പണിയെല്ലാം ബാക്കിയുള്ളവരുടെ മണ്ടക്ക് കെട്ടിവെച്ചിട്ട് മൊബൈലും off ചെതിട്ട് ഞാനും ചെറുകനും പെമ്പെറന്നോത്തിയുമായി, ഒരു tentഉം, വണ്ടിയിലെ freezer നിറയെ തീറ്റിയുമായി പോയി. ഒമാനിലെ ഖസബ് (Khasab) എന്നാ സ്ഥലത്തേക്‍.
സ്വര്‍ഗ്ഗീയമായ നിശബ്ദതയില്‍ 48 മണിക്കൂര്‍ ആ മലയോരത്തില്‍ ഞങ്ങള്‍ ചിലവിട്ടു. തിരികെ വരുമ്പോള്‍ Fujeirah വഴി അനിലേട്ടനേയും കണ്ടിട്ട് വരാം എന്നു കരുതി border postല്‍ ഉള്ള immigration officerനോട് അങ്ങനെ പോകട്ടോ എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു ആ വഴി പോയാല്‍ passportല്‍ entry/exit seal അടിക്കാന്‍ അവിടെ സംവിധാനം ഇല്ലാത്തതിനാല്‍, സാദ്ധ്യമല്ല എന്നു പറഞ്ഞു. ആ വഴി ദുര്‍ഘടം പിടിച്ച വഴിയാണെന്നും അദ്ദേഹം പറഞ്ഞു എന്നെ സമധാനിപ്പിച്ചു.
കണ്ട കാഴ്ചകളുടെ show highlights ഇവിടെ കുറേശെയായി (എപിഡോസുകളായി)ഇടാം.
ഞാങ്ങള്‍ ഡൊല്ഫിന്സിനെ കാണാന്‍ ബോട്ടില്‍ പോയിരുന്നു. പുട്ടുകുറ്റിയും (tele-lense) കോടാലിയും (tripod) ഒക്കെ കണ്ടപ്പോള്‍ നാട്ടുകാര്‍ വിചാരിച്ചു ഏതോ റ്റിവികാരു് സീരിയലു് പിടിക്കാന്‍ വന്നതാണെന്ന്. Dolphinന്റെ പടം എടുക്കാന്‍ വന്ന വട്ടനാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും പിരിഞ്ഞുപോയി. ഇവ Humpback dolphin (Sousa chinensis) വര്‍ഗ്ഗത്തില്‍ പെട്ടവയാണു. ബോട്ടിന്റെ കൂടെ ഇവര്‍ ഞാങ്ങളെ പിന്തുടര്ന്നു. പടങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ ഒന്നും വന്നില്ല. ഞാന്‍ പറഞ്ഞ സ്ഥലത്തൊന്നും ഇവന്മാര്‍ ചാടിയില്ല. കുരുത്തങ്കെട്ട ജന്ദുക്കള്‍. ഇനി ഒരിക്കല്‍ ഇതിനായി മാത്രം പോകും.
"ആകാശവും ഭൂമിയും പിന്നെ കുറേ പാറക്കല്ലുകളും (എപിഡോസ്സ് 1)" The Dolphins
ReplyDeleteആദ്യത്തെ ചാട്ടം മാത്രം മതിയല്ലോ :)
ReplyDeleteആദ്യത്തെ പടവും മനോഹരം.
ക്യൂട്ടി ക്യൂട്ടി ഡോള്‍ഫീ കുട്ടി !
ReplyDeleteഡാലി ഇവിടെങ്ങാനും ഉണ്ടോ? ഇല്ലെങ്കില്‍ ഇഞ്ഞോട്ട് വേഗം വാ. നീണ്ടകര പുലിമുട്ടിന്റെ അറ്റം വരെ വണ്ടി കൊണ്ട് ചെന്ന് ഉറക്കെ നല്ല ഡപ്പാങ്കൂത്ത് പാട്ടിട്ടുകൊടുത്താല്‍ ആ ഏരിയായില്‍ ഏതെങ്കിലും ഡോള്‍ഫിനുകള്‍ ഉണ്ടേല്‍ ഉടന്‍ വന്ന് തുള്ളിക്കളിക്കുമെന്ന് പറഞ്ഞ ആ കളിയുണ്ടല്ലോ.
ദാ ഈ കളിയാണാക്കളി. ഡോള്‍ഫികള്‍ ചക്കരക്കുട്ടികളാണ്.
'ഡോള്‍ ഫിന്‍' നൃത്തം കൊള്ളാം.
ReplyDeleteചിത്രങ്ങള്‍ ആകര്‍ഷകം.
ആദ്യത്തെ ചിത്രം സുന്ദരമായിരിക്കുന്നു.
ReplyDeleteപടങ്ങള്‍ മനോഹരം.പോരട്ടെ ഡോള്‍ഫിന്‍ ചരിതം.
ReplyDeleteനന്നായിട്ടുണ്ട് കൈപ്പള്ളീ. ബാക്കി ചിത്രങ്ങളും വിവരണങ്ങളും ഒക്കെ ബ്ലോഗിലിടൂ. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ യാത്ര പോയാല്‍, ഞങ്ങള്‍ക്കും ഇതൊക്കെ കാണാം. :)
ReplyDeleteചിത്രങ്ങള്‍ നല്ല ഭംഗി കൈപ്പള്ളീ ...
ReplyDeleteമുസാണ്ടം എന്ന സ്ഥലം ഇതു തന്നാണോ ... ?അവിടെയും ഡോള്‍ഫിനുകള്‍ ഉള്ളതായി കേട്ടിട്ടുണ്ട്.
ഖസബിനടുത്തു തന്നെയാണ് മുസന്തം. ഡോള്‍ഫിനുകളുടെ natural habitat.
ReplyDeleteചേട്ടന്‍മാരേ, ഈ വെള്ളത്തിനു മുകളില്‍ ചാടിക്കളി നടത്തുന്നത് റ്റ്യൂണയാണെന്ന് മുസന്തം ട്രിപ്പില്‍ ഒരു ഒമാനി പറഞ്ഞു തന്നു. natural habitat-ഇല്‍ ഡോള്‍ഫിക്കുട്ടികള്‍ വേവ് ഉണ്ടാക്കി കളിക്കുകയേ ചെയ്യുള്ളുവത്രേ. രാവിലെ മുക്കുവന്മാരോട് ചോദിച്ച്, റ്റ്യൂണ കാണുന്ന സ്ഥലത്തേക്കാണ് സാധാരണ മുസന്തത്തിലെ ക്രൂയിസത്രേ. സത്യമാണോ എന്നറിയില്ല.
കണ്ണൂസേ ഇവന്റെ ദ്വിധം സൂസി ചീനന്‍ സിസ്റ്റര്‍ എടുത്ത് ഗൂഗിളില്‍ ഇട്ടാല്‍ ചാട്ടം പലതും കാണാം.
ReplyDeleteഞാന്‍ സാക്ഷിയാണ്, ഇവന്‍ തന്നെ കൊല്ലത്തും വരുന്ന ഇന്‍ഡോ-പസിഫിക് കൂനന്‍ ഡോള്‍ഫിക്കുട്ടി. ലളിതമായ റിഥം ulla songs, കഴിവതും നല്ല സ്പീഡിലുള്ളത്, വച്ചുകൊടുത്താല്‍ ഇവന്‍ സന്തോഷിച്ചു ചാടും- ചിലപ്പോഴൊക്കെ പിള്ളേരു വെള്ളത്തില്‍ ചാടുന്നതുപോലെ "പഠോ" എന്ന് ഒച്ചയുണ്ടാക്കി വീഴും. ഒമാനി പറ്റിച്ചതാവും. dolphies are natural acrobats and like dogs they love to show off.
ഹൌ, എന്താ പടം! ആദ്യത്തെ പടം സ്വര്‍ഗ്ഗീയം. ഡോള്‍ഫിന്‍ കുട്ടന്മാരുടെ അവസാനത്തെ പടമാണ് എനിക്കിഷ്ടമായത്.
ReplyDeleteദേവട്ടന്‍ വിളിച്ചത് കൊണ്ട് ഇത് കണ്ടു. ഈ ആഴ്ച കൂടി ബ്ലോഗിന്റെ ജ്വാലയ്ക്ക് പിടി കൊടുക്കാന്‍ പറ്റില്ല. അപ്പോ ദുബായില്‍ ഇല്ലെങ്കിലും ഒമാനില്‍ ഈ ഡപ്പാം കുത്ത് കളിയുണ്ടല്ലെ. ഒമാനില്‍ ഉള്ള ബ്ലോഗേഴ്സിന്റെ ലിസ്റ്റ് എടുത്ത് വയ്ക്കട്ടെ.
കൈപ്പള്ളി മാഷ് നീണ്ടകരയ്ക്ക് പോകുന്നെങ്കില്‍ അവിടന്നും ഈ സുന്ദരന്മാരുടെ ഡാന്‍സ് ക്യാമറയിലാക്കണേ.
ഞെരിപ്പ് പടങ്ങളണ്ണാ. അടുത്ത മുടക്കിന് ഇങ്ങോട്ടേക്ക് പോകാന്‍ തീരുമാനിച്ചു. വിവരങ്ങള്‍ക്കായി ഫോണ്‍ ചെയ്ത് പിന്നീടു ബുദ്ധിമുട്ടിക്കുന്നതായിരിക്കും.
ReplyDeleteമാളോരെ, അടുത്ത രണ്ടവധി കിട്ടിയാല്‍ എന്റെ കൂടെ യാത്ര വരുവാന്‍ തയ്യാറുള്ളവര്‍ കൈപൊക്കുക, പിന്നെ എന്റെ നമ്പര്‍ ഡയല്‍ ചെയ്യുക
കൈപ്പള്ളീ.. ചിത്രങ്ങള്‍ മനോഹരം, പ്രത്യേകിച്ചും ആദ്യത്തേത്.
ReplyDeleteകൃഷ് | krish
മനോഹരം.ഖസബ് എന്ന വാക്കിന്റെ അര്‍ഥവും അങ്ങനെ തന്നെയാണാവോ.
ReplyDeleteഇപ്പോഴാണ് അന്ന് എന്തിനാ “റ്റാറ്റാ സഫാരി” വാങ്ങാന്‍ പോയത് എന്ന് മനസ്സിലായത് .ആ വണ്ടി കാണുമ്പോഴൊക്കെ ഇടയ്ക്ക് കൈപ്പള്ളി അണ്ണനെ ഒര്‍മ്മ വരും :)
ചിത്രങ്ങളെക്കാളുപരി കൈപ്പള്ളിയുടെ സരസമായ വിവരണമാണ് ഈ പൊസ്റ്റിനെ ആകര്‍ഷകമാക്കുന്നത്.
ReplyDeleteമനോഹരമായിരിക്കുന്നു കൈപ്പള്ളീ.....
ReplyDeleteതള്ളേ ഇതായിര്ന്നാ ആ സ്സലം!
ReplyDeleteഇതുവഴി വരാന്‍ പറ്റാത്തോണ്ട് വെഷമം വ്യേണ്ട.
അടുത്ത റിപ്പിന് ഫലജല്‍മൊഅല്ലാ മുക്കില് സൈക്കിള് സ്റ്റാന്റിലിട്ട് ഞാ’യ്’(ചില്‍) നിക്കാം. ഒരുമിച്ച് പ്വോവാം.
ഓടോ: പോസ്റ്റ് മൂന്നെപ്പിയും കണ്ടു തിര്‍പ്പിതിയായി. മൊരളിയാശാന്റെ ഗേറ്റില്‍ ഇനി ‘കൈ’ എന്ന അക്ഷരമുള്‍പ്പെടുന്ന പേരുള്ള ആരുവന്നാലും നാലാം വീട്ടില്‍ (19ബ) അലാറം അടിക്കും. ജാഗ്രതൈ.
ഈ ചില്ലിന്റെ കാര്യം യൂണിക്കോഡുകാര്‍ പരിഹരിച്ചതാണോ അനിലേട്ടാ? ങ് അല്ല, യ് ഉം അല്ല അതിനിടക്കുള്ള ഒരു സാധനം. “യെവയ് ആരാ മോയ് !“ എന്ന് ഒരുത്തനെക്കുറിച്ച് നമ്മള്‍ എങ്ങനെ അഭിനന്ദനമെഴുതും ആ ചില്ലില്ലാതെ?
ReplyDelete