കുറച്ചു ബ്ലോഗർമാർ ചേർന്ന് നിർമ്മിച്ച സിനിമയാണു് ഇതെന്നു കരുതി കണ്ടതാണു് ഈ ചിത്രം. സിനിമയെക്കുറിച്ചു പലരും ഈ ബ്ലോഗിൽ അഭിപ്രായം പ്രകടിപ്പിച്ചു. എന്റെ അഭിപ്രായം ഞാൻ ഇവിടെ രേഖപ്പെടുത്തുന്നു.
Nostalgiaക്ക് കൈയ്യും കാലും മുളച്ചാൽ എന്തു സംഭവിക്കും? ലതാണു് ഇതു്. ഒരു ഗ്രാമം, പഴയ ഇല്ലം, ഒരമ്മ, ഒരച്ഛൻ കുറ്റി കാടുകൾ, ക്രിഷിക്കാർ, പാടങ്ങൾ, അടുപ്പു് കത്തിക്കൽ, ദോശ ഉണ്ടാക്കൽ, കുറേപ്പേരു് അങ്ങോട്ടും ഇങ്ങോട്ടും ചുമ്മ നടന്നു പോക്ക്. അദ്യത്തെ 30 മിന്നിറ്റ് ഇതു മാത്രമായിരുന്നു. അപ്പോഴേക്കും എനിക്ക് മതിയായി. പിന്നെ കുറേ ബ്ലോഗർമാർ ഉണ്ടാക്കിയ സിനിമയല്ലെ എങ്ങനെ വഴിയിൽ നിർത്തിയിട്ട് പോകും എന്നു കരുതി ബാക്കി കൂടെ കണ്ടു നോക്കി. അപ്പോഴാണു് മനസിലായതു് ഇതിൽ പ്രതീക്ഷക്ക് യാതൊരു കോ.. sorry, scopeഉം ഇല്ലാ എന്നു്. ഇതുപോലെ ഏകദശം ക്രിത്യം 1 ലക്ഷം മലയാളം സിനിമയെങ്കിലും ഞാൻ കണ്ടിട്ടുണ്ടാകും.
Nostalgia-porn എന്നുവേണമെങ്കിൽ ഇതിനെ വിളിക്കാം. ഉടുപ്പിടാത്ത കുട്ടികൾ തോട്ടിൽ ചാടി കളിക്കൽ, മഞ്ചാടി കുരുപ്പറക്കൽ, മണ്ണിൽ നിന്നും ചില പക്കികളെ പിടിക്കൽ, കുപ്പിയിൽ മീൻ പിടിച്ചിടൽ, തുടങ്ങിയ സ്റ്റാന്റാർഡ് സീനുകൾ ഉൾപെടുത്താൻ മറന്നിട്ടില്ല. പിന്നെ ഒരു പശുവിനെ കണിച്ചിട്ടുണ്ടു്. തൊറപ്പ കൊണ്ടു മുറ്റം തുക്കുന്നതും കാണിച്ചിട്ടുണ്ടു്. കഴിഞ്ഞു. Nostalgiaക്ക് ഇതിൽ കൂടുൽ എന്തു വേണം? കേരളത്തിൽ ജനിച്ചു ജീവിച്ചു വളർന്ന 40 വയസുള്ള ഒരു ആവറേജ് മലയാളിയുടേ Nostalgia stock ഇത്രയോക്കെ തന്നെ.
കേരളത്തിൽ കൊല്ലം മുതൽ തിരുവനന്തപുരം വരെയുള്ള ഇടങ്ങളിൽ ചാണകവെള്ളം തളിക്കൽ പോയിട്ട് വീട്ടിൽ പശുക്കൾ പോലും ഇന്നില്ല. അപ്പോൾ ഇതു് ഏതോ സാങ്കല്പിക ലോകത്തിലെ കഥയാവാനാണു് സാദ്ധ്യത. പിന്നെ ഇതു് ആയിരത്തി തൊള്ളായിരത്തി "അന്നു്" ഉണ്ടായ സംഭവത്തിന്റെ ഉഷ്പ്ളേരണത്തിൽ നിന്നുണ്ടായ ഗുഷ്മാളനം എന്നൊന്നും പറയല്ലും കാരണം ഈ ചിത്രത്തിൽ കാണുന്ന landline, digital switching വന്നതിനു ശേഷം ഉള്ള phone ആണു് ഉപയോഗിക്കുന്നതു്. അതായതു് 1985നു ശേഷം.
അവസാനത്തെ 10 മിനിറ്റിൽ മാത്രമാണു് ഇതിൽ എവിടെയോ ഒരു കഥയുടെ എന്തരോ ഒരു "ലതു്" ഉണ്ടെന്നു തോന്നി തുടങ്ങിയതു്.
പിന്നെ മിക്ക മലയാളം സിനിമകളിൽ കാണാറുള്ള പ്രശ്നങ്ങൾ ഈ ചിത്രത്തിലും കണ്ടു. കുട്ടികളുടെ dialogueകൾ കുട്ടികൾ സംസാരിക്കുന്ന പോലെയല്ല അനുഭവപ്പെട്ടതു്. കൃതൃമത്വം അനുഭവപ്പെട്ടു. ഇത്രയും ചളം ഒരു കഥയിൽ വളരെ മനോഹരമായി photography കൈകാര്യം ചെയ്തിട്ടുണ്ടു്. അവസാനത്തെ ചില നീണ്ട frameകൾ വളരെ രസകരമായി ചിത്രീകരിച്ചിട്ടുണ്ടു്.
Sound recordingന്റെ മെച്ചം ആരും സാധാരണ ശ്രദ്ധിക്കാറില്ല. അതു് കുളമാകുമ്പോൾ എല്ലാവരും ശ്രദ്ധിക്കും. Telephoneൽ കുട്ടിയോടു സംസാരിക്കുന്നതു് എന്താണെന്നു ആർക്കും മനസിലാകില്ല. രണ്ടു പേരും സംസാരിക്കുന്നതിന്റെ ഇടയിൽ കൊട്ടും പാട്ടും അല്പം കുറഞ്ഞിരുന്നു എന്നു് ആഗ്രഹിച്ചു. നടന്നില്ല. ഊത്തും പാട്ടും കാരണം മറ്റേയറ്റത്തു് കുട്ടിയുടെ അച്ചൻ ആണോ Citibankൽ നിന്നും credit card വില്ക്കാൻ വിളിക്കുകയാണോ എന്നു ഞാൻ സംശയിച്ചു. ഇനി ചെയ്യുമ്പം ഇത്തിരിക്കൂടി വാൾട്ടേജ് കൊടുത്തിട്ട് "ഗാമ്പ്ലിഫൈ" ചെയ്യാൻ മറക്കരുതു്.
അതെല്ലാം പോട്ടെ. അപ്പോൾ എന്താണു് സന്ദേശം? ഒന്നുമില്ല. ചുമ്മ. Just 40 minutes of "nauseatalgia"
അങ്ങനെ എന്റെ 40 മിനിറ്റും ഈ ഉരുപ്പടിയെ പറ്റി എഴുതിയ ഒരു മണിക്കൂറും പോയതു് മിച്ചം.
The term "nauseatalgia" was coined by Rammohan Paliyath, the views expressed in this post are mine and does not imply endorsement by Rammohan Paliyath