Albert Cuyp (1620 - 1691) ആല്ബര്‍ട്ട് കൌപ്പ് ആംസ്റ്റര്‍ഡാമില്‍ ജീവിച്ചിരുന്ന ചിത്രകാരനായിരുന്നു. ഇദ്ദേഹം പശുക്കളേയും ആകാശവും മാത്രം ചിത്രീകരിക്കുന്നതില്‍ ബഹു കേമനായിരുന്നു. (അംസ്റ്റര്‍ഡാം) റൈക്സ് മ്യൂസിയത്തില്‍ ഇദ്ദേഹത്തിന്‍റെ ചില ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 70% ആകാശം എന്ന ആശയം ഇദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്.
ഈ പടം ഞാന്‍ ഷാര്ജ്ജ ഖാലിദ് ലഗൂണിന്‍റെ പടിഞ്ഞാറെ ഭാഗത്ത് നിന്നു് എടുതാണ്. ഈ ചിത്രത്തിലെ പ്രാധാനിയം സൂര്യനോ, ചക്രവാളത്തിനോ, ജലാശത്തിനോ ഒന്നുമല്ല. മേഖങ്ങള്‍ക്ക് തന്നെയാണ്.
വിമാനങ്ങള്‍ പറന്നുപോയ വഴിയേ മേഖപടലങ്ങള്‍ കീറിമുറിച്ച സൃഷ്ടിച്ച മേഖ നൃത്തം !!
ആ ചിത്രകാരന്‍റെ ഓര്മക്കായി ഞാന്‍ സമര്‍പ്പിക്കുന്നു.
നിഷാദ്ജി,
ReplyDeleteനല്ല പടം,മേഘങ്ങളുടെ നൃത്തം ഇഷ്ടമായി.ആസ്റ്റെകൊ റ്റവറിന്റെ കുമിളക്കുള്ളില്‍ കയറി നിന്നാലും ഖാലിദ് ജലാശയതിന്റെ നല്ലൊരു കാഴ്ച്ച കിട്ടും.
മനോഹരം
ReplyDeleteമെഘങ്ങളുടെ പാറ്റേണുകളെ സംബന്ധിക്കുന്ന ഒരു ശാസ്ത്ര വിഭാഗം തന്നെയുണ്ട്
http://en.wikipedia.org/wiki/Cloud
http://web.ukonline.co.uk/mark.shufflebottom/Cloud%20formations.htm
കൈപ്പള്ളി ചിത്രത്തിലെന്തോ ചക്രവാളത്തിനു ചരിവ് തോന്നുന്നുണ്ടു്, അതൊരു വിഭ്രാന്തിയുണ്ടാക്കുന്നുണ്ടു്. ഈ ചിത്രം ഞാന്‍ വാള്‍പേപ്പറായി ഇട്ടപ്പോള്‍ തോന്നിയതാ.
ReplyDeletewide lense ഉപയോഗിച്ചെടുത്തതാണ്‍. അല്പം barrel distortion ഉണ്ടാകാന്‍ സാധ്യത്യുണ്ട്. അതുള്ളതുകോണ്ടാണ്‍ ആകാശം നടുക്കുനിന്ന് വിടര്ന്ന്‍ നില്കുന്നതുപോലെ തോന്നുന്നത്.
ReplyDeleteഇടതുഭാഗത്തെ കരയും അല്പം ഉള്ളിലാണെന്ന് തോന്നുന്നു. ഞാനും ഇതിപ്പോഴാണ്‍ ശ്രദ്ധിച്ചത് !
കാമെറ നിരപ്പില്‍ തന്നെയാണ്‍ (എന്ന് തോന്നുന്നു !)
നന്ദി.
വാള്‍പേപ്പറായി ഇട്ടതിന്‍ bill അയക്കുന്നുണ്ട്. :-)
ഫോട്ടോയെ കുറിച്ചെന്ത് പറയാന്‍! സൂക്ഷ്മമായി വരച്ച ഒരു എണ്ണചായ ചിത്രം പോലെ. കളര്‍കോമ്പിനേഷന്‍ മനസ്സില്‍ വരച്ചിട്ടത് കുട്ടികാലത്തെ സന്ധ്യകള്‍. ഇത്തരം കോമ്പിനേഷന്‍ കണ്ടാല്‍ ഞങ്ങള്‍ കുട്ടികള്‍ പറയുമായിരുന്നു ചാകര വരുന്നു എന്ന്.
ReplyDelete