Monday, August 30, 2010

അവീറിലെ വിശുദ്ധ വൃക്ഷങ്ങൾ



1997ല്‍ ദുബൈ അവീര്‍ റോഡില്‍ അല്‍ ഐന്‍/ഒമാനിലേക്ക് പോകുന്ന വഴിത്തിരിവില്‍ ഒരു round about ഉണ്ടായിരുന്നു്. അതിന്റെ നടുവിലായി കുറേ മുറ്റിയ ഗഫ് മരങ്ങള്‍ (Prosopis cineraria) ഉണ്ടായിരുന്നു. Road വികസന പത്ഥതിയുടെ ഭാഗമായി Construction പണി നടന്നപ്പോള്‍ ഗഫ് വൃക്ഷങ്ങളെ സംരക്ഷിക്കാനായി പരിസ്ഥിധി മന്ത്രാലയം 1995 മുതല്‍ തന്നെ പ്രായമാ ഗഫ്ഫ് വൃക്ഷങ്ങളുടെ ചുറ്റും fencing നിര്‍മിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ ഈ Round aboutലെ വൃക്ഷങ്ങള്‍ക്കും fencing ഏര്‍പ്പെടുത്തി.

ഈ വൃക്ഷങ്ങള്‍ പിഴുതു മാറ്റാന്‍ ആരെക്കൊണ്ടും കഴിയില്ല എന്നായിരുന്നു ജനങ്ങളുടെ (പഠാണ്‍, പഞ്ചു, മല്ലു) വിശ്വാസം. മരം പിഴുതാന്‍ വന്ന Bulldozer Operatorനു ഹൃദയാഖാതം സംഭവിച്ചു. Bulldozer കേടാകുന്നു. Contractorനു പണം കിട്ടാതെ കടം മുട്ടി നാടു വിടുന്നു്.
ഈ കാരണങ്ങൾ കൊണ്ടാണു സര്‍ക്കാര്‍ തന്നെ fencing നിര്‍മ്മിച്ചതെന്നു് ഇതിന്റെ യധാര്‍ത്ഥ കാരണം മനസിലാക്കാനുള്ള വിവരമില്ലാത്ത പണിക്കാരു് കരുതി. സാധാരണ എല്ലാ construction siteലും സഭവിക്കുന്ന ദുരന്തങ്ങൾ കാരണങ്ങളായി ചൂണ്ടിക്കാണിച്ചു് ഈ മരങ്ങളെ വിശുദ്ധ വൃക്ഷങ്ങളായി അവ്രവർ കരുതി തുടങ്ങി.

അങ്ങനെ വൃക്ഷം ദൈവമായി. വൃക്ഷത്തിന്റെ ചുവട്ടില്‍ ചന്നനത്തിരികളും മെഴുകുതിരികളും, ചുവപ്പും പച്ചയും നിറത്തിലുള്ള ribbonകള്‍ കണ്ടു തുടങ്ങി.

ദുബൈ വികസിക്കുന്നതനുസരിച്ച് റോഡു് പണികളും ക്രമത്തിനു് പുരോഗമിച്ചു്. Round about ഒഴിവാക്കി Over bridge ന്റെ പണി തുടങ്ങിയപ്പോള്‍ Municipality വൃക്ഷങ്ങളെ ഓരോന്നായി പിഴുതെടുത്ത് Mushrif Desert Parkനു ചുറ്റുമുള്ള Guff Forest conservation buffer zoneല്‍ കൊണ്ടുപോയി സ്ഥാപിച്ചു്.

വിശുദ്ധ വൃക്ഷങ്ങളും, മെഴുകുതിരികളും, വിശ്വാസവും, എല്ലാം സ്വാഹ.

P.S.
വൃക്ഷത്തിന്റെ ഇലകള്‍ ഒടിച്ചാല്‍ രക്തം വരും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. ഒരിക്കല്‍ വൃക്ഷത്തിന്റെ കടുത്ത വിശ്വാസികളായ മൂന്നുപേരെയും (ഒരു മല്ലു, രണ്ടു ഗുജറാത്തികൾ) കൂട്ടി സംശയം തീര്‍ത്തുകൊടുക്കാനായി രാത്രി രണ്ടു മണിക്ക് അവിടെ വണ്ടിയോടിച്ചു പോയി. വേലി ചാടിക്കടന്നു് വൃക്ഷത്തിന്റെ ചുവട്ടില്‍ ഉണ്ടായിരുന്ന ചന്നനത്തിരിയും, ചുവന്ന പട്ടും കുന്ത്രാണ്ടവും എല്ലാം നല്ലതുപോലെ ചവിട്ടി കളഞ്ഞശേഷം മരത്തില്‍ കയറി ഇല ഒടിച്ചു കാണിച്ചു് കൊടുത്തിട്ടുമുണ്ടു്.

Tuesday, August 24, 2010

Nayak : The Hero (1966)

തീവണ്ടി ചിത്രങ്ങൾ എനിക്ക് വളരെ ഇഷ്ടമാണു്. Murder on the Orient Express, #20 Madras Mail, Dajeeling Limted. അതുപോലൊരു ചിത്രമാണു് സത്യജിത് റായ് സംവിധാനം ചെയ്ത "നായൿ" എന്ന സിനിമ. (Wes Anderson നിർമിച്ച Dajeeling Limted എന്ന സിനിമയിലൂടെയാണു് ഈ സിനിമയെ ഞാൻ പരിചയപ്പെടുന്നതു്. Anderson അദ്ദേഹത്തിന്റെ ചിത്രം, നായൿ എന്ന സിനിമയുടെ കഥയുമായി യാതൊരു ബന്ധവുമില്ലെങ്കിൽ പോലും സത്യജിത് റായിക്കാണു് സമർപ്പിച്ചതു്. )

മുകളിൽ പറഞ്ഞ സിനിമകളിൽ ഉള്ളതുപോലെ ദുർമരണങ്ങൾ ഒന്നും ഈ സിനിമയിൽ ഇല്ല. പക്ഷെ ജീവിച്ചുകൊണ്ടു മരിക്കുന്ന ഒരു സിനിമ നടനെ പരിചയപ്പെടാം.



Plot:
ഒരു പ്രശസ്ത സിനിമ നടൻ (അരിന്ദം മുക്കർജീ) അഭിനയത്തിനുള്ള പുരസ്കാരം സ്വീകരിക്കാനായി ദില്ലിയിലേക്ക് തീവണ്ടിയിൽ യാത്ര ചെയ്യുന്നതിനിടയിൽ നടക്കുന്ന സംഭവങ്ങളാണു് ഈ സിനിമ. സമൂഹത്തിലുള്ള പല മേഖലയിലുള്ളവരെ അദ്ദേഹം കണ്ടുമുട്ടുന്നു. അരിന്ദുവിന്റെ ഗ്ലാമറിൽ ഒട്ടും ഭ്രമിക്കാത്ത അദിതി സെൻഗുപ്ത എന്ന പത്രപ്രവർത്തകയെ അദ്ദേഹം പരിചയപ്പെടുന്നു. യാത്രക്കിടയിൽ അരിന്ദം മനസുതുറന്നു അദ്ദേഹത്തിന്റെ ജീവിത രഹസ്യങ്ങൾ അദിതിയോട് പറയുന്നതാണു് കഥ.

അരിന്ദവും ശങ്കറും നാടക നടന്മാരായിരുന്നു. കച്ചവടം സിനിമയിലെ കലാമൂല്യങ്ങളെ നശിപ്പിക്കുന്നു എന്ന ആശയത്തിന്റെ വക്താവായിരുന്നു ശങ്കർ. അദ്ദേഹം മരിക്കുന്നതോടെ അരിന്ദം സിനിമയിലേക്ക് പ്രവേശിക്കുന്നു.

നാടകവും സിനിമയും തമ്മിലുള്ള ആശയപരമായ വിത്യാസങ്ങൾ ഇവർ തമ്മിലുള്ള ചുരുങ്ങിയ കുറച്ചു് വരികളിൽ ലളിതമായി തന്നെ അവതരിപ്പിക്കുന്നു.

സിനിമയിൽ ശ്രദ്ധിക്കാൻ കഴിയുന്ന ചില പ്രത്യേകതകൾ.

എതിർ സീറ്റുകളിൽ ഇരിക്കുന്ന അദിതിയും (ഷർമീള ഡഗോർ) അരിന്ദവും സ്റ്റേഷനിൽ എത്തുമ്പോൾ ഇരുവരും ഫ്രേയിമിന്റെ ഇരുവശത്താണുള്ളതു്. നടുക്ക് ജനാലയിലൂടെ അരിന്ദം മുക്കർജിയുടെ ആരാധകർ അദ്ദേഹത്തെ കാണാനായി ജനാലയിൽ മുട്ടുന്നു. ഈ അവസരത്തിൽ അദിതി അനുഭവിക്കുന്ന സഭാകംഭം പ്രേക്ഷകരിലും പകരുന്നു.

വളരെ ലളിതമായ ഫ്രേയിമുകളും സംഭാഷണങ്ങളും അളന്നു കുറിച്ചു് തിട്ടപ്പെടുത്തിയ മനോഹരമായ മുഹൂർത്തങ്ങളുള്ള ഒരു സിനിമയാണു് ഇതു്.
ഒരു സെക്കന്റുപോലും ബോറടിപ്പിക്കില്ല എന്നു കരുതുന്നു്. കാണാത്തവർ കാണുക.
എല്ലാ മെഗാസ്റ്റാറുകളും കണ്ടിരിക്കേണ്ട ചിത്രം കൂടിയാണു്. നല്ല അഭിനയം കാണാൻ മാത്രമല്ല. ഒരു നല്ല നടൻ എങ്ങനെ വലുതായി വഷളാകുന്നു എന്നും പഠിക്കാൻ.