Showing posts with label പ്രകൃതി. Show all posts
Showing posts with label പ്രകൃതി. Show all posts

Monday, January 31, 2011

Interview on Gold 101.3 FM with സന്താനമേളം.

സുഹൃത്തുക്കളെ
ഇന്നു വൈകുന്നേരം 101.3 FM Radioയിൽ വീരുവിന്റെ പരുപാടിയിൽ അവതരിപ്പിച്ച audio clipping.
ഇതു് റേഡിയോയിൽ കേട്ടുകൊണ്ടിരിക്കുമ്പോൾ ഫോൺ ഉപയോഗിച്ച് record ചെയ്തതാണു്. (backgroundൽ കേൾക്കുന്ന അലമ്പു് ബഹളം Radioയിൽ ആരും കേട്ടിട്ടില്ല അതു് ഞാൻ record ചെയ്തപ്പോൾ ഉണ്ടായിരുന്ന സന്താനമേളം ആണു്.)

Thursday, October 21, 2010

Breath IT !!


Gitexൽ കേരള സർക്കാറിന്റെ stand സന്ദർശിച്ചു. Environmentally friendly green technology ഒക്കെയാണല്ലോ ഇപോഴത്തെ trend. അതുകൊണ്ട കേരളവും അതിനെ പിന്തുടരാനുള്ള ശ്രമത്തിലാണെന്നു തോന്നുന്നു. "it@Kerala "Breath IT. Live easy" എന്ന വാചകം പച്ച നിറത്തിൽ screen print ചെയ്ത ചണം കൊണ്ടു നിർമ്മിച്ച ഒരു സഞ്ചിയിൽ കുറച്ചു brochureകൾ തന്നു.

സാദനം കൈയിൽ തന്നപ്പോൾ തന്നെ Plastisol ഉപയോഗിച്ച് നിർമ്മിച്ച screen printing മഷിയുടെ സുന്ദരമായ മണം എന്റെ മൂക്കിലുള്ള രോമങ്ങളെ പുളകം കൊള്ളിച്ചു. 

നാട്ടിൽ ബന്ധുക്കൾ തരുന്ന കല്യാണക്കുറിയും അളിയന്മാരുടെ വിലകുറഞ്ഞ business cardഉം കൈയിൽ തരുമ്പോൾ ഉള്ള ആ മണം ഉണ്ടല്ലോ? അതു തന്നെ. വിവരമില്ലാത്ത പല രാജ്യങ്ങളിലും ഈ മനോഹരമായ മണം തരുന്ന ഈ മഷി environmental മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞു ഉപയോഗിക്കാറെയില്ല. പക്ഷെ നമ്മുടെ നാട്ടിലെ IT പുലികൾ ഈ സൌരഭ്യം വീണ്ടും ഓർമ്മിപ്പിച്ചതിനു് പെരുത്തു് നന്നി പറയട്ടെ.

Breath IT എന്നു പറയുന്നുതിന്റെ അർത്ഥം വളരെ തന്ത്രപരമായി തന്നെ പലിച്ചിരിക്കുന്നു.  ഇതു് ഉണ്ടാക്കുന്നവനും, കൈകാര്യം ചെയ്യുന്നവർക്കും മാരകമായ രോഗങ്ങൾ വരും എന്നും screen printing ചെയ്തുകഴിഞ്ഞാലും ഇതിന്റെ രാസവസ്തുക്കൾ അന്തരീക്ഷത്തിൽ വമിച്ചുകൊണ്ടേയിരിക്കും എന്നു ചിലർ വെറുതെ പറയുന്നുണ്ടു്.

നമ്മുടെ ചെറുകിട വ്യവസായങ്ങളെ തകർക്കാൻ അമേരിക്കയും, ഇസ്രായെലും,  നടത്തുന്ന  വെറും കുതന്ത്രങ്ങൾ മാത്രമാണു് എന്നു തിരിച്ചറിയുക.



എത്ര സുന്ദരമായ environmental policy, അല്ലെ?

ഈ വൃത്തികെട്ട അമേരിക്കകാരു് പറയുന്ന ആന വിഢിത്തരങ്ങൾ നോക്കു. 

SECTION VI- HEALTH HAZARD DATA
INHALATION HEALTH RISKS AND SYMPTOMS OF EXPOSURE:
Inhaled: May cause irritation of the upper respiratory tract.
SKIN AND EYE CONTACT HEALTH RISKS AND SYMPTOMS OF EXPOSURE:
May irritate and burn the eyes, may cause skin dermatitis.
SKIN ABSORPTION HEALTH RISKS AND SYMPTOMS OF EXPOSURE: None known.
INGESTION HEALTH RISKS AND SYMPTOMS OF EXPOSURE: May cause nausea, diarrhea and gastrointestinal
disturbances.
HEALTH HAZARDS (ACUTE AND CHRONIC):
Acute : May cause irritation of the eyes, upper respiratory tract, mucous membranes and skin.
Chronic : May cause irritation of the eyes, upper respiratory tract, mucous membranes and skin.
CARCINOGENICITY: Yes NTP CARCINOGEN: Yes IARC MONOGRAPHS: Yes OSHA REGULATED: Yes
MEDICAL CONDITIONS GENERALLY AGGRAVATED BY EXPOSURE: Preexisting skin conditions.


തീർനില്ല


In addition, standard printing inks used in screen printing contaminate the environment with 1.5 million gallons of plastisol a year. Plastisol contains PVC (polyvinyl chloride) which releases dioxins, one of the most toxic and carcinogenic chemicals known to science.

എന്നു യവമ്മാരു പറയണു്. അതു് അമേരിക്കകാരമ്മാരായതു് കൊണ്ടു നമ്മൾ എന്തിനു വിശ്വസിക്കണം. വെറും കള്ളം.

കൂടുതൽ വിവരങ്ങൾക്ക്
IC PLASTISOL INKS.pdf - SCREEN PRINTING INKS MSDS GUIDE
Background on risk assesment for screen reclamation processes: Screen Printing CTSA
Environmental Impact

Tuesday, June 05, 2007

വിക്കി വിക്കി ഞാന്‍ wikiയില്‍ എഴുതുന്നു

ഏകദേശം നൂറു് കിളികളുടെ വിശദമായ പഠനം ഇതുവരെ നടത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം ചിത്രങ്ങളും ഞാന്‍ ഇട്ടിട്ടുണ്ട്. അറിയാവുന്ന ചെറിയ കാര്യങ്ങള്‍ നാലാളിനു് ഗുണം ചെയുന്നെങ്കില്‍ അതല്ലെ നല്ലത് എന്നു കരുതി എന്റെ പക്ഷി ചിത്രങ്ങളെല്ലാം ഞാന്‍ wikipediaക്ക് സംഭാവന ചെയ്യുകയാണു്.

എന്നെ സഹായിക്കാം എന്നു വാഗ്ദാനം തന്നവര്‍ക്ക് ഇത ഒരു നല്ല അവസരം.

ഈ വിക്കിപീഡിയ വിക്കിപീഡിയാ എന്നു പറഞ്ഞാല്‍ വിക്കി വിക്കി മലയാളം എഴുതുന്ന എന്നെ പോലുള്ളവരെ ഉദ്ദേശിച്ചാണു് എന്ന് ഇപ്പോള്‍ മനസിലായി. പക്ഷികളെ കുറിച്ച് അറിയാവുന്ന ഒരുപാട് കാര്യങ്ങള്‍ എഴുതണം എന്നുണ്ട്. മലയാള പദങ്ങളാണു് തലവേദനയായി നില്ക്കുന്നത്.

ഉദാഹരണത്തിന്. "Breeding Plumage" എന്നതിനു് "ഇണചേരുന്ന കാലത്തില്‍ മാറിവരുന്ന തൂവല്‍"എന്ന് എഴുതിയാല്‍ ജനം എങ്ങനെ പ്രതികരിക്കും എന്നറിയില്ല.

ചില ജാതി പക്ഷികള്‍ക്ക് രണ്ടു നിറങ്ങള്‍ ഉണ്ടാകാറുണ്ട്. Dark phase ഉം Light Phase ഉം. ഇതിനും വാക്കുകള്‍ അറിയില്ല.

ഇതൊക്കെയാണു ഇപ്പോള്‍ അറിയാത്ത പദങ്ങള്‍. ശ്രദ്ദിക്കുക, പക്ഷിയുടെ appearanceഉമായി ബന്ധപ്പെട്ട പദങ്ങളാണിതു്.

Upper Mandible
Lower Mandible
Nape
Talon
Rump
Crown
Vent
Gland
Migratory
non-migratory
Distribution
Parental Care
Nocturnal

Tuesday, May 29, 2007

Wikiയില്‍ Ornithology

ഞാന്‍ എടുത്ത പക്ഷികളുടെ ചിത്രങ്ങള്‍ മലയാളം വിക്കിയില്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയാണു.

അനേകം പക്ഷികളുടെ മലയാളം പേരുകള്‍ അറിയാത്തതിനാല്‍ ഇപ്പോള്‍ ചിത്രം മാത്രമെ ഇടാന്‍ കഴിഞ്ഞിട്ടുള്ളു.

എന്തായാലും ഒരു മലയാളം വിജ്ഞാനകോശത്തില്‍ എന്റെ ഭാഷ ചേര്‍ക്കുന്നത് തീരെ ശരിയാവില്ല. നിങ്ങള്‍ ഏവരുടെയും സഹായം അഭ്യര്‍ത്ഥിക്കുന്നു.

സഹായിക്കാന്‍ താല്പര്യമുള്ളവര്‍ മാത്രം comment ചെയ്യുക.


ഇതു വരെ ചേര്‍ത്ത
ആനറാഞ്ചി പക്ഷി
കരിയിലക്കിളി
നീലഗിരി പിപ്പിറ്റ്
നീര്‍ക്കാക്ക
ചേരക്കോഴി
കുളക്കോഴി
മണ്ണാത്തിപ്പുള്ള്

Tuesday, May 15, 2007

ഇനി ഈ സിമന്റും കമ്പിയും ചുടകട്ട കഷണങ്ങളും....

മൂന്നാറില്‍ അനധികൃതമായി നിര്‍മ്മിച്ച എല്ലാ കെട്ടിടങ്ങളും പൊളിച്ചു എന്നത് വളരെ നല്ല കാര്യം തന്നെ. നേതാക്കന്മാര്‍ക്ക് കൊതി കെറു മൂത്തിട്ടാണു ഓടി ചെന്നു കഴിഞ്ഞ ഇലക്ഷനു കായി തരാത്ത എല്ല മൊയ്ലാളിമാരുടെം പള്ളക്കിട്ട് ചവിട്ടിയത് എന്നുള്ളത് വേറെ കാര്യം. അതിലോട്ട് ഒന്നും കടക്കുനീല്ല. രണ്ടു കൂട്ടരും ചെറ്റകളായതുകൊണ്ടു നമ്മുടെ നിലവാരത്തിനു പറ്റിയ വിഷയമല്ല.

എന്റെ ചില സംശയങ്ങള് അതൊന്നുമല്ല‍:

ഇനി ഈ ഇടിച്ച് പോളിച്ച ഇട്ട സിമന്റും കമ്പിയും ചുടകട്ട കഷണങ്ങളും എന്തു് ചെയ്യും? ആനയ്ക്കും പുലിക്കും തിന്നാനായി കാട്ടില്‍ കൊണ്ടു തട്ടുമോ? അതോ പൊളിക്കാന്‍ പോയവര്‍ ഇതിനെയെല്ലാം ലോറിയില്‍ ചുമന്ന് കയറ്റി നമ്മുടെ സ്വന്തം മാലിന്യ സംസ്കരണ സ്ഥാനങ്ങളായ railway track ന്റെ സൈഡില്‍ കൊണ്ടു തട്ടുമോ? അതോ ഇറച്ചി കോഴിയുടെ waste തട്ടാന്‍ മാത്രമായി നിര്‍മ്മിച്ചിരിക്കുന്ന പാലങ്ങളുടെ കീഴിലോ?

മണ്ണ് വാരി മണ്ണ് വാരി കായലുകളും ആറുകളും ആഴം കൂടി എന്നു നിലവിളിക്കുന്നവരുടെ സമാധാനത്തിനു് ഇതെല്ലാം കൊണ്ടു് അവിടെ കൊണ്ടിട്ട് നികത്തിയാലോ?

വേണ്ട. അതൊന്നും വേണ്ടിവരില്ല. എന്തായാലും ഈ കുടി ഒഴിപ്പിച്ച എല്ലാ സ്ഥലങ്ങളും തിരിച്ച് Forest Departmentനു കൈമാറാനൊന്നും പോണില്ല. സിമന്റും കമ്പിയും ചുടുകട്ട കഷണങ്ങള്‍ എല്ലാം അവിടെ തന്നെ കിടക്കട്ടേ. Foundation ഉറപ്പിക്കാനായി അതെല്ലാം അവിടെ തന്നെ കുഴിച്ചിടാം.

എന്തായാലും ദേവികുളത്ത് അടുത്ത വര്‍ഷം പോകുമ്പോഴ് പഴയ കെട്ടിടങ്ങള്‍ പോയി കുറേ പുതിയ കെട്ടിടങ്ങള്‍ അവിടെ തന്നെ കാണാം. ഇതായിരിക്കും ഈ Tourism വികസനം വികസനം എന്നു പറയുന്നത്, അല്ലെ?

Sunday, April 29, 2007

മൂന്നാറും "പോത്ത്" ആറും (part 2)

ചിന്നാറില്‍ വെച്ച് മറക്കാനാവാത്ത ഒരു കാഴ്ച ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം വനത്തിന്റെ അരുകിലുള്ള് റോഡ് വഴി പോവുകയായിരുന്നു. റോടിന്റെ ഇരുവശത്തും 1 meter പൊക്കത്തില്‍ വെള്ള concrete barricade നിര്‍മ്മിച്ചിരുന്നു. റോഡ് ഒരു വളവു കഴിഞ്ഞപ്പോള്‍ വലതുവശത്ത് ഒരു തുറന്ന സ്ഥലം കണ്ടു. അവിടെ ഞാന്‍ David Attenborough ചിത്രങ്ങളില്‍ കാണാറുള്ള ഒരു കാഴ്ച കാണാന്‍ ഇടയായി.

അപ്പോഴ് ഇന്ത്യന്‍ സമയം 7:11 pm. വെട്ടം തീരെയില്ല. പടങ്ങള്‍ മോശമാകും എന്ന് അറിഞ്ഞുകൊണ്ടു തന്നെ എന്റെ ഓര്‍മ്മക്കായി മാത്രം ഞാന്‍ പടം എടുക്കാം എന്നു തീരുമാനിച്ചു.

ധൈര്യം സംഭരിച്ച് ഞാന്‍ barricade കടന്നു കുറ്റികാട്ടിലേക്ക് ഇറങ്ങി. എന്റെ മുന്നില്‍ ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്ക്കുന്ന കുറ്റിച്ചെടികൾ. അതിന്റെയും അപ്പുറം ചെറിയ തടാകം. അതിന്റെ പുറകില്‍ അസ്ഥമിക്കുന്ന സൂര്യന്റെ കിരണങ്ങള്‍ ചുംബിച്ച് വിടപറയുന്ന മലനിരപ്പുകൾ. മേഖങ്ങള്‍ അതിവേഗത്തില്‍ മാഞ്ഞു കൊണ്ടിരുന്നു. ഇതു ഭാരതമാണോ എന്ന് ഞാന്‍ സംശയിച്ച്. ഇതു് Kenya തന്നെയാണു്. Yes! this is our own little Savannah.

ഏകദേശം ഒരു 70 m മുമ്പില്‍ ഒരു Hummer H2 വലുപ്പത്തില്‍ ഒരു കാട്ടുപോത്ത് !!. അവന്റെ സമീപം ഏഴെട്ട് പരിവാരങ്ങളുമുണ്ടായിരുന്നു. Mr. കാട്ടുപോത്തന്‍ അല്പ നേരം എന്നെ തന്നെ നോക്കി അവിടെ നിന്നു. എന്റെ പെടലിക്ക് ഒരു തണുത്ത കാറ്റ് വീശി. വിയര്‍പ്പിന്റെ തുള്ളികള്‍ എന്റെ പുരികം വിഞ്ഞൊഴുക്കുന്നുണ്ടായിരുന്നു. ഇരുട്ടത്ത് Viewfinderല്‍ കൂടി ഒന്നും കാണുന്നില്ലായിരുന്നു. പെട്ടന്നു തന്നെ ഞാന്‍ കാമറയുടെ menuല്നിന്നും ISO 3200 ലേക്ക് മാറ്റി. grains ഉണ്ടായാലും ഇതു miss ചെയ്തുകൂട. ഒരു emergencyക്ക് Tripod ഒട്ടത്തിനു തടസമാകും എന്നു കരുതി ഞാന്‍ അതും കൂടെ കൊണ്ടുവന്നില്ല.


വട്ടിളകി കാട്ടുപോത്ത് charge ചെയ്താല്‍ barricade ചാടിക്കടന്ന് തിരിച്ച് ഓടാന്‍ തൈയ്യാറായിട്ടാണു ഞാന്‍ നിന്നിരുന്നത്. എങ്കിലും എന്നെ ശ്രദ്ദിക്കാതെ ശാന്തനായി മേച്ചില്‍ തുടര്‍ന്നു. അപ്പോള്‍ കാട്ടിന്റെ വലതു ഭാഗത്തു നിന്നും ഏകദേശം 230 m ദൂരത്തുനിന്നും ഒരു ആന വളരെ ദേഷ്യത്തില്‍ തന്നെ കാട്ടുപോത്തിന്റെ അരുകിലേക്ക് ഓടി വന്നു. ഇവര്‍ പണ്ടേ അല്പം അലൌഹ്യത്തില്‍ ആയിരുന്നിരിക്കണം. Mr. കാട്ടുപോത്തന്‍ Mr. കൊമ്പനെ നോക്കി കാലുകൊണ്ട് പൊടി പറത്തി. (ഇവന്മാര്‍ Tom & Jerry cartoons ശെരിക്കും കണ്ടിട്ടുണ്ടാവണം.) കോമ്പന്‍ കൂട്ടാക്കിയില്ല. അവന്‍ പോത്തിന്റെ നേരെ നിങ്ങി. അപ്പോള്‍ പോത്തനു ഹാലിളകി, അദ്ദേഹം പരിവാരങ്ങളുമൊത്തു് ആനയുടെ നേര്‍ക്ക് ഓടി തുടങ്ങി. കാട്ടുപോത്തിന്റെ മൂനിരിട്ടി വലുപ്പമുള്ള ആന ഇതുകണ്ട് കാലിന്റിടയില്‍ വാലും ചുരുട്ടി കാട്ടിലേക്ക് തിരിഞ്ഞോടി. ഞാന്‍ ഇതുകണ്ടു ഞെട്ടിപ്പോയി. കാട്ടുപോത്തുകള്‍ എല്ലാം കാട്ടിലേക്ക് ആനയെ പിന്തുടര്‍ന്നു. പോടിയും ശബ്ദവും കൊണ്ട് ഒന്നു കാണാന്‍ കഴിഞ്ഞില്ല.

10 സെകന്റ് കഴിഞ്ഞു. കാട്ടിലേക്ക് ഓടിയിയ കാട്ട് പോത്തുകള്‍ ഇടിവെട്ടിന്റെ  അകമ്പടിയോടെ കട്ടില്‍ നിന്നും തിരിച്ചു ഓടുന്നു. ഇവര്‍ ഇങ്ങനെ തിരിഞ്ഞോടണമെങ്കില്‍ കാട്ടിനുള്ളില്‍ ആന ഒന്നല്ല. ഒരു വന്‍ ആന കൂട്ടം തന്നെയുണ്ടാവും. ഞാന്‍ അല്പ നേരം അമ്പരന്നു നിന്നു. ഓടാന്‍ സമയമായി. ഇവന്മാരെല്ലാം എന്റെ നേര്‍ക്കെങ്ങാനം ഓടിയാല്‍...ൽ?...

Excitement എനിക്ക് താങ്ങാനാവുന്നതിന്റെയും അപ്പുറമായി എന്നു് എനിക്കും തോന്നി തുടങ്ങി. പുറകില്‍ നിന്നും കൂട്ടുകാര്‍ എന്നെ തിരികെ വിളിക്കുന്നുമുണ്ട്. ഞാന്‍ തിരിഞ്ഞോടി. barricade ചാടി കടന്നു. പടങ്ങള്‍ ഒന്നും നല്ലതുപോലെ എടുക്കാന്‍ കഴിഞ്ഞില്ല എന്ന ദുഖം ആദ്യമൊക്കെ തോന്നിയിരുന്നെങ്കിലും  പിന്നെ അത് കാര്യമാക്കിയില്ല. കണ്ട കാഴ്ചകളും അതിന്റെ politicsഉം എത്ര ശ്രമിച്ചാലും ഒരിക്കലും പകര്‍ത്തableഉം അല്ലായിരുന്നു.

എന്തായാലും ഇവിടെ ഞാന്‍ ഇനിയും വരും, ഈ savaanah scene പകര്‍ത്താനായി. ഇവര്‍ എല്ലാം ഇനി എത്ര കാലം ഇവിടെ  സ്വാതന്ത്ര്യത്തോടെ ഇവിടെ ജിവിക്കും എന്നെനിക്ക് അറിയില്ല. എന്റെ മക്കള്‍ക്ക് ഈ കാഴ്ച കാണാന്‍ കഴിയുമോ? സംശയമാണു. വലിയ സംശയം.

മൂന്നാറും "പോത്ത്" ആറും (part 1)

"ആറു് പോത്തുകള്‍. ആറാം പോത്തു കാമറക്കു പിന്നില്‍"

ഞങ്ങള്‍ മൂന്നാറില്‍ പോയത് പതിറ്റാണ്ടുകളുടെ ബന്ദമുള്ള ആറ് സുഹൃത്തുക്കളുമായിട്ടാണു. വര്‍ഷത്തില്‍ ഒരിക്കല്‍ ഞങ്ങള്‍ എവിടെയെങ്കിലും വെച്ച് ഇങ്ങനെ കൂടാറുണ്ട്. ഇത്തവണ അതു മൂന്നാറില്‍ വെച്ചായിരുന്നു.

ഞങ്ങളുടെ എല്ലാം അടുത്ത സ്നേഹിതരായ മുംബൈക്കരായ രണ്ടു "konkan brothers". പിന്നെ ഒരിക്കലും കൂടാന്‍ പാടില്ലാത്ത മൂനു പേരും. contractor, client & consultant. എന്തു ചെയ്യാം ആത്മാര്‍ത്ഥ സുഹൃത്തുക്കളായിപ്പോയില്ലെ. ഞങ്ങളെല്ലാരും ഒരുമിച്ച് ഒന്നു രണ്ടു on-going projectല്‍ ഏര്‍പ്പെട്ടിരിക്കുബോഴാണു് നാലു ദിവസത്തെ ഒരു ഒളിച്ചോട്ടം. ഈ നാലു ദിവസം മൂനുപേരും ജോലിക്കാര്യം സംസാരിച്ചാല്‍ ഇടി ഉറപ്പായിട്ടും കിട്ടും എന്നു ശപതം ചെയ്തിട്ടാണു ഞങ്ങള്‍ planeല്‍ കയറിയതു തന്നെ. വീട്ടില്‍ കാരണം പറയാന്‍ പത്തനംത്തിട്ടയില്‍ ഒരു clientനെ കാണാനും ഒരു legitimate കാരണം കണ്ടുവെച്ചിരുന്നു. ഭാഗ്യം!

നാലു ദിവസത്തിന്റെ ഒളിച്ചോട്ടം. അതാണു ഈ ചിത്രങ്ങള്‍. ഞങ്ങളുടെ കൂട്ടത്തില്‍ "സലിം അലി" എന്നാണു ഈ പണ്ടാരങ്ങള്‍ എന്നെ സ്നേഹാദരവോടെ വിളിക്കുന്നത്. "സലിം അലി" എന്ന ആ വലിയ മനുഷ്യന്റെ പേരു് എനിക്ക് ഒട്ടും ചേരില്ല. അദ്ദേഹത്തിന്റെ പാത തുടരാനുള്ള വിവരവും അര്‍പ്പണ മനോഭാവവും ഒന്നും എനിക്കില്ല. അദ്ദേഹം പക്ഷിശാസ്ത്രത്തില്‍ പലര്‍ക്കും സാക്ഷാല്‍ ഗുരുദേവന്‍ തന്നെയാണു.
"എന്റെ സുഹൃത്തുകളുമായി കാട്ടില്‍ പോയാല്‍ ഒരു കിളി പോയിട്ട് ഈച്ച പോലും അടുക്കില്ല."

ദേവന്‍ പറഞ്ഞ rajamala, chinnar, maravoor, എല്ലാം പോയി കണ്ടു. പക്ഷെ പക്ഷികളെയൊന്നും കണ്ടില്ല. എന്റെ സുഹൃത്തുകളുമായി കാട്ടില്‍ പോയാല്‍ ഒരു കിളി പോയിട്ട് ഈച്ച പോലും അടുക്കില്ല. അത്രമാത്രം spiritഉ അത് ഉള്ളില്‍ കിടന്നുണ്ടാക്കുന്ന കോലാഹലങ്ങളും കേട്ടാല്‍ കാട്ടാന പോലും തിരിച്ചോടും. പക്ഷെ ഞാന്‍ അതെല്ലാം ക്ഷമിക്കും. അവര്‍ എന്റെ പ്രീയപ്പെട്ട കുഞ്ഞ് സഹോദരങ്ങളാണു.

Friday, April 27, 2007

ആനകളും ആനപ്രേമികളും

തൃശൂര്‍ പൂരത്തില്‍ ആന വിരണ്ടു.

പഞ്ചവാദ്യത്തിന്റെ മൂര്‍ധന്യാവസ്തയില്‍ ആനക്ക് ഹാലിളകി. അവന്‍ വിരണ്ടോടി തുടങ്ങി. കാട്ടില്‍ സ്വതന്ത്രമായി ജിവിക്കേണ്ട ജീവിയേ പിടിച്ച്, വിരട്ടി, മെരുക്കി,
ശബ്ദ കോലഹലങ്ങള്‍ക്കിടയില്‍ നിര്‍ത്തിയാല്‍ ഇതും ഇതിനപ്പുറവും സംഭവിക്കും.

ഈ പാവം ജീവികളെ ഇങ്ങനെ ഉപദ്രവിക്കുന്നതില്‍ കിട്ടുന്ന സുഖം "പ്രബുദ്ധരായ" മലയാളികള്‍ക്ക് നിര്‍ത്താറായില്ലെ.

കേരളത്തില്‍ ആനപ്രേമികള്‍ മാത്രമേയുള്ള് ആനയെ സംരക്ഷിക്കാന്‍ ജനമില്ലേ? ഉണ്ടായിരുന്നു എങ്കില്‍ എന്നെ ഈ ക്രൂരതകള്‍ നിന്നേനെ.

Wednesday, December 27, 2006

എന്റെ മാത്രം ഒരു കൊച്ചു തോട്ടം

Wadi_ 27-Dec-2006 4-52-50

മരുഭൂമിയിലെ മലയാളിക്ക് പച്ച നിറം എന്തോ ഒരു ലഹരി കണക്കാണു. പച്ചപ്പ് കാണാന്‍ അവന്‍ എത്ര ദൂരം വേണമെങ്കിലും പോകും.

അറബി ഭാഷയില്‍ "വാദി" എന്നാല്‍ താഴ്വാരം എന്നാണു്. ഇമറാത്തില്‍ അനേകം താഴ്വാരങ്ങളുണ്ട്. ഈ താഴ്വാരങ്ങളിലായിരുന്നു പണ്ട് ഇമറാത്തിലുണ്ടായിരുന്ന അറബി കര്ഷകര്‍ തോട്ടങ്ങളുണ്ടാക്കി കൃഷി നടത്തിയിരുന്നത്. ഇന്നു് വിനോദ സഞ്ജാരികള്‍ ചവിട്ടി

മെതിക്കാത്ത തോട്ടങ്ങള്‍ കുറവാണു. അങ്ങനെയുള്ള ഒന്നാണു എനിക്ക് പ്രിയപെട്ട ഈ തോട്ടം. അതുകൊണ്ടു തന്നെ ഞാന്‍ ഈ സ്ഥലത്തിന്റെ

പേരും സ്ഥാനവും വെളിപെടുത്തില്ല. ഇവിടെ 1989ല്‍ ആണു ആദ്യമായി ഞാന്‍ എത്തുന്നത്. അന്ന് ഇതുവഴി ഷാര്‍ജ്ജക്കു പോകുന്ന ഒരു ഒറ്റവരി

റോട് ഉണ്ടായിരുന്നു. ആ റോട് ഇന്നവിടേ ഇല്ല. പഴയ റോടിന്റെ അവശിഷ്ടങ്ങള്‍ അങ്ങിങ്ങായി ഇപ്പോഴും അവിടെ കാണാം.

എന്റെ സുഹൃത്തായിരുന്ന റാഷിദ് അല്‍ ബന്ന, അബു ഹനീഫ എന്ന അവിടത്തെ ഒരു വൃദ്ധനായ കര്ഷകനെ അന്ന് പരിചയപെടുത്തിയിരുന്നു.

അദ്ദേഹത്തിന്റെ തോട്ടത്തില്‍ ഒരു ദിവസം മുഴുവനും ഞങ്ങള്‍ ചിലവിട്ടു. കാലങ്ങള്‍ കടന്നു പോയി. പുതിയ റോടുകള്‍ വന്നതിനാല്‍ റാഷിദിനു പോലും ആ സ്ഥലത്തു പോകുന്ന വഴി അറിയില്ല. ഒരുപാടു നളത്തെ പരിശ്രമത്തിനു ശേഷം google earthഉം GPSഉം ഉപയോഗിച്ച് ഇന്ന് ഞാന്‍ ആ താഴ്വാരം കണ്ടുപിടിച്ചു. പ്രധാന പാതയില്‍ നിന്നും 30 km മലയോര പ്രദേശതിലൂടെ കടന്നു പോയതിനു ശേഷം ആ ഗ്രാമത്തില്‍ ഞാന്‍ എത്തിപറ്റി. വഴി പറഞ്ഞു തരാന്‍ ഉത്സാഹം കാണിക്കുന്ന സ്നേഹമുള്ള് ഗ്രാമവാസികളുള്ള പ്രശാന്ത സുന്ദരമായ ഗ്രാമം.

അബു ഹനീഫയുടെ തോട്ടം അന്വേഷിച്ചപ്പോള്‍ ആര്‍ക്കും അറിയില്ല. പിന്നെ ഒരു വൃദ്ധനെ കണ്ടപ്പോള്‍ അദ്ദേഹം അബു ഹനീഫ വര്ഷങ്ങള്‍ക്ക്

മുമ്പ് മരിച്ച വിവരം പറഞ്ഞു. അദ്ദേഹത്തിന്റെ മക്കളില്‍ ഒരാളായ ഹംദാനിനെ ഞാന്‍ അവിടെ വെച്ച് കണ്ടുമുട്ടി. ഞാന്‍ പണ്ട് വന്നതും,

അദ്ദേഹത്തിന്റെ വപ്പയെ പരിചയപെട്ട കാര്യവും അറിഞ്ഞ് അദ്ദേഹം വളരെ സന്തോഷിച്ചു. എന്നെ ആ തോട്ടത്തിലേക്ക് കൊണ്ടു പോയി. എന്റെ

പജ്ജിമോളെ വിഷമിപ്പിക്കാതെ വളരെ ശ്രദ്ധിച്ചു ഞാന്‍ തോട്ടത്തില്‍ എത്തിലേക്ക് വണ്ടി വിട്ടു. ഞാന്‍ പണ്ടു കണ്ട അതേ തോട്ടം. പഴയ റോടിന്റെ ഇരുവശത്തും പുതിയ തോട്ടങ്ങള്‍. പഴയ റോട് മഴയും മലയും കൊണ്ടുപോയിരിക്കുന്നു.

തോട്ടത്തില്‍ വാഴയും, മാവും, മാതളവും, നരഗവും എലാമുണ്ട്.

ഭൂഗര്‍ഭ ജലാശങ്ങളില്‍ നിന്നും വെള്ളം pump ചെതു tankല്‍ ശേഖരിച്ചാണു കൃഷി നടത്തുന്നത്.

ഇതുപോലെ അനേകം ഗ്രാമങ്ങളും തോട്ടങ്ങളും ഈ രാജ്യത്തുണ്ട്. tour companyകള്‍ ചില ഇടങ്ങള്‍ ഒക്കെ കൊണ്ടുപോയി കാണിക്കാറുണ്ട്.

പക്ഷെ ഇത്രയും സൌന്ദര്യം അവിടെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഇമറത്തില്‍ അപൂര്‍വം ചിലര്‍ കണ്ടിട്ടുള്ള ഒരു ഭുപ്രദേശം തന്നെയാണു ഇത്.

Wadi_ 27-Dec-2006 4-51-13

Wadi_ 27-Dec-2006 4-54-4

എല്ലാ ചിത്രങ്ങളും ഇവിടെ