Showing posts with label guff. Show all posts
Showing posts with label guff. Show all posts

Monday, January 31, 2011

National Environment Day

Feb 3, 2011നു ADMA-OPCO Abu Dhabiയിലുള്ള ആസ്ഥാന കാര്യാലത്തിലുള്ള പ്രേക്ഷകമണ്ഡപത്തിൽ "National Environment Day" ആചരിക്കുകയാണു്. UAEയിലുള്ള പരിസ്ഥിധി പ്രവർത്തകരെ അനുമോദിക്കുന്ന ചടങ്ങിൽ മരുഭൂമിയുടെ ജൈവവൈവിദ്ധ്യം ചിത്രങ്ങളിലൂടെ പകർത്തിയ ഫോട്ടോഗ്രാഫർമാരെയും ആദരിക്കുകയാണു്. അതിൽ എന്നേയും അവർ ഉൾപ്പെടുത്തിയിട്ടുണ്ടു് എന്ന വർത്ത് സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.

ഇതിനോടൊപ്പം ആറു് ദിവസം നീണ്ടുനിൽക്കുന്ന "Living Desert" എന്ന പ്രമേയത്തിൽ ചിത്ര പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണു്. അതിൽ എന്റെ തിരഞ്ഞെടുത്ത 10 ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടു്.

ചിത്രപ്രദർശ്ശനത്തിൽ ഏവരേയും എന്റെ സ്വന്തം പേരിൽ വിനയപുരസരം ക്ഷണിച്ചുകൊള്ളുന്നു.



Monday, August 30, 2010

അവീറിലെ വിശുദ്ധ വൃക്ഷങ്ങൾ



1997ല്‍ ദുബൈ അവീര്‍ റോഡില്‍ അല്‍ ഐന്‍/ഒമാനിലേക്ക് പോകുന്ന വഴിത്തിരിവില്‍ ഒരു round about ഉണ്ടായിരുന്നു്. അതിന്റെ നടുവിലായി കുറേ മുറ്റിയ ഗഫ് മരങ്ങള്‍ (Prosopis cineraria) ഉണ്ടായിരുന്നു. Road വികസന പത്ഥതിയുടെ ഭാഗമായി Construction പണി നടന്നപ്പോള്‍ ഗഫ് വൃക്ഷങ്ങളെ സംരക്ഷിക്കാനായി പരിസ്ഥിധി മന്ത്രാലയം 1995 മുതല്‍ തന്നെ പ്രായമാ ഗഫ്ഫ് വൃക്ഷങ്ങളുടെ ചുറ്റും fencing നിര്‍മിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ ഈ Round aboutലെ വൃക്ഷങ്ങള്‍ക്കും fencing ഏര്‍പ്പെടുത്തി.

ഈ വൃക്ഷങ്ങള്‍ പിഴുതു മാറ്റാന്‍ ആരെക്കൊണ്ടും കഴിയില്ല എന്നായിരുന്നു ജനങ്ങളുടെ (പഠാണ്‍, പഞ്ചു, മല്ലു) വിശ്വാസം. മരം പിഴുതാന്‍ വന്ന Bulldozer Operatorനു ഹൃദയാഖാതം സംഭവിച്ചു. Bulldozer കേടാകുന്നു. Contractorനു പണം കിട്ടാതെ കടം മുട്ടി നാടു വിടുന്നു്.
ഈ കാരണങ്ങൾ കൊണ്ടാണു സര്‍ക്കാര്‍ തന്നെ fencing നിര്‍മ്മിച്ചതെന്നു് ഇതിന്റെ യധാര്‍ത്ഥ കാരണം മനസിലാക്കാനുള്ള വിവരമില്ലാത്ത പണിക്കാരു് കരുതി. സാധാരണ എല്ലാ construction siteലും സഭവിക്കുന്ന ദുരന്തങ്ങൾ കാരണങ്ങളായി ചൂണ്ടിക്കാണിച്ചു് ഈ മരങ്ങളെ വിശുദ്ധ വൃക്ഷങ്ങളായി അവ്രവർ കരുതി തുടങ്ങി.

അങ്ങനെ വൃക്ഷം ദൈവമായി. വൃക്ഷത്തിന്റെ ചുവട്ടില്‍ ചന്നനത്തിരികളും മെഴുകുതിരികളും, ചുവപ്പും പച്ചയും നിറത്തിലുള്ള ribbonകള്‍ കണ്ടു തുടങ്ങി.

ദുബൈ വികസിക്കുന്നതനുസരിച്ച് റോഡു് പണികളും ക്രമത്തിനു് പുരോഗമിച്ചു്. Round about ഒഴിവാക്കി Over bridge ന്റെ പണി തുടങ്ങിയപ്പോള്‍ Municipality വൃക്ഷങ്ങളെ ഓരോന്നായി പിഴുതെടുത്ത് Mushrif Desert Parkനു ചുറ്റുമുള്ള Guff Forest conservation buffer zoneല്‍ കൊണ്ടുപോയി സ്ഥാപിച്ചു്.

വിശുദ്ധ വൃക്ഷങ്ങളും, മെഴുകുതിരികളും, വിശ്വാസവും, എല്ലാം സ്വാഹ.

P.S.
വൃക്ഷത്തിന്റെ ഇലകള്‍ ഒടിച്ചാല്‍ രക്തം വരും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. ഒരിക്കല്‍ വൃക്ഷത്തിന്റെ കടുത്ത വിശ്വാസികളായ മൂന്നുപേരെയും (ഒരു മല്ലു, രണ്ടു ഗുജറാത്തികൾ) കൂട്ടി സംശയം തീര്‍ത്തുകൊടുക്കാനായി രാത്രി രണ്ടു മണിക്ക് അവിടെ വണ്ടിയോടിച്ചു പോയി. വേലി ചാടിക്കടന്നു് വൃക്ഷത്തിന്റെ ചുവട്ടില്‍ ഉണ്ടായിരുന്ന ചന്നനത്തിരിയും, ചുവന്ന പട്ടും കുന്ത്രാണ്ടവും എല്ലാം നല്ലതുപോലെ ചവിട്ടി കളഞ്ഞശേഷം മരത്തില്‍ കയറി ഇല ഒടിച്ചു കാണിച്ചു് കൊടുത്തിട്ടുമുണ്ടു്.