Thursday, July 30, 2009

Facebookൽ Privacy Settings

Facebookൽ നിന്നും പരിചയമില്ലാത്തവരെ എങ്ങനെ കൈകാര്യം ചെയ്യാം.

ഞാൻ facebook ഉപയോഗിക്കുന്നതു് വർഷങ്ങളായി അടുത്തു പരിചയമുള്ളവരുമായി സൌഹൃദം പങ്കുവെക്കാനാണു്. അതുതന്നെയായിരിക്കും ഭൂരിഭാഗം ആൾക്കാരും ചെയ്യുന്നതു് എന്നു തോന്നുന്നു.

ബ്ലോഗിലും മറ്റു internet മാദ്ധ്യമങ്ങളിലും നിന്നും ഉണ്ടാകുന്ന സൌഹൃദങ്ങൾ വളരെ കരുതലോടെ തന്നെ കൈകാര്യം ചെയ്യേണ്ട ഒന്നാണു്. അതുകൊണ്ടുതന്നെ friendship ചോദിച്ചു വരുന്ന എല്ലാവരേയും Friends ആയി ചെർത്തുകഴിഞ്ഞാൽ സ്വകാര്യമായ വിവരങ്ങളും family photosഉം എല്ലാവരുമായി പങ്കുവെക്കേണ്ടി വരും.

Facebookൽ സുഹൃത്തുക്കളെ ഒന്നിലധികം listകളിലായി മാറ്റാൻ കഴിയും. ഉദാഹരണം: School, Work, Blog, Aquaintance എന്നിങ്ങനെ.
ഈ listകൾ ഇടതുവശത്തു കാണുന്ന panelൽ കാണാം. ഇവിടെ blogൽ മാത്രം പരിചയമുള്ളവർക്കായി "Blog" എന്നൊരു List നിർമിക്കുക. അതിൽ അവരെ എല്ലാം നീക്കം ചെയ്യുക.

ഇനി മുകളിൽ വലതു്വശത്തു കാണുന്ന Settings > Privacy Settingsൽ പോവുക. ആദ്യം കാണുന്ന profileൽ click ചെയ്യുക.
Personal Info > Customise തിരഞ്ഞെടുക്കുക.
"Except These people" എന്ന fieldൽ click ചെയ്യുമ്പോൾ നേരത്തേ നിർമിച്ച "Blog" എന്ന list പ്രത്യക്ഷമാകും. "Okay" click ചെയ്ത ശേഷം, "Save Changes"ൽ അമർത്തുക. ഇനി മുതൽ സ്വകാര്യമായ ഒന്നും "Blog" ലിസ്റ്റിൽ പെട്ടവർ കാണില്ല.

ഇതേ രീതിയിൽ തന്നെ സ്വകാര്യ Photo Albumങ്ങളും "Blog" Listൽ പെട്ടവരിൽ നിന്നും നിരോധിക്കാൻ കഴിയും.


Wednesday, July 29, 2009

Pantഇട്ട സ്ത്രീയേ ഷറിയാ കോടതി ശിക്ഷിക്കാൻ തീരുമാനിച്ചു.

Trousers ധരിച്ചതിനു് ഐക്യരാഷ്ട്ര സമാധാന ദൌത്യത്തിലെ അംഗമായ ലുബ്ന അഹ്മദ് ഹുസൈൻ എന്ന സ്ത്രീയെ സുടാനിലെ ഷാറിയ കോടതി 40 ചാട്ടവാർ അടി വിധിക്കാൻ സാദ്ധ്യത

Sudanese woman faces 40 lashes for wearing trouser

Sudan 'trousers trial' adjourned

Woman faces 40 lashes for wearing pants

Sunday, July 19, 2009

Anonymity വരുത്തി വെച്ച വിന

സാധാരണ മലയാളം ബ്ലോഗിൽ നടക്കുന്ന ചളം പരിപാടികളിൽ ഒന്നും ചെന്നു തല വെക്കരുത് എന്നു കരുതി ഇരിക്കുമ്പോഴാണു എന്റെ തലയിൽ ഒരു വിവരദോഷി കുത്തീരുന്നു തൂറാൻ തീരുമാനിച്ചതു. അവന്റെ ബ്ലോഗിൽ താഴെ കൊഡുത്തിരിക്കുന്ന comment ഇട്ടിരുന്നതാണു്, പക്ഷെ ബ്ലഗാക്കന്മാർ ചേർന്നു commentി commentി അവൻ post എല്ലാം deletി. ഇനി അതൊന്നും മഷി ഇട്ടു നോക്കിയാൽ പോലും സാധാരണ ബ്ലഗാക്കന്മാർ (casual bloggers) കാണില്ല. അതുകൊണ്ടു മാത്രമാണു ഈ കമന്റു് ഞാൻ ഇവിടെ വീണ്ടും. ഇതു ഇവിടെ ഇടുന്നതുകൊണ്ടു അഗ്നിവേഷ് എന്ന ബ്ലോഗറിനേ ഒരു വിധത്തിലും കൂടുതൽ വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല എന്നു ഒരിക്കൽ കൂടി പറഞ്ഞുകൊള്ളട്ടെ. ഈ സംഭവം ഞാനും മലയാളം ബ്ലോഗും മറക്കാതിരിക്കാനാണു ഞാൻ ഇവിടെ വീണ്ടും എഴുതിവെക്കുന്നതു്.
---------------------------------------------------------------------

രണ്ടു മാസം മുമ്പ് ഞാൻ പണ്ടെഴുതിയ ഒരു postൽ അഗ്നിവേശ് എന്ന പേരിൽ ബ്ലോഗ് ചെയ്യുന്ന വ്യക്തി ചില commentകൾ ഇട്ടിരുന്നു. അതിൽ തെറ്റൊന്നും എനിക്ക് തോന്നിയില്ല. ഇതുപോലുള്ള commentകൾ ധാരാളം എനിക്ക് കിട്ടാറുള്ളതാണു് എന്ന് നിങ്ങൾക്കെല്ലാർക്കും അറിയാം. അതൊന്നും ഞാൻ അത്ര കാര്യമായി എടുക്കാറില്ല. പക്ഷെ പിന്നെ പിന്നെ അദ്ദേഹം commentലൂടെ വീട്ടിലിരിക്കുന്നവരെ ക്കുറിച്ച് അസഭ്യം പറഞ്ഞു തുടങ്ങി. അതെല്ലാം ഞാൻ delete ചെയ്തിട്ട് അദ്ദേഹത്തിനു് വളരെ സൌമ്യമായി ഒരു mail അയച്ചു:

എനിക്ക് അദ്ദേഹത്തെ അറിയില്ല എന്നും, അദ്ദേഹവുമായി യാതൊരു പ്രശ്നവും ഇല്ലാത്ത സ്ഥിധിക്ക് ഈ വിധത്തിലുള്ള ഏർപ്പാടു് അവസാനിപ്പിക്കുന്നതാണു ഉചിതം എന്നും പറഞ്ഞു. ഇല്ലാത്തപക്ഷം ഞാൻ അദേഹത്തിനെ കണ്ടുപിടിച്ചു് തക്കതായ പഠം പഠിപ്പിക്കും എന്നും പറഞ്ഞു.

പാഠം പഠിപ്പിക്കും എന്നു പറഞ്ഞതു് കക്ഷിക്ക് ഇഷ്ടമായില്ല എന്നു തോന്നുന്നു. സ്തയമായിട്ടും നല്ല ഉദ്ദേശത്തോടുകൂടിയാണു് പറഞ്ഞതു് എന്നു കക്ഷിക്ക് മനസിലായില്ല. ഉടൻ തന്നെ കക്ഷി എനിക്ക് ഒരു mail അയച്ചു. അതു വായിച്ചതോടെ ഇതു് ഒരു വഴിക്ക് പോകുന്ന വണ്ടിയല്ല എന്നു ഉറപ്പിച്ചു. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു.

എന്റെ പക്കലുള്ള വിവരങ്ങളോടൊപ്പം ഞാൻ കേരള പോലീസിന്റെ Hi-tech Cyber crime cellൽ പരാതി കൊടുത്തു. ഒടുവിൽ 17-July-2009ൽ കക്ഷി പിടിയിലായ വിവരം ഞാൻ അറിഞ്ഞു. ഞാൻ Cyber crime cellൽ വിളിച്ച് case ഒന്നും charge ചെയ്യണ്ട, വെറുതെ ഒന്നു ഉപദേശിച്ച് വിടാൻ പറഞ്ഞു.

അജ്ഞാതചര്യ വളരെ നല്ല ഒരു കാര്യമാണു്. പറയാനുള്ള കാര്യങ്ങൾ ഭയമില്ലാതെ വിളിച്ചുപറയാനുള്ള അവകാശം. ആ അവകാശത്തിനു ചില നിബന്ധനകൾ ഉണ്ടു. വ്യക്തികളെ അസഭ്യം പറയാനുള്ളതല്ല ആ അവകാശം. അഫ്നിവേശ് അതു തെറ്റിച്ചു.

അത്ര തന്നെ.

-------------------------------------

Friday, July 17, 2009

ഞാൻ കണ്ട ബെയ്ജിങ്ങ് - Part 4


മിങ് സാമ്രാജ്യത്തിന്റെ ഏറ്റവും പ്രശസ്തനായാ ചക്രവർത്തിയായിരുന്നു ശ്രീ യോങ്ങ്-ലെ (1402-1424). ആളു ചില്ലറക്കാരനല്ലായിരുന്നു. വീരശൂര പരാക്രമിയും ആയിരത്തിലേറെ ഭാര്യമാരുടെ ഏക ഭർത്താവുമായിരുന്നു. യോങ്ങ്-ലെ ഭരിച്ചിരുന്ന കാലം അനേകം യാത്രകൾ കടൽ മാർഗം ആഫ്രിക്കയിലേക്കും, ഇറാനിലേക്കും(പെർഷ്യ), ഇന്ത്യയിലേക്കും സംഘടിപ്പിച്ചിരുന്നു.



ചരിത്രത്തിലേ ഏറ്റവും വലിയ പായ് കപ്പലുകൾ ഈ യത്രയിൽ ഉപയോഗിച്ചിരുന്നു. സെങ്ങ് ഹേ (Zeng He) ആയിരുന്നു ഈ യാത്രകൾ നയിച്ചിരുന്നതു്. പുള്ളി കൊല്ലത്തും കോഴിക്കോട്ടും ചുമ്മ ചുറ്റിതിരിഞ്ഞു എന്നാണു ചരിത്ര രേഖകൾ പറയുന്നതു്. അപ്പോൾ കൊല്ലം അന്നും പ്രസിദ്ധമായിരുന്നു.


യോങ്ങ്-ലെ മരിച്ച ശേഷം ഒരു ഗമണ്ടൻ ശവകുടീരം പണിയിപ്പിച്ചു. മിങ്ങ് ചക്രവർത്തിമാരുടെ സ്മാരകങ്ങൾ


ബെയിജിങ്ങിൽ നിന്നും 60km ദൂരത്തുള്ള ചാങ്ങ്-ലിങ്ങ് എന്ന സ്ഥലത്താണുള്ളതു്. 13 ചക്രവർത്തിമാരെ ഈ സ്ഥലത്ത് അടക്കം ചെയ്തിട്ടുണ്ടു്. അതിൽ യോങ്ങ്-ലെ ചക്രവർത്തിയുടെ ശവകുടീരമാണു് ഏറ്റവും വലുതു്. ശവകുടീരം എന്നു പറഞ്ഞൽ തെറ്റിധരിക്കരുതു്. 40 Square Kilometerൽ ആണു ഈ 13 ശവകുടീരങ്ങൾ സ്ഥിധി ചെയ്യുന്നതു്. ഇതില എല്ലാ ശവകുടീരങ്ങളും exhume ചെയ്തിട്ടില്ല. ചിലതുമാത്രമെ ഗവേഷണത്തിനായി തോണ്ടി എടിത്തിട്ടുള്ളു. ചൈനയുടെ വെറിപിടിച്ച ജനകീയ വിപ്ലവത്തിന്റെ കാലത്ത് വേറൊരു ചക്രവർത്തിയുടെ അവശിഷ്ടങ്ങൾ സഖാക്കൾ വലിച്ചിഴച്ചു റോട്ടിലിട്ട് കത്തിച്ചു. അതിനു ശേഷം ചക്രവർത്തിമാരെ ആരേയും പുറത്തെടുത്തിട്ടില്ല. സഖാക്കൾക്ക് എപ്പോഴാണു് വീണ്ടും വട്ടിളകുന്നതു് എന്നു് ആർക്കും പറയാൻ കഴിയില്ലല്ലോ.










500 വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടങ്ങളുടെ തൂണുകൾ നിർമ്മിച്ചിരിക്കുന്നതു് 120cm Diameterഉം 9meter ഉയരവുമുള്ള മരങ്ങൾ കൊണ്ടാണു്. തൂണുകൾക്കും, കട്ടളകൾക്കും ഉപയോഗിച്ചിരിക്കുന്ന വൃക്ഷം ഏതാണു് എന്നു് ആർക്കും അറിയില്ല. മൊത്തം 32 തൂണുകൾ ഈ കെട്ടിടത്തിലുണ്ടു്. മേല്ക്കുരയുടെ അടിതട്ടിൽ ചിത്രങ്ങളും കൊത്തുപണികളും കാണാം. "കാളേജ്"പിള്ളേരു് tourനു വരുമ്പോൾ പേനക്കത്തികൊണ്ടു കാമുകിമാരുടെ പേരുകൾ മരം മാന്തിപോളിച്ച് എഴുതാതിരിക്കാൻ തൂണുകൾക്ക് ഒരാൾ പോക്കത്തിനു acrylic കൊണ്ടു cover ഇട്ടിട്ടുണ്ടു്.



ചൈനക്കാർ അന്ഥവിശ്വാസത്തിൽ ഒട്ടും മോശമല്ല. എല്ലാ പ്രതിമകളുടേയും മുമ്പിൽ നാണയങ്ങളും നോട്ടുകളും കൊണ്ടൊരു കൂമ്പാരം കാണാം. ഈ കൽ വിഗ്രഹങ്ങൾക്ക് പണം കൊടുത്താൽ ധനലാഭം ഉണ്ടാകും എന്നാണത്രെ അവരുടെ അന്ഥവിശ്വാസം.



യോങ്ങ്-ലേ ചക്രവർത്തി ഭരിച്ചിരുന്ന കാലത്തു് നട്ട അനേകം വൃക്ഷങ്ങൾ ഇപ്പോഴും ഇവിടെ പലയിടത്തും ജിവനോടെ നില്ക്കുന്നുണ്ടു്. ഈ വൃക്ഷങ്ങൾക്ക് ചുവന്ന ബോർഡിൽ number ഇട്ടിട്ടുണ്ടു്. പ്രത്യേക സമ്രക്ഷണത്തിലാണു ഈ വൃക്ഷങ്ങൾ. എല്ലാ വൃക്ഷങ്ങൾക്കും ഓമന പേരുകളുമുണ്ടു.


അന്ന് കെട്ടിടങ്ങളുടെ QAQC നടപ്പാക്കിയിരുന്നതു് ഇങ്ങനെയായിരുന്നു. കെട്ടുന്ന ചുവരുകൾക്ക് നിശ്ചിത അളവുകൾ ഉണ്ടു്. ഓരോ ഭാഗവും നിർമ്മിക്കുന്ന sub-contractorന്റെ പേരും വീട്ടുപേരും, പണിഞ്ഞ നാളും രേഖപ്പെടുത്തിയ ഒരു ഇരുമ്പ് കഷണം കെട്ടുകല്ലിനോടൊപ്പം വെക്കുമായിരുന്നു. ആ കെട്ടിനു് എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ അതുണ്ടാക്കിയവന്റെ കുടമ്പം മൊത്തം കൊല്ലപ്പെടും. വളരെ Simple. 500 വർഷം കഴിഞ്ഞിട്ടും നിരവധി കെട്ടിടങ്ങളും, ചുവരുകളും ഇന്നും നിലനില്ക്കുന്നതിന്റെ രഹസ്യം ഇതായിരിക്കാം.

Wednesday, July 15, 2009

ഞാൻ കണ്ട ബെയ്ജിങ്ങ് - Part 3

ബെയ്ജിങ്ങ് Olympic Park



ഞങ്ങൾ സ്റ്റേഡിയത്തിന്റെ ചുറ്റും ഒന്നു നടന്നു നോക്കി. സ്റ്റേഡിയം കാണാൻ വിദേശികളേക്കാൾ കൂടുതൽ സ്വദേശികൾ തന്നെയാണുള്ളതു്. Bus Parkingൽ ഏകദേശം അഞ്ഞൂറോളം busകൾ പാർക്ക് ചെയ്യാനുള്ള് സ്ഥലം ഉണ്ടായിരുന്നു. അതു് full ആയിരുന്നു. ചൈനയുടെ എല്ലാ കോണിൽ നിന്നും ജനം ഈ ബെയ്ജിങ്ങ് നഗരം കാണൻ എത്തുന്നുണ്ടെന്നു മനസിലാക്കാം. അവിടെ എങ്ങും ഇന്ത്യാക്കാരെ ആരെയും കണ്ടില്ല. ഏതോ അന്യഗൃഹ ജീവികളെ കണ്ടതുപോലെ ഞങ്ങൾ രണ്ടുപേരേയും ജനം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രണ്ടു തവണ ചൈനീസ്സ് പെണ്ണുങ്ങൾ ഞങ്ങളോടൊപ്പം നിന്നു photo എടുത്തു്. അപ്പോഴെല്ലാം എന്റെ മനസിൽ ഒരേയൊരു ചിന്ത മാത്രമെ ഉണ്ടായിരുന്നുള്ളു: ഇതായിരുന്നു ഇവിടുത്ത സ്ഥിധി എങ്കിൽ ഇരുപതു് വർഷം മുമ്പെങ്ങാനം ഇങ്ങോട്ടു് കെട്ടിയെടുത്താൽ മതിയായിരുന്നു. ഇന്ത്യാക്കാരെ ഒരു വിലയും കല്പ്പിക്കാത്ത രാജ്യങ്ങളിൽ പോയി വെറുതെ സമയം കളഞ്ഞു.


വിശാലമായ പാർക്കിന്റെ തറയിൽ Tube light പതിച്ചിരുന്നു. Olympic Opening Ceromony നടക്കുന്ന സമയം ഈ floor lightകൾ sequenceൽ കത്തുകയും അണയുകയും ചെയ്തിരുന്നു.

സ്റ്റേഡിയത്തിന്റെ അടുത്തു തന്നെയാണു് National Aquatics Centre അധവ "Water Cube". Birds Nest വൃത്തത്തിലാണെങ്കിൽ Water Cube സമചതുരത്തിലാണു്. ഈ കെട്ടിടം രാത്രി കാണാൻ അവസരം കിട്ടിയില്ല. കിട്ടിയിരുന്നെങ്കിൽ ഒരു കലക്ക് കലക്കാമായിരുന്നു.





പ്രശസ്ത ചൈനീസ് ശില്പി Yin xiao Feng നിർമ്മിച്ച "Ballads from the past" എന്ന ശില്പത്തിന്റെ details. ഇതുപോല അനേകം ശില്പങ്ങൾ Olympic Parkൽ സ്ഥാപിച്ചിട്ടൂണ്ട്.




Steelനു വില കുരവാണെന്നു ഇവിടെ വന്നപ്പോഴേ എനിക്ക് തോന്നി. കെട്ടിടങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുമ്പോൾ മറക്കാൻ സാധാരണ പലകയും plastic netുമാണു് സാധാരണ എല്ലായിടത്തും ഉപയോഗിക്കാറുള്ളതു്. ചൈനയിൽ അതിനുപയോഗിക്കുന്നതു് mild steelന്റെ frame ഉണ്ടാക്കി അതിൽ steelന്റെ sheet അടിച്ചാണു് ചെയ്യുന്നതു്. Construction siteകളിൽ 8ഉം 10ഉം metre ഉയരത്തിൽ ഈ steel മറകൾ കാണാൻ കഴിയുമായിരുന്നു. ഇവിടെ steelനു ഒരു വിലയും ഇല്ലെ? വഴിയിൽ കണ്ട ഒരു Stainless Steel TukTuk. മലയാളത്തിൽ പറഞ്ഞാൽ ആട്ടോറിക്ഷ.

Monday, July 13, 2009

ഞാൻ കണ്ട ബെയ്ജിങ്ങ് - Part 2

Hotelൽ വന്നിറങ്ങിയപ്പോഴേക്കും മണി 11:00am കഴിഞ്ഞിരുന്നു. Tour busകൾ എല്ലാം രാവിലെ പുറപ്പെട്ടുകഴിഞ്ഞിരുന്നു. എന്നാൽ ഒരു ദിവസം പാഴാക്കണ്ട എന്നു കരുതി ഞാനും സുഹൃത്തും പുറത്തിറങ്ങി. ചുറ്റും അമ്പരചുംബികൾ, ദൂരെ CCTV കെട്ടിടം ചരിഞ്ഞു തലയിൽ വിഴാൻ പാകത്തിനു നില്കുന്നു. സുന്ദരികളായ ചൈനക്കാരികൾ ഞങ്ങളെ രണ്ടു പേരെയും നോക്കി ശെരിക്കും ismail അടിക്കുന്നുണ്ടു്. ഇവളുമാരു് ഇന്ത്യക്കാരെ അധികം കണ്ടിട്ടുള്ള ലക്ഷണം ഇല്ല.




സമയം കളയാത birds nest stadium പോയി കാണാം എന്നു തീരുമാനിച്ചു. ഞങ്ങൾ ഒരു Taxi പിടിച്ചു നിർത്തി. അപ്പോഴാണു് ഈ നാട്ടിലെ കാശൊന്നും കൈയ്യിൽ ഇല്ല എന്ന ഓർമ്മ വന്നതു്. കൈയ്യിൽ USD മാത്രമേയുള്ളു. അതു് Taxiകാർ വാങ്ങുമോ എന്നറിയില്ല. അവനെ Map തുറന്നു് Bird's nest stadiumത്തിന്റെ സ്ഥാനം തുറന്നു ചൂണ്ടി കാണിച്ചു. എന്നിട്ട് "Go" എന്നു പറഞ്ഞു നോക്കി. പുള്ളിക്ക് സംഗതി പിടികിട്ടി. ഞാൻ ഒരു കൈയിൽ ഒരു 20 USD യും മറ്റെ കയ്യികൊണ്ടു കാശിന്റെ ആഗോള symbol അയ രണ്ടു വിരൽ ഞിരടി ആങ്ങ്യഭാഷയിൽ ചോദിച്ചു "ടെയപ്പി ചക്കറം എത്ര വേണം?" അവൻ 20 dollar കൈയിൽ എടുത്തു് തിരിച്ചു മറിച്ചും നോക്കിയിട്ട് തിരികെ തന്നു. ഇവനോട് ഇതു convert ചെയ്യണം എന്നു എങ്ങനെ പറഞ്ഞു മനസിലക്കും? 10 മിനിട്ട് അറിയാവുന്ന കഥകളി മുദ്രകൾ എല്ലാം പയറ്റി നോക്കി ഒന്നും ഭലിച്ചില്ല. Taxi കാരൻ വണ്ടി ഒരു വശത്തു park ചെയ്തിട്ട് ഞങ്ങളുടെ കൈ പിടിച്ച് അടുത്തുള്ള ഒരു കൂറ്റൻ കെട്ടിടത്തിന്റെ മുന്നിൽ കൊണ്ടു പോയി. അവിടെ നിന്നിരുന്ന guardനോടു് എന്തോ പറഞ്ഞു. ഞാൻ ഒന്നു വിരണ്ടു. ഞാൻ കരുതി ഇവൻ നമ്മളെ പോലിസിൽ പിടിച്ചു കൊടുക്കുകയാണെന്നു. Guard ചിരിച്ചുകൊണ്ടു ഞങ്ങളോടു പറഞ്ഞു്. "Welcome to China Construction Bank, Please go inside". English അറിയാവുന്ന ഒരു മനുഷ്യനെ കണ്ടപ്പോൾ ഞങ്ങൾക്ക് സമാധാനമായി. ഞങ്ങൾ അവിടെനിന്നും Dollar മാറി. ഒരു Dollarനു 6.7 RMB (റെമിംമ്പി) വങ്ങി. അങ്ങനെ മാവോയിസം വീട്ടിൽ വന്നിട്ട് ആദ്യമായി Chairman മാവൊയെ കണ്ടു. 100 RMBയിൽ ഇരിക്കുന്ന മാവോ സാഖാവിനു് തടി അല്പം കൂടിയിട്ടുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.

പുറത്തു Taxi കാരൻ ഞങ്ങളെയും കാത്തു നില്ക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും അവൻ വലിച്ചുകൊണ്ടിരുന്ന സിഗററ്റ് അടുത്തുള്ള് ash trayയിൽ കുത്തിയണച്ചു. ഞങ്ങൾ വണ്ടിയിൽ ഇരുന്ന. Beijingൽ Taxiകൾ തുടങ്ങുന്നതു് 10 RMB (5.5 AED) യിലാണു് . Driverന്റെ seatന്റെ head restഉം മുമ്പിലത്തെ passengerഉം കട്ടിയുള്ള plastic കൊണ്ടു മറച്ചിട്ടുണ്ട്. Taxi ഡ്രൈവറിനെ പുറകിൽ നിന്നും ആക്രമിക്കാതിരിക്കാനും പണം കവർച്ച ചെയ്യാതിരിക്കാനുമാണത്രെ ഈ സംവിധാനം.

ഞങ്ങൾ birds nest സ്റ്റേഡിയത്തിന്റെ അരുകിൽ എത്തി. ഇത്രമാത്രം steel ഈ പണ്ടാരക്കാലന്മാർ ഇന്ത്യയിൽ നിന്നും വാങ്ങിക്കൊണ്ടുപോയതു് ഇതിനായിരുന്നു എന്ന് നേരിൽ കണ്ടപ്പോൾ എനിക്ക് സമധാനമായി. ഈ ഇരുമ്പെല്ലാം ഇന്ത്യയിൽ ചുമ്മ വെറുതെ കിടന്നിരുന്നെങ്കിൽ കുറേ വെട്ടിരുമ്പുകളും, വടിവാളുകളും, പാരക്കുറ്റികളും, ചിലപ്പോൾ കുറേ കാറുകളും ഉണ്ടാകുമായിരുന്നു. എന്നാലും ഇതുപോലൊരു സൃഷ്ടി ഉണ്ടാകുമെന്നു തോന്നുന്നില്ല.



An incomprehensible engineering marvel എന്നു വെറുതെ പറഞ്ഞിട്ട് കാര്യമില്ല. മനസിൽ സങ്കല്പിക്കാൻ പോലും കഴിയാത്ത ഒരു രൂപമാണു് ഈ stadium. എത്ര നോക്കിയാലും ഇതിന്റെ structural form മനസിലാക്കാൻ കഴിയില്ല. ലോകത്തുള്ളതെല്ലാം copy അടിക്കുന്ന ചിനക്കാരൻ രൂപകല്പന ചെയ്ത ഈ stadium മറ്റാർക്കും copyഅടിക്കാൻ കഴിയാത്ത വിധത്തിലാണു്.

Sunday, July 12, 2009

ഞാൻ കണ്ട ബെയ്ജിങ്ങ് - Part 1

July 3, 2009
അവധി ദിവസമായിരുന്നു. രാവിലെ മരിച്ച മയ്യം പോലെ കിടന്നു് ഉറങ്ങുന്ന എന്നെ പ്രീയപ്പെട്ട പ്രിയ വിളിച്ചുണർത്തി. 40-ആം പിറനാളിനു എന്താണു പരിപാടി എന്നു ചോദിച്ചു. അപ്പോഴാണു എനിക്ക് ആ കാര്യം ഓർമ്മ വന്നതു്: എന്റെ "Thirty something" അന്നു് expire ആയി എന്ന വിവരം.

ഞാൻ പിറന്നതിനു ശേഷം പ്രപഞ്ചത്തിന്റെ ഈ കോണിൽ, അപ്രസക്തമായ ഈ കൊച്ചു സൌരയുധത്തിൽ, അപ്രസക്തമായ ഒരു കൊച്ചു ഗൃഹം ഈ സൂര്യനെ 40 വെട്ടം വലം വെച്ചതു കൊണ്ടു പ്രപഞ്ചത്തിനോ, സൂര്യനോ, ഭൂമിക്കോ, അതിൽ വസിക്കുന്ന ജീവജാലങ്ങൾക്കോ ഒരു വ്യത്യാസവും സംഭവിച്ചിട്ടില്ല. അപ്പോൾ ഈ ജന്മം ആഘോഷിക്കുന്നതിൽ ഒരു പ്രത്യേകതയും എനിക്ക് തോന്നുന്നില്ല. കുറേ ചോറും മീനും കപ്പയും പോത്തും whiskeyയും കുടിച്ചും തിന്നും തീർത്തു. പിന്നെ കുറേ തൂറി. അത്രത്തന്നെ. 36,500,000 calories കത്തിച്ചു കളഞ്ഞു. ഇതിൽ എന്താഘോഷിക്കാൻ.


"ആഘോഷം ഒന്നുമില്ലെടെ?" എന്നു ചോദിക്കുന്നവരോടെല്ലാം ഇതു എടുത്തു് വെച്ച് കാച്ചാം എന്നു ഞാൻ മനസിൽ കരുതി.

പക്ഷെ ഞാൻ അറിയാതെ തന്നെ ചില രഹസ്യ നീക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. എന്റെ ചില സുഹൃത്തുക്കളും എന്റെ ഭാര്യയും ചേർന്ന് എന്നെയും എന്റൊരു സുഹൃത്തിനേയും 40-ആം പിറനാൾ ആഘോഷിക്കാൻ നാലു ദിവസത്തേക്ക് ബെയ്ജിങ്ങിൽ അയക്കാൻ ഒരുക്കങ്ങൾ നടത്തുകയായിരുന്നു.

ബെന്ദുമിത്രതികൾ Phoneലും, SMSവഴിയും, Facebook വഴിയും, ആശംസകൾ അറിയിച്ചു. അന്നു രാത്രി ഞങ്ങൾ Dinnerനു പൊയപ്പോഴാണു പ്രിയ ഈ surprise യാത്രയുടെ വിവരം അറിയിക്കുന്നതു്.

നേരത്തെ പറഞ്ഞ എന്റെ വളിച്ച philosophy ഞാൻ നല്ലകാലത്തിനു അവളെ അറിയിച്ചില്ല. അതെങ്ങാനം പറഞ്ഞിരുന്നു എങ്കിൽ മൊത്തം ചളമായിപ്പോകുമായിരുന്നു. "ഈ മനുഷ്യനു ഇതൊന്നും പറഞ്ഞിട്ടില്ല എന്നു കരുതി ആഘോഷം അവൾ dinnerൽ ഒതുക്കുമായിരുന്നു."

എല്ലാം ആപേക്ഷികം ആണല്ലോ അപ്പോൾ ആഘോഷങ്ങളും അങ്ങനെ ആയിരിക്കണം. എന്നെ സമ്പന്തിച്ചിടത്തോളം ഈ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദു (ഒരു ദിവസത്തേക്കെങ്കിലും !) ഞാൻ തന്നെയാണു് എന്നു കരുതാൻ തീരുമാനിച്ചു. എന്റെ പിറനാൾ എനിക്ക് ഒന്നു് അടിച്ചുപൊളിക്കണം എന്നു ഞാനും കരുതി.

അങ്ങനെയെങ്കിൽ എല്ലാം എന്റെ സുഹൃത്തുക്കളുടെ ഇഷ്ടം പോലെ എന്നു ഞാനും കരുതി. So Beijing Here I come.

July 6 Abu Dhabi
Abu Dhabiയിൽ നിന്നും Etihad Airwaysന്റെ 7 മണിക്കൂർ ദൈർഖ്യമുള്ള യാത്ര Beijing വിമാനത്തവളത്തിൽ അവസാനിച്ചു.

യാത്ര


വിമാനത്താവളം
പന്നിപ്പനി (H1N1) പകരാതിരിക്കാൻ Airport ജീവനക്കാർ എല്ലാം തന്നെ മുഖത്ത് maskകൾ ധരിച്ചിരുന്നു. എന്നിട്ടുപോലും അവരുടെ പെരുമാറ്റരീതിയിൽ ഭവ്യതയും ആധിഥേയ മര്യാദയും മനസിലാക്കാൻ കഴിയുമായിരുന്നു. ഓരോ immigration counterന്റെ മുന്നിലും യത്രക്കാരുടെ അഭിപ്രായം രേഖപ്പെടുത്താനായി ഒരു electronic feedback console ഉണ്ടായിരുന്നു. "Immigration officerന്റെ പെരുമാറ്റം നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെട്ടു" എന്നായിരുന്നു ചോദ്യം. മറുപടിക്കായി അഞ്ച് buttonകൾ ഉണ്ടായിരുന്നു. "Very satisfied, Satisfactory, Unsatisfactory, Very Unsatisfactory, Rude. യത്രക്കാർ ഏതു button ആണു അമർത്തുന്നതു് എന്നു് officerനു് കാണാൻ കഴിയില്ല. ഇതുപോലൊരു സംവിധാനം ഇന്ത്യയിലുള്ള എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലും ഉണ്ടായിരുന്നു എങ്കിൽ എന്തായിരിക്കും സ്ഥിധി എന്നു ഞാൻ ഒരു നിമിഷത്തേക്ക് വെറുതെ ചിന്തിച്ചു നിന്നുപോയി. എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം.


വിശാലമായ മേൽക്കൂര

2008 Olympicsനു വേണ്ടി വിശാലമാക്കിയ Terminal 3 ലൊകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ airport terminal ആണു. കെട്ടിടത്തിന്റെ നിർമ്മാണ രീതിയും പ്രത്യേകത ഉള്ളതാണു്.


ഒരു് മാർബ്ൾ കല്ലു കൊണ്ടു നിർമിച്ച ചുവർ-ശില്പം
ചിലവും ഭാരവും കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചാണു മേൽക്കൂര പണിഞ്ഞിരിക്കുന്നതു്. ഭാരം കുറഞ്ഞതിനാൽ തൂണുകളുടെ അകല്ച കൂട്ടി നിർമിച്ച വളരെ വിശാലമായ Terminal. കെട്ടിടത്തിന്റെ മേല്ക്കുരയുടെ നിർമാണത്തിൽ Concrete ഒട്ടും തന്നെ ഉപയോഗിച്ചിട്ടില്ല. എല്ലാം Steelഉം Aluminium panelsഉം കൊണ്ടു നിർമിച്ചിരിക്കുന്നു. തറയിൽ തേച്ചുമിനുക്കിയ granite flooring.



Frankfurtൽ ഉള്ളതിനേക്കാൾ ദൈർഖ്യമുള്ള Airportനുള്ളിൽ മാത്രം പ്രവർത്തിക്കുന്ന metro സംവിധാനം


Arrivalൽ നിന്നും Airportന്റെ പുറത്തേക്കു കടക്കാൻ shuttle train സവിധാനമുണ്ടു്. അത്രമാത്രം വലുതാണു് Terminal 3. പുറത്തിറങ്ങിയപ്പോൾ തറയിൽ ഞാൻ എങ്ങും കണ്ടിട്ടില്ലാത്ത (5mm) grooved granite flooring കണ്ടു. തിരിച്ചു പോകുമ്പോൾ Dubaiയിൽ ഇറക്കാവുന്ന നല്ല ഒരു product ആണു് എന്നു ഞാൻ മനസിൽ കുറിച്ചിട്ടു.

രാവിലെ 9 മണിയോടെ Airportൽ നിന്നും Hotelലേക്ക് പോയി. ഞാൻ കണ്ട ചൈന എന്റെ സങ്കല്പത്തിൽ ഉണ്ടായിരുന്നതിലും വിത്യസ്തമായിരുന്നു. വൃത്തിയും വെടുപ്പുമുള്ള വിശാലമായ പാതകൾ. പാശ്ചാത്യരാജ്യങ്ങളിൽ കാണുന്ന അതേ മാതൃകയിൽ നിർമ്മിച്ച വിശാലമായ നാലുവരി പാതകൾ. ഇരുവശത്തും വൃക്ഷങ്ങൾ. നഗരം എത്തിയപ്പോൾ എന്റെ കണ്ണു് bulb ആയിപ്പോയി. ഗമണ്ടൻ കെട്ടിടങ്ങൾ. New Yorkനെയും, Dubaiയേയും വെല്ലുന്ന അമ്പരചുമ്പികൾ നിറഞ്ഞ Beijing നഗരം.


CCTV കെട്ടിടം

ചൈന ഒരു് ഏകകക്ഷി രാഷ്ട്രിയത്തിൽ ഭരണം നടപ്പാക്കുന്നൊരു രാഷ്ട്രമാണെന്നു് എനിക്ക് തോന്നിയില്ല. ഇതൊരു Communist രാജ്യമാണെന്നു പറഞ്ഞില്ലെങ്കിൽ ആരും അറിയില്ല. road അരികിൽ trade union കാരുടെ രക്തസാക്ഷി മണ്ടപങ്ങളും കുരിശടികളും ഒന്നും കണ്ടില്ല. സത്യത്തിൽ പ്രതീക്ഷിച്ചു പക്ഷെ കണ്ടില്ല. കേരളത്തിൽ കമ്മ്യൂണിസത്തിന്റെ ലക്ഷണങ്ങൾ ഞാൻ കണ്ടിട്ടുള്ളതു് ഇങ്ങനെയായിരുന്നു: കണിയപുരത്തുള്ള ഞങ്ങളുടെ കടകളിൽ ലോറിയിൽ സാദനങ്ങൾ വരും. അപ്പോൾ നമ്മളുടെ പണിക്കാരു് load ഇറക്കി warehouseൽ വെക്കും. അപ്പോൾ ആലുമ്മൂടു junctionൽ നിന്നും മുണ്ടു മടക്കി കുത്തി ബീടിയും കടിച്ചുപിടിച്ചു തലയിൽ ചെവല കെട്ടും കെട്ടി നാലഞ്ച് CITU നേതാക്കന്മാർ വന്നു മിണ്ടാതെ നില്ക്കും. അപ്പോൾ ഞങ്ങൾ ആയിരവും രണ്ടായിരവും അവർക്ക് കൊടുക്കും. അവർ മിണ്ടാതെ ഒരു ജോലിയും ചെയ്യാതെ കാശും കൊണ്ടു പോകും. കഴിഞ്ഞ 30 വർഷമായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണിതു്. സത്യത്തിൽ ഞങ്ങൾക്ക് ഈ വ്യവസ്ഥയിൽ യാതൊരു എതിർപ്പുമില്ല. ഇതാണു യധാർത്ഥ communism. പക്ഷെ കമ്മ്യൂണിസത്തിന്റെ wholesale കച്ചവടക്കാരായ ചൈനയുടെ തലസ്ഥാനത്തിൽ ഈ teamനെ എങ്ങും കണ്ടില്ല.

Saturday, July 11, 2009

40- അടിച്ചെടെയ് !!

(മലയാളത്തിൽ എന്തരെങ്കിലും എഴുതിയിട്ട് മാസങ്ങളായി. ഉപയോഗിച്ചില്ലെങ്കിൽ മുരടിച്ചുപോകുന്ന സാദനങ്ങളിൽ ഒന്നാണല്ലോ ഭാഷ. അക്ഷരത്തെറ്റുകൾ ധാരാളം ഉണ്ടാകും എന്നെനിക്ക് അറിയാം. ക്ഷമിക്കുമല്ലോ.)

നിങ്ങൾക്കാർക്കെങ്കിലും ഓർമ്മയുണ്ടോ എന്ന കാര്യം എന്നെനിക്ക് ഓർമ്മയില്ല. എങ്കിലും ഓർമ്മിപ്പിക്കുന്നു. എനിക്ക് ദാണ്ടെ 40 വയസായെടെ!. ഇനി എല്ലാം താഴോട്ടായിരിക്കും എന്നാണു് എല്ലാമ്മാരും പറയണതു്.

അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ എന്റെ ജന്മദിനാഘോഷം അടിച്ചു പോളിക്കാൻ. (= ആഘോഷിക്കാൻ) എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ എന്നെ ബെയ്യിജിങ്ങിൽ കൊണ്ടുപോയി (A boys weekend in Beijing !!) ഈ യാത്രയെക്കുറിച്ചും അവിടെ കണ്ട കാഴ്ചകളും പങ്കുവെക്കാനുള്ള ഒരു ശ്രമമായിരിക്കും ഇനി വരുന്ന ചില postകൾ. കാത്തിരിക്കുക...

Friday, July 03, 2009