Tuesday, January 23, 2007

ചിത്രകാരനെ തിരിച്ചെടുക്കു !!!

കുടുകാരെ.

ചിത്രകാരന്റെ ബ്ലോഗ് പിന്മൊഴിയില്‍ വരുന്നില്ല എന്നു അറിഞ്ഞതില്‍ ഖേതിക്കുന്നു.

അദ്ദേഹത്തിന്റെ ബ്ലോഗ് പിന്മൊഴിയില്‍ നിന്നും നീക്കം ചെയ്യാനുള്ള കാരണം എനിക്കറിയില്ല. എങ്കിലും ഒരു ബ്ലോഗറിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഈ വിധത്തില്‍ നിരോധിച്ചത് തീരെ ശരിയായില്ല.

ഞാന്‍ എന്റെ പ്രതിഷേധം രഖപെടുത്തുന്നു. എത്രയും പെട്ടന്ന് അത് പുനര്സ്താപിക്കണം എന്നു ഞാന്‍ അപേക്ഷിക്കുന്നു. നിങ്ങളുടെ പ്രതിഷേധം ഇവിടെ കമന്റാം.

(എന്നു വിചാരിച്ച് എനിക്ക് ചിത്രകാരനോടു സ്നേഹം ഒന്നും തോന്നി തുടങ്ങിയിട്ടില്ല കേട്ടോ !!)

ദില്ബാസുരന്‍ രണ്ടാം അദ്ധ്യായം

Me !!



ഞയുങ്

Friday, January 19, 2007

MSN in Malayalam

സുഹൃത്തുക്കളെ.

(മിക്രോസോഫ്റ്റ് ) MSN നമുക്കായി <a href="http://content.msn.co.in/Malayalam/Default">ഒരു portal തുടങ്ങി.</a>

in MALAYALAM !!!!!

Wednesday, January 17, 2007

നിങ്ങള്‍ ആവശ്യപ്പെട്ട അക്ഷരങ്ങള്‍:




ചില ശബ്ദങ്ങളെഴുതാന്‍ ഒരു ചെറിയ വൃത്തം അക്ഷരത്തിനോടു കൂടെ ഉപയോഗിക്കാം. വായു അകത്തേക്കു വലിച്ചുണ്ടാക്കുന്ന ശബ്ദങ്ങള്‍ക്ക് വൃത്തം അക്ഷരത്തിന്റെ താഴെയും. വായു പുറത്തേക്ക് വിടുന്ന ശബ്ദത്തിനു് അക്ഷരത്തിന്റെ മുകളിലും കാണിക്കാം.


Number 1 ഈവുരാനു്:
താങ്കള്‍ക്ക് കാളയെ വിളിക്കാന്‍ ഉള്ള ശബ്ദം ആണിത്. കാള വിളികേട്ടിലെങ്കില്‍ അതു താങ്കളുടെ പ്രശ്നം. ബ്ലോഗില്‍ ഈ സ്വഭാവമുള്ള ആരെയെങ്കിലും വിളിച്ചു പരീക്ഷിക്കാം.
(മേല്‍‌പല്ലുകള്‍ക്കിടയില്‍, ഓഷ്ഠവ്യവും താലവ്യവും അല്ലാത്ത സ്ഥാനത്ത് നാക്കു ചേര്‍ത്തു നിര്‍ത്തി വാകൂം നിര്‍മ്മിച്ചതിനു ശേഷം പൊടുന്നനെ നാവു പിന്നോക്കം വലിക്കുമ്പോഴത്തെ ആ ശബ്ദം -- അതാണുദ്ദേശിക്കുന്നത്)


Number 2.

സാധരണ മല്ലുസ് Restaurantല്‍ കൈ കഴുകുംബോള്‍ വെള്ളം വായില്‍ കൊണ്ടിട്ട് അതിമനോഹരമായ ഈണത്തില്‍ കാര്‍ക്കിച്ചു ഉണ്ടാക്കുന്ന ശബ്ദം.

Number 3 സിയ:

ചുംബനത്തിന്റെ ബ്ചും ബ്ചും,,,
വളരെ കരുതി ഉപയോഗിക്കേണ്ട ശബ്ദം.

Number 4 സിയ:
നേരം കുറേക്കഴിയുമ്പോള്‍ വെളിക്കിരിക്കാനൊരു അപായ സൂചന..ബ് ര്‍ ര്‍ ര്‍....
മറ്റുള്ളതൊന്നും ഇപ്പോഴ് ഇല്ല. ശെടാ !!! ഞാനൊരാള്‍ എന്തൊക്കെ ചെയ്യും?




Number 5. സുല്‍ | Sul

ഇതു താങ്കളുടെ അക്ഷരം.
കേരളത്തിന്റെ അഭിമാനമായ കേരള കര്‍ഷകരും, പിന്നെ കാളവണ്ടിക്കാരും കാളയെ വേഗതയില്‍ ഓടിക്കാനുപയോഗിക്കുന്ന ഒരു ശബ്ദമുണ്ട്.

പോരെ?


Number 6. അതുല്യ
ഇപ്പോഴും പട്ടന്മാരുടേ ഇടയില്‍, ഉണ്ണുന്നതിനു മുമ്പ്‌, ഗായത്രി പറഞ്ഞ്‌, വെള്ളം കൈക്കുള്ളിലാക്കി വലിയ്കുമ്പോഴും ഇത്‌ പോലേ
മതിയോ?


ദേവന്‍:
ആ ശബ്ദം എനിക്ക് പരിചയമില്ല. നാട്ടില്‍ നിന്നും താങ്കള്‍ വന്നിട്ട് സമാധാനമായിട്ട് നല്ല ഒഴിഞ്ഞ സ്ഥലം നോക്കി ഇരുന്നു ആ വിളി എന്നെ കേള്‍പിക്കണം. അതും നമുക്ക് ഉണ്ടാക്കണം.

ന്ന പിടിച്ചോ വീണ്ടും ഒരു അക്ഷരം



ഇതു കെവിന്‍ അവശ്യപ്പെട്ട "Fa" എന്ന മലയാളത്തിലെ പുതിയ അക്ഷരം. Father എന്ന Fa. ഫലം എന്ന Fa അല്ല

Tuesday, January 16, 2007

എനിക്കും വേണം ഒരു "ചില്ല്"

മലയാളത്തില്‍ നിലവില്‍ അഞ്ജ് ചില്ലുകളും ഒരു "സംശയ" ചില്ലും ഉണ്ടു. സംശയ ചില്ലെന്നു പറഞ്ഞതു്. "യ" യുടെ ചില്ലിനെയാണു്. മറ്റുള്ളതു നിങ്ങള്‍ക്കെല്ലാം

അറിയാമല്ലോ. എന്നാല്‍ ണ, ര, റ, ല, ത, ഴ, ന, ള,. എല്ലാവരും ചേര്ന്ന്‍ എങ്ങനയോ നമുക്ക് അഞ്ജ് ചില്ലുകള്‍ മാത്രമെ ഉണ്ടാക്കിയുള്ളു.
ഞാന്‍ peter constableനോടു പറഞ്ഞ് ഒരണ്ണം കൂടി (ക യുടെ ചില്ല്) UNICODE consortium കാരോടു ചേര്‍ക്കാന്‍ പണ്ടു പറയിപ്പിച്ചു. അതു ചേര്ത്തോ എന്നറിയില്ല. സംവാദം നടക്കുകയല്ലെ. നടക്കട്ടെ.

പക്ഷെ ഒരണ്ണം കൂടി തിരുക്കി കയറ്റിയാലോ എന്നൊരു സ്വാര്ത്ഥമായ ആഗ്രഹം മനസില്‍ കൂടിയിട്ട് ഒരുപാടു നാളായി. മലയാളത്തില്‍ ഇതുവരെ ഇല്ലാത്ത ഒരു അക്ഷരമായിരിക്കും. "ങ" എന്ന അക്ഷരത്തിന്‍റെ ചില്ല്. ഇതിന്‍റെ സ്വരം. തിരുവനതപുരത്തുള്ള ചില വാക്കിന്‍റെ പ്രയോഗത്തില്‍ വരും.

ഞാന്‍ = ഞായ്ങ്
അവന്‍ = അവയ്ങ്
ഇവന്‍ =ഇവയങ്
ലവന്‍ = ലവയ്ങ്

ചിരിക്കല്ലെടേ. ഞായുങ് കാര്യം പറഞ്ഞതല്ലെ. അതിനു നീ ചിരിക്കണതെന്തിനു?

പക്ഷെ അതിനൊരു രൂപം വേണ്ടെ. ഇതാണു അതിന്‍റെ അക്ഷര മുദ്ര.

Sunday, January 14, 2007

കൈപ്പള്ളി തറവാടിയെ കണ്ടു കൈകൊടുക്കുന്നു.

ഇനി ഞാന്‍ തറവാടിക്ക് കൈ കൊടുത്തില്ലാ എന്നു പറയരുത് ആരും

ibn subairനോടു ഒരു ചോദ്യം

ബഹുമാനപെട്ട Ibn Zubair
ابن زبير Ibn Zubair , അതായത് സുബൈരിന്റെ പുത്രന്‍ എന്നര്ത്ഥം. Zubair എന്നാല്‍ ലോഹം, ഇരുമ്പ് എന്നാണു എന്റെ ഓര്മ്മ. ഒരു തനതായ അറബി പ്രയോഗം. Actually താങ്കളുടെ പേരു് ibn subair എന്ന തന്നെയാണോ?

അതോടൊപ്പം തന്നെ ബന്ധപെട്ട ഒരു കാര്യം കൂടി ചോദിക്കട്ടേ. ചില മലയാളി മുസ്ലീമുകള്‍ അറബി നാട്ടില്‍ വരുംബോള്‍ അറബി വേഷം ധരിച്ചു നടക്കുന്നതെ പറ്റി താങ്കളുടെ അഭിപ്രായം എന്താണു?

(വിശദമായി വസ്തുനിഷ്ടമായ, വ്യക്തിഹത്യ രഹിതമായ, പക്വതയുള്ള ഒരു ചര്‍ച്ച അരംഭിക്കാം. ഇവിടെ ആരെങ്കിലും ആരെയെങ്കിലും ആക്ഷേപിച്ചതായി എനിക്ക് തോന്നിയാല്‍ അതു ഞാന്‍ delete ചെയ്യും.)

സസ്നേഹം കൈപ്പള്ളി

Wednesday, January 10, 2007

അഗ്രചർമ്മവും മതവും

അഗ്രചര്‍മ്മത്തിനു് middle-eastern മതങ്ങളിൽ വളരെ അധികം പ്രാധാന്യം ഉണ്ടു്.

യഹൂദരും, മുസ്ലീമുകളും ഇതു ചെയ്തു തുടങ്ങുന്നതിനുമൊക്കെ മുമ്പു തന്നെ ലിംഗച്ഛേദനം പല സമൂഹങ്ങളിലും ഉണ്ടായിരുന്നു.  ലിംഗച്ഛേദനത്തെ കുറിച്ചുള്ള ലോകത്തിലെ ഏറ്റവും പഴയ രേഖ ഈജിപ്റ്റില്‍ നിന്നുമാണു. 2300 - 2200 BC യില്‍ നിന്നുള്ള് ചുവരില്‍ കൊത്തിയ ശില്പങ്ങളില്‍ ലിംഗച്ഛേദനം നടത്തുന്ന ചിത്രം കാണാം. National Geographicല്‍ ഒരിക്കല്‍ ലിംഗച്ഛേദനം ചെയ്ത ആ കാലഘട്ടത്തിലെ ഏതോ ഒരു "Mummy"യെയും കാണിച്ചിരുന്നു.

ബൈബിളില്‍ ഇതിനുള്ള കാരണവും പറയുന്നു
ഉല്പത്തി 17:11 നിങ്ങളുടെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങള്‍ക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.


ഉല്പത്തി 17:14 അഗ്രചര്‍മ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏല്‍ക്കാതിരുന്നാല്‍ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം; അവന്‍ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.

അഗ്രചര്മ്മത്തെ ചൊല്ലിയുള്ള ബാക്കിയുള്ള വരികള്‍ ബൈബിളില്‍ കാണാം

ദൈവം മോശയോട് (Mosses) പറയുകയുണ്ടായി.
Exodus 12:44 എന്നാല്‍ ദ്രവ്യം കൊടുത്തു വാങ്ങിയ ദാസന്നു ഒക്കെയും പരിച്ഛേദന ഏറ്റശേഷം അതു തിന്നാം.

പെസഹ (passover) ആചരിക്കാന്‍ ദൈവം ഇപ്രകാരം കല്പിക്കുന്നു.
Exodus 12:48 ഒരു അന്യജാതിക്കാരന്‍ നിന്നോടുകൂടെ പാര്‍ത്തു യഹോവേക്കു പെസഹ ആചരിക്കേണമെങ്കില്‍, അവന്നുള്ള ആണൊക്കെയും പരിച്ഛേദന ഏല്‍ക്കേണം.
ബൈബിളില്‍ പരിച്ഛേദനം എന്ന വാക്ക 77 വരികളില്‍ കാണപ്പെടുന്നു.
ബൈബിളില്‍ ഇതു കാണാം.
Please Note: (ഇതില്‍ എല്ലാ വരികളും നാം ഉദ്ദേശിക്കുന്ന ലിംഗച്ഛേദനം അല്ലേങ്കിലും ആ കാലത്തെ ലിംഗച്ഛേദനവും മതാചാരങ്ങളും മനസിലാക്കാന്‍ സാദിക്കും )

ബൈബിളില്‍ പരിച്ഛേദനം ചെയ്യാത്തവരുടെ ഒരു പട്ടികയും ഉണ്ട്. അന്ന് ഈ പട്ടികയില്‍ യഹൂദരും പേട്ടിരുന്നു.
Jeremiah 9:25 ഇതാ മിസ്രയീം, യെഹൂദാ, ഏദോം, അമ്മോന്യർ, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുവാസികള്‍ എന്നിങ്ങനെ അഗ്രചര്‍മ്മത്തോടുകൂടിയ സകല പരിച്ഛേദനക്കാരെയും ഞാന്‍ ശിക്ഷിപ്പാനുള്ള കാലം വരുന്നു.Jeremiah 9:26 സകലജാതികളും അഗ്രചര്‍മ്മികളല്ലോ; എന്നാല്‍ യിസ്രായേല്‍ഗൃഹം ഒക്കെയും ഹൃദയത്തില്‍ അഗ്രചര്‍മ്മികളാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
പല ആഫ്രിക്കന്‍ വനവാസികള്‍ ഇന്നും ഇതു ചെയ്യുന്നു. (പെണ്‍കുട്ടികളിലും ഇതു ചെയ്യുന്നവർ ഉണ്ട്)

യഹൂദരാണു middle east ല്‍ ആദ്യമയി ഈ പരിപാടി തുടങ്ങിവെച്ചത്. കുർആന്‍ ഇറങ്ങുതതിനും 1200 വര്ഷം മുംബ് തന്നെ ലിംഗച്ഛേദനം ചെയ്യുന്ന യഹൂദ സംഹൂഹമുണ്ടായിരുന്നു.

ലിംഗച്ഛേദനം ചെയ്യുന്ന ക്രൈസ്തൈവ സമൂഹങ്ങള്‍.
ഇതിയോപിയന്‍ ഒര്തൊഡോക്സ്, എറിട്രിയന്‍ ഒര്തൊഡോക്സ്,
കോപ്ടിക്‍ ഒര്തൊഡോക്സ്.

കതോലിക്‍ ക്രൈസ്തവർ പരിച്ഛേദനം നിര്ത്തിയതിന്റെ കാരണം ഇവിടെയുണ്ട് എന്ന്തോന്നുന്നു.

ഗലാത്ത്യര്‍ക്ക് 6:12 ജഡത്തില്‍ സുമുഖം കാണിപ്പാന്‍ ഇച്ഛിക്കുന്നവർ ഒക്കെയും ക്രിസ്തുവിന്റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന്നു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാന്‍ നിര്‍ബ്ബന്ധിക്കുന്നു.
ഗലാത്ത്യര്‍ക്ക് 6:13 പരിച്ഛേദനക്കാർ തന്നേയും ന്യായപ്രമാണം ആചരിക്കുന്നില്ലല്ലോ; നിങ്ങളുടെ ജഡത്തില്‍ പ്രശംസിക്കേണം എന്നുവെച്ചു നിങ്ങള്‍ പരിച്ഛേദന ഏല്പാന്‍ അവർ ഇച്ഛിക്കുന്നതേയുള്ള.
ഗലാത്ത്യര്‍ക്ക് 6:14 എനിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്രൂശില്‍ അല്ലാതെ പ്രശംസിപ്പാന്‍ ഇടവരരുതു; അവനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു.
ഗലാത്ത്യര്‍ക്ക് 6:15 പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.
ഗലാത്ത്യര്‍ക്ക് 6:16 ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവര്‍ക്കും ദൈവത്തിന്റെ യിസ്രായേലിന്നും സമാധാനവും കരുണയും ഉണ്ടാകട്ടെ.


ഇനി ഈ പരിപാടി മുസ്ലീങ്ങള്‍ മത്രം കണ്ടുപിടിച്ച ഒന്നാണെന്നും പറഞ്ഞ് നടക്കരുത്. കെട്ടല്ലെ?

ഇത്രയും പറഞ്ഞ സ്ഥിധിക്ക് ഒന്നും കൂടി പറയട്ടേ.
ഖുര്‍ആനില്‍ ഒരിടത്തും പരിച്ഛേദനത്തെ പറ്റി പറഞ്ഞിട്ടില്ല. മറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ട്


"Who perfected everything which He created and began the creation of man from clay." (32/7)


അതായതു്  മനുഷ്യനെ പൂർണ്ണരൂപത്തിൽ തന്നെയാണു സൃഷ്ടിച്ചിരിക്കുന്നതെന്നും...
“And We have revealed to you, [O Muhammad], the Book in truth, confirming that which preceded it of the Scripture and as a criterion over it. So judge between them by what Allah has revealed and do not follow their inclinations away from what has come to you of the truth. To each of you We prescribed a law and a method. Had Allah willed, He would have made you one nation [united in religion], but [He intended] to test you in what He has given you; so race to [all that is] good. To Allah is your return all together, and He will [then] inform you concerning that over which you used to differ.” (5:48)
ചുരുക്കത്തില്‍ നാട്ടാചാരങ്ങളെ പിന്തുടരുത് എന്ന മുന്നറിയിപ്പാണു എനിക്ക് ഇതില്‍ നിന്നും കാണാന്‍ കഴിയുന്നത്.

നിരവതി ഹദീസുകള്‍ ഉണ്ടാവാം. പക്ഷെ ഖുര്‍ആനില്‍ ഒരു വരിപോലും ഇതിനെകുറിച്ചു് ഇല്ല. ഖുര്‍ആന്‍ അനുശാസികുന്ന നിയമങ്ങള്‍ക്ക് പുറമെ ഹദീസുകള്‍ക്കും ഇസ്ലാമില്‍ പ്രാധാന്യം ഉണ്ടു് പക്ഷെ ഇതെല്ലാം തന്നെ "സുന്ന"കള്‍ മാത്രമാണു. (മുഹമ്മദ് നബിയുടെ ജീവിതത്തെ പിന്തുടർന്നുള്ള ജീവിതരീതിയില്‍ പെട്ട കാര്യങ്ങള്‍ ).  അതില്‍ യാതൊരു മാറ്റവും അനുവതിക്കുന്നതല്ല. കുര്‍ആനില്‍ ഇല്ലാത്ത പല കാര്യങ്ങളും ഇന്ന് ഇസ്ലാമില്‍ സ്വീകരിച്ചു വരുന്നു. അതില്‍ ഒന്നു മാത്രാണു ഇതും.


Wednesday, January 03, 2007

എപിഡോസ്സ് 3 The Return

The Village

ഇതു ഖസബില്‍ ഞാങ്ങള്‍ താമസിച്ച ഹോട്ടലിന്റെ പുറകുവശത്തെ തെരുവ്. പണ്ട് എന്റെ ചെറുപ്പകാലത്ത് വാപ്പയും ഉമ്മയുമായി അബു ദാബിയില്‍ ഞങ്ങള്‍ ഇതുപോലത്തെ ഒരു തെരുവിലാണു് താമസിച്ചിരുന്നത്. ആ പഴയ ഓര്മകള്‍ ഞാന്‍ ഇവിടെവെച്ച് പുതുക്കി.

IMG_7241

സന്ധ്യ സമയം ബോട്ടുകള്‍ കയറിട്ട് കെട്ടാന്‍ "അഹമദ്" ശ്രമിക്കുന്നു. അഹമദിന്റെ ഭാഷ "കംസറി" ആണു അറബിയും, ഫാര്സിയും, ബലൂച്ചും കലര്ന്ന്‍ ഒരു സങ്കര ഭാഷ. സ്കൂളില്‍ അറബി പഠിച്ചതിനാല്‍ ഞങ്ങള്‍ കുറേ നേരം സംസാരിച്ചു. മല കയറാനായി ഖസബില്‍ പുതിയ റോടുകള്‍ വരുന്നതായി അവന്‍ പറഞ്ഞു. ദുബൈയില്‍ നിന്നും ഉള്ള വിനോദ സഞ്ജാരികളാണു ഖസബിന്റെ ഒരു പ്രധാന വരുമാന മാര്‍ഗ്ഗം. ഈ വര്ഷം തിരക്ക് വളരെ കുറവാണു. ഈദും, New Yearഉം ഒരുമിച്ചുവന്നതായിരിക്കാം കാരണം. ഹോട്ടലുകളില്‍ മുറികള്‍ ഉഴിവുണ്ടായിരുന്നു. കടകളും ചെറിയ സ്ഥപനങ്ങളും നടത്തിവരുന്ന മലയാളികളേയും കണ്ടു. എല്ലാവര്‍ക്കും ദുബൈയില്‍ ജോലിചെയ്യാനാണു ആഗ്രഹം. ഖസബിലെ വിദേശികളും സ്വദേശികളും നല്ലവരയ സ്നേഹ സംഭന്നരാണു. പത്തു വയസില്‍ താഴെയുള്ള പിള്ളേരെ കണ്ടാല്‍ മാറി നടക്കണം. വിദേശികളെ അധികം കണ്ടിട്ടില്ലാത്തതിനാല്‍ പുറകെ കൂടും. ഇവര്‍ വിട്ടില്‍ അറബി ഭാഷയല്ല സംസാരിക്കുന്നത്, അറബി സംസാരിച്ചാല്‍ ഇവര്‍ മനസിലാക്കിയെന്നും വരില്ല. കൂട്ടിമുട്ടലുകള്‍ കഴിയുന്നതും ഒഴിവാക്കണം. എന്നാല്‍ മുതിര്ന്നവര്‍ വളരെ മരിയാദക്കാരാണു. റോഡില്‍ വെച്ച് കണ്ടാല്‍ നമ്മള്‍ അതിധിയാണെന്ന മനസിലാക്കി അവര്‍ ചിരിക്കുകയും, "സലാം" പറയുകയും, കൈ ഉയര്ത്തി കാണിക്കുകയും, കുറഞ്ഞ പക്ഷം വണ്ടിയുടെ head-light ഫ്ലാഷ് ചെയ്യുകയെങ്കിലും ചെയ്യും. വഴി ചോദിച്ചാല്‍ പറഞ്ഞുതരാന്‍ അറിയില്ലെങ്കിലും പറയാന്‍ അറിയുന്നവനെ കണ്ടുപിടിച്ചു കൊണ്ടുവന്ന് നിര്ത്തി വഴി പറഞ്ഞുതരും. എല്ലാവര്‍ക്കും എല്ലാവരേയും അറിയാവുന്ന ഒരു കൊച്ചു ഗ്രാമം.

അറബിയില്‍ ഖസബ് എന്നാല്‍ Prosperity എന്നര്ത്ഥമുണ്ട്. പ്രത്യക്ഷത്തില്‍ അത് കാണാന്‍ കഴിയില്ലെങ്കിലും ഈ കുഞ്ഞു ഗ്രാമത്തിലാണു് "അതിധി ദേവോഭവ" എന്ന വരിക്ക് ശെരിക്കും അര്ത്ഥം ഞാന്‍ മനസിലാക്കിയത്. മരിയാതയുടെ കാര്യത്തില്‍ ഇവര്‍ Prosperous തന്നെയാണു.

ഇമറാത്തിന്റെ 30 വര്ഷം മുമ്പുള്ള രൂപം കണണമെങ്കില്‍ നിങ്ങള്‍ ഖസബിലേക്ക് പോകു. നിഷ്കളങ്കരായ ഈ മനുഷ്യരും ഒരിക്കല്‍ മാറും. ധനം ഇവരെ മാറ്റും. ദുബൈയും ഷാര്‍ജ്ജയും എല്ലാം ഒരിക്കല്‍ ഇതുപോലുള്ള സ്നേഹ സംഭന്നരായ ജനങ്ങള്‍ ജീവിച്ചിരുന്ന ഇടങ്ങളായിരുന്നു. ധനം അവരെ എല്ലാം മാറ്റി.

Alone
ഇതു അതിരാവിലെ കണ്ട ഒരു കാഴ്ച. കടല്‍ തീരത്ത് ഒറ്റക്കു നില്കുന്ന ഗ്രാമവാസി.


Guff Forest Falaj al Mualla

ഞങ്ങള്‍ തിരികെ വരും വഴി Falaj Al Muallaക്കടുത്തുള്ള മരുഭൂമിയുടെ നടുവില്‍, അറബിയില്‍ ഗഫ് എന്നറിയപെടുന്ന (Prosopis cineraria) വൃക്ഷങ്ങള്‍ നിറഞ്ഞ ഒരു കാട് കണ്ടു. അവിടെ മേയുന്ന ഒട്ടകങ്ങളും. പലതരം പക്ഷികളെയും ഞാന്‍ കണ്ടു. അവയുടെ ചിത്രങ്ങള്‍ എടുക്കാന്‍ ഇനി ഒരു ദിവസം ഒറ്റക്ക് ഞാന്‍ വരാന്‍ തിരുമാനിച്ച. ജനം കൂടിയാല്‍ പക്ഷികള്‍ പറന്നുപോകും. പ്രത്യേകിച്ചും എന്റെ മകന്‍ അടുത്തുണ്ടെങ്കില്‍ പക്ഷി പോയിട്ട് ഒരു ഈച്ച പോലും അടിക്കില്ല.



Hajar view from Khatt - UAE
ഇതു Ras al Khaimah നഗരത്തിനു് സമീപമുള്ള Khatt എന്ന സ്ഥലത്തേക്ക് പോകുന്ന വഴിക്ക കണ്ട കാഴ്ച. പുറകില്‍ ഹജ്ജര്‍ മലനിര ഇളം വെയിലില്‍ മേഘങ്ങളുടെ തലോടലേറ്റ് ഉറങ്ങി കിടക്കുന്നു. അവളുടെ നീരുറവകളാല്‍ നഞ്ഞ പുല്മേടകളും വൃക്ഷങ്ങളും ഇളം കാറ്റില്‍ ഞങ്ങളെ മാടിവിളിച്ചു.
khatt
khattന്റെ പനോരമിക്‍ ഇമേജ്

Priya
പാവം ഒട്ടകങ്ങളെ വിരട്ടി ഓടിക്കുന്ന എന്റെ പെമ്പെറന്നോത്തി.

എപിഡോസ്സ് 2 The Mountain

IMG_7173

മലയെന്നുപറഞ്ഞാല്‍ ഇതാണു അണ്ണ മല. ഭൂനിരപ്പില്‍ നിന്നും 2000m മുകളില് നിന്നുമുള്ള കാഴ്ച‍കള്‍ പറഞ്ഞാലും തീരില്ല. പള്ളിയാണ വണ്ടി ഓടിച്ചപ്പം ഞാന്‍ കാര്യായിറ്റ് പ്യാടിച്ച് വെറച്ച്. താഴോട്ടുള്ള ഇറക്കം ഒരു അനുഭവം തന്ന‌.ഇരുവശവും barricade ഇല്ലാത്ത ചരിവുകള്‍ ഉള്ള റോഡ്‍.

IMG_7180

ശരീരത്തില്‍ Adrenaline കാര്യമായിട്ട് pump ചെയ്യുന്നുണ്ടായിരുന്നു. ഹജര്‍ (അറബിയില്‍ ഹജര്‍ حجر എന്നാല്‍ കല്ല് എന്ന് അര്ത്ഥം) മലനിരയുടെ അരംഭം ഇവിടെയാണു. 30degree gradient ഉള്ള കയറ്റവും. ഞങ്ങള്‍ മുകളിലേക്ക് പോകുമ്പോള്‍ സമയം 3pm ആയിരിന്നു. ഇരുട്ടത്തു് തിരിച്ചുള്ള വഴി മനസില്‍ ഞാന്‍ സങ്കല്പിച്ചു. മുകളിലേക്ക് പോകുന്ന അതേസമയം തിരികെ വരാനും എടുക്കും. ഒറ്റക്കാണെങ്കില്‍ പ്രശ്നമില്ല. ഞങ്ങള്‍ ഭുനിരപ്പില്‍ നിന്നും 1000 മിറ്റര്‍ വരെ വണ്ടി ഓടിച്ചു. സുന്ദരമായ ചില കാഴ്ചകള്‍ കണ്ട് ആസ്വതിച്ചു.
caramel cakeന്റെ layerകള്‍ പോലുള്ള ഈ മലകള്‍ കാലാകാലങ്ങളായി ലാവ ഒഴുകി ഉണ്ടായതാണു. ചൂടായ gas കള്‍ പുറത്തേക്ക് വന്ന ഇടം

Moving the Rock !!
ഞങ്ങളുടെ വഴി തടഞ്ഞ ഒരു കഷണം കല്ലിനെ ഞാന്‍ ചുമ്മ തള്ളി നീക്കുന്നു !!

IMG_7107

കല്ലില്‍ സുഷിരങ്ങളായി കാണാം. ഓരോ layerഉം ഓരെ volcanic eruption ആണു. 50 - 30 million വര്ഷങ്ങള്‍ പ്രായമുള്ള ഈ പ്രദേശം geology
വിദ്ധ്യാര്ത്ഥികള്‍ക്ക് ഒരു നല്ല പഠന വിഷയം ആയിരിക്കും.

പ്രകൃതി കല്ലില്‍ കൊത്തിവെച്ച ശിലകള്‍. അല്പം ഭാവന പ്രയോകിച്ചാല്‍ മുഖങ്ങള്‍ കാണാം. (Just like Mt.Rushmore !!).

The Village of Tiwa
മലക്കും കടലിനും ഇടയില്‍ തിവ എന്ന കൊച്ചു ഗ്രാമം.

Tiwa bay
തിവ കടല്‍ തീരം

Tuesday, January 02, 2007

ആകാശവും ഭൂമിയും പിന്നെ കുറേ പാറക്കല്ലുകളും (എപിഡോസ്സ് 1)

പണിയെല്ലാം ബാക്കിയുള്ളവരുടെ മണ്ടക്ക് കെട്ടിവെച്ചിട്ട് മൊബൈലും off ചെതിട്ട് ഞാനും ചെറുകനും പെമ്പെറന്നോത്തിയുമായി, ഒരു tentഉം, വണ്ടിയിലെ freezer നിറയെ തീറ്റിയുമായി പോയി. ഒമാനിലെ ഖസബ് (Khasab) എന്നാ സ്ഥലത്തേക്‍.
IMG_6879


സ്വര്‍ഗ്ഗീയമായ നിശബ്ദതയില്‍ 48 മണിക്കൂര്‍ ആ മലയോരത്തില്‍ ഞങ്ങള്‍ ചിലവിട്ടു. തിരികെ വരുമ്പോള്‍ Fujeirah വഴി അനിലേട്ടനേയും കണ്ടിട്ട് വരാം എന്നു കരുതി border postല്‍ ഉള്ള immigration officerനോട് അങ്ങനെ പോകട്ടോ എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു ആ വഴി പോയാല്‍ passportല്‍ entry/exit seal അടിക്കാന്‍ അവിടെ സംവിധാനം ഇല്ലാത്തതിനാല്‍, സാദ്ധ്യമല്ല എന്നു പറഞ്ഞു. ആ വഴി ദുര്‍ഘടം പിടിച്ച വഴിയാണെന്നും അദ്ദേഹം പറഞ്ഞു എന്നെ സമധാനിപ്പിച്ചു.

കണ്ട കാഴ്ചകളുടെ show highlights ഇവിടെ കുറേശെയായി (എപിഡോസുകളായി)ഇടാം.
ഞാങ്ങള്‍ ഡൊല്ഫിന്സിനെ കാണാന്‍ ബോട്ടില്‍ പോയിരുന്നു. പുട്ടുകുറ്റിയും (tele-lense) കോടാലിയും (tripod) ഒക്കെ കണ്ടപ്പോള്‍ നാട്ടുകാര്‍ വിചാരിച്ചു ഏതോ റ്റിവികാരു് സീരിയലു് പിടിക്കാന്‍ വന്നതാണെന്ന്. Dolphinന്റെ പടം എടുക്കാന്‍ വന്ന വട്ടനാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും പിരിഞ്ഞുപോയി. ഇവ Humpback dolphin (Sousa chinensis) വര്‍ഗ്ഗത്തില്‍ പെട്ടവയാണു. ബോട്ടിന്റെ കൂടെ ഇവര്‍ ഞാങ്ങളെ പിന്തുടര്ന്നു. പടങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ ഒന്നും വന്നില്ല. ഞാന്‍ പറഞ്ഞ സ്ഥലത്തൊന്നും ഇവന്മാര്‍ ചാടിയില്ല. കുരുത്തങ്കെട്ട ജന്ദുക്കള്‍. ഇനി ഒരിക്കല്‍ ഇതിനായി മാത്രം പോകും.

IMG_7035

Dolphins

IMG_7132