"ഇന്ന് രാവിലെ കണ്ട് ഒരു വാര്ത്ത.
മണ്ണിടിഞ്ഞുവീണു് തൊഴിലാളി മരിച്ചു."
ഇതുപോലുള്ള അപകടങ്ങള്‍ കേരളത്തില്‍ സാധാരണ കാഴ്ചയാണെന്ന് തോന്നുന്നു. നടന്ന സംഭവത്തെ കുറിച്ച് വിവരിച്ചിട്ടുണ്ട്. പക്ഷെ ഏതെല്ലാം നിയമങ്ങള്‍ തെറ്റിച്ചതിന്റെ ഫലമാണു് ഈ അപകടം സംഭവിച്ചത് എന്ന് എഴുതിയിട്ടില്ല. ഓഹ് സോറി.. അങ്ങനെ Worker Safety നിയമങ്ങള്‍ കേരളത്തില്‍ ഇല്ലല്ലോ!
കേരളത്തിലെ നഗരങ്ങളില്‍ construction safety വളരെ പരിതാപകരമാണു് എന്നതിനു് ഒരു നല്ല ഉദാഹരണം കൂടിയാണു്. ഈ അപകടം നടന്നിട്ടും ഈ ലേഖനത്തില്‍ സുരക്ഷ പ്രതിവിധികള്‍ ഉണ്ടായിരുന്നില്ല എന്നതിനെ കുറിച്ച് ഒരു ചോദ്യം കണ്ടില്ല. നടന്ന് സംഭവം വെണ്ടക്കാ അക്ഷരത്തില്‍ എഴുതി കാണിക്കാന്‍ അല്ലാതെ ഇതുപോലെ ഇനി ഉണ്ടാവാതിരിക്കാന്‍ എന്താണു് ചെയ്യേണ്ടത് എന്ന് ഒരു സൂചന പോലും നല്കാന്‍ പത്രപ്രവര്ത്തകനു് സാധിച്ചിട്ടില്ല. സാധിക്കുകയുമില്ല.
Reactionary administration, reactionary journalism, reactionary culture.
മുന്‍കരുതലുകള്‍ എടുക്കുന്ന കാര്യത്തില്‍ കേരളം വളരെ പിന്നിലാണു് എന്ന് തോന്നുന്നു.
Safety awareness എന്ന ഒരു സംഭവം തന്നെയില്ല. മഴയത്ത് കുടപിടിച്ച് bike ഓടിക്കുന്നത് ഒരു സാധാരണ കാഴ്ചയാണു്. ഇവനൊക്കെ തലകുത്തന്നെ വല്ല കുഴിയിലും വീണാല്‍ കുറ്റം എല്ലാം റെഡിനും.