Monday, July 31, 2006

എന്തോന്ന് ആശയ ദാരിദ്ര്യം?

ആശയ ദാരിദ്ര്യവും ആവിഷ്കാര ദാരിദ്ര്യവും ഒക്കെ എഴുത്തും കലയും നല്ലവണ്ണം ഉപജീവന മാര്‍ഗ്ഗമാക്കിയവര്‍ക്ക് ഉണ്ടാവുന്ന ഒരു താല്കാലിക എടങ്ങേറാണ്. ഈ ബ്ലോഗര്‍മാര്‍ മഹകവികളോ, പൊക്കത്തിലെ ബുദ്ധിരാക്ഷസന്മാരോ ഒന്നും അല്ല. അങ്ങനെ ആരെങ്കിലും വിചാരിചിട്ടുണ്ടെങ്കില്‍ അതു വെറും "ഈഗോസ്കോപിയ ഡിഗില്‍‌ഗുനാരി" എന്ന മാരകമായ രോഗമാണ്. അതുകൊണ്ട് പ്രിയ ബ്ലോഗറുമ്മാരേ, എടുത്തുവച്ച് വലിയ കാച്ചൊന്നും കാച്ചാന്‍ സമയമായില്ല. "വെയിറ്റ്" ചെയ്യു.

ശെടാ! ആശയത്തിനു വേണ്ടി എന്തിനു ഇങ്ങനെ കിടന്നു കഷ്ടപ്പെടണം. ഇതിവരുടെ ഉപജീവനമാണോ? അല്ലലോ? ഇതുകേട്ടല്‍ തോന്നും ലോകം ഇവരെഴുതുന്നത് എല്ലാം വിഴുങ്ങാന്‍ മുട്ടി നില്‍ക്കുകയാണെന്ന്. വിഷയമില്ലെങ്കില്‍ എഴുതരുത് ഹേ!

ആ സമയംകൊണ്ടു പോയി നല്ല രണ്ടു പുസ്തകം വായിക്ക്.
നല്ല രണ്ടു പഴയ സിനിമകാണ്.
അല്ലേല്‍ പോയി രണ്ടു പെഗ്ഗടി. തല ഒന്നു തെളിയട്ടെ.
എന്നിട്ട് വന്നിരുന്ന് എഴുത്. വായിക്കാം.

ആ സമയംകൊണ്ട് പാവം വായനക്കാരന്‍ വിഷയമുള്ളവരുടെ ബ്ലോഗുകള്‍ വായിക്കട്ടെ!

സുഹേലിന്റെ അക്വേറിയം

ആറു വയസുകാരന്‍ സുഹേലിനു സ്കൂള്‍ വെക്കേഷന്‍ തീരാ‍ന്‍ ഇനി ഒരു മാസംകൂടി ബാക്കിയുണ്ട്. രണ്ടു മാസം മുന്‍പ് വാപ്പയും ഉമ്മയും ഇവിടെ വന്നകാരണം സുഹേലിനു നാട്ടില്‍ പോകാനുള്ള ഒരു അവസരം നഷ്ടമായി. പുറത്ത് വേനലിന്റെ കടുത്ത ചൂടുകാരണം വെളിയില്‍ ഇറങ്ങാറില്ല‍. പോകാന്‍ ഇടങ്ങളും കുറവാണ്. സുഹേലിന്റെ പാട്ടിയുമായി (സുഹേലിന്റെ മമ്മിയുടെ മമ്മി) ഷാര്‍ജ്ജയിലെ എല്ലാ ടോയ് ഷോപ്പകളും അവന്‍ സന്ദര്‍ശിക്കുന്നതിന്റെ തെളിവുകള്‍ വിട്ടില്‍ കാണാം. ഒരിത്തിരി ഉത്തരവാദിത്ത ബോധം ഉണ്ടാകട്ടെ എന്നു കരുതി കഴിഞ്ഞ ആഴ്ച്ച സുഹേലിനു 30 ലിറ്ററിന്റെ ഒരു അക്വേറിയം വാങ്ങി സമ്മാനിച്ചു. ഒരു വെള്ളിയാഴ്ച മുഴുവനും അതിനെ സജ്ജമാക്കാന്‍ തീരുമാനിച്ചു.


എന്റെ വാപ്പ എനിക്കു അക്വേറിയം വാങ്ങി തന്ന കാര്യം ഞാന്‍ ഓര്ത്തുപോയി.
20 വര്‍ഷം മുന്‍പ് വാപ്പയുടെ വണ്ടി വിശാലമായ ഒരു കറുത്ത Mercedes Benz 280SEL ആയിരുന്നു. ഞാന്‍ കടയില്‍ കണ്ടുവെച്ചിരിന്ന ടാങ്ക്‍ 250 ലിറ്റര്‍ വെള്ളം കൊള്ളുന്ന 1.2 മീറ്റര്‍‍ നീളമുള്ള ഒരു ഭീമന്‍ അക്വേറിയം ആയിരുന്നു. യാതൊരു പ്രശ്നവും ഇല്ലതെ ടാങ്ക് ‌വണ്ടിയില്‍ കയറും എന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു.

പക്ഷേ വാപ്പയുടെ കാര്‍ സര്‍‌വീസിനായി വര്‍ക്ക് ഷോപ്പിലായിരുന്നു. പക്കലുള്ള തല്‍‌കാല ആവശ്യത്തിനുള്ള വണ്ടി ഒരു കൊച്ചു വാല്‍ മുറിയന്‍ Civic ആയിരുന്നു. 250 ലിറ്റര്‍ ടാങ്കു പോയിട്ട് അതില്‍ നാലുപേര്‍ക്ക് കഷ്ടിച്ചു യാത്രചെയ്യാന്‍ കൂടി പറ്റില്ല.
ടാങ്കിന്റെ വിലയുടെ കാര്യം ഒരുവിധത്തില്‍ വാപ്പയെകൊണ്ടു സമതിപ്പിച്ചു. എടുക്കാനായി കടയില്‍ ചെന്നു ഈ സദനം കണ്ടപ്പോള്‍, വപ്പ ഞെട്ടിപോയി. Civic ല്‍ ഇതെങ്ങെനെ കയറും എന്നതായി പ്രശ്നം. ഇനി ഈ സാധനം വിട്ടില്‍ ഏതിക്കാന്‍ എന്തു വഴി. "വര്‍ക്ഷോപ്പില്‍ നിന്നും നമ്മുടെ വണ്ടി വന്നിട്ട് പോരെ മോനെ" എന്ന് വപ്പ പറഞ്ഞു നോക്കി. ഒരു ദിവസം കഴിഞ്ഞല്‍ വാപ്പ മനസുമാറ്റിയാലോ?. എന്തെങ്കിലും പ്രശ്നം ഉണ്ടായല്‍ പിന്നെ ഡങ്ക്‍ കിട്ടില്ല. പിന്നെ വീണ്ടു ഒന്നോ രണ്ടോ മാസം പ്രശ്നങ്ങളൊന്നും ഇല്ലാതെ നല്ല കുട്ടിയായി കഴിയണം. അതു് പ്രശ്നമാണു്.
സെന്റിമെന്റസ് എടുത്തുനോക്കി. എന്റെ വിഷമം വാപ്പയെ വല്ലതെ സങ്കടത്തിലാക്കി. ആ രാത്രിതന്നെ വാപ്പയുടെ ഒരു സുഹൃത്തിന്റെ വലിയ വണ്ടി വിളിച്ചു വരുത്തി ടാങ്ക്‍ വീട്ടില്‍ എത്തിച്ചു.

എന്നെ വാപ്പ വളരെ അധികം സേഹിക്കുന്നതു കോണ്ടാണു വാപ്പ എന്റ അഗ്രഹം സാധിച്ചു തന്നതു. അതു എനിക്കു മനസിലാകുന്നതു എനിക്കൊരു മകന്‍ ഉണ്ടായപ്പോളാണു്.

മാതപിതാക്കള്‍ മക്കളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് മക്കള്‍ അറിയുന്നില്ല. അവര്‍ക്കു മക്കളുണ്ടാകുമ്പോളാണു ആ സ്നേഹത്തിന്റെ ആഴം മനസിലാക്കുന്നതു. ആ വികാരം സ്വയം ഉണ്ടാകുമ്പൊഴാണു് അതു മനസിലാകുന്നതു. മക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇന്നു ഞാന്‍ അത് അറിയുന്നു.

മറന്നു പോയ ലളിതമായ പല കാര്യങ്ങളും എന്നെ ഓര്മിപ്പിച്ചു തരുന്നതു എന്റെ മകന്‍ സുഹേലാണ്. "The Child is the Father of the Man" എന്ന് വിശ്വ കവി വില്യം വേർഡ്സ്‌വർത്ത് പറഞ്ഞത് എത്രയോ ശരി!

DVD in Color !!!Zero Photoshop

Sunday, July 30, 2006

നിശ്ചല ജല ഗോളം600 ഷൊട്ടുകളില്‍ നിന്നും കൊള്ളാവുന്ന ഒന്ന്.
Zero Photoshop

ബസ്താകിയ, ബര്‍ ദുബൈ, പഴയ തെരുവ്

ഓര്‍ക്കാപ്പുറത്തുള്ള അടി

ചില ചേട്ടന്മാര്‍‍ ചൂടാകുമ്പോള്‍ പറയാറില്ലേ? "എടാ മോനെ ഞാന്‍ കുറെ അടി കൊടുത്തിട്ടും കൊണ്ടിട്ടും ഉണ്ട്". പക്ഷേ ഈ ചേട്ടന്മാര് ‍ആരും തന്നെ അടി കൊണ്ട കഥ ഒരിക്കലും പറഞ്ഞു ഞാന്‍കേട്ടിട്ടില്ല. എനിക്ക് അടി കൊണ്ട കഥ ഇനി ‍ഞാനായിട്ട് അതു നിങ്ങളോടു പറഞ്ഞുതന്നില്ല എന്നു വേണ്ട.

1989 ഡിസംബര്‍:
കഥാപാത്രങ്ങള്‍: "പോത്ത്‍" മത്തായി, പോത്ത് മത്തായിയുടെ മരുമകന്‍"പോടിയന്‍" മത്തായി (അതെ, ഒരേ പ്രായക്കരാണിവര്‍, കണ്ടാല്‍ ‍അനിയനും ചേട്ടനും ആണെന്നേ പറയൂ).
"ബക്കറ്റ്" സുബിന്‍. ആവശ്യത്തിനും അനാവശ്യത്തിനും സ്ഥിരമായി കോളേജില്‍ പിരിവിന് ഈ ചേട്ടനാണു മുന്നില്‍.
"പല്ലന്‍" ജീവന്‍, ദ്വരപാലകരായി വായില്‍ നല്ല രണ്ടു മുഴുത്ത പല്ലുകളുള്ള അടൂര്‍കാരന്‍.
പിന്നെ ഈ ഞാനും.

ട്രോളറും ബോട്ടും ഒക്കെയുള്ള ടീമാ മത്തായിമാരുടെ വീട്ടുകാര്‍. അന്നവരുടെ വീട്ടില്‍ ഉച്ച ഊണിനു് എപ്പോഴും തീന്മേശയുടെ നടുക്കൊരു വലിയ തട്ടില്‍ പൊരിച്ച മത്തി കുന്നുകൂട്ടി വയ്ക്കുമായിരുന്നു. ദൈവത്തിന്റെ മുന്‍പില്‍ ഒരു കാണിക്ക പോലെ ആ മത്തി തട്ടുമാത്രം ആദ്യം കൊണ്ടു വയ്ക്കും. മത്തായിയുടെ അപ്പന്‍ കൊച്ചുതോമ തീന്മേശയുടെ ഒരു തലപ്പത്ത് ഇരിക്കും, എന്നിട്ടെല്ലാവരും നന്ദിസൂചകമായി ഒരുനിമിഷം നിശബ്ദരായി കണ്ണടച്ചുപ്രാര്‍ത്ഥിക്കും. പിന്നെ പൊരിച്ച മത്തിയും കറികളും കൂട്ടി സമര്‍ത്ഥമായ ഭക്ഷണം. മറക്കനാകില്ല.

അന്ന് ഒരു അവധി ദിവസമായിരുന്നു. ഞങ്ങള്‍ എല്ലാവരും രാവിലെ ഒരുമിച്ചുകൂടി കടല്പുറത്തു ഒന്നും ചെയ്യാനില്ലാതെ ഇരിക്കുകയായിരുന്നു. അപ്പോഴാണു "പല്ലന്" ഒരു ഭയങ്കര ഐഡിയാ വന്നത്. ബൈക്കില്‍ "പാലരുവിയില്‍" പോകാം എന്ന കാര്യം.

തടിയന്‍ മത്തായിക്ക് അവനു ചേര്ന്ന ഒരു ബുളറ്റ് എന്‍ഫീല്‍ഡ് ബൈക്കുണ്ട്. പൊടിയനു ഒരു Yamaha 350. എനിക്കു Yamaha RX100. അന്നു പല്ലനും, "ബക്കറ്റ്" സുബിനും ബൈക്കുകള്‍ കൊണ്ടുവന്നില്ല. പല്ലന്‍ മത്തായിയുടെ പിന്നിലും, സുബിന്‍ പൊടിയന്റെ പിന്നിലും കയറി ഞങ്ങള്‍ യാത്രയായി.

സമയം 10:00 മണി, പ്രശാന്ത സുന്ദരമായ കാലവസ്ഥ. കൊല്ലം-ചെങ്കോട്ട റോഡിലുള്ള ഒരു കാട്ടരുവിയുടെ ഉത്ഭവ സ്ഥാനമാണു "പാലരുവി". പലരും പറഞ്ഞു കേട്ടതല്ലാതെ ഞങ്ങളാരും മുന്‍പെ അവിടെ പോയിട്ടില്ല.

ഇളം വെയിലില്‍ ഞങ്ങളുടെ മൂന്നു ബൈക്കുകളും വളഞ്ഞ തിരിഞ്ഞ റോഡിലൂടെ മല കയറി. ഗ്രാമങ്ങള്‍ മാറി പാടങ്ങളായി, പാടങ്ങള്‍ മാറി കാടുകളായി.

അകാശം മൂടിമറയ്ക്കുന വൃക്ഷങ്ങള്‍ നിറഞ്ഞ പച്ചില കാട്. മരച്ചില്ലകള്‍ ഇരുവശത്തും താഴ്ന്നു കിടക്കുന്നുണ്ടായിരുന്നു. പൊടിയന്റെ പിന്നിലിരുന്ന "ബക്കറ്റ്" സുബിന്‍ ഓടികൊണ്ടിരുന്ന വണ്ടിയിലിരുന്നു ഒരു മരച്ചില്ല ഒടിച്ചു കയ്യില്‍വെച്ച് ആട്ടി ആട്ടിയിരുന്നു. തലതെറിച്ച ഒരുത്തനാണിവന്‍ എന്ന് എനിക്ക് നലതുപോലെ അറിയാമായിരുന്നു. എങ്കിലും ഇത്രയും വലിയ കഴുതയാണെന്നു ഒരിക്കലും കരുതിയില്ല. കൈയിലിരുന്ന മരച്ചില്ല കൊണ്ടു വഴിവക്കില്‍ മൂത്രമൊഴിക്കാനിരുന്ന ഒരു ചെറുപ്പക്കാരനെ ,"വനം വൃത്തികേടാക്കുന്നോടാ(ഡാഷ് ) മോനെ!" എന്നു വിളിച്ചുകൊണ്ടു മുതുകത്ത് നല്ല ഒരു അടിവെച്ചുകൊടുത്തു. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയായതിനാല്‍ അടിക്കു ഡബള്‍ കനമുണ്ടായിരുന്നിരിക്കണം. അടികൊണ്ട് അയാള്‍ ഞങ്ങളെ നല്ല മുഴുത്ത തെറി പറഞ്ഞു. ഞങ്ങള്‍ അതു കാര്യമാക്കാതെ, വണ്ടിനിര്‍ത്താതെ വേഗം വിട്ടുപോയി.

ഒരു കി.മി. കഴിഞ്ഞു വഴിവക്കില്‍ ഒരു ഭക്ഷണ ശാല കണ്ടു ഞങ്ങള്‍ വണ്ടി നിര്‍ത്തി. കടയില്‍ കസ്റ്റമേഴ്സായിട്ടു ഞങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. നാലുപേരും കൈകള്‍ കഴുകി ഭക്ഷണം കഴിക്കാന്‍ ഇരുന്നു. പുട്ടും കടലയും, മുട്ട റോസ്റ്റും ഒക്കെ ഞങ്ങള്‍ കഴിച്ചു തുടങ്ങി. കടയുടെ പിന്‍ ഭാഗത്തു അടുക്കളയില്‍ ചില്ലിട്ട ജനാലയുള്ള ഒരു വാതിലുണ്ടായിരുന്നു. ആ ജനാലയിലൂടെ ഒരാള്‍ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിന്നെ വേറെയും കുറെ പേര്‍ ഞങ്ങളെ അടുകളയില്‍ നിന്നും നോക്കുന്നുണ്ടായിരുന്നു. ആ ചെറിയ ജനാലയിലൂടെ മുഖം വ്യക്തമല്ലായിരുന്നു. ഒരാള്‍വന്നു കടയുടെ ഷട്ടര്‍ താഴ്ത്തി. ഞങ്ങള്‍ക്കപ്പോഴാണു കാര്യം മനസിലായത്- "ബക്കറ്റ്" അടികൊടുത്ത ആള്‍ ഈ കടയിലെ ഒരു അടുക്കള പണിക്കാരനാണ്. അടുക്കളയില്‍ ഒരു ഏഴെട്ടു പേരെങ്കിലും ഉണ്ടായിരുന്നുകാണും. ബക്കറ്റു സുബിനെ ചൂണ്ടിക്കോണ്ട് ഒരാള്‍ "ഇവന്‍ തന്നെ, ഇവന്‍തന്നെ !" എന്നു വിളിച്ചുകൊണ്ട് ചാടി വീണു.

സാധരണ ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ സമാ‍ധാനചര്‍ച്ചക്കായി പതിവായി എന്നെയാണു നിയോഗിക്കാറുള്ളത്‍. സമധാന ചര്‍ച്ച ചളമാകുമ്പോള്‍ രണ്ടാം ഘട്ടത്തിലേക്കു കടക്കും. അസഭ്യം പറഞ്ഞ് എതിരാളിയുടെ വീര്യം കുറക്കുക. ഈ പ്രയോഗത്തില്‍ സമര്‍ത്ഥനായ ഒരു വ്യക്തിയാണു "പെടിയന്‍" മത്തായി. പക്ഷെ ഈ വക മുറകളൊന്നും തന്നെ പ്രയോഗിക്കാന്‍ അവസരം കിട്ടിയില്ല. അതെങ്ങനാ? ചോദ്യവും സംസാരവും ഒന്നു ഉണ്ടായിരുന്നില്ലല്ലോ! ഓര്‍ക്കാപുറത്തുള്ള ഒടുക്കത്തെ അടിയല്ലായിരുന്നോ !

അടികൊണ്ട കക്ഷി സുബിന്റെ പുറത്ത് ചാടി വീണു. അടുക്കളയിലെ പിന്നണി സംഘം ഞങ്ങളെയും പൊതിഞ്ഞു.

പിന്നെ വാദ്യഘോഷത്തോടുകൂടിയ പൊടിപൊടിച്ച തല്ലായിരുന്നു. ഞങ്ങളെ അവര് ‍ശരിക്കും പെരുമാറി. പെട്ടന്നുള്ള അടിയായതു കാരണം വലിയ പ്രയോഗത്തിനൊന്നും സമയം കിട്ടിയില്ല. തടിയനും പൊടിയനും അവര്‍ക്കാവുന്ന വിധത്തില്‍ തിരിച്ചും ശരിക്കു് കൊടുത്തു. എനിക്കും കിട്ടി നാലഞ്ച് നല്ല തൊഴി. "പല്ലന്‍" ജീവന്‍ "അടിക്കല്ലേ ചേട്ടാ അടിക്കല്ലേ" എന്നു വിളിചുകൊണ്ട് കസേര പരിചയായി ഉപയോഗിച്ച് ഇടി തടയുന്നുണ്ടായിരുന്നു.

എന്റെ കാലിനും കൈയ്ക്കും ചെറിയ മുറിവുകള്‍ ഉണ്ടായിരുന്നു. അവസാനം ആരോ ഷട്ടര്‍വലിച്ച് തുറന്നു. ഞങ്ങള്‍ അവിടെനിന്നും ബൈക്കുകളും കൊണ്ട് അടികൊണ്ട നായ്കളെ പോലെ ഓടി. എല്ലവരുടെ വസ്ത്രങ്ങളിലും പെരുമാറ്റത്തിന്റെ വര്‍ണ്ണപകിട്ടാര്‍ന്ന ലക്ഷണങ്ങളുണ്ടായിരുന്നു. ഭാഗ്യത്തിനു ആര്‍ക്കും എല്ലുകള്‍ക്ക് പൊട്ടലൊന്നും ഇല്ലായിരുന്നു.

ഞങ്ങള്‍ വണ്ടി ഒരു നാലഞ്ച് കി.മി. ദൂരം ഓടിച്ചശേഷം വണ്ടി നിര്‍ത്തി നഷ്ടങ്ങളുടെ കണക്കെടുത്തു.

വെറുതേ വഴിയിലിരുന്നവന് അടികൊടുത്തു. പിന്നെ അവന്റെ കയ്യില്‍‍ തന്നെ ചെന്ന്പെട്ട് അവന്റെ സംഘത്തിന്റെ കയ്യിലിരുന്ന അടിയും വാങ്ങി. കുടെവന്ന നാറി ചെയ്ത എരപ്പാളിത്തരത്തിനു വെറുതെ ഞങ്ങളെല്ലാവരും മൃഗീയമായി ശിക്ഷിക്കപ്പെട്ടു.

ജിവിതത്തില്‍ മറക്കാനാവാത്ത പല പാഠങ്ങളില്‍ ഒന്നായിരുന്നു അത്. കര്‍മ ഫലം എന്നൊക്കെ പറയാറില്ലേ?. അതിങ്ങനെയും ഭവിക്കാം എന്നു പഠിച്ചു.

Monday, July 24, 2006

പ്രചോദനത്തിന് നന്ദി!

മലയാളഭാഷ വളരെ വൈകിയാണെങ്കിലും പഠിക്കാനുള്ള കാരണമായ് ഞാന്‍‍ പലപ്പോഴും പറയാറുള്ളതു്, എന്റെ ഭാഷ സ്നേഹം, എന്റെ ബൈബിള്‍ പ്രോജക്റ്റ് , പിന്നെ മലയാളം കമ്പ്യൂടിംഗ്, അങ്ങനെ പല പല കാരണങ്ങളാണു്. പക്ഷേ ഏറ്റവും കൂടുതല്‍ എന്നെ സ്വാധീനിച്ചത് നാട്ടില്‍ വച്ച് എനിക്കുണ്ടായ ഒരു അനുഭവമാണു്.

1986. തിരുവനന്തപുരത്തിനടുത്തുള്ള ഏതോ മലയോര പ്രദേശം:
ജൂലൈ മാസത്തില്‍ അബുദാബിയില്‍ നിന്നും ഞാന്‍‍ നാട്ടില്‍ അവധിക്കു പോയകാലം.

ഒരു ലക്ഷത്തില്‍ പരം വരുന്ന എന്റെ ബന്ധുക്കളില്‍ ഏതോ ഒരു ബന്ധുവിന്റെ ഏതോ ഒരു മകളുടെ കല്യാണത്തില്‍ പങ്കുചേരാന്‍ കുടുംബത്തിലെ കുറെ സ്ത്രീകളേയും കൊണ്ട് ഞാന്‍‍ സാരഥിയായി പോകേണ്ടിവന്നു. പരിചയമുള്ള മുഖങ്ങള്‍ ഒന്നും അവിടെ ഇല്ലായിരുന്നു (പ്രവാസത്തിന്റെ ഗുണം!) അപരിചിതരായ കുറെ മനുഷ്യര്. എല്ലാവരേയും കണ്ടു ചിരിച്ച് കവിള്ത്തടങ്ങള്ക്ക് മസ്സില്സ് വച്ചു തുടങ്ങി. പക്ഷേ കുറ്റം പറയരുതല്ലോ, കിടിലന്‍ ബിരിയാണി ആയിരുന്നു! എന്റെ കൂടെ വണ്ടിയില് വന്നവര്‍ അടുത്ത എന്തോ ചടങ്ങിനായി പെണ് വീട്ടുകാരുടെ കൂടെ പോയി. അത് ഒരു കണക്കിന് നന്നായി. എങ്ങനെയെങ്കിലും അവിടെനിന്നും തടിതപ്പാന്‍ മാര്ഗ്ഗം നോക്കി നില്കുകയായിരുന്നു ഞാന്‍‍. ഞാന്‍‍ എന്റെ പ്രീമിയര്‍ പദ്മിനിയും ഓടിച്ച് തിരികെ വീട്ടിലേക്കു മടങ്ങി. കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെ വണ്ടി വളഞ്ഞു് തിരിഞ്ഞു് മല ഇറങ്ങി. മഴ തകര്ക്കുന്നുണ്ടായിരുന്നു. മഴവെള്ളം റോഡില് ചെറിയ കുളങ്ങള്‍ സൃഷ്ടിച്ചിരുന്നു. വണ്ടി ഓടിച്ചു് വലിയ പരിചയം ഒന്നും ഇല്ലാത്ത ഞാന്‍‍, വണ്ടി ഒരു "കുളത്തില്" ഓടിച്ച് ഇറക്കി. അല്പനേരം കഴിഞ്ഞു വണ്ടി ചുമച്ചു ചുമച്ചു നിന്നു. എത്ര ശ്രമിച്ചിട്ടും സ്റ്റാര്ട്ട് ആകില്ല എന്നു വാശി പിടിച്ചു വണ്ടി കിടന്നു. റോഡിന്റെ ഇരുവശത്തും ജനവാസം ഇല്ലാത്ത കൃഷിയിടങ്ങള്‍ ആയിരുന്നു.

അല്പദൂരം മുന്പെ ഒരു മുറുക്കാന്‍ കടയും ഒരു ബസ് സ്റ്റോപ്പും കാണുന്നുണ്ടായിരുന്നു. പുറത്ത് ഇറങ്ങി വണ്ടി തള്ളി ഒരു വശത്താക്കി അതിന്റെ ഡോറുകള്‍ പൂട്ടി ഞാന്‍‍ മുന്നോട്ട് നടന്നു. അടുത്ത മുക്കില് പോയി മെക്കാനിക്ക് പണി വശമുള്ള അരെയെങ്കിലും കൂട്ടിക്കൊണ്ടുവരാം എന്നു മനസില് തിട്ടം ഇട്ടു. സുന്ദരികളായ ഒരുപറ്റം യുവതികള്‍ ആ ബസ് സ്റ്റോപ്പില് ബസ് കാത്ത് നില്കുന്നുണ്ടായിരുന്നു. മുറുക്കാന്‍ കടയില് അന്വേഷിച്ചപ്പോള്, കാര്‍ നന്നാകുന്ന ഇടം അവിടുന്ന് 10 കി.മി . ദൂരത്തുള്ള "പാലോട്" എന്ന സ്ഥലത്താണെന്നു കടക്കാരന്‍ പറഞ്ഞു. പിന്നെ അങ്ങോട്ട് പോകുന്ന ബസ് സുന്ദരികള്‍ നില്കുന്ന സ്റ്റോപ്പില് നിര്ത്തുകയും ചെയ്യും. എനിക്ക് സമാധാനം ആയി. ഞാന്‍‍ ബസ് സ്റ്റോപ്പിലേക്ക് മമ്മൂട്ടി സ്റ്റൈലില് ഗൌരവത്തോടെ നടന്നു.

ദൂരത്ത് നിന്ന് ഒരു ബസ് വരുന്നു. ഞാന്‍‍ ബസ്സിന്റെ ബോര്ഡില് എത്തി നോക്കി. ഒന്നും മനസിലായില്ല. "ഇറ്റ്സ് ഇന്‍ മലയാളം !!!!!!" കമഴ്ത്തി വെച്ച പോപ് കോണും മലയാളവും അന്ന് എനിക്ക് ഒരു പോലെയായിരുന്നു. ഒരു നിമിഷം ഞാന്‍‍ പതറിപ്പോയി. കണ്ടക്ടറോടു " വണ്ടി പാലോടു് പോകുമോ" എന്നു അന്വേഷിച്ചു. ഇല്ല എന്നു പറഞ്ഞു.

നിരാശയോടെ ബസ്സില് നിന്നും ഞാന്‍‍ താഴെ ഇറങ്ങി. കറുത്ത പുക മുഖത്ത് തുപ്പി കൊണ്ടു ബസ് വിട്ടു പോയി. എന്റെ മനസില് കുറെ കാര്യങ്ങള്‍ പ്രത്യക്ഷമായി തെളിഞ്ഞു. എനിക്ക് എന്റെ ഭാഷ വായിച്ചു പഠിക്കാന്‍ സമയമായി. ഇനി അധികം നീട്ടി കൊണ്ട് പോയാല് അത് എന്റെ ഗ്ലാമറിനെ ബാധിക്കും. പക്ഷേ അത് പിന്നത്തെ കാര്യം. ഇപ്പോള്‍ അതിലും വലിയ പ്രശ്നം മുന്നിലുണ്ട്. പാലോട് പോകുന്ന ബസ് എങ്ങിനെ കണ്ടുപിടിക്കും? ബസ്സിന്റെ മലയാളം ബോര്ഡ് വായിക്കാന്‍ എനിക്ക് അറിയില്ല എന്ന കാര്യം യുവതികളെ ഞാന്‍‍ ചമ്മലോടെ അറിയിച്ചു. അതില് ചിലര്‍ ചിരിച്ചു. ചിലര്‍ അമര്ഷത്തോടെ കണ്ണുരുട്ടി കാട്ടി. അതുവരെ ഉണ്ടായിരുന്ന എന്റെ എല്ലാ ഗ്ലാമറും മഴ വെള്ളത്തില് ഒലിച്ചു പോയി. പിന്നെ ഞാന്‍‍ ആരുടെയും മുഖത്ത് നോക്കിയില്ല. അവസാനം ബസ് വന്നു. ഒരു പെണ്കുട്ടി എന്നെ വിളിച്ചു, ബസ് അതാണെന്നു ചൂണ്ടി കാട്ടി. വീണ്ടും യുവതികള്‍ എല്ലാവരും പൊട്ടിച്ചിരിച്ചു. ഞാന്‍‍ അതി ഗംഭീര ചമ്മലോടെ ബസില് കയറി യാത്രയായി.

പിന്നത്തെ ഒരു മാസം ലൈബ്രറിയില് പോയി മലയാളഭാഷയുടെ ചരിത്രത്തെകുറിച്ചും കേരള സംസ്കാരത്തെ കുറിച്ചും മനസിരുത്തി പഠിച്ചു. എന്റെ ജീവിതത്തിലെ നല്ലൊരു ഭാഗം ഞാന്‍‍ ഈ ഭാഷയെ അവഗണിച്ച് കളഞ്ഞല്ലോ എന്ന കുറ്റബോധം ആയിരുന്നു പിന്നെ. ഒറ്റയ്ക്കു ആരുടെയും സഹായം ഇല്ലാതെ പരിഹാസ്യങ്ങള്‍ സഹിച്ച് സമയം എടുത്ത് വായിക്കാന്‍ പഠിച്ചു. ഇപ്പോഴും ആ പഠിപ്പ് ഞാന്‍‍ തുടര്ന്നുകൊണ്ടേയിരിക്കുന്നു.

ഈ കൊച്ചു കുറിപ്പിലൂടെ ഞാന്‍ ആ ബസ് സ്റ്റോപ്പില്‍ നിന്ന സുന്ദരികളോടു നന്ദി പറയുന്നു - എനിക്ക് മലയാളഭാഷ പഠിക്കാന്‍ പ്രചോദനം തന്നതിന് !

Wednesday, July 19, 2006

പറന്നുയരുന്ന വെള്ള കൊക്ക്

 

(Egretta alba)The Great White Egret
റാസ് അല്‍ ഖോര്‍ വന്യമൃഗ ശരണാലയം, ദുബൈ (Ras Al Khor Wild Life Sanctuary)

more here

"വാര്ത്ത വിനിമയം"

 

ദുബൈ നഗരത്തിലെ പാവപ്പെട്ടവരുടെ "ബ്ലൊഗ്" Posted by Picasa

അസ്ഥി

  Posted by Picasa

Disuse

  Posted by Picasa

Bloggers Unite !!! Defeat censorship

 

Hindustan Times 19 July 2006

  Posted by Picasa

Times of India - New Delhi 19 July 2006

ഭാരതത്തില്‍ Blog നിരോധനം നിലവില്‍ വന്നു

സുഹൃത്തുകളേ

നമ്മള്‍ തിരഞ്ഞെടുത്ത കഴുതകള്‍ ഭാരതിത്തില്‍ ബ്ലോഗുകള്‍ നിരോധിച്ചിരിക്കുന്നു. എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്ന ഈ പരിപാടി ഒരു ജനാധിപത്യത്തിനു തീരെ ചേര്ന്ന രീതിയല്ല.

തീവ്രവാദം തടയാന്‍ നമ്മുടെ മന്ദബുദ്ധി സര്‍ക്കാര്‍ കണ്ടുപിടിച്ച് വഴി.

http://censorship.wikia.com/wiki/List_of_ISPs_that_seem_to_have_blocked_blogger

എല്ല ISP കളും ബ്ലോഗുകള്‍ നിരോധിച്ചു എന്നാണു് അറിഞ്ഞത്. ഇതു മറികടക്കാന്‍ ഉള്ള പല മര്‍ഗ്ഗങ്ങളും നമ്മള്‍ ഇനി പ്രസിദ്ധീകരിച്ച് ജനത്തെ ഭോധവല്കരിക്കണം.

Tuesday, July 18, 2006

The Malayalam Spell Checker in Open Office

The syntax of Malayalam is such that, prepositions, tense, and various gramatical modifiers like at, for, interogation, gender are all fixed to the verbs and nouns as suffixes. Open Office Dictionary uses a very simple approach to this problem. This I suspect expects all possible combination of words to be added to the dictionary. A rather stupid alternative to a real spell checking solution that understands the language morphology.

Let me clarify that once again:

If a space before and after a word is the only criterion to determine a Malayalam, then all possible combination should be added to the dictionary. Lets take the example of one such word (അവിഷ്കഅരം):

ആവിഷ്കാരം, ആവിഷ്കാരവും, ആവിഷ്കരിക്കുന്നില്ല, ആവിഷ്കരിച്ചവന്‍, ആവിഷ്കരിച്ചവള്‍, ആവിഷ്കരിച്ചവര്‍, ആവിഷ്കരിച്ചവന്, ആവിഷ്കരിച്ചവള്‍ക്, ആവിഷ്കരിച്ചവര്‍ക്, ആവിഷ്കരിക്കുന്നു, ആവിഷ്കരിക്കുന്ന, ആവിഷ്കരിക്കാത്ത, ആവിഷ്കരികും, ആവിഷ്കരിചിരുന്നു, ആവിഷ്കരിക്കാത്തവള്‍, ആവിഷ്കരിചിരന്നവള്‍, ആവിഷ്കരിചിരന്നവന്‍, ആവിഷ്കരിചിരന്നവര്‍, ആവിഷ്കരിച്ചു, ആവിഷ്കരിച്ചില്ല, ആവിഷ്കരിക്കണം, ആവിഷ്കരികേണ്ട, ആവിഷ്കരികേണ്ടിവനില്ല, ആവിഷ്കരികേണ്ടിവന്നു, ആവിഷ്കരിക്കുമ്പോള്‍, ആവിഷ്കരികുമ്പോലെ, ആവിഷ്കരികേണ്ടിവരും, ആവിഷ്കരിക്കണ്ടേ, ആവിഷ്കരിക്കേണ്ട, ആവിഷ്കരിക്കുന്നില്ല, ആവിഷ്കരികുന്നവന്‍, ആവിഷ്കരിക്കുന്നവള്‍, ആവിഷ്കരികുന്നവര്‍, ആവിഷ്കരിച്ചിലെങ്കില്‍, ആവിഷ്കരികുമോ

It would be better to create a matrix of words and prefixes. with two numbers to indicate the break -off of the prefix string and start of the word string. Like below
0 1
3 2
അംഗീകാരം സംരക്ഷണം
ാരവും അംഗീകാരവും സംരക്ഷണവും (exception)
രിക്കുന്നില്ല അംഗീകരിക്കുന്നില്ല സംരക്ഷിക്കുന്നില്ല
രിച്ചവന്‍ അംഗീകരിച്ചവന്‍ സംരക്ഷിച്ചവന്‍
രിച്ചവള്‍ അംഗീകരിച്ചവള്‍ സംരക്ഷിച്ചവള്‍
രിച്ചവര്‍ അംഗീകരിച്ചവര്‍ സംരക്ഷിച്ചവര്‍
രിച്ചവന് അംഗീകരിച്ചവന് സംരക്ഷിച്ചവന്
രിച്ചവള്‍ക് അംഗീകരിച്ചവള്‍ക് സംരക്ഷിച്ചവള്‍ക്
രിച്ചവര്‍ക് അംഗീകരിച്ചവര്‍ക് സംരക്ഷിച്ചവര്‍ക്
രിക്കുന്നു അംഗീകരിക്കുന്നു സംരക്ഷിക്കുന്നു
രിക്കുന്ന അംഗീകരിക്കുന്ന സംരക്ഷിക്കുന്ന
രിക്കാത്ത അംഗീകരിക്കാത്ത സംരക്ഷിക്കാത്ത
രികും അംഗീകരികും സംരക്ഷികും
രിചിരുന്നു അംഗീകരിചിരുന്നു സംരക്ഷിചിരുന്നു
രിക്കാത്തവള്‍ അംഗീകരിക്കാത്തവള്‍ സംരക്ഷിക്കാത്തവള്‍
രിചിരന്നവള്‍ അംഗീകരിചിരന്നവള്‍ സംരക്ഷിചിരന്നവള്‍
രിചിരന്നവന്‍ അംഗീകരിചിരന്നവന്‍ സംരക്ഷിചിരന്നവന്‍
രിചിരന്നവര്‍ അംഗീകരിചിരന്നവര്‍ സംരക്ഷിചിരന്നവര്‍
രിച്ചു അംഗീകരിച്ചു സംരക്ഷിച്ചു
രിച്ചില്ല അംഗീകരിച്ചില്ല സംരക്ഷിച്ചില്ല
രിക്കണം അംഗീകരിക്കണം സംരക്ഷിക്കണം
രികേണ്ട അംഗീകരികേണ്ട സംരക്ഷികേണ്ട
രികേണ്ടിവനില്ല അംഗീകരികേണ്ടിവനില്ല സംരക്ഷികേണ്ടിവനില്ല
രികേണ്ടിവന്നു അംഗീകരികേണ്ടിവന്നു സംരക്ഷികേണ്ടിവന്നു
രിക്കുമ്പോള്‍ അംഗീകരിക്കുമ്പോള്‍ സംരക്ഷിക്കുമ്പോള്‍
രികുമ്പോലെ അംഗീകരികുമ്പോലെ സംരക്ഷികുമ്പോലെ
രികേണ്ടിവരും അംഗീകരികേണ്ടിവരും സംരക്ഷികേണ്ടിവരും
രിക്കണ്ടേ അംഗീകരിക്കണ്ടേ സംരക്ഷിക്കണ്ടേ
രിക്കേണ്ട അംഗീകരിക്കേണ്ട സംരക്ഷിക്കേണ്ട
രിക്കുന്നില്ല അംഗീകരിക്കുന്നില്ല സംരക്ഷിക്കുന്നില്ല
രികുന്നവന്‍ അംഗീകരികുന്നവന്‍ സംരക്ഷികുന്നവന്‍
രിക്കുന്നവള്‍ അംഗീകരിക്കുന്നവള്‍ സംരക്ഷിക്കുന്നവള്‍
രികുന്നവര്‍ അംഗീകരികുന്നവര്‍ സംരക്ഷികുന്നവര്‍
രിച്ചിലെങ്കില്‍ അംഗീകരിച്ചിലെങ്കില്‍ സംരക്ഷിച്ചിലെങ്കില്‍
രികുമോ അംഗീകരികുമോ സംരക്ഷികുമോ

I created the above table in MS excel. and the cell formula used to create the table is given below.

=LEFT(B$3,LEN(B$3)-B$2)&RIGHT($A4,LEN($A4)-B$1)

If anyone knows where the Openoffice Malayalam Dictionary is stored, Please let me know.

Monday, July 17, 2006

കാവേരിയുടെ spell checker

ഒരു കോപ്പില സാധനം വെറുതെ ഒരു കാര്യവും ഇല്ലാതെ ഡൌണ്ലോടു ചെയ്തു്.

ഓപണ്‍ ഓഫിസില്‍ മലയാളം ലൊകലൈസേഷന്‍ മാത്രമെയുള്ളു. ഇതില്‍ സ്പെല്ചെക്കറൊന്നും ഇല.

ഇതിലെ തമാശ എന്താണെന്നു വെച്ചാല്‍. ഒരേ സര്‍ക്കാരിന്റെ രണ്ടു സ്ഥാപനങ്ങള്‍ ഒന്നു CDIT, മറ്റൊന്നു CDAC, രണ്ടുപേരും വെവ്വേറെ "വികസിപ്പിച്ചേടുത്ത" സാധനങ്ങളാണു.
CDIT-ന്റെ "കാവേരി"യും, CDAC-ന്റെ Malayalam OpenOffice.org 2.0 ഉം.
(യധാര്ത്തതില്‍ കാവെരിയും OpenOffice തന്നെയാണു)

എന്തിനാണു നമുക്കു രണ്ടു സ്താപനങ്ങള്‍. ഒന്നു പോരെ?

കാവേരിയുടെ സ്പെല്ചെക്കറില്‍ രണ്ടുവാകുകള്‍ ചെര്ത്തു എഴുതിയാല്‍ അതഇത്തിരി വിഷമിക്കും. വളരെ പരിമിതമായ ഒരു നിഘണ്ടു ആണിതു.

"എനിക്കിതു ഇഷ്ടപ്പെടില്ല " എന്നെഴുതിയാല്‍ കാവേരി "എനിക്കിതു" എന്ന വരിയില്‍ ചുവന്ന അടിവരയിട്ട തെറ്റായി കാണിക്കും. "എനിക്ക് ഇത് ഇഷ്ടപ്പെടില്ല " കാവെരിക്കിത് ശെരിയായി എന്നു രമാറ്റി എഴുതണം.

ജര്മന്‍ ഭാഷപോലെ തന്നെ വാകുകള്‍ കൂട്ടി ചേര്ത്തെഴുത്തുന്ന ഭാഷയാണ്‍ മലയാളം. അവര്‍ക്‍ ഇതു ഒപ്പിക്കാമെങ്കില്‍ പിന്നെ നമ്മുടെ മല്ലു സൊഫ്റ്റ്വെയര്‍ ചേട്ടന്മാര്‍ എന്തേ ചെയ്യാത്തതു്.

വിശദമായി ഒന്നിരിന്നു നോകിയിട്ടു എഴുതാം

"ക്യാ"വേരി Download Drama

മലയാളം വേര്ഡ് പ്രോസസ്സിംഗ് സോഫ്റ്റ്വെയറായ "ക്യാ"വേരിയില് മലയാളം സ്പെല് ചെക്കു് ചെയ്യാന് സൌകര്യമുണ്ടു് എന്ന പെരിങ്ങോടന്റെ സ്ക്രീന് ഷോട്ടുകള് കണ്ടപ്പോള് മനസിലായി. എന്നാല് ഇവനെയൊന്ന് പരീക്ഷിച്ചുകളയാമെന്ന് കരുതി. ഈ സാധനം ഒന്ന് ഡൌണ്ലോഡ് ചെയ്ത് ഇന്സ്റ്റാള് ചെയ്യാന് കഴിഞ്ഞ നാലു ദിവസമായി ഞാന് പരിശ്രമിക്കുന്നു.

കാല് ഭാഗമാകുമ്പോള് തന്നെ അത് നില്ക്കും. വലിയ പ്രതീക്ഷയൊന്നും ഇല്ലാതെ www.malayalamresourcecentre.org എന്ന "ദൈവത്തിന്റെ സ്വന്തം" സര്ക്കാര് സ്ഥാപനത്തിലേക്കു website-ല് കണ്ട ഒരു നമ്പരില് ഫോണ് വിളിച്ചു. (കാരണം ഈ-മെയില് അയച്ചാല് മറുപടിയൊന്നും കിട്ടുകയില്ല എന്ന് എനിക്കു നല്ലതുപോലെ അറിയാം എന്നതുകൊണ്ട് - അനുഭവം ഗുരു)

അത്ഭുതം എന്നു തന്നെ പറയട്ടെ. ഫോണ് നമ്പര് പ്രവര്ത്തിക്കുന്നതായിരുന്നു.
ബെല്ലടിച്ചു. ഒരു സ്ത്രീശബ്ദം ഫോണ് എടുത്തു.
ഫോണ് എടുത്തു മറുപടി പറഞ്ഞ വ്യക്തി കാര്യം അറിയാവുന്ന ഒരു ഭവതി ആയിരുന്നു. എന്റെ പേരു് പറഞ്ഞു. എന്റെ ബ്ലോഗില് ഈ സ്ഥാപനത്തെ സ്ഥിരമായി പരാമര്ശിക്കാറുള്ള ആളാണെന്നു് അറിഞ്ഞിട്ടും വളരെ വിശദമായി എന്നോടു കാര്യങ്ങള് അവര് പറഞ്ഞു. അവര് website-ല് പരസ്യപെടുത്തുന്ന "Nerpadam" എന്ന spell checking ഉപകരണം എവിടെ വാങ്ങാന് കിട്ടും എന്നു ഞാന് ചോദിച്ചു. ISCII യില് നിര്മ്മിച്ച ഈ സാമഗ്രി പുറത്തിറക്കുവാന് ഇനിയും സമയമായിട്ടില്ല എന്നു് അവര് പറഞ്ഞു. നമ്മുടെ സര്ക്കാര് ഇനിയും ഇതുപോലെ എത്ര വ്യര്ത്ഥമായ ഉപയോഗശ്യൂന്യമായ ഉപകരണങ്ങള്ക്കു നിര്മ്മിക്കാന് കാശു് ധൂര്ത്തടിച്ചു കളയുന്നു എന്നു കൂടി നാം ആലോചിക്കണം.

എത്രയെത്ര നല്ല കഴിവുകളുള്ള മലയാളി ജോലിക്കാര് നമ്മുടെ നാട്ടില് ഇതുപോലുള്ള മണ്ടന് സ്ഥപനങ്ങളില് ജോലിചെയുന്നു എന്നും നാമോര്ക്കണം. അവരുടെ തലപ്പത്തിരിക്കുന്നവര് പറയുന്നതു കേട്ടു കുറച്ചു കാലം എന്തെങ്കിലും ഒക്കെ ചെയ്യും, ഒരു നല്ല അവസരം കിട്ടിയാല് ഒരു "Looooooooong Leave" എടുത്തു ഉടന് സ്ഥലം വിടും. പിന്നെ പൊങ്ങുന്നത്തു് വിദേശത്തു് വല്ല നല്ല സ്ഥാപനത്തിലും ആയിരിക്കും.

"കാവേരി" ഡൌണ്ലോഡ് ചെയ്യാന് കഴിയാത്തതിനു് വേറൊരു കാര്യം കൂടിയുണ്ടു്. ഈ മഹദ് സ്ഥാപനത്തിനു് 64kb ഇന്റര്നെറ്റ് കണക്ഷന് മാത്രമേയുള്ളു എന്നും അവര് പറഞ്ഞു. ഈ കണക്ഷനും വച്ചിട്ട് ലോക മലയാളികള്ക്കു ഈ സാധനം വിളമ്പാന് പറ്റില്ല എന്ന കാര്യം ഞാന് ചൂണ്ടികാട്ടി. 90 എം.ബി ഉണ്ട് ആ ഫയല്. പിന്നെ HTTP protocol ഉപയോഗിച്ച് ഇത്രയും വലിയ ഫയലുകള് serve ചെയുന്നത്തു് ഭയങ്കര മണ്ടത്തരമാണ്. Resume support ഉള്ള FTP സെര്വറാണു സാധാരണ ഇതിനു ഉപയോഗിക്കുക.

അതോക്കെ പോട്ടെ. വേറെ എവിടെയെങ്കിലും ഈ സാധനം "mirror" ചെയ്തിട്ടുള്ളതായി ആര്ക്കെങ്കിലും അറിയാമോ?

----------------------------------------------
എന്റെ ഇപോഴത്തെ സ്പെല്‍ ചെക്കറ് "കലേഷ്" ver 1.2 അണു. കാശു് ചോദിച്ചു തുടങ്ങി !!

മൈക്രോസോഫ്റ്റിന്റെ മലയാളം LIP (Language Interface Pack)ഹൊ! എന്തൊരു ഭംഗി. വിന്റോസ് മലയാളത്തില്‍ കാണുന്ന സുഖം എത്ര പറഞ്ഞാലും മനസിലാവില്ല. എന്റെ 15 വര്ഷത്തെ രണ്ടു സ്വപ്നങ്ങളില്‍ ഒന്നാണിതു് ! (രണ്ടാമത്തെ

സ്വപ്നം മലയാളം സ്പെല്‍ ചെക്കറാണു. (ലോകത്തില്‍ ഏറ്റവും കൂടുത്തല്‍ അതാവശ്യം എനിക്കായിരിക്കും !!)

അങ്ങനെ വീട്ടിലെ സിനിമ കാണാന്‍ ഉള്ള പി.സി. യില്‍ പ്രിയ വീട്ടില്‍ വരുന്നതിനു മുപേ ഞാന്‍ മൈക്രോസൊഫ്റ്റിന്റെ പൂര്ണമായ മലയാളം LIP ഇന്സ്റ്റാള്‍ ചെയ്തു. ഈ സധനം ഇന്സ്റ്റാള്‍ ചെയ്താല്‍ പിന്നേ സര്‍‌വതും മലയാളത്തിലാകും. (അതും ഇത്തിരി കടുത്ത

മലയാളത്തില്‍ തന്നെ !)


പുള്ളിക്കാരി വീട്ടില്‍ വന്നപ്പോള്‍ സ്ക്രീനിലെ മെന്യൂസ് മുഴുവനും കടിച്ചാല്‍ പൊട്ടാത്ത മലയാളത്തില്‍. ചില വാക്കുകള്‍ കണ്ടു ഞാന്‍ പോലും പേടിച്ചുപോയി.

മലയാളം കഷ്ടിച്ചു വായിക്കാന്‍ അറിയാവുന്ന എന്റെ തമിഴ് നാട്ടുകാരി ഭാര്യക്കു ഇതു തീരെ പിടിച്ചില്ല. രണ്ടു LIP (Language Interface Pack) തമ്മില്‍ മാറ്റുന്ന സംവിധാനം

Microsoft ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നു തോന്നുന്നു. 1991 ആപ്പിള്‍ മാകിന്‍ട്ടൊഷ് ഉണ്ടായിരുന്നപോള്‍ അതില്‍ അറബിക്കും ഇം‌ഗ്ലീഷും തമ്മില്‍ മാറ്റാന്‍

വഴിയുണ്ടായിരുന്നു. അതില്‍ "Switcher" എന്ന ഒരു പ്രോഗ്രാം ഉപയോഗിച്ചാല്‍ മതിയായിരുന്നു.
അങ്ങനെ ഒരു സംവിധാനം XPയില്‍ കണ്ടില്ല. ഇനി ഈ സാധനം എവിടെങ്കിലും ഒളിപ്പിച്ചുവെച്ചിരികുകയാണോ?

എല്ലാ യൂസര്‍ പ്രൊഫൈലുകളിലും LIP ഭാതകമാണു. ഒരു യൂസറിനു മാത്രം പ്രത്യേകം ഒരു LIP ഇന്സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്നുമില്ല.


ഇതിനെകുറിച്ചറിയാവുന്ന ചേട്ടന്മാര്‍ അരെങ്കിലും ഉണ്ടെങ്കില്‍ ഉപദേശങ്ങള്‍ ക്ഷനിച്ചുകോള്ളുന്നു.

Sunday, July 16, 2006

ഞാനും എന്റെ മനസാക്ഷിയും: വംശ വിവേചനം, ഒരനുഭവം

മനസാക്ഷി: നിഷാദേ, എടാ നിനക്കു കുറ്റം പറയാനേ നേരമുള്ളോ?. മലയാളിയെക്കുറിച്ചു നല്ലതൊന്നും പറയാനില്ലേ?

കൈപ്പള്ളി: ഞാന് എന്റെ സമൂഹത്തിനെ പുകഴ്ത്തുന്നതെന്തിന്? അതു വെറും നല്ലവാക്കാവില്ലേ? അതു അതിമനോഹരമായി നിര്വഹിക്കുന്ന എത്രപേരുണ്ട്?

മനസാക്ഷി: ദേ ഇതു ഭയങ്കര ബോറാണു കേട്ടോ?
കൈപ്പള്ളി: മലയാളി പെരുമാറുന്നതു് പലപ്പോഴും അവന്റെ അപകര്ഷധാ ബോധം മൂലമാണ്.
മനസാക്ഷി :നിനക്കുമില്ലേ അപകര്ഷതാബോധം? നീ പിന്നെ അന്നു ജബല് അലി ഗേറ്റില് വന്നപ്പം മലയാളം റേഡിയോ മാറ്റി എന്തിനാ ഇംഗ്ലീഷ് ചാനല് വെച്ചത്?

കൈപ്പള്ളി: ജബല് അലിയില് സംഭവിച്ച കാര്യമാണോ? അത് ഞാന് വിശദീകരിക്കാം.

പണ്ടോക്കെ ചെറിയ ലാന്സര് ഓടിക്കുംമ്പോള് സെക്യൂരിറ്റി ഗാര്ഡ് ഗേറ്റിലെത്തുമ്പോള് എന്നോട് വണ്ടിയുടെ കണ്ണാടി താഴ്ത്താന് പറഞ്ഞിട്ട് പാസ്സ് ചോദിക്കുമായിരുന്നു. ഇപ്പോള് വലിയ വണ്ടിയായപ്പോള് ആരും ഒന്നും ചോദിക്കാറില്ല. ഗേറ്റ് എത്തുമ്പോള് സ്റ്റൈലില് സണ്ഗ്ലാസ് ഫിറ്റ് ചെയ്ത വണ്ടിയില് ഒരു വശം ചരിഞ്ഞിരുന്നു വലത്തേ കൈ പതുക്കെ പൊക്കി കാണിക്കും. ഗാര്ഡ് ഏതോ കൂടിയ പുലിയാണെന്നു കരുതി സല്യൂട്ടടിക്കും. ഞാന് ഗേറ്റുകടക്കും. ഇത് ജബല് അലി ഗേറ്റു് കടക്കാന് ദുബൈയിലെ ഒരുവിധം എല്ലാ ചേട്ടന്മാരും ഉപയോഗിക്കുന്ന വിദ്യയാണു്. ഇങ്ങനെ പാസ്സില്ലാതെ ഒരു ആറ് മാസമായി ഞാന് ജബല് അലിയിലെ പല ഗേറ്റിലൂടേയും കടക്കാറുണ്ടായിരുന്നു.

അങ്ങനെ ഒരു ദിവസം കണ്ണാടി താഴ്ത്തി വച്ചിരുന്നപ്പോള്, റേഡിയോയില് ദാസേട്ടന്റെ മനോഹരമായ പാട്ടു കേട്ടിട്ട് മലയാളിയായ സെക്യൂരിറ്റി ഗാര്ഡിനു ഞാന് മലയാളിയാണെന്ന കാര്യം മനസിലായി, മലയാളത്തില് തന്നെ എന്നോടു പാസ്സ് ചോദിച്ചു. കൈയില് പാസ്സ് ഇല്ല എന്നു ഞാന് പറഞ്ഞു. പാസ്സില്ലാതെ യാതൊരു കാരണവശാലും അകത്തു കടക്കാന് പറ്റില്ല എന്നു അദ്ദേഹവും. പിന്നെ ക്യൂവില് 20 മിനിറ്റു് നിന്നു 5 ദിറഹം ചിലവാക്കി പാസ്സു വാങ്ങി അകത്തു കടന്നു.

പിന്നെ അതിനു ശേഷം ഞാന് ജെബല് അലി ഗേറ്റിന്റെ അരികില് വരുമ്പോഴൊക്കെ കൃത്യമായി സ്റ്റേഷന് ഇംഗ്ലീഷ് ചാനലിലേക്കു മാറ്റും. പാസില്ലതെ ജാട കാണിച്ചു കടക്കണമെങ്കില് ഒരുകാരണവശാലും നമ്മള് മലയാളിയാണ് എന്ന് മലയാളിയായ ഗാര്ഡിനെ അറിയിക്കരുത്. ഇനി ഏതു പൊക്കത്തിലെ വണ്ടിയോടിച്ചു കേറുന്ന മലയാളിയയാലും, ജെബല് അലിയിലെ ഗാര്ഡ് പാസ്സ് ചോദിക്കും. "പാസ്സില്ലാതെ നീയൊന്നും ഇതിന്റകത്തു് കേറി ഷൈന് ചെയണ്ടമോനെ" എന്ന മട്ടില് നമ്മളെ തടയും.

ഇതു എന്റെ അപകര്ഷധാബോധമാണോ ചേട്ടാ


മനസാക്ഷി: പക്ഷേ മലയാളിക്കു മലയാളി ആണു കൂട്ട് എന്നാണല്ലോ ഞാന് കരുതിയത്.

കൈപ്പള്ളി: മലയാളിക്കു മലയാളി പാരപണിയും എന്നും കേട്ടിട്ടില്ലേ.

മനസാക്ഷി: നീ എന്താ, അവിടെ ആ ഗാര്ഡിന്റെ അവസ്ഥ കൂടി മനസിലാകത്തത്.? ആ ചൂടില് അയാള് അവിടെ നിന്നു ജോലി ചെയ്യണ്ടേ?

കൈപ്പള്ളി: ഞാന് മനസിലാക്കുന്നത് ഇങ്ങനയാണു്. ഈ സീന് ഇനി ഗാര്ഡിന്റെ കണ്ണിലൂടെ ഒന്നു കാണാം:


"നല്ല തകര്പ്പന് ചൂട്. ചൂടും പോരാഞ്ഞിട്ട് ഈ തൊപ്പിയും വെയ്ക്കണം, ബാക്കിയൊള്ളവനൊക്കെ ഏസിയും, കാറും പൂ...., വേണ്ട. നമുക്കുമാത്രം നോക്കുകുത്തിയുടെ ജോലിയും"
ദൂരത്ത് ഒരു പുതിയ 4WD വരുന്നുണ്ടു.
ഗാര്ഡ് മനസില് മന്ത്രിച്ചു "ആരാണാവോ?". കാറടുത്തെത്തി. കണ്ണാടി താഴ്ത്തിയപ്പോള് കാറില് മലയാളം പാട്ട്.
ഗാര്ഡിന്റെ വിധം മാറി, മനസില് മന്ത്രിച്ചു: "എടാ മലബാറി, അവന്റയൊരു വണ്ടിയും പത്രാസും, ഞാന് കരുതി ഏതോ അറബിയാണെന്നു്."
ഗാര്ഡ് മലയാളത്തില് ജബല് അലി പോര്ട്ടിന്റെ ഡയറക്ടര് പോലും തോറ്റുപോകുന്ന ഗൌരവത്തില്. "ഗേറ്റ്പാസ് കാണിക്കു "
ഞാന്: "പാസില്ല സാര് ഒരു അഞ്ച് മിനിറ്റു മാത്രമേ വേണ്ടു. ഒന്നു പോയിട്ട് ഉടന് തിരികെ വന്നേക്കം"
ഗാര്ഡ് മനസില്: "അങ്ങനെ നീ പോണ്ടട മലബാറി. നീ ബുദ്ധിമുട്ടി, കാത്ത് നിന്നു പാസെടുത്തിട്ടു പുളുത്തിയാല് മതി, മലബാറി അങ്ങനെ ജാഡ കാണിക്കണ്ട കേട്ട. എനിക്കില്ലാത്ത സൌകര്യം നിനക്കുവേണ്ട, ഇപ്പൊ കാണിച്ചുതരാം"

ഗാര്ഡ്: "പറ്റില്ല, പോയി പാസ്സ് വാങ്ങണം, അതാണു ഇവിടുത്തെ റൂള്സ്"
അപ്പോള്തന്നെ രണ്ടു മൂന്ന്, 4WD ഉം മെര്സിഡീസും, BMWഉം, ഗേറ്റില് പൊടിയും പറത്തി നിര്ത്താതെ പോയി. ഗാര്ഡുകള് പല്ലുകള് കാട്ടി ഇളിച്ചോണ്ട് സല്യൂട്ടടിച്ചു മാറിനിന്നു.

മനസാക്ഷി: നിഷാദേ, നീ ഒരു മര്യാദയുമില്ലാതെ മലയാളിയെ ആക്ഷേപിക്കുന്നു. നീ കരുതുന്നതുപോലയൊന്നുമല്ല കാര്യങ്ങള്.

കൈപ്പള്ളി: ഞാന് അനുഭവിച്ച ചെറിയ കാര്യങ്ങള് ഞാന് വലുതാക്കി ഏഴുതുന്നതിന്റെ കാരണം കഥകളിക്കാരന് കണ്ണുകള് വിടര്ത്തുന്നതുപോലയാണ്. വലുതാക്കിയാലെ പുറകില് നില്ക്കുന്നവനു കാണാന് കഴിയുകയുള്ളു. അതിശയോക്തി ഉണ്ടെങ്കിലും സത്യമില്ലാതില്ല. ഇനിയും ഉണ്ട് പല അനുഭവങ്ങള്.

മനസാക്ഷി: ദേ വീണ്ടും തുടങ്ങി, ഞാന് കരുതി ഇതു ഇവിടെയങ്ങ് തീര്ന്നുവെന്ന്.

കൈപ്പള്ളി: തീര്ന്നില്ല ചേട്ടാ!

ഷോപ്പിംഗ് മാളില് ഒരു പാവം അന്ധ്രാക്കരനായ കൂലിപ്പണിക്കാരന് മൂത്രപുര അന്വേഷിച്ച് അലഞ്ഞു തിരിഞ്ഞപ്പോള്, മലയാളിയായ സെക്യുരിറ്റി ഗാര്ഡ് പിടിച്ചു പുറത്താക്കി. ഞാന് അതു കണ്ടയുടന് ഗാര്ഡിനോട് കാര്യം അന്വേഷിച്ചു. ഗാര്ഡ് പറഞ്ഞത്, "Safety Shoes ധരിച്ചുകൊണ്ടു മാളില് പ്രവേശിക്കാന് പാടില്ല എന്നു് നിയമം ഉണ്ട്" എന്നാണ്.

Safety Shoes ഇട്ടുകൊണ്ടു ഒരുകൂട്ടം വെള്ളക്കാരായ സിവില് എഞ്ജിനിയര്മാര് food court-ല് ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഞാന് മലബാറി ഗാര്ഡ് ചേട്ടനോടു അതു ചൂണ്ടി കാട്ടിയിട്ട്, അവരെ ആരെയെങ്കിലും ഒന്നു പുറത്തിറക്കാന് ചേട്ടനു സാധിക്കുമോ എന്നു ചോദിച്ചു. ഞാന് ഈ ബഹളം കൂട്ടുന്നതു കണ്ടു രണ്ടു ഇമറാത്തി ചെറുപ്പക്കാര് കാര്യം അന്വേഷിച്ച് അരികില് വന്നു. ഇതു മനുഷ്യ ധ്വംസനമാണെന്നും പടച്ചവന് പൊറുക്കാത്ത തെറ്റാണെന്നും അവര് ഗാര്ഡിനെ ഓര്മ്മിപ്പിച്ചു.

മലബാറി ഗാര്ഡ് ചേട്ടന് നിസ്സഹായതയോടെ പറഞ്ഞു. "എന്തുചെയ്യാനാണു സാര്, നമ്മള് പറഞ്ഞാല് അവര് ആരും കേള്ക്കില്ല" ചുരുക്കത്തില് നിയമം എന്നു പറയുന്ന സാധനം പാവപ്പെട്ടവന്റെ മുതുകില് എടുത്തുവെച്ച് കുതിരകളിക്കാനുള്ള സാധനമാണ്.

മനസാക്ഷി: ഈ രണ്ടു കഥയും തമ്മില് എന്തോന്നു ബന്ധം ?

കൈപ്പള്ളി: മാളില് അങ്ങനെയൊരു നിയമം ഉണ്ട്. പക്ഷേ അതെല്ലവര്ക്കും ബാധകമല്ല. പാവപ്പെട്ടവനു മാത്രം. ജബല് അലിയില് പാസ്സില്ലാതെ അകത്തു കയറാനും പാടില്ല. പക്ഷേ ആ നിയമവും പാവപ്പെട്ടവനുമാത്രം ബാധകം. ഈ രണ്ടു നിയമവും കാക്കാന് നിയോഗപെട്ടവരും നമ്മള് തന്നെ. എന്തൊരു വിരോധാഭാസം. രണ്ടു നിയമത്തിനും നല്ല കാരണങ്ങള് ഉണ്ട്. മാളിലെ നിയമം അവിടത്തെ തറ വൃത്തികേടാക്കാതിരിക്കാനു. ജബല് അലി പോര്ട്ടിലെ നിയമം അനധികൃതമായി ജോലി ചെയ്യുന്നത്തു തടയാനുമാണു്. പക്ഷേ ആ നിയമങ്ങളെ വംശവിവേചനത്തിന്റെ ആയുധമാക്കി മലയാളി മാറ്റുന്നു എന്നതാണു ശ്രദ്ധിക്കേണ്ട വസ്തുത.

മനസാക്ഷി: നിഷാദേ, സൂക്ഷിച്ചോ. നിന്നെ അരെങ്കിലും തള്ളിയിട്ടു പെരുമാറും, പറഞ്ഞില്ലന്നു വേണ്ട.

Saturday, July 15, 2006

MSന്റെ മലയാളം ഉള്‍പെടുന്ന ഒരു പുതിയ Transliteration Utility

മൈക്രൊസൊഫ്റ്റ് ഒരു പുതിയ Transliteration Utility ഇറക്കിയിരിക്കുന്നു. കണ്ടിട്ട് തരക്കേടില്ലന്നു തോന്നുനു അരെങ്കിലും ഇതു ഉപയോഗിച്ചു നോക്കിയോ

സാധനം ഇവിടെയുണ്ടു്


അഭിപ്രായങ്ങള്‍ ദെയവായി അറിയിക്കുക.

Suhail in the Beach

  Posted by Picasa

മലയാളിയുടെ സംഗീത മോഷണം

കേരളീയര്ക്ക് ദൂരദര്ശന്‍ മാത്രം കാണാന് ഉണ്ടായിരുന്ന ഒരു കാലം എനിക്കോര്മ്മയുണ്ട്. അന്നതില് അവതിരിപ്പിച്ചിരുന്ന പരിപാടികളിലെല്ലാം സംഗീതത്തിനും പിന്നണി സംഗീതത്തിനും ഒക്കെ സ്വന്തം സംഗീതജ്ഞന്മാര് (നിലയവിദ്വാന്മാര്) ചേര്ന്നൊരുക്കിയ കേള്ക്കാന് ഇമ്പമുള്ള സംഗീതപരിപാടികള് ഉണ്ടായിരുന്നു.

കേരളത്തില് ഏഷ്യനെറ്റ് എന്ന ഉപഗ്രഹ ചാനലിന്റെ തുടക്കതോടെ ഒരു പുതിയ സംഗീത-സംസ്കാരം വന്നു. പിന്നെ ഒരു പറ്റം മറ്റു ചാനലുകള് അതിനെ പിന്തുടര്ന്നു. ദൂരദര്ശന്റെ പോരായ്മകളെല്ലം ഒരു പരിധിവരെ വളരെ ഈ ചാനലുകള് പരിഹരിച്ചെങ്കിലും, സംഗീതത്തിന്റെ കാര്യം അവഗണിക്കപ്പെട്ടു.

ചന്തയില് പോയി നല്ല രണ്ടു ഹോളിവുഡ് ചിത്രങ്ങളുടെ ശബ്ദരേഖയുടെ (Soundtrack) സീ.ഡി. യോ അല്ലെങ്കില് നല്ല ഒരു ഓഡിയോക്ലിപ്പ് ലൈബ്രറിയോ വാങ്ങി അതിനെ കഷണം കഷണമാക്കി സീരിയലുകളില് തിരികികയറ്റുന്ന പരിപാടിയാണ് സംഗീതസംവിധാനം എന്നാണ് തെറ്റിദ്ധരിച്ചിരിക്കുന്നതു്.

ആര്ക്കു വേണമെങ്കിലും ഏതു സംഗീതവും ഏപ്പോള് വേണമെങ്കിലും മോഷ്ടിക്കാം എന്നത് "ആവിഷ്കാര സ്വാതന്ത്ര്യ"മാണല്ലോ. നല്ല കാര്യം. കേരളത്തില് പകര്പ്പവാകാശ ലംഘനത്തിന്റെ പ്രതീകമായി ഇന്നു നില്കുന്നതു ഈ ചാനലകുള് അധവാ അവയുടെ സ്റ്റുഡിയോകള് തന്നെയാണ്.

ഒരുപാടു പറഞ്ഞു നിങ്ങളെ കാടുകയറ്റാതെ രണ്ട് ഉദാഹരണങ്ങള് പറയാം:


ഉദാഹരണം ഒന്ന് :
നാം കേട്ടു കേട്ടു തഴമ്പിച്ച "X-Files" എന്ന പ്രസിദ്ധമായ ഹോളീവുഡ് സീരിയലിന്റെ, പ്രതിധ്വനിക്കുന്ന ആദ്യത്തെ മൂന്ന് പിയാനോ നോട്ടുകള്. അതാണു ഇന്നു ഏഷ്യനെറ്റ് പരസ്യങ്ങള്ക്ക് മുന്പ് ഉപയോഗിക്കുന്ന Intro മ്യൂസിക്. ഈ സംഗീതം ചന്തയില് പോയി വാങ്ങിയ എഷ്യനെറ്റിന്റെ മൂസിക്ക് ഡൈറെക്റ്റര്/ഗ്രാഫിക് ഡിസൈനര്/കമ്പ്യൂട്ടര് ഗുരു/ സൌണ്ട് റിക്കോര്ഡിസ്റ്റിന്റെ ചേതോവികാരം ഇപ്രകാരമായിരിക്കാം:
1) മലയാളി വെറു കഴുതയാണ്, ഒരുകാരണവശാലും ഇതു തിരിച്ചറിയുകയില്ല

2) "X-files" പോലെ തന്നെ അവിശ്വസ്നീയമായ കാര്യങ്ങളാണു ഈ സംഗീതശകലത്തെ പിന്തുടരുന്ന പരസ്യങ്ങള്

3) ഇതോക്കെ ആരു ശ്രദ്ധിക്കാന്? എങ്ങനയെങ്കിലും ഒക്കെയങ്ങ് പെഴയ്ക്കണം.
സ്വന്തമായി പണിയറിയാവുന്ന ഒരു സംഗീത വിഭാഗം ഇവര്ക്കില്ല എന്നത് ഒരു സത്യമാണ്. സൌണ്ട് ക്ലിപ്പുകള് ആവശ്യംപോലെ ഉള്ളപ്പോള് സംഗീത വിഭാഗം എന്തിനു്?

എന്നാല് മലയാളം ചാനല് സ്വന്തമായി ചെയ്ത സംഗീത രചനയെ പറ്റി പറയാം. അതേ, അങ്ങനയും ഒരു സംഭവമുണ്ടായി.

കൈരളി ചാനലിന്റെ "News" പരിപാടിയുടെ പിന്നണി സംഗീതം വലിയ തെറ്റില്ല. 1982 ഇറക്കിയ 2-in-1 നാഷണല് പാനസോണിക്കില് റെക്കോര്ഡ് ചെയ്താല് ഇതിനെക്കാള് നന്നായിരിക്കും. പിന്നെ അതില് ചെണ്ടയുടെ ശബ്ദം എന്നു കരുതുന്ന ഒരു ശബ്ദം കേള്കാം. അത് ഒരുമാതിരി മണ്ണെണ്ണപ്പാട്ടയില് കല്ലിട്ട് കുലുക്കിയതുപോലുണ്ട്. ചെണ്ടയോ, ചെണ്ടക്കാരോ ഇല്ലാത്തതുകൊണ്ടാണോ? അല്ല. മലയാളി ഈ ബോറന് ശബ്ദം കേട്ടിട്ട് , ഇതിനെകുറിച്ചു പ്രതികരിക്കാത്തതു കൊണ്ടു മാത്രം.
ഉദാഹരണം രണ്ടു:

"New Line Cinema" ഹോളിവുഡിലെ 10 വമ്പന് സ്റ്റുഡിയോകളില് ഒന്നാണ്. "Lord of the Rings" പോലുള്ള ചിത്രങ്ങളുടെ നിര്മ്മാതാകളാണിവര്. ഹോളിവുഡ് "ഭരിക്കുന്ന" "AOL Time Warner" എന്ന ലോകത്തിലെ ഏറ്റവും വലിയ മീഡിയ ഗ്രൂപ്പിലെ ഒരു സ്ഥപനമാണിത്. New Line Cinema യുടെ എല്ലാ സിനിമകളുടെയും തുടക്കത്തില് കാണിക്കുന്ന ലൊഗോയുടെ കൂടെ കേള്ക്കുന്ന സംഗീതം ഇതാണു്.
അമേരിക്കന് സിനിമകള് കാണുന്നവരിത് ശ്രദ്ധിച്ചുകാണും.

നമ്മുടെ മോഹന്ലാല് ചേട്ടന് അഭിനയിച്ച "ബാലേട്ടന് എന്ന" ചിത്രത്തില് ഒരു പാട്ടുണ്ട്."ചിലു ചിലെ" എന്നാരംഭിക്കുന്ന പാട്ട് നിങ്ങള് കേട്ടിട്ടുണ്ടാകും. "New Line"ന്റെ ഈ Strings Intro എം.ജയചന്ദ്രനു വളരെ ഇഷ്ടപെട്ടു എന്നു തോന്നുന്നു . ജയച്ചന്ദ്രന് ആ വരികള് സ്വന്തം ഓര്ക്കസ്ട്രയെക്കൊണ്ട് വായിപ്പിക്കാനൊന്നും സമയം കളഞ്ഞില്ല, രാവിലെ ചന്തയില് ആളെവിട്ടു "New Line Cinema"യുടെ ഒരു DVD വാങ്ങി ആ പീസു് അതുപോലെ ട്രാക്കില് പകര്ത്തി മിക്സ് ചെയ്തു. സംഘമായി ഓര്ക്കെസ്ട്രായില് വായിക്കുന്ന വയലിന്റെ സംഗീതം അതേപോലെ പൂര്ണ്ണതയോടെ അനുകരിക്കാന് ഒരിക്കലും ആര്ക്കും സാധിച്ചിട്ടില്ല. New Line Introയും മലയാളം പാട്ടും രണ്ടും cross-fade ചെയുന്നതു ശ്രദ്ധിച്ചാല് മനസ്സിലാകും മോഷണം! ഈ രണ്ട് സംഗീതവും ഞാന് സംഗീത തരംഗങ്ങള് വിശകലനം ചെയ്യാന് ഉപയോഗിക്കുന്ന ഉപകരണം ഉപയോഗിച്ച് പരിശോധിച്ച ശേഷമാണു ഇതു ഏഴുതുന്നത്. സംഗീത മോഷണത്തിന്റെ കാര്യത്തില് മലയാളി വളരെ പിന്നിലാണ്. ഈ കലയുടെ ഉസ്താദ് എന്നു അറിയപ്പെടുന്ന ബാപ്പി ലഹരിയുടെ ശിഷ്യന് സാക്ഷാല് അന്നു മലിക്കിനെ ഇവര് കണ്ടു പഠിക്കണം. അദ്ദേഹം സംഗീതം മാത്രമെ മോഷ്ടിക്കാറുള്ളു. മോഷ്ടിച്ച സംഗീതം സ്വന്തം പാട്ടില് മിക്സ് റെക്കോര്ഡ് ചെയ്യുന്ന തരംതാണ പരിപാടി പുള്ളിക്കാരന് ചെയ്തതായി അറിവില്ല. മലയാളി പ്രേക്ഷകര് ഇതു കേള്കുകയും അത് ഇഷ്ടപ്പെട്ട് കൈയടിക്കുകയും ചെയ്തു. ഇതുചെയ്യാന് കാരണം രണ്ടാണു്.

1) മലയാളത്തില് നല്ല തനിമയുള്ള സംഗീതം ചെയ്യാന് അറിയാവുന്ന ആരും ജീവിച്ചിര്പ്പില്ല.
2) മോഷ്ടിച്ചാലും ആരും നിയമപരമായി ഏതിര്ക്കില്ല എന്ന ധൈര്യം.
3) മലയാളി വെറും കഴുതയാണ്, ഒരുകാരണവശാലും ഈ മോഷണം തിരിച്ചറിയില്ല.

മലയാളിയുടെ സംഗീതത്തിന്റെ "Range" കൂട്ടണം. എം. ടി. വീ. യില് വരുന്ന പാട്ടുകളല്ലാതെ മറ്റു സംസ്കാരങ്ങളുടെ നാടന് സംഗീത ശൈലികള്കൂടി ശ്രദ്ധിക്കണം. മേല്പറഞ്ഞ പോലുള്ള മോഷണങ്ങള് നടത്തുന്ന കേമന്മാരുടെ കാര്യങ്ങള് നാടുമുഴുവന് വിളിച്ചറിയിച്ച് ചളമാകണം. സംഗീത മോഷണം വളരെ പെട്ടന്നു ജനത്തിനു അറിയാനുള്ള പല സംവിധാനങ്ങളും ഉണ്ടെന്നു ഈ കഴുതകള് ഒന്നു മനസിലാക്കിയാല് കൊള്ളാം.

ദക്ഷിണാമൂര്ത്തിയും, ദേവരാജന് മാസ്റ്ററും,ബാബുരാജും, രാഘവന് മാസ്റ്ററും, ബോംബേ രവിയും, രവീന്ദ്രന്മാസ്റ്ററും ഒക്കെ സംഗീതം രചിച്ച മണ്ണില്, ജാസ്സി ഗിഫ്റ്റിനെ പോലുള്ള ഭോഷ്കന്മാര് സംഗീതം രചിക്കുനു. പാടുന്നു. ഈ തേജോവധം ജനം സഹിക്കുന്നതിന്റെ കാരണം വേറെയൊന്നുമല്ല. വേറെ ആരും ഇല്ലാത്തതുതന്നെ കാരണം. മലയാളിയുടെ മരവിച്ചുപോയ സാംസ്കാരിക ശ്രവണശേഷി വീണ്ടെടുക്കണം. 1500-ല് യൂറോപ്പില് സംഭവിച്ച സാംസ്കാരിക വിപ്ലവം (റിനേയിസാന്സ്) പോലെ കേരളത്തിലും ഒരു റിനേയിസന്സ് ഉണ്ടാകണം. നല്ല സംഗീതം ജനം ആവശ്യപ്പടണം. അതു നിര്മ്മിക്കാനും ആസ്വദിക്കാനും ജനം മുതിരണം.

Tuesday, July 11, 2006

വെല്‍‌കം റ്റു കേരള

1989: സെപ്തംബര്‍. വയസ്സ് 20.
തിരുവനന്തപുരം ഐയര്‍പൊര്‍ട്ടില്‍ വിമാനം തറയില്‍ ഇറങ്ങി. വിമാനത്തിന്റെ കണ്ണാടി ചില്ലില്‍ മഴത്തുള്ളികള് പൊടിഞ്ഞു വീഴുന്നുണ്ടായിരുന്നു‍. അകാശം കറുത്തിരുണ്ടിരുന്നു. വിമാനത്തിന്റെ അരുകിലേക്ക് ചക്ക്രങ്ങള്‍ ഖടിപ്പിച്ച തുരുമ്പിച്ച് കോണിപ്പടി രണ്ടു കാക്കിയിട്ട തൊഴിലാളികള്‍ തള്ളി അടിപ്പിക്കുന്നു. എനിക്കതുകണ്ടിട്ടു കൌതുകം തോന്നി. അബു ദാബി എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടി ഫ്രീയില്‍ നിന്നും വിമാനത്തിലേക്ക് ഒരേ നിരപ്പില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത പാസെഞ്ജര്‍ ചൂട്ടിലൂടെ കടന്നു കയറിയ കാര്യം ഒര്മിച്ചുപോയി.

റണ്‍ വേയില്‍ ഒരു ഞണിങ്ങിയ റ്റാറ്റാ ബസ്സിന്റെ അരുകില്‍ കൌബൊയ് തൊപ്പി ധരിച്ച ഒരു ഭടന്‍ തോക്കും പിട്ടിച്ചു നിശ്ചലമായി നില്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടു ഞാന്‍ ഒന്നു പുഞ്ജിരിച്ചു. പുള്ളിക്കതു പിടിച്ചിലെ. അദ്ദേഹം സ്മൈല്‍ ചെയ്തില്ല. ഞാന്‍ വണ്ടിയില്‍ കയറി കെട്ടിടത്തിലേക്കു പോയി.

ജീവത്തില്‍ ആദ്യമായി വാപ്പയും ഉമ്മയും ഇല്ലാതെ ഈ നട്ടില്‍ ഞാന്‍ തനിച്ച് ജീവിക്കാന്‍ പോകുന്നു. എല്ലം പുതിയ അനുഭൂതികളാണു. കൈയില്‍ ഒരു തോല്‍ സഞ്ജിയും ലഗ്ഗേജായി ഒരു പേട്ടിയും മാത്രമെ എനിക്കുണ്ടായിരുന്നുള്ളു.

ഇമ്മിഗ്രേഷന്‍ ചെകിംഗ് കൌണ്ടറില്‍ ഒരു കറുത്തു തടിച്ച ഒരു ഉദ്യോഗസ്ഥന്‍, വായ് നിറയെ മുറുക്കാന്‍ ചവച്ചുകോണ്ടിരിന്നു. പാസ്പോര്‍ട്ടില്‍ താളുകള്‍ മറിച്ചുനോക്കി. വിലാസം രേഖപെടുത്തിയ താളു നോക്കിക്കൊണ്ടു. തനി തിരുവനന്തപുരം ശൈലിയില്‍ എന്നോടു "കണിയാപുരം... കണിയാപുരത്തു് യവിട?"
ഞാന്‍: "കണിയപുരത്തു്, മൈന്‍ റോടിന്റെ അരികില്‍ല്ത്തന്നെയാണു്."
തടിയന്‍: "ഹും.. "
തടിയന്‍: "അവട എന്തര് ജ്വാലി?"
ഞാന്‍: "ഞാന്‍ അവിടെയാണു പഠിച്ചു വളര്ന്നതു"
തടിയന്‍ അല്പം ഗൌരവത്തഓടെ ശബ്ദം ഉയര്ത്തികോണ്ടു്: "വാട്ടീസ് ദ പറുപസ്സ് ഒഫ് യു വര്‍ വിസിറ്റ"
പറഞ്ഞതു ഏതു ഭാഷയാണെന്നതു പോലും എനികു മനസിലായില്ല.
ഞാന് താഴ്മയായി പറഞ്ഞു‍: "മനസിലായ സാര്‍"
തടിയന്‍: "ഇവിടെ എന്തരിനു് വന്നെന്നു് "
ഞാന്‍: "പഠിക്കന്‍"
തടിയന്‍ പരിഹാസത്തോടെ: "അവട പടിച്ചക്ക തീര്ത്ത"

ഞാന്‍ ഒന്നും മിണ്ടിയില്ല. എന്തു കാരണം കണ്ടിട്ടാണു് ഈ മനുഷ്യന്‍ എന്നോടു ഇങ്ങനെ പെരുമാറുന്നതു എന്നു എനിക്ക് എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല.

തടിയന്‍ അല്പം കടുപ്പിച്ച്: "ഹുംംംംം, ഇതു ഗള്ഫല്ല അനിയ" എനിക്ക് ആ പറഞ്ഞത്തിന്റെ പോരുളും മനസിലായില്ല.

പാസ്പോര്‍ട്ടു തിരികെ വാങ്ങി. എന്നിട്ടു ഞാന്‍ അയ്യളുടെ മുഖത്തു നോക്കി പറഞ്ഞു. "സ്വദേശികളോടും വിദേശികളോടും സാര്‍ ഇങ്ങനെ തന്നെയാണോ പെരുമാറുന്നതു്? കൊള്ളാം, വളരെ നല്ല കാര്യം"

അയ്യാള്‍ ഇടിവെട്ടേറ്റ പോത്തിനെപോലെ കണ്ണുകള്‍ വിടര്ത്തി എന്നെ തുറിച്ചു നോക്കി പുച്ചത്തോടെ: "നീ ആരടെ ഇതൊക്ക ചൊദിക്കന്‍? നീ പോട പുല്ലെ"

എനിക്കിതു തീരെ പിടിച്ചില്ല. 20 വയസിന്റെ തിളപ്പു ചില്ലറയല്ല. ഐര്‍പോര്‍ട് കളക്‍റ്റര്‍റുടെ ഒഫീസ് തേടി കണ്ടുപിടിച്ചു ചെന്നു. എന്നിട്ടെ വിവരങ്ങളെല്ലാം പറഞ്ഞു. അദ്ദേഹം പ്രായം ചെന്ന ഒരു ഹിന്ദികാരനായിരുന്നു.
അദ്ദേഹം എന്നെ സമാധനിപ്പിചുകോണ്ടു പറഞ്ഞു: "ഒരു ദിവസം തങ്കളെ പോലെ 10 പസഞ്ജര്മാര്‍ ഇതുപോലെ എന്നെ വന്നു ഇവിടത്തെ ജോലിക്കരെ പറ്റി കുറ്റങ്ങള്‍ പറയാറുണ്ട്. എനിക്കൊരുപാടു പരിമിതികളുണ്ടു, എനിക്കൊന്നും ചെയ്യാന്‍ കഴിയില. ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള പരിശീലനവും ഇല്ല. അതിനുള്ള സംവിധാനങ്ങളും ഇല്ല. ഹൊസ്പിറ്റലിറ്റി ട്രൈനിംഗ് ബൊമ്പേയിലാണു് എല്ലവരേയും അയച്ചു പരിശീലിപ്പിക്കാനും സാധ്യമല്ല"

ഇതുകേട്ടിടു എനിക്കു ഈ പവപ്പെട്ടവനോടു സഹതാപം തോന്നി. ഞാന്‍ അദേഹത്തിനു കൈകൊടുത്തു കുലുക്കി, "ഗുഡ് ലക്‍" പറഞ്ഞു. അദ്ദേം എന്നോടു "വെല്‍‌കം റ്റു കേരള" എന്നും പറഞ്ഞു. ഒരു നിമിഷം ഞന്‍ നിന്ന് അലോചിച്ചു. അതു കര്യമായിട്ടണോ പറഞ്ഞതു്.

എന്റെ 20 കിലോ തൂകമുള്ള ചക്രങ്ങളുള്ള സംസൊണൈറ്റിന്റെ പെട്ടി, സായിപ്പ് പട്ടിയേ കൊണ്ടുപോകുന്ന മട്ടില്‍ ഞാന്‍ പുറകെ വലിച്ചു കോണ്ടു പുറത്തിറങ്ങി. പെട്ടിയില്‍ ഒരു ചുവന്ന ഉടുപ്പിട്ട് പോര്‍ട്ടര്‍ വന്നു എടുക്കാന്‍ ശ്രമിച്ചു. ഞാന്‍ വേണ്ട എന്നു പറഞ്ഞിട്ടും അയ്യാള്‍ കൂട്ടാക്കിയില്ല.

പോര്‍ട്ടര്‍ : "പേട്ടി താ സാരെ, വേറെ പണിയുള്ളതാണു്"
ഞാന്‍: "പേട്ടി ഞാന്‍ എടുത്തുകൊള്ളാം, അപ്പി വെക്കം ചെന്നു വേറെയൊള്ള പണി ചെയ്യ്"
പോര്‍ട്ടര്‍ : "എങ്കി ഒരു നൂറു രൂപ താ, ഞാന്‍ പോട്ട്"
എനിക്കു നല്ല കലി വന്നു, ജോലിചെയ്യതെ കാശുചോദിക്കുന്നതു ഞാന്‍ ആദ്യമായിട്ടാണു കാണുന്നതു്

ഞാന്‍ പെട്ടിയില്നിന്നും അയ്യളിടെ കൈയെടുത്തു മാറ്റി, ഒരു തെള്ളു വേച്ചുകോടുത്തിട്ട വായില്ല് വന്ന മുഴുത്ത രണ്ടു ഇം‌ഗ്ലീഷ് തെറി വെച്ചു കാച്ചി. പറഞ്ഞത്തു അയ്യാള്‍ക്കു മന്സിലായിലെങ്കിലും, പറഞ്ഞതു തെറിയാണെന്നു, മനസിലായി.

ചുവന്ന കുപ്പയം ഇട്ട പോര്‍ട്ടര്മാര്‍ എന്നെ വളഞ്ഞു.

എന്റെ മനസുപറഞ്ഞു: "മോനെ നിഷാദെ, ഇതു അബു ദാബിയല്ല, കൂട്ടിനാരുമില്ല, കിട്ടുന്ന ഇടി ഒറ്റയ്ക്‍ വങ്ങണം അതുകോണ്ടു വിട്ടുകളയാം"

വാദിക്കല്‍ ഇതു കണ്ടുകോണ്ടു നിന്ന വൃദ്ധനായ പോലിസുകാരന്‍ "ഞാന്‍ ഈ നാട്ടുകാരനല്ലെ, എന്റെ ജോലി ഇവിടെ തോകും പിടിച്ചനിക്കലാണെ" എന്ന മട്ടില്‍ മുഖം തിരിച്ചു നിന്നു.

ഞാന്‍ അദേഹത്തെ വിളിച്ചു ഈ അക്രമം ചൂണ്ടിക്കാട്ടി. "ഹല്ലൊ! ഇതു നിങ്ങള്‍ കാണുന്നുണ്ടോ?"

പോലിസുകാരന്‍ വളരെ സന്തോഷത്തോടെ അരികില്‍ വന്നു, പോര്‍ട്ടര്‍ സംഘം ശാന്തമായി. സ്വരം താഴ്ത്തി അദ്ദേഹം എന്നോടു പറഞ്ഞു: "ഇവനോക്കെ യൂണിയന്റെ ആള്‍കാരല്ലെ, എന്തിനാ സാറെ വെറുതെ അലമ്പാക്കണത്. ഒരു 50 രൂ ഇഞ്ഞാട്ടു എട്-ത്താണ് ഞാനതു അയ്യാക്ക് കോട്ടുത്തു പ്രശ്നം തീര്‍ക്കാം". പോലിസുകരന്റെ സന്തോഷത്തിന്റെ പൊരുള്‍ ഇപ്പോഴാണു എനിക്കു മനസിലായതു 50 രൂപയില്‍ ഒരു പങ്ക്‍ പോലിസിനുള്ളതായിരിക്കണം. എനിക്കതു അറിയാമായിരുന്നു. മറ്റൊന്നും അലോചിച്ചില്ല, ജീവിതത്തില്‍ ആദ്യമായി കൈകൂലി കോടുത്തു പ്രശ്നത്തില്‍ നിന്നോഴിവായി.

മഴ തകര്ത്തു പേയ്യുന്നുണ്ടായിരുന്നു. പുറത്തു ദൂരത്ത് ഒരു വലിയ പോസ്റ്റരില്‍ കൈകൂപ്പി നില്കുന്ന കഥകളി നര്ത്തകന്‍. പടത്തിന്റെ താഴെ വലിയ അക്ഷരത്തില്‍ എഴുതിയ ആ വരി ഞാന്‍ ഓര്‍ക്കുന്നു: "വെല്‍‌കം റ്റു കേരള"

ഇമറാത്തിലെ മലയാളം റഡിയൊ: ഒരു കീറി മുറിക്കല്‍

റടിയോ തുറന്നപൊള്‍ കേട്ടതു്: FM 96.7
"ഡോമിനിക്‍ വേലപ്പന്‍ ഇന്നു വിളിച്ചുകൂട്ട്യ പത്രസമ്മേളനത്തില്‍ ...." ങെ! ഇതേതു വേലപ്പന്‍? ഞാന്‍ അശ്ചര്യപെട്ടു. വല്ല പരിചയവും ഉള്ള വേലപ്പന്‍ അണോ? ഈ "വേലപ്പന്‍" ഈ റേഡിയൊ കേള്‍ക്കാന്‍ ഇടയില്ല കാരണം പുള്ളി അങ്ങു ഫ്രാന്സില്‍ പ്രധാനമന്ത്രിയാണു.

ഫ്രെന്‍ച് പ്രധാനമന്ത്രി "ഡൊമിനീക്‍ ട്-വില്പാ-(ങ്) (അവസാനതെ ങ ഹൃസ്വവമായ നാസിക സ്വരമാണു്) എന്നാണു ഈ പാവപ്പെട്ടവന്റെ പേരു്. ഇതു ബാക്കിയുള്ള മറ്റുഭാഷാ മാദ്യമങ്ങള്‍ ഉച്ചരിക്കുന്നതു് ഇങ്ങനെയാണു്.

പലപ്പോഴും റേഡിയോ/ടി.‌വി. അവതാരകര്‍ വിദേശികളുടെ പേരുകള്‍ ക്രിത്ത്യമായി ഉച്ചരിക്കാന്‍ ശ്രമം പോലും നടത്താറില്ല. San José എന്നെഴ്തിയാല്‍ "സാന്‍ ഹൊസേ" എന്നു വയിക്കണം. E.U. സെക്രട്ടറി ജനറലിന്റെ പേരു് Javier Solana എന്നാണു. അതിന്റെ ശെരിയായ ഉച്ചാരണം "ഹാവ്യേര്‍ സൊലാന" എന്നാണു്. ഇന്നുവരെ ഒരുത്തന്‍പോലും ഇതു ക്രിത്ത്യമായി ഉചരിച്ചിട്ടില. അങ്ങനെ ഒട്ടേറെ പേരുകള്‍. മിക്കവാറും സ്പാനിഷ് പേരുകളിലെ "J" ആണു മലയാളിയെ വീഴ്ത്തുന്നതു്. ജീവിതത്തില്‍ ഒരിക്കലും ഇവരാരും ഇം‌ഗ്ലീഷ് വാര്ത്തകള്‍ കേട്ടിട്ടിലായിരിക്കണം. അലെങ്കില്‍ ഇതു ഇങ്ങനെ സംഭവിക്കില്ലലോ.

പിന്നെയു ഉണ്ടു പ്രശ്നങ്ങള്‍. ഇം‌ഗ്ലീഷില്‍ "Qu" യില്‍ തുടങ്ങുന്ന വാകുകള്‍ എപോഴും തെറ്റിച്ചാണു ഉച്ചരിക്കുന്നതു. വളരെ പ്രയാസമുള ഒന്നാണിതു്.

ഉദാഹരണത്തിനു: "Quit" "Quilt" "Queen" മലയാളികള്‍ ഇവ്യെ "ക്യൂറ്റ" "ക്യുല്‍റ്റ്" "ക്യൂന്‍" എന്നാണു ഉച്ചരിക്കുന്നതു. ശെരിയായ് ഉച്ചാരണം "ക്വിറ്റ്" "ക്വില്‍റ്റ്" "ക്വീന്‍" എന്നാണ്‍. പച്ചമലയാളത്തില്‍ ഇല്ലാത്ത സ്വരങ്ങളായതിനാല്‍ ഇതു പറയാന്‍ പ്രയാസമാണു്. പക്ഷെ പരിശീലനം കോണ്ടു പഠിക്കാവുന്നതെയുള്ളു. മറ്റു ചിലവാകുകളുടെ ഉച്ചാരണ തെറ്റും അതിന്റെ ശെരിയായ ഉച്ചാരണവും:

"Oasis" ഓ-വേ-സിസ്
"Bass" (Low frequency audio tone) ബെയിസ് (bays)
"Bass" (A Kind of North American fresh water fish) ബാസ്സ്
"Reservoir" റെസര്‍-വു-‌ആഃ
"Fiancee" (സ്ത്രീ) ഫിയോ(ന്‍)സേ ന്‍ ഹൃസ്വമായ ങ പോലെ ഉച്ചരിക്കണം
"Fiancé" (പ്പുരുഷന്‍) Fiancee പെലെത്തനെ ഉച്ചരിക്കണം. യാതൊരു വിത്യസവും ഇല്ല. ചില ദിവസം ഈ വാക്കു കേട്ടാല്‍ അപ്പോള്തന്നെ റേഡിയൊ ചാനല്‍ മാറ്റും.

രണ്ടു ഭാഷയും നല്ലതുപോലെ സംസാരിക്കാന്‍ അറിയാവുന്നവര്‍ വിരളമാണു്.
ഭാരതീയര്‍ പലരും ഇം‌ഗ്ലീഷ് എഴുതി വായിച്ചാണു പഠിക്കുന്നതു. കേട്ട് പഠിക്കാന്‍ അവസരങ്ങള്‍ തീരെയില്ല. പിന്നെയുള്ളതു റ്റെലിവിഷനാണു. പക്ഷെ ഇന്നു് അതിന്റെ അവസരവും നമുക്കു നഷ്ടമായികഴിഞ്ഞു. കുട്ടികളുടെ മാതപിതാകള്‍ സീരയലുകള്‍ കാണാന്‍ മാത്രം തുറക്കുന്ന വസ്തു ആണലോ അതു.

ഇം‌ഗ്ലീഷിലെ എല്ലാ അക്ഷരങ്ങളും വായിച്ച് ഉച്ചരിച്ചാല്‍ ഇം‌ഗ്ലീഷാവില്ല. വാക്കുകള്‍ വെവ്വേറെ പെറുക്കിയേടുത്തു ഉച്ചരിക്കുന്ന പ്രവണതയും തെറ്റാണു. സംസ്കാരത്തെ മനസിലകാതെ ഭാഷ മാത്രം അരിച്ചെടുത്താല്‍ അതു ഭാഷയുടെ നിഴല്‍ മാത്രമെ അവുകയുള്ളു. അതിന്റെ പ്രകാശമാവണമെങ്കില്‍, ആ സംസ്കാരം ഉള്‍കൊള്ളണം. ആ ഭാഷയില്‍ വായിക്കുകയും, ഏഴുതുകയും ചിന്തികുകയും ചെയ്യണം.

ഇം‌ഗ്ലീഷ് ഉച്ചാരണം പഠികാന്‍ ഇങ്ക്ലണ്ടില്‍ പൊകണമെന്നില്ല BBC റേഡിയോ ശ്രദ്ധിച്ചാല്‍ മതി. ഇപ്പോള്‍ ദുബൈയില്‍ അതു് FM ബാന്റില്‍ ലഭ്യമാണു്. (അതെങ്ങെന. BBC പറയുന്ന ഇം‌ഗ്ലീഷ് നമ്മുടെ മല്ലു അവതാരകനു മനസിലാവണ്ടെ.) എഴുതി വായിച്ചൊള്ള പരിച്യം മാത്രമലെ ഇവര്‍ക്കൊള്ളു.

ഇതിന്റ വല്ല കാര്യവും ഉണ്ടോ നല്ലതുപോലെ പച്ചമലയാളത്തില്‍ പറഞ്ഞാല്‍ പോരെ. "ഹേയി! അതു പറ്റില്ല" ജാഡ പോവില്ലെ. പിന്നെ അതില്ലാത്ത പരിപാടിയില്ലല്ലൊ. മലയാളത്തില്‍ പറഞ്ഞാല്‍ അതൊരു "കണ്ഡ്രി" ശൈലിയാണു എന്നാണു ഇവരുടെഒക്കെ കരുത്തല്‍. പക്ഷെ അതല്ല ശെരിയായ കാരണം. ഇവര്‍ക്ക് മലയാളം പോലും നല്ലവണ്ണം അറിയില്ലെന്നതാണു അതിന്റെ സത്യം. ഇം‌ഗ്ലീഷാകുമ്പോള്‍ ആരും ചോദിക്കാന്‍ വരില്ലലോ.

ഇം‌ഗ്ലീഷു പോട്ടെ. വിട്ടുകള. മലയാളമോ. അത് അതിലും കേമമല്ലെ
"ഭ"യും "ബ" യും തമ്മില്‍ തിരിച്ചറിയാത്തവനെ ഒക്കെ വാര്ത്തയും പരിപാടികളും നടത്താന്‍ ഏല്പിക്കും. അക്ഷര സ്ഫുടതയുള്ള മലയാള ഉച്ചാരണം ഇവിടങ്ങളില്‍ ജോലി ചെയ്യാന്‍ ഒരു പ്രധാന്‍ ഘടകമല്ല എന്നത്താണു മറ്റൊരു സത്യം.

ദുബയില്ലെ സമകാലികപ്രശ്നങ്ങള്‍ സ്വതന്ത്രമായി ചര്‍ച്ചചെയുന ഒരു പുതിയ ചനലാണു 103.8 (Dubai Eye). ഇത്തില്‍ ധാരളം Live call-in ഷോ നടത്താറുണ്ടു. ഇതുപോലെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യന്‍ കരുത്തു തന്റേടവും ഉണ്ടാവുന്ന കാലത്ത് മാത്രമെ മലയാളം റേഡിയോ 21അം നൂറ്റാണ്ടിലേക്കു വാന്നെത്തു. ബ്ലോകുള്‍ പോലെത്തന്നെ, റടിയൊ ചാനലിനും ശ്രോദാക്കള്‍ക് പ്രതികരികനുള്ള സ്വാതന്ത്ര്യം നള്‍കണം. എന്നാല്‍ മാത്രമെ ചാനലിനു ശ്രോദക്കളുടെ സാംസ്കാരികവും, ദാര്‍ശനികവുമായ നാടിത്തുടിപ്പുകള്‍ അറിയാന്‍ കഴിയുകയുള്ളു.

ഈ കൊടും ചൂടിലും അധ്വാനികുന്ന പാവപ്പെട്ട ഭാരതീയരുടെ പ്രശ്നങ്ങള്‍ മറ്റുഭാഷക്കാര്‍ Dubai Eye പോലുള്ള റേഡിയോയില്‍ വിളിച്ചു പറയുന്നതു പല്ലപോഴും കേള്‍ക്കാറുണ്ട്. അവര്‍ ചര്‍ച്ച ചെയുന്ന വിഷയങ്ങളുടെ സാന്ദ്രതയും വിശാലതയും ഞാന്‍ മലയാളം റേഡിയോചാനലില്‍ കേള്‍ക്കാറില്ല. വ്യക്തികളുടെ പോള്ളയായ കുശലങ്ങളും പ്രണയവും മാത്രെം അവതരിപിച്ചാല്‍ പോര. സമുഹത്തിന്റെ പ്രശ്നങ്ങളും അവതരിപ്പിക്കണം. പരിഹാരങ്ങളെ കുറിച്ചു ശ്രോദാക്കളെ ചിന്തിപ്പിക്കണം. ചൊദ്യങ്ങള്‍ ചോദിക്കാനുള്ള പ്രജോതനം നള്‍കണം. അവസരങ്ങള്‍ കാണിച്ചുകൊടുക്കണം.


കേരളത്തിലെ രാഷ്ട്രീയ ദുരവസ്ഥയേകുറിച്ച് ഇവിടിരുന്നു അഖോരാത്രം പ്രസങ്ങിക്കാന്‍ ഏളുപ്പമാണ്‍. അതു ചിലര്‍ ഒരു കലരൂപം തന്നെയാക്കി കഴിഞ്ഞു. അവിടെയും ഇവിടെയും കഷ്ടപെടുന്നവന്‍ ഒരുത്തന്‍ തന്നെ. പാവം തൊഴിലാളി. പിന്നെ എന്തിനീ ഈ വിത്ത്യാസം. കാരണം മറ്റൊന്നുമല്ല. കേരളത്തിനെ പഴിചാരന്‍ ജനാധിപത്യം സൌജന്യമായി നള്‍കിയ പത്ര സ്വാതന്ത്ര്യമുണ്ടു. ഇവിടെ അതുചെയ്യാന്‍ അവസരം ദുബൈ സര്‍കാര്‍ നല്കിയിട്ടും മലയാളം റേഡിയോ ചാനലുകള്‍ക്ക് ചെയുന്നില്ല. ഇവിടത്തെ Tabloid പത്രങ്ങള്‍ കാണിക്കുന്ന ധൈര്യം പോലും ഇവിടത്തെ മലയാളം റേഡിയോ കാണിക്കുനില്ല. കഷ്ടം തന്നെ.

വ്യവസായ അടിസ്ഥാനത്തില്‍ നടത്തുന്ന ചാനലിനു മനസാക്ഷി പാടില്ല എന്നൊന്നും ഇല്ല. കുറച്ചൊക്കെ ആവാം. ഇതു കേട്ടുകൊണ്ടു ജൊലിചെയുന്നവനോടു ഒരല്പം ദയ, കാരുണം, ആത്മാര്തമായ സഹതാപം. ഇതുണ്ടാവണം.

Sunday, July 09, 2006

മരുഭൂമിയിലെ മണ്ടത്തരം

 

വരണ്ട മരുഭുമി, ഉച്ച സമയം 1:10. മേഘശൂന്യമായ ആകാശം. 40 ഡിഗ്രി ചൂട്.

മരുഭൂമിയിലെ മണ്ണിൽ കാറ്റു വീശി പ്രകൃതി സൃഷ്ടിക്കുന്ന വരകളുടെ ചിത്രം എടുക്കാൻ ഒരു ആഗ്രഹം. ഉച്ചക്കു് തലക്കു് ചൂടുപിടിച്ചാൽ ഇതുപോലെ പല ഭ്രാന്തും എനിക്കു തോന്നാറുണ്ടു്. ഞാൻ കരുതിയപോലെ സാമാന്യം ഭേതപേട്ട ഒരു ആശയമാണു്. "മരൂഭൂമി വരച്ച ചിത്ത്രങ്ങൾ."

മണ്ണിൽ ഓടിക്കാവുന്ന വാഹനവുമുണ്ട്. കൂടെ സഹയാത്രികനാകാൻ‍, എനിക്കു മനസിലാക്കാൻ പ്രയാസമുള്ള തനി തൃശൂർ ശൈലിയിൽ സംസാരിക്കുന്ന കരുണനും ഉണ്ടായിരുന്നു. (എന്നാൽ എല്ലാ തൃശൂർക്കാരും കരുണനെ പോലെയല്ല കേട്ടോ !)

ദുബൈ ഷാർജ്ജ അതിർത്തിയിൽ ഉള്ള നസ്വ (Nazwa) എന്ന പ്രദേശം വളരെ പ്രത്യേകതകളുള്ള ഒരു സ്ഥലമാണു്. നസ്വ പ്രദേശത്തു് ഭൂനിരപ്പിൽനിന്നും 80m മണ്ണിൽനിന്നുയരുന്ന രണ്ടു് പാറകളുണ്ട്. (അവയെ മലകളെന്നു വിശേഷിപ്പിക്കാനാവില്ല) അറബികൾ അവയെ "കർണ്ണു് നസ്വ" , Qarn Nazwa القرن نزوه എന്നാണു വിളിക്കുന്നത്. ("കർണ്" എന്നാൽ കൊമ്പ്. "നസ്വ" എന്നാൽ മിധ്യ). മരുഭൂമിയിലെ മരീചികയിൽ നിന്നുയരുന്ന രണ്ടു കൊമ്പുകൾതന്നയാണു ഈ രണ്ടു പാറകളും. ശൂന്യമായ ഭൂമിയുടെ ചക്രവാളത്തിൽ പൊന്തി നിൽക്കുന്ന രണ്ടു സുന്ദരികൾ.

ഈ പാറകെട്ടുകളിൽ ധാരാളം പോടുകൾ ഉണ്ട്. അവയിൽ Eagle Owl (Bubo bubo) എന്ന ഒരു തരം മൂങ്ങകൾ കൂടുകൂട്ടാറുണ്ട്. അതിന്റെ ചിത്രം എടുക്കാൻ 15 വർഷം മുന്പു് പത്രത്തിൽ ജോലി ചെയ്തിരുന്നപ്പോൾ പോയിരുന്നു. അന്നു് ഞാൻ ഈ പാറയിൽ ഓടി കയറി, സൂർയാസ്തമനം കണ്ടു.

അന്നു് അവിടെ മനുഷ്യവാസം ഇല്ലായിരുന്നു. ഇന്നവിടെ മലബാർകാരുടെ സൂപ്പർമാർക്കറ്റുകളും കടകളും ഒക്കെയുണ്ട്. മണൽകാടുകൾ വിദേശികൾക്കു് കാട്ടിക്കൊടുക്കുന്ന ടൂരു് കമ്പനികളുടെ ഒരു വിശ്രമസ്ഥലം ആണിന്നവിടം.

കർൺ നസ്വ പാറകൾക്കു ചുറ്റം ഇപ്പോൾ കമ്പിവേലി കെട്ടിയിരിക്കുന്നു. ദുബൈ സർക്കാരിന്റെ വന്യമൃഗസംരക്ഷണ വകുപ്പു് പക്ഷികൾക്കു് സംരക്ഷണം നൽകാൻ വേണ്ടി അവിടം കെട്ടിയടച്ചതാണ്. രണ്ടു സുന്ദരികളെയും കൂടിലിട്ടതുപോലെ എനിക്കു് തോന്നി. മനുഷ്യരിൽനിന്നും മൃഗങ്ങളെ സംരക്ഷിക്കാനും, മൃഗങ്ങളിൽനിന്നും മനുഷ്യരെ സംരക്ഷിക്കാനും ഒരേ പരിഹാരം: മൃഗങ്ങളെ കൂട്ടിലടയ്ക്കുക. ഇതെന്തു ഞ്യയം? എങ്കിലും സാരമില്ല. കുറേ കാലം കൂടി ആ പാറകൾ നിലകൊള്ളുമല്ലോ! മലകൾ പൊട്ടിച്ചു് കടലിൽ കല്ലിട്ട്, കൃതൃമ ദ്വീപുകൾസൃഷ്ടിക്കുന്നതിന്റെ ഇടയിൽ ഈ പാറക്കെട്ടുകൾകൂടി കടലിൽ പോകാതിരിക്കാനകും, ദുബൈ സർക്കാരു് ഈ സുന്ദരികളെ രണ്ടു വളച്ചു വേലി കെട്ടിയത്!

വണ്ടി ദുബൈ-ഹത്ത റോഡിലൂടെ ഇറക്കം ഇറങ്ങി വരുമ്പോൾ സുന്ദരികൾ രണ്ടും ഉയർന്നു വന്നു. എന്റെ 4X4 വാഹനത്തിൽ ടാങ്കു് നിറയെ ഇന്ധനവും, ഫ്രിഡ്ജു് നിറയെ കുടിക്കാനുള്ള വെള്ളവും, ഉപഗ്രഹങ്ങളുടെ സഹായത്താൽ ദിശ നിർണ്ണയിക്കുന്ന ഉപകരണവും (GPS, Global Positioning System) ഉണ്ട്. 4WD ഗിയർ അമർത്തി വളരെ ധൈർയത്തോടെ തന്നെ വണ്ടി മണ്ണിലേക്കിറക്കി. വണ്ടി പതുക്കെ മുന്പോട്ടു് നീങ്ങി. കടലിൽ തിരകൾ തുളച്ചു മാറ്റുന്ന കപ്പൽ പോലെ മണ്കുന്നുകൾ താണ്ടി വണ്ടി നീങ്ങി. ഒരു മണ്കുന്നിന്റെ താഴ്ന്ന വശത്തെത്തിയപ്പോൾ വാഹനത്തിന്റെ കണ്ണാടിയിൽ ഞാൻ നോക്കി. അതിസുന്ദരിയായു് അവൾ നിൽക്കുന്നു - കർണു് നസ്വ.

ടാറിട്ട പാതയിൽ നിന്നും എതാണ്ടു് 200 മിറ്റരു് ഉള്ളിൽ വണ്ടി നിർത്തി. സുർയന്റെ നേരെ നീലാകാശത്തിന്റെ മുന്നിൽ പ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന ആ പാറയുടെ ചിത്രം ഒപ്പിയെടുക്കാൻ എനിക്കു തോന്നി. വണ്ടി പൂഴി മണ്ണിൻ മേൽ നിർത്തി. പുറകിലത്തെ വാതിൽ തുറന്ന്, ക്യാമറയിൽ രണ്ടു് ചിത്രങ്ങൾ പകർത്തി .(ഒന്നാമത്തെ അബദ്ധം). സാധാരണ റോഡിലൂടെ വണ്ടിയോടിക്കുന്നതു പോലെയല്ല മരുഭൂമിയിൽ വണ്ടി ഓടിക്കുന്നത്. മണ്ണിൽ വണ്ടി നിർത്തുമ്പോൾ ഉറച്ച മണ്ണിൽ മാത്രമേ നിർത്താൻ പാടുള്ളു. ഓടികൊണ്ടിരിക്കുന്ന 4WD വണ്ടി മണ്ണിൽ താഴില്ല.


തിരിച്ചു ഞാൻ വണ്ടിയിൽ കയറി ആക്സിലറേറ്ററിൽ കാലമർത്തി. വാഹനത്തിന്റെ ചക്രങ്ങൾ മണ്ണിൽ തെന്നുന്നുണ്ടു് എന്ന മുന്നറിയിപ്പു് വണ്ടിയുടെ സെന്സറുകൾ നൽകുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ അതു് കാർയമാക്കിയില്ല. ആ മണ്ണു് കാറ്റുവീശി വീഴ്ത്തിയ പുത്തൻ മണ്ണായിരുന്നു - കാലുകുത്തിയാൽ ഒരടിയോളം താഴേക്കിറങ്ങുന്ന മൃദുലമായ ചുവന്ന പൂഴി മണ്ണ്. ആംഗലേയത്തിൽ പറഞ്ഞാൽ "virgin sand".
വണ്ടി നല്ലതുപോലെ ഒന്ൻ ഇരുന്നു. അപ്പോഴാണു് പഴയ ഹിന്ദി സിനിമയിലെ ഫ്ലാഷ്ബായ്ക്കു് പോലെ ഒരു കാർയം ഓർമ്മ വന്നത്. പിറ്റേദിവസം ഷോപ്പിംഗു് മാളിൽ വണ്ടി തിരിക്കുമ്പോൾ സിമന്റു് തറയിൽ ചക്രങ്ങൾ പൂച്ച നിലവിളിക്കുന്ന പോലെ ശബ്ദം ഉണ്ടാക്കി. അതു് മോശമല്ലേന്ൻ കരുതി അടുത്തു് കണ്ട ഒരു ഇറാനിയുടെ ടയരു് കടയിൽ ചെന്നു ടയറിൽ കാറ്റു 30 പി.എസ്. ഐ. യിൽനിന്നും 40 പി.എസ്.ഐ ആക്കി. (രണ്ടാമത്തെ അബദ്ധം) മണ്ണിൽ യാത്രചെയുമ്പോൾ ടയറിലെ കാറ്റു് 18 പി.എസ്.ഐ ആയിരിക്കണം ഈ കാർയം വളരെ നല്ലതുപോലെ അറിയാമായിരുന്നിട്ടും എനിക്കു് ഈ അബദ്ധം പറ്റി. ടയരു് പ്രഷരു് കുറയ്ക്കാൻ വിട്ടുപോയി! വണ്ടി ശരിക്കും മണ്ണിൽ ഇരുന്നു. ഉപദേശകൻ അടുത്തിരുന്നു മനസിലാകത്ത തൃശൂർ ഭാഷയിൽ എന്തോ എന്നോടു പറഞ്ഞു. എനിക്കൊന്നും മനസിലായില്ല. ഉപദേശങ്ങൾക്കിനി വിലയില്ലലോ. വണ്ടി മണ്ണിൽ ഇരുന്നിലെ. എനിക്കു കലിയും സങ്കടവും ഒരുമിച്ചു വന്നു. ഒരു ദീർഖശ്യാസം വലിച്ചു വണ്ടിയിൽ നിന്നും പുറത്തിറങ്ങി.

നാലു ടയറും മണ്ണിൽ മുങ്ങി. ഇനി തുൽയ ഭാരമുള്ള മറ്റൊരു 4WD വന്നു കെട്ടി വലിച്ചു് ടയറുകൾ മണ്ണുമായി അടുപ്പിച്ചാൽ മാത്രമെ വണ്ടി കയറി വരികയുള്ളു. ഇതു പണ്ടു് പലതവണ പറ്റിയിട്ടുള്ള അബദ്ധമാണു്. ഞാൻ അതു സുഹൃത്തിനോടു് പറഞ്ഞാൽ എന്റെ വില പോകും. അതുകൊണ്ടു് ഞാനൊന്നും മിണ്ടിയില്ല. സമയം 2 മണിയായി. നല്ല ഒന്നാംതരം ചൂടുകാറ്റു് അടിക്കുന്നുണ്ട്. ജീവിതത്തിൽ ആദ്യമായി മരുഭൂമിയിൽ വന്ന പുള്ളിക്കാരൻ വിരണ്ടുതുടങ്ങി. ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഞാൻ ഒരു കുപ്പി വെള്ളം എടുത്തു് പോക്കറ്റിൽ തിരുകി. ഒരണ്ണം കരുണനും വച്ചുനീട്ടി. എന്നിട്ടു വളരെ സമധാനത്തോടെ പറഞ്ഞു, "അരെങ്കിലും ഇതുവഴി വരതിരിക്കില്ല. പാറയുടെ പടിഞ്ഞാറേ ഭാഗത്തു് കടകളും റെസ്റ്റാറെന്റും ഉണ്ട്. നമുക്ക ആ ദിശയിലേക്കു് നടക്കാം. അതിനിടയിൽ ഏതെങ്കിലും വണ്ടി വന്നാൽ കൈകാട്ടി നിർത്തുകയും ചെയ്യാം." തലയിൽ വെള്ള തുണികെട്ടി വിജനമായ ആ പ്രദേശത്തൂടെ ഞങ്ങൾ രണ്ടും പതുക്കെ നടന്നു നീങ്ങി. മുന്നിൽ "കർണു് നസ്വ" സുന്ദരികൾ എന്നെ നോക്കി ചിരിക്കുന്നതുപോലെ എനിക്കു തോന്നി.

ഏതാണ്ടു് പത്തു് മിനിറ്റോളം ഞങ്ങൾ നടന്നു. അപ്പോഴാണു ഒരു യന്ത്രത്തിന്റെ മനോഹരമായ ആ ശബ്ദം ഞങ്ങൾ കേട്ടത്. ഞങ്ങൾ തിരിഞ്ഞു നോക്കി. ഒരു 1950 മോഡൽ ലാന്റു് റോവർ. മരുഭൂമിയിലെ പഴയ പുലിയായുന്നു ഇവൻ. ഞങ്ങൾ ആ വണ്ടിക്കു കൈകാട്ടി. വണ്ടി നിർത്തി. അതിന്റെ സാരഥി മുഖത്തു മണ്ണിലെ വരകൾ പോലെ ഒരുപാടു വരകളുള്ള ഒരു വയസൻ അറബിയായിരുന്നു. ആ മനുഷ്യന്റെ അദ്ധ്വാനിച്ചു തഴമ്പിച്ച തന്റെ കൈ പുറത്തേക്കു നീട്ടി. അദേഹം എനിക്കു സമാധാനുവും ദൈവത്തിന്റെ കരുണയും അനുഗ്രങ്ങളും നേർന്നു. ഞാൻ അദ്ദേഹത്തിനും അവ തിരികെ നേർന്നു. കാർയം പറഞ്ഞു് ഞാൻ സഹായം അഭ്യർത്ഥിച്ചു.

നിശബ്ദമായി ഏതോ വിശുദ്ധ കടമ നിറവേറ്റുന്ന പോലെ അദ്ദേഹം തന്റെ പഴയ ലാന്റ റോവറിന്റെ മുന്നിൽ ഇരുമ്പു് വടം കെട്ടി എന്റെ വണ്ടി കെട്ടിവലിച്ചു. വെറും 5 മിനുട്ടിനുള്ളിൽ പുതഞ്ഞുകിടന്ന എന്റെ വണ്ടിയുടെ നാലു ടയറുകളും പുറത്തെടുത്തു. അദ്ദേഹം വന്നതുപോലെ തിരികെ പോയി.

യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ അപരിചിതരെ വിജനമായ സ്ഥലത്തു സഹായിക്കുന്ന അസാധാരണ മനുഷ്യൻ. വൽയവൻ! അദ്ദേഹത്തിൻ നന്മകളും ദീർഖായുസും നേർന്നുകൊണ്ടു് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

ഇനി എത്ര ദൂരം

ജിവിതത്തില്‍ അദ്യമായി എഴുതുന്ന കവിത.
വാപ്പ, നാസര്‍, ബേബി please excuse me. ഇടി തരാം. ഞാന്‍ നിന്നുതരാം.
------------------------------------------------------------------------------------------
(Note to those who wish to correct spellings:
Please email the correctd version to kaippally(at)gmail.com)

ഇനി എത്ര ദൂരം

നീ എന്റെ പൂന്തോട്ടം വെട്ടിനശിപ്പിച്ചു
മലകളേ മണ്ണാക്കി മാറ്റി

ശിതളദേശങ്ങള്‍ ഊഷ്മളമാക്കി നി
എന്നെ നി പരീഹസച്ചില്ലെ

നീ എന്റെ മണ്ണിനെ വിണ്ണില്‍ പറത്തി
നീ തന്നെ നിന്‍ കണ്ണ്കള്‍ മൂടി

പ്രാണമാം വായുതന്‍ ദുസഹമ്മാക്കി നി
വ്യാതികള്‍ ശ്രിഷ്ടിച്ചു വെച്ചു

ഇല്ലാത വ്യാതിക്ക് മിണ്ടാത പ്രാണിയെ
വേട്ടയാടി കോന്നുതീര്ത്തു.

കടുവയും, സിംഹവും, പുള്ളി പുലികളും
നാളെ നിന്‍ മക്കള്കു നഷ്ടം

ദുഃഖം സഹിക്കാതെ ഞന്‍ ഒന്നു വിങ്ങിയാല്‍
കുലുങ്ങി കുലുങ്ങി കരയും

ഞാനെന്റെ മാറുകള്‍ കീറി മുറിച്ചിടും
ചില്ലിട്ട മാളിക പൊട്ടിചിതറീടും

മരംവെട്ടി മാറ്റി മലകളെ മണ്ണാക്കിയാല്‍
നിന്‍ മാളിക ഞാന്‍ ഒഴുക്കില്‍ മണ്ണാകിടും

യുഗങ്ങളായി നിദ്രയില്‍ ശയിക്കുന്ന മക്കളെ
തൊട്ടു തലോടി ഉണര്ത്തിടും.

എന്റെ തീപുഴ ഞരമ്പുകള്‍ ഞാന്‍ തന്നെ കീറിടും
സര്‍‌വവും ചമ്പലായി തീരും

എന്റെ പച്ച കുരുന്നിനെ പിച്ചി നശിപ്പിച്ച
നാട്ടില്‍ ഞാന്‍ താണ്ടവം ആടും.

തീരത്തു നീ നട്ട വൃക്ഷങ്ങള്‍ എവിടെ.
നിന്‍ തിരദേശങ്ങള്‍ തിരകളാല്‍ അഴിയും

ഇനി എത്ര ദൂരം എന്നെനികറിയില്ല
വിടപറയാന്‍ ഒരു വിഷമം

ഇനി എത്ര ദൂരം
ഇനി എത്ര ദൂരം

യൂ.ഏ.ഈ. ബ്ലോഗ് സംഗമം

ബ്ലോഗന്മരുടെ സംഗമം വിചാരിച്ചതിലും സമര്ഥമായി നടത്തി.
അങ്ങനെ മനസില്‍ തോന്നിയ കുറെ കര്യങ്ങള്‍ വിളിച്ചു പറഞ്ഞു. ഒരുപട് പത്രങ്ങളേയും സ്ഥാപനങ്ങളേയും വഴക്കു പറയണം എന്നുണ്ടായിരുന്നു. കുറെയൊക്കെ അടക്കിവെച്ചു.
ഒട്ടും prepare ചെയാത്തതിന്റെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. സാരമില്ല. എനിക്ക് അറിയാവുന്നു ഭാഷയില്‍ ഞാന്‍ പറഞ്ഞു.

"മാദ്യമത്തിലെ" വാര്ത്ത

യൂണികോടിനെ കുറിച്ചു അച്ചടിച്ചു വന്ന വാര്ത്ത വായിക്കന്‍ ഞാന്‍ ഒരു ASCII മലയാളം Font ഡൌണ്‍‌ലോട് ചെയേണ്ടി വന്നു. എന്തൊരു കഷ്ടം. ആ ക്രൂരകൃത്യം എന്നെ കോണ്ടു തന്നെ ചെയിപ്പിച്ചു.