Thursday, August 18, 2011

65 വർഷത്തിനു ശേഷമുണ്ടായ ബോധോദയം

Scoopindia malayalam online news paper,News Kerala,Online News Keral
a


സ്വാതന്ത്ര്യത്തിന്റെ അറുപത്തിനാലാം വാര്‍ഷികത്തില്‍ കേരളത്തിലെ പിന്നോക്ക സമുദായങ്ങളില്‍പ്പെട്ട ചെമ്മാനും തെരുവോരത്തിരുന്ന്‌ ജോലി ചെയ്യുന്ന ചെരുപ്പ്‌ കുത്തിക്കും വാര്‍ത്തയില്‍ നിന്നു മോചനം.ചെമ്മാന്‍, ചെരുപ്പുകുത്തി എന്നീ വിശേഷണങ്ങള്‍ വാര്‍ത്തയിലോ വാര്‍ത്തയുമായി ബന്ധപ്പെട്ടോ മോശമായി ഉപയോഗിക്കുന്നത്‌ സംസ്ഥാന സര്‍ക്കാര്‍ വിലക്കി. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച്‌ സംസ്ഥാനത്തെ മുഴുവന്‍ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ പബ്ലിക്‌ റിലേഷന്‍സ്‌ ഡയറക്ടര്‍ കത്തു നല്‍കി. ഇത്തരം പ്രയോഗങ്ങള്‍ വാര്‍ത്തയില്‍ വരുന്നത്‌ കഴിവതും ഒഴിവാക്കണം എന്ന അഭ്യര്‍ത്ഥനയുടെ രൂപത്തിലാണ്‌ കത്ത്‌. 



ഇങ്ങനെ ഒരു ബോധോദയം ഉണ്ടാകാൻ 65 വർഷം വേണ്ടിവന്നെങ്കിലും നല്ല കാര്യം തന്നെ.

ഈ പ്രയോഗങ്ങൾ തെറ്റാണെന്നു പത്രമാദ്ധ്യമങ്ങളിലെ കൂലിപ്പണിക്കാർക്ക് തോനുകയില്ല. കാരണം അവരുടെ സഹപ്രവർത്തകർ ആരും തന്നെ ഈ ജാതിയിൽ പെട്ടവരായിരിക്കില്ല.

വിദേശികളേയും അന്യ സംസ്ഥാനക്കാരെയും അവരുടേ തൊലിയും, തൊഴിലും ചൂണ്ടി ആക്ഷേപസൂചകമായി സംബോദനം ചെയ്യുമ്പോൾ അറപ്പു തോന്നുമായിരുന്നു്. പ്രബുദ്ധനയ മലയാളിയാണോ ഇത്ര നീചമായി ചിന്തിക്കുന്നതു് എന്നു.

മലയാളികൾക്ക് നേരെ വംശീയ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ ഉച്ചവെക്കുന്നതും ഇതേ മലയാളി തന്നെ.

നമ്മളുടെ ഭാഷയിലും സ്വഭാവത്തിലും അലിഞ്ഞുചേർന്ന വംശവിവേചന ചിന്തകൾ തുടച്ചുമാറ്റാൻ ഒരു circular മതികായുമെന്നു തോന്നുന്നില്ല

The Caste-Class Formations: A Case Study of Kerala
Caste, Class and Agrarian Relation in Kerala

No comments:

Post a Comment

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..