Saturday, October 31, 2009

Applause Please !

applause-2[1]ശശിയണ്ണന്റെ പുസ്തക പ്രകാശന പരിപാടി എല്ലാം ഗംഭീരമായിരുന്നു. പിന്നണിയിൽ പ്രവർത്തിച്ചവർ ഓരോരുത്തരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഒരു കല്യാണ വീടു സന്ദർശിച്ച നുഭൂതിയായിരുന്നു.

അഭിനന്ദനങ്ങളുടെ കാര്യം പറയുമ്പോൾ ചില കാര്യങ്ങൾ എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല.

UAEയിൽ സിത്താർ വായനക്കാരിൽ ഏറ്റവും പ്രസിദ്ധനാണു് ഉസ്താദ് ഇബ്രാഹിം കുട്ടി. അദ്ദേഹത്തിന്റെ സിത്താർ വായന ഉണ്ടായിരുന്നു.  അതുപോലെ തന്നെ UAEയിൽ Western classical symphony orchestraയിൽ violin വായിക്കുന്ന ഒരു മലയാളി നിഥിൻ "വാവ" യാണു്. Western Classical വായിക്കുന്ന മലയാളികൾ ഇവിടെ വെറെ ഉണ്ടോ എന്നു തന്നെ സംശയമുണ്ടു.

സംഗീത അവതരണത്തിന്റെ അവസാനം കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക എന്നതു് കലകാരനു കൊടുക്കാവുന്ന ഒരു അംഗീകാരം ആണെന്നാണു്  എന്റെ അറിവു്. ഇവരുടെ ഓരോ പരിപാടികൾ കഴിയുമ്പോഴും  കയ്യടിക്കാൻ പ്രത്യേകം എടുത്തു പറയുന്നതു കേട്ടു. ഒന്നോ രൊണ്ടോ പേർ കയ്യടിച്ചു. മറ്റുള്ളവർ കുറച്ചുകൂടി മലർന്നു നിവർന്ന് കസേരകളിൽ ഇരുന്നു.

ചില രാജ്യങ്ങളിൽ വിമാനം Runwayയിൽ ഇറക്കുമ്പോൾ യാത്രക്കാർ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാറുണ്ടു. ഇന്നു വരെ ഇന്ത്യയിൽ വിമാനം ഇറങ്ങുമ്പോൾ ഞാൻ ഇതു കേട്ടിട്ടില്ല.

അപ്പോൾ എന്റെ ചോദ്യം ഇവയാണു്:

കയ്യടിച്ചു് പ്രോത്സാഹിപ്പിക്കുന്നതു് പാശ്ചാത്യ സംസ്കാരമാണോ? പണ്ടു കാലങ്ങളിൽ കേരളത്തിൽ ഈ സമ്പ്രദായം ഉണ്ടായിരുന്നോ?
അവതരിപ്പിച്ച സംഗീതം മലയാള സില്മാ ഗാനം അല്ലാത്തുകൊണ്ടാണോ ജനം കയ്യടിക്കാത്തു്?
കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതു്, പ്രത്യേകിച്ചും കുട്ടികളുടെ പരിപാടികൾ കഴിയുമ്പോൾ, നമ്മൾ മലയാളികളുടെ സംസ്കാരത്തിന്റെ ഭാഗം അല്ലയോ? രാഷ്ട്രീയ കാരുടേ  പ്രസംഗത്തിനു മാത്രമേ കൈയ്യടിക്കാവു എന്നു് ഏതെങ്കിലും രഹസ്യ study-classൽ പഠിപ്പിച്ചു തരുന്നുണ്ടോ?

സംശയങ്ങൾ ആരെങ്കിലും തീർത്തു തരും എന്നു കരുതുന്നു.

4 comments:

  1. ആ രണ്ടു കൈകളും അല്പമൊന്നുയര്‍ത്തി തട്ടാനുള്ള മടിയായിരിക്കാം ഒരു കാരണം. ഒരു പക്ഷേ, ഇനി കയ്യടിച്ചാല്‍ കൂട്ടത്തില്‍ ചെറുതായിപ്പോകുമെന്ന തോന്നലോ..? അഭിമാനക്ഷതം..?!!

    നല്ലതു കണ്ടാല്‍, കേട്ടാല്‍ പ്രോല്‍സാഹിപ്പിക്കുക തന്നെ വേണം. അതിന്‌ തികച്ചും മാന്യമായൊരു രീതി തന്നെയാണ്‌ കയ്യടി.

    ഞാനൊന്നു കയ്യടിച്ചോട്ടേ..

    ReplyDelete
  2. വിമര്‍ശിക്കാന്‍ ആയിരം നാവുകളുള്ള മലയാളികള്‍ അല്ലെങ്കിലും അഭിനന്ദിക്കാനും നല്ലത് പ്രോത്സാഹിപ്പിക്കാനും പിറകിലാണല്ലോ. അതാണു കയ്യടിക്കാതിരിക്കാനുള്ള കാരണം.

    ReplyDelete
  3. ബയാന്‍November 03, 2009 3:40 PM

    തിയേറ്ററില്‍ നിന്നു സിനിമ കാണുമ്പോള്‍ നല്ല കയ്യടികേള്‍ക്കാറുണ്ട്, മലയാളികള്‍ സ്വാതന്ത്രമായി കയ്യും കാലുമിട്ടടിച്ച് കൂക്കിവിളിക്കുന്ന ഒരു സ്ഥലം ഇവിടമായിരിക്കണം, ഇരുട്ട് നല്‍ക്കുന്ന ധൈര്യമോ ആത്മവിശ്വാസമോ ആയിരിക്കണം ചിലപ്പോള്‍ പ്രചോദനം.

    ReplyDelete
  4. Kaippally :: കൈപ്പള്ളിNovember 04, 2009 4:06 AM

    സിനിമ തീയറ്ററിൽ ഇരുന്നു ഇരിട്ടിൽ കൂവുന്ന സ്വഭാവം തന്നയല്ലെ മലയാളി ബ്ലോഗിൽ anonyപേരിൽ കാട്ടികൂട്ടുന്നതു്.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..