Monday, November 30, 2009

ചിത്രങ്ങൾ മോഷ്ടിക്കുന്ന blogകൾ

പകർപ്പവകാശ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടു് ചിത്രങ്ങൾ അടിച്ചുമാറ്റി blogൽ പ്രസിദ്ധീകരിക്കുന്നവരുടേ ഒരു പട്ടിക പ്രസിദ്ധീകരിച്ചു തുടങ്ങുകയാണു്. ഇതിലേക്ക് പേരുകളും ബ്ലോഗുകളും നിങ്ങൾക്ക് നിർദ്ദേശിക്കാവുന്നതാണു്. ഈ പൊസ്റ്റ് അടിക്കടി update ചെയ്യപ്പെടുന്ന ഒരു post ആണു്.

1) മലയാള സാംസ്കാരികം
ചിത്രങ്ങളുടെ Sourceഉം linkഉം എന്തുകൊണ്ടാണു് കൊടുക്കാത്തതു് എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി commentലൂടെ ഇപ്രകാരം വന്നു.
"കൈപ്പള്ളി,


ക്രീയേറ്റിവ്‌ കോമൺസ്‌ പോലെ ചിത്രങ്ങൾ യഥേഷ്ടം എടുത്തുപയോഗിക്കാവുന്ന 100 ൽ പ്പരം സൈറ്റുകൾ ആവശ്യാനുസരണം ഉപയോഗിക്കാൻ തുടങ്ങിയിട്ടു കുറേക്കാലമായി . ഇവയിൽ, ലിങ്കിൽക്കൂടിയോ നേരിട്ടൊ ശ്രോതസ്സ്‌ രേഖപ്പെടുത്തണമെന്ന്‌ നിബന്ധനയുള്ളവയും ഇല്ലാത്തവയും ഉണ്ട്‌. തദനുസരണം ചിത്രങ്ങൾ ഉപയോഗിക്കുന്നവരാണധികവും
വേണ്ടിടത്ത്‌ രേഖ പ്പെടുത്തും.
സ്വന്തം ചിത്രമെങ്കിൽ , ഫൊട്ടോഗ്രാഫ്രറായി അറിയപ്പെടണമെന്നുണ്ടെങ്കിൽ, പേർ ചേർക്കാം
നിക്കൊൺ എസ്‌.എൽ ആർ മുതൽ 16എം.എം മൂവി ക്യാമറ, പ്രോഫേഷനൽ വിഡിയോ ക്യാമറ എന്നിവ ഉപയോഗിച്ച്‌ വൈൽഡ്‌!ലൈഫ്‌ ഡോക്ക്യുമന്ററി വരെ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഞാൻ വെറും കവി മാത്രം.
പെയിന്റിംഗ്‌ കാണാതെ അതിന്റെ ഫ്രയിമിന്റെ സോർസ്‌ അന്വേഷിക്കുന്ന ദോഷൈകദൃഷ്ടികൾ ഉണ്ട്‌. അവരുടെ വർഗ്ഗം കുറഞ്ഞു വരട്ടെ എന്നേ ആളുകൾ ആഗ്രഹിക്കുകയുള്ളു."


അപ്പോൾ എന്തിനാണു് ചിത്രം അടിച്ചു മാറ്റിയതു് എന്നു ചോദിച്ചപ്പോൾ കിട്ടിയതു് അദ്ദേഹത്തിന്റെ CVയും ജാതകവും അയിരുന്നു.

Share Alike Attribution എന്നൊക്കെ ഇവിടെ ചിത്രിത്തിന്റെ താഴെ എഴുതിയിട്ടുണ്ടു.

അണ്ണനെ പോങ്ങച്ചം കേട്ടാൽ Attribution എന്ന പദത്തിനെ അർത്ഥം ഈ മല്ലു ചേട്ടനു അറിയാതിരിക്കാൻ വഴീല്ല എന്നു കരുതുന്നു.  ആ ചിത്രം attribution ഒന്നും കൊടുക്കാതെ തന്നെ പുള്ളി ഇവിടെ അടിച്ചുമാറ്റി ഉപയോഗിച്ചിട്ടുമുണ്ടു. ഏതു കണക്കിലാണു് ഈ terms അദ്ദേഹത്തിനു് ബാതകം അല്ലാതാകുന്നെതു് എന്നു മനസിലാകുന്നില്ല.

8 comments:

 1. Wild life documentary ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടിട്ടുള്ള ആരെങ്കിലും ബൂലോകത്തുണ്ടെങ്കിൽ ദയവായി ഇവിടേ ഒരു comment ഇടുക.

  ReplyDelete

 2. 2004ൽ National Geographic Magazineൽ
  അച്ചടിച്ചു വന്ന ചിത്രം ആണിതു്. ഇതു് ഒരു കൂസലും കൂടാതെ അടിച്ചു മാറ്റി സ്വന്തം ബ്ലോഗിൽ ഇട്ടിട്ടുണ്ടു്

  ReplyDelete
 3. ചിത്രങ്ങള്‍ മാത്രമാകാതെ, ബ്ലോഗിലെ ക്രിയേറ്റിവ് റൈറ്റിങ്ങ് കണ്ടന്റ് കട്ടെടുക്കുന്ന കള്ളമാരെ മൊത്തം പോലീസ് സ്റ്റേഷനില്‍ ഫോട്ടോ പതിപ്പിക്കും പോലെ പതിപ്പിച്ച് വയ്ക്കാന്‍ ഒരു ഇ-വാള്‍ കൂടെ വേണ്ടേ കൈപ്പള്ളീ.

  ReplyDelete
 4. കർത്താവേ,
  കള്ളന്മാരെ മുട്ടി നെറ്റിനടക്കാൻ
  മേലാണ്ടായോ??

  ReplyDelete
 5. Kaippally :: കൈപ്പള്ളിDecember 03, 2009 2:00 PM

  of course, തപ്പി കൊണ്ടു വാ, അതും ഇവിടെ തന്നെ ഇടാം.

  ReplyDelete
 6. kaippally
  valare aathmarthamayi perumarunnu....
  avare promote cheyyenda yathoru avasyavum innu nilavililla...
  aa samayam valla postum ezhuthan sramikkunnathakum nallath...
  post vaayikkumbol oru samsayam kaippalyy aa blogukale promote cheyyano ennu....

  ReplyDelete
 7. ഈ കള്ളന്മാരെ ലോകത്തിനു പരിചയപ്പെടുന്നതു വഴി കള്ളന്മാർ promote ചെയ്യപ്പെടും എന്നു കരുതു വെറുതെ ഇരുന്നാൽ ലോകത്തു നടക്കുന്ന ഒരു കളവും പത്രങ്ങൾ എഴുതുകയില്ലല്ലോ.

  ReplyDelete
 8. ഈ കള്ളന്മാരെ ലോകത്തിനു പരിചയപ്പെടുന്നതു വഴി കള്ളന്മാർ promote ചെയ്യപ്പെടും എന്നു കരുതു വെറുതെ ഇരുന്നാൽ ലോകത്തു നടക്കുന്ന ഒരു കളവും പത്രങ്ങൾ എഴുതുകയില്ലല്ലോ.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..