Showing posts with label santhosh pandit. Show all posts
Showing posts with label santhosh pandit. Show all posts

Tuesday, October 25, 2011

സന്തോഷ് പഠിപ്പിക്കുന്ന പാഠം


സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ ഭാവനയിൽ തോന്നിയ ആശയം അവതരിപ്പിച്ചു. അതിന്റെ പ്രതികരണം എങ്ങനെയായിരുന്നു എന്നു നോക്കാം.

സാധാരണ മിണ്ടാപ്രാണികളായ മൃഗങ്ങളാണു് വിയോജിപ്പ് കരഞ്ഞു വിളിച്ചു, തൊഴിച്ചും,  കൂവിയും വ്യക്തമാക്കുന്നതു്.  മലയാളി പ്രേക്ഷകനു  മോശമായി എന്തു തോന്നിയാലും  ഉടൻ അവന്റെ പരിമിതമായ രീതിയിൽ പ്രതികരിക്കും. ആ പരിമിതിയുടേ  തെളിവുകളാണു   Youtubeൽ തെറികളായി അവതരിച്ചതു്.


ഭൂരിഭാഗം മലയാളികൾ  നമ്മൾ കരുതുന്നതുപോലെ പ്രബുദ്ധരല്ല. പരമ കൂതറയും, അവസരം കിട്ടിയാൽ സ്വന്തം  അപ്പനെ വരെ പരിഹസിക്കുന്നവനുമാണു.   ഒരു കൊച്ചുകുട്ടി കാട്ടികൂട്ടുന്ന വികൃതികൾ എന്നപോലെ സന്തോഷിന്റെ സിനിമയെ കണ്ടു പ്രോത്സാഹിപ്പിക്കുന്നതിനു പകരം അദ്ദേഹത്തിന്റെ അച്ഛനേയും അമ്മയേയും വരെ ഈ പ്രബുദ്ധ മലയാളികൾ തെറി വിളിച്ചു.


സന്തോഷ് പണ്ഡിറ്റിന്റെ സിനിമ  മലയാളികളുടെ  സ്വഭാവ വൈഭവത്തെകുറിച്ച നിരവധി നിഗൂഢതകളാണു വെട്ടിപ്പോളിച്ചു മലർത്തി തരുന്നതു്.


  1. ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ എനിക്ക് മാത്രം ആവിഷ്കരിച്ച് ഉണ്ടാക്കി ഉരുട്ടി നിന്റെയൊക്കെ വായിലോട്ടു ഒഴിച്ചു തരാനുള്ളതല്ല.   ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുള്ളതുപോലെ തന്നെ   നിങ്ങൾക്കുമുണ്ടു. അതിൽ  എതിർപ്പുകൾ ഉണ്ടെങ്കിൽ  സഭ്യമായ ഭാഷയുൽ   അറിയിക്കുന്നതാണു അതിന്റെ  മര്യയാത.
  2. ആവിഷ്കാര സ്വാതന്ത്ര്യം എന്താണെന്നു ഒരു പിടിയും മലയാളിക്ക് ഇല്ല. Mainstream അല്ലാതെയുള്ള കലാസൃഷ്ടികൾ കലയായി പോലും അംഗീകരിക്കാനുള്ള വിശാലത ഇല്ലാത്ത വെറും കഴുതകളാണു മലയാളികൾ. സംഗീതം എന്നാൽ യേശുദാസ് സിനിമയിൽ പാടിയതുപോലെ അനുകരിക്കലും, നൃത്തം എന്നാൽ 200 വർഷം മുമ്പ് ചിട്ടപ്പെടുത്തിയ കുറെ ആചാരങ്ങളും സമ്പ്രദായങ്ങളും അതേപടി പതിനായിരം വട്ടം അവതരിപ്പിക്കലുമാണു. Innovation എന്ന പദം മലയാളിക്ക് അറിഞ്ഞെകൂട. (ദാണ്ടെ പോയി dictionary എടുക്കാൻ). 
  3. മാനസീക വൈകല്യങ്ങൾ ഉള്ളവരെയും,  അന്ധന്മാരെയും, ബധിരന്മാരെയും, താണ  (എന്നു മലയാളി പൊതുവെ  കരുതപ്പെടുന്ന) ജാതിക്കാരെയും പരിഹസിച്ചുകൊണ്ടുള്ള കലാരൂപങ്ങൾ  ആവിഷ്കരിക്കുന്നതു് മോശമാണു എന്നു  സിനിമാ നിർമ്മാതാക്കളും മാദ്ധ്യമങ്ങളും അടുത്തിടയായി തിരിച്ചറിഞ്ഞു തുടങ്ങി. പക്ഷെ ഇങ്ങനെ പരിഹസിക്കുന്നതിൽ  മലയാളിക്ക്  യാതൊരു കുറ്റബോധവും ഇല്ല. അങ്ങനെ ഇരിക്കവെ യാധർശ്ചികമായി തന്നേക്കാൾ ബുദ്ധിയും, കഴിവും, സൌന്ദര്യവും കുറഞ്ഞ ഒരു വ്യക്തിയെ തരത്തിനു കിട്ടിയപ്പോൾ  മലയാളിയുടെ യധാർത്ഥ sadistic സ്വഭാവം പുറത്തു വരുത്തുകയും ചെയ്തു.  പണ്ടു റോമാക്കാർ  അടിമകളെ സിംഹത്തിനു തീറ്റിക്കുന്ന ക്രൂര വിനോദം കാണാൻ ജനം കൊളോസിയത്തിൽ ഇടിച്ചുകയറുമായിരുന്നു. കേരളത്തിൽ സന്തോഷിനെ പരിഹസിക്കാൻ ക്യൂ നിന്നു ഡിക്കറ്റ് എടുത്തു തിയറ്ററിൽ ഇരുന്നു തേറി വിളിച്ചു. 


ഈ മാനസീക രോഗം സാമൂഹിക അടിസ്ഥാനത്തിൽ പകർന്നു പിടിച്ചിരിക്കുകയാണു്. പല മാദ്ധ്യമങ്ങളിലും  ഈ Sadistic സ്വഭാവം പ്രകടമായി കാണാം.

സന്തോഷെ, മോനെ  നീ അവതരിപ്പിക്കുന്നതു് എന്തായാലും,  എനിക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും അതു് അവതരിപ്പിക്കാൻ നിനക്ക് അവകാശമുണ്ടു്. ആ അവകാശത്തെ പിന്താങ്ങുന്നതു് ഞാൻ ആവിഷ്കാര സ്വാതന്ത്യത്തെ ബഹുമാനിക്കുന്നതു കൊണ്ടാണു്. മറ്റുള്ളവരുടേ അവകാശങ്ങൾ സംരക്ഷിക്കാനായി സംഖം ചേർന്നു സമരം ചെയ്യുന്നവരാണു മലയാളി. പക്ഷെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി സ്വരം ഉയർത്താനും വേണ്ടി മലയാളി വളർന്നിട്ടില്ല.  

Monday, October 24, 2011

Santhosh Pandit വാർത്തയിൽ

കൃഷ്ണനും രാധയും- നിരൂപകരെ അമ്പരിപ്പിയ്ക്കുന്നു

ദാറ്റ്സ് മലയാളം  
നിങ്ങള്ക്ക് ഇഷ്ടപ്പെടാം, അല്ലെങ്കില് നിശിതമായി വിമര്ശിയ്ക്കാം പക്ഷേ ഒരിയ്ക്കലും അവഗണിയ്ക്കാനാവില്ല. ഈ വാക്കുകള് സന്തോഷ് പണ്ഡിറ്റിന്റെ കാര്യത്തില് യാഥാര്ഥ്യമാവുകയാണ്. ...

പറഞ്ഞുപറഞ്ഞ് 'കൃഷ്ണനും രാധയും' വന് ഹിറ്റ്!

വെബ്‌ദുനിയ 
നെറ്റില് സന്തോഷ് പണ്ഡിറ്റിന് കിട്ടിയ തെറിവിളിയുടെ മൂര്ച്ഛ അളക്കാന് ഒരു മാപിനിക്കും കഴിയില്ല. അത്രയ്ക്കായിരുന്നു യൂട്യൂബിലും ഫേസ്ബുക്കിലും മറ്റും മലയാളി യുവത്വം ...

സിനിമയുടെ ശീര്ഷാസനക്കാഴ്ച: കൃഷ്ണനും രാധയും

e പത്രം  
വിവരമുണ്ടെന്ന് സ്വയം വിശ്വസിക്കുന്നവരെ വിഡ്ഡികളാക്കുവാനാണ് ഏറ്റവും എളുപ്പമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നവരാണ് മലയാളി സമൂഹം. ടോട്ടല് ഫോര് യു, ആപ്പിള് എ ഡേ, ...

കൃഷ്ണനും രാധയും ചലച്ചിത്ര കോപ്രായം

ദാറ്റ്സ് മലയാളം  
എന്തു പറ്റി നമ്മുടെ നാട്ടുകാര്ക്ക്, സകലകലാ വല്ലഭന് സന്തോഷ് പണ്ഡിറ്റിന്റെ ആദ്യചിത്രം കൃഷ്ണനും രാധയും ആര്ത്തട്ടഹസിച്ച് തിയറ്ററില് ആഘോഷമാക്കുന്ന പ്രേക്ഷകരെ കാണുമ്പോള് ...

എല്ലാവരും ഓരോ സന്തോഷ് പണ്ഡിറ്റുമാരല്ലേ?

മാധ്യമം 
എന്റെ ഒരു സുഹൃത്ത് കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ പ്രമുഖ പുസ്തകശാലയ്ക്ക് വേണ്ടി ഒരു ഇംഗ്ലീഷ് നോവല് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ...

കൃഷ്ണും രാധയും: അരാജകത്വം സൃഷ്ടിക്കുന്ന അര്മാദം

മാതൃഭൂമി 
സിനിമാ ചരിത്രത്തിലെ സംഭവമാവുകയാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും. കേരളത്തില് മൂന്നു തിയറ്ററുകളില് മാത്രം വെള്ളിയാഴ്ച റിലീസ് ചെയ്ത കൃഷ്ണനും രാധയും മലയാളികളുടെ ...

സഹനത്തിന്റെ ആഘോഷത്തില് 'കൃഷ്ണനും രാധയും' ഹിറ്റ്

കേരള കൌമുദി  
തൃശൂര്: അവസാനം മലയാള സിനിമയ്ക്കുമേല് യൂട്യൂബിന്റെ പിടിവാശി തന്നെ വിജയിച്ചു. യൂട്യൂബിലെ &വറളന്സ;ഗാനവസന്തം&ഴറളന്സ; സന്തോഷ് പണ്ഡിറ്റിന്റെ സിനിമ &വറളന്സ;കൃഷ്ണനും ...

റെക്കാര്ഡ് ലക്ഷ്യമിട്ട് സന്തോഷ് പണ്ഡിറ്റ്

ദാറ്റ്സ് മലയാളം  
അടിമുടി സന്തോഷ് പണ്ഡിറ്റ് എന്ന പ്രതിഭ നിറഞ്ഞുനില്ക്കുന്ന കൃഷ്ണനും രാധയും തിയറ്ററുകളിലേക്ക്. ഒക്ടോബര് 21ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് മുമ്പൊരു സിനിമയ്ക്കും ...

ലോക റെക്കോഡ് തേടി സന്തോഷ്

മംഗളം  
കൊച്ചി: ശ്രീകൃഷ്ണ ഫിലിംസിന്റെ ബാനറില് സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന 'കൃഷ്ണനും രാധയും' 21-ന് തീയറ്ററുകളിലെത്തും. ഗാനരചന, സംഗീതം, ആലാപനം, നൃത്തം, സംഘട്ടനം, ...

Santhosh Pandit Trending More than Mohan Lal

ഇന്നു google insights പരിശോധിച്ചപ്പോൾ സന്തോഷ് പണ്ഡിറ്റ് മൂത്ത നടൻ മോഹൻ ലാലിനേക്കാൾ popular ആണെന്നു മനസിലായി. വിശത വിവരങ്ങൾ ഇവിടെ

Feel good factor for degenerates


The recent success Krishnanum Radhayum in cinemas all over Kerala is somewhat similar to the  success of  Slumdog Millionaire in the west. This  post should never be considered as an attempt to compare  the two movies by any stretch of the imagination.  My comparison is purely on perception and how it affects the mind of the viewer.


Slumdog Millionaire conveyed  a collective feel good factor to the western audience at seeing such miserably poverty in one of  India's most modern cities at a time when western economies were crumbling while India enjoyed two-digit growth rates. Slumdog Millionaire provided a balm to sooth those damaged  egos.

Due to the modern  influence of western notions of  political correctness our Mallu folks have  been recently deprived of the many sadistic pleasures  of mocking people of difference: Homosexuals, transvestites, handicapped folks, mentally ill people, short folks, (so-called) low castes,  balding men and dark skinned people (Which by the way is 90% of all people in Kerala).

And now in Kerala we have Santhosh Pandit:  Who gives the average Mallu  an opportunity  to laugh at someone whom even they perceive as silly or below par.  Someone who is   intellectually, and superficially inferior to himself.

Kerala has  found a means to vent her degenerate collective complexes. The much wanted feel good factor that she has never managed to achieve by excellence in any other field of activity.