Tuesday, January 23, 2007

ചിത്രകാരനെ തിരിച്ചെടുക്കു !!!

കുടുകാരെ.

ചിത്രകാരന്റെ ബ്ലോഗ് പിന്മൊഴിയില്‍ വരുന്നില്ല എന്നു അറിഞ്ഞതില്‍ ഖേതിക്കുന്നു.

അദ്ദേഹത്തിന്റെ ബ്ലോഗ് പിന്മൊഴിയില്‍ നിന്നും നീക്കം ചെയ്യാനുള്ള കാരണം എനിക്കറിയില്ല. എങ്കിലും ഒരു ബ്ലോഗറിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഈ വിധത്തില്‍ നിരോധിച്ചത് തീരെ ശരിയായില്ല.

ഞാന്‍ എന്റെ പ്രതിഷേധം രഖപെടുത്തുന്നു. എത്രയും പെട്ടന്ന് അത് പുനര്സ്താപിക്കണം എന്നു ഞാന്‍ അപേക്ഷിക്കുന്നു. നിങ്ങളുടെ പ്രതിഷേധം ഇവിടെ കമന്റാം.

(എന്നു വിചാരിച്ച് എനിക്ക് ചിത്രകാരനോടു സ്നേഹം ഒന്നും തോന്നി തുടങ്ങിയിട്ടില്ല കേട്ടോ !!)

142 comments:

 1. ചിത്രകാരന്റെ ബ്ലോഗ് പിന്മൊഴിയില്‍ പുനര്സ്താപിക്കു !!!!

  ReplyDelete
 2. ആരുടെ ബ്ലോഗായാലും നിയമവിരുദ്ധമല്ലെങ്കില്‍ പിന്മൊഴിയില്‍ പ്രത്യക്ഷപെടാന്‍ അനുവദിക്കണം.

  ReplyDelete
 3. ചിത്രകാരനെ ആരെങ്കിലും ബ്ലോക്ക് ചെയ്തതാണോ. സാധാരണ ബ്ലോക്ക് ചെയ്താല്‍ ക്ലബ്ബിലോ മറ്റോ വിശദീകരണം കാണാറുണ്ടല്ലോ. ആക്ച്വലി എന്താ സംഭവിച്ചത്?

  ReplyDelete
 4. ചിത്രകാരനെ പിന്മൊഴിയില്‍ ബ്ലോക് ചെയ്തതില്‍ പ്രതിഷേധിക്കുന്നു.

  BTW, who owns pinmozhi എന്നറിയാന്‍ താല്പര്യം ഉണ്ട്. കാരണം എന്റെ ബ്ലോഗില്‍ പിന്മൊഴി ഫീഡിനായി ഒരു വെബ് വിജിറ്റ് ഉപയോഗിച്ചിട്ടുണ്ട്.

  ReplyDelete
 5. ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. പണ്ട് പുളകിതന്‍ എന്ന ഒരു ബ്ലോഗറെ ഇങ്ങെനെയെന്തോ ചെയ്ത് ബഹിഷ്കരിച്ചതായി കേട്ടിരുന്നു. അന്ന് ഈ കമ്മ്യൂണിറ്റിയുടെ കാര്യത്തില്‍ ഒരുപാട് ഗുണങ്ങളുടെ കൂടെ എവിടെയൊക്കെയോ പിശകുകളും ഉണ്ട് എന്ന് തോന്നിയിരുന്നു.

  പക്ഷെ അതോടൊപ്പം തന്നെ ഒരു പൊതു ഗ്രൂപ്പില്‍ കമന്റുകളിടുമ്പോഴുള്ള സാമാന്യ മര്യാദ പലപ്പോഴും ചിത്രകാരന്‍ കാണിക്കാറില്ലേ എന്ന് സംശയം തോന്നിയിട്ടുണ്ട്, സൂവിന്റെ പോസ്റ്റില്‍ അത് കണ്ടിരുന്നു.

  ReplyDelete
 6. "പൊതു ഗ്രൂപ്പ്" അതാണു പ്രശ്നം.

  എന്നാല്‍ നമുക്ക് ഒരു 18+ ഗ്രൂപ്പ് ആവശ്യമുണ്ട്.

  ഇല്ലെ.

  ReplyDelete
 7. ഇങ്ങനെ ഒരു പോസ്റ്റിടാന്‍ തോന്നിയതിന് ഞാന്‍ കൈപ്പള്ളിയെ അഭിനന്ദിക്കുന്നു.ചിത്രകാരനെ പിന്മൊഴികളില്‍ നിന്ന് തടഞ്ഞിട്ടുണ്ടെങ്കില്‍ കുറഞ്ഞപക്ഷം അയാള്‍ക്കെങ്കിലും ഒരു വിശദീകരണം നല്‍കേണ്ടതായിരുന്നു.ഇനി ഇതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമാണോ?അയാളെ പിന്മൊഴികളില്‍ നിന്ന് ഒഴിവാക്കുന്നതുകൊണ്ട് ബൂലോകം നേടുന്ന ഗുണമെന്താണാവോ?

  ReplyDelete
 8. അങ്ങനെയല്ല കൈപ്പള്ളിയണ്ണാ, ഈ ലിങ്ക് ഒന്ന് നോക്കൂ,
  http://suryagayatri.blogspot.com/2007/01/blog-post_12.html

  ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഒരുപാട് ഗ്രൂപ്പുണ്ടായിട്ടും കാര്യമൊന്നുമില്ല. ഏത് പൊതുവേദിയിലും (രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഇടപെടുന്നിടത്ത്) സ്വയം കാണിക്കേണ്ട ചില മര്യാദകളുണ്ട്. അത് ചിത്രകാരന്‍ ചിലപ്പോഴൊക്കെ മറന്നു എന്ന് തോന്നുന്നു, പ്രലോഭനങ്ങള്‍ അങ്ങിനെ ചെയ്യാന്‍ ഒരു പരിധി വരെ കാരണമായിരുന്നിരിക്കാം, പക്ഷെ അതതിനുള്ള ന്യായീകരണമല്ല.

  ഇതിനര്‍ഥം ചിത്രകാരനെ നിരോധിച്ചതിനെ ഞാന്‍ അനുകൂലിക്കുന്നു എന്നല്ല.

  ReplyDelete
 9. അതേയ്...ബ്ലോഗില്‍ ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടല്ലൊ..അതു നീക്കം ചെയ്യാന്‍ ഗൂഗിളിനേ കഴിയൂ..പിന്മൊഴിയും തനിമലയാളവും രണ്ടോ മൂന്നോ പേര്‍ ചേര്‍ന്ന് നടത്തുന്ന ഗ്രൂപ്പാണ്. അവിടെ കയറി പറ്റുന്നത് റൈറ്റ് അല്ല പ്രിവിലേജ് ആണ് അവരുടെ ടേര്‍മ്സ് ആന്റ് കണ്ടീഷന്‍സ് വായിക്കുക. അതനുസരിച്ചില്ലെങ്കില്‍ രക്ഷയില്ല,
  അവര്‍ നമ്മുടെ കൊങ്ങക്ക് പിടിച്ച് വെളിയില്‍ കളയും. എന്തു ചെയ്യാം? :-)

  ഇവിടെ എന്താ സംഭവിച്ചേ എന്ന് അറിയില്ല. പുളകിതന്റെ കാര്യമാണെങ്കില്‍, പുള്ളിയെ ബ്ലോക്കിയത് വിശാലേട്ടന്റെ ഡ്യൂപ്പായിട്ട് കൊറെ അധികം വൃത്തികേടുകള്‍ കാണിച്ചതുകൊണ്ടാണ് ബ്ലോക്കിയത് എന്ന് തോന്നുന്നു.

  ReplyDelete
 10. ഇവിടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പ്രതിഷേധിക്കുന്നവരൊക്കെ ഒന്ന് വായിക്കുന്നത് നന്നായിരിക്കും.

  http://nellikka.blogspot.com/2006/12/blog-post_19.html

  ReplyDelete
 11. ഇഞ്ചീ

  പുളകിതനെ ബ്ലോക്ക് ചെയ്യാനുള്ള കാരണം അതാണെന്ന് എനിക്കറിയില്ലായിരുന്നു, അതാണ് കാരണെമെങ്കില്‍ അതയാള്‍ അര്‍ഹിക്കുന്നു,

  എന്നിരുന്നാലും ഒരാളെ തടയുകയാണെങ്കില്‍ അതെന്തിന് എന്ന് അയാളോട് വിശദീകരിക്കാനുള്ള ബാദ്ധ്യത നമുക്കില്ലേ?

  ReplyDelete
 12. എന്താണു സംഭവിച്ചതെന്ന് ഊഹിക്കുന്നതിനെക്കാള്‍ പിന്മൊഴി പ്രവര്‍ത്തകരില്‍ നിന്നു കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു.

  ReplyDelete
 13. സൂവിന്റെ പോസ്റ്റില്‍ കമന്റിട്ടു് ചിത്രകാരന്‍ തെണ്ടിത്തരം കാണിച്ചു എന്നതില്‍ സംശയമില്ല. അതില്‍ എനിക്കും കാര്യമായ ദേഷ്യമുണ്ട്.

  പ്രതിഷേദം രേഖപെടുത്താന്‍ എന്തെല്ലാം വഴികളുണ്ട്.


  പക്ഷെ അതിന്‍ അദ്ദേഹത്തിന്റെ ബ്ലോഗ് ബ്ലോക്ക് ചെയ്തത് തെറ്റാണു്.

  ReplyDelete
 14. ഇടങ്ങളേ :) ( അങ്ങിനെ വിളികുമ്പോള്‍ എവിടുന്നെങ്കിലും ഒരു എക്കോ എ എ ഏ എന്ന് വന്നെങ്കില്‍ എന്ന് വിചാരിക്കുന്നു)

  കള്ള് കുടിയന്മാരെ (ന്റെ അപ്പാപ്പന്‍ ആയാലും ശരി)കാണുമ്പോള്‍ ഞാന്‍ സംസാരിക്കാറില്ല. എന്താ സംസാരിക്കാത്തെ എന്ന് അവര്‍ക്ക് എക്സപ്ലനേഷന്‍ കൊടുക്കാന്‍ നില്‍ക്കാറുമില്ല. :) നിന്നാല്‍ അവരുടെ വായില്‍ ഇരിക്കുന്നത് ഞാന്‍ കേള്‍ക്കും. എന്തിനാ വെറുതെ ? ചിലപ്പൊ പിന്മൊഴിക്കാര്‍ക്ക് സേം പോളിസി ആയിരിക്കും. അറിയില്ല. ബാദ്ധ്യതയുണ്ടോ അവര്‍ക്ക് നമ്മളോട്? അതോ നമുക്ക് അവരോടോ?

  ഇവിടെ എന്താ സംഭവിച്ചേയെന്ന് എനിക്ക് പക്ഷെ അറിയില്ല. അവര്‍ക്കൊരു ഈമെയില്‍ ഐഡിയുണ്ടെന്നാണ് അറിവ്. അതില്‍ എഴുതി ചോദിച്ചാല്‍ അവര്‍ പറയുമായിരിക്കും. ചിലപ്പൊ വെറും ഒരു ടെക്നിക്കല്‍ ഫോള്‍ട്ടായിരി‍ക്കും.

  ReplyDelete
 15. പ്രോഫയിലില്‍ വ്യക്തിത്വം വ്യക്തമാകുന്നവരുടെ കമന്റുകള്‍ മാത്രം മതിയെന്നാണ് ഏവൂരാനോട് എന്റെ അഭ്യര്‍ത്ഥന. പറയാനുള്ളവര്‍ പേയായി പേപിടിച്ചു പറയേണ്ടതില്ല.
  പിന്മോഴിയില്‍ നിന്നു ബാന്‍ ചെയ്യുക എന്നാല്‍ ബ്ലോഗു ബാന്‍ ചെയ്യുകയെന്നാണെന്നു ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.
  ബ്ലോഗു ബാന്‍ ചെയ്യുന്നതു ഗൂഗ്ള്ന്റെ ബ്ലൊഗ്ഗെര്‍ ആണ്.

  ReplyDelete
 16. പിന്നെ ചിത്രകാര താങ്കളോടു ഒരു കാര്യം പറയട്ടേ.

  എനിക്ക് താങ്കളുടെ Thanks ഒന്നും വേണ്ട.

  ഇതു ഞാന്‍ മലയാളികളുടെ മാധ്യമ ജനാതിപത്യവല്കരണത്തിനു വേണ്ടി ചെയ്യുന്ന കാര്യമാണു. അല്ലാതെ തങ്കളോടോ താങ്കള്‍ എഴുതുന്ന ലോലമായ വിഷയങ്ങളെ അനുകൂലിച്ചിട്ടോ അല്ല.

  Lets get that very important aspect clear. This concerns every one of us.

  ReplyDelete
 17. ചിത്രകാരന്റെ ചില 'ഭാഷ'യാണെന്ന് തോന്നുന്നു പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്‌.
  എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് ആശിക്കുന്നു.

  ReplyDelete
 18. കുറേ പരാ‍തികളായി കഴിയുമ്പോള്‍ ബാാ‍നാതെ നിര്‍വാഹമില്ല. പരാതികളുണ്ടാകുന്നതും പരാതിക്കാരുടെ സംഖ്യ കൂടുന്നതും അല്ലാതെ, എഴുതുന്നയാളിന്റെ നാര്‍കോ അനാലിസിസ് നടത്തിയും ഹിപ്‌നോട്ടൈസ് ചെയ്തും ഉദ്ദേശ്യം നല്ലതാണോ അല്ലയോ എന്നു തിരിച്ചറിയുവാന്‍ നിര്‍വാഹമില്ലല്ലോ.

  ബ്ലോഗിങ്ങ് ജന്മാവകാശമെങ്കില്‍, പോസ്റ്റുകളും കമന്റുകളും ഈ ലിസ്റ്റില്‍ വരിക എന്നത് ഒരു പ്രിവിലേജ് ആണ് -- audacity-യുടെ നനുത്ത വരകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന ഏതിനും ആര്‍ക്കും ആ പ്രിവിലേജുണ്ട് താനും.


  ബാന്‍ ചെയ്യുന്നതിനു മുമ്പ്്- വായ്ക്കുരവയിട്ടു നാളുറപ്പിച്ചും ശുഭ സമയം കണ്ടെത്തിയും വിളംബരം ചെയ്തും അങ്കം കുറിക്കുന്ന പോലെയും അടിപിടി നടത്തുന്നതു പോലെയും ഇതൊന്നും നടത്താന്‍ കഴിയില്ല. ഫുള്‍ടൈം ജ്വാലി വേറേയൂമുണ്ടേ, അരി മേടിക്കാന്‍..!

  തന്നെയുമല്ല, ഇഞ്ചി പറഞ്ഞ കാരണവും അതിനുണ്ട്.
  ഒന്നല്ല, ഒന്നര - രണ്ടര തച്ച് പണിയാണേ, “സദാചാര കാവലാളിന്റേതു.. !”

  എന്നിട്ടും, ചിത്രകാരന്റെ കാര്യത്തില്‍ -- നെല്ലിക്കയിലെ അദ്ദേഹത്തിന്റെ കമന്റൂ കണ്ടു് ഒരിക്കല്‍ പറഞ്ഞതാണു. പിന്നീട് സൂവിന്റെ ബ്ലോഗിലെ അദ്ദേഹത്തിന്റെ കമന്റുകള്‍ വന്നതോടെ പരാതികളുമുണ്ടായി --

  ഇവിടെ വന്നു ബഹളം വെച്ചിട്ടോ ഒന്നും തെറി-അലമ്പ്-ഫീകരവാദ-പെഡോഫൈല്‍-പോര്‍ണോഗ്രാഫി -ഇത്യാദി അതിപ്രബുദ്ധ വിനോദങ്ങള്‍ക്കെതിരെയുള്ള നയങ്ങള്‍ മാറ്റാന്‍ പോകുന്നില്ല.

  ചേര്‍ത്തു വായിക്കാവുന്നവ:

  1

  2

  3

  4

  പിന്നെ, തെറിയും മറ്റും പ്രതിരോധിക്കേണ്ടി വരുമ്പോള്‍, ഓണ്‍‌ലൈനിലെങ്കിലും, പറഞ്ഞു പ്രതിരോധിക്കുന്നതു ഫലപ്രദമല്ല, അതിനല്പം സീക്രസി ആവശ്യവുമാണു. അല്ലായിരുന്നെങ്കില്‍, ആരു പരാതിപ്പെട്ടുവെന്നും, ഇന്ന തീയതി ഇത്ര മണിക്ക് ഇന്നയാളിനെ ആയതിനാല്‍ ബാനുമെന്നുമൊക്കെ നേരത്തെ അറിയിക്കാമായിരുന്നു, ഫുള്‍‌ടൈം സ്റ്റാഫല്ലേ ഇതിനൊക്കെ പിന്നില്‍ നമുക്കുള്ളത്?!!

  ReplyDelete
 19. eevuran

  ഈ നിയമം എല്ലാവര്‍ക്കും ബാദകമാണോ? അതോ അമേഏഏഏഏഏഏരിക്കയിലുള്ളവരെ തെറി പറഞ്ഞാല്‍ മാത്രം ഏര്‍പ്പെടുത്തുന്ന ban അണോ.

  ഇവിടെ തീവ്രവാദം പ്രസങ്ങിക്കുന്ന ചെട്ടന്മാര്‍ വരെയുണ്ട്. അവരെയൊന്നും ban ചെയ്യാന്‍ ആരുമില്ലെ.

  പിന്നെ ഒരു comment aggregator ഉണ്ടക്കുന്നത് nuclear fusion പോലെ ബുദ്ധിമുട്ടുള്ള ഒന്നാണോ?

  "ഗെള്ഫിലുള്ള" ഒരു മല്ബാറിയുടെ ചിന്ന ചിന്ന തംശയങ്ങളാണെ. ഇനി ഇതു ചോദിച്ചതിനു എന്നെ ban ചെയ്യുമോ?

  ReplyDelete
 20. ഇതിനെ കുറിച്ച് പ്രതികരിക്കണം എന്ന് കരുതിയിരിക്കുകയായിരുന്നു.നന്ദി;കൈപ്പള്ളീ.
  ഇവിടെ ചിത്രകാരനെ മാത്രമല്ല വിലക്കിയിരിക്കുന്നത്.സക്കീന വക്കീലിനെ, ഇബ്നു സുബൈറിനെ.ഈ മൂ‍ന്നുപേരെയും, പിന്മൊഴി നടത്തിപ്പുകാര്‍ക്ക് വിലക്കാന്‍ അവകാശമുണ്ട്.കാരണം അത് അവരുടെ സാമ്രാജ്യമാണല്ലോ?പക്ഷെ, പിന്‍‌മൊഴിയെപോലുള്ള ഒരു സാമൂഹ്യ ഘടനയില്‍ ഒരു അംഗത്തെ വിലക്കുന്നതിനു മുന്‍‌പുള്ള സാമാന്യ മര്യാദ പാലിച്ച് കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.എന്നാല്‍ സക്കീനയുടെയും, ഇബ്നു സുബൈറിന്റേയും,ചിത്രകാരന്റേയും കാര്യത്തില്‍ അതുണ്ടായില്ല എന്നാണ് വര്‍ത്തമാനങ്ങളില്‍ നിന്നും, അവരുടെ പ്രതികരണങ്ങളില്‍ നിന്നും തെളിയുന്നത്.
  ചിത്രകാരന്‍ ഈ ബൂലോഗത്തെ പല മഹാന്‍‌മാര്‍ ചെയ്യുന്നതിനേക്കാള്‍ വലിയ അപരാധമൊന്നും ചെയ്തതായി എനിക്ക് തോന്നുന്നില്ല.ചിത്രകാരന്‍ സംസാരിക്കുന്നതും, പ്രവര്‍ത്തിക്കുന്നതും അദ്ദേഹത്തിന്റെ നിലവാരമനുസരിച്ചാണ്.ആ നിലവാരത്തില്‍ കൂടുതല്‍ ഒന്നും നമ്മള്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.ഈ നിലവാരത്തിനേക്കാള്‍ മോശമായിരുന്നോ പെരിങ്ങോടന്‍ സൂവിനോട് കാണിച്ചത്?.കൈപ്പള്ളി തന്നെ, ഇതിനു മുന്‍‌പ് തെറി വിളിച്ചിട്ടില്ലേ? ഗന്ധര്‍വ്വനും, അതുല്യയും തമ്മില്‍ ഉണ്ടായ അഭിപ്രായ വാഗ്വാദങ്ങളേക്കാളില്‍ നിന്നും എന്തെങ്കിലും മാറ്റം ഇതിനുണ്ടോ?
  ഇനി സക്കീനയുടെ കാര്യത്തിലും, ഇബ്നു സുബൈറിന്റെ കാര്യത്തിലും എന്താണ് സംഭവിച്ചത്? ഖുര്‍‌ആനെയും,രാമായണത്തേയും കൂട്ടുപിടിച്ച് എന്തെങ്കിലും എഴുതിയതാണോ തെറ്റ്.ഇവിടെ പലരും അത് ചെയ്യുന്നുണ്ടല്ലോ?അതോ അവര്‍ ആരോടെങ്കിലും മോശമായ ഭാഷയില്‍ തെറിവിളിച്ചോ?അസഭ്യങ്ങള്‍ പറഞ്ഞോ?
  ആവിഷ്കാര സ്വാത്രന്ത്ര്യത്തിന്റെ പേരില്‍ എന്തുമാകാം എന്ന് ഇതിന് അര്‍ത്ഥം കാണണ്ട.
  ഇവരെ വിലക്കുന്നതിനു മുന്‍‌പ് ഇവര്‍ക്ക് പരസ്യമായ ഒരു മുന്നറിയിപ്പ് നല്‍കി കാര്യങ്ങള്‍ വിശദീകരിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നു.
  ബൂലോഗം പോലൊരു സമൂഹത്തില്‍ സഹിഷ്ണുതയാണ് പ്രധാനം.മറ്റുള്ളവര്‍ എഴുതുന്നതും, വിമര്‍ശിക്കുന്നതും ഉള്‍ക്കൊള്ളാനും, മാന്യമായ ഭാഷയില്‍ മറുപടി പറയാനും,ആര്‍ക്കും കഴിയുന്നില്ലെങ്കില്‍ അത് അവരുടെ നിലവാരമില്ലായ്മയാണ് കാണിക്കുന്നത്.ആ നിലവാരമില്ലായ്മ ബൂലോഗത്ത് കൊടികുത്തി വാഴുന്നു.
  ഇതിനു മുന്‍‌പ് ഇക്കാസിനേയും, വില്ലൂസിനേയും വിലക്കിയത് ഓര്‍മ്മ വരുന്നു.
  ബ്ലോഗ് എന്നത് എന്തും ഭയമില്ലാതെ, കത്രികക്ക് വഴിപ്പെടാതെ എഴുതാന്‍ കഴിയുന്ന ഒരു ഇടമാണ് എന്നത് കൊണ്ടാണ് ഇതൊക്കെ ഉണ്ടാകുന്നത്.അഭിപ്രായ സ്വാതന്ത്ര്യത്തിന് നാം വില കല്‍പ്പിക്കണം.
  ചിത്രകാരനോട്: താങ്കള്‍ അഭിപ്രായം എങ്ങിനെ പറയണമെന്നത് താങ്കള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്.എന്നാല്‍ പിന്‍‌മൊഴിയും, ബൂലോഗവും പോലുള്ള ഒരു സമൂഹത്തിന്റെ ഭാഗമാകുമ്പോള്‍ താങ്കള്‍ക്ക് ചില ഉത്തരവാദിത്തങ്ങളും, ബാധ്യതകളും ഉണ്ട്.താങ്കളുടെ ബ്ലോഗില്‍ താങ്കള്‍ എഴുതുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് പോലെ അല്ല അത്.ഒരു സമൂഹത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ കാണിക്കേണ്ട് മര്യാദകള്‍ പാലിക്കുക.വിമര്‍ശനങ്ങള്‍ നല്ലതാണ്.അതിനെ നല്ല ഭാഷയില്‍ ശക്തമായി തന്നെ വിമര്‍ശിക്കുക.
  സ്വന്തം വീട്ടില്‍ നാം പെരുമാറുന്നത് പോലെയും, പ്രവൃത്തിക്കുന്നത് പോലെയും നമുക്ക് ഒരു സമൂഹത്തുന്‍ മുന്‍‌പില്‍ ചെയ്യാന്‍ കഴിയുകയില്ല.അതിന് ചില സമൂഹ പ്രതിബദ്ധതയില്‍ അധിഷ്ടിതമായ മൂല്യങ്ങളുണ്ട്.അതിനനുസരിച്ച് പെരുമാറാന്‍ നാം ശീലിക്കണം.
  ഒന്നുകൂടി:
  ഇബ്നു സുബൈറിനേയും,സക്കീന വക്കിലിനേയും വിലക്കിയതിനേ കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ലേ?

  ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍മാരെ ,
  എന്റെ പ്രണാമം.

  ReplyDelete
 21. ഹാ ഹാ!

  പിന്നെ ഒരു comment aggregator ഉണ്ടക്കുന്നത് nuclear fusion പോലെ ബുദ്ധിമുട്ടുള്ള ഒന്നാണോ?

  അല്ലേയല്ല -- നടത്തിക്കൊണ്ടു പോകാനൊരു പക്ഷേ അല്പം പ്രയാസം കാണും. അല്പം, തുലോം. വളരെ നിസ്സാരമായ പ്രയത്നം.

  ReplyDelete
 22. ചിത്രകാരന്‍ പറഞ്ഞതിനെ ഞാനനുകൂലിക്കുന്നില്ല , എന്നാല്‍ , അദ്ദേഹത്തിന്‍റെ ഭാഷയാണ് പ്രശ്നമെങ്കില്‍ , ഇതിനേക്കാള്‍ നിലവാര മില്ലത്ത വേറെ എത്രയോ പേര്‍ ഉപയോഗിച്ചിട്ടുണ്ട്.

  അയാള്‍ക്ക് തിരിച്ച് വരാന്‍ ഒരവസരം കൂടി കൊടുക്കണമെന്നാണെന്‍റെ അഭിപ്രായം.

  ReplyDelete
 23. evuraan.

  താങ്കള്‍ ചെയുന്നത് വളരെ നല്ല കാര്യമാണു. പിന്മൊഴി മലയാളം ബ്ലോഗിനു വളരെ promote ചെയ്യുന്നുണ്ട്,അതില്‍ സംശയമില്ല. പക്ഷെ പിന്മൊഴിയല്ല മലയാളം ബ്ലോഗിനെ താങ്ങി നിര്ത്തുന്നത്. അതു മലയാളം bloggers തന്നെയാണു്.

  താങ്കളുടെ മറുപടി വായിച്ചപ്പോള്‍ അല്പം അഹംകാര ധ്വനി ഇല്ലെ എന്നൊരു സംശയം.


  ‌താങ്കള്‍ നിഷ്കര്‍ശിക്കുന്ന നിബന്ധനകളോടു എനിക്ക് ആദര്‍ശപരമായ വിയോജിപ്പുണ്ട്. അതു കൊണ്ടു തന്നെയാണു ഞാന്‍ ആദ്യകാലങ്ങളില്‍ പിന്മൊഴിയില്‍ ചെരതിരുന്നതും.


  ഈ വിധത്തിലുള്ള നിരോധനങ്ങള്‍ വേണ്ട എന്നാണു എനിക്ക് പറയാനുള്ളത്.

  ഇന്ന് പിന്മൊഴി പ്രസക്തമാണു്. ഒരു alternative aggragator ഉണ്ടാക്കാന്‍ ഒരുത്തന്‍ വിചാരിച്ചാല്‍ മതി.

  This is the Internet my friend. Everyhing is possible.

  എല്ലാവരും ഒരുമിച്ചിരിക്കണം എന്നു തന്നെയാണു എന്റെ ആഗ്രഹം. പക്ഷെ ഈ വിധത്തിലുള്ള banning തുടര്ന്നാല്‍ ഒരു Alternative aggragator ഉണ്ടാകും.

  ReplyDelete
 24. കൈപ്പള്ളിയണ്ണാ,

  ആള്‍ട്ടര്‍നേറ്റീവുകളെകുറിച്ചൊക്കെ കുറച്ച്‌കൂടി കഴിഞ്ഞ് സംസാരിച്ചാല്‍ പോരേ നമുക്ക്. യൂണികോഡിന്റേയും മലയാള ഭാഷയുടേയും വളര്‍ച്ച എന്ന പൊതുവായ ലക്ഷ്യത്തിലേക്കുള്ള ഈ യാത്രയില്‍ വിഘടിക്കാന്‍ ഒരുപാട് പേരൊന്നുമില്ല നമുക്ക്. ഇനിയും കുറച്ച്‌കാലമെങ്കിലും നമുക്ക് ഒരുമിച്ചോടിയേ മതിയാകൂ എന്ന് തോന്നുന്നു.

  ഒന്നോ രണ്ടൊ പേര് നടത്തുന്ന ഒരു കാര്യമായിരിക്കുമ്പോല്‍ തന്നെ അത് പൊതുവായ ഒരു ഇടത്തേപറ്റിക്കൂടിയുള്ളതാണ്. അങ്ങിനെ വരുമ്പോല്‍ അഭിപ്രായ വിത്യാസങ്ങളും ഉണ്ടാകും. അത്തരം അഭിപ്രായ വിത്യാസങ്ങളും നിര്‍ദ്ദേശങ്ങളും നമുക്ക് അവരോട് നേരിട്ട് പറയാം. ഏവൂരാനും ഇത്തരം കാര്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

  ReplyDelete
 25. പിന്മൊഴി ഒരു monopolyയാണു. ഏതൊരു monopolyക്കും ഉണ്ടാവുന്ന പ്രശ്നങ്ങള്‍ മാത്രമെയുള്ളു ഇത്.

  തീരുമാനങ്ങള്‍ക്ക് കരണം ചോദിച്ചല്‍ കിട്ടുന്ന മറുപടിയോ ഈ വിധത്തില്‍:

  "ഇന്ന തീയതി ഇത്ര മണിക്ക് ഇന്നയാളിനെ ആയതിനാല്‍ ബാനുമെന്നുമൊക്കെ നേരത്തെ അറിയിക്കാമായിരുന്നു, ഫുള്‍‌ടൈം സ്റ്റാഫല്ലേ ഇതിനൊക്കെ പിന്നില്‍ നമുക്കുള്ളത്?!!"

  ചുരുക്കത്തില്‍ "വേണേങ്കി വന്നു നക്കിട്ട് പോടാ" എന്ന് അല്ലെ.


  എന്തോ എനിക്ക അങ്ങനെ നക്കാന്‍ അല്പം പ്രയാസമുണ്ട്.

  ഇവിടെ സംഭവിക്കുന്നത് ഒരു undemocratic decision ആണു. അതിലുപരി അഭിപ്രായ സ്വാതന്ത്ര്യത്തിനു ഏര്‍പ്പെടുത്തുന്ന ഒരു നിരോധനം കൂടിയാണു.


  മലയാളം ബ്ലോഗിനു ഞാന്‍ കാണുന്ന ഭാവിയില്‍ ഒന്നിലധികം aggragators അവശ്യമാണു്. ഇതിനെക്കാള്‍ നല്ല ഒരു കാരണം വേറെ വേണമോ?

  ReplyDelete
 26. പ്രിയ കൈപ്പള്ളി,

  ധ്വനിയെന്നു താങ്കള്‍ പറഞ്ഞതു, അഹങ്കാരമല്ല, അഭിമാനമായിരിക്കാം, ആണു്. -- ഉതകുന്നു എന്നതിനാലുള്ള അഭിമാനം.

  പിന്മൊഴിയിലേക്കുള്ള ഈ-മെയിലുകള്‍ ഞങ്ങളുടെ സെര്‍വ‌റുകളിലൂടെയാണു കയറിയിറങ്ങുന്നത് -- smtp headers-ല്‍ ഞങ്ങളുടെ ഐ.പി. ഉണ്ടായിരിക്കുന്നിടത്തോളം, ഈ രാജ്യത്തെ നിയമം അനുസരിച്ച്, ഉള്ളടക്കത്തിനെ പറ്റി (ഉദാഹരണം, ഭീകരവാദത്തിന്റെ കണ്ടക്സ്റ്റ് ആവാം) ചോദ്യമുയര്‍ന്നാല്‍
  ഉത്തരം പറയേണ്ടതു ഞങ്ങളാണു്.

  ഇതു കാണുക.


  മേല്പറഞ്ഞ കയറ്റിയിറക്കല്‍ വേണ്ടി വന്നതു സാങ്കേതിക കാണങ്ങളാലാണു് -- ആദ്യകാലങ്ങളില്‍ അങ്ങനെയൊന്നില്ലാതെ തന്നെയായിരുന്നു ഗ്രൂപ്പിലേക്ക് മൊഴികള്‍ എത്തിയിരുന്നതു്.

  550 -ഓളം വരിക്കാരുടെ മെയില്‍ ബോക്സിലെത്തുന്നതും പിന്നീടവ തന്നെ -- ചളുവയും തെറിയും റിലേ ചെയ്യാനും പ്രോസസ്സ് ചെയ്യാനും പ്രോസസ്സ് ചെയ്യാനുമൊന്നും തീരെയും താത്‌പര്യമില്ല.

  അനാവശ്യം എഴുതിയവനു കിട്ടുന്ന/കിട്ടിയ ഭര്‍ത്സനത്തേക്കാള്‍ ഇതുവരെ ഈയൊരു സംവിധാനം കൊണ്ട് കിട്ടിയിട്ടുണ്ട് ഞങ്ങള്‍ക്കെന്നതും "അഭിമാനത്തിന്റെ ഭാഗം തന്നെ.

  ബാക്കി പിന്നിടു്.

  ReplyDelete
 27. evuran

  ഗൂഗിള്‍ groupsല്‍ ഏതു പോലിസുകാരനും ചൂമ്മ ഒരു group തുടങ്ങാം

  പിന്നെ അതു എല്ലാവരേയും ഒന്ന് അറിയിക്കേണ്ട താമസം മാത്രമെയുള്ളു

  കമന്റുകളും പോസ്റ്റും അതിലേക്കു വിടാന്‍ പറയുക.‌

  പിന്നെ അതു തന്നത്താനെ popular അകും.

  അല്പം കാശു മുടക്കിയാല്‍ പരസ്യം ചെയ്തു വേണമെങ്കിലും popular അക്കാം.

  ഇതല്ലതെ എന്താണാവോ ഉള്ളത്.

  ReplyDelete
 28. ചിത്രകാരനെ പിന്മൊഴിയില്‍ നിന്നു ബാര്‍ ചെയ്തു എന്നു പറഞ്ഞ് എന്റെ ബ്ലോഗില്‍ ഒരു കമന്റിട്ടിരുന്നു.

  ബ്ലോഗേഴ്സിനോടൊരു പ്രതിഷേധക്കുറിപ്പും. അതുവായിച്ചിട്ടു delete ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.എന്താണു സംഭവമെന്നൊന്നും എനിയ്ക്കു മനസ്സിലായില്ലെങ്കിലും,എനിയ്ക്കെന്റെ ബ്ലോഗ് പരസ്യത്തിനുപയോഗ്ഗിച്ചതു പോലെയാണ് തോന്നിയത്. എന്റെ ബ്ലോഗങ്ങനെ ഉപയോഗിയ്ക്കരുത് എന്നു പറഞ്ഞു ഞാനൊരു മറു കമന്റിട്ടു. എന്നിട്ടു പിന്മൊഴിയില്‍ വന്നപ്പോഴാണ് കൈപ്പള്ളിയുടെ ബ്ലോഗില്‍ നിന്നും പ്രശ്നത്തിന്റെ വിവരങ്ങള്‍ അറിയുന്നത്.

  അതോടെ ഞാന്‍ എഴുതിയ കമന്റു delete ചെയ്തു. എന്റെ ബ്ലോഗു ചിത്രകാരന്റെ പരസ്യത്തിനുപയോഗിയ്ക്കാമെന്നു സമ്മതിയ്ക്കുന്നു എന്നല്ല ഇതിനര്‍ഥം.
  ഈ ബ്ലോഗു പ്രശ്നത്തില്‍ കൈപ്പള്ളിയോട് അനുകൂലിയ്ക്കുന്നു എന്നു മാത്രമാണ്.

  കാരണം, ബ്ലോഗിന്റെ കമന്റുകള്‍ ഒരു ന്യൂനപക്ഷമാണെങ്കിലും നെറ്റി ചുളിപ്പിയ്ക്കുന്ന വിധത്തിലുള്ളതാണ്.പക്ഷെ അങ്ങനെയുള്ളവരെ എങ്ങനെ നേരിടണമെന്നുള്ളതിനേക്കുറിച്ച് ഇന്നു വരെ ബ്ലോഗില്‍ മര്യാദച്ചട്ടങ്ങള്‍ ഒന്നും ഉള്ളതായി അറിവില്ല (except Google's terms and conditions).

  പക്ഷെ google's terms and conditions മലയാളം ബ്ലോഗേഴ്സ് ധിക്കരിയ്ക്കുന്നുണ്ടോ?
  അതിനേക്കുറിച്ച് നല്ല ധാരണയില്ലാതെ എങ്ങനെയാണ്‍് ചില ബ്ലോഗുകളുടെ കമന്റുകള്‍ പിന്‍ മൊഴിയില്‍ നിന്നു നീക്കം ചെയ്തത് എന്ന് അതു ചെയ്തവര്‍ അറിയിയ്ക്കുമെന്നു പ്രതീക്ഷിയ്ക്കുന്നു.

  അതു ഭാവിയിലേക്കു നല്ലതായിരിയ്ക്കും.

  അതുപോലെ ചിലപ്പോള്‍ സൌകര്യപൂര്‍വം കേള്‍ക്കാം ബ്ലോഗില്‍ മതം പാടില്ല, രാഷ്ട്രീയം പാടില്ല എന്നൊക്കെ.
  പക്ഷെ ഗൂഗിളിന്റെ ഒരു writer's forum ആണു Helium അവിടെ മതവും ജാതിയും, സംസ്കാരവും എല്ലാം വിഷയങ്ങളാണ്.

  അതുകോണ്ട് ഇതിനൊക്കെ വിശദീകരിയ്ക്കപ്പെട്ട നിലപാടുകള്‍ ആവശ്യമാണ്.

  ReplyDelete
 29. ഇടയ്ക്കൊരു അഞ്ച് മിനിറ്റു കിട്ടിയപ്പോള്‍ വീണ്ടും കമന്റാനിറങ്ങി.

  ഒന്നിലധികം aggragators അവശ്യമാണു്

  തീര്‍ത്തും യോജിക്കുന്നു -- പിന്മൊഴികള്‍ക്ക് അതൊരു ബദലാവട്ടെ എന്നും ആശിക്കുന്നു.

  നെറ്റില്‍ കണ്ട ചില ലിങ്കുകള്‍:

  http://commentful.com/

  http://co.mments.com/

  തുടങ്ങിക്കോളൂ ഒന്നു് -- എല്ലാ കണ്ടന്റും സ്വീകരിക്കുന്ന ഒരെണ്ണം. മലയാളിക്കും കാമക്രോധവികാരങ്ങളും മറ്റുമില്ലേ? നാമായിട്ടെന്തിനവ മാറ്റിി നിര്‍ത്തുന്നൂ?

  പിന്മൊഴികളില്‍ പറ്റില്ല. ക്ഷമി...!

  ReplyDelete
 30. കൈപ്പള്ളി ചേട്ടാ?
  എന്താണ് ഉള്ളത് - വളരെ നല്ല ചോദ്യമായി എനിക്ക് തോന്നി.അതുകൊണ്ട് ഉത്തരം പറയാന്‍ തോന്നുന്നു. കുറേ പേര്‍ക്ക് തോന്നാവുന്ന ന്യായമായ ഒരു ചോദ്യം. എനിക്കും ചിലപ്പോഴൊക്കെ തോന്നിയിട്ടുള്ള ഒരു ചോദ്യം. അപ്പോഴാണ് പണ്ടത്തെ ഈമെയില്‍ ഗ്രൂപ്പുകളെ പറ്റിയൊക്കെ ഓര്‍മ്മ വരാറുള്ളത്. ഇതുപോലെ soc.culture-ലും മറ്റും അനേകാ‍യിരം ഇഗ്രൂപ്പ്സും പിന്നീട് യാഹൂ ഗ്രൂപ്പസും പിന്നീട് ഗൂഗിള്‍ ഗ്രൂപ്പ്സും ഒക്കെയുണ്ട്. അതുപോലുള്ള പബ്ലിക്ക് ഗ്രൂപ്പുകളില്‍ കുറേയധികം ജൈ മഹാരാജുമാരും, മുസ്ലീം , കൃസ്ത്യന്‍ തീവ്രവാദികളും ഒക്കെയുണ്ടായി. അതുകൊണ്ട് തന്നെ പണ്ട് വളരെ ആക്റ്റീവ് ആയി നല്ല നിലയില്‍ നടന്നിരുന്ന പല ഗ്രൂപ്പുകളും ഇപ്പോള്‍ ഒരു ഈച്ച പോലും കയറാണ്ടായി.
  ഈ പൈസ കൊടുത്ത് ഗ്രൂപ്പുണ്ടാക്കിയാല്‍ മാത്രം പോരല്ലൊ. അത് സിനിമാ നടന്‍ ദേവന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയ പോലെയാവും. പൈസ എല്ലാം ഉണ്ടാക്കിലല്ലൊ. ആളുകളും ചേരണ്ടേ? പച്ച തെറികളും പോക്രിത്തിരങ്ങളും നിറയുമ്പോള്‍ അങ്ങിനെ അതാസ്വദിക്കുന്ന ഒരു ന്യൂനപക്ഷം മാത്രമെ ആ ഗ്രൂപ്പില്‍ കാണൂ. വിവരവും നാണവും ഉള്ള പലരും ഇതുപോലുള്ള
  പബ്ലിക്ക് ഗ്രൂപ്പുകളില്‍ നിന്ന് മാറി നില്‍ക്കും. അങ്ങിനെ ഒരു പ്രതിഭാസമോ ഗതികേടൊ പിന്മൊഴി പോലൊരു പബ്ലിക്ക് ഗ്രൂപ്പിനും ഉണ്ടാവാതിരിക്കാനാണ് പിന്മൊഴിയില്‍
  ഇങ്ങിനെ ഒരു ബാനിങ്ങ് സംവിധാനം കൊണ്ട് വന്നത് എന്ന് തോന്നുന്നു. ഇത് എല്ലാക്കാലവും നിലനില്‍ക്കാന്‍. ഈ സാഹോദര്യവും കൂട്ടായ്മയും നിലനില്‍ക്കാന്‍. അത് വേണ്ട എന്നുള്ളവര്‍ പിന്മൊഴില്‍ വരാറില്ല. അതുകൊണ്ട് അവര്‍ക്കാണ് നഷ്ടം, പിന്മൊഴിക്കല്ല എന്നാണ് എന്റെ അഭിപ്രായം.

  താങ്കള്‍ ഉദ്ദേശിക്കുന്ന 100% ജനാധിപത്യ സ്വഭാവം എവിടെയും നടപ്പാവാറില്ല. ഈ പലരും മലയാളത്തില്‍ എഴുതുന്നതൊക്കെ ഒന്ന് ഇംഗ്ലീഷില്‍ എഴുതി നോക്കാന്‍ പറയൂ‍ അവരോട്...അവരുടെ ബ്ലോഗ് പോലും കാണില്ല്യ പിന്നെ ഗൂഗിളില്‍.ചിലപ്പോള്‍ വാതിലില്‍ മുട്ട് കേട്ടെന്നും വരും. അത്രക്കും സെന്‍സിറ്റീവ് ലോകമാണ് ഇപ്പോള്‍.

  ReplyDelete
 31. ചിത്രകാരന്റെ അല്ലെങ്കില്‍ അതുപോലെയുള്ളവരുടെ ബ്ലോഗിലെ കമന്റുകള്‍ /മറ്റിടങ്ങളിലെ കമന്റുകള്‍ പിന്മൊഴിയില്‍ വരുന്നില്ല എന്നതിനെ ആവിഷ്കാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്ന നിലയില്‍ കാണാനാവില്ലല്ലോ.

  പിന്മൊഴി സംവിധാനത്തില്‍ അവ പ്രസിദ്ധീകരിക്കപ്പെടുന്നില്ല എന്നു മാത്രം.

  http://chithrangal.blogspot.com/2006/07/tc.html

  http://chithrangal.blogspot.com/2006/07/blog-post_11.html

  http://chithrangal.blogspot.com/2006/06/blog-post_12.html

  http://chithrangal.blogspot.com/2006/08/blog-post_06.html

  എന്നിങ്ങനെ കഴിയുന്നത്ര വിവരങ്ങള്‍ പിന്മൊഴിയുടെ പ്രവര്‍ത്തനത്തെപ്പറ്റി എഴുതിയിട്ടുമുണ്ട്.

  ഇഞ്ചിയെഴുതിയ ഒടുവിലത്തെ കമന്റു തന്നെയാണ് എനിക്കും ഈ വിഷയത്തിലെ അഭിപ്രായം.

  ReplyDelete
 32. കൈപ്പള്ളീ, ചിത്രകാരനെ ബാന്‍ ചെയ്തതിനോട് വ്യക്തിപരമായി യോജിക്കുന്നില്ല. എന്ന് കരുതി അയാളുടെ വക്കാലത്തുമായി വന്നതുമല്ല. പിന്മൊഴി നിലനില്‍ക്കട്ടെ, ബൂലോകത്തെ വളര്‍ത്തുന്നതില്‍ അത് നിസ്സാര പങ്കൊന്നുമല്ല വഹിച്ചിട്ടുള്ളത്.ഈ ഡിസ്കഷന്‍ പോലും ഇത്ര പോപ്പൊലര്‍ ആവാന്‍ കാരണം തന്നെ പിന്മൊഴിയാണെന്ന് വിസ്മരിക്കാതെ പറഞ്ഞുകൊള്ളട്ടേ.പിന്മൊഴിയില്ലേല്‍ “കട പൂട്ടിപ്പോകും” എന്നൊരു ധാരണയുണ്ടെങ്കില്‍ അതും നന്നല്ല. ഒരു ആള്‍ട്ടര്‍നേറ്റ് അഗ്രഗേറ്റന്‍ ആലൊചിക്കാവുന്ന കാര്യമാണ്. തീര്‍ച്ചയായും അതുന് സ്കോപ്പുണ്ട്.

  ഈ പലരും മലയാളത്തില്‍ എഴുതുന്നതൊക്കെ ഒന്ന് ഇംഗ്ലീഷില്‍ എഴുതി നോക്കാന്‍ പറയൂ‍ അവരോട്...അവരുടെ ബ്ലോഗ് പോലും കാണില്ല്യ പിന്നെ ഗൂഗിളില്‍.ചിലപ്പോള്‍ വാതിലില്‍ മുട്ട് കേട്ടെന്നും വരും. അത്രക്കും സെന്‍സിറ്റീവ് ലോകമാണ് ഇപ്പോള്‍.

  ഇഞ്ചി, ഇവിടേ ഉള്ള മുഴുവന്‍പേരും അണ്‍-ടെക്കി ആണെന്ന് കരുതരുത്.
  രാജ്യാന്തര ആണവരഹസ്യം ചോര്‍ത്തിക്കൊടുത്തതിനൊന്നുമല്ല ചിത്രാകാരനെ വിലക്കീത് എന്നു എല്ലാവര്‍ക്കുമറിയാം.

  സഭ്യതയുടെ വരമ്പുകള്‍ നിര്‍ണ്ണയിക്കാന്‍ ഏവൂരാനും കൂട്ടര്‍ക്കും അവകാശമുണ്ട്. കൈപ്പള്ളി ആള്‍ട്ടര്‍നേറ്റുകളുമായി താങ്കളും മുന്നോട്ട് പോകൂ.
  ആള്‍ട്ടര്‍നേറ്റ് അഗ്രഗേറ്റര്‍ ഉണ്ടാക്കിയാല്‍ വിവരം തരൂ

  ReplyDelete
 33. കൈപള്ളിയുടെ പുതിയ comment aggregator ഇവിടെ

  ReplyDelete
 34. ലോനപ്പന്‍ മാഷേ, ആരും ടെക്കി അണ്‍-ടെക്കിയാണെന്നൊന്നും കരുതിയതല്ല. ചിത്രകാരനെ ഉദ്ദേശിച്ചു പറഞ്ഞതുമല്ല അത്. മുഴുവന്‍ നേരവും ജനാധിപത്യം എന്ന് പറയുന്ന ഗൂഗിളിനു പോലും ചില പോളിസികള്‍ ഉണ്ടെന്ന് ഉദ്ദേശിച്ചുള്ളൂ. ചിത്രകാരനെ ബാന്‍ ചെയ്തത് എന്തിനെന്ന് ശരിക്കും പറഞ്ഞാല്‍ എനിക്കറിയില്ല.

  കൈപ്പള്ളി ചേട്ടനും സ്വന്തം ബ്ലോഗില്‍ അനോണിമസ് കമന്റ‍സിനെ ബാന്‍ ചെയ്തിട്ടുണ്ട്. അതും ഒരു തരം ആന്റി-ഡിമോക്രസി ആയി എടുക്കാം. പക്ഷെ എന്തു ചെയ്യാം, അനോണിമസ് കമന്റുകള്‍ ചെയ്യുന്നവര്‍ പല നേരത്തും വേണ്ടത്ര സഭ്യത പാലിക്കാറില്ല. അപ്പൊ അതൊക്കെ ചെയ്തല്ലേ പറ്റൂ.അതില്‍ ചില നല്ല അനോണിമസുകളും ഉള്‍പെടുമായിരിക്കും.

  ReplyDelete
 35. ഇതിനെന്താ മക്കളേ പരിഹാരം
  New topic submitted to moderators of altmozhi for review. Your post will appear in this group after it is approved by moderators.

  ReplyDelete
 36. inji, ഞാന്‍ നിങ്ങളോട് കൊരുക്കാന്‍ പറഞ്ഞതല്ല.
  പോളിസികള്‍ ഉണ്ട് അതാണ് പ്രശ്നം. അനോണിവിലക്ക് കൈപ്പള്ളിയുടെ പോളിസി, സഭ്യത വച്ച് ബാന്‍ ചെയ്യല്‍ തനിമലയാളത്തിന്റെ പോളിസി.
  ഒരു ആള്‍ട്ടര്‍നേറ്റിവ് ഉണ്ടാകുന്നത് നല്ലതല്ലേ.
  (മിറര്‍ സൈറ്റ് അല്ലാ ഉദ്ദേശിച്ചത്). അത്രേ പറഞ്ഞുള്ളൂ. ബ്ലോഗില്‍ മൂപ്പനും വേണ്ട കുഞ്ഞനും വേണ്ട എന്ന അഭിപ്രായക്കാരനാണ് ഞാന്‍.
  പിളര്‍ന്നങ്ങ് വളരട്ടേന്നേ..അല്ലേ

  പിന്നെ തനിമലയാളപ്പോളിസി അത്യാവശ്യം തകര്‍ത്തൊണ്ട് കമന്റ് ഇടണം എന്നുള്ളവര്‍(ചിത്രകാരന്‍ ഉള്‍പ്പെടെ) “qw_er_ty“ എന്തു കൊണ്ടാണ് ഉപയോഗിക്കാത്തതെന്ന് ഒരു മറുചോദ്യവുമുണ്ട് കൈപ്പള്ളി.

  അപ്പോല്‍ പിന്നെ എന്താ മാര്‍ഗം. ആള്‍ട്ടര്‍നേറ്റിവ് അഗ്രഗേറ്റര്‍. എന്നാല്‍ മോഡറേറ്റര്‍ വെരിഫിക്കേഷന്‍ ഇല്ലാതെ ഈ ചപ്പ്ചവറൊക്കെ എങ്ങിനെയാണ് കുത്തികയറ്റുന്നതെന്ന് ഒന്നു പറഞ്ഞുതരാമോ ആരെങ്കിലും. അക്കാര്യം വല്യ ഗ്രാഹ്യമില്ല

  ReplyDelete
 37. ചിത്രകാരനെ ബ്ലോക്ക് ചെയ്തതിന് എന്റെ എല്ലാവിധ പിന്തുണയും ആശംസകളും, ഏവൂരാന് !


  സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ടായിരുന്നു ചിത്രകാരന്റെ പ്രകടനം. മിനിമം രണ്ട് സ്ഥലത്ത്...അതിലൊന്ന് കഷ്ടി ദഹിപ്പിക്കാമെങ്കില്‍, ബാക്കിയുള്ള ഒന്ന്..ഇല്ല..ചിത്രകാരനെ ലൈഫ് ടൈം ബാന്‍ ചെയ്തേ മതിയാകൂ. മനുഷ്യര്‍ ഇത്ര തരം താഴാന്‍ പാടില്ല.
  കൈപ്പള്ളിജി തെറി വിളിച്ചതും ഞാന്‍ തെറീ വിളിച്ചതും ഒക്കെ മിനിമം ഗ്യാരണ്ടി തെറിയാണ് ഹേ....അതിലും താഴെയുണ്ട് പലതും.

  ഈയിടെ ഒരു ബ്ലോഗില്‍ വന്ന ഒരനോണിക്കമന്റ് കണ്ട് അന്തം വിട്ടിരുന്നു. അത് എന്റ്തേ ഡിലീറ്റാന്‍ താമസം എന്നും ചിന്തിച്ചു. ഡിലീറ്റിയാല്‍ ശ്രദ്ധ ക്ഷണിക്കലാകും എന്ന് കരുതിയാകും എന്ന് ആശ്വസിച്ചു. എന്തായാലും വളരെ വിഷമം തോന്നി. ആളുകൂടുന്തോറും വഴിയില്‍ വരെ അമേദ്യം കാണും എന്ന ഇന്ത്യയിലെ സ്ഥിതി തന്നെ ബൂ‍ലോഗത്തും വരാന്‍ തുടങ്ങിയോ?

  എന്തായാലും ഒന്നുറപ്പായി. ബൂലോഗം ചീയാന്‍ തുടങ്ങിയിരിക്കുന്നു. വിലകുറഞ്ഞ വ്യക്തിവിദ്വേഷങ്ങള്‍ അനോണിമുഖമ്മൂടികളിലൂടെ തീര്‍ക്കാനുള്ള വേദിയായിരിക്കുന്നു.
  ക്യാരക്ടര്‍ ഈസ് വാട്ട് യൂ ആര്‍ ഇന്‍ ദ ഡാര്‍ക് എന്ന് ഞാന്‍ ഓര്‍മിപ്പിക്കട്ടെ. ശത്രുക്കളായാല്‍(എന്തിന്?) പോലും ഒരു മിനിമം മര്യാദ കാണിക്കേണ്ടേ?

  കൂടുതല്‍ ശക്തമായ സെന്‍‌ഷറിംഗ് നടപടികളിലൂടെ ഏവൂരാന്റെ അഗ്രഗേറ്ററീലുള്ള ബൂലോഗത്തിന്റെ സബ്‌സെറ്റിനെ അതിന്റെ മേന്മയൊടെ നിലനിര്‍ത്തണമെന്ന് അഭ്യര്‍‌ത്ഥിക്കുന്നു.

  ഇബ്നുസുബൈറിനെ വിലക്കിയതും വളരെ നന്നായി. മതം വികല‍മാക്കി പ്രചരിപ്പിക്കാനും , മറ്റുള്ളവരെ താറടിക്കാനും അങ്ങേര്‍ വേറെ വഴി നോക്കട്ടെ.

  നമ്മടെ വക്കീലിനെ വിലക്കിയത് ചിരി വരുത്തി.
  അത് പാവം, അബടെക്കെടന്ന് വല്ലതും പറഞ്ഞോട്ടെ എന്ന് വിചാരിച്ചാല്‍ പോരാരുന്നോ?
  :-) (പക്ഷേ ന്യാ‍യം ന്യായമാകണമല്ലോ അല്ലേ)

  കൈപ്പള്ളിജീ, ദയവായി താങ്കള്‍ ഇതിന് കൂട്ടായ്മയുമായി ഇടയരുത്. കാര്യമില്ലാത്ത കാര്യമാണ്. ഒരു പക്ഷേ താങ്കള്‍ക്ക് ചില വസ്തുതകള്‍ മിസ്സായിപ്പോയിരിക്കാം.
  ഒന്നാലോചിച്ചു നോക്കൂ....പ്ലീസ്.
  അഗ്രഗേറ്റര്‍ ഉണ്ടാക്കാനൊക്കെ എളുപ്പമാണ്. പക്ഷേ അത് വേണോ? ബൂലോഗം പിളരുമെന്നുള്ളത് കൊണ്ടല്ല.എന്തിന്?കൈപ്പള്ളിജീ, പ്ലീസ്.


  ഏവൂരാന്റെ സമയോചിതമായ ഇടപെടലുകള്‍‌ക്ക് നന്ദി, ആശംസകള്‍.

  ReplyDelete
 38. എന്റെ വക ആള്‍ട്ടര്‍നേറ്റ് മൊഴികൂട്ടം(കമന്റ് അഗ്രഗേറ്റര്‍)
  http://groups.google.co.in/group/malayalamozhi/

  ReplyDelete
 39. അരവിന്ദാ,
  ചിത്രകാരനെ ബ്ലോക്ക് ചെയ്തതിന് എന്റെ എല്ലാവിധ പിന്തുണയും ആശംസകളും
  പിന്തുണകൊള്ളാം, പക്ഷേ എന്തിനാ ഈ അരിയിട്ടുവാഴ്ച്ചയും ആശംസകളും
  വേണെങ്കില്‍ ഈ അമിതോത്സാഹവും സഭ്യതയുടേ അതിര്‍വരമ്പ് തകര്‍ത്തു എന്നു വേണേല്‍ പറയാം.
  ഞാന്‍ തെറീ വിളിച്ചതും ഒക്കെ മിനിമം ഗ്യാരണ്ടി തെറിയാണ് ഹേമിനിമം ഗ്യാരണ്ടി തെറികളുടെ ഒരു സൂചികകിട്ടുമോ. അതു പഠിച്ച് കമന്റിടാനാ എന്നാല്‍ പിന്നെ എന്നെ വിലക്കില്ലല്ലോ.

  ReplyDelete
 40. പുത്തന്‍ പിന്‍‌മൊഴികളുടെ പന്നിപ്രസവം കാണുമ്പോള്‍ സദ്ദാം ഹുസൈന്‍ വീരനായകനായ കഥ ഓര്‍മ വരുന്നു...

  ‘അമേരിക്കയോടുള്ള ‘ അന്ധമായ വിദ്വേഷം ആട്ടിന്‍‌പാലിന്റെ ഗുണം ചെയ്യും..(ചിലര്‍ക്ക്)..

  തമാശ് ആണേ :-)

  ഗുഡ്‌നൈറ്റ്.

  ReplyDelete
 41. ലോനപ്പാ,
  വിശദീകരിക്കാന്‍ ഉദ്ദേശ്യമില്ല. എങ്കിലും ഇത്രയും പറയട്ടെ.ഒരു ചൂടു പിടിച്ച ചര്‍ച്ചയില്‍ കടന്നു വന്നേക്കാവുന്ന വ്യക്തിഹത്യകള്‍ ഒരു പരിധി വരെ പിന്മൊഴികളില്‍ സമ്മതിച്ചിട്ടുണ്ട് എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. ബൂലോഗത്തില്‍ പല തല്ലൂം അടിപിടിയും നടന്നിട്ടുണ്ടല്ലോ..

  കമന്റുകളില്‍ മാത്രമല്ല, പോസ്റ്റുകളിലും സഭ്യത അതിന്റെ വാച്യാര്‍ത്ഥത്തില്‍ പലപ്പോഴും ലംഘിക്കപ്പെടാറുണ്ട്. പക്ഷേ അവ ബ്ലൊക്കാക്കാറില്ല. ഇല്ലേ?

  പിന്മൊഴികളില്‍ അവശ്യം വേണ്ട സ്വാതന്ത്ര്യം ഉണ്ട് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

  അരിയിട്ട് വാഴിക്കുന്നത് എന്റെയിഷ്ടമല്ലേ? സഭ്യത ലംഘിച്ചോ? അത് കൊള്ളാലോ :-)

  ചിത്രകാരന്റെ ചില കമന്റുകള്‍ അതിര് ലംഘിച്ചില്ലേ ലോനപ്പാ? താങ്കള്‍ക്ക് അങ്ങനെ തോന്നിയേയില്ല?

  നമുക്ക അഭിപ്രായങ്ങള്‍ പാരലലായിപ്പറയാം. തീരുമാനിക്കുന്നവര്‍ തീരുമാനിക്കട്ടെ. അല്ലാതെ തമ്മിലടി വേണ്ട. എനിക്ക് വയ്യ.വയസ്സായി.:-)

  ഞാനെഴുതിയതില്‍ എന്തെങ്കിലും സഭ്യത ലംഘിച്ചെങ്കില്‍ ക്ഷമിക്കൂ.

  ReplyDelete
 42. ചിത്രകാരന്‍ എന്റെ അമ്മായീടെ മോനല്ല എന്നും, അയാളുടെ പല കമെന്റുകളും എനിക്കു ഇഷ്ടമല്ലാ എന്നും ഞാന്‍ പരഞ്ഞിരുന്നു.[മുന്‍ കമെന്റുകള്‍ നോക്കുക]

  വിലക്ക്, ആള്‍ട്ടര്‍നേറ്റ്മൊഴി ഇതാണ് ഞാന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍

  ReplyDelete
 43. ചിത്രകാരനെ ബ്ലോക്ക് ചെയ്തത് ടെസ്റ്റ് നടത്തിയാണ് ഞാന്‍ സ്ഥിരീകരിച്ചത്. ചിത്രകാരന്റെ പല രീതികളോടും എനിക്ക് പ്രതിപത്തിയില്ല എന്ന് എഴുതിക്കൊണ്ടുതന്നെ പറയട്ടെ, ഇത് ശരിയായില്ല.

  ദയവുചെയ്ത് ചിത്രകാരനെ തിരിച്ചെടുക്കുക.

  പോസ്റ്റിട്ട കൈപ്പള്ളീ, താങ്ക്‌സ് എ ലോട്ട്!!

  ദേവദാസേ, ഒരു ബ്ലോഗ്/കമന്റ് അഗ്രഗേറ്റര്‍ ഉണ്ടാക്കാന്‍ അല്‍‌പ്പം ക്ഷമിക്കൂ.. ടെക്നോളജി വളരുകയാണ്.. ദേ, ഇപ്പയെത്തും മെയില്‍ അക്കൌണ്ടിലേക്കൊന്നും അയയ്ക്കാതെ തന്നെ കമന്റ് അഗ്രിഗേറ്റ് ചെയ്യുന്ന സാധനം, അതുപോലെത്തന്നെ മെയിലയച്ച് നാട്ടാരെ അറിയിക്കാതെ തന്നെ അഗ്രഗേറ്റര്‍ വല ചാടിപ്പിടിച്ചെടുക്കുന്ന ബ്ലോഗുകളും..

  ReplyDelete
 44. ബെന്നീ,
  നെക്സ്റ്റ് ജനറേഷന്‍ ബ്ലോഗിന്റെ ആ വരവില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കയാണ് ഞാനും. ഒരു കുന്തോം,കുടച്ചക്ക്രോം ഇല്യാണ്ടന്നെ ബ്ലോഗുകളും കമെന്റുകളും പോര്‍ട്ടല്‍ പോലെ അഗ്രഗേറ്റ് ചെയ്യുന്ന വിദ്യ. അതായത് ഇപ്പോള്‍ ബ്ലോഗേഴ്സ് അവരുടെ സെറ്റിംഗ്സില്‍ “പിന്മൊഴി” കൊടുക്കുന്നതു കൊണ്ടാണ് ഇവിടെ അതു വരുന്നത്. എന്നാല്‍ ആ വിദ്യയൊന്നുമില്ലാതെ തന്നെ ആക്റ്റിവിറ്റി നടക്കുന്ന [പോസ്റ്റുകളിലൂടെയോ,കമെന്റുകളിലൂടെയോ അപ്ഡേറ്റ് ചെയ്യപ്പെടുന്ന] ബ്ലോഗ്ഗുകളില്‍ നിന്ന് പോസുകളും കമെന്റുകളും ചികഞ്ഞെടുക്കുന്ന വിദ്യ. സ്വാതന്ത്ര്യത്തിന്റെ ഒരു പ്രശ്നം അവിടെയും ഉണ്ട്. ന്റെ “ബീറ്റേ” നീയൊന്ന് വേഗം വളര് ഉണ്ണ്യേയ്...

  ReplyDelete
 45. ബെന്നീ, ഈ കോപ്പും കിടുതാപ്പുമൊന്നുമില്ലതെ തന്നെ
  പൊസ്റ്റുകളും കമന്റുകളും അഗ്രഗേറ്റ് ചെയ്യാവുന്ന ആ നെക്സ്റ്റ് ജെനറേഷന്‍ ബ്ലോഗ്ഗിനായി കാത്തിരിക്കുന്നു.
  [ആക്റ്റിവിറ്റി നടക്കുന്ന ഏതുബ്ലോഗില്‍ നിന്നും ചികഞ്ഞെടുത്ത് പോര്‍ട്ടല്‍ പരുവത്തിലാക്കാവുന്ന ആ സാദനം]

  ന്റെ “ബിറ്റേ”..നീയൊന്ന് വേഗം വളര് ഉണ്ണ്യേയ്..

  ReplyDelete
 46. കൈപ്പള്ളീ, ഇതിനു പകരം വീട്ടുകയല്ല എന്ന് പ്രതീക്ഷിക്കട്ടെ :)

  പിന്നെ ഈ പറഞ്ഞ പരാജിതന്‍ എന്നയാള്‍ കൈപ്പള്ളിയെക്കൊണ്ട് നേരത്തെ ഇങ്ങനെയും പറയിപ്പിച്ചിട്ടുണ്ടേ...

  അപ്പൊ ഇതെല്ലാം കഴിഞ്ഞ് ആര്‍ക്കും എന്തും പറയണം എന്നുണ്ടെങ്കില്‍ പുതിയ ഒന്നോ രണ്ടോ ഗ്രൂപ്പുകള്‍ തുടങ്ങട്ടെ. പണ്ടും ചിലരൊക്കെ പാരലല്‍ ഗ്രൂപ്പുകള്‍ തുടങ്ങിയിട്ടുണ്ടേയ്...

  ReplyDelete
 47. നേരത്തത്തെ കമന്റിലെ പരാജിതന്‍ എന്നത് ചിത്രകാരന്‍ എന്നു വായിക്കാന്‍ അപേക്ഷ. പരാജിതാ, മാപ്പ് :)

  ReplyDelete
 48. “വിവാദം ഉണ്ടാക്കാന്‍ മുണ്ടുരിഞ്ഞ് നടക്കണോ റോഡീക്കൂടീ” എന്നായിരുന്നു കൈപ്പള്ളിയുടെ ചോദ്യം.. തീര്‍ത്തും ലോജിക്കലായുള്ള ഒന്ന്.. അതിനും ചിത്രകാരന്റെ ബ്ലോക്കിനും തമ്മില്‍ ബന്ധമെന്താ ആദിത്യാ?

  ഇനി “ആര്‍ക്കും എന്തും പറയണം എന്നുണ്ടെങ്കില്‍ പുതിയ ഒന്നോ രണ്ടോ ഗ്രൂപ്പുകള്‍ തുടങ്ങട്ടെ” എന്നാണെങ്കില്‍ എന്നെപ്പോലുള്ള നോണ്‍‌ടെക്കി പസങ്കളേ, നിങ്ങള്‍ക്ക് ദുരിതം, കുറച്ചുലാകം വരെ - എന്നേ എനിക്ക് പറയാനുള്ളൂ..

  ReplyDelete
 49. This comment has been removed by a blog administrator.

  ReplyDelete
 50. കുറച്ചുലാകം എന്നത് കുറച്ചുകാലം എന്ന് എല്ലാവരും തിരുത്തി വായിക്കാന്‍ അപേക്ഷ!

  ReplyDelete
 51. ‘പൊസ്റ്റുകളും കമന്റുകളും അഗ്രഗേറ്റ് ചെയ്യാവുന്ന ആ നെക്സ്റ്റ് ജെനറേഷന്‍ ബ്ലോഗ്ഗിനായി കാത്തിരിക്കുന്നു.’
  അപ്പൊ ഇതൊരു ബിസിനസ്സായി മാറുന്ന കാലം വിദൂരമല്ല അല്ലെ?

  ReplyDelete
 52. ലിയൊനാര്‍ഡിനെ പറഞ്ഞാല്‍ ബെന്നിക്ക് കൊള്ളുമോ എന്നതൊന്ന് ടെസ്റ്റ് നടത്തി സ്ഥിരീകരിച്ചതാണ്. :)

  താങ്ക്യൂ ഫോര്‍ യുവര്‍ കോ-ഓപ്പറേഷന്‍...

  ഇപ്പോ ബ്ലോഗില്‍ എല്ലാവരും “ചില കളികള്‍ കളിക്കാനും, ചില കളികള്‍ പഠിപ്പിക്കാനും” വേണ്ടിയാണ് ബ്ലോഗില്‍ വരുന്നതല്ലെ? ;)

  പഴയ ചില കളികളുടെ വാക്കി കളിക്കാനും ;)

  ReplyDelete
 53. ഇതിനെ കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും പരയാനുണ്ടോ?
  http://malayalamblogs.in/pinmozhikal.php
  ഏവൂരാനേ, ഇത് നിങ്ങളുടെ മിററാണോ? അല്ലല്ലോ?
  അപ്പ കാര്യങ്ങളെങ്ങനാ?
  വിചാരിച്ചാലെല്ലാം നടക്കും ല്ലേ?

  ReplyDelete
 54. അപ്പ ലോനപ്പേട്ടാ, ഒരു ചെറ്യേ സംശയം ചോയ്ച്ചോട്ടേ? ആ കാണിച്ച പേജിലേയ്‌, ഓരോ കമറ്റിന്റേം ടൈറ്റിലില്ല്യേ, ടൈറ്റില്‌, അതുമ്മെ ക്ലിക്കുമ്പോ അതു തിരിച്ച്‌ ഗ്രൂപ്പിലേക്കെന്തൂട്ടിനാ പോണേ?

  ReplyDelete
 55. പ്രിയ കൈപ്പള്ളീ, മറ്റു കൂട്ടുകാരേ,

  ചിത്രകാരനെ തല്‍ക്കാലത്തേക്ക് പിന്മൊഴികളില്‍ ഫില്‍റ്റര്‍ ചെയ്യുവാന്‍ ഏവുരാനോട് അഭ്യര്‍ത്ഥിച്ചതിലും നിര്‍ദ്ദേശിച്ചതിലും ഒരാള്‍ ഞാനാണ്. രണ്ടുരണ്ടര മാസം ചിത്രകാരന്‍ എഴുതിവിടുന്ന ഓരോ കമന്റുകളും പേര്‍ത്തും പേര്‍ത്തും വായിച്ചുനോക്കിയിട്ടാണ് , പല പ്രാവശ്യവും തെളിച്ചും മറച്ചും സൂചിപ്പിച്ചിട്ടും ഫലമില്ലാതെയാണ് സ്വതവേ ഒരിക്കലും ഇഷ്ടപ്പെടാത്ത ഈ മുറ ചെയ്യുവാന്‍ ഞാന്‍ എവുരാനോട് അഭ്യര്‍ത്ഥിച്ചത്.


  മുന്‍പൊരിക്കല്‍ (2006 ജൂലൈ) ഇതേ പ്രശ്നത്തെക്കുറിച്ച് നാമെല്ലാം വളരെ വിശദമായി ഒരങ്കം കഴിഞ്ഞിട്ടുള്ളതാണ്. അന്ന് വ്യക്തമാക്കിയ കാര്യങ്ങള്‍ ഇനിയും എഴുതേണ്ടതുണ്ടോ?


  വളരെ നീട്ടിച്ചിന്തിച്ചാല്‍ ഇതില്‍ കുറേ ജനാധിപത്യപ്രശ്നങ്ങളും ആവിഷ്കാരസ്വാതന്ത്ര്യഹനനവും ഒക്കെ കണ്ടെത്താമെന്നത് സത്യമാണ്. പക്ഷേ തല്‍ക്കാലം ഇതിനേ ഇവിടെ വകുപ്പുള്ളൂ എന്ന് സ്വല്പം ധാര്‍ഷ്ട്യത്തോടെത്തന്നെ പറഞ്ഞുകൊള്ളട്ടെ.

  വളരെ ലളിതമായി, വളരെക്കുറച്ചുപേര്‍ ചേര്‍ന്നുണ്ടാക്കിയ ഒരു കൊച്ചുപരിപാടിയായിരുന്നു തുടക്കത്തില്‍ പിന്മൊഴിസംഘം. ഭാഗ്യവശാല്‍, ഇന്നിപ്പോള്‍ ആ സംഘം വലുതായി. എഴുനൂറിലധികം ബ്ലോഗുകള്‍ അവയുടെ പിന്മൊഴികളെ ഈ സംഘത്തിലേക്ക് അയക്കുന്നുണ്ട്. നല്ല കാര്യം. എങ്കിലും ഒന്നൊന്നരവര്‍ഷമായി പിന്മൊഴി എന്ന ഈ ചടാക്കുവണ്ടിയുന്തി കൈകുഴഞ്ഞുപോയ കുറച്ചുപേരുണ്ട് ഇവിടെ. സ്വന്തം അഭിപ്രായങ്ങളും മുന്‍‌വിധികളും മാറ്റിവെച്ചുകൊണ്ട് ഇവിടെ വരുന്ന ഓരോ കമന്റുകളും വായിച്ചുനോക്കാന്‍ വേണ്ടി, അവനവന്റെ കുടുംബത്തിനെപ്പോലും അവഗണിച്ചുകൊണ്ട് ഇതിനുമുന്നില്‍ കുത്തിയിരിക്കുന്ന ചിലര്‍. പുതുതായി അവതരിക്കുന്ന ഓരോ മലയാളം ബ്ലോഗറേയും പിന്മൊഴിയിലേക്ക് വരാന്‍ പ്രേരിപ്പിച്ചും പഠിപ്പിച്ചും രാത്രിയും പകലും തുലയ്ക്കുന്നവര്‍. വായിച്ച കമന്റില്‍ അഭിമാനക്ഷയം തോന്നി വിഷാദിച്ചുമാറി നില്‍ക്കുന്നവരെ സ്വകാര്യമായി സാന്ത്വനിപ്പിച്ച് തിരിച്ച് കൂട്ടത്തിലേക്കു കൊണ്ടുവരാന്‍ മണിക്കൂറുകളും ദിവസങ്ങളും ചെലവിടുന്നവര്‍. പെട്ടെന്ന് കണ്ട്രോള്‍ വിട്ട് ധിക്കാരം എഴുതിവിടുന്ന മിടുക്കന്മാരെ മറ്റാരും അറിയാതെ നേരിട്ട് ബന്ധപ്പെട്ട് ഓരോ കൊച്ചുകിഴുക്കും കൊടുത്ത് അടക്കിയിരുത്തുന്നവര്‍.

  അവരാരൊക്കെയാണെന്നതുപോലും പ്രസക്തമല്ല. ആ വ്യവസ്ഥയുടെ ഒരു മുന്‍‌വാതില്‍ മാത്രമാണ് എവുരാനും ശനിയനും തനിമലയാളവും ആയി ഇവിടെ പ്രത്യക്ഷപ്പെടുന്നത്. അതേ സമയം ഇതൊരു തരം ഗൂഡസംഘമോ മഫിയായോ ഒന്നുമല്ല. അഗാധമായ പരസ്പരബഹുമാനവും വിശ്വാസവും ഉള്ള കുറച്ചു കൂട്ടുകാര്‍. അതിലാര്‍ക്കും ഇവിടത്തെ പ്രസിഡണ്ടോ സെക്രട്ടറിയോ മന്ത്രിയോ തന്ത്രിയോ ഒന്നുമാവാന്‍ താല്‍പ്പര്യമില്ല. മലയാളം എന്ന ഭാഷയോടും അതിന്റെ യുണികോഡു പോലുള്ള ഏകാത്മകാവിഷ്കാരങ്ങളോടും മാത്രമാണ് അവരുടെ ഒന്നാമത്തെ പ്രതിപത്തി.
  ഗൂഗിള്‍ പോലെയോ യാഹു പോലെയോ ഒരു ബിസിനസ്സ് മോഡലിന്റെ പിന്‍ബലത്തിലല്ല പിന്മൊഴിസംഘം നടന്നുപോകുന്നത്. പരസ്പരം നാമൊക്കെതന്നെ കെട്ടുപിണഞ്ഞുകൊണ്ടു നടത്തുന്ന ഈ മോഡലില്‍ സഹിഷ്ണുത, അന്യോന്യബഹുമാനം, കൊച്ചുകിന്നാരങ്ങള്‍, അറിവിന്റെ ഇത്തിരിവെട്ടങ്ങള്‍, വല്ലപ്പോഴും ലഭിക്കുന്ന ഇത്തിരി അഡ്രിനാലിന്‍ ഇതൊക്കെയേ പിന്മൊഴികളുടെ വരവിലും ചെലവിലും നീക്കിയിരിപ്പിലും ഉള്ളൂ. ആ കാണം വിറ്റ് നമുക്കൊരോണം വേണ്ട.

  പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ പിന്മൊഴികളുടെ privilege അനുഭവിക്കണമെന്നുള്ളവര്‍ ചില മിനിമം ഉത്തരവാദിത്തങ്ങളെങ്കിലും പാലിക്കുകതന്നെവേണം. പുറത്തുവരുന്ന ഓരോ വാക്കുകളും അതേപടി പൊതുഗ്രൂപ്പിലേക്കു തത്സമയം വിതരണം ചെയ്യുമ്പോള്‍ അതിനിടയ്ക്ക് കല്ലും പതിരും ഉണ്ടായിക്കൂടാ. രണ്ടോ മൂന്നോ ആളുകളുടെ സര്‍വ്വതന്ത്ര‘ജനാധിപത്യ’സ്വാതന്ത്ര്യത്തിനുവേണ്ടി എഴുനൂറുപേരും കൂടാതെ അവരുടെ എണ്ണമറിയാത്തത്ര വായനക്കാരും കുടിക്കുന്ന പായസത്തില്‍ എന്തിനു കല്ലുകടിക്കണം?

  ശരിയാണ്. ചിലപ്പോഴൊക്കെ അങ്ങനെ കല്ലുകടിയും വരാറുണ്ട്. അജാനക് വന്നുപോവുന്നതായിരിക്കാം. അല്ലെങ്കിലും കുറേശ്ശെയൊക്കെ കണ്ടില്ലെന്നുവെക്കാനും പിന്മൊഴിയുടെ “മൂത്താളന്മാര്‍”‍ പഠിച്ചിട്ടുണ്ട്. ഉദാഹരണത്തിന് കൈപ്പള്ളി തന്നെ പലപ്പോഴും സഭ്യേതരമായ വാക്കുകള്‍ ഇവിടെ എഴുതിവിടാറുണ്ട്. അടുത്തറിയാവുന്ന ഒരു നല്ല സുഹൃത്ത് എന്ന നിലയ്ക്ക് അവയൊന്നും ഒട്ടും തന്നെ അരോചകമല്ല വ്യക്തിപരമായി എനിക്ക്. പക്ഷേ ഒരു സദസ്സില്‍ കൈപ്പള്ളി ആ വാക്കുകള്‍ എഴുതുന്നതു കാണുമ്പോള്‍ എന്റെ പേരില്‍കൂടി ചിലപ്പോള്‍‍ സ്വയം ചമ്മല്‍ തോന്നാറുണ്ട്. എന്നിട്ടും കൈപ്പള്ളിയെ ബ്ലോക്കുചെയ്യാന്‍ മൂത്താളന്മാരോട് പറയണം എന്നെനിക്കൊരിക്കലും തോന്നിയിട്ടില്ല. കാരണം അയാളെക്കുറിച്ച് പൊതുവേ ബ്ലോഗേര്‍സിനൊക്കെ പതുക്കെയെങ്കിലും മനസ്സിലായി വരുന്ന ഒരു ധാരണയും സ്വീകാര്യതയും ഉണ്ട്. അയാളുടെ ഉദ്ദേശശുദ്ധിയെക്കുറിച്ചും അവര്‍ക്ക് സാധാരണഗതിയില്‍ സംശയമൊന്നും തോന്നാറില്ല.

  എന്റെ സ്വന്തം അഭിപ്രായത്തില്‍, അങ്ങനെയൊന്നും ഈയടുത്തുവരെ തോന്നിക്കാത്ത ഒരു ഇന്റെര്‍നെറ്റ് അസ്തിത്വമാണ് ചിത്രകാരന്‍. ‘മക്കളുടെ ജാതി പ്രസ്താവിച്ചിട്ടില്ല‘ എന്ന ഒരു ഒന്നാംതരം പോസ്റ്റ് രണ്ടുദിവസം മുന്‍പ് ഇടുന്നതുവരെ ചിത്രകാരന്‍ എന്നില്‍ അവജ്ഞയില്‍ കൂടിയ മറ്റൊരു വികാരവും ഉണ്ടാക്കിയിട്ടില്ല. ആദ്യമായി അദ്ദേഹത്തെ ബഹുമാനിക്കാന്‍ തോന്നിയ ഒരു പോസ്റ്റ് അതായിരുന്നു. അതിനുമുന്‍പത്തെ മിക്കവാറും എല്ലാ പോസ്റ്റുകളും കമന്റുകളും ഒരു തരം അറപ്പാണ് എന്നില്‍ ഉളവാക്കിയിരുന്നത്. ചിലയിടത്തൊക്കെ ഒട്ടും സ്വീകാര്യമല്ലാത്ത വ്യക്തിഹത്യയിലും സമൂഹഹത്യയിലും എത്തിച്ചേര്‍ന്നിട്ടുണ്ട് ചിത്രകാരന്റെ മനോധര്‍മ്മം.


  ഏഴുപേരില്‍ നിന്ന് എഴുനൂറുപേരായി പിന്മൊഴികള്‍ വളര്‍ന്നപ്പോള്‍ അത്രയും തന്നെ വ്യക്തിത്വങ്ങളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. പത്തുപേര്‍ ചേര്‍ന്നാല്‍ ഒരു സംഘടനയും അത് ഇരുപതായാല്‍ ഒരു പിളര്‍പ്പും എന്ന കാറ്റുവീഴ്ച്ചരോഗം ജന്മനായുള്ള മലയാളികളാണ് ഇങ്ങനത്തെ ഒരു ഞാണിന്മേല്‍ക്കളി നടത്തുന്നത് എന്നോര്‍മ്മിക്കണം. അതുകൊണ്ടു തന്നെ ഈ കയര്‍ ഒരു പരിധിവിട്ട് ഉലയാന്‍ സമ്മതിച്ചുകൂടാ.
  പക്ഷേ ഏതാണ് പരിധി? അതും വരഞ്ഞിടാന്‍ എളുപ്പമല്ല. കുറേയൊക്കെ സ്വന്തം judgement ഉപയോഗിക്കുക എന്ന ഒരൊറ്റ പ്രതിവിധിയേ ഉള്ളൂ ഇക്കാര്യത്തില്‍. അതും എല്ലാവര്‍ക്കും കൂടി ചെയ്യാന്‍ പറ്റില്ല. അമ്മയെ തല്ലിയാലും രണ്ടുപക്ഷമാണു നമ്മുടെ പതിവ്.
  അതുകൊണ്ടാണ് ഇതിനൊരു രഹസ്യസ്വഭാവം തോന്നുന്നത്. കയ്യാളുന്നവര്‍ക്ക് അത്യാവശ്യം ഈ വിഷയത്തില്‍ ഒരു maturityയും reliabilityയും ഉണ്ടെന്നു മറ്റു കൂട്ടുകാര്‍ അങ്ങു കണ്ണടച്ചു വിശ്വസിച്ചേ തീരൂ. എങ്കിലേ ഈ പരിപാടി നടന്നുപോകൂ. സ്വന്തമായി enterpreneurship വേണ്ടുവോളമുള്ള കൈപ്പള്ളിക്കു മനസ്സിലാകുമല്ലോ ഇത്തരം എസ്റ്റാബ്ലിഷ്മെന്റ് കോണ്‍ഫിഡെന്‍ഷ്യാലിറ്റിയുടെ ആവശ്യം. ചിലകേസുകളില്‍ ബ്ലോക്കിയവരെ നേരിട്ടറിയിക്കുകകൂടി ചെയ്യാത്ത മര്യാദകേടും വേണ്ടിവരും. സ്വയം മനസ്സിലാക്കി തിരുത്തുമ്പോള്‍ തിരിച്ചുവരാന്‍ അവര്‍ക്കുവേണ്ടി ഒരു ചുവന്ന പരവതാനി ഇവിടെ എപ്പോഴും വിരിച്ചിട്ടിട്ടുണ്ട്.

  അയ്യേ, ഇങ്ങനത്തെ ഒരു വല്യേട്ടന്‍ സിസ്റ്റമോ!? എനിക്കിതുവേണ്ട! എന്നാണെങ്കില്‍...
  വളരെ സങ്കടം തോന്നും. പക്ഷേ മാസ്സലാമ. നമുക്ക് എത്രയോ പുതിയ പിന്മൊഴിസംഘങ്ങള്‍ ഉണ്ടാക്കാവുന്നതേ ഉള്ളൂ. പോരാത്തതിന് ടെക്നോളജി വളരുന്നുമുണ്ട്.

  ടെക്നോളജി മലയില്‍ പെയ്യുന്ന മഴവെള്ളം പോലെയാണ്. ഇന്നല്ലെങ്കില്‍ നാളെ അതു കുത്തിയൊലിച്ചൊഴുകിയിറങ്ങും. അതിനു പുറംതിരിഞ്ഞുനില്‍ക്കുന്നവരെ മാത്രമല്ല, തുടക്കത്തില്‍ കിനിഞ്ഞൊഴുകാന്‍ ഒരു ഈര്‍ക്കിള്‍കൊണ്ട് കോറിവരച്ച് ചാലുണ്ടാക്കിക്കൊടുത്ത തലതൊട്ടപ്പന്മാരെകൂടി അത് ഒഴുക്കിക്കൊണ്ടുപോവും. ഒപ്പം നീന്താനറിയില്ലെങ്കില്‍ ആ അപ്പന്മാരും വരിവെള്ളത്തില്‍ മുങ്ങിത്തുടിച്ചുതുലഞ്ഞുപോവും.

  അതുകൊണ്ടു തന്നെ പിന്മൊഴി ഒരു ശാശ്വതക്കൂട്ടായ്മയൊന്നുമല്ല. അതിന്റെ ജോലി കഴിഞ്ഞാല്‍ അതും അടിച്ചുപിരിഞ്ചുപോഹട്ടും.
  എങ്കിലും ഒരാശ! കഴിയുന്നിടത്തോളം കാലം ഈ വല്യേട്ടന്‍ സിസ്റ്റം കൂടി ജീവിച്ചുപൊക്കോട്ടെ. സോക്രട്ടീസിനു കൊടുത്ത വിഷം പോലെ നമുക്കതിനെ ജനാധിപത്യം കുടിപ്പിച്ച് കൊല്ലണ്ട.
  ബീറ്റക്കുട്ടിയും മറ്റും കല്യാണം കഴിഞ്ഞ് പുരകയറിവന്നതിനുശേഷം നാം വീട്ടുകാര്‍ക്കൊക്കെകൂടി ഈ പഴഞ്ചനെ ഊത്തനേഷ്യ പ്രയോഗിച്ച് അവസാനിപ്പിക്കാം.


  ടെക്നോളജിയുടെ മഴവെള്ളം ഇതുവരെ വന്നില്ല. പിന്‍മൊഴിയിലെ ചെളിവെള്ളം കുറേശ്ശെ നാറിയും വരുന്നു. അതിനാല്‍ ഞാന്‍ രണ്ടുമൂന്നാഴ്ചയായി കുളിയും തേവാരവും വേണ്ടെന്നു വെച്ചിരിക്കുകയായിരുന്നു. ഇന്നിപ്പോള്‍ ഇങ്ങനെ കുളത്തിലൊന്നിറങ്ങേണ്ടിവന്നു. കലക്കാനല്ല, സത്യമായും മീന്‍ പിടിക്കാനുമല്ല.

  ReplyDelete
 56. ശനിയന്‍ മാഷേ കേട്ടിരുന്നു നിങ്ങളെക്കുറിച്ച് പ്പഴാണ് തരായത് ഒന്നു കാണാന്‍[തമാശയാണ് കേട്ടോ]

  ആ പേജ്മായി എനിക്കു യാതൊരു ബന്ധവുമില്ല.
  അതെങ്ങിനേയാണ് പ്രവര്‍ത്തിക്കുന്നതെന്നും. തിരിച്ച് എന്തിനാ വരണേ പോണേ എന്നൊന്നും എനിക്കറിയാന്‍ പടില്ല. അതു നിങ്ങളുടെ അതായത് നിങ്ങളുള്‍പ്പെടുന്ന പിന്മൊഴിയരുടെ അനുവാദത്തോടെ ആണൊ എന്നൊരു സംശയം മാത്രാണ് ഞാന്‍ ചോദിച്ചത്. അതൊന്ന് ദൂരികരിക്കണം നിങ്ങള്‍[ബഹുവചനം]

  ഓ.ടോ.
  ചത്താല്‍ പ്രേതം വരും ന്ന് പറയണത് നേരാല്ലേ.
  ഞാന്‍ ചിത്രകാരനകുന്നോ എന്ന് എനിക്കന്നെ ഒരു സംശയം. ണ്ടാ?

  ReplyDelete
 57. വിചാരിച്ചാലെല്ലാം നടക്കും ല്ലേ?

  എന്തരിദ് ലോനപ്പണ്ണാ, ലോ ലാ ചെരിച്ചിട്ടിരിക്കന്ന വാചകങ്ങളടെ അര്‍ത്ഥങ്ങള് ഇപ്പഴും “ഊണിനിന്നും കറി കൈപ്പക്കകൊണ്ടാട്ടവും നാരങ്ങാച്ചാറും തന്നെ” എന്ന് തെന്നെ അല്ലെ? അല്ലാതെ വെല്ലുവിളി ഒന്നുവാരിന്നില്ലല്ലിയോ :)

  ഞാന്‍ ആദി, കേട്ടു കാണാന്‍ വഴിയില്ല. അതോണ്ട് പരിചയപ്പെടുത്തീതാ :) [തമാശയാണ് കേട്ടോ]

  ReplyDelete
 58. “വിചാരിച്ചാലെല്ലാം നടക്കും ല്ലേ?“

  ആദിത്യാ, ആ “ “ ഇട്ടിരിക്കണോണ്ട് ഉദ്ദേശിച്ചത് അത്യാവശ്യം PHP script, Web Teki Knowledge, Server Mgmt അറിയാവുന്ന ആര്‍ക്കും ഇതാകാമല്ലോ എന്നു മാത്രമാണ്. അതൊരു വെല്ലുവിളിയായൊന്നും എടുക്കരുതേ. ദേ നിങ്ങളൊക്കെ കൂടി ഉണ്ടാക്ക്യ വരമൊഴീം,കീമാനും,പിന്മൊഴിയും,യുനീകോഡും ഒക്കെയാണ് മാഷേ ഞാനും ഉപയോഗിക്കുന്നത്. ആ വിനയം എനിക്ക് എപ്പോഴും ഉണ്ടാകും. താങ്കള്‍ക്ക് അത് വെല്ലുവിളി ടോണായി തോന്നി എങ്കിലേ സോറീ. താങ്കള്‍ “കൈപ്പക്കാ,അച്ചാര്‍” പറഞ്ഞിടത്ത് ഞാന്‍ മുന്നേ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറഞ്ഞാല്‍ നന്നായിരുന്നു. ആ ലിങ്ക് നിങ്ങളുടെ സമ്മതത്തോടെയാണോ? അല്ലെങ്കില്‍ അത് ഹൈജാക് ചെയ്തതല്ലേ? ഹൈജാക്ഡ് ആണെങ്കില്‍ അത് പിന്മൊഴിയുടെ അടുത്തപടി എന്താണ്?
  പിന്മൊഴിയെ വിശ്വസിച്ച് ഞങ്ങളൊക്കെ ഇതിലോട്ട് തിരിച്ച് വിടുന്ന കമന്റൊക്കെ നാളെ വല്ലോന്റെ മേശപ്പുറത്തും കാണേണ്ടി വരുമോ? ആള്‍ട്ടര്‍നേറ്റ് മൊഴിയുടെ പ്രസക്തി എങ്ങിനെ?

  [ആദിത്യനെ കണ്ടതിലും സന്തോഷം: ഇത് തമാശയല്ലാ കേട്ടോ]

  ReplyDelete
 59. കമന്റുകള്‍ പോസ്റ്റുകളെ പോലെയല്ല; രണ്ടാം തരം പൌരന്മാരാണ്. നമ്മളയക്കുന്ന ക്രിസ്മസ് കാര്‍ഡ് പോലെ, അത്‌ സൂക്ഷിച്ചുവയ്ക്കണോ കീറിക്കളയണോ എന്നതിന്റെ പൂര്‍ണ്ണ അവകാശം കിട്ടുന്ന ആള്‍ക്കാണ്.

  തനിമലയാളം എന്ന സര്‍വീസ് പ്രൊവൈഡര്‍ വഴി സൂ തന്റെ ബ്ലോഗ് വായനക്കാര്‍ക്ക്‌ കൊടുക്കുന്ന ഒരു സര്‍വീസാണ് കമന്റുകളെല്ലാം വായനക്കാരുടെ മെയില്‍ ബോക്സിലെത്തിക്കുക എന്നത്‌. അതുകൊണ്ട്‌ ഏത്‌ കമന്റുകള്‍ ബ്ലോക്ക് ചെയ്യണം ബ്ലോക്ക് ചെയ്യരുത്‌ എന്നത്‌ ഏവൂരാനും സൂവും തമ്മിലുള്ള കരാറാണ്.

  തല്‍കാലം തനിമലയാളം മാത്രമേ ഇത്തരം ഒരു സര്‍വീസ് പ്രൊവൈഡറായിട്ടുള്ളൂ. എന്നാല്‍ അങ്ങനെ ഒന്നുണ്ടാക്കാന്‍ വളരെ എളുപ്പമാണ് (ചെറിയ ചില പ്രശ്നങ്ങളുണ്ട്‌; താഴെ പറയാം). ഓരോ ബ്ലോഗറും അംഗങ്ങള്‍ക്ക്‌ മെയില്‍ വായിക്കാന്‍ മാത്രം പെര്‍മിഷനുള്ള ഒരു ഗൂഗിള്‍ ഗ്രൂപ്പുണ്ടാക്കുക. അതിലേയ്ക്ക്‌ സബ്സ്ക്രൈബ് ചെയ്യാനുള്ള ലിങ്ക്‌/ബോക്സ് ബ്ലോഗില്‍ കൊടുക്കുക. കമന്റുകള്‍ മെയിലായി വേണം എന്നുള്ളവര്‍ ഇവിടെ ഇമെയില്‍ ഐഡി കൊടുക്കുക എന്നൊരു വാചകവും എഴുതി വയ്ക്കുക.

  ബ്ലോഗിന്റെ സെറ്റിങ്ങില്‍ കമന്റയക്കേണ്ട ഇമെയില്‍ വിലാസം pinmozhikal@gmail.com എന്നതിന് പകരം ബ്ലോഗര്‍ കമന്റയച്ചു തരുന്ന വിലാസമാക്കുക. no-reply@blogger.com എന്നോ മറ്റോ ആയിരിക്കും അത്‌. no-reply@blogger.com-നെ ഗ്രൂപ്പില്‍ മെയിലയക്കാന്‍ പെര്‍മിഷനുള്ള ഏക അംഗമായി സബ്സ്ക്രൈബ് ചെയ്യുക.

  ഇനി സ്പാമിനെ പേടിയുള്ളവര്‍ക്ക്‌ ജിമെയിലൈഡിയിലേയ്ക്കെടുത്ത്‌ സ്പാം ചെക്കൊക്കെ നടത്തി ഗ്രൂപ്പിലേയ്ക്കയക്കാം.

  അധികം കമന്റുകളില്ലെങ്കില്‍ ഈ പരിപാടി നടക്കും. എന്നാല്‍ ഒരു രാത്രികൊണ്ട്‌ ആയിരവും രണ്ടായിരവും കമന്റുമഴപെയ്യുകയാണെങ്കില്‍ ഗൂഗിള്‍ സ്പാം ആണെന്ന്‌ പറഞ്ഞ്‌ ബ്ലോക്ക്‌ ചെയ്യാന്‍ തുടങ്ങും. ആസമയത്താണ് ഏവൂരാന്റെ ഗൂഗിള്‍ പോലെയുള്ള സ്കേലബില്‍ ഇന്‍ഫ്രാസ്റ്റക്ച്ചര്‍ പ്രസക്തമാകുന്നത്‌. എന്നാല്‍ ഓരോ ബ്ലോഗര്‍ക്കും ഒരു ഗൂഗിള്‍ ഗ്രൂപ്പ്‌ എന്ന നിലയിലായാല്‍ പിന്നെ, സ്കേലബിലിറ്റി കമ്യൂണിറ്റിയെ മൊത്തം ബാധിക്കുന്ന പ്രശ്നമാവില്ല.

  ഒരു ബ്ലോഗര്‍ എന്ന നിലയില്‍ ഞാന്‍ ആലോചിക്കുക ഇങ്ങനെയാവും: എന്റേതില്‍ വരുന്ന നല്ല കമന്റുകളൊക്കെ എന്റെ വായനക്കാര്‍ക്ക്‌ അയച്ചുകൊടുക്കുക എന്നസര്‍വീസ് നന്നായി ഏവൂരാന്‍ ചെയ്യുന്നുണ്ട്‌. എന്റേതില്‍ വല്ലവനും അസഭ്യം കൊണ്ടിട്ടാല്‍ അവനെ പുകച്ചുചാടിക്കുന്ന പണിയും ഏവൂരാന്‍ ഏറ്റെടുത്തിരിക്കുന്നു. ഇനി ഞാനെന്തിന് ഈ പെടാപ്പാട്‌ പെട്ട്‌ സ്വന്തം കമന്റ് ഫോര്‍വേഡിങ് ഉണ്ടാക്കണം? എന്റേതിലാരെങ്കിലും കൊണ്ടിടുന്ന പച്ചത്തെറി എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന എന്റെ വായനക്കാര്‍ക്ക്‌ ഡിസ്റ്റ്രിബ്യൂട്ട് ചെയ്യാനോ? എനിക്ക്‌ വട്ടുണ്ടോ :) ഏവൂരാനേ നേതാവേ ധീരതയോടെ നയിച്ചോളൂ..

  ReplyDelete
 60. സുഹൃത്തുക്കളെ, aeവ്vooരാനെയും കൂട്ടരെയും ബഹുമാനിചു കൊണ്ടു തന്നെ പറയട്ടെ, ഏവൂരാന്‍ നിഷ്കര്‍ഷിക്കുന്ന നിബന്ധനകള്‍ ഇബ്നു സുബൈറിനെ പോലെ ചിലര്‍ക്കു വേണ്ടി മാത്രമുള്ളതാണോ? ഇബ്നു സുബൈര്‍ തീവ്രവാദം പ്രചരിപ്പിക്കുന്നു.. സുഹൃത്തെ ഇബ്നു സുബൈറിന്റെ ഏതു പോസ്റ്റിലാണ്‌ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉള്ളത്‌ എന്ന് ചൂണ്ടിക്കാണിക്കാമോ?

  അപ്പോള്‍ ഇസ്‌ ലാമിനെ അനുകൂലിച്ചു കൊണ്ട്‌ ആരെങ്കിലും എഴുതുകയാണെങ്കില്‍ അവര്‍ ബാന്‍ ചെയ്യപ്പെടന്‍ അര്‍ഹതയുള്ളവരാകുന്നു എതിര്‍ത്ത്‌ എത്ര മോശമായി എഴുതിയാലും അവരെല്ലാം പ്രൊമോട്ട്‌ ചെയപ്പെടേണ്ടവരാകുന്നു എന്നാണോ?

  വിചാരം ഫാറൂഖ്‌ ബക്കറിന്റെയും(ഇതോ സഹിഷ്ണുതയുടെ മതം, നാറുന്നു) മറ്റും ബ്ലോഗുകള്‍ ഏവൂരാന്റെ നിബന്ധനകള്‍ പ്രകാരം എന്തുകൊണ്ട്‌ ബാന്‍ ചെയ്യപ്പെട്ടില്ല?

  മതം, രാഷ്ട്രീയം തുടങ്ങിയ കാറ്റഗറികളെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ടല്ലോ.. കാണാപ്പുറം, ഉമേഷ്‌, പണിക്കര്‍ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തിലൊന്നും പെടാത്തവരാണോ?

  കാണാപ്പുറത്തില്‍ പൊതുവില്‍ ഇസ്‌ ലാമിനെയും, മുസ്‌ ലിമീങ്ങളെയും ആക്ഷേപിച്ചു കൊണ്ട്‌ നടക്കുന്ന ചര്‍ച്ചയില്‍ "നല്ല ചിന്താധാര" എന്നു പറഞ്ഞു കൊണ്ട്‌ ഏവൂരാനും കമന്റിട്ടിരുന്നല്ലോ?

  അപ്പോള്‍ ഇസ്‌ ലാമിനെക്കുറിച്ച്‌ നല്ലതൊന്നും പറയാന്‍ പാടില്ല, അവര് ‍ബഹിഹ്കരിക്കപ്പ്പെടേണ്ടവരാണ്‌,ഇസ്‌ ലാമിനെ അക്ഷേപിച്ചും തെറ്റിദ്ധാരണ പരത്തുന്ന രീതിയിലും ആര്‍ക്കും എന്തും പറയാം, ഉമേഷിന്റെ ഖുര്‍ ആന്‍ മനുഷ്യ നിര്‍മ്മിതമാണ്‌ എന്ന പരാമര്‍ശം ശ്രദ്ധിക്കുക, ഉമേഷും, പണീക്കരും ശ്ലോകങ്ങളെയും, ഉപനിഷത്തുകളെയും ഉദ്ധരിച്ച്‌ പോസ്റ്റുകള്‍ ഇടുന്നു, ഇബ്നു സുബൈര്‍ ഖുര്‍ ആനെയും, ഹദീസുകളെയും ഉദ്ധരിച്ചു കൊണ്ട്‌ പോസ്റ്റുകള്‍ ഇടുന്നു,

  എന്നാല്‍ ഇബ്നു സുബൈറിന്റെ പോസ്റ്റുകളില്‍ ഒന്നില്‍ പോലും ഇതര മതവിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ല, മറ്റുള്ളവരുടെ പോസ്റ്റുകളില്‍ അതുണ്ടാവുകയും ചെയ്യുന്നു,

  പ്രിയപ്പെട്ട ഏവൂരാന്‍ നിങ്ങള്‍ നിഷ്കര്‍ഷിക്കുന്ന നിബന്ധനകളോട്‌ അല്‍പ്പമെങ്കിലും നീതി നിങ്ങള്‍ പുലര്‍ത്തുന്നുണ്ടോ എന്ന് സ്വയം ഒരു വിചിന്തനത്തിന്‌ തയ്യാറാകുന്നത്‌ നന്നായിരിക്കും,

  "ഇബ്നുസുബൈറിനെ വിലക്കിയതും വളരെ നന്നായി. മതം വികല‍മാക്കി പ്രചരിപ്പിക്കാനും , മറ്റുള്ളവരെ താറടിക്കാനും അങ്ങേര്‍ വേറെ വഴി നോക്കട്ടെ."

  "ഞാന്‍ തെറീ വിളിച്ചതും ഒക്കെ മിനിമം ഗ്യാരണ്ടി തെറിയാണ് ഹേ....അതിലും .."


  അരവിന്ദന്റെ പരാമര്‍ശങ്ങള്‍ നന്നായിരിക്കുന്നു,അരവിന്ദന്റെ അത്രയും സംസ്കാരം ഇബ്നു സുബൈറിനില്ലാത്തതുകൊണ്ട്‌ തത്കാലം മറുപടി പറയുന്നില്ല.

  'പുത്തന്‍ പിന്‍‌മൊഴികളുടെ "പന്നിപ്രസവം" കാണുമ്പോള്‍ സദ്ദാം ഹുസൈന്‍ വീരനായകനായ കഥ ഓര്‍മ വരുന്നു...'


  കൈപ്പള്ളീ, ഇത്തരം ഒരു സംവിധാനം ഉണ്ടാക്കിയതില്‍ നന്ദിയുണ്ട്‌, തനിമലയാളത്തinteയും, പിന്മൊഴികളുടേയും പക്ഷപാതപരമായ നിലപാടുകള്‍ കണ്ടപ്പോള്‍ തന്നെ കരുതിയിരുന്നു ഭാവിയില്‍ ഇത്തരം സംവിധാനങ്ങള്‍ ഉണ്ടാകുമെന്നും മിക്കവാറും അതിന്റെ പിന്നില്‍ കൈപ്പള്ളിയെപ്പോle സ്വതന്ത്രമായി ചിന്തിക്കുന്ന വ്യക്തികള്‍ തനെയായിരിക്കും എന്നും കണക്കു കൂട്ടിയിരുന്നു, പക്ഷേ അതിത്ര വേഗം ഉണ്ടാകും എന്ന് കരുതിയിരുന്നില്ല, ആശംസകള്‍
  "മലയാളിക്കും കാമക്രോധവികാരങ്ങളും മറ്റുമില്ലേ? നാമായിട്ടെന്തിനവ മാറ്റിി നിര്‍ത്തുന്നൂ?
  പിന്മൊഴികളില്‍ പറ്റില്ല. ക്ഷമി...! "

  "ബാന്‍ ചെയ്യുന്നതിനു മുമ്പ്്- വായ്ക്കുരവയിട്ടു നാളുറപ്പിച്ചും ശുഭ സമയം കണ്ടെത്തിയും വിളംബരം ചെയ്തും അങ്കം കുറിക്കുന്ന പോലെയും അടിപിടി നടത്തുന്നതു പോലെയും ഇതൊന്നും നടത്താന്‍ കഴിയില്ല. ഫുള്‍ടൈം ജ്വാലി വേറേയൂമുണ്ടേ,"‍


  ഇതും ഇതുപോലുള്ള പരാമര്‍ശങ്ങള്‍ന്നും സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നതല്ല അല്ലേ ഏവൂരാനേ?

  ReplyDelete
 61. ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ (ഇവിടെ പിന്മൊഴി കൂട്ടായ്മ തന്നെ) ഉണ്ടായിരിക്കേണ്ട ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. പിന്മൊഴി എന്ന ഈ ബ്ലൊഗ് കൂട്ടായ്മയില്‍ സഭ്യതയോടെ സംസാരിക്കുക എന്നത് ഓരോ അംഗവും സ്വയം പാലിക്കേണ്ട (നല്ലൊരു ശതമാനവും പാലിച്ച് പോരുന്ന) വലിയൊരു ഉത്തരവാദിത്തമാണ്... അത് പാലിക്കാത്തവരുണ്ടെങ്കില്‍ പൊതുനന്മക്ക് വേണ്ടി അവരെ തടയുക തന്നെ വേണം എന്നാണ് എന്റെ അഭിപ്രായം. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് നന്നായി എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

  ReplyDelete
 62. Some doubts are there.
  By banning a blogger whether u can stop the pestering?.
  I doubt, because chithrakaran can reincarnate as artist, then by the name of a painter.
  Sakina can be a niyal.
  Gandharvan can be as a kinnaran.
  Anony can be as a synoni.

  I feel the solution is to keep registering and then permitting the details of those who use the services.

  Nobody can diminish the effort of evuran and other people put behind making such a great thing.

  At the same time we should respect the liberty of a writer as kaippalli said. It may be not digestible to us. Russian's meat may be American's poison.

  Evuran,Sibu, Saniyan got all the liberty to ban anybody. But I feel if you want a democratic and qualitative growth let everybody write unless they go antisocial or inflammatory insults to religion, or propaganda to extremism.

  It is better to keep all the details of those who use pinmozhi by registering, and let them write
  according to their will.

  ReplyDelete
 63. പിന്മൊഴി ഒരു communication infrastructure മാത്രമായിയാണു ഞാന്‍ കണ്ടത്. എന്റെ ഫയങ്കര തെറ്റ്.
  ഈ പിന്മൊഴി ഒരു mode of censorship ആണു് എന്ന് എനിക്കറിയില്ലായിരുന്നു. പലര്‍ക്കും googleല്‍ groups ഉണ്ടാക്കി commentകളും postകളും അതിലേക്ക് വിടാം എന്നത് അറിയില്ലാത്തതുകൊണ്ടു തന്നെ ഇന്ന് പിന്മൊഴി ഇത്രയും വലിയ ഒരു service അയത്. ‌വിശ്വേട്ടന്‍ പറഞ്ഞതിനോട് എനിക്ക് താത്വികമായി വിയൊജിപ്പുണ്ട്. Ibn Subairഉം തീര്‍ച്ചയായും ഒരിടത്തു സംസാരിക്കാന്‍ പാടില്ല. കാരണം അദ്ദേഹം നിരപരാധികളായ യഹൂദന്മാരെയും അവിശ്വാസികളേയും (read as non muslims !! ) കൊല്ലുന്നത് ദൈവ വാക്യങ്ങള്‍ നിരത്തി ന്യായികരിക്കാന്‍ ശ്രമിക്കുകയാണു. Guntanamoയിലേക്ക് ഉള്ള one way ticketനു കാത്തിരിക്കുന്ന Ibn Subairഉമായി ആരും കുട്ടുപിടിക്കുന്നതെ ശരിയല്ല.

  ‌Ibn subair

  ടേയ്. നീ ഇനി ഏതു goroupല്‍ ചെന്നാലും സ്തിധി ഇതുതന്നെ. നീ എനിക്ക് Thanks പറയണ്ട. കെട്ട. തെറിവിളിക്കം, തെറി എഴുതാം പക്ഷെ വംശ വിവേചനം (Racism), Pedophilia, Terrorism (includes your stupid arguments justifying terrorism), Phishing, Spamming, Selling and promoting contraband etc. ഒന്നും ഒരു പൊതു വേതിയിലും ആരും അനുവതിച്ചുകൂട. നിയമപരമായി തടയാം.

  ReplyDelete
 64. പിന്‍‌മൊഴി ടെസ്റ്റിംഗ്.ഒരു പരീക്ഷണം...

  ReplyDelete
 65. ഒരൊറ്റ കാര്യം പറഞ്ഞിട്ട് ഞാന്‍ ഈ സംവാദം നിര്ത്താം.

  ചിത്രകാരനെ തിരിച്ചെടുത്തില്ലെങ്കില്‍ എനിക്ക് ആദര്‍ശപരമായ കാരണത്താല്‍ പിന്മൊഴിയില്‍ എന്റെ കമന്റുകള്‍ നിര്ത്തേണ്ടി വരും. നിങ്ങളുടെ നിയമങ്ങള്‍ എന്തായാലും അത് അനുസരിച്ച് നടപ്പാക്കിക്കോളു. ചിത്രകാരനെ തിരിച്ചെടുക്കുന്ന വരെ ഞാന്‍ എന്റെ കമന്റുകളെ എന്റെ "സമര camp" ആയ
  http://groups.google.com/group/altmozhi ഇലേക്ക് വിടുന്നതായിരിക്കും.

  ഈ സമരത്തെ പിന്‍പറ്റുന്നവര്‍ അവരുടെ കമന്റുകളും blogspotന്റെ comments settings ല്‍ പോയി altmozhi@googlegroups.com ലേക്ക് വിടുക. പോസ്റ്റുകള്‍ എവിടെ വേണമെങ്കിലും XML/RSS feed വഴി ആരുവേണമെങ്കിലും പ്രദര്‍ശിപ്പിക്കട്ടെ.

  ഈ ഗ്രൂപ്പില്‍ ഏവര്‍ക്കും സ്വാഗതം. join ചെയ്തതിനു ശേഷം. ആദ്യത്തെ പോസ്റ്റ് moderate ചെയ്യുന്നതായിരിക്കും. വംശ വിവേചനം (Racism), Pedophilia, Terrorism, Phishing, Spamming, Selling and promoting contraband etc. അനുവദിക്കുന്നതല്ല. ബാക്കി എന്തും ഇവിടെ പറയാം. ആരെ വേണമെങ്കിലും.

  ഞാന്‍ evuraanറ്റെ തീരുമാനത്തിനു വേണ്ടി കാത്തിരിക്കുന്നു.

  ലാല്‍ സലാം.

  ReplyDelete
 66. ഗന്ധര്‍വന്‍ പറഞ്ഞതാ അതിന്റെ ശരി, മുഖമില്ലാതെ സംസാരിക്കുന്നവര്‍ക്കു എന്തുമാവാം.
  "At the same time we should respect the liberty of a writer as kaippalli said. It may be not digestible to us. Russian's meat may be American's poison. Evuran,Sibu, Saniyan got all the liberty to ban anybody. But I feel if you want a democratic and qualitative growth let everybody write unless they go antisocial or inflammatory insults to religion, or propaganda to extremism. It is better to keep all the details of those who use pinmozhi by registering, and let them write according to their will.

  കല്ലേച്ചി, മുന്‍പു ഒരു പോസ്റ്റും നൂറിലധികം വിവാദകമെന്റുകളും കെട്ടിപ്പൊറുക്കി വണ്ടിവിട്ടത്തു ഇത്തരുണത്തില്‍ ഓര്‍ക്കുന്നതു നല്ലതായിരിക്കും. സഭ്യതയുടെ അതിര്‍വരമ്പാണു കാര്യമെങ്കില്‍ നേരത്തെ തന്നെ ഇവിടെ വെട്ടിനിരത്തല്‍ വേണ്ടതായിരുന്നു. ഇബ്നു സുബൈറിനെ വിലക്കിയതു നന്നായി,ഇസ്ലാം മതം എന്നും പറഞ്ഞു, ചില ഏടുതാങ്ങികളുടെ വിവരക്കേടു ചര്‍വിതചര്‍വണം നടത്തുകയായിരുന്നു.ചിത്രകാരനു കാര്യം പറഞ്ഞാല്‍ മനസ്സിലാകുമായിരുന്നു. സകീന അനുകമ്പ അര്‍ഹിക്കുന്നു.

  ReplyDelete
 67. ദാ ഒരു പരീക്ഷണം. ഇതു altmozhi@googlegroups.com അരുന്നുണ്ടോ എന്നു നോക്കട്ടേ

  ReplyDelete
 68. മിഥുനം എന്ന സിനിമയില്‍ "ഈ തെണ്ടിയുടെ തല പിളര്‍ന്നു തലയും തലച്ചോറും വെവ്വേറെയായിട്ടു ചാവണേയെന്നതു തിരുത്തി സഭ്യമായി " ഈ മഹാന്റെ ശിരസ്സ്‌ പിളര്‍ന്നു അന്തരിക്കണേയെന്നു" പറയുന്നത്‌ പോലെ തോന്നുന്നു സഭ്യതയുടെ ഇപ്പോളത്തെ നിര്‍വ്വചനം കാണുമ്പോള്‍.

  മഹാന്മാര്‍ ചിലപ്പോളൊക്കെ അങ്ങോട്ടുമിങ്ങോട്ടും കുലമഹിമയും ,പൈതൃകവും ഒക്കെ ചോദിച്ചെഴുതുന്ന ശ്രേഷ്ഠമായ ഗീര്‍വാണക്കസര്‍ത്ത്‌ കമന്റുകള്‍,അത്‌ കാണുന്നതിനേക്കാലും കൂടുതല്‍ മനോവ്യഥ തോന്നേണ്ടി വരുന്നുണ്ടോ ബൂലോഗര്‍ക്ക്‌ ചിത്രകാരന്റെ വിലകുറഞ്ഞ കമന്റുകള്‍ക്ക്‌ അതിനര്‍ഹമായ പരിഗണന നല്‍കി മാറ്റിയിരുത്തിയാല്‍ ? ഒരു പക്ഷേ ഇതാണോ ബൂലോഗം ശൈശവാവസ്ഥയില്‍ എന്നു പറയ്ന്നതിന്റെ ഗുട്ടന്‍സ്‌ ?

  ഏവൂര്‍ജിയുടെ പിന്മൊഴിപ്രസ്ഥാനം ഒരു വലിയ കാര്യം തന്നെ, ഒരു പ്രസ്ഥാനം തുടങ്ങുന്നതും ,അത്‌ നല്ല രീതിയില്‍ നടത്തിക്കൊണ്ടു പോവുന്നതും തമ്മില്‍ അണ്ണാനെയും ആനയേയും കുളിപ്പിച്ചെടുക്കുന്ന വ്യത്യാസം ഉണ്ട്‌.എന്നിരുന്നാലും ചിത്രകാരന്റെ കമന്റുകള്‍ക്ക്‌ പിന്മൊഴിയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയത്‌ ശരിയായില്ല,ബൂലോഗത്തിന്റെ ഒരു നല്ല വളര്‍ച്ചക്ക്‌ ഈ വെട്ടിനിരത്തല്‍ എത്രത്തോളം ഗുണം ചെയ്യുമെന്നത്‌ ഭാവിയില്‍ കണ്ടറിയേണ്ടിയിരിക്കുന്നു.!

  ReplyDelete
 69. ഏഴുപേരില്‍ നിന്ന് എഴുനൂറുപേരായി പിന്മൊഴികള്‍ വളര്‍ന്നപ്പോള്‍ അത്രയും തന്നെ വ്യക്തിത്വങ്ങളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. പത്തുപേര്‍ ചേര്‍ന്നാല്‍ ഒരു സംഘടനയും അത് ഇരുപതായാല്‍ ഒരു പിളര്‍പ്പും എന്ന കാറ്റുവീഴ്ച്ചരോഗം ജന്മനായുള്ള മലയാളികളാണ് ഇങ്ങനത്തെ ഒരു ഞാണിന്മേല്‍ക്കളി നടത്തുന്നത് എന്നോര്‍മ്മിക്കണം. അതുകൊണ്ടു തന്നെ ഈ കയര്‍ ഒരു പരിധിവിട്ട് ഉലയാന്‍ സമ്മതിച്ചുകൂടാ.
  പക്ഷേ ഏതാണ് പരിധി? അതും വരഞ്ഞിടാന്‍ എളുപ്പമല്ല. കുറേയൊക്കെ സ്വന്തം judgement ഉപയോഗിക്കുക എന്ന ഒരൊറ്റ പ്രതിവിധിയേ ഉള്ളൂ ഇക്കാര്യത്തില്‍. അതും എല്ലാവര്‍ക്കും കൂടി ചെയ്യാന്‍ പറ്റില്ല. അമ്മയെ തല്ലിയാലും രണ്ടുപക്ഷമാണു നമ്മുടെ പതിവ്.
  അതുകൊണ്ടാണ് ഇതിനൊരു രഹസ്യസ്വഭാവം തോന്നുന്നത്. കയ്യാളുന്നവര്‍ക്ക് അത്യാവശ്യം ഈ വിഷയത്തില്‍ ഒരു maturityയും reliabilityയും ഉണ്ടെന്നു മറ്റു കൂട്ടുകാര്‍ അങ്ങു കണ്ണടച്ചു വിശ്വസിച്ചേ തീരൂ. എങ്കിലേ ഈ പരിപാടി നടന്നുപോകൂ. സ്വന്തമായി enterpreneurship വേണ്ടുവോളമുള്ള കൈപ്പള്ളിക്കു മനസ്സിലാകുമല്ലോ ഇത്തരം എസ്റ്റാബ്ലിഷ്മെന്റ് കോണ്‍ഫിഡെന്‍ഷ്യാലിറ്റിയുടെ ആവശ്യം. ചിലകേസുകളില്‍ ബ്ലോക്കിയവരെ നേരിട്ടറിയിക്കുകകൂടി ചെയ്യാത്ത മര്യാദകേടും വേണ്ടിവരും. സ്വയം മനസ്സിലാക്കി തിരുത്തുമ്പോള്‍ തിരിച്ചുവരാന്‍ അവര്‍ക്കുവേണ്ടി ഒരു ചുവന്ന പരവതാനി ഇവിടെ എപ്പോഴും വിരിച്ചിട്ടിട്ടുണ്ട്.


  വിശ്വേട്ടാ, ഏവൂരാന്‍ നിങ്ങളോടുള്ള എല്ലാ ബഹുമാനങ്ങളോടും കൂടി തന്നെ പറയട്ടേ, ഇവിടെ പലരും ചോദ്യം ചെയ്തതും, കമന്റ്‌ ഇടാന്‍ മടി കാണിച്ച്‌ പുറത്തു നില്‍ക്കുന്നതും ഈ "ഞാണ്‍ ഉലയുന്ന പരിധി"യുടെ വ്യാപ്തി വല്ലാതെ കുറയുന്നുണ്ടോ എന്ന സംശയം കൊണ്ടാണ്‌. നിങ്ങളുടെ പക്വതയേയോ, വിശ്വാസ്യതയേയോ ചോദ്യം ചെയ്യുകയല്ല, മേല്‍നോട്ടം വേണം എന്ന് സമ്മതിക്കുമ്പോള്‍ തന്നെ വിഷയങ്ങളേയും കമന്റുകളേയും പറ്റിയുള്ള ആശങ്കകള്‍ ഇത്രക്ക്‌ വേണോ എന്ന സംശയം പ്രകടിപ്പിക്കുന്നു എന്ന് മാത്രം. അങ്ങിനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല പിന്‍മൊഴി എന്ന ധൈര്യം വരേണ്ട പരിചയം ആയില്ലേ നമുക്ക്‌?

  വ്യക്തിപരമായി ചിത്രകാരന്റെ നിലപാടുകള്‍ എതിര്‍ക്കപ്പെടേണ്ടതാണ്‌ എന്നിരിക്കിലും കല്ലേച്ചിയെക്കൂടാതെ അദ്ദേഹ, ഇടതു പക്ഷം, വിമതന്‍ തുടങ്ങിയ ബ്ലോഗര്‍മാരാണ്‌ ഇവിടെ കാമ്പുള്ള വിഷയങ്ങള്‍ ചര്‍ച്ചക്ക്‌ കൊണ്ടു വന്നത്‌ എന്നത്‌ മറന്നു കൂടാ. കഥക്കും കവിതക്കും അപ്പുറം ബൂലോഗം വളരുമ്പോള്‍ ചൂടുള്ള ചര്‍ച്ചകളും സ്വാഭാവികം. അവിടെ അക്ഷരം, വാക്ക്‌, ഒരു കമന്റ്‌ എന്ന തലത്തിലൊക്കെ സെന്‍സര്‍ഷിപ്പ്‌ നടത്തിയാല്‍ നാം എവിടേയും എത്തില്ല.

  പുളകിതനേയും, ക്ഷുരകവേദം കയ്യേറിയവനേയും പോലെയുള്ളവര്‍ക്ക്‌ വേണ്ടി ആരും വാദിക്കുന്നില്ലല്ലോ. ഇബ്‌ന്‍ സുബൈറിന്റെ കാര്യത്തില്‍ അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രത്യേകത കൊണ്ട്‌ ഏവൂരാനുണ്ടായേക്കാവുന്ന ആശങ്കയും എനിക്ക്‌ മനസ്സിലാക്കാം. പക്ഷേ, ചിത്രകാരനേയും, സക്കീനാ കദീറിനേയും ബ്ലോക്ക്‌ ചെയ്തത്‌ എന്തോ വളരെ കൂടിപ്പോയി എന്നു തോന്നുന്നു.

  കൈപ്പള്ളി, നിങ്ങളുടെ Mr. വികാര്‍ മനസ്സിലാക്കുന്നുവെങ്കിലും പിന്‍മൊഴി പിളര്‍ക്കാനുള്ള കാര്യം ഒന്നും ഉണ്ടായിട്ടില്ല എന്ന് പറയേണ്ടി വരും. പിന്‍മൊഴി പ്രവര്‍ത്തകരുടെ ആശങ്കകള്‍ ആലോചിച്ചാല്‍ മനസ്സിലാവുന്നതേ ഉള്ളൂ. നീക്കുപോക്കുകള്‍ ഇല്ലാത്ത എന്തു കാര്യമാണ്‌ ലോകത്തിലുള്ളത്‌?

  ReplyDelete
 70. ബ്ലൊഗും സമൂഹത്തിന്റെ ഒരു പരിഛേദം എന്നനിലക്ക്‌ പല തരത്തിലുള്ള വ്യ്ക്തിത്വങ്ങളുടെയും അഭിപ്രായങ്ങളുടെയും സംഗമസ്ഥലമായിക്കാണണം. പിന്നെ, വിലക്കപ്പെട്ടവരുടെ പല പോസ്റ്റുകളും കമന്റുകളും വായിക്കുമ്പോള്‍ ഇതൊന്നും ഇങ്ങനെ ഒരു പൊതുവേദിയില്‍ വരേണ്ടവയല്ല എന്നു തൊന്നിയിട്ടുണ്ട്‌! പക്ഷെ, അപ്പൊഴൊക്കെ മുകളില്‍ പറഞ്ഞ കാര്യം ഓര്‍ത്ത്‌ ആശ്വസിക്കും.

  പിന്നെ, പിന്മൊഴികള്‍ക്ക്‌ പിറകിലുള്ളവരുടെ പ്രയത്നങ്ങളും സൌമനസ്യവും ശ്ലാഘനീയം തന്നെ. അവര്‍ക്ക്‌ നിബന്ധനകള്‍ വെക്കാനും ബാന്‍ ചെയ്യാനും അധികാരവും അവകാശവും ഉണ്ട്‌ താനും. പക്ഷെ, ബാന്‍ ചെയ്യുന്നതൊടൊപ്പം ഒരു വരി എഴുതിനേരില്‍ അറിയിക്കുന്നത്‌ നന്നാവും എന്ന അഭിപ്രായമാണുള്ളത്‌.

  ബദല്‍ ഗ്രൂപ്പ്‌ സംരംഭം ഈ അവസ്തയില്‍ അത്ര നല്ലതാണൊ എന്നറിയില്ല!. പിന്നെ, പിന്മൊഴികള്‍ പലപ്പോഴും ചാറ്റ്‌ റൂമുകളായി മാറുന്നതായി തോന്നുന്നു. ഉദ്ദേശിച്ച ലക്ഷ്യം അതായിരുന്നുവെന്ന് തോന്നുന്നില്ല. അതാത്‌ ദിവസ്ങ്ങളിലെ ' അടി' കാണാനാവും എന്നതാണ്‌ പിന്മൊഴികളില്‍ എത്തിയാലുള്ള ഇപ്പോഴത്തെ അവസ്ഥ. ചില പൂരം ചൊറിയലുകലും, പുകഴ്ത്തലുകളും. പിന്നെ, ഗൌരവതരമായ പല പോസ്റ്റുകള്‍ക്കും താഴെ വെടികളും , പുലിപ്രയോഗങ്ങളും ഓഫ്‌ ടോപിക്കുകളും മാത്രം, നൂരടിയും നിറഞ്ഞു കാണുമ്പോള്‍ ചിലപ്പോള്‍ പന്തികേടു തോന്നാറുണ്ട്‌. പിന്നെ, കമന്റുകളുടെ 'ബാര്‍ട്ടര്‍ സിസ്റ്റം'! പിന്നെ, പൊസ്റ്റുകളുടെ താഴെ ഓ. ടൊ ഇട്ട്‌ സമര്‍ഥമായി കമന്റുകളുടെ എണ്ണം കുട്ടാനുള്ള ചില ശ്രമങ്ങളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌.

  ഈയിടെ വളരെ അഭിമാനത്തോടെ ഞാന്‍ ബ്ലൊഗ്ഗിനെക്കുറിച്ച്‌ മലയാളിയായ എന്റെ ഒരു പഴയ ഒരു ബോസ്സിനോട്‌ സംസാരിച്ചു. കൊടകരപുരാണം പുസ്തകമാവുന്നതിനെക്കുറിച്ചും ഒക്കെ. അപ്പോള്‍ കക്ഷി പുരാണം പി ഡീ എഫില്‍ വായിച്ചിട്ടുണ്ടെന്നും നല്ല അഭിപ്രായവും പ്രകടിപ്പിച്ചു. ഞാന്‍ പിന്നെ തനിമലയളവും പിന്മൊഴികളും പരിചയപ്പെടുത്തി. രണ്ടു ദിവസത്തിനു ശേഷം വിളിച്ചു പറഞ്ഞു പല പൊസ്റ്റുകളും നല്ല നിലവാരവും വിഷയങ്ങളും ആണെങ്കിലും കമന്റുകള്‍കൊണ്ട്‌ ഒന്നിനെയും വിലയിരുത്തിക്കൂടായെന്നും, പിന്മൊഴികലുടെ ചുവടുപിടിച്ച്‌ പോസ്റ്റുകളിലെത്തി കമന്റിടുന്നത്‌ കൊണ്ട്‌ പല കൃതികളും അര്‍ഹിക്കുന്ന തരത്തില്‍ വായിക്കപ്പെടുന്നുണ്ടോ എന്ന സംശയവും. ആലോചിച്ചപ്പോള്‍ ശരിയാണെന്നും തോന്നി.

  ഇനി എന്തിനാണ്‌ ഈ പിന്മൊഴികളില്‍ നിന്ന് നിരോധിച്ചതിന്‌ നിലവിളി? തനിമലയാളത്തില്‍ വരുന്നിടത്തോളം വായിക്കേണ്ടവര്‍ വായിച്ചു കൊള്ളും. പിന്നെ, പൊസ്റ്റുകള്‍ വായിക്കാന്‍ താല്‍പര്യമുള്ളവരോട്‌ മെയിലിടാന്‍ ഒരഭ്യര്‍ഥനയും ബ്ലൊഗ്ഗിലിടുക. പുതിയ പൊസ്റ്റിടുമ്പോല്‍ അവര്‍ക്കൊക്കെ ഒരു നോടിഫിക്കേഷന്‍ മെയിലും ഇടുക.

  ഇതൊക്കെ പറയാന്‍ താനാരാണെന്നാവും ?... ഇത്‌ എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം!

  ReplyDelete
 71. ചിത്രകാരനെ വിലക്കിയതു ശരിയായില്ല എന്ന ധാരണയോടെ ഈ ചര്‍ച്ച വായിച്ചു തുടങ്ങിയ എനിക്ക്‌ പിന്മൊഴികളുമായി ബന്ധപ്പെട്ട പ്രായോഗികമായ ധാരണ ഉണ്ടാകാന്‍ ഏവൂരാനും വിശ്വവും എഴുതിയ പല കമന്റുകളും ഉപകരിച്ചു. ചിത്രകാരന്‍ എന്റെ ബ്ലോഗിലിട്ട കമന്റ്‌ അദ്ദേഹത്തിന്റെ അറിവില്ലായ്മയ്ക്കും മുന്‍വിധിയ്ക്കും മാത്രം ഉദാഹരണമായിരുന്നെങ്കില്‍ അദ്ദേഹം സൂവിന്റെ പോസ്റ്റിലിട്ട കമന്റ്‌ സഭ്യതയുടെ അതിരു കവിഞ്ഞു എന്ന് വീണ്ടും നോക്കിയപ്പോള്‍ തോന്നി. ഞാനായിരുന്നെങ്കിലും ഈ തീരുമാനമായിരിക്കും എടുക്കുക എന്ന് ഇപ്പോള്‍ തോന്നുന്നു.

  രണ്ടു കാര്യങ്ങളില്‍ പിന്മൊഴികള്‍ക്കു വളരാന്‍ കഴിയുമെന്നു കരുതുന്നു. പ്രവര്‍ത്തകരുടെ സമയപരിമിതിയും മറ്റും മനസ്സിലാക്കിക്കൊണ്ട്‌ 'മനോരാജ്യത്തിലെന്തിനാ അര്‍ദ്ധരാജ്യം' എന്ന മട്ടിലുള്ള ഒരു wishlist മാത്രമാണിത്‌.

  1) ഏതൊക്കെ ആള്‍ക്കാരെയാണു വിലക്കിയതെന്നും എന്തായിരുന്നു കാരണമെന്നും പ്രസിദ്ധീകരിക്കുക.
  2) വിലക്കപ്പെട്ടവര്‍ക്ക്‌ appeal ചെയ്യാനുള്ള മാര്‍ഗ്ഗം കൊടുക്കുക. വിശ്വം പറഞ്ഞ ചുവപ്പു പരവതാനി ഇതാണോ?

  ഭാവിയില്‍ പരാതികൊടുക്കല്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത തടയാന്‍ വേണ്ടി മാത്രം പറഞ്ഞതാണ്‌.

  എന്തായാലും ബൂലോകത്തിന്റെ വളര്‍ച്ചയില്‍ വളരെ പ്രസക്തിയുള്ള ഒരു വിഷയം തന്നെ. ഇതു ചര്‍ച്ച ചെയ്ത കൈപ്പള്ളിയ്ക്കു നന്ദി.

  ReplyDelete
 72. ചിത്രകാരനെയും, സക്കിന വക്കിലിനേയും ബാന്‍ ചെയ്തതിനോടുള്ള പ്രതിഷേധമാണു ഞാന്‍ പിന്മൊഴിയില്‍ എന്റെ commentകള്‍ നിര്ത്തിയതിന്റെ കാരണം.

  പിളരുംതോറും വളരട്ടെ !!

  ReplyDelete
 73. ഇവിടെ പലരും കരുതുന്നത് എല്ലാവരേയും പിന്മൊഴികളില്‍ ഉള്‍പ്പെടുത്തേണ്ടത് ഒരു അവകാശമാണ്‌ എന്നാണെന്നു തോന്നുന്നു. ഒരു ബ്ലോഗര്‍ക്കും ഇതൊരു അവകാശമല്ല, ‘പിന്മൊഴി’ നടത്തുന്നവര്‍‌ തരുന്ന ഒരു സൌകര്യം മാത്രമാണെന്നതു നാമൊന്നും മറക്കാതിരിക്കേണ്ടത് അത്യാവശ്യമാണെന്നു തോന്നുന്നു. ഇത് ഒരു ‘ഗൂഗിള്‍ ഗ്രൂപ്പ്’ മാത്രമാണെന്നും ഇത്തരം ‘കമന്റ് അഗ്രിഗേറ്ററുകള്‍’ ആര്‍ക്കും തുടങ്ങാന്‍ പറ്റും എന്നുമൊക്കെ പറഞ്ഞാല്‍ അത് ശരിതന്നെ. പക്ഷെ, ഈ പിന്മൊഴികള്‍ ഗ്രൂപ്പിനെ അതിന്റെ ഇന്നത്തെ നിലയില്‍ എത്തിക്കാന്‍ വേണ്ടി തങ്ങളുടെ ജോലിത്തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തുന്ന ഇതിന്റെ പ്രവത്തകരോട്‌ ഒന്നു നന്ദി പറയാന്‍ നമുക്കൊന്നും സമയമില്ല. അവര്‍ ഇതിനു മുന്‍പു പലപ്രാവശ്യം വ്യക്തമാക്കിയിട്ടുള്ള നയങ്ങള്‍ക്കനുസരിച്ച് ആരെയെങ്കിലും പിന്മൊഴികളില്‍ നിന്നു തടഞ്ഞാല്‍ അതു ചോദ്യം ചെയ്യാന്‍‌ നമുക്കൊന്നും ഒരു സമയക്കുറവും ഇല്ല. വളരെ നന്നായി.

  നമ്മളില്‍ മിക്കവരും ഇന്നു ബ്ലോഗുകള്‍ വായിക്കുന്നത്‌ പിന്മൊഴികളില്‍ വരുന്ന കമന്റുകളുടെ ലിങ്കിലൂടെയൊ, ‘തനിമലയാള‘മോ അതുപോലെയുള്ള മറ്റ് അഗ്രിഗേറ്ററുകളോ ഉപയോഗിച്ചാണെന്നു പറഞ്ഞാല്‍ ആര്‍ക്കും എതിരഭിപ്രായമൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല (ഇനി എതിരഭിപ്രായം ഉണ്ടെങ്കില്‍ ഇവിടെ ഈ വിവാദത്തിനു തന്നെ അര്‍ത്ഥമില്ലാതാകും - കാരണം പിന്മൊഴികള്‍ ഉപയൊഗിക്കാത്തവര്‍ക്ക് ഇതില്‍ നിന്നും ബ്ലോക്ക് ചെയ്യപ്പെടുന്നതില്‍ വിഷമം തോന്നെണ്ട കാര്യമില്ലല്ലോ). രാവിലെ പിന്മൊഴികള്‍ പേജ് തുറന്ന് നോക്കുമ്പോള്‍ത്തന്നെ നല്ല കുറച്ചു തെറികളോ, ചില വ്യക്തി ഹത്യകളോ കാണണമെന്ന്‌ ആഗ്രഹിക്കുന്നവരും ഇവിടെ വളരെയൊന്നും കാണുമെന്നു തോന്നുന്നില്ല. അപ്പോള്‍ ഭൂരിപക്ഷത്തിന്റെ താല്പര്യത്തിനനുസരിച്ച്‌ ചിലരെ ബ്ലോക്കു ചെയ്യുന്നതു വേണ്ടതു തന്നെയാണെന്നു തോന്നുന്നു.

  പീന്മൊഴികള്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച്‌ ഏവൂരാന്റെ "പിന്മൊഴികള്‍ ഉപയോഗിക്കുന്നതിനുള്ള ഉപാധികളും നിബന്ധനകളും“ എന്ന പോസ്റ്റില്‍ പറഞ്ഞിട്ടുമുണ്ട്. ഒരു സേവനം ഉപയോഗിക്കുന്നതിനു മുന്‍പ് അത്‌ ഉപയോഗിക്കുന്നതിനുള്ള ഉപാധികളും നിബന്ധനകളും നമ്മളെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. ഇവിടെ സേവനം ഉപയോഗിക്കുന്നതിനു മുന്‍പ് നിബന്ധനകള്‍ നമ്മളെല്ലാം പാലിക്കും എന്നു നമ്മളെക്കൊണ്ട്‌ നിര്‍ബന്ധിച്ച് ഏറ്റു പറയിക്കാത്തതാണോ പിന്മൊഴി പ്രവര്‍ത്തകരുടെ തെറ്റ്? അവര്‍‌ നമുക്കു തന്നിരിക്കുന്ന ഈ ഇളവിനെ ദുരുപയോഗം ചെയ്യാതിരിക്കേണ്ടത്‌ നമ്മുടെയെല്ലാം കര്‍ത്തവ്യം തന്നെയാണ്.

  ഇനി ചിത്രകാരന്റെ കാര്യം. ചിത്രകാരന് അത്യാവശ്യം വേണ്ട മുന്നറിയിപ്പുകള്‍ (warnings) കൊടുത്തിട്ടും അദ്ദേഹം അതു കണക്കിലെടുക്കാതിരുന്നതാണ് അദ്ദേഹത്തെ ബാന്‍ ചെയ്യാനുള്ള കാരണം എന്നു മുകളിലെ കമന്റുകളിലെ ലിങ്കുകളില്‍ നിന്നും മനസ്സിലാകുന്നുണ്ടല്ലോ.

  മലയാളം ബ്ളോഗുകളുടെയും യൂനികോഡിന്റെയും ഉയര്‍ച്ചയെ മുന്‍‌നിര്‍‌ത്തി പ്രവര്‍ത്തിക്കുന്ന പിന്മൊഴികള്‍ പ്രവര്‍ത്തകരോട് ഇനിയെങ്കിലും നമുക്ക് അവരുടെ സേവനങ്ങള്‍ക്കുള്ള നമ്മുടെ നന്ദി പ്രകാശിപ്പിക്കാം. അവര്‍‌ ചെയ്യണമെന്നു നമുക്കു തോന്നുന്ന കാര്യങ്ങള്‍ നമുക്ക് അവരോട് ആവശ്യപ്പെടാം (അവകാശമല്ല എന്ന ബോധത്തോടെ തന്നെ - അവരുടെ ഗ്രൂപ്പില്‍ ആരെയൊക്കെ ചേര്‍ക്കണം ചേര്‍ക്കണ്ട എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കില്ലേ?).

  (ഈ പറഞ്ഞിരിക്കുന്നതെല്ലാം എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്. ഇവിടെ ആര്‍‌ക്കെങ്കിലും ഈ അഭിപ്രായ പ്രകടനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവരോടെല്ലാം മുന്‍‌കൂര്‍‌ “മാപ്പ്” ചോദിച്ചു കൊള്ളുന്നു).

  ReplyDelete
 74. വീണ്ടും ഒരു പരീക്ഷനം with mail address

  ReplyDelete
 75. Kaippally,
  It is a hasty decision.
  I understand the ferver behind such an action. To show that it is so simple.

  What about the bondage we had all these days. We are still debating
  about it, and don't go away.

  What kannus said is what as a whole I have to say.I fully support and underline all his lines.

  I will go for the feast of whom I likes even without an invitation.
  Thus I am here.

  I respect your agitating mind, but reminds " united we stand,divided we fall".

  ReplyDelete
 76. കൈപ്പിള്ളിയെ പൂര്‍ണ്ണമായും ഞാന്‍ പിന്താങ്ങുന്നു. ചിത്രകാരനെ മാത്രമല്ല സക്കീനയെയും പിന്മൊഴിയില്‍ ഉള്‍പെടുത്തുക എന്ന സമരത്തില്‍ കൈപ്പിള്ളിയോട് ചേര്‍ന്നു നില്‍ക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് എന്തെന്നാല്‍
  ഈ വിലക്ക് ഏര്‍പ്പെടുത്താനുള്ള കാരണം ചിത്രകാരന്‍ സഭ്യതയുടെ അതിര്‍വരമ്പ് ലംഘിച്ചു;അസംഭ്യഭാഷ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്തു എന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയവര്‍ പറയുന്നത്. ഏവൂരാന്‍ ഇതില്‍ ഒരു രക്തസാക്ഷിമാത്രമാണെന്ന് ഞാന്‍ കരുതുന്നു. മറ്റ് ചിലരുടെ നിര്‍ബന്ധം കാരണമാകണം ഇത് സംഭവിച്ചത്.
  ചിത്രകാരന്‍ ചിലപ്പോഴൊക്കെ അസഭ്യം പറഞ്ഞിട്ടുണ്ടെന്ന് ഞാനും കരുതുന്നു. എന്നാല്‍ ഇവിടെ അവസാനം പറഞ്ഞു വെന്ന് പറയപ്പെടുന്ന ബ്ലോഗില്‍ മാന്യമായി തന്നെയാണ് പ്രതികരിച്ചത് എന്നും ഞാന്‍ വിശ്വസിക്കുന്നു.
  പ്രസ്തുത പ്രതികരണം ഇവിടെ കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

  “ ഉണ്ണിയും ഒപ്പോളും കടലാസുകോണ്ട്‌ വെട്ടി ഒട്ടിച്ചുണ്ടാക്കിയ നിര്‍ജീവ കഥാപാത്രങ്ങളായിപ്പോയി. കുട്ടിക്കഥയാണെന്നാ ചിത്രകാരന്‍ ആദ്യം വിചാരിച്ചത്‌. പക്ഷെ ആ നിലവാരം പോലും വന്നില്ല.
  ഈ കഥയില്‍(?)
  തങ്കളുടെ ക്രിയാത്മകതയുടെ അലസതയാണ്‌ കാണാന്‍ കഴിയുന്നത്‌.
  താങ്കളുടെ ആരാധകര്‍ അതില്‍ വല്ല പങ്കും വഹിക്കുന്നുണ്ടോ എന്ന് ഇരുത്തി ചിന്തിക്കുക.
  ഇതുകൂടാതെ "ഉന്നിയും, ഓപ്പോളും" എംടിയെപ്പോലുള്ളവര്‍ ഉപയോഗിച്ച്‌തുകൊണ്ട്‌ കഥയുടെ സ്ഥിരം മസാലച്ചെരുവയാണെന്ന് നമുക്ക്‌ പൊതുവെ ഒരു ധാരണയുള്ളതുകൊണ്ടാകാം ഉപയൊഗിച്ചതെന്നു തൊന്നുന്നു. അല്ലാ ..?

  ---- ന്‍റെ വീട്ടിലൊക്കെ ഈ പദം തന്നെയാണോ ചേച്ചിയെ വിളിക്കാന്‍ ഉപയോഗിക്കുന്നത്‌ ? ആണെങ്കില്‍ അതു കഷ്ട്റ്റാണെന്നെ ചിത്രകാരന്‍ പറയു... !!! --വിനെ തംബ്രാട്ടിക്കുട്ടി എന്ന് ചിത്രകാരന്‍ വിളിച്ഛാല്‍ എന്താണ്‍ അര്‍ഥമാക്കുന്നതെന്ന് ---ന്‌ അറിയുമായിരിക്കുമല്ലോ ??!!
  (ജീര്‍ണിച്ച പൊങ്ങച്ചവും, ദുരഭിമാനവും,ആനുകാലികതയുടെ ഫാഷനായി ഉപയൊഗിച്ചാല്‍ ആരും തിരിച്ചറിയില്ലെന്നു കരുതല്ലേ)“

  മുകളില്‍ പ്രതിപാദിച്ച കമന്‍റ് പറഞ്ഞതിനാണ് ചിത്രകാരന് വിലക്കെങ്കില്‍ താഴെയുള്ള കമന്‍ റിന് എന്താണ് ഏര്‍പ്പെടുത്തുക?

  കമന്‍റിന്‍റെ പ്രസക്ത ഭാഗങ്ങള്‍“

  “സുഹൃത്തുക്കളേ,
  സ്വന്തം പിതാവ് ആരാണെന്ന്, അമ്മയ്ക്കുപോലും പറഞ്ഞുകൊടുക്കാന്‍ ആവാത്ത ഒരു തെണ്ടി ബൂലോകം നിരങ്ങാന്‍ ഇറങ്ങിയിട്ടുണ്ട്. പാവത്തിന് ഡി . എന്‍. എ ടെസ്റ്റ് നടത്താന്‍ ആവശ്യമായ വിവരങ്ങള്‍ ആരെങ്കിലും കൊടുക്കുമല്ലോ. പിന്നെ, നിങ്ങളുടെ നാട്ടിലെ പിച്ചക്കാരേയും തെണ്ടികളേയും, ഒന്നിച്ച് കൂട്ടി പാവത്തിന്റെ വീട്ടില്‍ എത്തിച്ചാലും നന്നായിരിക്കും.“

  ഈ പറഞ്ഞ കമന്‍ റ് സഭ്യത യുടെ ഏത് വര്‍മ്പത്താണ് / വിഭാഗത്തില്‍ പെടുമെന്ന് അറിഞ്ഞാല്‍ കൊള്ളാം.

  വീണ്ടും അതേ വ്യക്തിയുടെ കമന്‍റ്

  “ ---ന്‍റെപ്പന്‍(അച്ഛന്‍) പണ്ട്‌ അതുവഴിയൊക്കെ യാത്ര ചെയ്യുമായിരുന്നെന്ന് അമ്മ പറഞ്ഞറിയാംത്രേ...“

  മുകളില്‍ പറഞ്ഞ കമന്‍ റ് ബ്ലോക്ക് ചെയ്യാന്‍ ആരൊക്കെ ഏവൂരാനോട് ആവശ്യപ്പെടും??.

  ഒന്നൊ രണ്ടൊ വ്യക്തികളുടെ (ഏവൂരാന്‍ അല്ല) ഇഷ്ടവ്യക്തികളുടെ പോസ്റ്റിന് വിമര്‍ശനമെഴുതിയാല്‍ നല്ലതല്ലെന്ന് പറഞ്ഞാല്‍ വ്യക്തിഹത്യയും നിന്നെ ഞാന്‍ കാണിച്ചു തരാം എന്നും പറയുന്നവര്‍ പിന്മൊഴി ബ്ലോക്ക്‘ തന്ത്രം പ്രയോഗിച്ചതില്‍ നിരാശയും വിഷമവുമുണ്ട്.
  ബ്ലോക്ക് ചെയ്യും മുമ്പ് ഒരു സാമാന്യമര്യാദ യില്‍ ഇ-മെയില്‍ അയച്ച് പിന്മൊഴി സംഘത്തിന്‍റെ നിരീക്ഷണം അറിയിക്കാമായിരുന്നു അവര്‍ അത്ര വല്യ കുറ്റം ചെയ്തിരുന്നുവെങ്കില്‍. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള വേദി ആയതിനാല്‍ ചെയ്യാമായിരുന്നില്ലേ...

  സക്കീനയും അതു പോലെ ബ്ലോക്ക് ചെയ്യപ്പെട്ടവരും ചെയ്ത കുറ്റമെന്ത്?? ഒരു വായനക്കാരനെന്ന നിലയില്‍ അറിയുവാന്‍ താല്പര്യമുണ്ട്.

  ഇവിടെ പ്രതിപാദിച്ച ചിത്രകാരനെ എനിക്ക് ബ്ലോഗില്‍ മാത്രമേ അറിയൂ ബാക്കി ഉള്ളവരേയും ഞാന്‍ ചിത്രകാരനു വേണ്ടിയല്ല വാദിച്ചത്. ഇഷ്ടവ്യക്തികളെ വിമര്‍ശിക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്ന് പറയാന്‍ ശ്രമിച്ചു അത്രമാത്രം.
  ഇത്രയും അനുവദിച്ച് തരുന്നത് പിന്മൊഴിക്കാരുടെ ഔദാര്യമാണെന്ന് അറിയാം. അവകാശം തന്നിട്ട് തിരിച്ചെടുക്കുമ്പോള്‍ അതിന് വ്യക്തമായ ഒരു കാരണം കാണിക്കല്‍ നോട്ടീസ് ആവശ്യമല്ലേ...

  ReplyDelete
 77. ങന്ധര്വന്‍

  I am not going away from blogging. I am very much here. I just don't belong to this crappy bondage you have built up with all this morality bullshit.

  Altmozhi is where I'll be and where everyone will be very soon.

  I am opening a new opportunity to express their openions freely.

  and regarding the dicks who push tererorist propoganda. they will be reported to the FBI. Its very simple.

  ReplyDelete
 78. And here is what I think of pinmozhi.

  Fuck it !!!

  ReplyDelete
 79. you people give these agragators too much importance.

  I simply fail to see the significance.

  the power to arbitrarily block a member is monopolised by a few individuals. Hence these individuals power is proportional to the scale of the community.

  You are the reason for this corruption. you gave them the mantle of monopoly.

  "power corrupts and absolute power corrups absolutely"

  ReplyDelete
 80. എല്ലാവരും സ്വാതന്ത്ര്യം, ആവിഷ്കാരം, അതിര്‍വരമ്പ്‌ എന്നിവയൊക്കെ കൃത്യമായി വരക്കാന്‍ ശ്രമിക്കുമ്പോള്‍, അതൊന്നും അല്ല ഇവിടത്തെ പ്രശ്നം എന്നൊന്ന് ഒന്നു കൂടി ഓര്‍മ്മിപ്പിക്കട്ടേ. ഇന്നലെ വരെ നമ്മുടെ ബ്ലോഗുംകുഞ്ഞുങ്ങളെ വിടാന്‍ ഏവൂരാന്‍ നടത്തിയിരുന്ന കോണ്‍‌വെന്റ് സ്കൂള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലെങ്കില്‍ വീട്ടിലിരുത്തി പഠിപ്പിക്കണം. കൈപ്പള്ളി ഇതാ ഒരു ഗവണ്മെന്റ് സ്കൂള്‍ കൂടി തുടങ്ങിയിരിക്കുന്നു. ബ്ലോഗിന്റെ അപ്പനമ്മമാര്‍ക്ക്‌ ഓപ്ഷനുള്ളത്‌ നല്ലകാര്യം. അതോടൊപ്പം ബ്ലോഗുകുട്ടികള്‍‍ ബാബാ ബ്ലാക്ക് ഷീപ്പ്‌ പാടിയാല്‍ മതിയോ വേറേ ചില പാട്ടുകള്‍ കൂടി പാടണോ എന്നുള്ളത്‌ ബ്ലോഗിന്റെ ഉടമസ്ഥരുടെ മാത്രം പ്രശ്നം. അതിന് സ്കൂളിലെ ഏടുമാഷുടെ മേലെ എന്തിനാണ് കുതിര കയറുന്നത്‌. നിങ്ങളുടെ ബ്ലോഗുകളെ നിങ്ങള്‍ക്കിഷ്ടമുള്ള സ്കൂളില്‍ ചേര്‍ക്കുക. അല്ലെങ്കില്‍ ഹോം‌എഡ് നടത്തുക.

  ReplyDelete
 81. ചിത്രകാരനെന്ന അറുബോറനു വേണ്ടി ഒറ്റയടിക്കു പിന്മൊഴിയെ തള്ളിക്കളഞ്ഞത് ശരിയായില്ല കൈപ്പള്ളീ...
  പിന്മൊഴി എന്നൊരു
  ഒറ്റ ഗ്രൂപ്പ് മാത്രമല്ല ഉള്ളത് ഏതു കുഞ്ഞിനുമറിയാം...ആര്‍ക്കും
  എപ്പോഴും എന്തിനും ഗ്രൂപ്പ് തുടങ്ങാമെന്ന് മനസ്സിലാക്കാന്‍ താങ്കളുടെ അത്രയും
  ബുദ്ധിയൊന്നും വേണ്ട. പക്ഷേ
  പിന്‍മൊഴി ഒരു ജനകീയ അടിത്തറയായി മാറിയില്ലേ...നമ്മുടെയെല്ലാം പൊതുസ്ഥലം...
  ചിത്രകരനെ ബാന്‍ ചെയ്തെങ്കില്‍ അത് അയാളുടെ കയ്യിലിരിപ്പു കൊണ്ടാണ്. കാണിച്ച തെണ്ടിത്തരതിനെല്ലാം നിരവധി
  തവണ പലരും വാണ്‍ ചെയ്തതല്ലേ?
  പിന്നെ ആവിഷ്കാര സ്വാതന്ത്ര്യം എന്നത് എന്തു പോക്രിത്തരവും എഴുന്നെള്ളിക്കാനുള്ള ലൈസന്‍സ് ആണെന്ന് കരുതുന്നവര്‍ക്ക് ഈ നിരോധനം ഒരൂ ഷോക്ക് ട്രീറ്റ്മെന്റ് ആകണം. ചിത്രകാരന്‍ ഇത്രയും പഴികേട്ട സ്ഥിതിക്ക് അയാള്‍ തെറ്റ് മനസ്സിലാക്കിയിട്ടുണ്ടാവുമെന്നതിനാള്‍ അയാളെ തിരിച്ചെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

  ReplyDelete
 82. ചിത്രകാരന്‍ എന്ന നാരിക്കും എഴുതാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നതാനു ഇവിടെ പ്രസക്തം.

  ഞാന്‍ എന്താണു പറയുന്നത് എന്ന് നിങ്ങള്‍ക്കാര്‍ക്കും അതു കാണാന്‍ കഴിയുന്നില്ലല്ലോ.

  ReplyDelete
 83. സൌദിയില്‍ ജീവിക്കുന്ന Siya ചിലപ്പെള്‍ സ്വാതന്ത്ര്യം എന്താണെന്നു മറന്നു പോയിക്കണും.

  സാരമില്ല. അങ്ങനയും ഒരു സാധനമുണ്ട്

  ReplyDelete
 84. ടേയ് ഈ പിന്മൊഴി എന്തോന്ന്. partyയാണോം?

  തിരിച്ചേടുക്കാന്‍.

  ReplyDelete
 85. മണീ, എന്റെ തുണിക്കടയുടേയും മണിയുടെ സിനിമാ തിയേറ്ററിന്റേയും, ഇഞ്ചിപ്പെണ്ണിന്റെ പച്ചക്കറിക്കടയുടേയും പരസ്യം, യാതൊരു പ്രതിഫലേച്ഛയും കൂടാതെ സ്വന്തം പ്രയത്‌നം എടുത്ത്‌ ഏവൂരാന്‍ ഒരു കവലയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഒരു ദിവസം രാവിലെ മണിയുടെ പരസ്യം അവിടെ കണ്ടില്ലെങ്കില്‍, എന്തു തെറ്റാണ്‌ മണി ചെയ്തതെന്നും, ആ തെറ്റ്‌ അത്ര ഗുരുതരമല്ലെങ്കില്‍ പരസ്യം തിരിച്ചു വെച്ചു കൂടേയെന്നും ഞാനും ഇഞ്ചിപ്പെണ്ണും കൂടി ഏവൂരാനോടൊന്ന് അന്വേഷിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ?

  സിബൂ, സ്കൂളിലെ ഏഡ്‌ മാഷ്‌ കുഞ്ഞിനെ പുറത്താകുമ്പോള്‍, മാഷേ ഒരിക്കല്‍ ചെയ്തു പോയ തെറ്റിന്‌ പുറത്താക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിക്കുന്നത്‌ സ്കൂളിനോടുള്ള അനാദരവാകുമോ?

  ഏവൂരാനേ, മറ്റു ടെക്കികളേ, ഒരു ബ്ലോഗ്‌ ഉടമ തന്റെ ബ്ലോഗില്‍ വരുന്ന ഒരു അനാവശ്യ കമന്റ്‌ തമസ്‌കരിച്ചാല്‍ അത്‌ പിന്‍മൊഴി സൂചികയില്‍ നിന്നും നിലവറയില്‍ നിന്നും അപ്രത്യക്ഷമാകാന്‍ എന്തെങ്കിലും വഴിയുണ്ടോ? (ഇത്രയും പണി ചെയ്തതു പോരാഞ്ഞ്‌, ഇതു കൂടി ചെയ്ത്‌ ഞങ്ങള്‍ക്ക്‌ സൌകര്യമുണ്ടാക്കി താ എന്ന് ബുദ്ധിമുട്ടിക്കുകയാണെന്ന് കരുതരുതേ, ഒറ്റപ്പെട്ട കമന്റുകള്‍ ഒരാളുടെ നിഷ്‌കാസനത്തിനും അതുമൂലം ഇത്തരം വിവാദങ്ങള്‍ക്കും വഴിയൊരുക്കാതെ ഇരിക്കുമല്ലോ എന്ന് വിചാരിച്ച്‌ പറഞ്ഞുവെന്ന് മാത്രം.)

  ReplyDelete
 86. ദേ, കൈപ്പള്ളീ എന്റെ മെക്കിട്ടു കേറല്ലേ...
  മുന്‍പ് ഗന്ധര്‍വ്വരെ ബൂലോഗ ക്ല്ബ്ബില്‍ തടഞ്ഞപ്പോള്‍ (അല്ലെങ്കില്‍ ഗന്ധര്‍വര്‍ ബൂലോഗത്തില്‍ പോസ്റ്റില്ലെന്നു പറഞ്ഞപ്പോള്‍) വേറൊരു ബൂലോഗ ക്ലബ്ബ് ഉണ്ടാക്കാന്‍ പോയവനാണ് ഞാന്‍...പക്ഷേ എടുത്തു ചാടി എന്തെങ്കിലും ചെയ്യുന്നത് കമ്മ്യൂണിറ്റിയുടെ ഐക്യത്തിനു കളങ്കമാവും എന്നതിനാലും ദേവേട്ടന്‍ കാര്യകാരണങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയതിനാലും ആ ഉദ്യമത്തില്‍ നിന്നു പിന്മാറി.
  ഞാന്‍ പറഞ്ഞു വന്നത് മലയാളി ബ്ലൊഗേഴ്സിന്റെ കൂട്ടായ്മക്ക് നിരോധനവും ഹൈജാക്കിംഗും ഒന്നും ഒരു തടസ്സമാവരുത് എന്നു മാത്രമാണ്.
  കൈപ്പള്ളീ, നിങ്ങള്‍ എല്ലാ കുത്തകകള്‍ക്കും എതിരാണല്ലോ അല്ലേ? ഒരു കാര്യം ചെയ്യ്..
  ബ്ലോഗ്ഗറെയോ വേഡ്പ്രെസ്സിനെയോ
  ടൈപ് പാഡിനെയോ പോലെ താങ്കളും ഒരു കമ്പനി തുടങ്ങി ഞങ്ങള്‍ക്ക് ഇടാം താ സ്വാതന്ത്ര്യത്തോടെ ബ്ലോഗാന്‍...താങ്കളുദ്ദേശിക്കുന്ന അള്‍ട്രാ ലിബറല്‍ വേള്‍ഡ് സുസാധ്യമാകട്ടെ...(ഇതിന്റെ ഒരു പകര്‍പ്പ് പിന്മൊഴിയിലേക്കും അയ്ക്കുന്നുണ്ട്)

  ReplyDelete
 87. സിയ:
  "...കമ്മ്യൂണിറ്റിയുടെ ഐക്യത്തിനു കളങ്കമാവും ..."

  എന്തോന്നു് ഐക്ക്യം.

  ഐക്യമില്ലെങ്കില്‍ പുറത്താക്കുമോ?

  ചിന്തകള്‍ക്കു കടിഞ്ഞാണ്‍ ഇട്ട് ജീവിക്കുന്ന അല്പപ്രാണികളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

  Zia you are confusing technology with ideology.

  sad. It will take a lot of valuable time to educate you. Let me run off and make some money.

  Bye.

  ReplyDelete
 88. കൈപ്പള്ളി നന്ദി, ഇത്തരമൊരു ചര്‍ച്ചയിലൂടെ പിന്മൊഴി/തനിമലയാളം സംവിധാനങ്ങളെ ക്കുറിച്ചുണ്ടായിരുന്ന സംശയങ്ങള്‍ കുറച്ചെങ്കിലും ദുരീകരിച്ചതിന്‌.
  പിന്മൊഴിയിലോട്ട്‌ ബ്ലോഗറുടെ സ്വന്തം തീരുമാനമനുസരിച്ചാണല്ലോ കമന്റുകള്‍ അയക്കപ്പെടുന്നത്‌, അത്‌ വേണ്ടന്നെല്ലാവരും കൂടിയങ്ങ്‌ തീരുമാനിച്ചാല്‍ 'പിന്മൊഴി' പൂട്ടും. പക്ഷേ, സ്വന്തം പോസ്റ്റുകള്‍ക്ക്‌ വായനക്കാര്‍ വേണമെന്ന് കരുതുന്ന ആരും അതിനു മിനക്കെടുമെന്ന് തോന്നുന്നില്ല. പകരം ഇത്രയും ലളിതമായ മറ്റൊരു സംവിധാനം വരുന്നത്‌ വരെയെങ്കിലും.
  ചിത്രകാരനെയും ഇബ്നു സുബൈറിനേയും പിന്മൊഴികളില്‍ നിന്നല്ലേ ബാന്‍ ചെയ്തിട്ടുള്ളൂ, അവരുടെ ബ്ലോഗുകള്‍ നിലനില്‍ക്കുന്നുണ്ടല്ലോ. ഞാന്‍ മനസ്സിലാക്കിയടത്തോളം ബാന്‍ ചെയ്യാന്‍ കാരണം അവരുടെ പോസ്റ്റുകളല്ല, മറ്റ്‌ ബ്ലോഗുകളില്‍ ചെയ്ത കമന്റുകള്‍ ആണെന്നാണ്‌. ഇബ്നു സുബൈറിന്റെ കമന്റുകള്‍ 'വഴി തെറ്റി വന്ന എസ്‌.എം.എസ്‌. ല്‍ വന്നത്‌ എത്രമാത്രം തെറ്റിദ്ധാരണാജനകമാണ്‌.(താങ്കളും അഭിപ്രായപ്പെട്ടത്‌ അങ്ങിന തന്നയല്ലേ) ഇബ്നു അതുകൊണ്ട്‌ അടുത്തൊരു ബ്ലോഗ്‌ തുടങ്ങി 'പരിശ്രമി'ക്കുന്നു.(ഞാന്‍ അവിടെയൊരു കമന്റിട്ടപ്പോള്‍ തീര്‍ച്ചയായും qw er ty ഇടാന്‍ ശ്രദ്ധിച്ചു, കാരണം അതൊരു പബ്ലിക്ക്‌ വേദിയില്‍ വരേണ്ട കാര്യമല്ല, എന്നാല്‍ ഇബ്നു സാഹിബിന്റെ കാഴ്ചപ്പാടിനോടുള്ള അമര്‍ഷം രേഖപ്പെടുത്തേണ്ടതാണെന്നും). ഇബ്നു സാഹിബിന്‌ താങ്കള്‍ അതിര്‍ വരമ്പുകള്‍ നിശ്ചയിക്കുമ്പോള്‍ 'പിന്മൊഴിക്കാര്‍ അത്‌ അവരുടെ സര്‍വറുകളിലൊടുന്ന മൊത്തം കമന്റുകള്‍ക്കും ബാധകമാക്കുന്നു, ഇതെങ്ങിനെ ജനാധിപത്യമല്ലാതാകും..(യാതൊരു നിയമവാഴ്ചയും ഇല്ലാത്ത അവസ്ഥയ്ക്കാണോ ജനാധിപത്യം എന്ന് പറയുന്നത്‌.?)
  ചിത്രകാരനെ തിരിച്ചെടുക്കും വരെ സമരം ചെയ്യാന്‍ തീരുമാനിച്ചതിനോട്‌ ഒട്ടും യോജിക്കുന്നില്ല, കാരണം അയാള്‍ക്ക്‌ ഇപ്പോഴും അയാളുടെ ബ്ലോഗില്‍ എന്തുമെഴുതുവാനുള്ള സ്വാതന്ത്ര്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത്‌ കൊണ്ട്‌. പിന്നെ അയാള്‍ക്ക്‌ തോന്നുന്നത്‌ പോലെ മറ്റുള്ളവരുടെ പോസ്റ്റുകളില്‍ പോയി കമന്റിടുന്നതും തടയപ്പെടുന്നില്ല, എന്നത്‌ കൊണ്ടും. പിന്മൊഴി പോലെയൊരു 'മോണോപ്പോളി' സംവിധാനത്തില്‍ അതിന്റെ ഉടമസ്ഥര്‍ക്കുള്ള അവകാശം ചോദ്യം ചെയ്യപ്പെടേണ്ടതുമില്ല. (താങ്കളും ചില പോസ്റ്റുകളില്‍, ഇതില്‍ കമന്റ്‌ വെയ്ക്കുവാന്‍ അനുവദിച്ചിട്ടില്ല എന്നഴുതാറുണ്ടല്ലോ)

  വളരെ ക്രിയേറ്റീവായി വര്‍ക്ക്‌ ചെയ്യുന്ന താങ്കള്‍ ഇത്തരം ബാലിശമായ നിലപാടെടുത്തുകാണുന്നത്‌ സങ്കടകരം.

  (ഇതിനി പിന്മൊഴിയില്‍ വരുമോ എന്തോ..അതോ മറ്റ്‌ എവിടെയെങ്കിലും ആയിപ്പോകുമോ..)

  ReplyDelete
 89. കണ്ണൂസ്,

  "ഒരു ദിവസം രാവിലെ മണിയുടെ പരസ്യം അവിടെ കണ്ടില്ലെങ്കില്‍, എന്തു തെറ്റാണ്‌ മണി ചെയ്തതെന്നും, ആ തെറ്റ്‌ അത്ര ഗുരുതരമല്ലെങ്കില്‍ പരസ്യം തിരിച്ചു വെച്ചു കൂടേയെന്നും ഞാനും ഇഞ്ചിപ്പെണ്ണും കൂടി ഏവൂരാനോടൊന്ന് അന്വേഷിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ?"

  ഒരു തെറ്റുമില്ല. പക്ഷെ, മണിയുടെ സിനിമാ പരസ്യം അവിടെ കാണേണ്ടത് കണ്ണൂസിന്റെയും ഇഞ്ചിപ്പെണ്ണിന്റെയും അവകാശമാണെന്ന ഒരു തോന്നല്‍ വന്നാല്‍, അത്‌ നിങ്ങളുടെ അന്വേഷണത്തില്‍ നിഴലിച്ചാല്‍ അതു ശരിയാണോ?

  ReplyDelete
 90. കൈപ്പള്ളീ,

  കൂടുതല്‍ പറയാന്‍ സമയമില്ല,പറയണമെന്നുണ്ടെങ്കിലും. ദയവായി ഈ പോസ്റ്റിലെ കമന്റെങ്കിലും പിന്മൊഴിയില്ലേക്ക് ‘കൂടി‘ എത്തിക്കുക. ഈ ചര്‍ച്ച എല്ലാവരും ശ്രദ്ധിക്കേണ്ട ഒന്നാണ്. കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാകാന്‍ ഈ പോസ്റ്റിലെ കമന്റുകൂടി പിന്മൊഴിയില്‍ എത്തിക്കുക, ഈ പോസ്റ്റിന്റെ മാത്രമെങ്കിലും.

  ReplyDelete
 91. താങ്കളുടെ നിലപാടുകളെ വിമര്‍ശിക്കുന്നവരെയെല്ലാം മന്ദബുദ്ധികളാക്കി അപഹസിക്കുന്ന താങ്കളുടെ ഈ നിലപാടിലൂടെ താങ്കളുടെ വ്യക്തിത്വം വളര്‍ന്നു വലുതാവുകയാണ് കേട്ടാ...മാ‍നത്തു മുട്ടാതെ നോക്കിക്കോണം...
  പിന്നെ വല്ലപ്പോഴും കണ്ണാടിയിലൂടെ സ്വന്തം പ്രതിരൂപം വീക്ഷിക്കുന്നത് നന്നായിരിക്കും...സ്വത്വം കാണാമല്ലോ? എവടെ സമയം അല്ലീ അപ്പീ..പത്ത് കായ് ഒണ്ടാക്കണ്ടേ???

  ReplyDelete
 92. രാജു ഇരിങ്ങലിന് ഭയങ്കര ബുദ്ധി ആണല്ലോ. ചിത്രകാരന്‍ വെച്ച ആ കമന്റ് കണ്ടിട്ടാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ആരാ പറഞ്ഞു തന്നത്? ഇനി അത് കണ്ടിട്ട്, ഇവിടെ ആരും ആശ്ചര്യപ്പെട്ട് നില്‍ക്കില്ല കേട്ടോ. അതിന്റെ താഴെയുള്ള കമന്റുകളും എല്ലാവരും വായിച്ചിട്ടുണ്ട്. ഒന്ന് പോയി വായിച്ചുനോക്കൂ.

  പിന്നെ, താഴെപ്പറഞ്ഞ രണ്ട് കമന്റും ഒരേ വ്യക്തി വെച്ചതല്ല. അവസാനം പറഞ്ഞ കമന്റിന് ആ തെറി കേട്ടയാള്‍ കൊടുത്ത മറുപടി ആണ് ആദ്യം കൊടുത്തത്. അഭിമാനമുള്ള ആരും അത്തരമൊരു മറുപടി കൊടുക്കും. സ്വന്തം ബ്ലോഗില്‍ പ്രത്യേകിച്ചും.

  ബൂലോഗത്തില്‍ ഉള്ളവരൊക്കെ കുറച്ച് ബുദ്ധിയുള്ളവരാണ് കേട്ടോ. അഭിപ്രായം പറയുമ്പോള്‍ അതൊക്കെ ഒന്നാലോചിക്കാം.

  ReplyDelete
 93. To all those who still undertand dick all about what I stand for. Let me clarify.

  1) I hate chitrakarans writing as much as everyone else does. I would pin him to the floor and beat the living daylights out of him for all the crap he has written. however I stand by his right to express his voice. There is no doubts on that.

  Besides pissing me off, this guy has not broken any US state or federal laws.  2) Ibn Subair should be reffered to The authorities for promoting terrorism. An entirely different. matter. This chap has broken at least one US Federal law.

  3)സക്കിന വക്കില്‍. should should not


  4)I am not too keen on every tom, dick and sulaiman to come and piss on my blog or shower me with their fake praises. I don't expect that. But a lot of the folks here do expect that. And pinmozhi gives them that opportunity. Its a PG13 Disney kinda place. Thats okay with me guys. But I cant munch on it forever.

  I want forsee an open form where we can discuss and criticize who ever we please.


  If pinmozhi is willing to make this change they can forsee a very large user base. They can leverage the existing users and divide them into different sub-sections.

  I hope you get the message

  ReplyDelete
 94. ഇടങ്ങള്‍:

  തന്നെ എന്നാല്‍ വായിക്കണമെന്നുള്ളവര്‍ ഇവിടെ വന്നു വായിക്കട്ടേ.

  ഇതുമായി ബന്ധപെട്ടവരെല്ലാം അതു വായിക്കുന്നുണ്ട്. pinmozhiyil കവിതയും പൈങ്കിളി സാഹിത്യവും. . കുമ്പളങ്ങ തോരന്റെ recipieയും മത്രം വായിക്കാന്‍ ഇഷ്ടമുള്ളവര്‍ പോകട്ടേ.

  ReplyDelete
 95. ഒരു തെറ്റുമില്ല. പക്ഷെ, മണിയുടെ സിനിമാ പരസ്യം അവിടെ കാണേണ്ടത് കണ്ണൂസിന്റെയും ഇഞ്ചിപ്പെണ്ണിന്റെയും അവകാശമാണെന്ന ഒരു തോന്നല്‍ വന്നാല്‍, അത്‌ നിങ്ങളുടെ അന്വേഷണത്തില്‍ നിഴലിച്ചാല്‍ അതു ശരിയാണോ?

  മണി പറഞ്ഞത്‌ ശരിയാണ്‌. പക്ഷേ, ഇവിടെ ചിത്രകാരനെ ബാന്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് അഭിപ്രായപ്പെട്ടവരില്‍, കൈപ്പള്ളിയൊഴിച്ച്‌, ആരാണ്‌ പിന്‍മൊഴി നടത്തിപ്പുകാര്‍ക്ക്‌ അതിനവകാശമില്ല എന്ന് പറഞ്ഞത്‌?

  ഏവൂരാനും വിശ്വേട്ടനും സൂചിപ്പിച്ച, വേണ്ടതും വേണ്ടാത്തതും തമ്മിലുള്ള അതിര്‍വരമ്പിടുന്നതില്‍ അല്‍പ്പം കൂടി അയവ്‌ കാണിക്കാം എന്നേ പറഞ്ഞുള്ളൂ. ബ്ലോഗ്‌ സമൂഹത്തിന്റെ സ്വാഭാവികമായ വളര്‍ച്ച കണക്കിലെടുത്തു മാത്രം. ജാഗ്രത കൂടിയാല്‍, ഉറക്കം നഷ്ടപ്പെടും എന്നൊരു ദോഷവുമുണ്ട്‌.

  ReplyDelete
 96. കണ്ണൂസ് പറഞ്ഞ ആശയത്തോട് സാമ്യമുള്ള ഒരാശയം പറയട്ടേ..എന്തുകൊണ്ട് ബൂലോഗര്‍ക്ക് കമന്റ് മോ‍ഡറേഷന്‍ എന്ന ഓപ്ഷന്‍ എനേബിള്‍ ചെയ്തു കൂടാ ? ബ്ലോഗ് ഉടമകള്‍ അംഗീകരിക്കുന്ന കമന്റുകള്‍ മാത്രം എന്തു കൊണ്ട് പിന്മൊഴിയിലേക്ക് പോയിക്കൂടാ ? ഇത് നിലവില്‍ക്കൊണ്ടുവന്നാല്‍ ഈ പ്രശ്നങ്ങള്‍ക്കൊരു പരിഹാരമാവില്ല്ലേ? ഏവൂരാനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും അതൊരു ആശ്വാസമാവില്ലേ ?

  ReplyDelete
 97. ibnu subair: ചിരിക്കല്ലെ ചിരിക്കല്ലെ

  നിനക്ക് ഞാന്‍ വേറെ വെച്ചിട്ടുണ്ട്.

  ReplyDelete
 98. kiranz:

  evuran എന്തിനു് ഈ ലോകത്തിന്റെ മുഴുവന്‍ ഭാരം ചുമക്കുന്നു. അതെവിടെയെങ്കിലും ഇറക്കി വെക്കട്ടെ അദ്ദേഹം. അതിനല്ലെ ഇതു് പോലുള്ള groupകള്‍ തുടങ്ങാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നത്.

  ഭാഷകൊണ്ടു മാത്രം കൂട്ടായ്മകളുണ്ടാവില്ല എന്ന കാര്യം മനസിലായോ. ആദര്‍ശം കൊണ്ടും കൂട്ടായ്മ വേണം.

  There can be true democracy only from absolute anarchy.

  ReplyDelete
 99. sorry for the English,

  Malayalam blogs being in their infant stage, this concept of a close knit community was natural, but as the community expands in the face of diverse views and clashing interests, it is inevitable that the community will disintegrate into different communities. I guess even this post was inevitable.
  Having aquainted with this community it is difficult to forsake the community and the bondage it has created.
  But as the scope of the blog world increases, the community may have to be prepared to face this breakup.
  Ultimately it boils down to your priorities, whether it is the bonding you are after or the freedom you honour, or the particular interest that you pursue.
  The current blog community being comprised of 90% Non resident keralites, it is natural the bonding will take prioroty but as this percentage decreases, it is inevitable that parallel and divergant communities evolve that dont share this bonding.

  I think the closed nature of the community, has led to a stagnation of ideas, and deterioration in quality from which the community will have to break free, to be seen as something with any value.

  ReplyDelete
 100. നളന്‍ പറഞ്ഞതെല്ലാരും കേട്ടല്ലോ.

  ഇനി commentകള്‍ എല്ലാം altmozhi@googlegroups.com ലേക്കോ മറ്റെതെങ്കിലും ഒക്കെ group ഉണ്ടാക്കി അതിലേക്കോ പറത്തിവിടു,

  ചെല്ല് ചെല്ല്.

  ReplyDelete
 101. ആഹാ.. അറിയാവുന്നവര്‍ മലയാളത്തില്‍ കാര്യം പറഞ്ഞു തന്നപ്പോഴല്ലേ വേറൊരു ഗ്രൂപ്പ്‌ ഉണ്ടാക്കുന്നതിന്‌ ഇത്ര ഗൌരവമേ ഉള്ളൂ എന്ന് മനസ്സിലായത്‌. സിബുവും കൈപ്പള്ളിയും പരഞ്ഞ കാര്യങ്ങളുടെ ശരിയായ അര്‍ത്ഥവും ഇപ്പോഴാണ്‌ മനസ്സിലായത്‌. നളന്‍ പറഞ്ഞ പോലെ ആ bonding മനസ്സിലുള്ളതു കൊണ്ടാണ്‌ പിന്‍മൊഴി അല്ലാതെ വേറൊരു ഗ്രൂപ്പിനെപ്പറ്റി ചിന്തിക്കാന്‍ കഴിയാഞ്ഞത്‌ എന്ന് തോന്നുന്നു.

  വീണ്ടും ഒരു സംശയ. ബ്ലോഗും കുഞ്ഞുങ്ങളെ രണ്ട്‌ സ്കൂളിലും വിടാന്‍ വഴി വല്ലതുമുണ്ടോ?

  ReplyDelete
 102. പൊസ്റ്റിന്റെ ഉടമയായ സൂ,

  ഇക്കാസ്‌ എന്തിനാണ്‌ ചിത്രകാരനെക്കോണ്ട്‌ കക്ഷിയുടെ ഈ മെയിലിലേക്ക്‌ തെറി എഴുതിക്കിട്ടാന്‍ ആഗ്രഹിക്കുന്നതെന്ന് മനസിലായില്ല.(കക്ഷി ബൂലൊകത്തിനുവേണ്ടി വല്ല മൂത്രപ്പുരയൊ , കക്കൂസോ, ബീജബാകോ നടത്തുന്നുണ്ടായിരിക്കുമോ ?)

  ഇപ്പോള്‍ സൂ വും പറയുന്നു... ഇക്കാസിന്റെ മെയില്‍ ബൊക്സിലേക്ക്‌ ചിത്രകാരന്‍ എന്തൊക്കെയൊ അയക്കണമെന്ന്...!!!!!!!!
  എന്റെ പൊന്നു പെങ്ങളെ ചിത്രകാരന്‌ അത്തരം ബാധ്യതകള്‍ ആരോടുമില്ല.
  സൂവും
  ഇക്കാസും തമ്മിലുള്ള (?)
  സംബന്ധമോ, അസംബ്ന്ധമൊ ആയ ഒരു കാര്യത്തിനും ചിത്രകാരനു താല്‍പ്പര്യമില്ല.

  മൊള്‌ വ്യജവാറ്റോ , ഗുണ്ടകളെ വച്ചുള്ള വണ്ടിപിടുത്തമോ, കൊട്ടേഷന്‍ തല്ലൊ, തിരുവാതിരകളിയൊ, സൌകര്യം പൊലെ നടത്തുക.
  ഇക്കാസിന്‌
  ഈമെയിലയക്കാന്‍
  സ്വന്തംഭാഗത്തെ ആശ്രിതന്മാരാരൊടെങ്കിലും പറയുക.
  ഗുഡ്‌ നൈറ്റ്‌ !!!!

  രാജു ഇരിങ്ങല്‍..., താങ്കള്‍ പറഞ്ഞ ചിത്രകാരന്റെ കമന്റല്ല, മറിച്ച് മേല്‍ പറഞ്ഞ കമന്റാണ്‌ പ്രതിഷേധം വിളിച്ചു വരുത്തിയത്! തീ‍ര്‍ച്ചയായും സഭ്യത എന്ന അതിര്‍വരമ്പ് മാത്രമല്ല ചിത്രകാരന്‍ ലംഘിച്ചത്! മറിച്ച് സൂ എന്ന വനിതാ ബ്ലോഗറെ ബ്ലോഗ് സമൂഹത്തിന്റെ മാന്യതയ്ക്കു നിരക്കാത്ത രീതിയില്‍ അധിക്ഷേപിച്ചു എന്നതാണ് കാര്യം. (ഈ കമന്റിനുള്ള സൂ എന്ന ബ്ലോഗറൂടെ മറുപടിയാണ് (കൂടിപ്പോയെങ്കിലും) താങ്കള്‍ എടുത്ത് പറഞ്ഞത്.

  ആ ഒരു പോസ്റ്റില്‍, പക്ഷേ ചിത്രകാരന് ശക്തമായ ഭാഷയില്‍ മറുപടിപറഞ്ഞത് കൈപ്പള്ളിയാണ് (അതിന്നെതിരെ പ്രതികരിക്കാന്‍ ഞാനും കൈപ്പള്ളിയും മാത്രമേ അവിടെയുണ്ടായുള്ളു എന്നത് വേറെ കാര്യം) ആ കൈപ്പള്ളിയാണ് ഇപ്പോള്‍ അതേ ചിത്രകാരന് വേണ്ടി വാദിക്കുന്നത്! അതു കൊണ്ടുതന്നെ കൈപ്പള്ളി പറയുന്നത് എന്താണെന്നു മന്നസ്സിലാക്കേണ്ടതുണ്ട്. പിന്നീട് വന്ന ചിത്രകാരന്റെ കമന്റുകളിലൊന്നും പക്ഷേ അത്തരമൊരു സഭ്യേതരമോ മാന്യതയ്ക്കുനിരക്കാത്തതോ ആയ കമന്റുകള്‍ കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഒരവസരം കൂടെക്കൊടുക്കാം എന്നു തന്നെ കരുതുന്നു.

  പിന്നെ പിന്മൊഴികള്‍ക്ക് ചേക്കേറാന്‍ മറ്റൊരു ചില്ല ഒരുക്കുന്നതിന് കൈപ്പള്ളി നടത്തുന്ന ശ്രമങ്ങളോട് ഇപ്പോള്‍ യോജിപ്പില്ല. കാരണം ബ്ലോഗിംഗ് തികച്ചും വ്യക്തിപരമായ്യ ആശയപ്രകാശന വേദിയാണെങ്കിലും, ചുരുങ്ങീയപക്ഷം മലയാളം ബ്ലോഗുകളെങ്കിലും അതിനുമപ്പുറം ലോകമലയാളികളുടെ ഒരു സര്‍ഗാത്മക കൂട്ടാ‍യ്മ എന്ന മാനം കൈവരിച്ചിട്ടുണ്ട്. മലയാള ഭാഷയെ സ്നേഹിക്കുന്ന ഒരുപാ‍ടാളുകളുടെ ശ്രമഫലമായീതന്നെയാണതിന്നത്തെ നിലയില്‍ എത്തിയത്. ഏവൂരാനടക്കമുള്ളവര്‍ അതിനു നല്‍കിയ സംഭാവനയെ നമുക്ക് ചെറുതാക്കിക്കാണാനും കഴിയില്ല. എത്രയൊക്കെയായാലും സ്വാര്‍ഥ താല്പര്യങ്ങള്‍ക്കു വേണ്ടിയല്ലല്ലോ അവരാരും ഇല്ലാത്ത സമയം കണ്ടെത്തി ഇതിനു മിനക്കെടുന്നത്. അതു മാത്രമല്ല, വളരെ എളുപ്പം പരിഹരിക്കാവുന്ന ഈ ഒരു പ്രശ്നത്തില്‍, ഞാന്‍ മനസ്സിലാക്കിയെടുത്തോളം, തീവ്രമായി മലയാളത്തെ സ്നേഹിക്കുന്ന കൈപ്പള്ളിയെപ്പോലൊരാള്‍, ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ കൂട്ടായ്മയെ പ്രതികൂലമായി ബാധിക്കുന്ന ഒരു നിലപാടെടുക്കുന്നത് തീര്‍ച്ചയായും ദു:ഖകരമാണ്. ചിത്രകാരന്റെ കാര്യത്തില്‍ കൈപ്പള്ളിയോട് യോജിക്കുന്നുണ്ടെങ്കിലും ബദല്‍ സംവിധാനത്തിന്റെ കാര്യത്തില്‍ തല്‍ക്കാലം വിയോജിക്കാനേ നിവര്‍ത്തിയുള്ളൂ. ബോബനും മോളിയും എന്ന കാര്‍ട്ടൂണ്‍ പരമ്പര, വാരികകള്‍ അവസാനത്തെ പേജു മുതല്‍ വായിച്ചു തുടങ്ങാനുള്ള സ്വഭാവം ഉണ്ടാക്കിയതു പോലെ നെറ്റ് കണക്റ്റു ചെയ്താല്‍ ആദ്യം പിന്മൊഴികള്‍ ഒന്നു റിഫ്രെഷ് ചെയ്തു നോക്കുക എന്നത് എന്തോ ഒരു ശീലമായിപ്പോയി. അതുതന്നെ.....ടെക്നിക്കലി അല്ല വൈകാരികമാണ് പലപ്പോഴും ആ ബന്ധം!

  ഓ.ടോ... അതുല്യ ചോദിച്ചത് പോ‍ാലെ “ ബ്ലോഗരാ, എന്റെ അമ്മായി അപ്പനോ, ഇത്രയും ബേജാറാവാന്‍.......!”

  എന്നാലും..., ആ ഒരെന്നാലുവിലും എന്തോ ഇല്ലേ കൈപ്പള്ളീ...

  ReplyDelete
 103. കണ്ണൂസ്.
  Why not.

  അതിനെവിട സമയം. പിന്മൊഴിയാണു് ലോകവസാനം എന്നു കരുതി നടന്നാലെങ്ങന വേറെ വല്ലതിനെകുറിച്ചും ചിന്തിക്കുക.

  ReplyDelete
 104. ഇവിടെ എന്‍റെ രണ്ടു പ്രതിഷേധങ്ങള്‍
  1) ചിത്രക്കാരന്‍റെ പോസ്റ്റില്‍ കമന്‍റിയത് ..
  പിന്‍‍മൊഴി തികച്ചും സ്വകാര്യമായ ഒരു ഈ മെയില്‍ ഇന്‍ബോക്സാണ് അതുണ്ടാക്കിയ ആള്‍ക്ക് തീര്‍ച്ചയായും അതു ബ്ലോക്ക് ചെയ്യാം അതവര്‍ ചെയ്തിട്ടുണ്ടാവും അതില്‍ നമ്മള്‍ പരിഭവിച്ചിട്ട് കാര്യമില്ല നാളെ എന്‍റെ മെയിലും അവര്‍ ബ്ലോക്ക് ചെയ്തേക്കാം ,..... ചിത്രക്കാരാ എനിക്കും ചില കാര്യങ്ങളോട് എതിര്‍പ്പുണ്ടായിരുന്നു അതു ഞാന്‍ അപ്പപ്പോള്‍ തന്നെ പ്രകടിപ്പിക്കുകയും ചെയ്തു, ഇതു ചെയ്തത് ഒട്ടും ശരിയായില്ല എന്നു തന്നെയാണ് എന്‍റെ അഭിപ്രായം
  പ്രിയ പിന്മൊഴി നിര്‍മ്മാതാക്കളെ

  അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്ന നിലപാട് ശരിയല്ല ചിത്രക്കാരനോട് യോജിക്കുകയും വിയോജിക്കുകയും ചെയ്യാം എന്നാല്‍ ഉന്മൂലനമായ ചിന്താഗതിയോട് തീരെ യോജിപ്പില്ല, ചിത്രക്കാരന്‍റെ അഭിപ്രായങ്ങളെ ഭയക്കുന്നു എന്നൊരു അര്‍ത്ഥം അറിയാതെ വരും ഇങ്ങനെയുള്ള തീരുമാനം വഴി അതുകൊണ്ട് അദ്ദേഹത്തിന്‍റെ അഭിപ്രായം മാനിക്കുന്നത് പോലെ എതിര്‍ക്കാനും ഏവര്‍ക്കും അവകാശമുണ്ട് എന്നാല്‍ ഇത് എതിര്‍ക്കാനും അനുകൂലിക്കാനുമുള്ള വലിയൊരു അവസരം ഇല്ലാതാക്കുകയാണ് ഈ പ്രവര്‍ത്തിമൂലം ഉണ്ടാവുക ദയവ് ചെയ്ത് ബ്ലോക്ക് ചെയ്ത അദ്ദേഹത്തിന്‍റെ ബ്ലോഗ് തടസ്സം നീക്കി ഏവര്‍ക്കും അദ്ദേഹത്തെ വിമര്‍ശിക്കാനും അനുകൂലിക്കാനുമുള്ള വലിയൊരു അവസരത്തെ ഒരുക്കി നള്‍കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു
  സസ്നേഹം
  ഫാറൂഖ് ബക്കര്‍

  2) സൂവിന്‍റെ പോസ്റ്റില്‍ കമന്‍റിയത്..
  ഈകഥയെ കുറിച്ചുള്ള അഭിപ്രായം ഞാന്‍ മുന്‍പെഴുതിയിട്ടുണ്ട് ഇപ്പോള്‍ ഒന്നുകൂടി വന്ന് നോക്കിയപ്പോഴല്ലേ അറിയുന്നത് .. ചിത്രക്കാരന്‍ കുഴപ്പം ഉണ്ടാക്കിയതറിയുന്നത്
  ശരിയായില്ല ചിത്രക്കാരാ ... താങ്കള്‍ വ്യക്തിഹത്യ നടത്തിയിരിക്കുന്നു അവരുടെ രചനയെ കുറിച്ച് വിമര്‍ശ്ശിക്കാം പക്ഷെ അതൊരിക്കലും വ്യക്തിത്വത്തിന്‍റെ മേല്‍ കടന്നൌകൊണ്ടാവരുത്, സൂവിനെ ഒത്തിരി ബഹുമാനിക്കുന്നവരാണിവിടെ അധികവും അവരെ നോവിക്കുമ്പോള്‍ സ്വാഭാവികമായും എന്നെ പോലുള്ളവര്‍ക്ക് നോവും ദയവ് ചെയ്ത് താങ്കള്‍ അവരോട് മാപ്പ ചോദിക്കണം, ചിത്രക്കാരന്‍ ഒരു കാര്യം മനസ്സിലാക്കണം പക്വതയാണ് മനുഷ്യനെ ഉന്നത ചിന്തകനാക്കുന്നത് അപക്വമായ വാക്കുകള്‍ അവനെ അതപതനത്തിലേക്ക് നയിക്കും .. ഇന്ന് താങ്കളുടെ പോസ്റ്റില്‍ ഞാനൊരു കമന്‍റിട്ടിറ്റുണ്ട് .താങ്കളുടെ ബ്ലോക്ക് ചെയ്തതില്‍ പ്രതിഷേധിച്ച് അതേ ഞാന്‍ ഇവിടെ താങ്കളോട് പ്രതിഷേധിക്കുന്നു അവിടേയും ഇവിടേയും വ്യക്തിത്വത്തെ മാനിക്കണമെന്നു തന്നെയാണ് എന്‍റെ ശക്തമായ ആവശ്യം
  സൂവിനെ താങ്കള്‍ അധിക്ഷേപിച്ചതില്‍ വളരെ ശക്തമായി പ്രതിഷേധിക്കുന്നു

  ReplyDelete
 105. ഫൈസലേ,

  തെറ്റിദ്ധരിക്കല്ലേ. ചിത്രകാരന് ഞാന്‍ വെച്ച മറുപടി അല്ല, രാജു ഇരിങ്ങല്‍ ഇവിടെ പറഞ്ഞത്. രണ്ടാള്‍ക്കാരുടെ ഇടയില്‍ ഊരും പേരുമില്ലാതെ ഒരുത്തന്‍ വന്ന് അഭ്യാസം കാണിച്ചപ്പോള്‍ കൊടുത്ത മറുപടി ആണത്. അഭിമാനമുള്ള ആരും അത്തരമൊന്ന്, യാതൊരു ആവശ്യവുമില്ലാതെ കേള്‍ക്കേണ്ടി വന്നാല്‍ പറയുന്ന മറുപടിയേ ഞാന്‍ കൊടുത്തിട്ടുള്ളൂ.

  ചിത്രകാരനോട്, ഞാന്‍ നല്ല വാക്കില്‍ത്തന്നെയാണ് മറുപടി കൊടുത്തിരിക്കുന്നത്.

  പോസ്റ്റിന് അഭിപ്രായം പറയുക, എഴുത്തിനെ വിമര്‍ശിക്കുക‍, എന്നൊക്കെ പലരോടും പലവട്ടം പറഞ്ഞിട്ടുള്ളതാണ്. വ്യക്തിഹത്യ നടത്താനാണോ കമന്റ് എന്ന പേരില്‍ അഭ്യാസം കാണിക്കുന്നത്?

  ReplyDelete
 106. ഇങ്ങനെ ഗ്രൂപ്പ് ഉണ്ടാക്കുന്നതും ക്ലബ്ബ് ഉണ്ടാക്കുന്നതുമൊക്കെ എളുപ്പം തന്നെയാണ്..എന്നാല്‍ മുതിരാതിരുന്നത് മലയാളി ബ്ലോഗേഴ്സിന്റെ കൂട്ടായമയെ കരുതിയാണ്...ബൂലോഗ ക്ലബ്ബില്‍ ബ്ലൊഗുകളുടെ വിവരങ്ങള്‍ പരസ്യം ചെയ്യുന്നത് തടഞ്ഞപ്പോള്‍ ഞാനൊരു ബൂലോഗ പരസ്യക്ലബ്ബ് ഉണ്ടാക്കിയിരുന്നു.

  ReplyDelete
 107. ഏവൂരാന്‍ ഇങ്ങനെ ഒരു കാര്യം ചെയ്തു തുടങ്ങി അതില്‍ ധാരാളം ആളുകള്‍ - ടെക്കികളടക്കം - പങ്കെടുത്തു. അതൊരു വ്യവസ്ഥയായിതന്നെ നിലനില്‍ക്കട്ടെ. മറ്റൊരു വ്യവസ്ഥവേണമെന്നുള്ളവര്‍ക്കും അതിനെ അംഗീകരിക്കുന്നവര്‍ക്കും യാതൊരു തടസ്സവുമില്ലാത്തിടത്തോളം കാലം അതില്‍ ജനാധിപത്യലംഘനം കണ്ട കണ്ണിനെ ഞാന്‍ പഴി പറയും. ‍

  കൈപ്പള്ളിയുടെ രണ്ടാമത്തെ കമന്റു നോക്കുക. ‘നിയമവിരുദ്ധമല്ലെങ്കില്‍’ ഏതു നിയമം? ഏതു നിയമമായാലും (രാജ്യാന്തര നിയമമായാലും സദാചാര നിയമമായാലും ഒരു ഉല്പന്നത്തിന്റെ ഉപയോഗം സംബന്ധിച്ച നിയമമായാലും) അതു് വ്യക്തി സ്വാതന്ത്ര്യത്തിനെ ബാധിക്കുന്നതാവുന്ന ചില സമയങ്ങളെങ്കിലുമുണ്ടു്. പിന്മൊഴി ഉപയോഗിക്കുന്നതിന്റെ നിയമം അതു നിയന്ത്രിക്കുന്നയാള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതുപയോഗിക്കുന്നയാള്‍ അതനുസരിക്കണം. ഇതിലെ ന്യൂനതകള്‍‍ പരിഹരിച്ചു് ഒരെണ്ണം ഉണ്ടായാല്‍ സ്വാഭാവികമായും ആളുകള്‍ മെച്ചപ്പെട്ട ഒന്നിലേക്കു് മാറിയേക്കും.

  ReplyDelete
 108. ആര് ആരോട് പറഞ്ഞു എന്നുള്ളതല്ല പ്രശ്നം
  എന്ത് എങ്ങിനെ പറഞ്ഞു എന്നുള്ളതാണ്. ഭാഷയാണ് പ്രശ്നം. ചിത്രകാരന്‍ അസഭ്യം പറഞ്ഞെങ്കില്‍ അതു പോലെയൊ അല്ലാതെയൊ ഒട്ടനവധി അസഭ്യങ്ങള്‍ ‘വിവരമുള്ളവര്‍’ പറയുന്നു. അപ്പോള്‍ ആരെ എങ്ങിനെയൊക്കെ ബ്ലോക്ക് ചെയ്യും??
  വിവരമുള്ളവര്‍ ആ ഭാഷ ഉപയോഗിക്കണം എങ്കിലേ ബ്ലോക്ക് ചെയ്യാതിരിക്കൂ. മാത്രമല്ല അഭിമാനമുള്ളവര്‍ക്കെല്ലാം തെറിപറയാന്‍ അധികാരമുണ്ടെങ്കില്‍ എന്തു കൊണ്ട് ചിത്രകാരനായിക്കൂടാ..?

  അല്ലെങ്കില്‍ ചിത്രകാരനേയും അതുപോലെ ബ്ലോക്ക് ചെയ്തവരെ പോലെയും ബുദ്ധിയും വിവരവും ഉള്ള ‘തെറി’ പറയുന്നവരെ ബ്ലോക്ക് ചെയ്യാന്‍ ശുപാര്‍ശ ചെയ്യാന്‍ ആളുണ്ടാകണം.


  ഫൈസലിനു മാത്രമായി ഒരു മറുകുറി:
  ഇവിടെ വനിതകള്‍ക്കും കുട്ടികള്‍ക്കും വയസ്സന്‍ മാര്‍ക്കും റിസര്‍വേഷനുള്ള കാര്യം എനിക്കറിയില്ലായിരുന്നു.

  മാത്രവുമല്ല കഥ/ കവിത വായിക്കുമ്പോള്‍ വനിത / കുട്ടികള്‍/ കൈയ്യില്ലാത്തവര്‍/കാലില്ലാത്തവര്‍/ മുടന്തുള്ളവര്‍ / വയസ്സന്‍മാര്‍ എന്ന് തിരിച്ച് വായിക്കുക എന്‍റെ ശിലവുമല്ലായിരുന്നു. ഇനി ശ്രദ്ധിക്കാം.
  (ഫൈസലിനോട് ഒരു വിരോധവുമില്ല കേട്ടോ പിന്നെന്താ ബുദ്ധി അത് തീരെ എനിക്കില്ല എന്താ ചെയ്യുക അവിടെ എവിടെയെങ്കിലും വാങ്ങിക്കാന്‍ കിട്ടുമെങ്കില്‍ ഒന്നു പറയണേ.. ഫൈസലേ..)

  ReplyDelete
 109. അങ്കം കുറിച്ചിടത്തെല്ലാം വിജയിച്ചു മാത്രം ചരിത്രമുള്ള കൈപ്പള്ളിക്ക്‌ ഇബ്നു സുബൈറുമായി ഏറ്റുമുട്ടിയ രണ്ടു സ്ന്ദര്‍ഭങ്ങളിലും ഉണ്ടായ പരാജയത്തിന്റെ കണക്കു തീര്‍ക്കാന്‍ ഇത്തരം വ്യക്തി ഹത്യയും, കഴമ്പില്ലാത്ത അരോപണങ്ങളും ഉന്നയിക്കുക്കയല്ല വേണ്ടത്‌!
  ഇബ്നു സുബൈറിന്റെ പോസ്റ്റുകളും, കമന്റുകളും നിക്ഷ്പക്ഷരായ ഒരു സംഘം വിലയിരുത്തട്ടെ, തീവ്രവാദപരമോ, വംശീയപരമോ ആയ പരാമാര്‍ശങ്ങള്‍ അതില്‍ എവിടെയെങ്കിലും അവര്‍ കണ്ടെത്തുകയണെങ്കില്‍ അത്‌ തിരുത്തുവാനും, അവര്‍ നിശ്ചയിക്കുന്ന ശിക്ഷാ നടപടി അംഗീകരിക്കുവാനും ഇബ്നു സുബൈര്‍ തയ്യാറാണ്‌...

  ReplyDelete
 110. കൈപ്പള്ളീ..
  താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു
  ചിത്രകാരന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, തിരിച്ചെടുക്കേണ്ടതാണ്. സക്കീനയുടെ കാര്യത്തിലുമതു തന്നെ.
  പക്ഷേ, അതിനു വേറെ ഗ്രൂപ്പ് തുടങ്ങേണ്ട കാര്യമുണ്ടോ, വ്യവസ്ഥിതിക്കുള്ളില്‍ നിന്നു തന്നെ അതിനെ തിരുത്തിക്കൂടെ..
  ഇതു പോലെ പല പല ഗ്രൂപ്പുകള്‍ തുടങ്ങിക്കഴിഞ്ഞാല്‍ എല്ലാവര്‍ക്കും ഇതെല്ലാം നോക്കാന്‍ സമയം കിട്ടുമെന്നു കരുതുന്നുണ്ടോ. അതോടെ മലയാളം ബ്ലോഗേഴ്സിനിപ്പോഴുള്ള ഒരുമ (വാക്കിലെങ്കിലും) നഷ്ടപ്പെടില്ലേ

  ReplyDelete
 111. ഒരു പുതിയ ബ്ലോഗ്ഗര്‍ എന്ന നിലയില്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ മാത്രമുള്ള അറിവ്‌, എനിക്കില്ല, എങ്കിലും താഴ്‌വാരത്തില്‍ ഇബ്നു സുബൈര്‍ ഇട്ട കമന്റുകളാണ്‌ അദ്ദേഹത്തെ വിലക്കാനുള്ള കാരണമെങ്കില്‍ കൈപ്പള്ളി പറയുന്നതു പോലെയുള്ള വംശീയ പരമോ, തീവ്രവാദ പരമോ ആയ കാര്യങ്ങളൊന്നും എനിക്കാ കമന്റുകളില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല,

  മാത്രമല്ല ഓഫ്‌ ടോപ്പിക്കുകളിലേക്ക്‌ കടക്കാതെ ചര്‍ച്ചയുടെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ടെന്നും കരുതുന്നു..

  ReplyDelete
 112. കൈപ്പള്ളീ,
  ആള്‍ട്ട് മൊഴിയാശംസകള്‍

  വളരട്ടേ...പീളരട്ടേ...പിന്മൊഴി സെര്‍വറിനൊറു ആശ്വാസവുമാകട്ടെ. ആണ്ണാ‍ന്‍ കുഞ്ഞിനും ആള്‍മൊഴിയായത്.

  ReplyDelete
 113. This comment has been removed by a blog administrator.

  ReplyDelete
 114. വായനക്കാര്‍ തന്നെ വിലയിരുത്തട്ടെ.... ഇതിലെ തീവ്ര വാദപരവും വംശീയപരവുമായ പരാമര്‍ശങ്ങളും, ബക്കറിന്റെ സഹിഷ്ണുതാപരമായ പോസ്റ്റും,

  ReplyDelete
 115. ഞാനടക്കമുള്ള പല bloggersനും പിന്മൊഴി ഒരു തുറന്ന forum അണെന്നും കരുതിയാണു ഈ baning സംഭവിക്കുന്നവരെയും ഇരുന്നത്.

  പിന്മൊഴി ഒരു private enterpriseന്റെ product മാത്രമാണു. ഇന്ന അതൊരു monopoly status അനുഭവിക്കുന്നതിന്റെ പ്രധാന കാരണം, മറ്റു alternativesനെ കുറിച്ച് bloggersനെ ബോധവല്കരിക്കാത്തതു കൊണ്ടു തന്നെയാണു.

  evuraan എനിക്കു നള്‍കിയ മറുപടി ആ monopolyയുടെ ദ്വനിയാണു. അതോടുകൂടി എനിക്കു മതിയായി. ഏവുരാനെ ഞാന്‍ എന്റെ സഭ്യതയുടെ കാവല്കാരനാക്കാന്‍ ഇഷ്ടപെടുന്നില്ല.

  പിന്നൊരു ചോദ്യം. എന്നെ എന്താ ആരും ban ചെയ്യാതത്. എന്റെ
  siju:
  താങ്കള്‍ പറയുന്ന ഒരുമ എന്താണെന്നു എനിക്കു മനസിലാകുന്നില്ല. മലയാള ഭാഷ മാത്രമാണു നമ്മള്‍ തമ്മിലുള്ള കൂട്ടായ്മക്ക് കാരണം. ചിത്രകാരന്‍ പറഞ്ഞ് തെറിയും മലയാളത്തിലും unicodeലും തന്നെയല്ലെ. പിന്നെ കൂട്ടയ്മക്ക് കോട്ടം തട്ടിയോ.


  phisal:
  ഞാന്‍ ഒരിക്കലും ചിത്രകാരനു വേണ്ടി മാത്രമല്ല വാദിച്ചത്. ചിത്രകാരനെ ban ചെയ്തതു ഒരു കാരണം മാത്രമാണു. Suവിനെ ചിത്രകാരന്‍ ആക്ഷേപിച്ചതില്‍ തെറ്റുണ്ടെന്ന ഞാന്‍ സമ്മതിക്ക്ന്നു. നേരില്‍ എങ്ങാനം ചിത്രകാരന്‍ ഈ വിധത്തില്‍ ഒരു സ്ത്രീയെ ആക്ഷേപിച്ചാല്‍ ചിത്രകാരനല്ല ഏവനേയാണെങ്കിലും ഇടിച്ച് പിരുക്കുകയും ചെയ്യും. അതു വേറേ കര്യം.

  ഇവിടുത്ത പ്രശ്നം രണ്ടാണു.

  1 )pinmozhi പ്രസ്താനത്തിനുള്ള "സഭ്യത" നിയന്ത്രണം. അതു അവരുടെ നിയമം. അത് എല്ലാവര്‍ക്കും ഏര്‍പെടുത്തേണ്ട ഒന്നാണു. ചിലര്‍ക്ക് മാത്രം ഏര്‍പെടുത്തേണ്ടതല്ല.

  2) pinmozhi എന്ന അവിയല്‍ രൂപത്തിലുള്ള comment aggragatorനെ bloggers അശ്രയിക്കുന്നതില്‍ ഉള്ള പ്രശ്നങ്ങള്‍.

  ഇതിനുള്ള പരിഹാരം. നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഒരു aggragatorലേക്ക് ആദ്യം post ചെതിട്ട് പിന്നെ അവിട് നിന്നും filter ചെതു വേണമെങ്കില്‍ pinmozhiയിലേക്ക് കൊടുക്കാം. അപ്പോള്‍ പിന്നെ നിങ്ങള്‍ സങ്കല്പിക്കുന്ന ഈ കൂട്ടായ്മയും കുട്ടികൊഴച്ചിലും എല്ലാം ഉണ്ടാവും. അതില്‍ നിങ്ങള്‍ ban and block ചെതോളു.

  ചുരിക്കി പറഞ്ഞാല്‍: നിങ്ങളുടെ കമന്റ് ആദ്യം ഒരു സ്വതന്ത്രമായ common aggragatorല്‍ വരുന്നു. അവിടെ നിന്നും അതു pinmozhiയിലേക്ക് forward ചെയ്യുന്നു. അങ്ങനെ ആകുംബോള്‍ ഇഷ്ടാനുസൃതം ആരെവേണമെങ്കിലും ban ചെയ്തു കളിക്കാം.

  ലോനപ്പന്‍ (Devadas) :
  ഞാന്‍ ഒരണം ഉണ്ടാക്കി. എന്നു കരുതി നിങ്ങള്‍ക്കും ഒന്ന് ഉണ്ടാക്കികൂടെ?

  വിചാരം അണ്ണ.
  എതെല്ലാം വാരി ഇവിടെ ഇടണമായിരുന്നൊ. ചിത്രകാരന്റെ പ്രശ്നത്തിന്റെ തീരുമാനം കഴിഞ്ഞിട്ട് പോരെ ഈ ചേട്ടന്റെ പ്രശ്നം. അല്പം ഷെമി
  പുതിയ ബ്ലോഗറായ താഴ്വാരം:
  തങ്കള്‍ പറഞ്ഞതു വളരെ ശരിയാണു. "ഒരു പുതിയ ബ്ലോഗ്ഗര്‍ എന്ന നിലയില്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ മാത്രമുള്ള അറിവ്‌, എനിക്കില്ല,"


  :

  ReplyDelete
 116. കൂട്ടായ്മ ഇല്ലെങ്കില്‍ malayalam blogകള്‍ ഇടിഞ്ഞ് വിഴുമോടെ

  ReplyDelete
 117. vichaaratthinte blogil kaippalliyute kamant..

  vichaaram:
  ഇതൊരുമാതിരി ഉള്ളി തൊലിച്ചകണക്കായല്ലോ.

  താങ്കള്‍ പറഞ്ഞ പലകാര്യത്തില്‍ ഞാന്‍ യോജിക്കുന്നുണ്ടെങ്കിലും ഈ പ്രാവശ്യം ഒരു കാര്യവുമില്ലാതെ ഒരു സമൂഹത്തെ മൊത്തം താങ്കള്‍ താറടിച്ചില്ലെ?

  സാരമില്ല "വിചാരം". ഇനി കയര്‍ എടുക്കും മുമ്പെ കളയണോ പശുവാണോ എന്നു് ഒന്നു് കുനിഞ്ഞിരുന്നു നോക്കാന്‍ മറക്കണ്ട.

  ReplyDelete
 118. വീണ്ടും ഒരു പരീക്ഷണം. ഇത് ചോവ്വെ നേരെ നടന്നാല്‍ ഈ കമന്റ് ആദ്യം altmozhi@googlegroups.com ലൂടെ http://groups.google.com/group/altmozhi പോയി കറങ്ങി തിരിഞ്ഞു ഒണങ്ങി മിനുങ്ങി പഴയ pinmozhiയില്‍ വരണം. എന്നാല്‍ ഇതു
  അദ്യം altmozhi ലും പിന്നെ
  പിന്മൊഴിയിലും ലും വരും. വരണം

  ReplyDelete
 119. ലോനപ്പന്‍ (Devadas) :
  ഞാന്‍ ഒരണം ഉണ്ടാക്കി. എന്നു കരുതി നിങ്ങള്‍ക്കും ഒന്ന് ഉണ്ടാക്കികൂടെ

  I already made that and provided link mydear BOSS

  ReplyDelete
 120. കണ്ണൂസ് ചോദിച്ചു: “സിബൂ, സ്കൂളിലെ ഏഡ്‌ മാഷ്‌ കുഞ്ഞിനെ പുറത്താകുമ്പോള്‍, മാഷേ ഒരിക്കല്‍ ചെയ്തു പോയ തെറ്റിന്‌ പുറത്താക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിക്കുന്നത്‌ സ്കൂളിനോടുള്ള അനാദരവാകുമോ?“

  ചോദിച്ചതിന് ഒരു പ്രശ്നവുമില്ല. പിന്നെ, ഇവിടെ ആദരവ്‌ അനാദരവ്‌ എന്നീ സോഫ്റ്റ് കാര്യങ്ങള്‍ക്ക്‌ എത്രപ്രസ്ക്തിയുണ്ടെന്നറിയില്ല. ഏവൂരാന്‍ സര്‍വീസ് പ്രൊവൈഡ് ചെയ്യുന്നത്‌ ബ്ലോഗര്‍മാര്‍ക്കാ‍ണ്; കമന്റുന്നവര്‍ക്കല്ല. അല്ലെങ്കില്‍ കമന്റുന്നവരോടുള്ള റസ്പോസിബിലിറ്റി ബ്ലോഗര്‍ വഴിയേ ഉള്ളൂ. ഏവൂരാന്റെ സബ്സ്ക്രൈബേഴ്സായിട്ടുള്ള ബ്ലോഗര്‍മാര്‍ കൂടുതലും പറയുന്നത്‌ ‘ചിത്രകാരന്‍ എന്റെ ബ്ലോഗിലിടുന്ന കമന്റ് എന്റെ വായനക്കാര്‍ക്കെല്ലാം എത്തിച്ചുകൊടുക്കണം’ എന്നാണെങ്കില്‍, ഏവൂരാന്‍ ഈ തീരുമാനം പുനഃപരിശോധിക്കേണ്ടതുണ്ട്‌ എന്ന്‌ ഞാന്‍ പറയും. അതല്ല, ‘ചിത്രകാരന്റെ കമന്റ് എന്റെ വായനക്കാര്‍ക്ക്‌ കിട്ടിയില്ലെങ്കിലും എനിക്കൊരു ചുക്കുമില്ല; പക്ഷെ, സൂവിന്റെ കമന്റുകള്‍ അയക്കാതിരുന്നാല്‍ ഞാന്‍ വേറേ സര്‍വീസ് പ്രൊവൈഡറുടെ അടുത്തുപോകും കേട്ടോ’ എന്നാണെങ്കില്‍ ഇപ്പോഴുള്ളത്‌ തന്നെ അതിന്റെ ശരി. കൈപ്പള്ളിക്ക്‌ ഏവൂരാന്റെ സെലക്ഷന്‍ ക്രൈറ്റീരിയ യോജിച്ചതായി തോന്നിയില്ല. അതിനാല്‍ വേറേ ഒരു സര്‍വീസ് തുടങ്ങി അതിത്ര വലിയ ഭൂകമ്പമൊന്നുമല്ല. കൈപ്പള്ളിയുടെ സര്‍വീസ് ഉപയോഗിക്കുന്ന ബ്ലോഗുകളുടെ കമന്റുകള്‍ കിട്ടാന്‍ ആ ഗ്രൂപ്പില്‍ വായനക്കാര്‍ മെമ്പര്‍ഷിപ്പെടുക്കുക. ലോകം പഴയതുപോലെ തന്നെ.

  കമന്റുകള്‍ രണ്ടുഗ്രൂപ്പിലും കിട്ടാന്‍, കൈപ്പള്ളിയുടെ ഗ്രൂപ്പില്‍ വരുന്ന കമന്റുകള്‍ തനിയിലേയ്ക്കും ഫോര്‍വേഡ് ചെയ്താല്‍ മതി.(ഇപ്പോഴേ ചെയ്യുന്നുണ്ടെന്ന്‌ തോന്നുന്നു) തനിയിലെ ക്രൈറ്റീരിയ സ്റ്റ്രിക്റ്റര്‍ ആയതുകൊണ്ട്‌ അവിടേയും പ്രശ്നം ഒന്നും ഉണ്ടാവില്ല.

  കൈപ്പള്ളീ, ഒന്നു രണ്ട്‌ ടെക്നിക്കല്‍ സജഷന്‍സ്:

  1. you could make default subscription to be read only privilages. Then you don't need to moderate them because nobody will be able to post/spam directly. Only mails accepted will be thru blogger.
  2. you could reduce the number of lines in the footer. If possible remove completely.

  ReplyDelete
 121. ഇബ്നു സുബൈറേ,
  താങ്കളെ ഞാന്‍ ആദ്യമായി ശ്രദ്ധിക്കുന്നത്‌ മറ്റൊരു ബ്ലോഗ്ഗില്‍ താങ്കള്‍ എഴുതിയ ഒരു കമന്റിലൂടെയാണ്.
  സദ്ദാം വധത്തേത്തുടര്‍ന്ന്‌ ഞാനടക്കം ഇവിടെ പല ബ്ലോഗര്‍മാരും പലരീതിയില്‍ നടത്തിയ പ്രതികരണങ്ങളില്‍ ‘ഏറ്റവും കടുത്തുപോയത്‌‘ എന്ന്‌ എനിക്കു തോന്നിയത്‌ ആ കമന്റായിരുന്നു. “ഇത്‌ മൂന്നാം ലോകമഹായുദ്ധത്തിനു തുടക്കം കുറിക്കു‘മെന്ന മട്ടിലാണ് താങ്കള്‍ ആവേശപൂര്‍വ്വം എഴുതിയത്‌. അപ്പോഴേ ആ തീവ്രചിന്ത ഞാന്‍ ശ്രദ്ധിച്ചതാണ്.

  ഇവിടെ, മുകളില്‍ താങ്കള്‍ എഴുതിയ ഒരു വാചകത്തിന് എനിക്കു മറുപടി തന്നേ തീരൂ.

  ibnu subair said... കാണാപ്പുറത്തില്‍ പൊതുവില്‍ ഇസ്‌ ലാമിനെയും, മുസ്‌ ലിമീങ്ങളെയും ആക്ഷേപിച്ചു കൊണ്ട്‌ നടക്കുന്ന ചര്‍ച്ചയില്‍ "നല്ല ചിന്താധാര" എന്നു പറഞ്ഞു കൊണ്ട്‌ ഏവൂരാനും കമന്റിട്ടിരുന്നല്ലോ?

  ആദ്യം ഇതു വായിച്ചപ്പോള്‍ വളരെ വിഷമം തോന്നി.
  എന്റെ പോസ്റ്റും അതിലെ കമന്റുകളും മറ്റും വീണ്ടും പലയാവര്‍ത്തി വായിക്കുകയും താങ്കള്‍ക്കൊരുപക്ഷേ സംഭവിച്ചിരിക്കാവുന്ന തെറ്റിദ്ധാരണയേക്കുറിച്ച് ആലോചിക്കുകയും ചെയ്തപ്പോള്‍ വിഷമം മാറി. എന്നാലും പറയട്ടെ - ശുദ്ധ അസംബന്ധമാണ് താങ്കള്‍ പറയുന്നത്‌. ഇത്തരമൊരു ചിന്താഗതി താങ്കളേപ്പോലെ പലര്‍ക്കുമുള്ളതാണ് ഇന്നത്തെ പലപ്രശ്നങ്ങള്‍ക്കും കാരണമെന്നു തോന്നുന്നു.

  വിമര്‍ശനങ്ങള്‍ തരക്കേടില്ലാത്ത രീതിയില്‍ അവതരിപ്പിക്കണമെന്നുള്ളവര്‍ക്ക്‌ എന്നും ഉപയോഗിക്കാവുന്ന ‘ആക്ഷേപഹാസ്യം’ പോലുള്ള ഒരു ശൈലി എന്റെ പോസ്റ്റില്‍ ഉപയോഗിച്ചു എന്നതു സത്യമാണ്. പക്ഷേ ഞാനും എന്നെ അനുകൂലിച്ച്‌ കമന്റെഴുതിയവരും ചേര്‍ന്ന്‌ ‘മുസ്‌ലിമീങ്ങളെ ആക്ഷേപിച്ചു കൊണ്ട്‌ ചര്‍ച്ച നടത്തുകയാണ്‘ എന്നു പറഞ്ഞാല്‍, താങ്കള്‍ അതൊന്നും വായിച്ചിട്ടില്ലെന്നോ അല്ലെങ്കില്‍ അതൊന്നും വേണ്ട വിധത്തില്‍ മനസ്സിലാക്കിയിട്ടില്ലെന്നോ പറയേണ്ടിവരും.

  മറ്റൊരു ബ്ലോഗ്ഗറോട്‌ താങ്കള്‍ ചോദിച്ചത്‌ ‘സമൂഹത്തെ മൊത്തം താറടിച്ചില്ലേ? ‘ എന്നാണ്. വേറൊരു ബ്ലോഗില്‍ താങ്കള്‍ കമന്റെഴുതിയത്‌ ‘അഫ്സല്‍ഗുരു മാദ്ധ്യമ ഭീകരതയുടെ ഇര മാത്രമാണ്’ എന്നാണ്. ഈയൊരു ‘സമൂഹബോധം‘, മറ്റു പലരെയുമെന്നപോലെ താങ്കളെയും ആപത്തിലേക്കു നയിച്ചേക്കും എന്നു ഞാന്‍ ഉപദേശിച്ചാല്‍ അതിനേയും താങ്കള്‍ ഒരു ‘മുസ്ലിം വിരുദ്ധ ആക്ഷേപ’മായിക്കാണുമോ എന്തോ? എങ്കില്‍ കഷ്ടം തന്നെ. ഇത്തരം ധാരണകളും അതില്‍ നിന്നുണ്ടാകുന്ന പെരുമാറ്റങ്ങളുമാണ് സത്യത്തില്‍ ‘സമൂഹ’ത്തിന് പൊതുവില്‍ ചീത്തപ്പേരുണ്ടാക്കുന്നതും ദുരന്തങ്ങള്‍ വരുത്തിവയ്ക്കുന്നതും എന്ന സത്യം എന്നെങ്കിലും താങ്കള്‍ തിരിച്ചറിയുമെന്നു പ്രത്യാശിക്കുന്നു.

  ഇവിടെയാരും ഏതെങ്കിലുമൊരു സമൂഹത്തെ മുഴുവന്‍ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ താങ്കളാണ് - ഒറ്റപ്പെടുത്തിക്കാണേണ്ട ആരോപണങ്ങളേപ്പോലും സമൂഹത്തിന്റെ മൊത്തം മേല്‍ വച്ചുകെട്ടി രോഷം കൊള്ളുന്നത്‌. ഈയൊരു പ്രവണതയേക്കുറിച്ചും ഞാന്‍ എന്റെ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌ എന്നോര്‍ക്കണം! എന്നിട്ടും താങ്കളതൊന്നും മനസ്സിലാക്കാതെ പോയത്‌ കഷ്ടം തന്നെ.

  എന്നെക്കൊണ്ട്‌ അത്തരമൊരു പോസ്റ്റ്‌ എഴുതിക്കുന്ന വര്‍ത്തമാനകാലസ്ഥിതിവിശേഷമെന്താണ്, അതില്‍ വിമര്‍ശിക്കപ്പെടുന്നത് യഥാര്‍ത്ഥത്തില്‍ ആരെല്ലാമാണ്, അതു വായിക്കുന്നവരുടെ മനസ്സില്‍ ഉണരണം എന്ന്‌ ഞാന്‍ ഉദ്ദേശിക്കുന്ന‍ ചിന്തകള്‍ എന്തെല്ലാമാണ് എന്നൊക്കെ വിശദീകരിച്ചുകൊണ്ട്‌ ഒരു കമന്റെഴുതണമെന്നു തോന്നുന്നു. ഒരു എഴുത്തുകാരന്റെ പൂര്‍ണ്ണ പരാജയമാണ് അതു കാണിക്കുന്നത്‌‌. അതു സമ്മതിച്ചു കൊണ്ടു തന്നെ എഴുതാം. എന്നോട്‌ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചുകൊണ്ട്‌ താങ്കള്‍ അവിടെയെഴുതിയ കമന്റിനും മറുപടി എഴുതുന്നുണ്ട്‌.

  ഒരര്‍ത്ഥത്തില്‍, എന്റെ പോസ്റ്റിന്റെപ്രസക്തി തന്നെയാണ് താങ്കളുടെ ഈ കമന്റ്‌ വീണ്ടും എടുത്തു കാണിക്കുന്നതെന്നു തോന്നുന്നു.
  തീവ്രവാദത്തേക്കുറിച്ചു സംസാരിക്കുന്നവരെയെല്ലാം മുസ്ലിം വിരോധികളാക്കി മുദ്രകുത്തി വായടപ്പിക്കാമെന്നും അങ്ങനെ തീവ്രവാദനിലപാടുകള്‍ക്ക്‌ ജനസമ്മതിയുടെ ഒരു മുഖം നല്‍കാമെന്നും ആരെങ്കിലും ഇനിയും കരുതുന്നുവെങ്കില്‍ അതു നടപ്പില്ല തന്നെ!

  താനോ തനിക്കു വേണ്ടപ്പെട്ടവരോ വിമര്‍ശിക്കപ്പെടുമ്പോള്‍ അതിനെ സഹിഷ്ണുതയോടെ നേരിടാനുള്ള മനസ്സാന്നിദ്ധ്യവും പക്വതയും ആര്‍ജ്ജിക്കുന്നതുവരെ ഒരാള്‍ക്ക്‌ ഒരു ബഹുസ്വരസമൂഹത്തില്‍ ജീവിക്കുക ബുദ്ധിമുട്ടായിരിക്കും. ഏതെങ്കിലും തരത്തിലുള്ള വിലക്കുകളെ നേരിടേണ്ടിവരുന്നതും അതുകൊണ്ടൊക്കെത്തന്നെയാവണം. താങ്കള്‍ അത്തരമൊരു മാനസികാവസ്ഥയില്‍ പെടാതിരിക്കട്ടെയെന്നും പെട്ടാല്‍ ഉടന്‍‌ ‍‌തന്നെ അതിനെ അതിജീവിക്കാന്‍ കഴിയട്ടെ എന്നും ആശംസിക്കുന്നു.

  ReplyDelete
 122. This comment has been removed by a blog administrator.

  ReplyDelete
 123. Cibu പറഞ്ഞതു പോലെ ഞാന്‍ read only privilages set ചെയ്യാനുള്ള ശ്രമത്തിലാണു,

  Who can post messages? > Members only എന്ന് select ചെയ്യ്തു.

  ഇങ്ങനെ ചെയ്യുമ്പോള്‍ എല്ലാവരും member ആയിരിക്കണം. അതായത് blog owners email address കൃത്യമായി blogspotല്‍ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ group ലേക്ക് വരുന്ന emails നു ഒന്നും sender address ഉണ്ടാവില്ല. എല്ലാം moderation വേണ്ടി wait ചെയ്യും.

  ReplyDelete
 124. Who can view? Anybody can view group content
  Directory listing Do not list this group
  Who can view members? Only managers can view group members list
  Who can join? Anyone can join
  Who can create and edit pages? Managers only
  Who can upload files? Managers only
  Who can post messages? Managers only
  Who can invite new members? Managers only
  No moderation - messages are delivered directly

  ഇതാണ് എന്റെ കയ്യിലെ ഉത്തരങ്ങള്‍. ഇനി കൈപ്പള്ളിയുടെ ഇമെയിലൈഡിക്ക്‌ മാത്രം പോസ്റ്റ് ചെയ്യാന്‍ പെര്‍മിഷന്‍ കൊടുത്താല്‍ പോരേ പോസ്റ്റ് ചെയ്യപ്പെടാന്‍. കൈപ്പള്ളിയുടെ ഇമെയിലൈഡിയിലെ ഫില്‍റ്റര്‍ ഉപയോഗിച്ചാണ് ഫില്‍റ്റര്‍ ചെയ്യേണ്ടവരെ ഒഴിവാക്കുന്നത് എന്ന്‌ കരുതുന്നു.

  ReplyDelete
 125. താഴ്‌വാരം, ഇബ്നു സുബൈര്‍, നിങ്ങളുടെ ചര്‍ച്ച താഴ്‌വാരത്തിന്റെ എസ്‌.എം.എസ്‌, പോസ്റ്റില്‍ continue ചെയ്യുകയാണെങ്കില്‍ നന്നായിരുന്നു,ഇവിടെ altmozhi issue വിന്റെ ഇടയില്‍ ഇതൊരു കല്ലുകടിയായി തോന്നുന്നു.

  ReplyDelete
 126. പിന്മൊഴി എന്ന service ഒരു private enterprise ആണു എന്ന വിവരം എനിക്ക് ഈ വിവാദത്തിനു ശേഷമാണു മനസിലായത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ നിയമങ്ങളെ പരാമര്‍ശിക്കുന്നത് ശരിയല്ല. എങ്കിലും ചില കാര്യങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കുക.

  എന്റെ സന്ദേശം മലയാള blog ലോകത്ത് അറിയുക്കുന്ന സേവനം മാത്രമായിരുന്നു ഞാന്‍ അവരില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ അതില്‍ അവരുടെ നികമനത്തില്‍ സഭ്യത എല്ല എന്നു തെളിഞ്ഞാല്‍ അത് പ്രത്യക്ഷപെടില്ല എന്നതാണു യാഥാര്‍ത്ഥ്യം. എന്നാല്‍ ഈ നിയമം അവര്‍ എപ്പോഴും പാലിക്കാറില്ല എന്നതും നിങ്ങള്‍ ശ്രദ്ധിക്കണം.

  പിന്മൊഴി ഒരു service provider എന്ന് ഇവിടെ വിശേഷിപ്പിക്കുകയുണ്ടായി. ഒരു Service Provider, നിങ്ങളുടെ എലാവരുടേയും സദാചാരം സംരക്ഷകന്‍ (Moral Guardian) ആയി പരിണമിച്ചതില്‍ ഇവിടെ ആര്‍ക്കും ഒരു പരിഭവവും ഇല്ല എന്ന് അറിഞ്ഞതില്‍ എനിക്ക് അത്ഭുതം തോന്നി.

  ഇതിനെ ഈ വിധത്തിലും ഉപമിക്കാം: ഞാന്‍ ഒരാളെ ഫോണില്‍ വിളിച്ച് രണ്ടു തെറി പറഞ്ഞാല്‍ telephone service provider, എന്റെ ഫോണ്‍ connection cut ചെയ്യുന്ന പോലെയാണു പിന്മൊഴി പ്രവര്ത്തകര്‍ ചിത്രകാരന്റെ comment നിരോധിച്ചത്. അരെയും തെറി പറഞ്ഞില്ലെങ്കിലും സക്കീന വക്കിലിനെ പോലുള്ളവരെയും പിന്മൊഴി ban ചെയ്യും.

  ഇത് ഒരു വ്യക്തിയുടെ മേല്‍ ഏര്‍പ്പെടുത്താമെങ്കില്‍ എല്ലാവരുടെ മേലും ഏര്‍പ്പെടുത്താം. നിങ്ങളുടെ സദാചാരം സൂക്ഷിക്കാന്‍ pinmozhi പ്രസ്താനത്തിനെ ഏല്പിക്കുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല. അതു സ്വയം കാത്തു സൂക്ഷിക്കാന്‍ അറിയാവുന്നവര്‍ക്ക് സ്വതന്ത്രമായ google groups comment aggragators തുടങ്ങാം. യാതൊരു മല മറിക്കുന്ന കാര്യവും അല്ല.

  പിന്നെ google groups ന്റെ aggragators ല്‍ ചിലവുകള്‍ ഒന്നും ഇല്ല അതുകോണ്ട് പരസ്യങ്ങളും bannerകളും കാണേണ്ടി വരില്ല. (ഗൂഗ്ലിളിന്റെ adsense പരസ്യങ്ങള്‍ വലതു വശത്ത് ഉണ്ടായിരിക്കും). പിന്മൊഴിയില്‍ commercial പരസ്യങ്ങള്‍ ഉള്ളത് അവരുടെ server നടത്താനുള്ള ചിലവു വഹിക്കാനായിരിക്കണം, അല്ലാതെ മറ്റു മെച്ചം അതില്‍ നിന്നും ഉണ്ടാവില്ല എന്ന് ഞാന്‍ പ്രത്യേകം എടുത്ത് പറയട്ടെ.

  പിന്നെ ഇങ്ങനെ പ്രത്യേകം groupകള്‍ ഉണ്ടായാല്‍ മലയാളം blog കൂട്ടായ്മ പോട്ടി തരിപ്പണമായിപ്പോവും എന്നോക്കെ പറയുന്നതു ഒരു തരം ഭീഷണിയാണു്. ഒരു "രോമവും" സംഭവികില്ല എന്നു ഞാന്‍ എടുത്ത് പറയാന്‍ ആഗ്രഹിക്കുന്നു.


  വളരും തോറും പിളരും, പിളരും തോറും വളരും.

  ലാല്‍ സലാം

  ReplyDelete
 127. താഴ്‌വാരം, ഇബ്നു സുബൈര്‍,
  ദയവായി ബയാന്‍ പറഞ്ഞ കാര്യം ശ്രദ്ധിക്കൂ,

  കൈപ്പള്ളീ,

  സുബുവും കണ്ണൂസും പറഞ്ഞപോലെ, കൈപ്പള്ളിയും മറ്റുപലരും ഉദ്ദേശിക്കുന്ന ‘ആള്‍‌ട്ട‌ര്‍നേറ്റ് ‌മൊഴി സംവിധാനങ്ങളുടെ സാധ്യതയും ആവശ്യകതയും’ എന്ന സന്ദേശം അതുദ്ദേശിക്കുന്ന മുഴുവന്‍ പേരിലേക്കും (മലയാളം ബ്ലോഗേ‍സ്)എത്തണമെങ്കില്‍ തല്‍കാലത്തേക്കെങ്കിലും ‘ആള്‍‌ട്ട്‌മൊഴി‘യിലെ കമന്റുകള്‍ പിന്മൊഴീല്‍ കൂടി എത്തേണ്ടതുണ്ട് എന്ന് തോന്നുന്നു. അതിനുള്ള സൂത്രം കൂടി ചെയ്യാന്‍ കൈപ്പള്ളി ശ്രമിക്കുമല്ലോ

  ReplyDelete
 128. ഇനി ചിത്രകാരനോടു എങ്ങനെ പ്രതികരിക്കണം എന്നു കൂടി പറഞ്ഞുതരാം.

  ചിത്രകാരന്‍ വെറും ഒരു glorified അനോണിയാണു. അദ്ദേഹം ആരാണെന്നോ. എവിടെയാണെന്നോ ആര്‍ക്കും അറിയില്ല. infact നാം കണ്ടിട്ടുള്ള ഏറ്റവും കുപ്രസിദ്ധനായ അനോണി ഈ ആളായിരിക്കാം. എപ്പോഴെക്കോയെ എനിക്കും അദ്ദേഹത്തിനോട് അടുപ്പം തോന്നിയിര്ന്നിരിക്കാം. പക്ഷേ അതെലാം തെറ്റായിപ്പോയി എന്ന് പിന്നെ തോന്നി.


  1) ഈ ചേട്ടനു ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ത്രില്ല് ബ്ലോഗില്‍ നിന്നും ലഭിക്കുന്ന commentല്‍ നിന്നാണു്. വേറെ ജീവിതത്തില്‍ അദ്ദേഹം ഒന്നും ചെയ്തിട്ടില്ലാതതു കൊണ്ടു തന്നെ അദ്ദേഹത്തിനെ കുറിച്ച് നമുക്കൊന്നും അറിഞ്ഞുംകൂട. അതിനാല്‍ ആ ത്രില്ല് കൊടുക്കാതിരിക്കുക.

  2) നിങ്ങളുടെ ബ്ലോഗുകളില്‍ വരുന്ന അദ്ദേഹത്തിന്റെ എല്ലാ നല്ലതും ചിത്തയുമായ കമന്റുകള്‍ക്കു് പ്രതികരിക്കാതിരിക്കുക. (അല്പം ഗാന്ധിയന്‍ രീതിയാണേങ്കിലും, ശ്രമിക്കുക). കമന്റുകള്‍ delete ചെയ്യരുത്.

  3) അദ്ദേഹത്തിന്റെ പ്രതികരണം നമുക്ക് ശ്രദ്ധിച്ച് പഠിക്കാം.

  ReplyDelete
 129. You are absolutely correct കൈപ്പിള്ളി ചേട്ടാ.. ഞാന്‍ എഴുതാന്‍ ഉദ്ദേശിച്ച കമന്‍റ് മാത്രമല്ല ഞാന്‍ അനുവര്‍ത്തിച്ച് പോരുന്ന നയം ഇപ്പോള്‍.

  ReplyDelete
 130. Nobody has the right to claim to publicize his posts through pinmozhi since it is a private property. I admit. If it is a privilege and that privilege is granted to utilize in
  a public place or group or in a community and when a member is being enforced ban from entering there, some common principles has to be followed. Banning a member
  from a group specifically implies that it is a punishment and he has done some wrong against the other members or the group in whole. So he must have given the
  chance of being heard the sin he has done. Right of being heard is the fundamental principle of natural justice. Imposing any punishment without trial or declaring the wrong the person has done is a crucial violation of human rights which is also a law of the same land which imposes the law of banning the freedom of a writer. If the ban was for upholding the law of the land where the authority is working, they cannot ignore the fundamental law of the land which is based on human rights and freedom.

  Secondly, to have membership in the public group is not the right of an individual. But when a privilege is granted and is withdrawn unreasonably or without notice through banning from entering there in the form of a punishment, it is libel or slander or defamation to the morality of the person concerned. So it is conferring a right to know what wrong he has done or it is even a crime punishable under the law of Tort.

  So I humbly request the authority who has conferred the privilege to review the matter and inform in public of the sin which I have done in order to ban me from the group.

  ReplyDelete
 131. പിന്മൊഴിക്കരുടെ രാഷ്ട്രീയം അറിയാതെ സ്വന്തം കഞ്ഞിക്കലം തല്ലിപ്പൊളിക്കുന്ന കൈപ്പള്ളിയുടെ ആവേശത്തോട്‌ യോജിപ്പില്ല.പിന്മൊഴി കൈപ്പള്ളിയെയും ഇപ്പൊള്‍ ചിത്രകാരനെ പൊലെ താറില്‍ കുളിപ്പിച്ചു കിടത്തുന്നതിനായി അഹോരാത്രം കംബ്യൂട്ടറിനുമുന്നില്‍ വാപൊളിച്ചിരിപ്പാണ്‌.

  ഇന്നിവിടെ ഹര്‍ത്താലാണ്‍. ഓഫീസുകള്‍ തുറക്കാനാകാത്തതിനാല്‍ ലാപ്‌ടോപ്പില്‍ പൊസ്റ്റ്പെയ്ഡ്‌ മൊബെയില്‍ കണക്റ്റു ചെയ്ത്‌ കമന്റടിച്ചുനടക്കാന്‍ പ്രയാസമുണ്ട്‌. പോരാത്തതിന്‍ കുടുംബസമേധം ഒരു മൂന്നുദിവസത്തെ തേക്കടി റ്റൂരിന്‍ ഇന്നു പുറപ്പെടുന്നു. ചിത്രകാരനെക്കുറിച്ച്‌ താങ്കള്‍ക്ക്‌ എന്തും എഴുതാം, എന്നാല്‍ ദയവായി ചിത്രകാരനില്‍നിന്നും എപ്പൊഴും മറുപടി പ്രതീക്ഷിക്കാതിരിക്കുക. ചിത്രകാരന്‍ എപ്പൊഴെങ്കിലും കൈപ്പള്ളിയോട്‌ നന്ദി പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ ചിത്രകാരന്റെ മനശുദ്ധിക്കുവേണ്ടി മാത്രമാണെന്ന് മനസിലാക്കുന്നത്‌ ഉചിതമായിരിക്കും.
  സുഖിപ്പിക്കാനോ സൗഹൃദത്തിനൊ ഉള്ള വിനീതഭാവമല്ലെന്നര്‍ത്ഥം.

  ReplyDelete
 132. അങ്ങനെയെങ്കില്‍ അങ്ങനെ
  വളരുന്തോറും പിളരട്ടെ.. പിളരുന്തോറും വളരട്ടെ..
  ഏതായാലും ആള്‍ട്ട്‌മൊഴിയില്‍ വരുന്നതു പിന്‍‌മൊഴിയിലും വരുന്നെങ്കില്‍ നന്ന്

  ReplyDelete
 133. ഞാനയച്ച കമന്റ് ആള്‍ട്ട്‌മൊഴിയില്‍ പോയില്ല
  അതെന്റെ ജിമെയിലിലേക്ക് തിരിച്ചു വന്നു; അയക്കാന്‍ പെര്‍മിഷനില്ലെന്നു പറഞ്ഞു

  ReplyDelete
 134. വിചാരം അണ്ണ.
  എതെല്ലാം വാരി ഇവിടെ ഇടണമായിരുന്നൊ. ചിത്രകാരന്റെ പ്രശ്നത്തിന്റെ തീരുമാനം കഴിഞ്ഞിട്ട് പോരെ ഈ ചേട്ടന്റെ പ്രശ്നം. അല്പം ഷെമി
  കൈപ്പള്ളി സാഹിബേ.. ഞാന്‍ വാരിയിട്ടതെല്ലാം ഞാന്‍ തന്നെയങ്ങ് ഡിലീറ്റാക്കി
  ചിത്രക്കാരനെ പിന്മൊഴിക്കാര്‍ വിലക്കിയതിനാണല്ലോ ബഹുമാനപ്പെട്ട താങ്കള്‍ അള്‍ട്ട്മൊഴി തുടങ്ങിയത് എന്നിട്ടിപ്പോ എന്താ താങ്കള്‍ ചെയ്തത് ഇബ്നു സുബൈറിന്‍റെ കമന്‍റ് താങ്കള്‍ ഡിലീറ്റ് ചെയ്തു ... പിന്നെ ഈ ഗ്രൂപ്പിനെന്താ അര്‍ത്ഥം നാഴികക്ക് നാല്പതുവട്ടം ഏവര്‍ക്കും സ്വാഗതം എന്നോതി ഇഷ്ടമല്ലാത്തവരുടെ കമന്‍റുകള്‍ ഡിലീറ്റ് ചെയ്യുന്ന ഇരട്ട മുഖമുള്ള കൈപ്പള്ളിയുടെ പിന്തിരിപ്പന്‍ സമീപനത്തിന് .. ചിത്രക്കാരനോട് എങ്ങനെ ബൂലോകര്‍ പെരുമാറണം എന്നു പറയാന്‍ കൈപ്പള്ളിക്കെന്താ യോഗ്യത ഇത്തിരി ഉണക്ക പുത്തിയുണ്ടന്ന തോന്നലോ, കൈപ്പള്ളിയുടെ പിന്മൊഴിലേക്കുള്ള ഇരട്ട പൌരത്വ പരിപാടി ഈ ആള്‍ട്ട്മൊഴിക്ക് ക്ലച്ച് പിടിക്കില്ലാന്നുള്ള ഭയം തന്നെയെന്നത് വലിയ സത്യം
  കൈപ്പള്ളി താങ്കളെ ബഹുമാനിച്ചവര്‍ താങ്കളെ പുഛിക്കുന്നത് കാണുമ്പോള്‍ താങ്കളോട് സഹതാപമുണ്ട് ..

  ReplyDelete
 135. വിചാരത്തിനു.

  Altmozhi is an open uncensored forum still being tuned.

  Its an open forum where your comments can be forwarded unfiltered. It is not My Forum. Its your forum.

  Pinmozhi is presently picking up the XML Feed from Altmozhi and is free to censor what the what as they want as per thier rules and regulations. Its still their private affair.

  And this goes for you വിചാരം.
  I don't have dual citizenship. If you can understand well and good. If you can't. then fuck it.


  (Besides running my own businesses I also manage a Wild Life conservation Awareness program for Govt.
  A Malayalam Scriptures repository program of my own)

  I can't dedicate full time for this silly affair that I now feel is an absolute waste of my time.

  ReplyDelete
 136. രണ്ടു വര്‍ഷത്തിനു ശേഷം ഇതെല്ലാം വായിക്കുന്നത് വളരെ രസകരമായി തോന്നുന്നു. ഇതിലെ ജന്മികളും,പോലീസും കോടതിയും,വാദികളും,പ്രതികളും,പീഡിപ്പിക്കപ്പെട്ടവരും,സാക്ഷിയും,വക്കീലന്മാരും,കാഴ്ച്ചക്കാരുമെല്ലാം തന്നെ അവരര്‍ഹിക്കുന്ന സ്ഥാനങ്ങളിലേക്ക് മാറിയിരിക്കുന്നു.
  പ്രിവിലേജ് സൌകര്യങ്ങള്‍ നല്‍കിയിരുന്ന പിന്മൊഴിക്കാരും തനിമലയാളവുമൊക്കെ ഇപ്പോള്‍ ബ്ലോഗിലുണ്ടോ ആവോ ?.....
  ബ്ലോഗ് ഗുണ്ടാപ്പോലീസായിരുന്ന കൈപ്പള്ളിയെ ആരാണെന്നു മനസ്സിലാകാതെ ഇയ്യിടെ ചന്ത്രക്കാരന്റെ ബ്ലോഗില്‍ ഒരു ബ്ലോഗര്‍ ലിങ്ക് ചോദിച്ചിരിക്കുന്നു !!!! ഹഹഹ... സംഭവാമി യുഗേ യുഗേ...
  നാളെ ചിത്രകാരനാരെന്നും ചിലര്‍ ലിങ്കു ചോദിക്കും. ബ്ലോഗിലെ ജീവിതത്തിന് അത്രേ ആയുസ്സുള്ളു . :) ചുമ്മാ എഴുതിയും വരച്ചും പോകുക, കൂലിക്കും,നന്ദിക്കും,ദക്ഷിണക്കും,പെരുവിരലിനും വേണ്ടി പാരംബര്യത്തിന്റെ ആനത്തഴംമ്പും,യോനിത്തഴമ്പും തടവിക്കാണിച്ചാല്‍ പുതിയ ബ്ലോഗെഴ്സ് എങ്ങനേയും പെരുമാറിയേക്കാം.ഇത് എല്ലാവര്‍ക്കും ബാധകം.ചിത്രകാരനും. സസ്നേഹം :)

  ReplyDelete
 137. കൊള്ളാം ചിത്രകാരാ,
  ഇതിപ്പോള്‍ പൊക്കിയെടുത്തതിനു നന്ദി.

  ReplyDelete
 138. ചിത്രകാരന്‍chithrakaran

  :)

  ReplyDelete
 139. ബ്ലോഗ് ചരിത്രത്തിലെ സംഭവബഹുലമായ ഒരേട്. ഇത്രയും പട നയിച്ച കൈപ്പള്ളിക്ക് വൈകിയാണെങ്കിലും അഭിനന്ദനം. വഴികാട്ടിത്തന്ന ചിത്രകാരന് നന്ദി.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..