Tuesday, July 11, 2006

ഇമറാത്തിലെ മലയാളം റഡിയൊ: ഒരു കീറി മുറിക്കല്‍

റടിയോ തുറന്നപൊള്‍ കേട്ടതു്: FM 96.7
"ഡോമിനിക്‍ വേലപ്പന്‍ ഇന്നു വിളിച്ചുകൂട്ട്യ പത്രസമ്മേളനത്തില്‍ ...." ങെ! ഇതേതു വേലപ്പന്‍? ഞാന്‍ അശ്ചര്യപെട്ടു. വല്ല പരിചയവും ഉള്ള വേലപ്പന്‍ അണോ? ഈ "വേലപ്പന്‍" ഈ റേഡിയൊ കേള്‍ക്കാന്‍ ഇടയില്ല കാരണം പുള്ളി അങ്ങു ഫ്രാന്സില്‍ പ്രധാനമന്ത്രിയാണു.

ഫ്രെന്‍ച് പ്രധാനമന്ത്രി "ഡൊമിനീക്‍ ട്-വില്പാ-(ങ്) (അവസാനതെ ങ ഹൃസ്വവമായ നാസിക സ്വരമാണു്) എന്നാണു ഈ പാവപ്പെട്ടവന്റെ പേരു്. ഇതു ബാക്കിയുള്ള മറ്റുഭാഷാ മാദ്യമങ്ങള്‍ ഉച്ചരിക്കുന്നതു് ഇങ്ങനെയാണു്.

പലപ്പോഴും റേഡിയോ/ടി.‌വി. അവതാരകര്‍ വിദേശികളുടെ പേരുകള്‍ ക്രിത്ത്യമായി ഉച്ചരിക്കാന്‍ ശ്രമം പോലും നടത്താറില്ല. San José എന്നെഴ്തിയാല്‍ "സാന്‍ ഹൊസേ" എന്നു വയിക്കണം. E.U. സെക്രട്ടറി ജനറലിന്റെ പേരു് Javier Solana എന്നാണു. അതിന്റെ ശെരിയായ ഉച്ചാരണം "ഹാവ്യേര്‍ സൊലാന" എന്നാണു്. ഇന്നുവരെ ഒരുത്തന്‍പോലും ഇതു ക്രിത്ത്യമായി ഉചരിച്ചിട്ടില. അങ്ങനെ ഒട്ടേറെ പേരുകള്‍. മിക്കവാറും സ്പാനിഷ് പേരുകളിലെ "J" ആണു മലയാളിയെ വീഴ്ത്തുന്നതു്. ജീവിതത്തില്‍ ഒരിക്കലും ഇവരാരും ഇം‌ഗ്ലീഷ് വാര്ത്തകള്‍ കേട്ടിട്ടിലായിരിക്കണം. അലെങ്കില്‍ ഇതു ഇങ്ങനെ സംഭവിക്കില്ലലോ.

പിന്നെയു ഉണ്ടു പ്രശ്നങ്ങള്‍. ഇം‌ഗ്ലീഷില്‍ "Qu" യില്‍ തുടങ്ങുന്ന വാകുകള്‍ എപോഴും തെറ്റിച്ചാണു ഉച്ചരിക്കുന്നതു. വളരെ പ്രയാസമുള ഒന്നാണിതു്.

ഉദാഹരണത്തിനു: "Quit" "Quilt" "Queen" മലയാളികള്‍ ഇവ്യെ "ക്യൂറ്റ" "ക്യുല്‍റ്റ്" "ക്യൂന്‍" എന്നാണു ഉച്ചരിക്കുന്നതു. ശെരിയായ് ഉച്ചാരണം "ക്വിറ്റ്" "ക്വില്‍റ്റ്" "ക്വീന്‍" എന്നാണ്‍. പച്ചമലയാളത്തില്‍ ഇല്ലാത്ത സ്വരങ്ങളായതിനാല്‍ ഇതു പറയാന്‍ പ്രയാസമാണു്. പക്ഷെ പരിശീലനം കോണ്ടു പഠിക്കാവുന്നതെയുള്ളു. മറ്റു ചിലവാകുകളുടെ ഉച്ചാരണ തെറ്റും അതിന്റെ ശെരിയായ ഉച്ചാരണവും:

"Oasis" ഓ-വേ-സിസ്
"Bass" (Low frequency audio tone) ബെയിസ് (bays)
"Bass" (A Kind of North American fresh water fish) ബാസ്സ്
"Reservoir" റെസര്‍-വു-‌ആഃ
"Fiancee" (സ്ത്രീ) ഫിയോ(ന്‍)സേ ന്‍ ഹൃസ്വമായ ങ പോലെ ഉച്ചരിക്കണം
"Fiancé" (പ്പുരുഷന്‍) Fiancee പെലെത്തനെ ഉച്ചരിക്കണം. യാതൊരു വിത്യസവും ഇല്ല. ചില ദിവസം ഈ വാക്കു കേട്ടാല്‍ അപ്പോള്തന്നെ റേഡിയൊ ചാനല്‍ മാറ്റും.

രണ്ടു ഭാഷയും നല്ലതുപോലെ സംസാരിക്കാന്‍ അറിയാവുന്നവര്‍ വിരളമാണു്.
ഭാരതീയര്‍ പലരും ഇം‌ഗ്ലീഷ് എഴുതി വായിച്ചാണു പഠിക്കുന്നതു. കേട്ട് പഠിക്കാന്‍ അവസരങ്ങള്‍ തീരെയില്ല. പിന്നെയുള്ളതു റ്റെലിവിഷനാണു. പക്ഷെ ഇന്നു് അതിന്റെ അവസരവും നമുക്കു നഷ്ടമായികഴിഞ്ഞു. കുട്ടികളുടെ മാതപിതാകള്‍ സീരയലുകള്‍ കാണാന്‍ മാത്രം തുറക്കുന്ന വസ്തു ആണലോ അതു.

ഇം‌ഗ്ലീഷിലെ എല്ലാ അക്ഷരങ്ങളും വായിച്ച് ഉച്ചരിച്ചാല്‍ ഇം‌ഗ്ലീഷാവില്ല. വാക്കുകള്‍ വെവ്വേറെ പെറുക്കിയേടുത്തു ഉച്ചരിക്കുന്ന പ്രവണതയും തെറ്റാണു. സംസ്കാരത്തെ മനസിലകാതെ ഭാഷ മാത്രം അരിച്ചെടുത്താല്‍ അതു ഭാഷയുടെ നിഴല്‍ മാത്രമെ അവുകയുള്ളു. അതിന്റെ പ്രകാശമാവണമെങ്കില്‍, ആ സംസ്കാരം ഉള്‍കൊള്ളണം. ആ ഭാഷയില്‍ വായിക്കുകയും, ഏഴുതുകയും ചിന്തികുകയും ചെയ്യണം.

ഇം‌ഗ്ലീഷ് ഉച്ചാരണം പഠികാന്‍ ഇങ്ക്ലണ്ടില്‍ പൊകണമെന്നില്ല BBC റേഡിയോ ശ്രദ്ധിച്ചാല്‍ മതി. ഇപ്പോള്‍ ദുബൈയില്‍ അതു് FM ബാന്റില്‍ ലഭ്യമാണു്. (അതെങ്ങെന. BBC പറയുന്ന ഇം‌ഗ്ലീഷ് നമ്മുടെ മല്ലു അവതാരകനു മനസിലാവണ്ടെ.) എഴുതി വായിച്ചൊള്ള പരിച്യം മാത്രമലെ ഇവര്‍ക്കൊള്ളു.

ഇതിന്റ വല്ല കാര്യവും ഉണ്ടോ നല്ലതുപോലെ പച്ചമലയാളത്തില്‍ പറഞ്ഞാല്‍ പോരെ. "ഹേയി! അതു പറ്റില്ല" ജാഡ പോവില്ലെ. പിന്നെ അതില്ലാത്ത പരിപാടിയില്ലല്ലൊ. മലയാളത്തില്‍ പറഞ്ഞാല്‍ അതൊരു "കണ്ഡ്രി" ശൈലിയാണു എന്നാണു ഇവരുടെഒക്കെ കരുത്തല്‍. പക്ഷെ അതല്ല ശെരിയായ കാരണം. ഇവര്‍ക്ക് മലയാളം പോലും നല്ലവണ്ണം അറിയില്ലെന്നതാണു അതിന്റെ സത്യം. ഇം‌ഗ്ലീഷാകുമ്പോള്‍ ആരും ചോദിക്കാന്‍ വരില്ലലോ.

ഇം‌ഗ്ലീഷു പോട്ടെ. വിട്ടുകള. മലയാളമോ. അത് അതിലും കേമമല്ലെ
"ഭ"യും "ബ" യും തമ്മില്‍ തിരിച്ചറിയാത്തവനെ ഒക്കെ വാര്ത്തയും പരിപാടികളും നടത്താന്‍ ഏല്പിക്കും. അക്ഷര സ്ഫുടതയുള്ള മലയാള ഉച്ചാരണം ഇവിടങ്ങളില്‍ ജോലി ചെയ്യാന്‍ ഒരു പ്രധാന്‍ ഘടകമല്ല എന്നത്താണു മറ്റൊരു സത്യം.

ദുബയില്ലെ സമകാലികപ്രശ്നങ്ങള്‍ സ്വതന്ത്രമായി ചര്‍ച്ചചെയുന ഒരു പുതിയ ചനലാണു 103.8 (Dubai Eye). ഇത്തില്‍ ധാരളം Live call-in ഷോ നടത്താറുണ്ടു. ഇതുപോലെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യന്‍ കരുത്തു തന്റേടവും ഉണ്ടാവുന്ന കാലത്ത് മാത്രമെ മലയാളം റേഡിയോ 21അം നൂറ്റാണ്ടിലേക്കു വാന്നെത്തു. ബ്ലോകുള്‍ പോലെത്തന്നെ, റടിയൊ ചാനലിനും ശ്രോദാക്കള്‍ക് പ്രതികരികനുള്ള സ്വാതന്ത്ര്യം നള്‍കണം. എന്നാല്‍ മാത്രമെ ചാനലിനു ശ്രോദക്കളുടെ സാംസ്കാരികവും, ദാര്‍ശനികവുമായ നാടിത്തുടിപ്പുകള്‍ അറിയാന്‍ കഴിയുകയുള്ളു.

ഈ കൊടും ചൂടിലും അധ്വാനികുന്ന പാവപ്പെട്ട ഭാരതീയരുടെ പ്രശ്നങ്ങള്‍ മറ്റുഭാഷക്കാര്‍ Dubai Eye പോലുള്ള റേഡിയോയില്‍ വിളിച്ചു പറയുന്നതു പല്ലപോഴും കേള്‍ക്കാറുണ്ട്. അവര്‍ ചര്‍ച്ച ചെയുന്ന വിഷയങ്ങളുടെ സാന്ദ്രതയും വിശാലതയും ഞാന്‍ മലയാളം റേഡിയോചാനലില്‍ കേള്‍ക്കാറില്ല. വ്യക്തികളുടെ പോള്ളയായ കുശലങ്ങളും പ്രണയവും മാത്രെം അവതരിപിച്ചാല്‍ പോര. സമുഹത്തിന്റെ പ്രശ്നങ്ങളും അവതരിപ്പിക്കണം. പരിഹാരങ്ങളെ കുറിച്ചു ശ്രോദാക്കളെ ചിന്തിപ്പിക്കണം. ചൊദ്യങ്ങള്‍ ചോദിക്കാനുള്ള പ്രജോതനം നള്‍കണം. അവസരങ്ങള്‍ കാണിച്ചുകൊടുക്കണം.


കേരളത്തിലെ രാഷ്ട്രീയ ദുരവസ്ഥയേകുറിച്ച് ഇവിടിരുന്നു അഖോരാത്രം പ്രസങ്ങിക്കാന്‍ ഏളുപ്പമാണ്‍. അതു ചിലര്‍ ഒരു കലരൂപം തന്നെയാക്കി കഴിഞ്ഞു. അവിടെയും ഇവിടെയും കഷ്ടപെടുന്നവന്‍ ഒരുത്തന്‍ തന്നെ. പാവം തൊഴിലാളി. പിന്നെ എന്തിനീ ഈ വിത്ത്യാസം. കാരണം മറ്റൊന്നുമല്ല. കേരളത്തിനെ പഴിചാരന്‍ ജനാധിപത്യം സൌജന്യമായി നള്‍കിയ പത്ര സ്വാതന്ത്ര്യമുണ്ടു. ഇവിടെ അതുചെയ്യാന്‍ അവസരം ദുബൈ സര്‍കാര്‍ നല്കിയിട്ടും മലയാളം റേഡിയോ ചാനലുകള്‍ക്ക് ചെയുന്നില്ല. ഇവിടത്തെ Tabloid പത്രങ്ങള്‍ കാണിക്കുന്ന ധൈര്യം പോലും ഇവിടത്തെ മലയാളം റേഡിയോ കാണിക്കുനില്ല. കഷ്ടം തന്നെ.

വ്യവസായ അടിസ്ഥാനത്തില്‍ നടത്തുന്ന ചാനലിനു മനസാക്ഷി പാടില്ല എന്നൊന്നും ഇല്ല. കുറച്ചൊക്കെ ആവാം. ഇതു കേട്ടുകൊണ്ടു ജൊലിചെയുന്നവനോടു ഒരല്പം ദയ, കാരുണം, ആത്മാര്തമായ സഹതാപം. ഇതുണ്ടാവണം.

13 comments:

 1. അങ്ങനെ ബൂലോഗ സമ്മേളനം വഴി കൈപ്പള്ളിയെ തിരിച്ചു കിട്ടി.

  നല്ല ലേഖനം കൈപ്പള്ളീ.

  ReplyDelete
 2. കൈപ്പിള്ളീ പറഞ്ഞ പോലെ, 103.8 ന്റെ പരിപാടികള്‍, സമയം കിട്ടുമ്പോള്‍ കേള്‍ക്കാറുണ്ട്‌. തികച്ചും അഭിനന്ദനര്‍ഹനീയമാണു അവര്‍ നടാത്തുന്ന ചര്‍ച്ചകളും, മറ്റു പരിപാടികളും. മലയാളം, ഹിന്ദി, സ്റ്റേഷനുകള്‍ ഈഷ്ടം പോലെയുണ്ടായിട്ടു പോലും, ദുബൈയില്‍, ഈ സ്റ്റേഷനു ഒരു പാടു ഇന്ത്യന്‍ പ്രേക്ഷകരുണ്ടെന്നു തോന്നുന്നു, ചില പരിപാടീകളീലെ ഇന്ത്യന്‍ പാര്‍ട്ടിസിപ്പേഷന്‍ കാണൂമ്പോള്‍ !

  മലയാളം എഫ്‌.എം സ്റ്റേഷനുകളുടെ ഇംഗ്ലീഷ്‌ ഉരാണാത്തെ ഉറിച്ച്‌ പറയാതിരിക്കയാ ഭേദം..
  എന്നെ തല്ലണ്ടമ്മാവ... എന്ന മനോഭാവമാ, അവര്‍ക്ക്‌ !

  ReplyDelete
 3. എഴുതി വന്നപ്പോള്‍, ആദ്യം പറയാന്‍ വന്നതു മറന്നതു :

  ലേഖനം അസ്സലായി,
  ( സ്പെല്ലിങ്ങ്‌ മിസ്ടേക്കുകള്‍, താങ്കളുടെ, ധൃതിയിലുള്ള റ്റൈപ്പിങ്ങ്‌ മൂലമാണെന്നു വിശ്വസിക്കുന്നു. അതില്‍ കൂടി ഒന്നു ശ്രദ്ധിക്കുമല്ലോ..)

  ReplyDelete
 4. പ്രേക്ഷകര്‍ക്കിഷ്ടം വെറും കോമ്ഡികളാണ് വെറുതെ ഒരു സമയക്കൊല്ലിയായിട്ട് . റേഡിയോക്കാരും അവരെ രസിപ്പിക്കുന്നതിലാണ് ശ്രദ്ധ . പിന്നെ മാധ്യമ ധര്‍മ്മത്തെ കുറിച്ച് അവരോട് പറയരുത് . ലാല്‍ സലാം

  ReplyDelete
 5. കൈപ്പള്ളീ..ലേഖനം കൊള്ളാം.കീറിമുറിക്കലില്‍ ചില മുറിവുകള്‍ ഏറ്റു..സമ്മതിക്കുന്നു.പക്ഷെ സ്നേഹിതാ നമുക്കു ചില നിയന്ത്രണങള്‍ ഉണ്ട്.അതു പാലിച്ചല്ലേ മതിയാകൂ..വിശദീകരണം തരണം എന്നു ആഗ്രഹമുണ്ട്.പക്ഷെ മലയാളം കുത്തിപ്പിടിച്ചിരുന്നു type ചെയ്യ്തു കഴിയുംബോള്‍ ലാസ്റ്റ് ബസ്സ് പോകും.
  പിന്നെ ഇടിവാള്‍ പറഞതുപോലെയുള്ള മനോഭാവം ഉന്ടാകാതിരിക്കാ‍ന്‍ ശ്രമിക്കുന്നുണ്ട്.തല്ലിക്കോ തല്ലിക്കോ‍..ഞങ്ങള്‍ ചെന്ടകളാണല്ലൊ !!

  ReplyDelete
 6. മംഗ്ലീഷ് സംസാരിക്കുന്നത് fm-ല്‍ മാത്രമാണല്ലോ.അത് ഇവിടെ ജനിച്ചു വളര്‍ന്ന നിഡോ ബേബീസിനെ ഉദ്ദേശിച്ചായിരിക്കും.മലയാളം am-കേള്‍ക്കൂ,സാധാരണക്കാരുടെ പ്രശ്നങ്ങളെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.പക്ഷേ കേരളത്തില്‍ നടക്കുന്ന എന്തിനെങ്കിലും എതിരായിട്ട് ഇവിടെ റേഡിയോ പ്രോഗ്രാം നടത്തിയിട്ടെന്തു കാര്യമെന്നു തോന്നാറുണ്ട്. എങ്കിലും കരാമ സെന്ററില്‍ ടൈയും കോട്ടുമണിഞ്ഞവരുടെ ടി.വി ചാനല്‍ കേരളാ ടോല്‍ക്ക് ഷോകളേക്കാളെത്രയോ ഭേദം. ഇന്ന് എല്ലാം കച്ചവടമാണ്, സ്വന്തം നാട്ടില്‍ കാശില്ലാത്തതിനാല്‍ അതുണ്ടാക്കാന്‍ ഈ നാട്ടിലേക്കയക്കപ്പെട്ട ചരക്കുകളല്ലേ നാം. റേഡിയോവില്‍ കച്ചവടം കൂട്ടാന്‍ ഏതു ഭാഷയുപയോഗിക്കണം എന്നുള്ളത് അതിന്റെ ഉടമകളില്‍ നിക്ഷിപ്തം.

  കൂട്ടത്തില്‍ റേഡിയോവില്‍ കേട്ട ഒരു ഫലിതം:

  ഫോണിന്‍ പരുപാടിയില്‍ പങ്കെടുക്കാന്‍ കഫറ്റീരിയയില്‍ ജോലിചെയ്യുന്നയാളും, അങ്ങേത്തലക്കല്‍ പരുപാ‍ടി അവതരിപ്പിക്കുന്നയാളും ...

  “ഹലോ..”

  “ഹലോ,....പരുപാടിയിലേക്ക് സ്വാഗതം”

  “ഹും”

  “താങ്കളുടെ പേരു പറയൂ”

  “ഷംസദലി”

  (പേരു കേട്ട് മറ്റു സംസ്ഥാനക്കാരനാണെന്ന് ഡൌട്ടടിച്ച്)
  “സ്വദേശം കേരളത്തിലല്ലേ...?”

  “അല്ല, കാസര്‍കോടാണ്”.

  അഭ്യസ്ഥവിദ്യരല്ലാത്തയിവരുടെ മറുപടിയെ നമുക്കു മാനിക്കാം. സ്വന്തമായി എംബസ്സിയുള്ള കാസര്‍കോട്കാര്‍ക്ക് തങ്ങളുടെ സ്ഥലം ഇന്‍ഡ്യയിലാണോയെന്നു പോലും ഡൌട്ട് വരും!!!.

  ReplyDelete
 7. പരസ്പരം:
  ബഹുമനപെട്ട സുഹൃത്ത് പറഞ്ഞ "തമാശ" എനിക്ക് തമാശയായി തോനിയില്ല. ക്ഷമിക്കണം.
  വിദ്യഭ്യാസം ഇല്ലാത്തതു വ്യക്തിയുടെ തെറ്റല്ല. സമൂഹത്തിന്റെ തെറ്റുതന്നയാണു്. അതിനെ പരിഹസിക്കരുത്. സഹതപിക്കു.

  പാവപ്പെട്ടവനെ പരിഹസിക്കാനും കുറ്റപ്പെടുത്താനും എളുപ്പമാണു. അവന്റെ അവസ്ഥ മനസില്ലക്കാന്‍ എളുപ്പമല്ല.

  ReplyDelete
 8. ഞാ‍ന്‍ ഒരു പാവം
  വാര്‍ത്താ അവതാരകന്‍ ആന്നെ

  രാവിലെ 8 മുതല്‍
  9 വരെ 648 am il

  വല്ല്‍പ്പൊഴും കെള്‍ക്കനെ

  കീറിമുരിക്കനെ

  ReplyDelete
 9. കൈപ്പള്ളി നല്ല ലേഖനം (മലയാളം സ്വപ്രയത്നത്താല്‍ സംസാരിക്കുവാനും എഴുതുവാനും പഠിച്ച ഒരാളുടെ തെറ്റുകള്‍ നമുക്കു ക്ഷമിക്കാം ഇടിവാളേ, അതേ സമയം കൈപ്പള്ളി കൂടുതല്‍ പഠിക്കുവാനും ശ്രദ്ധിക്കുക)

  ചന്തുവിനെയും വില്‍‌സണെയുമെല്ലാം ബൂലോഗത്തില്‍ കാണുവാന്‍ കഴിഞ്ഞതില്‍ സന്തോഷമല്ലേ ബൂലോഗര്‍ ഇത്തരം ലേഖനങ്ങളിലൂടെ വെളിപ്പെടുത്തുന്നതു്. എല്ലാം നല്ല രീതിയില്‍ കാണുന്നുണ്ടെന്നു വിശ്വസിക്കട്ടെ.

  ReplyDelete
 10. നല്ല പോസ്റ്റ്..
  ഇംഗ്ലീഷ് പോട്ടെ..ബ യും ഭയും ഉച്ചരിക്കുന്നതാണ് സഹിക്കാന്‍ വയ്യാത്തത്..
  ബാരം, ബാരതം, ബയങ്കരം...ഹയ്യോ!

  ഇപ്പോ സിനിമയിലും ഇതു തന്നെ...ബബബ

  ReplyDelete
 11. കൈപ്പള്ളി ഇക്കാര്യങ്ങള്‍ ഇംഗ്ലീഷില്‍ എഴുതിയാല്‍ മതിയായിരുന്നു. പറഞ്ഞതൊക്കെ ശരി തന്നെയാണെങ്കിലും, അതെഴുതുമ്പോഴെങ്കിലും താങ്കള്‍ തെറ്റു വരുത്താന്‍ പാടില്ലായിരുന്നു. ഇത്, ‍‍‍മദ്യപാനത്തിനു ശേഷം മദ്യനിരോധനം പ്രസംഗിച്ചതു പോലെയായി.
  = ചാരുദത്തന്‍

  ReplyDelete
 12. കലക്കി കൈപ്പള്ളി.

  ബ യും ഭ യും അറിഞ്ഞുകൂടാത്തവരെപ്പോലെ യാണ്‌ പലപ്പോഴും വിദ്യാര്‍ഥി എന്നതിനുപകരം"വിദ്ധ്യാര്‍ഥി" എന്നും " ബഹുമാനപ്പെട്ട വിദ്ധ്യാഭാസ മന്ത്രി" (ഒരു കണക്കില്‍ ഇതു ശരി തന്നെ അല്ലേ- ആഭാസം തന്നെയാണ്‌ പലപ്പോഴും!) എന്നും വിളിച്ചുപറയുന്നവര്‍.

  ഇവിടുത്തെ ഒരു സ്കൂള്‍ ബസില്‍ എഴുതിയിരിക്കുന്നത്‌ abcd vidhyalaya വിധ്യാലയ സ്കൂള്‍ എന്നാണ്‌ !

  ReplyDelete
 13. Charudathan

  ഞാന്‍ Englishല്‍ എഴുതിയാല്‍ മലയാളികള്‍ എല്ലാവരും അതു് വായിച്ചു എന്ന് വരില്ല.

  എനിക്ക് Englishല്‍ എഴുതാന്‍ വേറെ എന്തെല്ലാം വിഷയങ്ങളുണ്ട്. ഈ ഒണക്ക മല്ലു Radioയെ പറ്റി എന്തിനു് എഴുതണം.

  അറിയാവുന്ന മലയാളത്തില്‍ മലയാളികളുടെ പ്രശ്നങ്ങള്‍ പറഞ്ഞു ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. അത്രമാത്ര.


  എന്‍റെ ഭാഷ നന്നാക്കാന്‍ ആണല്ലോ എല്ലാവര്‍ക്കും താല്പര്യം.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..