Friday, November 21, 2008

വള്ളിമണി

കണ്ടിട്ടുണ്ടോ സാക്ഷര കേരളം
കണ്ടോ കേരളം മുന്നോട്ടു്.
വർക്കല ഒരു നാൾ പോയപ്പോൾ
സർക്കാരിന്റൊരു ശകടം കണ്ടു
കറുത്തു് നാറിയ കയർ ഈയറ്റം
മങ്ങി പഴകിയ മണി അങ്ങറ്റം.
കണ്ടക്ടർ അതിൽ ആഞ്ഞു വലിച്ചു
അടികൊണ്ടുടൻ ആ മണി വിളിച്ചു
"അയ്യോ പൊത്തോ! ക്ണിം! ക്ണിം!"
വയസൻ ശകടം ഒന്നു ചുമച്ചു
പിന്നെ പുക പാറിച്ചതു് നീങ്ങി
പത്തു് കാക്കൊരു വൈദ്യുതി മണിയും
പത്തടി നീളം പിച്ചള വയറും
ഒത്തുചേരക്കാനറിയില്ല ഈ നാട്ടിനു്
എത്രനാളിനി ഈ നാറിയ കയറിൽ
സാക്ഷര കേരളം മണിമുഴക്കും?

64 comments:

 1. അത് പറയല്ലണ്ണാ..
  ഇതൊക്കെ പൈതൃകം സംരക്ഷിക്കാനുള്ള നുമ്മടെ ഒരു എളിയ ശ്രമമല്ലേ? :)

  ReplyDelete
 2. ഇത് പണ്ട് ഞങ്ങള്‍ സ്കൂളില്‍ സര്‍ക്കാരിനെതിരെ വിളിച്ച മുദ്രാവാക്യത്തിന്റെ താളത്തില്‍ ആണല്ലോ.

  ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ലെങ്കിലും, അടുത്ത സ്കൂളിലെ ചെക്കന്‍ ഇവിടെ സ്കൂളില്‍ കയറി തല്ലിയാലും സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കും. അതാണ് ഗവണ്മെന്റ് സ്കൂള്‍. അവിടുത്തെ മുദ്രാവക്യങ്ങള്‍ക്കൊരു താളമുണ്ട്. അത് ഏതാണ്ടിങ്ങനെയാണ് :)

  ReplyDelete
 3. സമൂഹത്തെക്കുറിച്ചുള്ള സൂക്ഷ്മമായ താത്പര്യങ്ങളാണ് പലപ്പോഴും കൈപ്പള്ളിയെ പ്രകോപിപ്പിക്കുന്നത്.ഒരു പഴഞ്ചന്‍ മലയാളി എന്റെ ഉള്ളിലും ഇരിക്കുന്നതുകൊണ്ട് ഇതിലൊക്കെ ഇത്ര പറയാനെന്തിരിക്കുന്നു എന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്.ഇത്രയും വിഷയത്തെ പറ്റി.

  ഭാഷയുടെ കാര്യത്തില്‍ കൈപ്പള്ളി വളരെ മുന്നോട്ടുപോയി.അഭിനന്ദനങ്ങള്‍...

  ReplyDelete
 4. അങ്ങനെ അണ്ണന്റെ കവിതയും!
  ഇനി എന്തെല്ലാം കാണണം :-)

  ReplyDelete
 5. മലയാളിയെത്ര വളര്‍ന്നാലും
  അക്ഷരമെത്ര പഠിച്ചാലും
  “മണിയടി“ മാറ്റുകയെന്നാലതു
  മരണത്തേക്കാള്‍ ഭയാനകം!!

  മുംബൈയിലെ ബസ്സുകളിലും “മണിയടി” ഒഴിച്ചുകൂടാനാവാത്ത ഒരു പ്രക്രിയയാണ്!

  ReplyDelete
 6. സര്‍ക്കാരോ,ചക്രശ്വാസം വലിച്ചാണ് നാടുവാഴുന്നത്,
  പിന്നെയല്ലോ ആനവണ്ടീലെ മണികിലുക്കത്തിന്റെ കാര്യം...വര്‍ഷം തോറും നഷ്ടങ്ങളുടെ കണക്ക് മാത്രം നിരത്തുന്ന ആനവണ്ടിക്ക് വേണ്ടി പണം മുടക്കാന്‍ ആര്‍ക്കുണ്ട് ധൈര്യം..?

  കൈപ്പള്ളി നാട്ടില്‍ അധികകാലം ഉണ്ടാകാതിരുന്നത് നന്നായി, ഇല്ലേല്‍ എന്തെല്ലാം കാണേണ്ടിയിരുന്നേനെ.

  ReplyDelete
 7. :) ആ വള്ളീടെ പടോം കൊടുക്കാമായിരുന്നു. :)

  മൂന്ന് നാല് കൊല്ലം മുമ്പ് വരെ ഖത്തറിലോടിയിരുന്ന മുനിസിപ്പാലിറ്റിയുടെ പൊതു ഗതാഗത വണ്ടികള്‍ നമ്മുടെ കെ എസ് ആര്‍ ടി സി യേക്കാള്‍ മോശമായിരുന്നു. മെയിന്‍ റോഡുകള്‍ മാത്രമേ ഇവിടെ നല്ലതുള്ളു. ഉള്ളിലേക്ക് പോയാല്‍ വളരെ കഷ്ടം. നമ്മുടെ നാട്ടില്‍ ഊടുവഴികള്‍ പോലും ടാര്‍ ചെയ്തതാണ്. സ്വന്തം നാടിനെ കുറ്റം പറയാന്‍ എളുപ്പമാണ് അതിനുള്ള സ്വാതന്ത്ര്യവും നമുക്കേയുള്ളു.

  നല്ലതു കാണാനും കണ്ണു വേണം.

  സമരക്കാര്‍ക്ക് എറിഞ്ഞു പൊട്ടിക്കാന്‍ ഇതൊക്കെ ധാരാളം.

  :)അപ്പോ ഇത്തിരി മജെന്റ കൂടിയിടാമായിരുന്നു. :)

  ReplyDelete
 8. എടോ രാമചന്ദ്ര.

  നല്ലതു കാണാൻ കണ്ണുണ്ടു്. പക്ഷെ കൊള്ളാത്തതു കാണുമ്പോൾ കണ്ടോണ്ടു നിന്നിട്ടു് കാര്യമില്ല. വിളിച്ചു പറയണം. എഴുതണം. നാടിന്റെ ഓരോ വൃത്തികേടുകളും വിളിച്ചുപറഞ്ഞാൽ മാത്രമെ നാട്ടുകാർ ശ്രദ്ധിക്കു.

  കേരളത്തിലെ സ്തുതി പാടി പാടി കവികളും ഗായകരും കേരളത്തെ ഒരു വഴിക്കാക്കി.

  ReplyDelete
 9. ഒന്നും സംഭവിക്കില്ല അതുകൊണ്ടൊന്നും.

  ReplyDelete
 10. തിരക്ക് കൂട്ടാതെ കൈപള്ളീ...കാലഹരണപ്പെട്ട ഈ കുന്ത്രാണ്ടം അത്ര കാലമൊന്നും കാണില്ല. ബയോഗ്യാസില്‍ വര്‍ക്കുന്ന മെട്രോ വരും, കേരളത്തിന്റെ തലങ്ങും വിലങ്ങും ഓടുകയും ചെയ്യും, മണിമുട്ടിയും മണിയടിച്ചും കളയാന്‍ സമയം ഇനിയും ബാക്കികിടക്കുന്നു. ട, ട, ഡ്ര ഡ്രാ‍...കാളേ വേഗം നടക്ക്.

  ReplyDelete
 11. കവിതപോലെ എന്തോഎഴുതി അങ്ങ് കാച്ചിയ ഈ എച്ചിലില്‍ തൂങ്ങി ആടിനടന്നവരെ ഞാനൊന്നിവിടെ ഓക്കാനിക്കട്ടെ!തൊഴിലാളിപാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ ബെസ്സിലെ മണിയുടെ ചരട് പഴയതായതാണോ ഇത്ര വിഷയം.ചിലക്ഷരങ്ങളുമില്ല ഒപ്പം നിറയെ അക്ഷരതെറ്റും എന്തിനിങ്ങനെയൊന്ന് ആര്‍ക്കുവേണ്ടി?വര്‍ക്കല ഒരു നാള്‍ എങ്ങോട്ട് പോയീന്നാ!അത് അവിടെ തന്നെയുണ്ടല്ലോ?ഒത്തുചേരക്കാന്‍ വന്നത് ചേരപാമ്പ് തന്നെയാവും അല്ലേ!താങ്കളൊരു കേണ്‍ഗ്രസ്സുക്കാരന്നാണല്ലേ?അതോ ആ പിണറായുടെ ആളോ?എന്തിനാ ആ അച്ചുമാമനെ ഇങ്ങനെ കൊട്ടുന്നത്.ഇപ്പൊ ആ മുകുന്ദന്‍ കൊട്ടിപോയതേയുള്ളൂ!ങാ......ഇനിയും കാക്കണം രണ്ടരകൊല്ലം.ഇപ്പൊ സാക്ഷരകേരളമല്ല!അത് പണ്ട്!ഇതൊക്കെ അറിയാന്‍ അങ്ങ് ദുബായിലിരുന്നാപോരാ ഇടക്കൊക്കെ ഈ രാക്ഷസകേരളത്തിലെക്കൊന്നു വരണം!ഈ ഓക്കാനിച്ചത് തുടച്ചു വൃത്തിയാക്കാന്‍ ഇപ്പം ആളെത്തുമെന്നു കരുതുന്നു ആദ്യമെത്തുന്നവനു പത്ത് രൂപാ ടിപ്പുണ്ട്!വേഗം വരിക!

  ReplyDelete
 12. അണ്ണ കൈപ്പള്ളി, എന്തരണ്ണ ഇത്? ഇതെന്തോന്നണ്ണ വേറൊരണ്ണന്‍ സംഗതികള്‍ ഒന്നും ഇല്ലെന്നു പറേന്നതണ്ണ, കൊള്ളാം കേട്ടോ..

  കൊറച്ചു മജന്‍റ് ആവാരുന്നു, അതേള്ളു

  ;) (സ്മൈലി)

  ReplyDelete
 13. ഹോ...........ആ വിഷ്ണുമാഷു കൊട്ടിയ ക്കൊട്ടേ!..........ഗംഭീരം.

  ReplyDelete
 14. എന്റെ വക ആദ്യം വന്ന ആചാര്യന് പത്ത് രൂപാ ടിപ്പ്!

  ReplyDelete
 15. ആചാര്യന്‍ എന്റെ ഓക്കാനിച്ചത് തുടച്ചു പൂര്‍ത്തിയാക്കിയില്ല!ഇനിയുമുണ്ട് കുറച്ച് വേഗം വരിക ടിപ്പുണ്ട്

  ReplyDelete
 16. കൈപ്പള്ളി ആചാര്യന്‍ കൊട്ടിയത് കണ്ടില്ലേ? എന്നാലും ഈ എടുത്താതത് പൊന്തിക്കുമ്പോള്‍ നോക്കണ്ടേ?

  ReplyDelete
 17. മുഹമ്മദ് സഗീർ പണ്ടാരത്തിൽ.

  വന്നതിൽ വളരെ സന്തോഷം. വീണ്ടും വരിക.

  ReplyDelete
 18. ഞാന്‍ ടിപ്പുപറയും മുന്‍പേ വുഷ്ണുമാഷും,സിമിയും കൊട്ടിപോയി എന്നാലും ഞാന്‍ അവര്‍ക്കും ടിപ്പ് കൊടുക്കുന്നതായിരിക്കും!എന്റെ ഓക്കാനം തുടച്ചു പൂര്‍ത്തിയാക്കിയില്ല!ഇനിയുമുണ്ട് കുറച്ച് വൃത്തിയാക്കാന്‍ വേഗം വരിക,ടിപ്പുണ്ട്!

  ReplyDelete
 19. വന്നല്ലോ! ഇനിയും വരണോ?വരാം ഉറപ്പായും വരാം

  ReplyDelete
 20. കൈപ്പള്ളി മാഷേ നാട്ടില്‍ പോയപ്പോള്‍ ബസിലും കയറിയോ? ഏതായാലും ഹാസ്യാക്ഷേപമായി എഴുതിയ കവിതകൊള്ളാം. അവിടെ ഇങ്ങനെയൊക്കെയേ നടക്കൂ. ഇനി ആരെങ്കിലും പരിഷ്കരിച്ചാലും ആര്‍ക്കും അതൊന്നും പുടിക്കൂല്ലാ.

  ReplyDelete
 21. ഞാനാര്‍ക്കിട്ടു കൊട്ടാന്‍ സഗീറെ...സഗീറ് കമന്‍റിയതു കണ്ടു ചിരിച്ചതാണ്. കൈപ്പളിയുടെ ബ്ലോഗും സഗീറിന്‍റെ ബ്ലോഗും എപ്പോഴും നോക്കാനുള്ള സൗകര്യത്തിന് എന്‍റെ ബ്ലോഗില്‍ കയറ്റി വെച്ചിട്ടുണ്ട്. ദിവസം പത്തു പ്രാവശ്യമെങ്കിലും നോക്കുന്നുമുണ്ട്...

  ReplyDelete
 22. ആചാര്യന്‍
  ഹ ഹ ഹ തകര്‍ത്തു
  കൈപ്പള്ളി തന്നെയാണ് ഈ മലയാള ബ്ലോഗിനു് ആവശ്യമുള്ള കവി. And your comment is apt for this drivel.

  ReplyDelete
 23. കൈപ്പള്ളി, വര്‍ക്കല വരെയല്ലെ പോയുള്ളൂ.സെക്രട്ടേറിയറ്റിലൊന്നും കയറാത്തത് ഭാഗ്യം.
  ഓ : ടോ. മുഹമ്മദ് സഗീര്‍.തല്‍ക്കാലം വലത്ത് മുകളില്‍ ഞാ‍ന്‍ കൈപ്പള്ളി എന്നതിന്റെ താഴെയുള്ളത് വായിച്ച് തൃപ്തിപ്പെടുകയേ നിവൃത്തിയുള്ളു.

  ReplyDelete
 24. മുസാഫിറേ,“ചെറുപ്പത്തില്‍ മലയാള ഭാഷ പഠിക്കാന്‍ അവസരം കിട്ടാത്ത ഒരു പ്രവാസി തിരോന്തരം മലയാളി. അക്ഷര തെറ്റുകള്‍ ധാരാളം ഉണ്ടാകും അതെല്ലാം സഹിച്ച് ഒരു പിടി അങ്ങ് പിടിച്ചാല്‍ എല്ലാം സ്വാഹ! യേത്!“ഇതല്ലേ പറഞ്ഞത്.പിന്നെ ആര്‍ക്ക് വേണ്ടിയാണ്?ഇത്ര കഷ്ട്ടപ്പാട്!എന്തിനീ കാട്ടികൂട്ടല്‍!

  ReplyDelete
 25. സഗീർ പണ്ടാരത്തിൽ
  ആർക്കു വേണ്ടി ഞാൻ ബ്ലോഗ് ചെയ്യുന്നു് സഗീർ ചോദ്യത്തിനുള്ള ഉത്തരം.

  എന്റെ ബ്ലോഗ്. എനിക്ക് ഇഷ്ടമുള്ളതു് ഇഷ്ടമ്മുള്ളതുപോലെ എഴുതും. ഞാൻ എന്തിനു് എഴുതുന്നു എന്നു ചോദിക്കാൻ ആർക്കും ഒരവകാശവും ഇല്ല. സഗീർ പോലും എഴുതരുത് എന്നു ഞാൻ പറഞ്ഞിട്ടില്ല. പറയകയുമില്ല. അവിഷ്കാര സ്വതന്ത്ര്യം എല്ലാവർക്കുമുണ്ടു.

  പിന്നെ എഴുത്തിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അതു് മരിയാത വിടാതെ തിരുത്താനുള്ള പകവത കാണിക്കുകയും വേണം.

  ഒള്ള മലയാളം വെച്ച് എന്തെങ്കിലും കാട്ടിക്കുട്ടാൻ ഒരുവിധം എനിക്കറിയാം എന്നു തോന്നുന്നു. സഗീറിനു് കാര്യങ്ങൾ മനസിലായിക്കാണും എന്നു കരുതുന്നു.

  ReplyDelete
 26. സഗീർ പണ്ടാരത്തിൽ
  സഗീറിന്റെ ഓക്കാനം ഇവിടെ തന്നെ കിടക്കും. ഞാൻ comment moderation വെച്ചിട്ടില്ല. അതിനുള്ള സ്വാതന്ത്ര്യം ഞാൻ താങ്കൾക്കും താങ്കളുടെ ഖത്തറിലെ മറ്റെ കവി സുഹൃത്തിനും ഉണ്ടു്.

  പക്ഷെ സഗീറിന്റെ ബ്ലോഗിൽ ജനത്തിനു് ആ സ്വാതന്ത്ര്യം കൊടുക്കാത്തതു് അഭിപ്രായസ്വാതന്ത്ര്യത്തിനു് തടസമാണു് എന്നു കൂടി പറഞ്ഞുകൊള്ളട്ടെ.

  സസ്നേഹം.

  ReplyDelete
 27. സഗീർ ശ്രദ്ദിച്ചോ എന്നറിയില്ല.

  എന്റെ കവിതകളെ ഞാൻ "ഒണക്ക കവിത" എന്നാണു് വിശേഷിപ്പിച്ചിരിക്കുന്നതു്. ഒരിടത്തും ഇതൊരു മഹാ സംഭവമാണെന്നു് പറഞ്ഞിട്ടില്ല. എനിക്കു തന്നെ നല്ല ബോധമുണ്ടു് ഞാൻ ഒരു വെറും ഒണക്കയാണെന്നു്. തന്നെ പോലൊരു "മഹാ കവി" ചമയാൻ ഒരിക്കലും ശ്രമിച്ചിട്ടുമില്ല. ശ്രമിക്കുകയുമില്ല. എന്റെ പല വരികളും സുഹൃത്തുക്കൾ ചെത്തിമിനുക്കിയവയാണെന്നു പറയാൻ ഒരു മടിയുമില്ല.

  താങ്കൾ പഠിച്ചതുപോലെ ഞാൻ മലയാളം പഠിച്ചിട്ടില്ല. അങ്ങനെ ഒരവസരം കിട്ടിയിരുന്നു എങ്കിൽ ചിലപ്പോൾ നമുക്കു് ഒരു വേദിയിൽ പയറ്റാമായിരുന്നു. ഒരു വികലാംഗനോടുള്ള തന്റെ അഭ്യാസം മഹ ചെറ്റത്തരമാണു് എന്നു പറയാനുള്ളതാണു്. പക്ഷെ ഞാൻ അങ്ങനെ പറയില്ല.

  ReplyDelete
 28. ഞാന് മനസിലാക്കുന്നു താങ്കളുടെ വിഷമം!

  ReplyDelete
 29. ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
  ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..

  ReplyDelete
 30. സഗീർ ശ്രദ്ദിച്ചോ എന്നറിയില്ല.
  ഒരു കാര്യം മനസിലാക്കാൻ ശ്രമിക്കണം. ഞാൻ philosophy പറയുകയാണെന്നു കരുതണ്ട. ജീവിതത്തിൽ നിത്യവും ചെയ്യുന്ന ഒരു കാര്യമാണു്. ഒരു ദിവസത്തിനുള്ളിൽ ജോലിക്കിടയിൽ പലവെട്ടം പലരോടും ഞാൻ ക്ഷോപിച്ചു പെരുമാറാറുണ്ടു്. അന്നത്തെ ദിവസം തീരുന്നതിനു മുമ്പുതന്നെ ഞാൻ അവരുമായി സൌഹൃദത്തിൽ പിരിയാറുമുണ്ടു്. കഴിയുമെങ്കിൽ അവരോടുള്ള എന്റെ കലിപ്പുകൾ ഒരു ദിവസത്തിൽ കൂടുതൽ നീട്ടി വെക്കാറില്ല. ഉള്ള കലിപ്പെല്ലാം അപ്പോഴ് തന്നെ പറഞ്ഞു തീർക്കും. അങ്ങനെ ജീവിതം വളരെ സുഗമമായി മുന്നോട്ടു പോകും.

  നമ്മൾ തമ്മിൽ ഉണ്ടായ പ്രശ്നം നമ്മളുടെ സൃഷ്ടികളെ കുറിച്ചാണെന്നു കരുതുന്നു. personal ആയിട്ടൊന്നും ഉണ്ടായിട്ടില്ല. രണ്ടു മാസം മുമ്പ് താങ്കൾ എന്നെ ഫോണിൽ വിളിച്ചു സൌഹൃദം പങ്കിട്ടപ്പോൾതന്നെ അതെല്ലാം കഴിഞ്ഞു എന്നു കരുതി. പക്ഷെ ഇപ്പോൾ താങ്കൾ വീണ്ടും ക്ഷുപിതനാണെന്നു തോന്നുന്നു. അതിന്റെ കാരണം മനസിലാകുന്നില്ല.

  എന്റെ സ്വകാര്യ സ്വത്തുക്കൾ എന്റെ സ്വകാര്യ വിഷയങ്ങളാണു്. പക്ഷെ എന്നേ കുറിച്ചു കൂടുതൽ ഒന്നും അറിയാത്ത സഗീറിന്റെ ഖത്തറിലുള്ള സുഹൃത്തു് ഇതൊരു personal attack ആക്കി മാറ്റാൻ ശ്രമിക്കുന്നതു് അറിയാമല്ലോ. അതത്ര നല്ല ഒരു കാര്യമല്ല. സുഹൃത്തിനോടു് അതു് അല്പം limit ചെയ്യാൻ പറയുക. നിർത്തണം എന്നു ഞാൻ പറയില്ല. കാരണം അതു് ആവിഷ്കാര സ്വാതന്ത്ര്യമാണു്. പക്ഷെ ആവിഷ്കാര സ്വാതന്ത്ര്യവും വ്യക്തിഹത്യയും രണ്ടും രണ്ടാണു്. ഖത്തറിൽ ഇതു് നിയന്ത്രിക്കുന്ന നല്ല നിയമങ്ങളുണ്ടു്.

  സസ്നേഹം.

  ReplyDelete
 31. ഞാന് മനസിലാക്കുന്നു താങ്കളുടെ വിഷമം!ശ്രമിക്കാം

  ReplyDelete
 32. ഞാന്‍ കൈപ്പള്ളിയുടെയും ഒരു ഫാന്‍ ആണ് എന്നു തുറന്നു പറയാന്‍ സന്തോഷമുണ്ട്. മാന്യ ബ്ലോഗര്‍മാര്‍ എല്ലാവരും എവിടെയായാലും രചനകളെപ്പറ്റി മാത്രമേ ആശയ സംവാദത്തില്‍ ഏര്‍പ്പെടാവൂ എന്ന സവിനയം അഭ്യര്‍ഥിക്കുന്നു. അത് ഭാവതലമാണ്; മറ്റു തലങ്ങളിലേക്കു ദയവായി തിരിയരുതേ...

  ReplyDelete
 33. ഖത്തറിൽ ജീവിക്കുന്ന സഗീറിനെ പോലുള്ള ഇന്ത്യക്കാരെ പോലീസുകാർ (കുറ്റം ചെയ്താലും ചെയ്തില്ലെങ്കിലും) ഏതു വിധത്തിൽ പെരുമാറും എന്നു ഞാൻ പറയാതെ തന്നെ പത്രം വായിച്ചാൽ മനസിലാകും. മറ്റെ കവി സുഹൃത്തിനോടു പറയൂ കവിത എഴുതിയാൽ മാത്രം മതി എന്നു. Cyber stalkingനും Harrasmentനും ഖത്തറിലെ വെറുതെ "വിഷമങ്ങൾ" സൃഷ്ടിക്കണ്ട.

  ReplyDelete
 34. ആചാര്യന്,ആദ്യം സ്വന്തം സൃഷ്ടി എന്താണെന്നും,അത് എന്തിനാനെന്നും മനസിലാക്കണം!അല്ലാതെ ഇത് ഒണങ്ങിയതാണ് എന്നറിഞ്ഞിട്ടും ഇങ്ങനെ വായനക്കാറ്ക്ക് വായിക്കാന് കൊടുക്കുന്നതു കാണുമ്പോഴാണ് എനിക്ക് ഇവിടെ ഓക്കാനിക്കാനും,കാറ്ക്കിച്ചു തുപ്പാന്നും തോന്നുന്നത്!

  ReplyDelete
 35. എന്താ കൈപ്പളീയിത്,താനെന്താ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാ!!!!!!!!!!!!! കലക്കി.............ഒരു ഓക്കാനവും............ഒരു കാറ്ക്കിച്ചു തുപ്പലും കൂടി കിടക്കട്ടെ!

  ReplyDelete
 36. എന്തൊന്ന് പോരട്ടെ!ഓക്കാനവും............ കാറ്ക്കിച്ചു തുപ്പലുമാണോ!

  ReplyDelete
 37. അതിൽ കൂടുതൽ ഒന്നുമിലല്ലോ? ഞാൻ കരുതി ഉച്ചക്കുള്ള ഫ്ലൈറ്റ് പിടിച്ചു ഇങ്ങോട്ടു വന്നു എന്തോ ചെയ്യാൻ പോവുകയാണെന്നു്. ഞാൻ പേടിച്ചു.

  ReplyDelete
 38. കൈപ്പള്ളീ, സുഹൃത്തേ
  (താങ്കള്‍ വിളിച്ച പോലെ എടോ ഇല്ല. അതെന്റെ മര്യാദ.)

  ഇപ്പഴെങ്കിലും താങ്കള്‍ക്ക് തോന്നിയല്ലോ വ്യക്തിഹത്യ ശരിയല്ല എന്ന്? സന്തോഷം. ചേട്ടന്‍ ഒരു
  ചിത്രം‌
  വരച്ചായിരുന്നു. അത് ചേട്ടന്റെ പോസ്റ്റില്‍ ഇപ്പഴും ഉണ്ട്. ഓര്‍മ്മയുണ്ടൊ ആവോ? ആവിഷ്കാര സ്വാതന്ത്ര്യം?
  നിങ്ങളൊക്കെ സഗീറിനെ വീട്ടുകാരെ പോലും (കൈപ്പള്ളി വിളിച്ചു എന്ന് ഞാന്‍ പറയില്ല. പക്ഷെ കൈപ്പള്ളിക്ക് കണ്ടിട്ടുണ്ടാവും)തെറി വിളിച്ചപ്പോള്‍ ഈ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കൈ വെച്ചില്ലേ?

  പിന്നെ ഖത്തറിലെ നിയമം. അത് എല്ലാവര്‍ക്കും ബാധകമാണ്. ഞാന്‍ ആരുടേയും ആവിഷ്കാര സ്വാത്ന്ത്ര്യത്തെ ചോദ്യം ചെയ്തിട്ടില്ല. യു എ യില്‍ ഇത് ബാധകമാണോ? താങ്കള്‍ക്കോ?

  സഗീറിനെ ആ സമയത്ത് സപ്പോര്‍ട്ട് ചെയ്തതിന് എന്റെ നെഞ്ചത്ത് കുറെ അനോണികള്‍ കയറിയിരുന്നു. അതുകോണ്ട് തന്നെയാണ്‍ ഞാനിപ്പോഴും സഗീറിനെ സപ്പോര്‍ട്ട് ചെയ്യുന്ന്നത്. ഇനിയും അത്തരം ചെറ്റത്തരങ്ങള്‍ കണ്ടാല്‍ പ്രതികരിക്കും.

  “Kaippally കൈപ്പള്ളി said...
  സഗീർ പണ്ടാരത്തിൽ
  ആർക്കു വേണ്ടി ഞാൻ ബ്ലോഗ് ചെയ്യുന്നു് സഗീർ ചോദ്യത്തിനുള്ള ഉത്തരം.

  എന്റെ ബ്ലോഗ്. എനിക്ക് ഇഷ്ടമുള്ളതു് ഇഷ്ടമ്മുള്ളതുപോലെ എഴുതും. ഞാൻ എന്തിനു് എഴുതുന്നു എന്നു ചോദിക്കാൻ ആർക്കും ഒരവകാശവും ഇല്ല. സഗീർ പോലും എഴുതരുത് എന്നു ഞാൻ പറഞ്ഞിട്ടില്ല. പറയകയുമില്ല. അവിഷ്കാര സ്വതന്ത്ര്യം എല്ലാവർക്കുമുണ്ടു.“

  വാക്കുകള്‍ തിരിഞ്ഞുകൊത്തുന്നല്ലോ കൂട്ടുകാരാ?
  ഇതു തന്നെയല്ലേ സഗീറും ഞാനും മറ്റ് ബ്ലോഗര്‍മാരും ചെയ്യുന്നത്? അതിനു നിങ്ങളൊക്കെ ചേര്‍ന്ന് അയാളെ എങ്ങനൊക്കെ അപമാനിച്ചു? കുടുംബക്കാരെ പോലും പറഞ്ഞു.

  ഞാന്‍ കവിയല്ല കൈപ്പള്ളീ ഞാനെഴുതുന്നത് കവിതയല്ല എന്ന ഉത്തമ ബോധ്യവും ഉണ്ട്. അതുകൊണ്ട് തന്നെയാണ് ധൈര്യപൂര്‍വ്വം ബ്ലോഗ് തുടങ്ങിയത്. ഞാനൊരു ബുജിയുമല്ല. എല്ലാ തല്ലുകൊള്ളിത്തരങ്ങളും ഉള്ള ഒന്നാംതരം മലയാളി.

  ഇനി ഇപ്പോള്‍ കൈപ്പള്ളി പറയുന്നത് ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ ഞാന്‍ താങ്കളുടെ വികാരത്തെ മാനിക്കുന്നു. താങ്കള്‍ സഗീറിനെ വരച്ച ചിത്രം പോസ്റ്റില്‍ നിന്ന് നീക്കം ചെയ്യുക. അല്ലെങ്കില്‍ കൈപ്പള്ളീ ഞാന്‍ താങ്കളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിലിടപെടും. കമന്റ് ഓപ്ഷന്‍ ഇല്ലാതാക്കുകയോ, മോഡറേഷന്‍ വെക്കുകയോ ചെയ്യും വരെ. അതിനുള്ള നീയമം ഖത്തറിലുണ്ട്. ഇല്ലെങ്കില്‍ ഉണ്ടാക്കാം.

  കൂടുകാരാ, സഗീറിന്റെ വേദന ഞാന്‍ കണ്ടതാണ്. അത്രക്കൊന്നും ആരും താങ്കളോട് ചെയ്തില്ലല്ലോ?

  മറ്റുള്ളവര്‍ക്കും ഈ വക വികാരങ്ങളുണ്ട് എന്ന് മനസ്സിലായാല്‍ നല്ലത്.

  എനിക്ക് വ്യ്ക്തിപരമായി കൈപ്പള്ളിയോട് വിരോധമില്ല എന്ന് പറയട്ടെ. എനിക്ക് ശത്രുക്കളെ ഉണ്ടാക്കാന്‍ താത്പര്യമില്ല. ബ്ലോഗില്‍ വന്നതും കൂടുതല്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടിയും. അല്ലാതെ കവിതയെഴുതി വയലാര്‍ അവാര്‍ഡ് വങ്ങാനല്ല. കവിതയെഴുതാനുള്ള ശേഷി എനിക്കില്ല.

  കൈപ്പള്ളിക്ക് മനസ്സിലാവും എന്ന വിശ്വാസത്തോടെ, (ഇനി ഇതിന്റെ പേരില്‍ കമന്റ് മത്സരത്തിന് താത്പര്യ്മില്ല) മനസ്സിലാവുകയാണെങ്കില്‍ എന്നോടുള്ള വിരോധം മാറും എന്ന വിശ്വാസത്തോടെ,
  അതിലുപരി സ്നേഹത്തോടെ,

  രാമചന്ദ്രന്‍.

  ReplyDelete
 39. എന്റെ ചിത്രങ്ങളും ലേഖനങ്ങളും ഇഷ്ടാനുസരണം പരാമർശിക്കു. ആതാണല്ലോ വേണ്ടതും. അതു് വേണ്ടാ എന്നൊരിക്കലും ഞാൻ പറഞ്ഞിട്ടില്ല. സാഗിറിനെ തെറിവിളിച്ചതു് ഞാനല്ല. അങ്ങനെ ചെയ്യരുതെന്നും ഞാൻ പലരോടും അഭ്യർത്തിച്ചിട്ടുമുണ്ടു്. ഹരികുമാർ എന്ന ഒരുത്തനെ മാത്രമെ ഞാൻ തെറി വിളിച്ചിട്ടുള്ളു. അതും വേറെ നിവർത്തി ഇല്ലാത്തതുകൊണ്ടു മാത്രം. സഗീറിനെ തെറിവിളിച്ചു് qualify ചെയ്യാനുള്ള stuff ഒന്നും കാണുന്നില്ല.

  ഈ പ്രശ്നത്തിൽ അനേകം പേർ അനോണിയായി സഗിറിനോടു പെരുമാറി. നിങ്ങൾക്ക് പ്രത്യക്ഷത്തിൽ അറിയാവുന്ന ഒരു മുഖം എന്റേതായതുകൊണ്ടു് പ്രതിഷേദങ്ങൾ എന്നോടു പ്രകടിപ്പിക്കുന്നു. അതു് ഞാൻ മനസിലാക്കുന്നു. പരാമർശ്ശങ്ങൾ താങ്ങാനുള്ള voltage ഒക്കെ എനിക്കുണ്ടു്. സഗീറിനു് അതില്ലാതപോയി. സൃഷ്ടിയും വ്യക്തി തമ്മിൽ വേർതിരിച്ച് കാണാനുള്ള കഴിവുണ്ടാകണം. അതു് നഷ്ടമാകുമ്പോഴാണു് സൃഷ്ടികർത്താവിനു് നോവുന്നതു്.
  Cartoon വരക്കുന്നതു് വ്യക്തിഹത്യയാണെങ്കിൽ പിന്നെ ലോകത്തു് cartoon എന്നൊരു കലാരൂപമെ കാണില്ലല്ലോ. Cartoonistുകളെ തൂക്കിലേറ്റുന്ന സംസ്കാരമാണോ രാമചന്ദ്രനും പിന്തുടരുന്നതു്? അങ്ങനെയാണെങ്കിൽ നിങ്ങളോടു് ആവിഷ്കാര സ്വാന്ത്യത്തെ പറ്റി എന്തുപറഞ്ഞാലും മനസിലാകില്ല.

  ഇനി ഞാൻ ആ cartoon നീക്കം ചെയ്യണമെന്നു ഇവിടെ എത്രപേർക്ക് അഭിപ്രായമുണ്ടെന്നു കൂടി അറിയണമെന്നുണ്ടു. എന്റെ സ്വന്തം ബ്ലോഗാണെങ്കിലും ഇവിടെ ജനാതിപത്യത്തിനു് ഒരവസരം കൊടുക്കാം. നിങ്ങൾ വോട്ട് ചെയ്യു.

  ReplyDelete
 40. ഊര്‍ജ്ജ പ്രതിസന്ധി ഗുരുതരമാകുന്ന കാലത്ത് കയറുമണി പോലത്തെ മെക്കാനിക്കല്‍ സംവിധാനങ്ങളിലൂടെ പിടിച്ചു നില്‍ക്കുന്ന കെ എസ് ആര്‍ റ്റി സിയെ അനുമോദിക്കയല്ലേ വേണ്ടത് കൈപ്പള്ളീ...

  സഗീറേ, നീ കവിത്രയമെല്ലാം കഴിഞ്ഞ് വിമര്‍ശകാംബരനായല്ലോ? (നീയെന്തെഡേ ഓക്കാനിക്കാ‍നും വാളു വെക്കാനും! വെശേഷം വല്ലതും ങേ!!)

  ReplyDelete
 41. കൈപ്പള്ളി,
  നാട്ടില്‍ കാര്യങ്ങളൊക്കെ കുഴപ്പത്തിലാണ്, എന്ന ധ്വനിയില്‍ പലതും എഴുതുന്നത് വായിക്കാറുണ്ട് എന്നാല്‍, പരിഹാസത്തിനപ്പുറം, ക്രിയാത്മകമായി നിര്‍ദ്ദേശമൊന്നും അത്തരം ലേഖനങ്ങളിലോ കഥകളിലോ പോട്ടങ്ങളിലോ കാണാറില്ല. മാത്രവുമല്ല, നിക്ഷേധാര്‍ഥത്തിലുള്ള എഴുത്തും പ്രതിക്ഷേധം ക്ഷണിച്ച് വരുത്തും.
  ഈ കവിതയില്‍ ഉദ്ദേശിക്കുന്നത് വൈദ്യുത മണിക്കു പകരം പഴഞ്ചന്‍ ഏര്‍പ്പാട് ബസ്സുകളില്‍ തുടരുന്നതിനെപ്പറ്റിയാണ്. അതെ പറ്റി അല്പം ആഴത്തിലൊന്നു ചിന്തിക്കാന്‍ കൈപ്പള്ളിയിലെ ബുദ്ധി ജീവിക്ക് കഴിയാതെ പോയതെന്തേ?
  ബസ്സില്‍ ഒരു വൈദ്യുത മണി പിടിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ഇല്ലാത്തവരാണോ മലയാളികള്‍?
  ശരാശരി ഒരു കിലൊ മീറ്ററില്‍ ഒരു സ്റ്റോപ് വീതമുള്ള റൂട്ടില്‍ ഓടുന്ന ബസ്സില്‍ വൈദ്യുത ബെല്‍ പിടിപ്പിച്ചാല്‍ അത് ഏകദേശം 3 മാസത്തിനുള്ളില്‍ കേടാവുമെന്ന്മനസ്സിലാക്കിയതുകൊണ്ടാണ് പലരും വൈദ്യുത മണിയില്‍ നിന്നും വള്ളി മണിയിലേക്ക് മാറുന്നത്. ലോക്കല്‍ റൂട്ടില്‍ ഒരുദിവസം 300 കിമി ഓടുന്ന ബസ്സിലെ മണി ഒരുദിവസം ആയിരം പ്രാവശ്യമെങ്കിലും ക്ണിം എന്ന് മിണ്ടിയിരിക്കും അതായത് 3 മാസത്തിനുള്ളില്‍ ഒരു ലക്ഷം തവണ. സാധാരണ ബെല്ല് പുഷ് സ്വിച്ചിന്റെ ആയുസ്സ് ഏകദേശം ഒരു ലക്ഷം ഓപ്പറേഷന്‍ എന്നു കണക്കാക്കിയിയാല്‍ ഒരു സ്വിച്ച് മൂന്ന് മാസത്തിനുള്ളില്‍ കേടാവുകയും മാറ്റുകയും വേണം. അതു പോലെ തന്നെ ഫ്യൂസ് കത്തിപ്പോവുക, മറ്റു വൈദ്യുത തകരാറുകള്‍, വൈദ്യുത മണി തന്നെ കേടാവുക എന്നിവ ഇടയ്ക്കിടയ്ക്ക് വരുന്നതിനാല്‍, വൈദ്യുത മണിയുടെ വിശ്വാസ്യത കുറവാണെന്ന അനുഭവവും, വള്ളി മണിക്ക് കൂടുതല്‍ മേന്മകളുമുണ്ടെന്ന (ബസ്സിനുള്ളില്‍ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന കണ്ടക്ടര്‍ക്ക് എവിടെനിന്നും മണിയടിക്കാം, വള്ളി വലിച്ചു തന്നെ പിടിച്ചാല്‍, മറ്റു യാത്രക്കരുടെയും മറ്റുമുള്ള മണിയടി നിയന്ത്രിക്കാം, വള്ളി പൊട്ടിപ്പോയാല്, ഒരു സാങ്കേതിക വിദഗ്ദ്ധന്റെ സഹായമില്ലതെ തന്നെ വള്ളി കെട്ടി ശരിയാക്കാം, എന്നിങ്ങനെ) വിശ്വാസവുമാകാം, വള്ളിമ്മെലെ മണി നിലനിര്‍ത്താന്‍ സഹയകമാവുന്നത്. അതായത് ഇവിടത്തേക്ക് പറ്റിയ ഒരു അപ്പ്രോപ്രിയറ്റ് ടെക്ക്നോളജിയാണ് വള്ളി മണി!
  ഇനി വള്ളി കറുത്ത് പോവുന്നതിനെ പറ്റി ആരെങ്കിലുമൊന്നെഴുത്!

  ReplyDelete
 42. എത്ര നല്ല കവിത! ഇത്രയും അര്‍ഥവത്തായ, ചിന്തിപ്പിക്കുയും, ചിന്തിക്കുന്തോറും ചിരിപ്പിക്കുകയും,ചിരിയിലൂടെ ചിന്തിപ്പിക്കുകയും ചെയ്യിപ്പിക്കുന്ന കവിത. ഈ ഉത്കൃഷ്ടമായ കവിതയ്ക്ക് ഒരു അസ്വാദനം പോലും എഴുതാനുള്ള അര്‍ഹത ഈയുള്ളവള്‍ക്കില്ല എങ്കിലും, എഴുതാതിരിക്കാന്‍ വയ്യ:
  സാക്ഷരകേരളം എന്ന ക്ലീഷേ യെ കളിയാക്കാനായി കവിതയില്‍ മുഴുവനും മനഃപ്പൂര്‍വം അക്ഷരത്തെറ്റുകള്‍ വരുത്തിരിക്കുകയാണ് കവി.
  “വര്‍ക്കല ഒരുനാള്‍ ....“ എന്ന വരികളിലൂടെ തന്റെ മത നിരപേഷത നമുക്ക് കാട്ടിത്തരുന്നു, കവി.
  “കറുത്ത് നാറിയ കയര്‍“ എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. പരമ്പരാഗത കയര്‍ തൊഴിലാളികളെ ബഹുമാനിതരക്കാനാണ് ആ വരി എന്ന് ഞാന്‍ ഊഹിക്കുന്നു. കറുപ്പിന് ഏഴഴകാണല്ലോ. ആലപ്പുഴ ഭാഗത്ത് നാറ്റം എന്ന വാക്ക് സുഗന്ധം എന്ന അര്‍ഥത്തിലാണ് പ്രയോഗിക്കുന്നത്.

  ഇത്തരുണത്തില്‍ കവിയുടെ ആവിഷ്ക്കാര സ്വാതന്ത്ര്യം എത്ര തന്മയത്വത്തോടെയാണ് പ്രയോഗിച്ചിരിക്കുന്നതെന്ന് നോക്കുക: ഒരു വണ്ടിയില്‍ പോലും മണിച്ചരട് കയര്‍ കൊണ്ടല്ല എന്ന് നമുക്കറിയാമല്ലോ. കവി യുടെ “കറുത്ത് നാറിയ കയര്‍“ എന്ന പ്രയോഗം ശ്ലാഘിക്കപ്പെടേണ്ടത് തന്നെ.
  പഴകിയ മണി യുടെ “അയ്യൊ പൊത്തോ!, ക്ണിം...“. എന്ന വരി ഒരു സങ്കേതമാണ്. നമ്മുടെ പാരമ്പര്യത്തെയും, സംസ്കാര നിലവാരത്തിനെപറ്റിയും കവി ആശ്ചര്യം കൊള്ളുകയണിവിടെ.
  “ഒത്ത് ചെരക്കാനറിയില്ല” എന്ന വാചകം മനഃപ്പുര്‍വം “ഒത്ത് ചേരക്കാനറിയില്ല“ എന്ന് മാറ്റിയത് കവിയുടെ സദാചാര ബോധം മൂലമാണ്.
  “പത്ത് കാ ക്കൊരു വൈദ്യുത മണി“ എന്ന വാക്യം അതിലേറെ പ്രാധാന്യം അര്‍ഹിക്കുന്നു. പച്ചക്കറിയുടെ (പ്രത്യേക്കിച്ച് പച്ചക്കായുടെ അഭൂത പൂര്‍വമായ വില വര്‍ധനവിലേക്കാണ് കവി ഇവിടെ വിരല്‍ ചൂണ്ടുന്നത്.
  ഈ കവിതയിലെ “പത്തടി നീളം പിച്ചള വയറും“ എന്ന വരി വായനക്കാരില്‍ തെറ്റിദ്ധാരണ ഉളവക്കാന്‍ ഇടയുണ്ട്. വൈദ്യുത കമ്പിയെ കുറിച്ചാണ് കവി ഇവിടെ എഴുതിയിരിക്കുന്നതെന്ന് ചിലര്‍ക്കെങ്കിലും തോന്നാം. (പിച്ചള കോണ്ടുള്ള വൈദ്യുത ചാലക കമ്പി അമേരിക്കയിലോ, ഗെള്‍ഫിലോ ഉപയൊഗിക്കുന്നില്ല). അതിനാല്‍ കേരളീയരുടെ അമിത ഭക്ഷണ ശീലത്തെയാണ് കവി ഇവിടെ വിമര്‍ശിക്കുന്നത് എന്നു മനസ്സിലാക്കാം. മുന്‍ അമേരിക്കന്‍ പ്രസ്സിഡന്റ് ഇന്‍ഡ്യക്കാരുടെ അമിത ഭക്ഷണ ശീലത്തെ കമന്റിയത് ഓര്‍ത്തു കൊണ്ടായിരിക്കും കവി അങ്ങനെ എഴുതിയത്.

  പരമ്പരാഗത കയര്‍ തൊഴിലാളികളുടെ ഇപ്പോഴത്തെ ദയനീയാവസ്ഥയില്‍ മനമുരുകി എഴുതിയ വരികളോടെ കവി തന്റെ കവിത അവസാനിപ്പിച്ചിരിക്കുന്നു.
  സഗീരിയന്‍ കവിതകള്‍ക്ക് പകരം വയ്ക്കാന്‍ ആളില്ലെന്ന പരാതി ഇവിടെ തീരുന്നു.
  നന്ദി കവേ, നന്ദി.
  *************

  ReplyDelete
 43. സിയക്ക്,നിനക്കീ ഓക്കാനമെന്നും മറ്റും കേട്ടാല്‍ ഒരേ ഓര്‍മയെ ഉള്ളൂല്ലേ?എന്താ ചെയ്യാ.... ഇതാ ഈ വളര്‍ത്തു ദോഷമെന്നൊക്കെ പറയുന്നത്....

  ReplyDelete
 44. എന്തായിത് കഥ ഈ മണിയും,മല്ലുകുട്ടനും കൂടി........വിടടോ....വിട്ടുപിടി....പോയി വോട്ടു ചെയ്യൂ!

  ReplyDelete
 45. ഹയ്യോ, സിയായെ വളര്‍ത്തിയവരെ പറഞ്ഞു !!

  കൈപ്പള്ളീ,

  രക്ഷയില്ല, ഈ കവിത കൊണ്ടൊന്നും സഗീറിനെ തോല്‍പ്പിക്കാനാവില്ല.

  ReplyDelete
 46. അനിലേ മോനാ.......കുട്ടനും,മുട്ടനും ഇടികൂടട്ടേയല്ലേ?എന്നാലല്ലേ ചോരകിട്ടുള്ളൂല്ലേ!ഒഴി മോനേ എരിത്തീയിലെണ്ണ!ആളികത്തട്ടേ!പിന്നെ സ്വന്തം മുണ്ടില്‍ തീപിടിക്കാതെ നോക്കണം കേട്ടൊ......

  ReplyDelete
 47. സഗീറെ,
  നിനക്കു പ്രാന്തു പിടിച്ചോ?
  അവിടെ കമന്റ് തുറന്നോ?
  ഇല്ലെങ്കില്‍ ചുമ്മാ തുറക്കെന്നെ.

  ReplyDelete
 48. അനിലേ............നിന്റ്റെ ആഗ്രഹം നടക്കില്ല മോനേ....ഇവിടെ ആശ പറഞ്ഞ് തീര്‍ത്തോ.....മോനേ അനിലേ.......

  ReplyDelete
 49. വളത്തിയ ദോഷം പോട്ടേന്ന് വെക്കാം. ഈ പെറപ്പ് ദോഷമൊക്കെ ഇച്ചിരി കടുപ്പമാ അല്ലേ അനിലേ :)

  ReplyDelete
 50. മണിയണ്ണ
  "3 മാസത്തിനുള്ളില്‍ കേടാവുമെന്ന്മനസ്സിലാക്കിയതുകൊണ്ടാണ് പലരും വൈദ്യുത മണിയില്‍ നിന്നും വള്ളി മണിയിലേക്ക് മാറുന്നത്"

  ഈ അണ്ണൻ പറഞ്ഞ "പലരും" ആരൊക്കെയാണെന്നു് ഒന്നു വിവരിക്കു. please.

  ഇതു കേട്ടൽ ലോകത്തു് വേറെ നഗരങ്ങളിൽ എങ്ങും ബസ്സില്ല എന്നു് തോന്നും.

  അല്ല ഞാൻ അലോചിക്കുന്നത അതൊന്നുമല്ല ഒരു ലക്ഷം അമുക്ക് കഴിഞ്ഞാൽ ചത്തുപോകുന്ന ആ switchന്റെ കാര്യമാണു്. മണി Public Game Arcadeകളിൽ പോയിട്ടുണ്ടോ, ഒരു മണിക്കുറിൽ ചിലപ്പോൾ ഒരു ലക്ഷം അമുക്കു് ചൈനക്കാരന്റെ joystickൽ game കളിക്കുന്ന പിള്ളേരു് അമുക്കും. അണ്ണന്റെ statistics തകർപ്പൻ.

  "Where there is a will..."

  mallukkuttan :

  രസികൻ Comment. :)

  ReplyDelete
 51. സിയാ.........അതു ഞാനറിഞ്ഞില്ല! ഞാന് കരുതിയത് വളര്‍ത്തു ദോഷമാണന്നാ........ഇത് പെറപ്പ് ദോഷമാണല്ലേ!അപ്പൊ രക്ഷയില്ല......ഞാന് പോട്ടെ............അനിലേ....

  ReplyDelete
 52. തമിഴന്റെ വിസില്‍ ആണണ്ണാ ബെസ്റ്റ്..
  റ..റൈറ്റ്.. (പ്രീ പ്രീ എന്ന് വിസില്‍)

  (വിപരീതം: വെ..വെയ്റ്റ് ആയിരിക്കും ആ‍ര്‍ക്കറിയാം )

  ReplyDelete
 53. ബസ്സ് റിവേഴ്സെടുക്കുമ്പോള്‍ കിളിക്ക് കൂട്ടമണിയടിക്കാനും , സ്കൂള്‍ കുട്ടികളെ ദൂരേന്ന് കണ്ടാല്‍ കിളിക്ക് ഡ്രൈവറെ അറിയീക്കാനും , കിളിയുടെ പോസ്റ്റ് നില നിര്‍ത്താനുമാണ് ചരട് ബെല്‍ ;)

  ഒ.ടി.

  വൈദ്യുത മണി എന്നാല്‍ ഒരു പുഷ് സ്വിച്ചും ഒരു സ്റ്റീല്‍ കപ്പിന് പുറത്തായി സ്പ്രിങ്ങില്‍ സ്ഥാപിച്ച ഒരു ചെറിയ കമ്പിക്കഷ്ണവുമാണെന്നാണിപ്പോഴും ആളുകളുടെ ധാരണ.
  (ഇന്ന് ഗൂഗിളിനും വിക്കിക്കുമൊക്കെ കുറച്ചധികം ഹിറ്റുകള്‍ കിട്ടാന്‍ ചാന്‍സുണ്ട് ;))

  ReplyDelete
 54. കൈപ്പള്ളി,
  ഞാന്‍ ഇതെ പറ്റി ഓട്ടോമബൈല്‍ സര്‍വീസ് സെന്ററില്‍ ജോലി ചെയ്യുന്ന ചിലരുമായും, പല ബസ് ജീവനക്കാരുമായും സംസാരിച്ചിരുന്നു. അവരില്‍ നിന്നും മനസ്സിലാക്കിയ ഒരു കാര്യം, ഇലക്ട്രിക് ബല്ല് ഉപയോഗിച്ച് പരാ‍ജയപ്പെട്ട വരാണവരില്‍ അധികവും എന്നതാണ്. എറണാകുളത്തും തൃശൂരും ഉള്ള ഹ്രസ്വദൂര സ്വകാര്യ ബസ്സുകളില്‍ ഒട്ടുമിക്കവയും വള്ളി മണി തന്നെ ആണ് ഉപയോഗിക്കുന്നത്. തിരുവനന്ത പുരത്തെ സ്വകാര്യ ബസ്സുകളില്‍ യാത്ര ചെയ്യാത്തതുകൊണ്ട് അവിടെഉള്ള ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ നന്നായിരുന്നു.
  പിന്നെ ഞാന്‍ പറഞ്ഞല്ലോ, കേരളത്തില്‍ തന്നെ, ദീര്‍ഘ ദൂര ബസ്സുകളില്‍ ഇലക്ട്രിക് ബെല്‍ ഉപയോഗിക്കുന്നുണ്ട്. മുട്ടിനു മുട്ടിനു സ്റ്റോപ് ഇല്ലാത്തതിനാലാവും അതിലെ ബല്ലുകള്‍
  അത്രയും വേഗം കേടാവാത്തതെന്നാണ് എന്റെ വിശ്വാസം.
  ഞാനീ പ്പറഞ്ഞ സ്വിച്ചിന്റെയും ബെല്ലിന്റെയും കാര്യം, ഇവിടെ വാ‍ങ്ങാന്‍ കിട്ടുന്നവയുടെതാണ്.
  ഞാന്‍ കൈപ്പള്ളി സൂചിപ്പിച്ച സ്ഥലത്ത് പോയിട്ടില്ല. അവിടെ ഉപയോഗിക്കുന്ന സ്വിച്ചുകളും മറ്റും ഒരിക്കല്‍ പോലും കേടാവാത്തതായിരിക്കാം, പക്ഷെ അത്തരം സംഗതികള്‍
  ഇറക്കുമതി ചെയ്ത് ഉപയോഗിക്കേണ്ട ആവശ്യം ഉണ്ട് എന്ന് തോന്നാത്തത് കൊണ്ടാവും ആരും അതിനു ഇവിടെ ശ്രമിക്കാത്തത് എന്നു തോന്നുന്നു.
  അതുപോലെ ജോയ് സ്റ്റിക്ക് ഉപയോഗിച്ച് ബല്ലടിക്കണെമന്ന വാശി ഇവിടത്തെ ബസ്സുടമകള്‍ക്കോ, തൊഴിലാളികള്‍ക്കൊ ഉടനെ തോന്നാനിടയുമില്ല.
  കൈപ്പള്ളി ഇപ്പോഴും ആ വള്ളി മണിയുടെ തകരാറെന്തെന്നു പറഞ്ഞില്ല. അതു നാറുന്നതും, കറുത്തു പോകുന്നതും, ആണോ പ്രശ്നം?
  "Where there is a will..."
  ശരിയാ, മനസ്സുണ്ടെങ്കില്‍, അമേരിക്കയിലെ അല്ലെങ്കില്‍ അതുപോലുള്ള വികസിത രാജ്യങ്ങളിലേതുപോലെ നമുക്കു, ഇവിടത്തെ കിളിയണ്ണന്മാരേം, കണ്ട്രാവികളെയുമെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കാം, ഒരു ഡ്രൈവന്‍ മാത്രം മതിയല്ലോ ബസ്സോടിക്കാന്‍.

  ReplyDelete
 55. യൂറോപ്പില്‍ നാലുരാജ്യങ്ങളിലൂം അമേരിക്കയിലും ഞാന്‍ ബസ് യാത്ര ചെയ്തിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ ഇലട്രിക് ബെല്‍ ആ‍ണ്. പക്ഷെ കണ്ടക്റ്റര്‍ ഇല്ല. (ഇംഗ്ലണ്ടിലെ ബസില്‍ ഉണ്ടെന്ന് ഫില്‍മുകളില്‍ കണ്ടിട്ടുണ്ട്).മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സ്റ്റോപ്പുകളില്‍ ഇറങ്ങാനുള്ള യാത്രക്കാര്‍ ഇറങ്ങാനാളുണ്ടെന്ന് അറിയിക്കാന്‍ ബെല്ലടിക്കുകയാണ് ചെയ്യുന്നത്

  ബസില്‍ പലയിടത്തായി ബെല്ലിന്റെ സ്വിച്ച് ഉണ്ടാവും. ആദ്യം ഒരാള്‍ മണിയടിച്ചാല്‍ പിന്നീട് വണ്ടി സ്റ്റോപ്പെത്തി വിടുന്നതുവരെ ബെല് ശബ്ദിക്കില്ല.

  റ്റിക്കറ്റുകള്‍ വെന്‍ഡിംഗ് മെഷീനുകളില്‍ നിന്നോ കടകളില്‍ നിന്നോ മുങ്കൂട്ടി വാങ്ങിവയ്ക്കുകയോ (ചിലയീടങ്ങളില്‍ ) ഡ്രൈവറുടെ കയ്യില്‍ നിന്ന് വാങ്ങുകയോ വേണം. ജര്‍മനിയിലും സ്വിറ്റ്സര്‍ലന്റിലും ടിക്കറ്റ് പഞ്ച് ചെയ്തുവേണം കയറാന്‍.അമേരിക്കയില്‍ ഡ്രൈവര്‍ റ്റിക്കര്ര് ചെക്ക് ചെയ്ത് കയറ്റും. ഇറ്റലിയില്‍ ഇതു രണ്ടും ഇല്ല. പക്ഷെ വല്ലപ്പോഴും കയറുന്ന റ്റിക്കറ്റ് കണ്ട്രോളര്‍ വര്‍ഷട്ട്തില്ല് ഒരിക്കല്‍ പിടിച്ചാല്‍ വര്‍ഷം മുഴുവന്‍ കള്ള വണ്ടികയറുന്നപൈസ ഫൈന്‍ ആയി പോയിക്കിട്ടും. (51-501 യൂറോ). ഇങ്ങനെ ചെയ്യ്യുന്നതുകൊണ്ട് കണ്ടക്റ്ററുടെ ആവശ്യം വരുന്നില്ല. നാട്ടില്‍ ആ സംവീധാനം നടപ്പില്‍ വരുത്തുന്നതിന് എന്തൊക്കെ തടസം വരും എന്ന് ആലോചിക്കുക.

  വണ്ടിയില്‍ എട്ടുപത്തിടത്ത് (കണ്ടക്റ്റര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതുകൊണ്ട് ഒരിടം എന്ന ഐഡിയ ശരിയാവില്ല.) സ്വിച്ച വച്ചാല്‍ തിരക്കുള്ള ബസില്‍ ആരൊക്കെ എവിടെ നിന്നൊക്കെ മണി അടിക്കും എന്ന് ആലോചിച്ചു നോക്കുക.

  ഇതിനൊക്കെ സൊല്യൂഷന്‍ ഉണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ടാവും. അതാവണോ നമ്മുടേതു പോലെ അടിയന്തിര സെര്‍വീസുകളില്‍ ഒരുപാടു കുറവുകളുള്ള രാജ്യത്ത് സജീവ പരിഗണന എന്നു ചോദിച്ചാല്‍ അല്ല എന്നുതന്നെ ആണുത്തരം.

  ദീര്‍ഘദൂര സെര്‍വ്വീസുകളില്‍ ഇപ്പോള്‍ തന്നെ ബെല്ലൂം വിസിലും ചേര്‍ന്ന് ഒരു കോമ്പിനേഷന്‍ നിലവിലുണ്ട്. അത്രയൊക്കെയേ അടുത്ത കാലത്ത് ഉണ്ടാവൂ.

  ReplyDelete
 56. കൈപ്പള്ളി ചേട്ടാ നന്ദി,
  ഞാന്‍ ഭയപ്പെട്ടിരിക്കുകയായിരുന്നു, ഈ ബൂലോഗത്തെ കൈപ്പള്ളി ഫാനണ്ണന്മാരെല്ലവരും കൂടി എന്നെ പറപ്പിക്കുമെന്ന്. ചേട്ടന്റെ അഭിപ്രായം വന്നില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?

  ReplyDelete
 57. തറവാടി.
  പ്രത്യക്ഷത്തിൽ കാണാൻ കഴിയുന്ന കാര്യങ്ങൾ മാത്രം (switchഉം bellഉം) കവിതയിൽ അവതരിപിച്ചതു് അതു് കവിതയായതുകൊണ്ടാണു്. Google ഉണ്ടാകുന്നതിനും മുമ്പേ തന്നെ, (മണി അണ്ണനെ പോലുള്ളവർ) electronic relayയും electromagnetic bellഉം ഉണ്ടാക്കി കളിച്ചിട്ടുള്ളവർ ഇവിടെ കാണും. അത്യാവശ്യം universityയിലൊക്കെ പോയി അല്ലറ ചില്ലറ graduationഉം post graduationഉം ഒക്കെ എടിത്തുട്ടള്ള കുറച്ചുപേരെങ്കിലും ബ്ലോഗിൽ കാണും സാർ. അതുകൊണ്ടു എല്ലാരും ഉണ്ണാക്കന്മാരാണൊന്നുള്ള ധ്വനി തല്ക്കാലം വേണ്ട.

  അല്ല സാർ ഒരു കപിതയിൽ ഈ സാദനത്തിന്റെ circuit diagram കൂടി കൊടുക്കണം എന്നു പറഞ്ഞാൽ അതു് ഇത്തിരി പാടാണു് കേട്ട.


  ഗുപ്തൻ.
  നല്ല നിരീക്ഷണം. കേരളത്തിലെ transportation infrastructurൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചൊരു ചർച്ച തുടങ്ങണം എന്ന ഉദ്ദേശത്തോടു കുടി തുടങ്ങിയ post അണിതു്. ചില മഹാ കവികൾ വന്നു അതു അലങ്കോലപെടുത്തികളഞ്ഞു. സാരമില്ല. ഗുപ്തനും മണിയണ്ണനും ആ ചർച്ച വളരെ നല്ല രീതിയിൽ കൊണ്ടുപോകും എന്നു കരുതുന്നു.

  ഇനി വിഷയത്തിലേക്കു്.
  യൂറോപ്പിന്റെയും, അമേരിക്കയുടേയും, gulf രാജ്യങ്ങളിലും public transportation കണ്ടിടത്തോളം ഓരോ പ്രദേശത്തേയും ജനങ്ങളുടെ ആവശ്യത്തിനാണു് കാലക്രമേണ ഈ മാറ്റങ്ങൾ സംഭവിച്ചതു് എന്നു മനസിലാക്കാൻ കഴിഞ്ഞു. Electric switch and bell ഒരു ഉദാഹരണം മാത്രം. അവിടങ്ങളിലും മാറ്റങ്ങൾ സവകാശം ഉണ്ടായതാണു്. മാറ്റങ്ങൾ സർക്കാർ തലത്തിൽ ഉണ്ടാക്കിയതുമാണു്. കേരളത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതു് അപ്പോഴത്തെ ആവശ്യങ്ങൾ മുന്നിൽ കണ്ടിട്ടാണു് എന്നു തോന്നുന്നു. ഭാവിയെക്കുറിച്ചു് ഒരു ചിന്ത കാണുന്നില്ല.

  കേരളത്തിൽ electronic ticketing system വരുന്നതിനു് മുമ്പുണ്ടായ resistence ചില്ലറയൊന്നുമല്ല. ഇപ്പോഴും പല routeകളിൽ ചില senior KSRTC staffഉകൾക്കുവേണ്ടി മാത്രം പഴയ paper ticketഉം മരം കൊണ്ടുള്ള ticket dispensing boardഉം നിലവിലുണ്ടു്. electronic ticketing ഉപയോഗിക്കാൻ വിസമ്മതിക്കുന്നവർക്കായി ഈ പഴയ system നിലനിർത്തുന്നു. ജനങ്ങളെ ഒരു ദിവസമോ ഒരു മാസമോ കൊണ്ടു desipline ചെയ്യാൻ കഴിയില്ല. സാഹജര്യങ്ങളാണു് ജനങ്ങളെ in-discipled ആകുന്നതു്. റോഡിൽ വര വരച്ചിട്ടില്ലെങ്കിൽ lane disipline പാലിക്കാൻ കഴിയില്ല. അറബി രാജ്യങ്ങളിൽ മരിയാതിക്കു് വണ്ടിയോറ്റിച്ചിട്ടുള്ളവർ തന്നെ നാട്ടിൽ എത്തുമ്പോൾ തോന്നുന്നപോലെ വണ്ടിയോടിക്കുന്നു. വണ്ടിയോടിക്കുന്നവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. The General lack of disciple on the roads. പൊതുവേ റോഡ് ഉപയോഗിക്കുന്ന വിധം അങ്ങനെയാണെന്നൊരു തോന്നൽ. അപ്പോൾ മാറ്റങ്ങൾ സാവകാശം മാത്രമെ നടക്കു. പക്ഷെ കേരളത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നതേയില്ല. transportation infrastructureൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല.

  Transportation infrastructure മാറ്റം വരുത്തുമ്പോൾ എന്തെല്ലാം മാറ്റണം?

  1) Pavements for pedestrians.
  2) Good roads
  3) Environmentally friendly buses with safety features.
  4) Proper method of Waste and sewage Disposal (Presently dumped on the road sides)
  5) Reduce Packaging waste (Cause of undisposed garbage on roadsides)

  നല്ല റോഡുണ്ടാകുമ്പോൾ നല്ല bus ഇറക്കാനുള്ള തോന്നലും ജനത്തിനു് ഉണ്ടാകും.
  റോഡിൽ തുപ്പരുതു് എന്നു നാട്ടുകാരോടു പറയുന്നതിനു മുമ്പ് റോഡു് വൃത്തിയാക്കി സൂക്ഷിക്കണം. പരിസരം വൃത്തിയാക്കാൻ സവിധാനം ഉണ്ടാകണം. കാൽനടക്കാർക്കുള്ള നടപ്പാത ഉണ്ടായിരിക്കണം. കാർഷിക സമൂഹം ഉപഭോക്തൃത സമൂഹമായി മാറിയപ്പോൾ ഉല്പന്നങ്ങളുടെ ഉപയോഗശൂന്യമായ സംഭരണികൾ സംസ്കരിക്കാൻ സംവിധാനമില്ലാതെപോയി എന്നുള്ളതാണു് ഒരു പ്രധാന വിഷയം. വൈകുന്നേരമായാൽ രോഡിന്റെ ഇരുവശത്തും കറുത്ത പുകപടലങ്ങൾ കാണാം. നാട്ടുകാരും കട ഉടമകളും പ്ലാസ്റ്റിൿ സഞ്ചികളും കുപ്പികളും തീയിലിട്ടു് കത്തിക്കുന്നു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും പരിസരവാസികൾക്കും ഇതുണ്ടാക്കുന്ന ആരോഗ്യക്ഷയത്തെ കുറിച്ചു് ചിന്തിച്ചിട്ടുണ്ടോ?

  പരിഹാരങ്ങൾ എല്ലാത്തിനും ഉണ്ടു്. ഒരു വള്ളിമണി മാറ്റി electric switch സ്ഥാപിക്കാൻ അഭ്യസ്ത വിദ്യരായ ജനങ്ങളിൽ നിന്നും ഇവിടെ ഇത്രമാത്രം എതിർപ്പുള്ളപ്പോൾ ഈ വിഷയങ്ങൾ പുതുജനത്തിനോടു അവതരിപ്പിച്ചാൽ എന്നെ കേരളത്തിലെ ജനം തൂക്കി കൊല്ലില്ലെ?  ജയ് ഹിന്ദ്.

  ReplyDelete
 58. കൈപള്ളീ: തൂക്കിക്കൊല്ലും, നിന്റെ കയ്യിലിരുപ്പ് അത്രയ്ക്കുണ്ട്, നാട്ടില്‍ പോയി കാട്ടില്‍കേറി വാട്ടര്‍ബോട്ട്ല് പെറുക്കിയവനാണ് താങ്കള്‍, താങ്കല്‍ ചുമ്മാ നാട്ടില്‍ ചെന്നു നിന്നു കൊടുത്താല്‍ മതി, താങ്കള്‍ക്ക് നാട്ട്കാര് പണിതെരും.

  ഇന്നലെ GULFNEWS (page 45) ല് കണ്ട NATIONAL TRANSPORT AUTHORITY യുടെ ഒരു പരസ്യം ആണിത്. നമുക്കും വള്ളിമണി ഡിസൈന്‍ ചെയ്യാന്‍ ഇങ്ങിനെയൊന്നു പരീക്ഷിച്ചാലോ.


  "Quote"
  The National Transport Authority is desirous for designing a logo for the authority that materializes the activities carried out by the Authority all over the state. The design must include the colors of the flag or the Halk(the state Emblem) or part of it. The design will also represent the Marine Affairs Department with the symbol of “Anchor” and the Inland Affairs Department with the symbol of “trains and roads”

  The value of the prize is AED 5,000

  For those who are interested, kindly send the design of the logo according to the following:
  • 4 colored copies printed on A3 and two copies on a CD
  • The name, data and the official documents of the company or participant.

  Design will be sent at P.O.Box 900, Abu Dhabi.

  Email: e.alkaaiti@nta.ae

  If there is any further inquiries kindly call 02-4182206
  Note:
  • The ownership of works sent to the Authority will devolve to the Authority and the Authority may dispose of such works and no party will have the right to claim the same.
  • The last date for receiving these designs is 21/12/2008

  "Unquote"from GULFNEWS, a daily publishing from U.A.E. page,45 Tuesday,25,2008.

  ReplyDelete
 59. യൂറോപ്പിന്റെയും, അമേരിക്കയുടേയും, gulf രാജ്യങ്ങളിലും public transportation കണ്ടിടത്തോളം ഓരോ പ്രദേശത്തേയും ജനങ്ങളുടെ ആവശ്യത്തിനാണു് കാലക്രമേണ ഈ മാറ്റങ്ങൾ സംഭവിച്ചതു് എന്നു മനസിലാക്കാൻ കഴിഞ്ഞു. Electric switch and bell ഒരു ഉദാഹരണം മാത്രം. അവിടങ്ങളിലും മാറ്റങ്ങൾ സവകാശം ഉണ്ടായതാണു്. മാറ്റങ്ങൾ സർക്കാർ തലത്തിൽ ഉണ്ടാക്കിയതുമാണു്. കേരളത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതു് അപ്പോഴത്തെ ആവശ്യങ്ങൾ മുന്നിൽ കണ്ടിട്ടാണു് എന്നു തോന്നുന്നു. ഭാവിയെക്കുറിച്ചു് ഒരു ചിന്ത കാണുന്നില്ല.

  കേരളത്തിൽ electronic ticketing system വരുന്നതിനു് മുമ്പുണ്ടായ resistence ചില്ലറയൊന്നുമല്ല. ഇപ്പോഴും പല routeകളിൽ ചില senior KSRTC staffഉകൾക്കുവേണ്ടി മാത്രം പഴയ paper ticketഉം മരം കൊണ്ടുള്ള ticket dispensing boardഉം നിലവിലുണ്ടു്. electronic ticketing ഉപയോഗിക്കാൻ വിസമ്മതിക്കുന്നവർക്കായി ഈ പഴയ system നിലനിർത്തുന്നു. ജനങ്ങളെ ഒരു ദിവസമോ ഒരു മാസമോ കൊണ്ടു desipline ചെയ്യാൻ കഴിയില്ല. സാഹജര്യങ്ങളാണു് ജനങ്ങളെ in-discipled ആകുന്നതു്. റോഡിൽ വര വരച്ചിട്ടില്ലെങ്കിൽ lane disipline പാലിക്കാൻ കഴിയില്ല. അറബി രാജ്യങ്ങളിൽ മരിയാതിക്കു് വണ്ടിയോറ്റിച്ചിട്ടുള്ളവർ തന്നെ നാട്ടിൽ എത്തുമ്പോൾ തോന്നുന്നപോലെ വണ്ടിയോടിക്കുന്നു. വണ്ടിയോടിക്കുന്നവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. The General lack of disciple on the roads. പൊതുവേ റോഡ് ഉപയോഗിക്കുന്ന വിധം അങ്ങനെയാണെന്നൊരു തോന്നൽ. അപ്പോൾ മാറ്റങ്ങൾ സാവകാശം മാത്രമെ നടക്കു. പക്ഷെ കേരളത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നതേയില്ല. transportation infrastructureൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല.

  ഓ..........കൈപ്പള്ളി,
  ഇത്രേ വലിയൊരു സംഭവമായിരുന്നോ കൈപ്പളി ഇവിടെ പറഞ്ഞത്!

  ഇന്നലെ GULFNEWS (page 45) ല് കണ്ട NATIONAL TRANSPORT AUTHORITY യുടെ ഒരു പരസ്യം ആണിത്. നമുക്കും വള്ളിമണി ഡിസൈന്‍ ചെയ്യാന്‍ ഇങ്ങിനെയൊന്നു പരീക്ഷിച്ചാലോ.


  "Quote"
  The National Transport Authority is desirous for designing a logo for the authority that materializes the activities carried out by the Authority all over the state. The design must include the colors of the flag or the Halk(the state Emblem) or part of it. The design will also represent the Marine Affairs Department with the symbol of “Anchor” and the Inland Affairs Department with the symbol of “trains and roads”

  The value of the prize is AED 5,000

  For those who are interested, kindly send the design of the logo according to the following:
  • 4 colored copies printed on A3 and two copies on a CD
  • The name, data and the official documents of the company or participant.

  Design will be sent at P.O.Box 900, Abu Dhabi.

  Email: e.alkaaiti@nta.ae

  If there is any further inquiries kindly call 02-4182206
  Note:
  • The ownership of works sent to the Authority will devolve to the Authority and the Authority may dispose of such works and no party will have the right to claim the same.
  • The last date for receiving these designs is 21/12/2008

  "Unquote"from GULFNEWS, a daily publishing from U.A.E. page,45 Tuesday,25,2008.

  എന്നാ യരവല പറഞ്ഞ പോലെ ഒന്ന് നോക്ക്!എന്താ

  ReplyDelete
 60. പക്ഷെ കേരളത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നതേയില്ല.
  ഇക്കാര്യത്തില്‍ ഞാന്‍ കൈപ്പള്ളിയെ പൂര്‍ണ്ണമായും അനുകൂലിക്കുന്നില്ല. നമ്മുടെ നാട്ടിലും മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു, വളരെ വളരെ പതുക്കെ ആണെങ്കിലും. കെ എസ് ആര്‍ ടി സി യിലെ കണ്ടക്ടര്‍മാര്‍ ഉപയോഗിക്കുന്ന റ്റിക്കറ്റ് വിതരണ യന്ത്രം ഒരു ഉദാഹരണമല്ലേ. കമ്പ്യൂട്ടറൈസേഷനും പലരംഗത്തും നടക്കുന്നുണ്ട് (അല്പം മന്ദ ഗതിയിലാണെങ്കിലും). കെ എസ് ഇ ബി, എനര്‍ജി മീറ്ററിങ് ഓട്ടോമാറ്റിക് ആക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള പുരോഗമനത്തിനു തടസ്സം നില്ക്കാന്‍ യാഥാസ്ഥിതികരും, സ്വാര്‍ഥ താല്പര്യക്കാരും ഉള്ളതിനാല്‍ പലപ്പോഴും അതിനു മുതിരുന്നവര്‍ പ്രചോദനം കിട്ടാതെ മടുത്ത് പിന്മാറുന്ന അവസ്ഥയും ഉണ്ട്. നല്ലത് സംഭവിക്കണമെന്നു ആഗ്രഹിക്കുകയും അതിനു വേണ്ടി ശ്രമിക്കുകയുമാണ് ചെയ്യേണ്ടത്. ഇതൊന്നും ശരിയല്ല, ശരിയാവില്ല എന്ന നിലപാട് കൈപ്പള്ളിക്കുണ്ടെങ്കില്‍ അത് പുനഃപ്പരിശോധിക്കണം. നമുക്ക് എല്ലാം ശരിയാക്കണം എന്ന് നിലപാടെടുത്താല്‍ അതായിരിക്കും കൂടുതല്‍ നല്ലത്.
  പിന്നെ വികസിത രാജ്യങ്ങളെ അന്ധമായി എല്ലാ കാര്യത്തിനും അനുകരിക്കുന്നത് നല്ലതല്ല. കൊള്ളേണ്ടത് കൊള്ളുകയും തള്ളേണ്ടത് തള്ളുകയും വേണം.
  ഓ.ടോ.
  അല്ല സാർ ഒരു കപിതയിൽ ഈ സാദനത്തിന്റെ circuit diagram കൂടി കൊടുക്കണം എന്നു പറഞ്ഞാൽ അതു് ഇത്തിരി പാടാണു് കേട്ട.
  കവിതയിലെ സര്‍ക്യുട് ഡയഗ്രം! എത്ര മനോഹരമായ ആശയം! എനിക്കുറപ്പുണ്ട്, കൈപ്പള്ളിക്കതിനും പറ്റും!
  കൊക്കിനു വച്ച വെടി ചക്കിനു കൊണ്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.

  ReplyDelete
 61. ithrayum manoharamayi keralathe vivarichathinu abhinandanangal...!!!

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..