Monday, November 30, 2009

ചിത്രങ്ങൾ മോഷ്ടിക്കുന്ന blogകൾ

പകർപ്പവകാശ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടു് ചിത്രങ്ങൾ അടിച്ചുമാറ്റി blogൽ പ്രസിദ്ധീകരിക്കുന്നവരുടേ ഒരു പട്ടിക പ്രസിദ്ധീകരിച്ചു തുടങ്ങുകയാണു്. ഇതിലേക്ക് പേരുകളും ബ്ലോഗുകളും നിങ്ങൾക്ക് നിർദ്ദേശിക്കാവുന്നതാണു്. ഈ പൊസ്റ്റ് അടിക്കടി update ചെയ്യപ്പെടുന്ന ഒരു post ആണു്.

1) മലയാള സാംസ്കാരികം
ചിത്രങ്ങളുടെ Sourceഉം linkഉം എന്തുകൊണ്ടാണു് കൊടുക്കാത്തതു് എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി commentലൂടെ ഇപ്രകാരം വന്നു.
"കൈപ്പള്ളി,


ക്രീയേറ്റിവ്‌ കോമൺസ്‌ പോലെ ചിത്രങ്ങൾ യഥേഷ്ടം എടുത്തുപയോഗിക്കാവുന്ന 100 ൽ പ്പരം സൈറ്റുകൾ ആവശ്യാനുസരണം ഉപയോഗിക്കാൻ തുടങ്ങിയിട്ടു കുറേക്കാലമായി . ഇവയിൽ, ലിങ്കിൽക്കൂടിയോ നേരിട്ടൊ ശ്രോതസ്സ്‌ രേഖപ്പെടുത്തണമെന്ന്‌ നിബന്ധനയുള്ളവയും ഇല്ലാത്തവയും ഉണ്ട്‌. തദനുസരണം ചിത്രങ്ങൾ ഉപയോഗിക്കുന്നവരാണധികവും
വേണ്ടിടത്ത്‌ രേഖ പ്പെടുത്തും.
സ്വന്തം ചിത്രമെങ്കിൽ , ഫൊട്ടോഗ്രാഫ്രറായി അറിയപ്പെടണമെന്നുണ്ടെങ്കിൽ, പേർ ചേർക്കാം
നിക്കൊൺ എസ്‌.എൽ ആർ മുതൽ 16എം.എം മൂവി ക്യാമറ, പ്രോഫേഷനൽ വിഡിയോ ക്യാമറ എന്നിവ ഉപയോഗിച്ച്‌ വൈൽഡ്‌!ലൈഫ്‌ ഡോക്ക്യുമന്ററി വരെ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഞാൻ വെറും കവി മാത്രം.
പെയിന്റിംഗ്‌ കാണാതെ അതിന്റെ ഫ്രയിമിന്റെ സോർസ്‌ അന്വേഷിക്കുന്ന ദോഷൈകദൃഷ്ടികൾ ഉണ്ട്‌. അവരുടെ വർഗ്ഗം കുറഞ്ഞു വരട്ടെ എന്നേ ആളുകൾ ആഗ്രഹിക്കുകയുള്ളു."


അപ്പോൾ എന്തിനാണു് ചിത്രം അടിച്ചു മാറ്റിയതു് എന്നു ചോദിച്ചപ്പോൾ കിട്ടിയതു് അദ്ദേഹത്തിന്റെ CVയും ജാതകവും അയിരുന്നു.

Share Alike Attribution എന്നൊക്കെ ഇവിടെ ചിത്രിത്തിന്റെ താഴെ എഴുതിയിട്ടുണ്ടു.

അണ്ണനെ പോങ്ങച്ചം കേട്ടാൽ Attribution എന്ന പദത്തിനെ അർത്ഥം ഈ മല്ലു ചേട്ടനു അറിയാതിരിക്കാൻ വഴീല്ല എന്നു കരുതുന്നു.  ആ ചിത്രം attribution ഒന്നും കൊടുക്കാതെ തന്നെ പുള്ളി ഇവിടെ അടിച്ചുമാറ്റി ഉപയോഗിച്ചിട്ടുമുണ്ടു. ഏതു കണക്കിലാണു് ഈ terms അദ്ദേഹത്തിനു് ബാതകം അല്ലാതാകുന്നെതു് എന്നു മനസിലാകുന്നില്ല.

Thursday, November 26, 2009

മലബാർ മാന്വലിൽ പഴശ്ശി രാജ

20090129_4400ശ്രീ എം. ടി. വാസുദേവൻ നായർ പറയുന്നു Malabar Manualൽ പറയുന്ന പഴശ്ശി രാജ എന്ന വ്യക്തിയെയാണു് അതെ പേരുള്ള ചലചിത്രത്തിൽ അവതരിപ്പിക്കുന്നതു് എന്നു.

എന്തായാലും ഈ പറയുന്ന Malabar Manual മലബാറിലുള്ള മമ്മൂട്ടി ഫാൻസ് വായിച്ചിട്ടുണ്ടാകും എന്നു തോന്നുന്നില്ല. പഴശ്ശി രാജ എന്ന വ്യക്തിയും മാപ്പിളമാരും തമ്മിലുള്ള ബന്ധം ഏതു തരത്തിലുള്ളതായിരുന്നു എന്നു് സിനിമയിൽ ചിത്രീകരിച്ചിരുന്നു എങ്കിൽ മിക്കവാറും ഈ സിനിമ കേരളത്തിൽ നിരോധിക്കപ്പെടുമായിരുന്നു.

Mammooty Fans ഇതു് വായിച്ചില്ലെങ്കിലും ചിലരെങ്കിലും ഇതു വായിച്ചിട്ടുണ്ടാകും എന്നു കരുതുന്നു.

Page 500ൽ 1793ൽ പഴശ്ശി രാജ കോട്ടയത്തു് ഒരു മുസ്ലീം പളി തകർത്തതിനെ കുറിച്ചു പറയുന്നുണ്ടു്.

പിന്നൊരിക്കൽ മപ്പിളമാർ പഴശ്ശി രാജാവിനു കപ്പം കൊടുക്കാതെ പള്ളി നിർമ്മിച്ചതിനു്, താലിബ് അലിക്കുട്ടി എന്ന മാപ്പിള തലവനെ ചതിച്ചു കൊലപ്പെടുത്തി. അതേ തുടർന്ന് പഴശ്ശി രാജ തന്റെ പട്ടാളാത്തെ വിട്ട് ആ പ്രദേശത്തുള്ള എല്ലാ മാപ്പിളമാരെയും കൊലപ്പെടുത്താൻ ആജ്ഞാപിച്ചു. പട്ടാളാം തിരികെ ചെന്നു ആറുപേരെ കൊലപ്പെടുത്തി.

ബ്രിട്ടീഷ് അധികാരികൾ മാപ്പിളമാരുടേ കൊലപാതകങ്ങളുടെ കാര്യകാരണങ്ങൾ അന്വേഷിച്ചപ്പോൾ ആശ്ചര്യത്തോടെ പഴശ്ശി രാജ മറുപടി കൊടുത്തതു്: "തെറ്റു ചെയ്യുന്ന മാപ്പിളമാരെ കൊലപ്പെടുത്താനുള്ള അനുമതി പഴശ്ശി രാജക്ക് സാമ്പ്രദായികമായ ലഭിച്ചിട്ടുള്ള ഒന്നാണു്" എന്നാണു്.

പേജ് 506ൽ പഴശ്ശി രാജ് മാപ്പിളമാരെ കിട്ടിയ അവസരങ്ങളിൽ എങ്ങനെയെല്ലാം മൃഗീയമായി കൊലപ്പെടുത്തി എന്നു വിശതീകരിക്കുന്നുണ്ടു്. താല്പര്യമുള്ളവർക്ക് വായിച്ചുപഠിക്കാം.

വേറൊരവസരത്തിൽ മൂന്നു മാപ്പിളമാരെ കൊലപ്പെടുത്തിയ കുറ്റത്തിനു് ബ്രിട്ടിഷ് അധികാരികൾ പഴശ്ശിയോടു കീഴടങ്ങാൻ ആവശ്യപ്പെട്ടതായി പറയന്നുണ്ടു.

മാപ്പിളമാരെ കൊലപ്പെടുത്തുന്നതു് പഴശ്ശി രാജക്ക് ഒരു ഹോബിയായിരുന്നു എന്നാണു് Malabar Manual വായിക്കുന്നവർക്ക് തോന്നാൻ ഇടയാകുന്നതു്.

പേജ് 529.
ടിപ്പു സുൽതാനുമായി രഹസ്യ ഇടപാടുകൾ ഉണ്ടായിരുന്നു എന്നും, ടിപ്പു അദ്ദേഹത്തെ ആയുധം നൾഗി സഹായിക്കുന്നുണ്ടു് എന്നു ബ്രിട്ടീഷ് അധികാരത്തിനു സംശയമുണ്ടയിരുന്നു.

പേജ് 174
പഴശ്ശി രാജ രണ്ടു മാപ്പിളമാരെ വ്യാജ ആരോപണങ്ങൾ ചുമത്തി ചതിച്ചു കൊന്നതിനെകുറിച്ചു് പറയുന്നുണ്ടു്.

Malabar Manualൽ അവതരിക്കപ്പെട്ട പഴശ്ശി രാജ മാപ്പിളമാരുടെ ഏറ്റവും വലിയ ശത്രു ആയിരുന്നു എന്നാണു്. ഇതിന്റെ ഗ്രന്ഥകർത്താവായ വില്യം ലോഗൺ ഒരു ബ്രിട്ടീഷ് പൌരനായതിനാൽ ഇതൊന്നും വിശ്വസ്നീയമല്ല എന്നു പറഞ്ഞു വേണമെങ്കിൽ ഇതെല്ലാം തള്ളികളയാം. അപ്പോൾ പിന്നെ വേറെ ഏതു ഗ്രന്ഥത്തിലാണു പഴശ്ശി രാജയെ കുറിച്ചു ആധികാരികമായി പറയുന്നതു് എന്നു കൂടി ചോദിക്കേണ്ടി വരും.

ഞാൻ ഈ സിനിമ കണ്ടില്ല. 40X3 = AED 120 കൊടുത്തു് ഇതു് കാണാനും വേണ്ടി ഉണ്ടോ എന്നു ഇതുവരെ ഇതു കണ്ട് ഒരു സുഹൃത്തു പോലും പറഞ്ഞിട്ടില്ല. അപ്പോൽ ഇതു് കാണാൻ തരപ്പെടും എന്നും തോന്നുന്നില്ല.

കണ്ടവരുണ്ടെങ്കിൽ ഈ സംശയങ്ങൾ തീർത്തു തരും എന്നു പ്രതീക്ഷിക്കുന്നു.

അടിക്കുറിപ്പ്:
പഴശ്ശി രാജയെ കുറിച്ചു wikipediaയിൽ ഉള്ള ലേഖനത്തിന്റെ References കൊടുത്തിരിക്കുന്നതിൽ 90 ശതമാനവും William Logan എഴുതിയ Malabar Manual ആണെന്നാണു് അവകാശപ്പെടുന്നതു്. പേജു number ഒന്നുമില്ലാതെ വെറുതെ Logan എന്നെഴുതിയിട്ടുണ്ടു്. മുകളിൽ പറഞ്ഞിരിക്കുന്ന ചരിത്രം ഒന്നും wikipediaയിൽ കാണാൻ ഇല്ല എന്നതും ശ്രദ്ധേയമാണു്.

Sunday, November 15, 2009

Google Wave വേവുമോ?

google-wave-logo[1]കഴിഞ്ഞ മൂന്നു മാസമായി ഗൂഗിൾ വേവിനെ എല്ലാരും ചേർന്ന് വേവിച്ചു പരീക്ഷിക്കുകയാണല്ലോ. ഇന്നുവരെ ഇതു് ചുവ്വെ ഓടിതുടങ്ങിയിട്ടില്ല. ഒരു അരമണിക്കൂറിൽ നാലു തവണ re-start ചേണ്ട ഏതൊരു ഏർപ്പാടിയും എനിക്ക് ഇഷ്ടമുള്ള പരിപാടിയല്ല. ഉപയോക്താക്കാൾ വർധിക്കുന്നതനുസരിച്ചു് ഓട്ടത്തിന്റെ വേഗതയും കുറഞ്ഞു കുറഞ്ഞു വരുന്നതായി എനിക്ക് തോന്നി.

എനിക്ക് തോന്നിയ ചില പ്രശ്നങ്ങൾ ഇവയാണു്:
  1. ഇതൊരു Social Networking അല്ല എങ്കിലും ജനം ഇതിൽ social networking features പ്രതീക്ഷിക്കുന്നു. google waveൽ നടക്കുന്ന തലകുത്തിമറിയലുകൾ പുറം ലോകത്തിനെ അറിയിക്കാനുള്ള (twitter, facebook, etc) യാതൊരു സംവിധാനവും ഇതിൽ ഇല്ല.
  2. Notification യതൊന്നും തന്നെ ഇതുവരെ ഇല്ല. നമ്മൾ തുടങ്ങിയ ഒരു വേവിൽ ആരെങ്കിലും എന്തെങ്കിലും തെറി എഴുതി വെച്ചിട്ടുണ്ടോ എന്ന് അറിയണമെങ്കിൽ അവിടെ പൊയി നോക്കേണ്ടി വരുന്നു.
  3. സങ്ങതികൾ എവിടെയാണെന്നു തപ്പിയെടുക്കാൻ എളുപ്പമല്ല. User interface ഒട്ടും user friendly അല്ല.
  4. Type ചെയ്യുന്ന ഓരോ അക്ഷരങ്ങളും സന്ദേശം വായിക്കുന്ന വ്യക്തിക്ക് കാണാൻ കഴിയുന്നു എന്നതു് ഒരു പ്രത്യേകതയായിട്ടാണു ഗൂഗിൾ പരസ്യം ചെയ്യുന്നതു്. ഈ സവിധാനം off ചെയ്യാൻ നോക്കിയിട്ട്


    കഴിയുന്നുമില്ല. ഇതു് എത്രമാത്രം ഊർജ്ജം നഷ്ടപ്പെടുത്തുന്നു എന്നു് മനസിലാക്കേണ്ടി ഇരിക്കുന്നു. സാധാരണ email സന്ദേശങ്ങളെകാൾ പത്തിരട്ടി bandwidth വേണ്ടിവരുന്ന ഒരു സംവിധാനമാണു് ഇതു്. അതിനാൽ ഒട്ടും eco-friendly അല്ല എന്നാണു് എനിക്ക് തോന്നുന്നതു്.

    ഇതെല്ലാം പരിഹരിക്കപ്പെട്ടാൽ മാത്രമെ ഇതു് ജനങ്ങളിൽ കൂടുതൽ താല്പര്യം ഉണ്ടാക്കിയെടുക്കാൻ കഴിയു. ഗൂഗിൾ വേവ് googletalkഉമായി കോർത്തിണക്കിയാൽ ചിലപ്പോൾ ഇതു് നന്നായേക്കാം.

    Wednesday, November 04, 2009

    ഉഡായിപ്പ്സ് Unlimited

    ഡോ. കുടമാളൂര്‍ ശര്‍മ്മയ്‌ക്ക് ആഗോള പദവി
    "ലോകത്ത്‌ ആദ്യമായി ജ്യോതിഷ, താന്ത്രിക, വൈദിക, രത്നശാസ്‌ത്രരംഗത്തെ പ്രാഗത്ഭികതയെ കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങള്‍ അംഗീകരിച്ച്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റില്‍നിന്നും ലോകോത്തര ബഹുമതിയായ 'സര്‍' പദവി ലഭിച്ച ഡോ. കുടമാളൂര്‍ ശര്‍മ്മ *** നിങ്ങളുടെ പ്രശ്‌നങ്ങള്‍ ജ്യോതിഷത്തിലൂടെ കണ്ടെത്തി ഉടന്‍ പ്രശ്‌നപരിഹാരം ചെയ്യുന്നു."


    അതായതു് "Dr." ശർമ്മക്ക് Knighthood ലഭിച്ചിട്ടുണ്ട് എന്നു ചുരുക്കം. ഇതുപോലുള്ള ഒഡായിപ്പുകൾ പത്രത്തിൽ എഴുതി വരുമ്പോൾ തന്നെ നമ്മൾ സംശയിക്കണം. Commonwealth Realm പെട്ട രാജ്യങ്ങളുടേ പൌരന്മാർക്ക് കൊടുക്കുന്ന പത്തു വിവിധ ബഹുമതികൾ ലഭിച്ചവർക്ക് കൊടുക്കുന്ന പദവിയാണു് "Sir" പട്ടം.

    British Monarchy രാജ്യത്തിന്റെ King/Queen ആയി അംഗീകരിക്കുന്ന രാജ്യങ്ങൾ. Canada, New Zealand, Australia, Ireland, പിന്നെ ചില കൊച്ചു രാജ്യങ്ങളും ചേർന്ന ഒരു കൂട്ടായ്മയാണു്. ഇതിൽ ഇന്ത്യ പെടില്ല.

    മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ടു തന്നെ ഇന്ത്യൻ പൌരനായ ഒരാളിനു് "Sir" പട്ടം ഉപെയോഗിക്കാൻ കഴിയുകയുമില്ല. 1947നു ശേഷം ഈ "Sir" പട്ടം ലഭിച്ച ഇന്ത്യൻ പൌരന്മാർ ഉണ്ടോ എന്നും അറിയില്ല.

    Doctorate ഉള്ള ജ്യോതിഷ സ്വാമികൾ വേറെയും ഉണ്ടല്ലോ. അപ്പോൾ ഏതു് university ആണു ഇവന്മാർക്ക് ജ്യോതിഷത്തിൽ doctorate കൊടുത്തതു് എന്നറിയണം എന്നു വലിയ ആഗ്രഹമുണ്ടു്. എന്തുകൊണ്ടാണു് ഇതുപോലുള്ള പരസ്യങ്ങൾ നമ്മൾ കണ്ടിട്ട് മിണ്ടാതെ അനുവദിക്കുന്നു?

    ഇതെല്ലാം ചോദ്യം ചെയ്യാത്തതുകൊണ്ടാണു് കാലാകാലങ്ങളായി ഇങ്ങനെ ഇതെല്ലാം അച്ചടിച്ചു വിടുന്നതു്.