വെറുതെ ഗദ്യത്തിലെ വരികളെ മുറിച്ചാൽ ഈ സൃഷ്ടി ഉണ്ടാകും എന്നു മനസിലാക്കാം. ഉദാഹരണം ഈ ലേഖനം തന്നെ എടുക്കു. ഇതിനെ ഈ രൂപത്തിൽ ഇങ്ങനെ ആക്കാം.
ഉദാഹരണം:
വെറുതെ
ഗദ്യത്തിലെ
വരികളെ
മുറിച്ചാൽ
ഈ സൃഷ്ടി
ഉണ്ടാകും
എന്നു മനസിലാക്കാം.
ഏതു് ലേഖനവും
ഈ രൂപത്തിൽ
ഇങ്ങനെ
ആക്കി എടുക്കാം.
വെറുതെ
ഗദ്യത്തിലെ
വരികളെ
മുറിച്ചാൽ
ഈ സൃഷ്ടി
ഉണ്ടാകും
എന്നു മനസിലാക്കാം.
ഏതു് ലേഖനവും
ഈ രൂപത്തിൽ
ഇങ്ങനെ
ആക്കി എടുക്കാം.
ഈ പുതിയ രൂപത്തിനെ "വരിമുറി" എന്ന പേരാണു് കൂടുതൽ അന്യൊജ്യം. വളരെ എളുപ്പം ചെയാവുന്ന ഒരു ഏർപ്പാടുമാണു് ഇതു്. മലയാളികൾ പൊതുവെ വികാര ജീവികളായതുകൊണ്ടു വിരഹം, പ്രേമം, ചില്ലറ തെറി, മുതലായവ ഇതിൽ തിരിക്കി കയറ്റിയാൽ വരിമുറി സൃഷ്ടികൾ വൾരെ പെട്ടന്നുതന്നെ popular ആകാം.
പുസ്തകങ്ങൾ അച്ചടിച്ച് ഇറക്കാനും വളരെ എളുപ്പമാണു്. 100 പേജ് വരുന്ന ഒരു കഥ എഴുതുന്നതിന്റെ 1/50 മാത്രം എഴുതിയാൽ മതി. ഒരു മണിക്കൂർ കൊണ്ട് വേണമെങ്കിൽ ഒരു പുസ്തകത്തിനുള്ള വരിമുറികൾ ഉണ്ടാക്കാം.
എത്ര എളുപ്പത്തിൽ വരിമുറി സൃഷ്ടികൾ പുറത്തിറക്കാം എന്ന് അറിയണമെങ്കിൽ പ്രശസ്ത വരിമുറി വീരന്മാരുടെ ബ്ലോഗുകൾ സന്ദർശിച്ചാൽ മതിയാകും.
വരിമുറികളെ പരാമർശിക്കുന്നതു് വിവരമില്ലാത്തതു കൊണ്ടും ഉയർന്ന സഹിത്യ ചിന്താഗതി ഇല്ലാത്തതുകൊണ്ടാണെന്നും ഒരു ധാരണ നിലവിലുള്ളതിനാൽ അധികം ആരും ഇതിനെ പരാമർശിക്കില്ല. അതായതു് വായിൽ തോന്നുന്ന എന്തും എഴുതാം. മറിച്ച് ജനങ്ങൾ അനുമോദനങ്ങൾ commentകളായി അറിയിക്കുകയും ചെയ്യും. അപ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ വീണ്ടും ഓർമ്മിപ്പിക്കുന്നു,
- തോന്നുന്നതെന്തും ചുമ്മ എഴുതുക,
- ഒരു വരി ഇടക്കിടെ repeat ചെയ്യുക.
- വയനക്കാരെ കൂട്ടാനായി സഭ്യമല്ലാത്ത ചില പദങ്ങൾ വേണമെങ്കിൽ ചേർക്കാം.
- എന്നിട്ടു് വെറുതെ വരി മുറിക്കുക. ഇതാണു് ഈ സൃഷ്ടിയുടെ ഏറ്റവും പ്രയാസമുള്ള പണി.
നിങ്ങൾ എല്ലാം ഇതു പരിക്ഷിച്ചു നോക്കുക. ഈ April 1നു ഞാനും അഞ്ചൽക്കാരനും ചേർന്നു 20 Minute കൊണ്ടാണു് തമരക്കുളം ഷിബുവിന്റെ ബ്ലോഗിൽ 10 കവിതകൾ എഴുതിയതു്. കവിതയുമായി പുലബന്ധം പോലുമില്ലാത്ത എനിക്ക് ഇത്രമാത്രം എഴുതാമെങ്കിൽ നിങ്ങൾക്കും ആകാം.