Showing posts with label blogging. Show all posts
Showing posts with label blogging. Show all posts

Thursday, April 29, 2010

മലയാളം-ഫോട്ടോ-കവിത-ബ്ലോഗ്

ഒരു നല്ല മലയാളം ഫോട്ടോ ബ്ലോഗർ ആകണമെങ്കില്‍ ഒരു നല്ല കവി കൂടി ആകണമോ?
കവിത ഇല്ലാതെയും നല്ല ഫോട്ടോഗ്രാഫുകൾക്ക് നിനനില്പ് ഉണ്ടാകുമോ?


പ്രശസ്തരായ ഫോട്ടോഗ്രാഫർമാരിൽ എത്രപേർ ഈ ഏർപ്പാടു് ചെയ്തിട്ടുണ്ടു്?

ചില മലയാളം ഫോട്ടോ ബ്ലോഗുകൾ സന്ദർശിച്ചാൽ ഇങ്ങനെ ചില ചോദ്യങ്ങൾ മനസിൽ ഉദിച്ചേക്കാം.

കവിത എന്നു ഉദ്ദേശിച്ചത് ചിത്രങ്ങളിലൂടെ ദൃശ്യമാകുന്ന   രൂപാത്മക കവിതകളയെല്ല. എന്തെങ്കിലും ഒരു ചിത്രം, നല്ലതായാലും മോശമായാലും, എടുത്ത ശേഷം അതിന്റെ മൂട്ടിൽ:
"അന്തരാളങ്ങളിൽ മുന്തിരിങ്ങ
കുന്തിരിക്കം പോലെ വെന്തൂലഞ്ഞു"

അല്ലെങ്കിൽ യിംഗ്ലീസിൽ:
The wonders of unders
of the waters and the gutters.
why not this you see,
beuatiful of the blue sea

എന്നിങ്ങനെ സഗീറിയൻ മലയാളത്തിലും ഹരികുമാറിയന്‍ ഇംഗ്ലീഷിലും വള  വളാന്നു എഴുതി വെക്കുന്ന  ഏർപ്പാടിനെ കുറിച്ചാണു്  പറയുന്നതു്.

Barber shopൽ താടി വടിക്കാൻ തല ഉയർത്തികൊടുക്കുമ്പോൾ ചുവരിൽ കാണുന്ന ചില posterകൾ ഉണ്ട്. എങ്ങാണ്ടുനിന്നും അടിച്ചു മാറ്റിയ ചിത്രങ്ങൾക്ക് കിഴേ വേറെ എങ്ങാണ്ടുനിന്നും അടിച്ചുമാറ്റിയ യാതൊരു ബന്ധവുമില്ലാത്ത ചില വരികൾ തിരുക്കിക്കയറ്റി  തമ്പാന്നൂർ bus standൽ തറയിൽ ഇട്ട് വില്കുന്ന posterകൾ.  ബ്ലോഗിൽ കാണുന്ന ചില നല്ല ചിത്രങ്ങളും അതിന്റെ കീഴിലെ വരികളും കാണുമ്പോൾ എനിക്ക് അതാണു് ഓർമ്മവരുന്നതു്.

ആ നിലവാരത്തിലേക്ക് ഫോട്ടോ ബ്ലോഗുകൾ എന്ന ഈ  മാദ്ധ്യമം താഴ്ന്നുകൊണ്ടിരിക്കുകയാണു്. എല്ലാ മലയാള ബ്ലോഗ് ഫോട്ടോഗ്രാഫർമാരും ഇതാണു് ചെയ്യുന്നതു് എന്നു് പറയുന്നില്ല.  ഒരു ഫോട്ടോഗ്രാഫിനെ കുറിച്ച് കവിത എഴുതാൻ ഒരിക്കലും പാടില്ല എന്നും ഞാൻ ശാഠ്യം പിടിക്കുകയല്ല.

ഏതൊരു കവിതയും ഒരു ഭാഷയുടേ മാത്രം ആവിഷ്കാരമാണു്.  എന്നാൽ ഫോട്ടോഗ്രഫി അങ്ങനെയല്ല. ഫോട്ടോഗ്രാഫിനെ ഒരു ഭാഷയുടേ വരമ്പുകളിൽ ബന്ധിപ്പിക്കുന്നതു് വഴി ആ ചിത്രത്തിന്റെ പ്രേക്ഷകവൃത്തം ചുരുങ്ങുകയാണു്.

ഇന്നു മലയാളം ഫോട്ടോ ബ്ലോഗുകളുടെ പ്രേക്ഷകരുടെ അഭിപ്രായങ്ങൾ വായിച്ചാൽ മനസിലാകുന്നതു്  അവർ ഫോട്ടോഗ്രഫിയല്ല ആസ്വദിക്കുന്നതു് എന്നാണു്. അതിന്റെ കൂടെയുള്ള മലയാള കവിതയാണെന്നു തോന്നാറുണ്ടു്.  അങ്ങനെ കവിതകൾക്ക് മാറ്റുകൂട്ടാൻ വെറുമൊരു  അലങ്കാര വസ്തുവായി ഫോട്ടോഗ്രഫി  ചുരുങ്ങുകയാണു്. ഒരു ചിത്രത്തിനു് കവിതയുടെ അകമ്പടിയില്ലാതെ  അതിന്റെ മേന്മയുടേ ബലത്തിൽ  സ്വന്തമായി നില്ക്കാൻ കഴിയണം.

ഈ കവിത-ഫോട്ടോ-ബ്ലോഗ് സമ്പ്രദായം തുടരുകയാണെങ്കിൽ പുതുതായി വരുന്ന മലയാളി ഫോട്ടോഗ്രഫർമാർ  കവിത എഴുത്ത് ഒരു അടിസ്ഥാന യോഗ്യതയായി തെറ്റിധരിക്കുകയും ചെയ്യും. എല്ലാവർക്കും എന്തു ചെയ്യാനും സ്വാതന്ത്ര്യമുണ്ടു്. പക്ഷെ എല്ലാവരും ഒരു trend തന്നെ പിന്തുടർന്നാൽ പിന്നെ അതിനെ അവിഷ്കാര സ്വാതന്ത്ര്യം എന്നു വിളിക്കരുതു്. ഭാവനക്ഷാമം എന്നാണു വിളിക്കേണ്ടതു്.

Friday, February 12, 2010

The state of creativity in India

I feel that the creative process of deriving a theme in any form of expression is weak in india today, (Be it in architecture, cinema, novel, animation etc.) All art seems to be driven towards base emotions and immediate realities. There is very little scope for Imagination, alternative realities, the future, alternative pasts and  impossible situations.

Mental gymnastics is not something we see explored in indian visual arts.
The unbreakable bond between an artist and his homeland is
a very long lasting one. But if he has to carry that baggage every where he goes he will forever remain an "ethnic" designer. Indian artists have  been anchored by un-written rules and traditions.

We seem to carry this label every where we go. It is important to cultivate a trend that depicts as broad an international flavour as possible, in order to appeal to every one who sees our work. I will draw the example of The Yas Marina Hotel built over the F1 circuit in Abu Dhabi which i recently visited.

The theme and general design was concieved by an Arab American designer. The final out-come was truly international. With vague hints of an abaya clad feminine organic form lying sensually over the F1 circuit. Now that is great engineering with form. Truly inspirational. Truly functional. The arab element is so subtle that they are not obvious to the casual observer. Yet it is there.

This depth did exist during the early period of indian art and literature and architecture.


Mahabharat and Ramayan are great example of  fantasy, imagination, sub-plots and complex textures.

J.R. Tolkien lived in the 1900s, and he was able to create something that comes close to the depth and creative excellence of the Mahabharath. Why has there never been any great epics from the so-called land of the story tellers and epics. I guess somwehere down the line, we indians ceased to be "those indians".

For a nation with over 200 million middle class, educated, literate people, we have a very low creative output.

Monday, February 08, 2010

ഫോട്ടോഗ്രഫി തിമിരം.

സാധാരണ മലയാളം ബ്ലോഗുകളിൽ കാണുന്ന എല്ലാ സ്വഭാവങ്ങളും അതേ പടി മലയാളം ഫോട്ടോ ബ്ലോഗുകളിലും നുഴഞ്ഞു കയറി തുടങ്ങിയിരിക്കുന്നു എന്നതാണു് ഏകദേശം 50 ഫോട്ടോ ബ്ലോഗുകൾ സന്ദർശ്ശിച്ച ശേഷം അറിയാൻ കഴിഞ്ഞതു്.

എല്ലാ കലയും പൂർണ്ണതയിലേക്ക് എത്തുന്ന അനന്തമായ പാതയാണു് എന്നാണു് ഞാൻ കരുതുന്നതു്. ആരും പൂർണ്ണത എത്തുന്നില്ല.  എല്ലാവരും അതിന്റെ ഉച്ചകോടിയിലേക്ക് എത്താനുള്ള പ്രയാണത്തിലാണു്. എന്നാൽ ആരും ആ സ്ഥാനത്തിലേക്ക് എത്തിചേരുന്നുമില്ല. അടുക്കും തോറും അകലുന്ന മരീചികയായി അതു് അകന്നുകൊണ്ടേയിരിക്കും.

മലയാളം ബ്ലോഗുകളിൽ കാണുന്ന ഫോട്ടോ പോസ്റ്റുകളിൽ നാം സ്ഥിരമായി കാണാറുള്ള ചില കമന്റുകൾ പലപ്പോഴും ഈ വിധത്തിൽ ആയിരിക്കും.
"Nice"
"അതി മനോഹരം."
"കലക്കി..."
"great .."



പ്രോത്സാഹനം: വളരെ നല്ല കാര്യം തന്നെ. പരാമർശ്ശങ്ങൾ ഒന്നുമില്ലാതെ പ്രോത്സാഹനം മാത്രമായാൽ പിന്നെ ആ കലാകാരൻ super star ആയി മാറും.  പ്രോത്സാഹനം മാത്രം കേട്ട് പരിചയപ്പെട്ട ആ കലാകാരൻ പിന്നെ കലയെ കുറിച്ചുള്ള പരാമർശ്ശങ്ങൾ സ്വീകരിക്കാതെവരും. അങ്ങനെ ആ കലാകാരൻ മഹാ ബോറാകും. ഒരു കലാകാരൻ കലാകാരനല്ലാതാകും.

ഫോട്ടോ ബ്ലോഗുകളിൽ ക്രിയാത്മകമായ ചർച്ചകൾ ഇപ്പോൾ ഒട്ടും കാണാറില്ല എന്നു തന്നെ പറയാം.
പ്രോത്സാഹന commentകൾ അല്ലാതെ ക്രിയാത്മകമായ അഭിപ്രായങ്ങൾ വിരളമാണു്. ഇതിൽ ഏറ്റവും അത്ഭുതകരം മറ്റൊന്നുമല്ല. ഈ commentകൾ എഴുതുന്നത് മിക്കവാറും മറ്റൊരു ഫോട്ടോഗ്രഫർ തന്നെയായിരിക്കും.  "you scratch my back I scratch your ...." എന്ന വിധത്തിൽ ഇതു് തുടർന്നു കൊണ്ടേയിരിക്കും. ഫോട്ടോഗ്രാഫർമാർക്ക് ഒരുതരം തിമിരം ബാധിച്ചിരിക്കുന്നു. അതു വേണ്ട കൂട്ടുകാരെ, ബ്ലോഗ് കവിതയുടെ നിലവാരത്തിലേക്ക് ഫോട്ടോഗ്രഫി നീങ്ങരുതു്.  പരിചയത്തിന്റെ പുറത്തുള്ളതായിരിക്കാം ഇതുപോലുള്ള പല commentകളും. നല്ല ചിത്രം  കണ്ടാൽ അഭിനന്ദിക്കാം. എന്നാൽ മോശം ചിത്രം കണ്ടാൽ മിണ്ടാതെ പോകാതെ മനസിൽ തോന്നുന്നത് മടിയില്ലാതെ പറയാൻ പഠിക്കുക.

ഒരു പരിധി വരെ പ്രോത്സാഹനം നല്ലതാണു്. പക്ഷെ അഭിനന്ദനങ്ങൾ മാത്രം കിട്ടിതുകൊണ്ടു് വളരാൻ ആഗ്രഹിക്കുന്ന ഒരു കലാകാരനു് എന്തു് മെച്ചമാണു് കിട്ടുന്നതു്?   ഫോട്ടോയിൽ കാണുന്ന പോരായ്മകൾ വ്യക്തമായ ഭാഷയിൽ വിശകലനം ചെയ്യുന്നതു വഴി ബ്ലോഗ് ആ ഫോട്ടോഗ്രഫർ മാത്രമല്ല, അതു കാണുന്ന മറ്റുള്ളവരും ഫോട്ടോഗ്രഫിയെ കൂടുതൽ അടുത്തറിയുന്നു. പക്ഷെ പ്രോത്സാഹനത്തിനപ്പുറം ഒന്നും പറയാനാവാത്ത ഇവർ ആ കലാകാരന്റെ എല്ലാ കലാവസനകളും മുരടിപ്പിക്കുകയാണു് ചെയ്യുന്നതു്.

'ബ്ലോഗ് കവിത' പോലെ "അന്ധകാരത്തിന്റെ കൂരിരുട്ടിൽ" പടർന്നു പന്തലിച്ചുകിടക്കുന്ന നിഗൂഢ വിഷയമൊന്നുമല്ല ഫോട്ടോഗ്രഫി. പോക്കത്തിലെ ചിന്താശക്തിയൊ, കഞ്ചാവടിച്ച് കോൺ തെറ്റിയ ചിന്തഗതിയൊ വേണ്ട. കാണാൻ ശേഷിയുള്ള കണ്ണുള്ള എല്ലവർക്കും മനസിലാകുന്ന ഒന്നാണു് ഈ കല. അങ്ങനെയിരിക്കുമ്പോൾ എന്തിനാണു് ഈ കലാകാരന്മാരെ വളരാൻ അനുവതിക്കാതെ ഇങ്ങനെ അഭിനന്ദിച്ചു ശ്വാസം മുട്ടിച്ചു കൊല്ലുന്നതു്?

Monday, December 28, 2009

പകർപ്പവകാശം എന്താണെന്നു മനസിലാകാത്ത കൂതറകൾ

ദരിദ്രയായ അനേകം ഗായകരും, കവികളും മലയാളത്തിൽ ഉണ്ടായിട്ടുണ്ടു്. അവരുടേ പാട്ടുകളും കവിതകളും ഇന്നും നാം ഗാനങ്ങളിലൂടെയും കവിതകളിലൂടെയും കേൾക്കാറുണ്ടു്. പകർപ്പവകാശത്തിന്റെ ലംഘനം മൂലമാണു ഇവർ പ്രശസ്തരായതു്, പക്ഷെ അതെ നിയമ ലംഘനം മൂലമാണു് കഞ്ഞികുടിക്കാനും കേറി കിടക്കാനും ഇടമില്ലാതെ ഇവരെല്ലാം ദരിദ്രവാസികളായി തീർന്നതു്. മലയാളം സിനിമ തന്നെ ഒരുകാലത്തു് ഈ നിയമലഘനം മൂലം വംശനാശത്തിന്റെ വക്കിലെത്തിയിരുന്നു.

പകർപ്പവകാശം ഇല്ലെങ്കിൽ യാതൊരു ആവിഷ്കാരവും സംരക്ഷിക്കപ്പെടില്ല എന്ന സാമാന്യ ബോധം ഇല്ലാത്തവരും മലയാളം ബ്ലോഗിൽ ഉണ്ടു്.  പക്ഷെ ഈ നിയമങ്ങളെ നിസാരവല്കരിച്ചു പോസ്റ്റ് എഴുതുന്നവന്റെ വിവേകം എത്രത്തോളം ഉണ്ടാകും എന്നു് ആലോചിക്കണം.

സ്വന്തം ബ്ലോഗിൽ തന്നെ മറ്റുള്ളവരുടേ ഫോട്ടോകളും  അച്ചടിച്ച  മാസികകളും permission ഇല്ലാതെ scan ചെയ്തിടുന്നതു് ഇവന്റെ ഒരു സ്ഥിരം ഏർപ്പാടാണു്.

എന്നിട്ട് പകർപ്പവകാശ നിയമത്തെ നിസാരവൽക്കരിച്ച് ചില ചവറുകളും എഴുതി വിടും. അതിൽ ഏറ്റവും വലിയ തമാശ ഇവനെ അഭിനന്ദിക്കാൻ ഓടി എത്തുന്ന വായനക്കാരാണു്. (അതിൽ ഭൂരിഭാഗവും സ്വന്തം നാട്ടുകാരും, സമുദായക്കാരും അണെന്നുള്ളതു് പറയാതിരിക്കാനും വയ്യ.) ശോ ഇങ്ങനെയും ഉണ്ടോ ഒരു വർഗ്ഗ ബോധം? കഷ്ടം തന്നെ.

ഈ കൂതറയുടെ തന്നെ ഒരു പോസ്റ്റ് വേറെ ഒരു കൂതറ മലബാറി മുമ്പ് അടിച്ചു മാറ്റി ഒരു ബ്ലോഗ് തുടങ്ങിയിരുന്നു. എന്തൊരു നിലവിളിയായിരുന്നു അന്നു്. അപ്പോൾ ഇവനോക്കെ സ്വന്തം മൊതലു് നഷ്ടമാകുമ്പോൾ മാത്രമെ നോവു.

Monday, November 30, 2009

ചിത്രങ്ങൾ മോഷ്ടിക്കുന്ന blogകൾ

പകർപ്പവകാശ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടു് ചിത്രങ്ങൾ അടിച്ചുമാറ്റി blogൽ പ്രസിദ്ധീകരിക്കുന്നവരുടേ ഒരു പട്ടിക പ്രസിദ്ധീകരിച്ചു തുടങ്ങുകയാണു്. ഇതിലേക്ക് പേരുകളും ബ്ലോഗുകളും നിങ്ങൾക്ക് നിർദ്ദേശിക്കാവുന്നതാണു്. ഈ പൊസ്റ്റ് അടിക്കടി update ചെയ്യപ്പെടുന്ന ഒരു post ആണു്.

1) മലയാള സാംസ്കാരികം
ചിത്രങ്ങളുടെ Sourceഉം linkഉം എന്തുകൊണ്ടാണു് കൊടുക്കാത്തതു് എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി commentലൂടെ ഇപ്രകാരം വന്നു.
"കൈപ്പള്ളി,


ക്രീയേറ്റിവ്‌ കോമൺസ്‌ പോലെ ചിത്രങ്ങൾ യഥേഷ്ടം എടുത്തുപയോഗിക്കാവുന്ന 100 ൽ പ്പരം സൈറ്റുകൾ ആവശ്യാനുസരണം ഉപയോഗിക്കാൻ തുടങ്ങിയിട്ടു കുറേക്കാലമായി . ഇവയിൽ, ലിങ്കിൽക്കൂടിയോ നേരിട്ടൊ ശ്രോതസ്സ്‌ രേഖപ്പെടുത്തണമെന്ന്‌ നിബന്ധനയുള്ളവയും ഇല്ലാത്തവയും ഉണ്ട്‌. തദനുസരണം ചിത്രങ്ങൾ ഉപയോഗിക്കുന്നവരാണധികവും
വേണ്ടിടത്ത്‌ രേഖ പ്പെടുത്തും.
സ്വന്തം ചിത്രമെങ്കിൽ , ഫൊട്ടോഗ്രാഫ്രറായി അറിയപ്പെടണമെന്നുണ്ടെങ്കിൽ, പേർ ചേർക്കാം
നിക്കൊൺ എസ്‌.എൽ ആർ മുതൽ 16എം.എം മൂവി ക്യാമറ, പ്രോഫേഷനൽ വിഡിയോ ക്യാമറ എന്നിവ ഉപയോഗിച്ച്‌ വൈൽഡ്‌!ലൈഫ്‌ ഡോക്ക്യുമന്ററി വരെ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഞാൻ വെറും കവി മാത്രം.
പെയിന്റിംഗ്‌ കാണാതെ അതിന്റെ ഫ്രയിമിന്റെ സോർസ്‌ അന്വേഷിക്കുന്ന ദോഷൈകദൃഷ്ടികൾ ഉണ്ട്‌. അവരുടെ വർഗ്ഗം കുറഞ്ഞു വരട്ടെ എന്നേ ആളുകൾ ആഗ്രഹിക്കുകയുള്ളു."


അപ്പോൾ എന്തിനാണു് ചിത്രം അടിച്ചു മാറ്റിയതു് എന്നു ചോദിച്ചപ്പോൾ കിട്ടിയതു് അദ്ദേഹത്തിന്റെ CVയും ജാതകവും അയിരുന്നു.

Share Alike Attribution എന്നൊക്കെ ഇവിടെ ചിത്രിത്തിന്റെ താഴെ എഴുതിയിട്ടുണ്ടു.

അണ്ണനെ പോങ്ങച്ചം കേട്ടാൽ Attribution എന്ന പദത്തിനെ അർത്ഥം ഈ മല്ലു ചേട്ടനു അറിയാതിരിക്കാൻ വഴീല്ല എന്നു കരുതുന്നു.  ആ ചിത്രം attribution ഒന്നും കൊടുക്കാതെ തന്നെ പുള്ളി ഇവിടെ അടിച്ചുമാറ്റി ഉപയോഗിച്ചിട്ടുമുണ്ടു. ഏതു കണക്കിലാണു് ഈ terms അദ്ദേഹത്തിനു് ബാതകം അല്ലാതാകുന്നെതു് എന്നു മനസിലാകുന്നില്ല.

Friday, August 14, 2009

ഇന്നു ഈ ബ്ലോഗിനു് അഞ്ചു വർഷം തികയുന്നു.


1996ൽ ആണു ഞാൻ Internet ഉപയോഗിച്ചു തൂടങ്ങിയതു്. August 14 2004നാണു ഞാൻ ആദ്യമായി ഒരു മലയാളം blog എഴുതി തുടങ്ങുന്നതു്. അന്നൊന്നും ഇതു് വായിക്കാൻ ആരുമില്ലായിരുന്നു. ഏതാണു് പതോ പതിനഞ്ചോ പേർക്ക് മാത്രമെ മലയാള Unicode എന്ന കുന്ത്രാണ്ടത്തെ പറ്റി വിവരം പോലും ഉണ്ടായിരുന്നുള്ളു.


എന്തായാലും ഈ Blog എഴുതി തുടങ്ങിയിട്ട് ഇന്നു 5 വർഷം തികയുകയാണു്. ശരിക്കും പറഞ്ഞാൽ ഞാൻ മലയാളത്തിൽ എഴുതാൻ പഠിച്ചതു് ഈ ബ്ലോഗിലൂടേയാണു്. സംശയമുണ്ടെങ്കിൽ എന്റെ ആദ്യകാല പോസ്റ്റുകൾ വായിച്ചു നോക്കു. ബോധമുള്ളവർ അതു വായിച്ചാൽ ഉള്ള ബോധം നശിച്ചു് നിലത്തു് വീഴും. പക്ഷെ ബോധം ഇല്ലാത്തവർ അതു് വായിച്ച് അല്പം ബോധം വെക്കുകയും ചെയ്യും. അങ്ങനെ നിങ്ങൾക്കായി എന്തെല്ലാം നല്ല നല്ല വഴക്കുകൾ സമ്മാനിച്ചു് എത്ര പേരെ തെറിവിളിച്ചു. എത്ര നല്ല രസകരമായ അഞ്ചു വർഷങ്ങൾ.


ബൈബിൾ ഉണ്ടാക്കി കഴിഞ്ഞതിന്റെ സന്തോഷം പങ്കു വെക്കാനാണു് ഈ ബ്ലോഗ് തുടങ്ങുന്നതു്. അന്നു് ഈ ബ്ലോഗിന്റെ പേരു് "ഭാഷ്യം" എന്നായിരുന്നു. അധികം വൈകാതെ തന്നെ മലയാളം ബ്ലോഗിങ്ങ് ജനം ശ്രദ്ധിച്ചു തുടങ്ങി. മലയാളം Blogosphere ഒരു പ്രസ്ഥാനമായി മാറുകയുണ്ടായി. അതിന്റെ ഒരു മൂലയിൽ മാറി നിന്നു നോക്കി രസിക്കാൻ കഴിഞ്ഞ 5 വർഷമായി എനിക്കു് കഴിഞ്ഞു എന്ന് ഓർക്കുമ്പോൾ ഒരു സന്തോഷം തോന്നുന്നു. നിരവധി കാരണങ്ങൾ ഉണ്ടായിട്ടും ബ്ലോഗ് പൂട്ടിക്കെട്ടാതെ പിടിച്ചു നിന്നതിനു് കാരണം നിങ്ങളെല്ലാം തന്നെയാണു്. എന്റെ പ്രീയപ്പെട്ട സുഹൃത്തുക്കൾ. എന്റെ ബ്ലഗാക്കൾ.

ഈ ബ്ലോഗിൽ പ്രത്യക്ഷപ്പെട്ട ചില ലേഖനങ്ങൾ തിരഞ്ഞെടുത്ത് Link കൊടുക്കണം എന്നുണ്ടായിരുന്നു. അതു ഞാനായിട്ട് ചെയ്യുന്നതു് ശരിയല്ല എന്നു് തോന്നി ചെയ്യുന്നില്ല.

നന്ദി.