Tuesday, December 30, 2008

The dissolution of our democracy.



There has been an amendment to the Unlawful Activities (Prevention) Act
The crucial elements of this ammendment are detailed in this report.



If a suspect is caught with "weapons," the law will presume the accused is guilty; in other words the burden of proof will be shifted from the state to the accused, thereby violating one of the most essential principles of civil liberty—"innocent until proven guilty."





In short the maxim of Indian jurisprudence has been re-written to read: "Guilty until proven innocent".

The time has come for the witch-hunt. Ethical journalists, human rights activists, honest people and bloggers will all be suspects. There are few option available under this new law. Either shut up and watch our nation turn into a Police State or end up in jail. It is tragic that this was the only solution our lawmakers could think of when threatened by a few hired thugs. One billion people will be subjected to this medieval law. I seriously wonder how this could happen in this day and age.

I see the Indian democracy dissolving into insignificance. I never thought I would say this but I am forced to say this: I now wonder what a civilized state like Kerala is doing in this union of medieval numskulls.

Thursday, December 04, 2008

നിരീശ്വരവാദികൾ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു

1) ഇന്ത്യാക്കാരനാകാന്‍ ഏതെങ്കിലും മതത്തില്‍പെട്ടവനാകണമോ? മതേതര ഭാരതത്തില്‍ മതവിശ്വാസിയല്ലാത്തവനെ രാജ്യം എന്തു സംരക്ഷണം നല്‍കുന്നു?
2) ഇന്ത്യന്‍ ഭരണഘടന നിരീശ്വരവാദികളെ എങ്ങനെ കാണുന്നു?
3) നിരീശ്വരവാദികൾക്ക് സമാധാനമായി ജീവിക്കാൻ ഭരണഘടന ഭേദഗതി വരുത്താൻ ഏതു് രാഷ്ട്രീയ പാർട്ടിയിൽ ചേരണം?
4) Is atheism an option in India?


ഇതും വായിക്കുക

Sunday, November 30, 2008

Change we can believe in

So everything is back to the oft-dreaded perfect normalcy. The commandos have returned to their barracks. The politicians in their party offices scheming on new political offensives. The smugglers have resumed their shipments. The hawala is running in top shape. The babus are back in their municipal offices making space under their tables. The police are back to.. whatever Mumbai policemen usually do. The bereaved families are mourning in silence. And the City swings back to where it left off on 26th November.

And last but not least the everlasting sign of our nations progress: Thousands of masala TV channels and so-called news channels dishing out a combination of bullshit and sad excuses for entertainment to the masses. The people are satisfied. The sponsors are satisfied. The agencies are satisfied. The rating looks better than ever. Nothing can stop them, not even the death of a few hundred. Aaaaaah its just brilliant.

Some half backed 'geniuses' on the News Channels have equated this calamity with the one the Americans endured not so long ago. They call it "9/11". It wouldn't make much sense if we start calling it 26/11 since our months appear after the date. (Those crazy Americans change everything!). So to sound a bit cool our news anchors call the Mumbai attacks "India's 9/11". I know it's a sinister attempt to connect the two attacks to the same source.

Oh, and a reminder about that analogy to 9/11:. Right after 9/11, almost all American sitcoms and cable channels delayed new programming for weeks, to mourn their dead and to re-think the direction their nation needs to take. Such was their shock and their reaction to the events. They did not "bounce back" the next day. They did not show "resilience". And later they bounced back so hard that they landed in Afghanistan and kicked every butt in sight. For better or for worse they landed in Iraq and did some more butt kicking.

I should not be comparing our nation to the west.

But, this is not the time for us to sit before the idiot box and watch boob-shakers and bum-movers. I would urge our ardent television audience to voice your protest to them. And keep this terrible event fresh in the nations hear. If not for a year at least for a month.

So far most of the entertainment television channels have not disrupted regular programing. I can understand how this will affect those valuable ratings and sponsorships. But these are extra-ordinary times which call for extra-ordinary measures. Its natural for humans to try and forget unpleasant events and replace them with pleasant ones. This should not be the case here. The objective should not be to forget and forge ahead. We should forge ahead fueled by our spirit for change. And these memories should remain fresh in our minds. The media should keep the fire burning. Our people need constant reminding of these events in order to affect that change.

We cannot expect governments to do the right thing at their pace. Its time to question the delays and the failings of this operations. Its time to question why our intelligence and logistics failed. We cannot be satisfied with excuses as to why it took almost three days to neutralize 8 terrorists. We should not be satisfied with the resignations of a few ministers. Unfortunately we lack leaders who can inspire and lead. So let me quote Obama here. We need Change we can believe in.

There are minds in our nation that sympathize with these men who took our nation hostage for three days. Lets realize that this is the new reality we have to live with. Unless we are ready to acknowledge the real enemy there will be no solution to this menace. We have been consumed, to the point of no return, with extreme secularism that has numbed our minds into hopeless pacifism.

Unless we find the resolve and courage to stop religious extremism in our cities, villages, homes and minds, this will forever remain an escalating threat to our sovereignty.

p.s: Raj Thakkarey, Its safe man, you can come out now. Mumbai has been saved by brave Indians which also includes Biharis, Malayalees, Gujrathis, Rajasthanis and everyone else.

You may find this post also interesting സഹകരണ മതേതരത്വം എന്ന പുതിയ ഗോഷ്ടി

Friday, November 28, 2008

My fellow Indians.

Our nation is in the midst of a disasterous reality. The reality of terrorism. This is not the first time foreigners have unleashed ruthless violence on our land and our people in the name of some utopian concept. We have survived such attacks before, and we can survive this one too. This is the moment we have to unite to stand by our men in uniform and our forces. This is the moment to shed our caste, class and creed identities. If ever there is a need to unite, it is at times like this. Let us also remember that this is not the moment to reap political gains from this misery. There will be those who stand in the periphery and accuse our forces for their misgivings. I urge them to show compassion and hold their peace till we can recuperate from our grief. 

Jai hind.

Tuesday, November 25, 2008

2050 ഇന്ത്യ ഒരു വികസിത രാജ്യമാകാൻ എന്തെല്ലാം ചെയ്യണം

ഇന്ത്യയേ കുറിച്ചു് Goldman Sachs നടത്തിയ പഠനത്തിന്റെ ചില ഭാഗങ്ങളുടെ സംക്ഷുപ്ത രൂപമാണു് ഈ ലേഖനത്തിന്റെ അടിസ്ഥാനം.

Goldman Sach Global Economics Paper No: 169

2050യിൽ ഇന്ത്യ ഒരു സമ്പന്ന രാഷ്ടരമായി മാറാനുള്ള നിർദ്ദേശങ്ങളാണു് ഇതിൽ വിവരിക്കുന്നതു്. ഓരോ ഇന്ത്യൻ വിദ്ധ്യാർത്ഥിയും അദ്ധ്യാപകനും സാമുഹിക സേവകനും രാഷ്ട്രീയക്കാരനും വായിച്ചിരിക്കേണ്ട ഒന്നാണു് എന്നിതിനെ വിശേഷിപ്പിക്കാം. അതിൽ നിന്നും ഭരണം, വിദ്ധ്യാഭ്യാസം, ഉപരിപഠനം, കൃഷി എന്നി ഭാഗളെകുറിച്ചാണു് ഞാൻ ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നതു്.

GSന്റെ പഠനത്തിൽനിന്നും പല മാദ്ധ്യമങ്ങളും ഇന്ത്യക്കാരെ സുഖിപ്പിക്കുന്ന ചില വാചകങ്ങൾ മാത്രം പെരുപ്പിച്ചു കാണിക്കുകയുണ്ടായി. എന്നാൽ ഇതിൽ പ്രധാന വിഷയങ്ങൾ പലതും ശ്രദ്ദിക്കപ്പെടാതെപോയി.

2050ൽ ഇന്ത്യയുടെ സാമ്പത്തിക നിലവാരം നാല്പതു മടങ്ങു വലുതാകാൻ സാദ്ധ്യത കാണുന്നു. പക്ഷെ ഇപ്പോൾ പൊയിക്കൊണ്ടിരിക്കുന്ന വിധത്തിൽ പോയാൽ ആവില്ല. അതിനു് ചില മാറ്റങ്ങൾ ആവശ്യമാണു്.

ഭരണം
ഭരണ വ്യവസ്തിധി മെച്ചപ്പെടുത്തണം. മറ്റെല്ലാ പ്രശ്നങ്ങളേ കാൾ ഒന്നാം സ്ഥാനം നമ്മുടെ ഭരണ വ്യവസ്ഥിധിയാണു്. നല്ല ഭരണം ഇല്ലെങ്കിൽ നിയമങ്ങളും ചിട്ടകളും പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയില്ല. വിദ്ധ്യാഭ്യാസം, പൊതു മരാമത്തു്, ആരോഗ്യം തുടങ്ങി മറ്റെല്ലാ മേഖലകളേയും ബാദിക്കുന്ന ഒന്നാണു് ഇതു്. നല്ല ഭരണം കഴ്ചവെക്കുന്നതിന്റെ തടസങ്ങൾ ഇവയാണു്:
തിരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് അവരവരുടെ മണ്ടലങ്ങളോടുപോലും പ്രതിബദ്ധത ഇല്ല. ജനങ്ങളും പ്രതിനിധികളും തമ്മിൽ വിനിമയ ബന്ധം ഇല്ലാത്തതിനാൽ അവർ നിരുത്തരവാദപരമായ നിലപാടു് സ്വീകരിച്ചു പോരുന്നു.
ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്കുവേണ്ടി സംഘടിച്ചു് നല്ല സേവനം ഭരണാധികാരികളിൽ നിന്നും ചോദിച്ചു വാങ്ങാറില്ല. (ജനാതിപത്യ ബോധം താരതമ്യേന വളരെ കൂടുതൽ ഉള്ളതിനാൽ കേരളത്തിൽ ഇതൊരു പ്രശ്നമാണെന്നു തോന്നുന്നില്ല.)
തിരഞ്ഞെടുപ്പുകൾ പലപ്പോഴും ജാതിയുടെയും മതത്തിന്റേയും അടിസ്ഥാനത്തിലായതിനാൽ, തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതു് ജനസേവനത്തിനല്ല മറിച്ചു് സ്വജനപക്ഷപാതപരമായി ജോലികളും കരാറുകളും ഉറപ്പുവരുത്താനാണു്. സ്വന്തം കാര്യങ്ങൾക്കായി നിയമങ്ങൾ നടപ്പാക്കുന്ന സർക്കാറിന്റെ ജനസേവന പങ്ക് ഇതുവഴി ജനങ്ങൾക്കിടയിൽ അവ്യക്തമായി തീരുന്നു.

ഇതിനു് പരിഹാരം ജനങ്ങൾക്ക് സർക്കാറിന്റെ പ്രവർത്തനങ്ങളുടെ വിശതാംശം മനസിലാക്കാൻ അവസരം കൊടുക്കുക വഴിയാണു്. സർക്കാർ ജനങ്ങളോടു അവരുടെ നടത്തിപ്പുകളുടെ കണക്കും കാര്യങ്ങളും വ്യക്തമാക്കുക. 2005ൽ നിയമമായ The Right to Information Act ഇതിനു് ഒരു പരിഹാരമാണു്. പക്ഷെ പല സർക്കാർ സ്ഥാപനങ്ങളും വിവരങ്ങൾ ഇപ്പോഴും internetൽ പ്രസിദ്ധീകരിക്കുന്നില്ല. Internetൽ വിവരങ്ങൾ പ്രസിദ്ദികരിക്കുന്നതു വഴി ജനങ്ങൾക്ക് സർക്കാറിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും.

ഭാരതത്തിന്റെ ഭരണ സവിധാനത്തിന്റെ പാളിച്ചകൾക്കു് കാരണം ജനാതിപത്യം തന്നെയാണെന്നു ചിലർ പറയുന്നു. പക്ഷെ GS ന്റെ പഠനത്തിൽ പറയുന്നതു് ജനാതിപത്യത്തിന്റെ ദുരുപയോഗം മൂലമാണു് ഇതു സംഭവിക്കുന്നു എന്നാണു്. ഒരു നല്ല ജനാതിപത്യ രാഷ്ട്രത്തിലെ ജനതക്ക് സർക്കാറിന്റെ നടപടികൾ പരിശൊധിക്കാനും മാറ്റങ്ങൾ ഉപദേശിക്കാനും സവിധാനം ഉണ്ടായിരിക്കണം.

വിദ്ധ്യാഭ്യാസം
ഇന്ത്യയുടെ ഏറ്റവും മികച്ച ആസ്തി ഇന്ത്യയിലെ അഭ്യസ്തവിദ്യരായ ജനതയാണെങ്കിലും, 40% ജനങ്ങളും നിരക്ഷരരാണെന്നുള്ള വസ്തുത തള്ളിക്കളയാനാവില്ല. ഏകദേശം 440,000,000 ജനങ്ങൾ നിരക്ഷരരാണു്. വിദ്ദ്യാഭ്യസത്തിനായി ഇന്ത്യ കൂടുതൽ പണം ചിലവാക്കണം. ഈ മേഖലയിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ 2050ൽ ഇന്ത്യ എത്തേണ്ട സ്ഥാനത്ത് എത്തീയെന്നിരിക്കില്ല.

ഭാരത സർക്കാറിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 94% ഗ്രാമവാസികളും പ്രൈമറി സ്കൂളിന്റെ 1Kmനുള്ളിൽ ആണു താമസിക്കുന്നതു. 84% പേർ അപ്പർ പ്രൈമറി സ്കൂളിന്റെ 4Kmനുള്ളിലും. എങ്കിലും 6 വയസിനും 14 വയസിനും ഇടയിലുള്ള സ്കൂളിൽ പോകുന്ന കുട്ടികൾ 80% മാത്രം. ഈ കൂട്ടത്തിൽ ഇടക്കുവെച്ചു വിദ്ധ്യാഭ്യാസം നിർത്തുന്നവരുടെ എണ്ണവും അധികമാണു്. പല വിദ്ധ്യാലയങ്ങളിലും ഒരൊറ്റ അദ്ധ്യാപകൻ മാത്രമാണുള്ളതു്. ചില ഇടങ്ങളിൽ വിദ്ധ്യാർത്ഥികളുടെ എണ്ണം കൂടുതൽ. പെൺകുട്ടികളുടെ എണ്ണം പൊതുവേ കുറവാണു്. പല ഇടങ്ങളിലും സ്കൂൾ അദ്ധ്യാപകർ സ്കൂളുകളിൽ വരാറെ ഇല്ല.




ഇന്ത്യയിലെ പ്രാധമിക വിദ്ധ്യാഭായസ രംഗത്തു് മാറ്റങ്ങൾ വേണമെന്ന വസ്തുത മനസിലാക്കി സർക്കാർ പല പത്ഥതികളും നടപ്പാക്കികഴിഞ്ഞു. 2010നുള്ളിൽ ഇന്ത്യയിലെ 100% കുട്ടുകളും സ്കൂളിൽ ചേർക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
ബ്രസീൽ ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ വിദ്ധ്യാഭ്യാസ രംഗത്തു് പെണ്ണ്കുട്ടികളും ആൺകുട്ടികളും തമ്മിലുള്ള എണ്ണത്തിലുള്ള വിത്യാസത്തിൽ ഏറ്റവും വലിയ അന്തരവു് കാണുന്നതു് ഇന്ത്യയിൽ തന്നെയാണു്.

പ്രാധമിക വിദ്ധ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ UNICEF ന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന സംഘടനയാണു് "പ്രധം" (ഇന്ത്യയിലെ ഏറ്റവും വലിയ non-profit organisation). പ്രൈമറി സ്കൂളിൽ പഠിക്കുന്ന ഇരുപതു ലക്ഷത്തോളം വരുന്ന കുട്ടികളിൽ പകുതിയോളം കുട്ടികൾക്ക് എഴുതാനും വായിക്കാനും കഴിയില്ല എന്നാണു് "പ്രധം"ന്റെ കണ്ടെത്തൽ.

ഉപരിപഠനം
ഭാരതത്തിലെ ഉപരിപഠന മേഖല മെച്ചപ്പെടുത്താനുള്ള ആവശ്യം ഇപ്പോഴാണു് അനുഭവപ്പെട്ടുവരുന്നതു്. 2020നുള്ളിൽ ഉപരിപഠന വിദ്ധ്യാർത്ഥികളുടെ എണ്ണം ഒരു കോടിൽ നിന്നും മൂന്നോ നാലു മടങ്ങായി വർധിക്കും. ഭാരതത്തിൽ ഇന്ന് 350 യൂണിവേഴ്സിറ്റികൾ ആണുള്ളതു്. National Knowledge Commision 2016നുള്ളിൽ ഈ എണ്ണം 1,500 ആയി കൂട്ടാൻ സർക്കാറിനോടു് സുപാർശ്ശ ചെയ്തിട്ടുണ്ടു്. ലോക സരവകലാശലകളുടെ നിലവാരം അളക്കുന്നതിൽ ഷാങ്ങ്ഹയി ജിയാഓട്ടോങ്ങ് യൂണിവേഴ്സിറ്റി പേരുകേട്ട സ്ഥപനമാണു്. അവരുടെ 500 സരവകലാശലകളുടെ പട്ടികയിൽ ഇന്ത്യയിൽ അകെയുള്ള മൂന്നു യൂണിവേഴ്സിറ്റികളിൽ ഏറ്റവും ഉയർന്നതു് 301 ആം സ്ഥാനത്താണു്. അടുത്ത പത്തു വർഷത്തിനുള്ളിൽ ഈ എണ്ണം 20 ആയി കൂട്ടാൻ ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നുണ്ടു്.


2020ൽ ഇന്ത്യയുടെ ഉപരിപഠന വിദ്ധ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ വിദേശ സരവകലാശാലകളുടെ ഇന്ത്യൻ campus സ്ഥാപിക്കുന്നതു് അത്യാവശ്യമാണു്. ഇപ്പോൾ വിദേശ സർവകലാശലകളുടെ എണ്ണം വളരെ കുറവാണു്. വിദേശ സരവകലാശലകൾ സ്ഥാപിക്കാൻ പല ബുദ്ധിമുട്ടുകളും അവർ നേരിടുന്നതായി അറിയുന്നു.


കൃഷി വികസിപ്പിക്കുക
കാർഷിക മേഖല മെച്ചപെടുന്നതു് ഇന്ത്യയുടെ വളർച്ചാ നിരക്കു കുട്ടാൻ മാത്രമല്ല ഇന്ത്യയിൽ ദാരിദ്ര്യം കുറക്കാനും സഹായിക്കും. 60% തൊഴിലാളികളും കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണു്. പക്ഷെ ഇവർ 1% മാത്രമാണു് സാമ്പത്തിക വളർച്ചയിൽ സംഭാവന ചെയ്യുന്നതു്. കാർഷിക വിളവുകൾ മറ്റു വികസിത രാജ്യങ്ങളെ കാൾ താഴെയാണു്. ഗ്രാമങ്ങൾ നഗരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇടങ്ങളിൽ, കൃഷിഭൂമി കെട്ടിട നിർമ്മാണത്തിനായി മാറ്റുന്നതും ഒരു പ്രശ്നമാണു്. വർഷങ്ങളായിട്ടുള്ള കൃഷിയുടെ ഫലമായി കൃഷി ഭൂമിയുടെ മണ്ണിന്റെ പുഷ്ടിയും നഷ്ടമാകുന്നു. ഇതു് വിളവിനെയും ബാദിക്കും.

ഇതിനുള്ള പ്രതിവിധികൾ: നികുതി ഇളവുകൊണ്ടും സബ്സിഡി നൾഗിയും പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇവ. ഗതാഗതം, ജലശേഖര പത്ഥധി, വൈദ്യുതി, ധാന്യ സംഭരണം തുടങ്ങിയ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കുക. വിളവു വർധിപ്പിക്കുവാനായി പുത്യ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക. കൃഷി ത്പന്നങ്ങളുടെ വില നിയന്ത്രണം നിർത്തുക. മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കൃഷി ഉത്പന്നങ്ങൾക്ക് നികുതിയും കസ്റ്റംസ് ഡ്യുട്ടികൾ പൂർണ്ണമായും ഒഴിവാക്കുക.

(സമയക്കുറവുകൊണ്ടു് ഇത്രമാത്രം ക്ഷമിക്കുമല്ലോ )

Monday, November 24, 2008

രാമചന്ദ്രന്റെ commentനുള്ള മറുപടി.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. കഴിഞ്ഞ postൽ comment അയി പറഞ്ഞു.
ഇനി ഇപ്പോള്‍ കൈപ്പള്ളി പറയുന്നത് ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ ഞാന്‍ താങ്കളുടെ വികാരത്തെ മാനിക്കുന്നു. താങ്കള്‍ സഗീറിനെ വരച്ച ചിത്രം പോസ്റ്റില്‍ നിന്ന് നീക്കം ചെയ്യുക. അല്ലെങ്കില്‍ കൈപ്പള്ളീ ഞാന്‍ താങ്കളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിലിടപെടും. കമന്റ് ഓപ്ഷന്‍ ഇല്ലാതാക്കുകയോ, മോഡറേഷന്‍ വെക്കുകയോ ചെയ്യും വരെ. അതിനുള്ള നീയമം ഖത്തറിലുണ്ട്. ഇല്ലെങ്കില്‍ ഉണ്ടാക്കാം.


എന്റെ ചിത്രങ്ങളും ലേഖനങ്ങളും ഇഷ്ടാനുസരണം പരാമർശിക്കു. ആതാണല്ലോ വേണ്ടതും. അതു് വേണ്ടാ എന്നൊരിക്കലും ഞാൻ പറഞ്ഞിട്ടില്ല. സാഗിറിനെ തെറിവിളിച്ചതു് ഞാനല്ല. അങ്ങനെ ചെയ്യരുതെന്നും ഞാൻ പലരോടും അഭ്യർത്തിച്ചിട്ടുമുണ്ടു്. ഹരികുമാർ എന്ന ഒരുത്തനെ മാത്രമെ ഞാൻ തെറി വിളിച്ചിട്ടുള്ളു. അതും വേറെ നിവർത്തി ഇല്ലാത്തതുകൊണ്ടു മാത്രം. സഗീറിനെ തെറിവിളിച്ചു് qualify ചെയ്യാനുള്ള stuff ഒന്നും കാണുന്നില്ല.

ഈ പ്രശ്നത്തിൽ അനേകം പേർ അനോണിയായി സഗിറിനോടു പെരുമാറി. നിങ്ങൾക്ക് പ്രത്യക്ഷത്തിൽ അറിയാവുന്ന ഒരു മുഖം എന്റേതായതുകൊണ്ടു് പ്രതിഷേദങ്ങൾ എന്നോടു പ്രകടിപ്പിക്കുന്നു. അതു് ഞാൻ മനസിലാക്കുന്നു. പരാമർശ്ശങ്ങൾ താങ്ങാനുള്ള voltage ഒക്കെ എനിക്കുണ്ടു്. സഗീറിനു് അതില്ലാതപോയി. സൃഷ്ടിയും വ്യക്തി തമ്മിൽ വേർതിരിച്ച് കാണാനുള്ള കഴിവുണ്ടാകണം. അതു് നഷ്ടമാകുമ്പോഴാണു് സൃഷ്ടികർത്താവിനു് നോവുന്നതു്.
Cartoon വരക്കുന്നതു് വ്യക്തിഹത്യയാണെങ്കിൽ പിന്നെ ലോകത്തു് cartoon എന്നൊരു കലാരൂപമെ കാണില്ലല്ലോ. Cartoonistുകളെ തൂക്കിലേറ്റുന്ന സംസ്കാരമാണോ രാമചന്ദ്രനും പിന്തുടരുന്നതു്? അങ്ങനെയാണെങ്കിൽ നിങ്ങളോടു് ആവിഷ്കാര സ്വാന്ത്യത്തെ പറ്റി എന്തുപറഞ്ഞാലും മനസിലാകില്ല.

ഇനി ഞാൻ ആ cartoon നീക്കം ചെയ്യണമെന്നു ഇവിടെ എത്രപേർക്ക് അഭിപ്രായമുണ്ടെന്നു കൂടി അറിയണമെന്നുണ്ടു. എന്റെ സ്വന്തം ബ്ലോഗാണെങ്കിലും ഇവിടെ ജനാതിപത്യത്തിനു് ഒരവസരം കൊടുക്കാം. നിങ്ങൾ വോട്ട് ചെയ്യു.

Friday, November 21, 2008

വള്ളിമണി

കണ്ടിട്ടുണ്ടോ സാക്ഷര കേരളം
കണ്ടോ കേരളം മുന്നോട്ടു്.
വർക്കല ഒരു നാൾ പോയപ്പോൾ
സർക്കാരിന്റൊരു ശകടം കണ്ടു
കറുത്തു് നാറിയ കയർ ഈയറ്റം
മങ്ങി പഴകിയ മണി അങ്ങറ്റം.
കണ്ടക്ടർ അതിൽ ആഞ്ഞു വലിച്ചു
അടികൊണ്ടുടൻ ആ മണി വിളിച്ചു
"അയ്യോ പൊത്തോ! ക്ണിം! ക്ണിം!"
വയസൻ ശകടം ഒന്നു ചുമച്ചു
പിന്നെ പുക പാറിച്ചതു് നീങ്ങി
പത്തു് കാക്കൊരു വൈദ്യുതി മണിയും
പത്തടി നീളം പിച്ചള വയറും
ഒത്തുചേരക്കാനറിയില്ല ഈ നാട്ടിനു്
എത്രനാളിനി ഈ നാറിയ കയറിൽ
സാക്ഷര കേരളം മണിമുഴക്കും?

Thursday, November 20, 2008

പിച്ചചോദിക്കുന്നതിനും വേണം ഒരു style.

തകർന്നു് കുത്തുപാള എടുത്ത ഫോർഡ്, ക്രൈസ്ലർ, ജീ.എം. വാഹനനിർമാണ കമ്പനികളുടെ തലവന്മാർ പിച്ച ചോദിച്ചു് തലസ്ഥാനത്തു് ചെന്നു് ജനപ്രതിനിധികളെ കണ്ടു് വിഷമം പറയാൻ പോയതെങ്ങനെയായിരിക്കും. ബസ്സിൽ പോകാമായിരുന്നു, വേണ്ട പോക്കത്തിലെ ആൾക്കാരല്ലെ വേണമെങ്കിൽ അവർ തന്നെ നിർമിക്കുന്ന കൊള്ളാവുന്ന ഏതെങ്കിലും ഒരു കാറിൽ പോകാമായിരുന്നു. ദൂരം കൂടുതലല്ലെ ഒരു first class ticket എടുത്തു് വിമാനത്തിൽ പോകാമായിരുന്നു. പക്ഷെ അവർ പോയതു് അതിലൊന്നുമല്ല. ദേ ഇതിലാണു്. ഒന്നും പൊങ്ങി ഇറങ്ങുന്നതിനു് US $20,000 കത്തിച്ചു പറക്കുന്ന ഈ സാദനത്തിൽ.


കടപാടു്: Stellar Villas
കൂടുതൽ വാർത്തയും വീഡിയോയും ഇവിടെ

ആഗോള തിരിച്ചറിവു്

ലോകം ഒരു പുതിയ തിരിച്ചറിവിന്റെ വക്കിലെത്തി നില്കുകയാണു് എന്നു് നമുക്കെല്ലാം അറിയാമല്ലോ. ആഗോള സാമ്പത്തിക തകർച്ചയുടെ post mortem നടത്താനുള്ള വിവരവും, മനസമാധാനവും എനിക്കില്ല. വ്യർത്ഥമായ വിലാപങ്ങൾക്കായി വിലപ്പെട്ട ഈ സമയം പാഴാക്കാതെ ചിന്തിക്കാനുള്ള സമയമാണിതു്.

കേരള സർക്കാരിന്റെ സാമ്പത്തിക നില ഗുരുതരമാണു്. ഒരു കാലത്തും സ്വയം പര്യാപ്തമായ വിധത്തിൽ ഒരു വികസന പത്ഥധിപോലും ശാശ്വതമായ വിധത്തിൽ പൂർത്തിയാക്കി കണ്ടിട്ടില്ല. കേരളത്തിന്റെ ഏറ്റവും വലിയ സ്വത്ത് കേരളത്തിലെ അഭ്യസ്തവിദ്ദ്യരായ ജനത തന്നെയാണു്. ഇവർ നാട്ടിലേക്ക് നിക്ഷേപിക്കുന്ന വിദേശ നാണ്യത്തിന്റെ ബലത്തിൽ കേരളം തട്ടിയും മുട്ടിയും ഇതുവരെ മുന്നോട്ട് പോവുകയായിരുന്നു. പക്ഷെ ഇപ്പോഴ് കേരളം ഒരു രൂക്ഷമായ പ്രശ്നം നേരിടുകയാണു്.

അടുത്ത ഒരു വർഷത്തിനുള്ളിൽ അഭ്യസ്തവിദ്യരായ മലയാളികൾ കേരളത്തിലേക്ക് ലക്ഷക്കണക്കിനു തിരിച്ചു വരാൻ ഇടയുണ്ട്. ഇവർ എല്ലാം ഒരുമിച്ച് നാട്ടിൽ വന്നാൽ കേരളം ഇവരെ എന്തു് ചെയ്യും?. Canadaയിലും Americaയിലും ഉള്ളവരുടെ പട്ടിക്കും പൂച്ചക്കും നാട്ടിലിരുന്നു് insurance വില്കുന്ന പാവം call-center തൊഴിലാളികൾ എന്തു ചെയ്യും? ഇവർക്കാണെങ്കിൽ വേറെ തൊഴിൽ ഒന്നും അറിഞ്ഞുംകൂട. കഴിത്തുൽ കെട്ടിയ Tag ഇനി ഊരി കാലിൽ താപ്പ് കെട്ടി തെങ്ങു കയറാൻ പഠിപ്പിക്കാം എന്നു വെച്ചാൽ അതും നടക്കില്ല. കഴക്കൂട്ടത്തിലുള്ള തെങ്ങും തോപ്പെല്ലാം ചെമ്മണ്ണിട്ടു് നികത്തി Technoparkൽ ജോലി ചെയ്യുന്നവർക്കായി Multi-Storey Residential Complexഉകൾ കെട്ടുകയാണു്. വല്ലാത്തൊരു പുലിവാലു തന്നെ.

സ്തിധി മഹാ മോശമാണു് കൂട്ടുകാരെ. കേരളം core industriesലേക്ക് തിരിച്ചു വരാനുള്ള സമയമായി. കൃഷിയിയും, വ്യവസായവും, നിർമാണവും തന്നെയാണു് നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ പോകുന്നതു്. IT യും മറ്റു High-end technology മേഖലകൾ എല്ലാം തന്നെ വിദേശ രാജ്യങ്ങളിലെ വിപണന സാധ്യത ആശ്രയിച്ചുള്ളതാണു്. കേരളത്തിൽ ഭക്ഷ്യസാധനങ്ങളുടെ ഉല്പാതന ശേഷി വർധിപ്പിക്കാനും മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾ കൂടുതൽ ഊർജ്ജപ്പെടുത്തണം. പുറത്തേക്കു് നോക്കിയുള്ള തന്ത്രപരമായ വിദ്ധ്യാഭ്യാസ രീതികൾ ഉഴിവാക്കി വിദ്ധ്യാർത്തികളിൽ pure scienceൽ താല്പര്യം ഉണ്ടാക്കണം. ഭാരതത്തിൽ നിന്നുകൊണ്ടു തന്നെ നല്ല രീതിയിൽ ജീവിക്കാൻ കഴിയും എന്നൊരു മനോഭാവം ഒണ്ടാകണം.

പ്രതിരോധത്തിനായി ഇന്ത്യ ചിലവാക്കുന്ന തുക മറ്റു രാജ്യങ്ങളെ കാൾ കുറവാണെങ്കിൽ കൂടി, അയൽ രാജ്യങ്ങളുമായി, (അവർ എത്ര മോശക്കാരാണെങ്കിലും) ഇന്ത്യ തന്ത്രപരമായ സഹകരണ നിലപാടു് സ്വീകരിക്കണം. ഈ വിധത്തിൽ നമുക്ക് അനാവശ്യ ചിലവു അല്പം കുറഞ്ഞിരിക്കും.

മതം സ്വകാര്യ മേഖലയിൽ നല്ല ലാഭം ഉണ്ടാക്കുന്ന ഒരു മേഖലയാണെന്നു കരുതി മതപരമായ കാര്യങ്ങൾക്ക് സർക്കാർ ചിലവാക്കുന്ന തുക വിദ്ധ്യാഭ്യാസത്തിനായി ചിലവക്കാൻ ജനങ്ങൾ ആഹ്വാനം ചെയ്യണം.

1960-കളിൽ അമേരിക്കയിൽ സംഭവിച്ച സാമൂഹിക മാറ്റത്തിന്റെ വിപ്ലവഗാനമായി മാറിയ, ബോബ് ഡിലൺ എഴുതിയ ഈ ഗാനം ഞാൻ ഇപ്പോൾ സ്മരിക്കുന്നു.

The Times They Are A-Changin'
Come gather 'round people
Wherever you roam
And admit that the waters
Around you have grown
And accept it that soon
You'll be drenched to the bone.
If your time to you
Is worth savin'
Then you better start swimmin'
Or you'll sink like a stone
For the times they are a-changin'.


ബാക്കി ഇവിടെ

Monday, November 17, 2008

ഒരു പ്രകൃതി ദുരന്തം ഉണ്ടാക്കി തരൂ പ്ലീസ്




സാമ്പത്തിക പ്രതിന്ധിക്ക്‌ പരിഹാരം പ്രകൃതിദുരന്തങ്ങള്‍: ശില്‍പ ഷെട്ടി


ഒരു ഭൂമികുലുക്കം ഉണ്ടാക്കാൻ എന്താണു് വഴി. സിനിമാ താരവും ഇപ്പോൾ അഗോള സാമ്പത്തിക ശാസ്ത്രജ്ഞയും ആയ സാക്ഷാൽ ശില്പാ ഷെട്ടി പറയുന്നതു ഇവിടെ ജനം കൂടുതൽ ആണെന്നും ഇവന്മാരെയെല്ലാം പ്രകൃതി ദുരന്തത്തിൽ ചത്തുപോകണമെന്നുമാണു് പറഞ്ഞതു്. അരെങ്കിലും എങ്ങനയെങ്കിലും ഒരു പ്രകൃതി ദുരന്തം ഉണ്ടാക്കി തരൂ പ്ലീസ്. ഇവളുമാരുടെ "അഫിനയം" മാത്രം കണ്ടാൽ പോരെ? ഇതുപോലുള്ള ഐറ്റംസ് വിളിച്ചുപറയുന്ന വിവരക്കേടുകൾ പ്രസിദ്ധീകരിക്കുന്ന മാതൃഭൂമിക്കും വിവരമില്ലെ?

നമ്മളുടെ ഒരോ ഗതികേടെ

Sunday, November 16, 2008

Quick Gun Murugan is Back

To all those 90's MTV fans who miss Quick Gun Murgun, he is back with a vengence. To those who don't know who quick gun Murugan is here is a quick re-cap: In the late 70's there was a trend in Hollywood where Italian producers made cheap westerns. They were also known as Spaghetti Westerns. This trend was copied into tamil movies around the same period by Tamil producers. Complete with horses, saloon fights, gunfight showdowns, cowboy hats except with a Tamil twist. (It would also be interesting that at no point in history were there gun-trotting, cattle-hearding cowboys in tamilnadu, maybe in Andra Pradesh) So when Chanel V came to india in the early 90s they produced a set of three short spoofs in the same tone of spaghetti western. Complete with english subtitles! The hero was a rather colourful character known as Quick Gun Murugan. One of the most memorable catch phrases from this chap when he enters a saloon was for "oru Whiskey, oru masala dosa". So here we have the new edition, in the same style. Enjoy :)

മതം

ബഹുജനഭീതി
കൌശലനീതി
ചഞ്ചലരീതി
മതമിതുതന്നെ

Wednesday, October 22, 2008

മൂന്നു കൊംബുള്ള മുയലിനെ തേടി ഇന്ത്യ ചന്ദ്രനിലേക്ക്

ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൌൺ ഇന്ത്യക്ക് നൾഗിയ ധനസഹായം £ 800,000,000. മുമ്പ് ചൈനക്കും ഉണ്ടായിരുന്നു ഇതുപോലെ ധനസഹായങ്ങൾ. ചൈന ചന്ദ്രനിലേക്ക് വാണം വിട്ടപ്പോൾ അതു് ബ്രട്ടൺ അവസാനിപ്പിച്ചു.

ഇന്ത്യയിൽ ദരിദ്ര ജനം: 800,000,000. ഇന്ത്യയുടെ 5%പോലും കുട്ടികളുടെ ക്ഷേമത്തിനു് നമ്മൾ ചിലവാക്കുന്നില്ല.
ഭാരതീയരെക്കാൾ ബ്രിട്ടിഷുകാർക്കാണു് ഭാരതത്തിലെ ജനക്ഷേമത്തേകുറിച്ചു് ചിന്ത. ജപ്പനും ബ്രിട്ടനും തരുന്ന പണം ദരിദ്ര്യനിവാരണത്തിനു് ഉപയോഗിക്കുന്നതിൽ നമ്മൾക്ക് ഒരു കുഴപ്പവുമില്ല. അവർ അവരുടെ vote bankഉകൾ ഉറപ്പുവരുത്താനാണെങ്കിൽ കൂടി അതു് നമുക്കു നല്ലതുതന്നെ. പക്ഷെ നമ്മൾ പണം എങ്ങനെ ചിലവാക്കണം എന്നു നമ്മൾ തീരുമാനിക്കണം. അതിനുള്ള ശേഷി നമുക്കുണ്ടാകണം. സ്വകാര്യ പഠന കേന്ദ്രങ്ങൾ സർക്കാർ നയങ്ങളെ ചോദ്യം ചെയ്യണം. അങ്ങനെ ഒരു സംസ്കാരം നമുക്കില്ല. പകരം നമ്മൾ നമ്മളുടെ കാശുമുടക്കി ചന്ദ്രനിലേക്ക് വാണം വിട്ടു. ഇനിയും വിടും.

ചന്ദ്രനിൽ പോയതിന്റെ കാരണം Helium 3 Isotope നേ കണ്ടുപിടിക്കാനാണെന്നാണു് ശാസ്ത്രജ്ഞർ പറയുന്നതു്. ഇതു് എത്രമാത്രം വിജയകരമാകും എന്നതിനു് യാതൊരു ഞ്യായികരണവും കാണുന്നില്ല. കടൽ വെള്ളത്തിൽ നിന്നും സ്വർണ്ണം ഉല്പാതിപ്പിക്കുന്നതു് ഇതിലും ചിലവു കുറഞ്ഞ പത്ഥതിയായിരിക്കും. മൂന്നു കൊംബുള്ള മുയലിനെ പിടിക്കാനാണു് ചന്ദ്രനിൽ പോകുന്നതു് എന്നു് ഇന്ത്യയിലെ ജനത്തിനോടു് പറയേണ്ട വിധത്തിൽ പറഞ്ഞാൽ അവർ വിശ്വസിക്കും. കാരണം വിശ്വാസികളുടെ നാടാണല്ലോ ഭാരതം.

ശാസ്ത്രത്തിന്റെ പേരിൽ ഇവർ ചെയ്യുന്നതു് ചോദ്യം ചെയ്യാനുള്ള വിവരം നമ്മുടെ ജനങ്ങൾക്ക് നഷ്ടപ്പെട്ടു. ഇന്ത്യയിലെ ഉപരിപഠനകേന്ദ്രങ്ങളിൽ mathematicsഉം physicsഉം പഠിക്കാൻ വിദ്ദ്യാർത്ഥികൾ കുറഞ്ഞുവരുന്ന കാലം. IT Parkഉകൾ നിർമിച്ചുകൂട്ടുന്നതിനിടയിൽ നമ്മുടെ നികുതി പണം എങ്ങനെ ചിലവാക്കണം എന്നു ചോദ്യം ചെയ്യാനുള്ള വിവരം നമ്മളുടെ ജനങ്ങൾക്കില്ലാതെ പോയി. ശാസ്ത്രം ഇവിടെ വിജയിക്കുകയല്ല. പരിതാപകരമായി പരാചയപ്പെടുകയാണു്.

ജയ് ഹിന്ദ്

Wednesday, October 15, 2008

സാക്ഷരകേരളം മുന്നോട്ടോ പിന്നോട്ടോ?





ഒരേ ദിവസം കേരള കൌമുദിയുടെ "ഫ്ലാഷ്" സാഹ്യാന്ന പത്ത്രത്തിൽ വന്ന classified പരസ്യങ്ങൾ.
ഒന്നിൽ registration no. വരെ കൊടിത്തിട്ടുണ്ടു്. അപ്പോൾ ഈ "സേവനങ്ങൾ" നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ഒരു അധികാര സ്ഥപനം കൂടിയുണ്ടെന്നാണു് മനസിലാക്കേണ്ടതു്. ഇതുപോലുള്ള ഏർപ്പാടുകൾ അന്വേഷിച്ചു് തട്ടിപ്പുകൾ വെളിപ്പെടുത്താൻ കേരളത്തിലുള്ള യുക്തിവാദ സംഘടനകൾ എന്തുകൊണ്ടു മുന്നോട്ട് വരുന്നില്ല. എന്തുകൊണ്ടു ഇതുപോലുള്ള പരസ്യമായ തട്ടിപ്പുകൾ ചോദ്യം ചെയ്യപ്പെടുന്നില്ല?

Saturday, October 11, 2008

'സാമി'യെ മോചിപ്പിക്കുക

വംശനാശ ഭീഷണി നേരിടുന്ന ഒരു പാവം മത്സ്യത്തെ കൂട്ടിലടച്ചതിൽ പ്രതിഷേധിക്കു.




കൂടുതൽ വിവരങ്ങൾ ഇവിടെ

Thursday, October 09, 2008

An interesting coincidence


ഇടതു വശത്തുള്ളതു് എന്റേ വണ്ടിയും വലതു വശത്തുള്ളതു് എന്റെ അയൽവാസിയുടെയും വണ്ടികൾ ആകുന്നു.
So
അല്പം വിത്യാസമുള്ള numberകളുള്ള ഒരുപോലുള്ള രണ്ടു വണ്ടികൾ sharjaയിൽ ഉണ്ട്. പോലിസിൽ വിളിച്ചുപറയുമ്പോൾ ശ്രദ്ദിക്കുമല്ലോ,
Posted by Picasa

Wednesday, October 08, 2008

"മഹാ" കവി സഗീർ


 

Email forwards

emailലിലൂടെ നമുക്കെല്ലാവർക്കും സ്തിരമായി കിട്ടിക്കൊണ്ടിരിക്കുന്ന ഒരു മാരണമാണു് e-mail forwardഉകൾ. യാതൊരു ബോധവുമില്ലാതെ കിട്ടുന്ന മണ്ടത്തരങ്ങൾ എല്ലാം address-listലുള്ള എല്ലാവർക്കും അയക്കുന്നതു് ചിലർക്ക് ഒരു hobby ആയിരിക്കും.

അടുത്ത കാലത്തായി ഒന്നിലധികം തവണ എന്റെ ബ്ലോഗ് സുഹൃത്തുക്കൾ എനിക്ക് അയച്ചുതരാറുള്ള ഒരണ്ണമാണു് ഇറാനിൽ 8 വയസുകാരൻ bread മോഷ്ടിച്ചതിനു ഷരിയ നിയമം നടപ്പുക്കന്നതാണെന്നു് പറയുന്ന emailഉം കുറേ ചിത്രങ്ങളും.

ചിത്രങ്ങളിൽ 8 വയസുകാരന്റെ ഇടത്തേ കൈയിൽ ഒരു കാർ ടയർ കയറ്റി ഇറക്കുന്നതാണു് രംഗം.

അല്പം ബുദ്ധി ഉപയോഗിച്ചാൽ ഇതു് വെറും ഒരു തെരുവു് അഭ്യാസമാണെന്നു മനസിലാക്കാം. പക്ഷെ അതാണല്ലോ ഇതു forward ചെയ്യുന്നവർക്കില്ലാത്തത്. ബുദ്ധി.

2004ൽ പുറത്തിറങ്ങിയ ഈ ഗുണ്ടിന്റെ സത്യാവസ്ഥ പലർക്കും അറ്യാം എന്നു് കരുതുന്നു. ഇവിടെ പക്ഷേ ആ വിശതീകരണങ്ങൾ എല്ലാം 'ഇങ്ക്ലിപീസി'ലായതിനാൽ, മല്ലുസിനു ഇതൊന്നും അനവേഷിച്ചു് കണ്ടുപിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണല്ലോ നാലു് കൊല്ലം കഴിഞ്ഞിട്ടും ഇപ്പോഴും ഇതുപോലുള്ള സാദനങ്ങൾ താങ്ങിപ്പിടിച്ചു് എനിക്ക് അയച്ചുതരുന്നതു്.

e-mail forward വഴി ലോക കാര്യങ്ങൾ മനസിലക്കുന്നവർക്ക് ഇതു ഒഴിച്ചുകൂടാനാവത്തതും വിലപ്പെട്ടെതുമായ ഒരു മാർഗമായിരിക്കും. എന്നാൽ എനിക്ക് അത്രയും വിവരം കുറഞ്ഞിരുന്നാൽ മതി സുഹൃത്തുക്കളെ.

ഭാവിയിൽ ഇതുപോലുള്ള സംശയം തോന്നിക്കുന്ന e-mailുകൾ വന്നാൽ ഇവിടെ അനവേഷിക്കാൻ മറക്കരുതു്.

Monday, September 29, 2008

നിങ്ങൾക്കും ആകാം ഒരു ആൾദൈവം

ഒരു നല്ല മൂടു് ആൾദൈവം ഉണ്ടാകുന്ന അല്ലെങ്കിൽ ഉണ്ടാക്കപ്പെടുന്ന ചില രീതികൾ ചിത്രീകരിക്കാൻ കഴിഞ്ഞ മൂന്നു ലേഖനങ്ങൾ സഹായകരമായിക്കാണും എന്നു കരുതുന്നു. ഭാവിയിൽ ആൾ ദൈവം ആകാൻ താത്പര്യമുള്ളവർ വായിച്ചിരിക്കേണ്ട ഒരു ലേഖനം കൂടിയാണു് ഇതു്.


കമന്റിലൂടെ സുഹൃത്തു് സൂരജ് ചോദിക്കുന്നു:
"അയലോക്കത്തെ ശശിക്ക് പരബ്രഹ്മം ദര്‍ശനം നല്‍കി എന്ന് പറഞ്ഞ് നടന്നപ്പോള്‍ അവനു വട്ടാണെന്നും അഡ്മിറ്റ് ചെയ്തില്ലേല്‍ മൂക്കും എന്നും എല്ലാരും പറയുന്നു... അദെന്താ ചേട്ടാ അങ്ങനെ ?"


"അയലോക്കത്തെ ശശി"ക്ക് ഉണ്ടായ "ദർശന"ത്തിന്റെ വിപണന സാദ്ധ്യതകൾ മനസിലാക്കാൻ അവിടുള്ള ജനങ്ങൾക്ക് കഴിയാതെ പോയി. 'combleteli' കളഞ്ഞുകുളിച്ചു എന്നു പറയുന്നതായിരിക്കും ശരി.

ഇതുപോലുള്ള ഓരോ ദർശനവും cash-in ചെയ്യാനുള്ള തന്ത്രങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഒരു വ്യക്തിയുടെ മാത്രമല്ല, ഒരു പഞ്ചായത്തിന്റെ മാത്രമല്ല, ഒരു നാടിന്റെ മൊത്തം ആവശ്യമാണു് എന്നു് നാം മനസിലാക്കണം.

അല്പം പണവും ഇത്തിരി ദീർഘവീക്ഷണവും ഉണ്ടെങ്കിൽ മണുക്കൂസിനേയും ഒരു ഒന്നാം ക്ലാസ് ആൾ ദൈവം ആക്കിയെടുക്കാൻ കഴിയും.


ആൾ ദൈവത്തിനെ ഉണ്ടാക്കിയെടുക്കാൻ ആവശ്യമുള്ള ഘടകങ്ങൾ.
1) ആദ്യം വേണ്ടത് ഒരു സുഹൃത്താണു്, ഒരു പരസ്യ-വിപണന ബുദ്ധിരാക്ഷസൻ(advertising and promotion genius)
2) നല്ല റീച്ച് ഉള്ള ഒരു മീഡിയ. ടി.വി. ആയാൽ കൂടുതൽ നല്ലതു്.

3) പ്രമുഖരായ ഒന്നോ രണ്ടോ ഭക്തന്മാർ. ഇവർ ആൾദൈവത്തിന്റെ പങ്കുകച്ചവടക്കാർ ആണെങ്കിൽ കൂടുതൽ നല്ലതു്. രാഷ്ട്രീയക്കാർ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട.
4) ഒരു നല്ല four-colour press. സ്വന്തം പ്രസ് എപ്പോഴും നല്ലതാണു്. അതാകുമ്പോൾ പണി പുറത്തു കൊടുത്തു കാശു് കളയണ്ട
5) എവിടെയെങ്കിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ ആൾ ദൈവത്തിന്റെ സ്ഥാപനത്തിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച നാലോ അഞ്ചോ വണ്ടികൾ വെറുതേ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടിക്കുക. T.V. കാരുടെ കാമറയുടെ മുന്നിലൂടെ ഓട്ടിക്കാൻ ഡ്രൈവറിനോടു് പ്രത്യേകം പറയണം.
6) സൌജന്യമായി വീടും, കുടിവെള്ളവും, വസ്ത്രങ്ങളും വാഗ്ദാനം ചെയ്യുക. ചുമ്മ ചെയ്യുക. വാഗ്ദാനത്തിന്റെ 1% മാത്രമെ പ്രാവർത്തികമാക്കാവു. അതു് മതിയാവും. അതിൽ കൂടുതൽ ചെയ്തിട്ടും കാര്യമില്ല. ഒരു വീടുണ്ടാക്കിയാലും ഒരു ലക്ഷം വീടുണ്ടാക്കിയാലും വാർത്തയിൽ കിട്ടുന്ന story-time ഒരുപോലെയാണു് എന്ന കാര്യം മറക്കരുതു്.
7) മാസത്തിൽ ഒന്നോ രണ്ടോ ഊക്കൻ press-release ഉണ്ടായിരിക്കണം. ചുമ്മ എന്തെങ്കിലും ഒക്കെ കാട്ടിക്കുട്ടുക. cabinetൽ ഇരിക്കുന്ന സഹ മന്ത്രിമാർ ചെയ്യുന്നതു് മാർഗ്ഗ ദർശനമായി സ്വീകരിക്കാം.

ഒരു വർഷംകൊണ്ടു ആൾ ദൈവത്തിന്റെ ബ്രാഞ്ച് ഓഫീസ് California-യിൽ തുടങ്ങണം. അവിടെയാകുമ്പോൾ പണപ്പിരുവിനു് സാദ്ധ്യത കൂടുതലാണു്.

ഈ രീതികൾ അയലത്തെ ശശി സ്വീകരിച്ചാൽ മാത്രമെ international നിലവാരമുള്ള ആൾ ദൈവമായി മാറാൻ കഴിയു.

ഇല്ലെങ്കി ചുമ്മ വെറും ലോക്കൽ ആശാൻ മരയ്ക്കാർ അപ്പച്ച പോലെ ആൾദൈവമായിപ്പോകും.

പിന്നെ ആൾ ദൈവത്തിന്റെ ജീവതത്തിനെക്കാൾ ഗംഭീരമായിരിക്കണം മരണം. വളരെ different-ഉം വറൈറ്റിയും ഉള്ളതായിരിക്കണം (ഇതു് ചുമ്മ മലയാളം സിനിമാക്കാർ പറയുന്നപോലെ ആയിരിക്കരുതു്.) തലയിൽ തേങ്ങയടിച്ചും, കപ്പലിൽ മുങ്ങിയും, ചുമ്മ ധ്യാനത്തിൽ ഇരിന്നൊന്നും മരിച്ചാൽ ജനത്തിനു് ഒരു impression ഉണ്ടാകില്ല. നാളത്തെ ജനം ഓർക്കണമെങ്കിൽ എന്തെങ്കിലും dramatic ആയിട്ടായിരിക്കണം. ഓർക്കുക: ഒരു ദൈവം മരിക്കുന്നില്ല. ഇതിലെ ചുമ്മ casual-ആയി കടന്നുപോവുകയാണു്. കഴിയുമെങ്കിൽ ഈ "കടന്നുപോക്കു്" ഒരു സ്റ്റേഡിയത്തിൽ കാണികളുടെ മുന്നിൽ വെച്ചു അവതരിപ്പിക്കാം. കൂടുതൽ dramatic ആക്കാൻ കക്ഷി യധാർത്തത്തിൽ മരിക്കണമെന്നില്ല. മരിക്കുന്നതുപോലെ അവതരിപ്പിച്ചാൽ മതി. കുറച്ചുകാലം കഴിഞ്ഞു് സ്വരൂപത്തിൽ ദർശനങ്ങൾക്കായി പുള്ളിയെ പ്രത്യക്ഷപ്പെടുത്തിക്കാം.

പണ്ടു പലരും ഈ ഐറ്റം അവതരിപ്പിച്ചു എന്നു കരുതി ആകുലപ്പെടരുത്, എപ്പോഴും വിജയിച്ചിട്ടുള്ള ഒരു നമ്പരാണിതു്.

ആൾ ദൈവം സാക്ഷാൾ ദൈവമായി മാറാൻ കുറഞ്ഞതു് ഒരു 100 വർഷമാണു് waiting period. അനേകം ദൈവങ്ങളുടെ ജീവചരിത്രത്തിൽ നിന്നും സംയോജിപ്പിച്ച ചെയ്ത ഒരു നമ്പര്‍ ആണു് ഈ 100 വർഷത്തിന്റെ കണക്ക്. ഈ നൂറു വർഷം പല ഭാഗങ്ങളിൽ നിന്നുള്ള കഥകൾ ശേഖരിക്കാൻ വളരെ സഹായകരമാകും. ഭക്തജനങ്ങൾ അൾദൈവം ചെയ്തതും ചെയ്യാത്തതും എല്ലം കൂട്ടികുഴച്ച്, ഊതി പെരിപ്പിച്ചു ഒരു മഹാ സമാഹാരം എഴുതുകയും ചെയ്യും. അങ്ങനെ ആൾദൈവം ദൈവമാകും.

ഒരു ദൈവം മേന്മയുള്ളതാണോ അല്ലയോ എന്നുള്ളതു് തീരുമനിക്കപ്പെടുന്നതു് ആ ദൈവത്തിന്റെ characterലും brand equityയിലുമാണു് . എത്ര സജ്ജീവമായി ദൈവഗുണങ്ങൾ പ്രചരിപ്പിക്കുന്നു എന്നതനുസരിച്ചിരിക്കും ആ ദൈവത്തിന്റെ വിജയം.

ഉദാഹരണം വെറുതെ ചൂടാകുന്ന ദൈവങ്ങളെ ജനങ്ങൾ അധികം ഇഷ്ടപ്പെടുന്നില്ല എന്നാണു് മനസിലാക്കാൻ കഴിയുന്നതു്. അതുകൊണ്ടാണു് ആദ്യകാലങ്ങളിൽ ദൈവം വെറുതേ തൊട്ടതിനും പിടിച്ചതിനും എല്ലാം ചൂടായതു്. എന്തെടുത്താലും പ്രളയം, പേമാരി, തുമ്മിയാലും തുപ്പിയാലും കലിപ്പ്, കോഴിയും, ആടും, പിള്ളേരെ വരെ കുരുതികൊടുക്കാൻ അവശ്യപെട്ടുന്നവൻ, ഒരു മര്യാദയില്ലാത്ത ദൈവം. പണ്ടൊക്കെ വെറും നിസാര കാര്യങ്ങൾക്കുവരെ ലോകത്തുള്ള സകല ജീവജാലങ്ങളേയും പുള്ളി ചുമ്മ വെള്ളത്തിൽ മുക്കി out ആക്കി കളയുമായിരുന്നു. അന്നത്തെ same പുള്ളിയാണു് ഇന്നും ഇരിക്കുന്നതെങ്കിൽ, മനുഷ്യന്മാരുടെ ഇന്നത്തെ ഓരെ തോന്നിവാസത്തിനു് എത്രതവണ ലോകം അവസാനിപ്പിക്കുമായിരുന്നു?

അതുകൊണ്ടാണു് നമ്മൾ മനുഷ്യർ പില്കാലങ്ങളിൽ develop ചെയ്ത ദൈവ സങ്കല്പം വളരെ compromising ആയിരുന്നതു്. പിന്നിടുണ്ടായ ദൈവം വളരെ സൌമ്യനും, സമാധാന ശീലനും, സ്നേഹമുള്ളവനുമായിരുന്നു.

പക്ഷെ Microsoftന്റെ upgrade പോലെ ദൈവത്തിനു് പുതിയ major അപ്ഗ്രേഡ് ഒന്നും ഉണ്ടായില്ല. ദൈവത്തിന്റെ ഒരു പുതിയ version ഉണ്ടായിട്ട് ഏകദേശം 1500 വർഷം ആയിക്കാണും.

നമ്മുടേതു് ഒരു ഉപഭോക്ത സമൂഹമാണു്, കുഞ്ഞിനു diaper വാങ്ങാൻ പോയാൽ കുറഞ്ഞത് ഒരു ഡസന്‍ ബ്രാന്‍ഡും അവയുടെ പല തരത്തിലുള്ള സൈസും ഷേപ്പും കാശുകൊടുത്തു നാം വാങ്ങുന്നു. ഇത്രയും choice വിസർജ്ജനം സൂക്ഷിക്കുന്ന ഡയപ്പേഴ്സിനുള്ളപ്പോള്‍ ദൈവത്തിന്റെ കാര്യത്തിൽ നമുക്ക് choice വേണ്ടെ?

തീർച്ചയായും വേണം. നമ്മൾ സൃഷ്ടിക്കുന്ന ദൈവങ്ങൾക്ക് നമ്മൾ നിശ്ചയിക്കുന്ന ഗുണങ്ങൾ ഉണ്ടായിരിക്കണം. കാരണം ജനങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയ പണവും അഹോരാത്രം പ്രാർത്ഥനക്കായി ചിലവിട്ട സമയവും ഈ ദൈവങ്ങളിൽ നിക്ഷിപ്തമാണു്.

ഇന്നത്തെ പ്രശ്നങ്ങൾക്കു് പരിഹാരങ്ങളുള്ള ദൈവങ്ങളാണു് ജനങ്ങൾക്ക് ആവശ്യം. പണ്ടത്തെ ദൈവങ്ങളിൽ നിന്നും ജനം അവശ്യപ്പെട്ടിരുന്നതു്, മഴയും , രോഗനിവാരണവും, ചാകരയും, കൊയ്ത്ത കാലത്ത് നല്ല വിളയും ആയിരുന്നു. അതെല്ലാം ചെയ്തുകൊടുക്കാൻ സില്‍‌വര്‍ ഓക്സൈഡ് സ്പ്രേയും, നല്ല private ആശുപത്രിയും, yamaha out-board engineഉള്ള boatഉം, തേനീച്ചയെ വരെ out അക്കുന്ന നല്ല മൂത്ത വിഷമുള്ള കീടനാശിനിയും മതി.


ഇന്ന് ജനം ദൈവത്തിനോടു് ആവശ്യപ്പെടുന്ന കാര്യങ്ങൾ ഇവയാണു്:
മനഃസമാധാനം ഉണ്ടാക്കൽ; പരീക്ഷ പാസാക്കൽ; കുട്ടികൾ ഉണ്ടാക്കൽ; മകനു് ഗൾഫിൽ ജോലി ഉണ്ടാക്കികൊടുക്കൽ; മകൾക്ക് സൽസ്വഭവിയും Americaയിൽ IT ജോലിയുള്ള ഭർത്താവിനെ സംഘടിപ്പിക്കൽ; അടിക്കുന്ന ലോട്ടറി റ്റിക്കറ്റിന്റെ നമ്പർ കണ്ടെത്തൽ തുടങ്ങിയവയാണു്.

ഈ വക കാര്യങ്ങൾ ചില ലോക്കൽ ആൾ ദൈവങ്ങൾ അവരുടെ സേവനങ്ങളുടെ ഭാഗമായി ചെയ്തു തുടങ്ങികഴിഞ്ഞു,

എന്നുവെച്ചാൽ പഴയ ദൈവങ്ങൾക്ക് ഈ കാര്യങ്ങൾ നേരേചൊവ്വെ കൈകാര്യം ചെയ്യാനുള്ള voltage ഇല്ല എന്നർത്ഥം.

ഇവിടെയാണു് പുതിയ ദൈവങ്ങളുടെ ആവശ്യം ദിനം പ്രതി വർദ്ധിച്ചുവരുന്നതു്.

കാലം മാറുന്നതനുസരിച്ച് ദൈവവും പുരോഗമിക്കും എന്നു പ്രതീക്ഷിക്കാം. വരും കാലങ്ങളിൽ ദൈവത്തിനു, voice-mailഉം, emailഉം എന്റേതുപോലത്തെ ഒരു നല്ല ഊക്കൻ ബ്ലോഗും ഉണ്ടാകുന്നതും വളരെ നല്ല കാര്യമായിരിക്കും എന്നു് കരുതുന്നു.

Saturday, September 27, 2008

ആശാൻ മരയ്ക്കാർ അപ്പച്ചയുടെ ദിവ്യപ്രകടനങ്ങൾ Part 3

ദിവ്യപ്രകടനം നമ്പര്‍ three.
ആശാന്‍ മരയ്ക്കാര്‍ അപ്പച്ചയുടെ beatificationഉം subsequent തങ്ങള്‍ficationനും ലഭിക്കാനുള്ള കാരണം ചരിത്രപ്രസിദ്ധമായ ഈ സംഭവമാണു്.

കൈപ്പള്ളി ഉപ്പുപ്പ വീട്ടിന്റെ താക്കോള്‍ കൊടുത്ത അന്നുതന്നെ ആശാന്‍ മരയ്ക്കാര്‍ അപ്പച്ചയും അദ്ദേഹത്തിന്റെ മാതാവും തെക്കതിലുള്ള വീട്ടില്‍ താമസമാക്കി. പിഞ്ഞാണിയെഴുത്തു്, ഏലസ് കെട്ടല്‍, ജിന്നോട്ടിക്കല്‍, മഷിനോട്ടം, ചുട്ടകോഴി പറപ്പിക്കല്‍, തീയില്‍ ചാട്ടം, പ്രേതബാധ ചികിത്സ, ഭാവി പ്രവചനം മുതലായ അതി ശ്രേഷ്ടമായ സാമുഹിക സേവനങ്ങള്‍ ചില്ലറയായും മൊത്തവിലക്കും നടത്തിപോരുന്ന കാലം.
നാഷണല്‍ ഹൈവേ വരുന്നതിനും മുമ്പ് ഇന്നു കണിയാപുരം പള്ളി ഇരിക്കുന്നതിന്റെ തെക്ക് ഭാഗത്ത് പഴയ ഒരു ഭഗവതീക്ഷേത്രം ഉണ്ടായിരുന്നു. അതിന്റെ കിഴക്ക് ഭാഗത്തായി ഒരു കാടുണ്ടായിരുന്നു. നട്ടുച്ചക്കും പ്രകാശം പതിക്കാത്ത കടുംകാട്. ഭൂതപ്രേതപിശാചുക്കള്‍ വിളയാടുന്ന വിഹാരകേന്ത്രമായിരുന്നു അവിടം.

ഒരു ദിവസം ആശാന്‍ മരയ്ക്കാര്‍ അപ്പച്ച trivandram cityയില്‍ പോയി തിരികെ വരുകയായിരുന്നു. വീടെത്താന്‍ വൈകിയതിനാല്‍ കാട്ടിലൂടെയുള്ള കുറുക്കുവഴിയെ വിട്ടിലേക്ക് നടന്നു. സൂര്യന്‍ അസ്ഥമിക്കുന്ന നേരം. സൂര്യന്‍ ഉണ്ടെങ്കിലും വലിയ പ്രയോചനം ഒന്നുമില്ല, അതിന്റെ കാരണം ഞാന്‍ നേരത്തെ പറഞ്ഞല്ലോ. കണിയാപുരത്തുള്ള ചാത്തന്മാരും യക്ഷികളും നൈറ്റ് ഡ്യൂട്ടിക്കായി തയ്യാറെടുക്കുന്ന സമയം. ആശാന്‍ മരയ്ക്കാര്‍ അപ്പച്ച ജോലി സംബന്ധമായി ഈ ഇനത്തിലുള്ളവരുമായി daily meet ചെയ്യുന്നതിനാല്‍ പുള്ളിക്ക് യാതൊരു ഭയവും ഇല്ലായിരുന്നു. പുള്ളി വളരെ casualആയി മുന്നോട്ട് നടന്നു.

മരയ്ക്കാര്‍ കാട്ടിനുള്ളിലെ ക്ഷേത്രത്തിന്റെ അരുകിലുള്ള പഴയ കിണറ്റിന്‍ കരയില്‍ വെള്ളം കുടിക്കാനായി എത്തി.
അപ്പോഴാണു് പനം കുലപോലെ തലമുടിയുള്ള, അതി സുന്ദരിയായ വെള്ള വസ്ത്രം ധരിച്ച ഒരു യുവതി അദ്ദേഹത്തിന്റെ പിന്നില്‍ വന്നെത്തിയതു്. ഒരു സിനിമ പോലും കണ്ടിട്ടില്ലാത്ത ആശാന്‍ മരയ്ക്കാര്‍ അപ്പച്ച അദ്ദേഹത്തിന്റെ ദിവ്യജ്ഞാനത്താല്‍ ഇതു് യക്ഷിയാണെന്നു് ഉടന്‍ തിരിച്ചറിഞ്ഞു. പുള്ളി കരുതലോടെ മുന്നോട്ടു് നീങ്ങി. യക്ഷി മുന്നില്‍ വന്നു 5.1 dolby soundല്‍ ചോദിച്ചു.: "ചെട്ട, ചെട്ട... ചെട്ട..., ചുണ്ണാബുണ്ടോ... ഉണ്ടൊ... ഉണ്ടൊ... ഉണ്ടൊ...?", ഇതുപോലുള്ള അനേകം ഐറ്റംസിനെ വളരെ നിസാരമായി തളച്ചിട്ടുള്ള ആശാന്‍ മരയ്ക്കാറിനു് കാര്യം പിടികിട്ടി.

കൂടുതല്‍ ഒന്നും ചോദിക്കാന്‍ നിന്നില്ല, അദേഹം യക്ഷിയുടെ തലമുടി കൈയില്‍ ചുറ്റി ഇടം കാലുകൊണ്ടു അവളുടെ കഴുത്തില്‍ ചവിട്ടി തറയില്‍ കീഴ്പെടുത്തി. സഞ്ചിയില്‍ നിന്നും മൂന്നു ഇരുമ്പ് ആണിയും ഒരു ചുറ്റികയും കൊണ്ടു യക്ഷിയുടെ ഉച്ചിയില്‍ അണികള്‍ തറച്ചു. എല്ലാം വളരെ പെട്ടന്നായിരുന്നു. ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ മരയ്ക്കാര്‍ സ്ഥിരം നേരിടുന്നതിനാലാണു് അദ്ദേഹത്തിന്റെ സഞ്ചിയില്‍ എപ്പോഴും ഒരു full set of tools ഉള്ളത് എന്ന ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.

അങ്ങനെ യക്ഷി മരയ്ക്കാറിന്റെ uncompromising അടിമത്വം സ്വീകരിച്ചു. തലമുടി ഭംഗിയായി വാരികെട്ടി യക്ഷി മരയ്ക്കാറിനെ അനുസരണയോടെ വീട്ടിലേക്ക് പിന്തുടര്‍ന്നു. മാതാവിനോടു മരയ്ക്കാര്‍ ഉള്ള സത്യം പറഞ്ഞാല്‍ അവര്‍ ഭയക്കും എന്നറിയാമെന്നുള്ളതിനാല്‍, സത്യം അദ്ദേഹം മറച്ചു വെച്ചു. യത്തീമായ ഒരു പാവം പെണ്ണാണെന്നും, വീട്ട് ജോലിക്ക് ആളിനെ അനവേഷിക്കുന്നതിനാലും, ഇവള്‍ വിട്ടില്‍ നില്‍ക്കട്ടെ എന്നു് മരയ്ക്കാര്‍ പറഞ്ഞു. വീട്ട് ജോലിക്ക് ആളിനെ കിട്ടിയ സന്തോഷത്തില്‍ മാതാവു് കൂടുതല്‍ ഒന്നും അനവേഷിച്ചില്ല. അതെ അന്നും വീട്ടുജോലിക്ക് ആളിനെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു.

യക്ഷിയോട് മാതാവ് കിണറ്റില്‍ നിന്നും ഒരു കുടം വെള്ളം കോരി വെക്കാന്‍ ആജ്ഞാപിച്ചു. യക്ഷി പുറത്തു പോയ ഉടന്‍തന്നെ തിരിച്ചു വന്നു. "എന്താടി അസത്തെ നിനക്ക് അനുസരണ ഇല്ലെ?". യക്ഷി പറഞ്ഞു, "വെള്ളം കൊരി വെച്ചു തായെ"
മാതാവു് പുറത്തു പോയിനോക്കിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഒരു കുടം വെള്ളത്തിനു് പകരം 10 കുടം വെള്ളം കോരി വെച്ചിരിക്കുന്നു. അങ്ങനെ മാതാവു് പുറത്തു് ഉണങ്ങി നില്കുന്ന പ്ലാവിനെ ചൂണ്ടി പറഞ്ഞു, "മകളെ നീ ഇനി ആ പ്ലാന്തടി വെട്ടി വിറകു് കീറി ഇടു". ആജ്ഞാപിക്കുന്നതിന്റെ താമസം മാത്രമെ ഉണ്ടായിരുന്നുള്ളു. അവള്‍ നിമിഷ നേരംകൊണ്ടു് പ്ലവിനെ വെട്ടി വിറകു കീറി 10 കെട്ടുകളായി കെട്ടി വെച്ചു. മാതാവിനെ സന്തോഷമായി. അങ്ങനെ യക്ഷി അടുക്കളയിലും, പറമ്പിലും 10 ആളിന്റെ ജോലി ചെയ്തു, മാതാവിനെ സഹായിച്ചു് കുറേ വര്‍ഷങ്ങള്‍ കഴിച്ചുകൂടി.

അങ്ങനെ ഒരുനാള്‍ ജോലിയെല്ലാം കഴിഞ്ഞു അവള്‍ അടുക്കളയില്‍ ഇരിക്കുമ്പോള്‍, മാതാവു് സ്നേഹപുരസരം അവളുടെ തല മടിയില്‍ കിടത്തി പനം കുലപോലുള്ള തലയില്‍ പേന്‍ നോക്കാന്‍ തുടങ്ങി. പേന്‍ നോക്കുന്നതിനിടയില്‍ മാതാവിന്റെ വിരല്‍തുമ്പില്‍ ഇരുമ്പാണികള്‍ തടഞ്ഞു. "മകളെ ഇതെന്താണു നിന്റെ തലയില്‍ ഈ മൂന്നു് 4mm Mild Steel Rivetഉകള്‍".
അവള്‍ പറഞ്ഞു: "അയ്യോ തായെ ഇതു rivet അല്ല, ഞാന്‍ കാട്ടില്‍ വിറകൊടിക്കാന്‍ പോയപ്പോള്‍ കാറ്റാടി മുള്ളു തറച്ചതാണു്" മാതാവു അതു് വിശ്വസിച്ചു സഹതാപത്തോടെ മുള്ളുകളെന്നു ധരിച്ച് ആ മൂന്നു ആണികളും ഓരോന്നായി വലിച്ചൂരി. മൂന്നാമത്തെ ആണി ഊരിയ ഉടന്‍ യക്ഷി അവളുടെ സ്വരൂപം പ്രാപിച്ചു, അവള്‍ കണ്ണുകള്‍ വിടര്‍ത്തി, കുരവയിട്ടു, എന്നിട്ടു് അട്ടഹസിച്ച് കാട്ടിലേക്ക് ഓടിപ്പോയി. മരയ്ക്കാര്‍ അപ്പച്ച അവളെ കണ്ടുമുട്ടിയ ആ ക്ഷേത്രത്തിലെ കിണറ്റിലേക്കു് യക്ഷി കുതിച്ചു ചാടി. ആ യക്ഷി ഇപ്പോഴും ആ കിണറ്റില്‍ ഉണ്ടെന്നാണു് പല local ശാസ്ത്രജ്ഞന്മാരും അവകാശപ്പെടുന്നത്.


ഇന്നത്തെ അവസ്ഥ.

ഇന്ന് കൈപ്പള്ളി നഗറിലുള്ള തെക്കതില്‍ എന്ന ആ സ്ഥലം ആശാന്‍ മരയ്ക്കാര്‍ അപ്പച്ചായുടെ സ്മാരകമാണു്. പഴയ കുടില്‍ 1940 ഒരു തൈക്കാവാക്കി പണിഞ്ഞു. അതിനു ശേഷം അതിന്റെ പിന്‍ ഭാഗത്ത് ഒരു പള്ളി പണിപ്പിച്ചു. ആശാന്‍ മരയ്ക്കാറിനേയും അദ്ദേഹത്തിന്റെ മാതാവിനേയും ഇവിടെ ഖബര്‍ അടക്കിയിട്ടുണ്ട് എന്നാണു് പറയപ്പെടുന്നത്.

അവിടെ ഇപ്പോള്‍ കാണിക്ക (കറുത്ത കോഴി, ആടു, പഴക്കൊല, ബിരിയാണി, തേങ്ങ മുതലാവ.) സമര്‍പ്പണം, നേര്‍ച്ച, വഞ്ചി പിരിവു്, ചില്ലറ മന്ത്രവാദവും, പരിസരത്തുള്ള മരങ്ങളില്‍ തൊട്ടില്‍ കെട്ടല്‍, തുടങ്ങിയ വിശ്വാസ പ്രകടനങ്ങള്‍ നടന്നു പോരുന്നു. പരിസരത്തുള്ള നാലഞ്ച് കുടുമ്പങ്ങളും, പള്ളി കമ്മറ്റിയിലെ ഏഴെട്ടു് പേരും വലിയ ബുദ്ധിമുട്ടില്ലാതെ daily മൂനു നേരം ഭേഷ നല്ല കോഴി ബിരിയാണിയും, ചില്ലി ബീഫും കഴിച്ച് കഴിയുന്നു. ഹോ ! എത്ര സുന്ദരമായ അത്ഭുതം!!

ഇവിടെ നടത്തുന്ന അന്ഥവിശ്വാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ കണിയാപുരം ജമാ-അത്തും, സുന്നി, മുജാഹിദ്, ജമാ-അത്ത് ഇസ്ലാം വിശ്വാസികള്‍ മുന്‍കാലങ്ങളില്‍ പലവെട്ടം താക്കീതുകള്‍ നള്‍കിയെങ്കിലും, യാതൊരു മെച്ചവും ഉണ്ടായിട്ടില്ല. തെക്കതില്‍ പള്ളിയില്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നും, പല ദൂരസ്ഥലങ്ങളില്‍ നിന്നും അന്ഥവിശ്വാസികള്‍ ദിനംപ്രധി വര്‍ധിച്ചു വരുന്നു.

-അവസാനിച്ചു.

ആശാൻ മരയ്ക്കാർ അപ്പച്ചയുടെ ദിവ്യപ്രകടനങ്ങൾ Part 2

ദിവ്യപ്രകടനം നമ്പര്‍ one.

യത്ര ക്ഷീണിതനായ മരയ്ക്കാറും അദ്ദേഹത്തിന്റെ മാതാവും കൈപ്പള്ളിയിലുള്ള ഒരു വീട്ടു് മുറ്റത്തു് വന്നു് ഭകക്ഷണം ചോദിച്ചു.
മരയ്ക്കാര്‍ :"അമ്മ, തായെ, ഞങ്ങള്‍ വളരെ ദൂരത്തു് നിന്നു വിശന്നു വരുകയാണു്, ഭക്ഷണം എന്തെങ്കിലും തരുമോ?."
അപ്പോള്‍ ആ വീട്ടുകാരി അടുപ്പില്‍ ഇലയപ്പം (ഇലയില്‍ പൊതിഞ്ഞ് അവിച്ച ഒരുതരം പലഹാരം) ഉണ്ടാക്കുകയായിരുന്നു.

വീട്ടുകാരി പറഞ്ഞു: "തന്നി പുള്ള? അയ്യോ എലയപ്പം വെന്തിലല്ല അപ്പി?", എന്നു് ചുമ്മ നുണ പറഞ്ഞു.

മരയ്ക്കാര്‍ ദിവ്യജ്ഞാനത്താല്‍ അവര്‍ നുണപറഞ്ഞത് മനസിലാക്കി. ഇലയപ്പം വെന്തതിന്റെ മണം അടിച്ച പുള്ളിക്കാരന്റെ മൂക്കിന്റെ "ഡൈമാനോ" അടിച്ചുപോയി എന്നും ചിലര്‍ പറയുന്നു, പക്ഷെ ഞാന്‍ അങ്ങനെ പറയില്ല. "സരി തായെ, എന്നാല്‍ ഇനിമേല്‍ ഈ വീട്ടില്‍ ഇലയപ്പം വേവാതെ പോകട്ടെ." എന്നു് അദ്ദേഹം സര്‍വ്വ ദൈവങ്ങളേയും സാക്ഷി നിര്‍ത്തി ശപിച്ചു. ഈ ശാപം ഇന്നും നിലനില്കുന്നു. ഇന്നും ആ വീട്ടില്‍ ആ അടുപ്പിലായാലും, microwave ovenല്‍ ആയാലും, induction coockerല്‍ ആയാലും, ഇലയപ്പം ഉണ്ടാക്കിയാല്‍ വേവില്ല എന്നാണു് ജനം പറയുന്നതു്. കൃത്യമായി ഏതു് വീട്ടിലാണു് ഈ സംഭവം നടന്നത് എന്നത് വെറും അപ്രസക്തമായ ഒരു കാര്യം. എന്തൊരു മഹാ അത്ഭുതം !

ദിവ്യപ്രകടനം നമ്പര്‍ two.
അങ്ങനെ കുറച്ചു നേരം കഴിഞ്ഞു. (അതെ, same day. ദിവ്യപ്രകടനങ്ങളുടെ run rate അദ്യകാലങ്ങളില്‍ അല്പം കൂടുതലായിരുന്നു). അവിടുത്തെ തലമൂത്ത പുള്ളിയായ കൈപ്പള്ളി ലെബ്ബ ഉപ്പുപ്പായുടെ വീട്ടുമുറ്റത്തു് അവര്‍ എത്തി. മുറ്റത്തു് നില്കുന്ന കമുകില്‍ ചൂണ്ടി മരയ്ക്കാര്‍ ചോദിച്ചു: "എന്റെ ഉമ്മാക്ക് മുറുക്കണമല്ലോ എലപ്പെ, രണ്ട് അടയ്ക്ക വേണമല്ലോ? ('എലപ്പ' എന്നാല്‍, ലെബ്ബ എന്ന മുസ്ലീം ഉപജാതിപേരുള്ളവരെ ബഹുമാനസൂചകം വിളിക്കുന്ന പേരു്).
കൈപ്പള്ളി ലെബ്ബ ഉപ്പുപ്പ ആള്‍ ഭയങ്കര skeptic ആയിരുന്നിരിക്കണം. പുള്ളിക്ക് ഈ ആശാന്റെ ദിവ്യപ്രകടനങ്ങളില്‍ വലിയ confidence ഇല്ലായിരിന്നിരിക്കണം. അദ്ദേഹം മരയ്ക്കാറോടു പറഞ്ഞു: "മരയ്ക്കാറെ, ഇവിടെ ഇപ്പോഴ് കമുകില്‍ കയറാന്‍ തണ്ടാനില്ലല്ലോ. (തണ്ടാന്‍ എന്നാല്‍ തെങ്ങും കമുകും കയറി പണി ചെയ്യുന്ന ഒരു ജാതിയില്‍ പെട്ടവര്‍). ഞാന്‍ എന്റെ തോക്ക് തരാം അടയ്ക്ക വേണമെങ്കില്‍ വെടിവെച്ചിട്ടോളു. (അതെ അന്ത കാലത്തില്‍ കൈപ്പളിക്കാരുടെ വീട്ടില്‍ AK 47 മുതല്‍ വമ്പന്‍ പീരങ്കികള്‍ വരെ ഉണ്ടായിരുന്നു അതെ എപ്പോഴാണു് ആക്രമണം വരുന്നത് എന്നു് പറയാന്‍ പറ്റില്ലല്ലോ? പണ്ടൊക്കെ ഞങ്ങള്‍ മഹാ violent peoples അയിരുന്നു !!).
ഇതൊന്നും കേട്ട് മരയ്ക്കാര്‍ പിന്മാറിയില്ല, ഒരു നേര്‍ത്ത മന്തഹാസത്തോടെ കൈപ്പള്ളി ഉപ്പുപ്പാടെ കൈയില്‍നിന്നും തോക്കു സധൈര്യം വാങ്ങി കമുകില്‍ വിളഞ്ഞു നില്കുന്ന അടയ്കാ നോക്കി ഉന്നം വെച്ചു്. ഒരു വെടിക്ക് ഒരു കുല അടക്ക പുള്ളി വെടിവെച്ചിട്ടു. കൈപ്പള്ളി ഉപ്പുപ്പ ഒരു് ചെറിയ ഞെട്ടല്‍ ഞെട്ടി, പക്ഷെ പുറത്തു കാട്ടിയില്ല. പുള്ളി വളരെ impressed ആയി. മരയ്ക്കാറോടു് പറഞ്ഞു: " നീ ആളു് മിടുക്കന്‍ തന്നെ സമ്മതിച്ചു, നിങ്ങള്‍ എവിടെയാണു് താമസിക്കാന്‍ പോകുന്നതു്?"

അവര്‍ക്കു് താമസിക്കാന്‍ ഇടം ഒന്നുമില്ലാ എന്നു് കേട്ടപ്പോള്‍ കൈപ്പള്ളി ഉപ്പുപ്പ അവരോടു പറഞ്ഞു: "എന്നാല്‍ ശരി തെക്കേ പറമ്പില്‍ നമുക്കു് ഒരു കൊച്ചു് വീടുണ്ടു് ആ വീടും അതിന്റെ മുന്നിലെ നിലവും പാട്ടത്തിനെടുത്തുകൊള്ളു." അങ്ങനെ കൈപ്പള്ളിയില്‍ തെക്കതില്‍ എന്ന് ഇന്നറിയപ്പെടുന്ന ആ വീടും പുരയിടവും അവര്‍ സ്വന്തമാക്കി. ഇങ്ങനെയാണു് വഴിയെ പോയെ മരയ്ക്കാന്മാര്‍ക്ക് tenancy contract ഒന്നുമില്ലാതെ വാരി കോരി കൊടുത്തു് കൊടുത്തു് കൈപ്പള്ളിയിലെ പുരയിടങ്ങള്‍ മൊത്തം വല്ലവന്മാരും കൊണ്ടുപോയതു് എന്നും ചില local ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നുണ്ടു്.


ആശാൻ മരയ്ക്കാർ അപ്പച്ച താമസിച്ചിരുന്ന വീട് ഇരുന്ന സ്ഥലത്ത് പിൽക്കാലത്തിൽ നിർമ്മിച്ച തൈക്കാവു്. ഇപ്പോൾ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു.

:- തുടരും

ആശാൻ മരയ്ക്കാർ അപ്പച്ചയുടെ ദിവ്യപ്രകടനങ്ങൾ Part 1

ഏകദേശം മൂന്നു നൂറ്റാണ്ടു് മുമ്പ് നടന്നു എന്നു് ചിലര്‍ അവകാശപ്പെടുന്ന ചില സംഭവങ്ങളാണു് ഇവ.

കണിയാപുരത്തിനു് പടിഞ്ഞാറാണു് പുത്തന്തോപ്പു് കടല്‍ തീരം. കിഴക്ക് 47ആം ദേശീയപാത. പുത്തന്തോപ്പില്‍ പോകുന്ന റോഡിന്റെ അരികത്തുനിന്നും ഒരു കൊച്ചു ഇടവഴിയിലാണു് ഇന്നു് 'കൈപ്പള്ളി നഗര്‍' സ്ഥിധി ചെയ്യുന്നത്. ഈ പ്രദേശത്തിന്റെ ആദ്യകാല ഉടമകളുടെ കുടുമ്പപ്പേരില്‍ അറിയപ്പെടുന്ന സ്ഥലം എന്നതിലുപരി, ഇന്നത്തെ കൈപ്പള്ളി കുടുമ്പവുമായി ഈ സ്ഥലത്തിനു് യാതൊരു ബന്ധവുമില്ല.


കൈപ്പള്ളി നഗറിലേക്ക് പോകുന്ന വഴി

മാത്രമല്ല പണ്ടു് കൈപ്പള്ളി കുടുമ്പക്കാരുടെതായിരുന്നു എന്ന ചിലരുടെ അവകാശവാദം ശുദ്ധ നുണയാണോ മറിച്ച് പ്രപഞ്ച സത്യങ്ങളില്‍ ഒന്നാണോ എന്നൊന്നും എനിക്കറിയില്ല. എന്തായാലും ഈ 50 acre ഭൂമിയില്‍ ഭൂരിഭാഗവും കൈപ്പള്ളി കുടുമ്പക്കാരുടെ കൈക്കല്‍ അല്ല. നിലങ്ങളും തെങ്ങിന്‍ത്തോപ്പുകളുമായിരുന്നു ഈ പ്രദേശം മുഴുവനും. ഇപ്പോള്‍ ഇവിടെ ഗള്‍ഫന്മാരുടെ ഇരുനില കെട്ടിടങ്ങളും കുറച്ചു് നിലങ്ങളുമാണു് ഉള്ളതു്. കൈപ്പള്ളി ഉപ്പുപ്പായുടെ സ്മരണക്കായി 'കൈപ്പള്ളി നഗര്‍' എന്ന പേരു മാത്രമാണു് ഈ സ്ഥലത്തിനു് ഇപ്പോഴുള്ളതു്.


തെക്കതിലുള്ള കൃഷിഭൂമി

മുന്നൂറു് വര്‍ഷം മുമ്പ് കൈപ്പള്ളിയിലെ ഒരു ഉപ്പുപ്പായുടെ പുരയിടത്തിലാണു് പ്രശസ്ഥനായ ഒരു തങ്ങള്‍ ജീവിച്ചിരുന്നത് എന്നതിനു് തെളിവുണ്ട്. ആ ചരിത്രമാണു് ഈ കഥക്ക് ആധാരം.

കൈപ്പള്ളിക്കാരുടെ പുരയിടത്തിലാണു് വൈദ്യനും, ദിവ്യനും, സര്‍വ്വോപരി മഹാ മാന്ത്രികനുമായ ആശാന്‍ മരയ്ക്കാർ അപ്പച്ച എന്ന സിദ്ധന്‍ പാട്ടത്തിനു് താമസിച്ചിരുന്നത്. പുള്ളിക്കാരന്റെ ജീവിതത്തിലെ ചില ഭാഗങ്ങള്‍ അടിച്ചുമാറ്റി ഒന്നിലധികം മലയാളം ചലച്ചിത്രത്തിലും T.V. serialലും പകര്‍ത്തിയിട്ടുണ്ടു് എന്നും കേള്‍ക്കുന്നു. മരയ്ക്കാറിന്റെ പിന്‍ഗാമികള്‍ ഒരുത്തനും ജീവിച്ചിരിക്കാത്തത് T.V. കാരുടെ നല്ല കാലം.

ആശാന്‍ മരയ്ക്കാര്‍ അപ്പച്ച തമിഴ്നാട്ടില്‍ കായല്‍പ്പട്ടിണത്തില്‍ നിന്നും അദ്ദേഹത്തിന്റെ മാതാവുമായി കണിയാപുരത്തു് വന്നുവത്രെ. ചെറുപ്പം മുതല്കേ അദ്ദേഹത്തിനു് പലവിധം ദിവ്യ ശക്തികളും, ചില്ലറ മന്ത്രവാദങ്ങളും ഉണ്ടായിരുന്നു എന്നാണു് വെപ്പു്. ഇദ്ദേഹം കണിയാപുരത്തു് വന്ന ശേഷം അനേകം ദിവ്യ പ്രകടനങ്ങള്‍ കാഴ്ചവെച്ചു എന്നാണു് (പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത ) തലനരച്ച ചില വിശ്വാസികള്‍ അവകാശപ്പെടുന്നതു്.
-തുടരും

Friday, July 25, 2008

2008ൽ ഇന്ത്യൻ ഹോക്കി

ബെയ്ജിങ്ങ് 2008 ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം.
ഇന്ത്യൻ ഹോക്കിയുടെ ചരിത്രം പല തവണ കേട്ട വിരസമായ ഒന്നാണ്. അത് ഒരിക്കൽ കൂടി വിളമ്പാൻ ഒരവസരം കിട്ടിയിരിക്കുന്നു.

ഭാരതം അന്താരാഷ്ട്ര നിലയിൽ ആദ്യമായി നേടുന്ന ബഹുമതി: 1920ൽ ആന്റ്വെർപ്പ് ഒളിമ്പിക്സിൽ നടന്ന ഹോക്കി മത്സരത്തിൽ ഹോളന്റിനെ തോല്പിച്ചു് സ്വർണം നേടി.
പിന്നീട് 1928ൽ ആംസ്റ്റർഡാമിൽ നടന്ന ഒളിമ്പിക്സ് മത്സരത്തിൽ ഭാരതം അമേരിക്കയെ വളരെ പരിതാപകരമായ 20-1 എന്ന സ്കോറിനു് തോല്പിച്ചു.
പിന്നെ ഇന്ത്യ 1936, 1948, 1952, 1956, 1964, 1980 എന്നീ ഒളിമ്പിക്സ് മത്സരങ്ങളിൽ സ്വർണ്ണം നേടി.

വിജയങ്ങളുടെ ഇത്രയും നീണ്ട പരമ്പര നിരത്താൻ കഴിയുന്ന മറ്റോരു ഹോക്കി ടീം ലോകത്ത് ഉണ്ട് എന്നു തോന്നുന്നില്ല.

ഇന്നു് ഇന്ത്യയുടെ ഹോക്കി എങ്ങും എത്താതെ നില്ക്കുന്നു. ഒളിമ്പിക്സിൽ ഇന്ത്യ ഹോക്കിയിൽ മത്സരിക്കുന്നില്ല. 2008ലെ മത്സരങ്ങളിൽ, ഇന്ത്യയുടെ പുരുഷ വിഭാഗവും സ്ത്രീവിഭാഗവും ഒളിമ്പിസ് യോഗ്യതാ മത്സരങ്ങളിൽ പരാജയപ്പെട്ടു.

നീണ്ട പാരമ്പര്യം കാത്തുസൂക്ഷിക്കാൻ കഴിവില്ലാഞ്ഞിട്ടോ? താല്പര്യമില്ലാഞ്ഞിട്ടോ?

Saturday, July 05, 2008

Dasavatharam (Dasa-aparaadham)

The storyline:
Flashback :- A Tamil king who has recently converted to Sivism is determined to rid his kingdom of all Vishnu deities from temples. Kamalhaasan (No.1) is mighty pi**ed of with this and performs a few Dishum-dishums with the guards and tries in vain to stop this major-league sacrilege. The king decides to teach this chap a lesson and ties our hero along with the Vishnu deity and throws him in the sea.

------Spoiler Alert
Present day :- Kamalahaasan (2) A Tamil scientist in the US develops a biological weapon that can practically destroy the world. The weapon (a glass vial kept in a flimsy metal box !! ) can only be diffused by pouring "NaCl". ("Tonnes and Tonnes of it" as another Tamil scientist mentions in the movie). Of course this chap who landed in the US last month conveniently forgot what NaCL is in Tamil.

The hero tries to stop the vial of germs from falling into the wrong hands. He travels to chennai (of all places) pursued by an ex-CIA Fletcher (Kamalahaasan No3), FBI, CBI, and local police. After much running around a few dance numbers and a couple of rather good dishum-dishums, the vial of germs is broken. Strangely this happens on Christmas day 2004, the very day a tsunami struck the east coast of India. The deity that was thrown into the sea in the initial Flashback also washes up along with the tidal wave. Apparently this was how Lord
Vishnu saves the world from destruction. The End.

------End of Spoiler Alert

Dasavatharam is one of the most expensive ego-trips in the history of ego-trips. A film made to satisfy one man, Kamalhaasan.

As the name suggests Dasavatharam is an experiment on how much money one can spend on sub-standard make-up with Hollywood horror film make-up artists, and dish out a poor storyline.
The excruciatingly long (3 hours !!!!) film packs more characters than one can deal with. There is no attempt at character building. In fact there are several unnecessary characters in this film that have absolutely no place in the film. For all the money these guys spent on shooting in the US they could have hired some good actors to perform as George Bush and the ex-CIA villain. This would have turned out to be an interesting action thriller if a little bit of common sense was applied. But Noooo !!!.

A George bush that looks more like a Mardi-gras puppet, the stereotypical flat-faced Japanese (Shinghen Narahasi ) guy who looks like he ran into a truck, The tall guy (Kalifullah Khan) who looks more like Dr. Frankensteins Monster on stilts and the Punjabi singer who doesn't have much to do other than spit blood at every occasion. An old women (Krishnaveni) who looks like Freddy Krueger .

There is nothing worth watching in this film, since most of the story is high funda nonsense, mixed with a whole lot of Kamalahasans running around wearing cheap makeup. There are a few attempts at humor by the Balaram Naidu character (also played by Kamal) which tasted as flat as last weeks beer.

Mind you this is not the first time Kamal has hired horror-film makeup artists from Hollywood. Last time it was the infamouse Pizza faced old man in "Indian". I feel Kamal has lost focus on what he wants to achieve. Its acting and entertainment what we pay for not a spot-the-Kamal competition.

Dasavatharam is more like Dasa-aparadham. There are however a few exceptions. Although the character doesn't have much relevance in the story, the makeup team did manage to disguise Kamal as the dark-skinned environmentalist, Vincent Poovaraagan and as Inspector Balaram Naidu quite well.

The Tsunami scene at the end of the film was rather spectacular and did not have the usual cheap Indian animation feel to it (probably because it wasn't done in India by our IT geniuses !!). But hey wait a second, we didn't come to see the tsunami or wax-faced dummies, we came to see Kamal acting in ten different roles. Unfortunately under all those prosthetics, rubber, botox and paint we can't see any Kamal. All we see are some zombies, and a pathetic storyline.

Kamal Haasan was a great actor and entertainer. He gave us "Hey Ram", "Mahaanadi", "Virumandi", "Avvai Shanmugi". This is perhaps the beginning of the end of good Indian Cinema and the arrival of the manufactured products for entertainment from film technicians.

Saturday, June 21, 2008

എന്റെ Linux പരീക്ഷണം

കുറച്ച് ദിവസത്തെ ഒഴിവ് കിട്ടിയതിനാൽ പഴയ Laptopൽ Linux install ചെയ്യാം എന്ന് കരുതി.
ഒരു computer കൊണ്ടുള്ള എന്റെ ആവശ്യങ്ങൾ ഇതാണ്.

1) Cameraയിൽ നിന്നും ചിത്രങ്ങൾ download ചെയ്യണം
2) Camera Remote ആയി നിയന്ത്രിക്കാൻ കഴിയണം (Windowsൽ EOS Utility എന്ന പ്രോഗ്രാം ആണു ഇതു് ചെയ്യുന്നതു്.)
3) OKI LED Color Printer ഉപയോഗിക്കുക.
4) Firewire വഴി backup systems പ്രവർത്തിപ്പിക്കണം
5) Windows Mobile Handsetകൾ sync ചെയ്യണം
6) Wifi, blootooth പ്രവർത്തിപ്പിക്കണം
7) Browser ഉപയോഗിക്കണം

മുകളിൽ പറഞ്ഞിരിക്കുന്ന ആദ്യ നാലു് ആവശ്യങ്ങൾ പ്രാവർത്തികമായാൽ ഞാൻ സംതൃപ്തനാണു്.

June 16ആം തീയതി വൈകുന്നേരം മുതൽ June 20 വരെ പരീക്ഷണം നീണ്ടു നിന്നു.
Installation നടത്തിയ system Acer TravelMate Laptop ആയിരുന്നു. തുടക്കം മുതൽ അവസാനം വരെ Wifi പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. പിന്നെ ഒരു windows xp system ഉണ്ടായിരുന്നതു് കൊണ്ട് communication നടത്താൻ കഴിഞ്ഞു.

Linuxന്റെ വിവിധ വിതരണങ്ങൾ ഉള്ളതുപോലെ തന്നെ അഭിപ്രായങ്ങളും ഉണ്ട്. പലരും പല അഭിപ്രായങ്ങൾ പറഞ്ഞതിനാൽ OS installation ചെയ്യാൻ ഒരുപാട് സമയം എടുത്തു. 40 Minute നുള്ളിൽ Installation ചെയ്ത് പരിചയമുള്ളവർക്ക് Linux Installationന്റെ ചോദ്യങ്ങൾ ചിലപ്പോൾ കുഴപ്പം സൃഷ്ടിക്കും. ആദ്യത്തെ installation Dos പോലെ എല്ലാം Command line വഴി ചെയ്യുന്ന interface ആയിരുന്നു. പിന്നെ വീണ്ടും Windows system വഴി അന്വേഷിച്ച് ഒരു desktop GUI കണ്ടുപിടിച്ചു. Ubuntu എന്ന വിതരണമാണു് ഞാൻ അതിനു് ശേഷം പരീക്ഷിച്ചത്. ubuntuന്റെ GUI കാണാൻ വളരെ ഭംഗിയാണു്. Mac OSXനെ പകർത്താൻ ഒരു ശ്രമം നടത്തിയിട്ടുണ്ട്. Applications installation ചെയ്യുന്നതെല്ലാം പഴയ command line ഉപയോഗിച്ച് ചെയ്യാൻ ആണു് എന്നെ ഒരു സുഹൃത്ത് ഉപദേശിച്ചത്. ഏകദേശം ഒരു dozen commandകളും അതിന്റെ എല്ലാം switchesഉം വായിച്ചു് പഠിക്കേണ്ടി വന്നു. എന്തുകൊണ്ടാണു് ഈ installation proceedure ഇത്രയും പ്രാകൃതം എന്നു് അബദ്ധത്തിൽ ഞാൻ ഒരു linux വിദഗ്‌ദനോടു് ചോദിച്ചപ്പോൾ അദ്ദേഹം violent ആയി. 20 വർഷം കൊണ്ട് പഠിച്ച computing principles എല്ലാം വെറും വ്യർത്ഥം ആണെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അവസാനം മുകളിൽ ഞാൻ എഴുതിയ ആവശ്യങ്ങളിൽ ആദ്യത്തേത് ചെയ്യാൻ ശ്രമിച്ചു. OKI Linux പിന്തുണക്കുന്നില്ല. Printer ന്റെ driver compile ചെയ്യാനുള്ള രീതി ഒരു സുഹൃത്ത് പറഞ്ഞു തന്നു. വളരെ കഷ്ടപ്പെട്ട് ഒരു വിധം printer പ്രവർത്തിപ്പിച്ചു. സാധാരണ 10 second കൊണ്ട് നടക്കുന്ന കാര്യം ഒരു ദിവസം മുഴുവൻ എടുത്തു.

Canonഉം Linuxന്റെ drivers നിർമിക്കുന്നില്ല. Linux ഗുരുക്കന്മാരോടു് ചോദിച്ചപ്പോൾ, Linux support ചെയ്യുന്ന camera പോയി വാങ്ങാൻ ഉപദേശിച്ചു. എന്തായാലും ഒരു DSLR ഉപയോഗിക്കുന്ന photographerഉം operating system നു വേണ്ടി camera (+ all lenses) മാറ്റിയതായി അറിവില്ല. പലയിടത്തും അന്വേഷിച്ചതിനു് ശേഷം Camera യിൽ നിന്നും ചിത്രം എടുക്കാൻ ഒരു third party software കണ്ടുകിട്ടി.

ബാക്കിയുള്ള ആവശ്യങ്ങളും ഇതുപോലെ നീണ്ട അധ്വാനങ്ങളാണ് എന്ന് തിരിച്ചറിഞ്ഞതിനാൽ Linux വളരെ പെട്ടന്നു തന്നെ uninstall ചെയ്യാൻ തുടങ്ങി. അപ്പോഴാണു് ഒരു കാര്യം മനസിലായത്. ഒരിക്കൽ ഈ മാരണം install ചെതാൽ പിന്നെ ഇത് install ചെയ്യുന്ന GRUB bootloader ഇല്ലാതെ Windows ലേക്ക് boot ചെയ്യില്ല. അങ്ങനെ system format ചെയ്യാതെ Linuxനായി മാറ്റിവെച്ച 100 GB ഉപയോഗിക്കാനാകില്ല എന്ന തിരിച്ചറിവും ഉണ്ടായി.

Linux ലേക്ക് മാറാൻ ഉദ്ദേശിക്കുന്നവരോട്:
1) വേറെ പ്രത്യേകിച്ച് പണിയും, computer കൊണ്ട് കാര്യമായ ആവശ്യങ്ങളും ഒന്നുമില്ലെങ്കിൽ ധൈര്യമായിട്ട് linux ഉപയോഗിക്കു.
2) Linux എന്ന മതത്തിൽ വിശ്വാസം ഉണ്ടെങ്കിൽ മാത്രം install ചെയ്യുക. ഈ സാധനത്തിനോട് ഒരു special അനുകമ്പ ഇല്ലാതെ ഇത് പ്രാവർത്തിക്കില്ല.
3) Linux ഉപയോഗിച്ചാൽ മാത്രമേ സുഹൃത്തുക്കളുടെ കൂട്ടത്തിൽ ബഹുമാനം കിട്ടൂ എന്നുണ്ടെങ്കിൽ Linux install ചെയ്യൂ.
4) മറ്റ് മുൻനിര OSകളിൽ നിസാരമായി ചെയ്യുന്ന ഓരോ പ്രവർത്തിയും എന്തുകൊണ്ട് മണിക്കൂറുകൾ കൊണ്ട് സാധിക്കണം എന്ന് താരതമ്യം ചെയ്യാനുള്ള ശേഷി നഷ്ടപ്പെട്ടെങ്കിൽ Linux ഉപയോഗിക്കുക.

പ്രവർത്തിക്കുന്ന ഒരു Windows XP system ഇല്ലാതെ ഒരു പുതിയ userനു് Linux installation നടത്താൻ സാദ്ധ്യമല്ല എന്നുള്ളതാണു് ഇതിന്റെ ഏറ്റവും വലിയ വിരോധാഭാസം.

Linuxൽ എല്ലാം സാധ്യമായിരിക്കാം. പക്ഷെ എത്ര വേഗത്തിൽ അത് സാദ്ദ്യമാകും എന്നതാണു് ചോദിക്കേണ്ടത്.

Linuxൽ അനേകം പോരായ്മകൾ ഉണ്ടെങ്കിലും ചില നല്ല വശങ്ങളുമുണ്ട് എന്ന് പറയാതിരിക്കുന്നത് ശരിയാവില്ല. Linuxന്റെ Synaptic Package Manager ആണു് ഏറ്റവും ബൃഹത്തായ സവിശേഷത. പുതിയ ഉപകരണങ്ങൾ install ചെയ്യാനുള്ള ഒരു സംവിധാനം. ഇതിന്റെ ഒരു കുഴപ്പം എന്തെന്നാൽ installation കഴിഞ്ഞാൽ install ചെയ്ത പുതിയ വസ്തു എവിടെയാണു് ഇരിക്കുന്നത് എന്ന് പറഞ്ഞു തരില്ല. തപ്പണം.

Securityയുടെ കാര്യത്തിൽ Linux വളരെ മുന്നിലാണു്. Internet connection ഇല്ലാത്ത വീട്ടിനുള്ളിൽ ഇരിക്കുന്ന സിസ്റ്റത്തിൽ എങ്ങോട്ട് തിരിഞ്ഞാലും userid യും passwordഉം ചോദിക്കുന്ന രീതി മഹാ ബോറാണു്. ഇത് ഒഴിവാക്കാൻ GUI വഴി ഒരു മാർഗ്ഗവുമില്ല.
Linuxൽ Command Line interface ഇല്ലാതെ എളുപ്പത്തിൽ കാര്യങ്ങൾ സാധിക്കുന്ന വഴി ഇല്ല.


Linux വക്താക്കൾ സ്ഥിരം പറയുന്ന ഒരു ന്യായമുണ്ട്:
"ഇന്ത്യയിൽ ഇതു് സർക്കാർ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന OS ആണു്."
എന്റെ മറുപടി: സർക്കാർ സ്ഥാപനങ്ങളിൽ video conferencingഉം gamesഉം Ipodൽ Mp3 transferഉം നടക്കുന്നില്ലെങ്കിൽ ശരിയാണു്.

Consumer Software എപ്പോഴും user friendly ആയിരിക്കണം. Windowsന്റേയും Apple MACന്റേയും വിജയത്തിന്റെ കാരണവും അതു തന്നെയാണു്. Linux സ്വീകരിക്കാൻ അല്ലെങ്കിൽ പരീക്ഷിക്കാൻ മുന്നോട്ട് വരുന്ന ഉപഭോക്താവിനെ വിരട്ടുന്ന മട്ടിലാണു് Linuxന്റെ ഭടന്മാർ IRCയിൽ സാധാരണ പെരുമാറുന്നതു്.

Linux user friendly അല്ലെന്നുള്ളത് പരിഹരിക്കാവുന്ന വിഷയം, ചില Linux users ഒട്ടും friendly അല്ല എന്നുള്ളതാണു് ഏറ്റവും ഭയാനകം.

ചുരുക്കത്തിൽ Linux ഒരു മതമാണു്. ഒരു മതത്തിലും പ്രവർത്തിക്കാത്ത ഒരു മത നിരീക്ഷകനായ ഞാൻ ഈ മതത്തിൽ ചേരാൻ ആഗ്രഹിക്കുന്നില്ല. computer ഉപകരണങ്ങളായി മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അവ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാൻ പണം മുടക്കണമെങ്കിൽ അതിൽ തെറ്റൊന്നും കാണുന്നില്ല. സൌജന്യമായി പ്രവർത്തിപ്പിക്കാൻ ഇത്രയും കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ അത് ഓരോരുത്തരുടേയും ഇഷ്ടം.

പക്ഷെ ദാനം കിട്ടുന്ന പശുവിനു് അതിന്റേതായ പോരായ്മകളും കാണും.

Sunday, June 15, 2008

പദമുദ്ര - പ്രവർത്തനം ആരംഭിച്ചു.

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

കുറച്ചു വർഷങ്ങളായി പലരും ആഗ്രഹിച്ചിരുന്ന ഒരു സംവിധാനമാണു് ഒരു online മലയാള ഭാഷ നിഘണ്ടു വേണം എന്നത്. എന്റെ മലയാള ഭാഷാ പരിജ്ഞാനം വച്ച് ഈ ജന്മം അത് സാദ്ധ്യമാവില്ല എന്ന് എനിക്ക് നല്ല ബോധം ഉണ്ടായിരുന്നു. പലരോടും പലതവണ ഈ ആവശ്യത്തെക്കുറിച്ച് ചർച്ച ചെയ്തെങ്കിലും ഫലം ഉണ്ടായില്ല. കൂട്ടത്തിൽ യാദൃശ്ചികമായാണ് ഞാൻ ബ്ലോഗിൽ സിദ്ധാർത്ഥൻ എന്നറിയപ്പെടുന്ന സജിത്ത് യൂസുഫിനോട് ഈ കാര്യം ചർച്ച ചെയ്തത്. അപ്പോഴാണ് അറിഞ്ഞത് അദ്ദേഹവും ഈ ആഗ്രഹം കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കാലമേറയായി എന്ന വിവരം. സാധാരണ 10ഉം 20ഉം വർഷം സമയം കൊണ്ടാണു് ഒരു നിഘണ്ടു ഉണ്ടാകുന്നത്. അതിലും വേഗത്തിലും ആഴത്തിലും ഇന്റർനെറ്റിലൂടെ മലയാള ഭാഷ അറിയാവുന്നവരുടെ സഹകരണത്തിലൂടെ ചിലപ്പോൾ അഞ്ചോ ആറോ വർഷം കൊണ്ട് ഇത് സാദ്ധ്യമായേക്കാം.

പക്ഷെ അതിനു് ആവശ്യമുള്ള ഒരു software വേണം. പരിമിതമായ എന്റെ PHP/MySQL അറിവിന്റെ വെളിച്ചത്തിൽ ഞാൻ എന്നാൽ കഴിയുന്നതു് ചെയ്യാം എന്ന് ഏറ്റു. ഒരു മാസം മുമ്പ് ഞങ്ങൾ ഇതിന്റെ ഒരു പ്രവർത്തന രൂപവും, വിവരശേഖരണ സംവിധാനവും രൂപകല്പന ചെയ്തു. അങ്ങനെ പദമുദ്രയുടെ പ്രവർത്തനം ആരംഭിച്ചു.

ഇന്റർനെറ്റിൽ ഇത് ആദ്യമല്ല മലയാള നിഘണ്ടു. സമൂഹികമായി തിരുത്താവുന്ന wiktionary യുടെ ചില അടിസ്ഥാന സംവിധാനങ്ങൾ പദമുദ്രയിലും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ Wiktionaryയിൽ ഇല്ലാത്ത പല സവിശേഷതകളും പദമുദ്രയിലുണ്ടു്.

1) ഒരു പരിശീലനവുമില്ലാതെ തന്നെ എളുപ്പത്തിൽ പദമുദ്രയിൽ പദങ്ങളും അർത്ഥങ്ങളും എഴുതി ചേർക്കാം. wiktionaryയിൽ എഴുതുന്നതു് അത്ര എളുപ്പമല്ല.

2) ഒരു നിഘണ്ടു എന്നാൽ വിജ്ഞാന കോശമല്ല. അതിനു് കൃത്യമായ ചില ക്രമങ്ങളും ചട്ടങ്ങളുമുണ്ട്. അർത്ഥങ്ങളുടെ വിശദീകരണങ്ങൾക്ക് വ്യക്തമായ സ്ഥാനവും, സമ്പ്രദായങ്ങളുമുണ്ടു്. സ്വാതന്ത്ര്യത്തിനു് മുന്‍‌തൂക്കം കൊടുക്കുന്ന Wiktionaryയിൽ അർത്ഥതരങ്ങൾക്കും, ചട്ടങ്ങൾക്കും, സമ്പ്രദായങ്ങൾക്കും കൃത്യമായ സ്ഥാനങ്ങളില്ല. ഇതിന്റെ അഭാവത്തിൽ അർത്ഥങ്ങൾക്കും പദങ്ങൾക്കും അച്ചടക്കമില്ലാതെയാകും. എവിടെ വേണമെങ്കിലും എങ്ങിനെ വേണമെങ്കിലും എഴുതി ചേർക്കാം. ആർക്ക് വേണമെങ്കിലും എഴുതി ചേർക്കാം. പദമുദ്രയിൽ അംഗം എഴുതുന്ന അർത്ഥം മറ്റൊരംഗത്തിനു് തിരുത്താൻ അവകാശമില്ല. മറിച്ച് നിയമിക്കപ്പെട്ട editor മാർക്ക് തിരുത്താം.

3) പദമുദ്രയിൽ അജ്ഞാതരായവർക്കു് തിരുത്താൻ അവകാശമില്ല. wiktionaryയിൽ അംഗമല്ലാത്തവർക്കും തിരുത്താം.

4) സ്വതന്ത്രമായും, സൌജന്യമായും ചേർക്കുന്ന ഈ വിവരങ്ങൾ ഒരു സംഘത്തിന്റെയും സ്വത്തല്ല. കൊടുക്കുന്ന വിവരങ്ങൾ സൌജന്യമായി തന്നെ കൊടുക്കുന്നവന് ആവശ്യാനുസൃതം തിരിച്ചെടുക്കാനും ഉപയോഗിക്കാനും അവകാശമുണ്ട്. അറിഞ്ഞിടത്തോളം wiktionaryയിൽ നിന്നും എല്ലാ തിരുത്തലുകളും ഉൾപെടുന്ന RSS Feed ആയി തിരിച്ചെടുക്കാൻ കഴിയില്ല. പദമുദ്രയിൽ എല്ലാ ദിവസവും RSS Feed പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവ GNU license പ്രകാരം, സാമ്പത്തിക ലാഭമില്ലാത്ത സൌജന്യ ആവശ്യങ്ങൾക്കു് ഉപയോഗിക്കാവുന്നതാണു്.

'പദമുദ്ര' ഇപ്പോഴും രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു നിഘണ്ടുവാണു്. ചില സവിശേഷതകൾ ഈ postന് ശേഷവും പ്രവർത്തിച്ചു തുടങ്ങി എന്നുവരാം.

അർത്ഥ വിവരണം:
പദമുദ്ര ഭാവിയിൽ ഒരു സമ്പൂർണ്ണ ഭാഷാ നിഘണ്ടു ആയി മാറാവുന്ന തരത്തിലാണു രൂപകല്പന ചെയ്തിരിക്കുന്നത്.
പദങ്ങളും അർത്ഥങ്ങളും വെവ്വേറെയായാണു ശേഖരിക്കുന്നത്. ഇതിന്റെ പ്രധാന കാരണം, ഒരു പദത്തിനു് ഒന്നിലധികം വിഭാഗങ്ങളിൽ പെട്ട ഒന്നിലധികം അർത്ഥങ്ങൾ ഉണ്ടാകാം എന്നതിനാലാണു്.
അർത്ഥങ്ങളെ വിവരിക്കാനായി, 14 പ്രദേശങ്ങളും, 113 അർത്ഥ തരങ്ങളും, 25 ഉല്പത്തികളും ഉൾപെടുത്തിയിട്ടുണ്ട്. കൂടാതെ അർത്ഥങ്ങളോടൊപ്പം പദച്ഛേദം, ആംഗലേയ അർത്ഥം, പര്യായപദങ്ങളും, വിപരീതപദവും, എതിർലിംഗവും, മറ്റു വിവരങ്ങളും ശേഖരിക്കാവുന്നതാണു്.

ചർച്ച:
ഓരോ അർത്ഥത്തെ കുറിച്ചു് വേണമെങ്കിൽ അംഗങ്ങൾക്ക് ചർച്ച ചെയ്യാനും സവിധാനമുണ്ട്.

ഞങ്ങൾ ചില സുഹൃത്തുക്കളെ ഈ വിവരം ആദ്യം തന്നെ അറിയിച്ചിരുന്നു. പലരും സന്തോഷത്തോടെ മുന്നോട്ട് വന്ന് പദങ്ങളും അർത്ഥങ്ങൾ ചേർത്ത് തുടങ്ങി. മലയാളം ബ്ലോഗിൽ പരസ്യമായി വിളമ്പരം എന്തുകൊണ്ടു കൊടുത്തില്ല എന്നു് പലരും പരാതി പറഞ്ഞു. ഇതിനുള്ള കാരണം പലതാണു്.

1) ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന backend software ഇപ്പോഴും പൂർത്തിയായിട്ടില്ല.
2) 'പദമുദ്ര'യിൽ ഇപ്പോൾ പദങ്ങൾ വളരെ പരിമിതമാണു്. ഈ പദ്ധതിയെ കുറിച്ച് ഒരു മുൻധാരണ ഇല്ലാത്ത ഒരു സന്ദര്‍ശകൻ 'പദമുദ്ര' സന്ദര്‍ശിച്ചാല്‍, പദങ്ങളുടെ ദൌർലഭ്യം മൂലം നിരുത്സാഹപ്പെടരുത് എന്നു് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു.
3) ഏറ്റവും പ്രധാനപ്പെട്ട കാരണം: ഒരു തുറന്ന വിളമ്പരം ഉണ്ടാകുമ്പോൾ ഈ പദ്ധതിയുമായി സഹകരിക്കാൻ നല്ലവരായ അനേകം സുഹൃത്തുക്കൾ മുന്നോട്ട് വരും എന്നു് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. എന്നാൽ ഇവർ എഴുതുന്ന പദങ്ങളും അർത്ഥങ്ങളും പരിശോധിച്ച ശേഷം അംഗീകരിക്കാൻ വേണ്ടത്ര തിരുത്തലുകാർ (editors) ഇല്ല. ഇപ്പോൾ തന്നെ 1000ത്തിനു മുകളിൽ അർത്ഥങ്ങൾ 'പദമുദ്രയിൽ' അംഗീകാരം കാത്ത് കിടക്കുന്നുണ്ട്.

പദങ്ങളും അർത്ഥങ്ങളും എഴുതി ചേർക്കാനും, എഴുതി ചേർത്തവ തിരുത്താനും മലയാള ഭാഷ അറിയാവുന്നവർ മുന്നോട്ട് വരണം എന്നു് അഭ്യർത്ഥിക്കുന്നു.

അവസാനമായി പറയാനുള്ള ഒരു കാര്യം:

ഇത് കൈപ്പള്ളി എഴുതി ഉണ്ടാക്കിയ നിഘണ്ടു അല്ല. ഇതു് മലയാള ഭാഷയെ സ്നേഹിക്കുന്നവരുടെ നിഘണ്ടുവാണു്. ഈ നിഘണ്ടുവിന്റെ മെച്ചം അതിൽ എഴുതപ്പെടുന്ന വിവരങ്ങളുടെ മെച്ചം അനുസരിച്ചിരിക്കും. ഇതിന്റെ credit മലയാള സമൂഹത്തിന്റേതാണ്, വ്യക്തികൾക്കല്ല. ദയവായി ഈ postന്റെ commentകളിൽ വ്യക്തി പ്രശംസകൾ ഒഴിവാക്കുക.

ഈ പദ്ധതി മലയാള on-line സമൂഹത്തിന്റെ ഒരു വിജയമായി തീരും എന്ന ശുഭാപ്തി വിശ്വാസത്തോടെ നിങ്ങളുടെ സുഹൃത്ത്.

കൈപ്പള്ളി.

Thursday, May 15, 2008

കൈരളി TVയിലെ മണ്ടന്‍ കുണാപ്പികള്‍ക്ക്

Jornalists എന്നുമ്പറഞ്ഞ് കൈരളി TVയില്‍ ചില മണ്ടന്‍ കുണാപ്പികള്‍ ജോലി ചെയ്യുന്നുണ്ട്. ഇന്നലെ വാര്‍ത്തയില്‍ ഈ clip കാണുകയുണ്ടായി.

അദ്യം ഇത് കാണുക.



(youtube ന്റെ timerല്‍ 1:28 ശ്രദ്ദിക്കുക)
അതില്‍ ഇത് യഥാര്‍ത്ഥ ഭൂതമാണെന്ന രീതിയിലാണു ഈ വാര്‍ത്ത അവതരിപ്പിച്ചത്.

ഇനി ഇതും കാണുക.




ഇത് എങ്ങനെ നിര്‍മ്മിച്ചു എന്ന് ഇവിടെ പറയുന്നു. (ചൈനീസ് ഭാഷയാണെങ്കിലും കാണ്ടാല്‍ മനസിലാക്കും.)


CGI (Computer generated Imagery)ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു തരികിടയാണ് ഇത്.

ഇത് ഒരു വാര്‍ത്തയാക്കി കൊടുക്കുന്ന മല്ലു journalistന്റെ Journalistic senseനെയാണു് ഞാന്‍ ചോദ്യം ചെയ്യുന്നത്. ഒരല്പം സാമാന്യ ബുദ്ധി ഉപയോഗിച്ച് search ചെയ്താല്‍ ഇതിന്റെ സത്യാവസ്ഥ മനസിലാക്കാവുന്നതേയുള്ളു. കുറഞ്ഞപക്ഷം ഇത് computerല്‍ നിര്‍മ്മിച്ചതായിരിക്കും എന്നൊരു സൂചനയെങ്കിലും കൊടുക്കാമായിരുന്നു.

അക്ഷരം വായിക്കാനറിയാത്ത 400,000,000 ജനം ജീവിക്കുന്ന നമ്മുടെ നാട്ടില്‍ ജ്യോതിഷവും, ഭക്തി പ്രഹസനങ്ങളും ദൃശ്യമാദ്ധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതിനിടയില്‍ ഇമ്മാതിരി അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് ദേശദ്രോഹമാണു്.

കൈരളി ഒരു ഇടതുപക്ഷ ചനലാണെന്നാണു് വെപ്പ്. കമ്മ്യൂണിസ്റ്റുകാര്‍ ഭൂതത്തിലും വിശ്വസിച്ച് തുടങ്ങിയോ?

Wednesday, May 14, 2008

വിജയകരമായ ഒരു മുലയൂട്ടല്‍ പരീക്ഷണം.

എന്റെ ഭാര്യ, പ്രിയ, മലയാളിയല്ലാത്തതിനാല്‍, ഈ പരീക്ഷണത്തിന്റെ ഫലങ്ങള്‍ മലയാളത്തില്‍ എഴുതാന്‍ അവള്‍ക്ക് കഴിയില്ല. ഇനി എഴുതുന്നതെല്ലാം പ്രിയയുടെ അനുഭവങ്ങളാണു്.

ജനിച്ച് വീഴുന്ന കുഞ്ഞിനു് അമ്മയുടെ മുലപ്പാല്‍ എത്രമാത്രം അത്യാവശ്യമാണു് എന്ന് മലയാളികള്‍ക്ക് നല്ലതുപോലെ അറിയാവുന്ന ഒരു കാര്യമാണു്. ശിശുപാലനത്തിന്റെ കാര്യത്തിലും പ്രാഥമിക അരോഗ്യത്തിന്റെ കാര്യത്തിലും കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണു്. പക്ഷെ ജോലി ചെയ്യുന്ന അമ്മമാര്‍ എത്രമാത്രം വിജയകരമായി കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നുണ്ട് എന്ന കാര്യത്തില്‍ സംശങ്ങളുണ്ട്. അറിഞ്ഞിടത്തോളം കുറവാണു്.

ഞങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് (മായ) ജനിച്ചപ്പോള്‍ ഞങ്ങളെ അലട്ടിയ ഒരു പ്രശ്നം, പ്രിയ (ഭാര്യ)ജോലിക്ക് പോകുമ്പോള്‍ എങ്ങനെ മുലയൂട്ടും എന്നതായിരുന്നു. ജോലിയുടെ ഭാഗമായി Qatar ലും പോകേണ്ടി വരുന്നതിനാല്‍ പ്രശ്നം കുറച്ചുകൂടി ഗുരുതരമാണു്. ആദ്യത്തെ കുഞ്ഞിനെ രണ്ട് വര്‍ഷവും ആറു മാസവും മുലയൂട്ടി. അതേ ശുശ്രൂഷ മായക്കും ലഭിക്കണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു. ഒരു നല്ല career ഉപേക്ഷിക്കാതെ തന്നെ ഇതെല്ലാം ചെയ്യണം എന്നുമുണ്ടായിരുന്നു.

Breast pump ഉപയോഗിച്ച് പാല്‍ ശേഖരിച്ച് റിഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്ന സംവിധാനത്തേ കുറിച്ച് ഞങ്ങള്‍ പഠിച്ചു തുടങ്ങി. Breast pump പല നിര്‍മ്മാതാക്കളും നിര്‍മ്മിക്കുന്നുണ്ട്, പക്ഷെ ഈ സാങ്കേതിക വിദ്യയില്‍ വര്‍ഷങ്ങളായി ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രണ്ട് സ്ഥപനങ്ങളാണു്. Aventഉം Medelaയും. രണ്ടിനേക്കുറിച്ചും നല്ലതുപോലെ അന്വേഷിച്ചു. രണ്ടു് ഉപകരണങ്ങളും ഉപയോഗിച്ച സ്ത്രീകളുമായി ഇതിന്റെ ഗുണമേന്മയേ കുറിച്ച് അന്വേഷിച്ചു. അവസാനം ഞങ്ങള്‍ Medelaയുടെ ഒരു പുതിയ മോഡല്‍ വാങ്ങി. പ്രിയ Breast pump officeല്‍ കൊണ്ടു പോയി എന്നും രണ്ടു തവണ പാല്‍ pump ചെയ്യുതു് തുടങ്ങി. Officeലുള്ള German സഹപ്രവര്‍ത്തകര്‍ ആരും തന്നെ പ്രിയ മുറി അടച്ച് എന്താണു് ചെയ്യുന്നത് എന്ന് അന്വേഷിക്കാറില്ല. മലയാളികള്‍ അങ്ങനെയല്ലല്ലോ. ഓഫീസിലുള്ള ഫ്രിജ്ജ് തുറന്നപ്പോള്‍ അവരുടെ ആശ്ചര്യ സൂചകമായ പല പ്രകടനങ്ങളില്‍ നിന്നും ചില കാര്യങ്ങള്‍ മനസിലായി. ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ ഇടയില്‍ Breast pump ഉപയോഗം പ്രാഭല്യത്തില്‍ വന്നിട്ടില്ലാ. ഈ ലേഖനത്തിലൂടെ പല സംശയങ്ങളും മാറും എന്ന് കരുതുന്നു. എന്റെ പ്രിയപ്പെട്ട മല്ലൂ സഹോദരി സഹോദരന്മാര്‍ക്ക് വേണ്ടിക്കൂടിയാണു് ഈ ലേഖനം.

Breast pump വാങ്ങിയതുകൊണ്ട് മാത്രം കാര്യമില്ല. അത് ഉപയോഗിക്കാന്‍ സൌകര്യമുള്ള ജോലി സ്തലവും ഉണ്ടായിരിക്കണം. മുലയൂട്ടുന്നതിനു രാജ്യത്ത് ചില നിയമങ്ങളും ഉണ്ടായിരിക്കണം. ഇമറാത്തിലെ സര്‍ക്കാര്‍ ശിശുപാലനത്തിനും മുലയൂട്ടലിനും വളരെയധികം മുന്‍‌‌ഗണനകള്‍ കൊടുക്കുന്നുണ്ട് എന്ന് നാം മനസിലാക്കണം. ഇത് സം‌രക്ഷിക്കാന്‍ ചില നിയമങ്ങളും നിലവിലുണ്ട്.

    1) ഗര്‍ഭിണിയായ സ്ത്രീയെ ഗര്‍ഭത്തിന്റെ കാരണത്താല്‍ പിരിച്ചുവിടാന്‍ പാടില്ല. അങ്ങനെ പിരിച്ചുവിട്ടാല്‍ ഒന്നിലധികം നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനേയും ഉടമയേയും ശിക്ഷിക്കാന്‍ വകുപ്പുണ്ട്.
    2) പ്രസവത്തിനു ശേഷം എല്ലാ അനുകൂല്യങ്ങളോടുംകൂടിയ 45 ദിവസത്തെ അവധി.
    3) അതിനു പുറമേ, ശമ്പളം ഇല്ലാത്ത 100 ദിവസത്തെ അവധി
    4) ജോലിയില്‍ പ്രവേശിച്ച ശേഷം, രണ്ടു വര്‍ഷത്തേക്ക് നിലവിലുള്ള ജോലി സമയത്തില്‍ നിന്നും രണ്ടു മണിക്കൂര്‍ കുറവു്.

മുലയൂട്ടലിനു ഇത്രയും ആനുകൂല്യങ്ങള്‍ ഇമറാത്ത് സര്‍ക്കാര്‍ ചെയ്ത് തരുന്നുണ്ട്. അമേരിക്കയിലും, യൂറോപ്പിലും ഇതിലും അധികം ആനുകൂല്യങ്ങള്‍ ഉണ്ട് എന്ന് അറിയുന്നു. ചില സ്ഥാപനങ്ങള്‍ മുലയൂട്ടുന്ന സ്ത്രീകളെ വീട്ടില്‍ പോകാനും അനുവദിക്കുന്നുണ്ട്.

ഇത്രയും വിശദമായി പറഞ്ഞതിന്റെ കാരണം, ദുബൈയിലുള്ള പല ചെറ്റ സ്ഥാപനങ്ങളും ഈ നിയമങ്ങള്‍ പാലിക്കാറില്ല. അതിനു കാരണം സ്ത്രീകള്‍ക്ക് ഈ നിയമങ്ങള്‍ വ്യക്തമായി അറിയാത്തത് കൊണ്ട് തന്നെയാണു്.

മുലയൂട്ടലിനെ ചുറ്റിപ്പറ്റി പല തെറ്റിദ്ധാരണകള്‍ ഇപ്പോഴും ഉണ്ട്. അതില്‍ ചിലത്.

    1) കുട്ടി ജനിച്ച ഉടന്‍ മുലയില്‍ നിന്നും ചുരത്തുന്ന ദ്രാവകം കുട്ടികള്‍ക്ക് കൊടുക്കരുത്: തെറ്റ്.
    Colostrum എന്ന ഈ ദ്രാവകം കുട്ടികളുടെ പ്രതിരോധ ശക്തിക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണു്. ഓരോ കെളവികള്‍ ഓരോന്ന് പറയുന്നത് കേട്ട് കുട്ടികളുടെ ഭാവി കൊളമാക്കരുത്.

    2) ലൈംഗിക ബന്ധത്തിനു് ശേഷം കുഞ്ഞിനു് പാല്‍ കൊടുക്കരുത്: തെറ്റ്.
    സ്ത്രീയും പുരുഷനും തമ്മില്‍ ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ തലച്ചോറില്‍ ഉല്പാദിപ്പിക്കുന്ന Oxytoxin എന്ന hormone തന്നെയാണു അമ്മ കുഞ്ഞിനു മുലയൂട്ടുമ്പോഴും ഉല്പാദിപ്പിക്കുന്നത്. ഈ hormone അമ്മയേയും കുഞ്ഞിനേയും സാന്ത്വനപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ ലൈംഗിക ബന്ധത്തിനു് ശേഷം മുലയൂട്ടുന്നതില്‍ ശാസ്ത്രീയമായി ഒരു തെറ്റുമില്ല.

    3) ആണ്‍ കുട്ടികള്‍ക്ക് ഒരു വയസുവരേയും പെണ്‍ കുട്ടികള്‍ക്ക് ആറു മാസം വരെയും മാത്രമേ മുല പാല്‍ കൊടുക്കാവൂ. തെറ്റ്.
    ഈ വിശ്വാസത്തിനു് യാതോരു അടിസ്ഥാനവുമില്ല.

    4) അമ്മയുടെ മുലപ്പാല്‍ തികയുന്നില്ല: തെറ്റ്
    സ്ഥിരം കേള്‍ക്കാറുള്ള ഒരു കാര്യമാണു് ഇത്. കുഞ്ഞ് കരയുന്നതിന്റെ അര്‍ത്ഥം പാല്‍ തികയാത്തതു മൂലമാണു് എന്ന് പല മമ്മമാരും കരുതാറുണ്ട്. അമ്മ പാല്‍ ഉല്പാദിപ്പിക്കുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും പാല്‍ തികയുന്നുണ്ട്.

    5) ആറു മാസം കഴിഞ്ഞ് പാല്‍പൊടി കൊടുക്കണം: നിര്‍ബന്ധമല്ല.
    ആറു മാസം കഴിഞ്ഞ ഉടന്‍ കടയില്‍ പോയി formula വാങ്ങി കുപ്പിയിലാക്കണം എന്നില്ല. പഴ വര്‍ഗ്ഗങ്ങളും, ചില അരി ആഹാരങ്ങളും കൊടുത്തുതുടങ്ങാം. കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കുന്നത് കൊണ്ട് വയറ്റിളക്കമല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടായതായി കാണുന്നില്ല. കഴിയുന്നതും മറ്റ് മൃഗങ്ങളുടെ പാല്‍ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുക. അത് അവരുടെ കുട്ടികള്‍ക്ക് വേണ്ടി ഉല്പാദിപ്പിക്കുന്നതാണു്.

സ്തനസൌന്ദര്യത്തിനു പാശ്ചാത്യ രാജ്യങ്ങള്‍ കൊടുക്കുന്ന വ്യാഖ്യാനം ഇന്ത്യയില്‍ 50 വര്‍ഷം മുന്‍‌പ് വരെ ഇല്ലായിരുന്നു. സ്തനം എന്നാല്‍ മാതൃത്വത്തിനു് ആവശ്യമുള്ള ഒരു പ്രധാന ശരീരാവയവം മാത്രമായിരുന്നു. പക്ഷെ അതില്‍ നിന്നുമെല്ലാം ഇന്ന് സ്തനം ഒരു sex object ആയി മാറിയിരിക്കുന്നു. ചില സ്ത്രീകള്‍ സ്തനസൌന്ദര്യം നഷ്ടപ്പെടാതിരിക്കാനായ് മുലയൂട്ടുന്നതിന്റെ കാലായളവ് കുറക്കുന്നതായി കേട്ടിട്ടുമുണ്ട്. സ്തനസൌന്ദര്യത്തിന് നാം ഇന്നു് നല്‍കുന്ന പ്രാധാന്യം, അവയുടെ പ്രാഥമിക ആവശ്യത്തിനു കൂടി കോടുക്കേണ്ടതാണു് എന്ന് ഞാന്‍ കരുതുന്നു.

ഇനിയുമുണ്ട് പല അന്ധ വിശ്വാസങ്ങളും. എല്ലാമൊന്നും എനിക്കറിയില്ല. അറിയാവുന്നവര്‍ ഇവിടെ comment അയി എഴുതു.

മായ മോള്‍ക്ക് അറു മാസം തികഞ്ഞു. അവള്‍ ഇന്നുവരെ പൊടിപ്പാല്‍ കുടിച്ചിട്ടില്ല. ഞങ്ങളുടെ ഫ്രീസറില്‍ ഇപ്പോള്‍ അടുത്ത നാലു മാസത്തേക്കുള്ള പാല്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് നേരിട്ട് ബന്ധപ്പെടാം.



മായ കുട്ടി



ഞങ്ങളുടെ ഫ്രീസറില്‍ ഇനി ഭക്ഷണത്തിന് സ്ഥലം ഇല്ല.

Sunday, May 11, 2008

അറിഞ്ഞിരിക്കേണ്ട ചില വാക്കുകളും അതിന്റെ അര്ത്ഥങ്ങളും

മലയാളികള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില വാക്കുകളും അതിന്റെ അര്ത്ഥങ്ങളും. വേണമെങ്കില്‍ മതി. കാരണം മലയാളി ഈ വാക്കുകള്‍ തിരിച്ചും മറിച്ചും പണിഞ്ഞ് പണിഞ്ഞ് ഇത് ഒരു പുതിയ "ഫാഷ" ആക്കി മാറ്റികഴിഞ്ഞു.

Marriage = ദാബത്യ ജീവിതം. ഈ വാക്കിന്റെ അര്ത്ഥം കല്യാണം എന്നല്ല. ഒരു മണിക്കൂര്‍ മുതല്‍ 50 വര്ഷം വരെ ചിലപ്പോള്‍ നീണ്ട് നില്കും. കുടുമ്പ സമേതം പങ്കേടുക്കാന്‍ വിളിക്കരുത്, please.

Wedding = കല്യാണം, നിക്കാഹ്, വേളി, വിവാഹം. ഇതാണു നിങ്ങള്‍ കല്യാണ കത്തില്‍ എടുത്തുവെച്ച് ഉപയോഗിക്കേണ്ട വാക്ക്. മറ്റേ വക്ക് അല്ല.

Saloon = ഹോട്ടല്‍ ലോബിയില്‍ വിശ്രമിക്കാനുള്ള ഇടം. കള്ളടിച്ച് പാമ്പാകാനുള്ള ഇടം. മുടി വെട്ടുന്ന ഇടമല്ല.
Salon = മുടിവെട്ടുന്ന ഇടം. മലയളത്തില്‍ സലോണ്‍ എന്ന് വേണമെങ്കില്‍ എഴുതാം.

Lead kindly Light = എന്നാല്‍ "ലീഡ് കൈന്റ്ലി ലൈറ്റ്" എന്നാണു ഉച്ചരിക്കേണ്ടത്. Our own English School, Shjല്‍ രാവിലെ വിളിച്ച് കൂവുന്നത് കണക്ക്. "ലെഡ് കൈന്റ്ലി ലൈറ്റ്" അല്ല.

ചോദ്യം ചോദിക്കുമ്പോള്‍ തലയാട്ടാതേ, "Your are coming"? എന്ന് ചോദിച്ച് ക്ഷീണിക്കണമെന്നില്ല. "Are you coming ?" എന്ന് ചോദിച്ചാല്‍ മതി.

പിന്നെ ദയവായി ആ (Illegal) Microsoft Officeന്റെ Default Dictionary British English ആകി വെക്കുക. അതില്‍ by default US dictionary ആണു load ചെയ്യുക. കുറേ തലവേദന അങ്ങനെ ഒഴിവായി കിട്ടും.

Sunday, May 04, 2008

പുതിയ സാമ്രാജ്യങ്ങള്‍.

ലോക ശക്തി അഥവാ super power എന്ന് ഞാന്‍ കരുതുന്നത്: ഒരു രാജ്യം എടുക്കുന്ന തീരുമാനങ്ങള്‍ ലോകത്തുള്ള മറ്റെല്ലാ രാജ്യങ്ങളിലും എങ്ങനെ പ്രതിഫലിക്കുന്നു എന്നുള്ളതാണു്. കഴിഞ്ഞ 50 വര്‍ഷം അമേരിക്കയും റഷ്യയും ഈ പട്ടികയില്‍ പെട്ടിരുന്നു. സൈനിക ശക്തിയില്‍ ഇന്നും അമേരിക്കയും റഷ്യയും മുന്നിലാണു്. പക്ഷെ സൈനിക ശക്തികൊണ്ടു മാത്രം ഒരു രാജ്യം ആഗോള ശക്തിയായി അംഗീകരിക്കപ്പെടുന്നില്ല.

റഷ്യ എടുക്കുന്ന തീരുമാനങ്ങള്‍ ഇന്ന് ലോകത്തിലുള്ള മറ്റ് CISനു പുറത്തുള്ള രാജ്യങ്ങളെ ഒരു വിധത്തിലും ബാധിക്കുന്നില്ല. ഇന്ത്യയും ജപ്പാനും എടുക്കുന്ന തീരുമാനങ്ങള്‍ പോലും ആരെയും കാര്യമായി ബാധിക്കുന്നില്ല. പക്ഷെ ചൈനയുടെ തീരുമാനങ്ങള്‍ ലോകത്തെ മുഴുവന്‍ ബാധിക്കുന്നു. ഇവിടെയാണു് ചൈനയുടെ അന്താരഷ്ട്ര സ്വാധീനവും ശക്തിയും തെളിയുന്നത്. ചൈന സൈനിക ശക്തി പ്രത്യക്ഷത്തില്‍ പ്രകടിപ്പിക്കുന്നില്ല. അതും അവരുടെ പ്രധാനപ്പെട്ട നയങ്ങളില്‍ ഒന്നാണു്. പക്ഷെ അവരുടെ സാമ്പത്തിക ശക്തിയില്‍ ആര്‍ക്കും സംശയമില്ല. ചൈനയുടെ നയങ്ങള്‍ ആഫ്രിക്കയിലും, അമേരിക്കയിലും, റഷ്യയിലും ഇന്ത്യയിലും ശ്രദ്ധേയമായ സാമ്പത്തിക ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ചൈന സാമ്പത്തിക സഹായം നല്‍കി സഹായിക്കുന്ന അനേകം ആഫ്രിക്കന്‍ രാജ്യങ്ങളുണ്ട്. പ്രതിഫലമായി അവര്‍ ആ രാജ്യങ്ങളുടെ ഭൂസമ്പത്തും, ധാതുപദാര്‍ത്ഥങ്ങളും അടങ്കലോടെ കൊണ്ടുപോകും എന്നത് വേറെ കാര്യം.

ഇന്നത്തെ യൂറോപ്പും ആധുനിക ആഗോള വന്‍ ശക്തികളുടെ പട്ടികയില്‍ പെടുത്താം. ഇന്ന് യൂറോപ്പ് മൊത്തത്തില്‍ ഒരു രാജ്യത്തിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ നടപ്പാക്കുന്ന തീരുമാനങ്ങള്‍ പല രാജ്യങ്ങളുടെ നയങ്ങളേയും സ്വാധീനിക്കുന്നു. അവര്‍ ലോകത്തിലെ പ്രധാന സാമ്പതിക കേന്ദ്രവുമാണ്.

പക്ഷെ, 18ആം നൂറ്റാണ്ടില്‍ കണ്ടതുപോലുള്ള ഒരു പുതിയ സാമ്രാജ്യ സംസ്കാരം അല്ല ഇപ്പോള്‍ കണ്ടുവരുന്നത്. കാരണം അന്നുണ്ടായ സാമ്രാജ്യ ശക്തികള്‍ അധികവും മറ്റു രാജ്യങ്ങളില്‍ ഉള്ള ജനങ്ങളുടെ അജ്ഞതയെ ചൂഷണം ചെയ്യുകയായിരുന്നു. അവര്‍ അധികവും തന്നെ യൂറോപ്പ്യന്‍ ശക്തികളായിരുന്നു.

യൂറോപ്പും ചൈനയും പ്രത്യക്ഷത്തില്‍ കാണുന്നതിനേക്കാള്‍ പല കാര്യങ്ങളിലും സമാന ശൈലിയില്‍ പ്രവര്‍ത്തിക്കുന്നതായി കാണാം.

യൂറോപ്പിലുള്ള വന്‍ തൊഴിലാളി സംഘടനകളും, സ്ഥാപനങ്ങളും സര്‍ക്കാരുമായി ഒത്തുചേര്‍ന്ന് സാമ്പത്തിക പുരോഗമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ചൈനയിലും ഇതേ സ്വഭാവം നമുക്ക് കാണാം.

രണ്ട് ശക്തികളും capitalism പൂര്‍ണമായി സ്വീകരിച്ച് പോരുന്നു. ചൈനയുടെ കുതിച്ചു് ചാട്ടത്തിന്റെ ചരിത്രത്തില്‍ മനുഷ്യാവകാശ ലംഘനവും ഏകാധിപത്യവും ഒന്നും സാമ്പത്തിക മുന്നേറ്റത്തിനു ഒരു തടസമല്ല എന്നുള്ളതും ശ്രദ്ധിക്കണം.

പക്ഷെ ചൈനയുടെ ശൈലിയും, ഉദ്ദേശങ്ങളും, പ്രവര്‍ത്തനരീതിയും യൂറോപ്പുമായി വിത്യസ്തമാണു്.

യൂറോപ്പിലും അമേരിക്കയിലും ഉള്ളതുപോലുള്ള ജനാധിപത്യ സ്വഭാവമുള്ള നിബന്ധനകള്‍ ചൈനയില്‍ ഇല്ല. തൊഴിലാളി സംഘടനകളും, തൊഴിലാളികളുടെ അവകാശങ്ങളും, തൊഴില്‍ നിയമങ്ങളും ഒന്നും ഒരു പ്രശ്നമായി ചൈനയില്‍ വരുന്നില്ല. പ്രതികരണ സ്വാതന്ത്ര്യം ലഭിക്കാത്ത ഒരു വ്യവസ്ഥിതിയില്‍ ഏത് ദിശയിലേക്ക് വേണമെങ്കിലും ദേശത്തെ നയിക്കാം എന്ന് ലോകത്തിനു് കാണിക്കുകയാണു് ചൈന. യൂറോപ്പ് ഒരു രാജ്യവുമായി ഇടപെടുമ്പോള്‍ പല നിബന്ധനകളും മുന്നോട്ട് വെക്കും. ചൈനയ്ക്ക് ഈ വിധത്തില്‍ യാതൊരു നിബന്ധനകളും ഇല്ല. സുഡാനിന്റെ ഏറ്റവും അടുത്ത സുഹൃത്താണു് ചൈന. അവിടെ എത്ര ജനങ്ങളെ കൂട്ട കൊല ചെയ്താലും ചൈനക്ക് അത് പ്രശ്നമല്ല. ചൈനയുടെ neo capitalisത്തില്‍ ഈ വക പ്രശ്നങ്ങള്‍ ഒന്നും പരിഗണിക്കാന്‍ വകുപ്പില്ല.

രണ്ടു വിത്യസ്ത സാമ്രാജ്യ ശക്തികളാണ് 21ആം നൂറ്റാണ്ട് പ്രകടമാകാന്‍ പോകുന്നത്.


അന്താരാഷ്ട്ര സ്വാധീനമാണു് ഒരു രാജ്യത്തിന്റെ യഥാര്ത്ത ശക്തി എന്ന് കരുതുന്നു.
കൊച്ചു രാജ്യങ്ങള്‍ ഇന്നത്തെ ശക്തികളുമായി തന്ത്രപരമായി ഇടപെടാനും പഠിച്ചു കഴിഞ്ഞു. ഈ അടുത്ത ഞാന്‍ ശ്രദ്ധിച്ച ഒരു രാജ്യമാണു് ലിബിയ. നയപരമായി അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും വലിയ മാറ്റം കാഴ്ചവെച്ച ഒരു രാജ്യമായി മാറി. 80കളില്‍ തീവ്രവാദത്തിന്റെ ആഗോള തലസ്ഥാനമായ ലിബിയ ഇന്ന് ഫ്രാന്‍സിന്റെയും ബ്രട്ടണിന്റെയും സുഹൃത്താണു്. തീവ്രവാദവും, ഇസ്ലാമിസവും, അണു ആയുധ നിര്‍മാണ പദ്ധതിയും എല്ലാം മതിയാക്കി പുരോഗതിയുടെ വഴി സ്വീകരിച്ചതിനു് പ്രതിഫലമായി പല യൂറോപ്പ്യന്‍ രാജ്യങ്ങളുടെ സഹായവും ഇന്ന് ലിബിയ അനുഭവിക്കുന്നു. തീവ്രവാദത്തിനെതിരെ അമേരിക്കയുമായി സഹകരിക്കുന്നതിനു് അമേരിക്ക ലിബിയയുടെ പെട്രോള്‍ വാങ്ങുന്നു. ചൈനയുമായി സഹകരിച്ച് പെട്രോള്‍ വില്ക്കുന്നു. ഒരു വന്‍ ശക്തിയുമായി മാത്രം കൂട്ടുപിടിച്ച് ചരിത്രം ആവര്‍ത്തിക്കാന്‍ ലിബിയക്ക് താല്പര്യമില്ല. ഏത് ശക്തിയുമായി വേണമെങ്കിലും സഹകരിക്കും എന്ന് തെളിയിക്കുകയാണു ലിബിയ. കിഴക്കും പടിഞ്ഞറും എന്നു് വേര്‍തിരിവില്ലാതെ ഇടപെടുന്നു. ഇതു മൂലം ലിബിയയില്‍ സാംസ്കാരികവും സാമ്പത്തീകവുമായ സന്തുലിതാവസ്ഥ ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. ഇതാണു് ബോധോദയം ഉള്ള രണ്ടാംകിട രാജ്യങ്ങള്‍ ഇപ്പോള്‍ ചെയ്തുവരുന്നത്.

ലിബിയയില്‍ ചൈനയുടെ സ്വാധീനം പ്രത്യക്ഷത്തില്‍ ഇപ്പോള്‍ കാണാന്‍ കഴിയില്ല എങ്കിലും അഫ്രിക്കയില്‍ പലയിടത്തും China Townകള്‍ പെങ്ങിവരുന്നുണ്ട്. അങ്കോളയിലും കീന്യയിലും, ഇറാനിലും, സൌത്താഫ്രിക്കയിലും ചൈനയുടെ വ്യാപാര സ്വാധീനം വളരെ പ്രകടമാണു്.

സാമ്രാജ്യത്വ ശക്തി എന്ന പദത്തിനു പുതിയ അര്ത്ഥങ്ങള്‍ ഉണ്ടായി വരുകയാണു്. യുദ്ധവും അധിനിവേശവും ഇല്ലാതെ തന്നെ സമാധാനപരമായി രണ്ടു് വന്‍ സാമ്രാജ്യങ്ങള്‍ ഉണ്ടായി വരുന്നു. ഇന്ന് ആഫ്രിക്കയിലെ ഉത്തര പ്രദേശത്തുള്ള രാജ്യങ്ങള്‍ എല്ലാം തന്നെ യൂറോപ്പിനു് ഇന്ധനങ്ങള്‍ വില്കുന്നു. ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങളുടെ 2/3 കയറ്റുമതികള്‍ യൂറോപ്പിലേക്കാണു് പോകുന്നത്. ഭൂരിഭാഗം നിക്ഷേപങ്ങളും യൂറോപ്പില്‍ നിന്നു തന്നെയാണു്. ചുരുക്കത്തില്‍ 18ആം നൂറ്റാണ്ടിലെ സാമ്രാജ്യ ശക്തികളും കോളനികളും തമ്മിലുണ്ടായിരുന്നതിനേക്കാള്‍ അടുത്ത ബന്ധങ്ങള്‍ ഇന്ന് ഇവര്‍ തമ്മില്‍ നിലനില്ക്കുന്നു.

പക്ഷെ യൂറോപ്പില്‍ സാമ്രാജ്യത്വം എന്ന പദത്തിനോട് കടുത്ത വിരോധം നിലനില്ക്കന്നു. ആശയത്തിലും ഫലത്തിലും ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് അതുതന്നെയാണെങ്കിലും അതിനെ ദാര്‍ശനികപരമായി എതിര്‍ക്കുന്നവര്‍ അനേകമാണു്. നൂറ്റാണ്ടുകളുടെ സാമ്രാജ്യത്വം സൃഷ്ടിച്ച വൃണങ്ങള്‍ അവര്‍ക്ക് മറക്കാന്‍ സമയമായില്ല.

യൂറോപ്പ്യന്‍ യൂണിയനില്‍ വീണ്ടും രാജ്യങ്ങളെ ചേര്‍ത്ത് വികസിപ്പിക്കാനുള്ള ശ്രമം തടയാന്‍ ഫ്രാന്‍സും, നെതര്‍ലാന്റും എത്രതന്നെ പരിശ്രമിച്ചാലും വികസനം നടക്കുകതന്നെ ചെയ്യും. ചേരുന്ന രാജ്യങ്ങളില്‍ യൂറോപ്പ്യന്‍ ആദര്‍ശങ്ങളും, വ്യാപാര നയങ്ങളും, നിയമ വ്യവസ്ഥകളും അടിച്ചേല്പിക്കുകയും ചെയ്യും. നല്ലതിനായാല്‍ കൂടി ഇത് ഒരു വിധത്തില്‍ സാമ്രാജ്യത്വം തന്നെയാണു് എന്ന് ഞാന്‍ പറയും.

റോം പലവെട്ടം ശ്രമിച്ച് പരാജയപ്പെട്ട യൂറോപ്പ്യന്‍ സാമ്രാജ്യം ഇന്ന് പ്രാബല്യത്തില്‍ വന്നു എന്ന് വേണമെങ്കില്‍ പറയാം. യൂറോപ്പ് ഇന്ന് എല്ലാ അര്‍ത്ഥത്തിലും ഒരു സാമ്രാജ്യ ശക്തിയാണു്. ഒരു രാജ്യത്തിന്റെ നേട്ടം യുറോപ്പിന്റെ മൊത്തം നേട്ടമാകുന്നു. 27 പട്ടാളങ്ങളുള്ള, 27 തലസ്ഥാനങ്ങളുള്ള ഒരു വന്‍ സാമ്രാജ്യം. ജനാധിപത്യ സാമ്രാജ്യം.

അമേരിക്കയുടെ ആഗോള സ്വാധിനത്തിനുണ്ടായ ക്ഷയത്തിനു കാരണം അവരുടെ വിദേശ നയങ്ങളില്‍ ഉണ്ടായ പാളിച്ച മാത്രമാണെന്ന് കരുതരുത്. അമേരിക്കയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക തകര്‍ച്ചയും കണക്കിലെടുക്കണം. സൈനിക ശക്തി കൊണ്ടു മാത്രം അമേരിക്കയെ ഒരു ശക്തിയായി ലോകം ഇനി അംഗീകരിക്കും എന്നു് കരുതിന്നില്ല. അമേരിക്കയുടെ റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാരാണു് ഇതിനെല്ലാം കാരണം എന്ന് വിശ്വസിച്ചാല്‍ പ്രശ്നം ഗുരുതരമാകും. അപ്പോള്‍ ഒരു പുതിയ പ്രസിഡന്റ് വന്നാല്‍ അവരുടെ ശക്തി തിരികെ കിട്ടുമോ?. ഇല്ല എന്നാണു് എനിക്ക് തോന്നുന്നത്.


ആഗോളവല്കരണം തന്നെയാണു് ഒരു പരിധിവരെ അമേരിക്കയെ ഒന്നാം സ്ഥാനത്തില്‍ നിന്നും പുറംതള്ളിയത്. ആഗോള തലത്തില്‍ വിപണനം നടത്തുന്ന ചൈനയുടെ ഉയര്‍ച്ചയും അതുമൂലം ഉണ്ടായതാണു്. അല്ലാതെ അമേരിക്ക ആ വളര്‍ച്ച അനുവദിച്ചതുകൊണ്ടല്ല. അമേരിക്കയല്ല, ആരു വിചാരിച്ചാലും ആഗോളവല്ക്കരണം തടയാന്‍ കഴിയില്ല. അപ്പോള്‍ ശക്തിയുടെ ആഗോളവല്കരണം നിയന്ത്രിക്കാനും ആര്‍ക്കും കഴിയില്ല.

ഇന്ത്യയും ഈ ശക്തികളുടെ പട്ടികയില്‍ പെടുമോ?

ഇന്ത്യയും ചൈനയും രണ്ടും രണ്ട് തരത്തില്‍ പെട്ട രാജ്യങ്ങള്‍ തന്നെയാണു്. സമാനമായ ജനസംഖ്യയുടെ കാര്യത്തിലല്ലാതെ ഇന്ത്യ ചൈനയുമായി ഒരു വിധത്തിലും സമാനമല്ല.
ഇന്ത്യന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര കമ്പനികള്‍ പണം കൊടുത്തുവാങ്ങികൂട്ടിയത് കൊണ്ട് മാത്രം ഇന്ത്യ ഒരു വന്‍ ശക്തിയാകുന്നില്ല. ഈ ധന സമ്പത്ത് ഇന്ത്യന്‍ ജനങ്ങളിലേക്ക് എത്തുന്നുണ്ടോ എന്ന് കൂടി ചോദിക്കണം. ചൈനക്കു ചുറ്റുമുള്ള രാജ്യങ്ങളുമായി ചൈന എല്ലാ രീതിയിലും ബന്ധങ്ങള്‍ വികസിപ്പിക്കുന്നു. ഇന്ത്യക്ക് മൂന്നു ചുറ്റും സമുദ്രവും, കുറേ ദരിദ്ര രാഷ്ട്രങ്ങളും ഒരു ശത്രു ദേശവുമാണുള്ളത്. ആഗോള തലത്തില്‍ ശക്തി പ്രകടിപ്പിക്കാന്‍ പറ്റിയ അന്തരീക്ഷം ഇവിടില്ല. മാത്രമല്ല ഒരു രാജ്യവുമായി ഇന്ത്യ കാര്യമായ ബന്ധവും ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. ജനാധിപത്യ ഇന്ത്യ ഏത് ദിശയില്‍ പോകണം എന്ന് തീരുമാനിക്കാന്‍ ഇന്ത്യന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല. അപ്പോള്‍ ആഗോള ശക്തിയാവാന്‍ ജനാധിപത്യം ഇവിടെ ഒരു തടസമായി അനുഭവപ്പെടും. ഈ തടസം ചൈനക്കില്ല.

റഷ്യയും, അമേരിക്കയും, യൂറോപ്പുമെല്ലാം ആഗോള ശക്തിയാണെന്ന് ഒരു സമാധാനത്തിനെങ്കിലും അവകാശപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ആരും ഇങ്ങനെ പറഞ്ഞ് കേള്‍ക്കാറില്ല. ഇങ്ങനെ ഒരു ആഗ്രഹം ഇന്ത്യന്‍ ജനതക്ക് ഇല്ല എന്നു് തന്നെ മനസിലാക്കാം. ചൈനയുടെ വളര്‍ച്ചയുടെ മാര്‍ഗ്ഗം പിന്തുടരാന്‍ ഇന്ത്യ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കണം.

--------------------------------------
അക്ഷരത്തെറ്റുകള്‍ തിരുത്തി സഹായിച്ച അഭിലാഷിനു് പ്രത്യേകം നന്ദി പറയുന്നു.

Saturday, May 03, 2008

ഇന്ത്യന്‍ passportകള്‍ ചളമായിപ്പോയി.

Dubaiയില്‍ Indian consulate issue ചെയ്ത കുറേ ഇന്ത്യന്‍ Passportകള്‍ എന്തോ കാരണത്താല്‍ ചളമായിപ്പോയതിനാല്‍ 46,000 passportകള്‍ വീണ്ടും അവന്മാര്‍ ഉണ്ടാക്കി കൊടുക്കാന്‍ പോകുന്നു എന്ന് ഒരു വാര്ത്ത വായിച്ചു്. വാര്ത്ത ഇവിടെ

വാര്ത്തയില്‍ എന്തു കൊണ്ടു ഇത് സംഭവിച്ചു എന്നോ, ഏതെ "യേമാന്‍" ആണു് ഇതിനു പുരസ്കാരം കൊടുക്കേണ്ടതെന്നോ എങ്ങും എഴുതി കണ്ടില്ല. കണ്ടവരുണ്ടെങ്കില്‍ അറിയിക്കുക. ഇവുടുത്തേ Radio സ്റ്റേഷനുള്ള മോന്മാരും ഇതൊന്നും അന്വേഷിക്കാന്‍ ശ്രമം നടത്തിയതായി കണ്ടില്ല.

പത്രപ്രവര്ത്തനത്തിന്റെ പേരില്‍ ഓരോരുത്തന്മാര്‍ തരുന്ന press release ഇതുപോലെ Daily ശര്‍ദ്ദിക്കുന്ന അണ്ണന്മാരുടെ ശ്രദ്ദക്ക: വാര്ത്ത എന്നാല്‍ ഇത് മാത്രമല്ല. എന്തുകൊണ്ട്, എങ്ങനെ, ആരു് ഉത്തരവാദി, ഇതിന്റെ ചെലവിനു ആരു് സമാധാനം പറയും, എന്നുകൂടി വിശദീകരിക്കണം.

ഇത് വായിച്ച് ഉടന്‍ സ്വന്തം passport തപ്പാന്‍ ഓടുന്നവരോടു്: നികുതി കൊടുക്കുന്ന പണം ഇവന്റെയോക്കെ തോന്നിവാസം കളിക്കാനുള്ളതണോ എന്ന് ഫോണിലെങ്കിലും വിളിച്ച് ചോദിക്കാനുള്ള ധൈര്യം കാണിക്കുക.

എന്തായാലും Delhiയില്‍ ഒരുത്തന്‍ ഇതിന്റെ പേരില്‍ കാശുണ്ടാക്കുന്നുണ്ട്.

Tuesday, April 29, 2008

cricket pitchല്‍ പോട്ടം പിടിക്കാത്ത അണ്ണന്മാര്‍

പോട്ടം പിടിക്കണ അണ്ണന്മാരെ കൊണ്ടു് pitchല്‍ നടക്കാന്‍ ഇടമില്ല.
പത്രക്കാര്‍ ഒരോരുത്തന്റെയും കൈയില്‍ ഓരോ പുട്ടുകുറ്റിയും കൊടുത്ത് വിട്ടിട്ടുണ്ട്. അവന്മാരെല്ലാം pitchല്‍ ഏതോ ഒരുത്തി ഏതോ ഒരു വെളുത്ത് തൊലിയുള്ളവന്റെ കഴുത്തില്‍ തൂങ്ങുന്നതിന്റെ പോട്ടം പിടിക്കാന്‍ ഓടിയ ഓട്ടത്തില്‍, നമ്മടെ ചെറുക്കന്റെ കരണത്തിനു് ലവന്‍ പെടച്ചതിന്റെ പോട്ടം ഒരു മോന്മാരും എടുത്തില്ലല്ലോ.

ഇതാണു് പോട്ടോ "ജീര്ണലിസം".

Sunday, April 13, 2008

കേരളത്തില്‍ ഇല്ലാത്ത Safety Awareness

"ഇന്ന് രാവിലെ കണ്ട് ഒരു വാര്ത്ത.
മണ്ണിടിഞ്ഞുവീണു് തൊഴിലാളി മരിച്ചു."

ഇതുപോലുള്ള അപകടങ്ങള്‍ കേരളത്തില്‍ സാധാരണ കാഴ്ചയാണെന്ന് തോന്നുന്നു. നടന്ന സംഭവത്തെ കുറിച്ച് വിവരിച്ചിട്ടുണ്ട്. പക്ഷെ ഏതെല്ലാം നിയമങ്ങള്‍ തെറ്റിച്ചതിന്റെ ഫലമാണു് ഈ അപകടം സംഭവിച്ചത് എന്ന് എഴുതിയിട്ടില്ല. ഓഹ് സോറി.. അങ്ങനെ Worker Safety നിയമങ്ങള്‍ കേരളത്തില്‍ ഇല്ലല്ലോ!

കേരളത്തിലെ നഗരങ്ങളില്‍ construction safety വളരെ പരിതാപകരമാണു് എന്നതിനു് ഒരു നല്ല ഉദാഹരണം കൂടിയാണു്. ഈ അപകടം നടന്നിട്ടും ഈ ലേഖനത്തില്‍ സുരക്ഷ പ്രതിവിധികള്‍ ഉണ്ടായിരുന്നില്ല എന്നതിനെ കുറിച്ച് ഒരു ചോദ്യം കണ്ടില്ല. നടന്ന് സംഭവം വെണ്ടക്കാ അക്ഷരത്തില്‍ എഴുതി കാണിക്കാന്‍ അല്ലാതെ ഇതുപോലെ ഇനി ഉണ്ടാവാതിരിക്കാന്‍ എന്താണു് ചെയ്യേണ്ടത് എന്ന് ഒരു സൂചന പോലും നല്കാന്‍ പത്രപ്രവര്ത്തകനു് സാധിച്ചിട്ടില്ല. സാധിക്കുകയുമില്ല.

Reactionary administration, reactionary journalism, reactionary culture.
മുന്‍കരുതലുകള്‍ എടുക്കുന്ന കാര്യത്തില്‍ കേരളം വളരെ പിന്നിലാണു് എന്ന് തോന്നുന്നു.

Safety awareness എന്ന ഒരു സംഭവം തന്നെയില്ല. മഴയത്ത് കുടപിടിച്ച് bike ഓടിക്കുന്നത് ഒരു സാധാരണ കാഴ്ചയാണു്. ഇവനൊക്കെ തലകുത്തന്നെ വല്ല കുഴിയിലും വീണാല്‍ കുറ്റം എല്ലാം റെഡിനും.

Friday, April 11, 2008

Wednesday, April 09, 2008

എന്താണു് 'ലിറ്റില്‍ മാഗസിന്'‍: പുനത്തില്‍ വിശദീകരിക്കുന്നു.




2008 അപ്രില്‍ 9നു കേരള കൌമുദി പത്രത്തില്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള മലയാളം ബ്ലോഗിനെ ഇങ്ങനെ വിലയിരുത്തുന്നു. ബ്ലോഗിനെ അദ്ദേഹം "ലിറ്റില്‍ മാഗസിന്‍" എന്നാണു് വിശേഷിപ്പിക്കുന്നത്. ബ്ലോഗില്‍ എഴുതുന്നവരെപറ്റി പറയുന്നത്:

"പത്രാധിപന്മാരാല്‍ നിരന്തരം തിരസ്കരിക്കപ്പെട്ട എഴുത്തുകാരുടെ സൃഷ്ടിയാണു് ഇന്ന് ലിറ്റില്‍ മാഗസീന്‍. സ്വയം പത്രാധിപരായി തന്നെ തിരസ്കരിച്ചവരോടുള്ള പക തീര്‍ക്കുകയാണു് ലിറ്റില്‍ മാഗസിനുകളുടെ പാവം എഴുത്തുകാര്‍ ചെയ്യുന്നത്...."


തുടര്ന്ന്‍ വായിക്കു.

ബ്ലോഗ് സാഹിത്യത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഒരു പ്രാധാന കാര്യം ശ്രദ്ധിച്ചില്ല. ബ്ലോഗിന്റെ ജനകീയ സ്വഭാവത്തെ കുറിച്ച് പറയാന്‍ വിട്ടുപോയതോ അതോ 19ആം നൂറ്റാണ്ടിന്റെ കണ്ണില്‍ അത് തെളിയാത്തതോ?

എന്തായാലും ഈ വിഷയത്തില്‍ കേരളം ബഹുമാനിക്കുന്ന ഒരു ബുജ്ജിയുടെ 'വിവരം' കൂടി നമുക്ക് അറിയാന്‍ അവസരം കിട്ടി.

Monday, April 07, 2008

pangeaday

ലോകം പാഞ്ജിയ ദിനം ആഘോഷിക്കുന്നു.

സാഹൃദത്തിന്റേയും സാഹൊദര്യത്തിന്റേയും ദിനമായി അഘോഷിക്കുന്നു. ലോകം എമ്പാടുമുള്ള ചലചിത്ര പ്രധിഭകള്‍ ഒത്തുചേര്‍ന്ന് നിര്‍മ്മിക്കുന്ന ഹൃസ്വചിത്രങ്ങളുടെ പ്രദര്‍ശനം.

ഈ ദിനത്തില്‍ വിവിധരാജ്യങ്ങള്‍ അവര്‍ തിരഞ്ഞെടുത്ത മറ്റു രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ പാടും. ഫ്രാന്‍സ് അമേരിക്കയുടേതും, കീന്യ ഇന്ത്യയുടേതും, ഔസ്റ്റ്രേലിയ ലെബനോനും അങ്ങനെ അനേകമനേകം ദേശിയഗാനങ്ങള്‍.

ലോകത്തിനു് ഇതുപോലുള്ള് നിസ്വാര്ഥമായ കലാസൃഷ്ടികള്‍ അത്യാവശ്യമാണു് എന്ന് എനിക്ക് തോന്നുന്നു.

http://www.pangeaday.org/

M.G. Sreekumarന്‍റെ ആങ്കലയം

നിങ്ങള്‍ പലര്‍ക്കും അറിയാവുന്ന കാര്യമായിരിക്കും എങ്കിലും പറയട്ടെ:
M.G. ശ്രീകുമാറിനു മലയാളത്തില്‍ "പ്രേക്ഷകന്‍" എന്ന വാക്ക് അറിയാത്തതുകൊണ്ടാണോ




Audien എന്ന ഇല്ലാത്ത വാക്ക് ഉപയോഗിച്ചത്.

അദ്ദേഹത്തിന്റെ കണക്ക് പ്രകാരം.

പ്രേക്ഷകര്‍ = Audience
ഒരു പ്രേക്ഷകന്‍ = Audien

തീര്‍ന്നില്ലാ.


"This is not Criticization." അതെന്ത്രാണാവോ.

ഈ അണ്ണനു് ഈ 'ഫാഷ' അറിഞ്ഞൂടെങ്കില്‍ ഈ കസര്ത്തെല്ലാം നാടാകെ കാണുണ ഈ പരിപാടിയില്‍ തന്നെ വേണമോ.

ഇതിന്‍ gho.. അല്ല hostessനെ പറ്റി അധികം പറയണില്ല. രണ്ട് മാസം UKയില്‍ പോയാല്‍ മലയളത്തിനു് മലയാളത്തിനു് English accent ഉണ്ടാകുമോ?

---------
Idea star Singer പരിപാടിയെ കുറിച്ച് Jo എന്ന ബ്ലോഗ്ഗര്‍ എഴുതിയ ഈ ലേഖനത്തില്‍ നിന്നാണു് എനിക്ക് ഈ വിവരങ്ങള്‍ കിട്ടിയത്

Tuesday, April 01, 2008

അതുല്യയുടെ ചോദ്യത്തിനു മറുപടി

അതുല്യയുടെ ചോദ്യത്തിനു മറുപടി

Ziya എഴുതിയ ലേഖനത്തിനു > അതുല്യ അതിനെകുറിച്ച് ചോദിച്ച ചോദ്യം > അതിനുള്ള മരുപടി.

അതുല്യ ചോദിച്ച ചോദ്യം വളരെ പ്രസക്തമായ ചോദ്യങ്ങളാണു്. ഉത്തരങ്ങള്‍ ചെറുതല്ല:

ചോ: കുറിപ്പുകളില്‍ കാണുന്നത് പോലെ) എഴുതാന്‍ എങ്ങനെയാണു സാധിക്കുക?
Translation: cursive script മലയാളത്തില്‍ എന്തുകൊണ്ട് Unicodeല്‍ ഇല്ല?

ഊ: മലയാളികള്‍ സൌജന്യമായി ഒരു കോപ്പും ചെയ്യാത്തതിനാല്‍ ആകപ്പാടെ ഒരു "കരുമ്പി" എന്ന script മാത്രമെ സൌജന്യമായി നിലവിലുള്ളു. അതും thanks to Kevin.

ചോ: "എല്ലാ അക്ഷരോം കൂടേ എന്നെ കുത്താന്‍ വരും."
Translation: സ്വരചിഹ്നങ്ങള്‍ വേറിട്ട് നില്കുന്നു. കൂട്ടക്ഷരങ്ങള്‍ കാണുന്നില്ല, അക്ഷരങ്ങള്‍ക്ക് പകരം ചതുരങ്ങള്‍, അക്ഷരങ്ങള്‍ക്ക് പകരം ചോദ്യചിഹ്നങ്ങള്‍

ഊ: മലയാള ഭാഷ കമ്പ്യൂട്ടറില്‍ കാണണമെങ്കില്‍ വേണ്ടുന്ന ഘടകങ്ങള്‍:
1) മലയാളം യൂണിക്കോഡ് ഫോണ്ട് ഉപയോഗിക്കാന്‍ താല്‍പര്യമുള്ള ജനം
2) മലയാളം യൂണിക്കോഡ് ഫോണ്ട് ഉണ്ടാക്കാന്‍ മനസുള്ള സ്ഥാപനം/വ്യക്തി
3) മലയാളം യൂണിക്കോഡ് ഫോണ്ട്
4) മലയാളം യൂണിക്കോഡ് പ്രദര്‍ശിപ്പിക്കാന്‍ സംവിധാനമുള്ള ഒപറേറ്റിങ്ങ് system
5) മലയാള അക്ഷരങ്ങള്‍ ശരിയായി സമ്യോജിപ്പിച്ച് പ്രദര്‍ശിപ്പിച്ച് പ്രവര്ത്തിപ്പിക്കാനുള്ള dynamic link library MS windowsല്‍ ഇതിനെ USP10.dll എന്നറിയപ്പെടും. ഇതാണു് അക്ഷരങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതും, സ്വരചിഹ്നങ്ങളെ അതാത് സ്ഥാനങ്ങളില്‍ സ്ഥാപിക്കുന്നതും. ഈ ഘടകത്തിന്റെ അഭാവത്തിലാണു് കൂട്ടക്ഷരങ്ങള്‍ കാണാതാവുകയും, സ്വരചിഹ്നങ്ങള്‍ സ്ഥാനം മാറി ഇരിക്കുന്നതും. കേരളം എന്നതിനു് ക‍‌േരളം എന്നും 'കൌമുദി' എന്നതിനു പകരം 'ക‍ൌമുദി' എന്നും കാണുന്നത്.

6) മലയാളം യൂണിക്കോഡ് ഉപയോഗിക്കുന്ന ഉപകരണം. browser, spreadsheet, wordprocessor etc.
മിക്ക applicationsഉം unicode compliant അല്ല. വിവര സാങ്കേതിക മേഖലയില്‍ ഇന്ത്യ ലോക നിലവാരമുള്ള ഒരു ഉപഭോക്തൃത രാജ്യമല്ല. അതിനാല്‍ ഭാരതീയ ഭാഷകളില്‍ വിവര സാങ്കേതിക ഉപകരണങ്ങള്‍ വിരളമാണു്.

മൈക്രോസൊഫ്റ്റ് ഉപകരണങ്ങള്‍ എല്ലാം തന്നെ മലയാളം യൂണിക്കോഡ് പിന്താങ്ങുന്നുണ്ട്. പക്ഷെ അഡോബി, മക്രോമീഡിയ, അപ്പിള്‍, മൊട്ടൊറോള്ള, ഐ മേറ്റ്, നോക്കിയ, സീമെന്സ്, സിമ്പ്യന്‍, സാംസുങ്ങ്, എല്‍.ജീ. സോണി, തുടങ്ങി ഒരുവിധം എല്ലാ സ്ഥപനങ്ങളും യൂണിക്കോഡ് പിന്തുണക്കുന്നുണ്ടെങ്കിലും indic-unicode പിന്തുണക്കുണക്കുന്നില്ല.

7) മലയാളം യൂണിക്കോഡ് ഫോണ്ട് ഉപയോഗിക്കാന്‍ താല്‍പര്യമുള്ള ജനം


അവസാനത്തെ അവശ്യഘടകവും ആദ്യത്തെ ആവശ്യ ഘടകവും ഒന്നാണു്. ഇത് ഒരു
circular referencing paradox ആണു്.
ആദ്യത്തെ ഘടകം ഇല്ലെങ്കില്‍ അവസാനത്തെ ഘടകം ഇല്ല, അവസാനത്തെ ഘടകം ഇല്ലെങ്കില്‍ ആദ്യത്തേതും ഇല്ല. ഈ കോപ്പെല്ലാം ഉണ്ടാക്കിവെച്ചിട്ട് ഇതു ഉപയോഗിക്കേണ്ട് മല്ലുസെല്ലാം serial ഉം മറ്റെ Idea Starഉം കണ്ടോണ്ടിരുന്നാല്‍ ഇതുണ്ടാക്കിയവന്‍ ഉച്ചക്ക് ചോരുകളു് തിന്നണ്ടേ? ആഅ..
അപ്പോള്‍ ഇത് വിറ്റാല്‍ മത്രമെ കാശുണ്ടാകു, കാശുണ്ടാവണമെങ്കില്‍ വാങ്ങന്‍ ആളു വേണം. വാങ്ങണമെങ്കില്‍ ഉപയോഗപ്രതമായിരിക്കണം, ഉപയോഗിക്കണമെങ്കില്‍ സാദനം ഉണ്ടാവണം. ഇനീം തിരിച്ച് പറയണോ? വേണ്ട അല്ലി?


ചോ:അപ്പോ മലയാളം അക്ഷരങ്ങളൊക്കെ പ്രിണ്ട് അല്ലാണ്ടേ കാലിഗ്രാഫി രീതിയിലു ചുമരിലൊട്ടിയ്ക്കാനായിട്ട് ഒരു പോസ്റ്ററൊക്കെ പോലെ പ്രിണ്ട് എളുപ്പത്തില്‍ എടുക്കാന്‍ വലിയ ചിലവില്ലാണ്ടേ, വേറ്ഡ്- എക്സല്‍ എന്നിവയില്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ?

ഊ: ഞാന്‍ ചെയ്ത് തരാം. ചോറും, മുരിങ്ങക്ക വെച്ച് ഉണ്ടാക്കിയ അവിയലും, പുളിയാണവും ഉണ്ടാക്കി തരണം.


Friday, March 28, 2008

NASAയില്‍ പണിയെടുക്കുന്ന ശാസ്ത്രജ്ഞന്മാരില്‍ 38% ഇന്ത്യക്കാര്‍

E-mail forward വഴി ലോക വിവരം ഉണ്ടാക്കുന്ന മല്ലൂസിനു് വേണ്ടിയാണു് ഇത് ഞാന്‍ ഇവിടെ എഴുതുന്നത്

NASAയില്‍ പണിയെടുക്കുന്ന ശാസ്ത്രജ്ഞന്മാരില്‍ 38% ഇന്ത്യക്കാര്‍ അല്ല എന്നും വെറും 3-5% ആണെന്നും ഒരു തീരുമാനം ആയി. ങ്ങനെ അതിനൊരു തീരുമാനമായി.

ഇന്ത്യാക്കാരായ വൈദ്യന്മാര്‍ ഏകദേശം 10% ആണു് അമേരിക്കയില്‍ ജോലി ചെയ്യുന്നത്. ഇത് വളരെ നല്ല കണക്കുകളാണു്. അമേരിക്കയില്‍ ഇന്ത്യാക്കാരുടെ ശതമാനം വേറും 1% മാത്രമാണുള്ളത്.

എന്നു കരുതി നുണ പറയാമോ?.

നമ്മള്‍ ഇന്ത്യാക്കാര്‍ മറ്റ് ദേശക്കാരെക്കാള്‍ എന്തൊക്കെയോ ആണെന്നുള്ള ഈ ധാരണയാണു് ഇതുപോലുള്ള നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍ കാരണമാകുന്നത്. കൂട്ടമായ അപകര്ഷതാഭോധവും (collective inferiority complex) ഒരു പ്രധാന കാരണമാണു്.

ഇനി അടുത്ത lungi കത്തിക്കാനായി കാത്തിരിക്കുക.

*lungi എന്നാല്‍ ഗള്ഫില്‍ മല്ലുസ് ഉണ്ടാക്കിവിടുന്ന കെട്ടുകഥകള്‍, പണ്ട് , ദുഫൈക്ക് പകരം പേര്ഷിയ എന്ന് അറിയപ്പെടുന്ന സമയത്ത് (1970-1980) ഇതിനെ bundle എന്നും പറഞ്ഞിരുന്നു.