Friday, February 27, 2009

നിയമങ്ങൾ എല്ലാം നല്ലതിനാണു്. കൊണ്ടു വരു കുറച്ചുകൂടി

സുപ്രീം കോർട്ടിനും, ഹൈ കോർട്ടിനും എളുപ്പം തീരുമാനം എടുക്കാൻ പറ്റുന്ന കേസുകൾ ഇപ്പോൾ സൈബർ ക്രൈം കേസുകളാണല്ലോ. ഇപ്പോൾ ശിവസേനയാണു് ഈ സ്വതന്ത്ര മാദ്ധ്യമാകാരുടെ പുതിയ ഇര. ഈ മഹാപാപം ചെയ്തതു കുരുത്തം കെട്ട ഏതോ ഒരു 19-വയസുകാരൻ ചെറുക്കനാണെന്നാണു് അറിഞ്ഞതു്. ഓർക്കുട്ട് പോലുള്ള വൃത്തികെട്ട സ്ഥലത്തു് നമ്മുടെ ഭാരതത്തിലെ മഹനീയമായ ഒരു സ്ഥാപനത്തെപ്പറ്റി വൃത്തികേട് എഴുതാൻ വേദി ഒരുക്കി എന്നതു് വളരെ ഖേദകരം തന്നെ. പിന്നെ മറ്റു് രാഷ്ട്രീയ ഇടപെടലുകളും അധികം ഉണ്ടാവില്ല. രാഷ്ട്രീയക്കാരുടേ മറ്റു സേവനങ്ങളെ താറടിച്ചു കാണിക്കാനായി അവരുടെ മേൽ വിവരമില്ലാത്ത ജനം ചുമത്തുന്ന അഴിമതി ആരോപണങ്ങൾ ഭാവിയിൽ ഉണ്ടാവരുതു്. വേണ്ടാത്തതു് എഴുതിയിട്ടിട്ടല്ലേ ഈ പ്രശ്നം എല്ലാം ഉണ്ടായതു്. പത്രക്കാരാണെങ്കിൽ വളര തിരക്കിലാണു് ഇപ്പോൾ. കേരള രാഷ്ട്രീയത്തിന്റെ ഓരോ ചലനവും ശ്രദ്ധിക്കണ്ടേ. മാത്രമല്ല ഇപ്പോൾ അധികവും ജനം ഈ ഓൺ‌ലൈൻ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കുന്നതു കൊണ്ടു് അവർ ഇതിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്നതും ഒട്ടും ശരിയല്ല.

കൊലപാതകം പോലും ഇത്രയും വലിയ ഒരു തെറ്റല്ല എന്നു മനസ്സിലാക്കണം. അതുകൊണ്ടാണു് നമ്മുടെ കോടതികളിൽ വർഷങ്ങളായി കെട്ടികിടക്കുന്ന മറ്റു കേസുകളെല്ലാം മാറ്റിവെച്ചിട്ട് ഈ ക്രൂരനായ പത്തൊമ്പതുകാരനെ നിയമനടപടിക്കു മുന്നിൽ കൊണ്ടുവരാൻ തീരുമാനിച്ചതു്. നമ്മുടെ നിയമനടപടികൾ ഒരുപാടു പുരോഗമിച്ചു എന്നുള്ളതാണു് ഇതിലൂടെ തെളിയുന്നതു്.

ഭാരതത്തിന്റെ പൈതൃകം കാത്തു സൂക്ഷിക്കുന്ന ഈ ഭടന്മാരെ കുറിച്ച് വൃത്തികേട് എഴുതാൻ വേദി ഒരുക്കുന്നവനെ ഒരു നിയമത്തിനും രക്ഷിക്കാൻ കഴിയില്ല. തലയിൽ എണ്ണ കോരി ഒഴിച്ചു്, സാരി ഉടുത്തു്, പൊട്ടും തൊട്ടു്, പിള്ളേരെ ഉണ്ടാക്കുന്നതിനു് പകരം ഭാരതീയ സ്ത്രീകൾ മധുശാലകളിൽ അഴിഞ്ഞാടുന്നതു് തടഞ്ഞവരല്ലേ ഈ ധീരയോദ്ധാക്കൾ. അവരെ കുറിച്ച് മോശമായോ ആക്ഷേപമായോ ആരെന്തെഴുതിയാലും അതു് തടയാൻ നിയമം ആദ്യം ഉണ്ടാവണം. നമ്മുടെ സ്ത്രീകളെ നിയന്ത്രിച്ചില്ലെങ്കിൽ അവർ വഴിപിഴച്ചു പോകില്ലേ? പിന്നെ ഇവരെ ആരു് വിവാഹം ചെയ്യും? ചിന്തിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.

അതേ, എല്ലാത്തിനും ഒരു നിയന്ത്രണം നല്ലതിനു തന്നെ. പ്രത്യേകിച്ചും നമ്മുടേ പ്രിയപ്പെട്ട നേതാക്കൾ പാർലമെന്റിൽ നമ്മുടെ കാര്യത്തിനായി ചിലവാക്കാനും, മറ്റു പാർട്ടി ആവശ്യങ്ങൾക്കുമായി കൊണ്ടുപോയ പണം സൂട്ട്‌കേസിൽ നിന്നും പുറത്തെടുത്തപ്പോൾ ദുഷ്ടന്മാർ അതു് T.V.യിൽ പകർത്തി. നമ്മുടെ ജനത്തെ തെറ്റിദ്ധരിപ്പിച്ചു. അതു് കോഴപ്പണമാണെന്നു പറഞ്ഞു. T.V. ചാനലുകളെ തൂക്കി കൊല്ലുക തന്നെ വേണം. ദേശദ്രോഹമല്ലേ T.V. ചാനലുകൾ ചെയ്തതു്. ഞാൻ ചോദിക്കുന്നു എവിടായിരുന്നു ഈ ജനങ്ങൾ? എവിടായിരുന്നു ഈ നാട്ടിലെ പത്രക്കാർ?

നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ടു്. ഈ സ്വതന്ത്ര മാദ്ധ്യമം എത്ര ഭയങ്കര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നു നമുക്കറിയാവുന്നതിനെക്കാൾ നമ്മുടെ കോടതികൾക്കറിയാം. അടുത്തു് നടന്ന ഭീകരാക്രമണത്തിന്റെ തെളിവെടുപ്പും മറ്റു അന്വേഷണങ്ങൾ പോലും ആരും ഇത്രമാത്രം പ്രാധാന്യം കല്പിച്ചിട്ടില്ല എന്നു് നാം ഓർക്കണം.

ഈ സ്വതന്ത്ര മാദ്ധ്യമം തന്നെ ആവശ്യമില്ല. വെറുതെ മനുഷ്യരെ ചിന്തിപ്പിച്ചു് ടെൻഷൻ ഉണ്ടാക്കേണ്ട വല്ല കാര്യവും ഉണ്ടോ? ഇതിനെല്ലാം വളരെ എളുപ്പത്തിൽ ഒരു തീരുമാനം ഉണ്ടാവുന്നതെങ്ങനെ എന്നാൽ: ആദ്യം ഇന്റർനെറ്റ് നിയന്ത്രിക്കുക. ചൈന ചെയ്തതു പോലെ പ്രശ്നക്കാരായ എല്ലാ സൈറ്റും ബാൻ ചെയ്യുക. വിദേശികൾ എന്തെങ്കിലും പരിപാടിക്ക് കൂട്ടമായി രാജ്യത്തു വരുമ്പോൾ മാത്രം കുറേശ്ശെ തുറന്നു കൊടുക്കുക. സർക്കാറിനെയും നമ്മുടെ ജനസേവകന്മാരായ നേതാക്കളെയും ചോദ്യം ചെയ്യുന്ന എല്ലാവനേയും അകത്ത് ആക്കുക.

സർക്കാർ നമുക്ക് എല്ലാം ചെയ്തു തരുന്നില്ലേ? പിന്നെ എന്തിനാണു് ഈ 24 മണിക്കുർ ന്യൂസും ഇൻ‌വെസ്റ്റിഗേഷൻ ജേണലിസവും? ഇൻ‌വെസ്റ്റിഗേഷൻ ചെയ്യാൻ ഇവിടെ സർക്കാരിന്റെ പോലിസ് ഇല്ലേ? CBI ഇല്ലേ? കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഇല്ലേ? ചില ജോലികൾ വളരെ സമയം എടുത്തു ചെയ്യണം എന്നുള്ളതുകൊണ്ടാണു് 10, 20 വർഷം എടുക്കുന്നതു് എന്നു നമ്മൾ മനസ്സിലാക്കണം. അല്ലാതെ അതു് നമ്മുടെ സംവിധാനത്തിന്റെ കുഴപ്പമല്ല.

സ്വകാര്യ ന്യൂസ് ചാനൽ എല്ലാം അടച്ചു പൂട്ടി ദൂരദർശൻ മാത്രം മതി നമുക്കു്. സർക്കാർ പറയുന്നതു മാത്രം കേട്ടു സന്തോഷമായി നമ്മൾ ജീവിച്ചു പോന്നൊരു കാലമുണ്ടായിരുന്നില്ലേ.

ഈ ഇന്റർനെറ്റ് എന്നോക്കെ പറഞ്ഞാൽ നമുക്ക് കുടുംബവുമായി ഇരുന്നു കാണാൻ പറ്റുന്ന വല്ലതുമാണോ? മൊത്തം തെറിയല്ലേ? ഇതു് ഇവിടെ നിരോധിച്ചിട്ടു് കൂടുതൽ കുടുംബസീരിയലുകൾ ദൂരദർശൻ ചാനലിനു് എടുക്കാൻ ഫണ്ട് അനുവദിക്കാനായി സർക്കാരിനോടു് ആവശ്യപ്പെടണം.

ഇനി ഒരു പ്രധാനപ്പെട്ട കാര്യം കൂടി നമ്മൾ ചെയ്യേണ്ടതുണ്ടു്. മതം, രാഷ്ട്രീയം, അഴിമതി, ലൈംഗികം, ദാരിദ്ര്യം, ഗുണ്ടായിസം ഇതുപോലുള്ള കാര്യങ്ങൾ പൊതു സ്ഥലത്തു് ചർച്ചചെയ്യാൻ പാടില്ല എന്നൊരു നിയമം വളരെ നല്ലതായിരിക്കും. അതുപോലെ നിരീശ്വരവാദികളെയും ഫെമിനിസ്റ്റുകളേയും എവിടെ കണ്ടാലും കയ്യും കാലും തല്ലി ഒടിക്കാനും ഒരു നിയമം നല്ലതായിരിക്കും.

മ്യന്മാർ, ബെലറുസ്, ഇറാൻ, സിറിയ, നോർത് കൊറിയ എന്നീ രാജ്യങ്ങളിൽ ഒരു സംഘത്തെ വിടുന്നതും സർക്കാരിനു ചെയ്യാവുന്നതാണു്. ഭാവിയിൽ നമുക്കും ഈ പട്ടികയിൽ ഒരു സ്ഥാനം ഉറപ്പിക്കാം എന്ന ചിരകാല അഭിലാഷത്തോടെ ഞാൻ നിർത്തുന്നു.

ജയ് ഹിന്ദ്

-------------------------
ഇതിലെ അക്ഷരപിശാചുക്കളെ ആവാഹിച്ചു് ഉച്ചിയിൽ ആണിയടിച്ചു് തറച്ചതിനു് ഉമേഷ് അണ്ണനു നന്ദി.പൊതു ജന സേവനത്തിനുള്ള എന്റെ അഭ്യർത്ഥന സ്വീകരിച്ച് ഇതു തിരുത്തിയ സുമേഷ് ചന്ദ്രനും നനി.

Tuesday, February 24, 2009

കലിപ്പ്

എനിക്ക് അല്പം ADHD ഉണ്ടെന്നുള്ളതു് ബ്ലോഗിലുള്ള ചില സുഹൃത്തുക്കളോടു ഞാൻ പറഞ്ഞിട്ടുള്ളതാണു്. പക്ഷെ എന്റെ പ്രശ്നം അതൊന്നുമല്ല. എന്താണെന്നറിയില്ല എന്തെടുത്താലും ഇപ്പോൾ എനിക്ക് കലിപ്പാണു്. തൊട്ടതിനും പിടിച്ചതിനും എല്ലാം കലിപ്പ്. പ്രശ്നം ഒരിക്കലും ഇത്ര രൂക്ഷമല്ലായിരുന്നു. സാമ്പത്തിക മാന്ത്യം എന്നെ മാന്തി മാന്തി ഞാനും ഒരു വഴിക്കായോന്നൊരു തോന്നൽ. ഈ അടുത്തായി വഴക്ക് ഏതിലെ പോയാലും എടുത്തു ചാടി ഓടി പോയി തള്ളിയിട്ടു് പിച്ചി ചീന്തുന്ന ഒരുമാതിരി വൃത്തികെട്ട സ്വഭാവം. എനിക്കു തന്നെ എന്നെ ഇഷ്ടപ്പെടാതെ വരുന്നു.

Anger Management ക്ലാസിനു് പോയാലോ എന്നു വരെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. Is this a total degradation of my sanity? Perhaps this could be the beginning of something entirely beautiful. Or could it be the beginning of something frighteningly disastrous. എന്റെ ഇരുമ്പു വേലികൾൾ എനിക്ക് സഹിക്കാൻ കഴിയാത്ത വിധത്തിൽ ഇറുകുന്നതു് പോലെ തോന്നുന്ന്. പറയാനുള്ളതു് പലതും അടക്കി വെക്കുന്നതിന്റെ പ്രത്യാഖാതമായിരിക്കാം. അലെങ്കിൽ വേണ്ട. എനിക്ക് എല്ലാം ഒരു മടുപ്പുപോലെ അനുഭവപ്പെടുന്നു. ചിലപ്പോൾ പനി പിടിച്ചതിന്റെ ഇടങ്ങേറായിരിക്കാം. ചിലപ്പോൾ കിട്ടാനുള്ള കാശ് അവന്മാരെല്ലാം തിരികെ തന്നാൽ തീരുന്നതായിരിക്കാം.

------

Every dog has his day.

A.R. Rahman, Rasool Pookutty and Gulzar won Academy Awards for their work in Slum Dog Millionaire. Am I proud of these men who finally got their international recognition?
Yes, I am so proud that I jumped with joy, and stayed up in spite of having high fever. Was their work outstanding enough to merit academy awards? Having seen two of the movies nominated for Best Music Score, WALL-E and The Curious Case of Benjamin Button, I don't think A.R. Rahman's score for Slumdog was any better. This was also not the best film that came out of India to address the pain and suffering of Mumbai slums. The film was at best poverty-porn, which was clearly entertaining and uplifting to a western audience who was reeling from their financial crises and needed to see people living under much worse conditions. Entertainment at whose expense? Ours of course. A sort of voyeuristic entertainment from seeing poverty and exploitation at Dickensian levels.

Should we really feel proud about these awards? A few golden statuettes cannot heal insults thrown at our citizens through this movie. A.R. Rahman who gave us so many hits, far greater in composition and musical texture gets an academy award for a number song that would not have seen the light of day, had it been part of any of his previous albums. There may not be a major conspiracy behind these awards as some might allude. What ever the mechanics that work behind these awards, they are clearly not based on the artistic merits of Slumdog Millionaire. I can safely conclude that the mood at the Kodak Theater yesterday was to some how remunerate the people and nation who provided Chicken Soup for the soul at a time of terrible crisis.

Wednesday, February 11, 2009

നമ്മൾ വെറും ചേരിപ്പട്ടികളോ?

ഭാരതത്തിന്റെ സ്പന്ദനമായ മുംബൈ നഗരത്തെ Slumdog Millionaire എന്ന സിനിമയിലൂടെ ചിത്രീകരിച്ചു് ലോക ശൃദ്ധ പിടിച്ചുപറ്റിയ വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.

മുംബൈ നഗരത്തിലെ ദരിദ്ര ജനങ്ങളെ ചേരിപ്പട്ടികൾ എന്നു വിളിച്ചതിൽ പ്രതിഷേധിക്കാൻ ആ നാടിന്റെ രക്ഷകൻ എന്നു സ്വയം വിശേഷിപ്പിക്കുന്നവർ പോലും പ്രതിഷേധിക്കാതെ പോയതിൽ എനിക്ക് അത്ഭുതം തോന്നുന്നു. അജ്ഞരായ സാധാരണക്കാർ ഈ സിനിമ ഒരു സ്വദേശ നിർമിത സിനിമയായി കാണുന്നുണ്ടാകും. എന്നാൽ വിദേശത്തു് ഭാരതത്തിന്റെ വാണിജ്ജ്യ തലസ്ഥാനത്തെ കുറിച്ചും, മുംബൈ പോലിസിനെ കുറിച്ചും, അവിടുത്ത പാവപ്പെട്ട ജനങ്ങളെ കുറിച്ചും തെറ്റായ ഒരു ചിത്രമാണു ഇതിലൂടെ പ്രചരിക്കപ്പെടുന്നതു്.

ഹിന്ദുക്കളുടേയും, മുസ്ലീമുകളുടെയും ആരാധന പാത്രങ്ങളെ കുറിച്ചു് ചിത്രങ്ങൾ രചിച്ചാൽ ഇന്ത്യയിലെ മത വികാരങ്ങൾ വൃണപ്പെടും. എന്നാൽ പാവപ്പെ ജനങ്ങളെ അമേദ്യത്തിൽ മുങ്ങി കുളിച്ച വെറും തെരിവു പട്ടിയെ പോലെ വിദേശരാജ്യങ്ങളിൽ ചിത്രീകരിച്ചാൽ ഒരു ചുക്കും ഉണ്ടാവില്ല. അതു കണ്ടു കയ്യടിക്കാനും ജനം ഉണ്ടാകും.

80-കളിൽ ഇന്ത്യയിൽ ഇറങ്ങിയ അനേകം സിനിമകളുടെ ഒരു സങ്കര ചിത്രമാണു Slumdog Millionaire. പാമ്പാട്ടികളുടെ നാട് എന്ന പാശ്ചാത്യ സംകല്പത്തിന്റെ ഒരു പുതിയ പതിപ്പായി മാത്രമെ ഈ സിനിമയെ കാണാൻ കഴിയു. മുംബൈ അധോലോകത്തെ കുറിച്ചും ചേരികളെ കുറിച്ചും അനേകം സിനിമകൾ നമ്മൾ കണ്ടിട്ടുണ്ടു്. സാങ്കേതിക പരമായി Slumdog Millionaire ഉയർന്ന നിലവാരം പുലർത്തി എങ്കിലും, Deewar, Sathya, Company, Chandni bar, എന്നീ സിനിമകളെകാൾ പുതിയ ആശയങ്ങൾ ഒന്നും തന്നെ ഇതിൽ കാണാൻ എനിക്കു് കഴിഞ്ഞില്ല.

ഇതോടു കൂടി ഒരു കാര്യം മനസിലായി ഇന്നും ഇന്ത്യയിൽ സായിപ്പിനെ കണ്ടാൽ കവാത്തു മറക്കുന്നവർ ഉണ്ട്.