അഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുമായി ഗാന്ധിയുടെ ബന്ധം ഏത് തരത്തിലുള്ളതായിരുന്നു:
1893 മൂന്നു മുതല്‍ 1914 വരെ അദ്ദേഹം സൌത്താഫ്രിക്കയില്‍ ഉണ്ടായിരിന്നു.
1906ല്‍ Britishകാര്‍ സൌത്താഫ്രിക്കയില്‍ dutchകാര്‍ക്കെതിരെ നടത്തിയ Boer Warല്‍ ഗാന്ധി British പട്ടാളത്തില്‍ ചേര്ന്ന.
Sergt.-Major M.K. Gandhi പട്ടാളത്തിലെ Ambulance Corpsല്‍ stretcher bearer ആയിരുന്നു.
ഇന്ത്യാക്കാര്‍ കറുത്തവരില്‍ നിന്നും വിത്യസ്തരാണെന്നും വൃത്തിഹീനരാണെന്നും അദ്ദേഹം കരുതിയിരുന്നു.1908ല്‍ അദ്ദേഹത്തെ Arrest ചെയ്ത് jailല്‍ കൊണ്ടുപോയി. ഗാന്ധിക്ക് കറുത്ത വര്‍ഗ്ഗക്കാരെ തീരെ ഇഷ്ടമല്ലായിരുന്നു എന്നതിനു അദ്ദേഹം തന്നെ എഴുതിയ വരികള്‍ ശ്രദ്ധിക്കു.
- The cell was situated in the Native quarters and we were housed in one that was labelled “For Colured Debtors”. It was this experience for which we were perhaps all unprepared. We had fondly imagined that we would have suitable quarters apart from the Natives. As it was, perhaps, it was well that we were classed with the Natives. We would now be able to study the life of native prisoners, their customs and manners. I felt, too, that passive resistance had not been undertaken too soon by the Indian community. Degradation underlay the classing of Indians with Natives. The Asiatic Act seemed to me to be the summit of our degradation. It did appear to me, as I think it would appear to any unprejudiced reader, that it would have been simple humanity if we were given special quarters. The fault did not lie with the gaol authorities. It was the fault of the law that has made no provision for the special treatment of Asiatic prisoners. Indeed, the Governor of the gaol tried to make us as comfortable as he could within the regulations. The chief warder, as also the head warder, who was in immediate charge of us, completely fell in with the spirit that actuated the Governor. But he was powerless to accommodate us beyond the horrible din and the yells of the Native prisoners throughout the day and partly at night also. Many of the Native prisoners are only one degree removed from the animal and often created rows and fought among themselves in their cells. The Governor could not separate the very few Indian prisoners (It speaks volumes for Indians that among several hundred there were hardly half a dozen Indian prisoners) from the cells occupied by Native prisoners. And yet it is quite clear that separation is a physical necessity. So much was the classification of Indians and other Asiatics with the Natives insisted upon that our jumpers, which being new were not fully marked, had to be labelled “N”, meaning Natives. How this thoughtless classification has resulted in the Indians being partly starved will be clearer when we come to consider the question of food.
സൌത്താഫ്രിക്കയില്‍ അദ്ദേഹത്തിന്‍റെ ജീവിത രീതി ഒരു British പൌരന്‍റെ പോലെയായിരുന്നു. ചിത്രങ്ങളില്‍ അന്നത്തെ അദ്ദേഹത്തിന്‍റെ വസ്ത്രാധാരണ ശ്രദ്ധിച്ചാല്‍ അതു് മനസിലാക്കാം.
ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ആദ്യകാല പ്രവര്ത്തകാരും ഗാന്ധിയുടെ സമകാലികരും ആയിരുന്ന John Tengo Jabavu, Walter Rubusana, Solomon Plaatje, John L. Dube തുടങ്ങിയവരെ കുറിച്ച് ഗാന്ധി അദ്ദേഹത്തിന്‍റെ ഒരു ലേഖനത്തിലും പറഞ്ഞിട്ടില്ല. കറുത്ത വര്‍ഗ്ഗക്കാരെ സംസ്കാരമില്ലാത്ത തരം താണ ജീവികളായി മത്രമെ അദ്ദേഹത്തിനു് കാണാന്‍ കഴിഞ്ഞുള്ളു.
ഗാന്ധിക്ക് "ബോധോദയം" ഉണ്ടായത് അദ്ദേഹത്തെ വെള്ളക്കാര്‍ സഞ്ചരിക്കുന്ന തീവണ്ടി compartmentല്‍ നിന്നും ചവിട്ടി പുറത്താക്കിയപ്പോഴാണു് എന്നാണു് പൊതു ധാരണ. അന്നുവരെ ഗാന്ധി കരുതിയിരുന്നത് വെള്ളക്കാര്‍ ഇന്ത്യാക്കാരെ കറുത്തവരില്‍ നിന്നും ഉയര്ന്ന വര്‍ഗ്ഗമായി കരുതിയിരുന്നു എന്നായിരുന്നു. ആ സംഭവത്തിനു ശേഷമാണു് കറുത്തവരും ഇന്ത്യാക്കാരും വെള്ളക്കാരുടെ മുന്നില്‍ തുല്യരാണെന്നുള്ള കാര്യം ഗാന്ധിക്ക് മനസിലായത്. എല്ലാവര്‍ക്കും തുല്യരായി തീവണ്ടിയില്‍ സഞ്ചരിക്കാനുള്ള അവകാശത്തിനുവേണ്ടി ഗാന്ധി സംസാരിച്ചിട്ടില്ല.
അദ്ദേഹം "ഇന്ത്യന്‍ ഒപ്പീനിയണ്‍" എന്ന സ്വന്തം പത്രത്തില്‍ ഇങ്ങനെ എഴുതി "Thanks to the Court's decision, only clean Indians or colored people other than Kaffirs, can now travel in the trains." ഗാന്ധി clean indians എന്ന് ഉദ്ദേശിച്ചത് സവര്ണ്ണരായ ഇന്ത്യക്കാര്‍ എന്നും നാം മനസിലാക്കണം.
കറുത്ത ആഫ്രിക്കക്കാരേയും ഇന്ത്യാക്കാരും രണ്ടു തരത്തില്‍ നിയമപരമായി പരിഗണിക്കാനായി അദ്ദേഹം സൌത്താഫ്രിക്കന്‍ സര്‍ക്കാരുമായി എഴുത്തുകുത്തുകള്‍ നടത്തിയിരുന്നു. ഇതുമൂലം സൌത്താഫ്രിക്കയില്‍ നിലനിന്നിരുന്ന വംശവിവേചനം കൂടുതല്‍ രൂക്ഷമായി.
ഡര്‍ബന്‍ പോസ്റ്റോഫിസില്‍ രണ്ടു കവാടങ്ങളുണ്ടായിരുന്നു. ഒന്ന് വെള്ളക്കാര്‍ക്കും, മറ്റേത് ഇന്ത്യാക്കാര്‍ക്കും കറുത്ത ആഫ്രിക്കക്കാര്‍ക്കും. ഗാന്ധി നിരന്തരമായി സര്‍ക്കാരിനു എഴുതി എഴുതി മൂനാമത് ഒരു കവാടം കൂടി അവിടെ സ്താപിച്ചു. രണ്ടു കവാടങ്ങളേയും ഒന്നാക്കാന്‍ ശ്രമിച്ചില്ല.
കറുത്ത വര്‍ഗ്ഗക്കാരോടുള്ള ഗാന്ധിയുടെ വെറുപ്പ് അദ്ദേഹം വീണ്ടും എടുത്ത് പറയുന്ന്:
- Sept. 26, 1896
“Ours is one continual struggle against a degradation sought to be inflicted upon us by the Europeans, who desire to degrade us to the level of the raw Kaffir whose occupation is hunting, and whose sole ambition is to collect a certain number of cattle to buy a wife with and, then, pass his life in indolence and nakedness.” ~ Vol. I, pp. 409-410
ഒരിക്കലും ഗാന്ധി ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ അവകാശത്തിനു വേണ്ടി പോരാടിയിട്ടില്ല.
ഭാരതത്തില്‍ തിരിച്ച് വന്നതിനു ശേഷം ദളിതരുടെ അവസ്ഥയേ കുറിച്ച് ആകുലപ്പെട്ടു എന്നും. അവരെ ഉദ്ധരിച്ചും എന്നും പലയിടത്തും ഞാന്‍ വായിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം എഴുതിയ മുകളിലത്തെ വരികള്‍ അദ്ദേഹത്തിന്‍റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നില്ല. ഗാന്ധി വംശവിവേജനത്തില്‍ വിശ്വസിച്ചിരുന്നു എന്നാണു് ഞാന്‍ മനസിലാക്കുന്നത്.
ഭാരതത്തിനു് ഗാന്ധി വളരെ പ്രധാനപ്പെട്ട കഥാപുരുഷുനായിരിക്കാം. മഹാത്മാവല്ല.
തന്റെ സവര്‍ണ പക്ഷപാതം ഗാന്ധിജി ഒരിക്കലും മറച്ചുവെച്ചിരുന്നില്ല. അയിത്തം, പന്തിഭോജനം എന്നിവയെക്കുറിച്ചും പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ തന്നെയാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. ഡോ. അംബേദ്കര്‍, ഭഗത് സിംഗ് എന്നിവരോടുളള ഗാന്ധിജിയുടെ സമീപനവും വേണ്ടവിധത്തില്‍ പില്‍ക്കാല ഭാരതം ചര്‍ച്ച ചെയ്തിട്ടില്ല.
ReplyDeleteഎന്നാല്‍ "എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം" എന്ന് തുറന്നു പറയാനുളള ചങ്കൂറ്റം അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതായിരുന്നു എന്നു തോന്നുന്നു. സങ്കീര്‍ണമായ ഒരു വ്യക്തിത്വമായിരുന്നു ഗാന്ധിജിയുടേത്. ആ ജീവിതത്തിന്റെ ഊടും പാവും ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് തൊട്ടറിയാവുന്നടത്തോളം സുതാര്യമായതിനാലാവാം, അദ്ദേഹത്തിലേയ്ക്ക് ജനം സ്നേഹവും ആദരവും വാരിയെറിഞ്ഞത്.
വിമര്‍ശനാത്മകമായി ഗാന്ധിജിയുടെ ജീവിതം പഠിക്കേണ്ടതു തന്നെ. ഉദ്യമം നന്നായി.
കൈപ്പള്ളീ, അപ്രിയമായൊരു സത്യത്തെയാണ് താങ്കള്‍ ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ എഴുതിയതൊക്കെ വായിച്ചാല്‍ കറുത്തവരായ ത്ദ്ദേശീയര്‍ക്കൊപ്പം (kafir)ഇന്ത്യാക്കാരെ പരിഗണിക്കുന്നതിലുള്ള വിഷമവും, വെള്ളക്കാര്‍ക്ക് കീഴെ എന്നാല്‍ കറുത്തവര്‍ക്ക് മുകളില്‍ ഒരു സ്ഥാനം ഇന്ത്യക്കാര്‍ക്ക് കൊടുക്കണം എന്നുമുള്ള കാഴ്ച്ചപ്പാട് തന്നെയാണ് കാണാന്‍ കഴിയുക. മാരീചന്‍ പറഞ്ഞത് പോലെ ഗാന്ധി എന്നും, ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയെ അനുകൂലിച്ചിരുന്നു. ഗാന്ധിയുടെ ജാതിക്കെതിരായ സമരം എന്നും “തൊട്ടുകൂടായ്മ്” ക്കെതിരായ സമരം മാത്രമായിരുന്നു. ഗാന്ധി മിശ്ര വിവാഹത്തിന് (inter-caste marriage)എതിരായിരുന്നു എന്ന് മാത്രമല്ല വിവിധ ജാതിക്കാരും, മതക്കാരും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതിനോട് പോലും (inter-dining)തനിക്ക് എതിര്‍പ്പാണ് എന്ന് ഗാന്ധി തുറന്ന് പറഞ്ഞിരുന്നു. ശ്രീ നാരായണ ഗുരുവിനെ സന്ദര്‍ശിച്ചപ്പോളും, ഗുരുവിന്റെ ആശയങളോട് തനിക്കുള്ള എതിര്‍പ്പ് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.(അവര്‍ തമ്മില്‍ നടത്തിയ വാദ പ്രതിവാദം ഇന്ന് പലരും ഓര്‍ക്കാനിഷ്ടപ്പെടാറില്ല.) അത് പോലെ തന്നെ വിവിധ ജാതിക്കാര്‍ അവരവര്‍ക്ക് വിധിച്ചിട്ടുള്ള “കുല തൊഴിലുകള്‍ / ജാതി തൊഴിലുകള്‍” അഭ്യസിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. വിവിധ ജാതികള്‍ / വര്‍ണ്ണങള്‍ തമ്മില്ലുള്ള വ്യത്യാസം “രക്ത ശുദ്ധി”യെ അടിസ്ഥാനപ്പെടുത്തിയതാണ് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഈ വിഷയത്തില്‍ എഴുതിയ പല ലേഖനങളും വായിച്ചാല്‍ തോന്നുക. അതായിരുന്നിരിക്കണം അദ്ദേഹം മിശ്ര വിവാഹങള്‍ക്കെതിരായിരുന്നത്. (വിവിധ രക്തങള്‍ തമ്മിലുള്ള കലര്‍പ്പിനെ ഭയമുള്ള മറ്റൊരാള്‍ അന്ന് ജര്‍മ്മനിയിലും ജീവിച്ചിരുന്നു..).
ReplyDeleteഗാന്ധിയുടെ ഈ ചാതുര്‍വറ്ണ്ണ്യ അനുകൂല നിലപാടുകളെ എതിര്‍ത്തവരില്‍ പ്രധാനികളായിരുന്നു, പെരിയോര്‍ രാമ സ്വാമി നായിക്കറും, ശ്രീ ബാബാ സാഹേബ് അംബേദ്ക്കരും.
കൈപ്പള്ളി, പ്രകൃതിയുടെ പരിണാമം പോലെ ഒരു മനുഷ്യന്റെ ചിന്തകള്‍ക്കും പരിണാമം ഉണ്ട്. ഗാന്ധിജി ജീവിതത്തില്‍ ഉടനീളം സ്വയം വിമര്‍ശിച്ചു, ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ നന്നായി.
ReplyDeleteസ്വാതന്ത്ര്യം കിട്ടുമ്പോള്‍ നൌഖാലിയിലെ തെരുവുകളില്‍, ചേരികളില്‍ ഗാന്ധിജി താമസിക്കുകയായിരുന്നല്ലോ.
എങ്കിലും ഗാന്ധിജി മനുഷ്യനാണ്, ദൈവമല്ല. ഒരു മനുഷ്യനെക്കൊണ്ടു കഴിയുന്നതെല്ലാം - ഒരു വ്യക്തിയുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് കഴിയുന്നതിന്റെ പരിധികള്‍ വരെ (he tried to stand up and make a difference to the utmost extent according to his beliefs) ഗാന്ധിജിയ്ക്കു കഴിഞ്ഞു.
ഇവിടെ ഗാന്ധിജിയുടെ തത്വശാസ്ത്രം / വിശ്വാസങ്ങള്‍ എല്ലാം ശരിയാണെന്നോ തെറ്റാണെന്നോ എനിക്ക് അഭിപ്രായമില്ല. പക്ഷേ ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ നേതാവ് (the tallest leader india ever had) ഗാന്ധിജി ആയിരുന്നു.
സിമി
ReplyDelete"പക്ഷേ ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ നേതാവ് (the tallest leader india ever had) ഗാന്ധിജി ആയിരുന്നു."
Are you sure?
Kaippalli maashe, as usual well said... But as Simi indicated earlier, it is true that Gandhi progressed with time. Yet not as much as someone wants us to believe. :)
ReplyDeleteAnd to my mind, he was a great leader, and a great man (not for his perfection, but for that he struggled continously to grow out of himself); judging him in comparsion with many greats of his time would be worthless. So I wont use the words better or greatest.
Russel once wrote that while Gandhi was the best that could happen to India that time, we need to leave him and walk ahead if we need to become a great nation in the modern era. I heard myself applauding. :)
ഗാന്ധിജിയെ ദൈവമായി കാണുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഗാന്ധിജിയുടെ ആദ്യകാല നയങ്ങളിലും കാഴ്ച്ചപ്പാടുകളിലും അസ്വീകാര്യങ്ങളായ ഒരുപാട് വൈകല്യങ്ങള്‍ ഉണ്ട് എന്നത് ശരി തന്നെ. പക്ഷെ ആ മനുഷ്യന്റെ നിശ്ചയദാര്‍ഷ്‌ട്യം അനുകരണീയം തന്നെയായിരുന്നു. വിഭജനത്തിനു ശേഷം ബംഗാളില്‍ കലാപം കത്തിയാളിയപ്പോള്‍ “ സബര്‍മതി ദൂരേയാണ്,നവഖാലിയാണ് അടുത്ത് “എന്നും പറഞ്ഞ് ഒറ്റയാള്‍ പട്ടാളം നയിച്ച ധൈര്യം അഗീകരിക്കതിരിക്കാനാവില്ല.
ReplyDeleteഒരേ സമയം ബംഗാളിലും പഞ്ചാബിലും ഭീകരമായ അക്രമം നടമാടുകയായിരുന്നു, വിഭജനത്തോടനുബന്ധിച്ച്. നവ്ഖാലിയില്‍ എത്തിയ ഗാന്ധിജിയെ കല്ലും കുപ്പിച്ചില്ലും എറിഞ്ഞാണ് ജനം സ്വീകരിച്ചത്. പക്ഷെ അദ്ദേഹം പിന്‍മാറിയില്ല. അവരുടെ അടുത്ത് ചെന്ന് അവരോട് സംസാരിച്ചൂ. ആദ്യ ദിവസം നൂറു പേരെങ്കില്‍ പിന്നീട് ആയിരവും പതിനായിരവും ലക്ഷവും ജനക്കൂട്ടം അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനെത്തി. കലാപം പതിയെ കെട്ടടങ്ങി. ഇതേ സമയം പഞ്ചാബില്‍ 50000 ഇല്‍ അധികം പട്ടാളക്കാരെയാണ് വിന്യസിച്ചത്. പക്ഷെ കലാപം തുടര്‍ന്നു കൊണ്ടേ ഇരുന്നു. അന്ന് മൌണ്ട് ബാറ്റന്‍,ഗാന്ധിജിക്ക് ഒരു സന്ദേശം അയച്ചു. “ പഞ്ചാബില്‍ നമ്മുടെ 50000 പട്ടാളക്കാരുണ്ട്.എന്നിട്ടും അവിടെ ലഹള ശമിക്കുന്നില്ല. എന്നാല്‍ കല്‍ക്കത്തയില്‍ നമ്മുടെ ഒരേ ഒരു ഭടന്‍ മാത്രമെ ഒള്ളു. അവിടത്തെ ലഹള ശമിച്ചിരിക്കുന്നു”.. അതാണ് ഗാന്ധിജി..
(കഴിഞ്ഞ ഞായറാഴ്ച്ക മാതൃഭൂമി സപ്ലിമെന്റില്‍ ഗാന്ധിജിയെ കുറിച്ച് വന്ന ലേഖനം വായിച്ച ഓര്‍മ്മയില്‍ നിന്ന്)
മാരീചന്‍ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു.. “എന്റെ ജീവിതമാണ് എന്റെ സന്ദേശം “ എന്ന് പറയുക മാത്രമല്ല,അനുകരണീയമായ ഒരു ജീവിതം നയിച്ച് ജനതയ്ക്ക് മാതൃക ആവാന്‍ കഴിയുകയും ചെയ്ത ഒരേ ഒരാളെ ഉണ്ടായിട്ടൊള്ളു.. അതാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി
കൈപ്പള്ളി മുസ്ലിം പെണ്‍കുട്ടിയെ പ്രേമിച്ച ഗാന്ധിയുടെ മകനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചതായി എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. നീ മറ്റുള്ളവരെപ്പോലെയല്ല മഹാത്മ ഗാന്ധിയുടെ മകനാണ് എന്നാണത്ര അദ്ദേഹം പറഞ്ഞിരുന്നത്.
ReplyDeleteഗാന്ധി എന്ന മനുഷ്യന് ഇത്തരം പ്രശ്നങ്ങളൊക്കെയാകാം. എന്നാല്‍ മനുഷ്യനായി ഗാന്ധിയേ അവതരിപ്പിച്ചിട്ടില്ലാ. നമ്മള്‍ ഗാന്ധിയേക്കുറിച്ച് കേട്ട തുടങ്ങിയത് തന്നെ ഒരു ആള്‍ദൈവ പരിവേഷത്തിലാണ്. അതുകൊണ്ട് ഇത്തരം കഥകള്‍ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയുന്നത്
No one is unquestionable Kaippally.
ReplyDeleteIn that you are right.
:)
upaasana
well said kaippalli :)
ReplyDeleteനല്ല പൊസ്റ്റ്... നല്ല കമന്റുകള്‍.
ReplyDeletehmm.... very interesting.
ReplyDeleteഒരു വിഗ്രഹം കൂടി തകര്‍ത്തു കളഞ്ഞല്ലോ കൈപ്പള്ളീ!
ReplyDeleteഗാന്ധിജി ഇനി വേറും ഗാന്ധി മാത്രം.
Untouchability യും ഹരിജനങ്ങളോടുള്ള സമീപനവും പുന:പരിശോധിക്കേണ്ടിയിരിക്കുന്നു.
തഥാഗതന്റെ കമന്റ് കൈപ്പള്ളിയുടെ അറിവിനെ തിരുത്തുമെന്ന് പ്രത്യാശിക്കാം അല്ലേ? ആത്മസംസ്കരണമാണ് ഗാന്ധിജി കാണിച്ചു തന്ന ഏറ്റവും മഹത്തായ ജീവിതമാര്‍ഗ്ഗം. തഥാഗതനെപ്പോലെ അദ്ദേഹവും മഹാത്മാവായത് അതുമൂലമാണ്.
ReplyDeleteഗാന്ധിയെ വിമര്‍ശിക്കുന്നത് മാത്രമാണ് ലക്ഷ്യമെങ്കില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടിയല്ല അദ്ദേഹം ആഫ്രിക്കയില്‍ പോരാടിയതെന്ന് പറയാവുന്നതാണ്, ഗുജറാത്തികള്‍ക്കു മാത്രം വേണ്ടി ആയിരിക്കും. ഗുജറാത്തി മൈഗ്രന്റുകള്‍ക്കു പകരം മദ്രാസികളായിരുന്നെങ്കില്‍ ഗാന്ധിജി ഈ പോരാട്ടം തന്നെ നടത്തില്ലായിരുന്നു എന്നും ഊഹിക്കാവുന്നതാണ് ;)
ഗാന്ധി ഒരു ക്രൈസ്റ്റ് ആണെങ്കില്‍, അതായത് അദ്ദേഹം ഒരു ക്രൈസ്റ്റും ഒരു രാഷ്ട്രീയക്കാരനുമായിരുന്നു എങ്കില്‍(ഇതു തന്നെ ഒരു ചര്‍ച്ചാവിഷയമാക്കാം).."exodus"ഇല്‍ അടിമകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യം അതേ പോലെ മലയാളപുസ്തകത്തിലുമുണ്ടോ? പിന്നെ പുതിയനിയമമാണ് നിയമമെങ്കില്‍, Mathew 8 5-13, luke 12-47 , അപ്പോ ഗാന്ധി എന്ന ക്രിസ്തു താങ്കളോട് പറയും തെറ്റുചെയ്യാത്തവര്‍ കല്ലെറിയൂ എന്ന്!
ReplyDeleteഞാന്‍ കൈപ്പള്ളിയെ തിരുത്താന്‍ എഴുതിയതല്ല. കൈപ്പള്ളി പറഞ്ഞ ചില കാര്യങ്ങളൊട് എനിക്കു യോജിപ്പുണ്ട് മറ്റു ചിലതിനോട് വിയോജിപ്പുണ്ട്.
ReplyDeleteഅല്ലാതെ ഞാന്‍ ഗാന്ധിയോ മഹാത്മാവൊ ഒന്നും അല്ല.
പെരിങ്ങോടാ .ആത്മ സംസ്കരണം നടത്തേണ്ടത് കുടില ഹൃത്തുകളാണ്.എനിക്ക് അങ്ങനെ ഒരു കാര്യം വേണ്ടി വന്നിട്ടില്ല. ഗാന്ധിയുടെ പുസ്തകങ്ങള്‍ വായിക്കു.. ഗൂഗിളില്‍ എല്ലാ ഇന്‍ഫോര്‍മേഷനും കിട്ടില്ല.കൈപ്പള്ളി നല്ല ഉദ്ദേശത്തോടെ ഇട്ട ഈ പോസ്റ്റില്‍ കമന്റി കുളമാക്കുന്നില്ല..കൂടുതല്‍ ഡിസ്കഷന്‍ വേണെങ്കില്‍ വേറെ എവിടെ എങ്കിലും ആകാം
ഗാന്ധി ഇന്ത്യന് സ്വാതന്ത്ര്യസമരത്തിനെ സമര്ത്ഥമായി വഴിതിരിച്ചുവിടുകയും സാദ്ധ്യമായിരുന്ന ഒരു വിശാലസ്വാതന്ത്യസമരത്തിനെ ഹൈജാക്കുചെയ്യുകയുമായിരുന്നു. സ്വാതന്ത്റ്യസമരത്തോടുകൂടി സ്വയം ഇല്ലാതാവുമായിരുന്ന ജാതിയെ അടുത്ത നൂറ്റാണ്ടുകളിലേക്ക് കൈപിടിച്ചുനടത്തുകയായിരുന്നു ഗാന്ധിയുടെ ലക്ഷ്യവും. അതിലദ്ദേഹം വിജയിക്കുകയും ചെയ്തു.
ReplyDeleteഅയ്യായിരം കൊല്ലത്തോളം ഇത്യയുടെ ഭാഗധേയം നിര്ണ്ണയിച്ച ഒരു പൈശാചികതയുടെ അടിവേരുകളിലെവിടെയും സ്പര്ശിക്കാന്‌പോലും ഗാന്ധി തയ്യാറായിരുന്നില്ല. തൊട്ടുകൂടായ്മക്കെതിരെ 'പൊരുതിയ' ഗാന്ധി അതിന്റെ ഒരേയൊരു കാരണമായ ജാതിയെ തന്റെ സര്വ്വശക്തിയുമെടുത്തു സമ്രക്ഷിച്ചുനിര്ത്തി. ഇന്ത്യയില് മതമെന്നാല് ജാതി മാത്രമാണെന്നും മത്സമ്രക്ഷണമാണ് ജാതിയുടെ ഏറ്റവും ഫലപ്രദമായ സമ്രക്ഷണമാര്ഗ്ഗ്മെന്നും മനസ്സിലാക്കാന് കുശാഗ്രബുദ്ധിയായ ഗാന്ധിക്ക് അധികമൊന്നും ആലോചിക്കേണ്റ്റിവന്നിരിക്കില്ല. ജാതിയെ ദളിത്-നോണ് ദളിത് ബൈനറിയിലേക്ക് ചുകുക്കുക വഴി ഇന്ത്യന് ജാതിവ്യവസ്ഥയുടെ അടിസ്ഥാനസംഘര്ഷങ്ങളെ അദ്ദേഹം സമര്ത്ഥമായി തമസ്കരിക്കുകയും ജാതിസംഘര്ഷങ്ങളില്നിന്നും ബ്രാഹ്മണനെ രക്ഷിക്കുകയും ചെയ്തു. (ബ്രാഹ്മണരായിരുന്നില്ല, ബ്രാഹ്മണ്യമായിരുന്നു ദളിതന്റെ പ്രശ്നം - എല്ലാക്കാലവും!)
"Caste is but an extension of the principle of the family. Both are governed by blood and heredity"
ഹിറ്റ്ലറല്ല, ഗാന്ധിയാണ് !
അംബേദ്കറും സുഭാഷ് ചന്ദ്രബോസും ഗാന്ധിക്ക് ആരൊക്കെയായിരുന്നെന്നും, അവരെ എങ്ങനെ ഗാന്ധി കൈകാര്യം ചെയ്തുവെന്നുംകൂടി അന്വേഷിച്ചാല് ചിത്രെം ഒന്നുകൂടി വ്യക്തമാകും.
സ്വാതന്ത്ര്യസമരത്തിനുശേഷവും ഭരണവര്ഗ്ഗത്തെ അതേപടി നിലനിര്ത്തുന്ന കാര്യത്തില് ഗാന്ധി അങ്ങേയറ്റം ശ്റദ്ധാലുവായിരുന്നു. ഇന്ത്യന് സ്വാതന്ത്റ്യസമരം ഒരു സമഗ്ര സാമൂഹിക, സാംസ്കരിക, രാഷ്ട്രീയവിപ്ലവമാകുന്നതിനെ ഗാന്ധി അങ്ങേയറ്റം ഭയപ്പെട്ടിരുന്നു. കൊളോണിയലിസത്തിന്റെ സ്വാഭാവിക അന്ത്യം ജാതിവ്യവസ്ഥയുടെയും കൂടി അന്ത്യമാക്കുക എന്ന മഹത്തായ ഇന്ത്യന് സാദ്ധ്യതയെ മുളയില് നുള്ളാന് അടിസ്ഥാനപരമായി ഒരു ഗുജറാത്തി വൈശ്യനായിരുന്ന ആ അതിബുദ്ധിമാന് അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല.
വെള്ളക്കാരന് ഭരിക്കുന്നതും നാടന് വെള്ള ഭരിക്കുന്നതും തമ്മില് വലിയ വ്യത്യാസമൊന്നും കാണാന് കഴിയാത്ത അവര്ണ്ണന് സ്വാഭാവികമായും സ്വാതന്ത്റ്യസമരത്തില് വലിയ താല്പ്പര്യം പ്രകടിപ്പിച്ചില്ല. (
പലപ്പോഴും ഒറിജിനല് വെള്ളയായിരുന്നു അവനെ സംബന്ധിച്ചിടത്തോളം അല്പ്പമെങ്കിലും ഭേദം.) ഇന്ത്യന് സവര്ണ്ണന് തീര്ത്തും അനുയോജ്യമായിരുന്ന ഒരു സമരരീതിയായിരുന്നു അദ്ദേഹം കൈക്കൊണ്ടതും. എല്ലാ ഘടകങ്ങളേയും സമര്ത്ഥമായി കോര്ത്തിണക്കിയ ഗാന്ധി ഇന്ത്യന് സ്വതന്ത്റ്യസമരത്തെ സവര്ണ്ണസ്വാതന്ത്റ്യസമരമാക്കി മാറ്റുന്നത്റ്റില് വിജയിച്ചു. മഹത്തായ ഒരു സാദ്ധ്യതയെ വെറും രാഷ്ട്റീയ അധികാരക്കൈമാറ്റമായി അധ:പ്പതിപ്പിച്ചു. ഗാന്ധി അന്നു മുറുകെപ്പിടിച്ചിരുന്ന മൂല്യങ്ങളില് അതിജീവിച്ചത് ജാതിമാത്രമായിരുന്നു, ഇന്നും ഒരു പക്ഷേ എന്നെന്നേക്കും നിലനില്ക്കാനുള്ള കരുത്ത് ഗാന്ധിയിലൂടെ അതു നേടി.
ഇന്ത്യ കണ്ട ഏറ്റവും വലിയ നേതാവ് ഗാന്ധിജി തന്നെയായിരുന്നു എന്നാണ് എന്റെയും വിശ്വാസം. തെറ്റുകളും കുറവുകളും ഇല്ലാത്ത ഒരു പുണ്യാളന്‍ ആയിരുന്നില്ല അദ്ദേഹം. തെറ്റുകള്‍ വരുത്തുകയും നെറ്റിചുളിപ്പിയ്ക്കുന്ന നിലപാടുകള്‍ വല്ലപ്പോഴുമെങ്കിലും എടുക്കുകയും ചെയ്തിട്ടുള്ള ഒരു സാധാരണ മനുഷ്യനായിരുന്നു. പക്ഷെ സ്വന്തം തെറ്റുകള്‍ തിരിച്ചറിയാനും വിശ്വാസങ്ങള്‍ മുറുകെ പിടിയ്ക്കാനും കാണിച്ച അമാനുഷികം എന്ന് തന്നെ വിശേഷിപ്പിയ്ക്കാവുന്ന ആര്‍ജ്ജവമാണ് അദ്ദേഹത്തെ മഹാത്മാവാക്കുന്നത്. സ്വന്തം ജീവിതം മുഴുവന്‍ അദ്ദേഹത്തിന് ആതമപരിശോധന നടത്തിയുള്ള ഒരു അന്വേഷണമായിരുന്നു. അത് കൊണ്ട് 24 വയസ്സുള്ള ഗാന്ധിയെ ആവില്ല ആ നിലപാടുകള്‍ ആവണമെന്നില്ല 40 വയസ്സുള്ള ഗാന്ധിയില്‍ കാണുക.
ReplyDeleteറിട്രോസ്പെക്ടീവായി നമ്മള്‍ക്ക് എന്തും പറയാം. എന്നാല്‍ അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം ഒരു പ്രതിഭാസം തന്നെയായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവാന്‍ വഴിയില്ല. ഷഹീദ് ഭഗത്‌സിങ്ങിന്റെ കാര്യത്തിലും വര്‍ണ്ണവിവേചനത്തിന്റെ കാര്യത്തിലും ജാതിചിന്തയുടെ കാര്യത്തിലും സ്വന്തം കുടുംബത്തോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ വരെ അദ്ദേഹം വിമര്‍ശിക്കപ്പെടാറുണ്ട്.
എന്നാല്‍ വളരെ വെണ്മയേറിയ തൂവാലയില്‍ തീരെ ചെറിയ കുത്തുകള്‍ തെളിഞ്ഞ് കാണും എന്ന് പറയുന്നത് പോലെ അല്ലെ ഉള്ളൂ ഇവ. അദ്ദേഹത്തിന്റെ നല്ല നിലപാടുകളുമായി ചേര്‍ത്ത് വെച്ച് നോക്കിയാല്‍ ഈ വിമര്‍ശിയ്ക്കപ്പെട്ട നിലപാടുകള്‍ എത്ര ശതമാനം വരും? അതേ കാലഘട്ടത്തിലെ മറ്റുള്ളവരുടെ ജീവിതവും ഇതേ സ്കെയില്‍ വെച്ച് അളന്നാലേ അദ്ദേഹത്തിന്റെ ‘മഹത്വം’ മനസ്സിലാവൂ എന്നാണ് എന്റെ എളിയ അഭിപ്രായം.
പ്രമോദ് ഭായ്,
ReplyDeleteതഥാഗതന്‍ എന്ന് ഉദ്ദേശിച്ചത് സാക്ഷാല്‍ തഥാഗതനെയാണ്.
സംസ്കരണം ദുഷിച്ച ഒന്നിനെ നല്ലതാക്കുന്ന പ്രവര്‍ത്തിയല്ല, നല്ലതിനെ കൂടുതല്‍ നല്ലതാക്കുന്നതും, നന്മയുടെ ചേരുവകളെ ശക്തമായ നന്മയാക്കുന്നതുമായ പ്രവര്‍ത്തിയാണ്. ഉദ്ദേശിച്ചതും അതു തന്നെ.
This comment has been removed by the author.
ReplyDeleteഗാന്ധിജി മതത്തെ രാഷ്ട്രീയത്തില്‍ സമര്‍ത്ഥമായി ഉപയോഗിച്ച നേതാവായിരുന്നു.ഒരു പക്ഷെ ഇതില്‍ വിജയിച്ച ആദ്യത്തെയാള്‍.അത് തുടങ്ങുന്നത് 1920കളിലെ ഖിലാഫത്തിലാണ്.ആര്‍ക്കും വേണ്ടാത്ത തുര്‍ക്കിയിലെ ഖലീഫായ്ക്ക് വേണ്ടി ഇന്ത്യയില്‍ ഒരു മൂവ്മെന്റ് തുടങ്ങിയതിന്റെ കൌശലം ബ്രീട്ടീഷുകാര്‍ക്ക് പോലും പെട്ടെന്ന് മനസ്സിലായില്ല.
ReplyDeleteഅദ്യന്തം ഒരു സനാതന ഹിന്ദുവായിരുന്നു ഗാന്ധിജി.ഒരു മൌലികവാദിയുടെ എല്ലാ സ്വഭാവങ്ങളും ആദ്യകാലങ്ങളില്‍ അദ്ദേഹം പ്രകടിപ്പിച്ചു,എങ്കിലും കാലക്രമേണെ മറ്റു മതങ്ങളെ സഹിഷ്ണുതയോടെ സമീപിക്കാനുള്ള പക്വത അദ്ദേഹം നേടി.അദ്ദേഹം തന്നെ വിളിക്കുന്നത് പോലെ ഒരു സത്യന്വേഷണ പരിണാമം അദ്ദേഹത്തില്‍ കാണാം.
ഗീത മുന്നോട്ട് വെച്ച ചാതുര്‍വര്‍ണ്ണ്യ സങ്കല്‍പ്പങ്ങളെ അദ്ദേഹം മുറുകേ പിടിച്ചു.ഹൈന്ദവരിലെ പിന്നോക്കവിഭാഗങ്ങളെക്കാള്‍ മുസ്ലീം സമൂഹത്തെ വിശ്വാസത്തിലെടുത്ത് സമരവുമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിലെ രാഷ്ട്രീയക്കാരന് ശ്രമിച്ചത്.ഹരിജനമെന്ന് വിളിച്ച് ബ്രാക്കറ്റില്‍ നിര്‍ത്താനാണ്,പിന്നോക്കക്കാരെ പൊതുധാരയില്‍ കൊണ്ടുവരുന്നതിലേറെ അദ്ദേഹം ശ്രമിച്ചത്.
പല അവസരത്തിലും ധര്‍മ്മത്തെക്കാള്‍ തന്ത്രത്തിനാണ് അദ്ദേഹം പ്രാധാന്യം കൊടുത്തത്.രണ്ടാം ലോകയുദ്ധകാലത്ത് ഭീകരമായി വളര്‍ന്നുവരുന്ന ഫാസിസത്തെ ചെറുക്കുന്നതിനു പകരം കിട്ടിയ അവസരത്തില്‍ ബ്രിട്ടനെ തകര്‍ക്കാന്‍ അന്തിമയുദ്ധം പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്..ഒരു പക്ഷെ അദ്ദേഹത്തിന്റെ മരണം പോലും സ്വയം സ്വീകരിച്ച ഒരു തന്ത്രം പോലെ തോന്നാം.ഒരിക്കല്‍ മാത്രം ആ തന്ത്രം പാളി.നെഹ്രുവിന്നു പകരം ജിന്നയെ അവരോധിച്ച് വിഭജനം ഒഴിവാക്കാനുള്ള ആ നീക്കത്തില്‍.
മുന്‍പ് പലരും ചൂണ്ടികാട്ടിയ പോലെ ബോസ്,ഭഗത്സിംഗ്,അംബേദ്ക്കര്‍ തുടങ്ങിയവരോടുള്ള അദ്ദേഹത്തിന്റെ സമീപനം ശരിയല്ലായിരുന്നു എന്ന പൊതു അഭിപ്രായം സത്യമാണ്.
ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല ആഫ്രിക്കയുടെ പല ഭാഗങ്ങളിലും ക്യാപ്പിറ്റലിനെ നിയന്ത്രിക്കുന്ന ഇന്‍ഡ്യക്കാര്‍ തദ്ദേശ്ശീയരായ കറുത്തവരോട് ഇന്നും അത്ര നല്ല സമീപനമല്ല പുലര്‍ത്തുന്നത്.തദ്ദേശ്ശീയരായ കൊള്ളക്കാരുടെ ആക്രമണങ്ങള്‍ക്ക് കെനിയ,നൈജീരിയ,താന്‍സാനിയ തുടങ്ങിയ ഇടങ്ങളീല്‍ ഇന്‍ഡ്യാക്കര്‍ വിധേയരാവേണ്ടി വരുന്നതും ഇതു മൂലം ആണെന്ന് കരുതപ്പെടുന്നു.ഗാന്ധിജി എന്ന ഉന്നതകുലജാതനായി ഗുജറാത്തി ബനിയാ ബാരിസ്റ്ററും ഒരു അപവാദമാകാന്‍ ഇടയില്ല.ഒരുപക്ഷെ തീവണ്ടിയിലെ ദുരനുഭവം ഇല്ലായിരുന്നുവെങ്കില്‍ ഇന്നു കാണുന്ന ഗാന്ധി പോലും ഉണ്ടാകുമായിരുന്നില്ല.മറിച്ച് അത്യന്തം ധനവാനായി അദ്ദേഹം ഡര്‍ബനിലോ മറ്റോ ജീവിച്ച് മരിച്ചേനേ.
പക്ഷെ ഇതൊന്നും അദ്ദേഹത്തിന്റെ പ്രസക്തി കുറയ്ക്കുന്നില്ല.അത്യന്തം നൂതനവും വിചിത്രവുമായ സമരമാര്‍ഗ്ഗങ്ങള്‍,ജീവിതത്തിന്റെ പല തുറകളെ സ്പര്‍ശിച്ച അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍,ഗ്രാമങ്ങളെ സയം പ്രാപ്തമാക്കാനുദ്ദേശിക്കുന്നാദ്ദേഹത്തിന്റെ സാമ്പത്തികശാസ്ത്രം ഇവയൊക്കെ കൂടുതല്‍ പഠനം അര്‍ഹിക്കുന്നു
കൈപ്പള്ളിയുടെ പോസ്റ്റ് വായിച്ചു. അതിനു ഒരു മറുപടിയായി ഞാനറിഞ്ഞ ഗാന്ധിയെക്കുറിച്ച് എന്റെ ബ്ലോഗില്‍ എഴുതുന്നു. ലിങ്ക് ഇവിടെ
ReplyDeleteഇത്തിരി ഓഫ് ടോപിക് ആണോ എന്നു സംശയമുണ്ട്.
ReplyDeleteസില്‍വിയാ കോള്‍, എബ്രഹാം ലാസ് എന്നിവര്‍ ചേര്‍ന്നെഴുതിയ ഡിക്ഷ്ണറി ഓഫ് റ്റ്വെന്റീത് സെഞ്ച്വറി അല്യൂഷന്‍സ് എന്നൊരു പുസ്തകം വായിച്ച ഓര്‍മ്മയുണ്ട്. (അതില്‍ റഷന്‍ ചാരസംഘടനയായ കെജിബിയെപ്പറ്റി പറയുന്നുണ്ട്, എന്നാല്‍ സിഐഎയെപ്പറ്റി ഒന്നുമില്ല എന്നോര്‍മ്മ!) അതില്‍ ഗാന്ധിജിയെ 'ഫാസ്റ്റിങ്ങ് സെയിന്റ്' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെ ആള്‍ദൈവമാക്കിയത് സായിപ്പന്മാര്‍ ആണോ?
(നിത്യചൈതന്യയതിയുടെ ഒരു വിദേശയാത്രയില്‍ 'പണ്ഡിത'നായ ഒരു സായിപ്പ് അദ്ദേഹത്തെ ഇംപ്രസ് ചെയ്യാനെന്നോണം ഇന്ത്യയിലെ ചാതുര്‍വര്‍ണ്യവ്യവസ്ഥയെ അതിരറ്റു പുകഴ്‌ത്തിയത്രെ! സായിപ്പിന്റെ അജ്ഞത കണ്ടിട്ട് യതി കരയണോ ചിരിക്കണോ എന്നറിയാന്‍ വയ്യാത്ത അവസ്ഥയിലായിപ്പോയി.)
ഒട്ടും ഓഫ് ടോപ്പിക്കല്ല
ReplyDeleteഗുരു നിത്യചൈതന്യയതിയ്ക്ക് മറ്റുജാതിക്കാരേക്കാള്‍ ഈഴവരോട് ഒരു പ്രത്യേക വാത്സല്യമ്മുണ്ടായിരുന്നുവെന്ന് അദ്ദേഹവുമായി അടുപ്പവും (രക്തബന്ധവുമുള്ള ???)ഞങ്ങളുടെയൊരു സഹപാഠി സ്ഥാപിയ്ക്കാന്‍ ശ്രമിച്ചത് ഓര്‍മ്മവരുന്നു..
അമ്പി, പ്രസാദ്
പ്രിയാപെട്ട തഥാഗതന്‍ എന്ന ബ്ലഗാവേ
ReplyDeleteപെരിങ്ങോടന്‍ "തഥാഗതനെപ്പോലെ അദ്ദേഹവും മഹാത്മാവായത് അതുമൂലമാണ്." എന്ന് പറഞ്ഞത് Gauthama Buddhaനേ ഉദ്ദേശിച്ചാണു.
O.T.
ബ്ലോഗില്‍ ഈ പേരുകള്‍ ഇടുമ്പം നോക്കിം കണ്ടും ഇടണം കേട്ട. സാക്ഷാല്‍ തഥാഗതന്‍ ആരാണെന്ന് ഇപ്പം മനസിലായല്ല.
ഗാന്ധി ഒരു പക്ഷേ ഇന്ത്യ എക്കാലവും കണ്ട ഏറ്റവും വലിയ വിഷനറിയായിരുന്നു. അസാമാന്യമായ ഉള്ക്കാഴ്ചയുള്ള ഇക്കണോമിസ്റ്റും, അതീവതന്ത്രശാലിയായ രാഷ്ട്രീയജ്‌ഞനുമായിരുന്നു - പക്ഷേ ഒരിക്കലും ഒരു മഹാനായിരുന്നില്ല, രഷ്ട്രീയമായി സത്യസന്ധന് പോലുമായിരുന്നില്ല. മനുഷ്യരെ ജന്മത്തിന്റെ അടിസ്ഥാനത്തില് വേര്ത്തിരിച്ചുകാണുകയെന്ന ക്രൂരതക്ക് കൂട്ടുനില്ക്കുക വഴി ഏത് ഇന്ത്യന് ജാതിഹിന്തുവിന്റേയും തെറ്റോ തന്ത്രമോ അദ്ദേഹവും ആവര്ത്തിച്ചു. നിലപാടുകളില് ആര്ക്കും സംഭവിക്കാവുന്നവിധത്തിലുള്ള നിഷ്കളങ്കമായ ഒരു പിഴവായിരുന്നില്ല അത്, അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടുകളുടെ അടിസ്ഥാനഭൂമിക തന്നെ ജാതിയായിരുന്നു. എല്ലാ ഇവാഞ്ചലിസ്റ്റുകളേയുമ്പോലെ അദ്ദേഹവും വ്യക്തിപരമായ നേട്ടങ്ങള്ക്കതീതനയിരുന്നു (സവര്ക്കറും അങ്ങനെയായിരുന്നു!) . സ്വയം വിമര്ശനത്തെ ഇത്രയും തന്ത്രപരമായി ഉപയോഗിച്ച മറ്റാരുമുണ്ടെന്നു തോന്നുന്നില്ല. തുടര്ച്ചയായ തെറ്റുതിരുത്തലുകള് വഴി, തനിക്കുനേരെയുള്ള വിമര്ശനങ്ങളുടെ പ്രസക്തി മുന്‌കൂട്ടി ഇല്ലാതാക്കാന് അദ്ദേഹത്തിനു കഴിഞ്ഞിരുന്നു
ReplyDeleteഗാന്ധി വളരെ effective ആയിരുന്നു. വ്യക്തിപരമായ ആര്ജ്ജവവും സത്യസന്ധതേയും അദ്ദേഹം രാഷ്ട്രീയമായി ഉപയോഗിച്ചു. തന്റെ സവര്ണ്ണശീലങ്ങളെ ഒരു ദേശീയപാര്ട്ടിയുടെ രാഷ്ട്രീയനിലപാടുകളാക്കി മാറ്റാന് അദ്ദേഹത്തിനു സാധിച്ചു. ലോകത്തെ കാല്ക്കീഴിലാക്കി വച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ തന്റെ രാഷ്ട്രീയനിലപാടുകളിലൂടെ തുടര്ച്ചയായി അമ്പരപ്പിച്ചു. എത്റ സമര്ത്ഥനായ രാഷ്ട്രീയനിരീക്ഷകനും പ്രവചിക്കാനാവാത്തതായിരുന്നു ഗാന്ധിയുടെ നിലപാടുകള് -. നെഹ്റുവിനെപ്പോലൊരു പൈങ്കിളിരാഷ്ട്രീയക്കാരനെ മുന്പില്‌നിര്ത്തിക്കളിച്ച് തന്റെ രാഷ്ട്രീയപ്രതിയോഗികളെ മുട്ടുകുത്തിക്കാന് അദ്ദേഹത്തിനു കഴിഞ്ഞു. ദുരൂഹമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്, ഋജുവായ ജനാധിപത്യനിലപാടുകളായിരിക്കേണ്ടതിനുപകരം അവ ഒരു സമര്ത്ഥനായ പട്ടാളമേധാവിയുടെ യുദ്ധതന്ത്റങ്ങളെപ്പോലെ തോന്നിച്ചു.
ഗാന്ധിക്ക് പോസിറ്റീവായ വശങ്ങള് ധാരാളമുണ്ടായിരുന്നു, തീര്ച്ചയായും. പക്ഷേ അദ്ദേഹത്തെക്കുറിച്ചെന്തെങ്കിലും പരാമര്ശം നടത്തുമ്പോഴേക്കും ഉടന് സകല വികാരങ്ങളും മുറിപ്പെട്ട് വാളെടുക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.
(ഇനി ഈ വിഷയത്തിന്മേലുള്ള വക്കാരിയുടെ പോസ്റ്റില് (http://nilavathekozhi.blogspot.com/2007/10/blog-post.html) കാണുന്നപോലെ വല്ലാതെ വികാരം വ്റണപ്പെട്ടവരുണ്ടെങ്കില് പൊറുക്കുക, ഞാന് നിസ്സഹായനാണ്. വിവേകമാണ് വ്രണപ്പെട്ടതെങ്കില് നമുക്കു ചര്ച്ചചെയ്യാം, പരസ്പരം തെറ്റുകളും തെറ്റിദ്ധാരണകളും തിരുത്താം. അത്രയേ പറ്റൂ, ദയവായി ക്ഷമിക്കുക.)
വക്കാരിയുടെ ഡാറ്റാ മൈനിംഗ് കപ്പാസിറ്റി കണ്ട് കണ്ണുതള്ളിപ്പോയി. നാരായണ ഗുരുവും ഗാന്ധിയും തമ്മില്‍ നടന്ന ചര്‍ച്ചയെ പറ്റി ശ്രീനാരായണ കേന്ദ്രത്തിന്റെ സൈറ്റിലുള്ളത്, ഗൂഗിളില്‍ ചൂണ്ടയിട്ട് വക്കാരി എടുത്തുകാണും. വക്കാരി ചെയ്യാത്തതുകൊണ്ട് അത് ദാ ഇവിടെ ക്വോട്ട് ചെയ്യട്ടെ.
ReplyDeleteസ്വാതന്ത്ര്യപ്രാപ്തിക്ക് മുന്‍പ്, ജാതീയതക്ക് ഇന്നുണ്ടായിരുന്ന പ്രാധാന്യം കല്പ്പിക്കപ്പെട്ടിരുന്നു എന്ന് കരുതുക വിഷമം. ഇ.എം.എസ് ഒരിക്കല്‍ മത മൗലികവാദിയും,(fundamentalist) മത തീവ്രവാദിയും (extremist) തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ച് ഗാന്ധിജി fundamentalist ആണെന്ന് പറഞ്ഞത് വിവാദമായത് ഓര്‍മ്മ വരുന്നു. ഗാന്ധിജി സനാതന ഹിന്ദുവായിരുന്നിരിക്കാം. ചാതുര്വര്‍ണ്യത്തില്‍ വിശ്വസിച്ചിരുന്നുമിരിക്കാം. അത് അദ്ദേഹത്തിന്റെ സ്വന്തം കാര്യമായി കണക്കാക്കാനേ പറ്റൂ. കാരണം അദ്ദേഹം പോരാടിയിരുന്നതും, നിലനിന്നിരുന്നതും പ്രാഥമികമായി സ്വതന്ത്ര ഇന്ത്യക്ക് വേണ്ടിയായിരുന്നു. (അന്നത്തെ സാഹചര്യത്തില്‍ ഹരിജന്‍ എന്ന ഒരു ബ്രാക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടാണെങ്കിലും ദളിതര്‍ക്ക് ഒരു സാമൂഹിക അംഗികാരത്തിനായി ഉദ്യമിച്ചത് അത്ര മോശം കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല). ഒരു പക്ഷേ, അദ്ദേഹം ജീവിച്ചിരുന്നത് ഇന്നായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ കുറേക്കൂടി കര്‍ശനമായേനെ.
ReplyDeleteദളിത് വിമോചനത്തിന്റെ കാര്യത്തില്‍ അംബേദ്‌കര്‍ക്ക് ഉണ്ടായിരുന്ന ദീര്‍ഘവീക്ഷണം ഗാന്ധിജിക്ക് ഉണ്ടായിരുന്നില്ല എന്നതോ അല്ലെങ്കില്‍ അദ്ദേഹം അതാഗ്രഹിച്ചിരുന്നില്ല എന്നതോ വെറും ഉപരിപ്ലവമായ ആരോപണങ്ങളായേ കണക്കാക്കാന്‍ പറ്റൂ. അതിന് അദ്ദേഹം തുനിയാതിരുന്നത് അദ്ദേഹത്തിന്റെ പ്രയോരിറ്റികള്‍ വ്യത്യസ്തമായിരുന്നത് കൊണ്ടുമാവാം. ദളിത് ഉന്നമനത്തിന് ശ്രമിച്ചവരെ മാത്രമേ "ജി" ചേര്‍ത്ത് വിളിക്കാന്‍ പാടൂ, അല്ലെങ്കില്‍ മഹാത്‌മാവായി കണക്കാക്കാന്‍ പാടൂ എന്നൊക്കെ വാദിച്ചാല്‍ ചുറ്റിപ്പോവുകയേ ഉള്ളൂ.
സ്വാതന്ത്ര്യം ആണ് എല്ലാത്തിലും ഉപരിയായത് എന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകളെ നിയന്ത്രിച്ചിരുന്നത് എന്നു വേണം കരുതാന്‍. അതു കൊണ്ടു തന്നെയാണ് ഭഗത്‌സിംഗിനെയോ,അംബേദ്‌കറെയോ അദ്ദേഹത്തിന് അംഗീകരിക്കാന്‍ കഴിയാതെ പോയത്. സുഭാഷ് ചന്രബോസിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാട് ശരി തന്നെയായിരുന്നു. തീവ്രവാദിയും, കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് വന്നാല്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഗതി തന്നെ തിരിച്ചു വിടാന്‍ പ്രാപ്തനുമായിരുന്ന ബോസിനെ ഒറ്റപ്പെടുത്തേണ്ടത് അന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. കോണ്‍ഗ്രസ്സില്‍ നില്‍ക്കക്കള്ളിയില്ലാതെ ഐ.എന്‍.എ ഉണ്ടാക്കി ഫാസിസ്റ്റുകളോടൊപ്പം കൂടിയ ബോസ് അത് പില്‍ക്കാലത്ത് തെളിയിക്കുകയും ചെയ്തു. ബോസ് ആയിരുന്നു കോണ്‍ഗ്രസ്സിന്റെ തലപ്പത്തെങ്കില്‍ ഒരു പക്ഷേ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വന്‍ ശക്തികള്‍ പങ്കിട്ടെടുത്ത കമ്പോളങ്ങളില്‍ ഒന്നായിപ്പോയേനെ ഇന്ത്യയും.
ഗാന്ധിജി പണ്ടെടുത്ത നിലപാടുകള്‍ ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുന്ന് ഒരു പഞ്ചായത്ത് ഭരണം പോലും എങ്ങിനെ നടക്കുന്നു എന്നറിയാത്ത നാം വിമര്‍ശിക്കുന്നത് ഇച്ചിരി കടന്ന കൈ ആണ്‍. ജാതിവ്യവസ്ഥയെ നിലനിര്‍ത്താന്‍ ഗാന്ധി ആഗ്രഹിച്ചിരുന്നെങ്കില്‍ അതിനുപിന്നില്‍ ഒരു സവര്‍ണ്ണഹിന്ദുവിന്റെ പ്രമാണിത്തം നിലനിര്‍ത്തുക എന്ന വ്യക്തിപരമായ ആവശ്യത്തിനേക്കാള്‍ മറ്റെന്തെങ്കിലും ഉദ്ദേശ്യം ആദ്ദേഹം കണ്ടിരുന്നു എന്നേ കരുതാന്‍ എനിക്ക് കഴിയുന്നുള്ളൂ. ജാതിവ്യവസ്ഥ നിലനിന്നാല്‍ ഉണ്ടാകുന്ന ഗുണവും നേട്ടവും അദ്ദേഹത്തിന്റെ ജീവിതകാലത്ത് കാണാന്‍ സാധ്യത കുറവാണെന്ന് അദ്ദേഹത്തിനുതന്നെ അറിയുമായിരുന്നിരിക്കണമല്ലോ. ജാതിവ്യവസ്ഥയോട് വ്യക്തിപരമായി എനിക്ക് എതിര്‍പ്പാണെങ്കിലും, അങ്ങിനെ ഒരു വ്യവസ്ഥിതി പാടേ ഇല്ലായിരുന്നെങ്കില്‍ ഇന്നു ഭാരതം എങ്ങിനെ ഉണ്ടാകുമായിരുന്നുവെന്ന് ഊഹിക്കാന്‍ കഴിയാത്തത് കൊണ്ട് ഞാന്‍ സുല്ലിട്ടു.
ReplyDeleteഈ വിഷയം വലിയ പാടാ കൈകാര്യം ചെയ്യാന്‍. അതാ കമന്റുകള്‍ കുറഞ്ഞ് പോകുന്നത്. ഗാന്ധി വല്ല അശ്ലീല ചാറ്റോ ഫോണ്‍ കോളോ ചെയ്തിരുന്നു എന്നായിരുന്നു പോസ്റ്റ് എങ്ങില് ഇവിടെ പുത്തന്‍പറക്കണ്ടത്തില്‍ ഞാറ് നട്ടാപോലെ ആളുണ്ടായേനെ. കമന്റുകള്‍ വായിക്കാനും മറുപോസ്റ്റുകള്‍ക്കായി കാത്തിരിക്കാനും ഒക്കെ ഒരു രസവും ഉണ്ടാകുമായിരുന്നു. ;)
കണ്ണൂസിന്:-
ReplyDelete"ഗാന്ധിജി സനാതന ഹിന്ദുവായിരുന്നിരിക്കാം. ചാതുര്വര്‍ണ്യത്തില്‍ വിശ്വസിച്ചിരുന്നുമിരിക്കാം. അത് അദ്ദേഹത്തിന്റെ സ്വന്തം കാര്യമായി കണക്കാക്കാനേ പറ്റൂ"
അങ്ങനെ കണക്കാക്കാമായിരുന്നു, അദ്ദേഹം ചാതുര്വര്ണ്ണ്യമൂല്യങ്ങളെ സ്വാതന്ത്ര്യസമരമൂല്യങ്ങളാക്കി മാറ്റിയിരുന്നില്ലെങ്കില്, അതുവഴി ചാതുര്വര്ണ്ണ്യത്തിന് മറ്റൊരു നൂറ്റാണ്ടിലേക്കുള്ള extension വാങ്ങിക്കൊടുത്തിരുന്നില്ലെങ്കില്. സ്വന്തം വിശ്വാസങ്ങളേയും എന്തിന് ആചാരങ്ങളെവരേയും ഒരു ദേശീയപാര്ട്ടിയുടെ പ്രഖ്യാപിതനയങ്ങളാക്കാന്മാത്രം പിടിവാശിക്കാരനായിരുന്ന ഒരാളുടെ വ്യക്തിവിശ്വാസങ്ങള്ക്ക് കണ്ണൂസുദ്ദേശിച്ചതിനേക്കാള് പ്രസക്തിയുണ്ടെന്നു തോന്നുന്നു.
"ദളിത് വിമോചനത്തിന്റെ കാര്യത്തില്‍ അംബേദ്‌കര്‍ക്ക് ഉണ്ടായിരുന്ന ദീര്‍ഘവീക്ഷണം ഗാന്ധിജിക്ക് ഉണ്ടായിരുന്നില്ല എന്നതോ അല്ലെങ്കില്‍ അദ്ദേഹം അതാഗ്രഹിച്ചിരുന്നില്ല എന്നതോ വെറും ഉപരിപ്ലവമായ ആരോപണങ്ങളായേ കണക്കാക്കാന്‍ പറ്റൂ"
ദീര്ഘവീക്ഷണമുണ്ടായിരുന്നില്ല എന്നതൊരു കുറ്റമല്ല, ഇനിയിപ്പോള് അതൊരു പോരായ്മയാണെങ്കില്ത്തന്നെ ഗാന്ധിക്കാ പോരായ്മ ഉണ്ടായിരുന്നുമില്ല. അപാരമായ ദീര്ഘവീക്ഷണംതന്നെയായിരുന്നു അദ്ദേഹത്തെ അംബേദ്കര്ക്കെതിരാക്കിയത്.
"ദളിത് ഉന്നമനത്തിന് ശ്രമിച്ചവരെ മാത്രമേ "ജി" ചേര്‍ത്ത് വിളിക്കാന്‍ പാടൂ, അല്ലെങ്കില്‍ മഹാത്‌മാവായി കണക്കാക്കാന്‍ പാടൂ എന്നൊക്കെ വാദിച്ചാല്‍ ചുറ്റിപ്പോവുകയേ ഉള്ളൂ."
ദളിതരുടെ ഉന്നമനത്തിനുവേണ്ടി പ്രവര്ത്തിച്ചവരെ മാത്രമേ മഹാത്മാവെന്നു വിളിക്കാവൂ എന്ന അര്ത്ഥത്തില് ആരുമിവിടെ സംസാരിച്ചില്ലെന്നാണുതോന്നുന്നത്. മാത്രമല്ല, ഗാന്ധി ദളിതരുടെ ഉന്നമനത്തിനുവേണ്ടി ആത്മാര്ത്ഥമായി പരവര്ത്തിച്ചയാളുമായിരുന്നു, ദളിതരെ ദളിതരാക്കിത്തന്നെ നിര്ത്തിക്കൊണ്ടായിരുന്നുവെന്നുമാത്രം.
"അതിന് അദ്ദേഹം തുനിയാതിരുന്നത് അദ്ദേഹത്തിന്റെ പ്രയോരിറ്റികള്‍ വ്യത്യസ്തമായിരുന്നത് കൊണ്ടുമാവാം"
അതെ, അദ്ദേഹത്തിന്റെ പ്റയോറിറ്റികള് വ്യത്യസ്തമായിരുന്നു, അതുതന്നെയായിരുന്നു ഇവിടത്തെ ആരോപോണവും.
"സ്വാതന്ത്ര്യം ആണ് എല്ലാത്തിലും ഉപരിയായത് എന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകളെ നിയന്ത്രിച്ചിരുന്നത് എന്നു വേണം കരുതാന്‍."
അങ്ങനെ കരുതാന് ന്യായമില്ല, സ്വാതന്ത്റ്യം ഗാന്ധിയുടെ സമഗ്രലക്ഷ്യങ്ങളുടെ ഒരു ഭാഗം മാത്രമായിരുന്നു. സ്വാതന്ത്റ്യം എന്നതുമാത്രമായിരുന്നു ലക്ഷ്യമെങ്കില് ഇത്രയും സമഗ്രമായ ഒരാശയസംഹിത അദ്ദേഹത്തിനു രൂപപ്പെടുത്തേണ്ടതില്ലായിരുന്നു.
(അക്ഷരത്തെറ്റുകള് ദയവായി ക്ഷമിക്കുക, മൊഴിയും വരമൊഴിയും ഒന്നും ഇല്ല, പെരിങ്ങോടന്റെ ഓണ്ലൈന് മൊഴി ഉപയോഗിച്ച് ഫയര്ഫോക്സിലെഴുതുന്നതാണ് - ശരിക്കു വായിക്കാന് തന്നെ വയ്യ ഫയര്ഫോക്സില്)
അങ്ങനെ കണക്കാക്കാമായിരുന്നു, അദ്ദേഹം ചാതുര്വര്ണ്ണ്യമൂല്യങ്ങളെ സ്വാതന്ത്ര്യസമരമൂല്യങ്ങളാക്കി മാറ്റിയിരുന്നില്ലെങ്കില്, അതുവഴി ചാതുര്വര്ണ്ണ്യത്തിന് മറ്റൊരു നൂറ്റാണ്ടിലേക്കുള്ള extension വാങ്ങിക്കൊടുത്തിരുന്നില്ലെങ്കില്. സ്വന്തം വിശ്വാസങ്ങളേയും എന്തിന് ആചാരങ്ങളെവരേയും ഒരു ദേശീയപാര്ട്ടിയുടെ പ്രഖ്യാപിതനയങ്ങളാക്കാന്മാത്രം പിടിവാശിക്കാരനായിരുന്ന ഒരാളുടെ വ്യക്തിവിശ്വാസങ്ങള്ക്ക് കണ്ണൂസുദ്ദേശിച്ചതിനേക്കാള് പ്രസക്തിയുണ്ടെന്നു തോന്നുന്നു.
ReplyDeleteചന്ത്രക്കാറാ,
ഇതാണെനിക്ക് മനസ്സിലാവാതെ പോയ കാര്യം. ഏതു നിലയിലാണ് ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ സ്വാതന്ത്ര്യത്തിനു ശേഷവും ജാതീയത തുടര്‍ന്നു പോവാന്‍ കാരണമായി എന്ന് പറയുന്നത്? സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം ജാതീയതയും ദളിത് പാര്‍ശ്വവത്‌കരണവും സ്വാഭാവികമായി അസ്തമിക്കുമായിരുന്നു എന്ന് വിശ്വസിക്കാന്‍ ന്യായങ്ങള്‍ ഉണ്ടോ? കോണ്‍ഗ്രസ്സും, സ്വാതന്ത്ര്യ സമരത്തിന്റെ ഗതിയും താന്‍ വിചാരിക്കുന്ന രീതിയില്‍ തന്നെ നീങ്ങണം എന്ന് ഗാന്ധിജി വാശി കാണിച്ചിട്ടുണ്ട്. പക്ഷേ, അത് ജാതീയതയെ സഹായിച്ചതെങ്ങനെയാണ്? അദ്ദേഹം അങ്ങിനെ ചിന്തിച്ചിരുന്നു എന്നത് രഹസ്യമാക്കി വെക്കാതെ ആരാധകര്‍ക്കിടയില്‍ മനപൂര്‍വം മാനസികാധിനിവേശത്തിന് ശ്രമിച്ചു എന്നാണോ ഉദ്ദേശിക്കുന്നത്?
ഗാന്ധി ദളിതരുടെ ഉന്നമനത്തിനുവേണ്ടി ആത്മാര്ത്ഥമായി പരവര്ത്തിച്ചയാളുമായിരുന്നു, ദളിതരെ ദളിതരാക്കിത്തന്നെ നിര്ത്തിക്കൊണ്ടായിരുന്നുവെന്നുമാത്രം.
അതാണ് ദീര്‍ഘവീക്ഷണമില്ലായ്മ എന്ന് ഞാന്‍ ഉദ്ദേശിച്ചത്. പക്ഷേ, ഒരു പരിധി വരെ അംബേദ്കര്‍ പ്രവര്‍ത്തിച്ചതും അങ്ങിനെ തന്നെയായിരുന്നില്ലേ? സംവരണം പോലുള്ള നിര്ണ്ണായക കാര്യങ്ങളില്‍ അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ടെങ്കിലും.
ദളിത് ഉന്നമനത്തിന് ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളില്‍ ആത്‌മാര്‍ത്ഥതയില്ലായിരുന്നുവെന്നോ, അദ്ദേഹത്തിന് ദുരുദ്ദേശങ്ങളുണ്ടായിരുന്നുവെന്നോ ചന്ത്രക്കാരന്‍ കരുതുന്നില്ലല്ലോ. അപ്പോള്‍ അഭിപ്രായ വ്യത്യാസം അദ്ദേഹം വ്യക്തിപരമായി എന്തു ചിന്തിച്ചിരുന്നു എന്ന കാര്യത്തില്‍ മാത്രമാണ്. (ശ്രീനാരായണ ഗുരുവുമായി ഗാന്ധിജി നടത്തിയ സംവാദം പോലുള്ള കാര്യങ്ങളില്‍ നിന്ന് മനസ്സിലാവുന്ന പോലെ). അതിനിത്ര പ്രാധാന്യമുണ്ടോ എന്നതാണ് എന്റെ ചോദ്യം. ഗാന്ധിജിയുടെ കാലം കഴിഞ്ഞ് അറുപത് കൊല്ലം കഴിഞ്ഞിട്ടും, ദളിതരുടെ സാമൂഹിക അംഗീകാരത്തിനായി പ്രവര്‍ത്തിക്കുന്ന ഒരാളെയെങ്കിലും നമുക്ക് ചൂണ്ടിക്കാണിക്കാനുണ്ടോ? (കൂടുതല്‍ സംവരണത്തിനുള്ള വാദവും, തീവ്ര പ്രവര്‍ത്തനങ്ങളും അല്ലാതെ? ) ദളിതരെ ദളിതരായിത്തന്‍നെ നിലനിര്‍ത്താനുള്ള പ്രയത്‌നങ്ങളാണ് ഇപ്പോഴും എല്ലാവരും - ദളിത് സംഘടനകളുള്‍പ്പടെയുള്ളവര്‍-ചെയ്യുന്നത്. ഒരു ശ്രീനാരായണഗുരു മാത്രമേ അപവാദമായി ഉണ്ടായിരുന്നുള്ളൂ -- എല്ലാക്കാലത്തും.
അതെ, അദ്ദേഹത്തിന്റെ പ്റയോറിറ്റികള് വ്യത്യസ്തമായിരുന്നു, അതുതന്നെയായിരുന്നു ഇവിടത്തെ ആരോപോണവും.
അതെങ്ങിനെ ഒരു കുറ്റമാവും എന്ന് മനസ്സിലായില്ല. മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും ആര്‍.എസ്.എസിനും ഒരു പോലെ അനഭിമതമായ ഗാന്ധിജിയുടെ ഈ മതവീക്ഷണം എന്തായിരുന്നുവെന്നാണ് ഇപ്പോള്‍ എന്റെ അത്‌ഭുതം!!
സ്വാതന്ത്റ്യം ഗാന്ധിയുടെ സമഗ്രലക്ഷ്യങ്ങളുടെ ഒരു ഭാഗം മാത്രമായിരുന്നു. സ്വാതന്ത്റ്യം എന്നതുമാത്രമായിരുന്നു ലക്ഷ്യമെങ്കില് ഇത്രയും സമഗ്രമായ ഒരാശയസംഹിത അദ്ദേഹത്തിനു രൂപപ്പെടുത്തേണ്ടതില്ലായിരുന്നു.
ഒരു ഗാന്ധി "കള്‍ട്ട്" സൃഷ്ടിക്കാന്‍ ബോധപൂര്‍വം അദ്ദേഹം ശ്രമിച്ചിരുന്നോ? ഇല്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഒരു പക്ഷേ പരാജിതന്‍ പറഞ്ഞ പോലെ അദ്ദേഹത്തെ വിഗ്രഹവത്‌കരിച്ചത് മറ്റു ചില താത്‌പര്യങ്ങളായിരുന്നിരിക്കാം.
കണ്ണൂസ്, താങ്കളുടെ ആദ്യചോദ്യത്തിനുള്ള ഉത്തരത്തിലാണ് ഗാന്ധിയോടുള്ള എന്റെ പ്രശ്നങ്ങളുടേയും വിശദീകരണം. എനിക്ക് ഉത്തരങ്ങളുമുണ്ട്. അല്പം സമയം തരൂ. ഒന്നോ രണ്ടോ ദിവസമെടുത്തേക്കാം, പക്ഷേ വിശദമായെഴുതഅന് ശ്രമിക്കാം.
ReplyDeleteജാതി, മതം, ദൈവം, ചികിത്സ, ഭക്ഷണം എന്നുവേണ്ട കാക്കത്തൊള്ളായിരം വിഷയങ്ങളില് ഗാന്ധിയുടെ തികച്ചും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള് അദ്ദേഹമെന്തിന് സ്വാത്ന്ത്റ്യസമരത്തിലേക്കും സ്വാതന്ത്റ്യസമരസേനാനികളിലേക്കും വലിച്ചിഴച്ചു? ഇന്ത്യന് സ്വാതന്ത്റ്യസമരത്തില് ഒരു പ്രസക്തിയുമില്ലായിരുന്ന ഇത്തരം നിലപാടുകള് എങ്ങനെ അതിന്റെ അപ്രഖ്യാപിതമുഖമുദ്രയായി?
ReplyDeleteജാതി, മതം, ദൈവം, ചികിത്സ, ഭക്ഷണം തുടങ്ങി മേല്പ്പറഞ്ഞ ഗാന്ധിയുടെ വ്യക്തിപരം എന്നു പ്രത്യ്ക്ഷത്തില് തോന്നുന്ന നിലപാടുകള് അന്നത്തെ ഒരു ഇന്ത്യന് അവര്ണ്ണനെ എത്രമാത്രം അകറ്റിനിര്ത്തുന്നതായിരുന്നു? വേറൊരുതരത്തില്ച്ചോദിച്ചഅല് ഒരു സവര്ണ്ണനെ എത്രമാത്രം ആകര്ഷിക്കുന്നതായിരുന്നു? ആരായിരുന്നു ആ മൂല്യങ്ങളെ പിന്പറ്റിയിരുന്നവര്? എന്തായിരുന്നു ആ നിലപാടുകളുടെ സാമൂഹ്യ-രാഷ്ട്റീയ-സാംസ്കാരിക പ്റസക്തി?
ഇന്ത്യന് സ്വാതന്ത്റ്യം ഗാന്ധിയുടെ നിലപാടുകളുടെ വിജയമായി അനശ്വരതനേടുമ്പോള് അതിന്റെ കൂടെ അതേ status കൈവരുന്ന അദ്ദേഹത്തിന്റെ പ്രതിലോമനിലപാടുകളെ എന്തുകൊണ്ടാണ് നമ്മള് പരിഗണിക്കാത്തത്?
എന്തുകൊണ്ടാണ് ഗാന്ധി രാഷ്ട്രീയ അധികാരകൈമാറ്റം എന്ന ഒറ്റ അജണ്ടക്കപ്പുറം പോകാന് സ്വാതന്ത്റ്യസമരത്തിനെ അനുവദിക്കാതിരുന്നത്? അതവിടെവച്ചു നിര്ത്തിവയ്ക്കേണ്ടത് ആരുടെ ആവശ്യമായിരുന്നു? എന്തുകൊണ്ടദ്ദേഹം സമരത്തിലുടനീളം അവര്ണ്ണനെ മുഖവിലക്കെടുത്തില്ല? അവിടെവച്ചു നിര്ത്താനായിരുന്നുവെങ്കില് എന്തിനായിരുന്നു സ്വാതന്ത്റ്യസമരം?
ചോദ്യചിഹ്നങ്ങളുണ്ടെങ്കിലും മേല്പ്പറഞ്ഞവയില് ചില ഉത്തരങ്ങളുമുണ്ടെന്നാണ് എന്റെ പ്റതീക്ഷ. വീണ്ടുമെഴുതാന് ശ്റമിക്കാം.
ഗാന്ധിയെ വിമര്ശിക്കുന്നതിനോടൊപ്പംതന്നെ അദ്ദേഹം മുന്നോട്ടുവച്ചതിനേക്കാള് ഫലപ്രദമായ ഒരു സമരമാര്ഗ്ഗവും കേട്ടിട്ടുപോലുമില്ലെന്നുകൂടിയെഴുതാന് ഈയുള്ളവനെ അനുവദിക്കുക. ഒരുപക്ഷേ ഭാവിയുള്ള ഒരേയൊരു സമരമാര്ഗ്ഗം അതായിരിക്കുകയും ചെയ്യും. അതു പ്റാക്ടീസ് ചെയ്യാന് ഒരു ഗാന്ധിതന്നെ വേണ്ടിവരുമെന്നത് വേറൊരു കാര്യം.
ReplyDeleteകൈപ്പളിയുടെ ഈ പോസ്റ്റും തുടര്‍ന്നുള്ള് സംവാദങ്ങള്‍ക്കും മുന്‍പു വരെ ഗാന്ധിയെ മഹാത്മാവായാണു കണ്ടിരുന്നത്. പലരും ഇവിടെ പറഞ്ഞ പോലെ പലതുമായിരിക്കാം, പക്ഷെ മഹാത്മാവെന്ന വിശേഷണം അദ്ദേഹത്തിനു യോജിക്കുന്നതല്ല (കൈപ്പള്ളിയുടെ പോസ്റ്റിന്റെ സാരാംശവും അതു തന്നെ) എന്നാണു എനിക്കിപ്പോള്‍ തോന്നുന്നത്.
ReplyDeleteഗാന്ധിയുടെ ഏറ്റവും വലിയ സംഭാവനകളായി ഞാന്‍ കണ്ടിരുന്നതും ഇപ്പോഴും കാണുന്നതും
1. അഹിംസയിലൂടെ വിപ്ലവം സാധ്യമാണെന്നു കാണിച്ചു തന്നു. സാംസ്കാരികമായി ഏറ്റവും ഉയര്‍ന്ന സമരമാര്‍ഗ്ഗം വിഭാവന ചെയ്ത ഗാന്ധി ഈ നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ ആശയമാണു മുന്നോട്ടു വച്ചത്.
2. ജാതിയുടേയും മതത്തിന്റേയും പേരില്‍ വിഘടിച്ചു നിന്ന ഒരു ജനതയെ ഒരുമിച്ചു സ്വാതന്ത്ര്യത്തിനു വേണ്ടി അണിനിരത്താന്‍ അദ്ദേഹത്തിനു സാധിച്ചു, അതിലൂടെ സ്വാതന്ത്ര്യവും.
ഈ പശ്ചാത്തലത്തിലാണു ചന്ദ്രക്കാരന്റെ വാദങ്ങളെ കാണേണ്ടി വരുന്നത്. കണ്ണൂസിന്റെ ചോദ്യങ്ങള്‍ ഒക്കെ തന്നെയാണെനിക്കുമുള്ളത്.
ചന്ദ്രക്കാറന്‍ ചരിത്രത്തെ ഇന്നത്തെ കാലഘട്ടത്തില്‍ നിന്നു കൊണ്ടു തിരിഞ്ഞു നോക്കുകയാണെന്നാണു തോന്നുന്നത്. ഗാന്ധിയുടെ പ്രവൃത്തികള്‍ ഉണ്ടാക്കിയ എഫക്റ്റിനെ മുന്നിറുത്തിക്കോണ്ട് പിറകോട്ടു നോക്കുകയാണു. ഇതെത്രത്തോളം ശരിയാണെന്നറിയില്ല.
ഏതൊരു പ്രവര്‍ത്തിയുടേയും ശരി-തെറ്റുകള്‍ നിര്‍വ്വചിക്കപ്പെടേണ്ടത് അതു സൃഷ്ടിക്കുന്ന എഫക്റ്റിനെ അടിസ്ഥാനപ്പെടുത്തിത്തന്നെ വേണം എന്നാണെന്റേയും പക്ഷം. അല്ലാതെ ശുദ്ധ ലോജിക്കിനെ (യുക്തിയെ) മാത്രം അടിസ്ഥാനപ്പെടുത്തിയല്ല.
അങ്ങിനെ നോക്കുമ്പോള്‍ ഗാന്ധി കുറ്റക്കാരനാണെന്നു തോന്നിയേക്കാം.
പക്ഷെ ചരിത്രം ഇങ്ങനെയാണോ വ്യാഖ്യാനിക്കപ്പെടേണ്ടത്.
അന്നത്തെ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ നമുക്കിന്നു പുസ്ത്കങ്ങളും ഓര്‍മ്മക്കുറിപ്പുകളുമേയുള്ളൂ, യാഥാര്‍ത്ഥ്യം മുന്നിലില്ല. അങ്ങിനെ വരുമ്പോള്‍ ഇതിലൂടെ കിട്ടുന്ന ഒരു സാങ്കല്പിക യാഥാര്‍ഥ്യത്തെ മുന്‍ നിര്‍ത്തി മാത്രമേ പരിശോധന നടത്താന്‍ തരമുള്ളൂ.
ഈ രണ്ടു മാര്‍ഗ്ഗങ്ങളും മ്യൂച്യലി എക്സ്ക്ലൂസിവാവാതെ നോക്കുകയാണു നല്ലതെന്നു തോന്നുന്നു.
പ്രസക്തമെന്നു തോന്നുന്ന കാര്യങ്ങള്‍.
1. സവര്‍ണ്ണ മൂല്യങ്ങളെ ഉള്‍ക്കൊണ്ട ഗാന്ധിക്കു അവര്‍ണ്ണനു യഥാര്‍ത്ഥ സ്വാതന്ത്ര്യം ബ്രിട്ടിഷു കാരനില്‍ നിന്നായിരുന്നില്ല മറിച്ചു ജാതിവ്യവസ്ഥയില്‍ നിന്നായിരുന്നു വേണ്ടിയിരുന്നതെന്നു ഉള്‍ക്കൊള്ളാന്‍ എത്രത്തോളം കഴിയുമായിരുന്നു?
2.ദേശീയതയെന്ന സങ്കല്പം പൂര്‍ണ്ണ രൂപത്തില്‍ എത്തിയിട്ടില്ലാത്ത അവസ്ഥയില്‍ ബ്രിട്ടിഷുകാരില്‍ നിന്നുള്ള സ്വാതന്ത്ര്യം ആരുടെ ആവശ്യമായിരുന്നു. ഇവിടെയാണു കണ്ണൂസ് പറഞ്ഞപോലെ പ്രയോറിറ്റീസ് മനസ്സിലാക്കേണ്ടത്.
ഗാന്ധിയുടെ പ്രയോറിറ്റി സ്വാതന്ത്ര്യം ആയിരുന്നിരിക്കെ (സവര്‍ണ്ണന്റെ പ്രശ്നമായിരുന്നല്ലോ അതെന്ന ചന്ദ്രക്കാറന്‍ വാദമിവിടെ പ്രസക്തമാണു), അതിലേക്കു എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുകയായിരുന്നില്ലേ?
ഇവിടെ ഇതു(ചന്ദ്രക്കാറന്‍ പറഞ്ഞ പോലുള്ള ഹൈജാക്കിംഗ്) ബോധപൂര്‍വ്വമായിരുന്നെങ്ങിനെ പറയാന്‍ സാധിക്കും.
3. ഹരിജനങ്ങളെന്നു വിളിച്ചപ്പോഴും അവരോടുള്ള സമീപനം ചന്ദ്രക്കാരനുള്‍പ്പടെ പലരും പറഞ്ഞ പോലെ തുല്യരെന്ന നിലയിലല്ല, മറിച്ച് ദയ കാണിക്കേണ്ട അല്ലെങ്കില്‍ ദയ അര്‍ഹിക്കുന്നവരായിട്ടായിരുന്നതെന്നത് വളരെ പ്രസക്തമാണെന്നു തോന്നുന്നു. ഇവിടെയാണു ഗാന്ധി മഹാത്മാവല്ലാതാകുന്നത്.
This comment has been removed by the author.
ReplyDeleteSorry Kaipalli mashe, I am responding only to the man who put the comment above.
ReplyDeleteRajan,
you have some serious problem; either with your capacity to understand what you read or in your capacity to decide what to write. :(
There is a sharp difference between criticism and bigotary man; try to grow up if you can.
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeletemanu,
ReplyDeletei deleted that, but wht was the wrong in my writing?? I quoted those from the originals.
Gandhi claimed he was a Hindu because he believed in the Vedas, Upanishads, Puranas, smiritis, avatars and rebirth. He also believed in the caste system.
But no other religion in the world sanctions slavery and untouchability, making both a religious obligation. However, Gandhi saw it as a good system. distorted by time. He described it as "a healthy division of work based on birth," taking into account the "natural tendencies" of human beings to avoid "unworthy competition."
Such an argument leads to many absurdities. In a free and democratic system such as ours, suppose a sweeper were to win election to the President of India: would he then be expected to stand by his broom? Is there privilege and power present in the genes of the upper castes? As the author points out, the caste system is "a closed system of stratification". Upward mobility was discouraged None knew this better than the ones at the bottom of the heap. to whom untouchability and the caste system were two sides of the same coin.
Gandhi not only supported the caste system. he discouraged inter-dining and intermarriage. "Prohibition against intermarriage and inter-dining is essential for the rapid evolution of the soul."
I will answer very briefely, because I now know that you are not as silly as your first attempt showed.
ReplyDelete1. to belive in the Sruti and Smriti does not mean to believe in every ritual practice and social regulations of the ancients. Gandhi had the sensibility not only to read but also to understand the Scriptures. He was never a stupid fanatic.
2. Gandhi was not able to resist caste system just as St Paul permitted slavery and more significantly as George Washington pesisted with it in America.
Because:
a) Any great man is a product of his time. One might go adead of his times in some aspects but not all. I am sure after a few decades using microsoft windows will be considered a foolery and politically incorrect; but I who am using a windows system right now, refuse to be called a fool on that account.
b)Gandhi who was heading the freedom movement could have committed nothing less than a political stupidity if he dared to break down the united political support he enjoyed from the part of Hindu masses (not only uppercaste, mind it) whose psyche was deeply caste-conditioned. (It needed a Washington to unite the USA for the first time; but it needed a Lincoln to make all of them free.)
I agree with Kaipally that Gandhi was idolised by the Indian masses much beyond the person that he really was; I have firm reasons to maintian that position.
Gandhi should not be idolized; but his memory should not be permitted to be vandalized by the West either. Becuase, with all the human fraility and limitations that he himself openly admitted, he was a great man. A man who was nothing less than the Christ depicted by Kazandsakis. (Not the Christ of Gospels: don't get the idea wrong)
and a note: this comment is meant for this post only. THIS POST ONLY :)
ReplyDeleteqw_er_ty
ചന്ത്രക്കാറാ, ബാക്കി ഭാഗത്തിനുമായി കാത്തിരിക്കുന്നു - എന്റെ സംശയങ്ങളും നളന്‍ ഉന്നയിച്ച രീതിയിലുള്ളതാണ്. ചന്ത്രക്കാറന്‍ തന്നെ നേരത്തെ സൂചിപ്പിച്ചതു പോലെ അവര്‍ണ്ണരുടെ സ്വാതന്ത്ര്യ സമരത്തിലുള്ള പങ്ക് കുറഞ്ഞു പോയതിന് ഒരു കാരണം വെള്ള സായിപ്പിന് പകരം കറുത്ത സായിപ്പ് വരും എന്ന ചിന്താഗതിയാവാം. താരതമ്യേന, കേരളീയരുടെ പങ്കും കുറവാണല്ലോ സ്വാതന്ത്ര്യ സമരത്തില്‍. അതാരും നമ്മളെ മാറ്റി നിര്‍ത്തിയതു കൊണ്ടുണ്ടായതല്ലല്ലോ.
ReplyDeleteമനൂ, നളന്‍ -- ഗാന്ധിജിയുടെ പ്രഥമ പരിഗണന ബ്രിട്ടീഷുകാരില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനായിരുന്നുവെന്ന് വ്യക്തമാണല്ലോ. ദളിതരെ സവര്‍ണ്ണര്‍ക്ക് തുല്യരായി കാണണമെന്നുള്ള മാനുഷിക മൂല്യം ഗാന്ധിജിക്കുണ്ടായിരുന്നില്ല എന്നു തന്നെ വെക്കുക. എന്നാല്പ്പോലും, ദളിത് ഉന്നമനത്തിനും അനാചാരങ്ങളില്‍ നിന്നുള്ള വിമുക്തിക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ കുറച്ചു കാണാനാവില്ലല്ലോ. സവര്‍ണ്ണ മേധാവിത്വമുള്ള സമൂഹത്തില്‍ ദളിതരെ തുല്യരാക്കി ഉയര്‍ത്തുന്നത് മറ്റു സവര്‍ണ്ണരുടെ അപ്രീതിക്ക് കാരണമാവുമെന്നും അത് സ്വാതന്ത്ര്യ സമരത്തിന്റെ തീവ്രത കുറക്കുമെന്നും അദ്ദേഹം ഭയപ്പെട്ടിരുന്നോ എന്നും സംശയിക്കണം. "പാളയത്തില്‍ പട" ഒഴിവാക്കി മുഖ്യ ശത്രു എന്ന് അദ്ദേഹം കരുതിയവര്‍ക്കെതിരെ എല്ലാവരേയും അണിനിരത്താനുള്ള ഒരു ശ്രമം കൂടി ആയിരുന്നിരിക്കാം അദ്ദേഹത്തിന്റെ ദളിതരോടുള്ള "ദയ"യോടെയുള്ള സമീപനം. ഇന്ന് അത് തെറ്റായി തോന്നുമെങ്കിലും, അന്നത്തെ സാഹചര്യത്തില്‍ അതിന് ന്യായീകരണങ്ങള്‍ കണ്ടേക്കാം.
കണ്ണൂസേട്ടാ..
ReplyDeleteപാളയത്തില്‍ പട" ഒഴിവാക്കി മുഖ്യ ശത്രു എന്ന് അദ്ദേഹം കരുതിയവര്‍ക്കെതിരെ എല്ലാവരേയും അണിനിരത്താനുള്ള ഒരു ശ്രമം കൂടി ആയിരുന്നിരിക്കാം അദ്ദേഹത്തിന്റെ ദളിതരോടുള്ള "ദയ"യോടെയുള്ള സമീപനം
ഇക്കാര്യത്തില്‍ നമ്മള്‍ തമ്മില്‍ വിയോജിപ്പുണ്ടെന്ന് തോന്നുന്നില്ല.
ഞാന്‍ മുകളില്‍ പറയാന്‍ ശ്രമിച്ചത് ഇതാണ്: പരമ്പരാഗതമായി -സവര്‍ണരും ബഹുഭുരിപക്ഷം അവര്‍ണരും - ജാതിചിന്തക്ക് അനുസരിച്ചു നീങ്ങുന്ന ഒരു സമയത്ത് ഗാന്ധിജി ജാതിവ്യവസ്ഥക്കെതിരെ പ്രതികരിച്ചിരുന്നു എങ്കില്‍ അതൊരു രാഷ്ട്രീയ വിഡ്ഡിത്തം ആയിരുന്നേനേ. എന്റെ പോയിന്റ് നമ്പ്ര:2.b :)
ദലിതരോട് മറ്റു സവര്‍ണരെ അപേക്ഷിച്ച് അദ്ദേഹം പുലര്‍ത്തിയിരുന്ന കൂടുതല്‍ തുറന്ന മനോഭാവത്തിനും ഇതേ രാഷ്ട്രീയലക്ഷ്യം ഉണ്ടോ എന്ന് പറയാനാവില്ല. ഉണ്ടായിരുന്നെങ്കില്‍ അതിന് അദ്ദേഹത്തെ കുറ്റപ്പെടുത്താനും ആവില്ല.
പക്ഷേ ഗാന്ധിസം എന്നപേരില്‍ ഇന്ന് കൊണ്ടാടുന്ന പലതും ഇന്നത്തെ ഈഴ്വന്റെ ശ്രീനാരായണധര്‍മം പോലെയാണ്. ഒരുവശത്ത് ഗാന്ധി ദൈവം. മറുവശത്ത് നടക്കുന്ന രാഷ്ട്രീയകൂട്ടിക്കൊടുപ്പിനുള്ള മുഖകാന്തിയുള്ള മറ. ഒരേ നാണയമാണിത്. ദൈവത്തിന്റെ മൂദ്രയുണ്ടെങ്കിലേ നാണയത്തിനു വിലയുണ്ടാകൂ എന്ന നിവൃത്തികേടിന്റെ ഫലം.
ഗാന്ധി ഒരുമനുഷ്യനാണ് എന്ന്, ഗാന്ധി സ്വയം വരിച്ച രാഷ്ട്രീയചര്യപോലും രാഷ്ട്രീയത്തിലെ അവസാനവാക്കായിക്കൂടാ എന്ന്, തിരിച്ചറിയാന്‍ ഒരു തുടക്കം എന്ന നിലയില്‍ ഞാന്‍ കൈപ്പള്ളിയുടെ പോസ്റ്റിനെ വിലമതിക്കുന്നു. ഇവിടെ ചര്‍ച്ചകള്‍ നടക്കേണ്ടതായിരുന്നു. പകരം --നിങ്ങള്‍ ഒന്നുരണ്ടുപേരുടെ കാര്യത്തിലൊഴികെ-- നടക്കുന്നത് വികാരം വിറ്റ് മുഖം മിനുക്കലും പഴയ കണക്കുകളുടെ തീര്‍ക്കലും :(
പ്രിയ കൈപ്പള്ളി മാഷെ,
ReplyDeleteവളരെ നല്ല ഉധ്യമം. പക്ഷെ, ഗാന്ധിജി പില്‍ക്കാലത്ത് എന്തായിരുന്നു എന്നും എങ്ങനെ ആയിരുന്നു എന്നും മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ഒരു പരിധി വരെ നമുക്കു അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെ കണ്ടില്ലെന്നു നടിക്കാം.
നിലമ്പൂക്കാരന്‍ said...
ReplyDeleteഎന്രെ കൈപ്പള്ളീ.. ഞാന്഼ നിങ്ങളെ അന്വേഷിച്ചു നടക്കുവരാരുന്നു. എനിക്ക് നിങ്ങളുടെ ഫോണ്഼ നന്പര്഼ കിട്ടുമോ ഞാന്഼ വിളിക്കാം. മറുപടി ഇവിടെ പോസ്റ്റുകയോ ഇ മെയില്഼ ചെയ്യുകയോ ചെയ്യുമല്ലോ
sibynilambur@gmail.com
no idea about these subjects. so I just read blog and comments :)
ReplyDeleteമുക്കുവന്‍ said...
ReplyDelete"no idea about these subjects. so I just read blog and comments :)"
That is so kind of you. Thank you.