Showing posts with label പഴസ്സി. Show all posts
Showing posts with label പഴസ്സി. Show all posts

Thursday, November 26, 2009

മലബാർ മാന്വലിൽ പഴശ്ശി രാജ

20090129_4400ശ്രീ എം. ടി. വാസുദേവൻ നായർ പറയുന്നു Malabar Manualൽ പറയുന്ന പഴശ്ശി രാജ എന്ന വ്യക്തിയെയാണു് അതെ പേരുള്ള ചലചിത്രത്തിൽ അവതരിപ്പിക്കുന്നതു് എന്നു.

എന്തായാലും ഈ പറയുന്ന Malabar Manual മലബാറിലുള്ള മമ്മൂട്ടി ഫാൻസ് വായിച്ചിട്ടുണ്ടാകും എന്നു തോന്നുന്നില്ല. പഴശ്ശി രാജ എന്ന വ്യക്തിയും മാപ്പിളമാരും തമ്മിലുള്ള ബന്ധം ഏതു തരത്തിലുള്ളതായിരുന്നു എന്നു് സിനിമയിൽ ചിത്രീകരിച്ചിരുന്നു എങ്കിൽ മിക്കവാറും ഈ സിനിമ കേരളത്തിൽ നിരോധിക്കപ്പെടുമായിരുന്നു.

Mammooty Fans ഇതു് വായിച്ചില്ലെങ്കിലും ചിലരെങ്കിലും ഇതു വായിച്ചിട്ടുണ്ടാകും എന്നു കരുതുന്നു.

Page 500ൽ 1793ൽ പഴശ്ശി രാജ കോട്ടയത്തു് ഒരു മുസ്ലീം പളി തകർത്തതിനെ കുറിച്ചു പറയുന്നുണ്ടു്.

പിന്നൊരിക്കൽ മപ്പിളമാർ പഴശ്ശി രാജാവിനു കപ്പം കൊടുക്കാതെ പള്ളി നിർമ്മിച്ചതിനു്, താലിബ് അലിക്കുട്ടി എന്ന മാപ്പിള തലവനെ ചതിച്ചു കൊലപ്പെടുത്തി. അതേ തുടർന്ന് പഴശ്ശി രാജ തന്റെ പട്ടാളാത്തെ വിട്ട് ആ പ്രദേശത്തുള്ള എല്ലാ മാപ്പിളമാരെയും കൊലപ്പെടുത്താൻ ആജ്ഞാപിച്ചു. പട്ടാളാം തിരികെ ചെന്നു ആറുപേരെ കൊലപ്പെടുത്തി.

ബ്രിട്ടീഷ് അധികാരികൾ മാപ്പിളമാരുടേ കൊലപാതകങ്ങളുടെ കാര്യകാരണങ്ങൾ അന്വേഷിച്ചപ്പോൾ ആശ്ചര്യത്തോടെ പഴശ്ശി രാജ മറുപടി കൊടുത്തതു്: "തെറ്റു ചെയ്യുന്ന മാപ്പിളമാരെ കൊലപ്പെടുത്താനുള്ള അനുമതി പഴശ്ശി രാജക്ക് സാമ്പ്രദായികമായ ലഭിച്ചിട്ടുള്ള ഒന്നാണു്" എന്നാണു്.

പേജ് 506ൽ പഴശ്ശി രാജ് മാപ്പിളമാരെ കിട്ടിയ അവസരങ്ങളിൽ എങ്ങനെയെല്ലാം മൃഗീയമായി കൊലപ്പെടുത്തി എന്നു വിശതീകരിക്കുന്നുണ്ടു്. താല്പര്യമുള്ളവർക്ക് വായിച്ചുപഠിക്കാം.

വേറൊരവസരത്തിൽ മൂന്നു മാപ്പിളമാരെ കൊലപ്പെടുത്തിയ കുറ്റത്തിനു് ബ്രിട്ടിഷ് അധികാരികൾ പഴശ്ശിയോടു കീഴടങ്ങാൻ ആവശ്യപ്പെട്ടതായി പറയന്നുണ്ടു.

മാപ്പിളമാരെ കൊലപ്പെടുത്തുന്നതു് പഴശ്ശി രാജക്ക് ഒരു ഹോബിയായിരുന്നു എന്നാണു് Malabar Manual വായിക്കുന്നവർക്ക് തോന്നാൻ ഇടയാകുന്നതു്.

പേജ് 529.
ടിപ്പു സുൽതാനുമായി രഹസ്യ ഇടപാടുകൾ ഉണ്ടായിരുന്നു എന്നും, ടിപ്പു അദ്ദേഹത്തെ ആയുധം നൾഗി സഹായിക്കുന്നുണ്ടു് എന്നു ബ്രിട്ടീഷ് അധികാരത്തിനു സംശയമുണ്ടയിരുന്നു.

പേജ് 174
പഴശ്ശി രാജ രണ്ടു മാപ്പിളമാരെ വ്യാജ ആരോപണങ്ങൾ ചുമത്തി ചതിച്ചു കൊന്നതിനെകുറിച്ചു് പറയുന്നുണ്ടു്.

Malabar Manualൽ അവതരിക്കപ്പെട്ട പഴശ്ശി രാജ മാപ്പിളമാരുടെ ഏറ്റവും വലിയ ശത്രു ആയിരുന്നു എന്നാണു്. ഇതിന്റെ ഗ്രന്ഥകർത്താവായ വില്യം ലോഗൺ ഒരു ബ്രിട്ടീഷ് പൌരനായതിനാൽ ഇതൊന്നും വിശ്വസ്നീയമല്ല എന്നു പറഞ്ഞു വേണമെങ്കിൽ ഇതെല്ലാം തള്ളികളയാം. അപ്പോൾ പിന്നെ വേറെ ഏതു ഗ്രന്ഥത്തിലാണു പഴശ്ശി രാജയെ കുറിച്ചു ആധികാരികമായി പറയുന്നതു് എന്നു കൂടി ചോദിക്കേണ്ടി വരും.

ഞാൻ ഈ സിനിമ കണ്ടില്ല. 40X3 = AED 120 കൊടുത്തു് ഇതു് കാണാനും വേണ്ടി ഉണ്ടോ എന്നു ഇതുവരെ ഇതു കണ്ട് ഒരു സുഹൃത്തു പോലും പറഞ്ഞിട്ടില്ല. അപ്പോൽ ഇതു് കാണാൻ തരപ്പെടും എന്നും തോന്നുന്നില്ല.

കണ്ടവരുണ്ടെങ്കിൽ ഈ സംശയങ്ങൾ തീർത്തു തരും എന്നു പ്രതീക്ഷിക്കുന്നു.

അടിക്കുറിപ്പ്:
പഴശ്ശി രാജയെ കുറിച്ചു wikipediaയിൽ ഉള്ള ലേഖനത്തിന്റെ References കൊടുത്തിരിക്കുന്നതിൽ 90 ശതമാനവും William Logan എഴുതിയ Malabar Manual ആണെന്നാണു് അവകാശപ്പെടുന്നതു്. പേജു number ഒന്നുമില്ലാതെ വെറുതെ Logan എന്നെഴുതിയിട്ടുണ്ടു്. മുകളിൽ പറഞ്ഞിരിക്കുന്ന ചരിത്രം ഒന്നും wikipediaയിൽ കാണാൻ ഇല്ല എന്നതും ശ്രദ്ധേയമാണു്.