Sunday, March 02, 2008

മലയാളം ബ്ലോഗ് സൂചിക

കുറച്ചു കാലമായി നാം മലയാളം ബ്ലോഗുകളെ കുറിച്ച് ചില കോണുകളില്‍ നിന്നും പലതരം പരാമര്‍ശ്ശങ്ങളും കേള്‍കാറുണ്ട്.
മലയാളം ബ്ലോഗുകളെ കുറിച്ച് ആധികാരികമായി ഒരു പഠനം നടത്താന്‍ ആദ്യം വേണ്ടത് ഒരു സമ്പൂര്ണ്ണ വിവരശേഖരമാണു് എന്ന് എനിക്ക് തോന്നി തുടങ്ങിയിട്ട് കാലം കുറച്ചായി. ചിലവന്മാരൊക്ക് പറയുകയുണ്ടായി "മലയാളം ബ്ലോഗ് മുഴുവന്‍ അശ്ലീലമാണു്", "കോപ്പാണു്", "മുന്തിരിയാണു്", "തേങ്ങാക്കുലയാണു് " എന്നെല്ലാം. പക്ഷെ ഇതിനെ കുറിച്ച് ഞാന്‍ എന്തെങ്കിലും പറയണമെങ്കില്‍ ആദ്യം ഇതേകുറിച്ച് എനിക്ക് നല്ല വിവരം വേണം.

അതിനുള്ള് ശ്രമത്തിനിടയില്‍ ഉണ്ടായ ഒരു സംവിധാനമാണു് ഞാന്‍ ഇവിടെ സമര്‍പ്പിക്കുന്നത്. ഇതില്‍ ഇപ്പോള്‍ കാണിക്കുന്ന സൂചികകള്‍ ഇവയാണു്.

2004 July മുതലുള്ള ബ്ലോഗ് പോസ്റ്റുകളുടേയും കമന്റുകളുടേയും വിവരങ്ങള്‍ എല്ലാം ശേഖരിച്ചിട്ടുണ്ട്. ബ്ലോഗ് പോസ്റ്റുകളും കമന്റുകളും ശേഖരിച്ചിട്ടില്ല. ശേഖരിക്കുന്ന വിവരങ്ങള്‍ ഇവയാണു്.

പോസ്റ്റുകളുടെ വിവരം.
PublishDate
Author
BlogID
BlogURL
PostURL
NumberOfCommentsPerPost
TagList

കമന്റുകളുടെ വിവരം.
PublishDate
Author
CommentID
BlogURL
Permalink

ഈ വിവരങ്ങള്‍ എല്ലാം blogspot വിതരണം ചെയ്യുന്ന XML ATOM feed വഴിയാണു് ശേഖരിക്കുന്നത്. ഒരു ബ്ലോഗ് ചേര്‍ക്കുന്നതോടെ അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കാനുള്ള ഏര്‍പ്പാടാണു് ഇപ്പോള്‍ ഉണ്ടാക്കിയിട്ടുള്ളത്.

ഈ വിവര ശേഖരത്തിന്റെ ഫലത്താല്‍ ഇപ്പോള്‍ നമുക്ക് ഈ വിവരങ്ങള്‍ അറിയാന്‍ കഴിയും.

1) ഏറ്റവും പുതിയ ബ്ലോഗ് ലേഖനങ്ങള്‍,
2) ഏറ്റവും പുതിയ ബ്ലോഗ് കമന്റുകള്‍
) 2004 മുതല്‍ ഇന്നുവരെ ഓരോ ബ്ലോഗിന്റേയും മാസം തോരുമുള്ള ലേഖനത്തിന്റെ എണ്ണവും Graphഉം Chartല്‍ അമുക്കുക

ഇനി ചെയ്യാനുള്ളത്.
1) ഓരോ മാസവും മലയാളം ബ്ലോഗുകളില്‍ എഴുതപ്പെടുന്ന കമന്റുകളുടെ എണ്ണത്തിന്റെ ഗ്രാഫ്. അപ്പോള്‍ ഓരെ വിവാദവും ഈ ഗ്രാഫില്‍ തെളിയപ്പെടും. കൂടാതെ വേറെ എന്തെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ അറിയിക്കുക.
ഇനി ഞാന്‍ ഉറങ്ങട്ടെ.
2) 2004മുതല്‍ ഇന്നുവരെ ഏറ്റവും അധികം എഴുതി തള്ളിയ അണ്ണന്‍ / അണ്ണി
3) 2004മുതല്‍ ഇന്നുവരെ ഏറ്റവും അധികം കമന്റടിച്ച അണ്ണന്‍ / അണ്ണി
4) മലയാളം ബ്ലോഗുകളില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളുടെ tag cloud. ഇതിന്റെ algorithm ചിന്തിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.


മലയാളം ബ്ലോഗ് സൂചിക. ഇത് ഇപ്പോള്‍ GUI ഒന്നുമില്ലാതെ വെറും തുണിയില്ലാതെ കിടക്കുന്ന കുന്ത്രാണ്ടമാണു്. "എന്തുകൊണ്ട് ഇന്നലെ ഞാന്‍ ഉണ്ടാക്കിയ എന്റെ ബ്ലോഗ് ഇതില്‍ കാണുന്നില്ല" എന്ന് ചോദിക്കുന്നതില്‍ അര്ത്ഥം ഇല്ല. നിങ്ങളുടെ ബ്ലോഗ് ചേര്‍ക്കണമെങ്കില്‍ ഇഞ്ഞാട്ട് വന്ന് ചേര്‍ക്കാം. ബ്ലോഗ് 75% മലയാളത്തില്‍ ആയിരിക്കണം എന്നൊരു നിര്‍ബന്ധം ഉണ്ട്. ബ്ലോഗ് മലയാളത്തില്‍ അല്ലെങ്കില്‍ ഞാന്‍ തപ്പി പിടിച്ച് databaseല്‍ നിന്നും ഊരി വിടും.

33 comments:

 1. കൈപ്പള്ളീ, കങ്കാരുലേഷന്‍സ്, ആശംസാസ്, അഭിനന്ദന്‍സ്.

  ഇത്രയും കഷ്ടപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചതിനും ഇതിനായി സമയം കണ്ടെത്തി ഇത് ഇവിടെ ഇട്ടതിനും. ബൂലോഗര്‍ക്കെല്ലാം പ്രയോജനകരമാകും തീര്‍ച്ച.

  പിന്നെ, പോസ്റ്റിലെ മലയാളം കണ്ടന്റ് 75% എന്നതിനു പകരം മിനിമം 25% എന്നാക്കിയാല്‍ ടെക്നിക്കല്‍ പോസ്റ്റുകളും ഇതില്‍ വരുമല്ലോ.

  ReplyDelete
 2. ലിങ്ക് എല്ലാം ലോക്കല്‍ ഹോസ്റ്ടിലേക്ക് ആണല്ലോ. വര്‍ക്ക് ആകുന്നില്ല.

  ReplyDelete
 3. കുതിരവട്ടന്‍ :: kuthiravattan

  link മാറ്റി.

  ReplyDelete
 4. (O.T.)അണ്ണന്‍/അക്കാ ...അതാണ് ശരി .

  ReplyDelete
 5. അണ്ണാ കൊടു കൈ..
  ഈ ഉദ്യമം പ്രശംസ അര്‍ഹിക്കുന്നു

  ReplyDelete
 6. Great thy art.
  Greatest thy wisdom.


  I am a baffled green horn in a grass court called envy
  Which is greener than the court I stay,
  and wondering and pondering what you are.

  ReplyDelete
 7. മാഷേ, മറ്റൊരു പ്രശംസനീയാര്‍ഹമായ ഉദ്യമം.

  ReplyDelete
 8. അഭിനന്ദനങ്ങള്‍, നല്ലൊരു ഉദ്യമത്തിന്

  ReplyDelete
 9. വളരെ നല്ല ഉദ്യമം കൈപ്പള്ളീ...
  അഭിനന്ദനങ്ങള്‍...

  സൂചികയുടെ കാല്‍ക്കുലേഷന്‍= അഭിപ്രായങ്ങളുടെ എണ്ണം/ ലേഖനങ്ങളുടെ എണ്ണം , എന്നതാണ് അല്ലേ?

  ഏതായാലും വായനക്കാരുടെ അഭിപ്രായങ്ങള്‍ക്ക് കൂടി പരിഗണന കൊടുത്തത് ഏതായാലും നന്നായി. കാലക്രമേണ ഈ ടൂള്‍ ബീറ്റാ വേര്‍ഷനില്‍ ഒരു യഥാര്‍ത്ഥമുഖവുമായി പുറത്തുവരും എന്ന് പ്രതീക്ഷിക്കുന്നു.

  ഓഫ് : പിന്നെ കൈപ്പള്ളീ, ഇതില്‍ പേജ് സ്ക്രോളിങ്ങ് (പേജിങ്ങ്) ഓപ്‌ഷന്‍ ഇല്ലേ? അതോ ആ പേജില്‍ കാണുന്നത്ര ബ്ലോഗുകള്‍ മാത്രമാണോ ഡാറ്റാബേസില്‍ ഉള്ളത്? എല്ലാം കൂടി ഒരു പേജിലാണോ കാണിക്കാന്‍ പോകുന്നത്? പേജിങ്ങ് ഇല്ലേ?

  ReplyDelete
 10. എനിക്കും ഇതിലൊക്കെ എന്നെ കാണണമെന്ന്‌ ആഗ്രഹമുണ്ട്‌. കമ്പനിപ്പണി ആയതുകൊണ്ട് കമ്പനിക്കമ്പ്യൂട്ടറില്‍ ഈ ലിങ്ക് ഒന്നും ക്ലിക്കാവുന്നില്ല....എന്നേക്കൂടി ഒന്നു ചേര്‍ത്തേക്കണേ...

  ReplyDelete
 11. അഭിനന്ദനാര്‍ഹമായ കാര്യം തന്നെ കൈപ്പള്ളി മാഷേ... കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു.
  :)

  ReplyDelete
 12. മനസ്സ്‌ തുറന്ന് അഭിനന്ദിക്കുന്നു.
  ഇതൊരു വൈവിധ്യമുള്ള, മറ്റ്‌ ബ്ളോഗുകളെ കുറിച്ച്‌ അറിവു നല്‍കുന്ന ,നല്ലൊരു ഉദ്യമം
  എല്ലാ ഭാവുകങ്ങളും നേരുന്നു

  ReplyDelete
 13. കൈപ്പള്ളി,

  താങ്കളുടെ ഏറ്റവും പഴയതു മുതല്‍ ഈയടുത്ത സമയം വരെയുള്ള പോസ്റ്റുകള്‍ ഇപ്പോഴാണ് വായിക്കുന്നത്. താങ്കളുടെ മാതൃഭാഷയോടുള്ള dedication അത്ഭുതപ്പെടുത്തുന്നതാണെന്നു പറയാതിരിക്കാന്‍ വയ്യ. നിങ്ങളുടെ ഒക്കെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഞങ്ങളെ പോലുള്ള പുതിയ ബ്ലോഗര്‍മാര്‍ക്ക് വളരെയധികം പ്രയോജനങ്ങള്‍ ഉണ്ടെന്നു പറയേണ്ട ആവശ്യം ഇല്ലല്ലോ.

  അഭിനന്ദനങ്ങള്‍!

  ReplyDelete
 14. സുഹൃത്തുക്കളെ ഇപ്പോള്‍ സൂചികയില്‍ ഇപ്പോള്‍ ചേര്ത്ത ചില സംവിധാനങ്ങള്‍.

  ഇപ്പോള്‍ ഒരു ബ്ലോഗില്‍ ഏറ്റവും അധികം കമന്റുന്ന വ്യക്തിയെ തിരയാം.

  ഉദാഹരണം സൂര്യഗായത്രി എന്ന ബ്ലോഗില്‍ ഏറ്റവും അധികം കമന്റടിച്ച് പൂശിയ ചേട്ടന്മാരുടെ പട്ടിക ഇവിടെ കാണാം

  എല്ലാ ബ്ലോഗിലും കൂടി ഏറ്റവും അധികം കമന്റ് എഴുതിയ വ്യക്തി.
  ഉദാഹരണം

  ഇനിയും ചില script എഴുതാനുണ്ട്.

  ReplyDelete
 15. കൈപ്പള്ളിക്ക് പകരം കൈപ്പള്ളി മാത്രം!

  ReplyDelete
 16. കൈപ്പള്ളിമാഷേ, ഇതുവളരെ നന്നായിരിക്കുന്നു. എനിക്കേറ്റവും രസകരമായിതോന്നിയ വിവരം, ഏറ്റവും കൂടുതല്‍ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് അനോനിയുടെ പേരിലാണ് എന്നതാണ്. (മാത്രവുമല്ല ഞാന്‍ തന്നെ 419 കമന്റുകള്‍ ഇട്ടിട്ടുണ്ട് പലയിടത്തായി എന്നതും പുതിയ അറിവായിരുന്നു)

  നന്ദി..അഭിനന്ദനങ്ങള്‍!

  ReplyDelete
 17. sHAME ON ME;

  I SAW MY FACE FOR THE FIRST TIME IN THE MIRROR.

  IT LOOKS SO DULL AND UGLY.


  KAIPPALLY - YOUR MIRROR GLITTERS AND SHINES.
  BUT... I AM AFRAID TO SEE THE REFLECTION.

  ReplyDelete
 18. കൊടു കൈ കൈപ്പള്ളിയേ, സംഭവം ഇഷ്ടപ്പെട്ട്.

  ഇതിന്റെ സാദ്ധ്യതകള്‍ മനസ്സിലാക്കി തീര്‍ന്നിട്ട് മറ്റൊരു കമന്റ് പിന്നാലെ.

  ReplyDelete
 19. വെടിക്കെട്ടു പരിപാടിയാണു കൈപ്പള്ളിയേ. കെട്ടും മട്ടും എല്ലാംകിടിലന്‍.

  ഓണ്ടോ :
  ലിങ്കുകള്‍ പുതിയ വിന്ഡോയിലേക്ക് ഓപന്‍ ചെയ്യുന്നതാണ് നല്ലത്.
  സ്വന്തം ബ്ലോഗിലെ കമെന്റുകള്‍ പബ്ലിക്ക് ആക്കാന്‍ ആഗ്രഹിക്കാത്തവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

  -സുല്‍

  ReplyDelete
 20. അഭിനന്ദനങ്ങള്‍ മാഷേ. ക്ഷമക്കും അധ്വാനത്തിനും നന്ദി.

  തുടക്കമായതുകൊണ്ടാവണം എന്തോ ചിലതൊക്കെ ശരിയാവാന്‍ ഉണ്ടെന്ന് തോന്നി. ദേവേട്ടന്‍ പറഞ്ഞതുപോലെ കുറേക്കൂടെ ശ്രദ്ധിച്ചിട്ട് അഭിപ്രായം അറിയിക്കാം.

  ReplyDelete
 21. വീണ്ടും വന്നതാണ്. ബ്ലോഗ്‌ സൂചിക മുഴുവന്‍ നോക്കി.
  പുതിയ പോസ്റ്റുകള്‍, കമന്റുകള്‍, പഴയ പോസ്റ്റുകള്‍ അങ്ങ്നെ എല്ലാം എല്ലാം.കിടിലന്‍. ഞാന്‍ നോക്കി വന്ന ഒന്നു മാത്രം കണ്ടില്ല. ‘പുതിയ ബ്ലോഗുകള്‍‘.

  ‘ഇന്നലത്തെ പുതിയ ബ്ലോഗുകള്‍’ എന്നൊരെണ്ണം കൂടി ഉണ്ടായാല്‍ കൊള്ളാമായിരുന്നു. അതായത്‌ തലേദിവസം രാത്രി 12 മണിക്കവസാനിക്കുന്ന 24 മണിക്കുറില്‍ പുതിയതായുണ്ടായ മലയാളത്തിലുള്ള ബ്ലോഗുകള്‍ എത്ര? അതിലമര്‍ത്തിയാല്‍ അവരാരെല്ലാമെന്നു കൂടി അറിഞ്ഞാല്‍, സംഗതി സൂപ്പര്‍.

  സ്വല്പം സ്വാര്‍ത്ഥത ഉണ്ടെന്നു കൂട്ടികോളൂ. ഞാന്‍ പുതുമുഖങ്ങളെ സ്വാഗതം ചെയ്യുക പതിവുണ്ട്‌. സിബുവിന്റെ ഔദാര്യം കൊണ്ട്‌ കിട്ടിയ ഒരു പൈപ്പില്‍ നിന്നാണ് അവരെ കണ്ടുപിടിക്കുന്നത്‌. അങ്ങനെയൊരു സൌകര്യം ഇവിടെ ഉണ്ടെങ്കില്‍ പലയിടത്തു പോയി കറങ്ങണ്ടായിരുന്നു. ഇവിടെ വന്നാല്‍ എല്ലാകര്യവും കഴിഞ്ഞ്‌ തിരിച്ചു പോകാം. അത്രയേ ഉള്ളൂ ഉദ്ദേശം.

  ഈ നവാഗതരെ ആദ്യ ദിവസം തന്നെ പിടിക്കണം. ഒരാഴ്ച കഴിഞ്ഞാല്‍ അവര്‍ വഷളായിക്കഴിയും. പിന്ന നമ്മുടെ ഉപദേശമൊന്നും അവര്‍ക്ക്‌ വേണ്ട. അതു കൊണ്ട്‌ കിട്ടുന്നെങ്കില്‍, കുട്ടിയിലേ കിട്ടണം. അതുകൊണ്ടാണ് ഈ നിര്‍ദ്ദേശം.

  അതിന്റെ പ്രോഗ്രസ്സിവ്‌ ടോട്ടല്‍ എടുത്താല്‍ ഓരോ കൊല്ലവും എത്ര പുതിയവര്‍ മലയാളത്തിലോട്ട്‌ വന്നുവെന്നറിയുകയും ചെയ്യാം, അതിനെ വേണേച്ചാല്‍ ആ ഗ്രാഫിലോട്ട്‌ കേറ്റേം ചെയ്യാം.

  നിര്‍ദ്ദേശിക്കാന്‍ എനിക്ക്‌ 10 വരി എഴുതേണ്ട ആവശ്യമേ വന്നൊള്ളൂ. നടപ്പിലാക്കന്‍ എന്നൊക്കൊണ്ട്‌ പറ്റില്ല.

  ReplyDelete
 22. ലേഖനങ്ങളെഴുതിയ ലേഖകന്‍

  (1)അതല്പം വശപ്പിശകാ. ലേഖനങ്ങളെഴുതിയ ആള്‍ എന്നാക്കണം.

  (2) ഫീഡ് - കുറഞ്ഞ പക്ഷം പുതിയവയ്ക്കെങ്കിലും ഫീഡ് കൊടുക്കണം.

  ReplyDelete
 23. ഗ്രേറ്റ്...
  വളരെ നന്നായിരിക്കുന്നു.

  ചില സംശയങ്ങള്‍:
  ഏറ്റവും അധികം ജനപങ്കാളിത്തമുള്ള ബ്ലോഗ്
  Formula = [ Comments/Blog = Soochika]
  - ഈ ഫോര്‍മുല മനസിലായില്ല. കമന്റുകളുടെ എണ്ണം/പോസ്റ്റുകളുടെ എണ്ണം എന്നാണോ?
  നിങ്ങളുടെ ബ്ലോഗ് ചേര്‍ക്കൂ! -
  ഇവിടെ, ബ്ലോഗിലെ പോസ്റ്റുകളുടെ എണ്ണം എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്? നേരിട്ട് എന്റര്‍ ചെയ്യാമെങ്കിലും, (ഉദാ: 92) 10,20,50,100 എന്നിങ്ങനെയാണല്ലോ അത് ഇന്‍‌ക്രിമന്റ് ചെയ്യപ്പെടുന്നത്? (92 എന്ന് എന്റര്‍ ചെയ്താല്‍ തന്നെയും, 50 പോസ്റ്റുകള്‍ മാത്രമേ എടുക്കുന്നുള്ളൂ!)
  2004 മുതല്‍ ഇന്നുവരെ ഓരോ ബ്ലോഗിന്റേയും മാസം തോരുമുള്ള ലേഖനത്തിന്റെ എണ്ണവും Graphഉം Chartല്‍ അമുക്കുക - ഇതും മനസിലായില്ല! ഏത് Chart-ല്‍!
  • ഓരോ പേജിലും ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലോഗുകള്‍ Pagenate ചെയ്തു കാണിക്കുവാന്‍ വഴിയുണ്ടോ?

  എനിക്കേറെ ഇഷ്ടപ്പെട്ട ഓപ്ഷന്‍, ഒരോരുത്തരും എവിടെയൊക്കെ കമന്റ് ചെയ്തു എന്നു കാണുവാനുള്ള ഓപ്ഷനാണ്. ഒരിടത്ത് കമന്റ് ചെയ്ത ശേഷം, അതിനു മറുപടി വല്ലതും വന്നിട്ടുണ്ടോ എന്നു നോക്കുവാന്‍ വലിയ സഹായമായിരിക്കും ഇത്.
  --

  ReplyDelete
 24. മാഷെ, എന്റെ firefox മലയാളം font വൃത്തിയായി കാണിക്കുന്നില്ല, IE യില്‍ കുഴപ്പമില്ല. ഞാനതോണ്ട്‌, IE tab ഉപയോഗിച്ചാണ്‌ മലയാളം വായിക്കുന്നത്‌. If possible, tell me how to configure firefox to properly view malayalam fonts, ഇല്ലെങ്കില്‍ IE യില്‍ full functionality ഉള്ള സൂചിക ഉണ്ടാക്കിയാലും മതി ;-)

  ReplyDelete
 25. babu kalyanam

  ഇവിടെ comment എഴുതിയ അതേ പോലെ തന്നെ google search type ചെയ്യു.

  ദാ ഇങ്ങനെ

  configure firefox to properly view malayalam


  google അമ്മച്ചി തീര്‍ശ്ചയായും സഹായിക്ക്

  ReplyDelete
 26. കൈപ്പള്ളി മാഷെ, കലക്കി ഈ പുതിയ സംരംഭം.. നന്ദി, ആശംസകള്‍..

  ReplyDelete
 27. This comment has been removed by the author.

  ReplyDelete
 28. അതി ഗംഭീരം..തിരയൂ എന്ന സംഭവം ശരിക്കു പ്രവര്‍ത്തിച്ചു കണ്ടില്ലാ...ഒന്നു ശ്രദ്ധിക്കണേ....

  ReplyDelete
 29. haree ഹരീ

  നിര്‍ദ്ദേശ്ശങ്ങള്‍ക്ക് നന്ദി.

  ഇപ്പോള്‍ Commentനും Postനും chronological search നടപ്പാക്കിയിട്ടുണ്ട്.

  graphകള്‍ ഉടന്‍ തന്നെ ഉണ്ടാകുന്നതായിരിക്കും.

  ReplyDelete
 30. കൈപ്പള്ളിച്ചേട്ടാ,

  ബ്ലോഗ് സൂചിക നിലവില്‍ ഹോസ്റ്റ് ചെയ്യുന്നില്ലേ ? ലിങ്കുകളൊന്നും അങ്ങോട്ടെത്തിക്കുന്നില്ലല്ലോ.

  ReplyDelete
 31. അതു് വെച്ചു കെട്ടി

  soochikaയിൽ നിന്നും മലയാളം ബ്ലോഗിനെ കുരിച്ചു കിട്ടിയ data പരിശോദിച്ച ശേഷമാണു് അതു് പൂട്ടിയതു്.

  മലയാളം ബ്ലോഗ് ഒരു trend മാത്രമാണു്. ഒരു മാദ്ധ്യമമായി വളരാനുള്ള period of incubation കഴിഞ്ഞിട്ടും, growth in volume and traffic കാണുന്നില്ല. വിശതമായ കണക്കുകൾ ഒന്നും വെളിപ്പെടുത്തുന്നില്ല.

  മാത്രമല്ല soochika പോലൊരു analytical tool ഉപയോഗിക്കാനുള്ള് പക്വത മലയാളം ബ്ലോഗിനു് കൈവന്നിട്ടില്ല. അതു ഭാവിയിൽ വരുമ്പോൾ തീർശ്ചയായും ആരെങ്കിലും soochikaയേക്കാൾ മെച്ചപ്പെട്ട ഒന്നു് ഉണ്ടാക്കും.

  നന്ദി.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..