Sunday, January 14, 2007

ibn subairനോടു ഒരു ചോദ്യം

ബഹുമാനപെട്ട Ibn Zubair
ابن زبير Ibn Zubair , അതായത് സുബൈരിന്റെ പുത്രന്‍ എന്നര്ത്ഥം. Zubair എന്നാല്‍ ലോഹം, ഇരുമ്പ് എന്നാണു എന്റെ ഓര്മ്മ. ഒരു തനതായ അറബി പ്രയോഗം. Actually താങ്കളുടെ പേരു് ibn subair എന്ന തന്നെയാണോ?

അതോടൊപ്പം തന്നെ ബന്ധപെട്ട ഒരു കാര്യം കൂടി ചോദിക്കട്ടേ. ചില മലയാളി മുസ്ലീമുകള്‍ അറബി നാട്ടില്‍ വരുംബോള്‍ അറബി വേഷം ധരിച്ചു നടക്കുന്നതെ പറ്റി താങ്കളുടെ അഭിപ്രായം എന്താണു?

(വിശദമായി വസ്തുനിഷ്ടമായ, വ്യക്തിഹത്യ രഹിതമായ, പക്വതയുള്ള ഒരു ചര്‍ച്ച അരംഭിക്കാം. ഇവിടെ ആരെങ്കിലും ആരെയെങ്കിലും ആക്ഷേപിച്ചതായി എനിക്ക് തോന്നിയാല്‍ അതു ഞാന്‍ delete ചെയ്യും.)

സസ്നേഹം കൈപ്പള്ളി

18 comments:

  1. ibn subair എന്ന പേരും. പിന്നെ ഒരു ചോദ്യവും

    ReplyDelete
  2. കൈപ്പിള്ളീ,
    അറബി വീടുകളീല്‍ ജോലിക്കാരായ പലരും ഡ്രൈവര്‍മാര്‍, തുടങ്ങിയവര്‍, ഈ വേഷം ധരിക്കാന്‍ നിര്‍ബന്ധിതരാകാറുണ്ട്..

    അവരേയല്ല, മറിച്ച്,...
    കന്തൂറയും തലേക്കെട്ടും ഒക്കെയായി നടക്കുന്ന കൂറ മലബാറികളെക്കാണുമ്പോള്‍, ചുണ്ടിലൊരു പരിഹാസച്ചിരിയും ചെറിയ ഡോസിലൊരു സഹതാപവും തോന്നും ;)

    വെറും കാട്ടിക്കൂട്ടലുകള്‍!

    ** മുസ്ലീം വികാരത്തെ വൃണപ്പെടുത്തി എന്നൊന്നും പറഞ്ഞ് ആരും എന്റെ നെഞ്ഞത്തു കേറി സിനിമാറ്റിക്ക് ഡാന്‍സു കളിക്കല്ലേ. ഒത്തിരിയധികം നല്ല മുസ്ലീം കൂട്ടുകാരെനിക്കുണ്ട്, ആ മതത്തെ ബഹുമാനവുമാണ്,

    മറിച്ച് , ഇതുപോലെ വേഷവിധാനങ്ങളിലാണു വിശ്വ്വാസം എന്നു വിശ്വസിക്കുന്നവരെ പുച്ഛവുമാണ്! അറബിനാട്ടില്‍ വരുമ്പോള്‍മാത്രമേ ഈ വിശ്വാസങ്ങള്‍ നാലാളെക്കാണിക്കാന്‍ പ്രചോദനമുള്ളൂ എന്നതാണു പരിതാപകരം.

    ReplyDelete
  3. പണ്ട് അബുദാബിയിലായിരുന്നപ്പോള്‍, ഒരു സ്റ്റുഡിയോവില്‍ പോയി, കന്തൂറയും തലേക്കെട്ടുമൊക്കെയായി ഒരു പടമെടുത്ത് “ഷേക്ക് ഇടിവാള്‍ ബിന്‍ അച്ചന്റെ പേര്‍ അല്‍ വീട്ട്പേര്‍“ എന്ന ക്യാപ്ഷനുമൊക്കെയെഴുതി വീട്ടിലേക്കയച്ചു കൊടുത്തിരുന്നു.

    അതു പോയി ;) പുത്യേ ഒരെണ്ണം എടുക്കണം !

    **അപ്പ പറഞ്ഞു വന്നതു മനസ്സിലായല്ലോ, കന്തൂറയിട്ടാല്‍..... ;)

    ReplyDelete
  4. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണമെന്നാണല്ലോ. മൂര്‍ഖനെ കളിപ്പിക്കുന്ന നാട്ടില്‍ചെന്നാല്‍ വായില്‍ കൈയിട്ടു കളിപ്പിക്കണമെന്നുമുണ്ടാവോ? എന്തായാലും ചിലരുടെ മനഃസുഖത്തിനാചരിക്കുന്നവ നമുക്കപമാനമായ് വരും എന്നതു രണ്ടരത്തരം.

    ReplyDelete
  5. മലയാളിയുടെ

    "അഡോപറ്റബിലിറ്റി" മറ്റുള്ളവരെ അപേക്ഷിച്ചു വളരെ കൂടുതലാണങ്കിലും ,

    അവന്‍റ്റെ ഈ കഴിവും നല്ലതിന്‌ പോലെതന്നെ കൂടുതലും നല്ല ഉദ്ദേശത്തോടെയല്ല ഉപയോഗിക്കപ്പെടുന്നത്.

    മേല്‍പ്പറഞ്ഞ കന്തൂറ ധാരണവും , കൂടുതലും നല്ല ഉദ്ദേശത്തിലല്ല എന്ന് തന്നെയാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്.

    അതുകൊണ്ട് തന്നെ , എനിക്കിത്തരക്കാരെ കാണുമ്പോള്‍ ആദ്യം വരുന്ന വികാരം സഹതാപമാണ്‌.

    ഒരു സിനിമയില്‍ , പപ്പുവിന്‍റ്റെ ജീപ്പിന്‌ മുന്നില്‍

    "പൌലോസ്"

    എന്നാണ്‌ എഴുതിയിരുന്നത്‌.

    കുറച്ചു ദൂരേന്ന് കണ്ടാല്‍ ആര്ക്കും തോന്നുക "പോലീസ്" എന്നാണ്‌.

    നാട്ടില്‍ ഈ ജീപ്പുമായി വിലസിയിരുന്ന കാലം.

    ഒരിക്കല്‍ ഇന്‍സ്പെകടര്‍ ആയ സിദ്ദീഖ് , പിടികൂടി ചോദിച്ചു:" എന്താടാ ഇത്"

    പപ്പു:" പൌലോസ്"

    സിദ്ദീഖ്:" വേറെ എങ്ങിനെയെങ്കിലും വായിക്കാമോടാ ഒന്നുകൂടി വായിച്ചേടാ.."

    പപ്പു:" ഇല്ലാ സാറെ..പൌലോസ് ....അതെന്‍റ്റെ പേരാ.."

    സിദ്ദീഖ് രണ്ടിടികൊടുത്ത് ചോദിച്ചപ്പോള്‍ പപ്പു പറഞ്ഞു

    :" ശരിയാ സാറെ ...ചിലപ്പോള്‍ , പോലീസെന്നും തോന്നും"

    ബാക്കി ഞാന്‍ പറയുന്നില്ല, ഇനി , ലേഖനത്തെ തിരിച്ചുവിട്ടൂന്നൊന്നും പറഞ്ഞേക്കല്ലെ , അങ്ങിനെയെങ്കില്‍ ഡിലീറ്റിക്കോ!

    ReplyDelete
  6. അണ്ണാ, ഇന്നു 94.7 ഇല്‍ അണ്ണന്റെ പ്വാലൊരൊ ശബ്ദം ക്യാട്ടു. ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനെപ്പറ്റി. ചാനലുകള്‍ മാറ്റിനോക്കുന്നതിനിടയില്‍ പരിചിതമായൊരു സ്വരം കേട്ടപ്പോഴാ ശ്രദ്ധിച്ചത്. ആദ്യം മുതലു കേട്ടില്ല, വിളിച്ച അണ്ണന്‍ ഫോണ്‍ കട്ടു ചെയ്ത ശേഷന്‍ ആര്‍ജേ “നിഷാന്തിന്റെ” അഭിപ്രായം എന്നു പറഞ്ഞപ്പോ സംശയം കൂടി ;)

    ReplyDelete
  7. കൈപ്പിള്ളിയുടെ ചോദ്യം എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും വേഷത്തെ ക്കുറിച്ചും അതിന്‍റെ അനുകരണവുമാണെന്ന് കരുതി എനിക്ക് തോന്നുന്നത് ഞാന്‍ പറയുന്നു.
    വേഷം എന്നുള്ളത് ആപേക്ഷികമാണ്. കേരളത്തില്‍ ആളുകളുടെ വേഷം ഒരു കാലത്ത് മുണ്ട് ആയിരുന്നു. പരിഷ്കൃത സമൂഹത്തില്‍ ഏറ്റവും എളുപ്പമുള്ള വസ്ത്രം കാലുറകള്‍ ആണെന്ന ധാരണ ഉള്ളതുകൊണ്ട് 90% പേരും അത് ഉപയോഗിക്കുന്നു. രാഷ്ട്രീയക്കാരൊഴികെ. രാഷ്ട്രീയക്കാര്‍ക്ക് ഇടയ്ക്ക് നിയമസഭയില്‍ പൊക്കിക്കാണിക്കാനും അതു പോലെ രാഷ്ട്രീയ നാടകങ്ങളിലെ ‘മുണ്ട് ഉരിയല്‍‘ വേഷങ്ങള്‍ ആടുന്നതിനും മുണ്ട് ഒരു നല്ല വേഷം തന്നെ.
    .
    ഓരോ സ്ഥലത്തെ കാലാവസ്ഥയ്ക്കും സംസ്കാരത്തിനും അനുസരിച്ച് തന്നെയാണ് അവരുടെ വേഷം നിര്‍മ്മിപ്പിക്കപ്പെട്ടിട്ടുള്ളത്. അതു കൊണ്ടു തന്നെ യാണ് കന്തൂറയും തലേക്കെട്ടും അറബികളുടെ വേഷമായി മാറിയത്.

    മരുഭൂമിയില്‍ ജനിച്ച് വളരുന്ന അറബികള്‍ക്ക് വെയിലും മഞ്ഞുമേല്‍ക്കാതിരിക്കാന്‍ അല്ലെങ്കില്‍ തൊഴില്‍ പരമായ ചില സാഹചര്യങ്ങള്‍ അവരെ കന്തൂറയിലേക്കും തലേക്കെട്ടിലേക്കും നയിച്ചു എന്നു പറയാം. ഒപ്പം മത ത്തിന്‍റെ വേലിക്കെട്ടും. ഇന്ന് ഇതൊക്കെ പൊട്ടിച്ചെറിഞ്ഞ് പാന്‍റ്സ് ഇട്ട് നടക്കുന്ന മുസ്ലീം യുവതികളെ നമുക്ക് കാണാം. തലപ്പാവില്ലാതെ നടക്കുന്ന അറബികളെ നമുക്ക് കാണാം. പണ്ട് അവര്‍ക്ക് കറുത്ത നിറത്തിലുള്ള ബുര്‍ക്ക (ഉച്ചാരണം അങ്ങിനെ അല്ലെങ്കില്‍ അറിയുന്നവര്‍ തിരുത്തുമല്ലൊ) മാത്രമായിരുന്നു വേഷം. പരിഷ്കാരം കൂടിയപ്പോള്‍ നിറത്തില്‍ മാറ്റമുണ്ടായി. ഫാഷനിലും. ഇത്രയും വേഷത്തെക്കുറിച്ച് ആമുഖം.

    ‘കൂറ മലബാറി’ കള്‍ കന്തൂറയും തലേക്കെട്ടും ധരിക്കുമ്പോള്‍ എന്തു തോന്നും എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെ മലയാളിയുടെ പൊങ്ങച്ച സംസ്കാരത്തെ യാണ് സൂചിപ്പിക്കുന്നത്. ഇന്നാല്‍ പുത്തന്‍ മടിശ്ശീലക്കാരാണ് അധികവും സമൂഹത്തില്‍ കൂറമലബാറുകാരാകുന്നത് എന്ന് നമുക്ക് കാണുവാന്‍ സാധിക്കുന്നു.

    മറ്റൊരു കാഴ്ച എന്നു പറയുവാന്‍ സാധിക്കുന്നത് ചില പൊങ്ങച്ച ഭടന്മാര്‍ ഗള്‍ഫില്‍ ചിലപ്പോള്‍ സാധാരണ വേഷം ധരിച്ച് യോഗ്യനാവുകയും നാട്ടില്‍ ലീവിന് പോയാല്‍ അത്രയും ദിവസം കന്തൂറയും താടിയും തലേക്കെട്ടും കൊണ്ടു നടക്കുന്നവരെ നമുക്ക് കാണുവാന്‍ സാധിക്കും

    ഇവരെയൊക്കെ കാണുമ്പോള്‍ ‘അയ്യോ; എന്നോ അല്ലെങ്കില്‍ ഇടിവാള്‍ പറഞ്ഞതുപോലെ, കെവി പറഞ്ഞതു പോലെ ഒരു പരിഹാസം തന്നെ നമുക്ക് തോന്നും. സ്വത്വം മറക്കാന്‍ വെമ്പുന്ന ഹിജഡകളെന്ന് വിളിച്ചാല്‍ കുറയുകയും ഇല്ല.

    പോലീസിനെ പൌലോസ് ആക്കുന്ന പപ്പുവിന്‍ റെ ബുദ്ധി തന്നെ യാണിവിടെയും നടക്കുന്നത്. ആടിനെ പട്ടിയാക്കുന്ന പഴയ വിദ്യ തന്നെ.

    നല്ല ചര്‍ച്ചകള്‍ വരികയാണെങ്കില്‍ വീണ്ടും ഇടപെടുന്നതാണെന്ന് പറഞ്ഞുകൊള്ളട്ടെ.

    ReplyDelete
  8. തറവാടി:
    പപ്പുവിന്റെ അടിവറ്റില്‍ ഇടിക്കിട്ടുംബോള്‍ പപ്പുവിന്റെ ആ വിളിയും കണ്ണു തള്ളലും ഓര്ത്ത് ഞാന്‍ ഒരുപാട് ചിരിച്ചു. എന്റെ ഇഷ്ട താരങ്ങളില്‍ ഒരാളാണു പപ്പു.
    ആ example വളരെ നന്നായി.

    ഇടിവാള്‍:
    അതു ഞാന്‍ തന്നെ. അദ്ദേഹത്തിനു എന്റെ പേരു ശരിക്കും അറിയില്ല.

    രാജു
    ഖലീജി അറബി പുരുഷന്മാര്‍ (UAE,Qatar, Saudi, Bahrain, Kuwait) ധരിക്കുന്നത് "ദിശ്ദാശ"യും, സ്ത്രീകള്‍ ദരിക്കുന്നത് "അബായ" എന്നും അറിയപ്പെടുന്നു. ഹദീതുകളില്‍ ഇതിനെ "ജില്ബാബ്" എന്നാണു പറഞ്ഞിട്ടുള്ളത്.

    "ഹിജാബ്" എന്ന വാക്കും തെറ്റായി പലപ്പോഴും ഉപയോഗിക്കാറ്ണ്ട്. ഹിജാബ് എന്നാല്‍ മറക്കുക എന്ന അര്ത്ഥമാണു ഉള്ളത്. വസ്ത്രത്തെ കൃത്ത്യമായി വിശേഷിപ്പിക്കുന്നില്ല.


    "ബുര്‍ഖ" എന്നതു ഭാരതത്തിലും, പകിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലുമുള്ള സ്ത്രീകള്‍ ശരീരവും മുഖവും പൂര്ണമായി മറക്കുന്ന വസ്ത്രത്തെയാണു വിശേഷിപ്പിക്കുന്നത്. ഇതിന്റെ ഉപയോഗം ഭൂരിപക്ഷം മുസ്ലീങ്ങളുള്ള Turkey നിരോധിച്ചിട്ടുമുണ്ട്.

    ReplyDelete
  9. അമലുകള്‍ സ്വീകരിക്കപ്പെടുവാനും, പ്രതിഫലത്തിന്‌
    അര്‍ഹമായിരിക്കുവാനുമുള്ള മാനദണ്ഡം അതിന്റെ ലക്ഷ്യം അല്ലാഹുവിന്റെ തൃപ്തിയെ മാത്രം പ്രതീക്ഷിച്ചു കൊണ്ടായിരിക്കണം എന്നതാണ്‌,

    അങ്ങിനെയുള്ളവര്‍ പരിഗണനക്കും മറ്റുള്ളവര്‍ ശിക്ഷക്കും അര്‍ഹരായിരിക്കും. കുറച്ചുകൂടി വ്യക്തമായി ഫീ സബീലില്‍

    ReplyDelete
  10. This comment has been removed by a blog administrator.

    ReplyDelete
  11. ഇതു sijiയുടെ കമന്റായിരുന്നു.
    ---------------------------
    ആദ്യമായാണ്‌ ഈ ബ്ലോഗില്‍ വരുന്നത്‌.
    ഓ.ടോ
    നല്ല പടങ്ങള്‍..ക്യാമറകൊണ്ട്‌ കവിതവിരിയിക്കാനാകും അല്ലെ?

    ------------------------

    സോറി . വളരെ വളരെ സോറി. വിഷയം ശ്രദ്ധിക്കുക

    ReplyDelete
  12. ബഹുമാനപെട്ട "Ibn Zubair"

    ചോദ്യം മനസിലായില്ലെങ്കില്‍ ഒന്നുകൂടി വായിച്ചു നോക്കു. താങ്കളുടെ Theory എനിക്കു മനസിലായി. Practice ആണു മനസിലാവാത്തത്.

    നേരിട്ട് ഒരു ചോദ്യം ചോദിച്ചാല്‍ Rhode Island Redനെ കണക്ക് ഓടാതെ ചെട്ട. നിന്നു തരു ഞാന്‍ ഒരു ബിരിയാണി ഉണ്ടാകട്ടെ.

    ReplyDelete
  13. ബിരിയാണി വക്കലാണ്‌ മോന്റെ ഉദേശം എന്ന് എനിക്ക്‌ നേരത്തേ മനസ്സിലായതു കൊണ്ടാണ്‌ രണ്ടു ദിവസമായിട്ടും മോന്റെ തുറുപ്പില്‍ ഞാന്‍ കൊത്താതിരുന്നതും ആദ്യത്തെ തിരക്കെല്ലാം ഒഴിഞ്ഞ്‌ പതുക്കെ ഇവിടേക്ക്‌ വരാം എന്നു കരുതിയതും..

    ReplyDelete
  14. ഈ വിഷയത്തെ കുറിച്ച്‌ കുറച്ചുകൂടി വ്യക്തമായി ഫീസബീലില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌, കൂടുതല്‍ ചര്‍ച്ച വേണമെങ്കില്‍ ആകാം, പിന്നെ ഒരു സഹായം കൂടി, എന്റെ പോസ്റ്റുകളും, പോസ്റ്റിലെ കമന്റുകളും തനിമലയാളത്തിലോ, പിന്മൊഴികളിലോ കാണുന്നില്ല, സെറ്റിങ്ങ്സ്‌ എല്ലാം ചെയ്തിട്ടുണ്ട്‌, സഹായിക്കുമോ?

    ReplyDelete
  15. rdqdjdzഈ വിഷയത്തെ കുറിച്ച്‌ കുറച്ചുകൂടി വ്യക്തമായി ഫീസബീലില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌, കൂടുതല്‍ ചര്‍ച്ച വേണമെങ്കില്‍ ആകാം, പിന്നെ ഒരു സഹായം കൂടി, എന്റെ പോസ്റ്റുകളും, പോസ്റ്റിലെ കമന്റുകളും തനിമലയാളത്തിലോ, പിന്മൊഴികളിലോ കാണുന്നില്ല, സെറ്റിങ്ങ്സ്‌ എല്ലാം ചെയ്തിട്ടുണ്ട്‌, സഹായിക്കുമോ?

    ReplyDelete
  16. മാഷേ,
    സോറി.ആനക്കാര്യത്തിന്റെ ഇടയില്‍ വന്ന് ചേനക്കാര്യം വിളമ്പിയതിന്‌.ശരിക്കും സോറി.ഇനി ശ്രദ്ധിക്കാം.ഇത്‌ ഡിലീറ്റ്‌ ചെയ്യണം .പേഴ്‌ സണല്‍ മെസ്സേജാണ്‌.

    ReplyDelete
  17. അല്ല സാറേ.... ഈ മലയാളികള്‍ ഇംഗ്ലിഷു നാട്ടില്‍ പോകുമ്പോഴും അവിടുന്ന് തിരിച്ചു വന്നാലും ഇംഗ്ലിഷു വസ്ത്രം ധരിച്ചു നടക്കുന്നതിനെപറ്റി സാറിന്റെ അഭിപ്രായം....

    ReplyDelete
  18. pouran:

    ബെസ്റ്റ് ചോദ്യം ചെല്ല. അതും എന്റെ പോസ്റ്റും തമ്മിലുള്ള ബന്ധം?

    ഒന്നുമില്ല അല്ലെ?

    സാരമില്ല. അപ്പി തന്നെ അതു delete ചെയ്യ് കെട്ട.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..