Friday, September 22, 2006

മല്ലൂസിന്‍റെ കൈയില് എഴുതാന്‍ പേന കോടുത്താല്‍

Khaleej Times ല്‍ ഒന്നാം പേജില്‍ അച്ചടിച്ച വാര്ത്തയാണു്:



    Friends for life united in death
    By Riyasbabu
    22 September 2006
    DUBAI — Jafferali could not handle the stress and pain after his best friend Santosh left for Dubai to hunt for a job.

    He died of a heart attack in India the second day of Santhosh’s departure.

    The friend’s death was hard enough for the 27-year-old Santhosh, which leading him to commit suicide. He was found hanging from the ceiling of his accommodation in Sharjah on Monday evening.

    According to relatives, Santhosh who hails from Nieleshwaram in the Southern Indian state of Kerala, arrived in the UAE last Thursday on a visit visa.

    “He was very sad to leave his best friend Jafferali. They were working together in a footwear shop for the last nine years. When Santhosh departed from Kerala the latter was in ultimate stress. On Saturday Jafferali died after a cardiac arrest,” said a relative.

    “Santhosh was informed about the death by another friend in India. He insisted that he wanted to return to India to attend the funeral. But we told him not to go because he came all the way in search of money for a decent living for his family back home. He was very upset and was under tremendous stress," the relative added.

    "When we returned from work we found him hanged in the room. We informed the police and they had taken the body to the Police morgue," he disclosed.

    "We are waiting for the body to be repatriated after the completion of the legal proceedings. We are discussing with the family back home the repatriation arrangements," he said.



    "He got married last year and his wife, Jayasree, is 9 month pregnant. We cannot understand why he did this extreme act," he lamented.
    A couple from Kerala were found hanged in their accommodation is Hor Al Anz area in Dubai last Saturday. The relatives received a suicide note left by Jaffer and Shemi in which they did not specify the reason for committing suicide.




(bold ചൈതിരിക്കുന്ന വരികള്‍ ശ്രദ്ധിക്കുക)


വാര്ത്ത പ്രാധാന്യത്തെ ചോദ്യം ചെയുന്നില്ല, റിയാസ്സ് ബാബു Khaleej Timesന്‍റെ ആസ്ഥാന "ആത്മഹത്ത്യാ റിപ്പോര്‍ട്ടര്‍" ആയിരിക്കാം. പക്ഷെ ഒരു ഇം‌ഗ്ലീഷ് പത്ത്രത്തില്‍ ഭാഷ അറിയുന്നവനെ ജോലി ഏല്പിക്കണം. റിയാസ് ബാബു ഇം‌ഗ്ലീഷ് വ്യാകരണം പഠിക്കാന്‍ സമയം കണ്ടെത്തണം. ഒരിക്കല്‍ ഇദ്ദേഹത്തിനെ ഒരു പ്രസ്സ് കോണ്ഫരന്സില്‍ വെച്ച് കണ്ടപ്പോള്‍ ഒരു സുഹൃത്ത് ഇദ്ദേഹത്തെ ചൂണ്ടി കാണിച്ചിട്ട് ഇങ്ങനെയാണ് പറഞ്ഞത്. "അറിയില്ലേ? Khaleej Times ലെ "ഭയങ്കര പുലിയല്ലെ"

എന്തായാലം കൊള്ളം. ഇതോക്കയാണു് ഇവിടത്തെ പുലികളുടെ ഭാഷ. AFP, REUTERS, AP, PTI, മുതലായ ഏജെന്സികളുടെ വാര്ത്ത വെട്ടി മുറിച്ചി ഇടുന്നതില്‍ വലിയ സാമര്ഥ്യം വേണ്ട. എവനെകോണ്ടും പറ്റും. പക്ഷെ സ്വന്തമായി നാല് വരി എന്തെങ്കിലും എഴുതി കാണുംബോഴാണു് എല്ലാം കീറി പറിഞ്ഞ പോണത്. ഇങ്ങനെ സംഭവിക്കുംബോള്‍ പണ്ടോരു പ്രസിദ്ധനായ "Manglish" പത്രപ്രവര്ത്തകന്‍ പറഞ്ഞ് ഒഴിയുന്നത് പ്രൂഫ് റീഡറിന്‍റ്റേയും, ടൈപ് സെറ്റര്മാരുടേയും പെടലിക്ക് വെച്ചട്ടാണ്. ആ സുഹൃത്ത് നാട്ടില്‍ ഇപ്പോള്‍ Hardware ഷോപ്പ് നടത്തി വരുന്നു.

--- വിഷയം ഭാഷയാണ്, മല്ലൂസിന്‍റെ ഇഷ്ട വിനോദമായ അത്മഹത്യ അല്ല.

43 comments:

  1. ഇതാരും ഇതുവരെ കണ്ടില്ലേ?

    ReplyDelete
  2. ഞാന്‍ അത് ഇപ്പോഴാണ്‍ ശ്രദ്ധിച്ചത്. പരിഹരിക്കം.

    ReplyDelete
  3. എന്തു സത്യം കൈപ്പള്ളി മാഷേ!

    താങ്കളുടെ ബ്ലോഗ് വായിക്കുമ്പോള്‍ മലയാളി ആയതില്‍ ഞാന്‍ ഖേദിക്കുന്നു!

    പ്രത്യേകിച്ച് താങ്കള്‍ ‘മല്ലൂസ്’എന്ന് ചുരുക്കി എഴുതുന്നതു കാണുമ്പോള്‍...

    ഞാന്‍ ഒരു മലയാളിയാണ്. ഖേദിക്കുന്നതും അത് കൊണ്ട് തന്നെ. കാരണം എനിക്ക് ലിഫ്റ്റില്‍ കയറാന്‍ അറിഞ്ഞൂടാ, വെളിയിലേ തുപ്പൂ, പെണ്ണുങ്ങള്‍ക്ക് ഡോര്‍ തുറന്ന് പിടിക്കാന്‍ അറിയില്ല, ആംഗലേയം എഴുതുമ്പോള്‍ ക്യൂന്‍സ് ലാംഗ്വേജിന്റെ ഗ്രാമര്‍ എഴുതാന്‍ എനിക്ക് കിട്ടുന്നില്ല (My bad!), എന്തിന് റേഡിയോയില്‍ പോലും ഞാന്‍ മന:പൂര്‍വ്വം
    ‘മല്ലൂസിനെ’ കരിവാരി തേക്കാന്‍ ആംഗലേയം തെറ്റിച്ച് പറയുന്നു, സായിപ്പിന്റെ പട്ടികുട്ടികളെ കാണുമ്പൊള്‍ ഞാന്‍ ചിരിക്കുന്നു, വേശ്യാവൃത്തിയെക്കുറിച്ച് യൂറോപ്പ്യന്‍സിനെ പോലെ ചിന്തിക്കാതെ കപട സദാചാരം കാണിക്കുന്നു, ഒരു പാവപ്പെട്ട ചെസ്സ് കളിക്കാരന് പൈസ കൊടുക്കാന്‍ ‘മല്ലൂസ്’ന്റെ
    അടുത്ത ഇഷ്ടവിനോദമായ സംഘടനാപാടവം പ്രദര്‍ശിപ്പിക്കുന്നു, ആദിവാസികളെ നോക്കാതെ ചെസ്സ് കളിക്കാരനെ നന്നാക്കാന്‍ നോക്കുന്നു, പിന്നെ ബ്ലോഗായ ബ്ലോഗ് മൊത്തം മലയാളത്തെ നാറ്റിക്കാന്‍ tripe എഴുതുന്നു.

    താങ്കളെപ്പോലുള്ളവര്‍ ഉള്ളത് എന്നെപ്പോലെയുള്ള മലയാളികളുടെ ഭാഗ്യം! എന്നോട് വക്കാരിജി അതാണ് പറഞ്ഞത്. താങ്കളെപ്പോലെയുള്ള യഥാര്‍ത്ഥ ‘മലയാള സ്നേഹി’ പറയുന്നതു ഞാന്‍
    ‘ശ്രദ്ധിച്ച്’ കേട്ട് സ്വയം നന്നാവണം എന്ന് അല്ലാതെ സ്യൂഡോ സിമ്പതി പാടില്ലാന്ന് , കാരണം താങ്കള്‍ ‘മല്ലൂസിനെ’ അടച്ച് അധിക്ഷേപിക്കുകയല്ലെന്നും, താങ്കള്‍ ചില്ലു മേടയില്‍ ഇരുന്ന് കല്ലെറിയുന്നതല്ലെന്നും, മറിച്ച്
    വളരെ ക്ഷമയോടേയും സഹിഷ്ണുതയോടേയും കൂടി
    ഞങ്ങള്‍ നന്നാവാന്‍ പറഞ്ഞു തരുന്നതാണെന്ന്.

    ശരി മാഷേ, ഇനി നന്നാവാന്‍ ശ്രമിക്കാം !

    പിന്നെ ഇത്രേം ഒക്കെ എഴുതി താങ്കളുടെ അപ്രീതി സമ്പാദിച്ചാലും എനിക്കൊന്നുമില്ല. കാരണം താങ്കള്‍ക്കെതിരെ പ്രതികരിക്കാന്‍ എനിക്കെളുപ്പവഴിയുണ്ട്..കാരണം മലയാളിയായ എനിക്ക് ആത്മഹത്യയാണ് ഇഷ്ട വിനോദം!

    ReplyDelete
  4. മലയാളിയുടെ അടുത്തു നിന്ന് ഇത്ര വലിയ സ്റ്റാന്‍ഡേര്‍ഡ് ഉള്ള ഇംഗ്ലീഷ് പ്രതീക്ഷിക്കുന്നതെന്തിനാ? ചില മലയാളികള്‍ക്ക് ഇംഗ്ലീഷ് നന്നായി എഴുതാന്‍ കഴിയുന്നുവെങ്കില്‍ അതവരുടെ ടാലന്റ്. മലയാളി മലയാളം തെറ്റിച്ചെഴുതിയാല്‍ കളിയാക്കാം, മൂക്കത്തു വിരല്‍ വെച്ച് കഷ്ടം പറയാം. പക്ഷെ ഇതെഴുതിയ ആള്‍ മലയാളിയാനെങ്കില്‍ കളിയാക്കാന്‍ ഞാനില്ല.

    ഈ മല്ലൂസ് എന്നു പറയുന്ന വേഡ് എനിക്കും ഇഷ്ടമല്ല, ഞാനത് ഉപയോഗിക്കാറുമില്ല.

    ReplyDelete
  5. ഇരുകാലി മന്തന്‍ ഒരു കാലില്‍ മന്തുള്ളവനെ കളിയാക്കുക എന്നൊരു ചൊല്ലുണ്ട്, നാട്ടില്‍. അതു വേണോ?.കൈപ്പിള്ളിയുടെ ബ്ലോഗില്‍ നിറയെ അക്ഷര പിശകുകളാണ്. അത് കൃത്യമായി തിരുത്തൂ.മലയാളികള്‍ നന്നായി ആംഗലേയ ഭാഷ സംസാരിക്കണമെന്നോ, എഴുതണമെന്നോ വാശി പിടിക്കുന്നതില്‍ അര്‍ത്ഥമില്ല.എല്ലാവരും ആംഗലേയ ഭാഷമാത്രം സംസാരിക്കുന്ന പള്ളിക്കൂടത്തിലല്ലോ പഠിക്കുന്നത്?.അണ്ണാറക്കണ്ണനും തന്നാലായത്.

    ReplyDelete
  6. നിഷാ‍ദ്,

    കാര്യം, താങ്കളുടെ ബ്ലോഗിലുള്ള ഒട്ടുമുക്കാലും ലിങ്കുകളും വായിച്ച് നോക്കി താങ്കളെക്കുറിച്ച് ബഹുമാനം കലര്‍ന്ന ഒരഭിപ്രായം ഞാന്‍ രൂപപ്പെടുത്തിയിരുന്നതാണ്. ആ ബഹുമാ‍നം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല, പകരം ഒരല്പം കുറഞ്ഞു.

    മാനേഴ്സിനെ പറ്റി നേരത്തേ എഴുതിയ ലേഖനം പോലും ഓക്കേയെന്ന് ഞാന്‍ കരുതി. ഇത് പക്ഷേ, കടന്നുപോയി. എന്ത് മോട്ടിവേഷനിലാണ് ഇതൊക്കെ എഴുതുന്നതെന്ന് അത്ഭുതപ്പെടുന്നു.

    പത്രത്തില്‍ ഒന്നാം പേജില്‍ ഒരു സഹജീവിയുടെ ആത്മഹത്യയെപ്പറ്റി റിപ്പോര്‍ട്ട് കണ്ടപ്പോള്‍ അതിലെ അക്ഷരത്തെറ്റ് ശ്രദ്ധിക്കുന്നത് തന്നെ അല്പം ക്രൂരമല്ലേ... തന്നെയല്ല, ആ പത്രത്തിന്റെ നിലവാരം എന്നതിലുപരി അതെഴുതിയവന്റെ നിലവാരത്തിന് ഇവിടെ എന്താണ് പ്രസക്തി

    മലയാളികളുടെ ഇംഗ്ലീഷ് നിലവാരമാണ് ചിന്താവിഷയമെങ്കില്‍, പക്ഷേ അതില്‍ പോലും യോജിക്കാനാവുന്നില്ല. കേരളം വിട്ട് പുറത്തെവിടെയെങ്കിലും ചെന്ന് നിവൃത്തികേടു കൊണ്ടെങ്കിലും ഇംഗ്ലീഷ് (/ഹിന്ദി) സംസാരിച്ചുപഠിച്ചു തന്നെയാണ്, ഞാനുള്‍പ്പെടെ ആവറേജ് മലയാളിയുടേ ഇംഗ്ലീഷ് (/ഹിന്ദി) നിലവാരം മെച്ചപ്പെടുന്നത്. അതല്ലാതെ, കേരളത്തിലെവിടെയാണ് ഇംഗ്ലീഷ് പറഞ്ഞ് ശീലിക്കാന്‍ അവസരമുള്ളത്. ഇതില്‍ പെടാത്ത ഉന്നതരാണെങ്കില്‍ ഈ വിവരംകെട്ടവരുടെ ഇടയില്‍ ഇങ്ങനെ കിടന്ന് ശ്വാസം മുട്ടാതെ അവനവന്റെ നിലവാരക്കാരുടെ ഒപ്പം സമയം ചിലവിടുന്നതല്ലേ ഉത്തമം.

    വേറൊന്നു കൂടി : പൊതുവേ എവിടെയും കേള്‍ക്കുന്നതാണ് ‘മലയാളികള്‍ അസൂ‍യക്കാരാണ്, പാരയാണ്, അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ.

    എന്റെ അനുഭവങ്ങള്‍ വച്ച്, മറ്റു ഭാഷക്കാരുമായി മലയാളികള്‍ക്ക് കാര്യമായ വ്യത്യാസമൊന്നും അസൂയയുടെയും പാരവയ്പ്പിന്റെയും കാര്യത്തില്‍ കാണുന്നില്ല. ഒപ്പത്തിനൊപ്പമോ മുന്നിലോ നില്‍ക്കണമെന്നും മറ്റുമുള്ള മനുഷ്യസഹജമായ ചിന്താഗതികളെ, നമുക്കെതിരാകുന്ന സമയത്ത് വളച്ചൊടിച്ച് കാണുന്നു എന്നതില്‍ പരം, മലയാളികള്‍ക്ക് എന്താണ് ഇത്ര മോശം പ്രത്യേകത

    ദീര്‍ഘിപ്പിക്കുന്നില്ല, ഈ പോസ്റ്റ് ബാലിശവും നിരാശാജനകവും ആണെന്ന് പറഞ്ഞ് നിര്‍ത്തട്ടെ...

    ReplyDelete
  7. ഒരു മലയാളി ഇതുപോലെ ഭാഷ കൈകാര്യം ചെയ്ത് മറ്റു ദേശകാരുടെ മുന്നില്‍ മലയാളികളെ മൊത്തമായി "കരി വാരി തെക്കുന്നതില്‍" ആര്‍ക്കും ഒരു പരാതിയുമില്ല. ഈ കരിവാരി തേക്കലിനെ കുറിച്ച് മലയാളികള്‍ മാത്രം വായിക്കുന്ന ബ്ലോഗില്‍ ഞാന്‍ എഴുതിയപ്പോള്‍ എല്ലാര്‍ക്കും കൊണ്ട്.

    കരിവാരിതേക്കല്‍ 1) ഒരു മലയാളി ഇങ്ങനെയാണു എഗ്ലീഷ് എഴുതുന്നത്.
    കരിവാരിതേക്കല്‍ 2) തൊട്ടതിനും പിടിച്ചതിനും, കറിക്കുപ്പില്ലേലും മലയാളി തൂങ്ങി മരിക്കും.


    inji:
    "എന്നെ തല്ലല്ലെ. ഞാന്‍ നന്നാവില്ല.." എന്ന മല്ലൂസിന്റെ മനോഭാവമാണു് ഞാന്‍ ഇവിടെ കാണുന്നത്. അദ്യം മല്ലു എന്താണു് എന്ന മനസിലക്കണം.

    ഇഞ്ജിയും, ഞാനും ഒക്കെ ഉള്‍പെടുന്ന വിദേശത്തു കഴിയുന്ന മലയാളികളെയാണ് ഈ ഓമന പേര്‍ (ഞാന്‍) വിളിക്കുന്നത്. കേരളവും കേരളത്തിന്റെ മുന്നേറ്റവും ഒന്നും അറിയാതെ. 1960ലെ (അതായതെ അച്ഛനും അമ്മയും വിദേശത്തു പോയ കാലത്തുള്ള ) കേരളത്തിന്റെ സങ്കല്പങ്ങളുമായി കഴിയുന്ന ഓരുപറ്റം വികാര ജീവികള്‍.
    കേരളത്തില്‍ നടക്കുന്ന സാംസ്കാരിക മാറ്റങ്ങളുമായി ഇവര്‍ക്ക് പൊരുത്തപെടാന്‍ ബുദ്ധിമുട്ടാണു്. പലപ്പോളും തിരിച്ച് നാട്ടില്‍ ചെല്ലുമ്പെള്‍ പുതിയ കേരളവുമായി പൊരുത്തപെടാന്‍ കഴിയാറില്ല.

    മല്ലൂസിനെ കരിവാരി തേക്കണമെങ്കില്‍ ഞാന്‍ അതു Englishല്‍ മറ്റുള്ളവര്‍ക്ക് വായിക്കാന്‍ വേണ്ടി എഴുതുമായിരുന്നു. ഇതു നാം മാത്രം വായിക്കുന്ന് വിഷയങ്ങളാണു്. സ്വയം വിമര്‍ശിക്കാന്‍ കഴിവുള്ള സമൂഹമാണു് മുന്നേറുന്ന സമൂഹം. പഴയ ആചാരങ്ങളും ചട്ടങ്ങളും കെട്ടിപിടിച്ചിരുന്നാല്‍ നാം പുറകിലായിപോവും.

    ഇഞ്ജിക്കും മറ്റുള്ളവര്‍ക്കും ഇതൊരു പുതിയ അനുഭവമായിരിക്കും. സമുഹിക പരാമര്‍ശങ്ങള്‍ കേട്ടു പരിചയമില്ലാത്തതിനാല്‍, Rajaram Mohan Roy എന്ന പേരില്‍ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ ഭാരതത്തില്‍ ജീവിച്ചിരുന്ന്. അദ്ദേഹത്തെ കുറിച്ച് പഠിക്കു.

    സമൂഹത്തിന്റെ പദനത്തിനു കാരണം നാം നമ്മുടെ പ്രവര്‍ത്തികള്‍ വിശകലനം ചെയ്യാത്തതിനാലാണു്. ഒരായിരം പേര്‍ ഒരു തെറ്റ് ചെയ്താല്‍ അതൊരിക്കലും ശെരിയാവില്ല.

    ഇഞ്ജി എന്നെ കുറിച്ച് അക്ഷേപ ഹാസ്യത്തോടെ പറഞ്ഞു
    ("താങ്കളെപ്പോലുള്ളവര്‍ ഉള്ളത് എന്നെപ്പോലെയുള്ള മലയാളികളുടെ ഭാഗ്യം! ")
    ഞാന്‍ പ്രോത്സാഹനമായി കാണുന്നു. നന്ദി.
    ----------
    RP:
    Gulf News, Khaleej Times, Gulf Today മുതലായ എല്ലാ പത്രങ്ങളിലും 60% മലയാളികളാണു് Journalist അയി ജോലി ചെയ്യുന്നവര്‍. ഞാനും പത്ര പ്രവര്‍ത്തകനായി 1992-1994 വരെ ജോലി ചെത്തിട്ടുണ്ട്. ഇതൊന്നുമല്ല മലയാളികളുടെ English Standard.
    ----------

    അനംഗാരി, ദിവാസ്വപ്നം
    എന്റെ മലയാള അക്ഷരതെറ്റുകള്‍ ഞാന്‍ സമ്മതിക്കുന്ന്. ഞാന്‍ മലയാളം 15 വര്ഷം മുമ്പാണ് പഠിച്ചത്. അതും വെച്ച് ഞാന്‍ മനോരമയിലോ കേരളകൌമുതിയിലോ, (മാധ്യമത്തില്‍ പോലും !!) എഴുതാന്‍ ധൈര്യം കാണിക്കില്ല.

    തോലിക്കട്ടി വളരെ കുറവാണു്. ബ്ലോഗില്‍ എന്നെപോലുള്ളവര്‍ക്ക് എഴുതാനുള്ളതാണു്. ഇവിടെ ഇം‌ഗ്ലീഷില്‍ ആരും തെറ്റു കണ്ടുപിടിക്കാറില്ലലോ?


    ----------

    ദിവാസ്വപ്നം:
    ഈ ഭഷയും വെച്ച് "സഹജീവി" Times of Indiaയിലോ, "Indian Express"ലോ ജോലി ചെയ്യാന്‍ പറ്റുമ്മോ സുഹൃത്തേ?

    ----------

    മറ്റുള്ള ചേട്ടന്മാരെ പോലേയും, ചേച്ചിമാരെ പോലെയും പ്രശംസ വാരി തലയില്‍ തേക്കാന്‍ അല്ല ഞാന്‍ ബ്ലോഗ് എഴുതുന്നതു. ബ്ലോഗ് എഴുതി എനിക്ക് ബഹുമാനം സംബാദികണ്ട. വിമര്‍ശനത്തിനു് ഞാന്‍ തുറന്ന മനസോടെയാണു് ഇവിടെ എഴുതുന്നത്. അതില്ലാത്തവരാണു് ഇവിടെ പലരും. ചില ഭീരുക്കളെപ്പോലെ Anonymous ആയി ജീവിതതില്‍ ഇതുവരെ എഴുതിയിട്ടുമില്ല.

    ഈ ബ്ലോഗിലുമപ്പുറത്ത് എനിക്ക് സാമാന്യം ഭേതപെട്ട ഒരു ജീവിതം ഉണ്ടു്. വര്ഷത്തില്‍ വീണുകിടുന്ന ഒന്നോ രണ്ടോ അഴ്ചകളില്‍ ചിന്തിക്കാന്‍ (എന്ന് എനിക്ക് തോന്നുന്ന ) രണ്ടു വരി എഴുതും അത് നിങ്ങള്‍ക്ക് ഇഷ്ടപെട്ടാലും ഇല്ലെങ്കിലും ഞാന്‍ എഴുതും. സഹ്ക്കന്‍ ബുദ്ധിമുട്ടുള്ളവര്‍ വായിക്കരുത്.

    ReplyDelete
  8. RP:
    കമലാദാസും, അരുന്ധതി റൊയിയും ഒക്കെ മലയാളികളാണ്‍.

    Hindu, Times of India, Indian Express, Deccan Herald മുതലായ പത്രങ്ങളിലെല്ലാം മുന്‍ നിരയില്‍ മലായാളി journalists ജോലി ചെയുന്നുണ്ട്. അവര്‍ എല്ലാരും നല്ല ഭാഷ കൈകാര്യം ചെയുന്നുണ്ട് എന്നാണ്‍ എന്റെ അഭിപ്രായം.

    ReplyDelete
  9. പ്രിയ കൈപ്പള്ളി ചേട്ടാ

    താങ്കളോട് എനിക്കിപ്പോഴും ബഹുമാനമേയുള്ളൂ.. പക്ഷെ താങ്കളുടെ അതിരു കടന്ന അധിക്ഷേപം കണ്ടപ്പോള്‍ വിഷമം സഹിച്ചില്ല. എനിക്ക് ദേഷ്യമല്ല, സങ്കടം ആണ് വന്നത്.

    കാരണം, എന്റെ അപ്പനും അമ്മയും പോലെ തന്നെയാണ് എനിക്ക് മലയാളവും കേരളവും.
    അവരെ അധിക്ഷപിക്കുന്നതിനും ഒരതിരില്ലെ?

    പക്ഷെ എന്തൊക്കെയാണെങ്കിലും താങ്കളുടെ മനസ്ഥിതി നല്ല പോലെ ഞാന്‍ മനസ്സിലാക്കുന്നു. കാരണം ഞാന്‍ കടന്നുപോയ ഒരു വഴിയാണത്.

    അത് നല്ലവണ്ണം മനസ്സിലാക്കിയത് കൊണ്ടാണ് താങ്കളുടെ കഴിഞ്ഞ പോസ്റ്റില്‍ ‘നാം എന്തിനിങ്ങനെ ചെയ്യുന്നു’ എന്നില്‍ ഞാന്‍ എന്നെക്കുറിച്ചും വളര്‍ന്ന സാഹചര്യങ്ങളെക്കുറിച്ചും ഒക്കെ എഴുതി താങ്കളെ മനസ്സിലാക്കാന്‍ ശ്രമിച്ചത്....
    പക്ഷെ താങ്കള്‍ക്ക് എന്തുകൊണ്ടോ ക്രിടിസിസം തീരെ ഇഷ്ടമല്ല.താങ്കള്‍ ചെയ്യുന്നത് ചിലതൊക്കെ ശരിയാവാം..പക്ഷെ എല്ലാം ശരിയാവണമെന്നില്ലല്ലൊ.ആത് മനസ്സിലാക്കാന്‍ ഉള്ള സഹിഷ്ണുത ഉള്ളവരേ മറ്റുള്ളവരെ നന്നാക്കാന്‍ ശ്രമിക്കാവൂ എന്ന് ഞാന്‍ ചിന്തിക്കുന്നു. മറ്റൊരു ദുബായ് ബ്ലോഗറോട് ഓണാഘോഷത്തിന്റെ ഇടക്ക് കുഞ്ഞിനെ എടുത്തുകൊണ്ട് പോവാന്‍ ഭാരവാഹി ക്രൂരമായി പറഞ്ഞില്ലേ? അത് താങ്കള്‍ക്ക് പോലും സഹിച്ചില്ലല്ലോ..താങ്കള്‍ ആ ഭാരവാഹിയേക്കാളും ക്രൂരമായിയാണ് പറയുന്നതെന്ന് എനിക്ക് തോന്നി. ചിലപ്പൊ എന്റെ തോന്നല്‍ ആവാം..അങ്ങിനെ തോന്നിയത് കൊണ്ടാണ് ഞാന്‍ അങ്ങിനെ എഴുതിയത്...

    താങ്കള്‍ ഒരു രാജാറാം മോഹന്‍ റോയ് അല്ല..പ്ലീസ്..താങ്കള്‍ എപ്പോഴും എന്നോടു പഠിക്കാന്‍ പറയുന്നു. എനിക്ക് അധികം വിവരമില്ല..ഞാന്‍ പഠിച്ചും കൊള്ളാം. പക്ഷെ അതേപോലെ ഞാനുമൊന്ന് പറഞ്ഞുകൊള്ളട്ടെ.

    ഒരാളെ നന്നാക്കാന്‍ അയാളുടെ മുഖത്തോട്ട് തുപ്പി പറയുന്നതും അല്ലാതെ മാന്യമായി പറയുന്നതും തമ്മില്‍ ഒത്തിരി വിത്യാസം ഉണ്ട് മാഷെ. താങ്കള്‍ ചെയ്യുന്നത് ആദ്യത്തെ കാര്യം ആണ്. അതാദ്യം തന്നെ താങ്കള്‍ മനസ്സിലാക്കണം എന്ന് ഞാന്‍ വളരെ സിന്‍സിയര്‍ ആയി അപേക്ഷിക്കുന്നു.

    താങ്കളുടെ ഉദ്ദേശം നന്നായിരിക്കും..പക്ഷെ മാര്‍ഗ്ഗം...എനിക്കെന്തോ..ശരിയായി തോന്നുന്നില്ല.

    പിന്നെ താങ്കള്‍ക്ക് മാത്രമല്ല, ഇവിടെ എല്ലാര്‍ക്കും ബ്ലോഗിനു പുറകില്‍ വളരെ നല്ല എക്സൈറ്റിങ്ങ് റിച്ച് ജീവിതം ഉണ്ട്.ഒരു പക്ഷെ താങ്കളെക്കാളുമൊക്ക കൂടുതല്‍...ഈ ബ്ലോഗുകള്‍ കൊണ്ടല്ല ആരും അവരുടെ വ്യക്തിത്വം നന്നാക്കുന്നത്. ഇത് 99% ഒരു ഹോബി തന്നെയാണ് താങ്കളെപ്പോലെ..
    പിന്നെ ബ്ലോഗില്‍ ഇഷ്ടമ്പോലെ വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. പക്ഷെ അതിനൊക്കെ സ്നേഹത്തിന്റെ ഭാഷയാണ്.അല്ലാതെ അധിക്ഷേപത്തിന്റെ ഭാഷ്യല്ല..

    താങ്കളുടെ മലയാളം തെറ്റുകള്‍ മലയാളത്തില്‍ നല്ല പാണ്ഡിത്യമുള്ള ആരെങ്കിലും അധിക്ഷേപിച്ചാല്‍
    താങ്കള്‍ക്ക് സഹിക്കുമോ? താങ്കള്‍ മലയാളം തന്നെ എഴുത്ത് നിറുത്തി പോവില്ലേ? അത് ആരും ചെയ്യാത്തെതു കൊണ്ടും താങ്കളുടെ അക്ഷരത്തെറ്റുകളും മറ്റും സ്നേഹത്തോടെ തിരുത്തുന്നതുകൊണ്ടല്ലെ താങ്കള്‍ കൂടുതല്‍ മലയാളത്തെ സ്നേഹിക്കുന്നത്? താങ്കള്‍ക്ക് കിട്ടുന്ന സമീപനം മറ്റുള്ളവര്‍ക്കും കൊടുക്കണ്ടെ? എന്തിനു പറയുന്നു, താങ്കളുടെ അക്ഷരത്തെറ്റുകള്‍ എനിക്ക് പോലും മനസ്സിലാവുന്നു...

    വേറെ ഒരു കാര്യം മാഷേ, താങ്കള്‍ വായില്‍ വെള്ളികരണ്ടിയുമായി ജനിച്ചതാണെന്ന് തോന്നുന്നു.അങ്ങിനെയുള്ള ഒരാള്‍ ഒരു സര്‍വ്വ സാധാരണയായ ഒരു മലായളിയെ വിമര്‍ശിക്കുമ്പോള്‍ വളരെ അധികം സഹിഷ്ണുത വേണം എന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. കാരണം 99% മലയാളികളും സാധാരണക്കാരാണ്.

    താങ്കള്‍ മലയാളികള്‍ ചെയ്യുന്ന ശരിയായ തെറ്റുകള്‍ക്കെതിരെ പ്രതികരിക്കൂ.. 7 ദിര്‍ഹം കിട്ടുന്ന തൊഴിലാളികളില്‍ നിന്ന് 2 ദിര്‍ഹം ആ കൊടും ചൂടില ഏ. സി പ്രവര്‍ത്തിപ്പിക്കാന്‍ വാങ്ങിക്കുന്ന ക്രൂ‍രമായ ‘സൂപ്പര്‍വൈസര്‍’
    മലയാളികള്‍. മലയാള പെണ്‍കുട്ടികളെ വിവാഹം കഴിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്ന അറബിയും അയാളുടെ മലയാളി ഏജന്റും..
    അങ്ങിനെ എന്തെല്ലാം താങ്കളൊന്ന് കണ്ണ് തുറന്നാല്‍ കാണാം മാഷേ അവിടെ?

    പക്ഷെ അതിനു പകരം ഏ.സിയുടെ സുഖത്തില്‍ ഇരുന്ന് വിരലൊന്നമര്‍ത്തി ചെയ്യുന്ന ഈ
    “നന്നാക്കല്‍” സ്യൂഡോ തന്നെയാണ് മാഷേ. എത്രയൊക്കെ അല്ലാ എന്ന് ഞാന്‍ വിചാരിക്കാന്‍ നോക്കിയാലും!

    ഇപ്പോഴും ബഹുമാനത്തോടെ -

    ReplyDelete
  10. കൈപ്പള്ളിയുടേത് മലയാളിക്കു വേണ്ടിയുള്ള സ്വയംവിമര്‍ശനമെന്ന നിലയില്‍ കണ്ടാല്‍ മതി.(സ്വയംവിമര്‍ശനത്തില്‍ മലയാളി സ്വതേ പുറകിലാണ്).കൈപ്പള്ളിയുടെ വിമര്‍ശനങ്ങളില്‍ ചിലതിനോട് യോജിപ്പും മറ്റു ചിലതിനോട് വിയോജിപ്പും തോന്നാറുണ്ട്.വിമര്‍ശനങ്ങളില്‍ പലപ്പോഴും ഒരു മയവും കൈപ്പള്ളി കാണിക്കാറില്ല.

    'ഇതൊക്ക മതി അല്ലെങ്കില്‍ ഇങ്ങനെയൊക്കെ മതി' എന്ന ഒരുതരം philistinism നമുക്കെല്ലാം ഉണ്ടെന്നു തോന്നുന്നു.ഇതിനു പകരം excellenceനു വേണ്ടി നാം പ്രയത്നിക്കേണ്ടതുണ്ട്.

    പോസ്റ്റിനെപ്പറ്റി:
    Khaleej Times ലെ 'ഭയങ്കര പുലി'യില്‍ നിന്ന് എന്തായാലും നല്ല ഇംഗ്ലിഷ് ആണ് പ്രതീക്ഷിക്കുന്നത്.അങ്ങനെയല്ലെങ്കില്‍ അതിനര്‍ത്ഥം തന്റെ ഇംഗ്ലിഷ് മെച്ചപ്പെടുത്താതെ കാലപ്പഴക്കം കൊണ്ട് 'പുലി'യായതാണ് എന്നതാണ്.(ഇത്തരക്കാരെക്കൊണ്ട് നമ്മുടെ സര്‍ക്കാര്‍ സര്‍വീസ് നിറഞ്ഞിരിക്കുകയാണ്).

    ReplyDelete
  11. ലൊകത്തിന്റെ മുന്നില്‍ എന്റെ സംസ്ഥനത്തെ ഉയര്‍ത്തി കാട്ടണം എന്ന അത്മാര്‍ത്ഥമായ ഒരു രഹസ്യ അജെണ്ട ഉള്ളവനാണു് ഞാന്‍. മറ്റുള്ള ദേശങ്ങളില്‍ കണ്ട നല്ല വശങ്ങള്‍ എന്റെ ദേശത്തും കൊണ്ടുവരണം എന്ന ഉദ്ദേശം മാത്രമേ എനിക്കുള്ളു. കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ North America Far East, Europe ലുള്ള പല രാജ്യങ്ങളില്‍ പഠിക്കാനും ജോലി ചെയ്യാനും കഴിഞ്ഞു. ഞാന്‍ കണ്ട് സംസ്കാരങ്ങളിലുള്ള പോരാഴ്മകള്‍ ഞാന്‍ എഴുതി സമയ്യം കളയുന്നില്ല. കാരണം അതുകോണ്ടെന്തു വിശേഷം. അവരുടെ പോരഴ്മകള്‍ വെളിപെടുത്തിയാല്‍ ചിലപ്പോള്‍ എന്റെ സംസ്കാരം ചിലപ്പോള്‍ അല്പം ഉയര്‍ന്നു എന്ന് എനിക്കു തോന്നിയേക്കാം. പക്ഷേ അതു വെറും തോന്നല്‍. നല്ല നിലയില്‍ കഴിയുന്ന അയല്ക്കാരന്റെ മകള്‍ ഒളിച്ചോടിപ്പോയാല്‍, ദരിദ്രനായ അയല്‍കാരന്‍ സധ്യവിളമ്പി ആഖൊഷിക്കുന്നതു കണ്ടിട്ടില്ലെ. അതുപോലെ തന്നെ.

    വിദേശികളുടെ തെറ്റുകള്‍ നാം ആവര്‍ത്തിക്കാതിരിക്കാന്‍ നാം ശ്രമിക്കണം. മറുവശത്ത് അവര്‍ ചെയുന്ന നല്ല വശങ്ങള്‍ നാം കണ്ടു അനുഗരിക്കുകയും വേണം. അവരെ കുറ്റം പറയുന്ന സമയം കൊണ്ടു അവരുടെ നല്ല വശങ്ങള്‍ മാത്രം കണ്ടു പഠികാം.

    നാം നമ്മെ തുടര്‍ച്ചയായി ശ്രദ്ധിച്ച് പഠിക്കണം, നമ്മള്‍ ചെയുന്ന പല ജനകീയ പ്രവര്‍ത്തികളും സാമൂഹികമായി എന്ത് നേട്ടം ഉണ്ടാക്കം എന്ന് കരുതി തീരുമാനങ്ങള്‍ എടുക്കണം.

    എന്താണു് ഉയര്‍ന്ന സംസ്കാരം, എന്താണു ഉയര്‍ന്ന ജനകീയ പദ്ധതി. എനിക്ക് ഒരുറ്റ ഉദാഹരണം പറഞ്ഞു വിശദീകരിക്കാം.

    യൂറോപ്പില്‍ മിക്ക വന്‍ നഗരങളിലും വീടു മുതാല്‍ ജോലി സ്ഥലം വരെ ഒരു വികലാങ്കനു ജോലിക്ക് പോകാനുള്ള വഴിയുണ്ട്. മനസിലായില്ല? മനസിലാക്കി തരാം.

    1) ഒരു വികലാങ്കനു wheelchair. ഉപയോഗിച്ച് അവന്‍ വീടു വിടുന്നു.
    ഹൌസിങ്ങ് കൊളൊനിയില്‍ വീടു നിര്‍മിക്കാന്‍ permit കിട്ടണമെങ്കില്‍ വീട് Weelchair Access ഉണ്ടായിരിക്കണം.

    2) തെരുവിലൂടെ അവന്‍ Metro Station വരെ പരസഹായമില്ലാതെ പോകുന്നു.
    തെരുവില്‍ വികലാങ്കര്‍ക്കും കാല്‍ നടകാര്‍ക്കും പ്രത്യേകം Lane നിര്‍മിച്ചിറ്റുണ്ട്.
    Metro Stationല്‍ വികലാങ്കര്‍ക്ക് ഉപയോഗിക്കാനുള്ള Lift ഉണ്ട്.
    വികലാങ്കര്‍ക്കുപയോഗിക്കാന്‍ Toilet ഉണ്ട്.
    Metro train ന്റെ Door കളും, platformകളും, Weel chair ഉപയോഗിക്കുന്നവര്‍ക്കു വേണ്ടി നിര്‍മ്മിച്ചിരിക്കുന്നു !!
    3) ജോലി ചെയുന്ന സ്ഥലത്തും Weelchair acces ഉണ്ട്. ഇല്ലാത്ത സ്ഥലത്തിനു് building permit കിട്ടില്ല !!

    എന്റെ കണ്ണില്‍ ഇതു വലിയ കാര്യമാണു്. നമ്മുടെ നാട്ടില്‍ വികലാങ്കനെ മിമിക്രികാര്‍ പരിഹസിക്കുന്നത് നോക്കി നാം ചിരിക്കും. യൂറോപ്പില്‍ അതു കുറ്റകരമാണു.

    സംസ്കാരം എന്ന വാക്കിനു് പല അര്‍ത്ഥങ്ങളുണ്ടു. ചാടി കടിക്കുന്നതിനു മുമ്പ് അത് ഒന്നു മനസിലാക്കിയാല്‍ കോള്ളാ.

    ReplyDelete
  12. ഇഞ്ജി:

    താങ്കള്‍ക്ക് തെറ്റി. വീട്ടുകാരുടെ കാശും സ്വത്തും വിശ്വാസങ്ങള്‍‌ക്ക് വേണ്ടി ഉപേക്ഷിച്ച് സമുദായത്തില്‍ നിന്നും ഭ്രഷ്ടാക്കപെട്ടവനാണു് ഞാന്‍. ഞാന്‍ വെള്ളികരണ്ടി എന്റെ വായില്‍ സ്വയം വെച്ച് ജീവിക്കുന്നവനാണു്. ആരും വായില്‍ കോണ്ടു വെച്ചതല്ല.

    ശെരിയാണു ഇഞ്ജി, മറ്റുള്ളവരുടെ വേദനയില്‍ Lip service മാത്രമെ കൊടുക്കാന്‍ കഴിയു. എന്നാല്‍ പിന്നെ അതു കാര്യമായി BBCയില്‍ തന്നെ കോടുക്കാം എന്നു കരുതി.

    1998ലും 2003ലും യൂ ഏ യി യില്‍ മലയാളി സ്ത്രീകളെ കൊണ്ടു നടത്തുന്ന Forced Prostitution നെ കുറിച്ച് Outlook എന്ന പരിപാടിയില്‍ അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്. എന്റെ മാത്രം സാമര്ത്യമല്ല എങ്കിലും. അതിനു ശഷമാണു് Asianetഉം KairaLiയുമോക്കെ ഇതു കാര്യമാക്കി അവതരിപ്പിച്ചു തുടങ്ങിയതു.

    ഇതൊന്നും ഇവിടേ പറഞ്ഞിട്ട് കാര്യമില്ല.

    ReplyDelete
  13. ശരി മാഷെ,എല്ലാം സമ്മതിച്ചു..ഒക്കെ സമ്മതിച്ചു..ഞാന്‍ പറഞ്ഞില്ലെ, താങ്കളുടെ ഉദ്ദേശം നല്ലതല്ലെന്ന് എനിക്കിതേ വരേം തോന്നീട്ടില്ല.

    പക്ഷെ താങ്കള്‍ അധിക്ഷേപിക്കുന്നില്ലാ, മാന്യമായി ആണ് പറയുന്നേ എന്ന് ഉറപ്പിച്ചും നെഞ്ചില്‍ കൈ വെച്ച് പറായാന്‍ പറ്റുമൊ? എങ്കില്‍ ഞാന്‍ പറഞ്ഞതൊക്കെ പിന്‍വലിക്കുന്നു..

    അല്ലാ ഇനിയും താങ്കള്‍ക്ക് മനസ്സിലാവുന്നില്ലെങ്കില്‍ താങ്കള്‍ എഴുതുന്ന അതേ അധിക്ഷേപത്തോടെ താങ്കളുടെ ബ്ലോഗിനെക്കുറിച്ച് ഞാന്‍ അതേ ഭാഷയില്‍ എഴുതി നോക്കട്ടേ? താങ്കള്‍ എന്നെ വഴക്ക് പറയില്ലെങ്കില്‍?

    ReplyDelete
  14. എന്തോ എനിക്ക് മനസിലാവത്ത ഒരു കാര്യമാണു്. എന്നെ "മാഷ്" എന്ന വിളിക്കുന്നതു് തന്നെ പിടിക്കുന്നില്ല. ഞാന്‍ 37 വയസ്സുള്ള ഒരു ബാലന്‍ ആണു്. എല്ലാം നോക്കി പച്ചയായി വിമര്‍ശിക്കുന്ന ഒരു കൊച്ചു കുട്ടി. അങ്ങനെ എല്ലാവരേയും നിങ്ങള്‍ക്ക് കാണാന്‍ കഴിയുമെങ്കില്‍ പ്രശ്നങ്ങള്‍ എല്ലാം തീരും. പോള്ളയായ കുറേ സതാചാരങ്ങള്‍. ആര്‍ക്കു വേണം?

    മറകളില്ലാത്ത സ്വതന്ത്രമായ അശയ വിനിമയമാണു് ബ്ലോഗ്ഗ്. ഇവിടെ ആരെയും ഭയക്കരുത്. നിങ്ങള്‍ സ്വയം അതിരുകള്‍ ശൃഷ്ടിച്ച് അതിനുള്ളില്‍ ഒളിക്കുന്നു. കഷ്ടം. പിന്നെ എന്തിനു് ബ്ലോഗ്ഗ്. വല്ല പത്രങ്ങളിലോ, മാസികകളിലോ പോയി എഴുതു. അവിടെ നിങ്ങളെ പോലുള്ള (തട്ടതെ മുട്ടതെ എഴുതാന്‍ അറിയുന്നവരെ) ആവശ്യമുണു്.

    ധൈര്യമായിട്ട് എഴുതു ഇഞ്ജി. ആരേയും ഭയക്കെണ്ട. എന്നെപ്പോലും. സ്വതന്ത്രമായ വിമര്‍ശനത്തിനു് ഒരു തുടക്കം കുറിക്കു.

    ReplyDelete
  15. നിഷാദ്, താങ്കളുടെ ഒരു വിധമെല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്, പലപ്പോഴും കമന്റാറില്ലെങ്കിലും !

    താങ്കളുടെ ഈ പോസ്റ്റ് പക്ഷേ എന്തോ ഒരു കല്ലു കടിച്ച പ്രതീതി ! കാരണം....

    1- അറബിഭാഷ സംസാരിക്കുന്ന ഒരു രാജ്യത്തെ ഒരു ലോക്കല്‍ ഇംഗ്ലീഷ് പത്രത്തില്‍, ഏതോ ഒരു മലയാളി റിപ്പോര്‍ട്ടര്‍ എഴുതിയ ഒരു ന്യൂസിലെ വ്യാകരണപ്പിശകുകളെ അളവുകോലാക്കി, ലോകത്തെങ്ങുമുള്ള “പ്രവാസി”മല്ലുകളെ താങ്കള്‍ പരിഹാസ്യ കഥാപാത്രമാക്കിയത് വളരേ മോശം.

    ഇനി, ആ മലയാളി റിപ്പോര്‍ട്ടര്‍ക്ക് അങ്ങനേയൊരു തെറ്റു പറ്റിയാല്‍ തന്നെ, ഖലീജ് ടൈംസിലുള്ള 60% മലയാളികളെ മാറ്റിനിര്‍ത്തിയാലും, ബാക്കി 40% സ്റ്റാഫിനും എന്തേ അതു കറക്റ്റു ചെയ്യാനായില്ല ?

    ആ പത്രത്തിന്റെ നിലവാരം ഇതില്‍ നിന്നൂഹിക്കാവുന്നതേയുള്ളൂ അല്ലേ ? അയാളു “ഖലീജ് ടൈംസിലെ” പുപ്പിലിയാവും .. പക്ഷേ, ലോകത്തെ ഏറ്റവും മികച്ച മലയാളി റിപ്പോര്‍ട്ടറൊന്നുമായിരുന്നില്ലല്ലോ ?

    പിന്നെ:മലയാളില്ക്കല്ലാതെ ഏതു കമ്യൂണിറ്റിക്കു സാധിക്കും ലോകത്തെവിടെ ചെന്നാലും അവിടവുമായി നമുക്കു സാധിക്കും വിധം അഡോപ്റ്റു ചെയ്യാന്‍?

    മല്ലു ഇംഗ്ലീഷ്, അത് ഫ്രഞ്ചുകാരന്റേയോ, ഇറ്റലിക്കാരന്റേയോ, ചൈനക്കാരന്റേയോ, ജപ്പാന്‍കാരന്റേയോ ഇംഗ്ലീഷിനേക്കാള്‍ എത്രയോ പ്രബുദ്ധമാണെന്നാണെനിക്കു തോന്നുന്നത് !

    ReplyDelete
  16. നാളെ കാലത്തെ എഴുതാട്ടൊ ബാലാ :)

    ഇപ്പൊ ഇവിടെ ഒരുപാട് രാത്രിയായി..എഴുതീട്ട് ഞാന്‍ രാത്രി കിടന്നാ വല്ലോ സ്വപ്നം കണ്ടാല്ലൊ? :)

    പിന്നേയ്, വെള്ളിക്കരണ്ടിയുമായിട്ട് ഒരാള്‍ ജനിക്കണൂന്നേ പറയുള്ളൂന്ന് തോന്നണ്..
    വെള്ളിക്കരണ്ടി സ്വയം വെച്ച് നടക്കണൂന്ന് ഞാന്‍ കേട്ടിട്ടില്ല..അത് കേട്ടപ്പൊ എന്റെ സകല ചൂടും പോയി,എനിക്ക് ചിരി വന്നു കാരണം താങ്കള്‍ ഒരു വെള്ളിക്കരണ്ടിയുമായി ദുബായ്ക്കൂടേയൊക്കെ നടക്കണത് ഞാന്‍ സങ്കല്‍പ്പിച്ചപ്പൊ എനിക്ക് ചിരി വന്നു. :)

    പിന്നെ മാഷേ എന്നുള്ള വിളി ഒരു സ്കൂള്‍ മാഷ് പോലെയല്ല, മറിച്ച് സുഹൃത്തേ എന്നാണ് ഞങ്ങടെ നാട്ടില്‍.അതോണ്ടാണ് കേട്ടൊ.

    വളരെ സ്നേഹത്തോടെ നല്ലൊരു പ്രഭാതം (അതോ അവിടെ ഉച്ചയായോ?) ആശംസിച്ചു കൊണ്ട്..

    ReplyDelete
  17. ഖലീജ് ടൈംസിനു എഡിറ്റര്‍മാര്‍ ആരുമില്ലേ? ഒരു റിപ്പോര്‍ട്ടര്‍ തെറ്റെഴുതിയാല്‍ അതേപടിയാണോ പ്രൂഫ് ഡെസ്കില്‍ നിന്നും പ്രസ്സിലേയ്ക്കെത്തുക?

    കൈപ്പള്ളി റിയാസിനെ വിമര്‍ശിച്ചതില്‍ എനിക്കു പരിഭവമില്ല, പക്ഷെ സബ്‌വേയില്‍ ‘BLACK PARSE WENT THIS AREA, ANYBODY FOUND CALL 050-XXXX’ എന്ന നോട്ടീസ് പതിപ്പിക്കേണ്ടി വരുന്ന മലയാളിയെ ആരെങ്കിലും കളിയാക്കുന്നുണ്ടെങ്കില്‍ ഞാന്‍ അവരെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കും.

    ReplyDelete
  18. ഇഞ്ജി:
    എനിക്കു തലവേതന വന്നല്‍ ഞന്‍ ബ്രൂഫിന്‍ കഴിക്കും. paracetamol പോലുള്ള ചിന്നന്മാരൊന്നും എനിക്ക് പിടിക്കില്ല.

    വിശാനാല്‍ ഒരു സൂപ്പര്‍ സുപ്രീം അല്ലെങ്കില്‍ Big Mac with Cheese വിഴുങ്ങും. പിന്നെ ഒരു 6 മണിക്കുര്‍ വിശക്കരുത്.

    ജോലിയിലും അങ്ങനെതന്നെ. Flooring ചെയുന്ന sub-contractor ഒരു Square meter കൊളമാക്കിയാല്‍ ആ മുറി മുഴുവനും വീണ്ടും ചെയിപ്പിക്കും !!.

    പറയുംബോള്‍ ഒരിക്കല്‍ പറയുക. അതു ശെരിക്കും മനസിലാവുന്ന വിധത്തില്‍ പറയണം. പിന്നെ ഒരിക്കല്‍ പറഞ്ഞ് സമയം കളയരുത്. Dose അല്പ്പം കൂടിയാലും സാരമില്ല. മനസിലാവെണ്ടവര്‍ക്ക് മനസിലാവും.

    ReplyDelete
  19. ഈയെഴുതിയ കാര്യത്തില്‍ ഞാന്‍ വ്യക്തമായിട്ടും കൈപ്പള്ളിയുടെ ഭാഗത്താണ്. ഞാന്‍ കാശുകൊടുത്തുമേടിച്ച പത്രത്തിലാണ് ഇങ്ങനത്തെ ഇംഗ്ലീഷു കണ്ടതെങ്കില്‍ ഞാന്‍ എന്റെ സബ്സ്ക്രിപ്‌ഷന്‍ നിറുത്തുകയും, അവര്‍‌ക്കൊരെഴുത്തയക്കുകയും ചെയ്യും. മലയാളിയാണ് ഇങ്ങനെ ചെയ്തതെങ്കില്‍ എനിക്കു നാണക്കേടും തോന്നും. ബ്ലോഗു ചെയ്യുമ്പോള്‍ ഗ്രാമര്‍ തെറ്റിച്ചാല്‍ ആരു കൂട്ടാക്കാന്‍, ഉമേഷും സന്തോഷുമൊഴികെ? അതുപോലെയല്ല ഇംഗ്ലീഷ് പത്രത്തില്‍ ശമ്പളം വാങ്ങി ജോലിചെയ്യുന്ന ഒരു റിപ്പോര്‍‌ട്ടര്‍ അതു ചെയ്യുമ്പോള്‍. ആ പത്രത്തിന്റെ മൊത്തം ഇമേജിനെയാണ് ഇങ്ങനത്തെ തെറ്റുകള്‍ ബാധിക്കുന്നത്. അതു ചെയ്യുന്നത് മലയാളിയായതുകൊണ്ടു നമുക്കു കണ്ണടയ്ക്കാമെന്നാണോ?

    പിന്നെ വിമര്‍‌ശനം: അതോരുരുത്തരുടെയും personal style ആയിരിക്കും. ഒരാള്‍ അല്പം മയത്തോടെയും, മറ്റൊരാള്‍ അറുത്തുമുറിച്ചും പറഞ്ഞെന്നിരിക്കും. സംഭവിച്ചത് വിമര്‍‌ശനീയമായ സംഗതിയാണെങ്കില്‍ എങ്ങനെ വിമര്‍‌ശിക്കുന്നു എന്നതിലെന്താണുകാര്യം? “സാഹിത്യവാരഫലം” ലങ്ങേര് മയത്തിലെഴുതിയായിരുന്നെങ്കില്‍ എത്രപേരതു വായിക്കുമായിരുന്നു?

    ReplyDelete
  20. ഇടിവാള്‍:
    എന്റെ പോസ്റ്റ് വായിച്ചതില്‍ സന്തോഷം. നന്ദി.

    ഇവിടെ English പത്രത്തില്‍ എഴുതുന്നതിനെകുറിച്ചാണു് ചര്‍ച്ച്. ഇനി ഏതു നട്ടുകാരണാണെങ്കിലും english പത്രത്തില്‍ എഴുതണമെങ്കില്‍ English തെറ്റായി എഴുതരുതു. അതു മലയാളി എഴുതി കണ്ടതുകോണ്ടു. മലയാളികളെ ഭോദ്യപെടുത്തി. മറ്റു ഭാഷക്കാര്‍ ഇതുപോലെ തെറ്റെഴുതാറില്ല എന്നു ഞാന്‍ എവിടെ എഴുതി? മറ്റുള്ളവര്‍ English നമ്മെകാള്‍ നല്ലതുപോലെ കൈകാര്യം ചെയുന്നുണ്ടെന്നെ ഞാന്‍ എഴുതിയോ?

    വീണ്ടും പറയുന്നു: മനസിലാക്കാന്‍കഴിവുള്ളവന്‍ മനസിലക്കട്ടെ.

    മുറി English ല്‍ Blog എഴുതാം. Email അയക്കം . Business Letter അയക്കാം. Project Report എഴുതാം. Medical Report വരെ എഴുതാം. വരും തലമുറകള്‍ വായിച്ചു പഠിക്കുന്ന പത്രത്തില്‍ ഈ വിധത്തില്‍ എഴുതരുതു്. അതു ഒരു മല്യാളി എഴുതിയപ്പോള്‍ എനിക്ക് അരിശം വന്നു. അതു മലയാളികളോടു് പറ്ഞ്ഞു.

    പത്രത്തില്‍ എഴുതണമെങ്കില്‍ ഭാഷ അത്യന്താപേക്ഷിതമാണു. (ഒഴിച്ചു നിര്‍ത്താന്‍ പറ്റാത്തതാണ്). അല്ലത് അവിടെ (പ്രത്യേകിച്ചുയും Front Pageല്‍ ) ആരും കയറി നിരങ്ങരുതു്. പത്രത്തെ ഭാഷാ സംരക്ഷണത്തിന്റെ ക്ഷത്രമായി കാണുന്ന ചിലര്‍ക്ക് അതു വേദനിക്കും.

    ReplyDelete
  21. ഇക്കാര്യത്തില്‍ കൈപ്പള്ളിയെ വിമര്‍ശിക്കാന്‍ മനസ്സു വരുന്നില്ല. പത്രം വരിക്കാരനു എഴുതിയവന്‍ മലയാളിയാണെന്നൊരു സ്പെഷ്യല്‍ ഇളവ് കൊടുക്കേണ്ടി വരുന്ന ഒരു സ്ഥിതി വിശേഷം നന്നല്ല.

    മലയാളി അഴിമതി കാട്ടിയാലും ഇതേ കന്‍സിഡറേഷന്‍ നാം കൊടുക്കാറില്ലല്ലോ?

    തെറ്റു കണ്ടാല്‍ വിമര്‍ശിക്കുക തന്നെ വേണം. വിമര്‍ശകന്റെ ഭാഷയുടെ കടുപ്പം ചിലപ്പോള്‍ വായനക്കാര്‍ക്ക് അലൊസരം അല്പം ഉണ്ടാക്കിയെന്നും വരും.

    നിഷാദിന്റെ മലയാളം -- അത് അദ്ദേഹം പഠിച്ചെടുത്തൊരു സ്കില്ലാണ് -- പ്രവാസിയായതിനാല്‍, കുരച്ചേ കുരച്ചേ അരിയൂ, അതിനാല്‍ എഴുതാനും നില്‍ക്കുന്നില്ല എന്നൊക്കെ കരുതി മാറി നില്‍ക്കാഞ്ഞതിനാല്‍ കൈപ്പള്ളിയൊട് ബഹുമാനവുമുണ്ട്.

    ഒരു വിഷയത്തെ വിമര്‍ശിച്ചിതെഴുതിയ ലേഖനത്തിലൂടെ, വിഷയം മാറ്റി വെച്ച് വിമര്ശകനെ അപഗ്രഥിക്കാനൊരുമ്പെടുന്നതേ ശരിയല്ല.

    അതു പോലെ, ഒരു വിഷയം വിമര്‍ശന വിധേയമാക്കുമ്പോള്‍, വിമര്ശനത്തില്‍ എന്തെങ്കിലും വസ്തുതാ പരമായ തെറ്റുകളുണ്ടോ എന്നതില്‍ മാത്രമൊതുങ്ങുന്നതാവണം,വായനക്കാരന്റെ വിമര്‍ശന ശ്രമം.

    അമരത്വത്തിനുള്ള മരുന്നു കണ്ടു പിടിച്ചിട്ട് മതി എന്തെനെ പറ്റിയെങ്കിലും വിമര്‍ശിക്കുന്നത് എന്നും പറയാനാവില്ല.

    വിമര്‍ശകന്‍, മുമ്പേ നടന്നു പോയവനാണ്‍, നാം പിമ്പേയും. ആ വഴിയിലൂടെ പോകുമ്പോള്‍, അയാള്‍ കണ്ട് പ്രശ്നങ്ങള്‍ നാം പ്രഥമദൃഷ്ട്യാ കാണുന്നുവെങ്കില്‍, വിഷയം മാറ്റി വെച്ചിട്ട് വിമര്ശകനെ വിമര്ശിക്കാനൊരുങ്ങുന്നത്, അതും അല്പസ്വല്പം വ്യക്തിപരമായ രീതിയില്‍ തന്നെയാമ്പോള്‍,അപകടകരമായ ഒരു പ്രവണതയുമാണ്‍.

    ReplyDelete
  22. പെരിങ്ങോടന്‍,
    എഡിറ്റര്‍മാര്‍ കൂടുതലും സ്റ്റോറിയുടെ contentനെപ്പറ്റിയും വ്യപ്തിയെപ്പറ്റിയും ആണ് കൂടുതല്‍ ശ്രദ്ധിക്കുക.പ്രത്യേകിച്ചും സീനിയര്‍ റിപ്പോര്‍ടര്‍മാരുടെ കാര്യത്തില്‍.പിന്നെ, തെറ്റുകള്‍ കൂടുതല്‍ ആണെങ്കില്‍ തിരുത്തുന്നതിലും നന്ന് പുതിയത് എഴുതുന്നതല്ലേ?

    ReplyDelete
  23. മലയാളിയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെപ്പറ്റി പറയാന്‍ എനിക്ക് ധാര്‍മ്മികമായി അവകാശമില്ല. കാരണം എന്റെ ഇംഗ്ലീഷ് മഹാ മോശം.

    പക്ഷേ ഖലീജ് ടൈംസ് എന്ന പത്രത്തിന്റെ ലേഖകനായി ഇരിക്കുന്ന ഒരു മലയാളി, ആ പത്രം മലയാളികളും അല്ലാത്തവരുമായി ധാരാളം ആള്‍ക്കാര്‍ വായിക്കുന്ന ഒരു പത്രമാണെങ്കില്‍, അയാള്‍ നല്ല ഇംഗ്ലീഷ് തന്നെ ഉപയോഗിക്കണം. അയാള്‍ അവിടെ ചെയ്യേണ്ട ജോലി എന്താണെന്ന് ബോധ്യമായതിനു ശേഷം തന്നെയായിരിക്കുമല്ലോ അയാള്‍ അവിടെ ജോലി ചെയ്യുന്നത്. ആ ലേഖനം വായിച്ച ഒരു സായിപ്പ് ഖലീജ് ടൈസിന് നിഷാദ് എഴുതിയതുപോലുള്ള ഒരു കമന്റ് അതിന്റെ പത്രാധിപര്‍ക്ക് അയച്ചുകൊടുത്താല്‍ അതിന്റെ പത്രാധിപര്‍, ഓ, അത് മലയാളിയാണ്, അവരില്‍ നിന്ന് അത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി എന്ന മറുപടിയാണ് സായിപ്പിന് കൊടുക്കുന്നതെങ്കില്‍ അതാണ് മലയാളികളോടുള്ള അധിക്ഷേപം എന്നേ എനിക്ക് തോന്നൂ. പക്ഷേ അങ്ങിനെയൊരു കത്ത് സായിപ്പിന്റെ കൈയ്യില്‍ നിന്നും കിട്ടിയാല്‍ മിക്കവാറും ഖലീജ് ടൈംസ് അടുത്ത പ്രാവശ്യം ഒരു മലയാളിയെ ലേഖകനായി വെക്കാന്‍ കുറച്ചും കൂടി ഒന്നാലോചിക്കുമായിരിക്കും (എനിക്ക് ഖലീജ് ടൈംസിന്റെ കാര്യം ശരിക്കറിയില്ല-പൊതുവായി ഉള്ളതെന്ന് എനിക്കുള്ള രീതി പറഞ്ഞു എന്ന് മാത്രം).

    ഇംഗ്ലീഷ് എഴുത്താണ് തൊഴിലായി സ്വീകരിച്ചിരിക്കുന്നതെങ്കില്‍ അത് മലയാളിയാണെങ്കിലും ബംഗാളിയാണെങ്കിലും സായിപ്പാണെങ്കിലും അത് നേരാംവണ്ണം തന്നെ എഴുതണം എന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കില്‍ നിഷാദല്ലെങ്കില്‍ വേറൊരാള്‍ അതിനെ വിമര്‍ശിക്കും. ആ വിമര്‍ശനത്തിനെ പോസിറ്റീവായി എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നഷ്ടം അവര്‍ക്കു തന്നെ.

    ഒരു പത്രത്തിന്റെ ലേഖകനൊക്കെ അയാളറിയാതെയാണെങ്കിലും അയാളുടെ നാടിന്റെ പ്രതിനിധിയും കൂടിയാണ് ഒരര്‍ത്ഥത്തില്‍. അങ്ങിനെയൊരാള്‍ ഇങ്ങിനത്തെ ഇംഗ്ലീഷൊക്കെയാണ് എഴുതുന്നതെങ്കില്‍ ചിലരെങ്കിലും അത് മലയാളികളുടെ മൊത്തത്തിലുള്ള നിലവാരം എന്ന് കരുതാനും മതി (അത് അങ്ങിനെ കരുതുന്നവരുടെ കുഴപ്പമാണെങ്കില്‍ കൂടി).

    “മല്ലൂസിനെ കരിവാരി തേക്കണമെങ്കില്‍ ഞാന്‍ അതു Englishല്‍ മറ്റുള്ളവര്‍ക്ക് വായിക്കാന്‍ വേണ്ടി എഴുതുമായിരുന്നു“ നിഷാദ് പറഞ്ഞതിനോട് യോജിക്കുന്നു.

    മറ്റു പലയിടത്തും സംഭവിക്കുന്നതുപോളെ കാര്യങ്ങളെ ഒബ്‌ജക്റ്റീവ് ആയി എടുക്കാതെ പറയുന്ന ആളെ നോക്കാന്‍ പോകുന്നതാണ് ഇവിടെയും ചിലര്‍ക്ക് പറ്റിയതെന്ന് തോന്നുന്നു.

    ഇഞ്ചീ, നിഷാദിന്റെ കഴിഞ്ഞ പോസ്റ്റിനെപ്പറ്റി നിഷാദിനെ റെഫര്‍ ചെയ്ത് ഇഞ്ചിയുടെ പോസ്റ്റില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇതാണ്:

    1. ഇനി നിഷാദ് പറഞ്ഞ സ്പെസിഫിക് കാര്യമെടുത്താല്‍ അത് ഒരു പാവപ്പെട്ട വിദ്യാഭ്യാസമില്ലാത്ത മലയാളിയല്ലായിരുന്നു. ഒരു മുപ്പത് നില കെട്ടിടത്തിന്റെ ഒരു നിലയില്‍ ഇരുന്ന് ഊണ് കഴിച്ചിട്ട് വേറൊരു നിലയിലെ ഓഫീസിലേക്ക് അദ്ദേഹം പോകുന്ന വഴിയിലായിരുന്നു അങ്ങിനെ കാണിച്ചത്. ഗള്‍ഫിലുള്ള നിഷാദിന് അവിടുത്തെ വിവിധ തരം മലയാളികളെപ്പറ്റിയും അവരുടെ പെരുമാറ്റത്തെപ്പറ്റിയും ജപ്പാനിലുള്ള എന്നെക്കാളും അറിയാമല്ലോ. അതുകൊണ്ട് അദ്ദേഹം ഒരു സംഭവം ബ്ലോഗിലൂടെ നമ്മളെ അറിയിക്കണമെങ്കില്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാരണവും കാണും. ഒരു ലേബറര്‍, അല്ലെങ്കില്‍ ഒരു പാവപ്പെട്ട മലയാളിയാണ് ഇത്തരം ഒരു പ്രവര്‍ത്തി ചെയ്തിരുന്നതെങ്കില്‍ നിഷാദ് അക്കാര്യം നമ്മളെ അറിയിക്കുകകൂടി ഇല്ലായിരുന്നു എന്ന് തോന്നുന്നു. കാരണം, നിഷാദിന്റെ ഇതിനു മുന്‍‌പുള്ള പോസ്റ്റുകള്‍ വായിച്ചത് വഴി അവിടുത്തെ പാവപ്പെട്ടവരുടെയൊക്കെ വികാരങ്ങള്‍ നല്ലവണ്ണം നേരിട്ട് മനസ്സിലാക്കിയ ഒരാളാണ് നിഷാദെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്

    2. ഇഞ്ചി എഴുതാപ്പുറം കുറച്ച് വായിച്ചോ എന്നും സംശയം. നിഷാദ് ആ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങളെപ്പറ്റിയല്ല എല്‍‌ജി പറയുന്നത് എന്ന് തോന്നുന്നു. സായിപ്പിന്റെ സംസ്കാരം നമ്മുടെ നാട്ടില്‍ കൊണ്ടുവരണമെന്നോ ഒന്നുമല്ല നിഷാദ് അവിടെ പറഞ്ഞത്. നമ്മുടെ നാട്ടിലെ അപ്പാപ്പന്മാരുടെ പ്രവര്‍ത്തികളെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനവുമല്ലായിരുന്നു അത്. അവിടുത്തെ ഒരു ഓഫീസ് കെട്ടിടത്തിലെ ഒരു നിലയില്‍ ജോലി ചെയ്യുന്ന ഒരു മലയാളിയുടെ പ്രവര്‍ത്തിയായിരുന്നു നിഷാദിന്റെ ലേഖനത്തിന്നാധാരം. ആ മലയാളിയുടെ കപ്പാസിറ്റി വെച്ച് അയാള്‍ക്ക് നേരാംവണ്ണം അവിടെ പെരുമാറാമായിരുന്നു എന്നാണ് എനിക്കും തോന്നുന്നത്. അതിനെ വിശകലനം ചെയ്യാന്‍ ഏറ്റവും പറ്റിയ ആള്‍ നിഷാദ് തന്നെ

    ഇതില്‍ എവിടെയാണ് ഇഞ്ചി പറഞ്ഞ,

    താങ്കളെപ്പോലുള്ളവര്‍ ഉള്ളത് എന്നെപ്പോലെയുള്ള മലയാളികളുടെ ഭാഗ്യം! എന്നോട് വക്കാരിജി അതാണ് പറഞ്ഞത്. താങ്കളെപ്പോലെയുള്ള യഥാര്‍ത്ഥ ‘മലയാള സ്നേഹി’ പറയുന്നതു ഞാന്‍
    ‘ശ്രദ്ധിച്ച്’ കേട്ട് സ്വയം നന്നാവണം എന്ന് അല്ലാതെ സ്യൂഡോ സിമ്പതി പാടില്ലാന്ന് , കാരണം താങ്കള്‍ ‘മല്ലൂസിനെ’ അടച്ച് അധിക്ഷേപിക്കുകയല്ലെന്നും, താങ്കള്‍ ചില്ലു മേടയില്‍ ഇരുന്ന് കല്ലെറിയുന്നതല്ലെന്നും, മറിച്ച്
    വളരെ ക്ഷമയോടേയും സഹിഷ്ണുതയോടേയും കൂടി
    ഞങ്ങള്‍ നന്നാവാന്‍ പറഞ്ഞു തരുന്നതാണെന്ന്
    കാര്യങ്ങള്‍?

    ഇഞ്ചി നിഷാദിന്റെ വാക്കുകള്‍ കേള്‍ക്കണമെന്നോ, അത് കേട്ട് നന്നാവണമെന്നോ ചീത്തയാവണമെന്നോ ചുമ്മാതിരിക്കണമെന്നോ ഒന്നും ഞാന്‍ പറഞ്ഞില്ലല്ലോ. ഞാന്‍ ഒബ്‌ജക്റ്റീവായി, നിഷാദിന്റെ കഴിഞ്ഞ പോസ്റ്റില്‍ നിഷാദ് ആ മലയാളിയെപ്പറ്റി പറയാനുള്ള കാരണം എന്തായിരിക്കുമെന്ന് എന്റെ കാഴ്‌ചപ്പാടില്‍ വിശദീകരിച്ചതല്ലേ ഉള്ളൂ. ഞാന്‍ നിഷാദിനെ മനസ്സിലാക്കിയിടത്തോളം എനിക്ക് തോന്നിയ കാര്യങ്ങള്‍ മാത്രമായിരുന്നല്ലോ അത്. അല്ലാതെ അത് ഏതെങ്കിലും രീതിയില്‍ ഇഞ്ചിക്ക് ബാധകമാണെന്നോ, ഇഞ്ചി അത് ബാധകമാക്കണമെന്നോ ഞാന്‍ പറഞ്ഞില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇഞ്ചി നന്നാവാന്‍ വേണ്ടിയാണ് നിഷാദ് അങ്ങിനെ പറഞ്ഞതെന്നും ഞാന്‍ പറഞ്ഞില്ലല്ലോ? നിഷാദിന്റെ പോസ്റ്റ് മാത്രമല്ല, ഞാന്‍ പറഞ്ഞ കമന്റും ഇഞ്ചി എഴുതാപ്പുറം വായിച്ചുവോ?

    സ്യൂഡോ സിമ്പതിയെപ്പറ്റിയുള്ള എന്റെ അഭിപ്രായം അത് തന്നെ. സിമ്പതി ശരിയായ സമയത്ത് ശരിയായ രീതിയില്‍ കാണിക്കണം. ഖാലീജ് ടൈംസിലെ ഇംഗ്ലീഷ് എഴുതാന്‍ ചുമതലപ്പെട്ട ഒരു മലയാളി റിപ്പോര്‍ട്ടറോട്, അയാള്‍ മലയാളിയല്ലേ, അങ്ങിനെയൊക്കെ പോകട്ടെ എന്ന സിമ്പതി കാണിച്ചാല്‍ അത് ചിലപ്പോള്‍ അയാളോട് ചെയ്യുന്ന ഒരു ദ്രോഹമാവാനും മതി. കാരണം നാളെ വരുന്ന പുതിയ ചീഫ് എഡിറ്റര്‍ ഇംഗ്ലീഷിന്റെ നിലവാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയും ചെയ്യാത്ത ആളാണെങ്കില്‍ ചിലപ്പോള്‍ ആ ലേഖകന്റെ പണി തന്നെ പോയേക്കാം. അന്ന് ചിലപ്പോള്‍ അയാള്‍ ചോദിച്ചേക്കാം, ഇത്രയും മലയാളികള്‍ എന്റെ ലേഖനങ്ങള്‍ വായിച്ചിട്ട് ഒരാള്‍ പോലും പറഞ്ഞ് തന്നില്ലല്ലോ എന്റെ ഇംഗ്ലീഷിന് ചില പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന്.

    ReplyDelete
  24. കൈപ്പള്ളീ,
    വിമര്‍ശിക്കപ്പെടേണ്ട തെറ്റ് തന്നെ അത്. പക്ഷേ മല്ലൂസിന് പേന കിട്ടിയാല്‍ എന്ന് പറയുന്നത് ഒരു വലിയ ജെനറലൈസേഷന്‍ അല്ലേ? ആ ഒരു ലേഖകനേയോ മലയാളി പത്രപ്രവര്‍ത്തകരേയോ വിമര്‍ശിക്കുന്നത് മനസ്സിലാക്കം പക്ഷേ മലയാളികളെ ഒന്നടങ്കം...?

    താങ്കളുടെ വിമര്‍ശനം ശ്രദ്ധിച്ച് വായിക്കുകയും എന്റെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുകയും ചെയ്യാറുള്ള വ്യക്തിയാണ് ഞാന്‍. പക്ഷേ ഇത് വായിച്ചപ്പോള്‍ ഒരു കല്ല് കടി തോന്നി എന്ന് പറയട്ടെ.

    ഏത് ശക്തമായ ഭാഷയിലും ആരേയും വിമര്‍ശിക്കാന്‍ താങ്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എനിക്ക് എന്റെ അഭിപ്രായം രേഖപ്പെടുത്താനും. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

    ReplyDelete
  25. എല്ലവരുടേയം അഭിപ്രായങ്ങള്‍ ഇവിടെ എഴുതാം. വിഷയമായിരിക്കണം ചര്‍ച്ച്. നിങ്ങളാരും പരസ്പരം വ്യക്തിപരമായി പരിചയമുള്ളവര്‍ അയിരിക്കണമെന്നില്ല. അതിനാല്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ അര്ഥ ശൂന്യമാണു്. ഞാന്‍ ഇവിടെ എഴുതുന്ന വിഷയങ്ങളില്‍ ചിലപ്പോള്‍ കടുത്ത പരാമര്‍ശങ്ങള്‍ ഉണ്ടാകും. ഞാന്‍ ഉള്‍പെടുന്ന എന്റെ ദേശക്കരുടെ Fads and Foibles (Aldous Huxley പറഞ്ഞ പോലെ) വിശകലനം ചെയ്യുകയാണു്. വ്യക്തികള്‍ക്കല്ല പ്രാധാന്യം, സമൂഹത്തിനാണ്‍.

    ReplyDelete
  26. ഇതില്‍ ഞാന്‍ നിഷാദിന്റെ കൂടെയാണ്. വിമര്‍ശിക്കുമ്പോള്‍ കുറച്ച് കടുപ്പം കൂടുതല്‍ വേണം. മല്ലു എന്ന വാക്കില്‍ ഒരു കല്ലുകടി...പറയാതിരിക്കാന്‍ വയ്യ.
    ഇവ്വിധ റിപ്പോര്‍ട്ടുകള്‍ സൗദി പത്രങ്ങളിലും വരാറുണ്ട്.ഞാന്‍ അത് കാര്യമാക്കാറില്ല, കാരണം വേറെയെവിടേയും ജോലി കിട്ടാതെ വരുമ്പോഴാണല്ലോ ഞാനുള്‍പ്പെടെയുള്ളവര്‍ സൗദിയില്‍ വരുന്നത്. അത് പോലെയാണോ ദുബായ്. അവിടെ ലോകനിലവാരം കാത്തുസൂക്ഷിക്കണം..

    ReplyDelete
  27. കൈപ്പള്ളി ഈ പോസ്റ്റിന്‍റെ തലവാചകത്തിലല്ലാതെ മലയാളിയെ പരാമര്‍‍ശിച്ചിട്ടുണ്ടെന്നെനിക്ക് തോന്നുന്നില്ല.
    പ്രസ്തുത സ്ഥാപനത്തിനും റിപ്പോര്‍ട്ടര്‍ക്കുമെതിരെ തന്നെയല്ലേ കൈപ്പള്ളിയുടെ വിമര്‍ശനം...!

    ഓ ടോ> തെറ്റായ വരികള്‍ ചുവന്ന കളറില്‍ ബോള്‍ഡ് ചെയ്തിട്ടത് നന്നായി. അല്ലെങ്കില്‍ ആ റിപ്പോര്‍ട്ടിലെ തെറ്റുകള്‍ കണ്ട് പിടിക്കന്‍ മിനക്കെട്ട് ഞാന്‍ തെണ്ടിപ്പോകുമായിരുന്നു :)

    ReplyDelete
  28. നിഷാദ്,
    നിഷാദിന്റെ ഉദ്ദേശ ശുദ്ധിയെ ആരും ചോദ്യം ചെയ്തിട്ടില്ല. മലയാളിയേയും, മലയാളത്തേയും സ്നേഹിക്കുന്ന നിഷാദ് 15 കൊല്ലം മുന്‍‌പ് മലയാളം പഠിച്ചിട്ടും എന്തേ ഇപ്പോഴും തെറ്റില്ലാതെ മലയാളം എഴുതാന്‍ കഴിയുന്നില്ല?.അപ്പോള്‍ 5 ഓ 10 ഓ കൊല്ലം ഒരു സാദാ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ നിന്നു വിദ്യാഭാസം നേടിയ ഒരു മലയാളിയുടെ ആംഗലേയ പരിജ്ഞാനം ഊഹിക്കാവുന്നതേയുള്ളു. നിഷാദ് ചിലപ്പോള്‍ വിദേശത്ത് പഠിച്ചത് കൊണ്ട് കേരളത്തിലെ സാദാ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ പഠിച്ചവന്റേയും, പഠിപ്പിക്കുന്നവന്റേയും ജ്ഞാനത്തെക്കുറിച്ച് അറിയണമെന്നില്ല.ഗുരുനാഥന്‍‌മാര്‍ ഇന്ന് ഒരു തൊഴില്‍ ആയി മാത്രമാണ് പഠനത്തെ കാണുന്നത്.ചെറിയ ശതമാനമെ ഇതൊരു സേവനമായി കാണുന്നുള്ളൂ. ഒരു മലയാളി വയറ്റിപിഴപ്പിന് വേണ്ടിയാണ് എന്തു ജോലിയും ചെയ്യാന്‍ തയ്യാറാകുന്നത്. നിഷാദിന്റെ കൃതിയുടെ തലക്കെട്ട് പരിശോധിക്കുക. മലയാളികളെ മൊത്തത്തില്‍ അടച്ചാക്ഷേപിക്കുകയാണ്. അതു തന്നെയാണ് തകരാറും.നിഷാദിന്റെ ബൂലോഗത്തിലെ അക്ഷരതെറ്റുകളെ കുറിച്ച് ഇതുപോലെ ആരെങ്കിലും ഒരു പത്രത്തില്‍ വെണ്ടക്കാ മുഴുപ്പില്‍ മല്ലൂസിന്റെ കയ്യില്‍ പേന കിട്ടിയാല്‍ എന്ന പേരില്‍ ആക്ഷേപിച്ച് എഴുതിയാല്‍ എങ്ങിനെയിരിക്കും?
    നിഷാദിന് ഈ ലേഖകനെ വിളിച്ചോ, അല്ലെങ്കില്‍ പത്രാധിപരെ വിളിച്ചോ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാമായിരുന്നു. തിരുത്തണമെന്ന് ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ അതാണ് ചെയ്യേണ്ടിയിരുന്നത്.
    ലോകത്തിന് മുന്‍‌പില്‍ കേരളത്തെ ഇങ്ങിനെ ഉയര്‍ത്തികാട്ടണമെന്ന രഹസ്യ അജണ്ടയാണുള്ളതെങ്കില്‍ അത് ശരിയായ ഉദ്ദേശമല്ല.

    ReplyDelete
  29. അനംഗാരി:
    വീണ്ടും വീണ്ടും പറയുന്നു. മനസിലാക്കാന്‍ കഴിയുമെങ്കില്‍ മനസിലാക്കുക.

    ഇതില്‍ പരാമര്‍ശ വിഷയം ഞാന്‍ അല്ല. പത്രത്തില്‍ ഒരു മലയാളി ലേഖകന്‍ ഭാഷ അറിയാതെ മലയാളികള്‍ക്‍ മുഴുവന്‍ അപമാനം ശൃഷ്ടിക്കുന്നു എന്നതാണു. പരാമര്‍ശകന്റെ പേരില്‍ പഴി ചാരല്ലെ ചേട്ടാ.



    എല്ലാ പോസ്റ്റുകളും വായിക്കുക. എനിക്ക് വീണ്ടും വീണ്ടും ഒരൊരുത്തര്‍ക്കും വേണ്ടി എഴുതാന്‍ വയ്യ. വായിച്ചിട്ട് മനസിലാവുന്നില എങ്കില്‍ പറയൂ.

    എന്റെ പ്രീയപെട്ട സുഹൃത്തിനു ഒരു വാര്ത്ത പത്രവും ബ്ലോഗും തമ്മിലുള്ള വിത്യാസം പറഞ്ഞുതരാം.

    ഞാന്‍ എഴുത്തുന്നതു എന്റെ ബ്ലോഗിലാണു. നിങ്ങള്‍ FREE ആയിട്ട് വന്നു വായിക്കുന്ന എന്റെ തലയില്‍ തോന്നുന്ന കാര്യങ്ങളാണു്. ഇത് വേണമെങ്കില്‍ വായിച്ചാല്‍ മതി. ഇതിലെ അക്ഷരതെറ്റുകള്‍ ഉണ്ടാവുന്നത് എനിക്ക് spell checker ഇല്ലാത്തതുകോണ്ടാണ്‍. മലയാളത്തില്‍ എഴുതുന്നത് എന്റെ ഒരു ഹോബി മാത്രമാണു. ഉപജീവനമാര്‍ഗ്ഗം അല്ല.

    വാര്ത്ത പത്രം അതല്ല.
    ഒരു വാര്ത്ത പത്രം അങ്ങനെയല്ല. 2 ദിര്ഹം കോടുത്ത് ഞാന്‍ വസ്തുനിഷ്ടമായ കാര്യങ്ങള്‍ അറിയുവന്‍ വാങ്ങുന്ന വസ്തു ആണു്. ഇം‌ഗ്ലീഷ് കൈകാര്യം ചെയേണ്ടത് ഇതില്‍ ജോലി ചെയുന്നവരുടെ ഉപജീവന മാര്‍ഗ്ഗം ആണ്‍. ഹോബിയല്ല.

    കുടിപ്പള്ളികുടത്തില്‍ പഠിച്ച മലയാളി Doctor രോഗിയേ കൊന്നാല്‍ നാം അദ്ദേഹത്തിന്‍ ഈ പരിഗണന കോടുക്കുമോ?

    ലോകത്തെല്ലാവരും വയറ്റിപിഴപ്പിനാണു ജോലി ചെയുന്നതു. മലയാളിക്കു മാത്രം എന്ത ഒരു special വയറ്റിപ്പിഴപ്പ്. ഈ വിധത്തിലുള്ള പരിഗണനകള്‍ ഒന്നും ഒരു പ്രൊഫെഷണല്‍ അന്തരീക്ഷത്തില്‍ ചിലവാവില്ല. ഇവിടയെന്നല്ല. ഒരിടത്തും.

    മലയാളിയല്ല ഞാന്‍ അക്ഷേപിച്ചതു. "മല്ലുസ്സ്" നെ യാണു. (അത പറഞ്ഞതു് എല്ലാ പോസ്റ്റും വായിക്കാന്‍)

    എന്റെ ബ്ലോഗിനെ കുറിച്ച് അരെങ്കിലും എഴുതിയാല്‍ എനിക്ക് അതില്‍ അഭിമാനമേയുള്ളു. താങ്കള്‍ കരുതുന്നപോലെ വിമര്‍ശനത്തിനെ ഭയക്കുന്നവനല്ല. ഇന്നുവരെ ഞാന്‍ ഒരു comment പോലും delete ചെതിട്ടില്ല. (എന്റെ അക്ഷര തെറ്റുകള്‍ കാരണം തിരുത്തിയെഴുതിയത് ഒഴിച്ചാല്‍). പിന്നെ ചേട്ടന്‍ പ്രവാസത്തില്‍ വളര്‍ന്ന ഒരു മായാളിയുടെ ബ്ലോഗ് എന്നെ ഒന്നു കാണിച്ചും തരണം.

    ഞാന്‍ പത്രാധിപരെ വിളിച്ചു. ഈ കാര്യം ചൂണ്ടി കാട്ടി, മറുപടി കിട്ടിയില്ല. ആരും എന്നെ വിളിച്ചില്ല.


    എന്നെകോണ്ടു ഇനിയും ഇതെല്ലാം എഴുതിപ്പിക്കരുത്.

    ReplyDelete
  30. നിഷാദ്, നിഷാദിന്റെ ബ്ലോഗില്‍ വന്ന് വായിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിട്ടല്ല.നിഷാദ് പറയുമ്പോലെ മനസ്സുണ്ട്ങ്കില്‍ മാത്രമേ വായിക്കു. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത വേണം. ഞാന്‍ പറഞ്ഞ പോലെ നിഷാദ് പത്രാധിപരെ വിളിച്ച് എന്ന് നിഷാദിന്റെ പോസ്റ്റില്‍ പറഞ്ഞിട്ടില്ല. മറുപടിയിലാണ് നിഷാദ് അത് പറയുന്നത്. മല്ലു എന്താണെന്നും, നിഷാദ് എഴുതിയത് എന്താണെന്നും എനിക്ക് മനസ്സിലാകും. അതിനുള്ള വിവേകവും പക്വതയും എനിക്കുണ്ട്. വികാരം വിവേകത്തെ കീഴ്പെടുത്തുമ്പോഴാണ് വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നത്.
    അതുപോലെ ബ്ലോഗും, പത്രവും എന്താണെന്ന് എനിക്ക് നന്നായി അറിയാം. അത് നിഷാദില്‍ നിന്ന് പഠിക്കണമെന്നില്ല. എന്റെ മാന്യതയും, പക്വതയും ഇതില്‍ കൂടുതല്‍ പറയാന്‍ എന്നെ അനുവദിക്കുന്നില്ല.
    ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന് വിശ്വസിക്കുന്നവരുടെ ലോകത്തല്ല ഞാന്‍ ജീവിക്കുന്നത്. ഒന്നുകൂടി, ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. ഇതെന്റെ അഭിപ്രായമാണ്. ഇത് സ്വീകരിക്കുകയോ, തള്ളുകയോ ചെയ്യാം.അതിനുള്ള സ്വാത്രന്ത്ര്യം നിഷാദിനുണ്ട്. ആശംസകള്‍.‍

    ReplyDelete
  31. ഞാന്‍ ഇക്കാര്യത്തില്‍ 23-ാ‍ം നമ്പ്ര കമന്റെഴുതിയ സുരലോഗത്തോടു പൂര്‍ണ്ണമായി യോജിക്കുന്നു. ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്‌ ഒരു വാര്‍ത്താലേഖകന്റെ കഴിവുകളില്‍ ഒന്നുമാത്രമാണ്‌. വാര്‍ത്ത കാണുമ്പോള്‍ വാര്‍ത്തയാണെന്നു തിരിച്ചറിയാനുള്ള കഴിവ്‌, അതിനെ വിശകലനം ചെയ്യുന്നതിനുള്ള കഴിവ്‌, വാര്‍ത്തയുടെ പൊരുള്‍ അഥവാ ഗുട്ടന്‍സ്‌ കണ്ടുപിടിക്കാനുള്ള കഴിവ്‌, സര്‍ക്കാരിലും രഹസ്യം ശീലമാക്കിയ മറ്റു സ്ഥാപനങ്ങളിലും നിന്ന് വാര്‍ത്താപ്രാധാന്യമുള്ള അറിവുകള്‍ ചോര്‍ത്തിക്കൊടുക്കാന്‍ കഴിവുള്ള ആള്‍ക്കാരുമായി സമ്പര്‍ക്കം, വളച്ചൊടിക്കാതെയും ഊതിപ്പെരുപ്പിക്കാതെയും റിപ്പോട്ട്‌ ചെയ്യാനുള്ള കഴിവ്‌ തുടങ്ങിയ പല കഴിവുകളുടെ കൂടെ ഒരെണ്ണം. കൈപ്പള്ളി പറഞ്ഞിരിക്കുന്ന റിപ്പോര്‍ട്ടര്‍ ഈ കഴിവുകള്‍ ഉള്ളയാളോ ഇല്ലാത്തയാളോ എന്നതല്ല എന്റെ വിഷയം. ഭാഷയില്‍ തെറ്റുവരുത്തുന്നു എന്നതു മാത്രം അയാളുടെ അയോഗ്യതയാവുന്നില്ല എന്നു പറഞ്ഞതാണ്‌. കൈപ്പള്ളി പറഞ്ഞതുപോലെ പ്രോജക്റ്റ്‌ റിപ്പോര്‍ട്ടിലും മെഡിക്കല്‍ റിപ്പോര്‍ട്ടിലും ഭാഷാപരമായ പിശകുകള്‍ എഡിറ്ററും പ്രൂഫ്‌റീഡറും തിരുത്തുന്നതുപോലെ വാര്‍ത്താറിപ്പോര്‍ട്ടിലുള്ളവയും ചെയ്യണം.

    ReplyDelete
  32. ആനംഗാരി:
    വിമര്‍ശനം ഉള്‍കോള്ളാനുള്ള സഹിഷ്ണത ഉള്ളതുകോണ്ടാണു താങ്കളുടെ പോസ്റ്റ് ഇവിടെ കിടക്കുന്നതു്. ഇനി താങ്കള്‍ എന്തെഴുതിയാലും അതിവിട് ഉണ്ടാകും. വിമര്‍ശനം താങ്കളുടെ അവകാശമാണു്. വിമര്‍ശിക്കനുള്ള താങ്കളുടെ അവകാശത്തിനു വേണ്ടി ആദ്യം ശബ്ദം ഉയര്‍ത്തുന്നത് ഞാനായിരിക്കും. എന്നെക്കുറിച്ചാണെങ്കിലും.

    എനിക്ക് താങ്കള്‍ എഴുതിയതില്‍ ക്ഷോപം ഉണ്ടായി എന്നതു ശെരിയാണു്. ഇതിനെകുറിച്ച് മുമ്പ് ഞാനും മറ്റുള്ളവരും എഴുതിയതൊന്നും താങ്കള്‍ വായിക്കാത്തതില്‍ ഉള്ള ക്ഷോപം.

    എന്റെ ബ്ലോഗില്‍ എന്റെ വണ്ടിയുടെയും എന്റെ കുടുമ്പത്തിന്റെയും, ചക്കയുടേയും, ചേമ്പിന്റേയും ഒക്കെ പടം ഇടും. താങ്കള്‍ക്ക് എന്തിനെകുറിച്ചും പരാമര്‍ശിക്കാം. എന്തായാലും ഞാന്‍ സഹിക്കും. പക്ഷെ ഒരു കാര്യം ശ്രദ്ധിക്കണം നമുക്ക് വ്യക്തിപരമായി പരിചയമില്ല.

    ഒരു തികഞ്ഞ അപരചിതനെകുറിച്ച് ചില സ്റ്റീരിയോട്ടൈപ്പുകള്‍ മനസില്‍ കണ്ടു് എന്നെ വ്യക്തിപരമായ് പരാമര്‍ശിക്കുന്നത്. താങ്കള്‍ക്ക് അതു ശെരിയാണെന്ന് തോന്നുന്നുണ്ടോ?

    വിഷയത്തിന്റെ പരിധിക്കുള്ളില്‍ നില്ക്കാന്‍ അത്രക്കും ബുദ്ധിമുട്ടാണോ.

    വ്യക്തിപരമല്ലാതെ വിഷത്തെകുറിച്ച ഒന്നുകൂടി ശ്രമിച്ചു നോക്കു.

    ReplyDelete
  33. ഞാനും മുമ്പ് മലയാളികളെക്കുറിച്ചെഴുതി തെറി കേട്ടയാളാണ്. അത് അവരുടെ സംസ്കാരം എന്ന് ഞാൻ കരുതി. അത്രേള്ളൂ. നമുക്ക് നമ്മെ ആരെങ്കിലും കുറ്റം പറഞ്ഞാൽ സഹിക്കില്ല.
    നിഷാദ് ആ ലേഖകന്റെ കഴിവുകേട് ചൂണ്ടിക്കാണിച്ചു. ഒരു തമിഴനാണ് അതെഴുതിയത് എങ്കിൽ അദ്ദേഹം മിണ്ടില്ലായിരുന്നു. ഈ പത്രപ്രവർത്തകന്റെ ഇംഗ്ലീഷ് മലയാളികൾക്ക് അപമാനകരമാണ്. അദ്ദേഹം നന്നായാൽ എല്ലാവർക്കും കൊള്ളാം !!!

    ReplyDelete
  34. രാജേഷ്,
    ഭാഷയില്‍ കാര്യമായി തെറ്റുവരുത്തുന്നത് ഒരു റിപ്പോര്‍ടരുടെ അയോഗ്യത തന്നെയാണ്.ഇത്തരം തെറ്റുകള്‍ എഡിറ്റര്‍ തിരുത്തേണ്ട എന്നല്ല, അത് എഡിറ്ററുടെ പ്രധാനജോലിയല്ല എന്നാണ് ഉദ്ദേശിച്ചത്. എഡിറ്റര്‍ ചെയ്യേണ്ടത് ഇത്തരം പ്രാഥമികകാര്യങ്ങളില്‍ തെറ്റുവരുത്തുന്നവരെ തത്‌സ്ഥാനങ്ങളില്‍നിന്ന് മാറ്റുക എന്നതാണ്.

    ReplyDelete
  35. പാപ്പാന്‍ പറഞ്ഞു,

    ഞാന്‍ കാശുകൊടുത്തുമേടിച്ച പത്രത്തിലാണ് ഇങ്ങനത്തെ ഇംഗ്ലീഷു കണ്ടതെങ്കില്‍ ഞാന്‍ എന്റെ സബ്സ്ക്രിപ്‌ഷന്‍ നിറുത്തുകയും, അവര്‍‌ക്കൊരെഴുത്തയക്കുകയും ചെയ്യും. മലയാളിയാണ് ഇങ്ങനെ ചെയ്തതെങ്കില്‍ എനിക്കു നാണക്കേടും തോന്നും.

    ഇത് തന്നെ എന്റേയും അഭിപ്രായം. ഒരാള്‍ തന്റെ കൂട്ടുകാരനോട് സംസാരിക്കുമ്പോള്‍ എത്ര തെറ്റ് വരുത്തിയാലും ഒന്നുമില്ല. പക്ഷെ അയാള്‍ തെറ്റുകള്‍ നിറഞ്ഞ ഒരു ലേഖനം കാശിനായി വില്‍ക്കുമ്പോള്‍ അത് മോശമാണ്. ഇത്ര കാലം കൊണ്ട് താന്‍ ജോലി നോക്കുന്ന മേഖലയെക്കുറിച്ച് എത്ര അറിവാണ് അദ്ദേഹം സമ്പാദിച്ചത് എന്ന് മനസ്സിലാക്കുമ്പോള്‍ ഒരു തരത്തിലും അദ്ദേഹം സഹതാപം അര്‍ഹിക്കുന്നില്ല. കൈപ്പള്ളി അയാളെ വിമര്‍ശിച്ചത് അദ്ദേഹം മലയാളി ആയത് കൊണ്ടുള്ള സ്വാതന്ത്രം കൊണ്ടാണെന്ന് വിശ്വസിച്ച് കൊണ്ട് തന്നെ പറയട്ടെ, ലേഖനം നന്നായി. ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ കിട്ടാഞ്ഞിട്ടാണ് ഞാനടക്കമുള്ള പലരും അക്ഷരത്തെറ്റുകളുടെ കാര്യത്തിലടക്കം നന്നാവാത്തത്.

    ReplyDelete
  36. ഇനി മതി കൂട്ടുകാരെ. ഞന്‍ എഴുതുന്ന സാധനങ്ങളെല്ലാം ഇത്രയും സൂഷ്മമായി ഉള്‍കോള്ളുന്ന കാര്യം ഞാന്‍ അറിഞ്ഞിരുനില്ല. അതെങ്ങന ആരോക്കെ വായിക്കുനുണ്ട് എന്നെങ്ങെനെ അറിയാനാ. എന്തായാലും ഞാന്‍ തികച്ചും സന്തുഷ്ടനാണു. ഇനി എന്റെ എഴുത്തിലുള്ള മൂര്‍ച്ച കുറക്കാം. I promise .

    എഴുതണം അല്ലെ. അതും നല്ല വിവാത ശ്രുതിയുള്ളതായിരിക്കണം. ഇത മറ്റെ മടലുവെട്ടി കളിക്കുന്ന ഒരു കളിയുണ്ടല്ലോ. കിറികേറ്റ്. അതില്‍ ചില്‍ കളിക്കാര്‍ക്ക് പറ്റുന്നകണക്ക് ആയിപ്പോയി. വളരെ അകാംഷയോടേ കളിക്കാന്‍ കളത്തിലിറിങ്ങിയപ്പോള്‍ ആദ്യത്തെ ബോളിനു തന്നെ ഔട്ടാവുന്ന മട്ടാണു്.

    എഴുതാം വിഷയമില്ലതെ ഒന്നും ചുമ്മ എടുത്തുവെച്ച് എഴുതി പരിചയമില്ല. ജോലിതിരക്ക് ഇല്ലാതില്ല. എങ്കിലും ഞാന്‍ എഴുതും. എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  37. കൈപ്പള്ളീ,
    തീരുമാനം മാറ്റിയതില്‍ സന്തോഷം. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

    ReplyDelete
  38. പ്രിയപ്പെട്ട കൈപ്പള്ളീ..

    ഞാന്‍ ഇവിടെ കമന്റാറില്ല. ആഗ്രഹിമില്ലാഞ്ഞിട്ടല്ല.

    എന്തോ എനിക്ക് വല്ലാതെ സീരിയസായി സംസാരിക്കുന്നവരെയും ചിന്തിക്കുന്നരെയും വല്ലാത്ത റെസ്പെക്റ്റ് ആണ്.

    വല്ലാതെ റെസ്പെക്റ്റ് തോന്നിയാലും തിരിച്ചായാലും ഞാന്‍ ബ്ലോഗില്‍ മിണ്ടില്ല!

    ഇവിടത്തെ ഡിസ്കഷന്‍ വായിച്ച് എന്റെ കണ്ണിന്റെ കൃഷ്ണമണികള്‍ രണ്ടും ഒരറ്റത്തേക്ക് കൊണ്ടുപോയി മുകളിലേക്കാക്കി തല്യൊന്ന് ചെരിച്ച് പിടിച്ച് ‘ഇവര്‍ പറയുന്നത് എത്രത്തോളം കാര്യമുണ്ട്’ എന്ന് ചിന്തിക്കും. എന്നിട്ട് സ്വയം ഒരു മാര്‍ക്കിട്ട് ഒന്നും മിണ്ടാതിരിക്കും!

    ബൂലോഗത്ത് എന്റെ പോസ്റ്റ് വായിച്ച് നമ്മുടെ പ്രിയങ്കരനായ ബ്ലോഗ് രത്നം കലേഷുള്‍പ്പെടെ പലരും എന്നെ സൂപ്പറ് താരം, മെഗാ താരം, മാണിക്യം, മരതകം, എന്നൊക്കെ ‘വേണ്ട്രാ വേണ്ട്രാ’ എന്നായിരം (+/-) തവണ പറഞ്ഞിട്ടും ചുമ്മാ വിളിക്കുന്നുണ്ടെങ്കിലും അങ്ങിനെയൊക്കെ വിളിക്കപ്പെടാന്‍ അര്‍ഹതപ്പെട്ടവര്‍ താങ്കളെപ്പോലെയുള്ളവരാണ്.

    കൈപ്പിള്ളി പുപ്പുലിയാണ് അതിലാര്‍ക്കും തര്‍ക്കല്യ.

    അതേ പോലെ വിശ്വവും അനിലും ഉമേഷ് ജിയും മന്‍‌ജിത്തും ദേവനും ബെന്നിയും വക്കാരിയും കണ്ണൂസും ഗന്ധര്‍വ്വനും പെരിഗ്ങ്ന്‍സും അയ്യോ‍.. അതുല്യയും ഇഞ്ചിയും ആദിയും ശ്രീജിയും (അങ്ങിനെ പലരും) പുലികളും ബ്ലോഗിന്റെ അഭ്യുദയകാംക്ഷികളും ആണെന്നതില്‍ യാതൊരു സംശയവുമില്ലാത്ത കാര്യവുമാണ്.

    പിന്നെ നിങ്ങളൊക്കെ ഒരു മയത്തില്‍ ഡിസ്കസ് ചെയ്യുവാണെങ്കില്‍ ‘എന്നാ ബ്ലോഗില്‍ എഴുത്ത് നിര്‍ത്തിയേക്കാം‘ എന്ന് ഒരിക്കലും ആര്‍ക്കും തോന്നിപ്പോകുന്ന സിറ്റുവേഷനിലേക്കെത്തില്ല.

    കൈപ്പള്ളീ ബ്ലോഗിന്റെ ഭാഗ്യമാണ്. ബ്ലോഗിലെ ആരും പിരിഞ്ഞുപോകുന്നതും എഴുതാതിരിക്കുന്നതും ഹര്‍ട്ട് ആകുന്നതും ബൂലോഗത്തെ കൂടപ്പിറപ്പുകള്‍ എന്ന് അവകാശപ്പെടുന്ന ആര്‍ക്കും വിഷമമുണ്ടാക്കുന്ന കാര്യമാണ്.

    തുടര്‍ന്നെഴുതുക. അടുത്ത യൂ യേ യീ ബ്ലോഗ് മീറ്റിന് ഒരു കിടിലന്‍ പ്രസംഗം നടത്തേണ്ടതാണ്..!

    ജെയ് മലയാളം. ജെയ് ബൂലോഗം. ജെയ് യൂണീക്കോഡ്.

    ReplyDelete
  39. കൈപ്പള്ളീ, ഇനിയുമെഴുതും എന്നറിഞ്ഞതില്‍ സന്തോഷം. പക്ഷേ ദയവുചെയ്ത് “എഴുത്തിലുള്ള മൂര്‍‌ച്ച” കുറയ്ക്കരുത്. കൈപ്പള്ളിയെ കൈപ്പള്ളിയാക്കുന്നത് ആ മൂര്‍‌ച്ചയല്ലേ? താങ്കള്‍ യൂണികോഡിലേക്ക് മൊഴിമാറ്റം നടത്തിയ ഒരു പുസ്തകത്തില്‍ ഇപ്രകാരം പറയുന്നു: “ഉപ്പു കാരമില്ലാതെപോയാല്‍ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യര്‍ ചവിട്ടുവാന്‍ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.

    ReplyDelete
  40. പ്രിയ നിഷാദ്, വീണ്ടും മലയാളത്തില്‍ എഴുതും എന്നറിഞ്ഞതില്‍ വളരെ സന്തോഷം. പാപ്പാന്‍ പറഞ്ഞതുപോലെ എഴുത്തിന്റെ മൂര്‍ച്ച ഒട്ടും കുറയ്ക്കരുതെന്നാണ് എന്റെയും അഭിപ്രായം. നിഷാദിന്റെ ബ്ലോഗ് വായിക്കാനുള്ള ഒരു കാരണം തന്നെ ആ മൂര്‍ച്ചയുള്ള എഴുത്തുകളാണ്.

    ReplyDelete
  41. കൈപ്പള്ളി മൂര്‍ച്ച കുറയ്ക്കണം എന്ന് എന്റെ അഭിപ്രായം,ശക്തമായ അഭിപ്രായം,കാരണം ഒരു പോസ്റ്റിലും അഭിപ്രായം പറയാന്‍ ഞാന്‍ വന്നിട്ടില്ല,പക്ഷേ മലയാളത്തില്‍ എഴുത്ത് നിര്‍ത്തി പോവുന്നെന്നും അതിന് ആദിയുടെ വിശദീകരണവും അപ്പോ പറയാന്‍ തോന്നി.

    എന്ന് കരുതി എല്ലാം നല്ലത് നല്ലത് “ദീപസ്തംഭം മഹാശ്ചര്യം” സ്റ്റൈലില്‍ പറയണമെന്നില്ല.

    മൂര്‍ച്ച കുറഞ്ഞ മുള്ളുള്ള പനിനീര്‍പൂവിനാണ് ആരാധകര്‍ കൂടുതല്‍.

    -പാര്‍വതി.

    ReplyDelete
  42. കൈപ്പള്ളി ബാലാ,:)

    ഞാന്‍ തലങ്ങും വിലങ്ങും നോക്കീട്ട് ഇതാണ് എനിക്ക് തോന്നണെ.

    താങ്കള്‍ മല്ലൂസിനെ നന്നാക്കാന്‍ നോക്കി. കുറച്ച് മല്ലൂസ് താങ്കളെ അങ്ങട്ട് നന്നാക്കന്‍ നോക്കി. രണ്ട് സൈഡിലും നന്നാക്കാല്‍ അനിവാര്യം. :-)

    പിന്നെ താങ്കള്‍ മൂര്‍ച്ച കൂട്ടുമ്പൊ വിമര്‍ശനവും മൂര്‍ച്ചയേറിയതായിരിക്കും. അന്നേരം പുലിക്കുട്ടിയാണെന്ന് കാണിക്കണം. അല്ലാതെ
    “അമ്മേ, അമ്മേ, എല്ലാരും എന്നെ വക്കു പറയണൂ” എന്നൊക്കെ പറഞ്ഞ് ഉടനെ മുയലുകുട്ടി ആവരുത്, ബ്ലോഗ് നിറുത്താന്‍ പോണൂന്നൊക്കെ പറയരുത്. ല്ലേ? :-) (അയ്യ്! അതൊക്കെ ഞങ്ങ പെണ്ണുങ്ങളുടെ സൂക്കേടുകളല്ലേ, ആരെങ്കിലും വഴക്ക് പറയുമ്പൊ പേടിക്കാന്‍..) :-)

    മൂര്‍ച്ച കൂട്ടിക്കോളൂ എത്ര വേണമെങ്കിലും. പക്ഷെ അപ്പൊ കമന്റ് ബോക്സ് കണ്ട് പരിഭ്രമിക്കരുത്. :)

    പിന്നെ എനിക്കറിയായിരുന്നു താങ്കള്‍ ബ്ലോഗിങ്ങ് ഒന്നും നിറുത്തില്ലാന്ന്. ഇത്രേം കഷ്ടപ്പെട്ട് മലയാളി ആവാന്‍ ശ്രമിക്കുന്ന, രക്തം 300 ഡിഗ്രീയില്‍ തിളച്ചോണ്ടിരിക്കുന്ന, ഒരേ സമയം അമിതാഭച്ചനും സൈന്‍ഫീല്‍ഡും ആവാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് ഇതൊന്നും അങ്ങിനെ നിര്‍ത്തീട്ട് പോവാന്‍ പറ്റില്ല്ല. :-) (പക്ഷേങ്കില്‍ സൈന്‍ഫീല്‍ഡ് ആവുമ്പൊ ലാഫ് ട്രാക്ക് പോലെ ഒരു സ്മൈലി ഇട്ടേക്കണം എന്നൊരപേക്ഷ..ആ സ്മൈലി കാണുമ്പൊ ചിരിച്ചോളാം ) :-)

    എന്തായലും നന്നായി ഈ തീരുമാനം. ഇനി എല്ലാം സെറ്റില്‍ ആയ സ്ഥിതിക്ക് ആദി ഒരു വിശദീകരണം എഴുതീട്ടുണ്ട് ആ കുട്ടീന്റെ ബ്ലോഗില്‍. പിന്നെ എന്റെ ബ്ലോഗില്‍ സിറിയാന എന്ന പോസ്റ്റില്‍ കമന്റില്‍ ഏതോ ഒരു അനോണി താങ്കള്‍ക്ക് ഒരു മെസേജ് വെച്ചിട്ടുണ്ട്. താങ്കള്‍ വായിച്ച് കഴിഞ്ഞാല്‍ എനിക്കതു ഒന്ന് ഡിലീറ്റായിരുന്നു.

    സൊ, ഹാപ്പി ബ്ലോഗിങ്ങ്...അങ്കത്തട്ടില്‍ കാണാം!! :-)

    ReplyDelete
  43. കഥാപുരുഷന് ഒരു അവാര്‍ഡ് കൂടി കിട്ടിയതായി വാര്‍ത്ത കേള്‍ക്കുന്നു. ഞാന്‍ ലജ്ജിച്ചു് തല താഴ്ത്തുന്നു...

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..