അബ്ദുൽ നാസറിന്റെ പ്രസംഗം ഞാൻ ആദ്യമായി കേൾക്കുന്നതു് 1990ൽ കൊല്ലത്തു് പള്ളിമുക്ക് Junctionൽ വെച്ചാണു്. അന്നാണു് ഇദ്ദേഹത്തിന്റെ പേരിന്റെ വാൽ ശ്രദ്ധിച്ചതു്. മആദനി എന്നതു് ഏതോ അറബി കോളേജിൽ പഠിച്ചപ്പോൾ കിട്ടിയ പട്ടം ആണെന്നാണു് ചിലർ അന്നു് പറഞ്ഞതു്. എന്നാൽ പട്ടം കൈമാറാൻ പറ്റുന്ന ഉന്നല്ലല്ലോ. ഞാൻ കഷ്ടപ്പെട്ട് പഠിച്ച degree വെറൊരു വ്യക്തിക്ക് കൈമാറുക എന്നതു് പട്ടം കൊടുക്കുന്ന സ്ഥപനത്തിനും ആ പട്ടം നേടിയ വ്യക്തികളെയും നിസാരവല്കരിക്കുകയല്ലെ?
സൂഫിയ മഅദനി എന്ന പേരു് എല്ലാവരും കേട്ടുകാണും. ഇവർക്ക് ഈ മാദനി പേരു് എങ്ങനെ കിട്ടി? കൈരളിയിലെ John Brittasന്റെ interviewയിൽ അവർ SSLC വരെ മാത്രമെ പഠിച്ചിട്ടുള്ളു എന്നും പറയുന്നു.
അബ്ദുൽ നാസറിന്റെ പേരിനോടൊപ്പം "മഅദനി" എന്ന പദം വരുന്നതിന് മുമ്പ് ഈ പട്ടത്തെ പറ്റി ഞാൻ കേട്ടിട്ടില്ല.
മഅദനി പട്ടം എങ്ങനെ ലഭിക്കുന്നു എന്നു് netൽ അന്വേഷിച്ചിട്ട് ഒന്നും കിട്ടിയില്ല. എന്റെ ചില ഊഹങ്ങൾ ഞാൻ ഇവിടെ പറയാം.
ഖുർആനിലെ അദ്ധ്യായങ്ങൾ രണ്ടു തരത്തിൽ വേർതിരിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ പ്രവാചകനായ മുഹമ്മദിനു് മക്കയിലും മദീനയിലുമായി ഖുർആൻ വിളിപ്പെട്ടു എന്നാണു് പറയപ്പെടുന്നതു്. ഈ അദ്ധ്യായങ്ങളെ വേർതിരിക്കാൻ മക്കി എന്നും മദനി എന്ന പദങ്ങൾ ഉപയോഗിക്കാറുണ്ടു്. ഇനി ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പഠിച്ചതിന്റെ ഫലമായി ലഭിച്ച ബിരുദം ആണോ ഈ പട്ടം എന്നും സംശയമുണ്ടു്.
മഅദനി എന്ന പേരു് അബ്ദുൽ നാസറിന്റെ ഭാര്യയുടെ പേരിനോടൊപ്പം ചേർത്തു് മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഒന്നികിൽ, സ്ഥിരമായി വിവരക്കേടുകൾ എഴുന്നെള്ളിക്കുന്ന പത്രപ്രവർത്തകരുടേ ൠഭോഷത്തരം അല്ലെങ്കിൽ ഇതു് വേറെ എന്തോ പതവി ആയിരിക്കണം എന്നു ഞാനും കരുതി.
അറബി ഭാഷയിൽ معدني ആണോ مدني എന്നും സംശയമുണ്ടു്. രണ്ടും രണ്ടു പദങ്ങളാണു്. معدني = ലോഹം , مدني = പട്ടണവാസി, നഗരവാസി. (മദീന എന്നാൽ പട്ടണം എന്നർത്ഥം ) ഇനി ഈ രണ്ട് അർത്ഥങ്ങൾ അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടോ?
മുഹമ്മദ് ഹസൻ ഇബ്ൻ ഹംസ അൽ മദനി എന്നൊരു സൂഫി പുണ്ണ്യാളൻ ഉണ്ടായിരുന്നു, അബ്ദുൽ നാസർ മഅദനി അദ്ദേഹത്തിന്റെ പിൻഗാമി വല്ലതും ആണോ?
ബ്ലോഗിൽ പീഡീപിക്കാർ ഒരുപാട് ഉള്ളതായി അറിഞ്ഞു. ദയവായി ഈ സംശയങ്ങൾ തീർത്തു തരൂ.