1989: സെപ്തംബര്‍. വയസ്സ് 20.
തിരുവനന്തപുരം ഐയര്‍പൊര്‍ട്ടില്‍ വിമാനം തറയില്‍ ഇറങ്ങി. വിമാനത്തിന്റെ കണ്ണാടി ചില്ലില്‍ മഴത്തുള്ളികള് പൊടിഞ്ഞു വീഴുന്നുണ്ടായിരുന്നു. അകാശം കറുത്തിരുണ്ടിരുന്നു. വിമാനത്തിന്റെ അരുകിലേക്ക് ചക്ക്രങ്ങള്‍ ഖടിപ്പിച്ച തുരുമ്പിച്ച് കോണിപ്പടി രണ്ടു കാക്കിയിട്ട തൊഴിലാളികള്‍ തള്ളി അടിപ്പിക്കുന്നു. എനിക്കതുകണ്ടിട്ടു കൌതുകം തോന്നി. അബു ദാബി എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടി ഫ്രീയില്‍ നിന്നും വിമാനത്തിലേക്ക് ഒരേ നിരപ്പില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത പാസെഞ്ജര്‍ ചൂട്ടിലൂടെ കടന്നു കയറിയ കാര്യം ഒര്മിച്ചുപോയി.
റണ്‍ വേയില്‍ ഒരു ഞണിങ്ങിയ റ്റാറ്റാ ബസ്സിന്റെ അരുകില്‍ കൌബൊയ് തൊപ്പി ധരിച്ച ഒരു ഭടന്‍ തോക്കും പിട്ടിച്ചു നിശ്ചലമായി നില്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടു ഞാന്‍ ഒന്നു പുഞ്ജിരിച്ചു. പുള്ളിക്കതു പിടിച്ചിലെ. അദ്ദേഹം സ്മൈല്‍ ചെയ്തില്ല. ഞാന്‍ വണ്ടിയില്‍ കയറി കെട്ടിടത്തിലേക്കു പോയി.
ജീവത്തില്‍ ആദ്യമായി വാപ്പയും ഉമ്മയും ഇല്ലാതെ ഈ നട്ടില്‍ ഞാന്‍ തനിച്ച് ജീവിക്കാന്‍ പോകുന്നു. എല്ലം പുതിയ അനുഭൂതികളാണു. കൈയില്‍ ഒരു തോല്‍ സഞ്ജിയും ലഗ്ഗേജായി ഒരു പേട്ടിയും മാത്രമെ എനിക്കുണ്ടായിരുന്നുള്ളു.
ഇമ്മിഗ്രേഷന്‍ ചെകിംഗ് കൌണ്ടറില്‍ ഒരു കറുത്തു തടിച്ച ഒരു ഉദ്യോഗസ്ഥന്‍, വായ് നിറയെ മുറുക്കാന്‍ ചവച്ചുകോണ്ടിരിന്നു. പാസ്പോര്‍ട്ടില്‍ താളുകള്‍ മറിച്ചുനോക്കി. വിലാസം രേഖപെടുത്തിയ താളു നോക്കിക്കൊണ്ടു. തനി തിരുവനന്തപുരം ശൈലിയില്‍ എന്നോടു "കണിയാപുരം... കണിയാപുരത്തു് യവിട?"
ഞാന്‍: "കണിയപുരത്തു്, മൈന്‍ റോടിന്റെ അരികില്‍ല്ത്തന്നെയാണു്."
തടിയന്‍: "ഹും.. "
തടിയന്‍: "അവട എന്തര് ജ്വാലി?"
ഞാന്‍: "ഞാന്‍ അവിടെയാണു പഠിച്ചു വളര്ന്നതു"
തടിയന്‍ അല്പം ഗൌരവത്തഓടെ ശബ്ദം ഉയര്ത്തികോണ്ടു്: "വാട്ടീസ് ദ പറുപസ്സ് ഒഫ് യു വര്‍ വിസിറ്റ"
പറഞ്ഞതു ഏതു ഭാഷയാണെന്നതു പോലും എനികു മനസിലായില്ല.
ഞാന് താഴ്മയായി പറഞ്ഞു: "മനസിലായ സാര്‍"
തടിയന്‍: "ഇവിടെ എന്തരിനു് വന്നെന്നു് "
ഞാന്‍: "പഠിക്കന്‍"
തടിയന്‍ പരിഹാസത്തോടെ: "അവട പടിച്ചക്ക തീര്ത്ത"
ഞാന്‍ ഒന്നും മിണ്ടിയില്ല. എന്തു കാരണം കണ്ടിട്ടാണു് ഈ മനുഷ്യന്‍ എന്നോടു ഇങ്ങനെ പെരുമാറുന്നതു എന്നു എനിക്ക് എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല.
തടിയന്‍ അല്പം കടുപ്പിച്ച്: "ഹുംംംംം, ഇതു ഗള്ഫല്ല അനിയ" എനിക്ക് ആ പറഞ്ഞത്തിന്റെ പോരുളും മനസിലായില്ല.
പാസ്പോര്‍ട്ടു തിരികെ വാങ്ങി. എന്നിട്ടു ഞാന്‍ അയ്യളുടെ മുഖത്തു നോക്കി പറഞ്ഞു. "സ്വദേശികളോടും വിദേശികളോടും സാര്‍ ഇങ്ങനെ തന്നെയാണോ പെരുമാറുന്നതു്? കൊള്ളാം, വളരെ നല്ല കാര്യം"
അയ്യാള്‍ ഇടിവെട്ടേറ്റ പോത്തിനെപോലെ കണ്ണുകള്‍ വിടര്ത്തി എന്നെ തുറിച്ചു നോക്കി പുച്ചത്തോടെ: "നീ ആരടെ ഇതൊക്ക ചൊദിക്കന്‍? നീ പോട പുല്ലെ"
എനിക്കിതു തീരെ പിടിച്ചില്ല. 20 വയസിന്റെ തിളപ്പു ചില്ലറയല്ല. ഐര്‍പോര്‍ട് കളക്‍റ്റര്‍റുടെ ഒഫീസ് തേടി കണ്ടുപിടിച്ചു ചെന്നു. എന്നിട്ടെ വിവരങ്ങളെല്ലാം പറഞ്ഞു. അദ്ദേഹം പ്രായം ചെന്ന ഒരു ഹിന്ദികാരനായിരുന്നു.
അദ്ദേഹം എന്നെ സമാധനിപ്പിചുകോണ്ടു പറഞ്ഞു: "ഒരു ദിവസം തങ്കളെ പോലെ 10 പസഞ്ജര്മാര്‍ ഇതുപോലെ എന്നെ വന്നു ഇവിടത്തെ ജോലിക്കരെ പറ്റി കുറ്റങ്ങള്‍ പറയാറുണ്ട്. എനിക്കൊരുപാടു പരിമിതികളുണ്ടു, എനിക്കൊന്നും ചെയ്യാന്‍ കഴിയില. ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള പരിശീലനവും ഇല്ല. അതിനുള്ള സംവിധാനങ്ങളും ഇല്ല. ഹൊസ്പിറ്റലിറ്റി ട്രൈനിംഗ് ബൊമ്പേയിലാണു് എല്ലവരേയും അയച്ചു പരിശീലിപ്പിക്കാനും സാധ്യമല്ല"
ഇതുകേട്ടിടു എനിക്കു ഈ പവപ്പെട്ടവനോടു സഹതാപം തോന്നി. ഞാന്‍ അദേഹത്തിനു കൈകൊടുത്തു കുലുക്കി, "ഗുഡ് ലക്‍" പറഞ്ഞു. അദ്ദേം എന്നോടു "വെല്‍കം റ്റു കേരള" എന്നും പറഞ്ഞു. ഒരു നിമിഷം ഞന്‍ നിന്ന് അലോചിച്ചു. അതു കര്യമായിട്ടണോ പറഞ്ഞതു്.
എന്റെ 20 കിലോ തൂകമുള്ള ചക്രങ്ങളുള്ള സംസൊണൈറ്റിന്റെ പെട്ടി, സായിപ്പ് പട്ടിയേ കൊണ്ടുപോകുന്ന മട്ടില്‍ ഞാന്‍ പുറകെ വലിച്ചു കോണ്ടു പുറത്തിറങ്ങി. പെട്ടിയില്‍ ഒരു ചുവന്ന ഉടുപ്പിട്ട് പോര്‍ട്ടര്‍ വന്നു എടുക്കാന്‍ ശ്രമിച്ചു. ഞാന്‍ വേണ്ട എന്നു പറഞ്ഞിട്ടും അയ്യാള്‍ കൂട്ടാക്കിയില്ല.
പോര്‍ട്ടര്‍ : "പേട്ടി താ സാരെ, വേറെ പണിയുള്ളതാണു്"
ഞാന്‍: "പേട്ടി ഞാന്‍ എടുത്തുകൊള്ളാം, അപ്പി വെക്കം ചെന്നു വേറെയൊള്ള പണി ചെയ്യ്"
പോര്‍ട്ടര്‍ : "എങ്കി ഒരു നൂറു രൂപ താ, ഞാന്‍ പോട്ട്"
എനിക്കു നല്ല കലി വന്നു, ജോലിചെയ്യതെ കാശുചോദിക്കുന്നതു ഞാന്‍ ആദ്യമായിട്ടാണു കാണുന്നതു്
ഞാന്‍ പെട്ടിയില്നിന്നും അയ്യളിടെ കൈയെടുത്തു മാറ്റി, ഒരു തെള്ളു വേച്ചുകോടുത്തിട്ട വായില്ല് വന്ന മുഴുത്ത രണ്ടു ഇംഗ്ലീഷ് തെറി വെച്ചു കാച്ചി. പറഞ്ഞത്തു അയ്യാള്‍ക്കു മന്സിലായിലെങ്കിലും, പറഞ്ഞതു തെറിയാണെന്നു, മനസിലായി.
ചുവന്ന കുപ്പയം ഇട്ട പോര്‍ട്ടര്മാര്‍ എന്നെ വളഞ്ഞു.
എന്റെ മനസുപറഞ്ഞു: "മോനെ നിഷാദെ, ഇതു അബു ദാബിയല്ല, കൂട്ടിനാരുമില്ല, കിട്ടുന്ന ഇടി ഒറ്റയ്ക്‍ വങ്ങണം അതുകോണ്ടു വിട്ടുകളയാം"
വാദിക്കല്‍ ഇതു കണ്ടുകോണ്ടു നിന്ന വൃദ്ധനായ പോലിസുകാരന്‍ "ഞാന്‍ ഈ നാട്ടുകാരനല്ലെ, എന്റെ ജോലി ഇവിടെ തോകും പിടിച്ചനിക്കലാണെ" എന്ന മട്ടില്‍ മുഖം തിരിച്ചു നിന്നു.
ഞാന്‍ അദേഹത്തെ വിളിച്ചു ഈ അക്രമം ചൂണ്ടിക്കാട്ടി. "ഹല്ലൊ! ഇതു നിങ്ങള്‍ കാണുന്നുണ്ടോ?"
പോലിസുകാരന്‍ വളരെ സന്തോഷത്തോടെ അരികില്‍ വന്നു, പോര്‍ട്ടര്‍ സംഘം ശാന്തമായി. സ്വരം താഴ്ത്തി അദ്ദേഹം എന്നോടു പറഞ്ഞു: "ഇവനോക്കെ യൂണിയന്റെ ആള്‍കാരല്ലെ, എന്തിനാ സാറെ വെറുതെ അലമ്പാക്കണത്. ഒരു 50 രൂ ഇഞ്ഞാട്ടു എട്-ത്താണ് ഞാനതു അയ്യാക്ക് കോട്ടുത്തു പ്രശ്നം തീര്‍ക്കാം". പോലിസുകരന്റെ സന്തോഷത്തിന്റെ പൊരുള്‍ ഇപ്പോഴാണു എനിക്കു മനസിലായതു 50 രൂപയില്‍ ഒരു പങ്ക്‍ പോലിസിനുള്ളതായിരിക്കണം. എനിക്കതു അറിയാമായിരുന്നു. മറ്റൊന്നും അലോചിച്ചില്ല, ജീവിതത്തില്‍ ആദ്യമായി കൈകൂലി കോടുത്തു പ്രശ്നത്തില്‍ നിന്നോഴിവായി.
മഴ തകര്ത്തു പേയ്യുന്നുണ്ടായിരുന്നു. പുറത്തു ദൂരത്ത് ഒരു വലിയ പോസ്റ്റരില്‍ കൈകൂപ്പി നില്കുന്ന കഥകളി നര്ത്തകന്‍. പടത്തിന്റെ താഴെ വലിയ അക്ഷരത്തില്‍ എഴുതിയ ആ വരി ഞാന്‍ ഓര്‍ക്കുന്നു: "വെല്‍കം റ്റു കേരള"
നിഷാദ്, മനോഹരമായിട്ടുണ്ട്!
ReplyDeleteഒരു രസികന്‍ ചെറുകഥ വായിക്കുന്ന സുഖം. ഇതുപോലത്തെ അനുഭവങ്ങളില്ലാത്ത പ്രവാസി മലയാളികള്‍ കൂറവായിരിക്കും.അക്ഷരതെറ്റുകള്‍ ഉണ്ടെങ്കിലും, അത് താങ്കള്‍ മലയാളം പഠിച്ചുവരുന്നതേയുള്ളുവെന്ന കാരണം കൊണ്ട് ക്ഷമിക്കപ്പെടാവുന്നതാണ്. ഇനിയും എഴുതൂ നിഷാദ്....
ഈ ലേഖനം ചിലരുന്നും വായിച്ചിരിക്കാന്‍ ഇടയില്ല, കാരണം പിന്മൊഴികളുട പ്രവര്ത്തനത്തെ കുറിച്ച് അന്നു എനിക്ക് വിവരമില്ലായിരുന്നു. വായിക്കാത്തവര്‍ വീണ്ടും വായിക്കുക.
ReplyDeleteഇതുകേട്ടിടു എനിക്കു ഈ പവപ്പെട്ടവനോടു സഹതാപം തോന്നി. ഞാന്‍ അദേഹത്തിനു കൈകൊടുത്തു കുലുക്കി, "ഗുഡ് ലക്‍" പറഞ്ഞു. അദ്ദേം എന്നോടു "വെല്‍കം റ്റു കേരള" എന്നും പറഞ്ഞു. ഒരു നിമിഷം ഞന്‍ നിന്ന് അലോചിച്ചു. അതു കര്യമായിട്ടണോ പറഞ്ഞതു്.
ReplyDeleteഅത് കാര്യമായിട്ടു തന്നെയാണെന്ന് തൊട്ടടുത്ത സംഭവംതന്നെ തെളിയിച്ചില്ലേ നിഷാദേട്ടാ.
oh entharu parayanappeee, ithilum valuthanu pavam malabarukaru munpu karippoor airportil anubavichirunnathu. Pakshe orikkal CBI onnu maaanthiyathode ellavantem jaada okke poypoyi
ReplyDeletePennumpilla customs officerude vanity bagil ninnu polum lakshangal alle annu pidichathu
ellam maaayaaa