Friday, August 03, 2007

Invisible to All. Invisible to Law

ഇഞ്ജിപ്പെണ്ണ് എന്ന കഥാപത്രത്തിനു പിന്നിലുള്ള ശൃഷ്ടാവിനു് നമുക്ക് Y എന്ന പേര്‍ നള്‍കാം. ഇന്നുവരെ Y ആരാണെന്നു് വെളിപ്പെടുത്തിയിട്ടില്ല.
ഒരു സാങ്കല്പിക കഥാപത്രത്തെ അപമാനിച്ചു എന്നു പറഞ്ഞു ഈ ലോകത്ത് ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി എനിക്ക് അറിവില്ല.

ഇഞ്ജിപെണ്ണ് എന്ന കഥപാത്രം തികച്ചും ശ്രിഷ്ടിക്കപ്പെട്ട ഒരു വ്യക്തിയാണു്. ഒരാള്‍ എഴുതുന്ന materail ആണു അവരുടെ വ്യക്തിത്വം എന്നു ഇവിടെ പലരും പലതവണ പറഞ്ഞു. സമ്മതിച്ച്. പക്ഷെ എങ്കിലും അവര്‍ക്ക് നിയമപരമായി യാതോരു കാര്യത്തിലും ഇടപെടാനോ കേസ് കൊടുക്കാനോ കഴിയില്ല. കാരണം വ്യക്തിഹത്യ, ആക്രമണം തുടങ്ങിയ എല്ലാ കുറ്റകൃത്യങ്ങളും യധാര്‍ത്ത വ്യക്തിക്കെതിരെ തന്നെ ആയിരിക്കണം. അല്ലാതെ ചുമ്മ ഇഞ്ജിപ്പെണ്ണിനെ Mr. X എന്ന ഒരു ബ്ലോഗര്‍ Cyber Stalking ചെയ്തു എന്നു Cyber-cellല്‍ പരാതികൊടുക്കാന്‍ കഴിയുമോ?

ഇഞ്ജിപെണ്ണന്റെ പിന്നിലുള്ള Y യുടേ യധാര്‍ത്ത വിലാസമോ പേരോ Mr.Xനു് അറിയില്ല. ഇഞ്ജിപ്പെണ്ണിനു് social secritynumber ഇല്ല, Driving license ഇല്ല, bank account ഇല്ല, വീടില്ല, ശരീരം ഇല്ല, ജീവനും ഇല്ല. ബ്ലോഗില്‍ മാത്രം നിലകൊള്ളുന്ന ഒരു സാങ്കല്പിക കഥാപാത്രത്തെ എങ്ങനെ അപമാനിക്കാന്‍ കഴിയും. എങ്ങനെ cyber stalk ചെയ്യും.

അതാണു ഞാന്‍ പറഞ്ഞത് വിലാസം ഉള്ള് ഒരു വ്യക്തിയായി ബ്ലോഗില്‍ വിലസുന്നതും അതില്ലാത്ത് ഇഞ്ജിപ്പെണ്ണും മാങ്ങാത്തൊലിയും പോലുള്ള സാങ്കല്പിക കഥാപത്രങ്ങളുടെ പേരില്‍ വിലസുന്നതും തമ്മില്‍ കാര്യമായ വിത്യാസമുണ്ട് എന്ന്. എഴുത്തിന്റെ പിന്നിലുള്ള ആളിനെ അറിയാത്തടത്തോളം ഇടപെടല്‍ കഥാപാത്രവുമായി മാത്രമെ സംഭവിച്ചിട്ടുള്ളു.

അജ്ഞാതചര്യയില്‍ കഴിയുന്ന Y എന്ന വ്യക്തിയുടെ identity വെളിപ്പെടുന്ന നിമിഷം ആ വ്യക്തിക്ക് മനുഷ്യവര്‍ഗ്ഗത്തിനുള്ള എല്ലാ നിയമങ്ങളും ബദകമാകും. പിന്നെ വ്യക്തിഹത്യ, cyberstalking, sexual harrasment എന്ന വക്കുകള്‍ക്ക് നിയമത്തിന്റെ മുന്നില്‍ അര്‍ത്ഥങ്ങളുണ്ടാകും.

അപ്പോള്‍ അജ്ഞാതചര്യയുടെ ഒരു വലിയ പ്രശ്നം നിയമപരമായി യാതൊരു സഹായവും ഉണ്ടാവില്ല എന്നുള്ളതുതന്നെയാണു്.



ഓ.ടോ.
Yahoo പകര്‍പ്പവകാശ പ്രശ്നത്തില്‍ ഇഞ്ജിപ്പെണ്ണിനെ സപ്പോര്‍ട്ട് ചെയ്തു എന്ന് സ്വപ്നത്തില്‍ പോലും കരുതരുത്. Yahoo ചെയ്തത് തെറ്റാണു് എന്ന് വിശ്വസിച്ചതുകൊണ്ടു മാത്രമാണു് ഞാന്‍ പ്രതിഷേധിച്ചത്. ഗള്ഫ് മലയാളികള്‍ അല്പം grade കുറഞ്ഞ team ആണെന്നുള്ള ചില ധ്വനി പലയിടത്തും ഞാന്‍ വായിച്ചു.

106 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. ഒരു രാജ്യത്തെയും സൈബര്‍ നിയമങ്ങളെപ്പറ്റി എനിക്ക് വ്യക്തമായി ഒന്നും തന്നെ അറിയില്ല. അതുകൊണ്ട് ഞാന്‍ പറയുന്നത് തെറ്റാണെങ്കില്‍ ക്ഷമിക്കണം. ഞാന്‍ മനസ്സിലാക്കിയിടത്തോളം:

    പല രാജ്യങ്ങളിലെയും സൈബര്‍ സെല്ലിലെ ആള്‍ക്കാര്‍ pedophile ആയിട്ടുള്ളവരെയൊക്കെ പിടിക്കുന്നത് നാല്പതും അമ്പതും വയസ്സുള്ളവര്‍ കൊച്ചുകുട്ടികളുടെ പ്രായമൊക്കെ കൊടുത്ത് ലോഗിന്‍ ചെയ്ത് അവരുമായി ചാറ്റൊക്കെ ചെയ്ത് അത്തരക്കാരുടെ നീക്കങ്ങള്‍ അറിഞ്ഞാണ്. അഡ്‌വാന്‍സ്‌ഡ് മൂവ്‌മെന്റ്സ് ആയി അവസാനം നേരിട്ട് കാണാന്‍ ഒരു സ്ഥലവും തീയതിയുമൊക്കെ ഫിക്സ് ചെയ്ത് ആള്‍ അവിടെ ചെല്ലുമ്പോഴാണ് പോലീസ് അവരെ അറസ്റ്റ് ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കുമ്പോള്‍ തെളിവായി കാണിക്കുന്നത് ചാറ്റ് ട്രാന്‍സ്‌ക്രിപ്റ്റ്‌സും മറ്റുമാണ്. അപ്പോള്‍ പിടിക്കപ്പെട്ട ആള്‍ “ഞാന്‍ യഥാര്‍ത്ഥത്തില്‍ ചാറ്റ് ചെയ്തത് ഈ നാല്പതു വയസ്സുള്ള ആളുമായിട്ടല്ലേ, കുട്ടിയുമായിട്ടല്ലല്ലോ” എന്ന് പറയുമ്പോള്‍ കോടതി മിക്കവാറും ചോദിക്കുന്നത് “നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ കുട്ടിയുമായിട്ടാണ് ഈ നീക്കങ്ങള്‍ നടത്തിയിരുന്നതെങ്കിലോ” എന്നായിരിക്കും.

    അതുകൊണ്ട് ഞാന്‍ മനസ്സിലാക്കിയതു പ്രകാരം സൈബര്‍ നിയമങ്ങളില്‍ intention-ന് ആണ് പ്രാധാന്യം-വ്യക്തിക്കല്ല.

    അതുപോലെതന്നെ അനോണിമിറ്റിക്കും സൈബര്‍ നിയമങ്ങളില്‍ പ്രാധാന്യമുണ്ട് എന്ന് തോന്നുന്നു. പരാതി കൊടുക്കുന്ന ആള്‍ പരാതി കൊടുക്കുന്നിടത്ത് മാത്രം അവരുടെ യഥാര്‍ത്ഥ ഐഡന്റിറ്റി വെളിപ്പെടുത്തിയാല്‍ മതി എന്നാണ് എന്റെ തോന്നല്‍. ബാക്കി ഒരിടത്തും-സൈബര്‍ ലോകത്തുള്‍പ്പടെ-അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ അവര്‍ ഇക്കാര്യത്തില്‍ എത്രമാത്രം ബാദ്ധ്യസ്ഥരാണ് എന്നറിയില്ല. അവരുടെ അനോണിമിറ്റി പരമാവധി പരിപാലിക്കാനുള്ള വ്യവസ്ഥയും ഏറ്റവും അത്യാവശ്യമുള്ള, മിനിമം സ്ഥലങ്ങളില്‍ മാത്രം അവരുടെ ഐഡിന്റിറ്റി വെളിപ്പെടുത്തിയാല്‍ മതി എന്നുമുള്ള പല നിയമങ്ങളിലുമുണ്ട് എന്ന് തോന്നുന്നു (whistle-blowers -നുള്ള പരിരക്ഷ പോലെ).

    ഞാന്‍ മനസ്സിലാക്കിയത് തെറ്റാണെങ്കില്‍-അതായത് സൈബര്‍ ക്രൈമുകളില്‍ ആരോടാണ് യഥാര്‍ത്ഥത്തില്‍ തെറ്റ് ചെയ്തത് എന്നതാണ് ആരാണെന്നോര്‍ത്താണ് ആ തെറ്റ് ചെയ്തത് എന്നതിനെക്കാള്‍ പ്രാധാന്യമുണ്ട് എന്നാണെങ്കില്‍-ഞാന്‍ പറഞ്ഞതിന് ക്ഷമിക്കണം.

    ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും സൈബര്‍ നിയമങ്ങളെപ്പറ്റി വ്യക്തമായി അറിയാവുന്നവര്‍ മുകളില്‍ പറഞ്ഞ കാര്യം ഒന്ന് വ്യക്തമാക്കുന്നത് നന്നായിരിക്കും. കാരണം അല്ലെങ്കില്‍ ബ്ലോഗില്‍ തന്നെ തെറ്റിദ്ധരിക്കപ്പെട്ടേക്കാവുന്ന ഒരു കാര്യമാണ് ഇത് എന്ന് തോന്നുന്നു.

    ReplyDelete
  4. ഇവിടെയും ഇവിടെയും ചിലതൊക്കെ പറയുന്നുണ്ട് (ലിങ്കുകളും ലിങ്കുകള്‍ക്കകത്തെ ലിങ്കുകളുമൊക്കെ നോക്കേണ്ടി വരും)

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഉണ്ണിക്കുട്ടാ, ഒരാള്‍ ബ്ലോഗില്‍ അനോണിമസ് ആയിരുന്നാല്‍ അയാള്‍ക്ക് എത്രമാത്രം നിയമപരിരക്ഷ കിട്ടും എന്നതാണ് ഈ പോസ്റ്റിന്റെ ഒരു പ്രതിപാദ്യ വിഷയം എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.
    സൈബര്‍ നിയമപ്രകാരം അനോണിമസ് ആയി ബ്ലോഗ് ചെയ്യുന്ന ഒരാള്‍ ഒരു പരാതി സൈബര്‍ സെല്ലിലോ മറ്റോ കൊടുത്താല്‍ അയാള്‍ അനോണിമസ് ആയാണ് ബ്ലോഗ് ചെയ്തത് എന്നതുകൊണ്ട് അയാളുടെ
    പരാതിക്ക് വിലയൊന്നും കൊടുക്കാതിരിക്കുമോ എന്നതാണ് എന്റെ സംശയം.

    അനോണിമസ് ആയി ബ്ലോഗ് ചെയ്യുന്ന ഒരാളുടെ,ബ്ലോഗ് ചെയ്യുന്ന ഒരു വ്യക്തി എന്ന രീതിയിലുള്ള അവകാശങ്ങള്‍ ഹനിക്കപ്പെടുകയോ
    അയാളുടെ സ്വാതന്ത്യത്തിനും മറ്റും ഭീഷണിയുണ്ടാവുകയോ അയാള്‍ സ്ഥിരമായി cyber stalk ചെയ്യപ്പെടുകയോ ചെയ്താല്‍ അയാള്‍ ബ്ലോഗില്‍ അനോണിമസ് ആണ് എന്നുള്ളത് അയാള്‍ക്കെതിരെ തെറ്റുകള്‍ ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് സ്വാതന്ത്യം നല്‍‌കുന്നുണ്ടോ-അതുപോലെ അയാള്‍ അനോണിമസ് ആയാണ് ബ്ലോഗ് ചെയ്യുന്നത് എന്നത് അയാളുടെ പരാതികളുടെ വില ഇല്ലാതാക്കുമോ? ഇതാണ് എന്റെ ചോദ്യം.

    സമാനമായ ഒരു രീതിയുടെ കാര്യമാണ് മറ്റ് സൈബര്‍ കുറ്റങ്ങളുടെ കാര്യത്തില്‍ പോലീസും മറ്റും സ്വീകരിക്കുന്ന സാധാരണ നടപടിയായി ഞാന്‍ മുകളില്‍ പറഞ്ഞത്.

    ഇവിടെ ഓര്‍ക്കേണ്ടത് ബ്ലോഗില്‍ ആണ് അയാള്‍ അനോണിമസ് ആയി ഇരിക്കുന്നത്. പക്ഷേ അയാള്‍ ഒരു പരാതി കൊടുക്കുമ്പോള്‍ അയാളുടെ യഥാര്‍ത്ഥ ഐഡന്റിറ്റിയിലായിരിക്കും പരാതി കൊടുക്കേണ്ടിടങ്ങളില്‍ കൊടുക്കുന്നത്. അയാളുടെ പരാതി സ്വീകരിക്കുന്നയിടം നിയമപ്രകാരം അയാളുടെ അനോണിമിറ്റി സൈബര്‍ ലോകത്തും മറ്റും പരിപാലിക്കാനും നോക്കും എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ഇത്തരം നിയമങ്ങള്‍ എങ്ങിനെയാണെന്ന് വ്യക്തമായി എനിക്കറിയില്ല. മുകളില്‍ രണ്ട് ലിങ്കുകള്‍ കൊടുത്തിട്ടുണ്ട്. ഇതിനെപ്പറ്റി അറിയാവുന്ന ആരെങ്കിലും വിശദീകരിച്ചാല്‍ നന്നായിരുന്നു.

    ReplyDelete
  7. Lets be very clear. This post is not about the pros and cons of anonymity. Its not about the rights to remain anonymous. Its not even about the right to know the true identity of an anonymous person.

    Its about the right of an anonymous person to sue a known person in a court of law.

    I will try to be as specific as possible by citing the following scenario

    1) A blogger whose real name is Ms. Y assmes a fictitious name: Ms. Jane. She wishes to claim in a court of law that Mr. X has made abusive comments on Ms. Jane's blog or on any other blog.


    2) Ms. Y has not made any attempt before or after the alleged crime, to make her true identity (being Ms. Y) be known to the public.
    3) Mr. X does not know the true Identity of Ms. Jane. Mr. X does not deny the fact that he has abused a fictitious character online.
    4) In most civilized countries all petitions submitted to a court of law should be signed by the petitioner, in this Case Ms. Y.
    5) Since the alleged crime has taken place between Ms. Jane (a fictitious character) and Mr. X. The court will have to dismiss this case since no crime has been commited to Ms. Y.
    6) On the other hand, just for the sake of argument, if the petition was submitted by Ms. Jane (The fictitious character). The court will not entertain the case since Ms. Jane does not have any physical presence. Therfore the case will be dismissed.

    An individual cannot be tried in a court of law for abusing a fictitious character. Because the fictitious character has no real world identity or existence. All verbal transactions have occured between Mr.X and an assumed character.

    Its as simple as that.

    ReplyDelete
  8. One fundamental criteria of all modern fair justice systems regardless of the actual structure of the judiciary is that every accused possesses "the right to face one's accuser."

    It is one of the axioms of jurisprudence since Magna Carta. That all competent uncorrupt judges patently adhere to. It is the essence of being a judge. That all charged with a crime have the ability to confront the accuser, confront the accusation in a fair "public" hearing.

    ReplyDelete
  9. പക്ഷേ നിഷാദ്, പല രാജ്യങ്ങളിലെയും സൈബര്‍ സെല്ലുകള്‍ കുറ്റവാളികളെ പിടിക്കുന്നത് fictitious character ആയിട്ടല്ലേ? ഉദാഹരണത്തിന് മുകളില്‍ പറഞ്ഞ, pedophile ആയിട്ടുള്ളവരെയൊക്കെ പിടിക്കുന്നത്. അപ്പോള്‍ കോടതിയില്‍ തെളിവായി കാണിക്കുന്നത് കുറ്റവാളികള്‍ നടത്തിയ ചാറ്റ് ട്രാന്‍സ്‌ക്രിപ്റ്റ്‌സും മറ്റുമല്ലേ. അപ്പോള്‍ കുറ്റം ആരോപിക്കപ്പെട്ടയാള്‍ ഞാന്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത ആളോടല്ലല്ലോ ഇതൊക്കെ സംസാരിച്ചത്, ഈ നില്‍ക്കുന്ന പ്രായപൂര്‍ത്തിയായ ആളോടല്ലേ എന്നൊക്കെയുള്ള വാദം നിലനില്‍‌ക്കുമോ?

    അതുപോലെ ഞാന്‍ മുകളിലത്തെ കമന്റില്‍ പറഞ്ഞിരിക്കുന്നതുപോലെ സൈബര്‍ ലോകത്ത് അനോണിമസ് ആണെങ്കിലും ഒരാള്‍ പരാതി കൊടുക്കുന്നത് അയാളുടെ ട്രൂ ഐഡന്റിറ്റിയില്‍ തന്നെയായിരിക്കുമല്ലോ. സൈബര്‍ ലോകത്തെ അയാളുടെ അനോണിമിറ്റി അയാളുടെ പരാതിയുടെ വലിഡിറ്റി ഇല്ലാതാക്കുമോ? അതായത് സൈബര്‍ ക്രൈമുകളില്‍ intention നും പ്രാധാന്യമില്ലേ?

    ReplyDelete
  10. This comment has been removed by a blog administrator.

    ReplyDelete
  11. ഒരു കുറ്റം ഒരാളില്‍ ആരോപിക്കപ്പെട്ട്, അത് കേസായി കോടതിയില്‍ വരുന്ന സമയത്തെ കാര്യമല്ലേ നിഷാദ് പറയുന്നത്? ഞാന്‍ ചോദിക്കുന്നത് സൈബര്‍ ലോകത്ത് അനോണിമസ് ആയി ഇരിക്കുന്ന ഒരാളോട് ചെയ്യുന്ന അതിക്രമങ്ങള്‍, അയാള്‍ അനോണിമസ് ആയിരുന്നു എന്നതുകൊണ്ട് തെറ്റല്ലാത്താവുമോ എന്നാണ്. അതുപോലെ അയാള്‍ അനോണിമസ് ആയി എന്നതുകൊണ്ട് അയാളുടെ പരാതിക്ക് വലിഡിറ്റി ഇല്ലാതാവുമോ എന്നും.

    കോടതിയില്‍ കേസ് വരുമ്പോള്‍ അനോണിമസ് ആയ ആളുടെ ഫിസിക്കല്‍ പ്രസന്‍സ് സൈബര്‍ ക്രൈമുകളില്‍ വേണമോ വേണ്ടയോ എന്നതും അറിയേണ്ടിയിരിക്കുന്നു. വിസില്‍ ബ്ലോവേഴ്‌സിന്റെ അവകാശങ്ങള്‍ ഇക്കാര്യങ്ങളില്‍ എങ്ങിനെയാണെന്നറിഞ്ഞാല്‍ അതുമായി ഇത് ബന്ധപ്പെടുത്താമെന്ന് തോന്നുന്നു-ഉറപ്പില്ല.

    ReplyDelete
  12. വക്കാരി
    ഞാന്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ആളല്ല. അറിവില്ല തന്നീ. പക്ഷെ കൈപ്പള്ളി പറയാന്‍ ശ്രമിക്കുന്നത് ഒരു പ്രത്യേകകാര്യമാണെന്ന് തോന്നുന്നു.

    ഒരു fictitious character-നെതിരെ defamation നടത്തി എന്ന് കേസ് ഉണ്ടായെന്നു വയ്ക്കുക. (think exclusively of defamation; and not cheating fraud etc). ആര്‍ക്കെതിരെ defamation നടത്തി എന്നാണ് കേസ് കൊടുക്കാനാവുക?

    ഞാന്‍ ഐപ്പ് എന്ന് പേരില്‍ ബ്ലോഗ് നടത്തുന്നു. കൈപ്പള്ളി എന്റ്റെ പേരില്‍ ദുരാരോപണങ്ങളും വിമര്‍ശനവുമായി ശ്വാസം മുട്ടിച്ചു നടക്കുന്നു. എനിക്ക് കേസുകൊടുക്കണം. ഐപ്പ് മനു ആണെന്ന് കൈപ്പള്ളിക്കറിയില്ല. മനുവിനു ഒരുതരത്തിലുമുള്ള മാനഹാനി വരണം എന്ന് കൈപ്പള്ളി ആഗ്രഹിച്ചിട്ടില്ല. അങ്ങനെ ഒരു സാഹചര്യത്തില്‍ കേസ് എങ്ങനെ നീങ്ങും എന്ന് എനിക്കും സംശയം ഉണ്ട്.

    അതുപോകട്ടെ. കൈപ്പള്ളിമാഷെ വിവാദങ്ങള്‍ക്കും അകല്‍ച്ചക്കും ഇടവരുത്തുന്ന തരത്തില്‍ ഈ പോസ്റ്റില്‍ കമന്റുകള്‍ വരാതിരിക്കണം എന്ന് ഒരു അപേക്ഷയുണ്ട്.

    ആവശ്യത്തിലേറെ പോസ്റ്റ് മോര്‍ട്ടങ്ങളും ചെളിവാരിയെറിയലും നടക്കുന്നുണ്ട്. ആരെയും വേട്ടയാടിപ്പീടിക്കുക്ക നമ്മുടെ ഉദ്ദേശമല്ലല്ലോ.

    ReplyDelete
  13. "അപ്പോള്‍ കോടതിയില്‍ തെളിവായി കാണിക്കുന്നത് കുറ്റവാളികള്‍ നടത്തിയ ചാറ്റ് ട്രാന്‍സ്‌ക്രിപ്റ്റ്‌സും മറ്റുമല്ലേ. "

    ശരിയാണു്.
    അജ്ഞാതയായി നിലകൊള്ളുന്ന ഒരു വ്യക്തിക്ക് എല്ലാ നിയമങ്ങളും ബാധകമാണു്. പ്രതിഭാഗത്ത് മാത്രമെ അവര്‍ക്ക് നില്‍ക്കാന്‍ സ്ഥാനമുള്ള്. അതായത് Defendant ആയി മാത്രം.

    അവര്‍ക്ക് ഒരിക്കലും plaintiff ആകാന്‍ കഴിയില്ല. അതാണു് ഞാന്‍ പറഞ്ഞത് അജ്ഞാതചര്യ സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് സാധരാണ പൌരന്മാര്‍ക്കുള്ളതിനേക്കാള്‍ അവകാശം കുറവാണെന്നു്.

    അജ്ഞാതചര്യ സ്വീകരിക്കുന്നവര്‍ അങ്ങേയറ്റം ഒത്തരവാദിത്യബോധമുള്ളവര്‍ ആയിര്‍ക്കണം. അതു നഷ്ടപെട്ടാല്‍ ലോകത്തുള്ള ഒരു നിയമവും അവര്‍ക്ക് കൂട്ടുണ്ടാവില്ല.

    വിസില്‍ ബ്ലോവേഴ്‌സിന്റെ കാര്യം അല്ല വക്കാരി ഇവുടുത്തെ ചര്‍ച്ച്.

    ReplyDelete
  14. This comment has been removed by a blog administrator.

    ReplyDelete
  15. As a matter of fact. The boldness of an individual is directly proportional to the level of anonymity he/she has. An Anonymous person (assumes that he/she) can write whatever they want with absolute impunity.

    ReplyDelete
  16. dear shafeel

    Please understand that your comment was deleted because it is diverting attention from the core discussion at hand.

    Thank you for your understanding.

    The discussion here is regarding

    "Right of the anonymous individual to sue an individual in a court of law."

    Not the other way around.

    :)

    ReplyDelete
  17. "അതായത് സൈബര്‍ ക്രൈമുകളില്‍ intention നും പ്രാധാന്യമില്ലേ?"

    let us extrapolate on this topic a bit further.

    I declare that I intent to murder Tintin or Micky Mouse.

    As a public interest case I can be be fictitiously arrested by a bunch of fictitious cops and tried in a tried in a fictitious court, and fictitiously punished for the crime.

    I don't see anything beyond that

    ReplyDelete
  18. എനിക്കും സൈബര്‍ നിയമങ്ങളെപ്പറ്റി ഒന്നും തന്നെ അറിയില്ല. അതുകൊണ്ട് തന്നെ ഇതില്‍ എനിക്കധികം കോണ്ട്രിബ്യൂട്ട് ചെയ്യാനും കഴിയില്ല.

    മനു പറഞ്ഞത് മനസ്സിലാവുന്നു (അത് അങ്ങിനെതന്നെയാണോ നിയമത്തില്‍ എന്നറിയില്ല). പക്ഷേ defamation ഉം cyber stalking ഉം ഒരേ രീതിയാണോ സൈബര്‍ നിയമങ്ങളില്‍? ഒരു ബ്ലോഗറിനുള്ള അപമാനം എന്നതിനെ എങ്ങിനെയാണ് നിര്‍വ്വചിക്കുന്നത് എന്നറിയില്ല. പക്ഷേ cyber stalking എന്ന് പറയുന്നത് അപമാനം മാത്രമല്ല എന്ന് തോന്നുന്നു. ഒരു ബ്ലോഗറിനെ ഭീഷണിപ്പെടുത്തുക, അല്ലെങ്കില്‍ അയാളുടെ ബ്ലോഗില്‍ വൃത്തികെട്ട കമന്റുകള്‍ സ്ഥിരമായി ഇടുക. ഇവയൊക്കെയല്ലേ cyber stalking കൊണ്ട് ഉദ്ദേശിക്കുന്നത്? ആ കാര്യങ്ങളൊക്കെ ഒരു ബ്ലോഗര്‍ എന്ന നിലയില്‍ അയാളോട് കാണിക്കുന്ന ക്രിമിനല്‍ കുറ്റങ്ങളല്ലേ-ആ ബ്ലോഗര്‍ അനോണിമസ് ആണെങ്കിലും? അത്തരം കാര്യങ്ങള്‍ അനോണിമസ് ആയിരിക്കുന്ന ഒരു ബ്ലോഗറിനോട് ചെയ്താല്‍ അയാള്‍ക്ക് തെളിവുകള്‍ വെച്ച് പരാതിപ്പെട്ടാല്‍ അയാള്‍ക്ക് നിയമപരിരക്ഷ കിട്ടില്ലേ?

    അങ്ങിനെയൊരു പരാതി കിട്ടിക്കഴിഞ്ഞാല്‍ കുറ്റം ആരോപിക്കപ്പെട്ട ആ‍ള്‍ “ഞാന്‍ ഇത് ഈ പര്‍ട്ടിക്കുലര്‍ ബ്ലോഗറാണെന്നറിഞ്ഞില്ല, അറിയുമായിരുന്നെങ്കില്‍ ചെയ്യില്ലായിരുന്നു” എന്ന് പറഞ്ഞാല്‍ ആ വാദത്തിന് എത്രമാത്രം നിലനില്‍‌പുണ്ട്?

    എനിക്കറിയില്ല, പക്ഷേ cyber stalking എന്ന് പറയുന്നത് ക്രിമിനല്‍ കുറ്റമാണ്- defamation പോലെയല്ല എന്ന് തോന്നുന്നു. defamation suit ല്‍ ഒരു പ്രത്യേക വ്യക്തിയോട് ചെയ്യുന്ന defamation ന് പ്രാധാന്യമുണ്ട്. പക്ഷേ ബ്ലോഗറോട് ചെയ്യുന്ന cyber stalking ല്‍ ഒരു പ്രത്യേക ബ്ലോഗറെ ടാര്‍ഗറ്റ് ചെയ്ത് cyber stalk ചെയ്താല്‍ അത് ആ നിലയില്‍ തന്നെ കുറ്റകരമാണ് എന്ന് തോന്നുന്നു (ഇത് എന്റെ തോന്നല്‍ മാത്രം-ശരിക്കറിയില്ല).

    ഞാന്‍ മുകളില്‍ കൊടുത്ത ലിങ്കുകളില്‍ കുറെ കാര്യങ്ങള്‍ പറയുന്നുണ്ട്. അത് മൊത്തം വായിച്ചാല്‍ ചിലപ്പോള്‍ കുറച്ച് ഐഡിയ കിട്ടുമായിരിക്കും.

    നിഷാദ്, വിസില്‍ ബ്ലോവറിന്റെ കാര്യം പറഞ്ഞത് അവിടെ അനോണിമിറ്റി എത്രമാത്രം പരിരക്ഷിക്കപ്പെടുന്നുണ്ടെന്നും ഒരു വിസില്‍ ബ്ലോവര്‍ വിസ്താര സമയത്ത് കോടതിയില്‍ പ്രത്യക്ഷപ്പെടേണ്ടതുണ്ടോ എന്നും ചോദിക്കാനായിരുന്നു.

    അതുപോലെ അനോണിമസ് ആയി ബ്ലോഗ് ചെയ്യുന്ന ഒരാള്‍ cyber stalk ചെയ്യപ്പെട്ടാല്‍ അയാള്‍ പരാതിപ്പെടുന്നത് അനോണിമസ് ആയിട്ടല്ലല്ലോ. അതുകൊണ്ട് അയാള്‍ക്ക് പരാതിപ്പെടാന്‍ പറ്റില്ല എന്ന് പറയുന്നത് അനോണിമസ് ആയി പരാതിപ്പെടാന്‍ പറ്റില്ല എന്നല്ലേ ഉള്ളൂ. അല്ലാതെ അനോണിമസ് ആയി ബ്ലോഗ് ചെയ്യുന്ന ഒരാളെ cyber stalk ചെയ്താലും അയാള്‍ അനോണിമസ് ആയാണ് ബ്ലോഗ് ചെയ്തത് എന്നതുകൊണ്ടും അയാളെ cyber stalk ചെയ്ത ആള്‍ ആ പ്രത്യേക വ്യക്തിയാണ് cyber stalk ചെയ്യപ്പെട്ടത് എന്നറിയാതെയാണ് ആ അനോണിമസിനെ cyber stalk ചെയ്തത് എന്ന് വാദിച്ചാലും അതുകൊണ്ട് അയാള്‍ കൊടുക്കുന്ന പരാതിക്ക് നിലനില്‍പ്പില്ല എന്നില്ലല്ലോ.

    ReplyDelete
  19. ഒന്നുകൂടി.

    ഒരാള്‍ സ്ത്രീ ബ്ലോഗര്‍മാര്‍ ആണെന്ന് കരുതുന്ന ഒരു കൂട്ടം ബ്ലോഗര്‍മാരെ സ്ഥിരമായി cyber stalk ചെയ്യുന്നു എന്ന് കരുതുക. ആ ബ്ലോഗര്‍മാരില്‍ പലരും പുരുഷന്മാരാണ് താനും-അവര്‍ ഐഡിയില്‍ സ്ത്രീ എന്ന് കൊടുത്തിട്ടേ ഉള്ളൂ. അവസാനം അവരില്‍ ഒരാള്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുക്കുന്നു. തെളിവായി തന്റെ ബ്ലോഗില്‍ വന്ന കമന്റുകളും ഐ.പിയുമെല്ലാം കൊടുക്കുന്നു.

    സൈബര്‍ സെല്‍ അയാള്‍ യഥാര്‍ത്ഥത്തില്‍ പുരുഷബ്ലോഗറാണ്, ആ കമന്റിട്ട ആള്‍ നിങ്ങള്‍ സ്ത്രീയാണെന്നോര്‍ത്താണ് ആ കമന്റുകള്‍ ഇട്ടിരിക്കുന്നത്/അല്ലെങ്കില്‍ സ്ഥിരമായി ശല്യപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ക്ക് പരാതിപ്പെടാന്‍ അവകാശമില്ല എന്ന് പറയുമോ?

    ഇനി പരാതി സ്വീകരിച്ചാല്‍ സൈബര്‍ സെല്‍ എന്താണ് ചെയ്യുന്നത്? അവര്‍ കുറെ സ്ത്രീ ബ്ലോഗര്‍മാരുടെ ഐഡി ഉണ്ടാക്കി ആ cyber stalk ചെയ്യുന്ന ആളെ അങ്ങോട്ട് ആകര്‍ഷിക്കും. അങ്ങിനെ സൈബര്‍ സെല്ലിനും മറ്റേയാള്‍ cyber stalk ചെയ്യുന്ന ആള്‍ ആണ് എന്ന് ബോധ്യപ്പെട്ടാല്‍ അയാ‍ളെ പിടിക്കും.

    ഇതല്ലേ സംഭവിക്കുന്നത്? എന്റെ അറിവില്‍ പല സൈബര്‍ ക്രൈമുകളിലും സൈബര്‍ സെല്‍ അവരുടേതായ കണ്‍ഫര്‍‌മേഷനും നടത്തിയിട്ടല്ലേ പ്രതികളെ പിടിക്കുന്നത്. അത്തരം സ്ഥിതിവിശേഷത്തില്‍ ചിലപ്പോള്‍ ആദ്യം സൈബര്‍ സെല്ലില്‍ പരാതിപ്പെട്ട ആള്‍ കോടതിയില്‍ പോലും ഹാജരാവേണ്ട എന്ന് തോന്നുന്നു-കാരണം സൈബര്‍ സെല്‍ അവരുടെ രീതിയില്‍ തന്നെ മറ്റേയാള്‍ cyber stalk ചെയ്യുന്ന ആളാണെന്ന് തെളിയിച്ചു (എന്റെ ഊഹമാണ് നിയമം ശരിയായി അറിഞ്ഞിട്ടല്ല).

    ReplyDelete
  20. Kaippally


    FYKI: I have a court sworn affidavit where I have declared I have taken the alias InjiPennu for writing in blogs and News Journals and this is my original so and so name and so and so address and this is my blog address. It was not necessary for me to do this. But I did this, so that I can file any complaint right away without any confusion.



    I did this especially after Yahoo abusing.



    Anyway your "anonymous" points I am not really sure about. As far as my knowledge goes, In the Internet you can assume any nickname you want. That gives you protection in United States and India. In fact, both the countries cyber law guidelines states that It is not wise for children and young women to give their complete legal name and address in the Internet as a precaution.



    If I complain to the cyber cell, they check my Server activities my login address, they can check other server activities of the abuser. It is not the name, but it is the I.P. If anyone's cell phone number if they find in any terrorism activities, they trace you with the cell phone number not the "name". I am sure you know all this, but just clarifying. Just a recent case where the SIM card of Australian Engineer was found at his cousin's place.



    Anyone can put any complaint against anyone. But when the authorities cross verify it should be there.

    OFF: I am really glad someone told that they didn't support InjiPennu and it was the Yahoo Issue. Hope more people would understand that. Certain people have this gross misconception people were supporting 'me' instead of the issue. Glad you cleared that.

    Some guidelines which we/cyber protection actvists give out to children and young adults in schools. I am copying from a flyer.

    ......
    1. Never give out home telephone number or address over the Internet.
    2. Never give out any information about family, such as where you, your parents, spouse work and the names of your siblings.

    3. Never use your real or legal name in chat rooms and always use a "nickname."

    4. Never meet someone you have talked to on the Internet alone.

    5. Never send pictures of your family or you over the Internet.

    6. Never talk to anyone over the Internet who makes you feel uncomfortable and report even the smallest threats and abusive language to divulge your information to the authorities or someone at home.

    ......
    I am not interested in any further discussion. Thanks.

    ReplyDelete
  21. തൂലികാ നാമം ഉപയോഗിക്കുന്നവരെല്ലാം മോശക്കാരാണെന്നണ്‌ കൈപ്പള്ളി ഉദ്ദേശിക്കുന്നതെങ്കില്‍ അതു ശരിയല്ലെന്നാണ്‌ ചിത്രകാരനു പറയാനുള്ളത്‌.

    നമ്മള്‍ റോഡിലൂടെ ആള്‍കൂട്ടത്തില്‍ നടക്കുംബോള്‍ നമ്മുടെ പേരും വിലാസവും നമ്മുടെ ജീവചരിത്രവും കഴുത്തില്‍ കെട്ടിത്തൂക്കിയല്ല നടക്കുന്നത്‌. വാഹനങ്ങളുടെ നംബര്‍പ്ലേറ്റ്‌ കണക്ക്‌ ഒരു ബോര്‍ഡുമായി മാത്രമേ പൊതുസ്തലത്ത്‌ നടക്കാവു എന്നു പറയുന്നതുപോലെ ബാലിശമാണ്‌ കൈപ്പള്ളിയുടെ കണ്ടെത്തല്‍.
    തെരുവില്‍ ആയിരക്കണക്കിനു വ്യക്തികളെ നാം ദിവസവും കണ്ടുമുട്ടുന്നുണ്ടാകും. അവരുടെയെല്ലാം പേരും വിലാസവും, ഉദ്ദേശങ്ങളും അറിയാന്‍ ആരെങ്കിലും മിനക്കെടുമോ ? സത്യത്തില്‍ ഒരു തിരക്കുപിടിച്ച പട്ടണത്തില്‍ നാം കണ്ടുമുട്ടുന്ന 95% പേരും അനോണിമസ്സാണ്‌.... നമുക്കു പരിചിതരല്ല. അവരെ വെറുതെ വിടുക.

    തെരുവോരത്തായാലും, ബ്ലൊഗിലായാലും ഒരു വിവാഹാലോചനയോ, സൌഹൃദ ബന്ധമോ, കച്ചവടമോ, മാനുഷിക
    -രാഷ്ട്രീയ-മതപരമായ താല്‍പ്പര്യമോ ഉണ്ടാകുംബോള്‍ മാത്രമേ ഏതൊരു വ്യക്തിയെക്കുറിച്ചും നമുക്ക്‌ കൂടുതല്‍ അറിയേണ്ട താല്‍പ്പര്യം ആവശ്യമുള്ളു. നമുക്ക്‌ അറിയാന്‍ ആഗ്രഹമുണ്ടായാലും ഇഞ്ചിപ്പെണ്ണുപോലുള്ള വ്യക്തിക്ക്‌ അവരുടെ പേരോ വിലാസമോ ജീവചരിത്രമോ കൈപ്പള്ളിയോട്‌ പറയാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ... അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കുക.
    ചിത്രകാരനെ സംബന്ധിച്ച്‌ കൈപ്പള്ളിയും അജ്ഞാതനാണ്‌. കൈപ്പള്ളിയെന്ന തൂലികാനാമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ബ്ലൊഗില്‍ ഉണ്ടായിരിക്കാം... വ്യക്തിപരമായി അറിയാന്‍ ആഗ്രഹമില്ലെങ്കില്‍ ചിത്രകാരന്‌ കൈപ്പള്ളിയെക്കുറിച്ച്‌ അറിയാന്‍ താല്‍പ്പര്യമില്ലാത്ത കാലത്തോളം കൈപള്ളി അജ്ഞാതനായി തുടരും.
    ഇതു വ്യക്തിപരമായ കലിപ്പുതീര്‍ക്കലല്ല കെട്ടൊ പരമാവധി കൂടുതല്‍പേര്‍ക്ക്‌ ഈ വിഷയം മനസ്സിലാകുന്ന വിധം പ്രശ്നം ഒന്നു വിശകലനം ചെയ്തതാണ്‌.

    ക്ഷേമാശംസകളോടെ... ചിത്രകാരന്‍.

    ReplyDelete
  22. അനോനിമിറ്റിയുടെ കാര്യത്തില്‍ ചിത്രകാരന്റെ നിലപാടിനോട് യോജിപ്പാണെനിക്ക്. ഇഞ്ചി അവസാനം ചേര്‍ത്ത ഗൈഡ്‌ലൈന്‍സ് കൃത്യമായ രീതിയിലല്ലെങ്കിലും എനിക്ക് ചുമതലയുള്ളവരെ പഠിപ്പിക്കുന്നുമുണ്ട്. Personally, though I am not completely anonymous -neither by username [it is my real name], nor by practice - I divulge my personal details over intenet only with great caution. ബ്ലോഗിംഗിലും അനോണിമിറ്റി ഒരു വലിയവിഷയമാണെന്ന അഭിപ്രായമില്ല.

    ReplyDelete
  23. കൈപ്പള്ളീ, വക്കാരീ,
    നല്ല ചര്‍ച്ച.
    ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന രാജ്യത്ത് ഈ അടുത്ത കാലത്തുണ്ടായ ഒരു കേസ് ഈ ചര്‍ച്ചയുമായി ചേര്‍ത്ത് വായിക്കാന്‍ പറ്റുന്നതാണെന്ന് തോന്നുന്നു. ഇവിടുത്തെ ഒരു പ്രശസ്ത പത്രത്തിലെ ലേഡി റിപ്പോറ്ട്ടര്‍ കുറെ ഓണ്‍ലൈന്‍ ചാറ്റ്‌റൂമുകളില്‍ കുറെ ഐഡികള്‍ ഉണ്ടാക്കി. താനൊരു സ്കൂള്‍ കുട്ടിയാണെന്നായിരുന്നു ചാറ്റ് ചെയ്തവരോടോക്കെ പറഞ്ഞത് . അങ്ങൈന്റെ ഈ ‘സ്കൂള്‍ കുട്ടി‘ യോട് പലരും ചാറ്റ് ചെയ്തു. പക്ഷെ അതില്‍ മൂന്നു പേര്‍ വെറും ചാറ്റില്‍നിന്നും കുറെ അങ്ങ് മേലേക്ക് പോയി. പിറ്റെന്നാളത്തെ പത്രത്തിലെ സ്കൂപ്പ് ആക്കാന്‍ പറ്റിയ വിഷയമായതുകൊണ്ട് നമ്മുടെ റിപ്പോറ്ട്ടര്‍, ചാറ്റ് ചെയ്തവരെ നേരില്‍ കാണാന്‍ തീരുമാനിക്കുകയും നേരില്‍ കാണുകയും ചെയ്തു. തമ്മില്‍ കാണുന്നതു വരെ ‘ചാറ്റന്മാര്‍’ കരുതിയത്, ഇവള്‍ ഒരു സ്കൂള്‍ കുട്ടിയാണെന്നു തന്നെയായിരുന്നു. എന്തായാലും പത്രത്തില്‍ സ്കൂപ്പ് വന്നു. രണ്ടാം പക്കം സ്വമേധയാ പോലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഇന്റെര്‍നെറ്റു വഴി എന്തൊക്കെയോ ചെയ്തു എന്നതായിരുന്നു കേസ്!
    മോറല്‍ ഓഫ് ദ് സ്റ്റോറി: കേസാവാന്‍ പേരു വേണമെന്നില്ല.
    പിന്നെ നമ്മള്‍ പറയുന്ന അനോണി, സനോണിയാവാന്‍ ഒരു ഗൂഗ്ഗിള്‍ ഐഡി മാത്രമെടുത്താല്‍ മതിയല്ലോ! :)

    ചിത്രകാരന്റെ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കുന്നു.

    ReplyDelete
  24. അവര് കുറെ സ്ത്രീ ബ്ലോഗര്മാരുടെ ഐഡി ഉണ്ടാക്കി ആ cyber stalk ചെയ്യുന്ന ആളെ അങ്ങോട്ട് ആകര്ഷിക്കും. അങ്ങിനെ സൈബര് സെല്ലിനും മറ്റേയാള് cyber stalk ചെയ്യുന്ന ആള് ആണ് എന്ന് ബോധ്യപ്പെട്ടാല് അയാളെ പിടിക്കും.

    ഇതല്ലേ സംഭവിക്കുന്നത്?

    ഒരിക്കലും അല്ല. cyber cellഉം cyber crime investigationഉം പിള്ളേരു കളിയല്ല.


    എന്തായാലും വക്കരിക്ക് നല്ല imagination ആണു്.


    വക്കാരി ആദ്യംവും പിന്നെ പലയിടത്തും പറഞ്ഞിരുന്നു:
    "ഒരു രാജ്യത്തെയും സൈബര്‍ നിയമങ്ങളെപ്പറ്റി എനിക്ക് വ്യക്തമായി ഒന്നും തന്നെ അറിയില്ല."
    .... എനിക്കും സൈബര്‍ നിയമങ്ങളെപ്പറ്റി ഒന്നും തന്നെ അറിയില്ല. അതുകൊണ്ട് തന്നെ ഇതില്‍ എനിക്കധികം കോണ്ട്രിബ്യൂട്ട് ചെയ്യാനും കഴിയില്ല.

    ഈ വിഷയത്തില്‍ താങ്കള്‍ക്ക് നിയമപരമായി അറിയിലെങ്കില്‍ ദയവായി ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ Logic apply ചെയ്യാമായിരുന്നു.

    ഇതു ഞാന്‍ താങ്കളോടു ആദ്യമേ ചോദിക്കണം എന്നു് കരുതിയതാണു്. ഇപ്പോള്‍ ചോദിക്കുന്നു: പിന്നെ എന്റെ ബഹുമാനപ്പെട്ട സുഹൃത്ത് ഇവിടെ എന്താണു ഇത്രയും നേരം എഴുതിയതെന്ന് മനസിലായില്ല.

    മനു

    താങ്കള്‍ക്ക് വിവരമുണ്ട്. ഉദ്ദേശിച്ചത് താങ്കള്‍ക്ക് മനസിലായി. ഞാന്‍ വളരെ അധികം ബഹുമാനിക്കുന്ന എന്റെ സുഹൃത്തായ വക്കാരിക്ക് ഇപ്പോഴും മനസിലായില്ല.


    As long as the plaintiff remains anonymous. There can be no legal validity to frame a case of defamation. Since there is no means for the defendant to know the true identity of the Plaintiff.

    ഇഞ്ജി:
    This does not apply to content theft. That is an entirely different matter. Lets not get entangled in different issues here.
    In the Internet you can assume any nickname you want. Absolutely right. But with limited rights, as I have repeatedly been saying. The Key word here is limited.

    I am not interested in any further discussion. Thanks. You have no idea how glad I am. Thank you for clearing out from my blog. You know how I despise faceless anonymous entities. :)


    ചിത്രകാര
    തൂലികാ നാമം ഉപയോഗിക്കുന്നവരെല്ലാം മോശക്കാരാണെന്നണ്‌ കൈപ്പള്ളി ഉദ്ദേശിക്കുന്നതെങ്കില്‍ അതു ശരിയല്ലെന്നാണ്‌ ചിത്രകാരനു പറയാനുള്ളത്‌. അങ്ങനെ പറഞ്ഞിട്ടില്ല്. ഒന്നുകൂടി വായിക്കു. മനസിലായിലെങ്കില്‍ അറിയാവുന്ന അരോടെങ്കിലും വായിച്ച് മനസിലാക്കി തരാന്‍ പറയൂ.

    Satheesh
    വിഷയവുമായി ബന്ധമില്ല. Anonymous individual അല്ല എന്റെ വാദത്തില്‍ Defendant. Anonymous individual is the Plaintiff.
    Defendant = കുറ്റം അരോപിക്കപെട്ട വ്യക്തി
    Plaintiff = കുറ്റം അരോപിച്ച (case കൊടുത്ത വ്യക്തി).


    സുഹൃത്തുക്കളെ ദയവായി വിഷയം മനസിലാക്കു. എനിക്ക് വക്കാരിയുടെ ക്ഷം ഇല്ല. എനിക്ക് ഇതൊന്നും വീണ്ടും വീണ്ടും പറഞ്ഞ് സമയം കളയാന്‍ താല്‍പര്യപ്പെടുന്നില്ല. Anonymous എന്നു കേട്ട് ഞാന്‍ എഴുതിയത് വായിക്കാതെ ചാടി വീണു കമന്റിയാല്‍ ഞാന്‍ deleteഉം.

    ReplyDelete
  25. AFAIK, in internet an identity is defined as an user account (user id + password). So if you have a user id and password, you are the owner of that and you are responsible for any consequences related to the usage of that user account. This user account is related to the IP address of the system used by the account to identify the 'real' user. So the anonymity of the user is not a matter in getting the help from the law.

    Example: I am blogging as 'saptavarnangal' and I can register a complaint saying that I am (My Original Name) and ID details are this and this blog belongs to me and I have an issue here. As long as I can clearly prove that I am the real owner of this blogger account, I will get the benefits of a known(not anonymous) blogger.

    So anonymous bloggers are also portected by the law to the same extent as the known bloggers.


    About the issues of being a know blogger , merits/demerits we can discuss as another topic :)

    ReplyDelete
  26. in Terms of service (google), you can see this :-

    5.1 In order to access certain
    Services, you may be required to provide information about yourself (such as identification or contact details) as part of the registration process for the Service, or as part of your continued use of the Services. You agree that any registration information you give to Google will always be accurate, correct and up to date."

    So the blogers should giv his original name, address etc.. so, a valid userid person is not anonymous. So he can seu case against the persons who misbehavinng in his/her blog. So injipennu have a valid blogger id, and vakkari have a valid blogger id ..so i think both of them are not anonies.

    ReplyDelete
  27. Shafeel
    So having a (Free) gmail Id validates the authenticity of an individual. It gives me the right to sue anybody I want.

    Brilliant.

    Now why didn't I think of that.

    Thank you for your insight.

    ReplyDelete
  28. പ്രിയ കൈപ്പള്ളീ, മുകളില്‍ ചിത്രകാരന്‍ ചോദിച്ച ഒരു ചോദ്യമാണെനിക്കും ഉള്ളത് സൈബര്‍ ലോയുമായി ബന്ധമില്ലെന്നറിയാം, അനോനിമിറ്റിയും ഇതും തമ്മില്‍ ബന്ധമുണ്ടോന്നും അറീയില്ല.
    ഉദാഹരണത്തിന്‍ നമ്മുടെ സാഹിത്യകാരന്മാര്‍ തൂലികാ നാമം ഉപയോഗിച്ച് കൃതികള്‍ പ്രസിദ്ധീകരിക്കുന്നു. (അവിടെ പ്രിന്‍റ് മീഡിയ ഇവിടെ ഇലക്ട്രോണിക് മീഡിയ)അവര്‍ക്കെതിരെ ഒരു കേസ് കോടതിയില്‍ വന്നാല്‍, ആ വ്യക്തിയുടെ യഥാര്‍തഥ പേരതല്ല, അതിനാല്‍ ആ കേസിന്‍ നിലനില്പില്ല എന്ന് പറയാന്‍ കഴിയുമോ?. ഇല്ല എന്നാണ്‍ എന്‍റെ അനുഭവം. ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ അവരുടെ ഒരു പ്രസിദ്ധീകരണത്തില്‍ നടന്‍ തിലകനെക്കുറിച്ച് മോശമായി പരാമറ്ശിച്ച് ഒരു ലേഖനം വന്നു എന്നു കാണിച്ച് ശ്രീ തിലകന്‍ കോടതിയില്‍ കേസു കൊടുത്തു. ആ ലേഖനം എഴുതിയ വ്യക്തി തന്‍റെ യഥാര്‍ത്ഥ് പേര്‍ മറച്ചു വ്ച്ച് മറ്റൊരു പേരിലാണ്‍ ആ ലേഖ്നം പ്രസിദ്ധീകരിച്ചത്. താങ്കളുടെ അഭിപ്രായപ്രകാരം ആ കേസു പ്രഥമദൃഷ്ട്യാ തള്ളെണ്ടതല്ലെ?. ഇഞ്ചി പറഞ്ഞപോലെ കോടതിയില്‍ ഇഞ്ചിയും അവിടെ ഫിസീക്കലായി അപ്പിയര്‍ ചെയ്യുന്ന വ്യക്തിയും രണ്ടല്ല ഒന്നാണെന്ന് തെളിയിക്കാമെങ്കില്‍ അവര്‍ക്ക് കേസ് നടത്തിക്കൂടേ?

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. നന്ദു.
    There are no analogies to this case.

    Please understand what this issue is all about. Please remain within the scope of the argument.

    The Plaintiff is Anonymous.
    The Defendant is unaware of the true identity of the Plaintiff. As far as the rest of the world is concerend the Plaintif's anonymity is absolute. And the defamation is focussed entirely towards the imaginery and/or fictitious character created by the plaintiff.

    Where is the Crime?
    A crime against an imaginery person is not a crime. The Accused will plead ignorance.

    Anonymity itself is not a crime. Infact it is encouraged by the First amendment of the US constitution. The court will protect (in most cases) the right of the anonyous person to remain anonymous. But sadly it does not go beyond that. The court has in the past refused the Anonymous plaintiffs requests to remain anonymous while pursuing defamation and libel cases.

    അമേരിക്കയില്‍ പ്രതി അജ്ഞാതരായി അനേകം കേസുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ വാദി അജ്ഞാതനായി മറ്റൊരു അജ്ഞാതനായതോ അറിയുന്ന ഒരു വ്യക്തിയുമായിട്ടുള്ള കേസ് ഞാന്‍ അന്വേഷിച്ചിട്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല.

    2001ല്‍ Virginia stateല്‍ ഒരു Anonymous plaintiff കൊടുത്ത കേസ് കോടതി തള്ളുകയുണ്ടായി. അന്നു judge പറഞ്ഞ വിധി ഇപ്രകാരമായിരുന്നു.

    "In the case before us, the sole reason [the anonymous plaintiff} has offered in support of its request to proceed anonymously is fear of economic harm. While reasonable concern over potential economic harm is not excluded from factors to consider, [the anonymous plaintiff] has not borne its burden to show special circumstances justifying anonymity," Justice Lemons.

    ഇവിടെ case തള്ളിയതിന്റെ കാരണം തന്നെ Anonymityയുടെ കാരണമാണു്. മറ്റൊന്നുമല്ല.

    ReplyDelete
  31. പോസ്റ്റും പിന്നീടു ഇട്ട കമന്റ്സുകളും വായിച്ചതില്‍ നിന്നു ഞാന്‍ മനസ്സിലാക്കിയതു അപരനാമഥേയത്തില്‍ എഴുതുന്ന ഒരാള്‍ക്കു വാദിയാവാന്‍ പറ്റില്ല, വേണമെങ്കില്‍ പ്രതിയായാലും എന്നാണ്‌. അങ്ങനെയെങ്കില്‍ ബ്ലോഗില്‍ ധാരാളം പേര്‍ ഇതുപോലെ തന്നെ ആണല്ലൊ(ഉദാഹരണം ധാരാളമുണ്ട്‌). അപ്പോള്‍ അവര്‍ക്കര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്നം വന്നാലും ഒന്നും ചെയ്യാന്‍ പറ്റില്ല എന്നാണോ? അതോ ആരെങ്കിലും രണ്ടാമതൊരാള്‍ ശരിയായ പേരും വിലാസവും ഒക്കെ അറിഞ്ഞിരുന്നാല്‍ മതിയെന്നേയുള്ളോ? അങ്ങനെ എങ്കില്‍ ഇഞ്ചിപെണ്ണിനെ ഞാന്‍
    കണ്ടിട്ടുണ്ട്‌, സംസാരിച്ചിട്ടുണ്ട്‌. ഇവിടെ ഇഞ്ചിയെ ഉദാഹരണമായി പറഞ്ഞിരിക്കുന്നതുകൊണ്ടു പറഞ്ഞതാണെന്നേയുള്ളൂ.

    ReplyDelete
  32. കൈപ്പള്ളി പറയുന്നത് റിയല്‍ വേള്‍ഡില്‍ ആണെങ്കില്‍ ശരിയാണ്. 100% അനോണിമിറ്റിയില്‍ ജീവിക്കുന്ന ആള്‍ക്ക് Plaintiff ആവേണ്ടി വന്നാല്‍ അയാളുടെ ഐഡിറ്റിറ്റിയില്‍ നിന്ന് വാദിക്കാന്‍ സാധിക്കുന്നത് ഒരു ഡിഗ്രി കുറവായിരിക്കും. ഉദാഹരണത്തിന് ഊരും പേരും ഇല്ലാത്തവനെ ഒരാള്‍ ആക്രമിച്ചാല്‍ അയാള്‍ കേസ് കൊടുക്കാന്‍ പോയാല്‍ അയാളുടെ റേഷന്‍ കാര്‍ഡും, ഐഡന്റിറ്റി കാര്‍ഡും ചോദിക്കും. ഇല്ലെങ്കില്‍ ഇന്ത്യയില്‍ നീതി കിട്ടാന്‍ മറ്റ് പൌരന്മാരെ അപേക്ഷിച്ച് പാടയിരിക്കും.പക്ഷേ കുറ്റം നടന്നീട്ടൂണ്ടെന്ന് ഉറപ്പയാല്‍ കുറ്റവാളി നിയമത്തിന്റെ സാധുത കൊണ്ട്റ്റ് തന്നെ ശിക്ഷിക്കപ്പെടും. അതായത് റിയല്‍ വേള്‍ഡില്‍ പോലും പേരും ഊരും ഇല്ലാത്തവര്‍ക്ക് (അനോണി)ക്ക് വാദിക്കനുള്ള അവകാശം കുറവായിരുന്നാലും അയാള്‍ക്കെതിരെ എതിരെ ക്രം നടന്നീട്ടുണ്ടെന്ന് ഉറപ്പായ്യാല്‍ ആ കുറ്റവാളിക്ക് കിട്ടുന്ന ശിക്ഷയും പേരും ഊരും ഉള്ളവര്‍ക്കെതിരെ നടക്കുന്ന ക്രമിനു കിട്ടുന്ന ശിക്ഷയും ഒന്നായിരിക്കും. . പക്ഷേ സൈബര്‍ ലോകത്താണെങ്കില്‍ സപ്തന്‍ പറഞ്ഞതാണ് ശരി (അത് കൈപ്പള്ളിയ്ക്ക് അറിയാത്തതാവില്ല) ഒരു ഐ.ഡി മാത്രം മതി അയാള്‍ക്ക് സൈബര്‍ ലോകത്ത് വ്യക്തിത്യം കിട്ടാന്‍. അയാളുടെ ഐ.പി ആണു പിന്നെ വിനിമയങ്ങളില്‍ മുഴുവന്‍ ട്രൈസ് ചെയ്യപ്പേടുന്നത്. ആ ഐ.പി തന്നെ ആണ് വാദിയ്ക്ക് വാദിയ്ക്കാനും പ്രതിക്കെതിരെ തെളിവായും ഉപയോഗിക്കുന്നത്. ഒരു ഐ.ഡി ഉള്ള സ്ഥിരമായ ഐ.പി ഉള്ള ഏതൊരാള്‍ക്കും സൈബര്‍ നിയമങ്ങള്‍ക്ക് ഒരേ രീ‍ീതിയില്‍ നിയമ പരിരക്ഷ കിട്ടും. വാദിക്കാന്‍ ഒരേ അവകാശവും. ഇത് പറയാനല്ല ഞാന്‍ ഇവിടെ വന്നത്.

    ഇന്നുവരെ Y ആരാണെന്നു് വെളിപ്പെടുത്തിയിട്ടില്ല.
    ഒരു സാങ്കല്പിക കഥാപത്രത്തെ അപമാനിച്ചു എന്നു പറഞ്ഞു ഈ ലോകത്ത് ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി എനിക്ക് അറിവില്ല. ഇഞ്ജിപെണ്ണ് എന്ന കഥപാത്രം തികച്ചും ശ്രിഷ്ടിക്കപ്പെട്ട ഒരു വ്യക്തിയാണു്പക്ഷെ എങ്കിലും അവര്‍ക്ക് നിയമപരമായി യാതോരു കാര്യത്തിലും ഇടപെടാനോ കേസ് കൊടുക്കാനോ കഴിയില്ല. കാരണം വ്യക്തിഹത്യ, ആക്രമണം തുടങ്ങിയ എല്ലാ കുറ്റകൃത്യങ്ങളും യധാര്‍ത്ത വ്യക്തിക്കെതിരെ തന്നെ ആയിരിക്കണം. അല്ലാതെ ചുമ്മ ഇഞ്ജിപ്പെണ്ണിനെ Mr. X എന്ന ഒരു ബ്ലോഗര്‍ Cyber Stalking ചെയ്തു എന്നു Cyber-cellല്‍ പരാതികൊടുക്കാന്‍ കഴിയുമോ?


    ഇതിനൊരു മറുപടി പറയാനാണ്. ഇഞ്ചി ഒരു സാങ്കല്‍പ്പിക കഥപാത്രമാണ് എന്ന് കൈപ്പള്ളി പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇഞ്ചിയെ കുറിച്ചുള്ള വിവരങ്ങള്‍ കൈപ്പളിയ്ക്ക് അറിയില്ല എന്നത് കൊണ്ട് ഇഞ്ചി സാങ്കല്‍പ്പിക കഥാപാത്രം ആകുമോ. ഇല്ല എന്നുത്തരം. അതിലേയ്ക്ക് വരും മുന്‍പ് താങ്കള്‍ക്ക് അറിയുമോ എന്ന് എനിക്കുറപ്പില്ലാത്ത കുറച്ച് കാര്യങ്ങള്‍ കൂടി പറയട്ടെ.

    മലയാളം ബ്ലോഗില്‍ ധാരാളം പേര്‍ തൂലികാ നാമങ്ങള്‍ ഉപയോഗിച്ച് എഴുതുന്നുണ്ട്. അവരൊന്നും സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ അല്ല. ഒരു വ്യക്തിത്യം അവര്‍ക്ക് പിന്നില്‍ ഉണ്ട്. ചിലര്‍ തങ്ങളുടെ ഡീറ്റെയിത്സ് ഭൂരിഭാഗം ആളുകളുമായും പങ്കു വയ്ക്കുന്നു ചിലര്‍ ഇല്ല.
    ഉദാഹരണത്തിന്‍, ലാപുട, പെരിങ്ങോടന്‍,കണ്ണൂസ്, പരാജിതന്‍,സിദ്ധര്‍ത്ഥന്‍, വിശാലമന്‍സ്കന്‍, സങ്കുചിതമന്‍സ്കന്‍, ഇടിവാള്‍, അഗ്രജന്‍, സുല്‍, തറവാടി, വല്യമ്മയി, കുട്ട്യേടത്തി, ഇക്കാസ്,ഉണ്ണികുട്ടന്‍, കുട്ടിചാത്തന്‍ ....(ഒരുപാട് പേര്‍) തൂലികാ നാമത്തില്െഴുതുകയും അവരുരെ കുറിച്ചുള്ള വിവരങ്ങള്‍ ഭൂരിഭാഗം ആളുകള്‍ക്ക് അറിയുകയും ചെയ്യാം.

    എന്നാല്‍ വക്കാരി, ഇഞ്ചിപ്പെണ്ണ്, വിമതന്‍, മറിയം, സീയെസ്, മവേലി കേരളം, റാല്‍മിനോവ്, സുറുമ, എതിരന്‍ കതിരവന്‍, ഡിങ്കന്‍, തനിമ, ടൈപിസ്റ്റ്, മുടിയനായ പുത്രന്‍, ഇട്ടിമാളു, ഉറുമ്പ്, ഇങ്ങനെ ധാരാളം പേര്‍ അധികം ആര്‍ക്കും അറിയാത്തവര്‍ ആണ്. എന്നാല്‍ ഇവരെ വേറെ ആര്‍ക്കെങ്കിലും ഒക്കെ അറിയുന്നുണ്ടാവും. (അറിയണം എന്ന് നിര്‍ബന്ധമില്ല എന്ന് മുന്നേ സപ്തനും, ഷഫീലും പറഞ്ഞു) ഇനി മലയാളം ബ്ലോഗില്‍ വേറെ ഒരു നിയമം ആണെങ്കില്‍ കൈപ്പള്ളി ഉദേശിക്കുന്നതനുസരിച്ച് ഈ തൂലിക നാമങ്ങള്‍ക്ക് മറ്റ് തൂലിക നാമങ്ങള്‍ക്ക് കിട്ടുന്നത്രയും വാദി ആവാനുള്ള അവകാശം കിട്ടണമെങ്കില്‍ ഒരാളെങ്കിലും ഇവരെ അറിഞ്ഞിരിക്കണം. (ഈ ബാങ്കില്‍ അക്കൌണ്ട് ചേരുന്ന പോലെ.) എതിരനെ സിബൂനു അറിയാമെന്ന് പറയുന്നു. അതുപോലെ വക്കാരിയേയും, ഇഞ്ചിയേയും അറിയുന്ന (അവരാണലോ പ്രധാന അനോണികള്‍ എന്ന് പറയപ്പെടുന്നത്) ഒരാളോ രണ്ടാളോ ഈ ബ്ലോഗില്‍ ഉണ്ടെങ്കില്‍ പിന്നെ എന്തൂട്ട് സാങ്കല്‍പ്പിക കഥാപാത്രം? മുകളില്‍ ബിന്ദു പറയുന്നു, ബിന്ദു ഇഞ്ചിയെ കണ്ടീട്ടുണ്ട് എന്ന്. ഞാന്‍ ഇഞ്ചിയോട് സംസാരിച്ചീട്ടുണ്ട്. ഫോട്ടോയും കണ്ടീട്ടുണ്ട്. എനിക്ക് കൈപ്പള്ളിയെ ദേ ഈ നെറ്റില്‍ കണ്ട പടമേ അറിയൂ. വക്കാരിയെ അറിയുന്ന ഒരാളെ ഞാന്‍ കണ്ടീട്ടുണ്ട്. ഇനി എന്തുവാണ് സാങ്കല്‍പ്പിക കഥാപാത്രം?

    ഇനി ആര്‍ക്കെങ്കിലും ഇഞ്ചിയെ അറിയാമെങ്കില്‍ പറയൂ. ഈ ഇഞ്ചി സര്‍ക്കസ്സ് അതോണ്ട് തീരുമെങ്കില്‍ തീരട്ടെ. ഇന്നു മാത്രം 3 പോസ്റ്റ് ആണ് ഇഞ്ചിയെ കുറിച്ച് മലയാളം ബ്ലോഗില്‍.

    ( ഐ.ഡി & ഐപി.സ്ഥിരമായിരിക്കുന്ന ആരും തന്നെ ഇങ്ങനെ വെളിപ്പെടുത്തേണ്ണ്ട കാര്യമില്ല എന്ന് ഒന്നുകൂടി പറയുന്നു)

    (ithezhumpozhaa bindoonte comment kandathu. thanks bindu)

    ReplyDelete
  33. വെര്‍ജീനിയ കേയ്സ് തള്ളിയത് വാദി അനോണിമസ് ആയതിനാലല്ല. വാദിയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താഞ്ഞതിനാലാണ്. രാമു എന്ന തൂലികാനാമത്തിലെഴുതുന്ന ഞാന്‍ പരാതിപ്പെടുമ്പോള്‍ എന്‍റെ യഥാര്‍ഥ പേര് കോടതിക്കു മുമ്പില്‍ വെളിപ്പെടുത്തി സ്ഥിരീകരിച്ചാല്‍ എന്‍റെ പരാതി നിലനില്‍ക്കുന്നതേയുള്ളൂ. ഇനി, യഥാര്‍ഥ വ്യക്തിത്വം വെളിപ്പെടുത്തുന്നത് അപകടകരമാണെന്ന് കോടതിയ്ക്ക് ബോധ്യമായിരുന്നെങ്കില്‍ ഈ കേയ്സ് തള്ളിപ്പോവില്ലായിരുന്നെന്നും മുകളിലെ ലിങ്കില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നു.

    ReplyDelete
  34. ഡാലി
    കുറ്റം അരോപിക്കപെടുന്ന വ്യക്തി IP addressനെ അല്ല അപകീര്ത്തിപെടുത്തുന്നത്. Fictitious അയിട്ടുള്ള ആ വ്യക്തിയെയാണു അപകീര്ത്തി പെടുത്തുന്നത്.

    O.T.
    പിന്നെ ഈ IP address ആണു ഒരു traceable link എന്നുള്ള ധാരണയും തെറ്റാണു്. ഒരു വ്യക്തിക്ക അഞ്ജാതനാവണമെങ്കില്‍ ശ്രമിച്ചാല്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ അതു സാധിക്കും.

    ReplyDelete
  35. Mr. Kaippally,
    As a person with a legal background, I state my opinion as thus:

    Compared to a defendant, it may be more cumbersome for a plaintiff to prove his legal entity as an undisclosed identity in internet, but certainly it is not impossible.

    Inchi Pennu is not a fictitious character, but an assumed address of a person or a body of individuals who transmit text to internet.

    Mr./ Ms./ Messrs/Mesdames Pennu has made a statement thus:
    "People who do such activities from Middle East, Saudi etc makes me pity at their foolishness. Those countries have very strict laws for everything. One complaint might send them scurrying back to india or maybe they will lose their hands. ho! Without hands enthu vrithikedaanu. :) "
    and later on clarified that the message did not intend to convey a message that everyone in the countries referred to were abusers of internet.

    That leaves an accusation on the jurisprudence of middle east countries.

    A petition Under article 2 of UAE Cyber crimes Act 2006, stating that the community modesty and sense of public decency has been insulted by stating there are horrendous punishments like delimbing of people in UAE (for net abuse) can be filed by you before Sharjah Police Internet Crime Investigation Cell.

    If Mr. Ms. Messers or Mesdames Inchi Pennu is/are of Indian Origin, he/she/they will be summoned to Sharjah Courts for ttrial since treaty between India and UAE is for all criminal trials. On the other hand, if Pennu has US citizenship, trial will not be in a UAE court since there is no heinous trial like act of terrorism or mass murder is involved. Instead, the trial will be in a US court. Odds are that a newspaper apology followed by a public statement will be slammed on Pennu. Though ignorance cannot be pleaded about legal systems, judges may not consider the one year prison period law warrants.

    That’s the legal course, since Mr. Ms. Messers or Mesdames Pennu prefer to take legal course. Personal opinion of mine is - internet is full of abusers, slanders and what not. Unless there is a serious threat, Khalli Valli!, ignore Pennu’s statement.

    ReplyDelete
  36. Pls read "Of Indian Origin" as "Indian Citizen" .

    ReplyDelete
  37. കൈപ്പള്ളി പറയണത് ശരിയല്ല. ഒരു തൂലികനാമം ഒരിക്കലും ഒരു Fictitious (സാങ്കല്‍പ്പിക കഥാപാത്ര്) അല്ല. ആ നാമത്തിനു പിന്നില്‍ ഒരു വ്യക്തി ഉണ്ട്. അതിനള്ള ഉദാഹരണം ആണ് ലാപുട മുതലുള്ളവര്‍. ലാപുടയെ അപകീര്‍ത്തി പെടുത്തുക എന്നാല്‍ ടി.പി വിനോദ് എന്ന വ്യക്തിയെ അപകീര്‍ത്ത്തിപ്പെടുത്തുക എന്നാണ്. അങ്ങനെ അല്ലെങ്കില്ല് തൂ‍ൂലിക നാ‍മത്തില്െഴുതുന്ന ഇക്കണ്ട മലയാളം ബ്ലോഗേഴ്സിനൊന്നും വാദി പരിരക്ഷ കിട്ടില്ല എന്ന് വരുമല്ലോ. അതൊരിക്കലും ശരിയല്ല. ഒരു തൂലിക നാമത്തിന്റെ പുറകിലുള്ള വ്യക്തിയെ നമ്മുക്കറിയില്ല എന്ന് കരുതി അയാള്‍ സാങ്കല്പിക കഥപാത്രം എങ്ങനെ ആവും? അവരെ അറിയുന്ന മറ്റുള്ളവര്‍ ഇല്ലേ?

    ഒരു വ്യക്തിക്ക അഞ്ജാതനാവണമെങ്കില്‍ ശ്രമിച്ചാല്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ അതു സാധിക്കും.

    എത്ര പ്രോക്സി ഉപയോഗിച്ചലും ബുദ്ധിമാനയ ഒരു സൈബര്‍ ഡിക്റ്ററ്റീവിനു അത് കണ്ട് പിടിക്കാന്‍ പറ്റും. പക്ഷേ അതൊക്കെ ക്രൈം ന്റെ കാര്യത്തിലും, പ്രതിയുടെ കാര്യത്തിലും അല്ലെ. ഇവിടെ നമ്മള്‍ വാദിയെ കുറിച്ചല്ലെ പറയുന്നത്. അപ്പോള്‍ അയാള്‍ ഒരു കോണ്‍സ്റ്റന്റ് ഐ. പി ആണെങ്കില്‍ അതാണ് ഏറ്റവും വലിയ തെളിവ്.

    വ്

    ReplyDelete
  38. കൈപ്പള്ളീ,
    ഇന്റ്ര്നെറ്റില്‍ ‘കൈപ്പള്ളി’ എന്ന ബ്ലോഗര്‍ ഐഡിയും ‘വക്കാരി’ എന്ന ബ്ലോഗര്‍ ഐഡിയും തുല്യരാണ്. കൈപ്പള്ളീ തന്നെ കുറിച്ചുള്ള വിവരങ്ങള്‍ ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, എന്നാല്‍ വക്കാരി അങ്ങനെ ചെയ്തിട്ടില്ല. ഈ അവസരത്തിലും ‘വക്കാരി’ എന്ന ഐഡിയ്ക്ക് അപകീര്‍ത്തികരമായ എന്തെങ്കിലും കാര്യങ്ങള്‍ ഇന്റെര്‍നെറ്റിലുണ്ടായാല്‍ അദ്ദേഹത്തിനു നിയമത്തിന്റെ പരിരക്ഷ തേടാം, അതു കിട്ടും. കോടതിയില്‍ വക്കാരിയുടെ ഐഡിയുടെ പുറകിലുള്ള വ്യക്തി പരാതി ബോധിപ്പിക്കുകയും ഈ ‘വക്കാരി’ എന്ന ബ്ലോഗര്‍ ഐഡി സ്വന്തമാണെന്ന് തെളിയിക്കുകയും ചെയ്താല്‍ കൈപ്പള്ളീ എന്ന ബ്ലോഗര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തന്നെ കിട്ടും.

    ഇനി വക്കാരി ഒരു അനോനിമസ് ബ്ലോഗറല്ല, ആ ഐഡിയ്ക്ക് പിന്നില്‍ ഒരു തലയുണ്ട്, വ്യക്തിയുണ്ട്. നമ്മുക്ക് അദ്ദേഹത്തെ അറിയില്ല എന്നതേയൊള്ളൂ. ചിലപ്പോള്‍ നമ്മുടെ കൂട്ടത്തില്‍ ചിലര്‍ക്ക് അറിയുമായിരിക്കും, അവര്‍ അതു വെളിയില്‍ പറയുന്നില്ല എന്ന അവസ്ഥയായിരിക്കും.

    കൈപ്പള്ളീ പറഞ്ഞ വെര്‍ജ്ജീനിയ കേസ്സും ഈ അവസ്ഥകളും വ്യത്യസ്തമല്ലേ? ഇതു കുറച്ചുകൂടി വ്യക്തിപരമായ ക്രിമിനല്‍ കുറ്റങ്ങളുടെ പരിധിയില്‍ വരുന്നതല്ലേ?

    ReplyDelete
  39. പ്രിയപ്പെട്ട സപ്തവര്‍ണ്ണങ്ങള്‍, ഞാന്‍ എന്റെ ഡിസ്പ്ലേ നെയിം വക്കാരി എന്നോ ഇഞ്ചിപ്പെണ്ണ് എന്നോ മാറ്റിയാല്‍ നിയമപ്രകാരം തെറ്റാണോ?

    ReplyDelete
  40. Saptavarnangal, ഡാലി
    "ആണു്" "അല്ല" "പറ്റൂല്ല" എന്നൊക്കെ പറയാതെ ഇതു വരെ ഒരു reference പോലും ആരും ഈ ചര്‍ച്ചയില്‍ അവതരിപിച്ചില്ല എന്നുള്ളതാണു ഇതില്‍ എനിക്ക് കാണാന്‍ കഴിഞ്ജത്.


    If there is some valid supporting evidence to prove what is proposed please come forward with it.

    ReplyDelete
  41. കൈപ്പള്ളി തന്നെയാണ് പണ്ടെവിടെയോ പറഞ്ഞതെന്ന് തോന്നുന്നു(ഓര്‍മ്മയില്ല) ഇന്റെര്‍നെറ്റ് = tcp packets - ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക്!ഏതെങ്കിലും ഒരറ്റത്തു നിന്ന് പിടിച്ച് കേറാന്‍ പറ്റും, ചില കേസുകളില്‍ കുറച്ച് ബുദ്ധിമുട്ടം, അത്രേയൊള്ളൂ!


    ആര്‍ക്കും അങ്ങനെ അഞ്ജാതനായി ഇന്റെര്‍നെറ്റില്‍ കഴിയാന്‍ സാധിക്കില്ല, അങ്ങനെ സാധിക്കുമായിരുന്നെങ്കില്‍ ഈ ഇന്റര്‍നെറ്റ് എപ്പോഴേ അടച്ചു പൂട്ടി പോയേനെ!

    ReplyDelete
  42. വക്കാരി, ഇഞ്ചിപ്പെണ്ണ്, കുതിരവട്ടന്‍, കൈപ്പള്ളി എല്ലാം വെറും ഡിസ്പ്ലേ നെയിമുകളാണ്. രണ്ടു പേര്‍ക്ക് ഒരേ ഡിസ്പ്ലേ നെയിം ആകാന്‍ പാടില്ല എന്നുള്ള ശാഠ്യം രണ്ടുപേര്‍ക്ക് ഒരേ പേര്‍ പാടില്ല എന്നു പറയുന്ന പോലെയാണ്.

    യുധിഷ്ഠിരന്‍ പറഞ്ഞ കള്ളം(?) അറിയുമല്ലോ?

    ReplyDelete
  43. കുതിരവട്ടന്‍ :: kuthiravattan said...
    പ്രിയപ്പെട്ട സപ്തവര്‍ണ്ണങ്ങള്‍, ഞാന്‍ എന്റെ ഡിസ്പ്ലേ നെയിം വക്കാരി എന്നോ ഇഞ്ചിപ്പെണ്ണ് എന്നോ മാറ്റിയാല്‍ നിയമപ്രകാരം തെറ്റാണോ?


    കുതിരവട്ടാ,
    ഡിസ്പ്ലേ നെയിം എന്നതു ബ്ലോഗറില്‍ unique ആകണമെന്നില്ല. അതു കൊണ്ട് കുതിരവട്ടന്‍ അങ്ങനെ മാറ്റിയാല്‍ നിയമപരമായി പ്രശ്നമില്ല. പക്ഷേ ആ ഡിസ്പ്ലേ നെയിം ഉപയോഗിച്ചുകൊണ്ട് വേണ്ടാത്തത് കാണിക്കാന്‍ പോയാല്‍ തീര്‍ച്ചയായും വക്കാരിക്കോ ഇഞ്ചിക്കോ പരാതിപ്പെടാം, എന്തു ചെയ്യുന്നു എന്നതനുസരിച്ചായിരിക്കും തെറ്റും ശരിയും!

    ReplyDelete
  44. This comment has been removed by a blog administrator.

    ReplyDelete
  45. കുതിരവട്ടന്‍ പറഞ്ഞ സാഹചര്യം Identity Theft -ല്‍ വരുന്നതാണ്,ഇപ്പോള്‍ ഈ ടോപ്പിക്കുമായി പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ല.

    ReplyDelete
  46. സപ്തവര്‍ണ്ണങ്ങള്‍, ഞാന്‍ വിശദീകരിക്കാം. എന്റെ ഡിസ്പ്ലേ നെയും ഞാന്‍ കൈപ്പള്ളി എന്നു മാറ്റുന്നു. കൈപ്പള്ളിയോടു ദേഷ്യമുള്ള ആരോ കൈപ്പള്ളിയെക്കുറിച്ച് പ്രകോപനപരമായ ലേഖനങ്ങള്‍ എഴുതുന്നു. ഒടുവില്‍ കേസ് കോടതിയില്‍ എത്തുമ്പോള്‍ അയാള്‍ പറയുന്നു, അയാള്‍ എഴുതിയത് മറ്റൊരു കൈപ്പള്ളിയെക്കുറിച്ചായിരുന്നു എന്ന്.

    ReplyDelete
  47. Display name alone can not be considered as identity.

    ReplyDelete
  48. കൈപ്പള്ളിയോടു ദേഷ്യമുള്ള ആരോ കൈപ്പള്ളിയെക്കുറിച്ച് പ്രകോപനപരമായ ലേഖനങ്ങള്‍ എഴുതുന്നു. ഒടുവില്‍ കേസ് കോടതിയില്‍ എത്തുമ്പോള്‍ അയാള്‍ പറയുന്നു, അയാള്‍ എഴുതിയത് മറ്റൊരു കൈപ്പള്ളിയെക്കുറിച്ചായിരുന്നു എന്ന്

    മറ്റൊരു കൈപ്പളിയെ കുറിച്ച് എഴുതിയാലും കോടതി സ്വയം കേസെടുത്ത് വ്യക്തിയെ അപകീര്‍ത്തി പെടുത്ഥിയതിന്‍ അയാളെ ശിക്ഷിക്കും കുതിരവട്ടാ.
    അതല്ല ഇവിടുത്തെ കൈപ്പളി ചോദ്യം .

    തൂലിക നാമത്തില്‍ എഴുതുന്ന ആള്‍ വാദിയാകുമ്പോള്‍ കിട്ടുന്ന നിയമ പരിരക്ഷയാണു.

    ReplyDelete
  49. എന്റെ ഉദാഹരണത്തില്‍ വാദി കൈപ്പള്ളിയാണ്. അദ്ദേഹത്തിന് സ്വന്തമായി ഒരു തൂലികാനാമമേ ഉള്ളു ഐഡന്റിറ്റി തെളിയിക്കാന്‍ (ഉദാഹരണം മാത്രം, കൈപ്പള്ളിക്ക് ഫൊട്ടൊ, ഇമെയില്‍, ഫോണ്‍ എല്ലാമുണ്ട്). ആ കൈപ്പള്ളിയെയല്ല മറ്റൊരു കൈപ്പള്ളിയെയാണ് ഞാന്‍ ഉദ്ദേശിച്ചത് എന്നു പറഞ്ഞാല്‍ പ്രശ്നം തീര്‍ന്നു. ഇല്ലേ? മറ്റേ കൈപ്പള്ളി ഫോട്ടൊ വച്ചിട്ടുണ്ടെങ്കില്‍ വാദി ഡൂപ്ലിക്കേറ്റ് ആവും. സ്വയം കേസെടുക്കാന്‍ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും എതിര്‍കക്ഷിക്ക് പരാതിയില്ലെങ്കില്‍.

    ReplyDelete
  50. ഡാലി പറഞ്ഞു:
    "മറ്റൊരു കൈപ്പളിയെ കുറിച്ച് എഴുതിയാലും കോടതി സ്വയം കേസെടുത്ത് വ്യക്തിയെ അപകീര്‍ത്തി പെടുത്ഥിയതിന്‍ അയാളെ ശിക്ഷിക്കും കുതിരവട്ടാ."

    ഇതിന്റെ വശം ഒന്നു വിശതീകരിക്കാമോ. with some previous verdicts to this effect please.

    ReplyDelete
  51. I seriously wish to proceed in a healthy atmosphere.

    I urge all interested people once again, to please provide some verdict from a competent court of law that prooves me wrong.

    ReplyDelete
  52. ഡാലിയോട് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം:

    What if I change the person's name?
    To state a defamation claim, the person claiming defamation need not be mentioned by name — the plaintiff only needs to be reasonably identifiable. So if you defame the "government executive who makes his home at 1600 Pennsylvania Avenue," it is still reasonably identifiable as the president.

    http://www.eff.org/bloggers/lg/faq-defamation.php#12


    കുതിരവട്ടന്‍ എഴുതിയ കൈപ്പള്ളിയെ ഒറീജിനല്‍ കൈപ്പള്ളിയുമായി ബന്ധിപ്പിക്കാവുന്ന രേഖകള്‍ /തെളിവുകള്‍ ഉണ്ടെങ്കില്‍, കുതിരവട്ടാ, പ്രശ്നമായി :)

    ReplyDelete
  53. ഞാന്‍ എന്റെ സ്വന്തം ഫോട്ടൊയും ഇമൈയില്‍ ഐഡിയും ഡിസ്പ്ലേ ചെയ്യുകയും ഡിസ്പ്ലേ നെയിം വക്കാരി എന്നാക്കുകയും ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ആരായിരിക്കും ഒറിജിനല്‍ വക്കാരി?

    ReplyDelete
  54. കുതിരവട്ടന്‍ എന്തിനാണ് പോസ്റ്റ്മായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങള്‍ ചോദീക്കുന്നത് എന്ന് മനസ്സിലവുന്നില്ല.
    വക്കാരി എന്ന പേരാദ്യം ആര്‍ ഉപയോഗിച്ചോ ആ ആള്‍ക്ക് കിട്ടും കോപ്പി റൈറ്റ്.
    അല്ലെങ്കില്‍ കേസിന്നു മുന്നേ ആദ്യം കോപ്പിറൈറ്റ് ഫയല്‍ചെയ്ത ആള്‍ക്ക്.

    (വ്ക്കാരി ശ്രദ്ധിക്കൂ)

    ReplyDelete
  55. കുതിരവട്ടാ, ടോപ്പിക്ക് മാറി പോകുന്നു , ഡാലി പറഞ്ഞതു പോലെ തൂലിക നാമത്തില്‍ എഴുതുന്ന ആള്‍ വാദിയാകുമ്പോള്‍ കിട്ടുന്ന നിയമ പരിരക്ഷയാണ്. Identity Theft നെക്കുറിച്ച് വേറേ ഒരു പോസ്റ്റിട്, അവിടെ സംസാരിക്കാം!

    കൈപ്പള്ളീ,
    ഞാന്‍ ഗൂഗ്ലിയിട്ട് എളുപ്പത്തില്‍ ലിങ്ക് ഒന്നും തന്നെ തടഞ്ഞില്ല, തപ്പട്ടെ!

    ReplyDelete
  56. This comment has been removed by a blog administrator.

    ReplyDelete
  57. ചൂടാവല്ലേ സപ്താ, ഡാലി. ഞാന്‍ നിര്‍ത്തി. ബ്ലോഗ്ഗര്‍ തൂലികാനാമം ഐഡന്റിറ്റി അല്ലാ എന്നാണ് ഇത്ര നേരവും പറഞ്ഞു കൊണ്ടിരുന്നത്. അതു സമ്മതിക്കുകയും ചെയ്തു. അതു ഐഡന്റിറ്റി അല്ലാത്തതുകൊണ്ട് മോഷണവും ഇല്ല.

    “ഡിസ്പ്ലേ നെയിം എന്നതു ബ്ലോഗറില്‍ unique ആകണമെന്നില്ല“

    ഈ മേല്‍പ്പറഞ്ഞത് സപ്തവര്‍ണ്ണങ്ങള്‍ പറഞ്ഞത് തന്നെയാണല്ലോ. അല്ല ഇനി മാറ്റിയൊ?

    ReplyDelete
  58. This comment has been removed by a blog administrator.

    ReplyDelete
  59. കുതിരവട്ടാ,
    ചൂടായിട്ടൊന്നുമില്ല കേട്ടോ :) ഈ ടോപ്പിക്ക് മാറാതിരിക്കാനാ അങ്ങനെ വേറേ പോസ്റ്റിടാന്‍ പറഞ്ഞത്.

    ReplyDelete
  60. പ്രിയ കൈപ്പള്ളീ,

    ഞാന്‍ താങ്കളുടെ “Invisible to All. Invisible to Law" എന്ന ലേഖനം വായിച്ചു. അതിനെക്കുറിച്ച് വളരെയധികം ചിന്തിക്കുകയും ചെയ്തു. സൈബര്‍ നിയമങ്ങളെക്കുറിച്ച് എനിക്കു വിവരമില്ല. എന്റെ ചിന്തകള്‍ കോമണ്‍സെന്‍സില്‍ മാത്രം അധിഷ്ടിതമാണു.

    ആദ്യമായി പറയാനുള്ളത് ഇതു കാലികപ്രാധാന്യമര്‍ഹിക്കുന്ന ഒരു ലേഖനമാണു എന്നുള്ളതാണ്. സൈബര്‍ ലോകത്തിനു പ്രചുരപ്രചാരം സംസിദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സൈബര്‍നിയമങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് നിയമപണ്ഡിതരായവര്‍ ഒരു പോസ്റ്റിടുമെന്നു പ്രത്യാശിക്കുന്നു.

    ഇനി എന്റെ നിരീക്ഷണങ്ങള്‍ പ്രതിപാദിക്കട്ടെ.

    ഇന്റര്‍നെറ്റില്‍ സ്ക്രീന്‍ നെയിം അഥവാ തൂലികാനാമം സ്വീകരിക്കേണ്ട സന്ദര്‍ഭങ്ങള്‍ പലപ്പോഴും അനിവാര്യമായി വരുന്നു. ഉദാഹരണത്തിനു അയ്യപ്പന്‍ എന്ന ഒരാള്‍ തന്റെ സ്വന്തം പേരില്‍ ഒരു ബ്ലോഗു തുടങ്ങുന്നു എന്നു കരുതുക. അപ്പോഴാണു അയ്യപ്പന്‍ എന്നു പേരുള്ള വേറൊരാള്‍ ബ്ലോഗു തുടങ്ങാ‍ന്‍ തയ്യാറെടുക്കുന്നത്. വ്യക്തികളും തൂലികാനാമങ്ങളും തമ്മിലുള്ള ബന്ധം many-to-one ആയിക്കൂടാ എന്നു സൈബര്‍ ടെക്നോളജി നിര്‍ബ്ബന്ധിക്കുന്നതുകൊണ്ട് രണ്ടാമത്തെ അയ്യപ്പനു വേറൊരു നാമം സ്വീകരിക്കേണ്ടി വരുന്നു.

    വേറേ ചിലരാകട്ടെ മന:പൂര്‍‌വം തങ്ങളുടെ വിവരങ്ങള്‍ പൊതു ജനങ്ങളില്‍നിന്നു മറച്ചുവച്ചുകൊണ്ട് ഒരു തൂലികാനാമം സ്വീകരിക്കുന്നു. ഇക്കൂട്ടര്‍ പൊതുജനങ്ങള്‍ക്ക് അജ്ഞാതരായതുകൊണ്ട് പൊതുജനം അവരെ അജ്ഞാതര്‍ എന്നോ അനോനികള്‍ എന്നോ വിളിക്കുന്നു.

    എന്നാല്‍ ഒരു കാര്യം വ്യക്തം: അതായത് ഓരോ ബ്ലോഗുനാമത്തിനും പിറകില്‍ മജ്ജയും മാംസവും ചോരയും നീരുമുള്ള ഒരു വ്യക്തി സ്ഥിതിചെയ്യുന്നുണ്ട്. പൊതുജനത്തിനു ജ്ഞാതനായാലും അജ്ഞാതനായാലും ഓരോ ബ്ലോഗിനും ഒരു നാഥന്‍ ഉണ്ട് എന്നു സാരം.

    കുത്തൊഴുക്കും അടിയൊഴുക്കും ഇല്ലെങ്കില്‍ തോണി നദിയില്‍ സ്വഛന്ദമായി സഞ്ചരിച്ചുകൊള്ളും. എന്നാല്‍ ആകാശം കലുഷിതമ്മാവുകയും കാറ്റും കോളും വരികയും ചെയ്യുമ്പോള്‍ എന്തു സംഭവിക്കൂമെന്നു പരിചിന്തിക്കാം.

    ഒരു സിനോറിയോ സങ്കല്‍പ്പിക്കാം.

    അയ്യപ്പന്‍ എന്നു പേരായ ഒരാള്‍ “ചക്കി” എന്ന പേരില്‍ ഒരു ബ്ലോഗു തുടങ്ങുന്നു. അജ്ഞാതനായിരിക്കാനാണു അയാള്‍‍ ആഗ്രഹിക്കുന്നത് എന്നതുകൊണ്ട് യഥാര്‍ത്ഥവിവരങ്ങളൊന്നും അയാള്‍ പ്രസിദ്ധീകരിക്കുന്നില്ല. അതിനാല്‍ പൊതുജനങ്ങളുടെ ദൃഷ്ടിയില്‍ അയാള്‍ അജ്ഞാതനാകുന്നു.

    “ചക്കി” എന്നത് ഒരു പെണ്‍ നാമമായതിനാല്‍ പലരും പ്രസ്തുത ബ്ലോഗര്‍ ഒരു പെണ്ണാണെന്നു വിചാരിക്കുന്നു. തന്നേയുമല്ല, ഒരു പെണ്ണിന്റെ ഭാവഹാവാദികളോടെയാണു ഈ അയ്യപ്പന്‍ ബ്ലോഗു ചെയ്യുന്നതെങ്കിലോ, ഇതു പെണ്ണു തന്നെ എന്നു പലരും തെറ്റിദ്ധരിക്കുകയും ചെയ്യും. അപ്പോള്‍ ഒരു പറ്റം “ഞരമ്പുരോഗികള്‍” ചക്കിയെ സാഹിത്യബലാത്സംഗത്തിനിരയാക്കുന്നു. ചിലര്‍ തങ്ങളുടെ കമന്റുകളില്‍ വിദ്വേഷഭാഷണം (hate speech) പ്രയോഗിക്കുന്നു. (ഇവിടെ “ചക്കി” എന്ന പേരില്‍ ബ്ലോഗു ചെയ്യുന്ന വ്യക്തി ഇനി യഥാര്‍ത്ഥത്തില്‍ ഒരു വനിത തന്നെ ആയിക്കൊള്ളട്ടെ; എന്നാലും ഇവിടത്തെ വാദഗതിക്കു വ്യത്യാസമൊന്നും വരുന്നില്ല.)

    അയ്യപ്പനാകട്ടെ ഇതു വ്യക്തിഹത്യയായും മാനഹാനിയായും സൈബര്‍ സ്റ്റാക്കിങ്ങ് ആയും മറ്റും കണക്കിലെടുക്കുകയും സൈബര്‍ പോലീസിനെ സമീപിച്ച് “കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം” എന്നപേക്ഷിക്കുകയും ചെയ്യുന്നു.

    അപ്പോള്‍ ന്യായമായും “ചക്കി” എന്നു പറയുന്ന വ്യക്തി ഈ അയ്യപ്പന്‍ തന്നെ എന്നു പരാതിക്കാരന്‍ തെളിയിക്കേണ്ടി വരും. തെളിയിക്കേണ്ട ബാധ്യത പരാതിക്കാരനില്‍ നിക്ഷിപ്തമാണു. “ചക്കി” എന്ന ബ്ലോഗില്‍ അയാള്‍ക്കു ലോഗ്-ഇന്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ അയ്യപ്പനു അതു സംശയലേശമന്യേ തെളിയിക്കാമല്ലോ.

    അപ്പോള്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമപാലകര്‍ നീര്‍ബ്ബന്ധിതരാവില്ലേ?

    ഒരു കാര്യം മനസ്സിലാക്കേണ്ടത് ഇങ്ങനെ ഒരു പ്രശ്നം വരുമ്പോള്‍ “ചക്കി” ഊരും പേരുമില്ലാത്ത അജ്ഞാതസത്വമായിട്ടല്ല പ്രത്യക്ഷപ്പെടുന്നത് എന്നതാണു. പേരും നാളും തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍‌കാര്‍ഡുമൊക്കെയായിട്ടാണു അയ്യപ്പന്‍ “ചക്കി” എന്ന മൂടുപടം അഴിച്ചുമാറ്റി രംഗപ്രവേശം ചെയ്യുന്നത്. ഈ തിരിച്ചറിയല്‍ സാമാനങ്ങളൊക്കെ സൈബര്‍ പോലീസിന്റെ മുന്‍‌പില്‍ മാത്രം സമര്‍പ്പിച്ചാല്‍ മതി എന്നാണു നിയമം അനുശാസിക്കുന്നതെങ്കില്‍‍ പൊതുജനം അപ്പോഴും ഈ “ചക്കി” ആരു എന്നറിയാന്‍ പോകുന്നില്ല. അണിയറയില്‍ കുറ്റക്കാരെ കണ്ടുപിടിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയും ചെയ്യും, ഇല്ലേ?

    ഇനി വേറൊരു ഉദാഹരണം പറയാം.

    റോഡിലൂടെ നടന്നുപോകുന്ന ഒരു ഭ്രാന്തനെ കുറെപ്പേര്‍ കല്ലെറിയുന്നു. ഭ്രാന്തനായതുകൊണ്ട് അയാള്‍ പറയുന്ന പേരും വിലാസവുമൊന്നും ശരിയായിക്കോളണമെന്നില്ല. ഒരര്‍ത്ഥത്തില്‍, ചോരയും നീരും ശരീരവുമൊക്കെയുണ്ടെങ്കിലും അയാള്‍ നമുക്ക് അജ്ഞാതനായിത്തന്നെ നില കൊള്ളുന്നു.അയാള്‍ ആരുമായിക്കൊള്ളട്ടെ കല്ലെറിയുന്നവര്‍ നിയമത്തിന്റെ ദൃഷ്ടിയില്‍ കുറ്റക്കാരാകും, ഇല്ലേ? അപ്പോള്‍ പ്രവര്‍ത്തിയാണു കുറ്റമായി വരുന്നത് എന്നു വരുന്നു.രേഖകളില്‍ ഭ്രാന്തനു കേസ്100 എന്നോ മറ്റോ ഒരു പേരു കൊടുക്കുകയും അയാളുടെ ഫോട്ടോ ഒട്ടിക്കുകയും ചെയ്താല്‍ അയാള്‍ക്കു ഐഡെന്റിറ്റിയുമായി.

    ReplyDelete
  61. This comment has been removed by a blog administrator.

    ReplyDelete
  62. കൈപ്പള്ളിയ്ക്ക് (കൈപ്പള്ളിയ്ക്ക് മാത്രം)

    ബൂലോഗത്ത് എല്ലാവരേയും എനിക്കിഷ്ടമാണ്. വഴക്കാണെങ്കില്‍ വഴക്ക്, മര്യാദയാണെങ്കില്‍ മര്യാദ. അതൊക്കെ അപ്പപ്പോള്‍ത്തന്നെ പറഞ്ഞുതീര്‍ക്കും ഞാന്‍. കൈപ്പള്ളിയെ എനിക്ക് ബഹുമാനവുമുണ്ട്. അറിവ് കൂടുതല്‍ ഉള്ള ആള്‍ എന്ന നിലയില്‍. അതുകൊണ്ട് സ്വാതന്ത്ര്യം എടുത്തു പറയുന്നു, ഈ പോസ്റ്റിന്റെ ആവശ്യം എനിക്ക് തോന്നിയില്ല എന്ന്. കൈപ്പള്ളിയ്ക്ക് തോന്നിയിട്ടുണ്ടാവും, ഞാന്‍ നിഷേധിക്കില്ല.

    ഇനി ഇഞ്ചിപ്പെണ്ണിനെപ്പറ്റി,

    ഇഞ്ചി എന്നൊരു ജീവനുള്ള ദേഹമില്ലാതെ പോസ്റ്റുകള്‍ പോസ്റ്റ് ചെയ്യാനോ, മറ്റുള്ളവരോട് തര്‍ക്കിക്കാനോ പറ്റില്ലല്ലോ? അല്ലേ? അപ്പോ, ഇഞ്ചി എന്നൊരാള്‍ ഉണ്ട്. പോസ്റ്റ് വെക്കുന്നതും ബ്ലോഗില്‍ കമന്റ് വെക്കുന്നതും ഒന്നും യന്ത്രം അല്ലല്ലോ. അല്ലേ?

    ഇഞ്ചി എന്നൊരാള്‍ക്ക്, തന്റെ ഐഡന്റിറ്റി വ്യക്തമാക്കാതിരിക്കാന്‍ പല കാരണങ്ങളും ഉണ്ടാവും. ബ്ലോഗ് ഐഡി എടുത്ത് ആര്‍ക്കും ആരേയും എന്തും പറയാം എന്നുള്ള ഇക്കാലത്ത്, ഇഞ്ചി, ഒരു ബ്ലോഗ് വെച്ച് അതില്‍ പോസ്റ്റ് വെച്ച്, ബാക്കിയുള്ളവരുടെ ബ്ലോഗില്‍ ഇഞ്ചിപ്പെണ്ണായിട്ട് തന്നെ കമന്റ് വെക്കുന്നു.

    ഒരു സ്ത്രീ എന്ന നിലയ്ക്ക്, ഇഞ്ചിപ്പെണ്ണ്, തന്റെ മുഴുവന്‍ വിലാസവും ഇന്റ്റര്‍നെറ്റില്‍ കൊടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് കൈപ്പള്ളിയ്ക്ക് തോന്നുന്നില്ലേ?

    ഇഞ്ചിപ്പെണ്ണ് അജ്ഞാത ആയി ഇരുന്നോട്ടെ. പക്ഷെ, പറയുന്ന കാര്യങ്ങളൊക്കെ ശരിയല്ലേ?

    ഇഞ്ചി എന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചിട്ടുണ്ട്. എന്റെ ഭര്‍ത്താവിനോടും സംസാരിച്ചിട്ടുണ്ട്. സ്വരം മാറ്റി എന്നെ യാതൊരു കാരണവുമില്ലാതെ പറ്റിക്കാന്‍ ഒരാള്‍ ശ്രമിക്കുമോ? ഇല്ലെന്ന് എന്റെ വിശ്വാസം. അതുകൊണ്ട്, ഞാന്‍ പറയുന്നു, ഇഞ്ചി എന്നൊരു വ്യക്തി ഉണ്ട്. അവള്‍ക്ക്, എല്ലാവരുടേയും മുന്നില്‍, വന്ന്, അഡ്ഡ്രസ്സും ഫോണ്‍ നമ്പറും തരാന്‍ മടിയുണ്ടാവും.

    വ്യക്തിത്വത്തെ ബഹുമാനിച്ചാല്‍പ്പിന്നെ യാതൊരു പ്രശ്നവുമില്ല, വഴക്കുമില്ല, വക്കാണവുമില്ല. ആരു പറയുന്നതായാലും നല്ലതെടുത്ത് ചീത്ത കളയുക എന്നൊരു പാഠം പഠിച്ചുവെച്ചാല്‍പ്പിന്നെ, ആണായാലും പെണ്ണായാലും, നമുക്ക് ആരെക്കൊണ്ടും ഒരു പ്രശ്നവും ഉണ്ടാകില്ല.

    ഇഞ്ചി, ഒരു ദിവസം വന്ന്, എല്ലാവരും ചെയ്യുന്നതുപോലെ, ഫോട്ടോയും, വ്യക്തിപരമായ കാര്യങ്ങളും വെളിപ്പെടുത്തും എന്ന് വിചാരിക്കാനാണ് ഞാന്‍ അഗ്രഹിക്കുന്നത്. കാരണം ഇഞ്ചി മാത്രമല്ല, ബ്ലോഗില്‍ പലരും എന്നെ സംബന്ധിച്ചിടത്തോളം അജ്ഞാതന്മാരും, അജ്ഞാതകളും ആണ്.

    ഇഞ്ചി, അങ്ങനെ, ദാ, സൂവേച്ചീ, എന്റെ കാര്യങ്ങളൊക്കെ അറിഞ്ഞോയെന്നും പറഞ്ഞ് വരുമ്പോള്‍, അതെല്ലാം കേട്ട്, പുഞ്ചിരിക്കുന്ന മുഖത്തോടെ, ചമ്മലില്ലാതെ, അവളുടെ കൂട്ടുകാരി ആയിരിക്കാന്‍ ആണ് എനിക്കിഷ്ടം. ചളിവാരിയെറിഞ്ഞ്, പരിഹസിച്ച് അവളേയും കാത്തിരുന്നാല്‍, അവള്‍ വരുമ്പോള്‍, ഞാന്‍ എറിഞ്ഞ ചളി എന്റെ കണ്ണില്‍ തറയ്ക്കുന്നത് എനിക്കിഷ്ടമില്ല.

    ഇത്രയേ ഉള്ളൂ.

    :)

    ReplyDelete
  63. ഡാലി
    Kindly stay within the topic.
    inji is not the issue here.

    ReplyDelete
  64. why delete my comment my friend? was that too much for you?

    :-)

    ReplyDelete
  65. The objective here is to know if an individual can be tried in court for Sexual Harrasement and/or Psychological Anguish, from a complaint given by an Anonymous individual.

    Please note that Inji has accused several anonymous ndividuals of harrasment.

    Inji I am formally requesting you to please stand up and make a precedent. Please approach the cyber cell or cyber police in your town and file a suite against all those whom you feel have harrased you.

    I would sincerely like to know the outcome.



    Dreamer your comment has not been deleted
    Its available here

    I do not want to clutter this post with remarks that are not realy discussing the issues. Please refrain from further actions. :)

    The very reason that I delete unsuitable misleading comments is to give them an opportunity to speak, at the same time to avoid cluttering my blog. All material is available online, as you very well know.

    ReplyDelete
  66. oh, yea, I forgot.. sathyam brooyath rule.. you are simply amazing!!.

    ReplyDelete
  67. which point did you find misleading my friend? didnt you see the information which I provided that could have been useful? I know what I'm talking about, and make no mistake and never under-estimate the faces. go ahead and delete this too, once you have read it.

    ReplyDelete
  68. on what basis do you say that its not deleted? once you delete from the post, the comment is an orphan, however, I'll post it on my blog itself and I'll let people read it there.

    ReplyDelete
  69. Dreamer.
    will be back at 1:pm. duty calls
    :)

    ReplyDelete
  70. as you please, people can read it in my place.

    ReplyDelete
  71. ഇഞ്ചീ പുറത്തു വരൂ പ്ലീസ്‌..
    വെറുതെ ജോണ്‍ ബ്രിട്ടാസിനെ വിട്ട്‌ ഇന്റര്‍വ്യൂ എടുപ്പിക്കുന്ന കൈപ്പള്ളിക്കു മുമ്പു..സോറീ കൈരളിക്കു മുമ്പ്‌...
    ഫാരീസ്‌ അബൂബക്കറിനെ പുരത്തറിഞ്ഞ ലോകം ഇഞ്ചിയെയും അറിയട്ടെ..
    ഈ ഉപമ മറ്റൊന്നും ഉദ്ദേശിച്ചല്ല..

    ഡാലീ.മയൂര. തുഷാരം. നിര്‍മല തുടങ്ങിയ( കൂടുതല്‍ ലേഡീ ബ്ലോഗ്ഗ്ര്സിനെ അറിയില്ല എനിക്കു ) നല്ല ബ്ലൊഗര്‍മാരൊക്കെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടു അവര്‍ക്കെന്ത സംഭവിചു?
    മലയാളത്തിനു പുറത്തു ജീവിക്കുന്ന ഈ എഴുതുകാര്‍ ക്കു ആരെയാ ഭയം?
    തൂലികാനാമം ഉപയോഗിക്കുന്നവരുടെ പേരു വായനക്കാര്‍ ആവശ്യപ്പെട്ടാല്‍ വെളിപ്പെടുത്തിയ ചരിത്രം മാത്രമെ ഞാന്‍ കേട്ടിട്ടുള്ളൂ..
    പലരെയും ഫോണ്‍ ഫോണ്‍ ചെയ്യാറുള്ള ഈ ബ്ലോഗ്ഗര്‍ ബുധിമതി തന്നെയാണു..

    ReplyDelete
  72. Dear Kaippally,

    How we know u are the same Nishad, who made the first true type malayalam font?.

    May be somebody is using his (nishad's) details for eg: photos. mobile no's, URL's etc.. for profile.

    or if there are two persons using the same profiles. one is original and other dupe. how court will get know who is original? solution is simple u are going directly to court your details.

    same in inji (exapmple) case.. inji is going to court DIRECTLY with all details. then She can show all the abuse details to court. Since inji have the username, password, ip, isp, dysp (enthokke undo ellaaam) etc.. she can be a plantiff.

    if can kaippally plz explain how u will go to court if someboby made any abuse in ur blog.?

    ReplyDelete
  73. This comment has been removed by a blog administrator.

    ReplyDelete
  74. This comment has been removed by a blog administrator.

    ReplyDelete
  75. ["ശരിയാണു്.
    അജ്ഞാതയായി നിലകൊള്ളുന്ന ഒരു വ്യക്തിക്ക് എല്ലാ നിയമങ്ങളും ബാധകമാണു്. പ്രതിഭാഗത്ത് മാത്രമെ അവര്‍ക്ക് നില്‍ക്കാന്‍ സ്ഥാനമുള്ള്. അതായത് Defendant ആയി മാത്രം."

    അവര്‍ക്ക് ഒരിക്കലും plaintiff ആകാന്‍ കഴിയില്ല. അതാണു് ഞാന്‍ പറഞ്ഞത് അജ്ഞാതചര്യ സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് സാധരാണ പൌരന്മാര്‍ക്കുള്ളതിനേക്കാള്‍ അവകാശം കുറവാണെന്നു്. ]

    മുകളില്‍ സ്ക്വയര്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നതു ഞാന്‍ കൈപ്പള്ളിയുടെ കമന്റില്‍ നിന്നു ഉദ്ധരിച്ചിരിക്കുന്നതാണ്.

    വിശകലനം ചെയ്യുമ്പോള്‍ രണ്ടു തരം അജ്ഞാതചാരികളെയാണു ഞാന്‍ കാണുന്നത്.

    1. ക്രിമിനല്‍ ആക്റ്റിവിറ്റി നടത്താന്‍ വേണ്ടി മന:പൂര്‍‌വം യഥാ‍ര്‍ത്ഥ വിവരങ്ങള്‍ (പേരു, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങി ഒരാളെ കണ്ടുപിടിക്കാന്‍ ഉപകരിക്കുന്ന വിവരങ്ങള്‍) വെളിപ്പെടുത്താതെ അജ്ഞാത ചര്യ സ്വീകരിക്കുന്നവര്‍. ഉദാഹരണം paedophiles.

    2. ഈ സെക്‍ഷനില്‍ പ്രതിപാദിക്കപ്പെടുന്നവര്‍ ‍ യാതൊരു വിധ ക്രിമിനല്‍ ആക്റ്റിവിറ്റിക്കും വേണ്ടിയല്ല അജ്ഞാതചര്യ സ്വീകരിക്കുന്നത്. ഇവര്‍ ഒരു തരത്തിലും മറ്റുള്ളവരെ അധിക്ഷേപിക്കുകയോ, വ്യക്തിഹത്യ നടത്തുകയോ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നില്ല. ഇവര്‍ അജ്ഞാതചര്യ സ്വീകരിക്കുന്നത് ചിലപ്പോള്‍ അവരുടെ പേഴ്സണല്‍ പ്രിഫറന്‍സ് അങ്ങനെ ആയതുകൊണ്ടോ, അല്ലെങ്കില്‍ “സ്വയം സംരക്ഷ”ക്കോ ആകാം. മറ്റുള്ളവര്‍ക്കു അവര്‍ ശല്യമാകാത്തേടത്തോളം കാലം ഇക്കൂട്ടരുടെ അജ്ഞാതചര്യ നിരുപദ്രവമാണ്.

    മുകളില്‍ പറഞ്ഞിരിക്കുന്ന രണ്ടു കൂട്ടരും അജ്ഞാതചാരികള്‍ തന്നെയാണ്. എന്നാല്‍ ഇവര്‍ രണ്ടു കൂട്ടരും രണ്ടു വ്യത്യസ്ത തട്ടുകളിലാണു നിലകൊള്ളുന്നത്.

    ആദ്യം പറഞ്ഞ കൂട്ടര്‍ക്ക് വാദി (plaintiff)ആകാന്‍ ബുദ്ധിമുട്ടാകും. വാദിയാകാന്‍ True Identity വെളിപ്പെടുത്തണമല്ലോ. സാമൂഹ്യവിരുദ്ധപ്രവര്‍ത്തങ്ങളാണു അവരുടെ പ്രവര്‍ത്തനരംഗം എന്നതുകൊണ്ട് അവര്‍ യധാര്‍ത്ഥത്തില്‍ കുറ്റവാളീകളാണു. മറ്റുള്ളവര്‍ ഇവരുടെ മേലാണു കുറ്റം ചാരുക. അങ്ങിനെ ഇവര്‍ക്കു Defendant ആവാനേ പറ്റൂ.

    എന്നാല്‍ രണ്ടാമതു പറഞ്ഞ അജ്ഞാതചാരികള്‍ക്കു വാദിയാകാം. കാരണം ഇവര്‍ കുറ്റമൊന്നും ചെയ്തിട്ടില്ല ;മറ്റാരോ ‍ ഇവരോടാണു കുറ്റം ചെയ്തിരിക്കുന്നത്. ഇവിടെ നിയമപാലകര്‍ക്കു മുമ്പില്‍ True Identity വെളിവാക്കുന്നതില്‍ ഇവര്‍ക്കു വിമുഖത കാണുകയില്ല.

    ഇനി മൂന്നാമതൊരു ഗ്രൂപ്പു കൂടി ഉണ്ട്. അവരാകട്ടെ ശുദ്ധപുണ്യവാളന്‍‌മാരല്ല എന്നാല്‍ ശുദ്ധപോക്രികളുമല്ല. ഇവര്‍ക്ക് വാദിയാകാന്‍ പറ്റുമോ അതോ പ്രതിയാകാന്‍ പറ്റുമോ എന്നത് സാഹചര്യങ്ങള്‍ തീരുമാനിക്കട്ടെ.‍

    ReplyDelete
  76. Let me reprase the question once again:

    How is it possible to accuse an individual of causing Defamation, while the true identity of the plaintiff is unknown to the Accused and the general public.

    The said Defamation, as per US Laws, should prove beyond doubt that substantial damage, injury and/or financial losses have incured by the said crime.

    (Please be aware that cursing and swearing does not constitute as defamation)

    Since the identity of the accuser is unknown how does it even qualify as defamation.

    Let me say this for the Last time. This is not about Injipennu or Wakkari, or any Anonymous individual who contributes content to the blog.

    Further due to the total lack of legal precedent in a similar case I see this as a legal conundrum with no precedent. So the need of the hour is to create a precedent.

    Therefore anyone who have been subjected to such harrasement should approach the courts (While maintaining your anonymity to the rest of the world) and pursue a libel suite against the perpetrators.

    This will
    A)Clear the air of all misunderstanding and hearsay about legal proceedings with regards to remaining anonymity.
    B) Strengthen the understanding of Freedom of speach
    C) Educate the general public about responsible expression

    Let me also remind you that it is possible (Under certain provisions of New Jersey State laws  ) to sue while remaining Anonymous. But it has never (In my finding) ever been applied to defamation lawsuite.


    I hope it is clear.

    ReplyDelete
  77. Please read the sixth paragraph of the previous comment as follows:

    Let me say this for the Last time. This is not just about Injipennu or Wakkari, but affects all Anonymous individuals who contributes content to the blog.

    ReplyDelete
  78. ഇപ്പം ചോദ്യമെന്താ എന്ന് ചോദിക്കേണ്ട സ്ഥിതിയിലെത്തി !
    കൈപ്പള്ളീ,
    Let me say this for the Last time. This is not just about Injipennu or Wakkari, but affects all Anonymous individuals who contributes content to the blog.
    താങ്കളുടെ അഭിപ്രായത്തില്‍ ആരാണ്‍ ‘അനോണി’? അതിനെ ഒന്ന് define ചെയ്യാമോ? ഈ ചര്‍ച്ചക്ക് കുറച്ച് കൂടി ക്ലാരിറ്റി നല്കാന്‍ അതിന്‍ സാധിക്കും.
    പിന്നെ ഏത് രാജ്യത്തെ ഏത് നിയമവും പ്രതിക്ക് ബാധകമാവുന്നത് പോലെ തന്നെയാണ്‍ വാദിക്കും ബാധകമാവുന്നത് എന്നാണെന്റെ തോന്നല്‍. അല്ലാതെ പ്രതി അനോണിയായാല്‍ പ്രശ്നമില്ല പക്ഷെ വാദി അനോണിയാവരുത് എന്നൊക്കെയുണ്ടാവാന്‍ അല്പം ബുദ്ധിമുട്ടാണ്‍.

    നേരത്തെ ഡാലിയും ചിത്രകാരനും പറഞ്ഞത് പോലെ, കൈപ്പള്ളിയെ സംബന്ധിച്ചിടത്തോളം ഇഞ്ചിപ്പെണ്ണ് അനോണിയാണെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം കൈപ്പള്ളിയും അനോണിതന്നെ! ല്ലേ?

    ReplyDelete
  79. ഹ.. ഹ.. ഇഞ്ചിപ്പെണ്ണും കൈപ്പള്ളിയും ഒരേപോലെ പോലും !! കൈപ്പള്ളിയെ ഏഷ്യാനെറ്റ് ഇന്റര്‍വ്യൂ ചെയ്തു , പ്രക്ഷേപണം ചെയ്തു , അതു ലോകം മുഴുവന്‍ കണ്ടു . എന്നാല്‍ ഇഞ്ചിപ്പെണ്ണിന്റെ ഐഡന്റിറ്റി സ്വയം വെളിപ്പെടുത്താതെ കമന്റ് എഴുതുന്നവരില്‍ ഞരമ്പ് രോഗം ആരോപിച്ചു ആളെ കൂട്ടുന്നു, കുറെ പിന്നാലെയും !
    കൈപ്പള്ളീ, താങ്കളെ മനസ്സിലാക്കാന്‍ കഴിയണമെങ്കില്‍ കുറച്ചു കോമണ്‍ സെന്‍സ് വേണം. വെറുതെ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ വൃഥാ ശ്രമിക്കേണ്ട ..

    ReplyDelete
  80. “ഇഞ്ജിപ്പെണ്ണ് എന്ന കഥാപത്രത്തിനു പിന്നിലുള്ള ശൃഷ്ടാവിനു് നമുക്ക് Y എന്ന പേര്‍ നള്‍കാം. ഇന്നുവരെ Y ആരാണെന്നു് വെളിപ്പെടുത്തിയിട്ടില്ല.”

    ബ്ലോഗ് തുടങ്ങാന്‍ ഒരു ബ്ലോഗ് ഐഡ് മാത്രം മതി. അതെടുക്കാന്‍ ഒരു മെയില്‍ ഐഡിയും. ആര്‍ക്കും ആരേയും വെളിപ്പെടുകയോ, വെളിപ്പെടുത്തണമെന്ന് പറയേണ്ട കാര്യമോ ഇല്ല. ഇഞ്ചിപ്പെണ്ണ്, കൈപ്പള്ളിയ്ക്ക് എതിരായി എന്തെങ്കിലും കേസ് കൊടുക്കുമ്പോള്‍, അതിനു ബന്ധപ്പെട്ടവരുടെ മുന്നില്‍, കോടതി, നിയമം എന്നിവയ്ക്ക് മുന്നില്‍ ഇഞ്ചിപ്പെണ്ണ് എന്ന ബ്ലോഗര്‍ ഐഡിയില്‍ നിന്നു മാറി, സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്തണം. എന്നാലേ നിയമസാധുതയുള്ളൂ.
    ഇഞ്ചിപ്പെണ്ണിന്, സൂര്യന്‍ കിഴക്കാണ്‌ ഉദിക്കുന്നതെന്നു പറയാനും, അമാവാസിയില്‍ ചന്ദ്രന്‍ മറഞ്ഞുനില്‍ക്കും എന്നു പറയാനും തന്റെ ഐഡി കാര്‍ഡ് കാട്ടേണ്ടതില്ല. പക്ഷെ, നിങ്ങള്‍ക്ക് ഒരു കിരീടം അയച്ചുതരാം, അഡ്രസ്സും വിവരങ്ങളും നിങ്ങളുടെ ബാങ്ക് അക്കൌണ്ട് നമ്പറും വെളിപ്പെടുത്തൂ എന്ന് ഇഞ്ചിപ്പെണ്ണ് പറയുമ്പോള്‍, നമ്മള്‍ ഇഞ്ചി ആരെന്ന് അറിയണം.

    “ഇഞ്ജിപെണ്ണന്റെ പിന്നിലുള്ള Y യുടേ യധാര്‍ത്ത വിലാസമോ പേരോ Mr.Xനു് അറിയില്ല. ഇഞ്ജിപ്പെണ്ണിനു് social secritynumber ഇല്ല, Driving license ഇല്ല, bank account ഇല്ല, വീടില്ല, ശരീരം ഇല്ല, ജീവനും ഇല്ല. ബ്ലോഗില്‍ മാത്രം നിലകൊള്ളുന്ന ഒരു സാങ്കല്പിക കഥാപാത്രത്തെ എങ്ങനെ അപമാനിക്കാന്‍ കഴിയും. എങ്ങനെ cyber stalk ചെയ്യും.”

    ഒരു ബ്ലോഗര്‍ എന്ന നിലയ്ക്ക് ഇഞ്ചിപ്പെണ്ണ് ഒരു വ്യക്തിയാണ്. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം, 90 കഴിഞ്ഞ അപ്പൂപ്പന്‍ ആവാം, 25ല്‍ നില്‍ക്കുന്ന യുവകോമളനാകാം, 70 കഴിഞ്ഞ അമ്മൂമ്മയാവാം, 17 ല്‍ നില്‍ക്കുന്ന സുന്ദരിപ്പെണ്ണാകാം. പക്ഷെ ഇഞ്ചി ഒരു വ്യക്തിയാണ്. മലയാളം ഫോണ്ട് അടിച്ച് ബ്ലോഗ് വെച്ച്, പോസ്റ്റ് വെച്ച്, കമന്റ് വെച്ച് നടക്കുന്ന ഒരു യന്ത്രമോ? ഉണ്ടാവുമോ?

    ഇഞ്ചിപ്പെണ്ണ് എന്ന ബ്ലോഗിങ്ങ് നാമം ഉള്ളിടത്തോളം, അതിനു പിന്നില്‍ ഒരു വ്യക്തി ഉള്ളിടത്തോളം, ഇഞ്ചിയെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല.

    ReplyDelete
  81. Anonymous: is an individual who does not disclose their true identity to the rest of the community. Someone who provides false information to gain access to services.

    There is some more interesting issues while an anonymous individual claims defamation or harrasement to the court.

    If Mr. X (The Defendant) make a threat to harm Ms. Y (The Plaintiff) online. Ms. Y being anonymous and whose whearabouts are unknown to Mr. X and the rest of the community. The Plaintiff will have to prove the validity and Modus Operandi of how the threat will be carried forward to completion.

    Anyone can make a lame threat online. But the court will look at prima facia evidence even before going to trial.


    Satheesh:
    "കൈപ്പള്ളിയെ സംബന്ധിച്ചിടത്തോളം ഇഞ്ചിപ്പെണ്ണ് അനോണിയാണെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം കൈപ്പള്ളിയും അനോണിതന്നെ! ല്ലേ?"

    The need to proove ones identity arises only while pursuing a legal claim, or while filing suite. Till then there is absolutely no need to proove who you are or what you are. As I said earlier that is not the matter in question.

    As far as my identity goes:
    :) Well I am willing to disregard about a hundred bloggers in UAE who have seen me in the flesh.

    There is an Indian Passport issued in the name of this individual.
    On the basis of this document of identity there is a visa, telephones, vehicles, warehouses, and company's registered with this individual in the Emirate of Sharjah.

    This passport is also the base document to issue a credit card issued in his name.
    There are domain names registered with this cedit card on the same name.
    This individual has creditcard information stored in several of Googles payment gateways.

    This individual has a google account which is used to access this blogs.

    Google has a record of all activities of this individual online. Since all these details are tracebaly to one and only one individual: Nishad Hussain Lebba Kaippally, I doubt any court will have any difficulty in prooving my identity.

    ReplyDelete
  82. In short I am more vulnerable to defamation. But at the same time I have more valid reasons to claim defamation. Since I am known to the public. I am not anonymous

    ReplyDelete
  83. സൂ .. ഇഞ്ചിപ്പെണ്ണ് വേറെ ഒരു ബ്ലോഗ്ഗറുടെ ബിനാമി ഐഡിയാണെങ്കില്‍ ആ ഐഡിക്ക് നിയമസാധുത ഉണ്ടാവുമോ ? ബ്ലോഗെന്ന വിര്‍ച്ച്വല്‍ ലോകത്ത് പാറിപ്പറന്ന് നടക്കുന്ന കുറെ ഡാറ്റകള്‍ക്ക് ഒരു വ്യക്തിയുടെ സ്വത്വം ഉണ്ടാവുമോ ... ആര്‍ക്കും ഇവിടെ എത്രയോ ഐഡി ഉണ്ടാക്കി ഇങ്ങിനെ ഡാറ്റകള്‍ പറക്കാന്‍ വിടാമല്ലോ ?

    ReplyDelete
  84. Just answer this one simple question:

    How can anyone defame an anonymous individual?

    ReplyDelete
  85. ലൂസ് പയ്യന്‍:
    അനിയ please. ശല്യം ചെയ്യല്ലെ

    ReplyDelete
  86. പ്രിയ സതീശ്,

    “അനോണി” എന്തെന്നു മനസ്സിലാക്കാന്‍ ഇത്ര ബുദ്ധിമുട്ടുണ്ടോ? ഒരു വ്യക്തിയെ നേരിട്ടോ ഫോണ്‍ വഴിയോ എഴുത്തു മുഖാന്തിരമോ ബന്ധപ്പെടാന്‍ കഴിയുമെങ്കില്‍ അയാള്‍ “അനോനി”യല്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ ചിലരാകട്ടെ അവരുടെ വിലാസമോ ഫോണ്‍ നമ്പറോ പേരോ ഒന്നും വെളിപ്പെടുത്തുന്നില്ല. അവരെ ഒരു രീതിയിലും കണ്ടു പിടിക്കാന്‍ കഴിയില്ല. അവരെയല്ലെ നാം “അനോനികള്‍” എന്നു വിളിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ കൈപ്പള്ളി അനോനിയല്ല.അദ്ദേഹം എ-മെയില്‍ വിലാസവും ഫോണ്‍ നമ്പറുമൊക്കെ കൊടുത്തിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ ഫോട്ടോകളും ടി.വി പ്രോഗ്രാമുമെല്ലാം നമ്മള്‍ കണ്ടിള്ളുതാണ്.

    ReplyDelete
  87. ആരാണ്‌ അനോണി?
    ഇന്റെര്‍നെറ്റില്‍ യധാര്‍ത്ഥവ്യക്തിത്വം പൊതുസമക്ഷം കുറഞ്ഞോരളവിലെങ്കിലും വെളിപ്പെടുത്താത്തവര്‍ എല്ലാവരും അനോണികള്‍ ആണ്‌. ഉദാഹരണത്തിനു ചന്ദ്രേട്ടന്‍ അനോണി അല്ല, ഗന്ധര്വ്വന്‍ മാഷ് അനോണി ആണ്‌. രണ്ടുപേരെയും ദേവന്‍ കണ്ടിട്ടുണ്ട് എന്നത് പൊതുസഭയ്ക്ക് അറിയേണ്ടും കാര്യമല്ല. പോട്ടെ, ഞാനടക്കം അഞ്ഞൂറുപേര്‍ ഗന്ധര്വരെ കണ്ടിട്ടുണ്ടെന്നു വയ്ക്കുക, എന്നാലും അദ്ദേഹം അനോണി തന്നെ, കാരണം യഥാര്‍ത്ഥ വ്യക്തിത്വത്തെക്കുറിച്ച് അദ്ദേഹം പൊതുസ്ഥലത്ത് സൂചിപ്പിട്ടില്ല.

    അനോണിയായി ഇരിക്കുന്നത് തെറ്റാണോ?
    ഒരു തെറ്റും ഇല്ല. ബ്ലോഗര്‍ എല്ലാ വിവരവും ഒളിച്ചു വയ്ച്ച് ബ്ലോഗ് തുടങ്ങാന്‍ സമ്മതിക്കുന്നുണ്ട് എന്നതിനാല്‍ അത് അവരുമായിട്ടുള്ള കോണ്ട്രാക്റ്റിനു അനുസൃതം തന്നെ. പൊതുജനം അനോണി എഴുതുന്നത് വായിക്കുന്നുണ്ട്, ആരെയും നിര്‍ബന്ധിച്ചു വായിപ്പിക്കുന്നുമില്ല. അജ്ഞാത സന്ദേശം ഇന്റര്‍നെറ്റില്‍ അയക്കുന്നത് മിക്കരാജ്യങ്ങളുടെയും നിയമത്തില്‍ കുറ്റമല്ല.

    അനോണിയെ പ്രതിചേര്‍ക്കാമോ?
    തീര്‍ച്ചയായും, "എട്ടു മുഖം മൂടികള്‍ എന്റെ വീടു കുത്തി തുറന്നു കാശടിച്ചുകൊണ്ട് പോയി", "എന്നെ കൊല്ലുമെന്ന് വ്യാജ ഐഡിയില്‍ നിന്നും ഈ മെയില്‍ വരുന്നു" എന്നതെല്ലാം വാലിഡ് ആയി അനോണിയെ പ്രതി ചേര്‍ത്ത് കൊടുക്കുന്ന അന്യായം തന്നെ ആണ്‌.

    അനോണിക്ക് വാദിയാകാമോ?

    http://malaysia.answers.yahoo.com/question/index?qid=20070803020916AAatsTa
    ഇതു കാണുക. ഇതൊരു ലീഗല്‍ പ്രിസിഡന്‍സ് ഇല്ലാത്ത കേസ് ആണ്‌, എങ്കിലും ഡിസ്കഷന്‍ കുറച്ചു കൂടി സീരിയസ് ആണ്‌ ആ ലിങ്കില്‍.

    കൈപ്പള്ളി ചോദിച്ചിരിക്കുന്നത് അജ്ഞാതനായ വാദിയ്ക്ക് കോടതി മുന്നാകെ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തിയാല്‍ തന്നെ അജ്ഞാതചര്യയില്‍ സംഭവിച്ച കാര്യത്തിനു ഞ്ജാതനെ കുറ്റവാളിയാക്കാമോ എന്നാണ്‌. എനിക്കു ഗന്ധര്വ്വന്‍ മാഷേ അറിയാം, അതുകൊണ്ട് അദ്ദേഹത്തിനു എനിക്കെതിരേ ലിബല്‍ കേസ് നീക്കാം, എന്നാല്‍ എതിരന്‍ കതിരവനു അതിനു കഴിയുമോ (മൂപ്പരെ എനിക്കറിയില്ല)

    കുറിപ്പ് : ഇഞ്ചിപ്പെണ്ണ് എന്ന പേര്‍ എന്റെ കമന്റില്‍ അപ്പാടെ ഒഴിവാക്കിയത്, കൈപ്പള്ളി ഈ പോസ്റ്റ് ഇഞ്ചിപ്പെണ്ണിനെ ഉദ്ദേശിച്ചിട്ടതാണെന്നോ ഇഞ്ചിപ്പെണ്ണ് ആരാണ്‌, ഊരും കുടിയും എവിടെ ആണ്‌ എന്നു വെളിപ്പെടുത്തണമെന്ന് ആര്‍ക്കെങ്കിലും താല്പ്പര്യം ഉണ്ട് എന്ന് കരുതിയോ ഇതിനു കീഴെ വേറാരും കമന്റ് ഇടാതിരിക്കാന്‍ ആണ്‌.

    ReplyDelete
  88. ഇല്ല കൈപ്പള്ളീ ഇല്ല ...സോറി ! ചിലത് കേള്‍ക്കുമ്പോള്‍ ചൊറിഞ്ഞുകേറുന്നു, അത്കൊണ്ടാ...സോറി...!

    ReplyDelete
  89. saptavarnangal:
    "This user account is related to the IP address of the system used by the account to identify the 'real' user."

    I am sorry to say you are terribly mistaken.

    Consider this scenario. An anonymous user sitting within the range of a Wifi Zone. Commits a cyber crime. What IP are you going to trace that will link him to the the crime.

    Traceable IP addresses end at the last mile. Here it ends at the Wireless Access Point. The IP issued to the user is dynamic.

    After commiting the crime he packs up his laptop and disappears into the crowd.

    :)

    ReplyDelete
  90. ഇമെയില്‍ അഡ്രസ് ആയാലും XMPP അഡ്രസ് ആയാലും വേറെ ഏതു പ്രോട്ടോക്കോള്‍ അഡ്രസ് ആയാലും അത് ഐഡന്റിഫൈ ചെയ്യുന്നത് URI ഉപയോഗിച്ചാണ്.

    “ഞാന്‍” <kuthi@gmail.com> എന്ന ഇമെയില്‍ അഡ്രസ് ഉദാഹരണമായി എടുക്കു. ഇവിടെ URI ക്ക് പല ഭാഗങ്ങളുണ്ട്. “ഞാന്‍” എന്നത് URI യുടെ ഡിസ്പ്ലേ നെയിം ആണ്. ഈ ഭാഗത്തിനെ സെര്‍വര്‍ ഒരു പ്രോസസ്സിംഗും ചെയ്യില്ല. എനിക്ക് വേണമെങ്കില്‍ അതിനെ ഓരോ മെയില്‍ അയക്കുമ്പോഴും ചേഞ്ച് ചെയ്യാവുന്നതാണ്. URI യുടെ ബാക്കിയുള്ള ഭാഗമാണ് യുസറിനെ ഐഡന്റിഫൈ ചെയ്യുന്നത്.

    A nickname is a global, memorable (but not necessarily unique) friendly or informal name chosen by the owner

    ഒരു RFC യില്‍ നിന്നും പൊക്കിയതാണ്. അതുകൊണ്ട് നിക്ക് നെയിം (ഡിസ്പ്ലേ നെയിം) ന് ആവശ്യമില്ലാത്ത ഇമ്പോര്‍ട്ടന്‍സ് കൊടൂക്കരുത്.

    ReplyDelete
  91. (ആവര്‍ത്തിക്കുന്നു: സൈബര്‍ നിയമങ്ങളെ പറ്റി അറിയില്ല. കൈപ്പള്ളിയുടെ പോസ്റ്റില്‍ എനിക്ക് മനസ്സിലായ കാര്യം മുകളില്‍ പറഞ്ഞിട്ടുണ്ട്. അനാമചര്യയോ അപരനാമചര്യയോ ദോഷമല്ലെന്നും ചിലപ്പോഴെങ്കിലും ആവശ്യമാണെന്നും അഭിപ്രായമുണ്ട്)

    കമന്റ് വായിച്ചിട്ട് തോന്നിയത്:

    1.കൈപ്പള്ളിയെ അനോണി എന്ന് കരുതാം എന്ന് വാദിച്ചവരുടെ ബുദ്ധി സമ്മതിച്ചിരിക്കുന്നു. അപാരം !!!

    2.അപരനാമചര്യയിലുള്ള ഒരാളെ മറ്റുള്ള ചിലര്‍ക്ക് അറിയാം എന്നത് കൊണ്ടോ അവര്‍ കോടതിയില്‍ സാക്ഷ്യപ്പെടുത്തിയതു കൊണ്ടോ defamation charge പോലെ ഒരു കേസിന്റെ സ്വഭാവത്തില്‍ മാറ്റം വരില്ല. കുറ്റവാളിയുടെ അറിവും intention- ഉം പരിഗണനാവിധേയമാവുന്നതു കൊണ്ടാണിത്. (ഓര്‍ക്കുക ഞാന്‍ സംസാരിക്കുന്നത് defamation, മാനഹാനി തുടങ്ങിയ കുറ്റങ്ങളെക്കുറിച്ചാണ്. defamation, cyber stalking ഇതു രണ്ടും രണ്ടുതരത്തിലുള്ള കുറ്റങ്ങളാകാം എന്ന് വക്കാരി മുന്‍പ് സൂചിപ്പിച്ചിട്ടുണ്ട്).

    3. ഇഞ്ചിയുടെ പേരിന്റെ കാര്യത്തില്‍ അഫിദവിത്ത് ഉണ്ടെന്ന് പറഞ്ഞല്ലോ. ഞാന്‍ നാളെ ഇഞ്ചിപെണ്ണ് എന്ന് അപരനാമധേയം ഉപയോഗിച്ച് ബ്ലോഗൊംഗ് തുടങ്ങിയാല്‍ അതു കുറ്റകരം ആവുമെന്ന് തോന്നുന്നുണ്ടോ... ആയേക്കാം. പക്ഷെ അതീനുമുന്‍പേ ആ പേരു ഉപയോഗിക്കുന്നതിന് നിയമപരമായ തടസ്സം ഉണ്ടെന്ന് ആരെങ്കിലും എന്ന് ബോധ്യപ്പെടുത്തണം. Through proper channel. അതിനുമുന്‍പ് ആ പേരുപയോഗിക്കുന്നതിന് ആര്‍ക്കും നിയമപരമായ തടസ്സമില്ല.

    4. അതായത് അപരനാമത്തില്‍ പല വ്യക്തികള്‍ ഉണ്ടാകാം എന്ന് ചുരുക്കം. ബ്ലൊഗില്‍ ഇപ്പോള്‍ തന്നെ രണ്ട് മനു ഉണ്ട്. മനു ഗോപാല്‍ എന്ന പ്രസിദ്ധസാഹിത്യകാരനെ ഒഴിവാക്കി. കൈപ്പള്ളി മാഷ് (ഉദാഹരിക്കുന്നത് ക്ഷമിക്കുക. മറ്റാരെയെങ്കിലും ഉദാഹരിച്ചാല്‍ കുഴപ്പമാകുമോ എന്ന് പേടിച്ചിട്ടാണ്) നാളെ മനുവിനെ ചീത്തപറഞ്ഞ് ഒരു പോസ്റ്റിട്ടാല്‍ അത് എന്നെ ആണ് പറഞ്ഞതെന്ന് നിയമപരമായി തെളിയിക്കാന്‍ ഞാന്‍ കുറച്ചു ബുദ്ധിമുട്ടും. (ഇതു കേട്ട് നാളെ പോസ്റ്റിട്ടു നോക്ക്. അപ്പോളറിയാം കളി :) ). അതേ സമയം നേരിട്ട് വാദപ്രതിവാദമാണെങ്കില്‍ ആ വശം എള്പ്പമായിരിക്കാം.

    5. ഐ.പി. ചെക്കിംഗ് എല്ലാത്തിന്റെയും പരിഹാരമാണെന്ന് വിചാരിക്കരുത്. ഇവിടെ ഇരുന്നുകൊണ്ട് എനിക്ക് അമേരിക്കയില്‍ നിനും സൌദിഅറേബ്യയില്‍ നിന്നും ഇന്ത്യയില്‍നിന്നും ഒക്കെ ഒരേസമയം ഗൂഗ്‌ള്‍ പോലെ ഒരു സെര്‍വറില്‍ മാറ്റര്‍ പോസ്റ്റ് ചെയ്യാന്‍ ഒരു സോഫ്റ്റ്‌വെയര്‍ മതി. Ofcourse in the matter of serious law-infringement, the enforeces have better means of ascertaining online transactions. പക്ഷേ നാളെ എന്നെ ചീത്തവിളിക്കുന്നേ എന്നും പറഞ്ഞ് ഒരു മജിസ്റ്റ്രേറ്റിന്റെ മുന്നില്‍ ചെന്ന് നിലവിളിച്ചാല്‍ മറ്റെന്നാള്‍ വിളിച്ചവന്റെ വീട്ടില്‍ പോലിസ് വരുന്നതൊക്കെ ആലീസിന്റെ അത്ഭുതലോകത്താണ്. (പീഡോഫീലിയ പോലെയാണ് ഒരു അനോണിയെ ചുമമാ നാല് തെറി പറയുന്നത് എന്നുവിചാരിക്കരുത് എന്ന് ചുരുക്കം.)

    6. ഇത്തരം കാര്യങ്ങളില്‍ അവസാന വാക്ക് self-respect ആണെന്ന് മാത്രം പറയുന്നു. സ്വകാര്യത്തിലും പൊതുകാര്യത്തിലും അന്തസ്സോടെ പെരുമാറാന്‍ ശീലിക്കുക. ആവശ്യമുള്ള കാര്യങ്ങളില്‍ മാത്രം ഇടപെടുക. പറയാനുള്ള കാര്യങ്ങള്‍ ആര്‍ജവത്തോടെയും ദുഷ്ടലാക്കില്ലാതെ പറയാന്‍ ശീലിക്കുക. ഇല്ലെങ്കില്‍ കിട്ടുന്നതൊക്കെ വാങ്ങിച്ചുപിടിക്കാനുള്ള തൊലിക്കട്ടി ആര്‍ജിക്കുക.

    ReplyDelete
  92. "Anonymous: is an individual who does not disclose their true identity to the rest of the community. Someone who provides false information to gain access to services."

    ഒരാള്‍ എന്തിനു പബ്ലിക്കിനോടു ഐഡി വെളിപ്പെടുത്തണം? ഐഡി പബ്ലിക്കിനെയും വ്യക്തിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അധികാരികളുടെ അടുത്തു മാത്രം വെളിപ്പെടുത്തിയാല്‍ പോരെ? നമ്മുടെ നാട്ടില്‍ ഒറ്റ്ക്കു താമസിക്കുന്ന് ഒരാളിന്റെ ഡീറ്റെയിത്സ് അയല്പക്കക്കാര്‍ക്കു അറിയില്ലായിരിക്കാം‍. ആവര്‍ക്കു അയ്യാള്‍ തികച്ചും അനോണിയും ആയിരിക്കാം. പ്ക്ഷെ അധികാരികള്‍‍ക്കു( ഉ: പഞ്ചായത് അധികാരികള്‍) അയ്യാളെക്കുറിച്ചുള്ള ഡീറ്റെയിത്സ് ആറിയമെങ്കില്‍ അയ്യാള്‍ക്കു ആ പഞ്ചായത്തില്‍ നിന്നും ഒരു പൌരനു കിട്ടാവുന്ന എല്ലാ അവകാ‍ശ്ങ്ങള്‍ക്കും അര്‍ഹതയുണ്ടു.

    "Cyber world"-ല്‍ ആത്യന്തികമായ അധികാരി ഒരു രാജ്യത്തെ നിയമവും, വ്യക്തി "Cyber world"-ലെ എതെങ്കിലൂം utility(eg: blog) ഉപയോഗിക്കൂന്ന ഒരാളും ഇടനിലക്കാരന്‍ ആ utility provider( eg: google authorities)-ഉം ആയിരിക്കും. ആപ്പൊള്‍ google authorities-ന്റെ അടുത്തു details കൊടുത്തിട്ടുള്ള്വര്‍(g mail id -കിട്ടാന്‍ വേണ്ടി correct information കൊടുത്തിട്ടുള്ളവര്‍) അവര്‍ പബ്ലിക്കിന്റെ അടുത്തു details വിളംബിയിട്ടില്ലെങ്കിലും അവര്‍ക്കു എല്ലാ നിയമ പരിരക്ഷയും കിട്ടും എന്നാണു എന്റെ ചിന്ത.

    " Anonymous: is an individual who does not disclose their true identity to the AUTHORITIES".

    public-ന്റെ അടുത്തും AUTHORITIESന്റെ അടുത്തും അനൊണി ആയിരിക്കുന്ന ഒരാളിനെ defame ചെയ്യാ‍ന്‍ പറ്റില്ല എന്നു കൈപ്പള്ളി പറഞ്ഞാല്‍ അതു അംഗീകരിക്കം. പക്ഷെ public-ന്റെ അടുത്തു മാത്രം അനൊണി ആയിരിക്കുന്ന ഒരാളിനെ defame ചെയ്യാ‍ന്‍ കഴിയും എന്നാണു ചില പഴയ post-കള്‍ വഴി കാണാന്‍ സാധിക്കുന്നതു.

    പൊതുജനതിന്റെ അടുത്തു അനൊണി ആയിരുന്നാലും AUTHORITIES-ന്റെ അടുത്തു അയ്യാള്‍ known ആയിരിക്കുന്നിടത്തൊളം ഒരാള്‍ക്കു പുബ്ലിക്കിന്റെ അടുത്തു KNOWN-ആയിരിക്കുന്നവര്‍ക്ക്കു അനുഭവിക്കാവുന്ന എല്ലാ നിയമ പരിരക്ഷക്കും അവകാശങ്ങള്‍ക്കും അര്‍ഹത ഉണ്ടായിരിക്കും.

    ഇവിടെ ഇഞ്ചിയെ അനൊണിമസ് എന്ന ഗണത്തിലല്ല് ഉള്‍പ്പെടുത്തെണ്ടതു. അതു pseudonymity ആണു.

    public-ന്റെ അടുത്തും AUTHORITIESന്റെ അടുത്തും അനൊണി ആയിരിക്കുന്ന ഒരാളിനെ അനൊണിമസ് എന്നും public-ല്‍ കുറചുപേരുടെ അടുതെങ്കിലും interaction(I.D വെളിപ്പെടുത്തതെ ഉള്ളതായലും )- നും AUTHORITIESന്റെ അടുത്തു KNOWN-ആയിരിക്കുന്നതുമായ ഒരാളിനെ pseudonymity-യിലും വിശാലമായ മീനിങ്ങില്‍ ഉള്‍പ്പെടുത്താം.
    en.wikipedia.org/wiki/Anonymous
    en.wikipedia.org/wiki/Pseudonymity

    “But anonymity is difficult to achieve, and is often fraught with legal issues.[2] True anonymity requires unlinkability, such that an attacker's examination of the pseudonym holder's message provides no new information about the holder's true name.[3]In computer networks, pseudonyms possess varying degrees of anonymity,[4] ranging from highly linkable public pseudonyms (the link between the pseudonym and a human being is publicly known or easy to discover), potentially linkable non-public pseudonyms (the link is known to system operators but is not publicly disclosed), and unlinkable pseudonyms (the link is not known to system operators and cannot be determined).[5] A true anonymous remailer enables Internet users to establish unlinkable pseudonyms; those that employ non-public pseudonyms (such as the now-defunct Penet remailer) are called pseudonymous remailers.

    The continuum of unlinkability can be seen, in part, on Wikipedia.


    ഇതില്‍ ഇഞ്ചിയെ
    highly linkable public pseudonyms എന്നൊ potentially linkable non-public pseudonyms (the link is known to system operators but is not publicly disclosed) എന്നൊ വിളിക്കുന്നതാകും കൂടുതല്‍ ശരി. ഇഞ്ചിയെ അനൊണി(താങ്കള്‍ കൊടുത്ത definition വച്ഛുള്ള്) എന്ന general category-ഇല്‍ ഉള്‍പ്പെടുത്തുന്നതു Cyber world-ന്റെ കാര്യത്തിലായലും അല്ലാത്ത world-ന്റെ കാര്യത്തിലായലും ശരിയല്ല.

    കൈപ്പള്ളി വിക്കിയില്‍ റെഫെറെന്‍സുകള്‍ കൊടുതിട്ടുണ്ടു.

    ReplyDelete
  93. ദേവേട്ടന്‍ തന്ന ലിങ്കില്‍
    “ Is it possible for an anonymous blogger or somone with a false identity to sue an individual or company, be it anonymous or known, in the court of law for slander or abuse? " ഈ ചോദ്യത്തിനുള്ള ആദ്യ റിയാക്‍ഷന്‍ : "Sounds like you need to take your medication". ഹ ഹ ഹ

    ReplyDelete

  94. Anonymous: is an individual who does not disclose their true identity to the rest of the community. Someone who provides false information to gain access to services.


    I object!

    Kaippally,
    Your definetion of Anonymous needs to be modified.Assuming the scenario of anonymous bloggers like wakaari, inji or myself( taken only as samples to explain), myself( sure in my case) / they are not giving false information , they are not giving the FULL information!

    ReplyDelete
  95. ദേവേട്ടന്‍ തന്ന ലിങ്ക് ഇന്നലെ ആരോ ചോദിച്ച ചോദ്യമാണല്ലോ. (1 day ago - 2 days left to answer. )

    “കൈപ്പള്ളി ചോദിച്ചിരിക്കുന്നത് അജ്ഞാതനായ വാദിയ്ക്ക് കോടതി മുന്നാകെ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തിയാല്‍ തന്നെ അജ്ഞാതചര്യയില്‍ സംഭവിച്ച കാര്യത്തിനു ഞ്ജാതനെ കുറ്റവാളിയാക്കാമോ എന്നാണ്‌“

    മനുനു ചിരി വന്നതിനു തൊട്ടു താഴെ
    Finally, there is no such thing as the right of an individual to remain anonymous on the internet. If you post things on the net, you are never truly anonymous; if a person really wants to find out where something originated and by whom, they can find out if they hire someone with the proper forensic computer background and technological skills, they can find you.

    തീക്കനല്‍ പറഞ്ഞ വിക്കി ലിങ്കുകള്‍ കൂടി നോക്കൂ.
    മുഴുവന്‍ വിവരങ്ങള്‍ കൊടുക്കുന്നില്ല (സപ്തന്‍) എന്നത് അല്ല അനോണീമിറ്റിയുടെ ഡെഫിനിഷന്‍. തീക്കനലിന്റെ വിക്കി ലിക്കുകളില്‍ കൃത്യമായി പറയുന്നുണ്ട്.

    ReplyDelete
  96. ദേവേട്ടന്‍ തന്ന ലിങ്കിലെ ചോദ്യം ഡിലീറ്റ് ചെയ്തല്ലോ!!
    http://malaysia.answers.yahoo.com/question/index?qid=20070803020916AAatsTa

    ReplyDelete
  97. ഇവിടുണ്ട്, ഡാലീ.

    ഇവിടെ നിഷാദ് ചോദിച്ച ചോദ്യവുമായി വളരെ സാമ്യമുള്ള ഒരു ചോദ്യമാണ് അതും.

    ReplyDelete
  98. കൈപ്പള്ളീ,

    സ്ത്രീബ്ലോഗേഴ്സ്, മിക്കവാറും കൂടുതല്‍ വിവരങ്ങള്‍ കൊടുത്തിട്ടില്ല. ഞാന്‍ പലരേയും അറിയില്ല. അതുകൊണ്ട് അവര്‍ക്ക് നിയമപരമായി നീങ്ങാന്‍ യാതൊരു അവകാശവുമില്ല എന്നും പറഞ്ഞ് അവരുടെയൊക്കെ പേരും വെച്ച് ഒരു പോസ്റ്റ് വെച്ചാല്‍ അവര്‍ അടങ്ങിയിരിക്കുമോ? (പിന്നേ...എനിക്കതല്ലേ ജോലി.;)) അവരുടെയൊക്കെ മുഴുവന്‍ വിവരങ്ങളും ആ പോസ്റ്റില്‍ ഇടുമോ? അതോ, ആ ആളെ എനിക്ക് നന്നായി അറിയാം എന്ന് പറഞ്ഞ് വേറെ ആള്‍ക്കാര്‍ കമന്റ് ഇടുമോ?

    ഒരാള്‍ വെറും ഒരു പേരിനുപിന്നില്‍ മറഞ്ഞ് ഇരിക്കുന്നതില്‍ തെറ്റുണ്ടോ?

    ഇഞ്ചി, താനാണ് ഇഞ്ചിപ്പെണ്ണെന്ന പേരില്‍ ബ്ലോഗ് ചെയ്യുന്നതെന്ന് എവിടെയെങ്കിലും നിയമപരമായി, തെളിവ് വാങ്ങിയിട്ടുണ്ടെങ്കില്‍ അതുപോരേ ഇഞ്ചിയ്ക്ക്, നിയമനടപടികള്‍ എടുക്കാന്‍? നമ്മുടെയൊക്കെ മുന്നില്‍, എന്റെ അഡ്രസ്സിതാ, എന്റെ ഫോണ്‍ നമ്പറിതാ എന്നു പറയണോ?

    അറിഞ്ഞാലും, അറിഞ്ഞില്ലെങ്കിലും ഒരാള്‍ക്കെതിരെ അനാവശ്യമായി നാം പറയുന്ന കഠിനവാക്കുകള്‍‍, അവരെ നമ്മില്‍ നിന്ന് കുറച്ചുദൂരം കൂടെ അകറ്റി നിര്‍ത്തുന്നേയുള്ളൂ.

    ReplyDelete
  99. This comment has been removed by the author.

    ReplyDelete
  100. സുഹൃത്തുക്കളെ
    ഞാന്‍ ഇവിടെ ചോദിച്ച അതെ ചോദ്യം തന്നെയാണു് യാഹൂ answersലും കണ്ടത്. അരോ അത് ഇവുടുന്നു മലേഷ്യയിലേക്ക് പോക്കി കൊണ്ടു പോയി paste ചെയ്തിരിക്ക്ന്നു. അത് അവിടെ ആരിട്ടു എന്നുള്ളതിലേക്കൊന്നും കടന്ന് വിഷയത്തില്‍ നിന്നും മാറതെ തന്നെ ചര്‍ച്ച തുടരാന്‍ ഞാന്‍ അഭ്യര്‍ത്തിക്കുന്നു . ഇന്നു് ഉച്ചക്കു ദേവന്‍ ചൂണ്ടിക്കണിച്ചപ്പോള്‍ തന്നെ ഞാന്‍ കണ്ടിരിന്നു. പക്ഷെ ഇപ്പോഴ് കാണുന്നില്ല. ചെറിയ വിത്യാസങ്ങളുണ്ടെങ്കിലും പ്രസക്തമായ ഉത്തരങ്ങള്‍ ഉണ്ടായിരുന്നു. അതിലുള്ള ചില ഭാഗങ്ങള്‍ ഇവിടെ ഇട്ടതിനു ഡാലിയോടു നന്ദി പറയട്ടെ.

    Anonymityയേ കുറിച്ച് നിയമപരമായി പല കാര്യങ്ങളും നമുക്കെല്ലാം പഠിക്കാന്‍ കഴിഞ്ഞു എന്നു വിശ്വസിക്കുന്നു. വ്യക്തികളല്ല പ്രധാനം. പ്രസ്ഥാനം തന്നെയാണു്. വ്യക്തികളുടെ ആവിഷ്കാര സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കാന്‍ ഈ നിയമ വശങ്ങള്‍ നാം മനസിലാക്കുന്നത് നല്ലതാണു് എന്നാണു് എനിക്ക് തോന്നുന്നത്.

    O.T.
    നാളെ ഉച്ചവരെ ഞാന്‍ സ്ഥലത്തുണ്ടാവില്ല. എല്ലാവരും മരിയാതിക്ക് ആരെയും അപകീര്‍ത്തിപ്പെടുത്താതെ മരിയാതക്കാരായി ചര്‍ച്ച തുടരണം. എന്നെ എന്തുവേണമേങ്കിലും പറഞ്ഞോളു (വഴിയെ പ്രതികാരം ഉണ്ടായിക്കോളും (ചുമ്മ !! ) :) സ്ത്രീയായാലും പുരുഷനായാലും ആരെയും, വ്യക്തിഹത്യ ചെയരുത് എന്ന് താണു്, വീണു്, കിടന്ന്, അപേക്ഷിക്കുന്നു.

    സസ്നേഹം കൈപ്പള്ളി

    ReplyDelete
  101. ഹയ്യോ! കൈപ്പള്ളിയണ്ണന്റെ പോസ്റ്റ് വായിച്ചപ്പ ഞാന്‍ ഗൂഗിളമ്മച്ചിയോട് "അജ്ഞാതബ്ലോഗനു ഡിഫേമേഷന്‍ വാദിക്കാമോ?" എന്നു ചോദിച്ചപ്പോ അമ്മച്ചി ആ യാഹൂ പേജ് . അത് കൈപ്പള്ളിടെ പോസ്റ്റിനു ശേഷം വന്നതാണെന്നും ഇവിടെ ചര്‍ച്ച ആയപ്പ അവിടെ പോയെന്നും സത്യമായിട്ടും ഇപ്പഴാ അറിഞ്ഞത്. ബൂലോഗനാര്‍ക്കാവിലമ്മയാണെ ആ യാഹൂ ചോദ്യം ഇട്ടതിലോ മായ്ച്ചതിലോ എനിക്ക് ഒരു കയ്യുമില്ലേ.

    (എന്തായാലും മായ്ചത് ശരിയായില്ല, കാരണം ഉത്തരം പറയുന്നവരെ അവഹേളിക്കലായി അത്. ഉത്തരവിദദ്ധര്‍ അവരുടെമ്മറുപടി എണ്ണവും അതിന്റെ റാങ്കിങ്ങും കാരണം റാങ്കുകള്‍ നേടി അഭിമാനിക്കുന്നവരാണ്‌.)

    പോട്ട്. നമുക്ക് ഇവിടെയിരുന്നു ചര്‍ച്ചിക്കാം. കൈപ്പള്ളി പെയ്യിട്ടു വരീന്‍.

    ReplyDelete
  102. Kaippally said:

    "Just answer this one simple question:

    How can anyone defame an anonymous individual?

    12:14 PM "

    Kaippaaly, I wish to respond to your question. My considered opinion is that we need, first of all, to draw a line of distinction between an "anonymous individual" and an "imaginary individual".

    An "anonymous individual" is a person who does not provide his/her true identity, but has a physical existence.

    An "imaginary individual" is a person who exists only in the realm of our imagination and therefore has no physical existence.

    Both have names. The difference is that in the case of an anonymous individual the name (pen name / screen name ) corresponds to a real human being who has feelings, rights, responsibilities and so on.

    In the case of an imaginary individual the name ( as we see in a novel) does not correspond with a real human being.

    Therefore, it is in my opinion possible for somebody to defame an "anonymous individual".

    The derogatory remarks aimed at the name (in this case screen name or pen name) could be construed as having been directed at the real individual that the name corresponds with. This is my unbiased view.

    ReplyDelete
  103. എന്റെ വിഷയമല്ല, എന്നാലും വായിച്ചു നോക്കി. ഒന്നും മനസ്സിലായില്ല

    ReplyDelete
  104. ഈക്കഥയുടെ ക്ലൈമാക്‌സ്‌ എന്തെരോയെന്തോ!

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..