Saturday, August 14, 2004

മലയാളലിപിയും ഇന്‍റര്‍നെറ്റും

മലയാളികള്‍ പൊതുവെ വാര്ത്ത ഉപഭോക്താക്കളാണ്, മലയാള അക്ഷര മുദ്രണവും, വാര്‍ത്ത നിര്‍മ്മാണ പ്രക്രിയയും പൊതുവെ പൊതുജനത്തിന് അദീതമായിരുന്നു, അതിനാല്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നവര്‍തന്നെ വളരെ കുറവാണ്. വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, വിനോദം മുതലായ മേഖലകളില്‍ ഇന്‍റര്‍നെറ്റിനുള്ള പങ്ക് വളരെ വലുതാണ്. ഇന്നു മലയാളിക്കള്‍ ഇന്‍റര്നെറ്റില്‍ chat-ഇനും Email-ഇനും അറിയില്ലെങ്കില്‍പോലും ഇം‌ഗ്ലീഷ് ഭാഷ എഴുതാന്‍ ഉപയോഗിക്കുന്നത് ലാറ്റിന്‍ ലിപിയാണ്. ഇതിന് കാരണം ഇന്‍റര്‍നെറ്റ് സമൂഹവും, സര്‍ക്കാരും, മാദ്ധ്യമങ്ങളും, സര്‍വ്വകലാശാലയുമൊക്കെ, അംഗീകരിച്ച സുപരിചിതവും സുലഭവുമായ ഒരു ഭാഷാ മുദ്രണ സംവിധാനം (Language Encoding System) നിലവില്‍ ഇല്ലാത്തതുകൊണ്ടാണ്.
കമ്പ്യൂട്ടറില്‍ അക്ഷര മുദ്രണത്തിനു പുറം ലോകം അം‌ഗീകരിച്ച ഒരു നിലപാടുണ്ട്, UNICODE standard (www.unicode.org) എന്നാണ് അതറിയപ്പെടുന്നത്, മലയാളലിപിക്കു അതില്‍ ഒരു സ്ഥാനവുമുണ്ട്. കേരളസര്‍കാരോ, ഇന്‍റര്‍നെറ്റിലുള്ള മലയാള മാധ്യമങ്ങളൊ UNICODE Standard ഉപോഗിച്ചു പ്രസിദ്ദികരണങ്ങള്‍ പ്രസിദ്ദീകരിക്കാന്‍ ഇതുവരെ മുന്നോട്ട് വാന്നിട്ടില്ല.
പകരം നമ്മുട പ്രബുദ്ധരായ കമ്പൂട്ടര്‍ കേമന്മാര്‍ പൊതുജനത്തിന് ASCII (ആസ്കി) Font -ന്മേല്‍ മലയാള അക്ഷരങ്ങളുടെ ചിത്രം പതിച്ച വെറും രണ്ടാംതരം പരിഹാരം കണ്ടെത്തി. "Font Hack"; എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ഈ സംവിധാനം കൊണ്ട് ജനം ഇന്ന് സംതൃപ്തിപെടുന്നു. ഇതുപയോഗിച്ച് നമുക്ക്, ഇന്‍റര്നെറ്റില്‍ -ല്‍ പത്രം വായിക്കാം, (അതിനും ഒരോ പത്രത്തിനും ഒരോ പ്രത്യേക ഫോണ്ട “താഴെക്കിറക്കണം” (Download ചെയ്യണം). അതിലപ്പുറം ഈ Font കൊണ്ട് യാതൊന്നും, സാദ്ധ്യമല്ല. MSExcel, MSAcess, MSWord, Open Office - പോലുള്ള ഉപകരണങ്ങളില്‍ Alphabetical Sorting, String Functions, Spell Check, Hyphenation, യാദൊന്നും, സാദ്യവുമല്ല.
Operating system File Names - പൊലും ഈ "Font Hack" സംവിധാനം മുഖാന്തരം എഴുതാന്‍ സാധിക്കില്ല. ഇതുകൊണ്ടാണ് ചിലപ്പോള്‍ ചില വാര്‍ത്താ പത്രങ്ങളില്‍ വരിമുറിക്കുമ്പോള്‍ സ്വരച്ചിഹ്നങ്ങള്‍ അക്ഷരങ്ങള്‍ വേര്‍പെട്ട് നില്കുന്നതു കാണാം. കമ്പ്യൂട്ടറനറിയില്ലല്ലൊ ഇതു മലയാളം ആണെന്ന്.
Google, പൊലുള്ള Search Engine-ല്‍ മലയാളത്തില്‍ തിരച്ചില്‍ നടത്താന്‍ സമവിധാനമുണ്ട്, പക്ഷെ തിരയുന്ന വസ്തു UNICODE ഇല്‍ ആയിരക്കണം എന്നു നിര്‍ബന്ധമുണ്ട്. പ്രബുദ്ധരായ കമ്പൂട്ടര്‍ കേമന്മാര്‍ ASCII Font ഇന്മെല്‍ “ഒപ്പിച്ചു” ടൈപ്പ് ചെയത യാതൊരു വസ്തുവും Google-ന്‍റെ നാലായിരത്തില്‍പരം വരുന്ന Search Bots (യാന്ത്രികാ തിരച്ചില്‍ ഉപകരണങ്ങള്‍) കണ്ടെത്തില്ല.മലയാളത്തിനെക്കാള്‍ ആയിരം മടങ്ങ് അക്ഷരങ്ങളും സാങ്കേതിക ഭുദ്ധിമുട്ടുകളുമുള്ള അനേകം ഭാഷകള്‍ 1993 -ല്‍ തന്നെ കമ്പ്യൂട്ടര്‍ സ്ക്രീന്‍ അലങ്കരിച്ചു കഴിഞ്ഞു. ഈജിപ്തിലും, ചൈനയിലും, ഇറാനിലും, ഭാഷാ സ്നേഹികളായ കമ്പ്യൂട്ടര്‍ വിദ്യാര്ത്തിക്കള്‍ ലിപിയെ സംരക്ഷിച്ചുകൊണ്ട്, യന്ത്രത്തെ ഭാഷയുടെ സൌകര്യത്തിനനുസരിച്ചു മാറ്റി.
ഇവിടെ അക്കാലത്ത്, കേരളത്തിലെ "ജീനിയസുകള്‍"ചന്ദ്രകലകള്‍ നിറച്ചു കമ്പ്യൂട്ടറില്‍ “പത്തനംത്തിട്ടയെ” “പത്‌തനംത്‌തിട്‌ട‍” ആക്കിമാറ്റി. നമ്മള്‍ യന്ത്രത്തിന്‍റെ സൌകര്യത്തിനനുസരിച്ചു ലിപിയത്തനെ മാറ്റി. ഹിന്ദിയും, തമിഴും, കന്നടവും, തെലുങ്കും UNICODE ഇലെക്കു നീങ്ങിക്കഴിഞ്ഞു. Micorsoft അല്പം വൈകി ആണെങ്കിലും Windows XP service Pack 2 -ല്‍ മലയാളം ഉള്പെടുത്തിയിട്ടുണ്ട്.
ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്ന് എനിക്കു അറിയാം. പക്ഷെ UNICODE standard സ്വീകരിക്കാന്‍ നാം വൈകും തോറും, മലയാള ലിപി മറക്കുന്ന ഒരു തലമുറയെ നാം സൃഷട്ടിക്കുകയാണ്. മലയാള ഭാഷ നിലനിന്നാലും, ലിപി നശിക്കാന്‍ ഇതില്‍ കുടുതല്‍ കാരണങ്ങള്‍ വേണമെന്നില്ല. മലയാളി കമ്പ്യൂട്ടര്‍ വിദ്വാന്മാരും, സര്‍ക്കാരും, മാദ്ധ്യമങ്ങള്ളും, സര്‍വ്വകലാശാലയും, ഒക്ക ഇതിനൊരു പരിഹാരം കണ്ടെത്തണം.

ഒളിന്പിക്സ ഒത്ഘാടന പരിപാടി

ഇനലെ രാത്രി ഒളിന്പിക്സ ഒത്ഘാടന പരിപാടികള് കാണാന് പനിയും

ജലദോഷവും പിടിച്ചു ഞാനും പ്രിയപത്നി പ്രിയയും, നാലരക്കാരന്

സുഹെയിലും റ്റി.വിയുടെ മുന്നില് സ്താനമപിടിച്ചു. നാലരക്കാരന്റെ

തീരാസംശയങ്ങള്‌ക്കുത്തരം പറയാനെ സമയമുണ്ടായിരുന്നുള്ളു.

എന്തിരുന്നാലും, പരിപാടി ഭേഷായിരുന്നു. ഈ കൊച്ചു ഗോളത്തില്

ഇത്രയും അധികം രാജയങ്ങളോ?. അതില് ചിലര് മിത്രങ്ങള്, ചിലര്

ശത്രുക്കള്. കായിക മത്സരങ്ങള് രാജ്യങ്ങളെ ഒരുമിപ്പികും എന്നൊരു

പഴയ വിശവാസമുണ്ടു, എത്രമാത്രം അതു ശെരിയാണെന്നു എനിക്ക

അരിയില്ലാ. എല്ലാ ശത്രുതയും തല്കാലം മാറ്റി വെച്ചവര് ഒരുമിച്ചു ഒരു

വേദിയില് ഇവര് മത്സരികുന്നു, ഏനിക്ക ആ ആശയം ഇന്നു

മനസിലാകുന്നില്.

Unicode ബൈബിള് Work

UNICODE കീബൊര്‌ട് ട്രൈവര്‌ സാമാന്യം തെറ്റില്ലാതെ പ്രവൃത്തിക്കുന്നുണ്ടു,

മലയാളത്തിലെ ബൈബിള് encoding work മൊത്തം കഴിഞ്ഞു. സെലവന് കഴിഞ്ഞാഴ്ച, ബാക്കിയുള്ള 4 പുസതകങ്ങള് CD ROM -ല് അക്കി അയാച്ചു താന്നു.

ഇനി അതോന്നു host ചെയ്യണം.