9:27 AM Inji Pennu said...
പിന്നേയ്, വെള്ളിക്കരണ്ടിയുമായിട്ട് ഒരാള്‍ ജനിക്കണൂന്നേ പറയുള്ളൂന്ന് തോന്നണ്..
വെള്ളിക്കരണ്ടി സ്വയം വെച്ച് നടക്കണൂന്ന് ഞാന്‍ കേട്ടിട്ടില്ല..അത് കേട്ടപ്പൊ എന്റെ സകല ചൂടും പോയി,എനിക്ക് ചിരി വന്നു കാരണം താങ്കള്‍ ഒരു വെള്ളിക്കരണ്ടിയുമായി ദുബായ്ക്കൂടേയൊക്കെ നടക്കണത് ഞാന്‍ സങ്കല്‍പ്പിച്ചപ്പൊ എനിക്ക് ചിരി വന്നു. :)
അത് ഇഞ്ജിക്ക് എങ്ങനെ മനസിലായി. :-)
സങ്കല്‍പ്പിച്ച് വെറുതെ grey cells ഡമേജ് ചെയ്യല്ലെ. നേരിട്ട് കണ്ടോള്ളു. വെള്ളി കരണ്ടി കിട്ടിയില്ല, ഐസ്ക്രീം കഴിക്കാന്‍ വണ്ടിയിലുണ്ടായിരുന്ന സ്റ്റീല്‍ കരണ്ടി മതിയോ
ഹൊ.. ഇതെന്തര്‍ മൂക്കെടാപ്പാ!! ഭയങ്കര ഗ്ലാമറല്ലെ
ReplyDeleteകൈപ്പള്ളീ,
ReplyDeleteആ രണ്ടാമത്തെ ഫോട്ടോ എനിക്കങ്ങ് ഇഷ്ടപ്പെട്ടു.
ഹ ഹ
സംഭവം കലക്കി. :-)
(ഓടോ: എന്താ ഇടയില്‍ ഒരു ഇഞ്ചി കടിച്ച ഭാവം?)
ഇവിടെയും മല്ലൂസിന്റെ സ്ഥിരം സ്വഭാവം കാണിച്ചു. എപ്പോ ഫോട്ടോ എടുത്താലും ഒരു വണ്ടിയില്‍ ചാരി നിന്നേ ഫോട്ടോ എടുക്കൂ... കാശു കൊടുത്ത് വണ്ടി മേടിച്ചതല്ലേന്നേ, എല്ലാരും അറിയട്ടന്നേ... പോരാഞ്ഞിട്ട് ഒരു മൊബൈല്‍ ഫോണും ചെവിയില്‍ തിരുകും. കാശ് കൊടുത്ത് മൊബൈല്‍ മേടിച്ചു എന്ന് നാട്ടുകാര്‍ അറിയും എന്നു മാത്രമല്ല എപ്പൊഴും കോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ബിസി മനുഷ്യനാണെന്നും ഒരു തെറ്റിദ്ധാരണ ഇരുന്നോട്ടെ...
ReplyDeleteദില്ബാസുരാ
ReplyDeleteകരണ്ടിയില്‍ അല്പം ഇഞ്ജിയുണ്ടായിരുന്നു. അതുകോണ്ടാണ്‍ ചെട്ടാ.:-)
മോനെ adithya.
ReplyDeleteഞാന്‍ എന്റെ വണ്ടിട് അടുത്തല്ലാതെ പിന്നെ താങ്കളുടെ വണ്ടിയുടെ പടം എടുക്കണോ.
കാശു കൊടുക്കാതെ വണ്ടി വാങ്ങാന്‍ കിട്ടില്ല.
ഫോട്ടൊ എടുത്തപ്പോള്‍ ഒരു ഫോണ്‍ വന്നു. സോറി ചേട്ട. ഇനി ഇങ്ങനെയുണ്ടാവില്ല.
താങ്കള്‍ പറയുന്നത് എനിക്ക് മനസിലാവുന്നില്ല. എന്താ എല്ല മല്ലൂസിനും വണ്ടിയും ഫോണും ഒന്നുമില്ലേ?
കൊള്ളാം ഇനിയും എഴുതണെ. ഇവനാരെട.
കൈപ്പള്ളീ... ഞാന്‍ ആദ്യം കരുതി പനി നോക്കാന്‍ തെര്‍മ്മോമീറ്റര്‍ വെച്ചിരിക്കുകയാണെന്ന്. പിന്നെ മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പൊഴാണ് സംഗതിയുടെ കിടപ്പുവശം മനസ്സിലായത്.കൊള്ളാം!
ReplyDeleteചേട്ടന്‍ ചൂടായി...
ReplyDeleteഇതൊന്നു കാണിച്ചു തരാന്‍ വേണ്ടി മാത്രമാണ് ആ കമന്റ് ഇട്ടത്....
ഇന്നലെ ചേട്ടന്‍ തന്നെ പറഞ്ഞു വിമര്‍ശിക്കുമ്പോള്‍ ഭീകരമായി വിമര്‍ശിക്കണം, രണ്ടാമതൊന്ന് വിമര്‍ശിക്കണ്ട ആവശ്യം വരരുതെന്ന്. അങ്ങനെ ഒന്ന് വിമര്‍ശിച്ചു കാണിച്ചു തന്നതാ..
അപ്പോ ചേട്ടന്‍ ചൂടാവുന്നു. ഇപ്പോ മനസിലായല്ലോ ഭീകരമായി വിമര്‍ശിച്ചാല്‍ സംസ്കാരത്തിന്റെ അമ്പാസഡര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചേട്ടന്‍ പോലും അത് നല്ല അര്‍ത്ഥത്തില്‍ എടുക്കില്ല എന്ന്.
പ്രസംഗിക്കാന്‍ എളുപ്പമാണ്.
(ഞാന്‍ പറഞ്ഞ രണ്ട് ആരോപണങ്ങളും പൊതുവെ മലയാളികളുടെ പേരില്‍ ഉള്ളതാണ്. ഇങ്ങനെ ഒരു ഫോട്ടോ കണ്ടപ്പോള്‍ ഞാന്‍ അതൊന്ന് ജെനറലൈസ് ചെയ്തു പറഞ്ഞു, കൈപ്പള്ളിച്ചേട്ടന്‍ പ്രകോപിതനായി)
ഹ ഹ ഹ..
ReplyDeleteഈ പടം പിടിച്ചപ്പോള്‍ ചുറ്റുവട്ടത്തില്‍ ആരും ഉണ്ടായിരുന്നില്ലേ?
ഒരു ഗജമുഖവാഹനരിപുനയനി പോലും ? ;)
എന്തൊരു ചങ്കുറപ്പു, :))
ആ ക്രിക്കറ്റ് ബാറ്റ് എന്തിനാ കഴുത്തില്‍ ഞെക്കി പിടിച്ചിരിക്കുന്നേ, ചങ്കുറപ്പു കാണിക്കാനാണോ?
ഓ.ടോ, അവിടെ ഐസ്ക്രീമിന്റെ കൂടെ സ്പൂണ്‍ ഫ്രീ കിട്ടില്ല അല്ലെ?
ആദിയേ നിങ്ങന്റെ കമന്റിന്റെ അടിയില്‍ നമ്മന്റെ ഒപ്പു
kusruthikkutukka: ക്രികറ്റ് ബാറ്റ് അദിത്യന്‍ പറയുന്ന കണക്കിനു വെറുതെ ജാഢക്ക് കോണ്ടു നടക്കുന്നതാണു. നാലു വര്ഷം പഴക്കമുള്ള ഈ ചുടുകട്ട ഫോണ്‍ കോണ്ടു നടക്കുന്ന ജാഢ ദുബൈയില്‍ വിലപോവില്ല എന്ന് കാര്യം അമേേേേേേരിക്കയില്‍ ഇരിക്കുന്ന adithyan മനസിലാവില്ല.
ReplyDeleteസത്യത്തില്‍ (fax incomming and outgoing) ഉള്ള ഒരു ഫോണും ഇപ്പോള്‍ ഒരു നാറിയും ഉണ്ടാക്കുന്നില്ല. അതുകോണ്ടു ഈ കുന്തം ചുമക്കുന്നത്.
aadithyan കരുതുന്ന പോലെ ജാഢക്ക് ഇവിടെ ആരും ഇതു കോണ്ടു നടക്കാറില്ല.
പക്ഷേ ആദിത്യാ,
ReplyDeleteകാലം മാറി, കഥ മാറി, പുഴയില്‍ക്കൂടി വെള്ളം കുത്തിയൊഴുകിയ സ്ഥിതിക്ക്,
ഒരു മലയാളി സ്വന്തം പൈസാ കൊടുത്ത് വാങ്ങിയ കാറില്‍ ചാരിയിരുന്ന് സ്വന്തം മൊബൈല്‍ ഫോണില്‍ക്കുടി സംസാരിക്കുന്നതിനെ ജാഡ എന്നൊക്കെപ്പറഞ്ഞ് വിമര്‍ശിക്കുന്നതിനു പകരം, അയാള്‍ക്ക് അങ്ങിനെ ചെയ്യാനുള്ള അവകാശമുണ്ടെങ്കില്‍ അത് അയാള്‍ക്ക് സ്വന്തം ബ്ലോഗില്‍ ഇടാനുള്ള അധികാരമുണ്ടെങ്കില്‍, അതിനെ ജാഡ എന്നൊക്കെ പറഞ്ഞ് വിമര്‍ശിക്കുന്നവരെയല്ലേ നമ്മള്‍ വിമര്‍ശിക്കേണ്ടത് എന്നൊരാശങ്ക.
ഒരു മലയാളി സ്വന്തം കാറിന്റെയും സ്വന്തം ഫോണിന്റെയും പടമെടുക്കുന്നതിനെയും അത് സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെയുമൊക്കെ ആരോപണമുന്നയിക്കുന്നവരുണ്ടല്ലേ :)
This comment has been removed by a blog administrator.
ReplyDeleteവക്കാരിമാഷേ,
ReplyDeleteഎന്റെ രണ്ടാമത്തെ കമന്റ് താങ്കള്‍ കണ്ടില്ലേ?
എന്റെ ഉദ്ദേശം ഈ ഫോട്ടോയെ വിമര്‍ശിക്കലായിരുന്നില്ല (ആദ്യ കമന്റ് ചൂണ്ടയില്‍ ഒരു ഇര മാത്രം ആയിരുന്നു). കഴിഞ്ഞ പോസ്റ്റുകളിലെ ഒരു ചര്‍ച്ച ഞാന്‍ ഇവിടെ ഉദാഹരണ സഹിതം തുടരുകയായിരുന്നു.
അതാണല്ലോ ആദിത്യാ ഞാനും പറഞ്ഞ് വരുന്നത്.
ReplyDeleteആദിത്യന്‍ നിഷാദിന്റെ ഫോട്ടോയെ വിമര്‍ശിച്ചു. നിഷാദ് അതിന് മറുപടി പറഞ്ഞു. അപ്പോള്‍ ആദിത്യന്‍ പറഞ്ഞു, നിഷാദ് ചൂടായി എന്ന്-എന്നിട്ട് ഭീകരമായി വിമര്‍ശിച്ചാല്‍ ആരായാലും ചൂടാകും എന്നുള്ള ഉദാഹരണമായി നിഷാദിന്റെ മറുപടിയെ ആദിത്യന്‍ ചൂണ്ടിക്കാണിച്ചു.
പക്ഷേ എന്താണ് നിഷാദ് ചൂടാകാനുള്ള കാരണം?
നിഷാദ് സ്വന്തം കാശ് കൊടുത്ത് വാങ്ങിച്ച വണ്ടിയെയും ഫോണിനെയുമൊക്കെ നിഷാദിന്റെ ബ്ലോഗില്‍ ഫോട്ടോയായി ഇട്ടതിനെ ആദിത്യന്‍ വിമര്‍ശിച്ചതാണ്, ഇനി നിഷാദ് ചൂടായെങ്കില്‍ തന്നെ, നിഷാദിന്റെ മറുപടിക്ക് കാരണമെന്നാണ് ഞാന്‍ മനസ്സിലാക്കിയത്.
നിഷാദ് ആ ഫോട്ടോ ഇട്ടതിനെ വിമര്‍ശിക്കേണ്ട കാര്യമുണ്ടോ, അല്ലെങ്കില്‍ ആ വിമര്‍ശനത്തിനെതിരെ നിഷാദ് പ്രതികരിച്ചതിനെ വിമര്‍ശിക്കേണ്ടതുണ്ടോ എന്നതാണ് എന്റെ ആശങ്ക.
കാരണം, ആ ഫോട്ടോയില്‍ കാണുന്നതൊക്കെ നിഷാദ് പറഞ്ഞതുപ്രകാരം അദ്ദേഹത്തിന്റെ സ്വന്തം; അദ്ദേഹം അതിട്ടത് അദ്ദേഹത്തിന്റെ ബ്ലോഗില്‍ (ഇങ്ങിനെയൊന്നുമല്ലെങ്കില്‍ കൂടി ഇതിനെയൊക്കെ എന്തിന് വിമര്‍ശിക്കണം എന്ന് പിടികിട്ടുന്നില്ല).
ചുരുക്കിപ്പറഞ്ഞാല്‍ ഭീകരവിമര്‍ശനത്തിനെതിരെയുള്ള ആള്‍ക്കാരുടെ പ്രതികരണത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കേണ്ടിയിരുന്നത് ഈ ഫോട്ടോകളോ പോസ്റ്റോ ആയിരുന്നോ എന്നൊരു സംശയം.
എന്തായാലും ഞാന്‍ പോയി ഒരു രണ്ടരക്കിലോ വിട വാങ്ങട്ടെ. നിര്‍ത്തി :)
1.സ്ത്രീകള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുക.
ReplyDelete2.മറ്റുള്ളവരുടെ പുസ്തകങ്ങള്‍ തുപ്പല്‍ തൊട്ടു മറിക്കുക.
3.ഡോക്ടറുടെ waiting roomല്‍ ഉള്ള വാര്‍ത്താപത്രങ്ങള്‍ ചിഹ്നഭിന്നം ആക്കുക.
എന്നു തുടങ്ങി വളരെ മൈന്യൂട്ട് ആന്‍ഡ് സൊഫിസ്റ്റികേറ്റഡ് (ഇതിന് മലയാളം കിട്ടിയില്ല) മാനേഴ്സ് മറ്റുള്ളവരില്‍ നിന്ന് എപ്പോഴും പ്രതീക്ഷിയ്ക്കുന്ന ഒരാള്‍ സ്വന്തം പെരുമാറ്റത്തിലും അതിനൊത്ത നിലവാരം കാണിക്കണം എന്നാണ് എന്റെ അഭിപ്രായം. അങ്ങനെയുള്ള ഒരാള്‍ ഒരു ചെറിയ പ്രകോപനം കിട്ടിയെന്നു വെച്ച് പൊതുസ്ഥലത്ത് വെച്ച് പൊട്ടിത്തെറിക്കരുത് എന്നു തന്നെയാണ് എന്റെ അഭിപ്രായം. അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവരോട് അവരെ അവഹേളിക്കാതെ മര്യാദ വിടാതെ തന്നെ കാര്യങ്ങള്‍ പറയണം (അല്ലാതെ ശബ്ദം ഉയര്‍ത്തുകയല്ല വേണ്ടത്) എന്നും ഉണ്ടല്ലോ ഒരു ബിസിനസ്സ് എറ്റിക്വറ്റ്. അതറിയാത്തതോ മനഃപൂര്‍വം മറന്നതോ?
ഇനി ഈ പറയുന്നതു മുഴുവന്‍ ബാക്കിയുള്ളവര്‍ക്കെല്ലാം ബാധകം, എനിക്ക് പ്രസംഗം മാത്രം ജോലി എന്നാണെങ്കില്‍ ഓക്കെ.
ee vakkaari oru dupe/clone aaNO?
ReplyDeletehe he he '
qw_er_ty
കൈപ്പള്ളീ...ഒടുക്കത്തെ ഗ്ലാമര്‍ തന്നെ.പ്രത്യേകിച്ചും ആ രണ്ടാമത്തെ ഫോടോ എനിക്ക് ‘ക്ഷ’ പിടിച്ചു.
ReplyDeleteഅദ്ദിത്യാ sophisticated ന്റ്റെ മലയാളം (പെരിങ്ങോടന്‍ അയച്ച് തന്ന നിഘണ്ടു പ്രകാരം) ലോകപരിചയമുള്ള,ലോകപരിജ്ഞാനമുള്ള,വളരെ പരിഷ്കൃതമായ.
എനിക്ക് വേഡ് വെരിഫിക്കേഷന്‍ കിട്ടിയത്: duzmen
ഹഹാഹ്ഹഹ...എനിക്ക് വയ്യ! ഞാന്‍ ചിരിച്ച് മണ്ണ് കപ്പി! ഹിഹിഹിഹി.... സ്റ്റീല്‍ എങ്കി സ്റ്റീല്‍..ഇത് കലക്കിപ്പൊളിച്ചു! :-)
ReplyDeleteഐസ്ക്രീം ഇന്ചി ഫ്ലേവേഡ് ആയിരുന്നൂന്ന് തോന്നണൂ, ആ രന്ടാമത്തെ ഫോട്ടോ കന്ടിട്ട്,
ReplyDeleteനന്നായി. വിശാലന്റെ ഡ്യൂപ്പിനെ കന്ട് ആകെ വിഷമിച്ചിരിക്കുകയായിരുന്നു, ശരിക്കൊന്നു ചിരിച്ചു. :)
ഹി ഹി
ReplyDeleteസ്വര്‍ണ്ണം കൊണ്ടുള്ള അരഞ്ഞാണം ഇട്ടു
നടക്കുന്നയാളാണ് കൈപ്പള്ളി എന്നൊരു ആരോപണം ഉന്നയിക്കാന്‍ ബോണ്‍ജിക്ക് തോന്നാഞ്ഞത് ഭാഗ്യം.. ഹാ ഹാ..!! :^)
ഐസ്ക്രീം തിന്നു മടുത്തു ....
ReplyDeleteഇഞ്ചി കടിച്ചു രസിച്ചു ....
evuraan:
ReplyDeleteyes that could have been a problem. I don't think it would have been difficult. There would have been some other wayof depicting that idea.
As far as this image: I was in the parking lot outside the office during lunch time. And thats when I received a barage of email notifications. It so happens that I carry metal spoons in my car. I don't believe in using displosables. (Thats another story, you may never hear !! ) So I had the idea and felt like amusing Inji and friends. And here you have it. :-) hope you guys liked it.
ഹ ഹ ഹ ...
ReplyDeleteഎനിക്കിഷ്ടപ്പെട്ടത് രണ്ടാമത്തെ ഫോട്ടോ... സ്പൂണ്‍ അണ്ണാക്കില്‍ കുത്തിയില്ലേന്നൊരു വര്‍ണ്ണത്തിലാശങ്ക :)
ഒ.ടോ> ഒരു വണ്ടി പോലും ഫ്രൈമില്‍ പെടാതെ ദുബായില്‍ വെച്ചൊരു ഫോട്ടോ എടുക്കാന്ന് വെച്ചാല്‍ ഇന്നത്തെ കാലത്ത് (വൈകീട്ടും) വല്ലാത്ത കഷ്ടാണേയ് :)