Showing posts with label design. Show all posts
Showing posts with label design. Show all posts

Saturday, June 11, 2011

സുഹൈൽ കൈപ്പള്ളിയുടേ കെട്ടിട നിർമ്മാണ പദ്ധതി

മകൻ സുഹൈലിനു് ഒരു കെട്ടിടം നിർമ്മിച്ചു schoolൽ കൊണ്ടുപോകണം എന്നു പറഞ്ഞു. ഒരു കെട്ടിടം എന്നു പറയുമ്പോൾ ഞാൻ കരുതി ഒരു കൊച്ചു വീടിന്റെ model ആയിരിക്കും എന്നു കരുതി. "പിന്നെന്ത, യെപ്പം ഒണ്ടാക്കി എന്നു ചോദിച്ച മതി." നീ പടം വരച്ചു താ ഞാൻ കഷണങ്ങൾ foam boardൽ കട്ടു് ചെയ്തു തരാം. ഒട്ടിക്കൽ ഒക്കെ നീ ചെയ്യണം" അവൻ സമ്മതിച്ചു. ഡിസൈൻ വരച്ചു തരാൻ പറഞ്ഞപ്പോൾ അവൻ സ്കൂൾ പുസ്തകത്തിൽ നിന്നും ഒരു പടം എടുത്തു കാണിച്ചു തന്നു. "ഡാഡി ഇതാണു ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടം".

പാരിസ് നഗരത്തിലെ "നോതൃദാം കതീഡ്രൽ" !!!. ഞാൻ അന്തം വിട്ട് കുന്തം വിഴുങ്ങിയപോലെയായി. "മോനെ നമുക്ക് ഒരു മുറിയുള്ള കൊച്ചു വീടും ഉണ്ടാക്കാമെട, ഈ നോതൃദാം എന്നൊക്കെ പറയുമ്പോൾ അല്പം കടുപ്പമല്ലെ. ഡാഡി പാവമല്ലെ?".

അപ്പോൾ അവൻ എന്നെ ഒരു കാര്യം ഓർമ്മിപ്പിച്ചു. "ഡാഡിയല്ലെ പറയാറുള്ളതു്, ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെയാണു് നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കുന്നതു് എന്നു? എന്നിട്ട് ഇപ്പോൾ?"
ഞാൻ ആലോചിച്ചു ശരിയാണു, അവനെ നിരുത്സാഹപ്പെടുത്തുന്നതു് ശരിയല്ല. Engineeringന്റെ ബാല പാഠങ്ങൾ ചെറുപ്പത്തിലെ പഠിപ്പിക്കാൻ ഒരവസരം ആയിരിക്കും എന്നു കരുതി ഞങ്ങൾ പണി തുടങ്ങി.

സുഹൈൽ google sketchup ഒരുവിധം ഉപയോഗിക്കും. കൊള്ളാവുന്ന ഒരു ലളിതമായ Notre Dameന്റെ മോഡൽ തപ്പിയെടുത്തു്. നോതൃ ദാമിന്റെ പുറമേയുള്ള കരിങ്കൽ ചുവരുകൾ ഏകദേശം 50cm കട്ടിയുണ്ടു് അപ്പോൾ അതിനു് പറ്റിതു് 5mm കട്ടിയുള്ള foam board ആണു്. 1:100 scale ൽ ഞങ്ങൾ foam boardൽ ഓരോ ഭാഗവും മുറിച്ചു, പശ ഉപയോഗിച്ചു ഒട്ടിച്ചു്. ആറു ദിവസം ഓരോ മണിക്കുർ ഞങ്ങൾ രണ്ടു പേരും പണിയെടുത്തു്. അവസാനമായി ജാളികളും കവാടങ്ങളും print ചെയ്തു ഒട്ടിച്ചു. ഇതാണു് അതിന്റെ ഇപ്പോഴത്തെ രൂപം.





ഇനി അറിയാവുന്ന പണി പഠിപ്പിച്ചു കൊടുത്തില്ല എന്നു പരതി പറയരുതല്ലോ.

Saturday, May 23, 2009

മരം കൊണ്ടു നിർമ്മിച്ച സൈക്കിൾ


ചിത്രം: http://www.arndtmenke.de
അലുമിനിയവും, ഇരുമ്പും, പിന്നെ carbon graphiteഉം കൊണ്ടു് നിർമിച്ച സൈകിളുകൾ പലരും കണ്ടിട്ടുണ്ടാവും. എന്നാൽ Arndt Menke എന്ന ജർമ്മൻ designer മരം കൊണ്ടു് സൈക്കിൾ നിർമ്മിച്ചിരിക്കുന്നു. 2.5kilo മാത്രം തൂക്കമുള്ള ഈ സൈകിളിൽ Frameഉം Springഉം handleഉം മരം കൊണ്ടു് നിർമിച്ചതാണു്. കാർഷിക അടിസ്ഥാനത്തിൽ വളർത്താവുന്ന ഏകദേശം 50,000 വൃക്ഷങ്ങളിൽനിന്നും വെറും 100 വൃക്ഷങ്ങൾ മാത്രമാണു് മരത്തിനു വേണ്ടി ഉപയോഗിക്കുന്നതു്. തികച്ചും sustainable ആയ പല മരങ്ങളും നമ്മളുടെ ശ്രദ്ധയിൽ പെടാതെ പോകുന്നു. പല മരങ്ങളുടെയും ഗുണങ്ങൾ നമ്മൾ ഇനിയും തിരിച്ചറിയാനിരിക്കുന്നു.

ഘടികാരങ്ങൾ

ഘടികാരങ്ങൾ കൊണ്ടൊരു ഘടികാരം
24 ഘടികാരങ്ങൾ കൊണ്ടു് ഒരു ഘടികാരം