Saturday, September 30, 2006

Friday, September 29, 2006

മലയാള ബാല പാഠം (ഒരു പരീക്ഷണം !!)









മലയാളം ആരെയും പഠിപ്പിക്കാന്‍ ഉള്ള കഴിവില്ല പിന്നെ എന്തിനു ഇതു ഞാന്‍ ചെയുന്നു എന്നു ചോതിച്ചാല്‍.

വെറുതെ ഒരു രസം തോന്നി. മകനെ കോണ്ടു ചുമ്മ തമാശക്ക് ചെയ്തതാണ്‍.

നന്നക്കണോ?

എങ്കില്‍ ഒറിജിനല്‍ ചിത്രങ്ങള്‍ വേണം. ഓപ്പണ്‍ സോര്‍സ്സ് ആയിട്ട് നമുക്ക് ചെയ്യാം. വലതു വശത്തു കാണുന്ന ചതുരത്തില്‍ പടം പ്രക്ത്യക്ഷപെടും. :-)

സഹകരിച്ചാല്‍ ഉപകാരം.

മക്രോ ഫൊട്ടൊഗ്രഫിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍


F 2.8 Shutter Speed 1/100 second Full size

F 2.8 Shutter Speed 1/100 Crop (72 DPI)



F 45 Shutter Speed 3.2 seconds Full size

F 45 Shutter Speed 3.2 seconds Crop (72 DPI)


അപ്പര്‍ച്ചര്‍ (Apperture): കാമറയുടെ ഫില്മ് അധവ സെന്‍സറില്‍ എത്രമാത്രം പ്രാകാശം കടക്കുന്നു എന്ന് ക്രമീകരിക്കുന്ന പൂവിന്റെ ഇതളുകള്‍ പോലെ അടയുകയും വിടരുകയും ചെയുന്ന ഒരു ഉപകരണം ആണു്. അപ്പര്‍ചരിന്റെ ക്രമീകരണത്താല്‍ ചിത്രത്തിന്റെ വ്യക്തതയില്‍ കാര്യമായ വിത്യാസങ്ങള്‍ കാണാന്‍ സാധിക്കും.

ഷട്ടര്‍ സ്പീഡ്: (Shutter Speed): കാമറക്കുള്ളില്‍ ഒള്ളിലുള്ള ജാലകവതില്‍ തുറന്നിരിക്കുന്ന സമയം. 1/1 എന്നാല്‍ ഒരു സെകന്റ്. 0.3" എന്നാല്‍ മൂനു സെക്കന്റ് 100/1 എന്നാല്‍ ഒരു സെക്കന്റിന്റെ നൂറില്‍ ഒന്ന് എന്നര്‍ത്ഥം.

ഷട്ടരിന്റെ ഏറ്റകുറച്ചിലനുസരിച്ച് അപ്പര്‍ച്ചറും മാറ്റണം. Automatic കാമറകളില്‍ ഇതു സ്വമേധയ മാറും. SLR കാമറകളില്‍ Automatic mode ഉണ്ടങ്കില്‍ തന്നയും ഇതു ഇഷ്ടാനുസരണം മാറ്റാവുന്നതാണു്. professional SLR കാംറകളില്‍ ഇതെല്ലാം തന്നെ manual അയി സെറ്റ് ചെതു വെക്കാവുന്നതും ആണു PC വഴി നിയത്രികുകയും program ചെയ്യാനും സംവിധാനം ഉണ്ടു.

DOF: Depth of Field ഫോകസിന്റെ പരിധിക്കുള്ളില്‍ വരുന്ന മേഖല ദൈര്‍ഖ്യം

അപ്പെര്‍ച്ചര്‍ കൂട്ടുമ്പോഴും കുറക്കുമ്പോഴും ചിത്ത്രത്തില്‍ ഉണ്ടാകുന്ന വിത്യാസങ്ങള്‍ പഠിക്കാം
അപ്പര്‍ച്ചര്‍ കൂട്ടിവെച്ചാല്‍ (F 2.8) കൂടുതല്‍ പ്രകാശം കാമറയില്‍ കടക്കും. ചിത്രം കൂടുതല്‍ വ്യക്തമാവും. അതെ സമയം DOF വളരെ കുറഞ്ഞു വരും. ഫോകസ്സ് ചെയുന്ന വസ്തുവിന്റെ മുന്നിലും പിന്നിലും പുകച്ചില്‍ പോലെ കണപ്പെടും. പ്രകാശ ക്രമീകരണത്തിനോടോപ്പം ഷട്ടര്‍ സ്പീടും കൂട്ടുകയും ചെയ്യണം.

അപ്പര്‍ച്ചര്‍ കുറച്ചു വെച്ചാല്‍ (F 45) പ്രകാശം കാമറയില്‍ വളരെ കുറച്ചുമാത്രമെ കടക്കു. ചിത്ത്രത്തിന്റെ DOF വളരെ കൂടുതലാവും. ചിത്രം പൊതുവെ അല്പം മങ്ങും. ഫോകസ്സ് ചെയുന്ന വസ്തുവിന്റെ മുന്നിലും പിന്നിലും പുകച്ചില്‍ സാരമായി കുറയും.


ഇവിടെ രണ്ടു ചിത്രങ്ങള്‍ കോടുത്തിട്ടുണ്ട്. പ്രകാശവും. കാമറയുടെ ബോഡിയും, ISO യും മറ്റാതെ ലെന്‍സ്സ് മാത്രം മാറ്റി എടുത്ത രണ്ടു ചിത്രങ്ങളാണു.

F45_Complete.jpg ഉം F2.8_Complete.jpg ഉം

ഈ ചിത്രങ്ങളുടെ 72 DPI (അതായത, യധാര്‍ത്ഥമായ ചിത്രത്തിന്റെ Resolution , ഇതില്‍ കൂടുതല്‍ വലുതാക്കിയാല്‍ Pixelation ഉണ്ടാവും) രൂപം ശ്രദ്ധിക്കു.

മലായളം മാദ്ധ്യമ പരസ്യങ്ങള്‍


powered by ODEO

പരസ്യങ്ങള്‍. സഹിക്കാന്‍ പറ്റാത്ത പരസ്യങ്ങള്‍.

Wednesday, September 27, 2006

കണ്ണട

  Posted by Picasa

നഷ്ടപ്പെട്ട നംബര്‍ ണയന്‍

കൈപ്പള്ളിസ് പോഡ്കാസ്റ്റ് എപ്പിഡോസ് 4




Great White Egret (Egreta alba)

  Posted by Picasa

White eared bulbul

 
 
ഇവര്‍ White eared bulbul (Pycnonotus leucotis) മലയാളത്തില്‍ ഇവര്‍ക്‍ പേരുണ്ടോ?

ബഹ്രൈന്‍, ഒമാന്‍, ഇമരാത്ത്, ഇറാന്‍ എന്നീ പ്രദേശങ്ങളിലുള്ള് മരുഭൂമികളിലുള്ള കുറ്റി കാടുകളില്‍ കാണപ്പെടുന്ന ഒരു Pycnonotidae എന്ന കുടുമ്പത്തില്‍ പെട്ട ഒരു പക്ഷിയാണു്. Posted by Picasa

ആറ് കാക്കകള്‍

  Posted by Picasa

സിനിമാ അഭിമുഖങ്ങള്‍ ഒരു (ചെറിയ) കീറിമുറിക്കല്‍


powered by ODEO



ഇത് ഇവിടെനിനും വെണംങ്കിലും ഡൌലോഡ് ചെയ്യാം.

Monday, September 25, 2006

Little Green Bee Eater (Merops oriantalis)

  Posted by Picasa

Money Money Money.

  Posted by Picasa

Perfection

 

Perfection is so brief. That we miss it often. We care less about the billions of drops that splatter about in the rain. Yet here is perfection for a thousandth of a second. Supended in mid air. Taking up its native state in zero-G. Sphere. Posted by Picasa

Gold Souq Sharjah

  Posted by Picasa

My latest Completed Work

 
 

This showroom and office was my last design consultancy project. Its the Showroom of an Industrial Laundry Equipment distributor.

17m X 6m
Flooring: Checkered plate and parquet.
Lighting on custom fabricated Truss.
Display stand made of MS. Perforated with hydraulic sheet press. (3m X 1 M five nos.)

Reception Table with Neon logo on front diplay. 12 mm tempred glass top. Stainless Steel finish. Posted by Picasa

Letter to Adobe re: Malayalam Support

------------------------------------------------------------
Dear guys at Adobe.

Since your purchase of Macromedia I was apprehensive about the future of Macromedia Flash. Several Issues regarding the representation, collation, encoding, and display of Malayalam Unicode Text in Flash MX2004. These issues were not Addressed in Flash 8 either and have continued to remain.

In my last communication with Mr. Masanori Oba I have explained in some detail regarding these Issues. I am pasting the thread again here for your review.

Please let us know if these issues are being addressed.

Thank you


Nishad Hussain Kaippally

The Reply to Mr. Oba's Questions are given here as a PDF Document
Attached below is the previous communication I had With Mr. Oba.
------------------------------------------------------------------------------------------------------------------------------------
RE: [Bug Report]Malayaam Text in Flash
Masanori Oba Thu, May 5, 2005 at 9:41 PM
To: Kaippally
Hi Nishad,

Your bug report has been addressed and filed as a bug in our bugbase.
Unfortunately, at this momnent, we cannot provide you any work around.

Thank you for the report.

Masanori Oba

-----Original Message-----
From: Kaippally [mailto:kaippally(at)gmail.com]
Sent: Wednesday, May 04, 2005 12:24 AM
To: Masanori Oba
Subject: Re: [Bug Report]Malayaam Text in Flash

Hi

Is there any development on the Bug Report I sent you?

Thanks


On 4/12/05, Masanori Oba wrote:
> Hi Nishad,
>
> I am following up the bug you reported. Please provide the following
> information.
>
> 1. The font name you use.
> 2. Wheather it happens with Static and Dynamic texts.
> 3. If it's a dyanamic text, did you embed the font? Which range?
> 4. Can you send the screen shot of what you described below about the
> shifting the texts?
>
> Thank you.
>
> Masanori Oba
> Flash Authoring QA Engineer
> Macromedia, Inc.
>
> >
> >----------
> >From: kaippally(at)gmail.com[SMTP:KAIPPALLY(at)GMAIL.COM]
> >Sent: Thursday, April 07, 2005 2:15:42 PM
> >To: flash_feedback(at)macromedia.com
> >Subject: [Bug Report]
> >Auto forwarded by a Rule
> >
> >
> The following information was submitted on the Software Feature
> Request and Bug Report Form for Flash:
>
> Name: Nishad Kaippally
> Email Address: kaippally(at)gmail.com
> Company/Institution: xx
>
> Feature Request/Bug Report: Bug Report
>
> Product: Flash
>
> Product Version: 7.2
>
> Browser: Netscape Navigator
> Web Server: Microsoft IIS
> Application Server: Windows.NET
> Database: Not Selected
> Operating system: Windows XP
> OS version: Windows XP SP2
> HTTPREFERRER: http://www.macromedia.com/support/email/wishform/
>
> Feedback Report:
> I have am trying to read Malayalam Text into Flash MX 2004. The I am
> able to import using XML and Loadvars. However. Whenever the Zero
> Width Non-Joiner apperars the Text shifts the baseline down. So in
> effect when words occur with the ZWNJ character (Ux200C) They seem to
> appear smaller while the rest of the text seems normal.
>
> The Second issue with importing Malayalam Unicode text into flash is
> that i can never seem to get all the glyps in the fonts to show up in
> the flash object. Only the basic glyps (128 characters) are shown the
> remaining 800 + glyphs do not show up. I tried linking the font from
> the library also without results.
>
> Any tip would be reatly appreciated.
>


--
നിഷാദ് കൈപ്പള്ളി
Nishad Kaippally

ِUNICODE ഉപയോഗിക്കു, മലയാളഭാഷ വളരട്ടെ

qw_er_ty

Indian Roller നീലകണ്ഠന്‍

 

The birds are returning. The temprature is dipping. I hope to post some information about birding in the Middle East. I don't know how that has anything to do with the title of this Blog. Still thinking. hard. Posted by Picasa

Sunday, September 24, 2006

മങ്കളം ഭവന്തു

ഉറങ്ങുന്നവനെ ഉണര്‍ത്താം. ഉറക്കം നടിക്കുന്നവനെ ചവിട്ടി താഴെയിടണം എന്നാണു് വാപ്പ എന്നെ പഠിപ്പിച്ചത്.

ഇനി മതി. മല്ലു ഉദ്ദരണത്തിനു് വിട. ഇനി മുതല്‍ English മാത്രം എഴുതിയാലോ എന്ന് അലോചിക്കുകയാണു്. പ്രശ്നം നിങ്ങളുടേതല്ല. എന്റേതാണു്. എനിക്ക് നിങ്ങളുടെ നിലവാരത്തിലേക്ക് എത്താന്‍ കഴിയുന്നില്ല. നിങ്ങളുടെ സ്വപ്നങ്ങളും, സങ്കല്പങ്ങളും എല്ലാം വ്യത്യാസമാണു്. We share very little. Perhaps the distance is too great to even fathom. I am deeply saddened by this unfortunate turn of events. Malayalees are not ready for any kind of change. The resemblance to any analysis is a weak personal critique of the analyst. We are too involved in our own utopic dreams. I am wasting too much time writing in a language even alien to me. Enough already.
Sometimes I wonder why even ventured into this.

Cheers.

മങ്കളം ഭവന്തു

ഇഞ്ജിക്ക് ഒരു "സ്റ്റീല്‍ കരണ്ടി"

 
 
 


    9:27 AM Inji Pennu said...
    പിന്നേയ്, വെള്ളിക്കരണ്ടിയുമായിട്ട് ഒരാള്‍ ജനിക്കണൂന്നേ പറയുള്ളൂന്ന് തോന്നണ്..
    വെള്ളിക്കരണ്ടി സ്വയം വെച്ച് നടക്കണൂന്ന് ഞാന്‍ കേട്ടിട്ടില്ല..അത് കേട്ടപ്പൊ എന്റെ സകല ചൂടും പോയി,എനിക്ക് ചിരി വന്നു കാരണം താങ്കള്‍ ഒരു വെള്ളിക്കരണ്ടിയുമായി ദുബായ്ക്കൂടേയൊക്കെ നടക്കണത് ഞാന്‍ സങ്കല്‍പ്പിച്ചപ്പൊ എനിക്ക് ചിരി വന്നു. :)


അത് ഇഞ്ജിക്ക് എങ്ങനെ മനസിലായി. :-)
സങ്കല്‍പ്പിച്ച് വെറുതെ grey cells ഡമേജ് ചെയ്യല്ലെ. നേരിട്ട് കണ്ടോള്ളു. വെള്ളി കരണ്ടി കിട്ടിയില്ല, ഐസ്ക്രീം കഴിക്കാന്‍ വണ്ടിയിലുണ്ടായിരുന്ന സ്റ്റീല്‍ കരണ്ടി മതിയോ

വരു പങ്കുചേരു. ഇതു് അയക്കേണ്ടവര്‍ക്കെല്ലം e-mail ചെയ്യ്.

Dear folks at Blogspot.

Malayalam is the language spoken by about 35 million people all over the world. Its the Language spoken mainly in the state of Kerala in India. Although Malayalam has not become a Lingua Franca in any other nation, It has a growing number amungst blogspot users from all over the world. Microsoft currently supports Malayalam.

We urge you to consider acknowledging this language as one of your interface languages. Further we would like you to appoint moderators who would be willing to identify and remedy illegal, anti-social and malicious material on Blogspot. This is a language that is very new on the Internet and the need for implementing masures to monitor and report such content is of the utmost importance our safety and security.

This does not imply censorship or anything contrary to the "First Amendment" however certain checks and measures to monitor child pornography, illegal activities, etc. should be clearly within the purview of Blogspot.

Thank you

Proof is numbers: Given below is a list of Blogs in Malayalam Unicode.

Dear folks at Blogspot.

Malayalam is the language spoken by about 35 million people all over the world. Its the Language spoken mainly in the state of Kerala in India. Although Malayalam has not become a Lingua Franca in any other nation, It has a growing number amungst blogspot users from all over the world. Microsoft currently supports Malayalam.

We urge you to consider acknowledging this language as one of your interface languages. Further we would like you to appoint moderators who would be willing to identify and remedy illegal, anti-social and malicious material on Blogspot. This is a language that is very new on the Internet and the need for implementing masures to monitor and report such content is of the utmost importance our safety and security.

This does not imply censorship or anything contrary to the "First Amendment" however certain checks and measures to monitor child pornography, illegal activities, etc. should be clearly within the purview of Blogspot.

Thank you

Proof is in numbers: Given below is a list of Blogs in Malayalam Unicode.

BLOGMEDOWN

Chethana

ERAMBU

EXPRESSIONS

moyandan_

siju's world

Srivatsam

World Sentinel

അ ആ ഇ ഈ ഉം ഞാനും

അക്ഷരം

അക്ഷരശാസ്ത്രം

അക്ഷരശ്ലോകസദസ്സ്

അങ്ങു താഴത്ത്....

അച്ചായന്റെ ചാരുകസേര

അച്ഛന്റെ പുരാണപ്പെട്ടി

അടിക്കുറിപ്പുസഭ

അടിവാരം

അതുല്യ

അത്തിക്കുര്ശി

അനംഗാരി

അനന്തം, അജ്ഞാതം, അവര്ണ്

അനുബ്ലോഗനീയം

അനുഭവങ്ങള് പാളിച്ചകള്

അനോമണി

അന്വേഷണം

അപ്പനറിയാൻ

അപ്പുക്കുട്ടന്റെ ലോകം

അമൃതകിരണം

അമേരിക്കന് വിശേഷങ്ങള്

അമ്മാടം

അരീക്കോടന്റെ കാടന് ചി

അരുവിക്കരക്കാരന്...

അറിയാന്

അലസചിന്തകള്

അവതാരകന്

അവിയേല്

അശരീരി

അശ്വമേധം

അസുരന്

അഹം

അഹമീദ്

ആച്ചി

ആത്മഗതം

ആത്മാലാപം

ആനക്കൂടന്

ആനച്ചന്തം

ആനവം-Anavam

ആനുകാലികം

ആന്ധ്രാക്കത്ത്

ആയുരാരോഗ്യം

ഇക്കാസ് & വില്ലൂസ്

ഇടം

ഇടങ്ങള്

ഇടതുപക്ഷം

ഇടത്താവളം

ഇടവപ്പാതി

ഇടവഴി

ഇടിവാള്

ഇതാ ഇതുവരെ

ഇതിഹാസം

ഇതു ഞാനാ...ഇട്ടിമാളൂ...

ഇത്തിരിവെട്ടം

ഇന്ദുലേഖ

ഇന്ദ്രപ്രസ്ഥം

ഇളംതെന്നല്

ഈ കുടക്കീഴില്

ഈഷ്വായുടെ ജ്ഞാനമാര്ഗം

ഉണ്ണികളേ വരൂ, കഥ പറയാം

ഉത്സവം

ഉദയസൂര്യന്റെ നാട്ടില്

ഉപ്പന്

ഉലകം

എനിക്കു പറയാനുള്ളത്

എനിക്ക് ചുറ്റും

എന്നെ കടിച്ച പട്ടി

എന്റെ ഇഷ്ടഗാനങ്ങൾ

എന്റെ കാമറ കണ്ടത്..

എന്റെ കാര്ത്തികുട്ടിക

എന്റെ ഗുരുനാഥന്....

എന്റെ ഗ്രാമം

എന്റെ ചിത്രങ്ങള്

എന്റെ താള്

എന്റെ നാട്

എന്റെ നാട്-entenaad

എന്റെ നാലുകെട്ടും ...

എന്റെ പെണ്കുട്ടി

എന്റെ ബാല്യകാല സ്മരണകള

എന്റെ മലയാളം - ഏവൂരാന്

എന്റെ മലയാളം - കണ്ണന്

എന്റെ മലയാളം കഥകള്

എന്റെ ലോകം

എന്റെ സ്വന്തം തിരുവനന്

എന്. ആര്. ഐ.

ഏറനാടന് ചരിതങ്ങള്

ഏഴിമലയുടെ താഴ്വാരങ്ങള

ഒച്ച്..

ഒന്നു വെറുതേ.......

ഒരു കൈസഹായം

ഒരു ചോദ്യം ഒരുത്തരം

ഒരു പ്രതലവും കുറേ ചായങ്

ഒരു ലോകം

ഒറ്റയാള് പട്ടാളം

ഒളവിലക്കാഴ്ചകള്

ഓഫു യൂണിയന്

ഓര്മകള് പാടുന്നു

ഓര്മയിലെന്നും....

ഓര്മ്മകള് ഉണ്ടായിരിക

ഓര്മ്മച്ചെപ്പ്

ഓലപ്പന്ത്

കട്ടേം പടോം.

കണക്കന്റെ ലോകം

കണ്ണനുണ്ണിമാര്

കണ്ണൂരാന് - KANNURAN

കണ്ണൂര്ക്കാരന്റെ ചിന്

കഥകളി

കഥക്കൂട്

കഥളീവനം

കഥാബൂലോഗം

കനവുചെത്തം

കമണ്റ്റുകളുടെ ജാലകം

കര്ഷകന്റെ മലയാളം

കര്ഷകരുടെ ശ്രദ്ധയ്ക്ക

കറിവേപ്പില

കലവറ

കലേഷിന്റെ ലോകം

കല്യാണിയുടെ ലോകം

കല്ലേച്ചി

കളരി

കളിവീട്

കള്ളപ്പുലി

കള്ളുഷാപ്പ്

കവിത

കവിയരങ്ങ്

കാക്കിരി പീക്കിരി

കാഞ്ഞിരോടന് കഥകള്

കാണാപ്പുറം

കാത്തിരുപ്പ്.

കായികലോകം

കാറ്റിന്റെ കനിവും കണ്ണ

കാറ്റ്

കാല്പ്പാടുകള്

കാഴ്ച

കാഴ്ചകള്

കാഴ്ചക്കാരി

കാഴ്ചയുടെ പിന്നാമ്പുറം

കിച്ചുവിന്റെ അത്ഭുത ലോ

കിളിക്കൂട്

കീരിക്കാടന്

കുഞ്ഞിപ്പാട്ടുകള്

കുടുക്ക

കുട്ടപ്പദര്ശനം

കുട്ടമേനോന്റെ കുറിപ്പു

കുട്ടിപ്പാട്ടുകള്

കുട്ട്യേടത്തി

കുത്തിക്കുറിപ്പ്...

കുന്നപ്പള്ളിയുടെ ഇതിഹാ

കുന്നിമണികള്

കുരുടന്

കുറിപ്പുകള്

കുറിപ്പുകള്

കുറുമാന്റെ കഥകള്

കുളിര്മ

കുവൈറ്റ് മലയാളി ബ്ലോഗര

കുസൃതിക്കുടുക്ക

കൂടോത്രം

കൂട്

കൂട്ടുകാരൻ

കൂമന് | the owl

കൂമന് പള്ളി

കൂസിസം തുറന്നു കാട്ടപ്

കൃഷ്ണ(ബൂ)ലോകം. | Krishna(Boo)Lokam.

കെട്ടിലമ്മ

കേരള ചരിതം

കേരള ഭൂമിയില്

കേരള ഹെല്പ്പ്

കേരളവിചാരങ്ങള്

കേരളാസ്കാന്

കൈത്തിരി

കൊച്ചന് കഥകള്

കൊച്ചു കൊച്ചു സന്തോഷങ്

കൊച്ച് വിശേഷങ്ങള്

കൊടകര പുരാണം

കോണ്യാക്

ക്യാമറക്കണ്ണിലൂടെ

ക്യാമ്പസ് പാട്ടുകള്

ക്യാമ്പസ് മിറര്

ക്രിക്കുമഹാത്മ്യം

ക്രോണിക് ബാച്ചിലര്

ഗന്ധര്വ്വലോകം

ഗുരുകുലം

ഗൃഹാതുരന്റെ വഴികള്

ഗോപീചന്ദനം

ഗൌളീശങ്കരം

ഗ്രാമീണ വായനശാല

ചക്കര

ചക്കരയുമ്മ

ചക്കാത്തു വായന

ചങ്ങാടം

ചന്തുവിന് ചിന്തകള്

ചന്ത്രക്കാറന്

ചമയം

ചര്ച്ചാവേദി

ചലച്ചിത്രലോകം

ചലനം

ചളിവിറ്റുകള്

ചാത്തുണ്ണി സുവിശേഷം

ചായം

ചായക്കട

ചാവേ൪

ചിക്കാഗോ ഗേള്

ചിട്ടയില്ലാത്ത ചിന്തകള

ചിതറിയ ചിന്തകള്

ചിത്ര പേടകം

ചിത്രം

ചിത്രങ്ങള്

ചിത്രങ്ങള്-ഞാന് ഇഷ്

ചിത്രജാലകം

ചിത്രശാല

ചിന്ത - ജാലകം, കവിത,

ചിന്ത ഫോറം

ചിരിക്കുക ചിന്തിക്കുക

ചിറകുകള്

ചില നേരത്ത്

ചിലങ്ക

ചിലന്തി വല

ചില്ലറ കൃതികള്

ചുമരെഴുത്ത്

ചുറ്റുവട്ടം

ചൂടപ്പം

ചെണ്ട

ചെമ്പകം

ചെമ്പൂക്കാവ്

ചേതന

ച്ഛെ!

ജഗപൊഗ

ജനശക്തി ന്യൂസ്

ജയന്റെ ബ്ലോഗ്

ജിത്തുവിന്റെ ലോകം

ജിപ്സി gypsy

ജിഹ്വ

ജീവന്ശാല

ജീവിതം മനോഹരം

ജീവിതങ്ങള്

ജീവിതമൊരു തീര്ത്ഥയാത്

ജോബിലാല്

ഞങ്ങളുടെ ഗ്രാമം

ഞാനും എന്റെ ലോകവും

ഞാനും കൂടി ചേര്ന്നോട്

ഞാനും നിങ്ങളും ഈ ലോകവും

ഞാന്...

ടോണിയുടെ ലോകം

ഡിജിറ്റല്

ഡ്രിസിലിന്റെ വരകള്

തടിയന്

തട്ടിന്പുറത്ത് നിന്നു

തണുത്ത ചിത്രങ്ങള്

തണുത്ത ചിന്തകള്

തത്തമംഗലം പാലക്കാട്

തനിനിറം

തന്മാത്ര

തറവാടി

തളിക്കുളം

തവളചന്തം

താളിയോലകള്ക്ക്

തിരമൊഴി

തിരുവനന്തപുരം ക്രോണിക്

തുറന്നിട്ട വാതില്

തുളസി

തുഷാരം

തുഷാരത്തുള്ളികള്

തോന്ന്യാക്ഷരങ്ങള്

ദത്തൂക്കിന്റെ ബ്ലോഗ്

ദര്പ്പണം

ദര്ശനം

ദലമര്മ്മരങ്ങള്

ദിവാസ്വപ്നം

ദുര്ഗ്ഗ

ദൂരദര്ശനം

ദേവരാഗം

ദേശാടനം

നക്ഷത്രങ്ങള്

നക്സലിസം ബൂലോകത്തില്

നന്മയും തിന്മയും

നന്മയുടെ പൂക്കള്

നമുക്കു ചുറ്റും

നമ്പൂരി ഫലിതങ്ങള്

നല്ലതും ചീത്തയും

നളപാചകം

നവനീതിന്റെ ലോകം

നാടന് ചിന്തകള്

നാട്ടുപൂക്കള്

നാദം - ആര്ത്തനാദം

നി ലാ വ്

നിക്ക്

നിനക്കായ്

നിരാശന്റെ കുറിപ്പുകള്

നിര്മ്മാല്യം

നിറം

നിറക്കുട്ട്

നിലപാടു്

നിഴല് ചിത്രങ്ങള്

നിശ്ചലഛായാഗ്രഹണ വിശേഷം

നുറുങ്ങു ചിന്തകള്

നുറുങ്ങുകള്

നെടുംകുന്നം

നെടുമങ്ങാടീയം

നെല്ലിക്ക

നേത്രദാനം

നേരറിയാന്

നേര് കാഴ്ച്ചകള്

നൈജീരിയ വിശേഷങ്ങള്..

നൊസ്റ്റാള്ജിയ

നോട്ടങ്ങള്

ന്റുപ്പുപ്പാക്കൊരു കൊട

പകല്ക്കിനാവ്..

പച്ചക്കുതിര

പച്ചാന...

പച്ചാളം

പട ഗാലറി

പടങ്ങള്

പടിപ്പുര

പണിക്കന്

പണിക്കര്

പത്രങ്ങള്ക്കു തെറ്റുമ

പനയോലകള്

പമഗരിസ

പരസ്പരം

പലവക

പള്ളിക്കൂടം

പാട്ടിന്റെ പാലാഴി

പാഥേയം

പാര്പ്പിടം

പാവം രാജാവു്

പാഷാണമൂഷികചരിതം

പിക് നിക്ക്

പിന്നിട്ട വഴികള്

പിന്മൊഴികള്

പുംഗവന്റെ ലോകം

പുട്ട് ഫാന്സ്

പുരാണം

പുല്ലൂരിന്റെ പംക്തി

പൂച്ചപുരാണം

പൂനിലാവ്

പെണ്ണിനെ കെട്ടിയ ആണുങ്

പെരിങ്ങോടന്

പേരില്ല

പൊട്ടും പൊടിയും

പൊതുയോഗം

പൊയ്കയിലെ തിളക്കം

പോയ വാരം

പ്രണയത്തിന്, ...

പ്രതികരണങ്ങള്

പ്രവാസി കലവറ

പ്രാണിലോകം

പ്രിയേ നീ ഇല്ലെങ്കില്

ഫിഫ ലോകകപ്പ് 2006

ഫുജൈറ

ഫോക്കസ്സില്

ഫോട്ടങ്ങള്

ഫ്രെയിമിലൂടെ

ബഹുവ്രീഹി

ബാംഗ്ലൂര് വിശേഷങ്ങള്

ബാച്ചിലേഴ്സ് ക്ലബ്ബ്

ബാബ്സികന്

ബാലലോകം

ബിജോയ് മോഹന്

ബിരിയാണിക്കുട്ടി

ബൂലോഗം

ബൂലോഗ ക്ലബ്ബ്

ബോധനം

ബ്ലോഗുവാരഫലം

ഭക്തി സാഗരം

ഭാഷ്യം

ഭൂതകാലക്കുളിര്

ഭൂമിമലയാളം

മംഗ്ലിഷ്

മഞ്ഞക്കിളി.

മഞ്ഞുതുള്ളികള്

മടിക്കൈ

മണലെഴുത്ത്

മണിച്ചെപ്പ്

മണിനാദം

മണ്ടത്തരങ്ങള്

മണ്ടന് കുഞ്ചു

മതങ്ങളും ദര്ശനങ്ങളും

മത്തങ്ങത്തലയന്

മദിരാശിപുരാണം

മന്ദാരം

മയില്പ്പീലി - കുടിയന്

മയില്പ്പീലി - മീനാക്ഷി

മയിൽപ്പീലി-Mayilpeeli

മരക്കാര് കവിതകള്

മരങ്ങോടന്

മരണമൊഴി

മരപ്പട്ടി

മരപ്പൊത്ത്

മരീചിക

മര്ത്ത്യന്

മറുനാടന്റെ ബുലോഗം

മലയാണ്മ

മലയാള കവിതാലോകം

മലയാളം 4 U

മലയാളം കീബോര്ഡ്

മലയാളം ബ്ളോഗ് സൂചിക

മലയാളത്തില് ബ്ലോഗാം

മലയാളന്

മലയാളരാജ്യം - malayala rajyam

മഴ

മഴത്തുള്ളികള്

മഴനൂലുകള്

മഴമേഘങ്ങള്

മായാവി

മാലോഗം::malogam

മാഹി കോളേജ്

മിടുക്കന്റെ ബ്ലൊഗുകള്

മിഠായി

മിന്നല്പിണരുകള്

മിന്നാമിനുങ്ങ്

മിസ്റ്റര് ക്ലീന്

മുകേഷ്...

മുട്ടിപ്പാലം

മുത്തശ്ശിയുടെ മൊഴികള്

മുല്ലപ്പൂ

മുസാഫിര്

മൂക്കന്സ്

മൂന്നാമിടം

മൂഷികം

മൂഷികന്

മേഘമല് ഹാര്

മൈന്റ്ബഗ്

മൈലപ്പുറത്തെ കുഞ്ഞാപ്പ

മൈലാഞ്ചി

മൊത്തം ചില്ലറ

മോളൂട്ടി

മൌനം

യാത്രാമൊഴി

യാത്രികന്

യു.ഏ.ഈയിലെ ബൂലോഗസംഗമം

യുവശബ്ദം

രസികന്

രാജമാണിക്യം

രാത്രി

രാധാമാധവം

രായസപ്പുര

രാവണായനം

രാഷ്ട്രീയം

റിച്ചുമോളു

റെയിന്ബോ ബുക്ക്സ്

റോക്സി

ലാപുട

ലിനക്സും മലയാളവും

ലുട്ടാപ്പി !

ലൊട്ടുലൊടുക്ക്

ലോകസിനിമയുടെ വര്ത്തമാ

ലോകാഃ സമസ്താഃ ...

ലോകാസ്വാദനം

ലോഗനാഥന് ചരിതം

ലോലു സ്പീകിംഗ്

വടക്കാഞ്ചേരി

വട്ടൻ ചിന്തകൾ

വയനാടന്

വയനാടന് - കമ്പലക്കാടന്

വയല്

വയല്ക്കരവിശേഷം

വരകള്

വരമൊഴി

വരമൊഴി പ്രശ്നോത്തരി

വരമൊഴി വാര്ത്തകള്

വര്ത്തമാനം

വര്ത്തമാനം

വള്ളുവന്നാടെന്

വഴിയെ തിരിച്ചുപോകുമ്പോ

വാക്ക്

വാഗ്ജ്യോതി

വായനയ്ക്കിടയില്

വായനശാല

വായില് വരുന്നത് കോതയ

വാര്ത്തകള്ക്കിടയില്

വാർത്തകൾ വിശേഷങ്ങൾ

വിക്കി ക്വിസ് ടൈം

വിചാരണ

വിചിത്രജാലകം

വിദേശിപ്പൂക്കള്

വിദ്യ

വിമതന്

വിശാഖം

വിശേഷം

വിശ്വബൂലോഗം

വിശ്വാകാരം

വെങ്കിടി | venkiTi

വെമ്പള്ളിക്കാരൻ

വെറുതെ കുറെ പടങ്ങള്

വെറുതേ

വെറുതേ ഒരോന്ന്

വെളിപാട്

വെള്ളാറ്റഞ്ഞൂര്

വേണു

വൈഖരി

ശംഖുമുഖത്തുനിന്ന്

ശരിയും തെറ്റും

ശലഭം

ശാന്തം

ശാലിനി

ശാസ്ത്രലോകം

ശേഷം ചിന്ത്യം

ശ്രീജയുടെ ലോകം ♪♪♪

ശ്രീജിത്ത് കെ

ശ്വാസം

സങ്കുചിതം

സജു

സത്യാന്വേഷി

സന്തോഷ്

സന്ദര്ശനം

സമകാലികം

സമീഹയുടെ ലോകം

സര്വകലാശാല

സസ്നേഹം

സഹ്യന്

സാംസ്കാരികം

സാക്ഷി

സാഗരം

സാങ്കേതികവിദ്യ

സാധനം കയ്യില് ഉണ്ടോ?

സാന്ദ്രം..!!

സി.എം. അറിയുവാന്

സിനിമാ നിരൂപണം

സിബു

സുധ

സുനാമിചിന്തകള്

സുരലോഗം || suralogam

സുവിശേഷം

സുഹൃത്ത്

സൂഫിയുടെ നേരുകള്

സൂര്യ തേജസ്സ്

സൂര്യഗായത്രി

സൂര്യനു താഴെ...

സൂര്യോദയം ഡയറിക്കുറിപ്

സൊറ പറയാം

സൊലീറ്റയുടെ മമ്മി

സൌദി ബഡായികള്

സ്ക്രാപ്പ് സ്വപ്നങ്ങള

സ്തുതിയായിരിക്കട്ടെ

സ്നേഹപൂര്വ്വം.....

സ്മാര്ട്ട് കിട്ടി

സ്വം

സ്വപ്നം

സ്വപ്നഗീതങ്ങള്

സ്വപ്നാടനം

സ്വാഭാവിക റബ്ബർ

സ്വാമിയുടെ പൂച്ചക്കുട്

സ്വാര്ത്ഥവിചാരം

സ്നേഹസാന്ദ്രം

സ്പന്ദനം

ഹെല്പ് വിക്കി

Saturday, September 23, 2006

neocounterന്‍ അയച്ച് ഇമയില്‍

ഞാന്‍ neocounterന്‍ ഒരു ഈ മയില്‍ അയച്ച്.

    Dear guys at Neocounter.

    Please note that the Map of India depicted on the products of Neocounter is terribly wrong. I personally am deeply distreesed. Kashmir is an integral part of the Republic of India and not a territory of any other country. I urge you to consider the feelings of about 1,000,000,000 Indians who could be pretty upset when they learn that the geographic map of their motherland has some regions of Kashmir missing. I hope you will address this matter with utmost urgency.

    Thank you


എല്ലാരും ഒന്നു ഉത്സാഹിച്ചല്‍ മാറ്റങ്ങളൊക്കെ സംഭവിക്കും.
അയക്കേണ്ട വിലാസം support@ neoworx.net

നന്ദി

Friday, September 22, 2006

മല്ലൂസിന്‍റെ കൈയില് എഴുതാന്‍ പേന കോടുത്താല്‍

Khaleej Times ല്‍ ഒന്നാം പേജില്‍ അച്ചടിച്ച വാര്ത്തയാണു്:



    Friends for life united in death
    By Riyasbabu
    22 September 2006
    DUBAI — Jafferali could not handle the stress and pain after his best friend Santosh left for Dubai to hunt for a job.

    He died of a heart attack in India the second day of Santhosh’s departure.

    The friend’s death was hard enough for the 27-year-old Santhosh, which leading him to commit suicide. He was found hanging from the ceiling of his accommodation in Sharjah on Monday evening.

    According to relatives, Santhosh who hails from Nieleshwaram in the Southern Indian state of Kerala, arrived in the UAE last Thursday on a visit visa.

    “He was very sad to leave his best friend Jafferali. They were working together in a footwear shop for the last nine years. When Santhosh departed from Kerala the latter was in ultimate stress. On Saturday Jafferali died after a cardiac arrest,” said a relative.

    “Santhosh was informed about the death by another friend in India. He insisted that he wanted to return to India to attend the funeral. But we told him not to go because he came all the way in search of money for a decent living for his family back home. He was very upset and was under tremendous stress," the relative added.

    "When we returned from work we found him hanged in the room. We informed the police and they had taken the body to the Police morgue," he disclosed.

    "We are waiting for the body to be repatriated after the completion of the legal proceedings. We are discussing with the family back home the repatriation arrangements," he said.



    "He got married last year and his wife, Jayasree, is 9 month pregnant. We cannot understand why he did this extreme act," he lamented.
    A couple from Kerala were found hanged in their accommodation is Hor Al Anz area in Dubai last Saturday. The relatives received a suicide note left by Jaffer and Shemi in which they did not specify the reason for committing suicide.




(bold ചൈതിരിക്കുന്ന വരികള്‍ ശ്രദ്ധിക്കുക)


വാര്ത്ത പ്രാധാന്യത്തെ ചോദ്യം ചെയുന്നില്ല, റിയാസ്സ് ബാബു Khaleej Timesന്‍റെ ആസ്ഥാന "ആത്മഹത്ത്യാ റിപ്പോര്‍ട്ടര്‍" ആയിരിക്കാം. പക്ഷെ ഒരു ഇം‌ഗ്ലീഷ് പത്ത്രത്തില്‍ ഭാഷ അറിയുന്നവനെ ജോലി ഏല്പിക്കണം. റിയാസ് ബാബു ഇം‌ഗ്ലീഷ് വ്യാകരണം പഠിക്കാന്‍ സമയം കണ്ടെത്തണം. ഒരിക്കല്‍ ഇദ്ദേഹത്തിനെ ഒരു പ്രസ്സ് കോണ്ഫരന്സില്‍ വെച്ച് കണ്ടപ്പോള്‍ ഒരു സുഹൃത്ത് ഇദ്ദേഹത്തെ ചൂണ്ടി കാണിച്ചിട്ട് ഇങ്ങനെയാണ് പറഞ്ഞത്. "അറിയില്ലേ? Khaleej Times ലെ "ഭയങ്കര പുലിയല്ലെ"

എന്തായാലം കൊള്ളം. ഇതോക്കയാണു് ഇവിടത്തെ പുലികളുടെ ഭാഷ. AFP, REUTERS, AP, PTI, മുതലായ ഏജെന്സികളുടെ വാര്ത്ത വെട്ടി മുറിച്ചി ഇടുന്നതില്‍ വലിയ സാമര്ഥ്യം വേണ്ട. എവനെകോണ്ടും പറ്റും. പക്ഷെ സ്വന്തമായി നാല് വരി എന്തെങ്കിലും എഴുതി കാണുംബോഴാണു് എല്ലാം കീറി പറിഞ്ഞ പോണത്. ഇങ്ങനെ സംഭവിക്കുംബോള്‍ പണ്ടോരു പ്രസിദ്ധനായ "Manglish" പത്രപ്രവര്ത്തകന്‍ പറഞ്ഞ് ഒഴിയുന്നത് പ്രൂഫ് റീഡറിന്‍റ്റേയും, ടൈപ് സെറ്റര്മാരുടേയും പെടലിക്ക് വെച്ചട്ടാണ്. ആ സുഹൃത്ത് നാട്ടില്‍ ഇപ്പോള്‍ Hardware ഷോപ്പ് നടത്തി വരുന്നു.

--- വിഷയം ഭാഷയാണ്, മല്ലൂസിന്‍റെ ഇഷ്ട വിനോദമായ അത്മഹത്യ അല്ല.

Wednesday, September 20, 2006

മീന്‍പിടികുന്ന Caspian Tern



ഇവന്‍ 40m - 60m oval orbit ല്‍ വെളത്തിന്റെ മുകളില്‍ 30m ഉയരത്തില്‍ വട്ടമിട്ട് പറന്നുകോണ്ടിരിക്കും. വെള്ളത്തില്‍ മത്സ്യത്തെ കണ്ടാല്‍ ഉടന്‍ ഇവന്‍ കുത്തനെ അതിവേഗത്തില്‍ വെള്ളത്തില്‍ ശരംവിട്ടപോലെ ഇറങ്ങും. എന്നിട്ട് പോങ്ങുന്നത് മത്സ്യവുമായിട്ടാണു്.
(അവസാനത്തെ ചിത്രം മഹാ ബോറാണു് , ഇവിടെ ഞാന്‍ ഫോട്ടൊഗ്രാഫറിന്റെ shoes ഊരിവെക്കുന്നു. എനിക്ക് തീരെ ഇഷ്ടമില്ലാത്ത് ഔ ചിത്രമാണ്. പക്ഷെ ഈ ദൃശ്യം നേരിട്ട് കാണാന്‍ മനോഹരമാണ് !) Posted by Picasa

മേഖ നൃത്തം !

Albert Cuyp (1620 - 1691) ആല്ബര്‍ട്ട് കൌപ്പ് ആംസ്റ്റര്‍ഡാമില്‍ ജീവിച്ചിരുന്ന ചിത്രകാരനായിരുന്നു. ഇദ്ദേഹം പശുക്കളേയും ആകാശവും മാത്രം ചിത്രീകരിക്കുന്നതില്‍ ബഹു കേമനായിരുന്നു. (അംസ്റ്റര്‍ഡാം) റൈക്സ് മ്യൂസിയത്തില്‍ ഇദ്ദേഹത്തിന്‍റെ ചില ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 70% ആകാശം എന്ന ആശയം ഇദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്.
ഈ പടം ഞാന്‍ ഷാര്ജ്ജ ഖാലിദ് ലഗൂണിന്‍റെ പടിഞ്ഞാറെ ഭാഗത്ത് നിന്നു് എടുതാണ്. ഈ ചിത്രത്തിലെ പ്രാധാനിയം സൂര്യനോ, ചക്രവാളത്തിനോ, ജലാശത്തിനോ ഒന്നുമല്ല. മേഖങ്ങള്‍ക്ക് തന്നെയാണ്.
വിമാനങ്ങള്‍ പറന്നുപോയ വഴിയേ മേഖപടലങ്ങള്‍ കീറിമുറിച്ച സൃഷ്ടിച്ച മേഖ നൃത്തം !!
ആ ചിത്രകാരന്‍റെ ഓര്മക്കായി ഞാന്‍ സമര്‍പ്പിക്കുന്നു. Posted by Picasa

Tuesday, September 19, 2006

കാസ്പിയന്‍ ട്ടേര്ണ് (Caspian Tern)

കാസ്പിയന്‍ ട്ടേര്ണ് (Caspian Tern)Sterna caspia Posted by Picasa

ഫ്ലമിംഗോ

റാസ്സ് അല്‍ ഖോര്‍ Posted by Picasa

"ത്യാന്‍" ഈച്ച

ഒരു സുഹൃത്തിനുവേണ്ടി വണ്ടിയില്‍ കാത്ത് ഇരുന്നപ്പോള്‍, ഷാര്‍ജ്ജ Industrial Area യില്‍ ഒരു കുറ്റി കാട്ടില്‍ ഇവനെ കണ്ടു. കുത്ത് കൊള്ളാതെ കുറേ പടങ്ങള്‍ എടുത്തു. അല്പം നന്നായ (എന്നു എനിക്ക് തോന്നിയ !!) ഒരണ്ണം. മാക്രോ ലെന്സും, മാക്രോ ഫ്ലാഷും ഒന്നും എടുത്തു വെക്കാന്‍ സമയം കിട്ടിയില്ല. സോറി.
ദയവായി അഭിപ്രാം പറയണം. കരുണ ഇല്ലാത്ത അഭിപ്രായങ്ങള്‍. Posted by Picasa

തുരുമ്പ്

ബര്‍ ദുബൈയില്‍ നിന്നും ദേര ദുബൈയിലേക്ക് സാദാരണക്കാരെ 50 ഫില്സനു് (¢ 13 ) കടത്തുന്ന വഞ്ജി. Posted by Picasa

Sunday, September 17, 2006

നാം എന്തിനിങ്ങനെ ചെയ്യുന്നു:

(ഇതില്‍ മലയാളികളുടെ പരസ്യമായ ചില പെരുമാറ്റങ്ങളെ കുറിച്ചുള്ള തുറന്ന പരാമര്‍ശങ്ങള്‍ അടങ്ങുന്നു. സഹിക്കാന്‍ പറ്റാത്തവര്ക്ക് ഇപ്പോള്‍ തന്നെ വായന നിര്‍ത്താം)

പല സ്ഥലങ്ങളിലും എന്റെ നാട്ടുകാര്‍ (യെസ്സ് മല്ലുസ്) അവരുടെ അവരുടെ ചില പ്രത്യേകതകള്‍ കാണിക്കാറുണ്ട്.


Sh. Zayed Streetലുള്ള ഒരു 30 നില കെട്ടിടത്തില്‍, ലിഫ്റ്റിനു വേണ്ടി 22ആം നിലയിലുള്ള കാത്തു നില്‍ക്കുന്ന ചില വിദേശികള്‍. ഈ നിലയിലാണ് കിച്ചനും കോഫി ഷോപ്പും. അതിനാല്‍ നല്ല തിരക്കുള്ള നിലയാണ്.

ലിഫ്റ്റ് കാത്തു നിന്നവര്‍ ഈ ഞാനും, ഇറാനികളും, അമേരിക്കന്‍സും, അറബികളും പിന്നെ രണ്ട് സിന്ധികളും ആയിരുന്നു. അവിടെ മലയാളിയായി ഈ ഉള്ളവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നര്‍ത്ഥം. എല്ലാവര്‍ക്കും താഴേക്കാണു് പോകേണ്ടത്. അതനുസരിച്ച് ആരോ ലിഫ്റ്റിന്റെ താഴേക്കുള്ള ബട്ടന്‍ അമര്‍ത്തി. ബട്ടണില്‍ പ്രകാശം തെളിഞ്ഞു. അതായത് "ചേട്ടന്മാരെ ചേച്ചികളെ "ലിഫ്റ്റ്" ആകുന്ന ഞാന്‍, ഇപ്പോള്‍ മുകളിലാണു്. ഉടന്‍ താഴേക്ക് വരുന്നുണ്ട്, പ്ലീസ് വെയിറ്റ്".

ഒരു മലയാളി ചേട്ടന്‍ തിടുക്കത്തില്‍ ഓടിവന്ന്, രണ്ടു ബട്ടനും അങ്ങ് അമര്‍ത്തി. അതായത്, മുകളിലേക്കുള്ളതും താഴേക്കുള്ളതും. മുകളിലേക്കുള്ള ബട്ടനും പ്രകാശിച്ചു് തുടങ്ങി. ചിലരൊക്കെ ഈ ആളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വരുന്ന ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നവര്‍ക്ക് പോകാന്‍ വഴികൊടുത്തുകൊണ്ട് എല്ലാവരും ഒരു വശത്തേക്ക് അല്പം മാറി നിന്നു. മല്ലു ചേട്ടന്‍ ലിഫ്റ്റിന്റെ മുന്നില്‍ ശിവലിംഗത്തിന്റെ മുന്നിലെന്ന പോലെ നിന്നു. മുകളിലത്തെ നിലയില്‍നിന്നും ലിഫ്റ്റ് വന്നു നിന്നു. നിറഞ്ഞ ലിഫ്റ്റിന്റെ ഉള്ളിലേക്ക് മല്ലു ചേട്ടന്‍ ഉന്തിതള്ളി കയറി. ലിഫ്റ്റിലുള്ളവര്‍ മുഖംചുളിപ്പിച്ച് അയ്യാളെ ശപിച്ചുകൊണ്ട് പുറത്തിറങ്ങി. കാത്തുനിന്നവരെല്ലാം ലിഫ്റ്റില്‍ കയറി. "ശ്രീനിവാസന്‍" സ്റ്റൈലില്‍ മല്ലു ചേട്ടന്‍ ടൈയും തലമുടിയും നന്നാക്കി.

എന്റെ മനസില്‍ ഒരു സംശയം. എന്തിനാണാവോ ഈ ആള്‍ രണ്ടു ബട്ടനും അമര്‍ത്തിയത്?

എന്റെ മനസ്സ് അറിഞ്ഞെന്നോണം ‍ എന്റെ അടുത്ത് നിന്ന ഒരു യുവതി അയാളോട് ഈ ചോദ്യം ചോദിച്ചു. "Excuse me, This lift is going down. You pressed for going up ?".
മലയാളി ചേട്ടന്‍ പതറി. "Ai yaam... Ai yaaam. the hurry.. very very hurry.. two battan pressing ante the lift come cookly"

ഇനി ഈ പറഞ്ഞ് ഭാഷയുടെ പരിഭാഷ. "ക്ഷമിക്കണം മാഡം, ഞാന്‍ വളരെ തിരക്കിലാണ്, ഞാന്‍ കരുതുന്നത്, ലിഫ്റ്റിന്റെ രണ്ടു ബട്ടനും ഒരുമിച്ച് ഞെക്കിയാല്‍ ലിഫ്റ്റ് പെട്ടന്ന് വരും എന്നാണു്, ഞങ്ങളുടെ നാട്ടില്‍ ഉള്ള 30 നില കെട്ടിടങ്ങളില്‍ അങ്ങനെയാണ്. അതിന്റെ മുകളിലേക്ക് വരുന്ന് ഇരപ്പാളികള്‍ കുറച്ച് നേരം വെരുതെ വെയിറ്റ് ചെയ്യട്ടെ. യെസ്സ് ദാറ്റ്സ് ആള്‍! മാഡത്തിന്റെ പേര്?"

മല്ലു ചേട്ടന്‍ 14 ആം നിലയിലേക്ക് അമര്‍ത്തി. ലിഫ്റ്റ് 14ആം നിലയില്‍ ഇറങ്ങി. ചേട്ടന്‍ മാത്രം ചാടി ഇറങ്ങി.

വാതില്‍ അടഞ്ഞ ശേഷം കൂട്ടത്തിലുണ്ടായിരുന്ന രണ്ടു് സിന്ധികള്‍ തമ്മില്‍ ഹിന്ദിയില്‍ പറയുന്നത് കേട്ടു. "ബില്കുല്‍ മല്ബാറി ജൈസ.." എനിക്ക് സങ്കടം വന്നു.

ഈ സീന്‍ പലപ്പോഴും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ഇപ്പോഴാണ് ഇതുപോലെഒരു നല്ല സീനില്‍ അനുഭവിക്കാന്‍ കഴിഞ്ഞത്.

മറ്റുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ സ്വാഭാവികമായി കാണിക്കുന്ന സാമാന്യ മര്യാദകള്‍ നാം മലയാളികള്‍ പലപ്പോഴും കാണിക്കാറില്ല.

സ്ത്രീകള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുക.
മറ്റുള്ളവരുടെ പുസ്തകങ്ങള്‍ തുപ്പല്‍ തൊട്ടു മറിക്കുക.
ഡോക്ടറുടെ waiting roomല്‍ ഉള്ള വാര്‍ത്താപത്രങ്ങള്‍ ചിഹ്നഭിന്നം ആക്കുക.
റെസ്റ്റാറന്റില്‍ കൈകഴുകുന്ന സ്ഥലത്ത് ശബ്ദമുണ്ടാക്കി കാര്‍ക്കിച്ച് തുപ്പുക.
പൊതുസ്ഥലങ്ങളില്‍ തുപ്പുക. (National Passtime)
സിഗ്നലില്‍ ഡ്രൈവര്‍ സൈഡ് ഡോര്‍ തുറന്ന് റോഡില്‍ തുപ്പുക.


ഇതെല്ലാ നാട്ടുകാരും ചെയുന്ന കാര്യമായിരിക്കാം, പക്ഷേ മലയാളികള്‍ ധാരാളമുള്ള ഈ നാട്ടില്‍ ഇതു കണ്ടുവരുന്നത് മലയാളികളിലാണ്.

നാം ഇനി എന്നിതെല്ലാം പഠിക്കും?

മയിൽ.

സബീൽ പാലസിലെ ഒരു അന്ദേവാസി Posted by Picasa

എന്റെ സഹോദരി "ബേബി"യുടെ വീടിലെ ഓണ സദ്യ.

Posted by Picasa

ചെസ്സ് കളിക്കാരനെ ഞാനെന്തിനു് സഹായിക്കണം? (Part 2)

റഷ്യയും, ചൈനയും, അമേരിക്കയും ഒക്കേ കുട്ടികളെ ചെറുപ്പത്തിലേ പരിശീലിപ്പിക്കാൻ ചുമതലപെട്ട സർക്കാർ തലത്തിലുള്ള വിഭാഗങ്ങളുണ്ട്. ഒളിമ്പിക്സിൽ നാം ഒരു സ്വർണ മെടൽ ജെയേതാവിനെ മാത്രമേ കാണാറുള്ളു ആ വിജയത്തിന്റെ പുറകിൽ വർഷങ്ങളോളം പ്രവർത്തിച്ച ഒരു സംഘത്തെ നാം കാണാറില്ല. ഈ നാടുകളിൽ കായിക അഭ്യാസികളുടെ സാമ്പതിക കാര്യങ്ങളും ചിലവുകളും ഒക്കെ ചെറുപ്പം മുതലേക്കേ സർക്കാർ ഏറ്റേടുക്കും. അവിടെ സർക്കാർ പ്രതിഭകളേ കണ്ടെത്താറില്ല, ശൃഷ്ടിക്കാറാണ് പതിവ്. 5 വയസ്സു മുതൽ പരിശീലിപ്പിച്ച്. 16 വയസിൽ സ്വർണ്ണം നേടി. 20 വയസിൽ റിട്ടയർ ചെയ്യുന്ന സമ്പ്രദായമാണു് റഷ്യൻ ജിമ്നാസ്റ്റിക് ടീമിന്റേത്. നമ്മുടെ നാട്ടിൽ അത് സാധിക്കില്ല.


ഇന്ത്യയിൽ ഒളിമ്പിക്സ് നിലവാരത്തിലുള്ള താരങ്ങളില്ലാത്ത കാരണം നമുക്ക് Professional Athelets ഇല്ലാത്തതു തന്നെ കാരണം. ഒരു കായികഭ്യാസി സ്വന്തം പ്രയത്നം കോണ്ടുമാത്രം വിജയം തേടാൻ വിധിക്കപെട്ടിരിക്കുന്നു. ഇന്ത്യയിൽ ഇന്ന് ലോക നിലവാരമുള്ള താരങ്ങളെല്ലാം തന്നെ അദ്യകാലങ്ങളിൽ സ്വന്തം പണം മുടക്കി തന്നെയാണു് മത്സരിച്ചിരുന്നത്. ആർക്കും തന്നെ സർക്കാർ ആദ്യം പരിശീലനത്തിനു് ചിലവു പോയിട്ട് ജോലിയിൽ നിന്നും അവധിപൊലും കോടുക്കാറില്ലായിരുന്നു. 100 കോടി ജനങ്ങളുള്ള നാട്ടിൽ ഒരു സ്വർണ്ണമെടൽ പോലും ഇല്ലാത്ത് കരണവും ഇതു തന്നേ.

ഇന്ത്യയിൽ കായിക താരങ്ങൾ ആത്മഹത്യ ചെയ്യണം അലെങ്കിൽ പെട്ടികട നടത്തണം. നമുക്കത്രയേ പറ്റു. അതിൽ ഞാൻ സർക്കാറിനെ തെറ്റുപറയില്ല. നമ്മുക്ക് കായികം വിനോദം മാത്രമാണു്, ഉപജീവന മാർഗ്ഗമായി മാറിയിട്ടില്ല. (ക്രിയറ്റ് കായികം അല്ല, അതൊരു വ്യവസായം മാത്രമാണ്‍. 15 രാജ്യങ്ങള്‍ മാത്രം പങ്കേടുക്കുന്ന ഒരു വ്യവസായം)


ആന തൂറുന്ന കണക്കിന് അണ്ണാൻ തൂറിയാൽ എന്ത് സംഭവിക്കും എന്നൂ ഊഹിക്കാവുന്നതേയുള്ളു? ഭാരതം ഇനി എത്ര തിളങ്ങുന്നു എന്നു പറഞ്ഞാലും, വാസ്തവത്തിൽ ഇന്നും നമ്മുടെ രാജ്യം പട്ടിണിയിൽനിന്നും കരകയറിയിട്ടില്ല. നമ്മുക്കാവശ്യം ഒളിമ്പിക്സ് സ്വർണമല്ല. പ്രാധമിക ആവശ്യങ്ങളാണു്. കേരളവും ഗൾഫും മാത്രം കണ്ടു പരിചയമുള്ള മലയാളിക്കതു മനസിലാവില്ല. കുടിവെള്ളവും, പ്രാധമിക ആരോഗ്യ ശിശ്രൂഷയും ഇല്ലാത്ത ലക്ഷക്കണക്കിനു് ഗ്രാമങ്ങൾ അന്ത്രയിലും, ബിഹാറിലും, ഒറീസയിലും, ഝാർകണ്ഠിലും, ഉത്രാഞ്ചലിലും, ആസമിലും ഒക്കെയുണ്ട്. ഇത് പരിഷ്കൃത സംസ്ഥാനങ്ങൾ കണ്ടില്ല എന്ന് നടിക്കുന്നു. മനോരമയിൽ ഈ വാർത്തകൾ വരാറില്ല. എന്ത അതോന്നും ഭാരതതിൽ പെട്ട സംസ്ഥാനങ്ങളല്ലെ. കഴിഞ്ഞ് 20 വർഷത്തെ ഭാരതത്തിന്റെ വളർച്ചയിൽ നേട്ടങ്ങളൊന്നും ലഭിക്കാത്ത് കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാർ ജീവിക്കുന്ന സ്ഥലങ്ങളാണു് മേല്പറഞ്ഞ സംസ്ഥാനങ്ങൾ.

സ്പെർടസ് കൌൺസിൽ കൈയിട്ട് വാരി തിന്ന് മുടിക്കുന്ന കേരളത്തിലെ കാര്യങ്ങൾ പറയാതിരിക്കുകയ ഭേതം. മാസങ്ങൾ തോറും നടത്തിവരുന്ന ഒരു മരത്തോണിന്റെ കാശു് മതി ചെസ്സ് കളിക്കാരനെ റഷ്യയിൽ കോണ്ടുപോയി കളിപ്പിക്കാൻ.

sports councilന്റെ അഴിമതികളെ പറ്റി തിരുവനതപുരത്തെ (ചാല) വ്യപാരികൾക്കെല്ലാം നല്ലതുപോലെ അറിയാം കൂടുതൽ വിശതീകരിച്ച് ആരേയും നാറ്റിക്കുന്നില്ല.


Saturday, September 16, 2006

"മലയാലം? ഹേയ്!! ഞങ്ങൾ ഇന്ത്യക്കാരേ അല്ല"

ഡോർട്ട്മുണ്ട്, ജര്‍മ്മനി 2001, ജനുവരി മാസം.

താപ നില -10 ഡിഗ്രി. കോട്ടും, തോപ്പിയും, ഗ്ലൌസ്സും എത്ര ധരിച്ചാലും മൂക്കു മറക്കാനവില്ലലോ. മൂക്കിന്റെ അറ്റം തൊട്ടാലും അറിയാന്‍ കഴിയാത്ത് വിധത്തിലുള്ള തണുപ്പ്. എന്റെ ഒരു ക്ലയന്റിനു് എന്നെ കാണണം എന്ന് ശാഠ്യം. അവനറിയുന്നില്ലല്ലോ എനിക്ക് തണുപ്പ് സഹിക്കാന്‍ പറ്റില്ലന്ന്. പോകാതിരിക്കാന്‍ നിവര്‍ത്തിയില്ല. നല്ലവനാണ് അയാള്‍. പലതവണ എനിക്ക് നല്ല റെഫറന്‍സുകള്‍ തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതിയ ഷോറൂമിന്റെ ചുവരില്‍ പ്രദര്‍ശിപ്പിക്കാനുള്ള ചിത്രങ്ങളെ കുറിച്ച് എന്തോ ചര്‍ച്ച ചെയ്യാനാണ് വിളിക്കുന്നത്.

ട്രാമില്‍ കയറി പുറകിലത്തെ സീറ്റില്‍ ഞാന്‍ ഇരുന്നു. യാത്രക്കാര്‍ കുറവായിരുന്നു. രണ്ടു സീറ്റുകള്‍ക്ക് മുന്നില്‍ കണ്ടാല്‍ മലയാളികള്‍ എന്നു തോന്നിക്കുന്ന ദമ്പതികള്‍. രണ്ടുപേരും സംസാരിക്കുന്നുണ്ട്. ഭാഷ എന്താണെന്ന് എനിക്ക് കേള്‍കാന്‍ കഴിയുന്നില്ല. ഒരുപാട് തമിഴരും, ശ്രീലങ്കകാരും വസിക്കുന്ന സ്ഥലമാണ്. മുന്‍പ് പലപ്പോഴും ഞാന്‍ ഇവരെ കണ്ട് മലയാളികളാണെന്ന് തെറ്റിദ്ധരിച്ച് മലയാളത്തില്‍ സംസാരിച്ചിട്ടുമുണ്ട്. പക്ഷേ അവര്‍ ആരും മലയാളികളല്ലായിരുന്നു. നീണ്ട ഒരു വര്‍ഷത്തിന്റെ ഇടയില്‍ ഡോർട്ട്മണ്ടില്‍ ഞാന്‍ അന്നുവരെ മലയാളികളെ കണ്ടുമുട്ടിയിട്ടില്ലായിരുന്നു. ഇവിടെ മലയാളികള്‍ അപൂര്‍വമായിരിക്കാം എന്ന് ഞാനും തീരുമാനിച്ചു. ഗള്‍ഫിലെ മലബാറി ചേട്ടന്മാര്‍ "ചന്ദ്രനില്‍ പോയാലും അവിടെ ഒരു മലബാറി എങ്കിലും കാണും." എന്ന് പറയുന്നത് വെറുതെയാണ് എന്നു ഞാന്‍ സംശയിച്ചു. ഡോർട്ട്മണ്ടിലും, അംസ്റ്റര്‍ഡാമിലും, കൊളോനിലും, ഡുസൽഡോർ‍ഫിലും, മിലാനിലും ഒന്നും ഞാന്‍ മലയാളികളെ തെരുവില്‍വെച്ച് കണ്ടുമുട്ടിയിട്ടില്ല. പക്ഷേ ഇന്ന് അതിന് മാറ്റം സംഭവിച്ചേക്കാം. മുന്നില്‍ ഇരുന്ന് സല്ലപിക്കുന്ന ഈ ദമ്പതികള്‍ മലയാളികള്‍ ആയിരിക്കുമോ? ഒരു മലയാളിയെ കാണാനുള്ള എന്റെ ആഗ്രഹം നിറവേറ്റാനായി, മഹാ തൊട്ടിത്തരമാണെങ്കിലും, ഞാന്‍ എഴുന്നേറ്റ് അവരുടെ സീറ്റിന്റെ പിന്നില്‍ നിശബ്ദനായി ഇരുന്നു. സംസാരം ശ്രദ്ധിച്ചു.

സ്ത്രീ: "എന്നതാ അച്ചായാ പറയുന്നെ. അതിനൊക്കെ എന്ന കാശാ"
പുരുഷന്‍: "എടീ‍, അതോക്കെ അവരു കൊടുത്തോളും..... "

ഞാന്‍ ആഹ്ലാദിച്ചു. ഗള്‍ഫിലെ മലബാറി കാക്കാമാര്‍ക്ക് തെറ്റിയില്ല. ഇവിടയും ഉണ്ട് എന്റെ ദേശക്കാര്‍. മലയാളം സംസാരിക്കുന്ന മലയാളികള്‍!

എന്റെ ട്രാം സ്റ്റോപ്പ് എത്താന്‍ ഇനി നിമിഷങ്ങള്‍ മാത്രം. എന്തെങ്കിലും കുശലം ചോദിക്കാതെ പോകുന്നതു ശരിയല്ലല്ലൊ. ഞാന്‍ പതുക്കെ എഴുന്നേറ്റു. എന്റെ മുഖം വ്യക്തമാക്കാനായി കഴുത്തില്‍ ചുറ്റിയിരുന്ന എന്റെ സ്കാര്‍ഫും തലയിലെ തൊപ്പിയും അഴിച്ചു കൈയിലാക്കി. എന്നിട്ട് അവരുടെ മുന്നില്‍ ചെന്ന് നിന്നു. അവര്‍ കണ്ണുകള്‍ ഉയര്‍ത്തി എന്നെ ശ്രദ്ധിച്ചു. ഞാന്‍ ഭവ്യതയോടെ ചോദിച്ച്. "Are you Malayalees?" സ്ത്രീ എന്തോ പറയാന്‍ തുടങ്ങുകയായിരുന്നു. അതിനു മുന്‍പ് പുരുഷന്‍ പറഞ്ഞു. "nien, wir kommen nicht aus Indien (അല്ല. ഞങ്ങൾ ഇന്ത്യക്കാര്‍ അല്ല) ഞാന്‍ വീണ്ടും ചോദിച്ചു. "Do you speak Malayalam?"
പൂരുഷന്‍ അല്പം അസ്വാസ്ഥ്യത്തോടെ: "nien" (അല്ല)

എന്റെ അവസ്ഥയ്ക്ക് "ഞെട്ടല്‍" എന്ന വാക്കല്ലാതെ വേറെ വല്ല വാക്കും ഈ കണ്ടിഷനു് ഉണ്ടോ എന്നെനിക്കറിയില്ല. എന്തായലും സാധാരണ വയസ്സായ മന്ത്രിമാരുടെ മരണത്തിന് നീക്കിവെച്ചിരിക്കുന്ന ഞെട്ടലിനു 220v (വോള്‍ട്ട്) അണെങ്കില്‍ എന്റേത് ഒരു സാമാന്യം ഭേദപ്പെട്ട 5kv (കിലൊ വോള്‍ട്ട് ) ഞെട്ടലായിരുന്നിരിക്കണം.

മലയാളി എന്നു ഞാന്‍ കരുതിയിരുന്ന, കുറച്ചുമുന്‍പ് വരെ മലയാളത്തില്‍ സംസാരിച്ച, പിന്നെ ഭാരതീയ വംശത്ത്വം തന്നെ നിഷേധിച്ച ഈ രണ്ടു പേരും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്ത് ഒരു കള്ള ലക്ഷണമുണ്ടായിരുന്നു. സാധാരണ കുട്ടികള്‍ ഷെല്ഫില്‍ നിന്നും ക്രിസ്റ്റല്‍ താഴെയിട്ട് പെട്ടിച്ച ശേഷമുള്ള നോട്ടം.

സ്റ്റോപ്പ് മിസ്സ് ആയി. ഞാന്‍ വിയര്‍ത്ത് തുടങ്ങി. ജീവിതത്തില്‍ ഇതുപോലെ ഒരു അവസ്ഥ ഞാന്‍ അഭിമുഖീകരിച്ചിട്ടില്ല. "എടാ നെറികെട്ട പുല്ലേ, നീ ഇപ്പൊ പറഞ്ഞത്ത് പിന്നെ എന്തുവായിരുന്നെടേ ?" എന്നു ചോദിച്ചക്കേണ്ട ഞാന്‍ മിണ്ടാതെ ട്രാമിന്റെ വാതിലിന്റെ ഭാഗത്തേക്ക് നടന്നു നീങ്ങി. അടുത്ത ഏതോ സ്റ്റോപ്പില്‍ ഇറങ്ങി.

ട്രാം സ്റ്റോപ്പിലെ ഇരിപ്പടത്തില്‍ ഇരുന്നു. എന്താണ് സംഭവിച്ചത്? ഞാന്‍ നടന്ന സംഭവങ്ങള്‍ എല്ലാം Goal Kick Action Replay പോലെ കണ്ടു നോക്കി. പ്രശ്നങ്ങള്‍ ഒന്നുമില്ല. ഞാന്‍ മോശമായി ഒന്നും പറഞ്ഞില്ല. എന്റെ ബോഡി ലാങ്ക്വേജ് എല്ലാം കൃത്യമായിരുന്നു. സ്ത്രീയുടെ മുഖത്ത് പോലും ഞാന്‍ നോക്കിയില്ല. പിന്നെ എന്ത് സംഭവിച്ചകാണും?

പലരോടും ഈ ചോദ്യം ഞാന്‍ ചോദിച്ചിട്ടൂണ്ട്. പലരും പല ഉത്തരങ്ങള്‍ എനിക്ക് തന്നു. നിങ്ങള്‍ ഇതിന് എന്ത് ഉത്തരം തരും?

ചെസ്സ് കളിക്കാരനെ ഞാനെന്തിനു് സഹായിക്കണം?

ഈ മിടുക്കനുവേണ്ടി നമ്മളെന്തു ചെയ്യണം
ഉമേഷ് പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.

പ്രതിഭാശാലികളായ ദരിദ്രകുടുംബങ്ങളിലെ കുട്ടികള് ഒരുപാട് നമ്മുടെ നാട്ടിലുണ്ട്. പണമായി സഹായിക്കണമെന്ന് ഉദ്ദേശമുള്ളവര്‍ അവരവരുടെ നാട്ടിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുക. headmasterനെ കണ്ട് കുട്ടികളെ തിരഞ്ഞെടുക്കുക.

കുട്ടിയുടെ ചിലവിനുള്ള് കാശ് പലിശയായി കിട്ടുന്ന വിധത്തില്‍ Fixed Deposit ബാങ്കില്‍ കുട്ടിയുടെ പേരില്‍ നിക്ഷേപിക്കുക. മാസം തോറും ആ തുക കുട്ടിക്കുപകരിക്കും. കൂട്ടി പ്രായപൂര്‍ത്തിയായാല്‍ principle തുക കുട്ടിക്ക് ഉപരിപഠനത്തിന് ഉപകരിക്കുകയും ചെയ്യും.

ഈ വിധത്തിലാണ് സാധാരണ ഞങ്ങള്‍ സഹായിക്കാറുള്ളത്. ഒരോരുത്തരും താനാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുക. സംഘം ചേര്‍ന്ന് നടത്തിയാല്‍ എത്രമാത്രം അത് നന്നാവും എന്നെനിക്കറിയില്ല. മിക്കവാറും അങ്ങനെയുള്ള പരിപാടികള്‍ കുളമായ അനുഭവമേയുള്ളു.

മാത്രമല്ല പഠിക്കാനും സഹായിക്കാം. ചികിത്സക്ക് സഹായിക്കാം. കിടപ്പാടത്തിനും വിവാഹത്തിനും ഒക്കെ സഹായിക്കാം. തെറ്റില്ല

റഷ്യയില്‍ പോയി ചെസ്സ് കളിക്കാന്‍ ഞാന്‍ സഹായിക്കില്ല. ചെസ്സിനോടു വിരോധമുണ്ടായിട്ടല്ല. ചെസ്സ് കളിക്കുന്ന ഒരു ഡോക്ടറിനോട് എനിക്കും വലിയ താല്പര്യമില്ല. എന്റ നാട്ടില്‍ വേറേ ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാന്‍ ബാക്കിയുണ്ട്. ചെസ്സ് അതില്‍ പെടില്ല.

നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് നോട്ട് പുസ്തകങ്ങളും, വസ്ത്രങ്ങളും, ഭക്ഷണങ്ങളും ഒക്കെ ആവശ്യമുണ്ട്. കടം മുട്ടിയ കൃഷിക്കാര്‍ ആത്മഹത്യചെയ്ത് കുടുംബങ്ങളുള്ള നാടാണെന്റേത്. ഞാന്‍ അതു മറന്നിട്ടില്ല.

Thursday, September 14, 2006

കമ്പം

 Posted by Picasa

ഇനി Etisalat വഴി മലയാളത്തിൽ SMS അയക്കാം

മലയാളത്തിൽ SMS അയക്കാം എന്നൊരു വാർത്ത വായിക്കുകയുണ്ടായി. 8006100 ൽ വിളിച്ച് ചോദിച്ചപ്പോൾ അവർക്കിങ്ങനെയൊരു സമ്ഭവത്തെപറ്റിയേ അറിവില്ല. ചിലപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ നിലവിൽ വരുമായിരിക്കും.

വളരെ സന്തോഷമുള്ള ഒരു കാര്യമാണിത്. യൂണികോഡ് പ്രതീക്ഷിക്കാമോ എന്തോ?

പത്രത്തിൽ വന്ന വർത്ത

Let me be

രണ്ടു മലയാളി ഒരുമിച്ചു് കൂടിയാല്‍ - ഒരു കച്ചവടസ്ഥപനം തുടങ്ങും.
മൂന്ന് മലയാളി ഒരുമിച്ച് കൂടിയാല്‍ - ഒരു ചിട്ടി തുടങ്ങും
നാല് മലയാളി ഒരുമിച്ച് കൂടിയാല്‍ - ഒരു സംഘം തുടങ്ങും.
അഞ്ച് മലയാളി ഒരുമിച്ചാല്‍ - ആ സംഘം രണ്ടു ചേരിയായി പിരിയും.
ഒറ്റയ്ക്കിരിക്കുന്നത് തന്നെ ഭേദം

The prime motivation for having a blog is my love for the Malayalam Language, The script, its use and the vast resources that has yet to grace the internet. Today's average internet user has little or no material to read in Malayalam. Unfortunately all they have is the tripe dished out by the hundred or so "boologgers" who scamper around to find sub-standard material to post on their pathetic blogs and expect every reader to shower praises. The exception to this standard is a marginal few of inspired writers that actually contribute to the intellect.

It was a cardinal sin on my part to join one of these "clubs" expecting some serious discourse on language and script. But the realization was painful and bitter. There is only one form of acceptable segregation. The segregation of the "unmanageable idiot and the impressionable student". Mixing these two can be catastrophic.

A civilized discourse is not something that this tribe is accustomed to.
Criticism is abhorred and discussion limited to unanimous concurrence. Those that differ on the consensus are seen as outcasts

വാപ്പ പറഞ്ഞത് ഓര്‍ത്തുപോയി: പന്നികളുടെ കൂട്ടത്തില്‍ കിടന്ന് ഗുസ്ഥി പിടിക്കരുത്. പന്നിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണു് അമേദ്യത്തില്‍ കിടന്നുള്ള വിളയാട്ടം. പന്നിക്ക് വിജയ പരാജങ്ങളും പ്രശ്നമല്ല. പന്നിക്ക് ഉരുണ്ടു പിരളാന്‍ ഒരു കൂട്ട്
അത്രമാത്രം. ശേഷം നമ്മളേ നാറു

Let me be. And let me do what I love best.

Monday, September 11, 2006

climateഉം weatherഉം: മലയാളം റേഡിയോയിൽ ഒരു കൂട്ടികൊഴച്ചിൽ.

ദുബൈയിലെ മലയാളം റേഡിയോയിൽ വാർത്തയ്ക്ക് ശേഷം അവതാരകർ സ്ഥിരമായി ഉപയോഗിക്കാറുള്ള ഒരു പ്രയോഗമാണ് "The current climatic conditions in Dubai..."

എന്താണു് “climate“ എന്ന വാക്കിന്റെ അർത്ഥം?

    Climate is the average weather conditions of a place, usually measured over one year. This includes temperature and rainfall.
ശരിയായ പദം Weather ആണു്.

    Weather is the day to day condition of the atmosphere. This includes temperature, rainfall and wind.
http://www.geography.learnontheinternet.co.uk/topics/weather.html

ഇതു ദുബൈയിലെ HIT96.7FM നടത്തുന്ന വിവരദോഷികളെ പലതവണ (എന്റെ കാശു മുടക്കി !!)SMS വഴി ഞാൻ ബോധിപ്പിച്ചിട്ടുള്ളതാണ്. climate ഉം weather ഉം പര്യായപദങ്ങളായിട്ടണു് ഇവറ്റകളുടെ കൂട്ടത്തിൽ ബുദ്ധിമാൻ ചമയുന്ന Chris പോലും കരുതുന്നതു്.

ആങ്കലേയം വായിച്ചു് നല്ല പരിചയം ഇല്ലാത്തതുകൊണ്ടാകണം ഇവർക്കിതു് മനസിലാവാത്തതു്.

Thursday, September 07, 2006

വന്ദേ മാതരം

വന്ദേ മാതരം
സുജലാം സുഫലാം മലയജ ശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം

ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിനീം
സുഹാസിനീം
സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം

സപ്തകൊടി കണ്ഠ കളകള നിനാദകരാളേ
ദ്വിസപ്തകൊടി ഭുജൈര്‍ധ്ര്ത ഖര കരവാളേ
അബനാ കേനമാ ഏതബലേ
ബഹുബല ധാരിണീം നമാമിതാരിണീം
രിപുദള വാരിണീം
മാതരം
വന്ദേ മാതരം
തുമി വിദ്യാതുമിധര്‍മ
തുമി ഹൃദിതുമി മര്‍മ
ത്വം ഹി പ്രാണ:ശരീരെ
ബാഹുതേതുമിമാശക്തി
തേമാര്‍ ഇപ്രതിമാ കടിമന്ദിരേ മന്ദിരേ
ത്വം ഹി ദുര്‍ഗാ ദശപ്രഹരണ ധാരിണീ
കമലാ കമലദള വിഹാരിണീ
വാരിണീ വിദ്യാദായിനീ
നമാമി ത്വാം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം
വന്ദേ മാതരം

ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം
വന്ദേ മാതരം

വന്ദേ മാതരം
വന്ദേ മാതരം.............



100 വർഷമായി എന്റെ ദേശത്തെ ദേശസ്നേഹികൾ ഈ ഗാനം പാടുന്നു. എക്കാലവും അവരുടെ ചുണ്ടിൽ ഈ ഗാനം ഉണ്ടാകട്ടെ.

ഇനി ഒരു കാലത്തു് "ജനഃ ഗണഃ മനഃ" പാടുന്നതും മതാചരങ്ങൾക്ക് എതിരാണെന്നു് ഏതെങ്കിലും ഒരു വിഭാഗം പറഞ്ഞാൽ, അതിനും നാം അനുവാദം കൊടുക്കുമോ?

പരസ്യമായി പച്ച തെറി എഴിതിവെച്ചിരിക്കുന്നു.

 

ങേ... !!! ഇതെന്താണു്. ഭാഷ അറിയാതെ ഒരോന്നു് എഴുതി വെക്കും. പച്ച തെറിയാണെന്ന‌ കാര്യം ഇവരറിയുന്നോ? Posted by Picasa