![google-wave-logo[1] google-wave-logo[1]](http://kaippally.com/wp-content/uploads/2009/11/google-wave-logo1.jpg)
എനിക്ക് തോന്നിയ ചില പ്രശ്നങ്ങൾ ഇവയാണു്:
- ഇതൊരു Social Networking അല്ല എങ്കിലും ജനം ഇതിൽ social networking features പ്രതീക്ഷിക്കുന്നു. google waveൽ നടക്കുന്ന തലകുത്തിമറിയലുകൾ പുറം ലോകത്തിനെ അറിയിക്കാനുള്ള (twitter, facebook, etc) യാതൊരു സംവിധാനവും ഇതിൽ ഇല്ല.
- Notification യതൊന്നും തന്നെ ഇതുവരെ ഇല്ല. നമ്മൾ തുടങ്ങിയ ഒരു വേവിൽ ആരെങ്കിലും എന്തെങ്കിലും തെറി എഴുതി വെച്ചിട്ടുണ്ടോ എന്ന് അറിയണമെങ്കിൽ അവിടെ പൊയി നോക്കേണ്ടി വരുന്നു.
- സങ്ങതികൾ എവിടെയാണെന്നു തപ്പിയെടുക്കാൻ എളുപ്പമല്ല. User interface ഒട്ടും user friendly അല്ല.
- Type ചെയ്യുന്ന ഓരോ അക്ഷരങ്ങളും സന്ദേശം വായിക്കുന്ന വ്യക്തിക്ക് കാണാൻ കഴിയുന്നു എന്നതു് ഒരു പ്രത്യേകതയായിട്ടാണു ഗൂഗിൾ പരസ്യം ചെയ്യുന്നതു്. ഈ സവിധാനം off ചെയ്യാൻ നോക്കിയിട്ട്
കഴിയുന്നുമില്ല. ഇതു് എത്രമാത്രം ഊർജ്ജം നഷ്ടപ്പെടുത്തുന്നു എന്നു് മനസിലാക്കേണ്ടി ഇരിക്കുന്നു. സാധാരണ email സന്ദേശങ്ങളെകാൾ പത്തിരട്ടി bandwidth വേണ്ടിവരുന്ന ഒരു സംവിധാനമാണു് ഇതു്. അതിനാൽ ഒട്ടും eco-friendly അല്ല എന്നാണു് എനിക്ക് തോന്നുന്നതു്.
ഇതെല്ലാം പരിഹരിക്കപ്പെട്ടാൽ മാത്രമെ ഇതു് ജനങ്ങളിൽ കൂടുതൽ താല്പര്യം ഉണ്ടാക്കിയെടുക്കാൻ കഴിയു. ഗൂഗിൾ വേവ് googletalkഉമായി കോർത്തിണക്കിയാൽ ചിലപ്പോൾ ഇതു് നന്നായേക്കാം.