല്‍" ഉണ്ടായിരുന്നു. രാത്രി കാലങ്ങള്‍ വീണ്ടും നിശ്ശബ്ദമായി. പിന്നെ ഒരിക്കലും അവന്‍ രാത്രി കരഞ്ഞിട്ടില്ല.

സാമിനു് അവളോടുള്ള പ്രണയം യധാര്‍ത്ഥത്തില്‍ അവളുടെ ദുരവസ്ഥയില്‍ നിന്നും ഉളവായ സഹതാപം മാത്രമായിരുന്നു. അവളുടെ ആ അവസ്ഥ മാറിയാല്‍ പ്രണയത്തിന്റെ അടിസ്ഥാനം തന്നെ തെറ്റും എന്ന് അവനു തോന്നി. പിന്നെ അവളെ കാണാന്‍ കാശുമായി ചെല്ലാന്‍ അവനു് സ്ഥാനമില്ലാതാകും. ആ സ്ഥാനം മറ്റൊരാള്‍ ഏറ്റെടുത്താല്‍ അവനത് ഭീഷണിയായിത്തീരും. മൂന്നാമതൊരാള്‍ കടന്നുവരും. ആരുടെ കയ്യില്‍ നിന്നു് വേണമെങ്കിലും പണം സ്വീകരിക്കാന്‍ മടിയില്ലാത്തവളാണവള്‍ എന്ന് സാമിനു് ബോദ്ധ്യം വന്നു. എല്ലാ പ്രശ്നവും അതോടെ തീര്‍ന്നു. പ്രണയം എങ്ങോ പോയ് മറഞ്ഞു. എല്ലാ പ്രണയവും ശ്രേഷ്ഠമല്ല എന്നും ചിലതെല്ലാം മഹ ചളമാണു് എന്നും ഞാനും മനസിലാക്കി.

സ്ത്രീ വിഷയത്തില്‍ പൌലോസ് ഒരു മഹാ ബുദ്ധിമാനാണു് എന്ന് എനിക്ക് ബോദ്ധ്യമായി.

ഇതു ഒരു കഥയാകുന്നു. അപ്പോള്‍ ജീവിച്ചിരിക്കുന്ന വ്യക്തികളുമായി യാതൊരു ബന്ധവുമില്ല.
വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ പേരുകള്‍ മാറ്റിയിട്ടുണ്ട്

Wednesday, July 04, 2007

Comment aggregator

കൂട്ടുകാരെ

എല്ലാ ബ്ലോഗിലും postന്റെ feed ഉള്ളതുപോലെ തന്നെ commentനും feed ഉള്ള കാര്യം അറിയാമല്ലോ
ഇത ഇതുപോലിരിക്കും കാണാന്‍


എല്ലാവരുടേയും ബ്ലോഗില്‍ നിന്നും ഇത് ശേഖരിച്ചാല്‍ comment agregator ഉണ്ടാക്കാം.
ഞാന്‍ അവിടുന്നും ഇവുടുന്നും എല്ലാം കൂടി 1050 മലബാറിസിന്റെ blog ശേഖരിച്ച്. എന്നിട്ട് ഇതുണ്ടാക്കി
http://feeds.feedburner.com/mallu_blog_Comments
എങ്ങനെ വേണേലും ഇട്ട് ഉണ്ടാക്കാം.

ഏതുവഴിയേപോയാലും പിടിക്കും. email എങ്ങോട്ടും വിടണ്ട. വിടുന്നവര്‍ക്ക് വിടാം.

yahoo pipes ഉപയോഗിച്ച് string & substring search filter ചെയ്യുകയും ചെയ്യാം. അതായതു പൂര്‍ണമായ വാക്കും വാക്കിന്റെ "കഷണങ്ങളും" തിരച്ചില്‍ നടത്താം എന്ന്.

ഇനി ഈ feed വെച്ച് (ഒരുത്തന്റേയും പരസ്യം ഇല്ലാതെ) സ്വന്തം blog digest ഉണ്ടക്കണം എന്നുണ്ടെങ്കില്‍ അതും ഉണ്ടാക്കാം.
ദാണ്ടേ ഇതുപോലെ.

http://www.pageflakes.com/kaippally

പിന്നെ സമയം അല്പം താമസിക്കും എന്നുമാത്രം. പിന്നെ ഈ കോപ്പെല്ലാം ഉടന്‍ വായിച്ചില്ലെങ്കില്‍ combleete ഊരി വീണുപോവുല്ലെ. എന്തായാലും എനിക്ക് ഇപ്പം സമധാനമായി.

ലാല്‍ സലാം

Monday, July 02, 2007

in response to ഗുണാളന്‍ quiting the blog

This was originally posted Here

I decided to post it here again since he has decided to shut down his blog. I won't be doing that at least in the near future.


Praveen

(Please excuse the English comment. My keyman has freaked out on me.)

I wish to draw attention to certain flaws in your method to operate Mobchannel and your present decision to quit the bog community. On close inspection I see that Mobchannel draws a lot of energy from the malayalam blog community. Without doubt uou have capitalised on this captive audience to enrich Mobchanel. Also remember that Mobchannel is a purely revenue oriented operation. Its primary focus is not to promote free speach or freedom of expression. Its there to generate revenue. Let me also remind you that I personally have no objections on this business venture. But that should be a clearly stated objective. Freedom of Expression should not be an excuse to make some quick bucks.

Having utilised the goodwill and support of the Malayalam blog commnity for the betterment of your operations with a rather short span of time, you are now willing to leave the Malayalm Blog community. You further allege that the entire Malayalam blog community is adding fuel to the growth of a huge evil monopoly. Let me ask you these three questions.

1) In all the years of wisdon you have acquired, did you not know that the blogger was part of Google.
2) Are you equating Mobchannel on the same level as blogger.com/google.com
3) Will you also cease to promote all the bloggers, whom you accuse of servicing the giant-evil-media-corporation

Pardon my rash comment, but I find your decision rather opportunistic. You have drawn the attention of considerable readers for your enterprise from the blog community, yet you are willing to forsake the blog and accuse its users of being pawns of a large media conspiracy. I find this rather hypocritical and of course quite insulting.

But as long as most of your readers are avid blog readers and bloggers themsleves, I doubt your decision to leave blog or even bad mouth the blog would be looked upon with much kindness. You need not put down blogspot or google, or any of the believers in their philosophy in order to promote Mobchannel. I am sure (If done right) It will have a life of its own.

Having said all that. I do hope you get your act right and remain in the blog community. But do keep Mobchanel out of all this.

Regards


Nishad

Thursday, June 28, 2007

Kaippally's Podcast 19.


powered by ODEO

Blog Review: ചിത്രങ്ങള്‍ painting
(അതെ ചിത്രകാരന്റെ ചിത്രങ്ങള്‍ തന്നെ !!)
Photo Blog Review: ....പാപ്പരാസി...
വെള്ളത്തുള്ളികള്‍ എങ്ങനെ പോട്ടം എടുക്കാം.

MP3 Download Link

Saturday, June 23, 2007

Kaippally's Podcast 18 "ശ്രദ്ദയില്‍ പെട്ട ചില കമന്റുകള്‍"


powered by ODEO

ഇനി മുതല്‍ എല്ലാ ആഴ്ചയും podcast ചെയ്യഅന്‍ ശ്രമിക്കാം. ചില പുതിയ കാര്യങ്ങള്‍ കൂടി ചേര്‍ക്കുന്നതായിരിക്കും.

1) ഒരു ബ്ലോഗിന്റെ review ഉണ്ടാകുന്നതായിരിക്കും.
3) interesting comments
4) ഒരു ഫോട്ടോ പോസ്റ്റിനെ കുറിച്ചുള്ള review


ഇനിയും എന്തെങ്കിലും കൂടി വേണമെങ്കില്‍ പറയണം.

പലര്‍ക്കും odeo വഴി ഇതു കേള്‍ക്കാന്‍ കഴിയുന്നില്ല എന്ന് അറിഞ്ഞു. എന്നെ അറിയിച്ചാല്‍ ഞാന്‍ അതു് email ചെയ്തു തരുന്നതായിരിക്കും.

:)

Wednesday, June 20, 2007

Kaippally's Podcast 17 മലയാളം ബ്ലോഗില്‍ സ്ത്രീ സംവരണവും "ഞരമ്പ്" രോഗവും

മലയാളം ബ്ലോഗില്‍ സ്ത്രീ സംവരണവും "ഞരമ്പ്" രോഗവും

powered by ODEO

സഹോദരിമാര്‍ വിഷമിക്കരുത്. നിങ്ങളുടെ കൃതികളുടെ പോരയ്മയല്ല ഇവിടെ പരാമര്‍ശിക്കുന്നത്. ഇവുടുത്തെ ആണുങ്ങളുടെ രോഗത്തെ ചൂണ്ടിക്കാണിച്ചു എന്നേയുള്ളു.

അവിടെ പോയി കേള്‍ക്കാന്‍ പറ്റൂലെങ്കില്‍ ദാണ്ടെ ഇഞ്ഞാട്ട് ഇട്ട് അമുക്ക്.

Friday, June 15, 2007

എഴുത്തും സ്വാതന്ത്ര്യവും.

ഗയി ദ് മോപസാങ് എന്ന ഫ്രെഞ്ച് ചെറുകഥ എഴുത്തുകാരന്‍ "കൂ ദ് റ്റ" എന്ന ചെറുകഥ എഴുതിയ വരികള്‍ ഓര്മ്മ വരുന്നു. എന്റെ പരിമിതമായ വാക്സാമര്ത്ഥ്യം വെച്ച് ഒരു പരിഭാഷ നടത്തട്ടെ.

"സെഡാനിലെ ദുരന്തം പാരിസ് നഗരം അറിഞ്ഞുവരുന്നതേയുള്ളു. ഫ്രാന്സ് ഒരു ജനാധിപത്യ രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. ദേശം മുഴുവനും ഈ ഉന്മാദത്തില്‍ ആറാടുകയാണു്.

തൊപ്പി തുന്നല്ക്കാരന്‍ സേനാധിപതി ആയി. സര്‍വ്വസൈന്യ മേധാവിയുടെ ഉദ്ദ്യോഗം നിര്‍വ്വഹിക്കുന്നു. ജനം വാളും തോക്കും പ്രദര്‍ശ്ശിപ്പിക്കുന്നു. സമാധാനം ആര്‍ത്ഥിക്കുന്ന വയറ്റിനു ചുറ്റും ചുവന്ന പട്ട കെട്ടി. ചെറു കച്ചവടക്കാരെല്ലാം ക്ഷുപിത സന്നദ്ദ സേനകളെ നയിക്കുന്ന പടത്തലവന്മാരായി. പൌരുഷത്തിനു മാറ്റുകൂട്ടാന്‍ കടല്‍ കൊള്ളക്കാരെ പോലെ അവര്‍ അലറി.

അന്നുവരെ തുലാസു് തൂക്കിയ കൈയ്യില്‍ അയുധം പിടിപ്പിച്ചപ്പോള്‍ അവര്‍ എല്ലാം ഉന്മത്തരായി. അപ്പോള്‍ അവര്‍ മറ്റുള്ളവരുടെ മുന്നില്‍ ഭീകരന്മാരായി. കൊല ചെയ്യാന്‍ അറിയാമെന്നു തെളിയ്യിക്കാന്‍ നിരപരാധികളെ നിര്‍ഭയം അവര്‍ കൊന്നു. ഒരു ശത്രു സൈന്യം പോലും കാലുകുത്താത്ത വനാന്തരങ്ങളില്‍ തെരുവു പട്ടിയേയും പുല്ലു മേഞ്ഞു നടന്ന പശുവിനേയും, കുതിരയേയും അവര്‍ കൊന്നു വീഴ്ത്തി.

ഈ പുതിയ ജനാധിപത്യത്തില്‍ ഒരു പങ്കു വഹിക്കുന്ന സേനാ നായകന്മാരായി അവര്‍ എല്ലാം ആത്മാര്‍ത്തമായി വിശ്വസിച്ച്. ഗ്രാമങ്ങളിലെ ചെറു ചായക്കടകളില്‍ കര്‍ഷകരും കച്ചവടക്കാരും പടക്കുപ്പായം ധരിച്ച് കൂടി ചേര്‍ന്നു. അവയെല്ലാം പട്ടാളത്താവളങ്ങളായി."


ഇതും മലയാളം ബ്ലോഗും തമ്മിലുള്ള ബന്ധം ഞാന്‍ അലോചിച്ച് ചിരിച്ചു ചിരിച്ചു ചിരിച്ചു മരിച്ചു.

കീ ബോര്‍ഡില്‍ മലയാളം എഴുതാന്‍ അറിയാവുന്നവനെല്ലാം എഴുത്തുകാരനായി. ഒരു വരി മുറിക്കാനറിയാവുന്നവനെല്ലാം കവിയായി. ഫോണില്‍ കാമറ പ്രവര്‍ത്തിപ്പിക്കാനറിയാവുന്നവനെല്ലാം ഫോട്ടോഗ്രാഫറായി.

To be or not to be... That is the question

മലയാളത്തില്‍ ഞാന്‍ ഇതെഴുതിയാല്‍ ശരിയാവില. ക്ഷമിക്കു

I have deliberately not read all the comments regarding this debate on Pinmozhi.
a) because most of it will be rubbish and irrelevant
b) Time constraints

But still I feel commited to put in my two cents (fils) into this debate.

Lets reconsider what this "Pinmozhi" Thing is. Its a Malayalam blog aggregator, nothing more nothing less. Of course a rather popular aggregator at that. Popular because the blog community collectively assumed that there would be no need to create any more subject-wise aggregators ever. Now over the last few years The Malayalam Blogosphere has blossomed into a full grown voluptuous young teenager. Attractive, wild and nasty. She has picked up all the habits of the times. Some good and some bad. But on the whole she had hopes of becoming something extraordinary.

The community was not really interested in reading the blogs and responding to the content or the debate in the post, but was actually commenting on the comments. This reduced the Pinmozhi into a third rate mallu chat room. Pinmozhi also became the the ultimate dumming down tool. Everyone is equal here. The academic is on the same level as the housewife who writes cooking recipes. So those capable of discussing government policies, paeleo-botony, material sciences, and the art of cleaning gunk from the exhaust fan were all equals. There were no distinctions.

Due to this obvious lack of focus and immense popularity amongst the general public someone once decided to point out this obvious problem. He pointed out the need to create more aggregators so that there will be some content based specialization. But this was not mainstream thinking and was booed down. The community was not interested in content or discussing matters of social significance. It had already become what many had always dreaded: A glorified mallu chat room.

Unfortunately Pinmozhi which was once the bulletin board of Malayalee Bloggers had turned to be its own nemesis. It was instrumental in bringing together the thought of all and sundry.

One of the fundamental error in the Malayalam blog community has been the misconception that all Malayalees share some common bond just because they spoke one language. This naive assumption promoted the myth that more aggregators would distroy the mythical "blogger unity".

People are not united by language alone. There should be unity of purpose. A random selection of people from varied backgrounds cannot be expected to have common goals and objective. The blog is a means and an end in itself for most Malayalee bloggers. Today It rarely transcends the boundaries of gossip and petty ego clashes. Little or no meaningful discussions arise from this crowd.

If I was asked my openion I would not shut down the Pinmozhi. I would request the creators of Pinmozhi. to create more aggregators. Broken down to subjects. Let there be Pinmozhi. The choice to join or not join Pinmozi is still in the hands of individual bloggers.

If we do not seriously look at this growing number of bloggers and how to aggregate their comments based on the content and class of their writing there will be trouble. Within the next one year many of the serious writers and thinkers amongst the Malayalam bloggers will disappear. The blog will blend into insignificance and perhaps disuse. Like the countless similar media before.

Wednesday, June 13, 2007

ഇതിലിപ്പം എത്തറ കിളി

അമരകോശം എന്ന സംസ്കൃത നിഖണ്ടുവില്‍ നിന്നും കണ്ടെത്തിയ ശ്ലോകങ്ങളാണിത്. തപീട്ടും തപ്പീട്ടും ഒരു മൈ.. നയെപ്പോലും കിട്ടിയില്ല. ഇതിലിപ്പം എത്തറ കിളിയൊണ്ട് എന്നാണു് എനിക്കറിയേണ്ടതു്. എന്തരായാലും ഇത് ഒണ്ടാക്കിയവമ്മാരു് കോള്ളാം കേട്ട.

खगे विहंगविहगविहंगमविहायसः।
शकुन्तिपक्षिशकुनिशकुन्तशकुनद्विजाः॥३२॥
पतत्रिपत्रिपतगपतत्पत्ररथाण्डजाः।
नगौकोवाजिविकिरविविष्किरपतत्रयः॥३३॥
नीडोद्भवा गरुत्मन्तः पित्सन्तो नभसंगमाः॥३४॥

Saturday, June 09, 2007

Where is our intelligentsia?

Where is our intelligentsia?
ഇഞ്ജിയുടെ ഈ പോസ്റ്റും കമന്‍റ്റുകളും വായിച്ച ശേഷം ഒരു കാര്യം വ്യക്തമായി. നാട്ടില്‍ ലൈങ്കിക പ്രശ്നങ്ങള്‍ ഉള്ള മാനസീക രോഗികള്‍ വളരെ അധികം കൂടി വരുന്നുണ്ട്. ശ്രേഷ്ടമായ പ്രകൃതിയുടെ ഈ സുന്ദര മുഹൂര്ത്തതെ ചൊല്ലി മലയാളികള്‍ നിരന്ദരം സംവാദം നടത്താറുണ്ട്. അതില്‍ വിവരമുള്ളവരും വിവരം തീരെ ഇല്ലാത്തവരും പെടും. പക്ഷെ ഇതേകുറിച്ച് എന്തെ ആരും കാര്യമായി ഒരു പഠനം നടത്താത്തത്. അതിനും കാരണമുണ്ട്. പഠനങ്ങള്‍ നടത്തി അധികൃതരെ ഉപദേശിക്കാന്‍ പോലും പ്രാപ്തിയുള്ള പണ്ഡിത വര്‍ഗ്ഗം ഇല്ലാത്ത ഒരു ഗതികെട്ട ദേശമാണു് നമ്മുടേത്. ഗവേഷണങ്ങള്‍ സര്‍ക്കാര്‍ grant കിട്ടാനുള്ള തട്ടിപ്പ് മാത്രമായിപ്പോയി. നാടിന്‍റെ intelligentsia ആയി തിളങ്ങേണ്ടവര്‍ call-centreല്‍ വിദേശ Insurance companyകള്‍ക്കായി കൂലി പണി ചെയ്യുന്നു. മസ്തിഷ്കത്തെ മുരടിപ്പിക്കുന്ന ഈ ഏര്‍പ്പാടു ഒരു കാരണം തന്നെയാണു്.

Tuesday, June 05, 2007

വിക്കി വിക്കി ഞാന്‍ wikiയില്‍ എഴുതുന്നു

ഏകദേശം നൂറു് കിളികളുടെ വിശദമായ പഠനം ഇതുവരെ നടത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം ചിത്രങ്ങളും ഞാന്‍ ഇട്ടിട്ടുണ്ട്. അറിയാവുന്ന ചെറിയ കാര്യങ്ങള്‍ നാലാളിനു് ഗുണം ചെയുന്നെങ്കില്‍ അതല്ലെ നല്ലത് എന്നു കരുതി എന്റെ പക്ഷി ചിത്രങ്ങളെല്ലാം ഞാന്‍ wikipediaക്ക് സംഭാവന ചെയ്യുകയാണു്.

എന്നെ സഹായിക്കാം എന്നു വാഗ്ദാനം തന്നവര്‍ക്ക് ഇത ഒരു നല്ല അവസരം.

ഈ വിക്കിപീഡിയ വിക്കിപീഡിയാ എന്നു പറഞ്ഞാല്‍ വിക്കി വിക്കി മലയാളം എഴുതുന്ന എന്നെ പോലുള്ളവരെ ഉദ്ദേശിച്ചാണു് എന്ന് ഇപ്പോള്‍ മനസിലായി. പക്ഷികളെ കുറിച്ച് അറിയാവുന്ന ഒരുപാട് കാര്യങ്ങള്‍ എഴുതണം എന്നുണ്ട്. മലയാള പദങ്ങളാണു് തലവേദനയായി നില്ക്കുന്നത്.

ഉദാഹരണത്തിന്. "Breeding Plumage" എന്നതിനു് "ഇണചേരുന്ന കാലത്തില്‍ മാറിവരുന്ന തൂവല്‍"എന്ന് എഴുതിയാല്‍ ജനം എങ്ങനെ പ്രതികരിക്കും എന്നറിയില്ല.

ചില ജാതി പക്ഷികള്‍ക്ക് രണ്ടു നിറങ്ങള്‍ ഉണ്ടാകാറുണ്ട്. Dark phase ഉം Light Phase ഉം. ഇതിനും വാക്കുകള്‍ അറിയില്ല.

ഇതൊക്കെയാണു ഇപ്പോള്‍ അറിയാത്ത പദങ്ങള്‍. ശ്രദ്ദിക്കുക, പക്ഷിയുടെ appearanceഉമായി ബന്ധപ്പെട്ട പദങ്ങളാണിതു്.

Upper Mandible
Lower Mandible
Nape
Talon
Rump
Crown
Vent
Gland
Migratory
non-migratory
Distribution
Parental Care
Nocturnal