Thursday, August 18, 2011

65 വർഷത്തിനു ശേഷമുണ്ടായ ബോധോദയം

Scoopindia malayalam online news paper,News Kerala,Online News Keral
a


സ്വാതന്ത്ര്യത്തിന്റെ അറുപത്തിനാലാം വാര്‍ഷികത്തില്‍ കേരളത്തിലെ പിന്നോക്ക സമുദായങ്ങളില്‍പ്പെട്ട ചെമ്മാനും തെരുവോരത്തിരുന്ന്‌ ജോലി ചെയ്യുന്ന ചെരുപ്പ്‌ കുത്തിക്കും വാര്‍ത്തയില്‍ നിന്നു മോചനം.ചെമ്മാന്‍, ചെരുപ്പുകുത്തി എന്നീ വിശേഷണങ്ങള്‍ വാര്‍ത്തയിലോ വാര്‍ത്തയുമായി ബന്ധപ്പെട്ടോ മോശമായി ഉപയോഗിക്കുന്നത്‌ സംസ്ഥാന സര്‍ക്കാര്‍ വിലക്കി. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച്‌ സംസ്ഥാനത്തെ മുഴുവന്‍ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ പബ്ലിക്‌ റിലേഷന്‍സ്‌ ഡയറക്ടര്‍ കത്തു നല്‍കി. ഇത്തരം പ്രയോഗങ്ങള്‍ വാര്‍ത്തയില്‍ വരുന്നത്‌ കഴിവതും ഒഴിവാക്കണം എന്ന അഭ്യര്‍ത്ഥനയുടെ രൂപത്തിലാണ്‌ കത്ത്‌. ഇങ്ങനെ ഒരു ബോധോദയം ഉണ്ടാകാൻ 65 വർഷം വേണ്ടിവന്നെങ്കിലും നല്ല കാര്യം തന്നെ.

ഈ പ്രയോഗങ്ങൾ തെറ്റാണെന്നു പത്രമാദ്ധ്യമങ്ങളിലെ കൂലിപ്പണിക്കാർക്ക് തോനുകയില്ല. കാരണം അവരുടെ സഹപ്രവർത്തകർ ആരും തന്നെ ഈ ജാതിയിൽ പെട്ടവരായിരിക്കില്ല.

വിദേശികളേയും അന്യ സംസ്ഥാനക്കാരെയും അവരുടേ തൊലിയും, തൊഴിലും ചൂണ്ടി ആക്ഷേപസൂചകമായി സംബോദനം ചെയ്യുമ്പോൾ അറപ്പു തോന്നുമായിരുന്നു്. പ്രബുദ്ധനയ മലയാളിയാണോ ഇത്ര നീചമായി ചിന്തിക്കുന്നതു് എന്നു.

മലയാളികൾക്ക് നേരെ വംശീയ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ ഉച്ചവെക്കുന്നതും ഇതേ മലയാളി തന്നെ.

നമ്മളുടെ ഭാഷയിലും സ്വഭാവത്തിലും അലിഞ്ഞുചേർന്ന വംശവിവേചന ചിന്തകൾ തുടച്ചുമാറ്റാൻ ഒരു circular മതികായുമെന്നു തോന്നുന്നില്ല

The Caste-Class Formations: A Case Study of Kerala
Caste, Class and Agrarian Relation in Kerala

Wednesday, August 17, 2011

അണ്ണോ, ദെ ഇങ്ങോട്ട്.

കാർഗിൽ യുദ്ധ കാലത്തു് ശവപ്പെട്ടി വാങ്ങിയതിൽ BJP സർക്കാർ നടത്തിയ അഴിമതി.
കൈക്കൂലി വാങ്ങുന്നതു് videoയിൽ തെളിവു സഹിതം ഉണ്ടായിട്ടും BJP MLA ആയി Dilip Singh Judeo ഇപ്പോഴും തുടരുന്ന.

2001ൽ കൈക്കൂലി വാങ്ങുന്നതിന്റെ കാര്യം ചർച്ച ചെയ്യുന്ന Video ദൃശ്യങ്ങൾ Tehelka പുറത്തുവിട്ടിരുന്നു.

2005ൽ യുദ്ധ സാമഗ്രികൾ വാങ്ങി കൂട്ടിയതിൽ ഉണ്ടായ കോടികളുടേ അഴിമതിയുടേ കഥ ഇവിടെ

2005ൽ ലോൿ സഭയിൽ ചോദ്യം ചോദിക്കാൻ Rs 35,000 കൈക്കൂലി വാങ്ങിയതിനു BJP ചവിട്ട് കളഞ്ഞ Raja Ram Pal ഇപ്പോഴും MPയായി തുടരുന്നു.

അങ്ങനെ എത്രയോ നല്ല നല്ല അഴിമതികൾ T.V. പ്രേക്ഷകർക്ക് സമ്മാനിച്ച BJP യുടേ performance നെ കുറിച്ച് ശ്രീമാൻ Anna Hazare എന്തെങ്കിലും ഒരു വാക്ക് സംസാരിച്ചിട്ടുണ്ടോ?Thursday, August 11, 2011

പപ്പനാവ ശാപം

മലയാള മനോരമ (തിരുവനന്തപുരം) 11/08/2011 പേജ് 3


കേരള കൌമുദി (തിരുവനന്തപുരം) 11/08/2011 പേജ് 1

തന്ത്രിമാരും നമ്പിമാരും അനുഷ്ടാന്നങ്ങൾ തെറ്റിക്കുന്നു, അതിനു് പ്രായശ്ചിത്തം ചെയ്യണം, പ്രതിവിധി ഉണ്ടാക്കണം. ബിമ്പകോപം, ചൈതന്യവൈകല്യം,  സന്താനദുരിതം, ആപത്തു്,  മുതലായ അലികുലുത്തുകൾ ഒഴിവാക്കാൻ  മൃത്യുഞ്ജയ ഹോമം, മഹാ യാഗം,   അങ്ങനെയുള്ള എല്ലാ അന്ധവിശ്വാസങ്ങളിലേക്കും  കേരളത്തിലെ ജനതയെ ശതകോടികളുടേ ഭാരം പുറകോട്ട് വലിച്ചിഴക്കുകയാണു്.  ഈ മന്ത്രവാദങ്ങൾ എത്രയും പെട്ടന്നു നടത്തിയില്ലെങ്കിൽ  പരിസര പ്രദേശങ്ങളിലുള്ളവർക്കും, പ്രത്യേകിച്ചു് ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തുള്ളവർക്കും ആപത്തു് സംഭവിക്കും എന്നാണു് കേരളകൌമുദി പ്രവചിക്കുന്നതു്.   ചാലക്കമ്പോളത്തിലെ മേത്തന്മാരും, പാണ്ടികളും, ബിഹാറി കച്ചവടക്കാരും ഇതോടുകൂടി  തികഞ്ഞ പത്മനാഭ ഭക്തന്മാരാകും എന്നതിൽ സംശയം ഇല്ല.

പടിപ്പുര  ഭഗവതി,  തോന്നൽ ഭഗവതി, മുടിപ്പുര ഭഗവതി, ആറ്റുകാൽ ഭഗവതി, വെള്ളായണി ഭഗവതി, കഴക്കൂട്ടം മഹാദേവൻ, കഠിനംകുളം മഹാദേവൻ അടങ്ങിയ പതിനായിരക്കണക്കിനു ദേവന്മാരേയും ദേവിമാരേയും  കുടിയിരുത്തി ഇക്കാലം വരെയും തൊഴുത  ഭക്തജനം ഇപ്പോൾ ശ്രീ പത്മനാഭനെയാണു് ഭക്തി supplyക്കു് അശ്രയിക്കുന്നതു്.

ഭദ്രദീപം കൊളുത്താത്തതിൽ പത്മനാഭനു കലിപ്പാണു് എന്നു ജ്യോത്സ്യന്മാർ കണ്ടെത്തിയെന്നു കേരള കൌമുദിയും മനോരമയും ഏകകണ്ഠമായി പ്രഖ്യാപിച്ചിരിക്കുന്നു. ഭദ്രദീപം കൊളുത്താത്ത ആയിരക്കണക്കിനു ദരിദ്ര ദേവന്മാരും ദേവികളും കേരളത്തിലുണ്ടു്. നിധി ഇല്ലാത്ത ദൈവങ്ങൾക്ക് കോപിക്കാനുള്ള ampere ഇല്ലല്ലോ.

ഈ  വാർത്തകൾ  കേരളത്തിലെ പത്രങ്ങളിൽ പ്രധാന വാർത്തയായി പ്രസിദ്ധീകരിച്ചു വന്നതിൽ പ്രബുദ്ധരായ  മലയാളികൾ അഭിമാനിക്കണമോ ലജ്ജിക്കണോ?


Posted by Picasa

Friday, August 05, 2011

കേരളത്തിൽ അപ്രത്യക്ഷമാകുന്ന പച്ചപ്പ്

അണ്ടൂർക്കോണം പഞ്ചായത്തു്.

Jan 2003 
Aug 2006
March 2011
Technopark NH47 Bypass road
Jan 2003

Aug 2006

March 2011 (Tata Infosysന്റെ കെട്ടിടങ്ങൾ )


Technocity  വരാൻ പോകുന്ന സ്ഥലം,  പള്ളിപ്പുറം
Nov 2007
March 2011