Wednesday, November 04, 2009

ഉഡായിപ്പ്സ് Unlimited

ഡോ. കുടമാളൂര്‍ ശര്‍മ്മയ്‌ക്ക് ആഗോള പദവി
"ലോകത്ത്‌ ആദ്യമായി ജ്യോതിഷ, താന്ത്രിക, വൈദിക, രത്നശാസ്‌ത്രരംഗത്തെ പ്രാഗത്ഭികതയെ കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങള്‍ അംഗീകരിച്ച്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റില്‍നിന്നും ലോകോത്തര ബഹുമതിയായ 'സര്‍' പദവി ലഭിച്ച ഡോ. കുടമാളൂര്‍ ശര്‍മ്മ *** നിങ്ങളുടെ പ്രശ്‌നങ്ങള്‍ ജ്യോതിഷത്തിലൂടെ കണ്ടെത്തി ഉടന്‍ പ്രശ്‌നപരിഹാരം ചെയ്യുന്നു."


അതായതു് "Dr." ശർമ്മക്ക് Knighthood ലഭിച്ചിട്ടുണ്ട് എന്നു ചുരുക്കം. ഇതുപോലുള്ള ഒഡായിപ്പുകൾ പത്രത്തിൽ എഴുതി വരുമ്പോൾ തന്നെ നമ്മൾ സംശയിക്കണം. Commonwealth Realm പെട്ട രാജ്യങ്ങളുടേ പൌരന്മാർക്ക് കൊടുക്കുന്ന പത്തു വിവിധ ബഹുമതികൾ ലഭിച്ചവർക്ക് കൊടുക്കുന്ന പദവിയാണു് "Sir" പട്ടം.

British Monarchy രാജ്യത്തിന്റെ King/Queen ആയി അംഗീകരിക്കുന്ന രാജ്യങ്ങൾ. Canada, New Zealand, Australia, Ireland, പിന്നെ ചില കൊച്ചു രാജ്യങ്ങളും ചേർന്ന ഒരു കൂട്ടായ്മയാണു്. ഇതിൽ ഇന്ത്യ പെടില്ല.

മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ടു തന്നെ ഇന്ത്യൻ പൌരനായ ഒരാളിനു് "Sir" പട്ടം ഉപെയോഗിക്കാൻ കഴിയുകയുമില്ല. 1947നു ശേഷം ഈ "Sir" പട്ടം ലഭിച്ച ഇന്ത്യൻ പൌരന്മാർ ഉണ്ടോ എന്നും അറിയില്ല.

Doctorate ഉള്ള ജ്യോതിഷ സ്വാമികൾ വേറെയും ഉണ്ടല്ലോ. അപ്പോൾ ഏതു് university ആണു ഇവന്മാർക്ക് ജ്യോതിഷത്തിൽ doctorate കൊടുത്തതു് എന്നറിയണം എന്നു വലിയ ആഗ്രഹമുണ്ടു്. എന്തുകൊണ്ടാണു് ഇതുപോലുള്ള പരസ്യങ്ങൾ നമ്മൾ കണ്ടിട്ട് മിണ്ടാതെ അനുവദിക്കുന്നു?

ഇതെല്ലാം ചോദ്യം ചെയ്യാത്തതുകൊണ്ടാണു് കാലാകാലങ്ങളായി ഇങ്ങനെ ഇതെല്ലാം അച്ചടിച്ചു വിടുന്നതു്.

20 comments:

  1. കൈപ്പള്ളിക്ക് അഷ്ടമത്തിൽ ശനീടെ ആരംഭമാണെന്ന് തോന്നുന്നു, ഡോ. ആറ്റുകാൽ രാധാകൃഷ്ണനെ കൊണ്ട് കവടി നിരത്തുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു:):):):)

    ReplyDelete
  2. സര്‍ ചാത്തുവിന് ശേഷം ഇതാ സര്‍ ശര്‍മ്മയും :)

    ReplyDelete
  3. കൈപ്പള്ളീ,
    ഇദ്ദേഹത്തെ ഇങ്ങനെ ആക്ഷേപിച്ചാല്‍ പുള്ളി ശാപമുള്ള രത്നം കൂടോത്രം ചെയ്ത് നിങ്ങളുടെ മുറ്റത്തു കുഴിച്ചിടും. അതോടെ ജീവിതം കോഞ്ഞാട്ടയായി പോകും പറഞ്ഞില്ലെന്നു വേണ്ട.

    ഈ കുടമാളൂര്‍ ശര്‍മ്മ ആരാണെന്ന് അറിയാന്‍ ഗൂഗിളില്‍ തിരക്കിയപ്പോള്‍ കിട്ടിയത് നന്ദന്റെ ബ്ലോഗ് ആണ് (പോസ്റ്റിലല്ല കമന്റിലാണു ശര്‍മ്മ), പക്ഷേ കമന്റുകള്‍ താഴേക്ക് വായിച്ചു വായിച്ച് വന്ന് ചിരിച്ചു മുണ്ടില്‍ മുള്ളിപ്പോയി.


    http://nandanblogged.wordpress.com/2006/10/23/one-ring-to-find-them-all-and-in-stupidity-bind-them/

    നന്ദന്റെ ബ്ലോഗാനുഭവം താങ്കള്‍ക്കും വരട്ടേ എന്ന് ഹൃദ്യമായി ആശംസിക്കുന്നു

    ഓഫ്:
    എനിക്കറിയാവുന്ന ഒരു ദുഫായിക്കാരന്‍ തന്റെ വളരുന്ന കമ്പനി കൂടുതല്‍ ശോഭിക്കാന്‍ ശ്രീലങ്കയില്‍ നിന്ന് ഒരു ബുദ്ധ വാസ്തുവിദഗ്ദ്ധനെ കൊണ്ടുവന്നു പുള്ളി എന്തൊക്കെയോ ശാസ്ത്രീയ വിശകലനം നടത്തി ആപ്പീസിലെ ചില മുറികള്‍ ഇടിച്ചു വീണ്ടും കെട്ടിച്ചു, പടികളുടെ എണ്ണം മാറ്റി, അങ്ങനെ കുറേ പരിപാടികള്‍.

    ദുഫായിക്കാരന്‍ ഇപ്പ മുഴുക്കടത്തിലാ. വാസ്തു രക്ഷിച്ചില്ലേ എന്നു ചോദിച്ചപ്പോള്‍ പുള്ളി ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കുഴപ്പം ഇല്ലായിരുന്നെങ്കില്‍ വാസ്തു ഒലര്‍ത്തിയേനെ എന്നു സന്യാസി മെയില്‍ അയച്ചിട്ടുണ്ടെന്നും അതുകൊണ്ട് വിശ്വാസക്കുറവില്ലെന്നും പറഞ്ഞു!

    ReplyDelete
  4. Forgot to add this. In that blog you can see how and when Nandan got his knighthood . Honored by commons, how sweet.

    ReplyDelete
  5. ഇവമ്മാരെ എന്തിന് പറയുന്നു. ഇത്തരം ആസാമികള്‍ക്ക് പത്മ ബഹുമതിയും വേണമെങ്കില്‍ ഭാരതരത്നം വരെയും ശുപാര്‍ശ ചെയ്യാന്‍ മടിക്കാത്ത ഭക്തശിരോമണികള്‍ ഭരിക്കുന്ന നാടല്ലേ നമ്മുടേത് :)

    ReplyDelete
  6. പ്രിയപ്പെട്ട അനുജാ,

    അങ്ങനെ വിളിക്കാനുള്ള സ്വാതന്ത്ര്യം എടുത്തുകൊള്ളട്ടെ. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ശ്രീ. ജ്യോതിഷരത്നം കുടമാളൂര്‍ കണ്ണന്‍തമ്പിയുടെ മകനാണ് പ്രശസ്ത ജ്യോതിഷിയായ കുടമാളൂര്‍ ശര്‍മ്മ. എന്റെ അമ്മയുടെ കാലത്ത്, കൊല്ലവര്‍ഷം 90-ആമാണ്ടില്‍ വന്ന ക്ഷാമം തീര്‍ന്നത് കുടമാളൂര്‍ കണ്ണന്തമ്പിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന മഹായജ്ഞത്തെത്തുടര്‍ന്നായിരുന്നു. മഹാരാജാവു തിരുമനസ്സിന് കലശലായ നടുവേദനവന്ന് കിടപ്പിലായി അന്നത്തെ വൈദ്യശിരോമണികളെല്ലാം തോറ്റമ്പിയപ്പോള്‍ ഇദ്ദേഹത്തിന്റെ അപ്ഫന്റെ മന്ത്രസിദ്ധികൊണ്ടാണ് പൊന്നുതിരുമനസ്സ് എഴുന്നേറ്റുനടന്നത്. ഈ ചരിത്രങ്ങളൊക്കെ ഇന്നത്തെ തലമുറ പുച്ഛരസത്തോടെയേ കാണുകയുള്ളൂ എന്ന് അറിയാം, എങ്കിലും യുക്തിവാദത്തിന് അതീതമായ അനവധി കാര്യങ്ങളുമുണ്ട് ഈ മഹാപ്രപഞ്ചത്തില്‍. യുക്തിമണ്ഡലത്തിനെ കവച്ചുവെയ്ക്കുന്ന നില്‍ക്കുന്ന മഹാസിദ്ധികള്‍ ആര്‍ജ്ജിച്ച മാന്ത്രികരെ ബഹുമാനിച്ചില്ലെങ്കിലും പുച്ഛിക്കരുത്.

    ഇതൊക്കെ പ്രായംചെന്ന ഒരു മനുഷ്യന്റെ ജല്പനങ്ങളായി തള്ളിക്കളയാം, എങ്കിലും വിശ്വാ‍സം കൊണ്ടും അനുഭവം കൊണ്ടും ആര്‍ജ്ജിച്ച അറിവുകളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

    സസ്നേഹം,
    കെ.ആര്‍. സോമശേഖരന്‍

    ReplyDelete
  7. Kaippally :: കൈപ്പള്ളിNovember 10, 2009 4:52 PM

    ചേട്ട
    ഇവിടെ ഈ വിദ്വാനു് കിട്ടിയ Knighthoodനെ കുറിച്ചാണു് ഞാൻ എഴുതിയതു്. ഇങ്ങേരെ ഇനി Hogwarts School of Magicൽ നിന്നെങ്ങാനം Doctorate എടുത്തതാണോ?

    അടുത്തറിയാവുന്ന ആളാല്ലെ എന്നാൽ പുള്ളിക്ക് Knighthood കിട്ടിയതു് എവിടെ നിന്നാണെന്നു് ഒന്നു വിശതീകരിക്കു. അറിയാനുള്ള ആഗ്രഹം കൊണ്ടാണെ.

    ReplyDelete
  8. ഇതൊക്കെ പ്രായംചെന്ന ഒരു മനുഷ്യന്റെ ജല്പനങ്ങളായി തള്ളിക്കളയാം,
    എങ്കിലും വിശ്വാ‍സം കൊണ്ടും അനുഭവം കൊണ്ടും ആര്‍ജ്ജിച്ച “അറിവുകളാണ്“ ഇവിടെ പങ്കുവെയ്ക്കുന്നത്.

    സസ്നേഹം,
    കെ.ആര്‍. സോമശേഖരന്‍

    ഒരു ചെറിയ തിരുത്ത്

    ഇതൊക്കെ പ്രായംചെന്ന ഒരു മനുഷ്യന്റെ ജല്പനങ്ങളായി തള്ളിക്കളയാം,
    എങ്കിലും വിശ്വാ‍സം കൊണ്ടും അനുഭവം കൊണ്ടും ആര്‍ജ്ജിച്ച അറിവില്ലായ്മയാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

    സസ്നേഹം,
    കെ.ആര്‍. സോമശേഖരന്‍

    ReplyDelete
  9. ക്ഷമിക്കണം
    ‘യുക്തിമണ്ഡലത്തിനെ കവച്ചുവെയ്ക്കുന്ന നില്‍ക്കുന്ന മഹാസിദ്ധികള്‍ ആര്‍ജ്ജിച്ച“ ആളെയാണ് ഞാന്‍ അപമാനിച്ചതെന്ന് അറിഞ്ഞില്ല.
    ഈ കമന്റ് ഡിലീറ്റ് ചെയ്യാനും പറ്റുന്നില്ല

    എന്നെ ശപിക്കരുതേ...

    ReplyDelete
  10. Sir Kudamaloor SharmaNovember 11, 2009 5:44 PM

    ഓം ഹ്രീം .....എന്നെ അപമാനിച്ച കൈപ്പള്ളി, ചാണക്യന്, അനോണി, ബിനോയ്‌, micro blog എന്നിവരെല്ലാംശനിയുടെ അപഹാരത്തില്‍പെട്ട്‌ പണ്ടാരടങ്ങി പോകട്ടെ. എന്നെ പുകഴ്ത്തിയ ജ്യേഷ്ടന് ഞാനൊരു വിശേഷ യന്ത്രം പൂജിച്ച് അയക്കുന്നുണ്ട്‌...ആ യന്തം അരയില്‍ കെട്ടുക..(ദോശക്ക്‌ മാവരക്കാനും ഉപയോഗിക്കാം)


    സര്‍ സര്‍ ശ്രീ ശ്രീ അനന്തകോടി പരകോടി കുടമുല്ലാ ശര്‍മ

    ReplyDelete
  11. I was thinking abt writing a blog post on this one... Enthellam udayippukal...

    ReplyDelete
  12. ഓം ഹ്രീം …..എന്നെ അപമാനിച്ച കൈപ്പള്ളി, ചാണക്യന്, അനോണി, ബിനോയ്‌, micro blog എന്നിവരെല്ലാംശനിയുടെ അപഹാരത്തില്‍പെട്ട്‌ പണ്ടാരടങ്ങി പോകട്ടെ.

    >>>>>> കൂ‍ൂ‍ൂ‍ൂ‍ൂയ്യ്

    ReplyDelete
  13. കള്ള ജ്യോതിഷിApril 29, 2010 12:22 AM

    "`സര്‍' പദവി എന്ന പക്കാ തട്ടിപ്പ്‌
    `ദി എക്യുമെനിക്കല്‍ മെഡിക്കല്‍ ഹുമാനിറ്റേറിയന്‍ ഓര്‍ഡര്‍ ഓഫ്‌ സെന്റ്‌ ജോണ്‍ ഓഫ്‌ ജറുസലേം നൈറ്റ്‌ ഓഫ്‌ ചാരിറ്റി' എന്ന ഹെഡ്ഡിംഗിലുള്ള സര്‍ട്ടിഫിക്കറ്റാണ്‌ രണ്ടരയും മൂന്നും നാലും ലക്ഷം രൂപ മുടക്കി `സര്‍' ഡിഗ്രി നേടുന്നവര്‍ക്ക്‌ ലഭിക്കുന്നത്‌. അന്താരാഷ്‌ട്ര അംഗീകാരം ഉള്ള വലിയ സോഷ്യല്‍ റാങ്ക്‌ ഡിഗ്രിയാണിതെന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ സാമ്പത്തിക ശേഷിയുള്ള വമ്പന്‍ ബിസിനസുകാരെയും മറ്റും മോഹന്‍ദാസ്‌ വലയില്‍ വീഴ്‌ത്തുന്നത്‌. "
    ഇവിടെ ഉണ്ട് താങ്കള്‍ക്ക് വേണ്ട വിവരങ്ങള്‍: http://crimenewsonline.com/v01/details/?TypeID=...
    Open University of Sri Lanka : www.ou.ac.lk
    പാവം കെ.ആര്‍. സോമശേഖരന്‍ അവര്‍കളെ വെറുതെ വിടുക. മുന്‍ തലമുറയില്‍ നിന്നുള്ള അനുഭവം അദ്ദേഹം പറഞ്ഞു. പ്രായത്തിനെ ബഹുമാനിക്കണം. പിന്‍ തലമുറക്കാരന്റെ പോട്ടം കണ്ടാല്ലേ പ്യാടിച്ചു പോവ്വൂല്ലേ! പിന്നെ ആറ്റുകാലിനും വിവസ്‌ത്ര കണ്‌ഠരരര്‌ മോഹനരര്‌ താന്തികരരരര്, കാനാടി ചാത്തന്‍ സ്വാമി, മുതലമട സ്വാമി എന്നിവര്‍ക്ക് അന്താരാട്ട ലോട്ടറേറ്റ് എടുക്കമെങ്കില്‍ നമ്മുക്ക് എന്താ പുളിക്കുമോ? ജീവിച്ച് പോട്ടെടേ! ഉദര നിമിത്തം ബഹുകൃത വേഷം. ക്ഷമി! 295 ഡോളര്‍ എണ്ണിക്കൊടുത്ത് ഇങ്ങളും ഒരു ലോട്ടറേറ്റ് എടുത്താള! സര്‍ ഡോ. കൈപ്പള്ളി

    ReplyDelete
  14. കള്ള
    linkനു നന്ദി. എങ്ങനെ എളുപ്പം ഒരു Doctorate എടുക്കണം എന്നു് ആലോചിക്കുകയായിരുന്നു. തക്ക സമയത്തുതന്നെ താങ്കൾ ഉപദേശവുമായി എത്തി. വീണ്ടും നന്ദി.

    ReplyDelete
  15. Warrant Auto...

    [...]the time to read or visit the content or sites we have linked to below the[...]...

    ReplyDelete
  16. Approved...

    I highly recommend you accept the following comment so that I can link my own web site back to the one you have becuase you have awesome website content on your website...

    ReplyDelete
  17. Links To Blogs...

    [...]below you'll find the link to some sites that we think you should visit[...]...

    ReplyDelete
  18. Bloggers We Read...

    [...]the time to read or visit the content or sites we have linked to below the[...]...

    ReplyDelete
  19. Fixed Mortgage Rates...

    [...]we like to honor other sites on the web, even if they aren't related to us, by linking to them. Below are some sites worth checking out[...]...

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..