Monday, August 28, 2006

ചിറകുകള്‍: പാര്‍വതിയുടെ കടും വാശി

ചിറകുകള്‍: പാര്‍വതിയുടെ കടും വാശി എന്ന ലേഖനം വായിച്ചു. എനിക്ക് ഒരു ചെറിയ അഭിപ്രായമുണ്ട്.

Legalize Prostitution.

ഞെട്ടി?
ഞെട്ടണ്ട.
നല്ലതേ വരു.

എല്ലാത്തിനും പരിഹാരങ്ങളുണ്ട്. പക്ഷേ പരിഹാരങ്ങള്‍ തേടുന്നതിനും മുമ്പ് നമ്മള്‍ പൊയ്‌മുഖങ്ങള്‍ അഴിച്ചുമാറ്റി പ്രശ്നങ്ങള്‍ ഉണ്ടെന്നു മനസിലാക്കണം. ഉറങ്ങുന്നവനെ ഉണര്ത്താം, ഉറക്കം നടിക്കുന്നവനെ എന്തുചെയ്യും. കാലുമടക്കി അടിച്ചോ ചവിട്ടിയോ താഴെയിടണം.

പുരുഷനും സ്ത്രീയും പ്രപഞ്ചത്തില്‍ ഉള്ള കാലം വരെ ലൈംഗിക തൊഴില്‍ നിര്ത്താന് ഉടയതമ്പുരാന്‍ വിചാരിചാലും കഴിയില്ല, പക്ഷേ മനുഷ്യന്‍ മനസുവെച്ചാല്‍ അത് നിയന്ത്രിക്കാന്‍ കഴിയും. നിയന്ത്രിക്കണമെങ്കില്‍ ലൈംഗിക തൊഴില്‍ ചെയുന്ന സ്ത്രീകളെ സംരക്ഷിക്കുന്ന നിയമങ്ങള്‍ വരണം.
ലൈംഗിക തൊഴിലാളികളെ നിയമപരിധിക്കുളില്‍ കൊണ്ടുവരുമ്പോള്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ പലതാണു്.

1) സര്‍ക്കാരിനു് ലൈംഗിക തൊഴിലിന്മേല്‍ ഒരു നിയന്ത്രണം ഉണ്ടാകും.
2) ഈ തൊഴിലില്‍ വരുന്നവര്‍ക്‍ minimum പ്രായ പരിധിയും വേതനവും നിശ്ചയിക്കപ്പെടും. ലൈംഗിക അടിമത്വം അവസാനിപ്പിക്കാം.
3) ലൈംഗിക സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാറിനു കരം ഈടാക്കാം.
4) തൊഴിലാളികളുടെ സംരക്ഷണം സര്‍ക്കാറിന്റേതാകും, ഗുണ്ടകളുടേതാവില്ല.
5) ഗുണ്ടകളും "മാമമാരും" തൊഴില്‍ രഹിതാരാകും. അനുബന്ധപ്പെട്ട മയക്കുമരുന്നു് കച്ചവടം, ചൂതാട്ടം, വണ്ടിമോഷണം ഒക്കെ ബാധിക്കപ്പെടും.
6) HIV/AIDS ഉം മറ്റു ലൈംഗിക രോഗങ്ങളെയും കൂടുതല്‍ നിയന്ത്രിക്കാം.

ഞാനീ പറഞ്ഞതൊന്നും എന്റെ തലയില്‍ ഉത്ഭവിച്ച കാര്യങ്ങളല്ല.

1988 നെതര്‍‌ലാന്റില്‍ വേശ്യാവൃത്തി നിയമം കോണ്ടുവന്നു, അംസ്റ്റര്‍ഡാമിലും, ദെന്‍ ഹാഗിലും‍, റോട്ടര്‍ഡാമിലും വ്യഭിചാര സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. അതിനോടൊപ്പം 2000ല്‍ മയക്കുമരുന്നുകളില്‍ ഏറ്റവും വീര്യം കുറഞ്ഞ കഞ്ചാവ് (Cannabis sativa, Cannabis indica) അനുവദനീയമാക്കി. വെറും രണ്ടു വര്ഷത്തിനുള്ളില്‍ മാരകമായ Heroine, Crack, Coccaine മുതലായ മയക്കുമരുന്നിന്റെ വില്പനയില്‍ സാരമായി കുറവു രേഖപെട്ടു. വര്ഷം 500ല്‍ പരം ബലാത്സംഗങ്ങള്‍ നടന്നിരുന്ന സിറ്റിയില്‍ അതു 50നു താഴെയായി. ശേഷം ജര്മനിയും ഈ മാര്‍ഗ്ഗം സ്വീകരിച്ച് നിയമങ്ങള്‍ മാറ്റി. മേല്‍ പറഞ്ഞ രണ്ടു രാജ്യങ്ങളും ജനാധിപത്യ വ്യവസ്ഥിതിയുടെ നല്ല ഉദാഹരണങ്ങളാണു്.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.liberator.net/articles/prostitution.html സന്ദര്‍ശിക്കൂ.

ജനങ്ങളെ സന്മാര്‍ഗ്ഗത്തില്‍ നയിക്കേണ്ട ജോലി സര്‍ക്കാറിന്റെതല്ല. അത് കടുംബങ്ങളും, മതങ്ങളും നിര്‍‌വഹിച്ചുകൊള്ളും. ജനങ്ങളുടെ സ്വകാര്യ ജിവിതത്തില്‍ ഏത്തിനോക്കേണ്ട ആവശ്യവും സര്‍ക്കാറിനില്ല. പൊള്ളയായ കുറെ ആചാരങ്ങളും, കള്ള സന്മാരഗ്ഗികളും നിറഞ്ഞ നമ്മുടെ സമൂഹത്തില്‍ ചട്ടങ്ങള്‍ മാറ്റുവാന്‍ സമയമായി.
പഴയകാല ചട്ടങ്ങളകും ആചാരങ്ങള്‍ക്കുമൊന്നും വിലകല്പിക്കാത്ത സമൂഹമാണു് നമ്മുടേത്. സത്യാവസ്ഥകള്‍ മനസ്സിലാക്കി സമൂഹം മുന്നോട്ടു പോകണം. പുറകിലേക്കു നോക്കി തിരിഞ്ഞു് നടന്നാല്‍ മലര്‍ന്നുവീഴും.

Sunday, August 27, 2006

Obsolescence

കമ്പ്യൂട്ടര്‍ യുഗത്തിന്റെ ഒരു പേടിസ്വപ്നമാണു്: Obsolescence.

അത് വളരെ പെട്ടന്നു വരുകയും ചെയ്യും - ചില ഘട്ടങ്ങളില്‍ വെറും ആറു മാസം കൂടുമ്പൊള്‍.

വീട്ടില്‍ പഴയ സാധനങ്ങള്‍ കളയുന്ന കുട്ടത്തില്‍ കിട്ടിയ് കുറേ സാധനങ്ങളുടെ ലിസ്റ്റാണു്.

1) Sony Mavica FD 7 (1997) 640 X 480 ചിത്രങ്ങള്‍ എടുക്കുന്ന Floppy Drive ഉള്ള ക്യാ‍മറ.

2) IOMEGA 1 GB Backup Drive, SCSII കാര്‍ഡ്. IOMEGA Disks

3) നാലു് പെട്ടി നിറയെ 3.5 Floppy Disks

4) (പന്തുള്ള) മൌസുകള്‍ - നാല്‍

5) 1 ഡസന്‍ Kodak Film Rolls (EXP 2008)

6) ഒരു സ്കാനര്‍

7) പല തരം മെമ്മറി ചിപ്പുകള്‍ (64 mb, 256mb laptop memory etc)

8) ഒരു Canon EOS600 ക്യാമറ ബോഡി(Film type) (അതിന് ചെറിയ എന്തോ പ്രശ്നമുണ്ട്)

മേല്‍ പറഞ്ഞ സാധനങ്ങള്‍ എല്ലാം പ്രവര്ത്തിക്കുന്ന സ്ഥിതിയിലാണ്. ആരും ഈ സാധനങ്ങള്‍ ഉപയോഗിക്കാറില്ല. എന്തു ചെയ്യും? കളയാനും മനസുവരുന്നില്ല.

Thursday, August 24, 2006

റ്റാറ്റാ സഫാരി

 

റ്റാറ്റാ സഫാരി, ഡീസല്‍ എഞ്ജിന്‍. അജ്മാന്‍ റെജിസ്റ്റ്രേഷന്‍. ഈ ചിത്രം ഞാന്‍ സെപ്തമ്പര്‍ 2005ല്‍ എടുത്തതാണു്.

ഇതു വങ്ങാനായി ദുബൈയിലെ റ്റാറ്റാ അജെന്സിയില്‍ അന്വേഷിച്ചപ്പോള്‍ അവര്‍ സഫാരി ഇപ്പോള്‍ വില്‍‌കുന്നില്ല എന്നു പറഞ്ഞു. Posted by Picasa

Wednesday, August 16, 2006

കൊടി പറത്തുന്നത് എന്തിനു

എന്റെ ദേശത്തിന്റെ പതാക ഞാന്‍ വണ്ടിയില്‍ കെട്ടി സിറ്റിയിലെ 5 സ്റ്റാര്‍ കോഫീ ഷോപ്പിന്റെ മുന്നില്‍ പാര്‍ക്‍ ചെയ്തില്ല.

കഷ്ടപെടുന്ന ഭാരതീയര്‍ ജോലി ചെയുന്ന ഈ നാട്ടില്‍ സ്വതന്ത്യത്തിന് പ്രത്യേക അര്ഥങ്ങളുണ്ട്.

ചൂടുള്ള പൊടി കാറ്റു വീശുന്ന construction site ലൂടെ ഞാന്‍ വണ്ടിയോടിച്ചു പോകുമ്പോള്‍, പലരും പണി നിര്ത്തി എന്റെ വണ്ടിയിലെ കോടി ശ്രദ്ധിച്ചു. അവരുടെ കരങ്ങള്‍ മുറുക്കി ഉയര്ത്തി എന്നെ സലാം കാട്ടി. "ജെയ് ഹിന്ദ്" എന്നു ആരും കേള്‍കാതെ മനസില്‍ ഉറക്കെ വിളിക്കുന്നതു ഞാന്‍ കേട്ടു.

അത് സംസ്കാരവും ജനാതിപത്യ വ്യവസ്ഥിദിയും ഉള്ള രാജ്യത്ത് ജീവിക്കുന്നവര്‍ക്ക് മനസിലാവില്ല.

മറന്നുപോയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ ഒരു ദിനം.
മണ്‍ മറഞ്ഞ രക്തത്തുള്ളികളെ ഓര്‍ക്കാന്‍ ഒരു ദിനം.
പെരില്ലാത്ത് സേനാനികള്‍ക്‍ ഒരു ദിനം.
കൂറ്റന്‍ അമ്പര ചുമ്പികള്‍ നിര്മിക്കുന്നവര്‍ക്‍ ഒരു ദിനം.

സ്വാതന്ത്ര്യ സമരകാലത്ത് നമ്മുടെ പതാക(കള്‍) പറത്തിയ അതേ കരണങ്ങള്‍ക്‍ തന്നെ ഞാന്‍ ഇവിടെയും പതാക പറത്തുന്നത്. സാഹോദര്യത്തിനു്.

കൊടി പറത്തിയതുകൊണ്ട് ഗുണമുണ്ട്. ഒരുപാടു ഗുണമുണ്ട്

Tuesday, August 15, 2006

അറബിനാട്ടില്‍ എന്റെ ദേശത്തിന്റെ പതാക




എല്ല വര്‍ഷത്തെപോലെയും ഈ വര്‍ഷവും വണ്ടിയില്‍ കെട്ടാന്‍ ദേശീയ പതാക ഓര്‍ഡര്‍ ചെയ്തു. ഇവിടെ കടകളില്‍ കിട്ടാത്ത ഒരു സാ‍ധനമാണല്ലോ അത്. കൊടി വേണമെന്ന് ഞാന്‍ പാകിസ്ഥാനിയായ കൊടി നിര്‍മ്മാണക്കാരനോടു നേരത്തെതന്നെ പറഞ്ഞിരുന്നു. വളരെ കാലത്തെ പരിചയമുള്ള, എന്റെ വാപ്പയുടെ പ്രായമുള്ള ഒരു വ്യക്തിയാണ് പുള്ളി.ഒരുപാടു ജോലിതിരക്കുള്ള സമയമായിരിന്നിട്ടും നല്ലവനായ ആ മനുഷ്യന്‍ പറഞ്ഞ സമയം തെറ്റിക്കാതെ August 14, രാത്രി 11 നു തന്നെ അഞ്ച് കൊടികളും എനിക്കായി തയ്യാറാക്കി വച്ചിരുന്നു. കാശു വാങ്ങുമ്പോള്‍ അദ്ദേഹം എന്നോടു ചോദിച്ചു. "എന്തിനാണു താങ്കള്‍ എല്ലാ വര്‍ഷവും 5 കൊടി വീതം ഓര്‍ഡര്‍ ചെയുന്നത്?”
ഞാന്‍ പറഞ്ഞു. "എന്റെ കൊടി കണ്ടിട്ടാരെങ്കിലും കൊടി ചോദിച്ചാലോ?"
അദ്ദേഹം ഒരു നേര്‍ത്ത പുഞ്ചിരിയോടെ: "എന്നിട്ട് ആര്‍ക്കെങ്കിലും ഇതു കൊടുത്തോ?"
ഞാന്‍: "ഇല്ല ഇന്നുവരെ ആരും എന്നോട് ഈ കൊടി അവശ്യപ്പെടുകയോ എവിടെ കിട്ടുമെന്നോ ചോദിച്ചിട്ടില്ല."
അദ്ദേഹം: "നമ്മുടെ ജനം ഇനിയും എത്രയോ ദൂരെ പോകാന്‍ കിടക്കുന്നു."

ഞാന്‍ തിരിച്ചു വീട്ടിലേക്ക് വണ്ടിയോടിച്ചു പോയി. സിഗ്നലില്‍ നിര്‍ത്തിയപ്പോള്‍ റേഡിയോയില്‍ "വന്ദേമാതരം". സമയം അര്‍ത്ഥ രാത്രി. അര്‍ത്ഥരാത്രിയില്‍ എനിക്ക് കിട്ടിയ എന്റെ പ്രിയപ്പെട്ട കൊടികള്‍ വലത്തെ സീറ്റില്‍ പ്ലാ‍സ്റ്റിക്‍ ബാഗില്‍ കിടന്നു.
****
August 15 2006
രാവിലെ വണ്ടിയില്‍ കോടികള്‍ കെട്ടി വണ്ടി പുറത്തിറക്കി.
ഒരുപാടു ഭാരതീയര്‍ അതു കണ്ടു അഭിമാനതോടെ കൈ ഉയര്ത്തി "സലാം" കാട്ടി. കൂട്ടത്തില്‍ ഒരു സ്വദേശിയും എന്നെ കണ്ടു വണ്ടിയിലെ കണ്ണാടി താഴ്ത്തി. "മബ്രൂക്‍" (Congratulation) എന്ന പറഞ്ഞു.

പക്ഷേ ഞാന്‍ ഒറ്റക്കായിരുന്നു.
5 ലക്ഷം ഇന്ത്യകാര്‍ വസിക്കുന്ന ഈ ദേശീയ പതാക പറത്തുന്ന മറ്റ് ഇന്ത്യകാരെ ഞാന്‍ കണ്ടില്ല. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി ഞാന്‍ August 15നു വണ്ടിയില്‍ പതാക കെട്ടി പറത്താറുണ്ട്. ഇന്നുവരെ ആരും മോശമായി ഒന്നും പറഞ്ഞിട്ടില്ല. എന്തിനു പറയണം? കൂട്ടമായ ആ അപകര്‍ഷതാ ബോധം വീണ്ടും നമ്മെ വേട്ടയാടുന്നുവോ?

World Cup 2006 നടക്കുമ്പോള്‍, വാഹനങ്ങളില്‍ പല രാഷ്ട്രങ്ങളുടേയും കൊടിപറക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. ഇറാക്കിക്കും, ലെബ്നാനിക്കും, അമേരിക്കനും, പാക്കിസ്ഥാനിക്കും ഒക്കെ പറത്താമെങ്കില്‍ പിന്നെ എനിക്കെന്താ പറത്തിയാല്‍? ഞാന്‍ എന്താ രണ്ടാം ക്കെട്ടിലുള്ളവനാണോ?

അടുത്ത വര്‍ഷമെങ്കിലും എന്റെയൊപ്പം കൊടിപറത്താന്‍ ആരെങ്കിലും ഉണ്ടാവുമോ?

Sunday, August 06, 2006

ചിന്ത.കോം പ്രശ്നം solved

ചിന്ത.കോം ചേട്ടന്മാര്‍ നല്ലവരാണ്‍. അവരുടെ പ്രശ്നം, പ്രൈവസി നിയമങ്ങളും ഇന്റെര്നെറ്റ് പെരുമാറ്റചട്ടങ്ങളും നിഷ്കര്‍ശിക്കാത്തൊരു ദേശത്താണ് ഇവര്‍ വസിക്കുനു എന്നതാണ്. സാരമില്ല ആരും ചൂടകണ്ടു ശെരിയാകാമെന്നതേയുള്ളു.

1) നട്ടുകാരുടെ XML/RSS ഫീടുകള്‍ വലിച്ചുവാരി എടുത്തു് ഇടരുത്, അവര്‍ തന്നെ അതു ഒരു form വഴി ചേര്‍ക്കട്ടെ.

2) പരസ്യങ്ങള്‍ ഇഷ്ടാനുസരണം പ്രദര്‍ശിപ്പിച്ചു കാശുണ്ടാകുമെന്നും. അതില്‍ ആര്‍ക്കും യാതൊരു അവകാശവും ഇല്ലന്നും വ്യക്തമായി Disclaimer-ല്‍ അറിയിക്കണം.

പ്രശ്നം തിര്ന്നു.

xml feed syndication ന്റെ ഉദ്ദേശം കണ്ടവര്‍ക്ക് എടുത്തുവെച്ചു പണിയാം എന്ന അര്ഥമല്ല. അങ്ങനെയാണെങ്കില്‍ CNN ന്റെ ഫീഡ് BBC അവരുടെ സൈറ്റിലിട്ടാപോരെ, വെറുതെ ഈ പത്രപ്രവര്തകര്‍ക്ക് കാശു ചെലവാക്കണമോ. അതെന്താ അവരങ്ങനെ ചെയ്യാത്തത്?

Tuesday, August 01, 2006

എന്നെ ചുറ്റിച്ച "ഇന്ത്യന്‍"


Indian Roller (Coracias benghalensis)

ഇവന്‍ എന്നെ വര്ഷങ്ങളായി ചുറ്റിച്ച സാധനമാണ്‍. built-in mad-photographer-sensor ഉള്ള പക്ഷിയാണ്. Tele lenseഉമായി എന്നെ എവിടെ കണ്ടാലും ഇവന്‍ പ്റന്നുകളയും. ഒടുവില്‍ ഫുജൈറയിലെ ഒരു lamp postന്റെ കീഴില്‍ ഇവനുവേണ്ടി രണ്ടുമണിക്കൂര്‍ കാത്തുനിന്നു. എന്നിട്ടും ചിത്രം ഒട്ടും ശെരിയായില്ല. ഇവന്‍ പറക്കുമ്പോള്‍ ചിറകിന്റെ ഉള്‍ഭാഗം വെട്ടിതിളങ്ങുന്ന നില്ല നിറമാണ്‍. മറ്റോരു Coraciformes നും ഇത്രയും സൌന്ദര്യമില്ലന്നാണ്‍ എന്റെ അഭിപ്രായം. 100 മീറ്ററില്‍ കൂടുതല്‍ ദൂരത്തായതുകാരണം തീരെ വ്യക്തതയില്ല.

പടം കൊള്ളില്ലെങ്കിലും ഒരു സമാധാനത്തിനു മാത്രമാണു ഇതിവിടെ ഇട്ടത്.

ഇന്നാ പിടിച്ചോ ഒരു മലയാളം ASCII Hack ഉല്പന്നം.

ഒരല്പം കണ്ണുതെറ്റിയാല്‍ ഉടന്‍ ആരെങ്കിലും ഒളിച്ചിരുന്ന് എന്തെങ്കിലും ഒരെണ്ണം മലയാളം ASCII Hackല്‍ ‍ ഉണ്ടാക്കി വിട്ടുകളയും. (ഇനി അത് ഏതു പൊക്കത്തിലെ ചേട്ടനാണെങ്കിലും അത് ഞാന്‍ വിളിച്ച് പറയും. എന്നെ പള്ള് പറയണ കൊച്ചാട്ടമ്മാരുടെ ശ്രദ്ധയ്ക്ക്, "നീ പോയി ഇതുപോലെ ഒരണ്ണം ഒണ്ടാക്കടെ" എന്ന് പറയല്ല്, ദാ ഇതുപോലൊരു സാധനം ഞാനും ഉണ്ടാക്കിവെച്ചിട്ടൊണ്ട് കേട്ടല്ലോ? bible.nishad.net)

ഹരികുമാറിന്റെ പരിശ്രമം തീര്‍ച്ഛയായും പ്രശംസനീയമാണ്‍. (ഉദ്ദേശ ശുദ്ധിക്ക് നൂറില്‍ നൂറ്റിപത്ത് "പ്വായിന്റ്" !!) പക്ഷേ ഈ കഥ ഈ രൂപത്തില്‍ അരങ്ങേറാന്‍ ഇനിയും സമയമായിട്ടില്ല. "വെയിറ്റ് !!"

സാങ്കേതിക മേഖലയില്‍ മലയാളം നേരിടുന്ന പ്രശ്നങ്ങള്‍ (ഒന്നും രണ്ടുമൊന്നുമല്ല കേട്ടോ !!) ശരിക്കും പഠിക്കാതെ നാം പക്വത എത്താത്ത ഉപഭോക്തൃത ഉല്പന്നങ്ങള്‍ പ്രസിദ്ധികരിച്ചാല്, വീണ്ടും കാട്ടുപോത്തിനെ നാം പാവം ജനങ്ങളുടെയിടയിലേക്ക് അഴിച്ചുവിടുകയാണ്. പത്രങ്ങള്‍ക്കും സര്‍ക്കാറിനും വിവര സങ്കേതിക വിദ്യ പറഞ്ഞകൊടുക്കുന്ന തലയില്‍ ആള്താമസമില്ലാത്ത "വിദ്വാന്മാര്‍" ആ ജോലി ശരിക്കും എടുത്തുവ്ച്ച് പണിയന്നുണ്ടല്ലോ.


ഒരു ഗ്രന്ഥം മൊബൈല്‍ ഫോണില്‍ വായിക്കുക ഇത്രമാത്രം മലമറിക്കുന്ന സര്‍ക്കസ്സ് ഒന്നുമല്ല. ഈ ഗന്ഥം ജനത്തിനു ഉപയോഗപ്രദം ആകണമെങ്കില്‍ അതു്:

1) searchable and sortable ആയിരിക്കണം.
2) യുണികോഡ് സ്വീകരിക്കുന്ന Database വേണം.
3) യൂണികോട് നല്ലതുപോലെ സപ്പോര്‍‍ട്ട് ചെയുന്ന ബ്രൌസറ് വേണം.

ഒന്നു പരിശ്രമിച്ചാല്‍ JAVA യിലേക്കത് port ചെയാവുന്നതേയുള്ളു. നാട്ടില്‍ സര്‍ക്കാര്‍ തീറ്റി പോറ്റുന്ന കുറെ "വിദ്വാന്മാര്‍" ഇതു ചെയ്യണം. അല്ലെങ്കില്‍ അത് താല്പര്യമുള്ള ഐ.റ്റി. ചേട്ടന്മാര്‍ ചെയ്യണം.പിന്നെ phone കീപ്പാഡ് എന്ററി ഡ്രൈവറും നിര്‍മ്മിക്കണം. ഇത് ചെയ്യാവുന്ന കാര്യം മാത്രമേയുള്ളു. ചെയ്യാനുള്ള കഴിവും വേണം.

bible.nishad.net എന്ന സൈറ്റിലിരിക്കുന്ന Bible Database. 35,000 വരികളുള്ള ഈ ഗ്രന്ഥം, രണ്ടു വര്ഷത്തെ കഠിനദ്ധ്വാനത്തിന്റെ ഫലമാണ്. അത് ഉണ്ടാക്കിവെച്ചിട്ട് 12 വര്ഷം ഞാന്‍ മലയാളം യൂണികോഡിനുവേണ്ടി കാത്തിരുന്നു. ഒടുവില്‍ അതു പ്രാബല്യത്തില്‍ വന്നു. അതുപോലെ മൊബൈല്‍ ഫോണിലും യൂണികോഡ് വരും. തീര്‍ച്ചയായും വരും. കാത്തിരിക്കാം. അതുവരെ ASCII ക്രമീകരണമനുസരിച്ചുള്ള യാതൊരു സാധനവും യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്. തല്കാലത്തേക്ക് രാമായണം ഹരികുമാര്‍ യൂണികോഡിലേക്ക് മാറ്റി ഏതെങ്കിലും database format ല്‍ ആക്കി വെയ്ക്കുന്നത് നന്നായിരിക്കും.

ഇത് നിരുത്സാഹപരമാണെന്നു തോന്നും. ഒരിക്കലുമല്ല. വെറുതെ നല്ല വാക്കുപറഞ്ഞു് ഒരു ഭാഷ സ്നേഹിയെ വഴിതെറ്റിക്കരുതെന്ന ഉദ്ദേശം മാത്രമേ എനിക്കുള്ളു. മലയാള ഭാഷയില്‍ എന്നെകാള്‍ ഒരുപാട് പഠിപ്പുള്ള ആളാണു് അദ്ദേഹം. പക്ഷേ ഈ വിഷയത്തില്‍ ഞാനള്‍പ്പടെയുള്ള developerമാര്‍ കാട്ടിയ അബദ്ധങ്ങള്‍ ആരും വീണ്ടും ആവര്ത്തിക്കരുത് എന്നൊരു എളിയ ആഗ്രഹമുണ്ട്. അതുകൊണ്ടാണിത് എഴുതുന്നത്.

വിജയീ ഭവഃ

മനോരമയ്ക്ക് Spell Checker ഉണ്ടോ?

പതിനാലുവര്‍ഷം മുന്‍പ് ഞാന്‍ പത്രത്തില്‍ ജോലി ചെയുമ്പോള്‍ ആ സ്ഥാപനത്തില്‍ ഒരേ Database സിസ്റ്റത്തില്‍ തന്നെ അറബിക്കും ഇം‌ഗ്ലീഷും വാര്‍ത്ത അന്വേഷിക്കാനും, ശേഖരിക്കാനുമുള്ള സംവിധാനം ഉണ്ടായിരുന്നു.

ഇന്ത്യയിലെ ഏറ്റവും നല്ല പ്രൊഫഷണലാ‍യി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളില്‍ ഒന്നാണു "മനോരമ" പത്രം. ഇവര്‍ എന്തു സംവിധാനമായിരിക്കും Spell checking-നും Searching നും ഉപയോഗിക്കുക?

അങ്ങനെ ഒരു സംവിധാനം അവര്‍ക്കുണ്ടോ? ഇതിനെ കുറിച്ച് ആര്‍ക്കെങ്കിലും വല്ല അറിവും ഉണ്ടെങ്കില്‍ അവ ദയവായി കമന്റുകളായി പോസ്റ്റ് ചെയ്യുകയോ എനിക്ക് ഈ-മെയില്‍ (kaipally(അറ്റ്)ജീമെയില്‍.കോം) അയക്കുകയോ ചെയ്യാമോ? .

സംഘടിത പ്രസ്ഥാനത്തിന്റെ സ്വഭാവ വൈഭവം

ഒരു Wash basinല്‍ ശേഖരിച്ച ജലം അതിന്റെ അടിയിലെ അടപ്പ് തുറന്നു വിട്ടാല്‍ ജലം ഒരു ചുഴിയായി രൂപം കൊള്ളും. ഈ ജലത്തിന്റെ molecules (H2O) നാം പരിശോധിച്ചാല്‍ ജലത്തിന്റെ ഈ സ്വഭാവത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ ആവില്ല. എത്ര ശ്രമിച്ചാലും ഒരു തുള്ളി ജലത്തില്‍ ഈ സ്വഭാവലക്ഷണം നമുക്ക് കാണാനാവില്ല.

നിയന്ത്രണങ്ങള്‍ക്ക് അതീതമാണു സമുഹം. വ്യക്തികളെ നിയന്ത്രിക്കാം. ഈ വ്യക്തി ഉള്‍പെടുന്ന സംഘത്തിനു ഒരു വ്യത്യസ്ത സ്വഭാവം ആയിരിക്കും.

ജുലൈ 4നു് ഒരാള്‍ എന്നെ ഫോണില്‍ വിളിച്ച് പറഞ്ഞു അത്യാവശ്യമായി യൂണികോഡിനെ കുറിച്ചു എന്നെ ഇന്റര്‍‌വ്യൂ ചെയണമെന്ന്. കാരണം അവരുടെ ഓണ്‍ലൈന്‍ മാസിക യൂണികോഡിലേക്കു മാറ്റാന്‍ പോകുന്നു. നല്ല കാര്യം, അങ്ങനെ ഒരെണ്ണം കൂടി യൂണികോഡിലേക്കു മാറട്ടെ. മനസില്‍ എങ്ങോ ഒരല്പം സുഖവും തോന്നി. മലയാളം പഠിക്കാത്ത എന്നെ മലയാള ഭാഷയുമായി ബന്ധപെടുത്തി ഒരു ഇന്റര്‍‌വ്യൂ. എന്റെ കൂട്ടുകാര്‍ ആരും വിശ്വസിക്കില്ല. മനസില്‍ അഹ്ലാദം തോന്നി. എന്നാലും എന്തു ചെയ്യും? എന്റെ ബിസ്സിനസ്സ് സംബന്ധമായിട്ടുള്ള ഒരുപാടു ‌Visuals ഉം Renderings ഉം Specifications ഉം ഒക്കെ ബാക്കി കിടക്കുന്നു തീര്‍ക്കാന്‍. മനസ്സില്ലാ‍മനസ്സോടെ പുള്ളിയോട് ഞാന്‍ തീരെ സമയമില്ല എന്ന കാര്യം അറിയിച്ചു .

അങ്ങനെയിരിക്കേ, ജൂലൈ 24 നു വീണ്ടും ഒരാള്‍ വിളിച്ചു, ഇന്റര്‍‌വ്യൂവിനുള്ള ചോദ്യങ്ങള്‍ എനിക്ക് ഈ-മെയില്‍ ചെയ്തിട്ടുണ്ട് എന്നു പറഞ്ഞു. എത്രയും പെട്ടന്നു തന്നെ അതിന്റെ മറുപടി എഴുതി തിരിച്ചയക്കാനും പറഞ്ഞു.

എന്റെ ചിന്തകള്‍ ഇങ്ങനെ പോയി: “ജൂലൈ 25 മുനിസിപ്പാലിറ്റിയില്‍ വര്‍ക്ക് submission ചെയ്യാനുള്ള ദിവസമായിരുന്നു. രാവിലെ കോണ്ട്രാക്റ്ററുമ്മാരുമായി മീറ്റിങ്ങുമുണ്ട്. അതൊക്കെ അവിടെ നില്‍ക്കട്ടെ. സാരമില്ല. ചോദ്യങ്ങള്‍ക്ക് മറുപടി തയാറാക്കി അയക്കാം. ഒന്നുമില്ലേലും എന്റെ മലയാള ഭാഷയ്ക്കു വേണ്ടിയല്ലേ?”

അങ്ങനെ, പ്രിയയും മകനും ഉറങ്ങിയ ശേഷം കൊച്ചുവെളുപ്പാങ്കാലത്ത് 3:00 AM വരെ ഇരുന്നു എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതി. അതെ, എന്റെ ശൈലിയില്‍ തന്നെ. എന്റെ കൂടെ കൂട്ടിനു അക്ഷരപിശാചുകളും. രാത്രി ഇവരുടെ ശല്യം കൂടുതലാണു കേട്ടോ.

അങ്ങനെ ജൂലൈ 30നു പിന്മൊഴികളില്‍ മാസിക പുതിയ രൂപത്തില്‍ പുറത്തിറങ്ങിയ വിവരം വായിച്ചറിഞ്ഞു. എന്റെ ഇന്റര്‍‌വ്യൂ കണ്ടില്ല. മറ്റൊരാള്‍ വളരെ കാര്യമായി, നന്നായി അതെഴുതിയിരിക്കുന്നു. വിഷയം നല്ലതുപോലെ കൈകാര്യം ചെയ്തിരിക്കുന്നു. ആരെയും കുറ്റപ്പെടുത്താതെയുള്ള ഉഗ്രന്‍ ലേഖനം.

എനിക്ക് അതങ്ങനെ വന്നതില്‍ യാതൊരു പരാതിയുമില്ല. പക്ഷെ,അവര്‍ക്ക് എന്നെ വിളിച്ച് ഒരു വാക്ക് പറയാമായിരുന്നു - എന്റെ ഇന്റര്‍‌വ്യൂ ഉണ്ടാകില്ലെന്ന കാര്യം. ഒന്നുമില്ലെങ്കിലും എന്റെ ഉറക്കം കളഞ്ഞു ഞാനിരുന്നു എഴുതിയിലല്ലേ?

പിന്നെയാണ് Kevin Kelly എഴുതിയ ആ കാര്യം എനിക്കോര്‍മ്മ വന്നത്. “വ്യക്തികള്‍ക്കല്ല, സമൂഹത്തിനാണു പ്രധാന്യം“ .

ഇതിലെ വ്യക്തികള്‍ നല്ലവരാണ്, പക്ഷേ ഒരു സംഘടിത പ്രസ്ഥാനത്തില്‍ വികാരങ്ങള്‍ക്കോ തീരുമാനങ്ങള്‍ക്കോ വ്യക്തികളുടെ സ്വഭാവം ഉണ്ടായി എന്നുവരില്ല. അതിന് അതിന്റേതായ ഒരു ജീവനും ഒരു വ്യക്തിത്വവും സൃഷ്ടിക്കപ്പെടും.

പൊതുയോഗം: RAMAYANAM ON CELL PHONE

പൊതുയോഗം: RAMAYANAM ON CELL PHONE

ഇതു ഞാന്‍ ഇന്നലെയാണു വായിച്ചത്.

വളരെ സന്തോഷമുള്ള കാര്യമാണ്. ഒരുപാടു തപ്പിനോകിയിട്ടും സാധനം എങ്ങും download ചെയ്യാന്‍ കിട്ടിയില്ല.
പക്ഷേ ചോദിക്കാനുള്ളത് ചോദിക്കേണ്ട സമയത്ത് ചോദിക്കണം.

1) ഈ രാമായണം ആരാണ് മലയാളം Digital ഫോര്‍മാറ്റില്‍ തയ്യാറാകിയത്?.
2) ഇതു ഏത് encoding ആണ് ഉപയോഗിക്കുന്നത്. (ASCII, ISCII, UNICODE)?
3) പി.ആര്‍. ഹരികുമാര്‍ രാമായാണം മൊബൈല്‍ ഫോണില്‍ ഉപയോഗിക്കാനായി convert ചെയ്തു എന്നുമാത്രമെ വായിച്ചു മനസിലാക്കാന്‍ കഴിഞ്ഞുള്ളു. search ചെയ്യാന്‍ സൌകര്യമുണ്ടോ എന്നു പറഞ്ഞിട്ടില്ല.
4) അദ്ദേഹമാണോ Converter എഴുതിയത്‌? അല്ലെങ്കില്‍ Reader എഴുതിയത്‌?. ഇത് മലയാളം എങ്ങനെ കൈകാര്യം ചെയുന്നു?
5) ഈ കൃതി open source ആണോ?

ഒരു മലയാള ഗ്രന്ഥത്തിന്റെ ചിത്ര രൂപം മൊബൈല്‍ ഫോണില്‍ വായിക്കാനുള്ള സൌകര്യമുണ്ടാക്കി എന്ന കാര്യം ഒഴിച്ചാല്‍, ഇതില്‍ യാതൊരു വാര്‍ത്താ പ്രാധാന്യവും ഇല്ല. എന്തുകൊണ്ടാണ് മലയാള പ്രമാണങ്ങള്‍ മോബൈല്‍ ഫോണില്‍ വരാത്തത് എന്നു ഹരികുമാര്‍ ഒന്നു കാര്യമായി പഠിക്കേണ്ടിയിരിക്കുന്നു.

ലാല്‍ സലം!