Goldman Sach Global Economics Paper No: 169
2050യിൽ ഇന്ത്യ ഒരു സമ്പന്ന രാഷ്ടരമായി മാറാനുള്ള നിർദ്ദേശങ്ങളാണു് ഇതിൽ വിവരിക്കുന്നതു്. ഓരോ ഇന്ത്യൻ വിദ്ധ്യാർത്ഥിയും അദ്ധ്യാപകനും സാമുഹിക സേവകനും രാഷ്ട്രീയക്കാരനും വായിച്ചിരിക്കേണ്ട ഒന്നാണു് എന്നിതിനെ വിശേഷിപ്പിക്കാം. അതിൽ നിന്നും ഭരണം, വിദ്ധ്യാഭ്യാസം, ഉപരിപഠനം, കൃഷി എന്നി ഭാഗളെകുറിച്ചാണു് ഞാൻ ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നതു്.
GSന്റെ പഠനത്തിൽനിന്നും പല മാദ്ധ്യമങ്ങളും ഇന്ത്യക്കാരെ സുഖിപ്പിക്കുന്ന ചില വാചകങ്ങൾ മാത്രം പെരുപ്പിച്ചു കാണിക്കുകയുണ്ടായി. എന്നാൽ ഇതിൽ പ്രധാന വിഷയങ്ങൾ പലതും ശ്രദ്ദിക്കപ്പെടാതെപോയി.
2050ൽ ഇന്ത്യയുടെ സാമ്പത്തിക നിലവാരം നാല്പതു മടങ്ങു വലുതാകാൻ സാദ്ധ്യത കാണുന്നു. പക്ഷെ ഇപ്പോൾ പൊയിക്കൊണ്ടിരിക്കുന്ന വിധത്തിൽ പോയാൽ ആവില്ല. അതിനു് ചില മാറ്റങ്ങൾ ആവശ്യമാണു്.
ഭരണം
ഭരണ വ്യവസ്തിധി മെച്ചപ്പെടുത്തണം. മറ്റെല്ലാ പ്രശ്നങ്ങളേ കാൾ ഒന്നാം സ്ഥാനം നമ്മുടെ ഭരണ വ്യവസ്ഥിധിയാണു്. നല്ല ഭരണം ഇല്ലെങ്കിൽ നിയമങ്ങളും ചിട്ടകളും പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയില്ല. വിദ്ധ്യാഭ്യാസം, പൊതു മരാമത്തു്, ആരോഗ്യം തുടങ്ങി മറ്റെല്ലാ മേഖലകളേയും ബാദിക്കുന്ന ഒന്നാണു് ഇതു്. നല്ല ഭരണം കഴ്ചവെക്കുന്നതിന്റെ തടസങ്ങൾ ഇവയാണു്:
തിരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് അവരവരുടെ മണ്ടലങ്ങളോടുപോലും പ്രതിബദ്ധത ഇല്ല. ജനങ്ങളും പ്രതിനിധികളും തമ്മിൽ വിനിമയ ബന്ധം ഇല്ലാത്തതിനാൽ അവർ നിരുത്തരവാദപരമായ നിലപാടു് സ്വീകരിച്ചു പോരുന്നു.
ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്കുവേണ്ടി സംഘടിച്ചു് നല്ല സേവനം ഭരണാധികാരികളിൽ നിന്നും ചോദിച്ചു വാങ്ങാറില്ല. (ജനാതിപത്യ ബോധം താരതമ്യേന വളരെ കൂടുതൽ ഉള്ളതിനാൽ കേരളത്തിൽ ഇതൊരു പ്രശ്നമാണെന്നു തോന്നുന്നില്ല.)
തിരഞ്ഞെടുപ്പുകൾ പലപ്പോഴും ജാതിയുടെയും മതത്തിന്റേയും അടിസ്ഥാനത്തിലായതിനാൽ, തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതു് ജനസേവനത്തിനല്ല മറിച്ചു് സ്വജനപക്ഷപാതപരമായി ജോലികളും കരാറുകളും ഉറപ്പുവരുത്താനാണു്. സ്വന്തം കാര്യങ്ങൾക്കായി നിയമങ്ങൾ നടപ്പാക്കുന്ന സർക്കാറിന്റെ ജനസേവന പങ്ക് ഇതുവഴി ജനങ്ങൾക്കിടയിൽ അവ്യക്തമായി തീരുന്നു.
ഇതിനു് പരിഹാരം ജനങ്ങൾക്ക് സർക്കാറിന്റെ പ്രവർത്തനങ്ങളുടെ വിശതാംശം മനസിലാക്കാൻ അവസരം കൊടുക്കുക വഴിയാണു്. സർക്കാർ ജനങ്ങളോടു അവരുടെ നടത്തിപ്പുകളുടെ കണക്കും കാര്യങ്ങളും വ്യക്തമാക്കുക. 2005ൽ നിയമമായ The Right to Information Act ഇതിനു് ഒരു പരിഹാരമാണു്. പക്ഷെ പല സർക്കാർ സ്ഥാപനങ്ങളും വിവരങ്ങൾ ഇപ്പോഴും internetൽ പ്രസിദ്ധീകരിക്കുന്നില്ല. Internetൽ വിവരങ്ങൾ പ്രസിദ്ദികരിക്കുന്നതു വഴി ജനങ്ങൾക്ക് സർക്കാറിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും.
ഭാരതത്തിന്റെ ഭരണ സവിധാനത്തിന്റെ പാളിച്ചകൾക്കു് കാരണം ജനാതിപത്യം തന്നെയാണെന്നു ചിലർ പറയുന്നു. പക്ഷെ GS ന്റെ പഠനത്തിൽ പറയുന്നതു് ജനാതിപത്യത്തിന്റെ ദുരുപയോഗം മൂലമാണു് ഇതു സംഭവിക്കുന്നു എന്നാണു്. ഒരു നല്ല ജനാതിപത്യ രാഷ്ട്രത്തിലെ ജനതക്ക് സർക്കാറിന്റെ നടപടികൾ പരിശൊധിക്കാനും മാറ്റങ്ങൾ ഉപദേശിക്കാനും സവിധാനം ഉണ്ടായിരിക്കണം.
വിദ്ധ്യാഭ്യാസം
ഇന്ത്യയുടെ ഏറ്റവും മികച്ച ആസ്തി ഇന്ത്യയിലെ അഭ്യസ്തവിദ്യരായ ജനതയാണെങ്കിലും, 40% ജനങ്ങളും നിരക്ഷരരാണെന്നുള്ള വസ്തുത തള്ളിക്കളയാനാവില്ല. ഏകദേശം 440,000,000 ജനങ്ങൾ നിരക്ഷരരാണു്. വിദ്ദ്യാഭ്യസത്തിനായി ഇന്ത്യ കൂടുതൽ പണം ചിലവാക്കണം. ഈ മേഖലയിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ 2050ൽ ഇന്ത്യ എത്തേണ്ട സ്ഥാനത്ത് എത്തീയെന്നിരിക്കില്ല.
ഭാരത സർക്കാറിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 94% ഗ്രാമവാസികളും പ്രൈമറി സ്കൂളിന്റെ 1Kmനുള്ളിൽ ആണു താമസിക്കുന്നതു. 84% പേർ അപ്പർ പ്രൈമറി സ്കൂളിന്റെ 4Kmനുള്ളിലും. എങ്കിലും 6 വയസിനും 14 വയസിനും ഇടയിലുള്ള സ്കൂളിൽ പോകുന്ന കുട്ടികൾ 80% മാത്രം. ഈ കൂട്ടത്തിൽ ഇടക്കുവെച്ചു വിദ്ധ്യാഭ്യാസം നിർത്തുന്നവരുടെ എണ്ണവും അധികമാണു്. പല വിദ്ധ്യാലയങ്ങളിലും ഒരൊറ്റ അദ്ധ്യാപകൻ മാത്രമാണുള്ളതു്. ചില ഇടങ്ങളിൽ വിദ്ധ്യാർത്ഥികളുടെ എണ്ണം കൂടുതൽ. പെൺകുട്ടികളുടെ എണ്ണം പൊതുവേ കുറവാണു്. പല ഇടങ്ങളിലും സ്കൂൾ അദ്ധ്യാപകർ സ്കൂളുകളിൽ വരാറെ ഇല്ല.

ഇന്ത്യയിലെ പ്രാധമിക വിദ്ധ്യാഭായസ രംഗത്തു് മാറ്റങ്ങൾ വേണമെന്ന വസ്തുത മനസിലാക്കി സർക്കാർ പല പത്ഥതികളും നടപ്പാക്കികഴിഞ്ഞു. 2010നുള്ളിൽ ഇന്ത്യയിലെ 100% കുട്ടുകളും സ്കൂളിൽ ചേർക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
ബ്രസീൽ ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ വിദ്ധ്യാഭ്യാസ രംഗത്തു് പെണ്ണ്കുട്ടികളും ആൺകുട്ടികളും തമ്മിലുള്ള എണ്ണത്തിലുള്ള വിത്യാസത്തിൽ ഏറ്റവും വലിയ അന്തരവു് കാണുന്നതു് ഇന്ത്യയിൽ തന്നെയാണു്.
പ്രാധമിക വിദ്ധ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ UNICEF ന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന സംഘടനയാണു് "പ്രധം" (ഇന്ത്യയിലെ ഏറ്റവും വലിയ non-profit organisation). പ്രൈമറി സ്കൂളിൽ പഠിക്കുന്ന ഇരുപതു ലക്ഷത്തോളം വരുന്ന കുട്ടികളിൽ പകുതിയോളം കുട്ടികൾക്ക് എഴുതാനും വായിക്കാനും കഴിയില്ല എന്നാണു് "പ്രധം"ന്റെ കണ്ടെത്തൽ.
ഉപരിപഠനം
ഭാരതത്തിലെ ഉപരിപഠന മേഖല മെച്ചപ്പെടുത്താനുള്ള ആവശ്യം ഇപ്പോഴാണു് അനുഭവപ്പെട്ടുവരുന്നതു്. 2020നുള്ളിൽ ഉപരിപഠന വിദ്ധ്യാർത്ഥികളുടെ എണ്ണം ഒരു കോടിൽ നിന്നും മൂന്നോ നാലു മടങ്ങായി വർധിക്കും. ഭാരതത്തിൽ ഇന്ന് 350 യൂണിവേഴ്സിറ്റികൾ ആണുള്ളതു്. National Knowledge Commision 2016നുള്ളിൽ ഈ എണ്ണം 1,500 ആയി കൂട്ടാൻ സർക്കാറിനോടു് സുപാർശ്ശ ചെയ്തിട്ടുണ്ടു്. ലോക സരവകലാശലകളുടെ നിലവാരം അളക്കുന്നതിൽ ഷാങ്ങ്ഹയി ജിയാഓട്ടോങ്ങ് യൂണിവേഴ്സിറ്റി പേരുകേട്ട സ്ഥപനമാണു്. അവരുടെ 500 സരവകലാശലകളുടെ പട്ടികയിൽ ഇന്ത്യയിൽ അകെയുള്ള മൂന്നു യൂണിവേഴ്സിറ്റികളിൽ ഏറ്റവും ഉയർന്നതു് 301 ആം സ്ഥാനത്താണു്. അടുത്ത പത്തു വർഷത്തിനുള്ളിൽ ഈ എണ്ണം 20 ആയി കൂട്ടാൻ ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നുണ്ടു്.

2020ൽ ഇന്ത്യയുടെ ഉപരിപഠന വിദ്ധ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ വിദേശ സരവകലാശാലകളുടെ ഇന്ത്യൻ campus സ്ഥാപിക്കുന്നതു് അത്യാവശ്യമാണു്. ഇപ്പോൾ വിദേശ സർവകലാശലകളുടെ എണ്ണം വളരെ കുറവാണു്. വിദേശ സരവകലാശലകൾ സ്ഥാപിക്കാൻ പല ബുദ്ധിമുട്ടുകളും അവർ നേരിടുന്നതായി അറിയുന്നു.

കൃഷി വികസിപ്പിക്കുക
കാർഷിക മേഖല മെച്ചപെടുന്നതു് ഇന്ത്യയുടെ വളർച്ചാ നിരക്കു കുട്ടാൻ മാത്രമല്ല ഇന്ത്യയിൽ ദാരിദ്ര്യം കുറക്കാനും സഹായിക്കും. 60% തൊഴിലാളികളും കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണു്. പക്ഷെ ഇവർ 1% മാത്രമാണു് സാമ്പത്തിക വളർച്ചയിൽ സംഭാവന ചെയ്യുന്നതു്. കാർഷിക വിളവുകൾ മറ്റു വികസിത രാജ്യങ്ങളെ കാൾ താഴെയാണു്. ഗ്രാമങ്ങൾ നഗരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇടങ്ങളിൽ, കൃഷിഭൂമി കെട്ടിട നിർമ്മാണത്തിനായി മാറ്റുന്നതും ഒരു പ്രശ്നമാണു്. വർഷങ്ങളായിട്ടുള്ള കൃഷിയുടെ ഫലമായി കൃഷി ഭൂമിയുടെ മണ്ണിന്റെ പുഷ്ടിയും നഷ്ടമാകുന്നു. ഇതു് വിളവിനെയും ബാദിക്കും.
ഇതിനുള്ള പ്രതിവിധികൾ: നികുതി ഇളവുകൊണ്ടും സബ്സിഡി നൾഗിയും പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇവ. ഗതാഗതം, ജലശേഖര പത്ഥധി, വൈദ്യുതി, ധാന്യ സംഭരണം തുടങ്ങിയ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കുക. വിളവു വർധിപ്പിക്കുവാനായി പുത്യ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക. കൃഷി ത്പന്നങ്ങളുടെ വില നിയന്ത്രണം നിർത്തുക. മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കൃഷി ഉത്പന്നങ്ങൾക്ക് നികുതിയും കസ്റ്റംസ് ഡ്യുട്ടികൾ പൂർണ്ണമായും ഒഴിവാക്കുക.
(സമയക്കുറവുകൊണ്ടു് ഇത്രമാത്രം ക്ഷമിക്കുമല്ലോ )