Thursday, August 20, 2009

വള്ളിക്കുന്നിന്റെ anti-american "pig flu"


 http://kaippally.com/wp-content/uploads/2009/08/Flu_und_legende_color_c1.jpg


ബഷീർ വള്ളിക്കുന്നിന്റെ ലേഖനങ്ങൾ ഞാൻ സ്ഥിരം വായിക്കാറുള്ളതാണു്. ബഷീർ സാഹിബിന്റെ സായിപ്പ് വിരോധം നമുക്ക് നേരത്തെ അറിയാവുന്നതാണു്.

അദ്ദേഹത്തിന്റെ ഈ ലേഖനത്തിൽ ആങ്കലയ ഭാഷയിൽ മലയാളിക്കുള്ള പാണ്ഡിത്യം പോര എന്നാണു് വ്യക്തമാക്കുന്നതു്. അതിനാൽ H1N1 എന്നതിനു പകരം "pig flu" എന്നു തന്നെ അതിനെ വിളിക്കണം എന്നാണു് അദ്ദേഹം പറയുന്നതു്. 10 വർഷം schoolൽ പഠിച്ച അർക്കും swineഉം pigഉം ഒന്നാണു് എന്ന കാര്യം ബഷീർ സാഹിബിനു് അറിയമോ എന്നറിയില്ല.

പന്നിയെ swine, hog, pig, boar എന്നെല്ലാം ഇം‌ഗ്ലീഷിൽ പറയും. ഇനി മലബാറിലുള്ള സഹോദരന്മാർക്ക് അതറിയില്ല എന്നാണോ ബഷീർ സാഹിബ് ഉദ്ദേശിച്ചതു്?

രോഗത്തെ പന്നി പനി എന്നുവിളിച്ചാലും pig flu എന്നുവിളിച്ചാലും virus H1N1 തന്നെ. മാത്രമല്ല പന്നി ഇറച്ചി ഭക്ഷിച്ചതുകൊണ്ടു് H1N1 പിടിപെടില്ല എന്നാണു പഠനങ്ങൾ പറയുന്നു്. Key Facts about Swine Influenza (Swine Flu) ആ കാര്യത്തിൽ എന്തെങ്കിലും സംശയം ഉണ്ടായിരുന്നു എങ്കിൽ UAEയിൽ പന്നി ഇറച്ചി നിരോധിക്കുമായിരുന്നു.

H1N1 എന്നതു മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരുന്ന virusനു് കൊടുത്ത പേരാണു്. അപ്പോൾ പന്നിയും പോത്തും ഇല്ലാതെ തന്നെ ഈ രോഗം പകരും. ഈ അവസരത്തിൽ വസ്തുനിഷ്ടമായ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനു പകരം H1N1 എന്ന ഈ രോഗത്തെ ബഷീർ സാഹിബ് രാഷ്ട്രീയവല്ക്കരിക്കാൻ ശ്രമിക്കുകയാണു്.

സാധാരണ മലപ്പുറം, കോഴിക്കോടു്, ഗൾഫ് രാജ്യങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമങ്ങളിലാണു് ഇതുപോലുള്ള anti-western ലേഖനങ്ങൾ അധികവും പ്രത്യക്ഷപ്പെടാറുള്ളതു് പക്ഷെ ബഷീർ സാഹിബിന്റെ ഈ ബ്ലോഗും ആ നിലവാരത്തിലേക്ക് പോകുന്നതു് കഷ്ടമാണു്.

7 comments:

  1. ഒരു വിദേശ ഭാഷ വരുത്തുന്ന അബദ്ധങ്ങള്‍.. അയ്യോ വയ്യ. ഇതു നോക്കൂ.
    Original Link

    http://sports.espn.go.com/espn/news/story?id=4306015.

    Click the link to know what is Hot Dog

    http://www.chemistryland.com/CHM107/Introduction/BehindScene/HotDogMustard.jpg

    Deshabhimani's report in PDF
    https://docs.google.com/fileview?id=0B3vLj2ZKLb3wZjVjNmRkZjYtNzU5Yy00OWRjLThlN2MtNjZmOGRmZjY2OTAw&hl=en

    ReplyDelete
  2. അഷ്‌റഫ്‌August 21, 2009 4:05 AM

    ബഷീറിന്റെ പോസ്റ്റ് കണ്ടിരുന്നു. മറുപടി കൊള്ളാം.

    ReplyDelete
  3. അനില്‍@ബ്ലൊഗ്August 22, 2009 3:17 AM

    കൈപ്പള്ളി,
    പക്ഷിപ്പനി വന്ന സമയങ്ങളില്‍ ഈ വാദം ഉയര്‍ന്നില്ല എന്നത് ശ്രദ്ധിക്കേണ്ട വിഷയമല്ലെ. അതും മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരാന്‍ കഴിവുള്ള വൈറസ്സാണ്. അമേരിക്കന്‍ പന്നിവ്യവസായത്തിനെ സേഫ് ഗാഡ് ചെയ്യാനാണ് ശ്രമമെന്ന് ഒറ്റനോട്ടത്തില്‍ പറയാം. പന്നിയിറച്ചി കഴിച്ചാല്‍ രോഗം വരില്ല, പക്ഷെ പന്നിയില്‍ നിന്ന് മനുഷ്യനു വരാം.

    ReplyDelete
  4. കൈപ്പള്ളീ, എന്റെ നേര്‍ക്കുള്ള ആക്രമണം ശരിക്കും ആസ്വദിച്ചു. പ്രതികരണം ഇതാ ഇവിടെയുണ്ട്

    ReplyDelete
  5. കൈപ്പള്ളിAugust 23, 2009 3:55 PM

    സംവാദത്തെ ആക്രമം ആക്കി അവതരിപ്പിക്കുന്നതാണു് താങ്കളുടെ സ്വഭാവം എന്നു അറിഞ്ഞില്ല. വസ്തുനിഷ്ടമായ ഒന്നും അവതരിപ്പിക്കാനോ ചിന്തിക്കാനോ ശേഷിയുള്ളവരല്ല താങ്കളുടെ വായനക്കാർ എന്നും മനസിലായി. നമ്മളുടെ രണ്ടു പേരുടേയും കാഴ്ചപ്പാടിൽ കാര്യമായ അന്തരവുണ്ടു്.

    വാർത്തകളെ രാഷ്ട്രീയവല്കരിച്ച് sensationalism സൃഷ്ടിക്കുയാണു താങ്കൾ എന്നു മനസിലായി.

    ഊരും പേരും ഇല്ലാത്ത താങ്കളുടെ ആരധകർ വന്നു നിരങ്ങുന്ന താങ്കളുടെ ബ്ലോഗിൽ ഇതുപോലൊരു സവാദം നടത്താൻ ഒട്ടും താല്പര്യമില്ല. .

    ReplyDelete
  6. കൈപള്ളി .. ഞാന്‍ താങ്കളുടെ ഒരു പുതിയ വായനക്കാരനാണ് , അത് പോലെ തന്നെ വള്ളിക്കുന്നിന്റെ ബ്ലോഗും ഞാന്‍ വായിക്കാറുണ്ട് .
    താങ്കള്‍ വള്ളിക്കുന്നിന് കൊടുത്ത കമന്റിനോട് ചില വിയോജിപ്പുണ്ട്‌ ..'' ഊരും പേരും ഇല്ലാത്ത താങ്കളുടെ ആരധകർ വന്നു നിരങ്ങുന്ന താങ്കളുടെ ബ്ലോഗിൽ ഇതുപോലൊരു സവാദം നടത്താൻ ഒട്ടും താല്പര്യമില്ല'' . ഇത് എന്നെപോലെ വള്ളിക്കുന്നിന്റെ ബ്ലോഗ്‌ വായിക്കുന്നവരെ ആക്ഷേപിക്കുന്നതിനു തുല്യമല്ലേ എന്ന് എനിക്ക് തോന്നുന്നു .. ഒരാളുടെ ബ്ലോഗ്‌ വയിക്കുനത് അവിടെ പോയി തിണ്ണ നിരങ്ങുന്നത് പോലെ ആണ് എന്ന് താങ്കള്‍ക്ക് തോന്നിയതില്‍ വിഷം ഉണ്ട്,താങ്കളുടെ ബ്ലോഗ്‌ വായിക്കാന്‍ വരുന്നവരെ ' ബ്ലോഗില്‍ വന്നു നിരങ്ങുന്നവര്‍ ' എന്ന് താങ്കള്‍ വിളിക്കുമോ? എന്നെ പോലെ പലരും ബഷീറിന്റെയും അത് പോലെ താങ്കളുടെയും ബ്ലോഗില്‍ വന്നു നിരങ്ങുന്നുട്‌ എന്ന കാര്യം താങ്കള്‍ക്ക് അറിയാം എന്ന് കരുതുന്നു .. മറ്റുള്ളവരെ വിലകുറിച്ചു കാണുന്നത് ഒരു അഹംകാരിയുടെ സ്വഭാവം ആണ് എന്നാല്‍ എന്റെ വിശ്വാസം .

    ReplyDelete
  7. Kaippally :: കൈപ്പള്ളിAugust 24, 2009 2:13 PM

    @truthaboutlies
    സാധാരണ ഗതിയിൽ ഒരു സവാദം നടക്കുമ്പോൾ പരസ്പരം അറിയുന്നവർ തമ്മിൽ ആയിരിക്കണം എന്നു് എനിക്ക് നിർബന്ധമുണ്ടു്. പരസ്പരം അറിയാത്തവർ തമ്മിൽ സംവാദം നടത്തുമ്പോൾ പലപ്പോഴും Anonymous ആയി വരുന്നവരുടേ (വ്യക്തമായ പേരും മേൽവിലാസവും പ്രസിദ്ധപ്പെടാത്തവർ എല്ലാം Anonymous തന്നെയാണു്.)
    ഭാഷയിൽ നിന്നും മരിയാത ഇല്ലാത്ത പ്രയോഗങ്ങളും അസഭ്യങ്ങളും കണ്ടുവരാറുണ്ടു്. ഇതിന്റെ പ്രധാന കാരണം Anonymity ഇവർക്കൊക്കെ ആരോ ജന്മാവകാശമായി പതിച്ചുകൊടുത്തു എന്ന തെറ്റിധാരണയാണു്.

    ഇവന്മാരുമായി ഞാൻ തർക്കം നടത്തിയാൽ അവസാനം എനിക്ക് ജോലിയാവും.

    മുമ്പൊരിക്കൽ ഒരു തിരുവനന്തപുരത്തുള്ള Anonyഅണ്ണനെ പോലിസു പൊക്കിയ വിവരം അറിഞ്ഞിട്ടുണ്ടാകുമല്ലോ.


    കാര്യമായി ഒന്നും പറയാനില്ലാതെ ചുമ്മ മതവും പ്രദേശവും നോക്കി ബ്ലോഗിൽ കയറി ഓശാന പാടുന്ന കുറെ അണ്ണന്മാരുണ്ടു്. അവരെയാണു് "തിണനിരങ്ങികൾ" എന്നു് ഞാൻ ഉദ്ദേശിച്ചതു്.

    കാര്യങ്ങൾ വ്യക്തമായിക്കാണും എന്നു തോന്നുന്നു.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..