Monday, June 06, 2005

ഒരു സംശയം

സു

"പ്രവൃത്തി"യാണോ ശരി, "പ്രവര്‍‌ത്തി" യാണോ ശരി ?

Sunday, June 05, 2005

നാളെ എന്തു ചെയ്യും

എന്‍റൊരു സുഹൃത്ത് മര്‍ച്ചന്‍റ നേവിയില്‍ കമ്മ്യൂണിക്കേഷണ്സ് ഓഫിസര്‍ ആയിരുന്നു. അദ്ദേഹം 4 വര്ഷം കുത്തിയിരുന്നു പഠിച്ചാണു് ആ ജോലി നേടിയത്. ജോലിക്കു കയറി രണ്ടുവര്ഷം കഴിഞ്ഞപ്പോള്‍ കപ്പലുകളിലെല്ലാം GPS (Global Positioning System) പ്രാബല്യത്തില്‍ വന്നു. മൊബൈല്‍ ഫോണിന്‍റെ അത്രമാത്രം .വലുപ്പത്തില്‍ കൈയില്‍ വെച്ച് സാറ്റലൈറ്റുകളുടെ സഹായത്താല്‍ ദിശ നിര്‍ണയിക്കുന്ന ഒരുപകരണം. പതിനായിരക്കണക്കിനു റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്കും എന്‍റെ സുഹൃത്തിനും ജോലി നഷ്ടപ്പെട്ടു. അവര്‍ പുരോഗമനത്തിനു ഇരയായി (Casualities of Progress) നിശബ്ദമായി വഴിമാറികൊടുത്തു.

ഇന്ത്യയിലെ പരമോന്നത ഐ. ടി. സ്ഥാപനമാണ് സീ-ഡാക്‍. (http://www.cdac.in). 90 കളില്‍ ഇവര്‍ നല്ല ഒരുപാട് ഉപകരണങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പക്ഷെ സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ടുനിര്ത്തുക എന്നതു ഇവര്‍ മനസ്സിലാക്കാന്‍ സമയമായി.


ഇന്നു സീ-ഡാക്‍ വില്‍‌ക്കുന്ന ഉപകരണങ്ങളുടെ പോരായ്മകള്‍ മനസിലാക്കണമെങ്കില്‍ ഈ FAQ വായിച്ചാല്‍ മതി. നാലുകാലില്‍ നടക്കുന്ന പട്ടിയെ രണ്ടുകാലില്‍ നടത്താന്‍ പഠിപ്പിച്ചാല്‍ എങ്ങനെയിരിക്കും. എത്ര പരിശ്രമിച്ചാലും അതു ഇരുകാലികള്‍ നടക്കുന്നതുപോലെ ആവില്ല. അതുകണ്ടിട്ടില്ലെങ്കില്‍ ഇവിടെ കാണം.

"ഏച്ചുവെച്ചാല്‍ മുഴച്ചിരിക്കും" എന്ന പഴമൊഴി ഓര്മവരുന്നു.

ASCII ഉപയോഗിച്ച് ഇന്ത്യന്‍ ഭാഷകള്‍ സോര്‍ട് ചെയ്യാന്‍ ഇവര്‍ ചെയ്യുന്ന കോടിംഗ് കസര്ത്തുകള്‍ ചില്ലറയല്ല. യൂട്ടിലിറ്റിക്കു മേല്‍ യുട്ടിലിറ്റിയും. അതിനെ കണ്‍‌വര്‍ടുചെയ്തു റീകണ്‍‌വര്‍ട്ട് ചെയ്ത‌്, തുരിചു മറിച്ച് ... ഒന്നും പറയണ്ട. വട്ടുപിടിക്കും.

ഇവര്‍ നിര്മിക്കുന്ന ഉപകരണങ്ങളെ നാം സൂക്ഷ്മ പരിശോധന നടത്തിയാല്‍, നമ്മുടെ തല ചൂടായില്ലെങ്കില്‍, ഒരുകാര്യം വ്യക്തമാകും. ഇവരുടെ വിലപിടിച്ച ഉല്പന്നങ്ങളെല്ലാം തന്നെ നമുക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഉപകരണങ്ങളുടെ, മേന്മകുറഞ്ഞ പതിപ്പുകളാണ്. (ASCII encoding based) സ്വദേശ ഭാഷയില്‍ ആണെന്ന ഒരൊറ്റ വ്യത്യാസം മാത്രമെ ഇതിനുള്ളു.

ഇവര്‍ നിര്മ്മിക്കുന്ന ഉപകരണങ്ങള്‍ ചെയ്യുന്ന എല്ലാ ജോലിയും, UNICODE സപ്പോര്‍ട്ട് ഉള്ള പീസിയില്‍, ഇന്നു അന്താരാഷ്ട്ര വിപണിയില്‍ നിലവിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചുതന്നെ നിഷ്പ്രയാസം ചെയ്യാം. ഈ സത്യം ഇവര്‍ മനഃപ്പൂര്‍‌വം മറച്ചുപ്പിടിക്കുകയാണു്.

Indic സപ്പോര്‍ട്ട് കര്‍ശനമായി എടുത്തുകളയാന്‍ ഉപഭോക്താക്കളോടു നിര്‍ദ്ദേശിക്കുന്നതിന്‍റെ കാരണവും ഇതുതന്നെയാവാം.

ഇവര്‍ നിര്മിക്കുന്ന 99% ഉപകരണങ്ങളും സ്വദേശ ഭാഷ മുദ്രണ സംവിധാനത്തെ ചുറ്റിപ്പറ്റിയാണു്. അതെല്ലാം തന്നെ ASCII encoding ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ്.

ASCII യില്‍ കടിച്ചുതൂങ്ങി കിടക്കുന്നതിന്‍റെ മറ്റൊരു കാരണവും ഒരുപക്ഷേ ഇതായിരിക്കാം. നമ്മള്‍ UNICODE ഉപയോഗിച്ചാല്‍ ഇവരെന്തുചെയും? ഇവരുടെ "വിലമതിക്കാനാവാത്ത" ഈ ഉപകരണങ്ങള്‍ ആരു വാങ്ങും?

ഒരു വര്ഷത്തിനുള്ളില്‍ യൂണികോടു പ്രാബല്യത്തില്‍ വരും എന്നതിനു യാതൊരു സംശയവും ഇല്ല. (പിന്നെ നമ്മള്‍ കാട്ടിക്കൂട്ടുന്ന ഈ കൊച്ചു ബഹളമെല്ലാം അതിന്‍റെ വരവ് അല്പം നേരത്തെ ആക്കും എന്നുമാത്രം.) അതിന്‍റെ മുന്നോടിയായി ചില ചലനങ്ങള്‍ നമുക്കിപ്പോള്‍ തന്നെ കാണാം.
യൂണികോടു ജനകീയമാവുന്നതോടെ ഇന്ത്യയില്‍ ഇന്‍റര്നെറ്റ് ജനകീയമാവുകയും ചെയ്യും. വെള്ളക്കാരന്‍റെ ഭാഷ ഇല്ലാതെ തന്നെ കംപ്യൂട്ടര്‍ ഉപയോഗിക്കാം എന്ന അവസ്ഥ വരും. ജനങ്ങള്‍ക്ക് വായിക്കാനും പഠിക്കാനും അന്വേഷിക്കാനും സ്വന്തം ഭാഷയില്‍‌ത്തന്നെ സാധ്യമാവും.

എല്ല പത്രങ്ങളും യുണികോടിലേക്ക് (ഇഴഞ്ഞ് ഇഴഞ്ഞ് ) നീങ്ങും. അവര്‍ക്കു പിന്നാലെ ബാക്കിയുള്ള സിനിമ മാസികകളും, മസാല സൈറ്റുകളും, കല്യാണ ബ്രോകര്മാരും‍, കച്ചവട സ്ഥാപനങ്ങളും അണ്ടനും അടകോടനും, എല്ലാം എത്തും.

യൂണികോഡ് സപ്പോര്‍ട്ട് ഒരു കോടുങ്കാറ്റു പോലെ വീശും. അതില്‍ ചില സ്ഥാപനങ്ങളുടെ കട്ടയും ബോര്‍ഡും മടങ്ങും. സീ-ഡാക്‍ പോലുള്ള സ്ഥാപനങ്ങള്‍ ഒരു താല്കാലിക (ADHOC) സം‌രംഭം മാത്രമായിരുന്നു. ഭാഷ മുദ്രണ സംവിധാനം നിര്മ്മിക്കുക .എന്നതായിരുന്നു ഇവരുടെ പ്രാഥമിക കര്ത്തവ്യം. അതു ജനത്തിനു സൌജന്യമായി ചെയ്യാന്‍ സാധിച്ചാല്‍ ഈ വെള്ളാനകള്‍ ഉപയോഗശൂന്യമായിത്തീരും. ഇതില്‍ ആര്‍ക്കും സംശയം വേണ്ട.

പക്ഷേ ഇതുപോലുള്ള പ്രസ്ഥാനങ്ങളില്‍ ഇന്നു പതിനായിരക്കണക്കിനു "ഐ. ടീ." തൊഴിലാളികള്‍ തൊഴില്‍ ചെയ്തു സാധാരണക്കാരനെ തൊഴിച്ചുകൊണ്ടിരിക്കുകയാണ്. ഒരുവര്ഷം (കൂടിപ്പോയാല്‍ രണ്ടു്) കഴിഞ്ഞാല്‍ ഇവര്‍ എന്തുചെയ്യും?

ഈ ദീര്‍ഘവീക്ഷണം അവരുടെ തലപ്പത്തിരിക്കുന്നവര്‍ക്കുണ്ടോ?

Saturday, June 04, 2005

C-DAC ന്‍റെ ഉപദേശം

സീഡാക്‍ എന്ന വെബ്സൈറ്റിലെ FAQ യില്‍ കണ്ട ഒരു ചോദ്യോത്തരം.

(http://www.cdac.in/html/gist/faq/ism_f.asp)

Q. What settings do I need to make to be able to type Indian language
contents correctly on PowerPoint on Win2000/Win XP?

A. In case of Windows XP and Windows 2000, uninstall the Indic support
to be able to create Indian language content in PowerPoint.

ഇന്ത്യന്‍ ഭാഷ മുദ്രണത്തിനു ഏറ്റവും ആവശ്യമുള്ള ഒരു വസ്തു ഇതാണു്.
ഇതെടുത്തു കളഞ്ഞാലല്ലേ ഇവരുണ്ടാക്കിയ കുന്ത് റാണ്ടം ഉപയോഗിക്കാന് പറ്റൂ.

ഇവനെയൊക്കെ എന്തുചെയ്താല്‍ ഈ പാപം തീരും.

Friday, June 03, 2005

കെരള നിയമസഭാങ്ങങ്ങളെക്കോരു കത്തയക്കണം.

കേരളനിയമസഭാ അംഗങ്ങള്ക്കൊരു കത്തയക്കണം. ഇന്നത്തെ മലയാളമുദ്രണത്തിന്റെ പ്രതിസന്ധിയെക്കുറിച്ച് ലളിതമായി ഒരു കത്തു തയ്യാറാക്കണം. മലയാളമറിയാവുന്നവരാരെങ്കിലും അതെഴുതണം. മലയാളത്തില് ലളിതമായി എഴുതുവാന് എനിക്കറിയില്ല.മാത്രമല്ല, അയക്കുന്ന കത്തു ചര്ച്ച ചെയ്യപ്പെടുകയും വേണം.

സഖാവ് അച്ചുമാമനു തന്നെ ആദ്യം അയക്കണം. നിങ്ങളുടെ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

Wednesday, June 01, 2005

എഴുതാന്‍ അറിയുന്നവന്‍ എഴുതട്ടെ....

എഴുതാന്‍ അറിയുന്നവന്‍ എഴുതട്ടെ. യൂണിക്കോടുള്ളവന്‍ വായിക്കട്ടെ

ലിപിയെ സം‌രക്ഷിക്കാന്‍ നാം ചുമതലപ്പെടുത്തിയിരുന്നതു വാര്‍‌ത്താപത്രങ്ങളെയാണു. അവര്‍ ആ കര്‍‌മ്മനിര്‍‌വ്വഹണത്തില്‍ അശേഷം പരാജയപ്പെട്ടു. ആ കര്‍‌മ്മം ഇപ്പോള്‍ നമ്മില്‍ നിക്ഷിപ്തമാണ്.

മരം മുറിച്ചുമാറ്റി, മഷിപുരട്ടി അച്ചടിച്ചു വില്‍‌ക്കുന്ന കടലാസുകള്‍ അപ്രസക്തമാവുന്ന കാലമാണിത്. വാര്‍‌ത്ത അന്വേഷിച്ച് കണ്ടെത്തി വായിക്കുന്നതാണ് ഇന്‍റര്നെറ്റ് സംസ്കാരം. കടലാസില്‍ അച്ചടിച്ച പത്രവും ഇന്‍റര്നെറ്റിലെ പ്രസിദ്ധികരണവും തമ്മിലുള്ള വ്യത്യാസം വാര്ത്തയെക്കുറിച്ചുള്ള പ്രതികരണം ഉടന്‍ മറുപടിയായി (Feedback) ലേഖകനെയോ പത്രാധിപരെയോ അറിയിക്കാം എന്നതാണ്. മലയാളപത്രങ്ങള്‍ വായനക്കാരില്‍ നിന്നും അത് പ്രതീക്ഷിക്കുന്നില്ല. അങ്ങനെയൊരു സംവിധാനമില്ലാത്തതുതന്നെ അതിനുകാരണം. അത്രമാത്രം മലയാള പത്രങ്ങള്‍ വളര്‍ന്നിട്ടില്ല.

google.com ല്‍ തമിഴ് എന്നു യൂണികോഡ് തമിഴില്‍ അന്വേഷിച്ചാല്‍ 61,000 ഫലങ്ങള്‍ ലഭിക്കും. "മലയാളം" എന്നു അന്വേഷിച്ചാല്‍ "7,100" ഫലങ്ങളും. അതില്‍ "ചിന്ത" യും , പിന്നേ നമ്മളേപോലുള്ള കുറേ ബ്ലൊഗേഴ്സുമൊഴിച്ചാല്‍, മലയാള പത്രങ്ങളൊന്നും തന്നെ കാണാന്‍ സാധ്യമല്ല. ഇതിനൊക്കെ അടിസ്ഥാനം UNICODE അനുസരിച്ചു നിര്മിച്ച അക്ഷരമുദ്രകളും (Fonts) വാര്ത്തശേഖരണ സംവിധാനവും (Data acquisition systems) ക്രോഡീകരണ രിതികളും ആണ്. പത്രങ്ങള്‍ ഈ പരിവര്‍ത്തനങ്ങള്‍ വരുത്താനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞു.

2001 മുതല്‍ ഞാന്‍ മലയാളം യൂണികൊഡ് ഉപയോഗിച്ചുതുടങ്ങി , ഇത്രയും വര്ഷമായിട്ടും UNICODE ഉപയോഗിച്ചു ദിന പത്രം പ്രസിദ്ധീകരിക്കാന്‍ ശേഷിയുള്ള ഒരുത്തന്‍ പോലും കേരളത്തില്‍ ഉണ്ടായില്ല. സ്വന്തം ഭാഷ ഉപയോഗിച്ചു നേരാംവണ്ണം ടൈപ്പ് ചെയ്യാന്‍ സംവിധാനം ഉണ്ടാകാതെ എന്തുപുരോഗമനം എന്തുസാക്ഷരത. പിന്നെ എന്തിനീ സ്മാര്‍ട് സിറ്റിയും, ടെക്നോപാര്‍കുകളും.ഇതിനു പ്രതിവിധി ഇന്‍റര്നെറ്റിലുള്ള മലയാളം ബ്ലൊഗ് എഴുത്തുകരാണു്, നിങ്ങള്‍ കാര്‍ശനമായി UNICODE ഉപയോഗിച്ചു മാത്രം എഴുതണം.

മറ്റ ASCII Fonts ബഹിഷ്കരിക്കുക.
സംഘടിക്കുവിന്‍ സഖാക്കളേ നഷ്ടപെടാന്‍ ഒന്നുമില്ല നമുക്ക്, കുറെ ASCII ഫോണ്ടുകള്‍ മാത്രം

വിപ്ലവം ജയിക്കട്ടെ

യുണികോഡറിയാത്ത "Linguistic Department"

Dear Readers

Please excuse my English Post. Trust me there is good reason.

I recently visited one of Kerala Government's websites which I believe is a part of its IT Mission.

http://www.clickeralam.org. (The good folks who maintain this site does not even use English proofing tools to check spellings and English grammar.)

I noticed the Usual ASCII encoded Malayalam text in places and fired off my standard email asking them to join the Unicode Revolution (Of-course in Malayalam Unicode).


I received this email from them

---------

    Dear Nishad

    Will u pls attach the font in which i can render ur

    messege

    With respect

    [NAME REMOVED]

    Dept:of Linguistics

    Uty:of Kerala

-----------

Although I was enraged at such a response coming from someone who works in the department of Linguistics, I was actually very pleased that I got a reply from someone from some Govt. department.

My Reply to this was.

---------

    Dear Sir.

    The text was in Unicode. I am not surprised that you are unaware of this development.

    Please download

    http://www.bhashyam.nishad.net/downloads/PhoneticMalayalam1.2.exe

    visit

    http://www.unicode.org

    http://varamozhi.sourceforge.net/

    http://www.bhashyam.nishad.net to read about this revolution

    enlighten yourself and join us

    Nishad Kaippally

--------

His Reply to this was

---------

    Dear Sir

    Have you heard about Nila Official Malayalam Softwere

    with unicode font.Pls downlod it from

    www.clickeralam.org and send your feed back.

    With respect

    [NAME REMOVED]

    Dept:of Linguistics

    Uty:of Kerala

----------

And I got Started with this reply

----------

    I am not in doubt about the existence of the reformed (പുതിയ ലിപി)

    Malayalam Script font that you mention, but even you do not use it.

    Having heard of Nila or whatever you mention does not solve any

    problem. I want my people (the Malayalee community) To Practically and

    Freely use it. The fact Remains that there still is no Unicode Based

    FREE software with Spell checker and grammar checker availabe for the

    General Public.

    യൂണികോഡ് ഉപയോഗിച്ച് താങ്കള് പോലും മലയാളം എഴുതുന്നില്ല അതില് പരം

    വിരോദാഭാസം വേറെ യെന്തുണ്ട്.

    The very fact that someone of your calibre does not use Malayalam

    Unicode to communicate shows the development Kerala Government has

    made in this field.

    I trust you have read my Blog and the Blogs of several Malayalees on

    the internet who have begun publishing on the Internet using Malayalam

    Unicode.

    see http://www.bloglines.com/public/evuraan

    There are too many useless Government institutions squandering public

    funds in useless projects. With nothing to show.

    The Unicode fonts you mention are not old (Traditional) Script. There

    are also some errors in character conjuncts. like the Formation of Mba

    (മ്പ). I do not wish to spend time examining something that's

    substandard and does not render old Script Malayalam. And besides

    even if I spend time recomending anything nobody will make any

    changes, because nobody cares.

    This set of fonts you mention are not acceptable to the wider internet

    community. It also does not fully comply with Unicode standards.

    Presently there are two Fonts. ThoolikaUnicodeTraditional and

    AnjaliOld. Both are exceptional fonts that include all possible

    combinations of Character forms.

    My first email to you is self explanatory. I hope you have had the

    time to read them and understand what I stand for and mean when I say

    Revolution. I am on a crusade against this disasterous script

    refromation and is presently distributing my Unicode based Phonetic

    Keyboard Driver FREE of Cost. I am putting my own money into the

    distribution of FREE Unicode Malayalam Encoding Systems.

    So far I have eager followers who belong to the non-english educated

    Gulf Malayalee small scale business sector.These

    people use OpenOffice in Malayalam and are extremely happy with my

    solution.

    Its a great feeling to see a Malayalee carpenter who can't speak a word of english,

    who uses a Localized Windows XP machine. He keeps his accounts, documents

    and emails in Unicode Malayalam. I did it for him. And I am proud of it.

    If one person can make so much difference that the Goverment of Kerala could

    not acheive in the last 4 years, something is terribly wrong with the adminstration.

    I feel that the Government of Kerala and its agencies are inept and

    indifferent towards the cause of the common man. Further they are

    technically inferior to the Open source Community that has the natural

    ability to syntesise better software from colaborative discussion. The

    Kerala Government agencies seem absent in many of the discussions in

    these matters.

    My response may seem blunt, direct and at times extremely rude. All

    revolutions are of this nature. If in the 1700s the French were soft on the French

    Royalty there would still be some French royals hanging around in

    Paris hoping to be crowned one day.

    There is simply no room for sympathy and small talk. All Publications

    that use ASCII for encoding Malayalam will perish on the internet, if

    they do not move to UNICODE. and that is the plain and simple truth.

    I hope you will see the truth and join forces to spread the word about

    Unicode Malayalam and the Traditional Malayalam Lipi.

    Long Live the Revolution

    വിപ്ലവം ജെയിക്കട്ടെ

---------------------

He replied

-------------

    Dear Kaippally

    Thanks for your suggestion even though it was

    subjugated by the discourse in which you are realizing

    your self.The link is

    http://www.clickeralam.org/registration.html

    We are looking for your suggestion very objectively.

    With respect

    [NAME REMOVED]

    Dept:of Linguistics

    Uty:of Kerala

------------

I reviewed this sad excuse for a word processor and shot back this reply

-----------

    Dear Sir

    As much as it's against my principles to communicate in a foreign language with my kinsman, I have no other means but use English to comunicate with you. Since you adamantly refuse to embrace Unicode Malayalam and communicate with me by this means. But the Truth must be told. (I ask forgiveness from my Dear Malayalam bloggers for this blasphemous deviation from my principle)

    Regarding your "Software"

    I spent the whole morning studying Nila. You should bring down the minimum requirement to Windows 2000. Win2K does support the Uniscribe Engine (USP10.dll). Some builds of USP10.dll may be outdated so you should communicate with Peter Constable at Microsoft to get permission to include the Latest version of USP10.dll in the installation. If you don't know who Peter is then you have a lot of readng to do.

    This is a core DLL and requires Reboot.

    The accepted common Transliteration scheme used by the present Blogger community and most of the Unicode Malayalam users is Varamozhi, (Available here http://varamozhi.sourceforge.net/ , I suggest that you download it and go through the logic behind the character conjuncts carefully). I am asuming that you may have some awareness of this scheme. In my desparate attempt to popularize Malayalam unicode amungst my friends in the business and trade circle in UAE, I have also developed a Keyboard Driver available here (http://bhashyam.nishad.net/downloads/PhoneticMalayalam1.2.exe) you may want to try it out and see how Vowel letters and conjuncts are formed. But this is of course a personal preference and need not be a platform of contention. The underlying need is to allow people to use Unicode for their day to day communication needs. Keyboard Layout is something people need to familiarize.

    I noticed that several Latin Characters (QWXCVB) in the Nila Keyboard are left without change. You could put those keys to sensible use.

    The ഔ vowel sign presently used in your software is wrong. It uses U+0D57, The Govt of Kerala has made changes to this and the correct codepoint to use is U+0D4c. ( Presently all Unicode fonts shows this with diacritics on either side of the vowel, this will be latter ammended to show only the Au sign on the Right side for Reformed Fonts and both Diacritics for Traditional script) . U+0D57 is to be used only in rare occasions to demonstrate the diacritic individually in Text books and technical documentations.

    The conjunct Mpa (as in Munpe 'before') is formed by the characters Ma and Pa not Na and Pa. (Initially I had fought long battles to establish that both Ma+Pa and Na+Pa should render Mpa but due to searching and sorting logic issues I gave up that battle) Now the Unicode-Indic community unianimously agrees that Ma+Pa is the correct conjunct characters. And Everyone (without reservations) should follow this verdict for the success of implimenting Unicode Standards.

    Please refer to discussions held at the indic unicode archives for details on this.

    Nila Keyboard:

    I could not type character combinations in Malayalam like "prai" "krai" prau" using the Unicode > phonetic settings

    when the Ai vowel sign is typed the previous character mysteriously disappears.

    The Dictionary:

    The Dictionary you have provided is practically useless. Primarily it does not check Malayalam words. Further the words that appear in the list cannot be added to the document. So in effect you can just stare at the meanings, useless don't you think.

    I notice that there is a "Convertion" Tool in Nila. I am sure that your developer meant it as "Conversion". Since we are "Brilliant" Malayalees, QA/QC is something we don't believe during software development. Good.

    Now what is this supposed to Convert. Since its very discrete about what it converts, there is no Help or docmentation to understand its function. I copied some ASCII text from another Kerala Government Website (www.malayalamrecource.com another site dishing out useless concoctions based on ASCII font Hacks). The converter did not convert anything from there. I tried several Text files. I also tried passing Unicode Malayalam hoping that it would dish out ASCII. nothing. So full marks for the converter.

    So in conclusion.

    Nila is a word Processor, that falls pathetically short of the primary functions of a Word processor. It has no spell checking, grammar checking, or tables. But then why would you want to make an application when there are brilliant applications (made by an international team of brilliant open source software developers) like OpenOffice. That is also FREE.

    All you need to do is collobarate with them and work on malayalam proofing tools (built with open source proofing engine like Aspell or Ispell). But then again that would be too easy. Our "Brilliant" IT gurus at the Kerlaa IT Mission, CDIT, ER&DCI, etc. will be out of work.

    Its one thing to be ignorant. But then you have to be consistent in that ignorance. Its insanely stupid to have different ASCII encodings coming from different Governement websites and institutions. But then thats the problem of not respecting any standards, even your own.

    Cheers

-----------------------------------------------------

This is his response

-----------------------------------------------------

    Dear Nishad

    I have forweded all of ur revew to our Nila Team with

    serious consern,the team will respond u soon.

    With respect

    [NAME REMOVED]

    Dept.of Linguistics

    Uty.of Kerala

-----------------------------------------------------

I have not heard from them so far.

നന്ദി

സു
താങ്കള്‍ കണ്ടുപിടിച്ച തെറ്റുകളെല്ലാം ഞാന്‍ തിരുത്തി.
ഹൃദയം നിറഞ്ഞ നന്നിയുണ്ട്.

അനില്‍
ഞാന്‍ ടെസ്റ്റ് ചെയ്തതാണ്, http://www.malayalamresourcecentre.org ഇലെ ASCII ടെക്സ്റ്റ് ഇതുപയോഗിച്ച് ഞാന്‍ മാറ്റിയതുമാണ്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ദയവായി പറഞ്ഞുതരു.
ഞാന്‍ എന്‍റെ സ്വന്തം കീബോര്‍ഡ് ഡ്രൈവറാണ് ഉപയോഗിക്കുന്നത്. ഓപ്പണ് ഓഫീസ് ലാണ് ഞാന്‍ മലയാളം ടൈപ്പുചെയുന്നത്. ഒരു മലയാളം സ്പെല് ചെക്കറിന്‍റെ Morphological syntax Matrix നിര്മിച്ചുകൊണ്ടിരിക്കുകയാണ്.

ഭാഷ വൈകല്യമുള്ളവന്‍ ഒറ്റയ്ക്ക് സ്പെല്ചെക്കര്‍ ഉണ്ടാക്കിയാല് എങ്ങനെയിരിക്കും. വേറെ ആരും ഇതുണ്ടാക്കിയില്ലെങ്കില് . ഞാനിതുണ്ടാക്കാതെ നിവ്രുത്തിയില്ല .

അതുകൊണ്ട് എന്നെ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ മുന്നോട്ട് വരു.


വിശ്വപ്രഭ
താങ്കള്‍ ഉദ്ദേശിക്കുന്നതുപോലെപഠിപ്പൊന്നും മലയാളത്തില്‍ എനിക്കില്ല. മലയാള സാഹിത്യത്തില്‍ എനിക്കാകെയുള്ള അറിവ് വാപ്പ ഓ.വി. വിജയന്‍റെയും, പെരുമ്പടവം സാറിന്‍റെയും, ബഷീറിന്‍റെയും നോവലുകള്‍ എനിക്കു വായിച്ചു തന്നതുകൊണ്ടാണ്. എന്‍റെ വ്യാകരണവും. അക്ഷരതെറ്റുകളും തിരുത്താന്‍ ഞാന്‍ വളരെ അധികം പരിശ്രമിക്കുന്നുണ്ടു .

എങ്കിലും പലപ്പോഴും തെറ്റാറുണ്ട്. ഇതിനാണ് ഞാന്‍ ഒരു സ്പെല് ചെക്കര് വേണം എന്ന് Kerala Govt ഏജന്സികളോട് നിരന്തരമായി പറയാറുള്ളതു്. അവിടെയിരിക്കുന്ന സര്ക്കാര് ഉദ്യോഗസ്ഥര് ഇതൊന്നും അറിയാതെ സുഖ നിദ്രയിലാണു്.