Thursday, March 26, 2009

"Gelf" മലയാളി

ഞാൻ വായിച്ച ചില പോസ്റ്റുകളാണു് ഈ commentമൂത്തുണ്ടായ ലേഖനം എഴുതാൻ കാരണമായതു്.

ഭൂരിഭാഗം അറബികളും വിഡ്ഢികളാണെന്നുള്ള ഒരു ധാരണ പല മലയാളം ബ്ലോഗുകളിലും വായിച്ചു കണ്ടിട്ടുണ്ട്. പ്രത്യക്ഷത്തിൽ പറയുന്നില്ലെങ്കിലും പരോക്ഷമായി ഒരു ധ്വനി പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ടു്. പക്ഷെ അറബി ബ്ലോഗുകളിൽ അന്യ ദേശക്കാരെ കുറിച്ചു് പരിഹാസ സൂചകമായ അവതരണങ്ങൾ അധികം കാണാൻ കഴിഞ്ഞിട്ടില്ല. പിന്നെ അറബി ഭാഷ സംസാരിക്കുന്നവർ എല്ലാം ഇമറാത്തികൾ അല്ല. ഇന്ത്യയിൽ ഉള്ളവരെല്ലാം ഹിന്ദിക്കാരല്ലല്ലോ.

മലയാളിയെകാൽ കുറഞ്ഞ ശംബളത്തിനു ജോലി തെടിയെത്തുന്ന തമിഴനു് കേരളത്തിൽ ജോലി കൊടുക്കുന്നില്ലെ? അവന്റെ അവകാശം നമ്മൾ സംരക്ഷിക്കുന്നുണ്ടോ? പാശ്ചാത്യ വംശജർ കുറഞ്ഞ ശമ്പളത്തിനു് ജോലി ചെയ്യാൻ തയ്യാറായി ഇവിടെ വരുന്നുണ്ടു. ഇന്ത്യാക്കാരെക്കാൾ കൂടുതൽ ശമ്പളം അവർ വാങ്ങുന്നുണ്ട് എന്നൊരു ആരോപണം മലയാളികളിൽ നിന്നും സ്ഥിരം കേൾക്കാം. ഈ മലയാളിക്കറിയാത്ത ചില കാര്യങ്ങളുണ്ടു്. ഒരു EU citizen യൂറോപ്പ് വിട്ട് ഇവിടെ വരണമെങ്കിൽ അവന്റെ നാട്ടിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ ശമ്പളം കൊടുക്കാൻ ജോലി കൊടുക്കുന്നവൻ തയ്യാറാകണം. മാത്രമല്ല പല EU രാജ്യങ്ങളിലും പ്രവാസികൾക്കും നികുതി അടക്കണം. അപ്പോൾ നികുതിയും കൂട്ടി വേണം ശമ്പളം കൊടുക്കാൻ. അവന്റെ ജീവിത നിലവാരവും ഉയർന്ന നിരപ്പിലാണു്. ഇന്ത്യാക്കാരന്റെതു് അങ്ങനെയല്ല. ഇതെല്ലാം കൂട്ടി നോക്കുമ്പോൾ ഇന്ത്യാക്കാരനെ കുറഞ്ഞ ശമ്പളത്തിനു് ജോലിക്കു വെക്കാൻ കഴിയും. German companyയുടേ German CEOയേക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്ന മലയാളി engineerമാരും ഉള്ള നാടാണു് ഇതു്. വംശ വിവേചനം എന്നെല്ലാം വെറുതെ കൊതിക്കെറു മാത്രമാണു്. ഞാൻ ഇതെല്ലാം വെറും economics ആയിട്ടു മാത്രമാണു കാണുന്നതു്.

ഇന്ത്യക്കാരെ കുറിച്ചു് നല്ല ലേഖനങ്ങൾ അറബി ബ്ലോഗുകളിൽ വായിക്കാൻ കഴിഞ്ഞിട്ടുണ്ടു്. നമ്മളുടെ അധ്വാനത്തെ കുറിച്ചും അർപ്പണത്തെ കുറിച്ചും പല അറബി പത്രങ്ങളിലും അച്ചടിച്ചു വന്നിട്ടുണ്ടു്. ഇന്ത്യയുടെ ഓരോ മുന്നേറ്റവും അത് അർഹിക്കുന്ന പ്രാധാന്യത്തിൽ തന്നെ അവതരിപ്പിച്ചുട്ടുമുണ്ടു്. മറ്റു ദേശക്കാരെകാൾ കൂടുതൽ കരുണയും അടുപ്പവും ഇന്ത്യക്കാരോടു് ഇമറാത്തികൾ കാണിച്ചിട്ടുണ്ട്. "ഹിന്ദിയെ കണ്ടു പഠിക്കു" എന്നു് മുദിർന്ന പത്രപ്രവർത്തകർ editorial വരെ എഴുതിയിട്ടുണ്ടു്.

സാധാരണ അറബികളെ പുകഴ്തി സംസാരിക്കുന്നവർക്ക് ഒരു ഇസ്ലാമിist ചായ്‌വ് ഉണ്ടാവാറുണ്ടു്. ആങ്ങനെ യാതൊരു ചായ്‌വും ഇല്ലാത്ത ഒരുത്തനാണു് ഞാൻ. യുക്തിവാദിയായ എനിക്ക് ഇമറാത്തികളോടുള്ള ബഹുമാനത്തിൽ ഇസ്ലാമിന്റെ അത്തർ മണം ഒട്ടും ഇല്ല എന്നും മനസിലാക്കണം. അറബികളിൽ നിന്നും മലയാളിക്ക് പഠിക്കാൻ അനേകം കാര്യങ്ങളുണ്ടു്. കേരളത്തിൽ ചെല്ലുമ്പോൾ പ്രായമായ ഉമ്മായേയും, ഭാര്യയെയും തല മുതൽ പാദം വരെ ("gelf"ൽ നിന്നും കൊണ്ടു വന്ന) കറുത്ത വസ്ത്ര കൊണ്ടു പൊതിയുന്ന വിദ്യയല്ല ഞാൻ പറഞ്ഞതു്. നമ്മൾ വിലകല്പിക്കാത്ത പലതിനും അവർ വിലകല്പിക്കുന്നു എന്നാണു് ഉദ്ദേശിച്ചതു്. ആതിധേയ മരിയാത, സ്ത്രീകളോടും ദരിദ്രരോടുമുള്ള സമീപനം, മറ്റു സംസ്കാരങ്ങളോടുള്ള ബഹുമാനം. മറ്റേതൊരു മുസ്ലിം രാഷ്ട്രത്തിലും കാണാൻ കഴിയാത്ത വിധത്തിലുള്ള സഹിഷ്ണത ഇമറാത്തിൽ കാണാൻ കഴിയും എന്നതു് GCCയിലെ 6 രാജ്യങ്ങളും കണ്ടവർക്ക മാത്രമെ അറിയാൻ കഴിയും.

ചുരുക്കം ചിലരുടെ തിക്തനുഭവങ്ങൾ വെച്ചുമാത്രം ഒരു സമൂഹത്തിലെ മൊത്തം ജനങ്ങളേയും താറടിച്ചു കാട്ടുന്നതു് തെറ്റാണു് എന്നാണു പറയാൻ ഉദ്ദേശിച്ചതു്. എല്ലാ വിഭാഗത്തിലും നല്ലവരും കെട്ടവരും ഉണ്ടാകും. അന്യ ജന സമൂഹത്തെ പരിഹസിക്കുന്നതു് ആ സമൂഹത്തിന്റെ സംസ്കാരവും ഭാഷയും അറിവില്ലാത്തതുകൊണ്ടു മാത്രമാണു്. അവർ നമ്മളെ അറിയാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ നമ്മൾ അവരെ അറിയാൻ ശ്രമിക്കുന്നുണ്ടോ?. ശ്രമം പോര എന്നാണു് എനിക്ക് തോന്നിയതു്. ഇതു പറയുന്നതു് ഒരു ജീവിതം മൊത്തം ഇവരുമായി കളിച്ചും, അടിച്ചും, പഠിച്ചും വളർന്ന ഒരു 100% "gelf" മലയാളിയാണെ.

12 comments:

 1. മറ്റുള്ളവരെ കളിയാക്കുക / പുച്ഛിക്കുക ഇതൊക്കെ മറ്റേതൊരു സമൂഹത്തെക്കാളും നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്ന് തോന്നുന്നു. ഇതുപോലെയുള്ള വേറിട്ട കാഴ്ചപ്പാടുകൾ കാണുന്നത് സന്തോഷകരം തന്നെ.

  ReplyDelete
 2. വര്‍ഷങ്ങളായി കേട്ടു വന്നിട്ടുള്ളത് മണ്ടന്മാരായ, സായിപ്പിനെ കാണുമ്പോള്‍ കാലില്‍ വീഴുന്ന, മലയാളികളെ അല്ലെങ്കില്‍ പൊതുവെ നോണ്‍ സായിപ്പന്മാരെ അടിമകളെ പോലെ പണിയെടുപ്പിക്കുന്ന അറബികളെ പറ്റിയാണ്‌. വ്യത്യസ്തമായി കേട്ടപ്പോള്‍ സന്തോഷം

  ReplyDelete
 3. തന്നെ..തന്നെ..

  വാസ്തവം തന്നെ.

  :)

  ReplyDelete
 4. sorry for writing in English.

  very glad to read this post. have so many of my friens, working in the gulf, and trying to criticise that society all the time. We are really bad, when coming to understand other cultures. We have one of the worst work cultures, even when we work outside Kerala. Inspite of all this, we never look at our own mirrors and question it. But make terrible comments on everybody out of Kerala. The way we treat Tamil people is the best example of how bad we are to another culture. And we never think, Tamil is the mother of Malayalam, and Tamil culture is considered one of the very oldest existing Classic cultures in the universe.
  When my Gulf friends make such comments about the Arabic society, I just tell them - why do you live there then, just come back and serve your own country. well, nobody has replied to that.

  ReplyDelete
 5. This comment has been removed by a blog administrator.

  ReplyDelete
 6. കൈപ്പള്ളി,

  വളരെ സീനിയറായ പല അറബികളുമായും (ലോക്കല്‍) ഇടപഴകേണ്ടിവന്നതില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് , ഇവിടെത്തെകാരില്‍ നല്ലൊരു വിഭാഗം വളരെ ഷാര്‍പ്പും നല്ല വിവരമുള്ളവരും, മാന്യന്‍‌മാരും സര്‍‌വോപരി തൊലിക്ക് പ്രാധാന്യം കൊടുക്കാത്തവരുമാണെന്നാണ്. ഇടത്തട്ടുകാരില്‍ അത്യാവശ്യം തലക്കനമുള്ളവരും ഉണ്ട്. അവരുടെ രാജ്യം ആ തലത്തില്‍ ചിന്തിക്കുക , തമിഴനെ ബഹുമാനിക്കുന്ന എത്രമലയാളികള്‍ കാണും?

  പ്രശ്നങ്ങള്‍ വരുന്നതവിടെയല്ല, നല്ലൊരു വിഭാഗം അറബികള്‍ക്കും ഭാഷാ പ്രശ്നമുണ്ട്, ഇവിടെയാണ് മിക്കവാറും മലയാളി തള്ളപ്പെടുന്നത് , ഇതര അറബികള്‍ അവരുടെ അറബി ഭായും ഇംഗ്ലീഷിലെ നൈപുണ്യവും നന്നായി ഉപയോഗിക്കുന്നു , ഇംഗ്ലീഷിലും അറബിയിലും നൈപുണ്യമില്ലാത്ത മലയാളി തഴയപ്പെടുന്നു പ്രത്യേകിച്ചും മിഡില്‍ ലെവെല്‍ അറബികളുടെ ഇടയില്‍.

  പഠിക്കാനുള്ള ലോക്കല്‍ അറബികളുടെ താത്പര്യത്തെ മുതലെടുക്കുകയാണ് ഇതര അറബികള്‍ ചെയ്യുന്ന മറ്റൊരു തുരുപ്പ് ചീട്ട് , അവന്‍‌റ്റെ അറബിയില്‍ മുറിവിവരം ധരിപ്പിക്കാന്‍ ഇതര അറബികള്‍ക്കാവുന്നു സ്വാഭാവികമായും അവന്‍ പ്രധാനപ്പെട്ടവനും ആകുന്നു.

  ഈ തലത്തിലെല്ലാതെ , ഗ്രോസറിയില്‍ കയറുന്ന ലോക്കല്‍ അറബിയെ ' തലേക്കെട്ട്' എന്ന് സംബോധന ചെയ്ത് മലയാളത്തില്‍ തലതാഴ്ത്തി തെറിപറയുന്ന പലരെയും കണ്‍ടിട്ടുണ്ട് , കരണക്കുറ്റിക്ക് പൊട്ടിക്കാനും തോന്നിയിട്ടുണ്ട് , എന്തായാലും കൈപള്ളിയുടെ ഈ പോസ്റ്റ് പെരുത്തിഷ്ടായി , ഈ പോസ്റ്റും നോക്കുക.


  ഇതര അറബികള്‍ : യു.എ.ഇ അല്ലാത്ത അറബികള്‍ , ഫലസ്തീനി, സിറിയ തുടങ്ങിയവര്‍.

  ReplyDelete
 7. മലയാളം ബ്ലോഗില്‍ വന്നപ്പോള്‍ ശ്രദ്ധിച്ച ഒരു വാക്കാണ്‌ 'കാട്ടറബി'. derogatory ആണല്ലോ എന്ന് തോന്നിയിരുന്നു. അതിനു മുന്‍പ് അങ്ങിനെ കേട്ടിട്ടേ ഇല്ല.

  നന്ദി. ഈ ലേഖനത്തിന്.

  ReplyDelete
 8. മലയാളം ബ്ലോഗില്‍ വന്നപ്പോള്‍ ശ്രദ്ധിച്ച ഒരു വാക്കാണ്‌ 'കാട്ടറബി'. derogatory ആണല്ലോ എന്ന് തോന്നിയിരുന്നു. അതിനു മുന്‍പ് അങ്ങിനെ കേട്ടിട്ടേ ഇല്ല.

  നന്ദി. ഈ ലേഖനത്തിന്.

  ReplyDelete
 9. സാമാന്യവല്‍ക്കരണം അതെന്തിനെക്കുറിച്ചായാലും നന്നല്ല...

  ReplyDelete
 10. ചുരുക്കം ചിലരുടെ തിക്തനുഭവങ്ങള്‍ വെച്ചുമാത്രം ഒരു സമൂഹത്തിലെ മൊത്തം ജനങ്ങളേയും താറടിച്ചു കാട്ടുന്നതു് തെറ്റാണു് എന്നാണു പറയാന്‍ ഉദ്ദേശിച്ചതു്. എല്ലാ വിഭാഗത്തിലും നല്ലവരും കെട്ടവരും ഉണ്ടാകും.

  ആ പറഞ്ഞത് മലയാളികള്‍ എന്നടച്ചു പറയുന്ന വര്‍ഗ്ഗത്തിനും ബാധകമല്ലെ മാഷെ?

  എന്നിരുന്നാലും, കൈപ്പള്ളിയുടെ ലേഖനത്തിന്റെ സീരിയസ്നസ്സ് മനസ്സിലാക്കാനാവുന്നുണ്ട്.. ഒരു പക്ഷെ, മലയാളസിനിമ ഇന്നേവരെ ‘കൈപ്പള്ളി പറയാനുദ്ദേശിയ്ക്കുന്ന തരത്തിലുള്ള ഒരു നല്ല റോള്‍‘ ഇന്നേവരെ ഒരൊറ്റ അറബി കഥാപാത്രത്തിനും നല്‍കാഞ്ഞതാവുമോ കാരണം? മലയാളസിനിമയിലെ അറബികള്‍ എന്നും വിഡ്ഡികളും പെണ്മോഹികളുമായിരുന്നു! തമിഴന്റേയും തെലുങ്കന്റേയും റോളുകളും ഒരു 60% ഓളം ഇങ്ങനൊക്കെതന്നെ..:)

  ReplyDelete
 11. സുമേഷ്
  വ്യക്തമാക്കം.
  അറിബികൾ വിഡ്ഢികൾ ആണെന്നു എല്ലാ (= All) മലയാളികൾ കരുതുന്നില്ല. പക്ഷെ ഞാൻ (=നിഷാദ് കൈപ്പള്ളി)കണ്ടിട്ടുള്ള സാധാരണക്കാരായ പ്രവാസി മലയാളികളിൽ ഇങ്ങനെ ഒരു ധാരണ നിലനില്കുന്നുണ്ടു്.

  എന്നാൽ ഞാൻ (ഇതു് എന്റെ ബ്ലോഗാണല്ലോ എപ്പോൾ എന്റെ അനുഭവം മാത്രമല്ലെ പറയാൻ കഴിയു.) കണ്ടിട്ടുള്ള അറിബകൾ ഇന്ത്യാക്കാരെ പറ്റി നല്ല അഭിപ്രായമാണു്. പെണ്മക്കൾക്ക് "ഹിന്ദ്" എന്നു വരെ പേരിട്ടുള്ളവരെ പരിചയമുണ്ടു.

  ReplyDelete
 12. ഈ പ്രഭാഷണവും


  ഇതും
  കേട്ടു നോക്കൂ!
  തല്‍പ്പര കക്ഷികള്‍ക്കെല്ലാം എത്തിച്ചു കൊടുക്കുമല്ലോ!

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..