Saturday, November 18, 2006

ഒരു പേരിലെന്തിരിക്കുന്നു?

Feb 2006ല്‍ ഞാന്‍ Chintha.comനു എഴുതിയ ഒരു സാദനം ആണിത്. കൂട്ടുകാര്‍ക്കെല്ലാം മക്കള്‍ പിറക്കുന്നു. "ചളുക്ക്" പേരുകള് ഇട്ട് പിള്ളേര "ഫാവി" നശിപ്പികല്ല്. അതുകൊണ്ടാണു് വീണ്ടും ഇതിവിടെ ഇടണതു. വായിര്. ഇതു വായിച്ചവരു് വീണ്ടും വായിര്. "ചളുക്ക്" പേരുകളു ഒള്ളവരാണെങ്കി ഇരുന്ന് കര.

------------------

സെയിദ് മുഹമ്മദ് ലബ്ബ കൈപ്പള്ളിയുടെ മൂത്ത മകന്റെ പേര് ‘ഇബ്രാഹിം കുഞ്ഞു ലബ്ബെ കൈപ്പള്ളി’ എന്നായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ നൂഹുക്കണ്ണു കൈപ്പള്ളിയുടെ ഇളയമകന്റെ പേര്, ‘നിഷാദ് ഹുസൈന്‍’ എന്നായിരുന്നു. അതായത് ഈ ഞാന്‍.

"എന്താ വാപ്പാ എന്റെ പേരിന്റെ അവസാനം ‘ലബ്ബ’യും ‘കൈപ്പള്ളി’ എന്ന പേരുമൊന്നുമില്ലാത്തത് "എന്നു ഞാന്‍ ചോദിച്ചപ്പോള്‍., "അതൊക്കെ പഴഞ്ചന്‍ ആചാരങ്ങളാണ് " എന്നു വാപ്പ പറഞ്ഞു. അങ്ങനെ എനിക്ക്, വാപ്പായുടെ പ്രിയപ്പെട്ട കൊച്ചാപ്പയുടെ (കൊച്ചച്ഛന്റെ) പേരായ "ഹുസൈന്‍" എന്ന വാല്‍ വീണു. വിദേശികള്‍ പഠിപ്പിക്കുന്ന കിന്റര്‍ഗാര്‍ട്ടനില്‍ വെച്ചുതന്നെ എന്റെ പേരിനെന്തോ വൈകല്യമുണ്ടെന്നു എനിക്കു തോന്നിയിരുന്നു. 1975ല്‍, അബു ദാബിയിലെ ആ സ്കൂളിലെ ആദ്യത്തെ മലയാളി മുസ്ലീം കുട്ടി ഞാനായിരുന്നു. കൊറിയന്‍, സൊമാലിയന്‍, ബ്രിട്ടിഷ്, അമേരിക്കന്‍, സിറിയന്‍, അറബി തുടങ്ങിയ കുട്ടികള്‍ പഠിക്കുന്ന ആ വിദ്യാലയത്തില്‍ എല്ലാവരുടെ പേരിലും അച്ഛന്റെ പേരുള്ളപ്പോള്‍ എനിക്കുമാത്രം എന്തേ എന്റെ വാപ്പായുടെ പേരില്ലാതെ പോയി എന്ന് ഞാന്‍ ആലോചിച്ചിരുന്നു! 1975ല്‍ അബു ദാബിയില്‍ ആ സ്കൂളിലെ ആദ്യത്തെ മലയാളി മുസ്ലീം കുട്ടി ഞാനായിരുന്നു എന്നതാണ് മറ്റൊരു കാര്യം.

കഴിഞ്ഞ 40 വര്‍ഷമായി കേരളത്തിലെ മുസ്ലീം സമുദായത്തില്‍ നുഴഞ്ഞുകയറിയ പല പരിവര്‍ത്തനങ്ങളില്‍ ഒന്നു പിതാവിന്റെയും കുടുംബത്തിന്റെയും ഉപജാതിയുടെയും വാലുകള്‍ കളയുക എന്നതാണ്. ഭൂതകാലം മറക്കുന്നത് പല സംസ്കാരത്തിന്റെയും ഒരു സ്വഭാവമാണ്. പക്ഷേ, ഒരു വ്യക്തിയുടെ കുടുംബപാരമ്പര്യത്തെയും പൈതൃകത്തെയും മറക്കുന്ന സംസ്കാരം കേരളത്തിലാണു കൂടുതല്‍ കണ്ടുവരുന്നത്. കുടുംബപ്പേര് മറച്ചുപിടിക്കുന്നത് പുരോഗമനമാണെന്ന് എനിക്ക് തോന്നുന്നില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തറവാടുകളുടെ പേര് മുറിച്ചുകളയുന്നതു പുരോഗമനമല്ല മറിച്ച് ഒരു സമൂഹത്തിനു സംഭവിച്ചുപോയ കൂട്ടായ അപകര്‍ഷബോധമാണ്. ഈ പോരായ്മ നികത്താന്‍ കണ്ടെത്തുന്നത്‌ ചില പുതിയ പേരുകളാണ്‌.

മറ്റെങ്ങും ഇല്ലാത്ത വിചിത്രവും അര്‍ത്ഥശൂന്യവുമായ പേരുകള്‍ തിരഞ്ഞെടുക്കുന്നതില്‍ മലയാളികള്‍ പൊതുവെ മുന്‍പന്തിയിലാണ്. പക്ഷേ അവയ്ക്ക് മറ്റുഭാഷകളില്‍ എന്തര്‍ത്ഥമാണെന്നു കൂടി മനസിലാക്കിയിരുന്നാല്‍ ഒരുപാട് മാനക്കേടൊഴിവാക്കാം. പ്രവാസി മലയാളി, കുട്ടികള്‍ക്കു പേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട രണ്ടു ഭാഷകള്‍ ഇം‌ഗ്ലീഷും അറബിയുമാണ് .

ഉദാഹരണത്തിനു്: ഒരു മലയാള സിനിമാ താരത്തിന്റെ മകളുടെ പേര് "സുറുമി" (سُرْمي) എന്നാണ് .(നിഘണ്ടു കാണുക ) അറബിയില്‍ ‘സുറും’ എന്ന വാക്കിന്‌ Rectum(വിസര്‍ജ്ജനത്തിനു മുമ്പ് ശരീരത്തില്‍ മലം സൂക്ഷിക്കുന്ന സ്ഥലം) എന്നാണ് അര്‍ത്ഥം. പിന്നില്‍ "യി" ചേര്‍ക്കുമ്പോള്‍ "എന്റെ" എന്ന അര്‍ത്ഥം വരും. ചുരുക്കത്തില്‍ "സുറുമി" എന്ന വാക്കിന്റെ അര്‍ത്ഥം "എന്റെ മലദ്വാരം" (My Rectum) എന്നാണ്. ഇത്രയും അങ്ങോട്ടു പ്രതീക്ഷിച്ചില്ല അല്ലേ?

ഇദ്ദേഹം പലവട്ടം കുടുംബസമേതം ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരിക്കണം. ഗള്‍ഫ് രാജ്യങ്ങളിലെ ഇമിഗ്രേഷന്‍ ചെക്ക് ഇന്‍ കൌണ്ടറുകളിലിരിക്കുന്ന അറബി ഓഫീസറുമ്മാര്‍ പാസ്പോര്‍ട്ടില്‍ "എന്റെ മലദ്വാരം" എന്ന പേരു കണ്ടിട്ട് എങ്ങനെ പ്രതികരിച്ചിരിക്കുമെന്ന് എനിക്കു സങ്കല്പിക്കാനാവും. നാട്ടില്‍ ജനം അംഗീകരിച്ച നല്ല അറബിപ്പേരുകള്‍ ഉണ്ട്, അതൊന്നും പോരാഞ്ഞിട്ട് അറബി വാക്കുകളെല്ലാം വിശുദ്ധമാണെന്നു കരുതി പരിഷ്കാരം ചെയ്യുമ്പോഴാണ് ഇതുപോലെ സംഭവിക്കുന്നത്.

മറ്റൊരു മലയാളി സുഹൃത്തിന്റെ മകളുടെ പേര് "നജ്‌ദ" (نَجَدَ)എന്നായിരുന്നു. ഞാന്‍ കാരണം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അവര്‍ താമസിക്കുന്നത് "നജ്‌ദ" എന്ന പേരുള്ള തെരുവിലായതുകൊണ്ടാണെന്നാണ്. ആ തെരുവില്‍ ഒരു Fire Brigade ഉള്ളതു ശരിയാണ്. അറബിയില്‍ Fire Force നു "നജ്ദ്ദ“ (Rescue) എന്ന വാക്കാണ് ഉപയോഗിക്കുക. പക്ഷേ അറബികള്‍ ആരും തന്നെ ഈ വാക്ക് ഒരു പേരായിട്ടുപയോഗിക്കാറില്ല.

ഒരിക്കല്‍ ഒരു മലയാളി കച്ചവടക്കാരന്‍ എന്നെ കാണാന്‍ എന്റെ ജോലിസ്ഥലത്തു വന്നു. അദ്ദേഹത്തിന്റെ പേര് ‘ഷാം’(Sham)Sham (ഷാം) എന്നായിരുന്നു. ഇം‌ഗ്ലീഷില്‍ ‘Sham‘ എന്നാല്‍ പൊള്ളയായത്, വ്യാജം, പൊയ്‌മുഖം ഉള്ള വ്യക്തി എന്നെല്ലാം അര്‍ത്ഥമുണ്ട്. എനിക്കയാളോട് സഹതാപം തോന്നി. പിന്നെയുള്ള ഒരാശ്വാസം, ഇതിലും തകര്‍പ്പന്‍ പേരുകളുള്ള മലയാളികള്‍ വസിക്കുന്ന നഗരമാണല്ലോ ദുബൈ!.

കുട്ടികള്‍ക്ക് ഈ വിധം പേരിടുന്ന മാതാപിതാക്കകള്‍, അവര്‍ക്ക് ജീവിതകാലം മുഴുവന്‍ സ്വന്തം പേരു കാരണം അവര്‍ പരിഹസിക്കപ്പെടാന്‍ വഴിയൊരുക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും ആദ്യത്തെ രണ്ടും മൂന്നും അക്ഷരങ്ങള്‍ എടുത്തുണ്ടാക്കുന്ന ഒരുപാടു പേരുകള്‍ ഉണ്ട്. ഈ പ്രക്രിയയില്‍ ഏര്‍പ്പെര്‍പ്പെടുമ്പോള്‍ ഒരു നിഘണ്ടു വാങ്ങിയിട്ട് അവര്‍ നിര്‍മ്മിച്ച പേരിനെന്തെങ്കിലും ദോഷവശങ്ങളുണ്ടോ എന്നുകൂടി നോക്കണം.

പ്രശസ്ത വ്യക്തിയുടെ കുടുംബപ്പേര് കുട്ടികള്‍ക്ക് ഇടുന്നത് ഇന്ത്യയില്‍ സാധാരണ കണ്ടുവരുന്നതാണ്. പക്ഷേ ഇന്ത്യയില്‍ Gandhi എന്ന് പേരിന്റെ കൂടെ ചേര്‍ത്താ‍ല്‍, ‘ഗാന്ധി’ എന്ന കുടുംബാംഗമായിട്ടേ ജനം കരുതൂ. കേരളത്തില്‍ "ലെനിന്‍", "ചര്‍ച്ചില്‍", "മാര്‍ക്സ്", "ലിങ്കണ്‍" തുടങ്ങിയ പേരുകളിടുന്നത് സാധരണമാണ്. കുടുംബപ്പേരിന്റെ പ്രാധാന്യവും ഉപയോഗവും അറിയാത്ത മലയാളിക്ക് "ലെനിന്‍" എന്നതു കുടുംബപ്പേരാണെന്ന് അറിയാമോ എന്നറിയില്ല.

ഇനിയുമുണ്ട് അര്‍ത്ഥശൂന്യമായ പേരുകള്‍. അമേരിക്കയിലോ ഇംഗ്ലണ്ടിലോ മക്കളെ വിട്ട് പഠിപ്പിക്കാന്‍ ഉദ്ദേശ്യമുള്ളവര്‍ താഴെ പറയുന്ന പേരുകള്‍ ദയവായി കുട്ടികള്‍ക്ക് ഇടരുത്. Pepsi, Dixie, Sony, Pansy, Shaam, Baby, Tito, Anus, Tsunami, Saddam, Osama, Stalin, Jijo, Tijo, ***jo, Tabby, Brinoj, Vinoj, Junoj, ***.oj, Yento, Dinto, Binto, Tunto, Munto, ***t.To.

ഞാന്‍ പശ്ചാത്യ രാജ്യങ്ങളില്‍ ജോലിചെയ്തിരുന്ന കാലത്ത് എന്റെ പേരുകാരണം അനുഭവിച്ച ഒരു പ്രശ്നം ഇതായിരുന്നു: പാസ്പോര്‍ട്ടില്‍ ‘ഹുസൈന്‍’ എന്നാണ് എന്റെ പേരിന്റെ അവസാന ഭാഗം. കുടുംബപ്പേരും വാപ്പയുടെ പേരും ഇല്ലാത്ത പേരുകള്‍ കണ്ടിട്ടില്ലാത്ത ജര്‍മ്മന്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് നന്നായി അറിയാവുന്ന ഒരു ഹുസൈനുണ്ട്. ആ ‘ഹുസൈന്‍’ സാമാന്യം ഭേദപ്പെട്ട ഒരു ജനദ്രോഹിയും ഏകാധിപതിയുമായിരുന്നതുകൊണ്ട് ഞാന്‍ ഒരുമണിക്കൂ‍ര്‍ വൈകിയേ എയര്‍പോര്‍ട്ടില്‍‍ നിന്നും സാധാരണ മടങ്ങാറുണ്ടായിരുന്നുള്ളു. വാപ്പായുടെ കൊച്ചാപ്പായുടെ പേര് ‘ഒസാമ’ എന്നെങ്ങാനും ആയിരുന്നുവെങ്കില്‍ എന്റെ കാര്യം......

പാശ്ചാത്യ നാട്ടിലെ എല്ലാ സര്‍ക്കാര്‍ രേഖകളിലും ആദ്യനാമം ചുരുക്കിയെഴുതുന്ന സമ്പ്രദായമാണ്. കുടുംബപ്പേരിലാണ് എല്ലാവരും അറിയപ്പെടുന്നത്. അടുത്തു പരിചയമുള്ളവര്‍ മാത്രമെ ആദ്യനാമം ഉപയോഗിക്കാറുള്ളു. ഒരു സ്ത്രീ വിവാഹിതയായാല്‍ അവളുടെ പേരിന്റെ അവസാനം ഭര്‍ത്താവിന്റെ കുടുംബപ്പേരു ചേര്‍ക്കുന്നത് അവരുടെ സംസ്കാരമാണ്. ഉദാഹരണതിന് നു് Victoria Caroline Adams, David Beckham നെ വിവാഹം കഴിച്ചപ്പോള്‍ , Victoria Beckham എന്നായി. എന്നാല്‍, കേരളത്തില്‍ വടക്കേവിളയില്‍ കേശവന്റെ മകള്‍ ഗോമതിയും, തെക്കെപറമ്പില്‍ നാരായണന്റെ മകന്‍ മണികണ്ഠനുമായുള്ള വിവാഹം നടന്നു എന്ന് സങ്കല്‍‌പ്പിക്കുക. ഗോമതി, തന്റെ പേരിന്റെ അവസാനം ഭര്‍ത്താവിന്റെ ആദ്യ പേരു കൂട്ടിച്ചേര്‍ത്ത് "ഗോമതി മണികണ്ഠന്‍" എന്നാക്കി. 1950ല്‍ ഇതു "തെക്കെപറമ്പില്‍ ഗോമതി" എന്നാകുമായിരുന്നു. ഇവര്‍ക്കൊര്‍ക്കൊരു കുഞ്ഞു ജനിച്ചപ്പോള്‍ ഇവര്‍ ആ കുട്ടിക്ക് "ജിഷ്ണു മണികണ്ഠന്‍" എന്നു പേരു വെച്ചു. കേള്‍ക്കാന്‍ സുഖമില്ല എന്നു തോന്നിയ "പഴഞ്ചന്‍" പേരുകള്‍ മണികണ്ഠന്‍ മക്കള്‍ക്കിട്ടില്ല. "തെക്കെപറമ്പ്" എന്ന അദ്ദേഹത്തിന്റെ കുടുംബപ്പേര് അദ്ദേഹം ജോലിചെയ്യുന്ന ഓഫീസിലെ ഇം‌ഗ്ലീഷുകാര്‍ക്ക്‌ ആര്‍ക്കും വായിക്കാനും എഴുതാനും പറ്റാത്തതു കൊണ്ടു അതും കുട്ടികളുടെ പേരിലില്ല. അങ്ങനെ ഫലത്തില്‍ ഒരു തലമുറയ്ക്ക് ശേഷം കേരളത്തില്‍ പൈതൃകം ഇല്ലാത്ത ഒരു സമൂഹം ഉണ്ടാകും. കുടുംബപ്പേരുകള്‍ മാറ്റാന്‍ നമുക്കവകാശമില്ല. അതു ഭാവി തലമുറയ്ക്ക് കൈമാറാനുള്ള കുടുംബ സ്വത്താണ്. മറ്റൊരു സംസ്കാരത്തിതിലും കണ്ടിട്ടില്ലാത്ത, കുടുംബപാരമ്പര്യം മൂടിമറയ്ക്കുന്ന ഒരു വ്യര്‍‌ത്ഥമായ സംസ്കാരമാണു മലയാളികള്‍ ശീലിച്ചുവരുന്നത്. [പേരു്] [അച്ഛന്റെ ആദ്യപേരു്] [കുടുംബപ്പേര്] ഈ വിധം അച്ഛന്റെ ആദ്യപേര് കുട്ടികള്‍ക്കിടുന്നതിനോടൊപ്പം കുടുംബപ്പേരും കൂട്ടി ചേര്‍ക്കണം.

ഇസ്ലാമിക ചട്ടങ്ങള്‍ അനുസരിച്ച് ദൈവത്തിനു തൊണ്ണൂറ്റൊമ്പത് പേരുകളാണ്, ആ പേര് മനുഷ്യരേയൊ ഭൂമിയില്‍ വസിക്കുന്ന ജീവജാലങ്ങളെയൊ വിളിച്ചുകൂടാ. എന്നിരുന്നാലും ദൈവത്തിന്റെ ദാസന്‍, ദൈവത്തിന്റെ അടിമ എന്നര്‍ത്ഥമുള്ള പേരുകള്‍ തിരഞ്ഞെടുക്കാം. ആ പട്ടികയില്‍പ്പെടുന്ന പേരുകളാണ്. "അബ്ദുല്‍ -" എന്നാരംഭിക്കുന്ന അറബി പേരുകള്‍. അറബിയില്‍ "അബ്ദ് " എന്നാല്‍ അടിമ, സേവകന്‍, ദാസന്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്, അതു ദൈവത്തിന്റെ നാമത്തിന്റെ കൂടെയാണു ചേര്‍ക്കുന്നത്.

ഈ വിധം നല്ല അര്‍ത്ഥമുള്ള തൊണ്ണൂറ്റൊമ്പത് പേരുകള്‍ ലഭിക്കും. ഉദാഹരണത്തിന് - അബ്ദുല്‍ സമദ്, അബ്ദുല്‍ കരീം, അബ്ദുല്‍ അഹദ്, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ കലാം, അബ്ദുല്‍ റഹീം, അങ്ങനെ തൊണ്ണൂറ്റൊമ്പത് പേരുകള്‍. ഒരുകാരണവശാലും ഈ പേരുകള്‍ "അബ്ദുല്‍" എന്ന് ചേര്‍ക്കാതെ വിളിക്കാനോ പറയാനോ പാടില്ല. "അബ്ദുല്‍" എന്ന വാക്ക്‌ ചുരുക്കി ഉപയോഗിക്കാനും വാക്കുപയോഗിക്കാതെ ചുരുക്കാനും പാടില്ല. " A. R. Rahman", "A. Jabbar", "A. Kalam", എന്നൊന്നും തന്നെ ഉപയോഗിക്കാന്‍ പാടില്ല. അറബിയും, ഈ വാക്കുകളുടെ അര്‍ത്ഥം അറിയാത്തവരാണ് ഇന്ത്യയിലെ ഭൂരിഭാഗം മുസ്ലീം ജനങ്ങള്‍. ഉദാഹരണത്തിനു് "അഹദ്" എന്നാല്‍ ഏകനായവന്‍ എന്നാണ്. ഇസ്ലാമിക നിയമമനുസരിച്ച്, ഏകനായവന്‍ ദൈവം മാത്രമാണ്. അതു മനുഷ്യനായി ജനിച്ചവന് അവകാശപ്പെടാന്‍ ഇസ്ലാമിക നിയമം അനുവദിക്കുന്നില്ല. ഈ കാരണത്താല്‍ ഇത്തരം പേരുകള്‍ "അബ്ദുല്‍" ഇല്ലാതെ ഉപയോഗിക്കുന്നതു തെറ്റാണ്.

ഗള്‍ഫില്‍ ഖലീജി അറബികളുടെ (യൂ.ഏ. ഈ, ബഹറൈന്‍‍, ഖത്തര്‍, ഒമാന്‍, കുവൈത്ത്, സൌദി.) ഇടയില്‍ കുടുംബപ്പേര് കളയുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഒരു കുഞ്ഞു ജനിച്ചാല്‍ ആ കുട്ടിയുടെ പേരില്‍ അറിയപ്പെടുന്നരും ഉണ്ട്., "അബ്ദുല്‍ കരീം അബ്ദുല്‍ സമദ് അല്‍ സുവൈദി" എന്ന ആളിനു "സൈഫ് സുല്‍ത്താന്‍ അബ്ദുല്‍ കരീം അല്‍ സുവൈദി" എന്ന പേരില്‍ ഒരു മകനുണ്ടെങ്കില്‍, അദ്ദേഹത്തെ സുഹൃത്തുക്കളും, ഭാര്യയും, കുടുംബാംഗങ്ങളും സ്നേഹപൂര്‍‌വ്വം "അബു സൈഫ് " എന്നു വിളിക്കും. "(അബു" എന്നാല്‍ പിതാവ്), അതായത്, സൈഫിന്റെ പിതാവ് എന്നര്‍ത്ഥം. ഇതു വളരെ പഴക്കമുള്ള ഒരു അറബി സംസ്കാരമാമണ്. കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതുകൊണ്ടോ, സമ്പത്ത് വര്‍ദ്ധിച്ചതുകൊണ്ടോ, അവരാരുംതന്നെ അവരുടെ പേരുകള്‍ മറ്റുഭാഷക്കാരുടെ സൌകര്യത്തിനുവേണ്ടി ചുരുക്കുകയോ കുറയ്ക്കുകയോ ചെയ്തില്ല.

എനിക്കൊരു മകന്‍ ജനിച്ചപ്പോപോള്‍ വാപ്പ പ്രത്യേകം എന്നെ ഓര്‍മിപ്പിച്ച കാര്യം മറ്റൊന്നുമല്ല. അദ്ദേഹം എനിക്കു തരാന്‍ മടിച്ച കുടുംബപ്പേര് അദ്ദേഹത്തിന്റെ പേരക്കുട്ടിക്കിടണം എന്നു പറഞ്ഞു. അതു ഞാന്‍ അത് അതേപടി അവന്റെ പേരിന്റെ അവസാനം ചേര്‍ക്കുകയും ചെയ്തു. പുരോഗമനത്തിന്റെ പേരില്‍ പലതും നാം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കാടുകളും, നെല്‍പ്പാടങ്ങളും, വനത്തിലെ കടുവയും, വൃക്ഷങ്ങളും, സിംഹവാലനും, ലിപിയും, ഭാഷയും, സംസ്കാരവും ഒക്കെ കാറ്റില്‍ പറത്തിക്കൊണ്ടിരിക്കുകയാണ് നാം. ഇതിനിടയില്‍ അച്ഛനപ്പൂപ്പുപ്പന്മാരുടെ പേരെങ്കിലും കളയാതെ സൂക്ഷിക്കുക.

47 comments:

  1. Feb 2006ല്‍ ഞാന്‍ Chintha.comനു എഴുതിയ ഒരു സാദനം ആണിത്. കൂട്ടുകാര്‍ക്കെല്ലാം മക്കള്‍ പിറക്കുന്നു. "ചളുക്ക്" പേരുകള് ഇട്ട് പിള്ളേര "ഫാവി" നശിപ്പികല്ല്. അതുകൊണ്ടാണു് വീണ്ടും ഇതിവിടെ ഇടണതു. വായിര്.

    ReplyDelete
  2. മുഴുവന്‍ വായിച്ചില്ല അതിനു മുന്‍പ് ഒരു വിയോചനക്കുറിപ്പ്.. ഈ സുറുമി എന്ന പേര് അറബിയില്‍ നിന്നാണോ? ഇത് സുറുമ എന്ന വാക്കില്‍ നിന്നല്ലേ?

    പിന്നെ കുടുംബപ്പേരും മാഹാത്മ്യവുമൊക്കെ വെറും പൊള്ളയായ ദുരഭിമാനഹേതുക്കളല്ലേ.. പോട്ടേന്ന് എല്ലാം..

    ReplyDelete
  3. പുഴയോരം :
    കമന്റാന്‍ വേണ്ടി കമന്റുക എന്നുപറഞ്ഞാല്‍ ഇതാണു. മുഴുവന്‍ വായിക്കാതെ തങ്കളുടെ കമന്റിനു എന്തുവിലയാണു സുഹൃത്തെ. എനിക്ക് പറയാനുള്ളതു മുഴുവന്‍ വായിക്കാതെ എന്തിനു കമന്റിട്ട?

    ഠാങ്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി ഞാന്‍ ലേഖനത്തില്‍ തന്നെ എഴുതിയൊട്ടുണ്ട്. കുടുമ്പപേരിന്റെ കാര്യം മാത്രമേ ഇവിടെ
    പറഞ്ഞിട്ടുള്ളു. "മാഹത്മ്യത്തിന്റെ" കാര്യം പറഞ്ഞിട്ടില്ല. സമയം കിട്ടമ്പോള്‍ വായിച്ചല്‍ മതി.

    സസ്നേഹം.

    ReplyDelete
  4. തകര്‍പ്പന്‍ ലേഖനം!

    വീട്ട് പേര്, അച്ഛന്റെ പേര് എന്നിവ കൂട്ടിച്ചേര്‍ക്കണോ ഓരോരുത്തരുടേയും ഇഷ്ടം ആണെന്ന് തോന്നുന്നു. അതവര്‍ക്ക് വിടാം.ശാഠ്യം വേണോ? ;-)

    പക്ഷേ അര്‍ത്ഥം ചിന്തിക്കാതെ പേരിടുന്നത് അപഹാസ്യം തന്നെയാണ്. പ്രര്‍ത്യേകിച്ച് രണ്ടക്ഷരപേരുകള്‍. *ജു,*നു മുതലായവ.

    ആസ്ത്രേലിയന്‍ ക്രിക്കറ്റര്‍ ബ്രാഡ് ഹോഗിന്റെ സ്ഥിതി ഒന്നാലോചിച്ചേ! ഹോഗ് എന്നാല്‍ പന്നി.

    ആഫ്രിക്കയില്‍ കറുത്തവന് രണ്ട്പേരാണ്. ഒന്ന് അവരുടെ സുലു ഭാഷയില്‍. എം‌ബെക്കി ഖുമേലോ , കോഫാ രാമാഫോസേ എന്നിങ്ങനെ. പിന്നെ സായിപ്പ്പിനുപയോഗിക്കാന്‍ ഒരു ഇംഗ്ലീഷ്പേരും. ഇംഗ്ലീഷ് പേരുകള്‍ അറിയാത്തതിനാല്‍ പല പേരുകളും,പ്രോമിസ്, ഗോഡ്‌സ് ഗിഫ്റ്റ്, സ്മൈല്ലിംഗ്, ഫോര്‍ച്ച്യൂണ്‍ എന്നിങ്ങനെ.

    ReplyDelete
  5. ബ്രഹ്മാവിന് ആയുസ്സിനു പഞ്ഞമോ?

    ReplyDelete
  6. നല്ല ലേഖനം.ഏവരും മനസ്സിലാക്കിയിരിക്കേണ്ട വസ്തുതകള്‍.പറയാനുള്ളാത് വെട്ടിത്തുറന്ന് പറയുന്ന കൈപ്പള്ളിയുടെ ആര്‍ജ്ജവത്തെ അഭിനന്ദിക്കാതെ വയ്യ

    ReplyDelete
  7. This comment has been removed by a blog administrator.

    ReplyDelete
  8. നല്ല ലേഖനം, കൈപ്പള്ളീ.

    ഞാന്‍ ഇതു ചിന്തയില്‍ പ്രസിദ്ധീകരിച്ചപ്പൊഴേ വായിച്ചിരുന്നു. കമന്റിടാന്‍ പറ്റിയില്ല. അതിനെ ഉദ്ധരിച്ചു് ഒരു പോസ്റ്റും എഴുതി വരികയായിരുന്നു. അതിപ്പോഴും ഡ്രാഫ്റ്റായിത്തന്നെ കിടക്കുന്നു.

    അബ്ദുള്‍ റഹ്‌മാന്‍ തുടങ്ങിയ പേരുകളെപ്പറ്റി ഞാന്‍ എന്റെ ഒരു മുസ്ലീം സുഹൃത്തിനോടു സംസാരിച്ചിരുന്നു. അവനും കൈപ്പള്ളിയെ ശരിവെച്ചു. എനിക്കു് അതൊരു പുതിയ അറിവായിരുന്നു.

    എങ്കിലും എനിക്കു ചില സംശയങ്ങളും വിയോജനങ്ങളുമുണ്ടു്‌. അവ താഴെ.

    1) അറബി മാതൃഭാഷയായ ഒരു മൊറോക്കന്‍ സുഹൃത്തിനോടു ഞാന്‍ “സുറുമ” എന്ന വാക്കിന്റെ അര്‍ത്ഥം ചോദിച്ചു. “കണ്മഷി” എന്ന നമുക്കു സുപരിചിതമായ അര്‍ത്ഥമാണു് അവന്‍ പറഞ്ഞതു്. (ആ അര്‍ത്ഥമുള്ള വാക്കു് ഒരു പേര്‍ഷ്യന്‍ വാക്കാണെന്നു ശബ്ദതാരാവലി പറയുന്നു.) മറ്റേ അര്‍ത്ഥം പറഞ്ഞപ്പോള്‍ അവന്‍ അല്പം ആലോചിച്ചിട്ടു് “വേണമെങ്കില്‍ അങ്ങനെയും പറയാം” എന്നു പറഞ്ഞു. ഒരു വാക്കിനു പല അര്‍ത്ഥവുമുണ്ടാകാം. ഏറ്റവും ആദ്യം തോന്നുന്ന അര്‍ത്ഥം ആ വാക്കിനു് ഒരു അറബിയ്ക്കും മലയാളിയ്ക്കും “കണ്മഷി” എന്നാണെങ്കില്‍ അതിനെന്താണു തെറ്റു്‌? രതി, സൌഭാഗ്യ, വിലാസിനി, മദനന്‍, ഭഗദത്തന്‍ തുടങ്ങിയ പേരുകള്‍ക്കും വേണമെങ്കില്‍ ദുരര്‍ത്ഥം ഉണ്ടാക്കിയെടുക്കാമല്ലോ.

    2) ഒരു ഭാഷയിലും ദുറര്‍ത്ഥമില്ലാത്ത പേരിടണം എന്നു പറഞ്ഞാല്‍ അല്പം ബുദ്ധിമുട്ടാണു്. “ഉമേഷ്” എന്നു പറഞ്ഞാല്‍ ജാപ്പനീസിലോ മറ്റോ വൈന്‍ ആണെന്നു് ആരോ പറഞ്ഞു. (ഉറപ്പില്ല) “നായര്‍” എന്നതു് അമേരിക്കയില്‍ ഒരു രോമനിര്‍മ്മാര്‍ജ്ജനിയുടെ പേരുമാണു്-No hair എന്നതിന്റെ ചുരുക്കം. ഇതൊക്കെ കൊണ്ടു് എന്റെ പേരു മാറ്റണോ? എന്റെ ഒരു പഴയ സുഹൃത്തിന്റെ പേരു് “കാസിം ശരാബി” എന്നായിരുന്നു. “ശരാബി” എന്നു വെച്ചാല്‍ പണ്ടു് മദ്യവ്യാപാരി എന്നോ മദ്യമുണ്ടാക്കുന്നവന്‍ എന്നോ മറ്റോ ആയിരിക്കാം അര്‍ത്ഥം. പക്ഷേ, ഇപ്പോള്‍ അതു കുടിയന്‍ എന്നാണല്ലോ.

    ഒന്നും വേണ്ട, അറബിയില്‍ മഹത്തായ ഒരു അര്‍ത്ഥമുള്ള “നിഷാദ്” എന്ന പേരിനു തന്നെ പല ഇന്ത്യന്‍ ഭാഷകളിലും അര്‍ത്ഥം “കാട്ടാളന്‍” എന്നല്ലേ?

    3) ദുരര്‍ത്ഥമുള്ള പേരുകള്‍ ഇടരുതു് എന്നതിനോടു യോജിക്കുന്നു. പക്ഷേ, അര്‍ത്ഥമില്ലാത്ത പേരിടരുതു് എന്നതിനോടു യോജിക്കുന്നില്ല. (ഇവിടെ ഞാന്‍ അരവിന്ദനോടും വിയോജിക്കുന്നു.) ഒരു ഭാഷയില്‍ അര്‍ത്ഥമുള്ളതിനു മറ്റൊരു ഭാഷയില്‍ അര്‍ത്ഥമുണ്ടാവില്ല. വിളിക്കാന്‍ സൌകര്യത്തിനുള്ള പദം എന്നൊരു ഉപയോഗം കൂടി പേരിനുണ്ടു് എന്നും ഓര്‍ക്കണം. ദ്രുഹിണന്‍, ഇമ്മാനുവേല്‍, അബ്ദുള്‍ റഹ്മാന്‍. മേഴ്സി തുടങ്ങിയ അര്‍ത്ഥഗംഭീരമായ പേരുകളെക്കാള്‍ എനിക്കു സുന്ദരമായി തോന്നിയിട്ടുള്ളതു് സിബു, മിനി, ഷിജു തുടങ്ങിയ പേരുകളാണു്.

    4) എനിക്കു് ബാബു തോമസ്, ബാബു പാലനില്‍ക്കുന്നതില്‍, ബാബു കഞ്ഞിക്കുഴി, ബാബു പി. ടി. എന്നിവയില്‍ ഒന്നു ശരി മറ്റൊന്നു തെറ്റു് എന്നു തോന്നുന്നില്ല. നാലും നാലു തരത്തിലുള്ള പേരുകള്‍. കൂടുതല്‍ ഇഷ്ടം ബാബു തോമസിനോടു തന്നെ.

    സ്വന്തം ജാതി ഏതാണ്ടു കൂടിയതാണെന്നു വിചാരമുള്ളവര്‍ അതു പുറകില്‍ ചേര്‍ത്തു. സ്വന്തം വീടു് വലുതാണെന്നുള്ളവര്‍ അതു ചേര്‍ത്തു. ചിലര്‍ നാടിന്റെ പേര്‍ ചേര്‍ത്തു. ചിലര്‍ അച്ഛന്റെയോ അമ്മയുടെയോ പേര്‍ ചേര്‍ത്തു. ഇതൊക്കെ പേരിടാനുള്ള ഓരോ രീതി മാത്രം. ഇവയില്‍ ഒന്നു ശരി, മറ്റൊന്നു തെറ്റു് എന്നു പറയാന്‍ എങ്ങനെ കഴിയും?

    ലേഖനത്തിനു നന്ദി.

    ReplyDelete
  9. നല്ല ലേഖനമാണ്‍ കൈപ്പള്ളീ- സുറുമി ഞെട്ടിച്ചുകളഞ്ഞു. പക്ഷേ എന്റെ സംശയം നജ്‌ദയില്‍.

    കൂടെ ജോലി ചെയ്യുന്ന പല അറബികളുടെയും പേര്‌ ഇങ്ങനെയൊക്കെയാണ്‌. മത്തര്‍ (എയര്‍പോട്ട്‌) മോസ്സ (ഏത്തക്കാ) കജൂര്‍ (ഈന്തപ്പഴം) ജമാല്‍ (ഒട്ടകം) ഷംഷീര്‍ (വെട്ടുകത്തി). അപ്പോ ഇങ്ങനെ പേരിടുന്ന വഴക്കം പിന്‍ തുടര്‍ന്ന് നജ്‌ദയെന്നു കുട്ടിക്കിട്ടാല്‍ കുഴപ്പമുണ്ടോ?

    നാട്ടില്‍ അബ്ദുള്‍ റഹീമിനെ ഏ ഏ റഹീം ആക്കിയും അബ്ദുള്‍ ഖാദറിനെ യു ഏ ഖാദര്‍ ആക്കിയും ശീലിച്ച ഞാന്‍ ഇവിടെ വന്ന് ഒരബ്‌ദുള്‍ സമദിനെ കേറി. സമദെന്നു വിളിച്ചപ്പോള്‍ അവന്‍ വിശദീകരിച്ചു തന്നിരുന്നു അബ്ദുള്‍ എന്നത്‌ ചുരുക്കാവുന്ന ഒന്നല്ല എന്ന്.

    കുടുംബ - ജാതിവാലുകള്‍ മുറിച്ച്‌ സമത്വമുണ്ടാക്കാനുള്ള ശ്രമം നടന്ന കാലത്ത്‌ ജനിച്ചതുകൊണ്ട്‌ എനിക്കു വാലേ ഇല്ലായിരുന്നു. എന്നാല്‍ ഒരു പാസ്സ്പോര്‍ട്ട്‌ എടുത്തപ്പോള്‍ ദേ വരുന്നു വാല്‍. കാരണം എന്റെ ഇനിഷ്യന്‍ നിവര്‍ത്തിയാല്‍ അത്‌ അവസാനിക്കുന്നത്‌ വാലിലാണ്‌.
    [എനിക്ക്‌ ഇടാന്‍ വച്ചിരുന്ന പേര്‍ വിദ്യാസാഗര്‍ എന്നായിരുന്നു. ചേട്ടായി സ്കൂള്‍ റിക്കോര്‍ഡില്‍ ആരുമറിയാതെ തിരി മറി നടത്തി ഈ പേര്‍ ആക്കിയതാണത്രേ. ആ പേര്‍ ഇടാഞ്ഞത്‌ കാര്യമായി ഇല്ലെങ്കില്‍ ഇവിടത്തെ ചുരുക്കി വിളിയില്‍ എനിക്കും ഭാര്യക്കും ഒരുപേരായേനെ]

    ReplyDelete
  10. കൈപ്പള്ളി ചേട്ടാ,
    ഗംഭീരന്‍ ലേഖനം. മലപ്പുറം കേന്ദ്രീകരിച്ചുള്ള മലബാര്‍ ഭാഗങ്ങളില്‍ അര്‍ത്ഥമില്ലാത്ത അറബിപ്പേരുകള്‍ ധാരാളം കാണാം. പേര് അറബി ഭാഷയില്‍ ആയിരിക്കണം എന്നേ മാതാപിതാക്കള്‍ക്ക് നിര്‍ബന്ധമുള്ളൂ.

    എന്നോടൊരാള്‍ പറഞ്ഞ അനുഭവത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്ത് മകള്‍ക്ക് ‘കല്‍ബ’ എന്ന് പേരിട്ടു പോലും. ഖല്‍ബ് എന്നോ മറ്റോ ഉദ്ദേശിച്ചിട്ട പേരിന് അറബിയിലര്ത്ഥം നായ എന്നോ മറ്റോ ആണത്രേ (എനിയ്ക്ക് അറബി അറിയില്ല അതിനാല്‍ ഈ അര്‍ത്ഥം ശരിയാണോ എന്നും അറിയില്ല)

    ReplyDelete
  11. (2 & 3) "ഒരു ഭാഷയിലും ദുറര്ത്ഥമില്ലാത്ത പേരിടണം എന്നു പറഞ്ഞാല് അല്പം ബുദ്ധിമുട്ടാണു്. "

    ഈ അണ്ഡകടാഹത്തിലുള്ള എല്ലാ ഭാഷകളും നോക്കി പേരിടുന്ന കാര്യമല്ല ഞാന്‍ പറഞ്ഞത്. മലബാറി ചേട്ടന്മാര്‍ മക്കളെ അറബി നാട്ടില്‍

    വളര്ത്തുമ്പോള്‍, അറബി എന്ന് കരുതി, പരിഹസിക്കപ്പെടാന്‍ സാധ്യതയുള്ള പേരുകള്‍ ഇടരുത്തെന്നാണു് പറഞ്ഞതു. അതുപോലെതന്നെ

    അമേരിക്കയില്‍ ജീവിക്കുന്ന ചേട്ടന്മാരും മക്കള്‍ക്ക് pansy എന്നും, looney എന്നും പേരിട്ടില്ലേല്‍ കൊള്ളാം. ഒന്നുകില്‍ പേര്‍ നമ്മുടെ

    സംസ്കാരവുമായി ബന്ധം വേണം അല്ലെങ്കില്‍ ജീവിക്കുന്ന രാജ്യത്തെ സംസ്കാരവുമായി ബന്ധപെട്ടതായിരിക്കണം. ഇതു് ഒരുമാതിരി

    അവിടെയുമില്ല ഇവിടെയുമില്ല എന്ന മട്ടില്‍ പേരിട്ടാല്‍ എന്തു ചെയ്യും.

    പിന്നെ "മഗ്രബി" അറബികളോട് ( Morocco, Algeria, Tunisia) അറബി വാക്കിന്റെ അര്ത്ഥം ചോദികുന്നതു്, കാസര്‍കോടിലെ നാടന്‍

    മലയാളിയോട് മലയാള വാക്കുകളുടെ അര്ത്ഥം ചോദിക്കുന്നതുകണക്കാണു്. കൂടുതല്‍ പറഞ്ഞ് കാസര്‍കോട് കാരെ വിഷമിപ്പിക്കുന്നില്ല.

    "നിഷാദ്” എന്ന പേര്‍ എനിക്കും ഇഷ്ടമല്ല. അതിനു് അറബിയില്‍ അര്ത്ഥം ഇല. ഫാര്സിയിലും (Persian) ഇല്ല. അതിന്റെ അര്ത്ഥം ഞാനും കുറേ

    തിരഞ്ഞതാണു്. "നിഷാദന്‍" ആണു കാട്ടാളന്‍. "നിഷാദ രാഗം" എന്നാല്‍ ഏഴാമത്തെ ശ്രുതിയുമായി ബന്ധപെട്ട എന്തോ രാഗം എനാണു. ആ

    വിഷമം തീര്‍ക്കാനല്ലേ ഞാന്‍ ഈ കണ്ട കാര്യങ്ങളെല്ലാം എഴുതിയത്. ഇതുവായിച്ച് പിള്ളേര പേരുകള്‍ ചൌവ്വെ നേരെ ഇടും എന്നു കരുതി

    എഴുതിയതാണു. തന്റെ പശുക്കളും, മാടും, ആനയും പോലെതന്നെ മക്കളും സ്വാകാര്യ സ്വത്താണ് എന്നാ ബോധമാണല്ലോ മാതപിതാക്കളെ

    മക്കളെ വായില്‍ തോന്നുന്ന പേരുകള്‍ ഇടാന്‍ പ്രേരിപ്പിക്കുന്നത്. അവര്‍ വളര്ന്ന്‍ മറ്റു ഗൃഹങ്ങള്‍ പോയിട്ട് അന്യ സംസ്ഥാനത്ത് പോയി

    ജിവിക്കേണ്ടവരാണേന്നുള്ള് ഒരു സങ്കല്പം പോലും ഇല്ലല്ലോ.

    ജാതി പേരും, വീട്ടുപേരു, നാട്ടുപേരും വെളിപ്പെടുത്തിയാല്‍ തെറ്റുണ്ടെന്നും ഇല്ലെന്നും എനിക്ക് തോന്നുന്നില്ല. അത് വസ്തുനിഷ്ടമായ ഒരു കാര്യം

    മാത്രമാണു്. ലോകത്തില്‍ കാണുന്ന എല്ലാ കാര്യത്തിലും തെറ്റുകളും ശെരികളും ആയി മാത്രം തരം തിരിച്ചാല്‍ പിന്നെ വസ്തുനിഷ്ടമായ പല

    കാര്യങ്ങള്‍ കാണാനും മനസിലാക്കാനും കഴിയാതെ പോകും. ഇത് എന്റെ അഭിപ്രായം.

    സ്വന്തം തിരുമാനങ്ങളല്ലലോ പേരു്. പേരുള്ളവനെ കുറ്റപെടുത്താന്‍ കഴിയില്ല. പേരിട്ടവനെ മാത്രമെ പറയാന്‍ കഴിയു. നമ്മുടെ പേരില്‍ നമ്മുടെ

    വിട്ടിന്റേയും, നാട്ടിന്റേയും, ദേശത്തിന്റേയും ചരിത്രത്തിന്റെ ഒരു അംശം ഉണ്ട്. അതെങ്കിലും കാത്ത് സൂക്ഷിക്കണം എന്നാണു് എനിക്ക്

    പറയാനുള്ളത്.

    devaraagam:
    മത്തര്‍ (مطر) എന്നാല്‍ മഴ, അത്താര്‍ (مطار) ആണു airport. (ഉച്ചാരണത്തിലും എഴുത്തിലും ഒരുപാട് വിത്യാസമുണ്ട്)
    മൌസ്സ് (موز ) എന്നായിരിക്കില്ല مع از മാ-അസ്സ് എന്നായിരിക്കണം . "പ്രദര്‍ശനാര്ഹമായ", "പ്രദര്‍ശിക്കപെടേണ്ട " എന്ന നല്ല അര്ത്ഥം ആണു.
    ജമാല്‍ = ഒട്ടകം, ജമല്‍ = സുന്ദരന്‍. സുന്ദരം. എന്നെല്ലാം അര്ത്ഥമുണ്ട്.

    ഏതൊരു ഭാഷയും പഠിക്കേണ്ട രീതിയില്‍ തന്നെ പഠിക്കണം. എന്നാല്‍ ആ സംസ്കാരത്തിനേയും അറിയാന്‍ കഴിയും. തെരുവില്‍ നിന്നും ഭാഷ

    പഠിക്കാം പക്ഷേ അതു് അന്ധന്‍ ആനയെ വര്ണ്ണിച്ച കഥ കണക്കായിരിക്കും. സ്കൂളില്‍ ഞാന്‍ അറബി പഠിച്ചെങ്കിലും എനിക്ക് അങ്കലയം പോലെ ആ ഭാഷയില്‍ അറിവില്ല. എങ്കിലും വാക്കുകളിലെ തെറ്റു കണ്ടാല്‍ തിരുത്താന്‍ അറിയാം.

    വിദ്യാസാഗര്‍: എത്ര മനോഹരമായ പേര്‍. അതുമതിയായിരുന്നു.

    ReplyDelete
  12. ദില്ബാസുരന്‍:

    അറബിയില്‍
    كلب = കല്ബ് എന്നാല്‍ "നായ".
    قلب = ഖല്ബ് എന്നാല്‍ "ഹൃദയം"

    അറബിയില്‍ രണ്ട് "ക" ശബ്ദങ്ങളുണ്ട്. ഒന്നു ك യും മറ്റതു ق യും ആണു. ആദ്യത്തെ ക മലയാളത്തിലെ ക ശബ്ദത്തിനോട് സാമ്യമുള്ളതും, രണ്ടാമത്തെ ക വായുടെ പിന്‍ഭാഗത്തില്‍ നിന്നും പുറപെടുവിക്കുന്ന ശബ്ദവും ആകുന്നു.

    ഈ അക്ഷരം വരുന്ന അറബി വാക്കുകള്‍

    (വിശുദ്ദ) ഖുര്‍-ആന്‍ قرعان = വായിക്കപ്പെടേണ്ടത് എന്നര്ത്ഥം, ഇസ്ലാമിക വിശുദ്ദ ഗൃന്ധം.
    അബ്ദുല്‍ ഖാദിര്‍ عبد القادر = നാമം (സര്‍വ്വശക്തന്റെ ദാസന്‍ or അടിമ)
    ഖദം قدم = പാദം

    ReplyDelete
  13. ഇതേല്‍ മത്തറും ജമാലും ഒഴികെയുള്ളവര്‍ അവനവന്‍ സ്വന്തം പേരിന്റെ അര്‍ത്ഥം എനിക്കു പറഞ്ഞു തന്നതായിരുന്നു കൈപ്പള്ളി. ഈ ചെക്കന്മാര്‍ക്കും ചെക്കികള്‍ക്കും അപ്പോ അവനവന്റെ പേരു സ്വന്തം ഭാഷയില്‍ എന്താന്നു അറിയില്ലായിരിക്കും, എന്റെ പിഴ. പേറോള്‍ എന്റെ കയ്യേല്‍ കേറിയിറങ്ങി പോകുന്നതുകാരണം പരിചയമുള്ളവരോട്‌ സുമയ്യ നിന്റെ പേരിന്റെ അര്‍ത്ഥം എന്താ എന്നൊക്കെ ചോദിച്ച ഇന്‍ഫോ ആയിരുന്നേ. മോസ്സ അവളുടെ പേര്‍ ഇംഗ്ലീഷില്‍ Mozza എന്നാണ്‌ എഴുതാറ്‌. ഇവരൊക്കെ മിനിമം ഡിഗ്രി വരെ പഠിച്ച പിള്ളേര്‍ ആയോണ്ട്‌ ഞാന്‍ അങ്ങു വിശ്വസിച്ചതാ.. കമല ദാസ്‌ "സുരയ്യ" എന്നു പേരു മാറ്റി എന്നു കേട്ട്‌ ഒരു കൊച്ചിനെ വിളിച്ചു അതെന്താ എന്നു ചോദിച്ചു. അങ്ങനെ ഒരു വാക്കില്ലെന്നും "തുരയാ- നക്ഷത്രവെളിച്ചം എന്നാകുമെന്ന് അവള്‍. നേരറിയാന്‍ ഇനി ആരോട്‌ ചോദിക്കാന്‍)

    അറബി പോയിട്ടു മലയാളം പോലും നേരേ പഠിക്കാനുള്ള സെറ്റ്‌ അപ്പ്‌ ഇല്ലായിരുന്നു. എന്നാലും ഞാന്‍ വിടൂല്ല. ജമീല്‍ അല്ലേ സുന്ദരന്‍? ജമലും അപ്പോള്‍ അതു തന്നെയോ?

    ഓ ടോ. ഹിന്ദിയും നമുക്ക്‌ വശമില്ല. ഒരിക്കല്‍ ഒരു പഠാന്‍ റ്റാക്സിക്കാരനുമായിട്ട്‌ ഉടക്ക്‌ മൂത്തപ്പോള്‍ ഞാന്‍ നേരേ ഫോണെടുത്ത്‌ ഒരുത്തനെ വിളിച്ചു "ഡാ സെക്കന്‍ഡ്‌ ഡെഗ്രീ തെറി രണ്ടെണ്ണെം എന്നെ വിളിക്കെടാ, ഞാന്‍ ഒരു ടാക്സിക്കാരനുമായിട്ട്‌ ഒടക്കുവാ" എന്നു പറഞ്ഞ്‌ "തൂ ഇന്‍സാന്‍ നഹി ജാന്‍വര്‍ ഹേ എന്നും തുമാരാ ഗാഡി മേം സോനാ ഹേ ക്യാ"
    എന്നുമൊക്കെ കീച്ചുന്നത്‌ കണ്ട്‌ സഹതാപം തോന്നി ഡ്രൈവന്‍ കോമ്പ്ലിമെന്റ്സ്‌ ആക്കി.

    ReplyDelete
  14. ദേവരാഗം:
    --------------
    Sorry ആദ്യത്തെ പോസ്റ്റിലെ അക്ഷര തെറ്റുകള്‍ എന്നിക്കുതന്നെ പിടിച്ചില്ല. so here it is again.
    ----------------
    ഒരു വേരില്‍ ഉത്ഭവിക്കാത്ത രണ്ടു ഭാഷകള്‍ തമ്മില്‍ ഉച്ചാരണത്തില്‍ കാര്യമായ അന്ദരവുകള്‍ കാണും. സ്വരാക്ഷരങ്ങള്‍ തമ്മില്‍ സാമ്യം ഉണ്ടാകും പക്ഷേ വ്യഞ്ഞനങ്ങള്‍ തമ്മില്‍ കാര്യമായ ഭിന്നതയുണ്ട്.
    سريا = സര്‍‌യ = രഹസ്യമായി വെക്കേണ്ടത്
    سوريا = സൂറിയ = സിറിയ എന്ന ദേശം

    ഇനി ഇതു രണ്ടു വാക്കുകള്‍ ആണെങ്കില്‍
    صر = സര്‍ = അതുവരെ = since
    ايا = അയ്യ = ഒന്നുമില്ല = none.

    അതായത് വളച്ചൊടിച്ച് വ്യാഖ്യാനിച്ചാല്‍ "അതുവരെ ഒന്നുമില്ല" എന്നായിര്‍ക്കണം പേരിന്റെ അര്ത്ഥം. കമാ ദാസ് അതുവരെ ഒന്നും ആയിരിന്നില്ലാ എന്ന്.

    جمال = ജമാല്‍ (Proper Traditional Arabic pronounciation) / ഗമാല്‍ (Egyptian, Sinai, North Sudan Pronounciation) = beauty (Noun)
    جميل = ജമീല്‍ (Proper Traditional Arabic pronounciation) ഗമീല്‍ (Egyptian, Sinai, North Sudan Pronounciation) = beautiful (Adjective

    ഇനി കൂടുതല്‍ പഠിപ്പിക്കണമെങ്കില്‍ വീട്ടിലോട്ട് വിള്ളിക്ക് :)

    പിന്നെ പഠാണ്‍ സംസാരിക്കുന്നത് ഹിന്ദിയല്ല. രണ്ടു തരം പഷ്തൂണ്‍ ഭാഷകളുണ്ട്. ഉര്‍ദ്ദു അവര്‍ക്ക് വെറുപ്പാണു. അതു മേധാവിത്വത്തിന്റെയും അധികാരത്തിന്റേയും ഭാഷയാണു. 600 വര്ഷം പഴക്കമുള്ള സാഹിത്യ കാവ്യങ്ങള്‍ ഇന്നും പാടി നടക്കുന്ന ഒരു പുരാതന ജനതയാണു് അവര്‍.

    ReplyDelete
  15. നല്ല വിജ്ഞാനപ്രദമായ ലേഖനം കൈപ്പള്ളി. നന്ദി.

    നായര്‍മാര്‍,കുട്ടികള്‍ ജനിക്കുമ്പോള്‍ സാധാരണ അമ്മയുടെ വീടിന്റെ പേര്‍ ഒപ്പം ചേര്‍ക്കും അതിനു കേട്ടിരിക്ക്കുന്ന കിണ്ടിയും, ഉറപ്പില്ലായ്മയൊന്നുമല്ലാതെ, വല്ല സത്യസന്ന്ദവുമായ വിശദീകരണവുമുണ്ടോ? ഉമേഷ്ജീ, ദേവേട്ടന്‍, ആരെങ്കിലും വിശദീകരിക്കാമോ?

    എന്റെ പേരിന്റെ കൂടെ, അച്ഛന്റെ വീട്ടും പേരും, അച്ഛന്റെ പേരുമാണേ.

    ReplyDelete
  16. ഒരു സംശയം കൂടി.

    പേരും, ജാതിയും, മതവും, എല്ലാം മറച്ചുപിടിക്കേണ്ട ആവശ്യം എന്താണു? സമത്യം, തുല്യത, സോഷ്യലിസം, മാങ്ങാണ്ടി എന്നോക്ക് പറഞ്ഞു വെറുത് സമയം കളയണ്ട. കാര്യം ഇതോക്കെ വലിച്ചെറിയേണ്ടതു മനസിലും ജീവിതത്തിലും നിന്നാണു, മറ്റുള്ളവുരുടെ മുന്നില്‍ നിന്നും മറച്ചുപിടിച്ചതുകൊണ്ടു കാര്യമില്ല.

    എല്ലാം ഒരു തരം ഹിപ്പോക്രസിയായിട്ടാണു ഞാന്‍ അതിനെ കാണുന്നത്. ജാതിയും മതവും ഒളിച്ചുവെച്ചിട്ട് പിന്നെ എന്തിനു ആ ജാതിയും മതവും സ്വീകരിക്കുന്നു? എന്തിനു ആവിടങ്ങളില്‍ പോകുന്നു.

    പണ്ടു ( < 1934 )ജര്മനിയില്‍ ജൂതന്മാര്‍ കുട്ടികള്‍ക്ക് ജര്മന്‍ നാമങ്ങള്‍ കൊടുത്തിരുന്നു. ജര്മന്‍ സമൂഹവുമായി അലിഞ്ഞു ചേരാന്‍. അവിടെ അവര്‍ തമ്മില്‍ അലിഞ്ഞുമില്ല ചേര്ന്നുമില്ല.

    ഒന്നുകില്‍ അന്ദസ്സോടെ വിളിച്ചുപറയണം, "ഞാന്‍ ഒരു നമ്പ്യാര്‍ / സുന്നി / പിള്ള / ചോവന്‍ / ചെമ്മാന്‍ / നായര്‍ / ഹനഫി / ഷീയ / ഈഴവന്‍ ജൈനന്‍ ആണു അതില്‍ ഒരു നാണക്കേടുമില്ല" അല്ലെങ്കില്‍ വലിച്ചെറിഞ്ഞി ഇഷ്ടമുള്ള പേരുകള്‍ സ്വീകരിക്കു. സ്വതന്ത്രരാകു. എന്തിനു് ഈ ബഗ്ഗേജ്.

    കൂട്ടായ അപകര്ഷതഭോധം നമ്മെ വീണ്ടും വേട്ടയാടുന്നു. സോഷ്യലിസം പേരുകള്‍ മറച്ചുവെച്ചാല്‍ ഉണ്ടാവില്ല. വിശ്വാസങ്ങള്‍ ഉപബോധത്തില്നിന്നും നീക്കം ചെയ്യണം. മോചനം തേടു.

    ReplyDelete
  17. ശരിയാണു കൈപ്പള്ളി കുടുംബങ്ങളുടെ ഒരു super set ആയിരുന്നു പണ്ടു ജാതികള്‍. ഇന്നു ജാതിപ്പേരു് ഉപയോഗിക്കാന്‍ മടിക്കുന്നവര്‍ നാളെ കുടുംബങ്ങള്‍ ജാതികളാകുമ്പോള്‍ എന്തു ചെയ്യും?

    ചരിത്രത്തിനെ മഹത്വവല്‍ക്കരിക്കുന്നതു മനുഷ്യാസഹജമാണു്, പേരിന്റെ വാലില്‍ ജാതിയും, കുടുംബവും, പിതാവുമെല്ലാം പ്രത്യക്ഷപ്പെടുന്ന ശീലവും അങ്ങിനെയുണ്ടായതാണു്.

    കുറുമാനെ നായന്മാരില്‍ മരുമക്കത്തായം നിലനിന്നിരുന്നതു കൊണ്ടാവും അതു്, അച്ഛന്റെ സ്വത്തിലും അവകാശമില്ലായിരുന്നുവല്ലോ മരുമക്കത്തായത്തിന്റെ കാലത്തു്. എന്റെ കുടുംബത്തില്‍ മിക്കവാറും എല്ലാവരും അമ്മവീട്ടുകാരുടെ പേരില്‍ അറിയപ്പെടുമ്പോള്‍ എന്റെ അച്ഛന്‍ സ്വല്പം വിപ്ലവം കളിച്ചു എന്നെ അച്ഛന്റെ വീട്ടുകാരനാക്കി, അന്നു വല്യമ്മാവന്‍ ഇക്കാരണം കൊണ്ടു അച്ഛനോടു പിണങ്ങിയിരുന്നെന്നും കേട്ടിട്ടുണ്ടു്.

    ReplyDelete
  18. (sorry for using English; i am not at home)

    I remember reading this article in Chintha. I liked it.

    here is what my father did : he wanted to give his first son (that is me) a name that refers to NO RELIGION. So, my name is unusual, complicated and doesnt mean/refer to anything in this globe. Long story short; I prefer to avoid using my real name.

    I wont blame my father for doing that, because his intention was good.

    Now, when I named my daughter, I gave her a name that refers to and rhymes with a lot of good things.

    After her name appearing in records, I realised that her name is similar to a very common Mexican name. It is not bad to have a Spanish-sounding name, but if I new it earlier, I might have tried to avoid it.

    If we have a second child, I might name him/her after grandparents; either Joe or Ann. simple ! That is the lesson I learned...

    ReplyDelete
  19. കുറുമാനേ
    വടക്കോട്ടൊക്കെ ഇങ്ങനെ തന്നെ ആണോന്നു ഉറപ്പില്ല, തെക്ക്‌ നായരിലെ ഉപജാതി എന്നാല്‍ അമ്മയുടെ ജാതിയാണ്‌. അതായത്‌ അമ്മ ഉണ്ണിത്താട്ടിയും അപ്പന്‍ പിള്ളയുമാണെങ്കില്‍ മോന്‍ ഉണ്ണിത്താന്‍, അമ്മ കുറുപ്പും അച്ഛന്‍ വിളക്കിത്തല നായരുമാണെങ്കില്‍ മോന്‍ വിളക്കിത്തല നായര്‍- പക്ഷേ അച്ഛന്‍ നമ്പൂതിരി അല്ലെങ്കില്‍ അച്ഛന്‍ ആശാരി എന്നാണെങ്കില്‍ മോനും കുറുപ്പു തന്നെ.

    കൈപ്പള്ളീ, ജാതിവ്യവസ്തയെ നില നിറുത്തുന്നതില്‍ അപകര്‍ഷതാബോധത്തിനു വലിയൊരു പങ്കുണ്ട്‌ (ബാക്കി എല്ലാം തള്ളിക്കളഞ്ഞെന്നല്ല) പ്രമോദ്‌ പുലയന്‍ പോലീസ്‌ കമ്മീഷണര്‍ അല്ലെങ്കില്‍ ഡോ. രാജു പറയന്‍.. എന്നടിച്ച വിസിറ്റിംഗ്‌ കാര്‍ഡ്‌ ഇറങ്ങുന്ന ദിവസം ജാതി പണ്ടാരടങ്ങും. അതിനു മനസ്സിലെ വിശ്വാസങ്ങള്‍ തടസ്സമായിരിക്കുമ്പോഴേ മേല്‍ജാതിയും കീഴ്ജാതിയുമുള്ളു. (ആശയം എം പി നാരായണപിള്ളയുടേത്‌)

    ReplyDelete
  20. ശരിക്കും പറഞ്ഞാല്‍ പിള്ളേരൊടു ചോദിച്ചിട്ട് അവര്‍ക്കിഷ്ടമുള്ള പേരിടണം എന്ന അഭിപ്രായക്കാരിയാണ് ഞാന്‍. :). എന്റെ പേര് ഇഷ്ടമല്ലാ,പേരു മാറ്റണം എന്നൊക്കെ പറഞ്ഞ് അമ്മേനോട് വഴക്കിടുമ്പോള്‍, എന്റെ മോളെ,നീ ജനിച്ച് വീഴൂമ്പൊ എന്തോരം സ്നേഹത്തോടെ എന്തു മാത്രം ആലോചിച്ചു,എന്തു മാത്രം വാ‍ത്സല്യത്തോടെ ആണ് ആ പേര് നിനക്കിട്ടതെന്നൊക്കെ അമ്മ പറഞ്ഞിട്ട് അമ്മേടെ കണ്ണ് നിറയണ കണ്ടപ്പൊ പിന്നെ ഞാന്‍ പേര് മാറ്റണ പരിപാടിയില്‍ നിന്ന് മാറി. അപ്പനും അമ്മയും ഒരുപാട് ഒരു വലിയ സ്വപ്ന സാക്ഷാല്‍ക്കാരം പോലെയാണെന്ന് തോന്നണ് നമുക്കൊക്കെ ഒരോ പേരിടുന്നത്. അതും വെച്ച് ജീവിത കാലം മുഴുവന്‍..ശ്ശൊ!ഇത്രെം വൃത്തികെട്ട പേരാണല്ലോ ഇവരെനിക്കിട്ടത് എന്ന് ചിന്തിക്കുന്നതാണെന്ന് തോന്നണ് നമ്മുടെ ഒക്കെ ആദ്യ rebellion.

    പിന്നെ (Ginny Looney)looney,(Tom Sample)sample,(rick brown)brown, (Bryan White) white എന്നൊക്കെ അമേരിക്കന്‍ സായിവിനു സര്‍നേം ഉണ്ട്. pansy എന്നൊക്കെ ഫസ്റ്റ് നേമും ഉണ്ട്. ഇതിലും ഫണ്ണി സര്‍നേമുകള്‍ ഉണ്ട് അവര്‍ക്ക്. പക്ഷെ അതിനെക്കുറിച്ച് ചോദിക്കുമ്പൊ അവര്‍ സ്ഥിരം പറയുന്ന ഒരു വാചകമാണ് “we are americans. Our names dont have any meanings like you asians" എന്ന്. :)

    എനിക്ക് തോന്നണെ ഈ പേരിടല്‍ ഒരു ട്രെണ്ട് ആണ്. 70‘സ് ലെ ബേബി ബൂമര്‍ ജെനറേഷന്‍ എല്ലാം വളരെ വിചിത്രമായ വളരെ വ്യതസ്തമായ പേരുകള്‍ ആണ് കുട്ടികള്‍ക്ക് ഇട്ടിരുന്നത്. അന്നത്തെ വിപ്ലവകരമായ പൊളിറ്റിക്കല്‍ അറ്റ്മോസ്ഫിയര്‍ ആയിരുന്നിരിക്കണം കാരണം.
    പക്ഷെ ഇപ്പൊ ട്രെന്റ് മാറി,പേരുകള്‍ എല്ലാം കുറേം കൂടി ട്രെഡീഷണല്‍ ആയി എന്ന് തോന്നണു.

    എന്തായാലും നല്ല ചിന്തകള്‍!

    ReplyDelete
  21. പേരിന്‍റെ പേരില്‍ സായിപ്പിനോട് പോരുവരെ ചെയ്തവാണ് ഞാന്‍. പിന്നെ രണ്ടര മൈല്‍ നീളമുള്ള പേര് ചുരുക്കി ഇപ്പോഴെത്തെ നിലയിലുമാക്കി. മകന്‍റെ പേരിട്ടപ്പോള്‍ അച്ഛന്‍റെ ജാതിപ്പേര് ത്യജിച്ച് അമ്മയുടെ ജാതിപ്പേരിലേയ്ക്ക് മാറ്റുകയും ചെയ്തു. എല്ലാം നല്ലതിനെന്ന് വിചാരിക്കുന്നു, അവന്‍ വളര്‍ന്ന് പേര് മോശമായതിന് എന്നെ വഴക്കുപറയുന്നതുവരെ.

    ReplyDelete
  22. കൈപ്പള്ളീ,
    ലേഖനത്തിലെ നിരീക്ഷണങ്ങളോട് ഒരു പരിധി വരെ യോജിക്കുന്നു.പേരുകളുടെ അര്‍ത്ഥം നോക്കണം.

    മക്കള്‍ക്ക് പേരിടുമ്പോള്‍ പ്രായോഗിക വശവും നമ്മള്‍ നോക്കേണ്ടേ?

    പേര് വലുതാകും തോറും ആപ്ലിക്കേഷന്‍ ഫോമുകളില്‍ എഴുതിപ്പിടിപ്പിക്കുവാന്‍ ബുദ്ധിമുട്ട് കൂടുകയല്ലേ?

    സര്‍ട്ടിഫിക്കറ്റുകളില്‍ 2 അക്ഷരങ്ങള്‍ മാത്രമുള്ള ലളിതമായ പേരുകളില്‍ തെറ്റ് വരുത്തുന്നു സര്‍ക്കാര്‍ ഉദ്യോഗസ്തര്‍. അപ്പോള്‍ നല്ല നീളമുള്ള പേരുകളാണെങ്കിലോ?നമ്മുടെ നാട്ടിലെ വീട്ട് പേരുകള്‍ (കുടുംബപ്പേരുകള്‍) പല രീതിയില്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്യാന്‍ സാധിക്കും, അതു കൊണ്ട് ഉദ്യോഗസ്തര്‍ അവരുടെ മനോധാര്‍മ്മം അനുസരിച്ച് എഴുതി പിടിപ്പിക്കും, പിന്നെ അതു തുരുത്താന്‍ നടക്കണ്ടേ?

    ആത്യന്തികമായി ‘ഒരു പേരിലെന്തിരിക്കുന്നു?’ കുടുംബസംസ്കാരവും ആഢ്യത്വവും പെരുമാറ്റത്തിലും സ്വഭാവത്തിലുമല്ലേ വേണ്ടത്?

    ReplyDelete
  23. കൈപ്പള്ളിമാഷേ നല്ല ലേഖനം. പണ്ടെങ്ങോ അദ്ധ്യപകന്‍ അബ്ദുല്‍ റഷീദിലെ അബ്ദുല്‍ കട്ട് ചെയ്തതിനാല്‍ ഞാന്‍ ഇപ്പോഴും അത് അനുഭവിക്കുന്നു.

    പിന്നെ അറബി പേരുകള്‍ ശ്രദ്ധിക്കതെ ഉപയോഗിക്കുന്നതിന് ഒത്തിരി ഉദാഹരണങ്ങള്‍ ഉണ്ട്. ഉദാഹരണം zaniya : زانية തന്നെ അര്‍ത്ഥം വേശ്യ... മലയാളികളില്‍ ഈ പേര് ഒത്തിരി പേര്‍ക്ക് കേട്ടിട്ടുണ്ട്.

    പേരിന് നല്ല അര്‍ത്ഥം അല്ലെങ്കിലും അര്‍ത്ഥമില്ലങ്കിലും കുഴപ്പമില്ല... പക്ഷേ മോശപെട്ട അര്‍ത്ഥമില്ലാതിരുന്നാല്‍ മതിയായിരുന്നു.

    ReplyDelete
  24. കൈപള്ളി ,

    സത്യത്തില്‍ ഞാന്‍ എഴുതാനിരുന്നതാണിത്‌ ,എന്നാല്‍ എനിക്കിത്ര വിശദമായിട്ടെഴുതാന്‍ പറ്റില്ലെന്നത്‌ വേറെ കര്യം.

    എന്റെ പേര്‌ ചെറുപ്പത്തില്‍ എനിക്ക്‌ വളരെ വിഷമമുണ്ടാക്കിയതാണ്‌. പണ്ട്‌ പേര്‌ കേള്‍ക്കുന്ന പലരും , പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നില്‍ക്കാറുണ്ട്‌ എന്തോ വല്ലാത്ത ഒരു സംഭവം കേട്ടപോലെ . ഇതെനിക്ക്‌ പലപ്പൊഴും വിഷമവുമുണ്ടാക്കിയിട്ടുണ്ട്‌. പലപ്പോഴും ഞാന്‍ ഇതിന്റെ പേരില്‍ ഉമ്മായോട്‌ തെറ്റിയിട്ടുണ്ട്‌ " നിങ്ങടൊരു ഓലക്കമ്മലെ പേര്‌ , വേറൊരു പേരും ഉണ്ടായില്ലെ എനിക്കിടാന്‍" എന്ന് ചോദിക്കാറുണ്ട്‌.

    ഇത്‌ കേട്ടുമ്മപറയും : " അസൂയ കൊണ്ടാടാ ചെക്കാ , അന്റെ പേരത്രനന്നായതിനാലാ "

    "അലിയു" എന്നത്‌ അലിയുബിന്‍ അലിത്വാലിബ്‌ എന്നതിന്റെ ചുരുക്കമാണന്ന് എന്നെ ഉമ്മ സമാധാനിപ്പിക്കാറുണ്ടെങ്കിലും , ഉമ്മയുടെ വെല്ലിമ്മാടെ ആങ്ങളുടെ മകന്റെ പേരും ഇതായിരുന്നെന്ന് പിന്നീടെപ്പോഴോ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌.

    സ്കുളില്‍ " അലിയൂ എന്നിലലിയൂ"എന്ന് പറഞ്ഞപലരുടെ മൂക്കില്‍നിന്നും ചോരയും വരുത്തിയിട്ടുണ്ട്‌ ഞാന്‍.


    ഒരു കുട്ടിക്ക്‌ പേരിടുമ്പോള്‍ അര്‍ഥം നോക്കണമെന്ന്‌തന്നെയാണെന്റെ മതം. ഒരു ഭാഷയിലെ അര്‍ഥം മറ്റ്‌ ഭാഷയില്‍ മറ്റൊന്നായിരിക്കാം. എന്നാല്‍ ആതയ്ന്തികഭാഷകള്‍ക്കങ്ങിനെയുണ്ടാകുമോ?
    ഉദാഹരണം : സംസ്കൃതം , പേര്‍ഷ്യന്‍, അറബി , റോമന്‍.

    ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക്‌ പേരിടുമ്പോള്‍ ,സംസ്കൃത ഭാഷയും , മുസ്ലിങ്ങ്നള്‍ക്ക്‌ അറബിയും , കൃസ്ത്യന്‍ പേരുകള്‍ക്ക്‌ റോമനും തിരഞ്ഞെടുത്താല്‍ നന്നാവില്ലേ എന്നൊരു തൊന്നലാണ്‌ എനിക്കുള്ളത്‌. ( ഞാനുദ്ധേശിച്ചത്‌ അര്‍ഥം നോക്കാന്‍ വേണ്ടി മത്രമാണുട്ടോ)

    എന്തു തന്നെ യായാലും , പേരിടുമ്പോള്‍ തീര്‍ച്ചയായും അര്‍ഥം നോക്കിയിട്ടേ ഇടാവൂ എന്നാണ്‍ എന്റെ പക്ഷം.

    പിന്നെ പേരിനോട്‌ കൂടി വീട്ടുപേരിടുന്നത്‌.

    ഞാന്‍ നൂറ്‌ ശതമാനവും യോചിക്കുന്ന ഒരു കാര്യമാണിത്‌, അല്ലെങ്കില്‍ ഒരു തലമുറ കഴിഞ്ഞാല്‍ നമ്മുടെ പാരമ്പര്യം നമ്മുടെ കുട്ടികള്‍ അറിയാതെ വരും ,
    " അറിഞ്ഞിട്ടെന്തിനാ"
    എന്ന് നിങ്ങള്‍ ചോദിച്ചേക്കാം അതിനുള്ള മറുപടിയിതാണ്‌ " അറിഞ്ഞിരിക്കുന്നതിലെന്താതെറ്റ്‌"

    വിശദമാക്കാം :എന്റെ മോന്‍ ആജു നാളെ എന്നോട്‌ ചോദിക്കുകയാ" ഉപ്പാ , ഉപ്പാന്റെ ഉപ്പാടെ പേരെന്താ"
    ഞാന്‍:" പാലത്തിങ്ങല്‍ കുഞ്ഞുണ്ണി"
    ആജു :" അവരുടെം ഉപ്പാടെയോ?"
    ഞാന്‍:" പാലത്തിങ്ങല്‍ മമ്മി എന്ന മുഹമ്മദ്‌"
    ആജു:" അവരുടെം ഉപ്പാടേയൊ"
    ഞാന്‍ :"പാലത്തിങ്ങല്‍ അവുതല്‍"
    ആജു :" അവരുടെം ഉപ്പാടെയോ?"
    ഞാന്‍:" പാലത്തിങ്ങല്‍ കുഞ്ഞുണ്ണി"
    ആജു :" അവരുടെം ഉപ്പാടെയോ?"
    കുറെ ആലോചിച്ചതിന്‌ ശേഷം
    ഞാന്‍ : " നിക്കറിയില്ലാ ഞാന്‍ മൂത്താപ്പാട്‌ ചോദിച്ച്‌ പറഞ്ഞ്‌ തരാട്ടോ"
    ഈ ഉത്തരമാണോ നിങ്ങള്‍ക്ക്‌ നിങ്ങടെ മക്കള്‍ക്ക്‌ കൊടുക്കേണ്ടത്‌?

    അങ്ങിനെയെങ്കില്‍ തീര്‍ച്ചയായും നിങ്ങ്നളുടെ മക്കളുടെ പേരിനോടൊപ്പം വീട്ടുപേരോ മറ്റോ ഇടരുത്‌.
    പേരിനൊപ്പം വീട്ടുപേരിട്ടാല്‍ നിങ്ങളുടെ പാരമ്പര്യത്തിലെത്താമെന്നതിതിനര്‍ഥമില്ല എന്നാല്‍ അതൊരു നിമിത്തമാകാന്‍ പറ്റിയാല്‍ വളരെ നല്ലതല്ലെ അത്‌?

    പിന്നെ കൈപള്ളി പറഞ്ഞത്‌ വളരെ ശരിയാണ്‍ , മഗ്രിബ്‌ അറബികളുടെ അറബി " ഞമ്മന്റെ ബാഷേണ്‌"

    കൈപള്ളീ , ഞാന്‍ കാട്‌ കയറി , വഴിമാറി പോയോ? എങ്കില്‍ ക്ഷമിക്കുക!.

    അതുകൊണ്ട്‌ ഒരു പേരിലെന്തിരിക്കുന്നൂ വെന്നല്ല , പേരിലാണ്‌ പലതുമിരിക്കുന്നതെന്റെ മതം

    ReplyDelete
  25. This comment has been removed by a blog administrator.

    ReplyDelete
  26. വളരെ നല്ല ലേഖനം കൈപ്പള്ളി.

    പേരില്‍ ഒരുപാടിരിക്കുന്നു എന്നത് തന്നെ ശരി.

    പുതിയ തലമുറയിലെ കുഞ്ഞുങ്ങള്‍ക്കെല്ലാം തന്നെ അര്‍ത്ഥവത്തായ പേരുകളും പഴഞ്ചനെന്ന് ഒരു കാലത്ത് എഴുതി തള്ളിയ പേരുകളും നല്‍കാന്‍ ചെറുപ്പക്കാരായ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണെനിക്ക് തോന്നുന്നത്.

    പട്ടിക്കുട്ടിക്കും പൂച്ചക്കുട്ടിക്കും ഇടുന്ന പേരുകളിട്ട് തങ്ങളെ പോലെ തങ്ങളുടെ മക്കളും ആളുകളുടെ ഇടയില്‍ നാണം കെടരുതെന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവാം.

    ഒരു 38 വയസ്സുകാരനെ ആള്‍ക്കാര്‍ക്കിടയില്‍ വെച്ച് കിട്ടൂ, ടുട്ടുമോനേ... എന്നൊക്കെ വിളിക്കുന്നത് എന്തു മാത്രം അരോചകമായിരിക്കും അല്ലേ!

    അതെ, പുതിയ തലമുറ ആ തെറ്റ് തിരുത്തുന്നു... ഒരു പക്ഷേ, ഇവിടെ എന്‍റെ അഭിപ്രായത്തെ എതിര്‍ത്താലും ഒരു ‘ടുട്ടുമോനും’ തന്‍റെ കുഞ്ഞിന് അമ്മാതിരി ഒരു പേര് വെക്കില്ല - കട്ടായം.

    കൈപ്പള്ളി, താങ്കളുടെ ഇതുപോലുള്ള നല്ല ശ്രമങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹം തന്നെ.

    ReplyDelete
  27. അഗ്രജന്റെ കമന്റു വായിച്ചപ്പോള്‍ ഓര്‍ത്തത്‌. പ്രൊഫസ്സറെ കാണാന്‍ വീട്ടില്‍ പോയതാണ്‌. മൂപ്പരുടെ ഗേറ്റില്‍ ചെന്നു തട്ടിയപ്പോ മൂത്ത മകന്‍ ഇറങ്ങി വന്നു തുറന്നു തരാന്‍. പിന്നാലെ കുരച്ചു കൊണ്ട്‌ സിംഹം പോലത്തെ ഒരു പട്ടിയും വരുന്നുണ്ട്‌. ആഗതന്‍ തിരിഞ്ഞു നോക്കി ഒരൊറ്റ വിളി
    "ഹാപ്പീ.."
    ഹാപ്പി കടിക്കുമോ എന്നു ഞാന്‍ ചോദിക്കാന്‍ ആഞ്ഞപ്പോഴേക്ക്‌ ഒരു ചെറുക്കന്‍ വീട്ടില്‍ നിന്നും ഇറങ്ങി വരുന്നു
    "എന്താ ചേട്ടായി?"
    "ഡാ ഹാപ്പീ, ഈ പട്ടിയെ പിടിച്ചു പൂട്ടിയിടെടാ.."
    ദൈവം രക്ഷിച്ചു.. ഒരു നാനോ സെക്കന്റ്‌ കൊച്ചന്‍ വരാന്‍ താമസിച്ചേല്‍ ഞാന്‍ ചമ്മിയേനെ

    ReplyDelete
  28. പ്രീയപ്പെട്ട കൈപ്പള്ളി.. അങ്ങിനെ വിളിക്കാലൊ?.
    “ഒരു പേരിലെന്തിരിക്കുന്നു?” സശ്രദ്ധം വായിച്ചു. എനിക്കു തോന്നുന്നു ഈ ലേഖനം മുഖ്യധാരാ മാധ്യമങ്ങളില്‍ തീര്‍ച്ചയായും വരേണ്ടുന്ന ഒന്നു തന്നെ യാണ്. തീര്‍ത്തും കാമ്പുള്ള നല്ല കാര്യമാണ് താങ്കള്‍ പ്രതിപാദിച്ചിരിക്കുന്നത്.

    അത് കുറച്ചു മാത്രം വായനക്കാരുള്ള ബ്ലോഗില്‍ ഒതുക്കാതെ വിശാലമായ വായനക്കാരുള്ള മാധ്യമങ്ങളില്‍ കൂടി വരണമെന്ന് ആഗ്രഹിക്കുന്നു.

    പല നല്ല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിച്ചു. ഉദാഹരണത്തിന് നമ്മളെല്ലാം അബ്ദുള്‍ കരീ എന്നുള്ളത് കരീം എന്നു മാത്രമാണ് പലപ്പോഴും വിളിക്കുകയൊ പറയുകയൊ ചെയ്യുന്നത്.

    എന്നാല്‍ ‘സുറുമ’ കണ്മഷി എന്ന് അര്‍ത്ഥമുള്ള പേര്‍ഷ്യന്‍ വാ‍ക്കാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്.

    മക്കള്‍ക്ക് പേരിടുമ്പോള്‍ തങ്ങളുടെ മാതൃഭാഷയില്‍ നല്ല അര്‍ത്ഥമുള്ള പേരുകള്‍ തന്നെ നല്ലത് എന്ന് ഞാന്‍ കരുതുന്നു.

    എന്‍റെ മകന് പേരിടുമ്പോള്‍ എന്തെങ്കിലും അര്‍ത്ഥമുള്ള പേര് തന്നെ വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരിന്നു. അത് മലയാളത്തിലായാല്‍ ഏറെ നന്ന് എന്നും എന്നിട്ടും ഞാന്‍ തിരഞ്ഞെടുത്തത് സംസ്കൃതം.
    പേര് ആരുഷ്. അര്‍ത്ഥം:
    ദിവസത്തിലെ ആദ്യ സൂര്യകിരണം

    ഈ ലേഖന ത്തില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും എനിക്ക് പുതിയ അനുഭവമായി.
    സ്നേഹത്തോടെ
    രാജു

    ReplyDelete
  29. ഇരിങ്ങല്‍
    എനിക്കൊരു സംശയം , മലയാളത്തിലുള്ള ഒരു നല്ല അര്‍ഥം വരുന്ന പേര്‌ ഒരു പക്ഷെ മറ്റൊരു ഭാഷയില്‍ ( തമിഴിലോ , മറ്റോ) , നല്ല അര്‍ഥമായിക്കൊള്ളണമെന്നില്ല, അതിനാലാണ്‌ , ആത്യന്തിക ഭാഷകളിലെ അര്‍ഥം നോക്കുന്നത്‌ നല്ലതല്ലെന്ന് ഞാന്‍ മുമ്പ്‌ പറഞ്ഞത്‌,

    എന്റെ സംശയം തെറ്റോ , അറിയില്ലാ

    ReplyDelete
  30. ഞങ്ങളുടേ കുടുംബത്ത്‌ എല്ലാ ആണുങ്ങള്‍ടേം മൂത്ത ആണ്‍കുട്ടികള്‍ടേ പേരു മുത്തശ്ശന്റെയാണു. മുത്തശ്ശന്‍ കൃഷ്ണനെങ്കില്‍... പിന്നെ നെക്സ്റ്റ്‌ തലമുറ ആണ്‍കുട്ടികള്‍ ഒക്കെ കൃഷ്ണന്‍ തന്നെ... പിന്നെ കൂട്ടുകുടുംബവും... അങ്ങനെ കുഞ്ചുകൃഷ്ണന്‍, കണ്ണാടികൃഷ്ണന്‍, മൂത്തകൃഷ്ണന്‍, ഒട്ടികൃഷ്ണന്‍, അട്ടൈകൃഷ്ണന്‍......... കല്ല്യാണം വരുമ്പോ, ആദ്യമേ പറയും, കുഞ്ഞമ്പി പുളൈ കൃഷ്ണനുക്ക്‌ കല്ല്യാണം...

    ഞാനും കരുതും, ഈ അപ്പുവിനെ ഇങ്ങനെ വിളിച്ച്‌ വിളിച്ച്‌, ഏത്‌ പരുവമാകുമെന്ന്. അര്‍ജുന്‍ എന്നതും വശപിശകു തന്നെ. 50 വയസ്സൊക്കെ ആവുമ്പോ, ഫാദര്‍ ഒാഫ്‌...., അര്‍ജുന്‍ സ്പീക്കിങ്ങ്ന്ന് അവന്‍ പറയുന്നത്‌ കേള്‍ക്കുമ്പോ രസമുണ്ടാവുമോ? പക്ഷെ, ഇപ്പോ ആപ്പീസിലൊക്കെ ലാസ്റ്റ്‌ നേയിം അല്ലേ... അത്‌ കൊണ്ട്‌ ഒക്കെ എ. ശര്‍മ്മ, ബി ശര്‍മ്മ..

    (കുഞ്ഞുമോനുണ്ടോ എന്ന് ചോദിച്ച്‌ ഒരു കുമാര്‍ എന്ന എഴുപത്‌ കാരനെത്തുമ്പോ, കുഞ്ഞുമോനെന്ന 70 കാരന്‍ കുളികഴിഞ്ഞു വരുന്ന് ഒരു സീന്‍....)

    ദേവഗുരുവേ.. ഗോ റ്റു യുവര്‍ ക്ലാസ്സസ്സ്‌...

    (കൈപ്പിള്ളിയോട്‌ ക്ഷമ ഓഫ്‌ റ്റോപ്പിയ്കിനു.... ശര്‍മാജിയ്ക്‌ ഇന്നലെ ബൈക്ക്‌ ലൈസന്‍സ്‌ കിട്ടി. റാലിയ്കെങ്ങാനും കാണുമ്പോ ഒരു ക്ലോസപ്പ്‌ എടുക്കണേ......)

    ReplyDelete
  31. കൈപ്പള്ളി ചേട്ടാ
    100 % ശതമാനം ഞാന്‍ താങ്കളോട് യോജിക്കുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ എഴുതണം എന്നു വിചാരിച്ചിരുന്ന ഒരു വിഷയം ആണ് ഇത്. ഇനി ഇതിനോട് കൂട്ടി ചേര്‍ക്കാന്‍ എന്റെ കുറച്ചു ചിന്തകള്‍ .

    ക്രൈസ്തവമായ പശ്ചാത്തലത്തിലാണ് ഞാന്‍ എന്റെ ചിന്തകള്‍ പങ്ക് വയ്ക്കുന്നത്.

    മലയാളികളില്‍ കുഞ്ഞുങ്ങളുടെ പേരിടീലിനെ ഏറ്റവും കൂടുതല്‍ മലീമസമാക്കിയത് ക്രൈസ്തവരാണ്. അപ്പന്റേയും അമ്മയുടേയും പേരില്‍ നിന്നുള്ള അക്ഷരം പെറുക്കി എടുത്ത് അതില്‍ പെര്‍മ്യൂട്ടേഷ്നും കോംബിനേഷനും കളിച്ചത് ഉള്‍പ്പെടെ കുഞ്ഞുങ്ങളുടെ പേരിനെ എടുത്ത് അമ്മാനമാടിയ വേറെ ഒരു ജനനതയും കേരളക്കരയില്‍ ഇല്ല. അതാണ് പുരോഗമനം എന്ന് വിചാരിച്ച് ഇപ്പോള്‍ മലയാളികളായ ഹൈന്ദവരും, മുസ്ലീങ്ങളും അത് പിന്തുടരുന്നു.

    ഇങ്ങനെ പെര്‍മ്യൂട്ടേഷ്നും കോംബിനേഷനും കളിച്ച് ഉണ്ടാക്കിയ പേരുകള്‍ ആണ് ബേര്‍ളി, ബോണ്ടി, അങ്ങനെ അസംഖ്യം പേരുകള്‍ ‍‍. അതിനൊപ്പം ചേര്‍ത്തു വയ്ക്കാവുന്ന അര്‍ത്ഥശ്യൂന്യമായ പേരുകള്‍ ആയ ഷിജു, ഷിബു, ഷാജി, ബിജു, സിജു, സൈജു, ഷൈജു, സിബു, ജിബു, ജിബി, ....ഇങ്ങനെ പറയാന്‍ പോയാല്‍ ഒരു അവസാനവും ഉണ്ടാവില്ല.

    സത്യത്തില്‍ ഇവരുടെ ഒക്കെ മുന്‍ തലമുറയ്ക്ക് അവരുടെ പിതാക്കന്മാര്‍ എത്ര മനോഹരമായ പേരുകള്‍ ആണ് കൊടുത്തിരുന്നത് (ഉദാ യോഹന്നാന്‍ , ഗീവര്‍ഗീസ്, മത്തായി...മുതലായ ബൈബിള്‍ പശ്ചാത്തലം ഉള്ളതും അതേ സമയം മലയാളിത്തം ഉള്ളതുമായ പേരുകള്‍ )

    പുഴയോരം : പറഞ്ഞു
    പിന്നെ കുടുംബപ്പേരും മാഹാത്മ്യവുമൊക്കെ വെറും പൊള്ളയായ ദുരഭിമാനഹേതുക്കളല്ലേ.. പോട്ടേന്ന് എല്ലാം..

    അതൊക്കെ വലിയ ആദര്‍ശം കളിച്ചു പറയാം പുഴയോരം. കാര്യത്തോട് അടുക്കുംപ്പോള്‍ ഈ പറയുന്ന പുഴയോരത്തിനും വേണം കുടുംബ്ബവും , ജാതിയും, മതവും എല്ലാം. ഇനി ഇപ്പോള്‍ താങ്കള്‍ അതൊക്കെ ത്യജിച്ചാലും നാളെ താങ്കളുടെ മക്കള്‍ അതിന്റെ പേരില്‍ തന്നെ താങ്കളെ പഴിക്കും.

    ജാതി പേരും കുടുംബപേരും ഒന്നും കൂടെ ഇല്ലെങ്കിലും ചുരുങ്ങിയ പക്ഷം പ്രാധാന പേര് എങ്കിലും അര്‍ത്ഥം ഉള്ളത് വേണം

    ഉമേഷേട്ടന്‍ പറഞ്ഞു
    വിളിക്കാന്‍ സൌകര്യത്തിനുള്ള പദം എന്നൊരു ഉപയോഗം കൂടി പേരിനുണ്ടു് എന്നും ഓര്‍ക്കണം. ദ്രുഹിണന്‍, ഇമ്മാനുവേല്‍, അബ്ദുള്‍ റഹ്മാന്‍ ‍. മേഴ്സി തുടങ്ങിയ അര്‍ത്ഥഗംഭീരമായ പേരുകളെക്കാള്‍ എനിക്കു സുന്ദരമായി തോന്നിയിട്ടുള്ളതു് സിബു, മിനി, ഷിജു തുടങ്ങിയ പേരുകളാണു്.


    അതിനോടും എനിക്ക് യോജിപ്പില്ല. ഇത്തരം നിരര്‍ത്ഥകം ആയ പേരുകള്‍ ഓദ്യോഗിക പേര് ആക്കുന്നത് മാതാപിതാക്കള്‍ കുഞ്ഞുങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ പാതകം ആയിരിക്കും. പേര് വിളിപ്പേരായാലും ഓദ്യോഗിക പേര് ആയാലും അതിന് അര്‍ത്ഥം വേണം.

    പക്ഷെ ഇതിനു ഇപ്പോള്‍ മാറ്റം കണ്ടു തുടങ്ങിയിരിക്കുന്നു. പുതു തലമുറയിലെ മാതാപിതാക്കള്‍ മക്കള്‍ക്ക് മലയാളിത്തമുള്ള പേരുകള്‍ ഇടാന്‍ തുടങ്ങിയിരിക്കുന്നു. അതായത് മുന്‍പ് പറഞ്ഞ യോഹന്നാനും, ഗീവര്‍ഗ്ഗീസും, ഒക്കെ തിരിച്ചു വരാന്‍ തുടങ്ങിയിരിക്കുന്നു.

    ഓടോ: ഒരു സംശയം ഈ “ഷിജു“ എന്ന വാക്കിന് ഏതെങ്കിലും ഭാഷയില്‍ എന്തെങ്കിലും അര്‍ത്ഥമുള്ളതായി ആര്‍ക്കെങ്കിലും അറിയാമോ. മിക്കവാറും എല്ലാ കോണ്‍ഫറന്‍സ് കാളുകളിലും സായിപ്പിന്റെ ആദ്യ ചോദ്യം പേരിന്റെ അര്‍ത്ഥം ആണ്. എപ്പോഴും എന്തെങ്കിലും ഒക്കെ മണ്ടത്തരം പറഞ്ഞ് തടിതപ്പും.

    ReplyDelete
  32. തറവാടി.. (അങ്ങിനെ തന്നെയല്ലെ പേര്)
    താങ്കളുടെ അഭിപ്രായം ശരിയാണ്. മലയാളത്തിലുള്ള നല്ല വാക്കുകള്‍ മറ്റു ഭാഷകളില്‍ ചിലപ്പോള്‍ മോശം അര്‍ത്ഥം വരുന്നവ ആയേക്കാം. എന്നാല്‍ ലോകത്തുള്ള എല്ലാ ഭാഷയും പഠിച്ച് നമുക്ക് പേരിടാന്‍ പറ്റില്ലല്ലൊ. ആയതിനാല്‍ നമുക്ക് നമ്മുടെ ഭാഷയിലെ പേരിടാം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നിട്ട് ഭാവിയില്‍ ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ എന്‍റെ ഭാഷയില്‍ പേരിന് ‘ഇതാണ്’ അര്‍ത്ഥം എന്ന് പറയാലൊ.

    പിന്നെ എന്തിന് നമ്മള്‍ അന്യ ഭാഷയില്‍ പോകുന്നു. സാധാരണ തെക്കന്‍ കേരളത്തിലെയും വടക്കന്‍ കേരളത്തിലെയും ഭാഷയ്ക്ക് എന്തു മാത്രം അര്‍ത്ഥ വ്യത്യാസമുണ്ട്.
    തിരുവനന്തപുരത്തുകാരന്‍റെ ‘ അപ്പി’ കണ്ണൂരു കാരന് എന്താണ്?
    തൃശ്ശൂരുകാരുടെ “ശ്ശവ്വി” മറ്റുള്ളവര്‍ക്ക്?

    കണ്ണൂരു കാരന്‍ “ ബസ്സീന്ന് കീഞ്ഞു പാഞ്ഞു പൊയാല്‍” തിരുവനന്തപുരത്തുകാരനൊ കോട്ടയ്ത്തുകാരനൊ എന്തു മനസ്സിലാകും?

    കൈപ്പള്ളീ ക്ഷമിക്കണം ഭാഷയുടെ കാര്യം പറഞ്ഞപ്പോള്‍ വിഷയം വിട്ട് പറഞ്ഞതല്ല. താങ്കളുടെ ലേഖനം പേരിനെ കുറിച്ചാണെന്ന് നല്ല ബോധമുണ്ട്.

    ReplyDelete
  33. ഷിജു:
    ഷാഃ ജഹാന്‍ എന്ന പേരിന്റെ ചുരുക്കമാണു് ഷാജി, ഷിജു, എല്ലാം
    ഷാഃ ജഹാന്‍ എന്ന ഫാര്സി വാക്കിന്റെ അര്ത്ഥം "ലോകത്തിന്റെ രാജാവ്" എന്നാണു്

    തറവാടി:
    അഭിപ്രായങ്ങള്‍ക്ക് നന്ദി. ഒരു ചെറിയ തിരുത്തല്‍.
    തനതായ ക്രൈസ്തവ നാമങ്ങള്‍ എല്ലാം തന്നെ ഹീബ്രൂ പേരുകള്‍ ആണു. ഉദാഹരണം.
    അതിലും പിന്നിലേക്ക് ഒന്നു നോക്കിയാല്‍ അവയെല്ലാം അറമേക്‍ പേരുകളും സിറിയാക്‍ പേരുകളും ആണെന്നും പറയാം. പക്ഷേ അദ്യകാല ക്രൈസ്തവരുടെ ശത്രുക്കളായിരുന്ന റൊമാക്കാരുടെ പേരുകളുമായി ഒരു ബന്ധവും ഇല്ല.
    ബൈബിളില്‍ പഴയ നിയമങ്ങളുടെ ഭാഷ ഹീബ്രുവും പുതിയനിയമം എഴുതിയത് യവന (ഗ്രീക്ക്) ഭാഷയിലും ആയിരുന്നു. അതിനാല്‍ പുതിയ നിയമത്തിലെ ഹിബ്രൂ പേരുകള്‍ എല്ലാം നമുക്ക് ഇന്ന് അറിയാവുന്നതു് ഗ്രീക്ക് പേരുകളായി മാത്രമാണു് ആണു. (ഇതു വളരെ സുന്ദരവും വിശാലവുമായ ഒരു വിഷയമാണു. ഒരു പോസ്റ്റുകൊണ്ടോ, പുസ്തകം കൊണ്ടോ ഈ വിഷയം തീരുകയില്ല)

    അതുല്യ ചേച്ചി:
    കാടു കയറിയെന്നോ? കാടും കടന്ന് അങ്ങ് തമിഴ് നാട്ടിലെത്തിയില്ലെ? സാരമില്ല. :)

    Raju Komath:
    മുഖ്യധാരാ മാദ്ധ്യമങ്ങള് ഹ ഹ ഹ ഹ !!!!
    അപ്പോള്‍ നമ്മള്‍ തമ്മില്‍ പരിചയപെട്ടിട്ടില്ല അല്ലെ. ഇന്റര്നെറ്റ് എന്ന ഈ മഹാ പ്രസ്ഥാനം താങ്കള്‍ വളരെ ലളിതമായി കാണുന്നു എന്നെനിക്ക് തോന്നുന്നു. ഇതാണു് സുഹൃത്തെ എന്റെ മുഖ്യധാരാ മാദ്ധ്യമം. കേരളത്തിലെ internotഉകള്‍ എനിക്ക് പ്രശ്നമല്ല. അതു കഴിഞ്ഞുപോയ ഒരു യുഗമാണു. അതില്‍ എഴുതിയാല്‍ അതിനു കാലിക പ്രസക്തിമാത്രമെ ഉണ്ടാവുകയുള്ളു. ഇന്റര്‍നെറ്റിനു കാലങ്ങളില്ല. ഈ ലേഖനം ഇപ്പോഴ് തന്നെ 1850 പേര്‍ വയിച്ചുകഴിഞ്ഞു. മുഖ്യധാരാ മാദ്ധ്യമത്തില്‍ താങ്കള്‍ക്ക് അറിയാന്‍ കഴിയുമോ എത്രപേര്‍ അതു വായിച്ചു എന്നു? മുഖ്യധാരാ മാദ്ധ്യമങ്ങളോട് താങ്കള്‍ ഈ ചോദ്യം ചൊദിച്ചതുപോലെ ഒരു സാദാരണക്കാരനു പ്രതികരിക്കാന്‍ കഴിയുമോ?. പിന്നൊരിക്കല്‍ അതിനെപറ്റി എല്ലാം പറയാം.
    പ്രതികരണത്തിനു നന്ദി.

    ഓ. ട്ടെ.
    മാദ്ധ്യമത്തിന്റെ spelling ഒന്നു ശ്രദ്ധിച്ചോളു. കൈപ്പള്ളിയെ കൊണ്ടു മലയാളത്തിലെ അക്ഷരതെറ്റു തിരുത്തിപിച്ചു അല്ലെ, വേണ്ടായിരുന്നു !!!
    കാടുകയറി അവിടയുള്ള് വന്യമൃഗങ്ങളെ വിരട്ടാതിരിക്കാന്‍ ഇനി ശൃദ്ധിക്കുക. ഒരു തവണ കൈപ്പളിയും ക്ഷമിക്കും. :)

    ഇത് എഴുതാന്‍ ഇരുന്ന എല്ലാവരോടും ക്ഷമ പറയുന്നു (പിന്നല്ലാതെന്തരു് പറയാങ്). വിഷയത്തില്‍ ഒതുങ്ങി നല്ല ഒരു ചര്‍ച്ച നടത്തിയതിനു എല്ലാവര്‍ക്കും എന്റെ നന്ദി.

    കലേഷ്:
    ഇപ്പോഴോ?

    ReplyDelete
  34. അപ്പോള്‍ അര്‍ത്ഥമില്ലാത്ത സിബു, ഷിജു തുടങ്ങിയ പേരുകളെ അനുകൂലിക്കാന്‍ ഞാന്‍ മാത്രമേ ഉള്ളൂ, അല്ലേ? ഷിജു വരെ ഇങ്ങനെ പറഞ്ഞാല്‍ പിന്നെ എന്റെ കാര്യം പോക്കായി :)

    ഈ മൊറോക്കന്‍സ് ശരിക്കുള്ള അറബികളല്ലെന്നു്‌ അറിയില്ലായിരുന്നു. പറഞ്ഞു തന്നതിനു നന്ദി, കൈപ്പള്ളിയ്ക്കും തറവാടിയ്ക്കും.

    പിന്നെ, “നിഷാദഃ” എന്ന സംസ്കൃതവാക്കിന്റെ അര്‍ത്ഥം ഞാന്‍ ഒന്നു ചുഴിഞ്ഞു നോക്കി. “അടങ്ങിയിരിക്കുന്നതു്” എന്നാണര്‍ത്ഥം. പാപം അടങ്ങിയിരിക്കുന്നവന്‍ കാട്ടാളന്‍/ചണ്ഡാലന്‍. ഏഴു സ്വരങ്ങളും അടങ്ങിയിരിക്കുന്നതു് “നി” എന്ന സ്വരം. പാപവും സ്വരവും വാക്കിലില്ല എന്നു ശ്രദ്ധിക്കുക.

    എന്റെ അഭിപ്രായത്തില്‍ അതു മഹത്തായ ഒരു പേരാണു്. “എല്ലാം അടങ്ങിയിരിക്കുന്നവന്‍” എന്ന അര്‍ത്ഥത്തില്‍ ഈശ്വരനെ വരെ കുറിക്കാവുന്ന പേരു്.

    നല്ല ലേഖനവും നല്ല ചര്‍ച്ചയും.

    ReplyDelete
  35. ഉമേഷേ, സിബു എന്ന പേര് ഇഷ്ടമാണെന്ന്‌ പറയുന്ന ആളെ ആദ്യമായാണ് കേള്‍ക്കുന്നത്‌. എനിക്ക്‌ ആ പേരിനോട്‌ പ്രത്യേകിച്ചൊരു വിരോധമോ പതിപത്തിയോ തോന്നിയിട്ടില്ല. എന്നാല്‍ അതിന്റെ സ്പെല്ലിങ് വളരെ ഇഷ്ടമാണ് താനും. അപൂര്‍വ്വമായതുകൊണ്ട്‌ ലോഗിന്‍ ഐഡികള്‍ വലിയ പ്രയാസമില്ലാതെ കിട്ടും. എന്നാല്‍ സിബ്ബുമായി സ്വരസാമ്യമുള്ളത്‌ കൊണ്ട്‌ ഇടയ്ക്ക്‌ ‘ഛായ്’ എന്ന്‌ തോന്നാറുമുണ്ട്‌. എന്റെ അപ്പാപ്പന്റെ പേരായ സൈമണിന്റെ വിളിപ്പേരായാണത്രേ അപ്പന് ‘സിബു’ കിട്ടിയത്‌!

    ഒരു പേര് കേള്‍ക്കുമ്പോള്‍ അതിന്റെ അര്‍ഥമല്ല എന്റെ മനസ്സില്‍ വരാറ്‌. ആ പേരില്‍ മുമ്പ്‌ പരിചയമുള്ള ഒരാളുടെ സ്വഭാവവുമായി ചേര്‍ത്തുവയ്ക്കുകയാണ് ചെയ്യുക. അതുകൊണ്ട്‌, പേരിന്റെ പ്രാക്റ്റിക്കാലിറ്റി ആണ് എനിക്ക്‌ മുഖ്യം. ചെറുതാവുക, പറയാന്‍ എളുപ്പമാവുക, പെണ്ണിനാണെങ്കില്‍ പെണ്ണത്തം തോന്നുന്നതും ആണിനാണെങ്കില്‍ ആണത്തം ഉള്ളതും ആവുക എന്നിങ്ങനെ.

    മക്കള്‍ക്ക്‌ പേരിട്ടപ്പോള്‍ ഇതിലപ്പുറം കാര്യങ്ങള്‍ കടന്നുവന്നു എന്നത്‌ സത്യം. അതാത്‌ കാലത്തെ ഐഡിയോളജികളും. ആദ്യത്തവളുണ്ടായപ്പോള്‍ ഞാനൊരു മലയാളവാദിയായിരുന്നു. അതുകൊണ്ട്‌, സംസ്കൃതം പേരുകള്‍ വേണ്ടാ എന്നും തോന്നി. അങ്ങനെയാണ് സംസ്കൃതവുമായി പ്രത്യക്ഷത്തില്‍ ബന്ധമൊന്നും തോന്നാത്ത ‘നിള’യെടുത്തത്‌. രണ്ടാമത്തവളുണ്ടായപ്പോഴേക്കും ഞാന്‍ പരിണാമവാദിയായിക്കഴിഞ്ഞിരുന്നു. അപ്പോള്‍ ഒരേസമയം സംസ്കൃതവും മലയാളവും ആവാവുന്ന, പണ്ടേ ഇഷ്ടമായിരുന്ന ‘ഇള’ യുണ്ടായത്. (ദൊപ്പയ്യയുടെ മകള്‍ ഇളയേയും ഓര്‍ത്തു).

    ReplyDelete
  36. പേരുപുരാണം - എന്റെ ഷെയര്‍

    എല്ലാവരും കേറി ഹെഡ്ഡ് ചെയ്ത നിലയ്ക്ക് ഇനി ഞാനായിട്ട് എന്തിനു മിണ്ടാതിരിക്കണം?

    എനിക്കു രണ്ടു പേര്‍ പേരിട്ടു- മുത്തശ്ശനും അച്ഛാച്ഛനും. രണ്ടുപേരെയും പിണക്കണ്ടല്ലോ. വീട്ടില്‍ വിളിക്കാന്‍ ഒരു പേരെടുത്തു. സ്കൂളില്‍ ചേരാന്‍ കാലമായപ്പോള്‍ രണ്ടാമത്തെ പേരും.

    നഗരത്തിലെ തിരക്കില്‍ പെട്ടെന്ന് ആരെങ്കിലും പിറകെനിന്ന് ‘വിശ്വനാഥാ’ എന്നു വിളിച്ചാല്‍ ഒരുപക്ഷേ അറിഞ്ഞില്ലെന്നു വരും. പക്ഷേ എത്ര തിരക്കിലും തിരിച്ചറിയാവുന്ന സ്വന്തം പേരായി തോന്നുന്നത് മുത്തശ്ശനിട്ട പേരു തന്നെ. എങ്കിലും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ചില അയല്‍ക്കാര്‍ക്കും പിന്നെ പ്രാണനെപ്പോലെതന്നെ അടുത്തറിയാവുന്ന ഒന്നോ രണ്ടോ കൂട്ടുകാര്‍ക്കുമൊഴികെ ആര്‍ക്കുമറിയില്ല ആ പേര്!

    അച്ഛന്റെ അച്ഛന്‍ ഒരു അസാദ്ധ്യസൃഷ്ടിയായിരുന്നു.ആ ബുദ്ധിരാക്ഷസനാണ് പൌത്രന് വിശ്വനാഥന്‍ എന്നു പേര്‍ മതിയെന്നു നിര്‍ദ്ദേശിച്ചത്. ജാതകം, ജനിച്ച കലിവര്‍ഷം, ജന്മനക്ഷത്രദേവത, താവഴിചരിത്രം തുടങ്ങി അഞ്ചെട്ടു ഘടകങ്ങള്‍ നോക്കിയിട്ടാണത്രേ ഇങ്ങനെ ഒരു പേരിട്ടത്. അല്ലാതെ ഇതുപോലൊരു പേര് ആ ഒരു ഭാഗത്തൊന്നും ഈ ഒരു കാലത്തൊന്നും ആര്‍ക്കും ഉണ്ടായിട്ടില്ല.

    അറബിനാട്ടില്‍ ആരെങ്കിലും പേരു ചോദിക്കുമ്പോള്‍ വി-ശുനു ഹാദാ എന്നു പറഞ്ഞുകൊടുക്കും. (ശുനു ഹാദാ എന്നു വെച്ചാല്‍ What is this? എന്നര്‍ത്ഥം.) എന്നിട്ടും ഓര്‍മ്മയില്‍ വരാതെ പലരും പല നിലയ്ക്കും വിളിക്കാന്‍ തുടങ്ങി. ഇപ്പോള്‍ നിലവിലുള്ള പേരുകള്‍: Bob, നാദെര്‍, വിഷ്, CDV. ഓഫീസിലും ഫീല്‍ഡിലും പ്രചാരം വിഷ്ണു!(ഫീ ശുനു?)

    പണ്ടുമുതലേ ഏറ്റവും അടുത്ത സ്നേഹിതന്മാരൊക്കെ വിശ്വം എന്നാണു വിളിക്കാറ്‌. അങ്ങനെ കേള്‍ക്കുമ്പോഴാണ് ഇപ്പോഴും ഏറെ സുഖം.
    എന്നാല്‍ ബൂലോഗത്തു വന്നപ്പോള്‍ ചിലരൊക്കെകൂടി ആ പേരില്‍ ഒരു ഏട്ടന്‍ കേറ്റിവെച്ചു. സത്യത്തില്‍ ഒരു സുഖവുമില്ല ആ ഏട്ടന്‍ വിളി കേള്‍ക്കാന്‍‍‍. കഴിയുമെങ്കില്‍ എല്ലാവരും വെറും ‘വിശ്വം’ എന്നു വിളിച്ചുകേള്‍ക്കാനാണ് എനിക്കിഷ്ടം.

    നമ്മുടെ ‘മാധുരി’യോടൊപ്പം ജനിച്ചതാണ് ആച്ചിയും. മാധുരി ഒന്നാമത്തെ വേര്‍ഷന്‍ വന്നപ്പോള്‍ അതിനു പേരിടാന്‍ ആല്‍ത്തറയില്‍ വലിയ തിരക്കും ചര്‍ച്ചയുമായിരുന്നു. ‘ലാത്തി’, ‘കത്രിക’, ‘അച്ചായന്‍’,‘ഹരിശ്രീ’ തുടങ്ങി പലപേരും വന്നു. സിബുവിന്റെ മൊഴി കൂടി ചേര്‍ത്ത് ഒടുവില്‍ ‘മാധുരി’ പെറ്റിറങ്ങിയപ്പോള്‍ തൊട്ടുടനെ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ആണായാലും പെണ്ണായാലും ‘ഹരിശ്രീ’ എന്നു പേരിടാം എന്നു കരുതി. ഒന്നുമില്ലെങ്കിലും ആല്‍ത്തറയിലെ ചര്‍ച്ചകളില്‍ കൂട്ടുകാര്‍ക്ക് ആദ്യം പുന്നാരിക്കാന്‍ കിട്ടിയ കുഞ്ഞായിരുന്നല്ലോ അവള്‍!

    പാസ്സ്‌പോര്‍ട്ടിലും പ്ലെയിം ടിക്കറ്റിലും മറ്റും രണ്ടുപേര്‍ വേണമെന്നു നിര്‍ബന്ധം. ഒരാളുടെ പേര് അയാളുടെ മാത്രമാണെന്ന് സിദ്ധാന്തമുള്ളതുകൊണ്ട് ഒടുവില്‍ പാസ്സ്‌പോര്‍ട്ടില്‍ രണ്ടു കഷ്ണമാക്കി ‘ഹരി ശ്രീ’ എന്നാക്കി!

    ഹരിശ്രീ കൊഞ്ചിക്കൊഞ്ചി സ്വയം ‘ആച്ചി’ എന്നു വിളിക്കാന്‍ തുടങ്ങിയപ്പോള്‍ അവളെ വിളിക്കാന്‍ ആ പേരു തന്നെ പിന്നീടു ഞങ്ങളും പതിവാക്കി.

    വീട്ടുപേര്: ആഢ്യത്തമുള്ള നല്ലൊരു വീട്ടുപേരായിരുന്നു അമ്മവഴിയ്ക്കു കിട്ടി പേരിന്റെ കൂടെ കുടിയിരുന്നത്. പക്ഷേ പത്തില്‍ പഠിക്കുന്നതിനും മുന്‍പ് ഒരു വൈകുന്നേരം അച്ഛനോടും അമ്മയോടും അനുവാദം ചോദിച്ച് P. എന്നു ഇനീഷ്യല്‍ വരുന്ന ആ വീട്ടുപേര്‍ മാറ്റി പകരം അച്ചന്റെ പേരായ പ്രഭാകരന്‍ ചേര്‍ത്തുവെച്ചു.

    ഇന്റെര്‍നെറ്റില്‍ കുറേ കാലം വേറേ ആരും എടുക്കാതിരുന്ന ഒരുപേരാണ് വിശ്വപ്രഭ. പക്ഷേ ഞാന്‍ കൂടാതെ രണ്ടു പേര്‍ ആ പേരില്‍ ഉള്ളതായി ഇപ്പോള്‍ അറിയാം. ഒരാള്‍ കോഴിക്കോട് പഠിക്കുന്നു. മറ്റൊരാള്‍ ഒരമേരിക്കന്‍ സര്‍വ്വകലാശാലയിലും.

    ഒടുവില്‍ ചോദ്യവും ഉത്തരവും:“ഒരു പേരിലെന്തിരിക്കുന്നു?”
    ഒന്നുമിരിക്കുന്നില്ലായിരിക്കാം. എങ്കിലും
    അവനവന്റെ സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവരുടെ ആദ്യത്തെ കടന്നുകയറ്റമാണ് പേരിടീല്‍ എന്നാണെനിക്കു തോന്നാറ്‌.

    ReplyDelete
  37. അര്‍ത്ഥമല്ലേ വേണ്ടു? ഷിജു ഡോണ്ട്‌ വറി.

    ഷിജു എന്നാല്‍ ജാപ്പനീസില്‍ എതോ സംഖ്യയാണ്‌ മുപ്പത്തഞ്ചെന്നോ നാല്‍പ്പത്തഞ്ചെന്നോ മറ്റോ ആണ്‌ (നിഞ്ജകളെ കുറിച്ചു വായിച്ച കൂട്ടത്തില്‍ കിട്ടിയത്‌) ഉത്സവമോ മരപ്പട്ടിയോ നീലനോ കൃത്യമായി പറയും.

    ഈ പേരിന്റെ അര്‍ത്ഥം എന്താണെന്നു ചോദിച്ചാല്‍ ഫാമിലി ട്രീയുടെ നാല്‍പ്പത്തഞ്ചാം (നമ്പര്‍ തിരുത്തിക്കോളണേ) തട്ടില്‍ ജനിച്ച ആളാണെന്നതുകൊണ്ട്‌ ഇങ്ങനെ ഇട്ടെന്നു പറഞ്ഞാല്‍ മതി. സായിപ്പു സാഷ്ടാംഗം നമസ്കരിക്കും!

    ReplyDelete
  38. ഓദാര്യം പോലെ അബദ്ധത്തില്‍ കിട്ടുന്ന കുടുംബമഹിമയും, ജാതിപ്പേരും വാലായിക്കൊണ്ടു നടക്കുന്നത് അപകര്‍ഷതാബോധം മാറ്റി അഭിമാനിക്കാന്‍ വക തരുമെങ്കില്‍ ആവാം, വേറെ ഗതിയില്ലെങ്കില്‍ മാത്രം.

    കേട്ടിട്ടുള്ള ഒരു പേരു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുക അപ്പേരിലുള്ള അറിയാവുന്ന ആരെയെങ്കിലുമായിരിക്കും. അയാളെയും, അയാള്‍ മനസ്സില്‍ പ്രതിഷ്ഠിച്ച രൂപവും (ബാഹ്യ രൂപം മാത്രമല്ല). പേരിന്റെ അര്‍ത്ഥത്തിലേക്കൊരിക്കല്‍ പോലുമൊരു എത്തിനോട്ടം നടത്തിയിട്ടുണ്ടാവില്ല. ചിലപ്പോല്‍ വിപരീതമായ അര്‍ത്ഥം തന്നെയായിരിക്കാനും സാധ്യതയുണ്ട്.
    ഉമേഷ്ജിയോടാണിക്കിത്തവണ യോജിപ്പ്.
    അര്‍ത്ഥമില്ലാത്ത പേരിനു് അര്‍ഥം താനെ വന്നോളും.

    എന്റെ പേരിന്റെ (ഷാജി) അര്‍ത്ഥം ഇപ്പൊ നിഷാദ് പറഞ്ഞപ്പോഴാണു സ്ഥിതീകരിച്ചത്. (ശിവാജി, പുള്ളീടെ തന്ത എന്നൊക്കെയാ കരുതിയിരുന്നത്). ആദ്യമൊക്കെ തീരെ ഇഷ്ടമില്ലായിരുന്നു. ഇപ്പൊ ഹിന്ദുവാണോ, മുസ്ലീമാണോ, ക്രിസ്ത്യാനിയാണൊ എന്നൊക്കെ ചോദ്യങ്ങള്‍ വരുമ്പോള്‍ ആവസരോചിതമായി മതം മാറാനുള്ള സ്വാതന്ത്ര്യം ഒരു രസം തന്നെ, പിന്നെ ഒരു മലയാളി ഐഡന്റിറ്റി (അയ്യോ!)

    ReplyDelete
  39. എന്റെ പേരിനു അര്‍ത്ഥംഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത് (അതും അത്ര മോശമല്ലാത്ത അര്‍ത്ഥം ആണല്ലോ). ഈ 35, 45 എന്നു പറയുന്നതിനേക്കാള്‍ നല്ലത് ലോകത്തിന്റെ രാജാവ് എന്നു പറയുന്നതല്ലേ ദേവേട്ടാ.

    നിഷാദേട്ടാ നന്ദി

    ReplyDelete
  40. നല്ല ലേഖനം.
    ഷിജു, 40 എന്ന് മാത്രം അല്ലാ ഷിജു എന്ന പദത്തിന്റെ ജാപ്പനീസ് അറ്ത്ഥം, അദ്ധ്യപകന്‍, പണ്ഡിതന്‍ എന്നുമുണ്ട്.
    പിന്നെ ഉമേഷു എന്നാല്‍ ആപ്രിക്കോട്ട് ഇട്ട നല്ല ജാപ്പനീസ് പട്ടച്ചാരായം തന്നെ..
    ഉമ എന്നാല്‍ ജാപ്പനീസില്‍ കുതിര എന്നറ്ത്ഥം.
    ദേവരാഗം എന്ന് സെറ്ച്ച് ചെയ്തതും എന്റെ ഡിക്ഷ്ണറി സോഫ്റ്റ്വെയറ് "Dont Send" പറഞ്ഞ് കടപൂട്ടി.:-)

    ReplyDelete
  41. ഷിജുവിനു പിറകേ സിബുവും എന്നെ കൈവിട്ടു. ഷാജി(നളന്‍) ഇല്ലായിരുന്നെങ്കില്‍ എന്റെ കാര്യം കട്ടപ്പൊഹ :)

    ഷിജുവേ, അര്‍ത്ഥം കിട്ടിയില്ലേ? “ലോകത്തിന്റെ രാജാവ്” എന്നു മാത്രമല്ല, അദ്ധ്യാപകന്‍/പണ്ഡിതന്‍ എന്നും അര്‍ത്ഥം ഉണ്ടത്രേ! ഷിജുവിനു പറ്റിയ പേരു തന്നെ!

    ഇവിടെ അടുത്തൊരു ജാപ്പനീസ് ഗ്രോസറി ഷോപ്പുണ്ടു്. അവിടെ ഇടയ്ക്കിടയ്ക്കു കാണാം “ഉമേഷു”വിന്റെ പരസ്യം. അതിനു താഴെ കുറേ വൈന്‍‌കുപ്പികളും. അപ്പോള്‍ സംഗതി തനി പട്ടച്ചാരായമാണു് അല്ലേ? ഷിജുവിനെ പണ്ഡിതനാക്കിയ ഭാഷേ, നീയെന്നെ ചാരായമാക്കിയല്ലോ!

    പേരു കേള്‍ക്കുമ്പോള്‍ ആ പേരില്‍ ആദ്യം അറിഞ്ഞ ആളിന്റെ രൂപം മനസ്സില്‍ വരുന്നു എന്ന സിബുവിന്റെയും നളന്റെയും നിരീക്ഷണത്തോടു യോജിക്കുന്നു. പക്ഷേ, ചിലപ്പോള്‍ അതും മാറാം. “ഷാജി” എന്ന പേരു കേള്‍ക്കുമ്പോള്‍ സുമുഖനും, ശാന്തനും, സത്സ്വഭാവിയുമായ ഒരാളുടെ രൂപമായിരുന്നു മനസ്സില്‍. ഏറ്റുമാനൂര്‍ പ്രവീണ്‍ വധക്കേസിനു ശേഷം അതു പാടേ മാറി:) അനുരാധ, ഷക്കീല, തങ്കമണി, പമീല, മോണിക്ക തുടങ്ങിയ പേരുകള്‍ക്കും ഇങ്ങനെ അപചയം സംഭവിച്ചിട്ടുണ്ടു്.

    എന്റെ മൂത്ത മകന്നു വേണ്ടി നിര്‍ദ്ദേശിക്കപ്പെട്ട പേരുകളില്‍ “മാനവ്” വേണ്ടെന്നു വെച്ചതു്‌ ആയിടയ്ക്കിറങ്ങിയ “താള്‍” എന്ന ഹിന്ദിസിനിമയിലെ അക്ഷയ് ഖന്ന എന്ന മരമോന്തയുടെ പേരായതുകൊണ്ടാണു്. രണ്ടാമത്തവനു “വിനായക്” എന്ന പേരു് എനിക്കിഷ്ടമില്ലാഞ്ഞതു് ഓര്‍ക്കുമ്പോള്‍ തന്നെ എനിക്കു ചൊറിച്ചില്‍ വരുന്ന ഒരു സഹപ്രവര്‍ത്തകനെ ഓര്‍ത്തിട്ടും.

    ReplyDelete
  42. ഉമേശന്‍ മാശേ.. എനിക്കും അങ്ങനെയുണ്ടായിട്ടുണ്ട്ട്ടൊ. ഇഷ്ടമില്ലാത്ത പെരുമാറ്റം ചിലരുടെ കാണുമ്പോ ആ പേരുള്ള മറ്റു ചില ആളുകളേ കാണുമ്പോ, എനിക്ക്‌ ചിലപ്പോ എന്തോ തോന്നും.

    എന്നാലും വിഷ്ണു.. .കൈവിട്ട്‌ പോയീലോ.. ഇനി ദേവന്റെ അടുത്ത്‌ ഒന്ന് സമര്‍പ്പിച്ച്‌ നോക്കട്ടേ.

    അനുരാധ ശിവകുമാര്‍ എന്ന ഒരു അസ്സലു കര്‍ണാടക സംഗീതഞ്ജയുണ്ട്ട്ടോ.

    ReplyDelete
  43. ഇഞ്ചിപ്പെണ്ണിന്റെയും വിശ്വത്തിന്റെയും കമന്റുകള്‍ ഞാന്‍ മുകളില്‍ പരാമര്‍ശിച്ച ഡ്രാഫ്റ്റ് പോസ്റ്റ് പൊടി തട്ടിയെടുത്തു പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ചു. അതു് ഇവിടെ.

    ReplyDelete
  44. ഓദാര്യം പോലെ അബദ്ധത്തില്‍ കിട്ടുന്ന കുടുംബമഹിമയും, ജാതിപ്പേരും വാലായിക്കൊണ്ടു നടക്കുന്നത് അപകര്‍ഷതാബോധം മാറ്റി അഭിമാനിക്കാന്‍ വക തരുമെങ്കില്‍ ആവാം, വേറെ ഗതിയില്ലെങ്കില്‍ മാത്രം.

    നളന്‍ ഇങ്ങനെ പറഞ്ഞു:

    അതൊന്നുമില്ലാത്തവര്‍ക്ക് അങ്ങനേയും സമാധാനിക്കാം , !!

    ReplyDelete
  45. കൈപ്പള്ളിയുടെ ഈ തപാല്‍ വളരെ അവസരോചിതം തന്നെ..പ്രത്യേകിച്ചും നാം മലയാളികള്‍ നമ്മുടെയെന്നു ധരിച്ചുവെച്ചിരുന്നതെല്ലാം നഷ്ടപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍...

    വീട്ടുപേര്‍ ചേര്‍ക്കുക എന്നത്‌ ഇപ്പോള്‍ വീണ്ടും "ഫാഷന്‍" ആയിത്തുടങ്ങിയിരിയ്ക്കുന്നു എന്നാണ്‌ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്‌..അത്രയ്ക്കും നല്ലത്‌..അതു സമൂഹത്തിനും നല്ലതു തന്നെ..തറവാട്ടുപേര്‌ കേടാവാതിരിയ്ക്കാനെങ്കിലും ഒരു പരിധി വരെ നല്ല നടപ്പ്‌ ശീലമാക്കേണ്ടിവരുമല്ലോ.....ആന്ധ്രയിലൊക്ക ചെന്നാല്‍ വീടിന്റേയും നാടിന്റേയും അടക്കം പൂര്‍ണ്ണ മേല്‍ വിലാസം തന്നെ പേരിലുണ്ടാവും...അത്രയ്ക്ക്‌ ഇല്ലെങ്കിലും വീട്ടുപേരെങ്കിലും ഇല്ലെങ്കില്‍ വരും തലമുറയ്ക്ക്‌ വേരുകളും അസ്തിത്വം തന്നെയും നഷ്ടപ്പെട്ടേയ്ക്കാം....

    ഒരു പേരിലെന്തിരിയ്ക്കുന്നു എന്നത്‌ ചരിത്രാതീതകാലം തൊട്ടുള്ള ചൊദ്യമണെന്നു തോന്നുന്നു..ഒന്നുമില്ലെന്നും എല്ലാം ഉണ്ടെന്നും ഉള്ള അഭിപ്രായങ്ങളില്‍ പക്ഷം പിടിയ്ക്കുന്നില്ല.അതവിടെ നില്‍ക്കട്ടെ..പൊതുവെ പേരിന്‌ ഒരര്‍ത്‌ഥം ഉണ്ടായിരിയ്ക്കേണ്ടതുതന്നെ എന്നു തോന്നുന്നു...

    അഭിജിത്‌ എന്ന്‌ മകന്‌ പേരിട്ടതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞാണു മനസിലായത്‌ അതിനു വേറൊരു അര്‍ത്‌ഥം കൂടിയുണ്ടെന്നുള്ളത്‌..അതായത്‌ ചോതി നക്ഷത്രസമൂഹത്തിന്റേയും വിശാഖം നക്ഷത്രസമൂഹത്തിന്റേയും ഇടയ്ക്കുള്ള ഒരു നക്ഷത്രമത്രെ അഭിജിത്‌ !! യാദൃശ്ചികമാകാം ഞങ്ങളുടെ നക്ഷത്രങ്ങള്‍ ചോതിയും വിശാഖവുമാണ്‌ !!!

    ..നമ്മുടെ, വിലപ്പെട്ടതെന്നു വിദേശികള്‍ പോലും ഇടയ്ക്കിടെ നമ്മെ ഓര്‍മ്മിപ്പിയ്ക്കുന്ന ,തനതായ പലതും നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഇക്കാലത്ത്‌, പേരിനെപ്പറ്റി വിശദമായി പ്രതിപാദിച്ച കൈപ്പിള്ളിയ്ക്ക്‌ നന്ദി...

    --കൊച്ചുഗുപ്തന്‍

    ReplyDelete
  46. കിടിലം ലേഖനം! man, you're really thinking through what you are writing.. good work.

    ReplyDelete
  47. പത്താം ക്ലാസിൽ SSLC ബുക്കിൽ വരുന്ന പേരാണ് പിന്നീട് ഔദ്യോഗികമായി സ്ഥിരീകരിക്കെപ്പെടുന്നത്. അതിനാൽ 10 വരെ ഓമനേപ്പേര് വിളിക്കുകയും ആ പ്രായമായാൽ സ്വയം പേര് നിശ്ചയിക്കാൻ കുട്ടിക്ക് അനുമതി ലഭിക്കുകയും ചെയ്യുന്നതാണ് നല്ലത്.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..