ക്രിസ്തുമസ് സന്ദേശങ്ങൾ വന്നടിയുന്ന ദിനങ്ങളാണല്ലോ. ക്രിസ്തുമസ് എത്രത്തോളം ക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പലരും ചോദിക്കുകയുണ്ടായി. ക്രിസ്തു December 25-നാണോ, January 7-നാണോ ജനിച്ചത് എന്ന് ചിലർ ചോദിച്ചിരുന്നു. ക്രിസ്തുമസ് ആചരിക്കുന്നത് തെറ്റാണോ എന്നും ചിലർ ചോദിച്ചു. ഈ ചോദ്യങ്ങൾക്കൊന്നും എനിക്ക് ഉത്തരമില്ല. നിങ്ങൾ വിശ്വസിക്കുന്ന രീതിയിൽ ജിവിക്കുക. സത്യം നിങ്ങൾ കണ്ടെത്തുക. ക്രിസ്തുമസ് ആചരിക്കുകയോ ആചരിക്കാതിരിക്കുകയോ ചെയ്യാം പക്ഷെ ക്രിസ്തുവിന്റെ ജനനം ആചരിക്കണമോ വേണ്ടയോ എന്ന കാര്യാം പഠിക്കേണ്ടിയിരിക്കുന്നു.
ക്രൈസ്തവ മതത്തിന്റെ പ്രാധമിക ആധാരം സത്യവേദപുസ്തകമാണു് എന്നാണു പറയപ്പെടുന്നതു്. അതിൽ ഇല്ലാത്ത ആചാരങ്ങളാണു് ക്രിസ്തുമസ് എന്ന പേരില് ഇന്ന് ആഘോഷിക്കുന്ന പല ചടങ്ങുകളും. ക്രിസ്തു ജനിച്ച തീയതി ബൈബിളിൽ ഒരിടത്തും പറയുന്നില്ല എന്നുമാത്രമല്ല ഡിസംബർ മാസത്തിൽ ക്രിസ്തു ജനിക്കാൻ സാദ്ധ്യതയും കുറവാണു് എന്നു് പല പണ്ഠിതവൃത്തങ്ങളും പറയുന്നു. പ്രധാനമായും ബൈബിളിൽ പറഞ്ഞിരിക്കുന്ന ചില വരികൾ ശ്രദ്ധിക്കുക.
ക്രിസ്ത് ജനിക്കുന്നതിനും മുമ്പ് റോമക്കാര്‍ ആചരിച്ചിരുന്ന ആചാരമാണു് Saturnalia . ഇന്ന് ഡിസംബര് 25-നു ആചരിക്കപ്പെടുന്നത്.
ജനുവരി മാസത്തില് പൂജാഗിരികളായ (Pagan) റോമാക്കാര് സന്ദേശങ്ങള് കൈമാറിയിരുന്നു. ഈ ആചാരം ക്രിസ്തുമസ് (Christmas Cards) സമ്പ്രദായത്തിന്റെ ഭാഗമായി മാറി .
1223-ലാണു St. Francis (of Assisi) ഉണ്ണിയേശുവിന്റെ Nativity Scene-ന്റെ രൂപങ്ങള് പ്രചരിപ്പിക്കുന്നത്.
പൂജാഗിരികൾ ആചരിച്ചിരുന്ന പുരാതന ആഘോഷങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ആദ്യകാല ക്രസ്തവ സഭകൾ പരിശ്രമിച്ചിരുന്നു. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടെർട്ടൂളിയാനുസ് ഈ വിഷയത്തേക്കുറിച്ച് അനേകം ലേഖനങ്ങള് എഴുതിയിട്ടുണ്ട്.
പൂജാഗിരികളായ റോമാക്കാര് ആചരിച്ചിരുന്ന സാറ്റുര്ണാലിയ എന്ന ആഘോഷമാണു ഇതു. December 21-നാണു് ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം. സൂര്യന്റെ തിരിച്ചു വരവു് അഘോഷിക്കുന്ന ഈ ദിനം റോം ആസ്ഥാനമാക്കിയ കത്തോലിക്ക സഭ ക്രൈസ്തവ സമ്പ്രദായങ്ങളിൽ കൂട്ടിച്ചേർത്തു്. ഈ ദിനങ്ങള്‍ ജനം കൂത്താടി ആഘോഷിച്ചിരുന്നു. Emperor Justinian AD 529 ആണു Dec 25 അവധി ദിവസമായി പ്രഘ്യാപിച്ചതും ക്രൈസ്തവ ആചാരമാക്കി പുനര്‍നാമകരണം ചെയതും. അങ്ങനെ Festival of the Sun, Festival of The Son ആയി മാറി. ദൈവവിരുദ്ധമായ ഒരു ദിനത്തെ ദൈവീകമാക്കി മാറ്റി.
ബൈബിളില്‍ നിലവിലുണ്ടായിരുന്ന യഹൂദരുടെ ആചാരങ്ങളെക്കുറിച്ച് ഈ വചനം ശ്രദ്ധിക്കു:
യെശയ്യാപ്രവാചകന്റെ പുസ്തകം അദ്ധ്യായം : 1
1) ഉല്പത്തി പുസ്തകം 40-ആം അദ്ധ്യായത്തില് യോസേഫ് സ്വപ്നം വിവരിച്ച പ്രകാരം അപ്പക്കാരുടെ പ്രമാണിയെ (Pastry chef !) ഫറവോന്റെ തിരുനാളില് (ജന്മദിനത്തിനു) തന്നെ വധിച്ചു.
2) മത്തായി എഴുതിയ സുവിശേഷം അദ്ധ്യായം 14-ല്
ആദ്ധ്യായത്തിന്റെ അവസാനം ഈയ്യോബിന്റെ മൂത്ത മകന്റെ ജന്മദിനാഘോഷത്തിനു തന്നെ പത്തുമക്കളേയും കൊല്ലാൻ ദൈവം സാത്താനെ അനുവദിച്ചു. ബൈബിളിൽ പ്രധാന കഥാപുരുഷന്മാരാണു അബ്രഹാമും, മോശയും, ദാവീദും. "ദൈവത്തിന്റെ സുഹൃത്ത്" എന്ന് ദൈവം പലയിടത്തും വിശേഷിപ്പിച്ച അബ്രഹാമിന്റെ ജന്മദിനം പ്രത്യേകിച്ച് എടുത്തുപറയുകയോ, അഘോഷിച്ചതായിട്ടോ കണ്ടിട്ടില്ല. മോശയുടെ ജീവിതവും പ്രവൃത്തികളും വിശദീകരിക്കുന്ന ബൈബിളിൽ അദ്ദേഹത്തിന്റെ ജന്മത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. ദൈവത്തിന്റെ ദാസന്മാരായ ഒരു വ്യക്തിയുടെ ജന്മ ദിനം പോലും ബൈബിളിൽ പറയുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണു്.
ബിബിളിൽ ജന്മദിനാഘോഷം പാടില്ല എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെങ്കിലും അനുകൂലമല്ല എന്ന് അനുമാനിക്കാം. ക്രിസ്തുവിന്റെ ജനനം അഘോഷിക്കണമായിരുന്നു എങ്കിൽ ബൈബിളിൽ ക്രിത്യമായ തിയതികൾ ഉണ്ടാകുമായിരുന്നു. പക്ഷെ ക്രിസ്തു ക്രൂശിക്കപ്പെട്ട ദിനം ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ ദിനം ആചരിക്കാനും പറയുന്നു.
പുറപ്പാടു പുസ്തകം അദ്ധ്യായം : 12:1-2
സംഖ്യാപുസ്തകം അദ്ധ്യായം : 9:1-5
ലേവ്യപുസ്തകം അദ്ധ്യായം : 23:4-5
മത്തായി എഴുതിയ സുവിശേഷം അദ്ധ്യായം : 26:2
ഇത്ര വ്യക്തമായി പലയിടത്തും ക്രിസ്തുവിന്റെ മരണദിനം ആചരിക്കാൻ ആഹ്വാനം ചെയ്തിട്ടും പെസഹ ദിനത്തെക്കാൾ ക്രിസ്തുമസാണു് ഇന്ന് ആചരിക്കപെടുന്നത് . ക്രിസ്തുമസിന്റെ ആരംഭത്തെ കുറിച്ച് അനവധി Christian Encyclopaedia കളിൽ തന്നെ വിശദീകരിക്കുന്നുണ്ട്. കൂടുതല് വിവരങ്ങള് നിങ്ങള് തന്നെ അന്വേഷിച്ച് കണ്ടെത്തു.
എല്ലാവർക്കും എന്റെയും കുടുംബത്തിന്റേയും Happy New Year !!!

- ലൂക്കാസ് 2:7 അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.
2:8 അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻ കൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു.
ക്രിസ്ത് ജനിക്കുന്നതിനും മുമ്പ് റോമക്കാര്‍ ആചരിച്ചിരുന്ന ആചാരമാണു് Saturnalia . ഇന്ന് ഡിസംബര് 25-നു ആചരിക്കപ്പെടുന്നത്.
ജനുവരി മാസത്തില് പൂജാഗിരികളായ (Pagan) റോമാക്കാര് സന്ദേശങ്ങള് കൈമാറിയിരുന്നു. ഈ ആചാരം ക്രിസ്തുമസ് (Christmas Cards) സമ്പ്രദായത്തിന്റെ ഭാഗമായി മാറി .
1223-ലാണു St. Francis (of Assisi) ഉണ്ണിയേശുവിന്റെ Nativity Scene-ന്റെ രൂപങ്ങള് പ്രചരിപ്പിക്കുന്നത്.
പൂജാഗിരികൾ ആചരിച്ചിരുന്ന പുരാതന ആഘോഷങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ആദ്യകാല ക്രസ്തവ സഭകൾ പരിശ്രമിച്ചിരുന്നു. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടെർട്ടൂളിയാനുസ് ഈ വിഷയത്തേക്കുറിച്ച് അനേകം ലേഖനങ്ങള് എഴുതിയിട്ടുണ്ട്.
പൂജാഗിരികളായ റോമാക്കാര് ആചരിച്ചിരുന്ന സാറ്റുര്ണാലിയ എന്ന ആഘോഷമാണു ഇതു. December 21-നാണു് ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം. സൂര്യന്റെ തിരിച്ചു വരവു് അഘോഷിക്കുന്ന ഈ ദിനം റോം ആസ്ഥാനമാക്കിയ കത്തോലിക്ക സഭ ക്രൈസ്തവ സമ്പ്രദായങ്ങളിൽ കൂട്ടിച്ചേർത്തു്. ഈ ദിനങ്ങള്‍ ജനം കൂത്താടി ആഘോഷിച്ചിരുന്നു. Emperor Justinian AD 529 ആണു Dec 25 അവധി ദിവസമായി പ്രഘ്യാപിച്ചതും ക്രൈസ്തവ ആചാരമാക്കി പുനര്‍നാമകരണം ചെയതും. അങ്ങനെ Festival of the Sun, Festival of The Son ആയി മാറി. ദൈവവിരുദ്ധമായ ഒരു ദിനത്തെ ദൈവീകമാക്കി മാറ്റി.
ബൈബിളില്‍ നിലവിലുണ്ടായിരുന്ന യഹൂദരുടെ ആചാരങ്ങളെക്കുറിച്ച് ഈ വചനം ശ്രദ്ധിക്കു:
യെശയ്യാപ്രവാചകന്റെ പുസ്തകം അദ്ധ്യായം : 1
- 1:13 ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്ചകൊണ്ടുവരരുതു; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും--നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ.
1:14 നിങ്ങളുടെ അമാവാസ്യകളെയും ഉത്സവങ്ങളെയും ഞാൻ വെറുക്കുന്നു; അവ എനിക്കു അസഹ്യം; ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു.
1) ഉല്പത്തി പുസ്തകം 40-ആം അദ്ധ്യായത്തില് യോസേഫ് സ്വപ്നം വിവരിച്ച പ്രകാരം അപ്പക്കാരുടെ പ്രമാണിയെ (Pastry chef !) ഫറവോന്റെ തിരുനാളില് (ജന്മദിനത്തിനു) തന്നെ വധിച്ചു.
2) മത്തായി എഴുതിയ സുവിശേഷം അദ്ധ്യായം 14-ല്
- 14:6 എന്നാൽ ഹെരോദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.
14:7 അതുകൊണ്ടു എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്നു അവൻ സത്യംചെയ്തു വാക്കുകൊടുത്തു.
14:8 അവൾ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു പറഞ്ഞു.
14:9 രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാൻ കല്പിച്ചു;
- 14:10 ആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.
- 1:4 അവന്റെ പുത്രന്മാർ ഓരോരുത്തൻ താന്താന്റെ ദിവസത്തിൽ താന്താന്റെ വീട്ടിൽ വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്‍വാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു.
- 1:5 എന്നാൽ വിരുന്നുനാളുകൾ വട്ടംതികയുമ്പോൾ ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.