Thursday, March 26, 2009

"Gelf" മലയാളി

ഞാൻ വായിച്ച ചില പോസ്റ്റുകളാണു് ഈ commentമൂത്തുണ്ടായ ലേഖനം എഴുതാൻ കാരണമായതു്.

ഭൂരിഭാഗം അറബികളും വിഡ്ഢികളാണെന്നുള്ള ഒരു ധാരണ പല മലയാളം ബ്ലോഗുകളിലും വായിച്ചു കണ്ടിട്ടുണ്ട്. പ്രത്യക്ഷത്തിൽ പറയുന്നില്ലെങ്കിലും പരോക്ഷമായി ഒരു ധ്വനി പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ടു്. പക്ഷെ അറബി ബ്ലോഗുകളിൽ അന്യ ദേശക്കാരെ കുറിച്ചു് പരിഹാസ സൂചകമായ അവതരണങ്ങൾ അധികം കാണാൻ കഴിഞ്ഞിട്ടില്ല. പിന്നെ അറബി ഭാഷ സംസാരിക്കുന്നവർ എല്ലാം ഇമറാത്തികൾ അല്ല. ഇന്ത്യയിൽ ഉള്ളവരെല്ലാം ഹിന്ദിക്കാരല്ലല്ലോ.

മലയാളിയെകാൽ കുറഞ്ഞ ശംബളത്തിനു ജോലി തെടിയെത്തുന്ന തമിഴനു് കേരളത്തിൽ ജോലി കൊടുക്കുന്നില്ലെ? അവന്റെ അവകാശം നമ്മൾ സംരക്ഷിക്കുന്നുണ്ടോ? പാശ്ചാത്യ വംശജർ കുറഞ്ഞ ശമ്പളത്തിനു് ജോലി ചെയ്യാൻ തയ്യാറായി ഇവിടെ വരുന്നുണ്ടു. ഇന്ത്യാക്കാരെക്കാൾ കൂടുതൽ ശമ്പളം അവർ വാങ്ങുന്നുണ്ട് എന്നൊരു ആരോപണം മലയാളികളിൽ നിന്നും സ്ഥിരം കേൾക്കാം. ഈ മലയാളിക്കറിയാത്ത ചില കാര്യങ്ങളുണ്ടു്. ഒരു EU citizen യൂറോപ്പ് വിട്ട് ഇവിടെ വരണമെങ്കിൽ അവന്റെ നാട്ടിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ ശമ്പളം കൊടുക്കാൻ ജോലി കൊടുക്കുന്നവൻ തയ്യാറാകണം. മാത്രമല്ല പല EU രാജ്യങ്ങളിലും പ്രവാസികൾക്കും നികുതി അടക്കണം. അപ്പോൾ നികുതിയും കൂട്ടി വേണം ശമ്പളം കൊടുക്കാൻ. അവന്റെ ജീവിത നിലവാരവും ഉയർന്ന നിരപ്പിലാണു്. ഇന്ത്യാക്കാരന്റെതു് അങ്ങനെയല്ല. ഇതെല്ലാം കൂട്ടി നോക്കുമ്പോൾ ഇന്ത്യാക്കാരനെ കുറഞ്ഞ ശമ്പളത്തിനു് ജോലിക്കു വെക്കാൻ കഴിയും. German companyയുടേ German CEOയേക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്ന മലയാളി engineerമാരും ഉള്ള നാടാണു് ഇതു്. വംശ വിവേചനം എന്നെല്ലാം വെറുതെ കൊതിക്കെറു മാത്രമാണു്. ഞാൻ ഇതെല്ലാം വെറും economics ആയിട്ടു മാത്രമാണു കാണുന്നതു്.

ഇന്ത്യക്കാരെ കുറിച്ചു് നല്ല ലേഖനങ്ങൾ അറബി ബ്ലോഗുകളിൽ വായിക്കാൻ കഴിഞ്ഞിട്ടുണ്ടു്. നമ്മളുടെ അധ്വാനത്തെ കുറിച്ചും അർപ്പണത്തെ കുറിച്ചും പല അറബി പത്രങ്ങളിലും അച്ചടിച്ചു വന്നിട്ടുണ്ടു്. ഇന്ത്യയുടെ ഓരോ മുന്നേറ്റവും അത് അർഹിക്കുന്ന പ്രാധാന്യത്തിൽ തന്നെ അവതരിപ്പിച്ചുട്ടുമുണ്ടു്. മറ്റു ദേശക്കാരെകാൾ കൂടുതൽ കരുണയും അടുപ്പവും ഇന്ത്യക്കാരോടു് ഇമറാത്തികൾ കാണിച്ചിട്ടുണ്ട്. "ഹിന്ദിയെ കണ്ടു പഠിക്കു" എന്നു് മുദിർന്ന പത്രപ്രവർത്തകർ editorial വരെ എഴുതിയിട്ടുണ്ടു്.

സാധാരണ അറബികളെ പുകഴ്തി സംസാരിക്കുന്നവർക്ക് ഒരു ഇസ്ലാമിist ചായ്‌വ് ഉണ്ടാവാറുണ്ടു്. ആങ്ങനെ യാതൊരു ചായ്‌വും ഇല്ലാത്ത ഒരുത്തനാണു് ഞാൻ. യുക്തിവാദിയായ എനിക്ക് ഇമറാത്തികളോടുള്ള ബഹുമാനത്തിൽ ഇസ്ലാമിന്റെ അത്തർ മണം ഒട്ടും ഇല്ല എന്നും മനസിലാക്കണം. അറബികളിൽ നിന്നും മലയാളിക്ക് പഠിക്കാൻ അനേകം കാര്യങ്ങളുണ്ടു്. കേരളത്തിൽ ചെല്ലുമ്പോൾ പ്രായമായ ഉമ്മായേയും, ഭാര്യയെയും തല മുതൽ പാദം വരെ ("gelf"ൽ നിന്നും കൊണ്ടു വന്ന) കറുത്ത വസ്ത്ര കൊണ്ടു പൊതിയുന്ന വിദ്യയല്ല ഞാൻ പറഞ്ഞതു്. നമ്മൾ വിലകല്പിക്കാത്ത പലതിനും അവർ വിലകല്പിക്കുന്നു എന്നാണു് ഉദ്ദേശിച്ചതു്. ആതിധേയ മരിയാത, സ്ത്രീകളോടും ദരിദ്രരോടുമുള്ള സമീപനം, മറ്റു സംസ്കാരങ്ങളോടുള്ള ബഹുമാനം. മറ്റേതൊരു മുസ്ലിം രാഷ്ട്രത്തിലും കാണാൻ കഴിയാത്ത വിധത്തിലുള്ള സഹിഷ്ണത ഇമറാത്തിൽ കാണാൻ കഴിയും എന്നതു് GCCയിലെ 6 രാജ്യങ്ങളും കണ്ടവർക്ക മാത്രമെ അറിയാൻ കഴിയും.

ചുരുക്കം ചിലരുടെ തിക്തനുഭവങ്ങൾ വെച്ചുമാത്രം ഒരു സമൂഹത്തിലെ മൊത്തം ജനങ്ങളേയും താറടിച്ചു കാട്ടുന്നതു് തെറ്റാണു് എന്നാണു പറയാൻ ഉദ്ദേശിച്ചതു്. എല്ലാ വിഭാഗത്തിലും നല്ലവരും കെട്ടവരും ഉണ്ടാകും. അന്യ ജന സമൂഹത്തെ പരിഹസിക്കുന്നതു് ആ സമൂഹത്തിന്റെ സംസ്കാരവും ഭാഷയും അറിവില്ലാത്തതുകൊണ്ടു മാത്രമാണു്. അവർ നമ്മളെ അറിയാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ നമ്മൾ അവരെ അറിയാൻ ശ്രമിക്കുന്നുണ്ടോ?. ശ്രമം പോര എന്നാണു് എനിക്ക് തോന്നിയതു്. ഇതു പറയുന്നതു് ഒരു ജീവിതം മൊത്തം ഇവരുമായി കളിച്ചും, അടിച്ചും, പഠിച്ചും വളർന്ന ഒരു 100% "gelf" മലയാളിയാണെ.

Friday, March 20, 2009

My Rupee Symbol


എന്തായാലും ഒരു മലയാളിയുടെ ഒരു നിർദ്ദേശവും നമ്മുടെ ഭാരതത്തിലെ ഒരു മന്ത്രി സഭയും തിരഞ്ഞെടുക്കില്ല. പിന്നെ ഒരു മനഃസമാധാനത്തിനു് ദാണ്ടെ എന്റെ വക.