Tuesday, May 31, 2005

ഇതാ പിടിച്ചൊ ഒരു ‌VB script.

പല തവണ www.malayalamresourcecentre.org ലെ വിദ്വാന്‍മാര്‍ക്ക് ഞാന്‍ email
അയച്ചു. പക്ഷേ അവരാരും e-mail ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ വിദ്യന്മാര്‍
ആണെന്നു തോന്നുന്നില്ല

Instructions.

ASCII encoding ചെയ്ത മലയാളം ലേഖനങ്ങള്‍ എം എസ് വേര്‍ഡിലേക്ക് copy-paste
ചെയ്തിട്ട് ഈ VB macro ഒട്ടിച്ചാല്‍ അതെല്ലാം UNICODE text ആയിട്ട്
മാറും. അവര്‍ക്ക് വേണമെങ്കില്‍ ഇതുപയോഗിക്കാം . ഇനി
ഇതില്ലാത്തതുകൊണ്ടാണ് UNICODE ഉപയോഗിക്കാത്തത് എന്നു പറയരുതല്ലോ.

ഇതാ പിടിച്ചൊ.
-----------------------------------------------------------


Sub CONVERT_TO_UNICODE()
'
' findreplace Macro
' Macro created on April, 10, 2005
'Dedicated to my people since the intellectually challenged and short sighted
' Developers appointed by my State Government can't do what they were
paid to do
' Developed by Mallu-ungle who learned VB in three weeks.
'comments to kaippally@Gmail.com
'copy and distribute at will
'do not charge any fee for this script
'it would be silly since its already available for free here.
http://mallu-ungle.blogspot.com

Dim ASCIISpecialSigns(25)
Dim UTFSpecialSigns(25)

ASCIISpecialSigns(1) = ChrW(34)
ASCIISpecialSigns(2) = ChrW(39)
ASCIISpecialSigns(3) = "t(?)ym"
ASCIISpecialSigns(4) = "s(?)ym"
ASCIISpecialSigns(5) = "t(?)zm"
ASCIISpecialSigns(6) = "s(?)zm"
ASCIISpecialSigns(7) = "t(?)z"
ASCIISpecialSigns(8) = "s(?)z"
ASCIISpecialSigns(9) = "s(?)y"
ASCIISpecialSigns(10) = "t(?)y"
ASCIISpecialSigns(11) = "t[{](?)m"
ASCIISpecialSigns(12) = "s[{](?)m"
ASCIISpecialSigns(13) = "t[{](?)"
ASCIISpecialSigns(14) = "s[{](?)"
ASCIISpecialSigns(15) = "ss(?)"
ASCIISpecialSigns(16) = "t(?)m"
ASCIISpecialSigns(17) = "s(?)m"
ASCIISpecialSigns(18) = "s(?)"
ASCIISpecialSigns(19) = "t(?)"
ASCIISpecialSigns(20) = "[{](?)"
ASCIISpecialSigns(21) = "Cu"
ASCIISpecialSigns(22) = "Du"
ASCIISpecialSigns(23) = "Hm"
ASCIISpecialSigns(24) = "sF"
ASCIISpecialSigns(25) = "Hu"

UTFSpecialSigns(1) = ChrW(8216)
UTFSpecialSigns(2) = ChrW(8217)
UTFSpecialSigns(3) = "\1" & ChrW(3405) & ChrW(3375) & ChrW(3403)
UTFSpecialSigns(4) = "\1" & ChrW(3405) & ChrW(3375) & ChrW(3402)
UTFSpecialSigns(5) = "\1" & ChrW(3405) & ChrW(3381) & ChrW(3403)
UTFSpecialSigns(6) = "\1" & ChrW(3405) & ChrW(3381) & ChrW(3402)
UTFSpecialSigns(7) = "\1" & ChrW(3405) & ChrW(3381) & ChrW(3399)
UTFSpecialSigns(8) = "\1" & ChrW(3405) & ChrW(3381) & ChrW(3398)
UTFSpecialSigns(9) = "\1" & ChrW(3405) & ChrW(3375) & ChrW(3398)
UTFSpecialSigns(10) = "\1" & ChrW(3405) & ChrW(3375) & ChrW(3399)
UTFSpecialSigns(11) = "\1" & ChrW(3405) & ChrW(3376) & ChrW(3403)
UTFSpecialSigns(12) = "\1" & ChrW(3405) & ChrW(3376) & ChrW(3402)
UTFSpecialSigns(13) = "\1" & ChrW(3405) & ChrW(3376) & ChrW(3399)
UTFSpecialSigns(14) = "\1" & ChrW(3405) & ChrW(3376) & ChrW(3398)
UTFSpecialSigns(15) = "\1" & ChrW(3400)
UTFSpecialSigns(16) = "\1" & ChrW(3403)
UTFSpecialSigns(17) = "\1" & ChrW(3402)
UTFSpecialSigns(18) = "\1" & ChrW(3398)
UTFSpecialSigns(19) = "\1" & ChrW(3399)
UTFSpecialSigns(20) = "\1" & ChrW(3405) & ChrW(3376)
UTFSpecialSigns(21) = ChrW(3336)
UTFSpecialSigns(22) = ChrW(3338)
UTFSpecialSigns(23) = ChrW(3347)
UTFSpecialSigns(24) = ChrW(3344)
UTFSpecialSigns(25) = ChrW(3348)

For i = 1 To 25

Selection.HomeKey Unit:=wdStory
Selection.Find.ClearFormatting
Selection.Find.Replacement.ClearFormatting
With Selection.Find
.Text = ASCIISpecialSigns(i)
.Replacement.Text = UTFSpecialSigns(i)
.Forward = True
.Wrap = wdFindContinue
.Format = False
.MatchCase = True
.MatchWholeWord = False
.MatchKashida = False

.MatchAlefHamza = False
.MatchControl = False
.MatchAllWordForms = False
.MatchSoundsLike = False
.MatchWildcards = True
End With
Selection.Find.Execute Replace:=wdReplaceAll
Next

Dim ASCIIHAck(900)
Dim UTFChar(900)

ASCIIHAck(1) = "A"
ASCIIHAck(2) = "B"
ASCIIHAck(3) = "C"
ASCIIHAck(4) = "D"
ASCIIHAck(5) = "E"
ASCIIHAck(6) = "F"
ASCIIHAck(7) = "G"
ASCIIHAck(8) = "H"
ASCIIHAck(9) = "I"
ASCIIHAck(10) = "J"
ASCIIHAck(11) = "K"
ASCIIHAck(12) = "L"
ASCIIHAck(13) = "M"
ASCIIHAck(14) = "N"
ASCIIHAck(15) = "O"
ASCIIHAck(16) = "P"
ASCIIHAck(17) = "Q"
ASCIIHAck(18) = "R"
ASCIIHAck(19) = "S"
ASCIIHAck(20) = "T"
ASCIIHAck(21) = "U"
ASCIIHAck(22) = "V"
ASCIIHAck(23) = "W"
ASCIIHAck(24) = "X"
ASCIIHAck(25) = "Y"
ASCIIHAck(26) = "Z"
ASCIIHAck(27) = "[[]"
ASCIIHAck(28) = "[\\]"
ASCIIHAck(29) = "[]]"
ASCIIHAck(30) = "[^^]"
ASCIIHAck(31) = "_"
ASCIIHAck(32) = "`"
ASCIIHAck(33) = "a"
ASCIIHAck(34) = "b"
ASCIIHAck(35) = "c"
ASCIIHAck(36) = "d"
ASCIIHAck(37) = "e"
ASCIIHAck(38) = "f"
ASCIIHAck(39) = "g"
ASCIIHAck(40) = "h"
ASCIIHAck(41) = "i"
ASCIIHAck(42) = "j"
ASCIIHAck(43) = "k"
ASCIIHAck(44) = "l"
ASCIIHAck(45) = "m"
ASCIIHAck(46) = "n"
ASCIIHAck(47) = "o"
ASCIIHAck(48) = "p"
ASCIIHAck(49) = "q"
ASCIIHAck(50) = "r"
ASCIIHAck(51) = "u"
ASCIIHAck(52) = "v"
ASCIIHAck(53) = "w"
ASCIIHAck(54) = "x"
ASCIIHAck(55) = "y"
ASCIIHAck(56) = "z"
ASCIIHAck(57) = "[{]"
ASCIIHAck(58) = "¡"
ASCIIHAck(59) = "¢"
ASCIIHAck(60) = "£"
ASCIIHAck(61) = "¤"
ASCIIHAck(62) = "¥"
ASCIIHAck(63) = "¦"
ASCIIHAck(64) = "§"
ASCIIHAck(65) = "¨"
ASCIIHAck(66) = "ª"
ASCIIHAck(67) = "«"
ASCIIHAck(68) = "ï"
ASCIIHAck(69) = "(r)"
ASCIIHAck(70) = "¯"
ASCIIHAck(71) = "°"
ASCIIHAck(72) = "±"
ASCIIHAck(73) = "²"
ASCIIHAck(74) = "³"
ASCIIHAck(75) = "µ"
ASCIIHAck(76) = "(r)"
ASCIIHAck(77) = "¸"
ASCIIHAck(78) = "¹"
ASCIIHAck(79) = "º"
ASCIIHAck(80) = "»"
ASCIIHAck(81) = "¼"
ASCIIHAck(82) = "½"
ASCIIHAck(83) = "¾"
ASCIIHAck(84) = "¿"
ASCIIHAck(85) = "À"
ASCIIHAck(86) = "Á"
ASCIIHAck(87) = "Ä"
ASCIIHAck(88) = "Å"
ASCIIHAck(89) = "Æ"
ASCIIHAck(90) = "Ç"
ASCIIHAck(91) = "È"
ASCIIHAck(92) = "É"
ASCIIHAck(93) = "Ê"
ASCIIHAck(94) = "Ë"
ASCIIHAck(95) = "Ì"
ASCIIHAck(96) = "Í"
ASCIIHAck(97) = "Î"
ASCIIHAck(98) = "Ï"
ASCIIHAck(99) = "Ð"
ASCIIHAck(100) = "Ñ"
ASCIIHAck(101) = "Ò"
ASCIIHAck(102) = "Ó"
ASCIIHAck(103) = "Ô"
ASCIIHAck(104) = "Õ"
ASCIIHAck(105) = "Ö"
ASCIIHAck(106) = "×"
ASCIIHAck(107) = "Ø"
ASCIIHAck(108) = "Ù"
ASCIIHAck(109) = "Ú"
ASCIIHAck(110) = "Û"
ASCIIHAck(111) = "Ü"
ASCIIHAck(112) = "Ý"
ASCIIHAck(113) = "Þ"
ASCIIHAck(114) = "ß"
ASCIIHAck(115) = "à"
ASCIIHAck(116) = "á"
ASCIIHAck(117) = "â"
ASCIIHAck(118) = "ã"
ASCIIHAck(119) = "ä"
ASCIIHAck(120) = "ó"
ASCIIHAck(121) = "ñ"
ASCIIHAck(122) = "ò"
ASCIIHAck(123) = """"
ASCIIHAck(124) = "ð"
ASCIIHAck(125) = "Ô"
ASCIIHAck(126) = "Þ"
ASCIIHAck(127) = "´"
ASCIIHAck(128) = ChrW(3368) & ChrW(3405) & ChrW(3398) & ChrW(3377)
ASCIIHAck(129) = "ô"
ASCIIHAck(130) = "þ"
ASCIIHAck(131) = ChrW(8216)
ASCIIHAck(132) = ChrW(8217)
ASCIIHAck(133) = "¬"

UTFChar(1) = ChrW(3333)
UTFChar(2) = ChrW(3334)
UTFChar(3) = ChrW(3335)
UTFChar(4) = ChrW(3337)
UTFChar(5) = ChrW(3339)
UTFChar(6) = ChrW(3342)
UTFChar(7) = ChrW(3343)
UTFChar(8) = ChrW(3346)
UTFChar(9) = ChrW(3349)
UTFChar(10) = ChrW(3350)
UTFChar(11) = ChrW(3351)
UTFChar(12) = ChrW(3352)
UTFChar(13) = ChrW(3353)
UTFChar(14) = ChrW(3354)
UTFChar(15) = ChrW(3355)
UTFChar(16) = ChrW(3356)
UTFChar(17) = ChrW(3357)
UTFChar(18) = ChrW(3358)
UTFChar(19) = ChrW(3359)
UTFChar(20) = ChrW(3360)
UTFChar(21) = ChrW(3361)
UTFChar(22) = ChrW(3362)
UTFChar(23) = ChrW(3363)
UTFChar(24) = ChrW(3364)
UTFChar(25) = ChrW(3365)
UTFChar(26) = ChrW(3366)
UTFChar(27) = ChrW(3367)
UTFChar(28) = ChrW(3368)
UTFChar(29) = ChrW(3370)
UTFChar(30) = ChrW(3371)
UTFChar(31) = ChrW(3372)
UTFChar(32) = ChrW(3373)
UTFChar(33) = ChrW(3374)
UTFChar(34) = ChrW(3375)
UTFChar(35) = ChrW(3376)
UTFChar(36) = ChrW(3377)
UTFChar(37) = ChrW(3378)
UTFChar(38) = ChrW(3379)
UTFChar(39) = ChrW(3380)
UTFChar(40) = ChrW(3381)
UTFChar(41) = ChrW(3382)
UTFChar(42) = ChrW(3383)
UTFChar(43) = ChrW(3384)
UTFChar(44) = ChrW(3385)
UTFChar(45) = ChrW(3390)
UTFChar(46) = ChrW(3391)
UTFChar(47) = ChrW(3392)
UTFChar(48) = ChrW(3393)
UTFChar(49) = ChrW(3394)
UTFChar(50) = ChrW(3395)
UTFChar(51) = ChrW(3404)
UTFChar(52) = ChrW(3405)
UTFChar(53) = ChrW(3330)
UTFChar(54) = ChrW(3331)
UTFChar(55) = ChrW(3405) & ChrW(3375)
UTFChar(56) = ChrW(3405) & ChrW(3381)
UTFChar(57) = ChrW(3405) & ChrW(3377)
UTFChar(58) = ChrW(3349) & ChrW(3405) & ChrW(3349)
UTFChar(59) = ChrW(3349) & ChrW(3405) & ChrW(3378)
UTFChar(60) = ChrW(3349) & ChrW(3405) & ChrW(3383)
UTFChar(61) = ChrW(3351) & ChrW(3405) & ChrW(3351)
UTFChar(62) = ChrW(3351) & ChrW(3405) & ChrW(3378)
UTFChar(63) = ChrW(3353) & ChrW(3405) & ChrW(3349)
UTFChar(64) = ChrW(3353) & ChrW(3405) & ChrW(3353)
UTFChar(65) = ChrW(3354) & ChrW(3405) & ChrW(3354)
UTFChar(66) = ChrW(3358) & ChrW(3405) & ChrW(3358)
UTFChar(67) = ChrW(3359) & ChrW(3405) & ChrW(3359)
UTFChar(68) = ChrW(3363) & ChrW(3405) & ChrW(3359)
UTFChar(69) = ChrW(3363) & ChrW(3405) & ChrW(3363)
UTFChar(70) = ChrW(3364) & ChrW(3405) & ChrW(3364)
UTFChar(71) = ChrW(3364) & ChrW(3405) & ChrW(3365)
UTFChar(72) = ChrW(3366) & ChrW(3405) & ChrW(3366)
UTFChar(73) = ChrW(3366) & ChrW(3405) & ChrW(3367)
UTFChar(74) = ChrW(3368) & ChrW(3405) & ChrW(8205)
UTFChar(75) = ChrW(3368) & ChrW(3405) & ChrW(3366)
UTFChar(76) = ChrW(3363) & ChrW(3405) & ChrW(3363)
UTFChar(77) = ChrW(3370) & ChrW(3405) & ChrW(3370)
UTFChar(78) = ChrW(3370) & ChrW(3405) & ChrW(3378)
UTFChar(79) = ChrW(3372) & ChrW(3405) & ChrW(3372)
UTFChar(80) = ChrW(3372) & ChrW(3405) & ChrW(3378)
UTFChar(81) = ChrW(3374) & ChrW(3405) & ChrW(3370)
UTFChar(82) = ChrW(3374) & ChrW(3405) & ChrW(3374)
UTFChar(83) = ChrW(3374) & ChrW(3405) & ChrW(3378)
UTFChar(84) = ChrW(3375) & ChrW(3405) & ChrW(3375)
UTFChar(85) = ChrW(3376) & ChrW(3405) & ChrW(8205)
UTFChar(86) = ChrW(3377) & ChrW(3405) & ChrW(3377)
UTFChar(87) = ChrW(3379) & ChrW(3405) & ChrW(8205)
UTFChar(88) = ChrW(3379) & ChrW(3405) & ChrW(3379)
UTFChar(89) = ChrW(3381) & ChrW(3405) & ChrW(3381)
UTFChar(90) = ChrW(3382) & ChrW(3405) & ChrW(3378)
UTFChar(91) = ChrW(3382) & ChrW(3405) & ChrW(3382)
UTFChar(92) = ChrW(3384) & ChrW(3405) & ChrW(3378)
UTFChar(93) = ChrW(3384) & ChrW(3405) & ChrW(3384)
UTFChar(94) = ChrW(3385) & ChrW(3405) & ChrW(3378)
UTFChar(95) = ChrW(3384) & ChrW(3405) & ChrW(3377) & ChrW(3405) & ChrW(3377)
UTFChar(96) = ChrW(3361) & ChrW(3405) & ChrW(3361)
UTFChar(97) = ChrW(3349) & ChrW(3405) & ChrW(3359)
UTFChar(98) = ChrW(3372) & ChrW(3405) & ChrW(3367)
UTFChar(99) = ChrW(3372) & ChrW(3405) & ChrW(3366)
UTFChar(100) = ChrW(3354) & ChrW(3405) & ChrW(3355)
UTFChar(101) = ChrW(3385) & ChrW(3405) & ChrW(3374)
UTFChar(102) = ChrW(3385) & ChrW(3405) & ChrW(3368)
UTFChar(103) = ChrW(3368) & ChrW(3405) & ChrW(3367)
UTFChar(104) = ChrW(3364) & ChrW(3405) & ChrW(3384)
UTFChar(105) = ChrW(3356) & ChrW(3405) & ChrW(3356)
UTFChar(106) = ChrW(3363) & ChrW(3405) & ChrW(3374)
UTFChar(107) = ChrW(3384) & ChrW(3405) & ChrW(3365)
UTFChar(108) = ChrW(3368) & ChrW(3405) & ChrW(3365)
UTFChar(109) = ChrW(3356) & ChrW(3405) & ChrW(3358)
UTFChar(110) = ChrW(3364) & ChrW(3405) & ChrW(3373)
UTFChar(111) = ChrW(3351) & ChrW(3405) & ChrW(3374)
UTFChar(112) = ChrW(3382) & ChrW(3405) & ChrW(3354)
UTFChar(113) = ChrW(3363) & ChrW(3405) & ChrW(3361)
UTFChar(114) = ChrW(3364) & ChrW(3405) & ChrW(3374)
UTFChar(115) = ChrW(3349) & ChrW(3405) & ChrW(3364)
UTFChar(116) = ChrW(3351) & ChrW(3405) & ChrW(3368)
UTFChar(117) = ChrW(3368) & ChrW(3405) & ChrW(3377)
UTFChar(118) = ChrW(3383) & ChrW(3405) & ChrW(3359)
UTFChar(119) = ChrW(3377) & ChrW(3405) & ChrW(3377)
UTFChar(120) = ChrW(3368) & ChrW(3405) & ChrW(3368)
UTFChar(121) = ChrW(3378) & ChrW(3405) & ChrW(3378)
UTFChar(122) = ChrW(3368) & ChrW(3405) & ChrW(3374)
UTFChar(123) = ChrW(96)
UTFChar(124) = ChrW(3378) & ChrW(3405) & ChrW(8205)
UTFChar(125) = ChrW(3368) & ChrW(3405) & ChrW(3367)
UTFChar(126) = ChrW(3363) & ChrW(3405) & ChrW(3361)
UTFChar(127) = ChrW(3368) & ChrW(3405) & ChrW(3364)
UTFChar(128) = ChrW(3368) & ChrW(3405) & ChrW(8205) & ChrW(3377) & ChrW(3398)
UTFChar(129) = ChrW(3358) & ChrW(3405) & ChrW(3354)
UTFChar(130) = ChrW(45)
UTFChar(131) = ChrW(34)
UTFChar(132) = ChrW(34)
UTFChar(133) = ChrW(3363) & ChrW(3405) & ChrW(8205)

For i = 1 To 140

Selection.HomeKey Unit:=wdStory
Selection.Find.ClearFormatting
Selection.Find.Replacement.ClearFormatting
With Selection.Find
.Text = ASCIIHAck(i)
.Replacement.Text = UTFChar(i)
.Forward = True
.Wrap = wdFindContinue
.Format = False
.MatchCase = True
.MatchWholeWord = False
.MatchKashida = False
.MatchDiacritics = False
.MatchAlefHamza = False
.MatchControl = False
.MatchAllWordForms = False
.MatchSoundsLike = False
.MatchWildcards = True
End With
Selection.Find.Execute Replace:=wdReplaceAll
Next
End Sub

Friday, May 27, 2005

ഞാന്‍ ഒരു പുഴ കണ്ടു

UNICODE -ന്‍റെ വിശ്വ പ്രഭ ചെന്നെത്താത്ത ഒരുകൂട്ടം കുഞ്ഞാടുകള്‍ ഇതാ ഈ
കുന്ദ്രാണ്ടം ഉണ്ടാക്കി സൌജന്യമായി വിതരണം ചെയുന്നു.

Chowara
http://www.puzha.com/puzha/chowara/index.html#Editor2Download

മലയാളം Spell Checker നു വേണ്ടി ന്‍റെര്നെറ്റില്‍ അലഞ്ഞു തിരിയുമ്പൊഴാണ് PUZHA.com കാണാന്‍ ഇടയായത്.

ASCII ഫൊണ്ഡ് ഉണ്ടാകിയതിനു പുറമേ ഒരു "Word Proccessor" കൂടി ഇവര്‍ തൈയാറാക്കിയിര്രിക്കുന്നു.

Word Proccesssor എന്നിതിനെ വിളിക്കുന്നതു മറ്റു Word Proccessor -ഉകളെ അപമാനിക്കുന്നതിനു
തുല്യമാണ്.

ഇത് വെറും ഒരു VB Cotainer മാത്രമാണ്, സ്പെല്‍ ചെക്കര്‍ ഒന്നുമില്ല. പരിതാപകരമായ ഒരു Translieteration module കണ്ടെനിക്കു സങ്കടം വന്നു. ഉടനെ ഞാന്‍ അവര്‍ക്കീ കത്തയച്ചു. (കത്തും UNIOCODE ല്‍ ആണു കേട്ടോ)

-----------------------------------------------------------
സുഹൃത്തെ

മലയാളികളെ ഉപയോഗശുന്യമായ ASCII ഫൊണ്ടുകളും, ഉപകരണങ്ങളും നിര്മിച്ചു സമയം കളയതെ UNICODE വിപ്ലവത്തില്‍ പങ്കുചേരു.

ചിന്തിക്കുകയും, പ്രതികരിക്കുകയും ചെയുന്ന മലയാളികള്‍ ഇന്‍റ്റര്നെറ്റില്‍ BLOG ചെയുന്നതു

UNICODE ഇലാണ്.

സുഹൃത്തെ, ദെയവായി ഈ സൈറ്റ് സന്ദര്‍ശിക്കു.
http://bhashyam.nishad.net/


-----------------------------------------------------------

Saturday, May 21, 2005

മലയാളിയുടെ ആവിഷ്കാരസ്വാതന്ത്ര്യം

ഇം‌ഗ്ലീഷ് അറിയാത്ത എന്‍റെ സുഹൃത്ത് കമ്പ്യൂട്ടറിന്‍റെ മുന്നില്‍ ഇരിക്കുകയാണ്. അദ്ദേഹം ഒരു "ബ്ലോഗ്ഗിന്‍റെ" കര്‍‌ത്താവാണ്. വര്ഷങ്ങളായി മനസ്സിലും പുസ്തകതാളുകളിലും എഴുതിവെച്ചതൊക്കെയും ആരുടേയും സഹായമില്ലാതെ തന്നെ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണെന്‍റെ സുഹൃത്ത്. മാതൃഭാഷയില്‍ സ്ക്രീനില്‍ തെളിയുന്ന ഓരോ അക്ഷരവും അദ്ദേഹത്തിന്‍റെ മുഖത്ത് കൂടുതല്‍ ചൈതന്യം പരത്തി.. വല്ലാത്തൊരനുഭൂതിയാണത് . സ്വാതന്ത്ര്യം കിട്ടിയ അനുഭൂതി.


അതുകണ്ടുനിന്ന എനിക്കും അഭിമാനം തോന്നി. കഴിവുകെട്ട എന്‍റെ സര്‍ക്കാരിനു കഴിഞ്ഞില്ലെങ്കിലും ഞാന്‍ മുഖാന്തിരം ഒരു മനുഷ്യനെങ്കിലും കമ്പ്യൂട്ടറില്‍ സാക്ഷരത നേടിയല്ലൊ.

ഇം‌ഗ്ലീഷ് പഠിച്ചാല്‍ മാത്രമെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയൂ എന്ന മിഥ്യാ ധാരണ വെച്ചുപുലര്ത്തുകയാണ് മലയാളി സമൂഹം. ജാപ്പനീസ് , കൊറിയന്‍, ചൈനീസ് ഭാഷയില്‍ ഉള്ള സാങ്കേതിക കുതിച്ചുച്ചാട്ടം കണ്ടിട്ടു മലയാളിക്ക് ഒന്നും
പഠിക്കാനില്ലേ ?
സാങ്കേതിക മുന്നേറ്റത്തിനു ഭാഷ ഒരു പ്രശ്നമായിട്ട് അവര്‍ക്കൊരിക്കലും അനുഭവപ്പെട്ടിട്ടില്ല. അതിന് കാരണം 1980-85 കാലങ്ങളില്‍ ഗണിത സാങ്കേതിക ശാസ്ത്രം അവര്‍ സ്വയം ഉപയോഗിച്ചു എന്നതാണ്. ഭാഷയ്ക്കും ലിപിക്കും ഒത്ത മുദ്രണ മാര്‍ഗ്ഗങ്ങള്‍ ചിട്ടപ്പെടുത്തി. നാം അന്നും ഇന്നും വല്ലവര്‍ക്കും വേണ്ടി സോഫ്ട് വെയര്‍ നി ര്മ്മിക്കുന്നു. സ്വന്തം ഭാഷയില്‍ ഒരു വരി ഉപയോഗപ്രദമായിട്ട് ടൈപ്പ് ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല .

ഉപയോഗപ്രദമായിട്ടുള്ള ടൈപ്പുചെയ്യല്‍ എന്താണെന്നല്ലെ?
1) ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരതെറ്റുകള്‍ തിരുത്താനുള്ള സംവിധാനം ഉണ്ടായിരിക്കണം
2) ഒരു വിഷയത്തെ കുറിച്ച് ലേഖനം എഴുതിയാല്‍ അതു മറ്റുള്ളവര്‍ക്ക് ഇന്‍റര്നെറ്റില്‍ അന്വേഷിച്ച് കണ്ടെത്താനുള്ള സംവിധാനം ഉണ്ടായിരിക്കണം.

ഒരു വെടിക്കു രണ്ട് പക്ഷി എന്ന പോലെ മേല്പറഞ്ഞ എല്ലാ പ്രശ്നത്തിനും ഒരൊറ്റമൂലി UNIICODE ഉപയോഗിക്കുക എന്നതാണ്. UNICODE സ്റ്റാന്‍റേര്‍ഡ് ഉപയോഗിച്ച് എഴുതുന്നത് വായിക്കാന്‍ ഒരൊറ്റ മലയാളം ഫോണ്ട് മതി. അന്വേഷണം, പ്രതികരണം, ലേഖന ശേഖര ണം, ലേഖനം ചിട്ടപെടുത്തല്‍ മുതലായ എല്ല ക്രിയകളും വിപണിയില്‍ സൗജന്യമായി ലഭിക്കുന്ന "ഓപ്പണ്‍ ഓഫീസ്" പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു ത്തന്നെ ചെയ്യാം.


മലയാളിക്ക് മുദ്രണം ചെയ്യാന്‍ ഒരു അവസരം കൊടുത്താല്‍ അവന്‍ എഴുതും എന്നതു വസ്തുനി ഷ്ഠമായ ഒരു സത്യമാണ്. മലയാളി വായിക്കുന്നവനാണ്. പഴയ തമിഴ് ചിത്രങ്ങളില്‍ മലയാളിയെ ടൈപ്പ്കാസ്റ്റ് ചെയ്തിരുന്നതു, ദിന പത്രം കയ്യിലേന്തിയ കണ്ണട വെച്ച മനുഷ്യനായിട്ടാണ്. പക്ഷേ ഗണിത വിദ്യ സ്വയം ഉപയോഗിക്കാന്‍ മലയാളിക്കു അവസരം ഇതുവരെ അവസരം കിട്ടിയിട്ടില്ല എന്നതാണു ഏറ്റവും ദുഃഖകരമായ സത്യം.


മലയാളി സ്വന്തമായി അഭിപ്രായവും കാഴ്ചപ്പാടും ഉള്ളവനാണ്. കടലാസില്‍ അച്ചടിച്ച പത്രം കൊടുത്ത് അവനെ അധികനാള്‍ തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല. മറ്റുള്ളവര്‍ ഇന്‍റര്നെറ്റില്‍ സ്വന്തം ഭാഷയില്‍ എഴുതുകയും അന്വേഷിക്കുകയും ചെയ്യുമ്പോള്‍, സാങ്കേതിക അംഗവൈകല്യം പിടിപ്പെട്ട മലയാളിക്ക് നോക്കിനില്കാനെ കഴിയു.

ആവിഷ്ക്കാര സ്വാതന്ത്ര്യവും പ്രതികരണ സ്വാതന്ത്ര്യവും ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ സംഭാവനയാണ്. ഇന്‍റര്നെറ്റില്‍ മലയാളിക്ക് അവന്‍റെ ഭാഷയുടെ സാങ്കേതിക അവഗണനമൂലം, ആ അവകാശം നിഷേധിക്കപ്പെടുന്നു. ദിനപത്രങ്ങള്‍ ഈ വിഷയത്തിന്‍റെ നേര്‍ക്ക് മനഃപ്പൂര്‍‌വം കണ്ണടക്കുകയാണ്. ഇനിയും സമയം വൈകിയിട്ടില്ല. മലയാളിക്ക് പ്രതികരണ സ്വാതന്ത്ര്യം കൊടുക്കൂ, UNICODE ഉപയോഗിച്ച് പ്രസിദ്ധീകരിക്കൂ.


വിപ്ളവം ജയിക്കട്ടെ

Wednesday, May 18, 2005

Lost posts

I have been losing my posts to the blog since the15th. Is anyone else experiencing this problem. ?

ഒരത്ഭുത നിയമം

ചലച്ചിത്ര സംവിധായകന്‍ വിനയന്‍റെ പുതിയ ചിത്രമായ "അത്ഭുത ദ്വീപ്", ഹോളിവുഡില്‍ പുനര്‍‌നിര്‍‌മ്മിക്കാന്‍ ആലോചനകള്‍ നടക്കുന്നതായി പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും കണ്ടു. ഇതു സംഭവിച്ചുകൂടായ്കയില്ല . വിനയനും "കുള്ളസംഘവും" ഹോളിവുഡ് താരങ്ങളാകാനും സാദ്ധ്യത കാണുന്നു. അത് വളരെ നല്ല കാര്യം. അങ്ങനെ കൊച്ചു കേരളത്തിലെ കലാകാരന്മാര്‍ ലോകസിനിമയില്‍ പച്ച പിടിക്കട്ടെ.

സിനിമ നിര്‍‌മ്മിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച ഹോളിവുഡ് കമ്പനി ചെന്നൈയില്‍ വന്നത് സിനിമയുടെ പകര്‍പ്പാവകാശം വാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ്. കൊള്ളാം വളരെ നല്ല കാര്യം. ഇത് വളരെ ശ്രദ്ധേയമായ ഒരു സംഭവമായി ഞാന്‍ കരുതുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍, ഒരു ഇന്ത്യന്‍ സിനിമാ നിര്മ്മാതാവ് പോലും പകര്‍പ്പവകാശം തേടി വിദേശത്ത് പോയ വാര്ത്ത ഇതുവരെ കേട്ടിട്ടില്ല. പകര്‍പ്പവകാശം പോയിട്ട്, കോപ്പിയടിച്ച സിനിമക്കു ഒരു കടപ്പാടു പോലും ജനങ്ങളെ അറിയിക്കില്ല. അതെങ്ങിനെ സാധിക്കും? സ്വന്തം ക്രിയയായിട്ടാണല്ലോ ഇവരതുനമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. അതിന് കോപ്പിയടിക്കുന്നവനെ കുറ്റം പറയണ്ട. കാശ് കൊടുത്ത് ഇതു കാണാന്‍ പോകുന്ന പ്രേക്ഷകന്‍,പുതുമയും തനിമയും ഒന്നും പ്രതീക്ഷിക്കുന്നില്ല.

അമേരിക്കകാര്‍ ഇന്ത്യയില്‍ പകര്‍പ്പവകാശം തേടി വന്നതിന് വിശദമായ കാരണങ്ങളുണ്ട്. "അത്ഭുത ദ്വീപ്"ന്‍റെ ഉടമകളുടെ രേഖാമൂലമുള്ള സമ്മതിയില്ലാതെ ഹോളിവുഡില്‍ ഈ ചിത്രം നിര്മ്മിച്ചാല്‍. ചിത്രത്തിന്‍റെ യഥാര്ത്ഥഉടമകള്‍ക്ക് അമേരിക്കന്‍ കോടതിയില്‍
കേസ്സ് കൊടുക്കാം. മിക്കവാറുമുള്ള കേസ്സുകള്‍ വിജയിച്ചിട്ടുമുണ്ട്. വിജയിച്ചാലും വിജയിച്ചില്ലെങ്കിലും അങ്ങനെ ഒരു സംവിധാനം അവിടെയുണ്ട്. ആയിരക്കണക്കിനു വിദേശ സിനിമകളും പാശ്ചാത്യ സംഗീതങ്ങളും, ഇന്ത്യയില്‍ ഒരു കൂസലുമില്ലാതെ പകര്ത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ കോടതികളില്‍ ഇതുവരെ ഒരു വിദേശി പോലും കേസ്സ്കൊടുത്ത ചരിത്രമില്ല.

ഇന്ത്യയില്‍ പകര്‍പ്പവകാശ നിയമം പ്രാബല്ല്യത്തില്‍ വന്നാല്‍, രൂക്ഷമായ ഭാവനാക്ഷാമം ബാധിച്ച നമ്മുടെ കഥാകൃത്തുക്കളും, സംഗീത സംവിധായകരും ഒക്കെ കടപൂട്ടേണ്ടിവരും.

ഒരു കാര്യം ഞാന്‍ മനസ്സിലാക്കിയത്, ദൃഢമായ പകര്‍പ്പവകാശ നിയമങ്ങളും അവയുടെ പരിപാലനവുമാണ്, ഹോളിവുഡിനെ ലോകത്തിലെതന്നെ ഏറ്റവും വലിയ സിനിമാ വ്യവസായ കേന്ദ്രമാക്കി മാറ്റിയ‌ത്. നല്ല നിയമങ്ങളാണ് അമേരിക്കയിലെ സിനിമാതൊഴിലാളികളെ സം‌രക്ഷിച്ചത്. ആ നിയമങ്ങള്‍ ഒരു സംസ്ക്കാരത്തെ സൃഷ്ടിച്ചു. മറ്റുള്ളവന്‍റെ കലാസൃഷ്ടിയെ അംഗീകരിച്ച് അതിന് പ്രതിഫലം കൊടുക്കുന്നു, ആ നല്ലസംസ്ക്കാരം.

ആ നിയമങ്ങളുടെ അലയടികള്‍ അമേരിക്കയുടെ അതിരുകള്‍ താണ്ടി തരംഗങ്ങളായി, ഇങ്ങ് കൊച്ചുകേരളത്തില്‍ എത്തി. ആ നിയമത്തിന്‍റെ ശക്തികാരണമാണ് അമേരിക്കക്കാര്‍ വിനയനെ തേടി പകര്‍പ്പവകാശത്തിനായി ഇന്ത്യയില്‍ വന്നത്.

നമ്മുടെ മണ്ണില്‍ പിറക്കാത്ത നിയമം, ഇന്നുംനമുക്ക് മനസ്സിലാവാതെ, നമുക്കതീതമായ് നിലക്കൊള്ളുന്ന ഒരു വിദേശ സംസ്ക്കാരത്തിന്‍റെ അത്ഭുത നിയമം.വിനയനും, ഭാവിയില്‍ ലോകപ്രശസ്തരാകാന്‍ പോകുന്ന കുള്ളന്മാരും അനുഭവിക്കാന്‍ പോകുന്നത് ആ നിയമത്തിന്‍റെ സദ്ഫലങ്ങളാണ്.

നമുക്കവരില്‍ നിന്നു പഠിക്കാന്‍ എന്തെല്ലാം നല്ലവശങ്ങളുണ്ട്. പക്ഷേ നാം പഠിക്കാന്‍ ഇഷ്ടപ്പെടുന്നതു അവരുടെ വിനോദ സംസ്ക്കാരം മാത്രമാണ്. അവരുടെ വസ്ത്രധാരണ രീതികളും, അവരുടെ ജീവിത ശൈലികളും. അനുകരണം മോശമല്ല. പക്ഷേ അവരുടെ കര്മ്മ ബോധവും ,തൊഴില്‍ സംസ്ക്കാരവും കൂടി അനുകരിക്കാന്‍ നാം ശ്രമിക്കണം.

Sunday, May 15, 2005

പത്രങ്ങള്‍കുള്ള വീക്ലീ ഡോസ്

എലാവര്‍ക്കും സമയപരിമിധികള്‍ ഉണ്ടെന്നെനിക്കറിയാം, എങ്കിലും അഴ്ചയില്‍ ഒരു കത്തെങ്കിലും നിങ്ങളുടെ ഇഷ്ടപെട്ട പത്രത്തിനു UNICODE ഇലേക്കു മാറാന്‍ ആവശ്യപ്പെട്ട് ഒരു കത്തെങ്കിലും എഴുതണം. എഴുതുന്ന കത്ത് UNICODE ല്‍ തന്നെ എഴുതുകയും വേണം. മറുപടി കിട്ടിയല്‍, കത്തും മറുപടിയും നിങ്ങളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യണം.
--
നിഷാദ് കൈപ്പള്ളി

എന്‍റെഅക്ഷരത്തെറ്റുകള്‍

എന്‍റെഅക്ഷരത്തെറ്റുകള്‍ എനിക്കുതന്നെ പിടിക്കതെ വരുന്നു. ഒരു മലയാളം
സ്പെല്‍‌ചെക്കറുണ്ടായിരുന്നുവെങ്കില്‍ ...

യൂണികോഡ് വിപ്ലവ തന്ത്രം - ഭാഗം 1

മലയാളം യുണികോടിന്‍റെ വെളിച്ചം കണ്ടനുഭവിച്ചവരാണു നിങ്ങള്‍. അതിന്‍റെ
വിശ്വദീപം ചെന്നെത്താത്ത് മലയാള പത്രമാഫീസുകളിലേകു ആ പ്രകാശം പരക്കട്ടെ.

അതിനുവേണ്ടി നിങ്ങള്‍ ഓരോരുത്തരും അവര്‍ക്കു നിരന്തരമായി മലയാളം
യൂണികോടില്‍ കത്തുകള്‍ അയക്കു.

ജ്യോതി പരകട്ടെ

കണ്ണുകള്‍ തുറക്കട്ടെ.

വിപ്ലവം ജെയിക്കട്ടെ

കൈരള്ളി ടീ.‌വി. യില്‍ യൂണികൊടിനെ കുറിച്ചുള്ള അഭിമുഖം

കൈരള്ളി ടീ.‌വി. യില്‍ യൂണികൊടിനെ കുറിച്ചുള്ള ഇന്‍റര്‍‌വ്യു കഴിഞ്ഞു. 19-മേയി-2005. യൂ. ഏ. ഈ സമയം രാത്രി 10:30-നു. പ്രക്ഷേപണം ചെയ്യും.

Saturday, May 14, 2005

ചിലക്ഷരങ്ങള്‍ക്കു UNICODE ല്‍ സ്ഥാനം

അങ്ങനെ യുണികേടില്‍ 6 ചിലക്ഷരങ്ങള്‍കു കൂടി code point നിര്ണയിച്ചു.
ക്‍, ന്‍, ണ്‍, ര്‍, ല്‍, ള്‍ ഇപ്പോള്‍ Zero Width Joiner ഉപയൊഗിച്ചാണു
ചില്ലക്ഷരങ്ങള്‍ ടൈപ്പു ചെയ്യുന്നതു.

"യ" യുടെ ചില്ലും കൂടി ചേര്‍ക്കാന്‍ ചര്‍ച്ച നടക്കുന്നുണ്ടു

എന്‍റെ യുദ്ധം ഈ വിധം.

ഇന്നു രവിലെ പല്ലും തേച്ചു ഒരു കപ്പിയും കുടിച്ചു PC യുടെ മുന്നില്‍
ഇരുനു മനൊരെമെക്കും മതൃഭൂമിക്കും താഴെ കണുന്ന കത്തു e-mail ചെയ്തു.
--------------------------------------------------------------------------------------------------------
പത്രാതിപര്‍ക്ക്
മനൊരമ

സുഹൃത്തെ

ഞാന്‍ നിങ്ങളുടെ പത്രം വയിക്കാനായി ഇന്‍റെര്നെറ്റിലെ നിങ്ങളുടെ സൈറ്റില്‍
പോയി. എനിക്കോന്നും മനസിലായില്ല. മലയാളത്തിനു പകരം മറ്റെതോ ഭാഷയാണു
ഞാനവിടെ കണ്ടതു. പിന്നയാണു എനികു മനസിലായത്, മനോരമ വയിക്കാന്‍
ഇന്‍റര്നെറ്റ് എക്സ്പ്ലോറര്‍ തന്നെ വേണമെന്നു. അതുമാത്രമല്ല,
വാഷിംഗ്ട്ടണ്‍ പോസ്റ്റിലും, ഗള്ഫ് ന്യൂസിലും, ഒക്കെ കാണുന്ന search
സംവിധാനം എന്തുകൊണ്ടണു നിങ്ങളുടെ പത്രത്തിനില്ലാത്തത്.

ബാക്കി ഭാഷകളിലുള്ള വര്ത്തകളൊക്കെ Google News ല്‍ സെര്‍ച്ച് ചെയ്താല്‍
കിട്ടും പക്ഷെ നിങ്ങളുടെ പത്രം മാത്രം വരുന്നില്ല. എന്ത് കരണമാണെങ്കിലും
മറുപടി അയക്കാന്‍ മടിക്കേണ്ട.

സസ്നേഹം, നിഷാദ് കൈപ്പള്ളി.

--------------------------------------------------------------------------------------------------------
മറുപടി പ്രതീക്ഷിക്കുന്നില.!

ASCII അരാധകര്‍

ലൊകത്തില്‍ മറ്റേതൊരു ഭഷക്കരെക്കാള്‍ ഫൊണ്ഡ് ഇന്സ്റ്റാളെഷണ്‍ ചേയ്തു തഴമ്പിച്ച വര്‍ഗ്ഗം മലയാളികളായിരിക്കും. ഓര്രൊ ദിനപ്പത്രം വയിക്കാനും പ്രത്യേക ഫൊണ്ഡ് ഉപയൊഗിക്കുന്ന ഈ സമ്പ്രദായം മലയാളത്തില്‍ മത്രമേ കാണാന് കഴിയു‍. അതിനു രണ്ടു കാരണങ്ങളാണു
1) മലയാളികള്‍ അക്ഷരപ്രിയരണ്, അതിനാല്‍ ഒരുപാടു പ്രസിദ്ധീകരണങ്ങള്‍ മലയാളത്തിലുണ്ട് .
2) മലയാളികള്‍ ഒരുകാരണവശാലും ഒരുവിഷയത്തിലും തമ്മില്‍ യോജിച്ചു പ്രവര്ത്തികുകില്ല,

അതുകൊണ്ടുതന്നെ ഓരോ പ്രസിദ്ധികരണത്തിനും വെവ്വേറെ അക്ഷര ക്രോടികരണ രീത നിലവിലഉണ്ട്
ഇന്‍റ്റര്നെറ്റിന്‍റെ ആദ്യകാലങ്ങളില്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മറ്റു മര്‍ഗ്ഗങ്ങളില്ലായിരുന്നു എന്ന കാരണത്താലാണ് ഈ മാര്‍ഗം സ്വീകരിച്ചു എന്നതു ഒരു സത്യമാണ് . പക്ഷെ ഇന്‍റര്നെറ്റില്‍ UNICODE നെ പ്രചാരത്തില്‍ കൊണ്ടുവരാന്‍ ഏറ്റവും കൂടുതല്‍ പങ്കുവഹികേണ്ടവരും ഇവര്‍ തന്നെയായിരുന്നു. ലിപി സം‌രക്ഷണം എന്ന ശ്രേഷ്ഠമായ ആ കര്മ്മം ഇവര്‍ നിര്‍‌വഹിച്ചില്ല.

താഴേ പറയുന്ന നാലു ശൃംഖലിത വര്താപത്രങ്ങള്‍ പരിശ്രമിച്ചാല്‍ ഇന്‍റര്നെറ്റില്‍ വളരെ കുറഞ്ഞ സമയംകൊണ്ട് മലയാള പത്രം വയിക്കുന്നവരുടെ ഇടയിലെങ്കിലും UNICODE മലയാളം പ്രചരിപ്പിക്കാം

പക്ഷേ Unicode അല്ലാ, രണ്ടാംകിട മുദ്രണ മര്‍ഗ്ഗം മാത്രമേ ഉപയോഗിക്കു എന്നു ദൃഢപ്രതിജ്ഞയെടുത്തവരാണു ഇവര്‍


http://www.mathrubhumi.com/
ഉപയോഗിക്കുന്ന ഫൊണ്ഡ്: matweb.ttf,
അക്ഷര ക്രോഡീകരണ രീതി: ASCII
പഴയലിപിയുമല്ല എന്നാലിതു പുതിയതുമല്ല അല്ല, രണ്ടുംകെട്ട ഒന്നാണിതിന്‍റെ ലിപി. പത്രത്തെ ബെഹുമാനിക്കം പക്ഷെ ലിപിയെ സഹിക്കാന്‍ പറ്റുന്നില.

http://www.manorama.com/
ഉപയോഗിക്കുന്ന ഫൊണ്ഡ്: .PFR embeded fonts
അക്ഷര ക്രോഡീകരണ രീതി: ASCII

ബില്‍ ഗേറ്റ്സ് മാമന്‍റെ ബ്രൌസരില്‍ കൂടി മാത്രം പത്രം വായിച്ചാല്‍ മതി എന്നാണു ഈ മാമന്‍റെ നിലപാടു. ഇതില്‍ ഉപയൊഗിച്ചിരിക്കുന്ന .PFR മുദ്രണ വിദ്യ മൈക്രോസോഫ്റ്റ് ഇന്‍റര്നെറ്റ് എക്സ്പ്ളോററില്‍ മാത്രം ദൃശ്യമാവുന്ന ഒന്നാണ്. മൊസ്സില്ല FireFox, Netscape, Opera മുതലായ ബ്രൌസറുകളില്‍ ഇതു വയിക്കാനേ പറ്റില്ല.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സര്‍ക്യുലേഷണ്‍ ഉള്ള പത്രം എന്ന് പറഞ്ഞിട്ടെന്തുകാര്യം. തലയില്‍ ആള്‍താമസമുള്ള സൊഫ്റ്റ്വേര്‍ ഡെവെലപ്പറും വേണം.

http://deepika.com/
അക്ഷര ക്രോഡീകരണ രീതി: ASCII
ഉപയോഗിക്കുന്ന ഫൊണ്ഡ്: mlkr0ntt_TTF.ttf

വളരെ ബുദ്ധിമുട്ടി വിശദമായി വിവരിക്കുന്ന ഫോണ്ഡ് ഇന്സ്റ്റാളേഷണ്‍ FAQ ഒക്കെ കൊടിത്തിട്ടുണ്ടു. വളരേ നല്ല കാര്യം.

http://www.malayalamresourcecentre.org/
ഉപയോഗിക്കുന്ന ഫൊണ്ഡ്: matweb.ttf,
അക്ഷര ക്രോഡീകരണ രീതി: ASCII

ഇന്‍റര്നെറ്റില്‍ മലയാള ഭാഷയെ സം‌രക്ഷിക്കന്‍ കേരള സര്‍ക്കര്‍ ചുമതലപ്പെടുത്തിയ സ്ഥാപനം. മലയാളികളുടെ നികുതി അടച്ച പണമാണലോ ഇതുപോലുള്ള സ്ഥാപനങ്ങളെ നിലനിര്ത്തുന്നതു. ഇനി എന്താണു നമുക്കു ഇവര്‍ പ്രതിഭലമയിഭാഷാപോഷണതിന്നു തരുന്നതു. UNICODE ഉപയൊഗിക്കുന്ന ഒരു കാല്‍‌കുലേറ്ററെങ്കിലും ഇവര്‍ ഉണ്ടാക്കിയിരുനെങ്കില്‍ ഒന്നു സമാധാനിക്കമയിരുന്നു.

UNICODE ഇല്‍ അല്ലെങ്കിലും ഇവര്‍ വികസിപ്പിച്ചെടുത്ത പത്ത് ഉപകരണങ്ങള്‍ ഇവര്‍ വെബ്ബ്സൈറ്റില്‍ പ്രദര്‍ശിപ്പികുന്നുണ്ടു. പക്ഷെ ഇതു വില്കണമെന്ന താല്പര്യം കാണുന്നില്ല. ഇതൊക്കെ എവിടെ വങ്ങന്‍ക്കിട്ടു എന്നും വെബ്ബ്സൈറ്റില്‍ കണ്ടില്ല. ഇതൊന്നും അറിയത്ത പാവം ജനമാണല്ലോ ശമ്പളം കൊടുക്കുന്നതു, പിന്നേ വിറ്റാലെന്ത് വിറ്റില്ലേലെന്ത്.

Friday, May 13, 2005

ASCII അരാധകര്‍


ലൊകത്തില്‍ മറ്റേതൊരു ഭഷക്കരെക്കാള്‍ ഫൊണ്ഡ് ഇന്സ്റ്റാളെഷണ്‍ ചേയ്തു തഴമ്പിച്ച വര്‍ഗ്ഗം മലയാളികളായിരിക്കും. ഓര്രൊ ദിനപ്പത്രം വയിക്കാനും പ്രത്യേക ഫൊണ്ഡ് ഉപയൊഗിക്കുന്ന ഈ സമ്പ്രദായം മലയാളത്തില്‍ മത്രമേ കാണാന് കഴിയു‍. അതിനു രണ്ടു കാരണങ്ങളാണു
1) മലയാളികള്‍ അക്ഷരപ്രിയരണ്, അതിനാല്‍ ഒരുപാടു പ്രസിദ്ധീകരണങ്ങള്‍ മലയാളത്തിലുണ്ട് .

2) മലയാളികള്‍ ഒരുകാരണവശാലും ഒരുവിഷയത്തിലും തമ്മില്‍ യോജിച്ചു പ്രവര്ത്തികുകില്ല,

അതുകൊണ്ടുതന്നെ ഓരോ പ്രസിദ്ധികരണത്തിനും വെവ്വേറെ അക്ഷര ക്രോടികരണ രീത നിലവിലഉണ്ട്
ഇന്‍റ്റര്നെറ്റിന്‍റെ ആദ്യകാലങ്ങളില്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മറ്റു മര്‍ഗ്ഗങ്ങളില്ലായിരുന്നു എന്ന കാരണത്താലാണ് ഈ മാര്‍ഗം സ്വീകരിച്ചു എന്നതു ഒരു സത്യമാണ് . പക്ഷെ ഇന്‍റര്നെറ്റില്‍ UNICODE നെ പ്രചാരത്തില്‍ കൊണ്ടുവരാന്‍ ഏറ്റവും കൂടുതല്‍ പങ്കുവഹികേണ്ടവരും ഇവര്‍ തന്നെയായിരുന്നു. ലിപി സം‌രക്ഷണം എന്ന ശ്രേഷ്ഠമായ ആ കര്മ്മം ഇവര്‍ നിര്‍‌വഹിച്ചില്ല.

താഴേ പറയുന്ന നാലു ശൃംഖലിത വര്താപത്രങ്ങള്‍ പരിശ്രമിച്ചാല്‍ ഇന്‍റര്നെറ്റില്‍ വളരെ കുറഞ്ഞ സമയംകൊണ്ട് മലയാള പത്രം വയിക്കുന്നവരുടെ ഇടയിലെങ്കിലും UNICODE മലയാളം പ്രചരിപ്പിക്കം

പക്ഷേ Unicode അല്ലാ, രണ്ടാംകിട മുദ്രണ മര്‍ഗ്ഗം മാത്രമേ ഉപയോഗിക്കു എന്നു ദൃഢപ്രതിജ്ഞയെടുത്തവരാണു ഇവര്‍


http://www.mathrubhumi.com/
ഉപയോഗിക്കുന്ന ഫൊണ്ഡ്: matweb.ttf,
അക്ഷര ക്രോഡീകരണ രീതി: ASCII
പഴയലിപിയുമല്ല എന്നാലിതു പുതിയതുമല്ല അല്ല, രണ്ടുംകെട്ട ഒന്നാണിതിന്‍റെ ലിപി. പത്രത്തെ ബെഹുമാനിക്കം പക്ഷെ ലിപിയെ സഹിക്കാന്‍ പറ്റുന്നില.

http://www.manorama.com/
ഉപയോഗിക്കുന്ന ഫൊണ്ഡ്: .PFR embeded fonts
അക്ഷര ക്രോഡീകരണ രീതി: ASCII

ബില്‍ ഗേറ്റ്സ് മാമന്‍റെ ബ്രൌസരില്‍ കൂടി മാത്രം പത്രം വായിച്ചാല്‍ മതി എന്നാണു ഈ മാമന്‍റെ നിലപാടു. ഇതില്‍ ഉപയൊഗിച്ചിരിക്കുന്ന .PFR മുദ്രണ വിദ്യ മൈക്രോസോഫ്റ്റ് ഇന്‍റര്നെറ്റ് എക്സ്പ്ളോററില്‍ മാത്രം ദൃശ്യമാവുന്ന ഒന്നാണ്. മൊസ്സില്ല FireFox, Netscape, Opera മുതലായ ബ്രൌസറുകളില്‍ ഇതു വയിക്കാനേ പറ്റില്ല.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സര്‍ക്യുലേഷണ്‍ ഉള്ള പത്രം എന്ന് പറഞ്ഞിട്ടെന്തുകാര്യം. തലയില്‍ ആള്‍താമസമുള്ള സൊഫ്റ്റ്വേര്‍ ഡെവെലപ്പറും വേണം.

http://deepika.com/
അക്ഷര ക്രോഡീകരണ രീതി: ASCII
ഉപയോഗിക്കുന്ന ഫൊണ്ഡ്: mlkr0ntt_TTF.ttf

വളരെ ബുദ്ധിമുട്ടി വിശദമായി വിവരിക്കുന്ന ഫോണ്ഡ് ഇന്സ്റ്റാളേഷണ്‍ FAQ ഒക്കെ കൊടിത്തിട്ടുണ്ടു. വളരേ നല്ല കാര്യം.

http://www.malayalamresourcecentre.org/
ഉപയോഗിക്കുന്ന ഫൊണ്ഡ്: matweb.ttf,
അക്ഷര ക്രോഡീകരണ രീതി: ASCII

ഇന്‍റര്നെറ്റില്‍ മലയാള ഭാഷയെ സം‌രക്ഷിക്കന്‍ കേരള സര്‍ക്കര്‍ ചുമതലപ്പെടുത്തിയ സ്ഥാപനം. മലയാളികളുടെ നികുതി അടച്ച പണമാണലോ ഇതുപോലുള്ള സ്ഥാപനങ്ങളെ നിലനിര്ത്തുന്നതു. ഇനി എന്താണു നമുക്കു ഇവര്‍ പ്രതിഭലമയിഭാഷാപോഷണതിന്നു തരുന്നതു. UNICODE ഉപയൊഗിക്കുന്ന ഒരു കാല്‍‌കുലേറ്ററെങ്കിലും ഇവര്‍ ഉണ്ടാക്കിയിരുനെങ്കില്‍ ഒന്നു സമാധാനിക്കമയിരുന്നു.

UNICODE ഇല്‍ അല്ലെങ്കിലും ഇവര്‍ വികസിപ്പിച്ചെടുത്ത പത്ത് ഉപകരണങ്ങള്‍ ഇവര്‍ വെബ്ബ്സൈറ്റില്‍ പ്രദര്‍ശിപ്പികുന്നുണ്ടു. പക്ഷെ ഇതു വില്കണമെന്ന താല്പര്യം കാണുന്നില്ല. ഇതൊക്കെ എവിടെ വങ്ങന്‍ക്കിട്ടു എന്നും വെബ്ബ്സൈറ്റില്‍ കണ്ടില്ല. ഇതൊന്നും അറിയത്ത പാവം ജനമാണല്ലോ ശമ്പളം കൊടുക്കുന്നതു, പിന്നേ വിറ്റാലെന്ത് വിറ്റില്ലേലെന്ത്.

UNICODE ഇന്‍റെ സദ്ധ്യതകള്‍

ഡെസ്ക്ടൊപ്പ്
‌മൈക്രൊസൊഫ്റ്റ് വിന്‍ഡോസ് XP SP2



ഓപണ്‍ ഓഫിസ് - Open Office




ഫോള്‍ഡര്‍ - Folder