Hosting Server തുടക്കത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഇപ്പോള്‍ സൂചിക പ്രവര്ത്തിക്കുന്നുണ്ട്. Comment update 20 minute cycle ആണു്. ഇത് കൂട്ടാന്നുള്ള ശ്രമങ്ങള്‍ നടക്കുന്നു്. സൂചിക ഉപയോഗിച്ചതിനു് ശേഷം അതിന്റെ പോരായ്മകളെ കുറിച്ച് അഭിപ്രായങ്ങള്‍ പലരോടും ചോദിച്ചിരുന്നു. "കൊള്ളാം" "ഇടിവെട്ട്" "Keep it up" "Good Attempt " (!) എന്ന് പറഞ്ഞതിനാല്‍ കോരിത്തരിച്ചിരിക്കുകയാണു്. ചുരുക്കം ചില സുഹൃത്തുക്കള്‍ സഹായിച്ച്.
സഹായിച്ചവരുടെ പേരുകള്‍ നന്ദിയോടെ എടുത്ത പറയാന്‍ ആഗ്രഹിക്കുന്. സഹായത്തിന്റെ ഒരു നല്ല ഉദാഹരണം താഴെ:
ഷിജു അലെക്സ് വളരെ സമയം എടുത്ത് siteന്റെ user interfaceല്‍ ഉള്ള അക്ഷര തെറ്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അഭിലാഷും പല നിര്‍ദ്ദേശ്ശങ്ങളും തന്നു.
ഈ സംരംഭം കൊണ്ട് മലയാളം ബ്ലോഗിന്‍ പ്രചാരവും, എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഭാവിയില്‍ ബ്ലോഗില്‍ പരസ്യം ചെയ്യുന്നവര്‍ക്കും സഹം ചെയ്യും എന്ന് കരുതുന്നു.
സാങ്കേതികമായി പല പോരായ്മകളും ഇപ്പോള്‍ നിലവിലുണ്ട്. ഒരു proof of concept ആയിട്ടാണു് ഞാന്‍ ഇത് നിര്മിച്ചത്. ഇനി ഇതുമായി ബന്ധപ്പെട്ട് പല applicationsഉം നിര്മിക്കാവുന്നതാണു്.
ഒരു FAQ ഉണ്ടാക്കിയിട്ടുണ്ട്. അത് ഇവിടെയും copy/pasteഉന്നു.
1) ഇതെന്ത് കുന്തമാണു് ?(blogspot.comല്‍ ഉള്ള ) മലയാളം ബ്ലോഗുകളുടെ പ്രചാരം വിലയിരുത്താനും. അതില്‍ ഉണ്ടാകുന്ന ജന പങ്കാളിത്തം അറിയാനും ഒരു സൂചിക ആണു് ഇത്. ഇതിന്റെ യധാര്ത്ത defenition ഇപ്പോഴും അപൂര്ണമാണു്.
2) അതായത് വീണ്ടും ഒരു aggregator അല്ലെടെ? നിനക്ക് വട്ടാടെ?അങ്ങനെ തോന്നുന്നത് സ്വഭാവികം. Aggregator എന്നാല്‍ commentഉം postഉം ചൂണ്ടിക്കാണിക്കുക എന്നതാണു്. പക്ഷെ "സൂചിക" നിങ്ങളുടെ കൃതികളും, ലേഖകരും, ബ്ലോഗുകളും തമ്മിലുള്ള ബന്ധം കൂടി ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണം ഒരു ബ്ലോഗില്‍ എത്ര commentകള്‍ ഉണ്ട്. കമന്റ് എഴുതിയ വ്യക്തി വേറെ ഏതെല്ലാം ബ്ലോഗില്‍ കമന്റ് എഴുതി. ബ്ലോഗില്‍ നടക്കുന്ന ബന്ധങ്ങള്‍ പഠിക്കാന്‍ ഒരു ഉപകരണ കൂടിയാണു് "സൂചിക"
3) ഇതില്‍ എന്റെ ബ്ലോഗ് കാണുന്നില്ലല്ലോടെ. പിന്നെ എന്തോന്ന് "തൂസിക"?മുന്‍ നിരയില്‍ ഉള്ള ബ്ലോഗുകള്‍ ആണു കാണിക്കുന്നത്. നിങ്ങളുടെ ബ്ലോഗ് "തിരച്ചില്‍" എന്ന link ഉപയോഗിച്ച് തപ്പി നോക്കു. അവിടെങ്ങാനം കാണും. കണ്ടില്ലെങ്കില്‍ "നിങ്ങളുടെ ബ്ലോഗ് ചേര്‍ക്കു !" എന്ന link ഞെക്കി ബ്ലോഗ് ചേര്‍ക്കു.
4) ടെയ് ഈ ബ്ലാഗിങ്ങ് വെച്ച് ചക്കറം ഒണ്ടാക്കാന്‍ പറ്റുവോടെ?മലയാളം ബ്ലോഗില്‍ ഇപ്പോഴ് നിലവാരമുള്ള വളരെയധികം സന്ദര്‍ശകര്‍ ഉള്ള ധാരാളം ബ്ലോഗുകളുണ്ട്. ഒരു ബ്ലോഗിന്റെ പ്രചാരം Hit counterകള്‍ ഉപയോഗിച്ച് ഒരു പരിധിവരെ അളക്കാം എന്നല്ലാതെ ബ്ലോഗുകള്‍ തമ്മില്‍ ഒരു കൃത്യമായ താരതമ്യ പഠനം നടത്താന്‍ കഴിയില്ല. പരസ്യ പ്രദര്‍ശനത്തിനായി മുന്നോട്ട് വരുന്നവര്‍ക്ക് ഈ താരതമ്യ വിശകലനം സഹാകരമായിരിക്കും. അതിനാല്‍ വരുമാനത്തിനു് തീര്‍ശ്ചയായും സാദ്ധ്യതകളുണ്ട്.
5) ഞാന്‍ ചില ബ്ലോഗുകള്‍ കേറ്റാന്‍ നോക്കിയപ്പം കേറണില്ലടെ. ന്ത്?പകര്‍പ്പവകാശ ലംഖനം നടത്തുന്നു എന്ന് വിശ്വസ്നീയമായി എനിക്ക് സംശയം തോന്നിയാല്‍ (!!) ചിലപ്പോള്‍ ചവിട്ടി കൂട്ടി ഒരു മൂലക്ക് വെക്കും. തീവ്രവാദം, ജന്ദ്രോഹം, തുടങ്ങിയ പ്രവര്ത്തനങ്ങള്‍ ആഹ്വാനം ചെയ്യുന്ന ബ്ലോഗുകളും സൂചികയില്‍ പ്രത്യക്ഷപ്പെടില്ല. അശ്ലീലം, തെറി, വിമര്‍ശനം, ഞരമ്പ്, തുടങ്ങിയ സ്ഥിരം ഏര്‍പ്പാടുകള്‍ ഒഴിവാക്കുന്നതല്ല.
----------
അഭിപ്രായങ്ങള്‍ (=constructive useful recomendations) പ്രതീക്ഷിക്കുന്നു. നന്ദി.