Wednesday, January 03, 2007

എപിഡോസ്സ് 3 The Return

The Village

ഇതു ഖസബില്‍ ഞാങ്ങള്‍ താമസിച്ച ഹോട്ടലിന്റെ പുറകുവശത്തെ തെരുവ്. പണ്ട് എന്റെ ചെറുപ്പകാലത്ത് വാപ്പയും ഉമ്മയുമായി അബു ദാബിയില്‍ ഞങ്ങള്‍ ഇതുപോലത്തെ ഒരു തെരുവിലാണു് താമസിച്ചിരുന്നത്. ആ പഴയ ഓര്മകള്‍ ഞാന്‍ ഇവിടെവെച്ച് പുതുക്കി.

IMG_7241

സന്ധ്യ സമയം ബോട്ടുകള്‍ കയറിട്ട് കെട്ടാന്‍ "അഹമദ്" ശ്രമിക്കുന്നു. അഹമദിന്റെ ഭാഷ "കംസറി" ആണു അറബിയും, ഫാര്സിയും, ബലൂച്ചും കലര്ന്ന്‍ ഒരു സങ്കര ഭാഷ. സ്കൂളില്‍ അറബി പഠിച്ചതിനാല്‍ ഞങ്ങള്‍ കുറേ നേരം സംസാരിച്ചു. മല കയറാനായി ഖസബില്‍ പുതിയ റോടുകള്‍ വരുന്നതായി അവന്‍ പറഞ്ഞു. ദുബൈയില്‍ നിന്നും ഉള്ള വിനോദ സഞ്ജാരികളാണു ഖസബിന്റെ ഒരു പ്രധാന വരുമാന മാര്‍ഗ്ഗം. ഈ വര്ഷം തിരക്ക് വളരെ കുറവാണു. ഈദും, New Yearഉം ഒരുമിച്ചുവന്നതായിരിക്കാം കാരണം. ഹോട്ടലുകളില്‍ മുറികള്‍ ഉഴിവുണ്ടായിരുന്നു. കടകളും ചെറിയ സ്ഥപനങ്ങളും നടത്തിവരുന്ന മലയാളികളേയും കണ്ടു. എല്ലാവര്‍ക്കും ദുബൈയില്‍ ജോലിചെയ്യാനാണു ആഗ്രഹം. ഖസബിലെ വിദേശികളും സ്വദേശികളും നല്ലവരയ സ്നേഹ സംഭന്നരാണു. പത്തു വയസില്‍ താഴെയുള്ള പിള്ളേരെ കണ്ടാല്‍ മാറി നടക്കണം. വിദേശികളെ അധികം കണ്ടിട്ടില്ലാത്തതിനാല്‍ പുറകെ കൂടും. ഇവര്‍ വിട്ടില്‍ അറബി ഭാഷയല്ല സംസാരിക്കുന്നത്, അറബി സംസാരിച്ചാല്‍ ഇവര്‍ മനസിലാക്കിയെന്നും വരില്ല. കൂട്ടിമുട്ടലുകള്‍ കഴിയുന്നതും ഒഴിവാക്കണം. എന്നാല്‍ മുതിര്ന്നവര്‍ വളരെ മരിയാദക്കാരാണു. റോഡില്‍ വെച്ച് കണ്ടാല്‍ നമ്മള്‍ അതിധിയാണെന്ന മനസിലാക്കി അവര്‍ ചിരിക്കുകയും, "സലാം" പറയുകയും, കൈ ഉയര്ത്തി കാണിക്കുകയും, കുറഞ്ഞ പക്ഷം വണ്ടിയുടെ head-light ഫ്ലാഷ് ചെയ്യുകയെങ്കിലും ചെയ്യും. വഴി ചോദിച്ചാല്‍ പറഞ്ഞുതരാന്‍ അറിയില്ലെങ്കിലും പറയാന്‍ അറിയുന്നവനെ കണ്ടുപിടിച്ചു കൊണ്ടുവന്ന് നിര്ത്തി വഴി പറഞ്ഞുതരും. എല്ലാവര്‍ക്കും എല്ലാവരേയും അറിയാവുന്ന ഒരു കൊച്ചു ഗ്രാമം.

അറബിയില്‍ ഖസബ് എന്നാല്‍ Prosperity എന്നര്ത്ഥമുണ്ട്. പ്രത്യക്ഷത്തില്‍ അത് കാണാന്‍ കഴിയില്ലെങ്കിലും ഈ കുഞ്ഞു ഗ്രാമത്തിലാണു് "അതിധി ദേവോഭവ" എന്ന വരിക്ക് ശെരിക്കും അര്ത്ഥം ഞാന്‍ മനസിലാക്കിയത്. മരിയാതയുടെ കാര്യത്തില്‍ ഇവര്‍ Prosperous തന്നെയാണു.

ഇമറാത്തിന്റെ 30 വര്ഷം മുമ്പുള്ള രൂപം കണണമെങ്കില്‍ നിങ്ങള്‍ ഖസബിലേക്ക് പോകു. നിഷ്കളങ്കരായ ഈ മനുഷ്യരും ഒരിക്കല്‍ മാറും. ധനം ഇവരെ മാറ്റും. ദുബൈയും ഷാര്‍ജ്ജയും എല്ലാം ഒരിക്കല്‍ ഇതുപോലുള്ള സ്നേഹ സംഭന്നരായ ജനങ്ങള്‍ ജീവിച്ചിരുന്ന ഇടങ്ങളായിരുന്നു. ധനം അവരെ എല്ലാം മാറ്റി.

Alone
ഇതു അതിരാവിലെ കണ്ട ഒരു കാഴ്ച. കടല്‍ തീരത്ത് ഒറ്റക്കു നില്കുന്ന ഗ്രാമവാസി.


Guff Forest Falaj al Mualla

ഞങ്ങള്‍ തിരികെ വരും വഴി Falaj Al Muallaക്കടുത്തുള്ള മരുഭൂമിയുടെ നടുവില്‍, അറബിയില്‍ ഗഫ് എന്നറിയപെടുന്ന (Prosopis cineraria) വൃക്ഷങ്ങള്‍ നിറഞ്ഞ ഒരു കാട് കണ്ടു. അവിടെ മേയുന്ന ഒട്ടകങ്ങളും. പലതരം പക്ഷികളെയും ഞാന്‍ കണ്ടു. അവയുടെ ചിത്രങ്ങള്‍ എടുക്കാന്‍ ഇനി ഒരു ദിവസം ഒറ്റക്ക് ഞാന്‍ വരാന്‍ തിരുമാനിച്ച. ജനം കൂടിയാല്‍ പക്ഷികള്‍ പറന്നുപോകും. പ്രത്യേകിച്ചും എന്റെ മകന്‍ അടുത്തുണ്ടെങ്കില്‍ പക്ഷി പോയിട്ട് ഒരു ഈച്ച പോലും അടിക്കില്ല.Hajar view from Khatt - UAE
ഇതു Ras al Khaimah നഗരത്തിനു് സമീപമുള്ള Khatt എന്ന സ്ഥലത്തേക്ക് പോകുന്ന വഴിക്ക കണ്ട കാഴ്ച. പുറകില്‍ ഹജ്ജര്‍ മലനിര ഇളം വെയിലില്‍ മേഘങ്ങളുടെ തലോടലേറ്റ് ഉറങ്ങി കിടക്കുന്നു. അവളുടെ നീരുറവകളാല്‍ നഞ്ഞ പുല്മേടകളും വൃക്ഷങ്ങളും ഇളം കാറ്റില്‍ ഞങ്ങളെ മാടിവിളിച്ചു.
khatt
khattന്റെ പനോരമിക്‍ ഇമേജ്

Priya
പാവം ഒട്ടകങ്ങളെ വിരട്ടി ഓടിക്കുന്ന എന്റെ പെമ്പെറന്നോത്തി.

6 comments:

 1. എപിടെസ് 3 The Return

  ReplyDelete
 2. എപ്പിദോസ് 3:കൈപ്പള്ളി റിട്ടേണ്‍സ് കലക്കി!
  നല്ല പടങ്ങള്‍! അതിലേറെ നല്ല വിവരണം.

  ReplyDelete
 3. കൈപ്പിള്ളി അണ്ണാ..
  ഖസബിന്റെ പടം ഇങ്ങനേയും എടുക്കാം ല്ലേ?

  ഞാന്‍ എടുത്ത ഖസബ്ബിന്റെ പടങ്ങള്‍ ദോണ്ടെ ഇവിടേയുണ്ട് ! ;)


  http://picasaweb.google.com/vinodmenonenp/KhasabHattaDusseldorf

  ReplyDelete
 4. കൈപ്പിള്ളി അണ്ണാ..
  ഖസബിന്റെ പടം ഇങ്ങനേയും എടുക്കാം ല്ലേ?

  ഞാന്‍ എടുത്ത ഖസബ്ബിന്റെ പടങ്ങള്‍ ദോണ്ടെ
  ഇവിടേയുണ്ട് ! ;)

  ReplyDelete
 5. ഇടിവാള്‍
  പടങ്ങള്‍ കണ്ടു. ഞാന്‍ ഇത്രയും ഉയരത്തില്‍ പോയില്ല.
  പേടിച്ചിട്ടു തന്നെയാണു.

  താങ്കളുടെ കാമറയുടെ ലെനിസ്ലിന്റെ മുകളില്‍ വലതുവശത്ത് കാര്യമായ ഒരു പാട് കാണുന്നുണ്ട്. എല്ലാ ചിത്രത്തിലും ആ നിറവിത്യാസം കാണാം. SLR അല്ലാത്തതുകൊണ്ടു sensor dust അല്ലാ എന്ന സമാധാനമുണ്ട്.

  ReplyDelete
 6. ‘ഖത്തി‘(?)ന്റെ ആ പടം ശരിക്കും സൂപ്പര്‍,
  പണ്ട് സ്കൂളിന്റെ മുമ്പില്‍ ഒരു തമിഴന്‍ വിക്കാന്‍ കൊണ്ടുവന്നിരുന്ന പോസ്റ്ററുകളില്‍ മാത്രമേ ഇത്തരം ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുള്ളൂ.

  മറ്റു ചിത്രങ്ങളും നന്നായിരിക്കുന്നു.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..