Wednesday, November 29, 2006

മഴ എത്ര സുന്ദരം... അല്ല

 
 
 


"ഇന്ന് മഴക്കാറുണ്ട് ബോട്ടുകള്‍ ഒന്നും മീന്‍ പിടിക്കാന്‍ പോവുകയില്ല" ദിനേശ് പറഞ്ഞു. ഗുജറാത്തുകാരായ തൊഴിലാളികളുടെ സ്പെണ്സരും ബോട്ടിന്റെ ഉടമയും അറബിയാണു്. ബോട്ട് കടലില്‍ പോയിലെങ്കില്‍ കൂലിയില്ല. കുടുമ്പം നാട്ടിലാണു്. അമ്മയില്ലാത്ത നാലു കുട്ടികളുടെ അച്ഛനാണു ദിനേശ്. കുട്ടികളെ വളര്ത്താന്‍ ഈ പാവം കഷ്ട പെടുന്നു. എങ്കിലും സന്തുഷ്ടനാണു്.

ദിനേശിന്റെ താമസവും, പാചകവും, ഭക്ഷണവും എല്ലാം ബോട്ടില്‍ തന്നെയാണു്. മറ്റു തൊഴില്‍ മേഖലകളില്‍ ഉള്ള് നിയമങ്ങള്‍ ഈ തൊഴിലിനു് ഷാര്‍ജ്ജയില്‍ ബാദകമല്ല എന്നാണു ദിനേശ് പറഞ്ഞത്. ഇന്ത്യാ പകിസ്ഥാന്‍ ബങ്ക്ലാദേശ് എന്നീ രാജ്യങ്ങളിലെ തീര പ്രദേശക്കാരാണു് ഇവരില്‍ അധികം പേരും. പത്തും പതിനഞ്ജും ദിവസം കടലില്‍ ഇവര്‍ മത്സ്യബന്ധനത്തിനായി പോകും. ബോട്ടില്‍ deep freezer ഉണ്ട് പിടിക്കുന്ന മത്സ്യങള്‍ അധികവും, ചൂരയും (Tuna), കലവയും (ഹമൂര്‍, Grouper) ആണു്. ഒരിക്കല്‍ ഒരു ബോട്ടിന്റെ starter battery ദിനേശിനെ ഒറ്റക്ക് തലയില്‍ ചുമക്കുന്നതു കണ്ടു. ഞാന്‍ അന്ന് എന്റെ മകനുമായി മീന്‍ പിടിക്കന്‍ കടവത്ത് ഇരിക്കുകയായിരുന്നു. എന്റെ വണ്ടിയില്‍ അടുത്തുള്ള ഒരു കടയില്‍ കൊണ്ട് കൊടുക്കാന്‍ അയ്യാളെ സഹായിച്ച്. അതിനു ശേഷം ദിനേശ് എന്റെ സുഹൃത്താണു്. പലവെട്ടം ദിനേശിനെ പിന്നെ ഞാന്‍ കണ്ടു. അയ്യാള്‍ക്ക് ഞാന്‍ "മല്ബാറി സഹാബാണു." (ഈ ലേഖനം ദിനേശിന്റെ അനുവാദത്തോടുകൂടിയാണു് ഇവിടെ പ്രസിദ്ധീകരിക്കുന്നത്) Posted by Picasa

Monday, November 27, 2006

കൊക്കുകളെ അറിയൂ.. :)

യൂ ഏ ഈ യില്, നാല് ഇനം കൊക്കുകളുണ്ട്. ഇവയില് ഇവിടത്തെ സ്ഥിരം നിവാസികളാണു് താഴെ പറയുന്നവര്.

1) Great White Egret (Egretta alba)
2) Western Reef Heron (Egretta gularis)
3) Little Egret (Egretta garzetta )
4) Grey Heron (Ardea cinerea)

ഇവര് എല്ലാവരേയും ഒരിടത്തുതന്നെ കാണാനും കഴിയും. ഇവയില്
Little Egretഉം Western Reef Heronന്റെ ശീതകാല രൂപവും തമ്മില് ചിത്രത്തില് സാമ്യം കണ്ടാലും, നേരില് കാണുമ്പോള് Western Reef Heron വലുതാണു്.

ഇതില് Western Reef Heron ആണു് ഏറ്റവും ബുദ്ധിയുള്ള ജീവി. മത്സ്യത്തെ ഓട്ടിച്ചിട്ട് പിടിക്കാന് ഇവന് കേമനാണു്. മണിക്കൂറില് പത്തും പതിനഞ്ജും മത്സ്യങ്ങളെ ഇവന് ഭക്ഷിക്കും!

Great White പേരുപോലെ തന്നെ കുലീനത്വമുള്ള പക്ഷിയാണു് ഇവ. വലുപ്പത്തിലും, ഭംഗിയിലും ഇവര് മുന്നിലാണു്.

ഉമ്മ് അല് കുവൈന് ബീച്ച്, ഖോര് ഖല്ബ, ഖോര് ഫക്കാന്, ഖൊര് ബെയ്യിദ, റാസ്സ് അല് ഖോര് തുടങ്ങി എല്ലാ ചദുപ്പുകളിലും ഇവയെ കണാം.

ഇതു കൂടാതെ ദേശാടന കൊക്കുകള് വെറേയുമുണ്ട്.

കഴിഞ്ഞ നാലു വര്ഷമായി രണ്ടു Yellow Billed Storkകള് റാസ്സ് അല് ഖോര് സന്ദര്ശിച്ചുവരുന്നു. ഇവര് ഇണകളാണു്. വളരെ ദൂര നിന്നുമാത്രമെ ഇവയെ ചിത്രീകരിക്കാന് എനിക്ക് കഴിഞ്ഞിട്ടുള്ളു.

Purple Heron കണ്ടതായി സ്ഥിദീകരിക്കാത്ത് ചില റിപ്പോര്ട്ടുകളുമുണ്ട്.

IUCN Red List പ്രകാരം ഇവ എല്ലാം Least Concern പട്ടികയില് പെട്ടവയാണു്. എന്നു വെച്ചാല് ഇവയ്ക്ക് പ്രത്യേക പരിഗണന വേണ്ടാത്തവയാണെന്നു്.

കാര്‍ഡ്-ബോര്‍ഡ് കാര്‍ട്ടണുകളും തേടി...

 


കൃഷ്ണയും (18) ശിവ യും (30) [പേരുകള്‍ മാറ്റി] ശേഖരിച്ച് വെച്ചിരുന്ന് കാര്‍ഡ്-ബോര്‍ഡ് കാര്‍ട്ടണുകള്‍ മഴയില്‍ കുതിരാതെ സൂക്ഷിച്ച് വെക്കുകയാണു. ഇവിടുള്ള് കടകളില്‍ നിന്നും ശേഖരിച്ചു കൂട്ടി, paper millല്‍ കോടുത്ത് കിട്ടുന്നതുകൊണ്ടാണു് ഇവര്‍ കഴിയുന്നത്.

ഇവരെ പോലെ ആയിരത്തില്‍പരം വരുന്ന് മനുഷ്യര്‍ ഷാര്‍ജ്ജയിലും ദുബയ്യിലും ഇങ്ങനെ ജോലിചെയ്യുന്നു. അധികം പേരും ആന്ത്രാ പ്രദേശത്തുള്ളവരാണു്.

ഷാര്‍ജ്ജയില്‍ സൈക്കിള്‍ നിരോധിച്ചതോടെ ഇവര്‍ കാര്‍ട്ടണ്‍ കെട്ടുകള്‍ പലയിടത്തും സൂക്ഷച്ചു വെക്കും. രാത്രി മാത്രമെ സൈക്കിള്‍ പുറത്തെടുക്കു.

മിക്കവാറും എല്ലാവരും ലേബര്‍ ആയി വന്നിട്ട് "ചാടി" നില്ക്കുന്നവരാണു്. യൂ.ഏ.ഈ. സര്‍ക്കാരിന്റെ അടുത്ത "അമ്നേസിയ" (Amnesty) വരുമ്പോള്‍ ഇവരില്‍ ചിലര്‍ നാട്ടില്‍ തിരികെ പോകും. ചിലര്‍ ഇവിടെയൊക്കെ തന്നെ കാണും, കാര്‍ഡ്-ബോര്‍ഡ് കാര്‍ട്ടണുകളും തേടി... Posted by Picasa

Sunday, November 26, 2006

The rain drenched sun roof

  Posted by Picasa

ഒരു മഴക്കാല യുദ്ധം

 

ഇന്ന് ദുബയ്യില്‍ മഴ പ്രമാണിച്ച് Ras al Khor Bird Sanctuaryയില്‍ പക്ഷികളുടെ നല്ല തിരക്കായിരുന്നു. ചില രസകരമായ ദൃശ്യങ്ങള്‍ കാണാന്‍ ഇടയായി.
രണ്ട് Western Reef Heron തമ്മില്‍ ഒരു സൌന്ദര്യപിണക്കത്തിന്‍റെ ചിത്രങ്ങളാണിത്. രണ്ടുപേരും ഒരേ ഇനത്തില്‍ പെട്ടവര്‍ തന്നെയാണു (Egretta gularis). ഇവര്‍ രണ്ടും ഇണക്കുവേണ്ടിയോ, സ്ഥലത്തിനു വേണ്ടിയോ ഉള്ള തര്‍ക്കം തീര്‍ക്കുകയാണു. ഇതില്‍ ഒരുവന്‍ ശീതകാല നിറങ്ങള്‍ സ്വീകരിച്ചു തുടങ്ങുന്ന ലക്ഷണങ്ങള്‍ കാണാം. വിള്ള തൂവലുകള്‍ക്കിടയില്‍ ചാരനിറത്തിലുള്ള് തുവല്‍ കാണാം. Winterല്‍ ഇവരില്‍ ചിലര്മാത്രം കടും ചാരനിറത്തില്‍ നിന്നും വെള്ളയിലേക്ക് മാറും.

രണ്ടുപേര്‍ക്കും പരുക്കകളില്ലാതെ അവിടെത്തന്നെ ഇപ്പോഴും ഉണ്ട്.Heron Fight Heron Fight Heron Fight Heron Fight Heron Fight Heron Fight Heron Fight Heron Fight Posted by Picasa

Tuesday, November 21, 2006

ഫോട്ടോ മത്സരം

ഫോട്ടോ മത്സരം flickr.com ല്‍ നടത്തുന്നതു കൊണ്ടു ഉണ്ടാവുന്ന ഗുണങ്ങള്‍

ഒരു ഫോട്ടോഗ്രഫി മത്സരത്തിനേകുറിച്ച് കേട്ടു. നല്ല കാര്യം. അതു ബ്ലോഗില്‍ തന്നെ ചെയ്യണമെന്നാണു സുഹൃത്തുകളുടെ തീരുമാനം. നല്ല ആശയമാണു്. പക്ഷെ:
ഫോട്ടോ മത്സരം flickr.com ല്‍ നടത്തുന്നതു കൊണ്ടു ഉണ്ടാവുന്ന ഗുണങ്ങള്‍ പലതാണു.
ഫൊട്ടോഗ്രഫിയുടെ സാങ്കേതിക വശങ്ങള്‍ വിലയിരുത്താന്‍ കഴിയും, ചിത്രങ്ങളുടെ ചിത്രാംശം (pixel), നിറങ്ങളുടെ സാന്ദ്രത, വലുപ്പം, Shutter speed, Exposure, Flash use, camera make, Lens size, F/Stop, മുതലായവ EXIF, METADATA ഇല്‍ നിന്നും ലഭിക്കും.
ബ്ലോഗുകളിലേക്ക് ഈ ചിത്രങ്ങള്‍ banner, badge തുടങ്ങി എല്ലാ XML syndicaion വഴിയും നമുക്ക് കാണാനും കഴിയും. picasawebനു അതു കഴിയില്ല.


ഒരു സ്വകാര്യ മത്സരം ആയി മാത്രം ഇതിനെ ഒതുക്കിനിര്ത്താതെ എല്ലാവരേയും ഇതു കാണിക്കാം. പക്ഷെ പങ്കേടുക്കുവാന്‍ മല്ലൂസിനു മാത്രം നമുക്ക് അനുവതിക്കാം (കൈപ്പള്ളി വംശ വിവേചനം നടത്തുന്നു !!!)

ചക്കയും മങ്ങയും, ചേനയും , ചേമ്പും, പൂവും, പൂട്ടുകുറ്റിയും, പിള്ളേരും, പൂച്ചയും, ആനയും, അമ്മിക്കല്ലും, ആറും, അടിപ്പാവടയും, അല്ലാതെ മല്ലൂസിനു് ലോക നിലവാരമുള്ള ചിത്രങ്ങള്‍ നമുക്ക് കാണാന്‍ ഒരു അവസരം കൊടുക്കാം. മല്ലുസ് ഇതുമാത്രമേ ടുക്കു എന്നല്ല ഞാനീ പറഞ്ഞതു. ഇതു തന്നെ എത്ര വൈവിധ്യത്തോടുകൂടി ചിത്രീകരിക്കാം എന്നും നമുക്ക് കാണാം.

blogകളില്‍ ചിത്രങ്ങള്‍ കൈകാര്യം ചെയ്യാനുള്ള online tools ഉന്നും തന്നെയില്ല. മരത്തില്‍ screw കയറ്റാന്‍ ചിറ്റിക ഉപയോഗിക്കണോ? ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട വിധത്തില്‍ തന്നെ ചെയ്യണം. ഇല്ലങ്കില്‍ ചെയ്യരുത്.

കൂട്ടായമകള്‍ക്കുള്ളില്‍ കൂട്ടായ്മകള്‍ ഉണ്ടായാല്‍ ജനം കുറഞ്ഞു കുറഞ്ഞുവരും. മലയാളം ബ്ലോഗുകളുടെ ഒരു photography subset ഉണ്ടാകീട്ടെന്തു കാര്യം? ചുരുങ്ങി ചുരുങ്ങി ഉള്ളിലേക്ക് പോകുന്ന ഈ പ്രവണത നന്നല്ല എന്നാണു എനിക്കു പറയാനുള്ളത്. ബ്ലോഗില്ലാത്തവര്‍ക്ക് ഫോട്ടോ ഇടുത്തുകൂടെ? ബ്ലോഗും ഫോട്ടോയും തമ്മില്‍ എന്തു ബന്ദം?

മലയാളം ബ്ലോഗുകള്‍ക്ക് ഉള്ളതിനേകാള്‍ ലോക ശ്രദ്ധ ഇന്നു് flickrന്‍ ഉണ്ട്.
ഫോട്ടോഗ്രഫി ചെയ്യുന്ന അനേകായിരം മലയാളികള്‍ ഉണ്ടു, flickrല്‍ തന്നെ. അവരെ നമുക്ക് പരിചയപെടുന്നതിനോടോപ്പം. അവര്‍ നമ്മേയും പരിചയപെടും. അങ്ങനെ അവരും മലയാളം ബ്ലോഗിങ്ങ് തുടങ്ങും. അങ്ങനെ ഒരു കൂടിക്കാഴ്ച കൊണ്ട് ഉണ്ടാവുന്ന ഒരു വലിയ കൂട്ടായ്മയെകുറിച്ച് ചിന്തിക്കു.

നമുക്ക് മലയാളവും മലയാളിത്ത്വവും ആണു വലുത്. ബ്ലോഗ് എന്ന ഈ ചെറിയ electronic prison അല്ല. വികസനത്തിനു അവസരം കിട്ടിയാലും ചുരുങ്ങി മങ്ങി നില്ക്കാതെ, വികസിച്ചു വെട്ടിതിളങ്ങി നില്ക്കു.

അരേയും കുറ്റപെടുത്തുന്നതായി തോന്നുന്നു എങ്കില്‍ ക്ഷമ. കുട്ടത്തില്‍ തന്നെ നിന്നു നിങ്ങളെ എല്ലാവരേയും ലോകത്തിന്റെ മുന്നില്‍ വലുതാക്കി കാണാനാണു ഞാന്‍ ആഗ്രഹിക്കുന്നതു. നമ്മുടെ കഴിവുകള്‍ ലോകം കാണണം. അതു ഒരു മലയാളം ബ്ലോഗിന്റെ മാത്രം subset ആയി മരവിപ്പിച്ചുകളയരുത്. please.


സസ്നേഹം കൈപ്പള്ളി.


ഓ. ടോ.
നിങ്ങള്‍ക്ക് പലര്‍ക്കും സുപരിചിതമായ രീതിയില്‍‍ എന്നെയും എന്റെ വീട്ടുകാരേയും തെറി പറയാതെ അലോചിച്ച് സഭ്യമായ ഭാഷയില്‍ ചര്‍ച്ച് ചെയ്യു."

Monday, November 20, 2006

എന്റെ ഉമ്മ എന്ന "സൂപ്പര്‍ വുമണ്‍"

 

1987മുതല്‍ 2001ല്‍ റിട്ടൈര്‍ ചെയ്യുന്നവരെ അബു ദാബിയിലെ മാനസീക ആശുപത്രിയുടെ Female വാര്‍ഡിന്റെ ചുമതല എന്റെ മാതാവായ നൂറുന്നീസ്സ ബീഗത്തിന്റേത് ആയിരുന്നു. പുതിയ ആശുപത്രി കെട്ടിതീരുംവരെ താല്കാലികമായി പ്ലൈവുഡും മരവും കൊണ്ടു നിര്മ്മിച്ച ഒറ്റപ്പെട്ട ഒരു ഒരുനിലകെട്ടിടമായിരുന്നു. അത്തില്‍ പത്തിരുപത് അന്തേവാസികളും ആറു് നേഴ്സുമാരും കുറെ ശുചീകരണ തൊഴിലാളികളും ഉള്ള ചെറിയ ഒരു വിങ് ആയിരുന്നു അത്. അശുപത്രിയുടെ സമീപമായിരുന്നു അത്ത്യാഹിത വിഭാഗവും. അന്ന് ഇടക്കിടെ ചില നേരത്ത് നേഴ്സുമാരേയും ജോലിക്കാരേയും അത്യാഹിത വിഭാഗത്തിലേക്ക് തല്കാലത്തേക്ക് മാറ്റാറുണ്ടായിരുനു.

അന്തേവാസികളില്‍ പതിനാറു വയസുമുതല്‍ അറുപതു വയസുവരെയുള്ള മുഴു ബ്രാന്തുള്ളവരും ചിലരോക്കെ സാമാന്യം ഭേതപ്പെട്ട മനോരോകികളും, പിന്നെ ചില അബലകളായ സ്ത്രീകളും ഉണ്ടായിരുന്നു. കെട്ടിടത്തിനു ചുറ്റും കംബിവേലിയും പുറത്ത്കാവല്കാരനായി ഒരു സുഡാനി പോലിസുകാരനും ഉണ്ടായിരുന്നു. ഒരു ജെയില്‍ പോലെ സുരക്ഷിതമായിരുന്നു ആ സ്ഥലം. പ്രവേശനം ഒരു പരിധികഴിഞ്ഞാല്‍ പിന്നെ ഇല്ലായിരുന്നു.

അശുപത്രിയുടെ അരികില്‍ തന്നെയായിരുന്നു ഞങ്ങളുടെ വീടും. ഒരു തണുത്ത് December മാസമായിരുന്നു. രാത്രി 1 മണി നേരം. വാര്‍ഡ്ഡിന്റെ ബാത്രൂമില്‍ exhaust ഫാനിനു തീപിടിച്ചു. അത് ആളി കത്തി തുടങ്ങി. ചില മനോരോഗികളെ ബഹളം വെച്ചുതുടങ്ങി. ചിലര്‍ തെക്ക് വടക്ക് ഓട്ടവും. ഒരുപാടു പോലീസുകാരും ജോലിക്കാര്മെല്ലാം ഉണ്ടായിരുന്നിട്ടും അന്ന് അവിടെ തീ പിടിച്ചപ്പോള്‍ എല്ലാവരും പുറതേക്കോടി. പോലിസുകാരനോടും അന്നു Dutyയില്‍ ഉണ്ടായിരുന്ന രണ്ടു നേഴ്സുമാരോടും ward ഒഴിപ്പിക്കാന്‍ നിര്‍ദേശങ്ങള്‍ കോടുത്തിട്ട് ഉമ്മ Fire Extinguisher കയിലേന്തി ബാത്രൂമിന്റെ ഉള്ളില്‍ കടന്ന് തീ അണക്കാന്‍ തുടങ്ങി.

ഫയര്‍ ബ്രിഗേഡ് എത്തിയപ്പോഴേക്കും ബാത്രൂമിന്റെ ഒരു ചുവരു് മുഴുവന്‍ കത്തി ചാമ്പലായികഴിഞ്ഞിരുന്നു. പോലിസുകാരും ഫയറു ഫോഴ്സും എത്തിയപ്പോള്‍ കണ്ടത് കരിപുരണ്ട വെള്ള തൂവാലയാല്‍ വായും മൂക്കും മൂടി Fire Extinguisher കയ്യിലേന്തി നില്കുന്ന എന്റെ ഉമ്മയെ ആണു്. അന്ന് ഉമ്മാക്ക് 58 വയ്യസായിരുന്നു. ചെറുപ്പക്കാരികളായ പലരും ഓടി പോയപ്പോഴും ഉമ്മ ധൈര്യം കൈവിടാതെ തീ അണച്ചു.

ആശുപത്രിയുടെ തലവന്മാര്‍ എല്ലാം അന്നു രാത്രി അവിടെ എത്തി. ഉമ്മയേ പ്രശംസിച്ച്. പിറ്റേന്ന് രാവിലെ ഒന്നും സംഭവിക്കാത്ത പോലെ ഉമ്മ ഈ വിവരം ഞങ്ങളോട് പറഞ്ഞ്. അപ്പെഴാണു് ഞങ്ങള്‍ വേറൊരു കാര്യം അറിഞ്ഞത്. മുമ്പൊരിക്കല്‍ അന്തേവാസികള്‍ ആരോ സിഗറെറ്റുവലിച്ചു തീ കൊളുത്തിയിരുന്നു. ഇതു രണ്ടാമത്തെ തീ ആണു ഉമ്മ കെടുത്തിയതെന്ന് ! ഞങ്ങളെല്ലാം അദിശയിച്ചുപോയി. 2001ല്‍ 35 വര്ഷത്തെ സേവനത്തിനു ശേഷം ജോലിയില്‍ നിന്നും വിരമിക്കുംബോള്‍ കൂടെ ജോലിചെയ്തവരും ആശുപത്രി തലവന്മാരും എല്ലാം ഉമ്മയെ ഓര്‍ക്കുന്നത് ഈ ധീരകൃത്ത്യത്തിലൂടെയാണു്. "നൂറ" ഒരു സൂപ്പര്‍ വുമണ്‍ തന്നെ!

 

ഉപ്പ് നിരോധനം നിലവില്‍ നില്കേ നൂറ ഒളിച്ച് saladല്‍ ഉപ്പിടുന്നു. Posted by Picasa

Saturday, November 18, 2006

ഒരു പേരിലെന്തിരിക്കുന്നു?

Feb 2006ല്‍ ഞാന്‍ Chintha.comനു എഴുതിയ ഒരു സാദനം ആണിത്. കൂട്ടുകാര്‍ക്കെല്ലാം മക്കള്‍ പിറക്കുന്നു. "ചളുക്ക്" പേരുകള് ഇട്ട് പിള്ളേര "ഫാവി" നശിപ്പികല്ല്. അതുകൊണ്ടാണു് വീണ്ടും ഇതിവിടെ ഇടണതു. വായിര്. ഇതു വായിച്ചവരു് വീണ്ടും വായിര്. "ചളുക്ക്" പേരുകളു ഒള്ളവരാണെങ്കി ഇരുന്ന് കര.

------------------

സെയിദ് മുഹമ്മദ് ലബ്ബ കൈപ്പള്ളിയുടെ മൂത്ത മകന്റെ പേര് ‘ഇബ്രാഹിം കുഞ്ഞു ലബ്ബെ കൈപ്പള്ളി’ എന്നായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ നൂഹുക്കണ്ണു കൈപ്പള്ളിയുടെ ഇളയമകന്റെ പേര്, ‘നിഷാദ് ഹുസൈന്‍’ എന്നായിരുന്നു. അതായത് ഈ ഞാന്‍.

"എന്താ വാപ്പാ എന്റെ പേരിന്റെ അവസാനം ‘ലബ്ബ’യും ‘കൈപ്പള്ളി’ എന്ന പേരുമൊന്നുമില്ലാത്തത് "എന്നു ഞാന്‍ ചോദിച്ചപ്പോള്‍., "അതൊക്കെ പഴഞ്ചന്‍ ആചാരങ്ങളാണ് " എന്നു വാപ്പ പറഞ്ഞു. അങ്ങനെ എനിക്ക്, വാപ്പായുടെ പ്രിയപ്പെട്ട കൊച്ചാപ്പയുടെ (കൊച്ചച്ഛന്റെ) പേരായ "ഹുസൈന്‍" എന്ന വാല്‍ വീണു. വിദേശികള്‍ പഠിപ്പിക്കുന്ന കിന്റര്‍ഗാര്‍ട്ടനില്‍ വെച്ചുതന്നെ എന്റെ പേരിനെന്തോ വൈകല്യമുണ്ടെന്നു എനിക്കു തോന്നിയിരുന്നു. 1975ല്‍, അബു ദാബിയിലെ ആ സ്കൂളിലെ ആദ്യത്തെ മലയാളി മുസ്ലീം കുട്ടി ഞാനായിരുന്നു. കൊറിയന്‍, സൊമാലിയന്‍, ബ്രിട്ടിഷ്, അമേരിക്കന്‍, സിറിയന്‍, അറബി തുടങ്ങിയ കുട്ടികള്‍ പഠിക്കുന്ന ആ വിദ്യാലയത്തില്‍ എല്ലാവരുടെ പേരിലും അച്ഛന്റെ പേരുള്ളപ്പോള്‍ എനിക്കുമാത്രം എന്തേ എന്റെ വാപ്പായുടെ പേരില്ലാതെ പോയി എന്ന് ഞാന്‍ ആലോചിച്ചിരുന്നു! 1975ല്‍ അബു ദാബിയില്‍ ആ സ്കൂളിലെ ആദ്യത്തെ മലയാളി മുസ്ലീം കുട്ടി ഞാനായിരുന്നു എന്നതാണ് മറ്റൊരു കാര്യം.

കഴിഞ്ഞ 40 വര്‍ഷമായി കേരളത്തിലെ മുസ്ലീം സമുദായത്തില്‍ നുഴഞ്ഞുകയറിയ പല പരിവര്‍ത്തനങ്ങളില്‍ ഒന്നു പിതാവിന്റെയും കുടുംബത്തിന്റെയും ഉപജാതിയുടെയും വാലുകള്‍ കളയുക എന്നതാണ്. ഭൂതകാലം മറക്കുന്നത് പല സംസ്കാരത്തിന്റെയും ഒരു സ്വഭാവമാണ്. പക്ഷേ, ഒരു വ്യക്തിയുടെ കുടുംബപാരമ്പര്യത്തെയും പൈതൃകത്തെയും മറക്കുന്ന സംസ്കാരം കേരളത്തിലാണു കൂടുതല്‍ കണ്ടുവരുന്നത്. കുടുംബപ്പേര് മറച്ചുപിടിക്കുന്നത് പുരോഗമനമാണെന്ന് എനിക്ക് തോന്നുന്നില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തറവാടുകളുടെ പേര് മുറിച്ചുകളയുന്നതു പുരോഗമനമല്ല മറിച്ച് ഒരു സമൂഹത്തിനു സംഭവിച്ചുപോയ കൂട്ടായ അപകര്‍ഷബോധമാണ്. ഈ പോരായ്മ നികത്താന്‍ കണ്ടെത്തുന്നത്‌ ചില പുതിയ പേരുകളാണ്‌.

മറ്റെങ്ങും ഇല്ലാത്ത വിചിത്രവും അര്‍ത്ഥശൂന്യവുമായ പേരുകള്‍ തിരഞ്ഞെടുക്കുന്നതില്‍ മലയാളികള്‍ പൊതുവെ മുന്‍പന്തിയിലാണ്. പക്ഷേ അവയ്ക്ക് മറ്റുഭാഷകളില്‍ എന്തര്‍ത്ഥമാണെന്നു കൂടി മനസിലാക്കിയിരുന്നാല്‍ ഒരുപാട് മാനക്കേടൊഴിവാക്കാം. പ്രവാസി മലയാളി, കുട്ടികള്‍ക്കു പേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട രണ്ടു ഭാഷകള്‍ ഇം‌ഗ്ലീഷും അറബിയുമാണ് .

ഉദാഹരണത്തിനു്: ഒരു മലയാള സിനിമാ താരത്തിന്റെ മകളുടെ പേര് "സുറുമി" (سُرْمي) എന്നാണ് .(നിഘണ്ടു കാണുക ) അറബിയില്‍ ‘സുറും’ എന്ന വാക്കിന്‌ Rectum(വിസര്‍ജ്ജനത്തിനു മുമ്പ് ശരീരത്തില്‍ മലം സൂക്ഷിക്കുന്ന സ്ഥലം) എന്നാണ് അര്‍ത്ഥം. പിന്നില്‍ "യി" ചേര്‍ക്കുമ്പോള്‍ "എന്റെ" എന്ന അര്‍ത്ഥം വരും. ചുരുക്കത്തില്‍ "സുറുമി" എന്ന വാക്കിന്റെ അര്‍ത്ഥം "എന്റെ മലദ്വാരം" (My Rectum) എന്നാണ്. ഇത്രയും അങ്ങോട്ടു പ്രതീക്ഷിച്ചില്ല അല്ലേ?

ഇദ്ദേഹം പലവട്ടം കുടുംബസമേതം ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരിക്കണം. ഗള്‍ഫ് രാജ്യങ്ങളിലെ ഇമിഗ്രേഷന്‍ ചെക്ക് ഇന്‍ കൌണ്ടറുകളിലിരിക്കുന്ന അറബി ഓഫീസറുമ്മാര്‍ പാസ്പോര്‍ട്ടില്‍ "എന്റെ മലദ്വാരം" എന്ന പേരു കണ്ടിട്ട് എങ്ങനെ പ്രതികരിച്ചിരിക്കുമെന്ന് എനിക്കു സങ്കല്പിക്കാനാവും. നാട്ടില്‍ ജനം അംഗീകരിച്ച നല്ല അറബിപ്പേരുകള്‍ ഉണ്ട്, അതൊന്നും പോരാഞ്ഞിട്ട് അറബി വാക്കുകളെല്ലാം വിശുദ്ധമാണെന്നു കരുതി പരിഷ്കാരം ചെയ്യുമ്പോഴാണ് ഇതുപോലെ സംഭവിക്കുന്നത്.

മറ്റൊരു മലയാളി സുഹൃത്തിന്റെ മകളുടെ പേര് "നജ്‌ദ" (نَجَدَ)എന്നായിരുന്നു. ഞാന്‍ കാരണം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അവര്‍ താമസിക്കുന്നത് "നജ്‌ദ" എന്ന പേരുള്ള തെരുവിലായതുകൊണ്ടാണെന്നാണ്. ആ തെരുവില്‍ ഒരു Fire Brigade ഉള്ളതു ശരിയാണ്. അറബിയില്‍ Fire Force നു "നജ്ദ്ദ“ (Rescue) എന്ന വാക്കാണ് ഉപയോഗിക്കുക. പക്ഷേ അറബികള്‍ ആരും തന്നെ ഈ വാക്ക് ഒരു പേരായിട്ടുപയോഗിക്കാറില്ല.

ഒരിക്കല്‍ ഒരു മലയാളി കച്ചവടക്കാരന്‍ എന്നെ കാണാന്‍ എന്റെ ജോലിസ്ഥലത്തു വന്നു. അദ്ദേഹത്തിന്റെ പേര് ‘ഷാം’(Sham)Sham (ഷാം) എന്നായിരുന്നു. ഇം‌ഗ്ലീഷില്‍ ‘Sham‘ എന്നാല്‍ പൊള്ളയായത്, വ്യാജം, പൊയ്‌മുഖം ഉള്ള വ്യക്തി എന്നെല്ലാം അര്‍ത്ഥമുണ്ട്. എനിക്കയാളോട് സഹതാപം തോന്നി. പിന്നെയുള്ള ഒരാശ്വാസം, ഇതിലും തകര്‍പ്പന്‍ പേരുകളുള്ള മലയാളികള്‍ വസിക്കുന്ന നഗരമാണല്ലോ ദുബൈ!.

കുട്ടികള്‍ക്ക് ഈ വിധം പേരിടുന്ന മാതാപിതാക്കകള്‍, അവര്‍ക്ക് ജീവിതകാലം മുഴുവന്‍ സ്വന്തം പേരു കാരണം അവര്‍ പരിഹസിക്കപ്പെടാന്‍ വഴിയൊരുക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും ആദ്യത്തെ രണ്ടും മൂന്നും അക്ഷരങ്ങള്‍ എടുത്തുണ്ടാക്കുന്ന ഒരുപാടു പേരുകള്‍ ഉണ്ട്. ഈ പ്രക്രിയയില്‍ ഏര്‍പ്പെര്‍പ്പെടുമ്പോള്‍ ഒരു നിഘണ്ടു വാങ്ങിയിട്ട് അവര്‍ നിര്‍മ്മിച്ച പേരിനെന്തെങ്കിലും ദോഷവശങ്ങളുണ്ടോ എന്നുകൂടി നോക്കണം.

പ്രശസ്ത വ്യക്തിയുടെ കുടുംബപ്പേര് കുട്ടികള്‍ക്ക് ഇടുന്നത് ഇന്ത്യയില്‍ സാധാരണ കണ്ടുവരുന്നതാണ്. പക്ഷേ ഇന്ത്യയില്‍ Gandhi എന്ന് പേരിന്റെ കൂടെ ചേര്‍ത്താ‍ല്‍, ‘ഗാന്ധി’ എന്ന കുടുംബാംഗമായിട്ടേ ജനം കരുതൂ. കേരളത്തില്‍ "ലെനിന്‍", "ചര്‍ച്ചില്‍", "മാര്‍ക്സ്", "ലിങ്കണ്‍" തുടങ്ങിയ പേരുകളിടുന്നത് സാധരണമാണ്. കുടുംബപ്പേരിന്റെ പ്രാധാന്യവും ഉപയോഗവും അറിയാത്ത മലയാളിക്ക് "ലെനിന്‍" എന്നതു കുടുംബപ്പേരാണെന്ന് അറിയാമോ എന്നറിയില്ല.

ഇനിയുമുണ്ട് അര്‍ത്ഥശൂന്യമായ പേരുകള്‍. അമേരിക്കയിലോ ഇംഗ്ലണ്ടിലോ മക്കളെ വിട്ട് പഠിപ്പിക്കാന്‍ ഉദ്ദേശ്യമുള്ളവര്‍ താഴെ പറയുന്ന പേരുകള്‍ ദയവായി കുട്ടികള്‍ക്ക് ഇടരുത്. Pepsi, Dixie, Sony, Pansy, Shaam, Baby, Tito, Anus, Tsunami, Saddam, Osama, Stalin, Jijo, Tijo, ***jo, Tabby, Brinoj, Vinoj, Junoj, ***.oj, Yento, Dinto, Binto, Tunto, Munto, ***t.To.

ഞാന്‍ പശ്ചാത്യ രാജ്യങ്ങളില്‍ ജോലിചെയ്തിരുന്ന കാലത്ത് എന്റെ പേരുകാരണം അനുഭവിച്ച ഒരു പ്രശ്നം ഇതായിരുന്നു: പാസ്പോര്‍ട്ടില്‍ ‘ഹുസൈന്‍’ എന്നാണ് എന്റെ പേരിന്റെ അവസാന ഭാഗം. കുടുംബപ്പേരും വാപ്പയുടെ പേരും ഇല്ലാത്ത പേരുകള്‍ കണ്ടിട്ടില്ലാത്ത ജര്‍മ്മന്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് നന്നായി അറിയാവുന്ന ഒരു ഹുസൈനുണ്ട്. ആ ‘ഹുസൈന്‍’ സാമാന്യം ഭേദപ്പെട്ട ഒരു ജനദ്രോഹിയും ഏകാധിപതിയുമായിരുന്നതുകൊണ്ട് ഞാന്‍ ഒരുമണിക്കൂ‍ര്‍ വൈകിയേ എയര്‍പോര്‍ട്ടില്‍‍ നിന്നും സാധാരണ മടങ്ങാറുണ്ടായിരുന്നുള്ളു. വാപ്പായുടെ കൊച്ചാപ്പായുടെ പേര് ‘ഒസാമ’ എന്നെങ്ങാനും ആയിരുന്നുവെങ്കില്‍ എന്റെ കാര്യം......

പാശ്ചാത്യ നാട്ടിലെ എല്ലാ സര്‍ക്കാര്‍ രേഖകളിലും ആദ്യനാമം ചുരുക്കിയെഴുതുന്ന സമ്പ്രദായമാണ്. കുടുംബപ്പേരിലാണ് എല്ലാവരും അറിയപ്പെടുന്നത്. അടുത്തു പരിചയമുള്ളവര്‍ മാത്രമെ ആദ്യനാമം ഉപയോഗിക്കാറുള്ളു. ഒരു സ്ത്രീ വിവാഹിതയായാല്‍ അവളുടെ പേരിന്റെ അവസാനം ഭര്‍ത്താവിന്റെ കുടുംബപ്പേരു ചേര്‍ക്കുന്നത് അവരുടെ സംസ്കാരമാണ്. ഉദാഹരണതിന് നു് Victoria Caroline Adams, David Beckham നെ വിവാഹം കഴിച്ചപ്പോള്‍ , Victoria Beckham എന്നായി. എന്നാല്‍, കേരളത്തില്‍ വടക്കേവിളയില്‍ കേശവന്റെ മകള്‍ ഗോമതിയും, തെക്കെപറമ്പില്‍ നാരായണന്റെ മകന്‍ മണികണ്ഠനുമായുള്ള വിവാഹം നടന്നു എന്ന് സങ്കല്‍‌പ്പിക്കുക. ഗോമതി, തന്റെ പേരിന്റെ അവസാനം ഭര്‍ത്താവിന്റെ ആദ്യ പേരു കൂട്ടിച്ചേര്‍ത്ത് "ഗോമതി മണികണ്ഠന്‍" എന്നാക്കി. 1950ല്‍ ഇതു "തെക്കെപറമ്പില്‍ ഗോമതി" എന്നാകുമായിരുന്നു. ഇവര്‍ക്കൊര്‍ക്കൊരു കുഞ്ഞു ജനിച്ചപ്പോള്‍ ഇവര്‍ ആ കുട്ടിക്ക് "ജിഷ്ണു മണികണ്ഠന്‍" എന്നു പേരു വെച്ചു. കേള്‍ക്കാന്‍ സുഖമില്ല എന്നു തോന്നിയ "പഴഞ്ചന്‍" പേരുകള്‍ മണികണ്ഠന്‍ മക്കള്‍ക്കിട്ടില്ല. "തെക്കെപറമ്പ്" എന്ന അദ്ദേഹത്തിന്റെ കുടുംബപ്പേര് അദ്ദേഹം ജോലിചെയ്യുന്ന ഓഫീസിലെ ഇം‌ഗ്ലീഷുകാര്‍ക്ക്‌ ആര്‍ക്കും വായിക്കാനും എഴുതാനും പറ്റാത്തതു കൊണ്ടു അതും കുട്ടികളുടെ പേരിലില്ല. അങ്ങനെ ഫലത്തില്‍ ഒരു തലമുറയ്ക്ക് ശേഷം കേരളത്തില്‍ പൈതൃകം ഇല്ലാത്ത ഒരു സമൂഹം ഉണ്ടാകും. കുടുംബപ്പേരുകള്‍ മാറ്റാന്‍ നമുക്കവകാശമില്ല. അതു ഭാവി തലമുറയ്ക്ക് കൈമാറാനുള്ള കുടുംബ സ്വത്താണ്. മറ്റൊരു സംസ്കാരത്തിതിലും കണ്ടിട്ടില്ലാത്ത, കുടുംബപാരമ്പര്യം മൂടിമറയ്ക്കുന്ന ഒരു വ്യര്‍‌ത്ഥമായ സംസ്കാരമാണു മലയാളികള്‍ ശീലിച്ചുവരുന്നത്. [പേരു്] [അച്ഛന്റെ ആദ്യപേരു്] [കുടുംബപ്പേര്] ഈ വിധം അച്ഛന്റെ ആദ്യപേര് കുട്ടികള്‍ക്കിടുന്നതിനോടൊപ്പം കുടുംബപ്പേരും കൂട്ടി ചേര്‍ക്കണം.

ഇസ്ലാമിക ചട്ടങ്ങള്‍ അനുസരിച്ച് ദൈവത്തിനു തൊണ്ണൂറ്റൊമ്പത് പേരുകളാണ്, ആ പേര് മനുഷ്യരേയൊ ഭൂമിയില്‍ വസിക്കുന്ന ജീവജാലങ്ങളെയൊ വിളിച്ചുകൂടാ. എന്നിരുന്നാലും ദൈവത്തിന്റെ ദാസന്‍, ദൈവത്തിന്റെ അടിമ എന്നര്‍ത്ഥമുള്ള പേരുകള്‍ തിരഞ്ഞെടുക്കാം. ആ പട്ടികയില്‍പ്പെടുന്ന പേരുകളാണ്. "അബ്ദുല്‍ -" എന്നാരംഭിക്കുന്ന അറബി പേരുകള്‍. അറബിയില്‍ "അബ്ദ് " എന്നാല്‍ അടിമ, സേവകന്‍, ദാസന്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്, അതു ദൈവത്തിന്റെ നാമത്തിന്റെ കൂടെയാണു ചേര്‍ക്കുന്നത്.

ഈ വിധം നല്ല അര്‍ത്ഥമുള്ള തൊണ്ണൂറ്റൊമ്പത് പേരുകള്‍ ലഭിക്കും. ഉദാഹരണത്തിന് - അബ്ദുല്‍ സമദ്, അബ്ദുല്‍ കരീം, അബ്ദുല്‍ അഹദ്, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ കലാം, അബ്ദുല്‍ റഹീം, അങ്ങനെ തൊണ്ണൂറ്റൊമ്പത് പേരുകള്‍. ഒരുകാരണവശാലും ഈ പേരുകള്‍ "അബ്ദുല്‍" എന്ന് ചേര്‍ക്കാതെ വിളിക്കാനോ പറയാനോ പാടില്ല. "അബ്ദുല്‍" എന്ന വാക്ക്‌ ചുരുക്കി ഉപയോഗിക്കാനും വാക്കുപയോഗിക്കാതെ ചുരുക്കാനും പാടില്ല. " A. R. Rahman", "A. Jabbar", "A. Kalam", എന്നൊന്നും തന്നെ ഉപയോഗിക്കാന്‍ പാടില്ല. അറബിയും, ഈ വാക്കുകളുടെ അര്‍ത്ഥം അറിയാത്തവരാണ് ഇന്ത്യയിലെ ഭൂരിഭാഗം മുസ്ലീം ജനങ്ങള്‍. ഉദാഹരണത്തിനു് "അഹദ്" എന്നാല്‍ ഏകനായവന്‍ എന്നാണ്. ഇസ്ലാമിക നിയമമനുസരിച്ച്, ഏകനായവന്‍ ദൈവം മാത്രമാണ്. അതു മനുഷ്യനായി ജനിച്ചവന് അവകാശപ്പെടാന്‍ ഇസ്ലാമിക നിയമം അനുവദിക്കുന്നില്ല. ഈ കാരണത്താല്‍ ഇത്തരം പേരുകള്‍ "അബ്ദുല്‍" ഇല്ലാതെ ഉപയോഗിക്കുന്നതു തെറ്റാണ്.

ഗള്‍ഫില്‍ ഖലീജി അറബികളുടെ (യൂ.ഏ. ഈ, ബഹറൈന്‍‍, ഖത്തര്‍, ഒമാന്‍, കുവൈത്ത്, സൌദി.) ഇടയില്‍ കുടുംബപ്പേര് കളയുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഒരു കുഞ്ഞു ജനിച്ചാല്‍ ആ കുട്ടിയുടെ പേരില്‍ അറിയപ്പെടുന്നരും ഉണ്ട്., "അബ്ദുല്‍ കരീം അബ്ദുല്‍ സമദ് അല്‍ സുവൈദി" എന്ന ആളിനു "സൈഫ് സുല്‍ത്താന്‍ അബ്ദുല്‍ കരീം അല്‍ സുവൈദി" എന്ന പേരില്‍ ഒരു മകനുണ്ടെങ്കില്‍, അദ്ദേഹത്തെ സുഹൃത്തുക്കളും, ഭാര്യയും, കുടുംബാംഗങ്ങളും സ്നേഹപൂര്‍‌വ്വം "അബു സൈഫ് " എന്നു വിളിക്കും. "(അബു" എന്നാല്‍ പിതാവ്), അതായത്, സൈഫിന്റെ പിതാവ് എന്നര്‍ത്ഥം. ഇതു വളരെ പഴക്കമുള്ള ഒരു അറബി സംസ്കാരമാമണ്. കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതുകൊണ്ടോ, സമ്പത്ത് വര്‍ദ്ധിച്ചതുകൊണ്ടോ, അവരാരുംതന്നെ അവരുടെ പേരുകള്‍ മറ്റുഭാഷക്കാരുടെ സൌകര്യത്തിനുവേണ്ടി ചുരുക്കുകയോ കുറയ്ക്കുകയോ ചെയ്തില്ല.

എനിക്കൊരു മകന്‍ ജനിച്ചപ്പോപോള്‍ വാപ്പ പ്രത്യേകം എന്നെ ഓര്‍മിപ്പിച്ച കാര്യം മറ്റൊന്നുമല്ല. അദ്ദേഹം എനിക്കു തരാന്‍ മടിച്ച കുടുംബപ്പേര് അദ്ദേഹത്തിന്റെ പേരക്കുട്ടിക്കിടണം എന്നു പറഞ്ഞു. അതു ഞാന്‍ അത് അതേപടി അവന്റെ പേരിന്റെ അവസാനം ചേര്‍ക്കുകയും ചെയ്തു. പുരോഗമനത്തിന്റെ പേരില്‍ പലതും നാം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കാടുകളും, നെല്‍പ്പാടങ്ങളും, വനത്തിലെ കടുവയും, വൃക്ഷങ്ങളും, സിംഹവാലനും, ലിപിയും, ഭാഷയും, സംസ്കാരവും ഒക്കെ കാറ്റില്‍ പറത്തിക്കൊണ്ടിരിക്കുകയാണ് നാം. ഇതിനിടയില്‍ അച്ഛനപ്പൂപ്പുപ്പന്മാരുടെ പേരെങ്കിലും കളയാതെ സൂക്ഷിക്കുക.

Dubai Motorcity FIA GT 500


കൈപ്പള്ളി: "ദോണ്ടാ ലവിടെ! നോയിക്കാണ്. ഒരു പൈദ ഉരുളണു് "ഇന്നലെ ദുബൈ FIA GT 500ന്റ ഒന്നാം മത്സരം ആയിരുന്നു. Maserratiഉം , Porcheഉം, Ferrariഉം ആണു വഹനങ്ങളായി അധികവും stock car racingനു ദുബൈയില്‍ ഉപയോഗിക്കുക. ഇത്തവണ ഇന്ത്യയുടെ കരുണ്‍ ചന്ദൊക്കും, അര്‍മ്മാന്‍ ഇബ്രഹിമും പങ്കെടുത്തില്ല.

വേഗത്തില്‍ ഓടുന്ന വാഹനങ്ങള്‍ കാണാന്‍ ദുബൈയിലുള്ള ഞാനടക്കമുള്ള വണ്ടി പ്രാന്തന്മാര്‍ കുടുംബ സമേദം തടിച്ചുകൂടി. ("ഫാര്യ" പ്രിയ എടുത്ത പടം)

മകന് വണ്ടികള്‍ ഇഷ്ടപ്പെട്ടെങ്കിലും ശബ്ദം തീരെ പ്ടിച്ചില്ല.

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ

Monday, November 13, 2006

ഒരു സംസ്കാരത്തിന്റെ ഓര്മ്മ കുറിപ്പുകള്‍.

മലയാളത്തിലെ ഒരു വാര്ത്ത പത്ത്രത്തിനും Public-access ഉള്ള് Digital ആര്‍ക്കൈവുകള്‍ പ്രവര്ത്തിക്കുന്നില്ല.
മലയാള ഭാഷയില്‍ ഇന്നത്തെ പത്രമാദ്ധ്യമങ്ങള്‍ വിശതപഠനത്തിനു ആധാരമായി സ്വീകരിച്ച് വരുന്നത് ഇന്റര്നെറ്റില്‍ സ്ഥിതിചെയ്യുന്ന ആങ്കലയ ഭാഷയില്‍ എഴുതി മറ്റു ആധാരങ്ങളാണു്. അവയില്‍ കേരളത്തിന്റെ സംസ്കാരത്തെ കുറിച്ചോ, ചരിത്ത്രത്തെ കുറിച്ചോ ഉള്ള രേഖകള്‍ വളരെ കുറവും ആധികാരമല്ലാത്തതുമാണു്. പത്രങ്ങള്‍ക്കെല്ലാം സ്വന്തം ലേഖകന്‍ എല്ലാ ദേശങ്ങളിലും എപ്പോഴും സ്ഥിരമായി ഉണ്ടാവില്ല. ഒരു പത്ര ലേഖകന്റെ ജീവിതാനുഭവത്തിന്റെ ഏടുകള്‍ ഓര്‍മ്മിച്ച്, വസ്തുനിഷ്ടമായ കാര്യങ്ങള്‍ എഴുതാന്‍ പതിനഞ്ജോ ഇരുപതൊ വര്ഷം പിന്നിലേക്ക് മാത്രമേ കഴിയു. അച്ചടിച്ച പഴയ പത്ത്രങ്ങളുടെ ശേഖരങ്ങള്‍ പരിശോധിച്ച് ലേഖനങ്ങള്‍ എഴുതുന്നവര്‍ വിരളമാണു്. അമേരിക്കയിലും, യൂറോപ്പിലും, ജീവിക്കുന്ന ഒരു സാധരണക്കാരനു ഇന്നു ഇന്റര്നെറ്റിലുള്ള ആര്‍ക്കൈവുകള്‍ പരിശോധിച്ച് അവന്റെ ചരിത്ര പഠനങ്ങള്‍ സ്വന്തമായി അനായാസമായി നടത്താന്‍ കഴിയും. മലയാളത്തില്‍ കേരളത്തേകുറിച്ച് ആ വിധത്തില്‍ ഒരു പഠനം ഇന്ന് അസാധ്യമാണു്.

ചരിത്രകാരന്റെ കര്മ്മം എന്തിനു് പത്ര പ്രവര്ത്തകര്‍ ഏറ്റെടുക്കണം എന്ന ചോദ്യം ഉണ്ടാവും. ഇന്നത്തെ വാര്ത്ത പത്രങ്ങളാണു നാളത്തെ ചരിത്ര കുറിപ്പുകള്‍. അതു ഉപയോകപ്രദമായ രൂപത്തില്‍ രേഖപെടുത്തി സുക്ഷിച്ചില്ലെങ്കില്‍ അതു നാളത്തെ തലമുറക്ക് ഉപകരിക്കില്ല. മലയാള മനോരമയും, മാതൃഭൂമിയു, കേരള കൌമുദിയും, ദേശാഭിമാനിയും എല്ലാം ഇന്നത്തേക്ക് പടച്ചുവിടുന്ന പത്രങ്ങള്‍ നാളത്തേക്ക് ഉപരിക്കുനവിധത്തില്‍ യാതൊന്നും സൂക്ഷിക്കുന്നില്ല. പൊടിപിടിച്ച godown കളില്‍ പഴയ പത്രം കൊണ്ടു തള്ളലല്ല അര്‍ക്കൈവിങ്ങ്.

Unicode ഉപയോഗിച്ചുള്ള Public Access Digital Archiving നാട്ടില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉള്ളതായി അറിവില്ല. ഒരു ജനന സര്‍ട്ടിഫിക്കേറ്റ് തപ്പിയെടുക്കാന്‍ ഒരു ആഴ്ചയില്‍ കൂടുതല്‍ വേണ്ടിവരും. (കൈക്കൂലി കൊടുത്താല്‍ ചിലപ്പോള്‍ രണ്ടു ദിവസം) ഇതിന്റെ അഭാവത്തില്‍ നമുക്ക് പലവിധത്തിലുള്ള സംസ്കാരിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. സമകാലിക പ്രശ്നങ്ങളെ അത്തേ സ്വഭാവമുള്ള നാല്പതും അന്‍പതും വര്ഷങ്ങള്‍ മുന്‍പുള്ള് പ്രശ്നങ്ങളുമായി താരതമ്യ പഠനങ്ങള്‍ നടത്താന്‍ ജനങ്ങള്‍ക്ക് അവസരം കിട്ടാതെപോകുന്നു. ഏതു മേഖലയിലും ഉള്ള് മാറ്റങ്ങള്‍ വിശകലനം ചെയ്യണമെങ്കില്‍ ഒരു താരതമ്യ പഠനം ആവശ്യമാണു. അതു നടപ്പിലാക്കാന്‍ ചരിത്ര രേഖകള്‍ നമ്മെ സഹായിക്കും.

മറ്റു ഭാഷകളില്‍ എഴുതിവെച്ച് രേഖകള്‍ക്ക് പ്രദേശവും കാലവും ഒരു പ്രശ്നമോ തടസമോ അല്ല. ഇഷ്ടമുള്ള വാര്ത്ത് അന്വേഷിച്ച് കണ്ടുപിടിക്കാനുള്ള് സംവിധാനം അവര്‍ ലളിതമായ രീതിയില്‍ നടപ്പാക്കി. ഒരു സംഭവത്തിന്റെ വിവിധ കഴ്ചപാടുകളോടുള്ള് ലേഖനങ്ങള്‍ അവര്‍ക്ക് വായിക്കാനും വിശകലനം ചെയ്യാനും അവസരമുണ്ട്. 1870 മുതലുള്ള്പത്രങ്ങള്‍ digitally archive ചയ്ത പത്രങ്ങളും ഇന്നുണ്ട്.

ഇതു നമുക്കാരാണു ചെയ്തു തരേണ്ടതു?
വിവര സാങ്കേതിക മേഖലയില്‍ പഠനം നടത്തിയ ശാസ്ത്രജ്ഞന്മാരും, ഭാഷ പണ്ഠിതന്മാരും ചേര്ന്നാണു് ഇതിനേ കുറിച്ച് ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്നതു്. പക്ഷേ ആ കര്മ്മം ഇപ്പോള്‍ ജനങ്ങള്‍ തന്നേയാണു് ഏറ്റെടുത്ത് നിര്‍വഹിക്കുന്നതു.

വിവര സാങ്കേതിക ശാസ്ത്രത്തിന്റെ പേരില്‍ ഗോഷ്ടി കാണിക്കുന്ന സര്‍ക്കാര്‍ തീറ്റിപോറ്റുന്ന ഒരുപറ്റം "ഗമ്പ്യൂഡര്‍ ബ്രോഗ്രാമര്മാരുണ്ട്". CDAC, ERNDC, CDIT തുടങ്ങി അങ്ങനെ ഡസന്‍ കണക്കിന്‍ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്തു എന്റേയും നിങ്ങളുടേയും നികുതി പണം തിന്നു കൊഴുക്കുന്നു ആയിരക്കണക്കിനു് തൊഴിലാളികള്‍. ഇവരെല്ലാം തൊഴിച്ച് തൊഴിച്ച് ഇന്നുവരെ നാട്ടില്‍ ഭാഷ മുദ്രണ സംവിധാനത്തിന്റെ അഡിസ്ഥാനമായ മലയാളം UNICODE എന്ന തറക്കല്ല് ഇന്നുവരെ ഇട്ടിട്ടില്ല. ഈ തറക്കല്ലില്ലാതെ എത്ര വലിയ പദ്ധതികള്‍ കോണ്ടുവന്നാലും രിക്കലും ഉറക്കില്ല. ലോകം അങ്കീകരിച്ച് ഒരു നടപടിയാണു് യൂണികോട്. അതു സ്വീകരിച്ചാല്‍ മാത്രമെ വിവര സാങ്കേതിക വിദ്ദ്യ ജനകീയമാകു.

ഇന്നു നമുക്ക് കേരളത്തിലെ അന്‍പതു വര്ഷം മുന്‍പുള്ള് ചരിത്രം പോയിട്ട് കഴിഞ്ഞ മന്ത്രിസഭയുടെ പാളിച്ചകളും നേട്ടങ്ങള്‍ പോലും താരതമ്യം ചെയ്യാന്‍ കഴിയാത്ത് ഒരു അവസ്ഥയാണു്. വിശകലനശേഷി ഇല്ലാത്ത ജനങ്ങള്‍ എന്തു ജനാതിപത്യമാണു പടുത്തുയര്ത്താന്‍ പോകുന്നതു. വിവര രഹിതരായ ഒരു ജനത വരും തലമുറക്ക് എന്താണു ചൂണ്ടിക്കാണിക്കാന്‍ പോകുന്നത്തു. എഴുതി വെച്ച ചരിത്രത്തിനു് പ്രാധാന്യം കല്പിക്കാത്ത് ഒരു ജനതയായി മറികഴിഞ്ഞൊ മലയാളികള്‍? കഷ്ടം.

Saturday, November 11, 2006

മലയാളം ബ്ലോഗിന്റെ കൌമാരം.

മലയാളം ബ്ലോഗുകള് കൌമാരത്തിലേക്കു രൂപാന്തരം പ്രാപിച്ചുവരികയാണു്. പതിനഞ്ജ് വര്ഷം മുമ്പ് നാം ചര്ച്ച ചെയ്തിരുന്ന വിഷയങ്ങള് നമ്മുടെ ഭാഷ എങ്ങനെമുദ്രണം ചെയ്യാമെന്നായിരുന്നു. സാകേതികവശങ്ങളില് മാത്രം ഒതുക്കിനിന്നിരുന്നു. ഇന്ന് നമുക്കു മലയാളത്തില് എഴുതാനും വിനിമയം നടത്താനും കഴിയുന്നു. ഇന്ന് നാം സാംസ്കാരികവും, സാഹിത്യവും, രാഷ്ട്രീയവും ചര്ച്ച ചെയുന്നു. കൌമാരത്തില് നമുക്കു സംഭവിച്ച എല്ലാസ്വഭാവ വൈവിധ്യങ്ങളും നമ്മുടെ മലയാള ഇന്റര്നെറ്റില്/ബ്ലോഗില് ഞാന്‍ കാണുന്നു. Teenagers ന്റെ മാനസീകവും ശാരീരികവുമായ മാറ്റങ്ങള് എന്നപോ ലെനാം അതിനെ കാണുക.
എത്രതന്നെ ഞാന് എന്റെ സഹോദരങ്ങെ ശാസിച്ചാലും ഞാന് അവരെ അത്രമാത്രം സ്നേഹിക്കുന്നു. നല്ലതു കണ്ടാല് സ്വ്യീകരിക്കുന്നവരാണു നാം. യൂണികോഡിന്റെ സാധ്യതകള് ബ്ലോഗുകളിലൂടെ മനസിലാക്കി, ഒണ്-ലൈന് മാസികകള് അവരുടെ മുദ്രണ സംവിധാനങ്ങള് പരിവര്ത്തനം ചെതു. ക്രമേണ പത്രമാധ്യമങ്ങളും ഈവഴി സ്വീകരിക്കൂം എന്ന കാര്യത്തില് എനിക്ക് സംശയമില്ല. അതിനു നാമെല്ലാം സൃസ്ടിച്ച ഈ "ബൂലോഗ" കോലാഹലങ്ങളും ഒരു കാരണമാണു.
"മൂനാമിടം" എന്ന ഓണ്ലൈന് മാസിക യൂണികോഡ് മുദ്രണ സംവിധാനത്തിലേക്ക് മാറ്റിയപ്പോള് ഉണ്ടായ ജന പിന്തുണയെ പറ്റി ഞാന് വായിച്ചപ്പോള്‍ സത്യത്തില് എനിക്ക് കണ്ണ് നിറഞ്ഞു. 1988ല് ഞാനും എന്റെ ബാല്യത്തിലെ സുഹൃത്തായിരുന്ന സഞ്ജയനും ചേര്ന്ന് ഒരു 300 baud rate modem വാങ്ങി. എന്റെ വീട്ടില് നിന്നും സഞ്ജയന്റെ വിട്ടിലെക്ക് ടെലിഫോണ് വഴി Xmodem പ്രോട്ടൊക്കോള് ഉപയോഗിച്ച് മലയാളത്തിലെ "ആ" എന്ന അക്ഷരത്തിന്റെ ഒരു sprite map അവന്റെ സ്ക്രീനില് പ്രത്യക്ഷപെടുത്തിയത് ഓര്മ്മ വരുന്നു. അവന് ഇന്നു ജീവിച്ചിരിപ്പില്ല. എത്ര ദൂരം നാം ആ വഴികളേല്ലാം കടന്നുവന്നിരിക്കുന്നു. ഇനി എത്രയോ ദൂരം ആ പാത നീണ്ടുകിടക്കുന്നു.

മലയാളം യൂണികോഡ് ഇനി ഇവിട തന്നെ ഉണ്ടാകും. ചില ചെറിയ മറ്റങ്ങള് ഉണ്ടാകും എന്നല്ലാതെ, അതിന്റെ beta ഘട്ടം കഴിഞ്ഞു എന്നു തന്നെ പറയാം. It has ceased to remain an experiment, and sustains a life of its own. വിശ്വപ്രഭ എന്നോടു ബ്ലൊഗ് എഴുത്തിലൂടെ സൃഷ്ടിക്കപെടുന്ന മലയാളവിവര ശേഖരത്തിന്റെ ആവശ്യത്തെ പറ്റി പറഞ്ഞതു ഞാന് ഓര്ക്കുന്നു. വിഷയം എന്തായാലും എഴുതണം എല്ലാവരും എഴുതണം. എഴുതി എഴുതി മലയാളത്തില് Data enrichment ഉണ്ടാവണം.

എല്ലാ സംസ്കാരങ്ങളും ജീവികളായിട്ടാണു് കരുതേണ്ടത്. ഭക്ഷിക്കുകയും, ചിന്തിക്കുകയും, സൃഷ്ടികുകയും ചെയ്യുന്ന, സഹസ്രവര്ഷങ്ങള്‍ ജീവിച്ചിരിക്കുന്ന ജീവികള്. ചിലതു വളര്ന്നു അവയുടെ സാനിധ്യത്താല്‍ അനേകം പ്രദേശങ്ങള്‍ കീഴ്പെടുത്തും. അവ ഊര്‍ജ്ജം ഉപയോഗിച്ച് ആശയങ്ങള്‍ സൃഷ്ടിക്കും. ഈ ജീവികളുടെ ആശയങ്ങള്‍ കൃഷിസ്ഥലങ്ങളും, ഗ്രാമങ്ങളും, നഗരങ്ങളും, ഗ്രന്ധങ്ങളും, വിവരസാങ്കേതിക യന്ത്രങ്ങളും, ബഹിരാകശ പേടകങ്ങളുമായി സാക്ഷാല്കരിക്കപെടും. യുഗങ്ങളുടെ കാലംകൊണ്ട് മജ്ജയും മാംസവും ഉള്ള് ജീവികളെ അപേക്ഷിച്ച് ഇവയുടെ പരിണാമം അതിവേഗം മാറികോണ്ടിരിക്കുകയും ചെയ്യും.

സനാതന കാലങ്ങളിലെ സംസ്കാരങ്ങളെക്കാള്‍ ഇന്നത്തെ സംസ്കാരത്തിന്റെ മറ്റങ്ങള്‍ക്ക് വേഗത വളരെ കൂടുതല്‍ തന്നെയാണു. നമ്മള്‍ സൃഷ്ടിക്കുന്ന ഈ ബ്ലോഗുകളില്‍ നിന്നും ഉരുത്തിരിയുന്ന ആ സംസ്കാരം തീര്‍ച്ചയായും മാറും. അതു പരിണമിച്ച് പ്രവച്ചിക്കാന്‍ പോലും പറ്റാത്തവിധത്തില്‍ വളര്‍ന്ന് പന്തലിക്കും. ഇനി എന്തെല്ലാമോ സംഭവിക്കാന്‍ കിടക്കുന്നു. സംസ്കാരങ്ങള്‍ കുട്ടിമുട്ടും. ചിലപ്പോള്‍ ആ കുട്ടിമുട്ടലുകള്ളില്‍ പ്രണയവും സംഭവിക്കും. ആ പ്രണയത്തില്‍ നിന്നും ഒരു സങ്കര സംസ്കാരം ഉണ്ടായേക്കാം. അനേകം സാംസ്കാരിക കുട്ടിമുട്ടലുകള്‍ക്ക് ശേഷം ഒരു സംസ്കാരം മാത്രംനിലനില്ക്കും. സഹസ്രാബ്ധങ്ങള്‍ക്ക് ശേഷം വീണ്ടും ആശയങ്ങള്‍ ഭിനിക്കും. ചെറുകഷ്ണങ്ങളായി വീണ്ടും പിരിയും. അങ്ങനേ ആ പ്രക്രിയതുടര്‍ ന്നുകൊണ്ടേയിരിക്കും.

Thursday, November 09, 2006

ഇരുമ്പും, പിന്നെ കുറേ കോഫിയും,


ഷാര്‍ജ്ജാ Industrial Area യില്‍ ധാരാളം turning workshopകള്‍ ഉണ്ട്. അവയില്‍ നിന്നും വിത്യസ്തതയുള്ള് ഒന്നാണു് ഇരുമ്പ് പണിക്കാരനായ ജോണ്‍ ദമെദിയാന്‍ എന്ന അര്മീനിയ കാരന്റെത്. 70 വയസുകാരനായ ജോണ്‍ മലയാളം ഉള്‍പെടെ 14 ഭാഷകള്‍ സംസാരിക്കും. ഒരിക്കല്‍ ഞാന്‍ stainless steel fittingsന്റെ സാധനങ്ങള്‍ കടഞ്ഞെടുക്കാന്‍ കൊണ്ടു ചെന്നപ്പോള്‍, ഞാന്‍ മലയാളിയാണ്‍ എന്നു മനസിലാക്കി അദ്ദേഹം അളവുകള്‍ എല്ലാം നല്ല മലയാളത്തില്‍ ചോദിച്ചു മനസിലാക്കി. എന്നിട്ട് എന്നോട് മലയാളത്തില്‍ സംസാരിക്കുകയും ചെയ്തു. സത്യത്തില്‍ ഞാന്‍ അല്ഭുതപെട്ടുപോയി. സാധാരണ അറബികളും, പാക്സിഥാനികളും മലയാളത്തില്‍ കുശലം ചോദിക്കുന്നതു് ഞാന്‍ കേട്ടിട്ടുണ്ട്, പക്ഷേ ഇദ്ദേഹം ഒരുവിധം നല്ലതുപോലെതന്നെ സംസാരിക്കുകയും ചെയ്തു.


ലോഹങ്ങളുടെ കാര്യത്തില്‍ എന്നപോലെ തന്നെ കോഫിയുടെ കാര്യത്തിലും അദ്ദേഹം ഒരു ചെറിയ encyclopaedia തന്നെയാണു്. ജോണിന്റെ പക്കല്‍ അറാബിക്കായു, റോബസ്റ്റായം അല്ലാതെതന്നെ, കൊളമ്പിയന്‍, ടര്‍ക്കിഷ്, അമേരിക്കന്‍, ബ്രസീലിയന്‍, തുടങ്ങി ഒരു ഡസന്‍ കാപ്പി പോടികള്‍ എപ്പോഴും സ്റ്റോക്കാണു്. ഞാന്‍ ഇന്നു ചെന്നപ്പോള്‍ എനിക്ക് അദ്ദേഹം ഒരു പുതിയ ഇനം കോഫി രുചിച്ചുനോക്കുന്നോ എന്നു ചോദിച്ചു. "ചച്ചാ, ജോ കോഫി ആപ് മുഝെ കല്‍ പിലായ, ഉസ്കി 'കിക്ക്' അബ് ഭി സര്‍ കോ ചുക്കാ റഹാ ഹെ" (ഇന്നലെ താങ്കള്‍ എനിക്ക് തന്ന കോഫി ഉണ്ടല്ലോ, അതിന്റെ കിക്ക് ഇന്നും എന്റെ തലയെ ചുറ്റിച്ചുകൊണ്ട് ഇരിക്കുകയാണ്‍", എന്നു പറഞ്ഞു ഞാന്‍ ഒഴുഞ്ഞു."നീ എന്തിന എന്റെ പടം എടുക്കുന്നത്? ഈ പടമെല്ലാം ഇന്റര്നെറ്റില്‍ ഇട്ടാല്‍ പിന്നെ ഇതു കണ്ടിട്ട് പെണ്ണുങ്ങള്‍ എന്നെ ശല്ല്യം ചെയ്ത് തുടങ്ങും"

Tuesday, November 07, 2006

ഉപ്പ്

ഉമ്മ് അല്‍ കുവൈനില്‍ ബരക്കുഡ ബീച് റിസൊര്‍ട്ടിലേക്ക് പോകുന്ന വഴി ഹൈ വേയുടെ വലതുവശത്തായി ഏകദേശം മുന്നൂര്‍ Sq. metre. വലുപ്പതില്‍ ഒരു ഉപ്പു കളം ഉണ്ട്. അവിടെ വേലിയേറ്റമുണ്ടാകുംബോള്‍ കടല്‍ വെള്ളം മണ്ണില്‍ നിന്നും ഊറി മുകളില്‍ വരും. ഉപ്പ് കളത്തിലെ തൊഴിലാളികള്‍ പ്രായം ചെന്ന രണ്ടു പകിസ്ഥാനികളാണു. ഞാന്‍ പക്ഷികളെ കാണാന്‍ പരിസരത്തുള്ള ചതുപ്പ് പ്രദേശങ്ങളിലേക്ക് പെക്കുംബോഴെല്ലാം പല തവണ ഇവരെ കണ്ടിട്ടുണ്ട്. ഇന്നല്ലെ ഞാന്‍ അവരുടെ ഫോട്ടോ എടുക്കാം എന്നു കരുതി. ഉപ്പുകളം അറബി മുതലാളി പാട്ടത്തിനെടുത്ത് നടത്തുന്ന ചെറുകിട വ്യവസായമാണ്‍. ഇവര്‍ രണ്ടുപരും ശമ്പളക്കാരും. Iodine ചെര്‍ത്താണോ ഇതു വില്കുന്നതെന്നു ചോദിക്‍ചപ്പോള്‍. കാലിതീറ്റയില്‍ ചെര്‍കാനുള്ളതിനാല്‍ അതിന്റെ ആവശ്യമില്ല എന്നു അദേഹം പറഞ്ഞു
മുഹമ്മദ് യാക്കൂബ് എന്ന ഫൈസലബാദുകാരന്‍.


പജ്ജിമോളെ അല്‍പ്പം മാറ്റി ദൂരെ നിര്‍ത്തി. ഉപ്പെങ്ങാണം chassisല്‍ എവിടയെങ്കിലും കയറിപ്പോയാല്‍ പിന്നെ അത് അവിടെ ഇരുന്നു തുരുമ്പെടുത്തു തുടങ്ങും.


ഉപ്പില്‍നിന്നും കാല്‍ പാദങ്ങളെ സംരക്ഷിക്കാന്‍ പഴയ കാലുറകള്‍ ധരിച്ചിരിക്കുന്നു. ഉപ്പിന്റെ സാന്ദ്രത വളരെ കൂടുതലുള്ള വെള്ളത്തില്‍ മണിക്കൂറുകളോളം നിന്നാല്‍ ഈ സാധരണ കാലുറകള്‍ എന്തു സംരക്ഷണ നള്‍കും എന്ന് എനിക്കറിയില്ല.ഇവര്‍ താമസിക്കുന്ന കുടില്‍.


മഞ്ഞുപെഒലത്തെ ഉപ്പ്.

Sunday, November 05, 2006

കുപ്രസിദ്ധ വിമര്‍ശകന്‍ നിഘണ്ടുവുമായി സംവാദം നടത്തുന്നു

 
 
 
 


ഞാന്‍ കളിയാക്കാന്‍ ഏറ്റവും ഇഷ്ടപെടുന്ന വ്യക്തീ എന്നെ തന്നെയാണു. അതില്‍ ഒരു നാണക്കേടുമില്ല. സ്വയം കളിയാക്കാന്‍ അറിയാതെ എന്തു വിമര്‍ശനം. ഞാന്‍ ഇതു കണ്ടു ചിരിച്ചതു പോലെ നിങ്ങളും ഇതു കണ്ടു ചിരിച്ചാല്‍ ഞാന്‍ സംതൃപ്തനാണു്.